'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ജനുവരി 08, 2012

ജമാഅത്തിൽ നിന്ന് ചിലർ പുറത്തുപോകുന്നതെന്ത് കൊണ്ട് ?.

ജമാഅത്തെ ഇസ്‌ലാമി പൊളിഞ്ഞുവീഴാറായ വീട്‌!? (3)

ശബാബിൽ പ്രസിദ്ധീകരിച്ച ഈ അഭിമുഖം കാലഹരണപ്പെട്ടതാണ് എന്ന് തോന്നാമെങ്കിലും അതിലെ എല്ലാ കഥാ പാത്രങ്ങളും അതുമായി ബന്ധപ്പെട്ട വിശ്വാസവും മനോഭാവവും ആരോപണവും മാത്രമല്ല ഈ ലേഖനം തന്നെയും നെറ്റിൽ സജീവമായി നിൽകുമ്പോൾ ഈ ബ്ലോഗിലെങ്കിലും ഒരു വിശകലനം ആവശ്യമാണ് എന്നിടത്ത് തന്നെയാണ് യുക്തിയുള്ളത്. ശബാബിലെ അഭിമുഖവും അതിന്റെ പ്രതികരണവും തുടരുന്നു.

[കുടുംബപശ്ചാത്തലം?കണ്ണൂര്‍ ജില്ലയിലെ എടക്കാട്‌ ഗ്രാമത്തില്‍ പി കെ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ മകനായി 1936ലാണ്‌ ജനനം. ഉപ്പ ബിസിനസ്സുകാരനായിരുന്നു. ഇസ്‌ലാഹി ആദര്‍ശമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്‌. കെ എം മൗലവി, ഇ കെ മൗലവി, സീതി സാഹിബ്‌ തുടങ്ങിയവരോടൊപ്പം ഉപ്പ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പതിനേഴാമത്തെ വയസ്സില്‍ തന്നെ ബിസിനസ്‌ ആവശ്യാര്‍ഥം മദ്രാസില്‍ പോയ ഓര്‍മയുണ്ട്‌. പിന്നീട്‌ 1958ല്‍ എറണാകുളത്ത്‌ സ്വന്തം നിലയില്‍ ബിസിനസ്‌ തുടങ്ങി. പുല്ലേപ്പടി സലഫി മസ്‌ജിദിലായിരുന്നു നമസ്‌കാരം നിര്‍വഹിക്കാനും മറ്റും പോയിരുന്നത്‌. ഇസ്‌ലാഹി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ അപ്രതീക്ഷിതമായാണ്‌ ജമാഅത്തില്‍ എത്തിപ്പെട്ടത്‌. 

പുല്ലേപ്പടി സലഫി മസ്‌ജിദില്‍ ഞാന്‍ ആക്‌ടിംഗ്‌ മുതവല്ലിയായിരിക്കെ അവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ വരികയും ഞാനവര്‍ക്ക്‌ അവിടെ അഭയം നല്‍കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ 1966ല്‍ അനുഭാവിഹല്‍ക്ക രൂപീകരിക്കുകയും ഞാനതില്‍ അംഗത്വമെടുക്കുകയും ചെയ്‌തു. ഈ പള്ളിയില്‍ ഒരു ജമാഅത്ത്‌ ഖത്വീബിനെ നിയമിക്കുകയും ചെയ്‌തു. 1974 ആയപ്പോഴേക്കും കെ ഉമര്‍ മൗലവിയുടെ ശക്തമായ ബോധവത്‌കരണം കാരണം ഇവിടെയുള്ള ഭൂരിപക്ഷവും ജമാഅത്ത്‌ വിരോധികളായി മാറി. ഞാനപ്പോഴും അതില്‍ തന്നെ ഉറച്ചുനിന്നു. സയ്യിദ്‌ മൗദൂദിയുടെ കടുത്ത ആരാധകനും അന്ധമായി അദ്ദേഹത്തെ ആദരിക്കുന്നവനുമായിരുന്നു ഞാന്‍. ഉമര്‍ മൗലവി മൗദൂദിയെ വിമര്‍ശിച്ച്‌ സംസാരിക്കുന്നതില്‍ അത്യധികം അസ്വസ്ഥനായിരുന്നു ഞാന്‍. ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്‌ സ്വര്‍ഗപ്രവേശത്തിന്‌ നല്ലതെന്ന്‌ ഞാനുറച്ചുവിശ്വസിച്ചു. അപ്രതീക്ഷിതമായ ഒരെത്തിപ്പെടലായിരുന്നു ജമാഅത്തില്‍. 

ജമാഅത്തില്‍ നിന്ന്‌ പടിയിറങ്ങിയതിനെക്കുറിച്ച്‌?
 

എറണാകുളത്ത്‌ ഞാന്‍ ഒരു ഇസ്‌ലാമിക്‌ സെന്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഒരു ട്രസ്റ്റ്‌മെമ്പറായിരുന്നു പള്ളുരുത്തി ഹാജി. ജമാഅത്തിന്റെ വലയില്‍ പെട്ടുപോകുന്നതിനെക്കുറിച്ച്‌ എന്നെ നിരന്തരം താക്കീത്‌ ചെയ്യുമായിരുന്നു. എന്നാല്‍ ഞാന്‍ അപ്പോഴൊന്നും ജമാഅത്തില്‍ ഒരു കുറ്റവും കണ്ടിരുന്നില്ല. എന്നാല്‍ അവരുടെ ആദര്‍ശമില്ലായ്‌മയും നിലപാടുകളിലെ വഞ്ചനയുമെല്ലാം എനിക്ക്‌ പതുക്കെ ബോധ്യപ്പെടാന്‍ തുടങ്ങി. ഇസ്‌ലാമിക്‌ സെന്ററിനെ അവരുടെ എ കെ ജി സെന്ററാക്കാന്‍ അവര്‍ പണിയെടുത്തു. 2008ല്‍ പ്രസ്‌തുത സ്ഥാപനം പൂര്‍ണമായി അവരുടെ അധീനതയിലായി.]

----------------------

കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ വ്യക്തിപരമായ വിമർശനമോ കുറ്റപ്പെടുത്തലോ ഇവിടെ ആഗ്രഹിക്കുന്നില്ല. അല്ലാഹു ഹാഷിം ഹാജിക്ക് നന്മ വരുത്തുമാറാകട്ടേ.... അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം ജമാഅത്തെ ഇസ്ലാമിയിൽ വന്നുപെട്ടത് എന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുകയുണ്ടായി. വന്നു ചേരുന്നത് ഏത് രൂപത്തിലാണെങ്കിലും ജമാഅത്തിന്റെ വ്യതിരിക്തത അദ്ദേഹം മനസ്സിലാക്കാൻ ശ്രമിച്ചത് വളരെ വൈകിയാണെന്ന് ഈ വരികളിൽ നിന്ന് മനസ്സിലാകുന്നു. മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴോ അദ്ദേഹം പിന്നീട് ജമാഅത്തിൽ നിൽക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഇതിന് അദ്ദേഹം എടുത്തത് ഏതാണ് 40 വർഷമാണ് എന്ന് നാം ഓർക്കുക. ജമാഅത്തിനെ പ്രാഥമികമായി ഒരാൾ മനസ്സിലാക്കാൻ ആദ്യം വായിക്കുക അതിന്റെ ഭരണ ഘടനയാണ് തുടർന്ന് പോളിസി പ്രോഗ്രാമും ഇവ രണ്ടും വായിച്ചെങ്കിലും അദ്ദേഹത്തിന് ബോധ്യപ്പെടാൻ തുടങ്ങിയത് പതുക്കെയാണ് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് പക്ഷെ ഇത് വല്ലാതെ പതുക്കെയായി എന്ന് പറയാതിരിക്കാനാവില്ല. ഹാഷിം ഹാജി പറയുന്നത് ശരിയാണെങ്കിൽ ഇതിന് ഉത്തരവാദികളാരാണ് എന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിധിതീർപ്പാക്കാനും കഴിയില്ല.

1942 ഫെബ്രുവരി 26,27 തിയ്യതികളിൽ നടന്ന ശൂറായോഗത്തിൽ തന്നെ ഇത്തരം ഒരു ദുര്യോഗം ചർച ചെയ്തിട്ടുണ്ട്. (a) ജമാഅത്തിന്റെ അംഗസംഖ്യ വർധിപ്പിക്കാൻ വേണ്ടത്ര പാകവും പക്വതയുമില്ലാത്തവരെ പ്രസ്ഥാനത്തിലേക്ക് എടുക്കരുത്. ജമാഅത്തിന്റെ പ്രവർത്തന രീതി ശരിയായി ഗ്രഹിക്കുകയും അതിനെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതിരിക്കുകയും ജമാഅത്ത് ഭരണഘടനയുടെ താൽപര്യങ്ങൾ നന്നായി ഗ്രഹിക്കുകയും ചെയ്തവരെ മാത്രമേ പ്രസ്ഥാനത്തിലേക്കെടുക്കാവൂ. (റുദാദ് ജമാഅത്തെ ഇസ്ലാമി പേജ് 36)

പള്ളുരുത്തി ഹാജി അദ്ദേഹത്തോട് ജമാഅത്തിൽ പെട്ടുപോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവത്രേ. ഏത് വർഷമായിരുന്നു ആവോ ഏതായാലും നീണ്ട നാപ്പതോളം വർഷം അദ്ദേഹം ജമാഅത്തിന്റെ കൂടെ തന്നെ സഞ്ചരിച്ചു. ഇതിൽനിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യം 1974 ഉമർ മൗലവി നടത്തിയ മൗദൂദി വിമർശനമായിരുന്നു. അതിലൂടെ അവിടെയുള്ള ഭൂരിപക്ഷവും ജമാഅത്ത് വിരോധികളായി മാറിയത്രേ. ഏതായാലും ഈ അവസരത്തിൽ മൗദൂദിയോടുള്ള അദരവ് നഷ്ടപ്പെടാതെ പിടിച്ചു നിന്ന് ഹാഷിം ഹാജിയെ അഭിനന്ദിക്കാതിരിക്കാനാവില്ല. ട്രെസ്റ്റ് ജമാഅത്തിന്റെ അധീനതയിലാകുമ്പോൾ ഹാജിയും ജമാഅത്തിന് കൂടെ തന്നെയായിരുന്നുവെന്ന് തോന്നുന്നു. എന്നാണ് വിട്ടത് എന്ന് അദ്ദേഹം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ജമാഅത്ത് അത് നന്മക്ക് വേണ്ടി നിലനിൽക്കുന്ന ഒരു പ്രസ്ഥാനമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാൽ ഇത്തരം ഒരു പ്രവർത്തനം ബോധപൂർവം തന്നെ ചെയ്താലും ഒരു തെറ്റാണെന്ന് പറയാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മുക്ക് വേണ്ടിയിരുന്നത് കൃത്യമായി എന്താണ് ദീർഘകാലത്തെ സഹവാസത്തിന് ശേഷം അദ്ദേഹത്തെ ജമാഅത്ത് വിടാൻ പ്രേരിപ്പിച്ചത് എന്നാണ്. അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ ബാക്കി ഭാഗം നമ്മുക്ക് പരിശോധിക്കാം.


