'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജനുവരി 31, 2012

ഭരണമില്ലാത്ത ദീൻ സങ്കൽപ വീട് പോലെയോ ?

'സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്‌. ഭൂമിയില്‍ സ്‌ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?' (ഖുതുബാത്ത്‌, പേജ്‌ 398, ജിഹാദിന്റെ പ്രാധാന്യം) സങ്കല്‌പവീടു എന്നാല്‍ അങ്ങനെ ഒരു സംഭവം ഇല്ല. അതെല്ലേ അതിന്റെ അർത്ഥം.. ഞാന്‍ ചോദിച്ച ജാമഅത്തുകാരെല്ലാം പറഞ്ഞത്. നിങ്ങൾ... ആ ഖുതുബാത് മുഴുവന്‍ വായിക്കണം.. അവിടെ വായിക്കണം . ഇവിടെ വായിക്കണം.. എവിടെ വായിച്ചിട്ടും ഈ എഴുതിയത് ഇല്ലാതാവുന്നുണ്ടോ ?.. ..ഈ മലയാളത്തില്‍ ഉള്ള ഈ പരിപാഷ ബുക്ക്‌ ഇനി എത്ര പ്രാവശ്യം വായിക്കണം? ഇത് വായിച്ച്. അതിന്റെ പൂര്‍ണ രൂപങ്ങള്‍ എല്ലാം മനസിലായ ജമാഅത്തുകാര്‍ ...

തിങ്കളാഴ്‌ച, ജനുവരി 30, 2012

ഇസ്ലാമിസ്റ്റുകള്‍ സുജൂദില്‍നിന്ന് ശീര്‍ശാസനത്തിലേക്ക് ?

'വര്‍ത്തമാനം' ദിനപത്രം ഒ. അബ്ദുല്ല എന്ന കോളമിസ്റ്റുമായി നടത്തിയ അഭിമുഖം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നി. തീര്‍ത്തും വ്യക്തിപരമായ ചില അഭിപ്രായ പ്രകടനങ്ങളാണ് ഇവിടെ നടത്തുന്നത് നിങ്ങള്‍ക്ക് അതിനോട് യോജിക്കാം വിയോജിക്കാം. അറബ് വസന്തത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ നടന്ന ഭരണമാറ്റത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് അവിടുത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. തുനീഷ്യയില്‍ അന്നഹ്ദയും ഇജിപ്തില്‍ ഇഖ് വാനുല്‍ മുസ്ലിമൂനും അതിന് മുമ്പ് തുര്‍ക്കിയിലും അവര്‍ അധികാരത്തിലോ അതിലേക്കുള്ള വഴിയിലോ ആണുള്ളത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിവുള്ള കാര്യമാണ്. ഈ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആചാര്യസ്ഥാനത്തുള്ളത് ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് ഖുതുബും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുമൊക്കെ തന്നയാണ് എന്നതും ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍...

വെള്ളിയാഴ്‌ച, ജനുവരി 20, 2012

മൗദൂദി OK, ജമാഅത്ത് നേതാക്കൾ Not OK ?

ഒ.അബ്ദുല്ല ഉണ്ടാക്കുന്ന അപശബ്ദങ്ങൾ എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത് ആദ്യഭാഗം വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. ശബാബ് വാരികയിലാണ് ഈ ലേഖനം നീരീക്ഷണം എന്ന തലക്കെട്ടിന് കീഴിൽ വന്നത് അതുകൊണ്ട് ഇത് കേവലം അബ്ദുല്ലാ സാഹിബിന്റെ ആരോപണത്തിന് മറുപടിയല്ല. മുജാഹിദ് പ്രസ്ഥാനത്തിന് ഇതേക്കുറിച്ച് എന്ത് പറയാനുണ്ട് എന്നുകൂടി അറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പതിവുപോലെ പ്രതികരിക്കുന്നില്ലെങ്കിൽ ഇതിലെ വസ്തുതകകളെ അവർ അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കി ഞാൻ സമാധാനിക്കും. (ചുവപ്പ് നിറത്തിൽ ബോൾഡാക്കി നൽകിയത് ശബാബിലെ ലേഖനത്തിലെ അബ്ദുല്ലാ സാഹിബിന്റെ ഉദ്ധരണികളാണ്.) എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തും താഗൂത്തീ പാര്‍ലമെന്റില്‍ ഭാഗഭാക്കാവുന്നതിന്റെ ഇസ്‌്‌ലാമിക സാധുത എന്ത്‌ എന്നായി മുജാഹിദു പക്ഷത്തെ പ്രതിനിധാനം ചെയ്‌തു...

