
"പലവട്ടം പറഞ്ഞതാണു. ഇനിയും മനസ്സിലായില്ലെങ്കില്‍ ഒരു രക്ഷയുമില്ല. മുര്‍സിയെ താഴെ വീയ്തിയത് സഹികെട്ട ഈജിപ്തിലെ ജനഗള്‍ നടത്തിയ പ്രതിവിപ്ലമാണു.ആ വിപ്ലവത്തെ മാത്രമെ ഇവിടെ ആരും പിന്തുണച്ചിട്ടുള്ളൂ. പട്ടാള അക്രമങ്ങളെ എല്ലാവരും എതിര്‍ത്തിട്ടെ ഉള്ളൂ.."
ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്. നേരത്തെ ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെകൂടുതലുണ്ടായിരുന്നു. എന്നാല്‍ പട്ടാളം എങ്ങനെയാണ് പിന്നീട് പ്രക്ഷോഭം നടത്തിയവരെ നേരിട്ടത് എന്ന് കണ്ട് സത്യം മനസ്സിലാക്കി അവരില്‍ മിക്കവരും. ഈ പോസ്റ്റ് തയ്യാറാക്കുന്നതിന് ഏഴ് മണിക്കൂര്‍ മുമ്പ് ഒരു സുഹൃത്ത് ഫെയ്സ് ബുക്കില്‍ ഇട്ട കമന്റ് അത്രയും സമയത്തിന് ശേഷവും ആരും ലൈക്ക് ചെയ്തിട്ടില്ലെങ്കിലും പലരിലും ഇതൊരു സംശയമായി അവശേഷിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് വേണ്ടിയാണീ പോസ്റ്റ്. ഈ പോസ്റ്റ് ശ്രദ്ധയോടെ വായിച്ചാല്‍ മനസ്സിലാക്കും...