[മൗദൂദി വിവക്ഷിച്ച ജനാധിപത്യ-മതേതരത്വ കാഴ്‌ചപ്പാടുകള്‍ എങ്ങനെ വിശദീകരിക്കാനാകും?
 

ജനാധിപത്യത്തെയും മതേതരത്വത്തെയും തലകീഴാക്കി അവതരിപ്പിക്കുകയാണദ്ദേഹം ചെയ്‌തത്‌. അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ടത്‌ ഇത്തരം കാഴ്‌ചപ്പാടുകളെയും ചിന്തകളെയും അവതരിപ്പിക്കുക വഴി മൗദൂദിയുടെ നേതൃത്വത്തില്‍ നടന്നത്‌ ഒരു നാടകം കളി മാത്രമാണ്‌. അദ്ദേഹത്തിന്റെ മുഴുവന്‍ സങ്കല്‌പങ്ങളും ഈ നാടകത്തിലെ വ്യത്യസ്‌ത എപ്പിസോഡുകള്‍ മാത്രമാണ്‌. റൂദാദ്‌ ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്‌തകത്തില്‍ ഈ നാടകം കൃത്യമായി തെളിഞ്ഞു കാണാം. പഴഞ്ചന്‍ ഇസ്‌ലാമിനെ ഒഴിവാക്കി പുതിയ ഇസ്‌ലാമിനെ അവതരിപ്പിക്കാനാണദ്ദേഹം അതിലൂടെ ശ്രമിക്കുന്നത്‌. താന്‍ വിഭാവനം ചെയ്യുന്ന പുതിയ ഇസ്‌ലാമില്‍ അമുസ്‌ലിംകള്‍ക്ക്‌ പോലും അംഗമാകാമെന്നും, കൃത്യമായ ആലോചനകള്‍ക്കു ശേഷം മാത്രമേ ഇതില്‍ അംഗമാകേണ്ടതുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തുന്നു. ഈ പുതിയ ഇസ്‌ലാമില്‍ നിന്നും പുറത്തുപോയാല്‍ അവന്‍ മുര്‍തദ്ദ്‌ (മതപരിത്യാഗി) ആയിത്തീരുമെന്നതിന്‌ ആയത്തും ഉദ്ധരിക്കുന്നുണ്ട്‌. ഇപ്പോള്‍ ജമാഅത്തില്‍ നിന്നും പുറത്തുപോയ ഹമീദ്‌ വാണിമേല്‍ മൗദൂദിയുടെ വീക്ഷണപ്രകാരം മുര്‍തദ്ദിന്റെ പട്ടികയില്‍ പെടുമോ എന്നത്‌ വിശദീകരിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. സമൂഹത്തെ വഴിതെറ്റിക്കുന്ന ചിന്തകളാണ്‌ മൗദൂദിയുടെ ഓരോ കാഴ്‌ചപ്പാടുകളും. ഖുര്‍ആന്റെ യഥാര്‍ഥ അര്‍ഥവും ആശയവും അതിന്റെ മുഴുവന്‍ സ്‌പിരിറ്റോടെ തനിക്ക്‌ മാത്രമേ മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നതരത്തിലാണ്‌ അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണങ്ങളും.]

ഇതിൽ 4 കുറ്റമാണ് അദ്ദേഹം ജമാഅത്തിന് കാണുന്നത്. 1. ജനാധിപത്യത്തെയും മതേതരത്വത്തെയും തലകീഴായി അവതരിപ്പിച്ചു. 2. പഴഞ്ചൻ ഇസ്ലാമിനെ ഒഴിവാക്കി പുതിയ ഇസ്ലാമിനെ അവതരിപ്പിച്ചു. 3. ഈ പുതിയ ഇസ്ലാമിൽ അമുസ്ലിംകൾക്ക് പോലും അംഗമാകാമെന്ന് വാദിച്ചു. 4. ഈ പുതിയ ഇസ്ലാമിൽ നിന്ന് പുറത്ത് പോയാൽ അവൻ മുർതദ്ദ് ആയിത്തീരുമെന്ന് ആയത്തുദ്ധരിച്ചു.

നാം മനസ്സിലാക്കേണ്ടത്. മൗലാനാ മൗദൂദി ജനാധിപത്യത്തെയും മതേതരത്വത്തെയും വിശകലനം ചെയ്ത് പുസ്തകമെഴുതുന്നത് ഹാഷിം ഹാജി പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന കാലത്താണ്. അതേ അഭിപ്രായം ജമാഅത്തെ ഇസ്ലാമി അതിന് ശേഷം ഒരിക്കലും മാറ്റിയിട്ടില്ല. (ഇതിന്ന് വിഭിന്നമായ ഒരു കാഴ്ചപ്പാട് അദ്ദേഹമോ അദ്ദേഹത്തിന് അഭിമുഖം നൽകിയ മുജാഹിദ് പ്രസ്ഥാനമോ നൽകിയതായും അറിവില്ല. ഉണ്ടെങ്കിൽ ആരെങ്കിലും ഇവിടെ വ്യക്തമാക്കട്ടേ.) അതിന് ശേഷം ഇന്ത്യാ-പാകിസ്ഥാൻ വിഭജനവും ഇന്ത്യൻ മതേതരത്വം എന്ന ഒരു പുതിയ സംജ്ഞ നിലവിൽ വരികയും ചെയ്തു. സ്വഭാവികമായും പാശ്ചാത്യൻ അർഥ സങ്കൽപമല്ല ഇന്ത്യൻ മതേതരത്വത്തിനുള്ളത് എന്നത് കൊണ്ട് ജമാഅത്ത് അതിനോടുള്ള നിലപാട് പിന്നീട് ആവർത്തിച്ച് വ്യക്തമാക്കി. അതും ഹാഷിം ഹാജി ജമാഅത്തിലേക്ക് വരുന്നതിന് എത്രയോ വർഷം മുമ്പാണ്. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ ജമാഅത്ത് വിടാനുള്ള കാരണമായി മനസ്സിലാക്കുന്നത് നാം തലകുത്തി നിൽക്കുന്നതിന് സമമാകും.

മൗദൂദി ഒഴിവാക്കിയ പഴഞ്ചൻ ഇസ്ലാം ഏതാണെന്ന് അദ്ദേഹം തന്നെ പലയിടത്തും വിവരിച്ചിട്ടുണ്ട്. അത് ജനനം കൊണ്ട് മാത്രം ലഭിച്ച പരമ്പരാഗത ഇസ്ലാമാണ്. അതിന് പകരം ഇസ്ലാമിന്റെ ആദർശത്തിന്റെ അടിത്തറയിൽ ഉയർത്തപ്പെട്ട ഒരു ഇസ്ലാമായിരിക്കണം ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കുണ്ടാകേണ്ടത് എന്നദ്ദേഹം തീരുമാനിച്ചു. അതിന് വേണ്ടി ആദർശത്തെയും ആ ആദർശം സ്വീകരിക്കുന്നവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്ത ബോധത്തെയും അദ്ദേഹം വിശദീകരിച്ചു. ഇതിൽ അമുസ്ലിംകൾക്കും അംഗമാകാം എന്നത് ഒട്ടും അത്ഭുതകരമായ കാര്യമല്ല. ഇസ്ലാം എല്ലാവർക്കും ഉള്ളതാണല്ലോ. ഈ ആദർശത്തിൽ നിന്ന് പുറത്ത് കടക്കുന്നത് മതപരിത്യാഗമല്ലെങ്കിൽ പിന്നെ എന്താണ്.

ഹമീദ് വാണിൻമേൽ പുറത്ത് പോയത് ഈ ആദർശത്തിൽ നിന്നോ അതല്ല ഈ ആദർശം ഉൾകൊണ്ടുതന്നെ അതിന് വേണ്ടി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന സംഘടനാ ചട്ടകൂടിൽ നിന്നോ?. രണ്ടാമത്തേതാണെങ്കിൽ അദ്ദേഹത്തെ മുർത്തദ്ദ് എന്ന് പറയാനാവില്ല. കാരണം ഈ സംഘടനക്ക് പുറത്തും ഇസ്ലാമുണ്ടെന്നും മുസ്ലിംകളുണ്ടെന്നും പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് ഇത്. അതോടൊപ്പം ഈ പ്രസ്ഥാനത്തെ മനസ്സിലാക്കി കടന്ന് വന്നവർക്ക് ഇതിൽ നിന്ന് പുറത്ത് പോകേണ്ട ആവശ്യമില്ല എന്നത് ഒരു വസ്തുതയാണ്. എന്നാലും പലകാരണത്താൽ ഈ സംഘടനക്കുള്ളിൽ നിന്ന് ഇസ്ലാമിന് വേണ്ടി കൂട്ടായി പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നവർ പുറത്ത് പോകുന്നത് മുർതദ്ദാക്കുന്നതിന് സമാനമായി കരുതുന്നവരല്ല ജമാഅത്തുകാർ എന്ന് ഒരിക്കൽകൂടി ഉണർത്തട്ടേ.

ഹാജി റൂദാദ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയുന്നുണ്ട്. അതുകൊണ്ട് അദ്ദേഹം ആ പുസ്തകം വായിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. അത് മാത്രം വെച്ചുകൊണ്ട് തന്നെ ഹമീദ് വാണിൻമേലിന് അദ്ദേഹം പറഞ്ഞ വാദം മുഖവിലക്കെടുത്ത് ഉത്തരം കണ്ടെത്താവുന്നതായിരുന്നു. അത് ഇതാണ്. ഒരു സംഘടനയായിരിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന ഗുണങ്ങൾ 1941 നടന്ന രൂപീകരണ ഘട്ടത്തിൽ മൗദൂദി വിശദീകരിച്ചത് റുദാദ് ജമാഅത്തെ ഇസ്ലാമി പേജ് 20,21,22 ൽ കാണാൻ കഴിയും അതിൽ അഞ്ചാമത്തെ പോയിന്റ് തുടങ്ങുന്നതിപ്രകാരമാണ്. 'ശൂറയിൽ തന്റെ വീക്ഷണത്തിനായി ശാഠ്യം പിടിക്കുകയും അത് നിരസിക്കപ്പെടുകയാണെങ്കിൽ താൻ സംഘടനയുമായി സഹകരിക്കുകയില്ലെന്ന് വാശിപിടിക്കുകയും ചെയ്യരുത്. ഏകകണ്ഠമായ അഭിപ്രായത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യരുത്. ചില അജ്ഞർ ഇത് സത്യനിഷ്ഠയാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഇത് വ്യക്തമായ ഇസ്ലാമിക നിർദ്ദേശങ്ങൾക്കും സ്വഹാബിമാരുടെ ഏകോപിത നിലപാടിനും എതിരാണ്.'  ഈ വാചകങ്ങൾ കണ്ട ഒരാൾക്ക് ഹമീദ് സാഹിബിന്റെ പുറത്ത് പോകലിന് വേറെ കാരണം തേടേണ്ടതില്ലല്ലോ.[മൗദൂദിയുടെ മതരാഷ്‌ട്രവാദ സങ്കല്‌പങ്ങള്‍ ആധുനിക ജമാഅത്തുകാര്‍ കയ്യൊഴിഞ്ഞിട്ടുണ്ടോ?
 