വ്യാഴാഴ്‌ച, ജനുവരി 19, 2012

ഇമെയില്‍ വിവാദം വസ്തുതകളെന്ത് ?

കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസ് ഉത്തരവിട്ടുവെന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ വിജു.വി.നായരുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരിക്കയാണ്. മാധ്യമം റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണുള്ളതെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ചും സര്‍ക്കാര്‍ പ്രതികരണത്തെക്കുറിച്ചും മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ പ്രതികരിക്കുന്നു. (അവലംബം)  മുസ്‌ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതിലൂടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന രീതിയിലാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഇന്ന് ആരോപിക്കുകയുണ്ടായി. ഇതിനോട് എങ്ങിനെയാണ് മാധ്യമം പ്രതികരിക്കുന്നത്? മുതിര്‍ന്ന...

ബുധനാഴ്‌ച, ജനുവരി 18, 2012

O. അബ്ദുല്ല ഉണ്ടാക്കുന്ന അപശബ്ദങ്ങൾ...

'ഈയിടെ കൊടിയത്തൂര്‍-കാരശ്ശേരി പ്രദേശങ്ങളിലെ മുജാഹിദ്‌-ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകങ്ങളുടെ മേല്‍കൈയ്യില്‍ നടന്ന `ഇബാദത്ത്‌' സംബന്ധമായ സംവാദത്തില്‍ നിരീക്ഷകനായി സംബന്ധിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സംവാദം എന്നും ഹരമാണ്‌. വിശുദ്ധ ഖുര്‍ആനാവട്ടെ മാന്യമായ രീതിയിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞ സംവാദം പരസ്‌പര ബഹുമാനത്തിന്റെ കാര്യത്തിലും മാന്യതയിലും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു. അതിനൊത്ത സദസ്സും. ഒരേ ഒരപശബ്‌ദമേ ആ സദസ്സിലുണ്ടായുള്ളൂ- അതാവട്ടെ ഈ ലേഖകന്റെ വകയും.' - ഒ. അബ്ദുല്ല. മേൽ ഉദ്ധരണിയിൽനിന്ന് വായനക്കാർക്ക് ഏറെക്കുറെ കാര്യം മനസ്സിലായിരിക്കുമെന്ന് കരുതുന്നു. അഥവാ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് മടവൂർ വിഭാഗവും ഇബാദത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട്...

ബുധനാഴ്‌ച, ജനുവരി 11, 2012

ആട്ടെ.. ഇപ്പോൾ ഹമീദ് സാഹിബ് എവിടെയാണ് ?

കേരളത്തിലെ മത-മതേതര സംഘടനകളും പ്രസ്ഥാനങ്ങളും തുടർന്ന് വരുന്ന ജമാഅത്ത് വിമർശനത്തിന്റെ സാമ്പിൾ എന്ന നിലക്കാണ് ശബാബ് കുറച്ച് മുമ്പ് നടത്തിയ അഭിമുഖം പ്രതികരണത്തോടൊപ്പം ഇവിടെ നൽകുന്നത്. ഒരു വരിയും വിട്ടുപോകാതെ അരോപണം മുഴുവൻ വായിക്കാൻ സൗകര്യം നൽകുകയും ആ ആരോപണത്തിന് ശേഷം അതിലെ ന്യായാന്യായതകൾ പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകൾ സ്വീകരിച്ചു വരുന്നത്. ഡിജിറ്റൽ മീഡിയ ഉപയോഗിച്ചായതിനാൽ അക്കാര്യത്തിൽ മറ്റു നഷ്ടങ്ങളൊന്നുമില്ല. ആരോപണത്തിന്റെ ഒരു ഭാഗം കഷ്ണിച്ച് എടുത്തു എന്ന ആക്ഷേപത്തിനും പഴുതില്ല. അതുകൊണ്ട് തന്നെ പരമാവധി നിഷ്പക്ഷമായ ഒരു സൈഡിൽ നിന്നാണ് ഇതിലെ നിരൂപണങ്ങൾ ഞാൻ പരിധിവിട്ടുവെന്ന് കരുതുന്നവർക്ക് ഇടപെടാനുള്ള പൂർണമായ സ്വാതന്ത്ര്യവും ഇവിടെയുണ്ട്. ഏതാണ്ട് നാപ്പത് വർഷത്തോളം ജമാഅത്തിൽ പ്രവർത്തിച്ച ഹാഷിം ഹാജിയുടെ വാദമുഖങ്ങളെ പരിശോധിക്കാം....

Page 1 of 4812345Next

 
Design by CKLatheef | Bloggerized by CKLatheef | CK