മൗദൂദി പഠിപ്പിച്ച മതരാഷ്‌ട്രവാദ സങ്കല്‌പം മുറുകെ പിടിക്കുന്നവര്‍ തന്നെയാണ്‌ ആധുനിക ജമാഅത്തുകാര്‍. ഇപ്പോഴുമവര്‍ മതരാഷ്‌ട്രവാദത്തെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. മൗദൂദിയുടെ ആദര്‍ശങ്ങള്‍ എവിടെയും തിരുത്തിയതായി അറിയില്ല. ഒരു ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ നിര്‍മിതിക്ക്‌ വേണ്ടിയാണ്‌ ഇസ്‌ലാമിലെ നമസ്‌കാരം പോലുള്ള ആരാധനകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ളതെന്ന്‌ പോലും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്‌ലാം മതത്തെ മതരാഷ്‌ട്രവാദത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കി വിലയിരുത്തിയതിന്റെ സ്വാഭാവിക പരാജയം മാത്രമാണ്‌ മൗദൂദിയുടെ ഓരോ ചിന്തയിലും തെളിഞ്ഞുകാണുന്നത്‌. 


മൗദൂദിയെ തള്ളാനും കൊള്ളാനും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്‌ ഇന്നത്തെ ജമാഅത്തുകാരുള്ളത്‌. പൊളിഞ്ഞുതീരാറായ ഒരു വീടുപോലെയാണിന്ന്‌ ജമാഅത്ത്‌. മൗദൂദിയുടെ വിഷലിപ്‌ത വിചാരങ്ങള്‍ ഉപേക്ഷിക്കാത്തിടത്തോളം കാലം അവര്‍ക്ക്‌ സമൂഹത്തില്‍ നിന്ന്‌ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുകൊണ്ടേയിരിക്കും.]

ഇസ്ലാം ഒരു സമഗ്രജീവിത പദ്ധതിയാണ് അത് കേവലം ആരാധന പദ്ധതിയോ രാഷ്ട്രീയ പദ്ധതിയോ അല്ല ആത്മീയതയും ഭൗതികതയും ഉൾചേർന്ന മനുഷ്യന് ഇഹലോകത്ത് ക്ഷേമവും സമാധാനവും പരലോകത്ത് പാപമോചനവും പ്രതിഫലവും വാഗ്ദാനം ചെയ്യുന്ന ദൈവിക ദർശനമാണ്. മതരാഷ്ട്രം എന്നത് ചീത്തവാക്കാകുന്നത് ക്രൈസ്തവപൗരോഹിത്യം അതിന്റെ പരമാധികാരം രാഷ്ട്രീയത്തിൽ ചെലുത്തുകയും അങ്ങനെ പൗരോഹിത്യത്തിന്റെ താൽപര്യത്തിനുസരിച്ച ഒരു രാഷ്ട്രീയ വ്യവസ്ഥ നിലവിൽ വരികയും ചെയ്തപ്പോഴാണ്. അതിനെതിരെ ആളുകൾ സംഘടിച്ച് വിജയം വരിച്ചപ്പോൾ തീർത്തും മതമുക്തമായ മതേതരവ്യവസ്ഥ രൂപം കൊണ്ടു. എന്നാൽ ഇസ്ലാമിൽ നടേ സൂചിപ്പിച്ച ഥിയോക്രസി ഇല്ല. മതത്തിന്റെ ധാർമിക സദാചാരത്തിൽ ഊന്നിയ നിയമനിർമാണം സാധിക്കുന്ന ഒരു വ്യവസ്ഥ മാത്രമാണ് ഇസ്ലാമിക രാഷ്ട്രീയം. മതേതരജനാധിപത്യത്തിന്റെ നിയമനിർമാണത്തിനുള്ള പരമാധികാരം ജനങ്ങൾക്ക് എന്നിടത്ത് ആ നിയമനിർമാണത്തിൽ ദൈവദത്തമായ ധാർമിക മൂല്യങ്ങൾ ഉൾചേർന്നവയെ നിയമമായി അംഗീകരിക്കുക എന്ന വ്യത്യാസം മാത്രമാണ് ഇസ്ലാമിക വ്യവസ്ഥയിലുള്ളത്. അല്ലാതെ മുല്ലമാർക്ക് സ്വാധീനമുള്ള ഒരു ഭരണം എന്നതല്ല ഇസ്ലാമിന്റെ സങ്കൽപം. ഇസ്ലാം മുന്നോട്ട് വെക്കുന്ന ധാർമിക മൂല്യങ്ങളാകട്ടേ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ്. അവ കാലങ്ങളായി മനുഷ്യൻ നല്ലതായി കാണുന്ന മൂല്യങ്ങളാണ്.

ഈ ഇസ്ലാമികതയുടെ ആളുകളെ മതരാഷ്ട്രവാദികൾ എന്ന് വിളിക്കുന്നത് തീർത്തും തെറ്റാണ്. കാരണം മതരാഷ്ട്രം എന്നതുകൊണ്ട് അറിയപ്പെട്ടത് ഇതല്ല. ഇത് ഒരർഥത്തിൽ ഗാന്ധിജിപോലും മുന്നോട്ട് വെച്ച രാഷ്ട്രസങ്കൽപമാണ്. ജമാഅത്തെ ഇസ്ലാമി നിലനിൽക്കുന്നിടത്തോളം കാലം മനുഷ്യന് വേണ്ടി ഇത് പറയാൻ അവർ കടപ്പെട്ടവരാണ്. അവരത് നിർവഹിക്കുന്നില്ലെങ്കിൽ അത് പറയാൻ കഴിയുന്ന ഒരു വിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരും. മൗദൂദിയും ഇക്കാര്യം ഊന്നിപ്പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. അദ്ദേഹം പറഞ്ഞത് അങ്ങനെ തന്നെ അതേ അളവിലും തൂക്കത്തിലും എക്കാലത്തും അവതരിപ്പിക്കു എന്നതല്ല ജമാഅത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം പറഞ്ഞതിന്റെ സത്ത ഇസ്ലാമിന്റെ സത്തയാണ് അതിന് വേണ്ടി കാലഘടത്തിന്റെ ഭാഷയിൽ സംസാരിക്കുക എന്നതാണ് ജമാഅത്തിന് ചെയ്യാനുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഇസ്ലാമിനെ കേവലം മതത്തിനപ്പുറം കാണാൻ കഴിയാത്ത ഒരു കാലത്ത് വളരെ ശക്തിയായി ഈ വശം അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ആ ബോധമുള്ള കേരളത്തിലെ ജമാഅത്തല്ലാത്ത പണ്ഡിത സംഘടനകളുടെ ആളുകളും ആരാധനയും ഇസ്ലാമിന്റെ ജീവിത വീക്ഷണവുമായി ബന്ധപ്പെടുത്തി മൗദൂദി പറഞ്ഞതിനേക്കാൾ ശക്തമായി ഇവിടെ കേരളക്കരയിൽ വാദിച്ചിട്ടുണ്ട്. ഹാഷിം ഹാജിയെപ്പോലുള്ളവർ ഇത് പറയുമ്പോൾ വേറെയും പ്രശ്നമുണ്ട്. കാരണം ഈ കാര്യമൊക്കെ ഇന്ത്യാ വിഭജനത്തിന്റെ മുമ്പ് നടത്തിയ ഖുതുബാത്ത് പോലെയുള്ള പുസ്തകങ്ങളിൽ പറഞ്ഞതാണ് ഇത് അദ്ദേഹം കണ്ടിട്ടും നാല് പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഇക്കാര്യത്തിൽ മാറി ചിന്തിക്കാൻ തോന്നിയത് എന്ന് പറയുമ്പോൾ പുറമെ ന്യായീകരിക്കാനാവാത്ത എന്തോ കാരണങ്ങൾ ജമാഅത്ത് വിടാനുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. എന്റെ അഭിപ്രായത്തിൽ ഇത്തരക്കാരെ കുഴപ്പത്തിൽ ചാടിക്കുകയാണ് ഈ അഭിമുഖക്കാർ.

വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുക എന്നത് ഈ ദീനിന് വേണ്ടി പണിയെടുക്കുന്നവർക്ക് അനിവാര്യമായി നേരിടേണ്ടി വരുന്ന കാര്യമാണ്. ഈ സന്ദർഭത്തിൽ അതിനെ ആക്ഷേപിക്കുന്നവരോടൊപ്പം  മുജാഹിദ് പ്രസ്ഥാനം മൊത്തത്തിൽ പെട്ടുപോകാൻ പാടില്ലാത്തതാണ്. ആക്ഷേപം പേടിച്ച് പിന്തിരിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ഖുർആൻ തന്നെ പറയട്ടേ.. 


(5:54) അല്ലയോ, വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ (മാറിക്കൊള്ളട്ടെ). അപ്പോള്‍ അല്ലാഹു അവന്‍ സ്നേഹിക്കുന്നവരും അവനെ സ്നേഹിക്കുന്നവരും വിശ്വാസികളോട് അലിവുള്ളവരും സത്യനിഷേധികളോട് കാര്‍ക്കശ്യമുള്ളവരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും യാതൊരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ഇത് അല്ലാഹുവിന്റെ ഔദാര്യമാണ്. അവനിഛിക്കുന്നവര്‍ക്ക് അതു നല്‍കുന്നു. അല്ലാഹു വിപുലമായ സംവിധാനങ്ങളുള്ളവനാകുന്നു. അവന്‍ എല്ലാം അറിയുന്നു.

അതുകൊണ്ടുതന്നെ അടിസ്ഥാന രഹിതമായ ഇത്തരം വിമർശനങ്ങളും സമുഹത്തിൽനിന്നുള്ള ആക്ഷേപങ്ങളും ജമാഅത്തെ ഇസ്ലാമി സത്യത്തിന്റെ മാർഗത്തിലാണ് എന്നതിന്റെ തെളിവാണ്.

(തുടരും)

35 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

1941 നടന്ന രൂപീകരണ ഘട്ടത്തിൽ മൗദൂദി വിശദീകരിച്ചത് റുദാദ് ജമാഅത്തെ ഇസ്ലാമി പേജ് 20,21,22 ൽ കാണാൻ കഴിയും അതിൽ അഞ്ചാമത്തെ പോയിന്റ് തുടങ്ങുന്നതിപ്രകാരമാണ്. 'ശൂറയിൽ തന്റെ വീക്ഷണത്തിനായി ശാഠ്യം പിടിക്കുകയും അത് നിരസിക്കപ്പെടുകയാണെങ്കിൽ താൻ സംഘടനയുമായി സഹകരിക്കുകയില്ലെന്ന് വാശിപിടിക്കുകയും ചെയ്യരുത്. ഏകകണ്ഠമായ അഭിപ്രായത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യരുത്. ചില അജ്ഞർ ഇത് സത്യനിഷ്ഠയാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഇത് വ്യക്തമായ ഇസ്ലാമിക നിർദ്ദേശങ്ങൾക്കും സ്വഹാബിമാരുടെ ഏകോപിത നിലപാടിനും എതിരാണ്.'

CKLatheef പറഞ്ഞു...

4. ജമാഅത്തിൽ ചേരുന്ന വ്യക്തികൾ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സാഹിത്യങ്ങൾ ഗണ്യമായ തോതിൽ വായിച്ചിരിക്കേണ്ടതുണ്ട്. പ്രസ്ഥാനത്തിന്റെ നാനാ വശങ്ങളെയും മനസ്സിലാക്കുകയും പ്രസ്ഥാന പ്രവർത്തകർക്കിടയിൽ ബുദ്ധിപരവും കർമപരവുമായ ഐക്യം ഉണ്ടായിരിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. (റൂദാദ്, പേജ് 31)

അജ്ഞാതന്‍ പറഞ്ഞു...

waste post... put in waste box..

sadique പറഞ്ഞു...

@അജ്ഞാതന്‍ ,താങ്കള്‍ക് വേസ്റ്റ് ആയി തോന്നുന്നുവെങ്കില്‍ വായിക്കാതെ മാറി നില്‍കാം.ഇത് വായിക്കുന്നവര്‍ അനേകം പേരുണ്ട്.ഉപകാരപ്പെടുന്നുമുണ്ട്.

sadique പറഞ്ഞു...

<< സയ്യിദ്‌ മൗദൂദിയുടെ കടുത്ത ആരാധകനും അന്ധമായി അദ്ദേഹത്തെ ആദരിക്കുന്നവനുമായിരുന്നു ഞാന്‍>>>>ഹാഷിം ഹാജിയുടെ വിമര്‍ശനങ്ങളെ വിലകുരഞ്ഞതാക്കാന്‍ ഈ വാചകം മാത്രം മതി.

ഫിയൊനിക്സ് പറഞ്ഞു...

ഏക ദൈവത്തിലും അവന്റെ പ്രവാചകനിലും പ്രാഥമികമായി വിശ്വസിക്കുക. ജമാഅത്തും, മുജാഹിദും , സുന്നി വിഭാഗങ്ങളുമൊക്കെ വിട്ടൊഴിയൂ മാഷെ. മനസ്സമാധാനത്തിനും അന്തിമ വിജയത്തിനും അങ്ങിനെ ചെയ്യാനാണു സര്‍വ്വശക്തനും അവന്റെ തിരുദൂതനും നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

shaji പറഞ്ഞു...

ലത്തീഫ്‌ സഹിബ് ഇത്‌ ശബാബിൽ വളരെ മുൻപ് വന്ന ഒരു അഭിമുഖമണ്‌.അത്‌ ഇനിയും ചർച്ച ചെയ്ത് സമയം കളയണേ​‍

അജ്ഞാതന്‍ പറഞ്ഞു...

http://salafivoice.com/articles/The_Credit_of_JI.pdf

ജമാഅത്തിന്റെ തനി നിറം അറിഞ്ഞു അതില്‍ നിന്നും പുറത്തു വന്നവരുടെ ക്രെഡിറ്റ്‌ ജമാത്തിനു തന്നെ..!!

അജ്ഞാതന്‍ പറഞ്ഞു...

hnizm-kn-IÄ¡pw kaq-l-¯n\pw (C-kvem-an\pw Pam-A-¯n-\pw) ]cn-N-b-an-Ãm-¯ A`n-
{]m-b-§Ä ASn-t¨Â¸n-¡phm\pÅ KpV-{i-a-§-fn-eqsS Ip{]kn²n-bmÀÖn-¨-hm-cWv
joCu-þ-C-Jvhm³-þ-au-ZqZn kJy-§Ä. JpÀ-B-\nsâ hmN-I-§Ä¡v {]hm-N-I-sâbpw
D¯-a-cmb A\p-bm-bn-I-fp-sSbpw Imew-ap-X hni-Zo-I-cn-¨p-h¶ bmYmÀ°y§Ä¡v
hncp-²-ambn ZpÀhym-Jym\§fpw cmjv{Sob e£y§fpw \ÂIn-b-t¸mÄ {]Y-a-cq-]o-IcW
tbmK-¯n ]s¦-Sp¯ \nc-h[n {]ap-JÀ IqSp-hn« A\p-`hw Ch-cn auZq-Zn-k-
¯n\v am{Xw kz´w. temI-N-cn-{X-¯n Hcp kwL-S\¡pw {]Øm-\-¯n\pw A`n-ap-
Jo-I-cn-t¡−n h¶n-«n-Ãm¯ ZpÀK-Xn-bmWv auZq-Zn¡pw kz´w PamA¯n\pw A`n-ap-
Jo-I-cn-t¡−n h¶n-«p-Å-Xv. auZq-Zn-bpsS Xqen-I-bn hiwhZ-cmbn Pam-A-¯nsâ
H¶mw-\n-c-bn F¯n-t¨À¶ \nc-h[n {]ap-JÀ auem-\-bpsS Pohn-X-Im-e¯p Xs¶
t\Xm-hnt\bpw kwL-S-\-tbbpw XÅn-¸-dªv ]pd-¯p-t]m-b-Xnsâ s{IUnäv Pam-A-
¯n\pw auZq-Zn¡pw am{Xw kz´w.

naser karakkad പറഞ്ഞു...

ningalellavarum ottakkettayi allahuvinte pashathe muruke pidikkuka bhinnikkaruthu qur-aan

Abid Ali പറഞ്ഞു...

@Abdul Latheef
മറുപടി വൈകിപ്പോയെന്ന് തോന്നുന്നു....
ജമാഅത്ത് വെറും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു പാര്‍ട്ടിയായി മാറിയിട്ടില്ല.പക്ഷെ എന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.മിക്കപ്പോഴും വിമര്‍ശകര്‍ക്ക് അസത്യത്തെ കൂട്ട് പിടിക്കേണ്ടതുണ്ട്.
പ്രസ്ഥാനത്തിന്റെ ആദര്‍ശം ലക്‌ഷ്യം പ്രവര്‍ത്തനം തുടങ്ങിയവയില്‍ ആര്‍ക്കും വിയോജിപ്പുണ്ടാവില്ല.അതിനാല്‍ ചില പ്രാദേശിക പ്രശ്നങ്ങള്‍ ജമാ അത്തിന്റെ പ്രശ് നമായി ചിലര്‍ അവതരിപ്പിക്കുകയാണ്. അത് മാത്രമേ വിമര്‍ശകര്‍ക്ക് കിട്ടുകയുള്ളൂ.പഴയ വീടിന്റെ ചുമരില്‍ വീണ പാടുകള്‍ ആരും കാണില്ല.പക്ഷെ പുതിയ വീടിന്റെ ചുമരില്‍ വീണ പാടുകള്‍ ചൂണ്ടിക്കാണിക്കാന്‍ പലരും ഉണ്ടാവും.

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. അഭിമുഖം അൽപം മുമ്പുള്ളതാണെങ്കിലും ആരോപണത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. മാത്രമല്ല സ്വതന്ത്രമായ ആരോപണം എന്നതിനേക്കാൾ ഒരു മുജാഹിദ് പ്രസിദ്ധീകരണത്തിന്റെ തെറ്റിദ്ധാരണകളാണ് ചോദ്യത്തിൽ പ്രതിഫലിക്കുന്നത്. ആ നിലക്കും ഇവയെ ഇത്തരത്തിൽ തെറ്റിദ്ധരിച്ചവരുടെ മുന്നിൽ അനാവരണം ചെയ്യേണ്ടതുണ്ട്. അടുത്ത പോസ്റ്റോടെ അവസാനിക്കും ഇൻശാ അല്ലാഹ്.

അജ്ഞാതന്‍ പറഞ്ഞു...

എന്തുകൊണ്ടാണ് മുകളിൽ നൽകിയ ലിങ്കിലെ വസ്തുതകളെക്കുറിച്ച് പ്രതികരിക്കാത്തത്. ഹാശിം ഹാജിയും ഹമീദ് വാണിമേലുമൊന്നും ഇസ്ലാമിക പണ്ഡിതരല്ലെന്ന നിലക്ക് ഒരു പക്ഷെ ജമാഅത്ത് വിടാൻ മറ്റുകാരണങ്ങളുണ്ടാവാം. എന്നാൽ അതേ പോലെയാണോ അബുൽ ഹസൻ അലി നദ് വിയെപ്പോലുള്ള ലോക പണ്ഡിതൻമാർ ജമാഅത്ത് ഉപേക്ഷിച്ച് പോയത്. അമീൻ അഹ്സൻ ഇസ്ലാഹിയെ പോലുള്ളവരൊക്കെ എന്തുകൊണ്ടാണ് ജമാഅത്തിൽ നിന്ന് പുറത്ത് പോയത്. തൃപ്തികരമായ ഒരു വിശദീകരണം നൽകാമോ ? ഈ ക്രഡിറ്റ് ജമാഅത്തിന് മാത്രം അവകാശപ്പെട്ടതല്ലേ.

CKLatheef പറഞ്ഞു...

കമന്റ് ബോക്സിൽ ലിങ്കുകളല്ല വാദങ്ങളാണ് നൽകേണ്ടത്. എന്നാൽ എന്തുകൊണ്ട് മുജാഹിദ് സഹോദരൻമാർ ഇത്തരം ലിങ്കുകളുമായി വരുന്നുവെന്നതിന് അത് വായിച്ചാൽ തന്നെ ഉത്തരം ലഭിക്കും. പ്രത്യക്ഷത്തിൽ എന്തോ കാര്യമായി ആരോപണം ഉന്നയിക്കുന്നുവെന്ന് തോന്നുമെങ്കിലും അവ പരിശോധിച്ചാൽ പലപ്പോഴും വാദി പ്രതിയാകുന്നത് കാണാം. ജമാഅത്തിൽനിന്ന് ആളുകൾ പുറത്ത് പോകുന്നു. കാരണം അവർ അതിനെ അടുത്ത് നിന്ന് മനസ്സിലാക്കിയപ്പോൾ അത് ഒരു മുസ്ലിമിന് പ്രവർത്തിക്കാൻ പറ്റിയ സംഘടനയല്ലെന്ന് ബോധ്യപ്പെട്ടു. ജമാഅത്ത് ഇസ്ലാമിനെ വികലമായിട്ടാണ് അവതരിപ്പിക്കുന്നത് എന്നതിന് ഇതിൽ പരം തെളിവ് വേണ്ട. അതിൽ വല്ല നന്മയും ഉണ്ടായിരുന്നെങ്കിൽ ആ മഹാൻമാർ പുറത്ത് പോകുമായിരുന്നോ. അത് മാത്രമല്ല ജമാഅത്തിനെതിരെ പുസ്തകം രചിക്കുമായിരുന്നോ എന്നൊക്കെയുള്ള ചോദ്യം മുജാഹിദുകളിലെ സാധാരണ പ്രവർത്തകരെ മാത്രമല്ല അവരുടെ പണ്ഡിതനമാരെ പോലും അലോസരപ്പെടുത്തുന്ന ചിന്തയാണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ സംഘടനാ പക്ഷപാതിത്തം കൊണ്ട് അങ്ങനെ തോന്നിക്കുന്നതാകാം. എന്നാൽ എന്താണ് വസ്തുത.

CKLatheef പറഞ്ഞു...

പ്രവാചക കാലഘട്ടത്തിന് ശേഷം രൂപം കൊള്ളുന്ന ഏതൊരു ഇസ്ലാമിക പ്രസ്ഥാനത്തിനും സംഘടനക്കും ബാധിക്കുന്ന ഒരു ദൗർബല്യമുണ്ട്. രൂപീകരിച്ച് താമസംവിനാ (ചിലപ്പോൾ രൂപീകരിക്കുന്നത് തന്നെ ആ ചിന്തയോടെയാകും) ഇസ്ലാമിന്റെ ശരിയായ രൂപം തങ്ങളുടെ സംഘടനയാണ് അതിനപ്പുറമുള്ളതെല്ലാം വഴികേടിലാണ് എന്ന ചിന്തയാണത്. തങ്ങളുടെ സംഘടനക്ക് പുറത്തുള്ളവരുടെ ഈമാനിന് കാര്യമായ തകരാറുണ്ടെന്നും. തങ്ങളിലൂടെയല്ലാതെ സ്വർഗ പ്രവേശനം സാധ്യമല്ലെന്നും അവർ ധരിച്ചുവശാകും. എന്നാൽ സത്യമോ അതായിരിക്കുകയില്ല. അത് ഒരു വിഭാഗത്തിന്റെ ചിന്താഗതിമാത്രമായിരിക്കും. അതേപോലെയോ അതിനേക്കാളെറെയോ സത്യത്തോടടുത്ത് വേറെയും സംഘങ്ങൾ ഉണ്ടാവും. ഈ തെറ്റായ ചിന്താഗതി കാരണം ഏതൊരു സംഘടനയും അതിൽനിന്ന് ആളുകൾ പുറത്ത് കടക്കുന്നത് വളരെ ഗുരുതരമായി കാണുകയും അവരെ എങ്ങനെയെങ്കിലും ഒതുക്കുക എന്നത് സംഘടനാപരമായ ഒരു ലക്ഷ്യമായി കാണുകകയും ചെയ്യും. മിക്കപ്പോഴും ഒഴിഞ്ഞുപോകുന്നവരോടൊപ്പം സംഘടനയിൽ നിന്ന് ഒരു വിഭാഗത്തെ അവർ കൂടെകൊണ്ട് പോകും. പ്രത്യേകിച്ച് സംഘടനയിലുള്ള തങ്ങളുടെ കടുത്ത അഭിപ്രായ വ്യത്യാസത്തിന് കൂടെ നിൽക്കാൻ സംഘടനക്കുള്ളിലായിരിക്കെ തന്നെ അവർക്ക് കഴിഞ്ഞിരിക്കും. ഇങ്ങനെയാണ് മതസംഘടനകളിൽ പിളർപ്പ് രൂപപ്പെടുന്നത്. എന്നാൽ ജമാഅത്തിന്റെ വീക്ഷണം മേൽസൂചിപ്പിച്ച നിലപാടിൽ നിന്ന് ഭിന്നമായിരുന്നു. രൂപീകരണ യോഗത്തിന്റെ ആമുഖമായി തന്നെ ഈ കാര്യം മൗലാനാ മൗദൂദി ശക്തമായി മുന്നറിയിപ്പ് നൽകിയതാണ് ഈ ദുരവസ്ഥയെക്കുറിച്ച്. അവയിൽ നിന്ന് ഏതാനും ഭാഗം കാണുക.

CKLatheef പറഞ്ഞു...

റൂദാദ് ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് തന്നെ അത് ഉദ്ധിരിക്കാം. (പേജ് 15, 16)

ഈ സവിശേഷതകൾ മൂലമാണ് നാം നമ്മുടെ ജമാഅത്തിനെ ഇസ്ലാമിക സംഘടനയെന്നും (ഇസ്ലാമീ ജമാഅത്ത്) ഇസ്ലാമിക പ്രസ്ഥാനമെന്നും വിശേഷിപ്പിക്കുന്നത്. ഇതിന്റെ ആദർശവും ലക്ഷ്യവും സംഘടനാ വ്യവസ്ഥയും പ്രവർത്തനമാർഗ്ഗവും ഇസ്ലാമിന്റെതായിരിക്കെ ഇസ്ലാമി ജമാഅത്ത് എന്ന് തന്നെയാണ് ഇതിന് അനുയോജ്യമായ പേര്. ഇസ്ലാമിന്റെ യഥാർഥ ലക്ഷ്യത്തിലേക്ക് ഇസ്ലാമികമായ മാർഗത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന സംഘടനയായാൽ ഇത് ഇസ്ലാമിക സംഘടനയല്ലാതെ മറ്റൊന്നുമാകുകകയില്ല. പ്രവാചക കാലഘട്ടത്തിനു ശേഷം രൂപം കൊള്ളുന്ന ഏതൊരു പ്രസ്ഥാനത്തിനും രണ്ട് ശക്തമായ ആഭ്യന്തര പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്. (cont..)

CKLatheef പറഞ്ഞു...

റൂദാദ് ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് തന്നെ അത് ഉദ്ധരിക്കാം. (പേജ് 15, 16)

['ഈ സവിശേഷതകൾ മൂലമാണ് നാം നമ്മുടെ ജമാഅത്തിനെ ഇസ്ലാമിക സംഘടനയെന്നും (ഇസ്ലാമീ ജമാഅത്ത്) ഇസ്ലാമിക പ്രസ്ഥാനമെന്നും വിശേഷിപ്പിക്കുന്നത്. ഇതിന്റെ ആദർശവും ലക്ഷ്യവും സംഘടനാ വ്യവസ്ഥയും പ്രവർത്തനമാർഗ്ഗവും ഇസ്ലാമിന്റെതായിരിക്കെ ഇസ്ലാമി ജമാഅത്ത് എന്ന് തന്നെയാണ് ഇതിന് അനുയോജ്യമായ പേര്. ഇസ്ലാമിന്റെ യഥാർഥ ലക്ഷ്യത്തിലേക്ക് ഇസ്ലാമികമായ മാർഗത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുന്ന സംഘടനയായാൽ ഇത് ഇസ്ലാമിക സംഘടനയല്ലാതെ മറ്റൊന്നുമാകുകയില്ല. പ്രവാചക കാലഘട്ടത്തിനു ശേഷം രൂപം കൊള്ളുന്ന ഏതൊരു പ്രസ്ഥാനത്തിനും രണ്ട് ശക്തമായ ആഭ്യന്തര പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്'.] (cont..)

CKLatheef പറഞ്ഞു...

['1. ഇത്തരം സംഘടനകൾ നിലവിൽ വന്നശേഷം കാലമേറെ കഴിയുന്നതിന് മുമ്പുതന്നെ അവർ സ്വന്തം സംഘടന പ്രവാചക കാലത്തുണ്ടായിരുന്ന ജമാഅത്തിന്റേതാണ് എന്ന് തെറ്റിദ്ധരിക്കുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ, തങ്ങളുടെ സംഘടനയിൽ ചേരാത്തവർ മുഅ്മിനല്ല. അതിൽ നിന്ന് ഒറ്റപ്പെട്ടവർ നരകത്തിലും ഒറ്റപ്പെടും. ഈ കാഴ്ചപ്പാട് ഇത്തരം സംഘടനകളെ മുസ്ലിംകളിൽപെട്ട ഒരു കക്ഷിയാക്കി മാറ്റുന്നു. അങ്ങനെ അവരുടെ മുഴുവൻ സമയവും ഊർജ്ജവും പ്രബോധനത്തിന് പകരം മുസ്ലിംകളുമായി ഏറ്റുമുട്ടുന്നതിനും വാദകോലാഹലങ്ങൾക്കുമായി വിനിയോഗിക്കപ്പെടുന്നു.

2. ഇത്തരം സംഘടനകളുടെ അമീറായി അംഗീകരിക്കപ്പെടുന്ന വ്യക്തിക്ക് പ്രവാചകന് ശേഷം ഖുലഫാഉർറാശിദുകൾക്കുള്ള സ്ഥാനം കൽപിക്കപ്പെടുന്നു. അഥാവ ആരുടെ കണ്ഠത്തിൽനിന്ന് ബൈഅത്തിന്റെ മാലയില്ലയോ അവർ ഇസ്ലാമിന് പുറത്താണ് എന്ന് തെറ്റിദ്ധരിക്കുന്നു. പിന്നീടവരുടെ മുഴുവൻ ശ്രദ്ധയും തങ്ങളുടെ നേതാവിന്റെ ഇമാമത്തും ഇമാറത്തും മറ്റുള്ളവരെകൊണ്ടംഗീകരിപ്പിക്കുന്നതിൽ കേന്ദ്രീകരിക്കുന്നു.

നാം ഈ രണ്ട് അപകടങ്ങളിൽനിന്നും സുരക്ഷിതരായി മുന്നോട്ട് പോവേണ്ടതുണ്ട്. പ്രവാചകന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘത്തിന്റെ അവസ്ഥ നമുക്കില്ലെന്ന് നല്ലവണ്ണം മനസ്സിലാക്കണം. ഇസ്ലാമിക വ്യവസ്ഥ നാമാവശേഷമായ ശേഷം അതിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി എഴുന്നേറ്റവരുടെ സംഘടനയാണ് നമ്മുടേത്. .......'] (cont..)

CKLatheef പറഞ്ഞു...

പ്രവാചക നേതൃത്വത്തിൽ ഒരു സംഘം രൂപം കൊള്ളുമ്പോൾ ലോകത്തിലെ ഇസ്ലാമിക സംഘം അത് മാത്രമായിരിക്കും. അതിനപ്പുറമുള്ളതെല്ലാം കുഫ്റായിരിക്കും. എന്നാൽ പില്കാലത്ത് ആ വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന ആളുകളെല്ലാം ഒരൊറ്റ ജമാഅത്തിൽ അണിചേർന്നു കൊള്ളണമെന്നില്ല. ഒരേ സമയത്ത് തന്നെ ഒന്നിലേറെ സംഘടനകളുണ്ടാവാം. എന്നാൽ അവയിലൊന്നും തങ്ങൾ മാത്രമാണ് സത്യത്തിലെന്നവകാശപ്പെടാവതല്ല. തങ്ങളുടേത് മാത്രമാണ് ഇസ്ലാമിക സംഘടനയെന്നും തങ്ങളുടെ അമീർ അമീറുൽ മുഅ്മിനീൻ ആണെന്നും പറയാവതല്ല. ഇക്കാര്യത്തിൽ നമ്മുടെ സംഘടനയിൽ ചേരുന്ന എല്ലാവരും കണിശമായ സൂക്ഷമത പുലർത്തേണ്ടതാണ്. നാം തീവ്രതയൊഴിവാക്കണം. കാരണം, മുസ്ലിംകളിൽ ഇനിയും ഒരു ഫിർഖ യാവാൻ നാം ഉദ്ദേശിക്കുന്നില്ല. നാം ദൈവിക ദീനിനെ സേവിക്കുന്നതിന് പകരം കൂടുതൽ നാശങ്ങൾ വരുത്തിവെക്കുന്നതിന് കാരണമാകുന്നതിൽനിന്ന് അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടേ (ആമീൻ)]

1941 ഓഗസ്ത് 26 ന് രൂപീകരണ സമ്മേളനത്തിനോടനുബദ്ധിച്ച് മൗലാനാ മൗദൂദി നടത്തിയെ പ്രൗഢോജ്വലമായ പ്രഭാഷണത്തിൽനിന്ന് ഏതാനും ഭാഗമാണ് മുകളിൽ ഉദ്ധരിച്ചത്.

CKLatheef പറഞ്ഞു...

ഇത്രയും കാര്യങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയാൽ ജമാഅത്തിൽ നിന്ന് വിട്ട് പോയവരുടെ ലിസ്റ്റ് കണ്ട് അമ്പരക്കേണ്ടി വരില്ല. മൗദൂദി സൂചിപ്പിച്ച പോലെ 'ബോധപൂർവം ഇസ്ലാമികാദർശം അംഗീകരിച്ചവരും ഈ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കാൻ സന്നദ്ധരായവരെ'യാണ് രൂപീകരണത്തിന് വിളിച്ച് ചേർത്തിരുന്നത്. 75 പേരാണ് അതിൽ പങ്കെടുത്തത്. അവരൊക്കെ വർഷങ്ങളായി തർജുമാനിൽ ഖുർആനിലുടെ ഈ ആവശ്യകത മനസ്സിലാക്കി ഒരുമിച്ച് കൂടിയവരായിരുന്നു. അന്ന് അത്തരം ഒരു സംഘം നിലവിലുണ്ടായിരുന്നില്ല. തുടക്കം മുതലേ ശക്തമായ കൂടിയാലോചനയും അഭിപ്രായ സ്വാതന്ത്ര്യവും ഈ സംഘടനയുടെ ജീവവായുവായിരുന്നു. മൗദൂദി അക്കാര്യം ഇങ്ങനെ ഉണർത്തി ..... നാലാമതായി, പരസ്പര കൂടിയാലോചന സംഘടിത ജീവിതത്തിന്റെ ആത്മാവാണ്, അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്. ഏതെങ്കിലും വ്യക്തി വല്ല ഉത്തരവാദിത്തവും ഏൽപിക്കപ്പെട്ടാൽ അതിന്റെ നിർവഹണത്തിൽ തന്റെ സഹപ്രവർത്തകരുമായി കൂടിയാലോചിക്കൽ നിർബന്ധമാണ്. കൂടിയാലോചിക്കപ്പെടുന്ന വ്യക്തി സദുദ്ദേശ്യത്തോടെ തന്റെ അഭിപ്രായം പ്രകടനം നടത്തുന്നതും ബാധ്യതയായി മനസ്സിലാക്കണം. സാമുഹികമായ കൂടിയാലോചനാ സംരംഭങ്ങളിൽ ശക്തവും വ്യക്തവുമായ അഭിപ്രായ പ്രകടനങ്ങളിൽനിന്നൊഴിഞ്ഞു നിൽക്കുന്നവർ സംഘടനയോട് അനീതികാണിക്കുന്നു. സ്വാർഥ താൽപര്യത്തിന്റെ പേരിൽ വല്ലവനും തന്റെ ശരിയായ വീക്ഷണത്തിനെതിരായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെങ്കിൽ അയാൾ സംഘടനയെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ആരെങ്കിലും അഭിപ്രായം മറച്ചുവെക്കുകയും തന്റെ വീക്ഷണത്തിനെതിരായ തീരുമാനമുണ്ടാകുമ്പോൾ അതിനെതിരെ തെറ്റായ പ്രചാരണം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനീചമായ വഞ്ചനയാണയാൾ ചെയ്യുന്നത്. (പേജ് 21) ഇത്രയും കാര്യങ്ങളും അന്ന് ഒരുമിച്ച് കൂടിയ പണ്ഡിതൻമാരെ മുന്നിൽ നിർത്തി ചെയ്ത പ്രസംഗത്തിൽ പെട്ടതാണ്.

ഇനി നമ്മുക്ക് ആലോചിക്കാവുന്നത് പുറത്ത് പോയ ആരെങ്കിലും ഇവ്വിധം തങ്ങളുടെ വിയോജിപ്പുകൾ പ്രകടിപ്പിച്ചാണോ പുറത്ത് പോയത്. വിയോജിപ്പിപ്പുകൾ പ്രകടിപ്പിച്ചാൽ തന്നെ അത് ശൂറയിൽ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടുവെന്നല്ലേ. എങ്കിൽ അവർ സ്വീകരിക്കേണ്ട നിലപാട് പുറത്ത് പോകലായിരുന്നുവോ. അപൂർവം ചിലർ ഗ്രാമങ്ങളിലൂടെ ചുറ്റിക്കറങ്ങി തബ്ലീഗ് നിർവഹിക്കുന്ന ശൈലി പിന്തുടരണം എന്ന നിർദ്ദേശം സമർപിച്ചതായി കാണുന്നു. ഇതിന് വേണ്ടി പുറത്ത് പോകുന്നവർക്ക് പോകാം എന്ന് മൗദൂദി മറുപടി നൽകുന്നതും നമ്മുക്ക് ചരിത്രത്തിൽ വായിക്കാം. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഈ പരിമിത പ്രവർത്തനംകൊണ്ട് മാത്രം സാധിക്കുന്നതല്ല എന്നതായിരുന്നു അതിനുള്ള ന്യായം. പണ്ഡിതരും ചിന്തകരും എഴുത്ത് കാരുമായ പ്രവർത്തകരെ നാട്ടിലൂടെ ചുറ്റിക്കറങ്ങാൻ വിടുന്നത് ശരിയല്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പുറത്ത് പോയവർ ജമാഅത്തെ ഇസ്ലാമിയിൽ എന്തെങ്കിലും തെറ്റ് കണ്ടിട്ടാണ് എന്ന് വിമർശകർ വിടുവായത്തം പറയുന്നതല്ലാതെ തെളിവ് ഹാജറാക്കുന്നില്ല. മാത്രമല്ല പുറത്ത് പോയവരിൽ അന്ന് തെരെഞ്ഞെടുക്കപ്പെട്ട ശൂറയിലുള്ളവർ വളരെ കുറവാണ് എന്നതും കാണാം. ഇക്കാരണം കൊണ്ടൊക്കെ തന്നെയാണ് പുറത്ത് പോയവർ അബുൽ ഹസൻ അലി നദ് വി സാഹിബിനെ പോലെയുള്ളവരുണ്ടായിട്ടും ഈ സംഘടന പിളരാതിരുന്നത്. അവരുടെ വിയോജിപ്പ് ജമാഅത്തിന്റെ ആദർശത്തോടോ ലക്ഷ്യത്തോടോ ആയിരുന്നില്ല എന്നത് വ്യക്തം.

CKLatheef പറഞ്ഞു...

പുറത്ത് പോയവരിൽ അന്നത്തെ ശൂറയിൽ ഉൾപ്പെട്ടവർ രണ്ടോ മൂന്നോ പേർ മാത്രമാണ് മുജാഹിദുകൾ തന്നെ ലിസ്റ്റനുസരിച്ച് കണ്ടത്. അതിൽ തന്നെയും പേരിൽ ചില വ്യത്യാസം കാണുന്നുണ്ട് ഉറപ്പിച്ച് പറയാവുന്നത് നദ് വി സാഹിബാണ്. അദ്ദേഹം എന്തോ കാരണത്താൽ ജമാഅത്തിൽ നിന്ന് വിട്ടുനിന്ന് അദ്ദേഹത്തിന്റെതായ മണ്ഡലത്തിൽ ഇടപെടുകയും വർഷങ്ങൾക്ക് ശേഷം ഒരു വിമർശന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്ലാമിന് ഒരു രാഷ്ട്രീയ വ്യാഖ്യാനം എന്ന ഗ്രന്ഥം മുജാഹിദുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിന് ഒരു രാഷ്ട്രീയ വ്യാഖ്യാനമോ എന്ന ഉറൂജ് ഖാദിരിയുടെ ഒരു മറുപടി പുസ്തകം ഐ.പി.എചും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ രണ്ടും വായിക്കുന്നവർക്ക് മുജാഹിദുകളുടെ ആരോപണം പൊള്ളയാണ് എന്ന് മനസ്സിലാകും. അതല്ല അവർ വാദിക്കുന്നതിൽ സത്യസന്ധരാണെങ്കിൽ ഏതൊക്കെ കാര്യത്തിലാണ് നദ് വി സാഹിബ് ജമാഅത്തിനോട് ഭിന്നിച്ചതെന്ന് അവർ വ്യക്തമാക്കട്ടേ. ഇനി അദ്ദേഹത്തിന്റെ ഭിന്നിപ്പ് ന്യായമായാൽ പോലും അദ്ദേഹത്തെ പോലെ തന്നെ ശൂറയിലുള്ള പണ്ഡിത ശ്രേഷ്ടരുടെ പിന്തുണ ആർജിക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിൽ ജമാഅത്തിന് എന്ത് ചെയ്യാൻ കഴിയും.

ജമാഅത്തിലുള്ള അഭിപ്രായ സ്വാനന്ത്ര്യവും ശൂറാ സമ്പ്രദായവും കൊണ്ട് തന്നെ ജമാഅത്തിൽ നിന്ന് എത്ര ആളുകൾ പുറത്ത് പോയാലും അവർക്ക് ജമാഅത്തിനെ ഒന്നും ചെയ്യാൻ സാധ്യമല്ല. ആളുകളെ അടർത്തിമാറ്റാനോ ഗ്രൂപ്പ് ഉണ്ടാക്കാനോ സാധ്യമല്ല. കാരണം ഇത് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമാണ്.

CKLatheef പറഞ്ഞു...

എത്ര ഉന്നതാരായ ആളുകൾ പിരിഞ്ഞ് പോയാലും അവർക്ക് പിളർക്കാൻ സാധിക്കാത്ത സംഘടനാ സെറ്റപ്പ് ജമാഅത്തിന്റെ മാത്രം ക്രെഡിറ്റാണ്. എങ്കിലും മാനുഷികമായ ദൗർബല്യം സംഭവിച്ച് അത്തരമൊരു അവസ്ഥ കൈമോശം സംഭവിച്ച് പോകാതരിക്കട്ടേ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.

noushadmm.com പറഞ്ഞു...

വളരെ ഏറെ ഉപകാരപ്പെടുന്നു ഈ ബ്ലോഗ്‌,ലത്തീഫ് സാഹിബ്‌ താങ്ങള്‍ക്ക്‌ എല്ലാ നന്മകളും നേരുന്നു.

Mohammed Ridwan പറഞ്ഞു...

ജമാഅത്തില്‍ നിന്നും പുറത്ത് പോയ നേതാക്കനമാര്ക്ക് അണികളില്‍ നിന്ന് ഒരാളെ പോലും കൂടെ കൂട്ടാന്‍ സാധിച്ചില്ല എന്നത് ഒരു അത്ഭുതം എന്നതിലുപരി അത് സംഘടനക്ക് അള്ളാഹു തന്നെ പ്രദാനം ചെയ്ത കെട്ടുറപ്പ്‌ ആണ്. “ജമാഅത്തെ ഇസ്ലാമിയില്‍ ഭിന്നിപ്പ്” “ജമാഅത്തെ ഇസ്ലാമിയില്‍ പിളര്പ്പ് ” എന്ന് വെണ്ടയ്ക്ക നിരത്തി പിളര്പ്പ് ‌ സ്വപ്നം കാണുന്നവര്ക്ക്പ ഒരു പ്രഹരം കൂടിയാണിത്. അവര്‍ അനുഭവിക്കുന്ന ദുരന്തം നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

പ്രവാചക കാലഘട്ടത്തിന് ശേഷം രൂപം കൊള്ളുന്ന ഏതൊരു ഇസ്ലാമിക പ്രസ്ഥാനത്തിനും സംഘടനക്കും ബാധിക്കുന്ന ഒരു ദൗർബല്യമുണ്ട്. രൂപീകരിച്ച് താമസംവിനാ (ചിലപ്പോൾ രൂപീകരിക്കുന്നത് തന്നെ ആ ചിന്തയോടെയാകും) ഇസ്ലാമിന്റെ ശരിയായ രൂപം തങ്ങളുടെ സംഘടനയാണ് അതിനപ്പുറമുള്ളതെല്ലാം വഴികേടിലാണ് എന്ന ചിന്തയാണത്. തങ്ങളുടെ സംഘടനക്ക് പുറത്തുള്ളവരുടെ ഈമാനിന് കാര്യമായ തകരാറുണ്ടെന്നും. തങ്ങളിലൂടെയല്ലാതെ സ്വർഗ പ്രവേശനം സാധ്യമല്ലെന്നും അവർ ധരിച്ചുവശാകും. എന്നാൽ സത്യമോ അതായിരിക്കുകയില്ല. അത് ഒരു വിഭാഗത്തിന്റെ ചിന്താഗതിമാത്രമായിരിക്കും. അതേപോലെയോ അതിനേക്കാളെറെയോ സത്യത്തോടടുത്ത് വേറെയും സംഘങ്ങൾ ഉണ്ടാവും. ഈ തെറ്റായ ചിന്താഗതി കാരണം ഏതൊരു സംഘടനയും അതിൽനിന്ന് ആളുകൾ പുറത്ത് കടക്കുന്നത് വളരെ ഗുരുതരമായി കാണുകയും അവരെ എങ്ങനെയെങ്കിലും ഒതുക്കുക എന്നത് സംഘടനാപരമായ ഒരു ലക്ഷ്യമായി കാണുകകയും ചെയ്യും. മിക്കപ്പോഴും ഒഴിഞ്ഞുപോകുന്നവരോടൊപ്പം സംഘടനയിൽ നിന്ന് ഒരു വിഭാഗത്തെ അവർ കൂടെകൊണ്ട് പോകും. പ്രത്യേകിച്ച് സംഘടനയിലുള്ള തങ്ങളുടെ കടുത്ത അഭിപ്രായ വ്യത്യാസത്തിന് കൂടെ നിൽക്കാൻ സംഘടനക്കുള്ളിലായിരിക്കെ തന്നെ അവർക്ക് കഴിഞ്ഞിരിക്കും. ഇങ്ങനെയാണ് മതസംഘടനകളിൽ പിളർപ്പ് രൂപപ്പെടുന്നത്. എന്നാൽ ജമാഅത്തിന്റെ വീക്ഷണം മേൽസൂചിപ്പിച്ച നിലപാടിൽ നിന്ന് ഭിന്നമായിരുന്നു. അതായത്‌ ജമാഅത്തിന്റെ നിലപാട് എന്ന് പറഞ്ഞാല്‍ ഇസ്ലാമിലെ കര്മാങ്ങലോ സുന്നത്തോ ഒന്നും പ്രശ്നമില്ല.. അത് ഓരോരുത്തര്‍ക്ക് തോന്നിയ പോലെ ചെയ്യാം പക്ഷെ വോട്ട് .. അത് ജമാഅത്തിന്റെ ഹെഡ് ആപീസില്‍ നിന്നും പറയ്യും.. അതില്‍ മാത്രമേ ഞങ്ങള്‍ ബിന്നിക്കുകയോള്ളൂ... നേതാവ് ഹമീദ്‌ .. ഒരു ചെറിയ സാമ്പിള്‍..,, പിന്നെ ആളുകള്‍ എന്തുവേനെലും ചെയ്തോട്ടെ , എന്തിനാ ഭിന്നിപ്പ്‌ ഉണ്ടാക്കുനെത്‌..,, നമ്മുക്ക് ഇന്ത്യിയില്‍ ഇസ്ലാമിക ഭരണം വരുത്താം..

വാല്‍: ഭരണം കിട്ടിയാല്‍ പറയും ഞങ്ങള്‍ ഈ ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക ഭരണം അല്ല നടത്തുക.. LIBERAL DEMOCRACY ആണ് നടത്തുക..

Unknown പറഞ്ഞു...

അതായത് ജമാത്തിന്റെ നിലപാട് എന്ന് വെച്ചാല്‍ ഇസ്ലാമിന്റെ കര്മങ്ങലോ സുന്നത്തുകാലോ ഒന്നും പ്രശ്നമല്ല. അത് ഓരോരുത്തര്‍ക്കും തോന്നിയപോലെ ചെയ്യാം.( അജ്ഞാതന്‍ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസി അല്ല എന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം.) രസൂലുല്ലാഹി (സ) പഠിപ്പിച്ചത് പോലെ മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ എന്നത് സാമാന്യ മുസ്ലിങ്ങള്‍ക്ക്‌ പോലും അറിയുന്നതാണ്. തുടര്‍ന്ന് എഴുതുന്നു. (പക്ഷെ വോട്ടു അത് ജമാത്തിന്റെ പെട്ടിയില്‍ തന്നെ വീഴണം. അവിടെ മാത്രമേ ഞങ്ങള്‍ ഭിന്നിക്കുകയുള്ളൂ.) മറ്റെല്ലാ പെട്ടിയുടെയും ലക്‌ഷ്യം പലതായത് കൊണ്ട് പെട്ടിയില്‍ വീഴുന്ന വോട്ടിന്റെ അവസ്ഥയും അങ്ങനെയായിരിക്കും. മാത്രമല്ല കിട്ടുന്ന വോട്ടിന്റെ എണ്ണം കുറയുക വഴി ലക്‌ഷ്യം നടക്കാതെ പോവുകയും ചെയ്യും. ഈ വോട്ടുകളെല്ലാം ജമാത്തിന്റെ പെട്ടിയില്‍ വീണാല്‍ ലക്‌ഷ്യം ഒന്നായതിനാല്‍ അത് നടപ്പാക്കാന്‍ പറ്റും. ജമാത്തിന്റെ ലക്‌ഷ്യം എന്താണെന്ന്. ജമാത്തുകാരെക്കാള്‍ കൂടുതല്‍ പ്രതിയോഗികള്‍ക്ക് അറിയാമല്ലോ. അജ്ഞാതനോട് ഒരു കാര്യം ചോദിക്കട്ടെ.ലോകം മുഴുവനും ഇസ്ലാമിക നിയമം നടപ്പില്‍ വരണം എന്നാഗ്രഹിക്കാത്തവന്‍ മുസ്ലിം ആണോ...?? പരിശുദ്ധ ഖുറാന്റെ വിളി മുഴുവന്‍ മനുഷ്യരോടും ആയിരിക്കെ.ലോക മുസ്ലിംകള്‍ മനസ്സില്‍ താലോലിച്ചു നടക്കുന്ന ഒരു കാര്യം ജമാത്തുകാര്‍ ധൈര്യത്തോടെ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കാതെ അതില്‍ അണി ചെരുകയല്ലേ വേണ്ടത്. ജമാത്തുകാരെ ഇസ്ലാമിന്റെ ശത്രുക്കളുടെ മുന്നിലേക്ക്‌ വലിച്ചിടുകയാണോ വേണ്ടത്..??

അജ്ഞാതന്‍ പറഞ്ഞു...

തുടര്‍ന്ന് എഴുതുന്നു.(പക്ഷെ വോട്ടു അത് ജമാത്തിന്റെ പെട്ടിയില്‍ തന്നെ വീഴണം. അവിടെ മാത്രമേ ഞങ്ങള്‍ ഭിന്നിക്കുകയുള്ളൂ.)
//////////

പക്ഷെ വോട്ട് .. അത് ജമാഅത്തിന്റെ ഹെഡ് ആപീസില്‍ നിന്നും പറയ്യും.. അതില്‍ മാത്രമേ ഞങ്ങള്‍ ബിന്നിക്കുകയോള്ളൂ.

{നോക്കി നില്‍ക്കെ ജമാത്തെക്കാരന്റെ തിരിമറി}

അജ്ഞാതന്‍ പറഞ്ഞു...

അതായത് ജമാത്തിന്റെ നിലപാട് എന്ന് വെച്ചാല്‍ ഇസ്ലാമിന്റെ കര്മങ്ങലോ സുന്നത്തുകാലോ ഒന്നും പ്രശ്നമല്ല. അത് ഓരോരുത്തര്‍ക്കും തോന്നിയപോലെ ചെയ്യാം.( അജ്ഞാതന്‍ യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസി അല്ല എന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം.) രസൂലുല്ലാഹി (സ) പഠിപ്പിച്ചത് പോലെ മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ എന്നത് സാമാന്യ മുസ്ലിങ്ങള്‍ക്ക്‌ പോലും അറിയുന്നതാണ്.
////////////////////////////

എന്നിടാണോ നിങ്ങള്ടെ അമീര്‍ പ്രബോധനത്തില്‍ പറഞ്ഞത്‌ ..അതിന്റെ സാരം ഇങ്ങനെ "ഒരു വ്യക്ത്തി ചെയ്തു കൊണ്ടിരിക്കുന്നു ഫികുഹീ വിഷയത്തില്‍ ജമാത്തെ ഇടപെടില്ല എന്ന്.."

നിങ്ങള്ടെ അമീര്‍ വേറെ പറയുന്നു നിങ്ങള്‍ വേറെ പറയുന്നു.. കഷ്ട്ടം...

അജ്ഞാതന്‍ പറഞ്ഞു...

. അജ്ഞാതനോട് ഒരു കാര്യം ചോദിക്കട്ടെ.ലോകം മുഴുവനും ഇസ്ലാമിക നിയമം നടപ്പില്‍ വരണം എന്നാഗ്രഹിക്കാത്തവന്‍ മുസ്ലിം ആണോ...??
////////////////////////
ലോകം മുഴുവന്‍ ഇസ്ലാമിക ഭരണം വരണം .. പക്ഷെ നിങ്ങള്‍ക്ക്‌ അതിനു കഴിയില്ല .. കാരണം നിങ്ങള്‍ക്ക്‌ ദീന്‍ അല്ല വലുത്...
>>>>>>>>>>
പരിശുദ്ധ ഖുറാന്റെ വിളി മുഴുവന്‍ മനുഷ്യരോടും ആയിരിക്കെ.ലോക മുസ്ലിംകള്‍ മനസ്സില്‍ താലോലിച്ചു നടക്കുന്ന ഒരു കാര്യം ജമാത്തുകാര്‍ ധൈര്യത്തോടെ ലോകത്തോട്‌ വിളിച്ചു പറയുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കാതെ അതില്‍ അണി ചെരുകയല്ലേ വേണ്ടത്.
////////////////////////////////////////

പരിശുദ്ധ ഖുറാനില്‍ മുഴുവന്‍ മനുഷ്യരെയും വിളിക്കുനത് ഇസ്ലാമിലെകാണ്ണ്‍ അല്ലാതെ രാഷ്ട്രീയത്തിലേക്ക്‌ അല്ല.. ആ ഇസ്ലാമില്ലെക്ക് മനുഷ്യരെ വിളിക്കുനതിലെക്ക് തന്നെയാണ് നില്‍ക്കുന്നത്‌..

CKLatheef പറഞ്ഞു...

ഐഡിയില്ലാത്തവർക്കും അഭിപ്രായം രേഖപ്പെടുത്താനാണ് കമന്റ് ബോക്സ് എല്ലാവർക്കുമായി തുറന്നിട്ടത്. എങ്കിലും ഒരു പേര് വെച്ച് അഭിപ്രായം പറയുന്നത് മറുപടി പറയുമ്പോഴും വായിക്കുമ്പോഴുമുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ സാഹായിക്കും. വെറുതെ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് ആർക്കും ഒരു പ്രയോജനവുമില്ല. നിങ്ങൾക്ക് ദീനല്ല വലുത് എന്നത് കേവലം ഒരു ആരോപണമല്ലേ. എന്ത് തെളിവാണ് അതിന് സമർപിക്കാനുള്ളത്. രാഷ്ട്രീയം ദീനിന്റെ ഭാഗമല്ല എന്ന ഒരു മുജാഹിദ് തെറ്റിദ്ധാരണമാത്രല്ലേ ആ ചോദ്യത്തിന് നിദാനം.

അജ്ഞാതന്‍ പറഞ്ഞു...

നിങ്ങൾക്ക് ദീനല്ല വലുത് എന്നത് കേവലം ഒരു ആരോപണമല്ലേ.
/////////////////////////

ആരോപണം അല്ല.. വാസ്ത്തവം അതാണ്‌..,, തെളിവുകള്‍ തന്നാല്‍ താങ്കള്‍ക്ക് വിഷമം ആവുമോ..??
>>>>>>>>>>>>>>>>>>>>>>>>

രാഷ്ട്രീയം ദീനിന്റെ ഭാഗമല്ല എന്ന ഒരു മുജാഹിദ് തെറ്റിദ്ധാരണമാത്രല്ലേ ആ ചോദ്യത്തിന് നിദാനം.
///////////////////////
പക്ഷെ ദീന്‍ എന്നാല്‍ രാഷ്ട്രീയമാണ് എന്ന നിങ്ങളുടെ വാദം തെറ്റല്ലേ..??

sherriff kottarakara പറഞ്ഞു...

>>>പക്ഷെ ദീന്‍ എന്നാല്‍ രാഷ്ട്രീയമാണ് എന്ന നിങ്ങളുടെ വാദം തെറ്റല്ലേ..??<<<

ദീന്‍ എന്നാല്‍ രാഷ്ട്രീയം മാത്രമാണ് എന്ന് ജമാത്തുകാര്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?അവരുടെ പുസ്ത്കങ്ങളില്‍? പ്രഭാഷണങ്ങളില്‍? നിയമാവലിയില്‍?
ഖുര്‍ ആനും തിരു സുന്നത്തും ക്ലിപ്തപ്പെടുത്തി തന്ന സമഗ്രമായ ജീവിത വ്യവസ്ഥയാണ് ദീന്‍ . ജനനം മുതല്‍ മരണം വരെയുള്ളതും അതു കഴിഞ്ഞുള്ള അവസ്ഥയിലെ വിശ്വാസവും ഉള്‍ക്കൊണ്ടത്.
അതല്ല എന്ന് ജമാത്തുകാരല്ല മറ്റാരു പറഞ്ഞാലും ശരിയല്ല.

CKLatheef പറഞ്ഞു...

മുകളിൽ അജ്ഞാതൻ യൂണികോഡ് സപ്പോർട്ടില്ലാതെ നൽകിയ കമന്റ് ഇതാണ്.
-----------------

വിശ്വാസികൾക്കും സമൂഹത്തിനും (ഇസ്‌ലാമിനും ജമാഅത്തിനും) പരിചയമില്ലാത്ത അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഗുഢശ്രമങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ചവാരാണ് ഷീഈ‏-ഇഖവാൻ- മൗദൂദി സഖ്യങ്ങൾ. ഖുർആനിന്റെ വാചകങ്ങൾക്ക് പ്രവാചകന്റെയും
ഉത്തമരായ അനുയായികളുടെയും കാലംമുതൽ വിശദീകരിച്ചുവന്ന യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമായി ദുർവ്യാഖ്യാനങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും നൽകിയപ്പോൾ പ്രഥമരൂപീകരണ യോഗത്തിൽ പങ്കെടുത്ത നിരവധി പ്രമുഖർ കൂടുവിട്ട അനുഭവം ഇവരിർ മൗദൂദിസത്തിന് മാത്രം സ്വന്തം. ലോകചരിത്രത്തിൽ ഒരു സംഘടനക്കും പ്രസ്ഥാനത്തിനും അഭിമുഖീകരികരിക്കേണ്ടി വന്നിട്ടില്ലാത്ത് ദുർഗതിയാണ് മൗദൂദിക്കും സ്വന്തം ജമാഅത്തിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. മൗദൂദിയുടെ തൂലികയിൽ വശംവദരായി ജമാഅത്തിന്റെ ഒന്നാംനിരയിൽ എത്തിച്ചേർന്ന നിരവധി പ്രമുഖർ മൗലാനയുടെ ജീവിതകാലത്തു തന്നെ നേതാവിനേയും സംഘടനയേയും തള്ളിപ്പറഞ്ഞ് പുറത്തുപോയതിന്റെ ക്രെഡിറ്റ് ജമാഅത്തിനും മൗദൂദിക്കും മാത്രം സ്വന്തം.
-------------

മൗലാനാ മൗദൂദിയോട് ആർക്കും വിയോജിപ്പുണ്ടാവാൻ പാടില്ലെന്നോ ജമാഅത്തിന്റെ പ്രവർത്തന പരിപാടികളും നയനിലപാടുകളും എല്ലാവരും പിൻപറ്റിയേ തീരൂ എന്നോ ജമാഅത്തിന് വാദമില്ല. ഫിഖ്ഹിലും ഇൽമുൽ കലാമിലും തനിക്കുള്ള അഭിപ്രായങ്ങൾ ജമാഅത്തിന് മേൽ വെച്ച് കെട്ടരുതെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടതുമാണ്. ഇന്ത്യയിലുള്ള മഹാപണ്ഡിതൻമാരിൽ ചില മൗലാനാ മൗദൂദിയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും നിലനിർത്തിതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അത് ശരിയാകട്ടേ തെറ്റാവട്ടേ, സ്വാഗതം ചെയ്യുന്നതിൽ ജമാഅത്തിന് ഒരു പ്രയാസവുമില്ല. എന്നാൽ അതേ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമാണോ അവരെ ചുമലിലേറ്റി ജമാഅത്ത് വിമർശനം നടത്തുന്നവർക്കുള്ളത് എന്നതാണ് പ്രധാനം. പുറത്തുപോയവരിലാർക്കെങ്കിലും ജമാഅത്തിന്റെ ആദർശമോ ലക്ഷ്യമോ തെറ്റാണെന്ന് അഭിപ്രായമുണ്ടോ. അവരിലാരെങ്കിലും മൗദൂദി തീവ്രവാദത്തിന്റെ മാസ്റ്റർ ബ്രൈനാണെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. ജമാഅത്തെ ഇസ്ലാമി ഒരു പിഴച്ച സംഘടനായാണ് എന്ന് പുറത്ത് പോയവരിൽ എത്രപേർ പറഞ്ഞു. ഇതും വിമർശകർ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

ഏതായാലും മൗലാനാ വഹീദുദ്ദീൻ ഖാനിന്റെ ജമാഅത്ത് വിമർശന പഠനവും സുന്നികൾ പുറത്തിറക്കിയതായി അറിയാൻ കഴിഞ്ഞു. വളരെ നല്ലത്. എന്തായിരുന്നു ജമാഅത്തിനോട് അദ്ദേഹത്തിനുള്ള എതിർപ്പ് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ നമ്മുക്ക് അറിയാമല്ലോ.

CKLatheef പറഞ്ഞു...

എന്നിടാണോ നിങ്ങള്ടെ അമീര്‍ പ്രബോധനത്തില്‍ പറഞ്ഞത്‌ ..അതിന്റെ സാരം ഇങ്ങനെ "ഒരു വ്യക്ത്തി ചെയ്തു കൊണ്ടിരിക്കുന്നു ഫികുഹീ വിഷയത്തില്‍ ജമാത്തെ ഇടപെടില്ല എന്ന്.."
-----------------

ഫിഖ്ഹീ വിഷയത്തിൽ ഇടപെടില്ല എന്ന് വെച്ചാൽ ഓരോരുത്തർക്കും തോന്നിയ പോലെ ചെയ്യാം എന്നല്ല. മറിച്ച് ഇക്കാര്യത്തിൽ വിശുദ്ധഖുർആനും സുന്നത്തിൽ നിന്നും ബോധ്യപ്പെട്ടതിനുസരിച്ച് മദ്ഹബിന്റെ ഇമാമുകൾ ക്രോഡീകരിച്ച കർമശാസ്ത്ര പ്രശ്നങ്ങളെ ഏകീകരിച്ച് മറ്റൊരു കർമശാസ്ത്ര മദ്ഹബായി മാറാൻ ജമാഅത്ത് ആഗ്രഹിക്കുന്നില്ല എന്നതാണ്. പ്രവാചക ചര്യയുടെ കാര്യത്തിൽ എന്ത് നിലപാടാണ് ജമാഅത്തിനുള്ളത് എന്ന് ഭരണഘടന വളരെ വിശദമായി പ്രവർത്തകരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

അവ ഇങ്ങനെ വായിക്കുക.....

CKLatheef പറഞ്ഞു...

1. മുഹമ്മദ്(സ) തിരുമേനിയുടേതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിര്‍ദേശങ്ങളും നിരുപാധികം സ്വീകരിക്കുക.

2. ഒരു കാര്യം ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പ്രേരണ, ആ കാര്യത്തില്‍ ദൈവദൂതന്റെ കല്‍പനയോ നിരോധമോ ഉള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നത് മാത്രമാവുക. അതല്ലാതെ മറ്റൊരു തെളിവും അനുസരണത്തിന് ആവശ്യമില്ലാതിരിക്കുക.

3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുക. മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുക.

4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക. കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.

5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ വംശീയമോ ദേശീയമോ കക്ഷിത്വപരമോ സംഘടനാപരമോ ആയ എല്ലാവിധ അനിസ്ലാമിക പക്ഷപാതങ്ങളെയും മനസ്സില്‍നിന്നു പുറംതള്ളുക. ദൈവദൂതനോടും അവിടുന്ന് സമര്‍പ്പിച്ച സത്യത്തോടുമുള്ള സ്നേഹാദരവിനെ അതിജയിക്കുകയോ, അതിനോട് കിടപിടിക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുക.

6. ദൈവദൂതനെ അല്ലാതെ മറ്റാരെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുക. മറ്റാരെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുക.* മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുക. അല്ലാഹു നിശ്ചയിച്ച ഈ പരിപൂര്‍ണ മാനദണ്ഡംകൊണ്ട് ഓരോരുത്തനെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അതേ പദവിയില്‍ വെക്കുകയും ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK