ഒരു ജമാഅത്ത് വിമര്‍ശകനുമായി ഇയ്യുള്ളവന് നടത്തിയ സ്വകാര്യം സംഭാഷണം ഇവിടെ പങ്കുവെക്കുകയാണ്. ജമാഅത്ത് വിമര്‍ശകര്‍ പലകോലത്തിലുണ്ട്. മതസംഘടനകളുടെ പക്ഷത്ത് നിന്നും മതവിരുദ്ധമതേതര പക്ഷത്ത് നിന്നും ഉണ്ട്. രണ്ടാമത് പറഞ്ഞ വിഭാഗത്തിന്റെ പ്രധാന ആരോപണം മതവിഷയങ്ങളില്‍ തീവ്രമായ കാഴ്ചപ്പാട് സ്വീകരിക്കുന്നുവെന്നതാണെങ്കില്.. മതസംഘടനകളുടെ ആരോപണം ഇസ്ലാമില്‍ വെള്ളം ചേര്‍ത്ത് എല്ലാവര്ക്കും സ്വീകാര്യമായ വിധത്തില്‍ ജമാഅത്ത് ഇസ്ലാമിനെ അവതരിപ്പിക്കുന്നുവെന്നതാണ്. എന്നാല്‍ ഇത് രണ്ടിലും പെടാത്ത ഒരു കൂട്ടം വിമര്‍ശകരുണ്ട്. അവരുടെ കാര്യമായ പ്രവര്‍ത്തന രംഗം വ്യക്തിഗതമായി തന്നെ സ്വധീനം ചെലുത്താവുന്ന ഇന്റര്‍നെറ്റാണ്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തില്‍ സജീവമായി ഇടപെടുന്ന ഒരു സുഹൃത്താണ് ഇവിടെ എന്റെ മറുപക്ഷത്തുള്ളത്. ബഷീര്‍ വരിക്കോടന്‍ എന്ന പേരില്‍ ഫെയ്സ് ബുക്കില്‍ സജീവമായ ഈ വ്യക്തി ഉന്നയികുന്ന സംശയം അദ്ദേഹത്തിന്റെത് മാത്രമാകണം എന്നില്ല അതേ പോലെ ചിന്തിക്കുന്ന കുറേ ആളുകള്‍ വേറെയും ഉണ്ട് എന്നറിയാം. അതുകൊണ്ടാണിതിവിടെ പങ്കുവെക്കാനുള്ള പ്രചോദനം.
സംഭാഷണം അല്പം സുദീര്‍ഘമാണ്. ഈ വിഷയത്തില്‍ ഇതേ സംശയമുള്ളവര്‍ക്ക് മാത്രമേ ഇത് വായിക്കുന്നതില്‍ താല്പര്യം ഉണ്ടാവുകയുള്ളൂ. നേര്‍ക്ക് നേരെയുള്ള അഭിമുഖം പോലുള്ള ഈ സംഭാഷണത്തില്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ മാത്രമാണ് മറുപടിയിലുണ്ടാവുക. അതുകൊണ്ട് ഇത് വായിച്ച് കൂടുതല്‍ നന്നായി മറുപടി പറയാമായിരുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ഈ ബ്ലോഗിന്റെ കമന്റ് ബോക്സില്‍ നല്‍കാവുന്നതാണ്. എതിര്‍പ്പുകളും മറുചോദ്യങ്ങളും അതില്‍ ആവാം. സംഭാഷണം അവസാനത്തില്‍ വിഷയത്തില്‍നിന്ന് വ്യക്തിപരമായ തലത്തിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും അവ പൂര്‍ണമായി തന്നെ ഇവിടെ നല്‍കുകയാണ്. നെറ്റ് വായനക്കാര്‍ക്ക് സംവാദത്തിലെ അത്തരം മാറ്റം പുതുമയുള്ളതാവില്ല. അദ്ദേഹത്തിന്റെയോ എന്റെയോ ഏതെങ്കിലും വരിയോ വാക്കോ ഒഴിവാക്കിയിട്ടില്ല.
സംഭാഷണത്തിലേക്ക് കടക്കട്ടേ. അദ്ദേഹം തന്നെയാണ് ആദ്യമായി ഈ ചാറ്റ് ആരംഭിക്കുന്നത്.
- Conversation started 21 May 2012 (പേരിന് മുകളില്‍ കാണുന്നത് സംഭാഷണത്തിന്റെ സമയം)
10:14
Basheer Varikkoden
സലാം, . താങ്കളും ഫൈസല്‍ കെ.എസും തമ്മിലുള്ള ചര്‍ച്ച ശ്രദ്ധിച്ചു. ചില സംശയങ്ങള്‍--നിലവിലെ ഭരണ വ്യവസ്ഥിതി എന്നതുകൊണ്ട് ശൈഖ് ഉദ്ദേശിച്ചത് ഇന്ത്യന്‍ ജനാധിപത്യമല്ലേ? ഇന്ത്യന്‍ ജനാധിപത്യം ത്വാഗൂത്ത് ആയതിനാലും അതിന്രെ ഭാഗമാവല്‍ ശിര്‍ക്ക് ആയതിനാലുമല്ലേ അത്തരമൊരു വ്യവസ്ഥിതി ഏറ്റെടുത്തു നടത്താന്‍ സന്നദ്ധമല്ലെന്ന് ജമാഅത്ത് പ്രഖ്യാപിച്ചത്? " കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തിനിടയില്‍ ജമാഅത്തിന്റെ ഒരംഗവും എം.എല്‍.ഏ യോ എം.പി യോ പഞ്ചായത്ത മെന്പറോ ആവാന്‍ ശ്രമിച്ചിട്ടില്ല" എന്ന പ്രഖ്യാപനത്തിന്റെ വിവക്ഷയും ത്വാഗൂത്തായതുകൊണ്ട് അതിന്റെ ഭാഗമാവാന്‍ ശ്രമിച്ചിട്ടില്ല എന്നല്ലേ? (തുടരുന്നു)
10:24
Basheer Varikkoden
അങ്ങിനെയെങ്കില്‍, ത്വാഗൂത്തായ ആ ജനാധിപത്യത്തിന്റെ ഭാഗമാവാന്‍ മാത്രം (എം.പി യും പ്ചായത്തു മംപറുമൊക്കെ ആവാന്മാത്രം ) മൗലികമായ എന്തു മാറ്റമാണ് ആ പ്രഖ്യാപനം നടന്ന കാലത്തെ അപേക്ഷിച്ച് ഇന്നുണ്ടായത്? ത്വാഗൂത്തായതുകൊണ്ടാണ് അന്ന് ആ നിലപാടെടുത്തതെങ്കില്്, ഇന്ന ഇന്ത്യന്‍ ജനാധിപത്യം ത്വാഗൂത്തല്ലാതായിത്തീരുംവിധം വല്ല മാറ്റവും അതിലുണ്ടായിട്ടുണ്ടോ? അങ്ങിനെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ ഇപ്പോള്‍ അതേ ത്വാഗൂത്തീ ഡെമോക്രസിയില്‍ പാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ച് എം.എല്‍.എ മാരെയും മെംപര്മാരെയും സൃഷിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇസ്ലാമിക ന്യായമെന്ത്? ഇസ്ലാമില്‍ അതിനുള്ള പ്രമാണമെന്താണ്? "രാഷ്ട്രീയത്തില്‍ നയനിലപാടുകള്‍ സാഹചര്യത്തിനനുസരിച്ച മാറും"എന്ന താങ് കളുടെ മറിപടി ഒരു കേവല രാഷ്ട്രീയ പാര്‍ട്ടിക്കു നയം മാറ്റാനുള്എല ന്യായമാണ്. ജനാധിപത്യത്തെ ത്വാഗൂത്തായി സിദ്ധാന്്തിച്ച് നിലപാടെടുത്ത ജമാഅത്തുപോലൊരു ഇസ്ലാമിക സംഘടനക്ക് ആ മറുപടി പരിഹാസ്യമാണ്. കാരണം ശിര്ക്ക വരുന്ന, ത്വാഗൂത്തിനോടുള്ള മൗലിക നിലപാടിലെങ്ങിനെ സാഹചര്യാനുസൃതം മാറ്റം വരും? ഒരു സാഹചര്യത്തിലും ശ്ര്ക്ക് തൗഹീദ് ആവില്ലല്ലോ?...തുടരുന്നു
10:37
Basheer Varikkoden
ഇനി ചില പൊതു ചോദ്യങ്ങള്‍-ജനാധിപത്യമടക്കം ഇസ്ലാമികേതര അധികാര വ്യവസ്ഥകള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചപോലുള്ള ത്വാഗൂത്തുകള്‍ ആണെന്നാണല്ലോ ജമാഅത്ത് സിദ്ധാന്തിക്കുന്നത്. അതിനാല്‍ ആ ത്വാഗൂത്തിലെ കുഞ്ചിക സ്ഥാനങ്ങള്‍ ജമാ-മെന്പര്മാര്ക്ക് നിഷിദ്ധമാണെന്ന നിലപാടും ജമാഅത്തിനുണ്ടായിരുന്നു. എങ്കില്‍ ചില സംശയങ്ങള്‍--(ഒന്ന്)-ത്വാഗൂത്തിന്റെ ഭാഗമാവല്‍ ശിര്‍ക്ക് ആണെങ്കില്‍ പിന്നെകുഞ്ചിക സ്ഥാനം മാത്രം ഹറാമും അതല്ലാത്ത സ്ഥാനങ്ഹള് ഹലാലും ആവുന്നതെങ്ങിനെ? ശിര്‍ക്കിന്റെ വിഷയത്തില്‍ ചെറുതും വലുതുമായ ഒരു ഭാഗമാവലും ദീനില്‍ പാടില്ലല്ലോ. (രണ്ട്) കുഞ്ചിക സ്ഥാനമലങ്കരിക്കലെന്ന ശിര്‍ക്ക് റുഖ്നുകള്ക്കു മാത്രം നിഷിദ്ധവും ബാക്കി മുസ്ലിംകള്ക്ക് അനുവദനീയവും ആവുന്നതെങ്ങിനെ? ശിര്‍ക്ക് സകല മുസ്ലിംകള്ക്കും ഒരുപോലെ നിഷിദ്ധമാണല്ലോ. (മൂന്ന) കുഞ്ചിക സ്ഥാനം മെംപര്മാര്ക്ക് നിശിദ്ധം എന്ന നിലപാട് ഇപ്പോഴുമുണ്ടോ? ഇല്ല എങ്കില്‍, അന്നത്തെ ശിര്ക്ക എങ്ങിനെ ഇപ്പോള്‍ ശിര്‍ക്ക് അല്ലാതായി?....തുടരുന്നു
10:43
Basheer Varikkoden
നാല്-ജനാധിപത്യ ത്വാഗൂത്തിന്റെ ഭാഗമാടയ പാര്‍ട്ടിയുണ്ടാക്കി കുഞ്ചിക സാഥാനത്തേക്ക് സ്വന്തം ആള്‍ക്കാരെ എത്തിക്കുന്നത്ഹിക്കമത്തിന്റെ പേരില്‍ ഇസ്ലാമികമാണെങ്കില്‍, മറ്രു ത്വാഗൂത്തുകളായ ലാാത്ത ഉസ്സ, ഗണപതി, ശിവന്, തുടങ്ങിയ മുപ്പതുമുക്കോടി വരുന്ന ഇതര ത്വാഗൂത്തുകളുടെ ഭാഗമാവുന്നതും ഹിക്കമത്തിന്റെ പേരിലാണെങ്കില്‍ ഇസ്ലാമികമാണ് എന്ന് നിലപാട് ജമാഅത്തിനുണ്ടോ? ഇല്ലെങ്കില്‍ ഒരു ത്വാഗൂത്തിനോടുള്ള സമീപനം മാത്രമെങ്ങിനെ ശിര്ക്കല്ലാതാവും? (അഞ്ച്) ഇപ്പറഞ്ഞ സമീപനങ്ങലെല്ലാം ത്വാഗൂത്തിനോട് ഹിക്കമത്തിനറെ പേരില്‍ സ്വീകരിക്കാന്‍ ഖുര്‍ആനിലും സുന്നത്തിലും മാാതൃകയെവിടെ? ..വിഷയതത്ിലൂന്നിയുള്ള പ്രതികരണം പ്രതീക്ഷിക്കുന്നു
10:45
Abdul Latheef CK
വളരെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചതിലുള്ള നന്ദിയും സന്തോഷവും ആദ്യമേ അറിയിക്കട്ടേ...
10:47
Abdul Latheef CK
ഈ വിഷയത്തില്‍ താങ്കളോട് സംസാരിക്കാന്‍ സന്തോഷമേ ഉള്ളൂ. ഇതേ മാന്യതയും സത്യസന്ധതയും തുടര്‍ന്നും താങ്കള്‍ പുലര്‍ത്തുമെന്ന് കരുതട്ടേ... പ്രയാസം തോന്നരുത്. താങ്കളെക്കാള്‍ രൂപത്തില്‍ നല്ലതായി തോന്നുന്നവര്‍ പോലും സംസാരം മുന്നോട്ട് പോകുമ്പോള്‍ ഒരു തരം കുതര്‍ക്കത്തിലേക്ക് നീങ്ങാറുണ്ട് അതുകൊണ്ട് മുന്‍കൂര്‍ പറഞ്ഞുവെച്ചതാണ്.
10:48
Abdul Latheef CK
അല്ലാഹുവിന്റെ തൃപ്തിയെയും അവന്റെ ദീനിനെയും മുന്‍നിര്‍ത്തിയുള്ള ചര്ചക്കേ ഇവിടെ താല്പര്യമുള്ളൂ.
10:51
Basheer Varikkoden
ലത്തീഫ് സാഹിബ്, മുസ്ലിംകള് തമ്മില്‍ സംവദിക്കുംപോള് പരസ്പരം ഉദ്ദേശ ശുദ്ധിയെ സംശയിക്കാതിരിക്കുക. സത്യസന്ധതയും മാന്യതയുമൊക്കെ ഉള്ളവരും ഇല്ലാത്തവരും എല്ലാ വിഭാഗങ്ങളിലും ഉണ്ടെന്നതാണ് എന്റെ അനുഭവം. നമുക്ക പരസ്പര വിശ്വാസത്തോടെ തുടങ്ങാം
10:53
Abdul Latheef CK
ശൈഖ് സാഹിബ് അന്നത് പറഞ്ഞിട്ടുണ്ടാവുക നിലവിലെ വ്യവസ്ഥിതിയെ പറ്റിത്തന്നെയായിരിക്കും. അഥവാ ജനാധിപത്യവ്യവസ്ഥിതി. അഥവാ ഇതേ വ്യവസ്ഥിതി ഒരു മാറ്റവും വരുത്താതെ അതിന്റെ ഭാഗമായി അതിനെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണം എന്ന നിബന്ധനയോടെ ജമാഅത്തിനെ ഏല്പിക്കുന്ന പക്ഷം ജമാഅത്ത് അതിന് സന്നദ്ധമല്ല എന്ന് തന്നെയായരിക്കും ഒന്നാമതായി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് ഞാനും മനസ്സിലാക്കുന്നു.
അനിസ്ലാമിക ഭരണവ്യവസ്ഥ താഗൂത്ത് തന്നെയാണ് എന്ന കാര്യത്തില്‍ അന്നോ ഇന്നോ ജമാഅത്തിന് സംശയമില്ല. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ താഗൂത്താണ് എന്നതും അദ്ദേഹത്തിന്റെ ആ അഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ടാവാം .
Basheer Varikkoden
പിന്നെ, സംവാദമാവുംപോള് ചോദ്യവും മറുചോദ്യവും ഖണ്ഡനവുമൊക്കെ സാധാരണമാണല്ലോ. ഖുര്ആനിിന്റെ ശൈലികൂടി അതാണല്ലോ. അനാവശ്യമായ തര്‍ക്കവും നമുക്കൊഴിവാക്കാം. ഒപ്പം മൗലികമായ മറുചോദ്യങ്ങളെ കുതര്ക്കമെന്ന് ആക്ഷേപിക്കാതിരിക്കാനും ശ്രമിക്കാം
10:55
Abdul Latheef CK
തീര്‍ച്ചയായും താങ്കള്‍ക്ക് ചോദ്യം ചെയ്യാവുന്നതാണ്. ഞാന്‍ പറയുന്നത് ബോധ്യപ്പെടുന്നത് വരെ അംഗീകരിക്കേണ്ട ആവശ്യവും ഇല്ല.
10:56
Basheer Varikkoden
ഇനി താങ്കളുടെ മറുപടി മുഴുവനായ ശേഷം ഞാന്‍ പ്രതികരിക്കാം
10:56
Abdul Latheef CK
ഞാനത് ആവശ്യപ്പെടാനിക്കുകകയായിരുന്നു. നന്ദി.
അതിന് ശേഷം എന്റെ ഉത്തരങ്ങളെ ചോദ്യം ചെയ്യാവുന്നതാണ്. തെറ്റ് എനിക്കാണ് പറ്റിയതെങ്കില്‍ ഞാന്‍ തിരുത്താം.
ജമാഅത്തിന്റെ രാഷ്ട്രീയ വീക്ഷണം എന്താണെന്ന ഏകദേശധാരണ താങ്കള്‍ക്ക് ഉണ്ട് എന്നാണ് ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത് ആ നിലക്ക് മറുപടി തുടരട്ടേ...
11:00
Basheer Varikkoden
തീര്‍ച്ചയായും. ഞാന്‍ വായനയിലൂടെ ജമാഅത്തിലെത്തുകയും അഞ്ചാറ് വര്‍ഷം ആത്മാര്‍ഥമായി അതില്‍ പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ്. ജമാഅത്തുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ഒട്ടുമിക്ക സാഹിത്യങ്ങളും വായിച്ചിട്ടുമുണ്ട്.
Abdul Latheef CK
ശൈഖിന്റെ പ്രസ്താവനയില്‍നിന്ന് ഞാനും താങ്കള്‍ ചിന്തിച്ചത് പോലെയാണ് ചിന്തിക്കുന്നത്. അഥവാ മതേതരജനാധിപത്യവ്യവസ്ഥ താഗൂത്തൂത്തായത് കൊണ്ടാണ് അവ്വിധം ജമാഅത്ത് ഇത് വരെ മത്സരിച്ചിട്ടില്ല എന്ന് പറയുന്നത് എന്നാണ് ഞാനും മനസ്സിലാക്കുന്നത്. വല്ല തിരുത്തും ആവശ്യമുണ്ടെങ്കില്‍ പിന്നീട് പുസ്തകം നോക്കിയിട്ട് പറയാം.
11:05
Abdul Latheef CK
------------------
11:09
Abdul Latheef CK
ഇന്ത്യന്‍ ജനാധിപത്യത്തിന് കാതലായ മാറ്റം വന്നുവെന്ന് ധരിക്കുന്നില്ല. പക്ഷെ ജനാധിപത്യം ഇന്ന് ഏറെക്കുറേ പണാധിപത്യമായി മാറിയിട്ടുണ്ട് എന്നത് താങ്കളും അംഗീകരിക്കുമല്ലോ. അഥവാ കൂടുതല്‍ മോശമായ (താഗൂത്തായ) അവസ്ഥയിലേക്ക് അത് നീങ്ങുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ പ്രയോഗത്തില്‍ കൂടുതല്‍ താഗൂത്തായി മാറുകയാണ് ചെയ്തത്. ചുരുക്കത്തില്‍ ജമാഅത്ത് ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചത് അത് താഗൂത്ത് അല്ലാതായി മാറിയത് കൊണ്ടല്ല.
11:21
Abdul Latheef CK
(((അങ്ങിനെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ ഇപ്പോള്‍ അതേ ത്വാഗൂത്തീ ഡെമോക്രസിയില്‍ പാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ച് എം.എല്‍.എ മാരെയും മെംപര്മാരെയും സൃഷിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇസ്ലാമിക ന്യായമെന്ത്? ഇസ്ലാമില്‍ അതിനുള്ള പ്രമാണമെന്താണ്? )))
വ്യവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല എന്ന് ഞാനും നിങ്ങളും അംഗീകരിക്കുന്നു. അത് അന്നും ഇന്നും മതേതരജനാധിപത്യം തന്നെ. പക്ഷെ ജനാധിപത്യത്തിന്റെ സ്വാഭാവിക പരിമിതിയും ദൌര്‍ബല്യവും നമുക്ക് കൂടുതല്‍ പ്രകടമാകുകയും ചെയ്തു.
എനിക്ക് തോന്നുന്നത് നിങ്ങള്‍ അഞ്ച് വര്‍ഷം ജമാഅത്തില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് കാര്യമായ പ്രസക്തിയുണ്ടായിരുന്നത്. കാരണം അന്നത്തെ അവസ്ഥയില്‍ ആദ്യം ജമാഅത്ത് ചെയ്തത്. അത്തരം ജനാധിപത്യത്തെ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത് അവരെ അധികാരത്തില്‍ എത്താന്‍ സഹായിക്കുക എന്നതാണ്. എന്തുകൊണ്ട് അന്ന് അത്തരമൊരു തീരുമാനം എടുത്തുവെന്ന് ഒരു പക്ഷെ താങ്കള്‍ക്ക് അറിയുമായിരിക്കും.
നിലവിലുള്ളത് താഗൂത്ത് തന്നെയാണ് എന്നംഗീകരിക്കുന്നതോടൊപ്പം അതുമായി എങ്ങനെ സഹകരിക്കാം എന്ന ചിന്ത ഇസ്ലാമികമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത് രാഷ്ട്രീയ കാര്യങ്ങളില്‍ അന്നും ഇന്നും തീരുമാനം എടുത്ത് വരുന്നത്. അതിന് ആദര്‍ശം പ്രായോഗികതക്കനുസരിച്ച് മാറ്റി സ്ഥാപിക്കുക എന്നതല്ല ഇസ്ലാമികത. താഗുത്തിനെ താഅത്ത് (ഇബാദത്ത്) ചെയ്യാന്‍ പാടില്ലെന്നേ ഇസ്ലാം വിലക്കിയിട്ടുള്ളൂ. എന്നാല്‍ സാഹചര്യം അതിനോട് നന്മയില് സഹകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ആകാവുന്നതാണ്. ഇതിലെ ഇസ്ലാം താങ്കള്‍ക്ക് മനസ്സിലായിട്ടില്ലെങ്കില് ചര്‍ച വേറെ തന്നെ ചെയ്യേണ്ടിവരും.
അന്ന് വോട്ടുചെയ്ത് ഈ വ്യവസ്ഥയുമായി സഹകരിച്ചതിന്റെ അല്പം കൂടി ഇസ്ലാമികവും സ്വയം നിയന്ത്രിതവുമായ സഹകരണ രൂപമാണ് ഇപ്പോള്‍ ജമാഅത്ത് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ വെല്‍ഫയര്‍ പാര്‍ട്ടി. അഥവാ ഇത് അനിസ്ലാമിക വ്യവസ്ഥയുമായി പോലും നടത്തുന്ന തആവുനിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്ത് നിര്‍വഹിക്കുന്നത്.
11:39
Abdul Latheef CK
((("രാഷ്ട്രീയത്തില്‍ നയനിലപാടുകള്‍ സാഹചര്യത്തിനനുസരിച്ച മാറും"എന്ന താങ് കളുടെ മറിപടി ഒരു കേവല രാഷ്ട്രീയ പാര്‍ട്ടിക്കു നയം മാറ്റാനുള്എല ന്യായമാണ്. ജനാധിപത്യത്തെ ത്വാഗൂത്തായി സിദ്ധാന്്തിച്ച് നിലപാടെടുത്ത ജമാഅത്തുപോലൊരു ഇസ്ലാമിക സംഘടനക്ക് ആ മറുപടി പരിഹാസ്യമാണ്. കാരണം ശിര്ക്ക വരുന്ന, ത്വാഗൂത്തിനോടുള്ള മൗലിക നിലപാടിലെങ്ങിനെ സാഹചര്യാനുസൃതം മാറ്റം വരും? ഒരു സാഹചര്യത്തിലും ശ്ര്ക്ക് തൗഹീദ് ആവില്ലല്ലോ?.))))
പരിഹാസം എന്നത് ആപേക്ഷികമാണ്. ഒരു നിലപാട് നിങ്ങള്‍ പരിഹാസ്യമായി തോന്നുന്നത് എനിക്ക് അങ്ങനെ ആയിക്കൊള്ളണം എന്നില്ല. അതുകൊണ്ട് നിലപാട് പറയുമ്പോള്‍ അത് പരിഹാസ്യമാകുമോ എന്നതിനേക്കാള്‍ ഇസ്ലാമികമായി ന്യായീകരണമര്ഹിക്കുന്നതാണോ എന്നേ ജമാഅത്ത് ശ്രദ്ധിക്കാറുള്ളൂ..
രാഷ്ട്രീയ വിഷയത്തില്‍ നിലപാട് കൈകൊള്ളുമ്പോള്‍ സാഹചര്യം പ്രസക്തം തന്നെയാണ്. സ്ഥലവും കാലവും നാടിന്റെയും സംഘടനയുടെയും അവസ്ഥയുമൊക്കെ കൂടിച്ചേര്‍ന്നാണ് സാഹചര്യം രൂപം കൊള്ളുന്നത്. എക്കാലത്തും ഒരേ നിലപാട് എടുക്കണം എന്ന് പ്രയോഗിക സമീപനത്തില്‍ സ്വീകരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും രാഷ്ട്രീയ വിഷയത്തില്‍ . ആരാധനകളുടെ കാര്യത്തില്‍ പോലും അതുണ്ടല്ലോ. നാട്ടിലുള്ള ആളുടെ നമ്സ്കാരവും യാത്രക്കാരന്റെ നമസ്കാരവും പല കാര്യത്തിലും വ്യത്യാസപ്പെടുന്നില്ലേ. അഞ്ച് സമയം അല്ലാഹുവിന് വേണ്ടി നമസ്കരിക്കണം എന്നതാണ് അതിലെ തത്വം. പക്ഷെ പ്രയോഗത്തില്‍ അത് മൂന്ന് സമയത്ത് റകഅത്ത് ചുരുക്കി നമസ്കരിക്കുന്നത്. നേരത്തെ പറഞ്ഞ തത്വത്തിന്റെ നിരാകരണമല്ല.
നബിയെടുത്ത രാഷ്ട്രീയ തീരുമാനങ്ങളെ പരിശോധിച്ച് നോക്കിയാലും നബിയുടെ സുന്നത്ത് സാഹചര്യമനുസരിച്ച് മാറിയതായി കാണാം. യുദ്ധവും സന്ധിയും ... കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ ?
ജമാഅത്ത് ഏതെങ്കിലും ഘട്ടത്തില്‍ അനിസ്ലാമിക ഭരണവ്യവസ്ഥ താഗുത്തല്ല എന്ന് പറഞ്ഞാല്‍ താങ്കള്‍ പറഞ്ഞതൊക്കെ ശരിയാണ്. അതേ പോലെ ഇനിമുതല്‍ മുസ്ലിംകള് പ്രവര്‍ത്തിക്കേണ്ടത് മതേതരജനാധിപത്യവ്യവസ്ഥക്ക് വേണ്ടിയാണ് കാരണം ഇസ്ലാമിക വ്യവസ്ഥ പ്രയോഗികമല്ല എന്ന് പറഞ്ഞാലും അത് പ്രയോഗത്തിനേക്കാള്‍ വിശ്വാസപരമായ മാറ്റമാണ് അപ്പോഴും താങ്കള്‍ക്ക് ഇപ്രകാരം പ്രതികരിക്കാവുന്നതാണ്. അത് വരെ ശിര്‍ക്ക് തൌഹീദാക്കി എന്നോ ഹറാം ഹലാലാക്കി എന്നോ പറയുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. ഇവ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് എന്നാല്‍ ജമാഅത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന മാറ്റം ആ വിശ്വാസം നിലനില്‍ക്കെ തന്നെ അതിന്റെ പ്രയോഗവുമായി ബന്ധപ്പെട്ടതാണ്.
11:48
Abdul Latheef CK
(((ഇനി ചില പൊതു ചോദ്യങ്ങള്‍-ജനാധിപത്യമടക്കം ഇസ്ലാമികേതര അധികാര വ്യവസ്ഥകള്‍ ഖുര്‍ആന്‍ പരാമര്‍ശിച്ചപോലുള്ള ത്വാഗൂത്തുകള്‍ ആണെന്നാണല്ലോ ജമാഅത്ത് സിദ്ധാന്തിക്കുന്നത്. അതിനാല്‍ ആ ത്വാഗൂത്തിലെ കുഞ്ചിക സ്ഥാനങ്ങള്‍ ജമാ-മെന്പര്മാര്ക്ക് നിഷിദ്ധമാണെന്ന നിലപാടും ജമാഅത്തിനുണ്ടായിരുന്നു. എങ്കില്‍ ചില സംശയങ്ങള്‍--(ഒന്ന്)-ത്വാഗൂത്തിന്റെ ഭാഗമാവല്‍ ശിര്‍ക്ക് ആണെങ്കില്‍ പിന്നെകുഞ്ചിക സ്ഥാനം മാത്രം ഹറാമും അതല്ലാത്ത സ്ഥാനങ്ഹള് ഹലാലും ആവുന്നതെങ്ങിനെ? ശിര്‍ക്കിന്റെ വിഷയത്തില്‍ ചെറുതും വലുതുമായ ഒരു ഭാഗമാവലും ദീനില്‍ പാടില്ലല്ലോ. )))
ജമാഅത്തിന് കല്പിക്കാനുള്ള അധികാരം അതിന്റെ മെമ്പര്‍മാരോട് മാത്രമാണ്. ഈ വിഷയത്തില്‍ ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന ഇജ്തിഹാദി പരമായ ഒരു ആശയമാണ് താഗൂത്തുമായി എത്രമാത്രം സഹകരിക്കാമെന്നത്. അതുകൊണ്ട് അതിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നവരോട് മാത്രമേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമുള്ളൂ. ജമാഅത്തിന്റെ നേതൃത്വം തന്നെ അംഗീകരിക്കാത്തവരോട് അതിന്റെ ഇജ്തിഹാദ് അനുസരിച്ചുള്ള ഒരു കാര്യം കല്പിക്കാന് കഴിയില്ലല്ലോ. ജമാഅത്തിന്റെ ആദ്യത്തെ ജനങ്ങളോടുള്ള സ്വാഭാവികമായ കല്പന അതില്‍ ചേരാനാണ് . കാരണം ഇതാണ് ഇസ്ലാമിനെ സമഗ്രമായി പ്രതിനിധാനം ചെയ്യുന്ന സമ്പൂര്‍ണമായ ഇസ്ലാമിക പ്രസ്ഥാനം എന്ന് അത് ജനങ്ങളോട് പറയുന്നു.
താഗൂത്തിന്റെ ഭാഗമാകല്‍ ശിര്‍ക്കാണ് എന്ന് ജമാഅത്ത് എന്നെങ്കിലും വാദിച്ചിട്ടുണ്ടോ അങ്ങനെ കാണിച്ച് തന്നാല്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാം. ഇല്ല എന്നതാണ് സത്യം. അഥവാ ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. അത് പരിഗണിക്കുമ്പോള്‍ ആ താഗുത്തുമായി ആരൊക്കെ ഏതൊക്കെ തരത്തില്‍ സഹകരിക്കണമെന്നതും ജമാഅത്ത് തീരുമാനമനുസരിക്കാന് അതിലെ മെമ്പര്‍മാരും അനുഭാവികളും ബാധ്യസ്ഥരാണ്.
അഥവാ കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കരുതെന്നാണ് ജമാഅത്ത് മെമ്പര്‍മാരോട് ആവശ്യപ്പെടുന്നതെങ്കില്‍ അത് അവര്‍ ചെയ്യരുത്. വഹിക്കാം എന്ന് പിന്നീട് തീരുമാനിക്കുന്നത് വരെ.
11:58
Basheer Varikkoden
ഞാനുന്നയിച്ച ബാക്കി ചോദ്യങ്ഹളോടുള്ളപ്രതികരണകൂടി പ്രതീക്ഷിക്കുന്നു
12:01
Abdul Latheef CK
(((നാല്-ജനാധിപത്യ ത്വാഗൂത്തിന്റെ ഭാഗമാടയ പാര്‍ട്ടിയുണ്ടാക്കി കുഞ്ചിക സാഥാനത്തേക്ക് സ്വന്തം ആള്‍ക്കാരെ എത്തിക്കുന്നത്ഹിക്കമത്തിന്റെ പേരില്‍ ഇസ്ലാമികമാണെങ്കില്‍, മറ്രു ത്വാഗൂത്തുകളായ ലാാത്ത ഉസ്സ, ഗണപതി, ശിവന്, തുടങ്ങിയ മുപ്പതുമുക്കോടി വരുന്ന ഇതര ത്വാഗൂത്തുകളുടെ ഭാഗമാവുന്നതും ഹിക്കമത്തിന്റെ പേരിലാണെങ്കില്‍ ഇസ്ലാമികമാണ് എന്ന് നിലപാട് ജമാഅത്തിനുണ്ടോ? ഇല്ലെങ്കില്‍ ഒരു ത്വാഗൂത്തിനോടുള്ള സമീപനം മാത്രമെങ്ങിനെ ശിര്ക്കല്ലാതാവും? )))
ഒരു താഗൂത്തിനെയും അനുസരിക്കരുത്. ആരുമായും നന്മയില് സഹകരിക്കാം എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. മതേതതരജനാധിപത്യ വ്യവസ്ഥമാത്രമാണ് മേല്‍ പറഞ്ഞതില്‍ അനുസരിക്കപ്പെടുന്ന താഗൂത്ത്. അല്ലാത്തവ ആരാധനാ മൂര്‍ത്തികളാണ്. ആരാധനകളും പൂജകളുമേ അവ അര്‍ഹിക്കുന്നുള്ളൂ. അവ രണ്ടും അനുസരണം പോലെ തന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് അര്പിക്കാന് പാടില്ല. എന്നതിനാല്‍ താരതമ്യപ്പെടുത്തല്‍ യുക്തിസഹമല്ല.
മതേതരജനാധിപത്യവ്യവസ്ഥയോടു അനുസരണമല്ല അല്ലാഹു അനുവദിച്ച തആവുന്‍ ആണ് ജമാഅത്ത് ചെയ്യുന്നത് ആ നിലക്ക് താങ്കളുടെ സംശയം ഇനിയും നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്.
ചുരുക്കത്തില്‍ എല്ലാം താഗൂത്താണെങ്കിലും മതേതരജനാധിപത്യവ്യവസ്ഥ ആരാധിക്കപ്പെടുന്ന താഗൂത്തല്ല അനുസരിക്കപ്പെടുന്ന താഗൂത്താണ്. അതിനോട് അനുസരണം പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ജമാഅത്തില്‍ ശിര്‍ക്ക് അരോപിക്കാന്‍ കഴിയൂ.
12:04
Abdul Latheef CK
((((അഞ്ച്) ഇപ്പറഞ്ഞ സമീപനങ്ങലെല്ലാം ത്വാഗൂത്തിനോട് ഹിക്കമത്തിനറെ പേരില്‍ സ്വീകരിക്കാന്‍ ഖുര്‍ആനിലും സുന്നത്തിലും മാതൃകയെവിടെ? )))
വിശുദ്ധഖുര്‍ആനിലും പ്രവാചക ചര്യയിലും അനിസ്ലാമിക വ്യവസ്ഥയോട് സഹകരിച്ചതിന്റെ ഒട്ടേറെ തെളിവുകളുണ്ട്. അത് ജമാഅത്ത് ശൂറാംഗങ്ങള്ക്ക് തോന്നിയ ഹികമത്തിന്റെ ഭാഗമായിട്ടെടുത്ത തീരുമാനമേ അല്ല.
താങ്കളുടെ ചോദ്യത്തിന് ശേഷം ഇനി പ്രതികരിക്കാം...
12:07
Basheer Varikkoden
ഇന്ഷാ അല്ലാഹ്, സമയാനുസൃതം വരാം. നന്ദി..സലാം
12:08
Abdul Latheef CK
വഅലൈക്കുമുസ്സലാം..
12:39
Basheer Varikkoden
കുഞ്ചിക സ്ഥാനങ്ങളിലേക്ക് ജമാഅത്തു മെംപര്‍മാര്‍ (താങ്കള്‍ നല്കിയ വിശദീകരണമനുസരിച്ച് ജമാഅത്ത് പറഞ്ഞാല്‍ അനുസരിക്കുന്ന ആരും) കടന്നു ചെല്ലാന്‍ പാടില്ലെന്ന് ജമാഅത്ത് നിലപാടെടുത്തത് എന്തുകൊണ്ടാണെന്ന് (അഥവാ എന്ത്കൊണ്ടാണ് കുഞ്ചിക സ്ഥാനം നിഷ്ദ്ധമാവുന്നതെന്ന്) ഒന്നു വിശദമാക്കിയാല്‍ നന്നായിരുന്നു.
13:12
Abdul Latheef CK
ഇങ്ങനെ തന്നെ ഒരു ചോദ്യവും അതിനുള്ള മറുപടിയും നേര്‍ക്ക്നേരെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും എനിക്കും ഇതര ജമാഅത്ത് കാര്‍ക്കും ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ള വ്യക്തമായ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ പ്രയാസമില്ല.
കുഞ്ചികസ്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങളാണ്. സാധാരണ ഗതിയിലുള്ള അധ്യാപനമോ സര്‍ക്കാരിന്റെ ഏതെങ്കിലും ഓഫീസിലെ ജോലിയെയോ അല്ല അതുകൊണ്ട് വിവക്ഷിക്കന്നത്. കോടതികളിലെ ജഡ്ജിമാര്‍ നിയമനിര്‍മാണ സഭയിലെ മെമ്പര്‍മാര്‍ എന്നിവരൊക്കെയാണ് അതില്‍ പെടുന്നത്.
ഇസ്ലാമിക വ്യവസ്ഥയെ പരിചയപ്പെടുത്തുകയും അതിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവര്‍ കാര്യം യഥാവിധി വിശദീകരിക്കപ്പെടുന്നതിന് മുമ്പ് സംഘടനയുടെ ആദ്യഘട്ടത്തില്‍ അത്തരം ജോലികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന പക്ഷം എനിക്ക് ഇപ്പോള്‍ ഇവ്വിധം ഇത് വിശദീകരിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്തുകൊണ്ട് അന്ന് നിങ്ങള്‍ ഏറ്റെടുത്തില്ല എന്ന്. ഇത് തന്നെയാകണം ഒരു കാരണം.
മതേതരജനാധിപത്യ വ്യവസ്ഥ എന്നാല്‍ ഇസ്ലാമിന് പുറത്തുള്ള ഒരു വ്യവസ്ഥയാണ്. അഥവാ അനിസ്ലാമിക വ്യവസ്ഥ. നാം കല്പിക്കപ്പെട്ടിട്ടുള്ളത് അത്തരം ഒരു വ്യവസ്ഥ നിലവില്‍വരാന്‍ പരിശ്രമിക്കുക എന്നതാണ്.
എന്തുകൊണ്ട് പിന്നീട് ആ വിലക്ക് നീക്കി എന്നതാണ് യഥാര്‍ഥത്തില്‍ ചോദ്യം. മാറിയ കാലഘട്ടത്തില്‍ നാം നടത്തിയ ഇജ്തിഹാദില്‍ ഇസ്ലാമിക സമൂഹത്തിനും മൊത്തം മനുഷ്യരുടെ നന്മ നോക്കുമ്പോഴും പൂര്‍ണമായ വിട്ടുനില്‍ക്കല്‍ ശരിയല്ലെന്ന് ബോധ്യപ്പെട്ടു. മാത്രമല്ല നമ്മുടെ നിലപാട് വ്യക്തമാക്കാനാവശ്യമായ കാലം നാം കടന്ന് പോകുകയും ചെയ്തു. അതിനാല്‍ വിട്ടുനില്‍ക്കണമെന്ന് പറഞ്ഞ ഘട്ടത്തിലേത് പോലുള്ള ആശങ്കകളൊന്നും ഇനി ബാധിക്കില്ല എന്ന് വന്നു. ലോകത്തെ ഇതര ഇസ്ലാമിക ചിന്തകരും പണ്ഡിതന്മാരും ഈ അഭിപ്രായമാണ് ഇപ്പോള്‍ വ്യപകമായി സ്വീകരിക്കുന്നത്. അടിസ്ഥാനപരമായി ഇതരവ്യവസ്ഥകളോട് അകലം പാലിക്കണം എന്ന് പറയുന്നവര്‍ തന്നെയാണ് അവരും.
ഇത്തരം കാര്യത്തില്‍ രണ്ട് നിലപാട് സ്വീകരിച്ച ഇമാം അബൂഹനീഫ് (റ)യും ഇമാം മാലിക്കും (റ) ജമാത്തിന് മുന്നില്‍ ഇസ്ലാമിക സമൂഹത്തില്‍ മാതൃകയായി ഉണ്ട്.
13:19
Abdul Latheef CK
പ്രിയ ബഷീര്‍ മേല്‍ വരികള്‍ ചെറിയ ഒരു പിശകുണ്ട് തിരുത്തുമല്ലോ.
ഇസ്ലാമിക വ്യവസ്ഥയെ പരിചയപ്പെടുത്തുകയും അതിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവര്‍ കാര്യം യഥാവിധി വിശദീകരിക്കപ്പെടുന്നതിന് മുമ്പ് സംഘടനയുടെ ആദ്യഘട്ടത്തില്‍ അത്തരം ജോലികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന പക്ഷം എന്താണ് പറയുന്നത് എന്നുപോലും ആളുകള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. എനിക്ക് ഇപ്പോള്‍ ഇവ്വിധം ഇത് വിശദീകരിക്കാന്‍ പോലും സാധിക്കുന്നത് അന്ന് ആ നിലപാട് സ്വീകരിച്ചത് കൊണ്ടാണ്. ഇന്ന് നിങ്ങള്‍ ചോദിക്കുന്നു എന്തുകൊണ്ട് അന്ന് നിങ്ങള്‍ ഏറ്റെടുത്തില്ല എന്ന്. ഇത് തന്നെയാകണം ഒരു കാരണം.
മതേതരജനാധിപത്യ വ്യവസ്ഥ എന്നാല്‍ ഇസ്ലാമിന് പുറത്തുള്ള ഒരു വ്യവസ്ഥയാണ്. അഥവാ അനിസ്ലാമിക വ്യവസ്ഥ. നാം കല്പിക്കപ്പെട്ടിട്ടുള്ളത് അത്തരം ഒരു വ്യവസ്ഥ നിലവില്‍വരാന്‍ പരിശ്രമിക്കുക എന്നതല്ല, മറിച്ച് ; ഇസ്ലാമിനെ സംസ്ഥാപിക്കാനാണ് നാം കല്പിക്കപ്പെട്ടിട്ടുള്ളത് (ഇഖാമത്തുദ്ദീന്‍))
13:25
Basheer Varikkoden
സുഹൃത്തേ, എന്നെ സംബന്ധിച്ചിടത്തോളം തുടര്‍ ചര്‍ച്ചകളുടെ മര്‍മ്മമായി വരാവുന്ന സുപ്രധാന വിഷയമായതിനാല്‍ എനിക്കിതില്‍ വ്യക്തത കൈവന്നേ മതിയാകൂ..അതിനാല്‍ ഒന്നുകൂടി വിശദമായി ചോദിക്കാം-ജമാഅത്ത് ത്വാഗൂത്തീ വ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ നിഷ്ദ്ധമാണെന്നു നിലപാടെടുക്കാനുള്ല ഇസ്ലാമിക ന്യായമെന്താണ്? ഇപ്പോഴും അതു നിഷിദ്ധമാണെന്ന നിലപാടു തന്നെയാണോ? അതോ മാറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ മാറ്റത്തിന്റെ ദീനീ അടിസ്ഥാനമെന്ത്? താങ്കളിപ്പോള്‍ തന്ന കുറിപ്പില്‍ ഒന്നുകില്‍ ഇതിന് മറുപടിയില്ല. അല്ലെങ്കില്‍ എനിക്കു മനസ്സിലാവാന്മാത്രം ലളിതമല്ല. സോ, പ്ളീസ്
13:27
Abdul Latheef CK
എന്റെ മറുപടി താങ്കള്‍ക്ക് ഉപകരിച്ചില്ലെങ്കില്‍ താങ്കളെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മയാണ് അതിന് ഒരു കാരണം. അത് മാറാന്‍ ഏതാനും ലളിതമായ ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കട്ടേ..
ഇന്ത്യന്‍ മതേതരജനാധിപത്യവ്യവസ്ഥയെ താങ്കള്‍ എങ്ങനെ കാണുന്നു. അത് താഗൂത്താണ് എന്ന ജമാഅത്ത് അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ ?
13:38
Basheer Varikkoden
ഞാനൊരു സുന്നിയാണ്. സുന്നികള്‍ക്ക് (മദ്ഹബുകള്‍ക്ക് ഇവ്വിഷയകമായുള്ള നിലപാട് തന്നെയാണ് എനിക്കുള്ളതും. അതിനാല്‍തന്നെ ജമാഅത്ത നിലപാടിനോട് പൂര്‍ണമായും യോജിക്കാനാവില്ല. അക്കാര്യമെന്തായാലും നമുക്ക് ഈ ചര്‍ച്ചക്ക് ശേഷമാവാം. ഞാന്‍ ഉന്നയിച്ച സംശയം ദൂരീകരിക്കാന്‍ അതൊരു തടസ്സമല്ലല്ലോ? കാരണം അവ്വിഷയകമായി ജമാഅത്തിന് ഒരു നിലപാടുണ്ടാവുമല്ലോ? ചോദ്യകര്‍ത്താവിന്റെ നിലപാടെന്തായാലും , ജമാഅത്തിന് അവ്വിഷയകമായുള്ള നിലപാട് മാറില്ലല്ലോ
13:42
Abdul Latheef CK
ഞാന്‍ ഒഴിഞ്ഞുമാറാന്‍ ചോദിച്ചതല്ല. ജമാഅത്തിന്റെ നിലപാട് എനിക്കും ഇതരം ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും അതിനും പുറമെ ജമാഅത്തിനെ പഠിക്കാനാഗ്രഹിച്ചവര്ക്കും ബോധ്യപ്പെട്ട ഒരു ഇസ്ലാമിക വ്യാഖ്യാനം ഞാന്‍ നല്കി. അത് താങ്കള്‍ക്ക് ബോധ്യപ്പെടാതെ പോയെങ്കില്‍ ചില കാരണങ്ങള്‍ അതിനുണ്ടാകും. ഒന്നുകില്‍ അതിന് മുമ്പ് ബോധ്യപ്പെടേണ്ട ചില അടിസ്ഥാനങ്ങളെക്കുറിച്ച അജ്ഞതയോ തെറ്റിദ്ധാരണയോ അത് ഏതാണെന്ന് കണ്ടെത്താനാണ് ഞാന്‍ ചോദ്യം ഉന്നയിച്ചത്.
13:43
Abdul Latheef CK
ഞാന്‍ ഉന്നയിച്ച ആദ്യ ചോദ്യത്തിന് ശേഷം മറ്റൊരു ലളിത ചോദ്യം കൂടിയുണ്ട് അത് ഇതാണ്.
രണ്ടാമത്തെ ചോദ്യം. ഇന്ത്യയില്‍ മുസ്ലിംകള് രാഷ്ട്രീയമായ തീരുമാനമെടുക്കുന്നത് ഇജ് തിഹാദിന്റെ അടിസ്ഥാനത്തിലാകണം എന്ന ജമാഅത്ത് വാദം താങ്കള്‍ അംഗീകരിക്കുന്നുണ്ടോ ?.
13:45
Abdul Latheef CK
താങ്കള്‍ സുന്നിയും മദ്ഹബിനെ പിന്തുടരുന്നതുമാണ് എങ്കില്‍ താങ്കളംഗീകരിക്കുന്ന മദ്ഹബിന്റെ ഈ വിഷയത്തിലുള്ള അഭിപ്രായം പറഞ്ഞാലും മതി. ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ ചര്‍ച അല്ലാഹുവിനെ പ്രീതി ഉദ്ദേശിച്ചാണെന്നും എനിക്കാണ് തെറ്റുപറ്റിയതെങ്കില്‍ തിരുത്താനും ഈ ചര്‍ച സഹായകമാകേണ്ടതുണ്ട് എന്ന്. അതില്‍നിന്ന് പിന്നോക്കം പോകാന്‍ എനിക്ക് കഴിയില്ല.
13:51
Basheer Varikkoden
ലത്വീഫ്, താങ്കള്‍ കൊടുത്ത കുറിപ്പില്‍ ഞാനുന്നയിച്ച ചോദ്യത്തിന് മറുപടിയിലലെലന്നു അതു വായിക്കുന്ന ആര്‍ക്കും ബോധ്യമാവുമെന്നാണ് എനിക്ക തോന്നുന്നത്. മറ്റു സര്‍ക്കാര്‍ ജോലികളെക്കുറിച്ചോ, ആദ്യകാലത്ത് അത്തരം വിഷയങ്ങളില്‍ ജമാഅത്തെടുത്ത നിലപാടോ ഒന്നുമല്ല ഞാന്‍ ചോദിച്ചതത്. മറിച്ച്, ജമാഅത്ത് ത്വാഗൂത്തീ വ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ നിഷ്ദ്ധമാണെന്നു നിലപാടെടുക്കാനുള്ല ഇസ്ലാമിക ന്യായമെന്താണ്? ഇപ്പോഴും അതു നിഷിദ്ധമാണെന്ന നിലപാടു തന്നെയാണോ? അതോ മാറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ മാറ്റത്തിന്റെ ദീനീ അടിസ്ഥാനമെന്ത്്? എന്നാണു ഞാന്‍ ചോദിച്ചത്. കൃത്യവും വിശദവുമായൊരു മറുപടിയുണ്ടെങ്കില്‍ ദയവായി അതു നല്‍കുക.
13:54
Abdul Latheef CK
പ്രിയ സുഹൃത്തേ, ഞാനിത്ര വിശദമായി താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. എന്നാല്‍ എന്റെ അടിസ്ഥാനപരമായ രണ്ട് ലളിത ചോദ്യങ്ങള്‍ക്ക് മറപടി നല്കാതിരിക്കാന് താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ് എന്നറിയാനെങ്കിലും എനിക്ക് താല്പര്യമുണ്ട്. സത്യം പറയൂ. എന്നോടുള്ള താങ്കളുടെ ഗുണകാംക്ഷയല്ലേ ഈ ചര്ചക്കു പിന്നില്‍ അതോ ജമാഅത്ത് വാദത്തെ താങ്കള്‍ തള്ളിയത് ന്യയയുക്തമാണ് താങ്കളെ തന്നെയും എന്നെയും ബോധ്യപ്പെടുത്താനുള്ള ശ്രമമോ ?
13:56
Basheer Varikkoden
ഇജ്തിഹാദ് എന്ത്? അതിന്റെ യോഗ്യതകളെന്ത്? അത് എപ്പോള്‍ ഏതെല്ലാം വിധത്തില്‍ ഏതെല്ലാം വിഷയത്തിലൊക്കെ ആവാം എന്നതു സംബന്ധിച്ചെല്ലാം മദ്ഹബുകള്‍ക്ക് കൃത്യമായ നിിലപാടുണ്ട്. ഞാന്‍ പറഞ്ഞല്ലോ, ഈ ചര്‍ച്ചക്കു ശേഷം നമുക്കതു വിശദമായി ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ ചര്‍ച്ച ജമാഅത്തിന്റെ നിലപാടാണല്ലോ. ജമാഅത്ത് എടുത്ത കൃത്യവും വളരെ മൗലികവുമായ ഒരു നിലപാടിന്‍്റെ ദീനീ ന്യായവും അടിത്തറയുമാണ് ഞാന്‍ ചോദിച്ചത്. അത് താഹ്കളെപ്പോലൊരാള്ക്ക് വ്യക്തമായി വിശദീകരിക്കാന്‍ കഴിയാത്തവിധം അവ്യക്തമാവാന് തരമില്ലല്ലോ
14:02
Basheer Varikkoden
സുഹൃത്തേ , ഞാന്‍ പറഞ്ഞല്ലോ, പരസ്പരം ഉദ്യേശശുദ്ധി അളന്നു തിട്ടപ്പെടുത്തിയിട്ടേ ചര്‍ച്ചയാകാവൂ എന്നതു പ്രായോഗികമായൊരു നിലപാാടല്ല. എന്നെ സംബന്ധിച്ചിടത്തോളം ജമാഅത്തെ ഇസ്ലാമിയെ സംപൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമായി കണക്കാകുന്ന തങ്കളെപ്പോലുള്ളവര് ഇത്തരം മൗലിക വിഷയങ്ങളിലുള്ള സംഘടനാ നിലപാടിനെ എങ്ങിനെ മനസ്സിലാക്കുന്നു എന്നറിയലും, അവയില്‍ അടിസ്ഥാന രാഹിത്യമുണ്ടെന്നു തോന്നിയാല്‍ താഹ്കളെ ബോധ്യപ്പെടുത്തലുമാണ് ഈ ചര്‍ച്ചയുടെ ഉദ്ധേശം. പക്ഷെ, താങ്കളുടെയും സംഘടനയുടെയും ഇവ്വിഷയകമായ നിലപാടും അതിന്റെ അടിസ്ഥാനവും വ്യക്തമായി മനസ്സിലാക്കിയാലല്ലേ എനിക്കത് നിരൂപണം ചെയ്യാനാവൂ. അതിനാണ് അതൊന്നു വ്യക്തമാക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. കഴിയുമെങ്കില്‍ വിശദമാക്കുക.
14:04
Abdul Latheef CK
ഇജ്തിഹാദ് എന്ത് എങ്ങനെ ആര്‍ക്ക് എന്നൊന്നുമല്ല ഇവിടെ ചോദിച്ചത്. താങ്കളുടെ ചോദ്യം എന്താണ് എന്ന് നോക്കുക.
ജമാഅത്ത് ത്വാഗൂത്തീ വ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ നിഷ്ദ്ധമാണെന്നു നിലപാടെടുക്കാനുള്ല ഇസ്ലാമിക ന്യായമെന്താണ്?
ഇതില്‍നിന്നാണ് ഞാന്‍ രണ്ട് ചോദ്യം നിങ്ങളോട് ചോദിച്ചത്. ഇന്ത്യന്‍ മതേതരജനാധിപത്യഭരണകൂടം താഗൂത്താണ് എന്ന ജമാഅത്ത് വാദം താങ്കള്‍ അംഗീകരിക്കുന്നുണ്ടോ ?
ഇത് ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറയാന്‍ എന്താണ് താങ്കളുടെ പ്രശ്നം.
താഗൂത്തല്ലെങ്കില് അതിനു നിങ്ങള്‍ക്ക് ന്യയമുണ്ടാകും. അതെന്താണ്. താഗൂത്ത് അല്ല എങ്കില്‍ മാത്രമേ ഈ ചോദ്യം വരുന്നുള്ളു. അല്ലെങ്കില്‍ താഗൂത്ത് ആണ് എന്ന് പറയുന്നതോടെ അവസാനിച്ചു.
രണ്ട്. ഇന്ത്യയില്‍ ഒരു മുസ്ലിം രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് ഇസ്ലാമികമായ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ഇജ്തിഹാദ് നടത്തിയതിന് ശേഷമോ ? അതല്ല ഓരോ വ്യക്തിയും തന്നിഷ്ടപ്രകാരമോ ?
ഈ ചോദ്യത്തിന് താങ്കള്‍ക്ക് ഉത്തരമില്ലെങ്കില്‍ തുടര്‍ ചര്‍ചയില്‍ താല്പര്യമില്ല. കാരണം ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് സമാന്യമായി പോലും മനസ്സിലാകില്ല എന്നാണ് അത് അര്‍ഥമാക്കുന്നത്.
14:14
Basheer Varikkoden
സുഹൃത്തേ, ജമാഅത്തേ ഇസ്ലാമി ത്വാഗൂത്ത് എന്നു സൈദ്ധാന്തികമായി സ്ഥാപിച്ചുവെച്ച ഒരധികാരവ്യവസ്ഥയോട് ആ സംഘടന ഇത്യും കാലം സ്വീകരിച്ചുപോന്ന നയനിലപാടുകള്‍ നിരൂപണ വിധേയമാക്കാന്വേണ്ടി തുടങ്ങിയ ഒരു ചര്‍ച്ചയില്‍ , അവ്വിഷയകമായ മറുപക്ഷ നിലപാടുകൂടി ചര്‍ച്ച ചെയ്താലേ, ജമാഅത്ത് നിലപാട് വ്യക്തമാക്കൂ എന്ന താങ്കളുടെ സമീപനത്തിനു പ്രേരകമെന്ത് എന്നു സ്വയം വിലയിരുത്തുക. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അതു തിരിയും. ചുരുക്കത്തില്‍ , ഞാനുന്നയിച്ച മൗലികമായ ആ ചോദ്യത്തിന് മറുപടിതരില്ലെന്ന താഹ്കള് വ്യംഗ്യമായെങ്കിലും വ്യക്തമാക്കിയതിനാല്‍ തല്ക്കാലം ഈ ചര്‍ച്ച തുടരാന്‍ താല്പര്യമില്ല. ഏതായാലും ഇതുവരെ നടന്ന ചര്‍ച്ച, മാറ്രത്തിരുത്തലൊന്നും കൂടാതെ ഞാന്‍ സൂക്ഷിക്കുകയും , മേല്പറഞ്ഞ ചോദ്യത്തിന് മറുപടി നല്കാന് ആത്മവിശ്വാസമുള്ള മറ്റാരുടെയെങ്കിലും വോളില്‍ ചര്ച്ചക്കിടുകയും ചെയ്യാം,സലാം
15:20
Abdul Latheef CK
താങ്കള്‍ ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി പറഞ്ഞ ശേഷം. താങ്കള്‍ക്ക് അതിലെ ഒരു ഉത്തരം ബോധ്യപ്പെട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് തീര്‍ത്തും ലളിതമായ രണ്ട ചോദ്യങ്ങള്‍ ചോദിച്ചത്. സത്യത്തില്‍ അക്കാര്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തതുകൊണ്ടാണ് താങ്കള്‍ മറുപടി പറയാതിരിക്കുന്നത് എന്ന് അറിയാം. അക്കാര്യം താങ്കളെ ഉണര്‍ത്തുക മാത്രമാണ് ആ ചോദ്യത്തിന്റെ ഉദ്ദേശ്യം.
ജമാഅത്തിനെ വിമര്‍ശിച്ച് (താങ്കളിവിടെ വിമര്‍ശിച്ചിട്ടില്ല എന്ന് തന്നെ കരുതുന്നു. വിമര്‍ശിക്കുന്നത് തെറ്റായതുകൊണ്ടുമല്ല) കൊണ്ട് വരുന്നവര്‍ക്കൊന്നും ബന്ധപ്പെട്ട വിഷയത്തില്‍ ഒരു നിലപാടും ഉണ്ടാവാറില്ല. അതു തന്നെയാണ് താങ്കളുടെ കാര്യത്തിലുമുള്ളത്. അഞ്ച് വര്‍ഷം ജമാഅത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു എന്ന് പറയുന്ന ഒരാളില്‍നിന്ന് എന്തെങ്കിലുമൊക്കെ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
15:34
Basheer Varikkoden
ഏറ്റവും മൗലികമായതെന്ന മുഖവുരയോടെത്തന്നെ ഞാനുന്നയിച്ച ആ ചോദ്യത്തിന് മറുപടിയെന്ന പേരില്‍ താങ്കള്‍ ഇട്ട കുറിപ്പ് എനിക്ക ബോധ്യമാവത്തതേ അല്ല ഇവിടത്തെ പ്രശ്നം. മറിച്ച് ആ കുറിപ്പില്‍ ഞാനുന്നയിച്ച ചോദ്യത്തിന് മറുപടിയില്ല എന്നതാണ്. അതുവായിക്കുന്ന ഒരാള്‍ക്കും അതില്‍ ഭിന്നാഭിപ്രായമുണ്ടാവാനിടയില്ല..അതിനു വ്യക്തമായ മറുപടിതരാന്‍ താങ്കള്‍ ഭയപ്പെടുന്നതെന്താണെന്ന് താങ്കളെപ്പോലെ എനിക്കുമറിയാം. ഞാന്‍് അതാവര്‍ത്തിച്ച് ചോദിക്കുന്നതിന് പിന്നിലെ രഹസ്യംതന്നെയാണ് താങ്കളതില്നിന്നും ഒഴിഞ്ഞു മാറുന്നതിന് പിന്നിലുമെന്ന് നമുക്ക രണ്ടാള്‍ക്കുമറിയാം. "അക്കാര്യത്തെക്കുറിച്ച്" എനിക്ക് യാതൊരു ധാരണയുമില്ല എന്ന താങ്കളുടെ ധാരണ ശരിയോ തെറ്റോ എന്നറിയണമെങ്കില്‍, താങ്കളുടെ നേതാക്കളായ പി.ഐ.നൗഷാദ്. പി.മുജീബുറഹ്മാന്‍, സി.ദാവൂദ് തുടങ്ങിയവരോട് ചോദിച്ചാല്‍ മതി. വി.ബഷീര്‍ എന്ന കകക്ഷി ഇത്തരം വിഷയങ്ങളില്‍ ധാരണയൊന്നുമില്ലാത്ത ആളാണോ എന്ന്, ഇക്കാര്യങ്ങളെക്കുറിച്ചും, എന്നെപ്പോലുള്ളവരെക്കുറിച്ചും ധാരണയുള്ള അവര്‍ പറഞ്ഞു തരും.
15:37
Abdul Latheef CK
എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളെക്കുറിച്ച് മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കേണ്ട കാര്യമെന്ത്. ഏത് സാധാരണക്കാരനനും ബോധ്യമാകും ഞാന്‍ ചോദിച്ച് ചോദ്യത്തിന് ഒരു ധാരണയുമില്ലാത്തതാണ്. അതുണ്ടായാല്‍ മാത്രം മനസ്സിലാകുന്ന ചില ഉത്തരങ്ങള്‍ താങ്കള്‍ക്ക് മനസ്സിലാകാന്‍ സാധിക്കാതെ പോയതെന്ന്. താങ്കള്‍ക്ക് മറുപടിയുണ്ടായിരുന്നെങ്കില് ഇത്ര വാശിപിടിക്കേണ്ടിയിരുന്നില്ലല്ലോ.
15:41
Abdul Latheef CK
നിങ്ങള്‍ ചോദിച്ച ചോദ്യം
ജമാഅത്ത് ത്വാഗൂത്തീ വ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ നിഷ്ദ്ധമാണെന്നു നിലപാടെടുക്കാനുള്ല ഇസ്ലാമിക ന്യായമെന്താണ്?
ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ താഗൂത്താണെന്ന് നിങ്ങളംഗീകരിക്കുന്നില്ലെങ്കില് ഈ ചോദ്യത്തിന് വല്ല പ്രസക്തിയുമുണ്ടോ. അത് അംഗീകരിക്കാത്ത ഒരാളോട് ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറഞ്ഞാലും അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ?
മറ്റൊന്ന് ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് അവ ഭൌതിക കാര്യമാണെന്നും അതില്‍ ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ തീരുമാനമെടുക്കാവുന്നതാണ് എന്ന അനിസ്ലാമിക നിലപാടാണ് താങ്കള്ക്കുമെങ്കില് പിന്നെ ജമാഅത്ത് എടുത്ത തീരുമാനത്തിലെ ഇസ്ലാമികത ചോദിക്കുന്നതില്‍ അര്‍ഥമുണ്ടോ ?.
15:45
Basheer Varikkoden
അതുശരി, ഇപ്പോള്‍ വാദി പ്രതിയായി അല്ലേ? സുഹൃത്തേ ഞാനങ്ങോട്ടാ ആദ്യം ചോദ്യമുന്നയിച്ചത്. അതിനുതന്ന കുറിപ്പില്‍ ചോദിച്ച ചോദ്യതത്തിനു മറുപടിയില്ലാത്തതുകൊണ്ടാ ഞാന്‍ ചോദ്യമാവര്ത്തിച്ചത്. താങ്കള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍, ഞാന്‍ ആദ്യം ചോദിച്ച ചോദ്യത്തിന് ആദ്യം മറുപടിതരൂ..അടുത്ത നിമിഷം താങ്കളുന്നയിച്ച രണ്ടുചോദ്യത്തിനും ഞാന്‍ മറുപടി തരാം. അതാണല്ലോ അതിന്റെ മര്യാദ. അതല്ലാതെ ഞാനൊരു ചോദ്യം ചോദിക്കുംപോള് , തിരിച്ച് ഇങ്ങോട്ടൊരു ചോദ്യം ചോദിച്ച ...ആദ്യം ഇതിന് മറുപടി പറയൂ, എന്നിട്ട് നിങ്ങളുടെ ചോദ്യതത്ിനു മറുപടി പറയാം....എന്നു പറയുന്നതെന്ത് ന്യായം?. പിന്നെ താഹ്കള്ക്ക് എന്നോട് സംസാരിക്കുന്നതിന് മുന്‍പ്തന്നെ എന്നെക്കുറിച്ച് നല്ല ധാരണയുണ്ടെന്നറിയാം. അതുകൊണ്ടാണല്ലോ പണ്ട് എന്നെ ലീഗുകാരനെന്ന് വിളിച്ചത്.
15:45
Abdul Latheef CK
താങ്കള്‍ മറുപടിയല്ല ഉദ്ദേശിക്കുന്നത് മറിച്ച് കുതര്‍ക്കമാണെന്ന് വ്യക്തം. അതുകൊണ്ടാണ് ചര്‍ചയെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകമായ നിസ്സാരമായ രണ്ട് ചോദ്യത്തിന് പോലും ഉത്തരം പറയാതെ ഒഴിഞ്ഞുമാറുന്നത്. ഇത്രയും ദുര്‍ബലവും നിലപാടുതറയുമില്ലാത്ത ഒരാള്‍ ജമാഅത്ത് നിലപാടിലെ വൈരുദ്ധ്യം കണ്ടെത്താന്‍ നടക്കുന്നത് എത്രമാത്രം ബുദ്ധിശൂന്യമാണ് എന്നാലോചിച്ച് നോക്കൂ...
15:49
Abdul Latheef CK
താങ്കള്‍ അഞ്ച് ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ തിരിച്ചൊന്നും ചോദിച്ചില്ല. ആത്മാര്‍ഥമായി ഒരു മുന്‍ധാരണയും പുലര്‍ത്താതെ ഞാനതിന് മറുപടി പറഞ്ഞു. പക്ഷെ ഒരു ചോദ്യത്തിന് താങ്കള്‍ക്ക് മറുപടി ബോധ്യപ്പെട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് താങ്കള്‍ക്ക് ആ വിശയത്തില്‍ അടിസ്ഥാനപരമായി തന്നെ ഒരു ചുക്കും അറിയില്ലേ എന്ന ഒരു സംശയം തോന്നിയത്. എന്റെ സംശയം ബലപ്പെടുത്തുന്ന തരത്തിലായി താങ്കളുടെ പെരുമാറ്റം. എല്ലായ്പോഴും ചോദ്യം മാത്രം ചോദിക്കുകന്നതിന് സംവാദം എന്ന് പറായാനാവില്ല. അല്പസ്വല്പം സംവദിക്കുന്ന കാര്യത്തില്‍ ധാരണയുണ്ടാകണം. എന്നാല്‍ അത് രണ്ടു കൂടര്‍ക്കും പ്രയോജനപ്പെടൂ.
15:50
Abdul Latheef CK
ഏതായാലും താങ്കളുടെ ഈ നിലപാട് തന്നെയായിരിക്കും ഈ അലച്ചിലിന് കാരണം. സത്യത്തില്‍ ഇപ്പോള്‍ താങ്കളാരാ ? മുജാഹിദോ സമസ്തയോ തബ്ലീഗോ എന്‍.ഡി.എഫോ ? .
15:53
Abdul Latheef CK
ഒരു സമഗ്രസ്വഭാവവും ഏത് വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് ശേഷവും അതിന്റെ വളരെ അടിസ്ഥാനപരമായ ചില വിഷയങ്ങളെ ഉള്‍കൊള്ളാന്‍ സാധിക്കാതെ അതുമിതും പറഞ്ഞ കാലം കഴിക്കേണ്ടി വരുന്ന താങ്കളോടെനിക്ക് സഹതാപമുണ്ട്. മേലിലെങ്കിലും ഞാനുന്നയിച്ച ലളിത ചോദ്യങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ. എന്നാല്‍ വെറുതെ മറ്റുള്ളവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതെയിരിക്കാം.
15:53
Basheer Varikkoden
സുഹൃത്തേ, ഈ കുതര്ക്കപ്രയോഗം , ഉത്തരംമുട്ടുംപോഴുള്ള കൊഞ്ഞനം കുത്തലാണെന്ന് ആര്‍ക്കാ തിരിയാത്തത്? ...ചര്‍ച്ച തുടങ്ങാം എന്നു പറഞഞ്ഞപ്പോഴേക്കും താഹ്കള് കുതര്‍ക്കം പാടില്ല എന്നു പറഞ്ഞ് ഒച്ച വെച്ചതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയത്...ശരിയാ...അടിയന് അങ്ങേയറ്റം ദുര്‍ബലനാണ് . അതുകൊണ്ടാണ് മോഡോണൈസോഷന്റെയും, സെക്യുലരൈസേഷന്റെയും, ഫെമിനിസത്ിന്റെയും സെദ്ധാന്തിക മാലിന്യങ്ങള്‍ താഹ്കളുടെ സംഘടന ഇസ്ലാമിന്റെ ചിലവില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ സഹിക്കന്‍ ശക്തിയിലല്ലാതെ ഓടിപ്പോയവരില്‍ ഈ ദുര്‍ബലനും പെട്ടത്. താഹ്കളെപ്പോലുള്ള ശക്തര്‍ക്കു തന്നെ അതൊക്കെ താഹ്ങാനാവൂ..സമ്മതിച്ചു.അങ്ങയെപ്പോലെ നിലപാട്തറയും എനിക്കില്ല. അതും സമ്മതിച്ചു.
15:55
Basheer Varikkoden
<<അല്പസ്വല്പം സംവദിക്കുന്ന കാര്യത്തില്‍ ധാരണയുണ്ടാകണം>>.....അയ്യോ...സോറി..അടിയന് അല്പസ്വല്പം ധാരണയുണ്ടാക്കാന്‍ അങ്ങയുടെ അടുക്കല്‍ ട്യൂഷനുവരാം...എന്താ...?
15:57
Abdul Latheef CK
മേല്വിഷയത്തില് താങ്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ഞാനും കണ്ടിട്ടുണ്ട്. വികലവും വക്രവുമായ ചരിത്രവായന. തനി പിന്തിരിപ്പനും യുക്തിശൂന്യവുമായ വിലയിരുത്തല്‍ . ആകെ ആയിശാ ബീവി ചെയ്തിരുന്നത് (അഥവാ ആയിശ(റ) അടക്കമുള്ളവര്‍ സ്വന്തം വീട്ടില്‍ മറക്ക് പിന്നില്‍ ഇരുന്നായിരുന്നു അന്യ പുരുഷന്മാര്ക്ക് ജ്ഞാനം പകര്‍ന്നിരുന്നത്. അതും ദീനിന്റെ ജ്ഞാനം. (താങ്കളിപ്പോള്‍ ഉദ്ദരിച്ച ഉദ്ദരണികളില്‍ നിന്നു തന്നെ പുരുഷന്മാര് അവരെ സമീപിക്കുകയായിരുന്നുവെന്നും, അവര്‍ സമൂഹത്തിലേക്കിറങ്ങുകയായിരുന്നില്ലെന്നും വ്യക്തമാവുന്നുണ്ട്. ). എന്നതാണല്ലോ താങ്കള്‍ പറഞ്ഞുവെച്ചത്. ജമല് യുദ്ധത്തിന് നേതൃത്വം നല്കി ആയിശാ ആരെന്നാണ് താങ്കള്‍ കരുതുന്നത്.
15:58
Basheer Varikkoden
((ഏതായാലും താങ്കളുടെ ഈ നിലപാട് തന്നെയായിരിക്കും ഈ അലച്ചിലിന് കാരണം)) .....സാരമില്ല സര്, അങ്ങിപ്പോള്‍ കിടകക്കുന്ന ആ കൂട്ടില്‍ കിടക്കുന്നതിനേക്കാള്‍ ഈ അലച്ചിലാ അടിയനിഷ്ടം.
16:00
Abdul Latheef CK
ഒട്ടും അസൂയാര്‍ഹമല്ല ഇത് എന്നേ പറയാനുള്ളൂ..
16:00
Basheer Varikkoden
((ഒരു സമഗ്രസ്വഭാവവും ഏത് വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുമുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് ശേഷവും )) .....പ്ഹ്..പ്ഹ്..
16:00
Abdul Latheef CK
അത് മനസ്സിലാകണമെങ്കില്‍ പ്രവര്‍ത്തിച്ച കാലത്ത് അതിനെക്കുറിച്ച് വല്ലതു പഠിക്കേണ്ടേ...
എന്നിട്ട് ഇപ്പോള്‍ താങ്കളെത്തിപ്പെട്ട അവസ്ഥ കണ്ടല്ലോ ?
മദ്ഹബിന്റെ അഭിപ്രായമാണത്രേ.. ഏത് മദ്ഹബ് എന്ത് അഭിപ്രായം എന്ന് ചോദിക്കരുത്. എന്തൊരു സൌകര്യം.
16:02
Basheer Varikkoden
((ജമല് യുദ്ധത്തിന് നേതൃത്വം നല്കി ആയിശാ ആരെന്നാണ് താങ്കള്‍ കരുതുന്നത്)) ;അറിയില്ല! സാറൊന്നു പറഞ്ഞു തരുമോ....?
16:03
Abdul Latheef CK
ജമാഅത്തുകാരെയും ജമാഅത്തെ ഇസ്ലാമിയെയും തിരുത്താന്‍ നടക്കുന്നതിന്റെ നൂറിലൊന്ന് സമയം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിചുകൂടേ..
16:15
Basheer Varikkoden
(((വികലവും വക്രവുമായ ചരിത്രവായന. തനി പിന്തിരിപ്പനും യുക്തിശൂന്യവുമായ വിലയിരുത്തല്‍))))))) )))അങ്ങയുടെ നേതൃ രത്നങ്ങളായ പി.ഗീത, ഫൗസിയ ടീച്ചര്‍, ഇ.എ. ജബ്ബാര്‍ തുടങ്ങിയവരോടൊപ്പമായിരുന്നു അഞ്ചാറ് കൊല്ലം നേരിട്ടും തൂലികയിലൂടെയുമുള്ള സംവാദം. അതിനാല്‍ മുന്തിരിപ്പത്തരത്തിന്റയും യുക്തിയുടെയുമൊക്കെ മേന്മ നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് പിന്തിരിപ്പനായക്
16:18
Basheer Varikkoden
(((ജമാഅത്തുകാരെയും ജമാഅത്തെ ഇസ്ലാമിയെയും തിരുത്താന്‍ നടക്കുന്നതിന്റെ നൂറിലൊന്ന് സമയം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിചുകൂടേ))) അയ്യോ..അതിന് ഈ ജാതി 'വിഫരം ' ഉള്ള താങ്കളെപ്പോലൊരാളെ കിട്ടിയിട്ടുവേണ്ടേ?
20:50
Abdul Latheef CK
അപ്പോള്‍ നേരത്തെ പറഞ്ഞതോ ?
21:39
Abdul Latheef CK
ഇങ്ങനയൊക്കെ സംസാരിക്കാല്‍ അല്പം മാനുഷികമായ ലജ്ജ പോലും താങ്കള്‍ക്ക് തോന്നാത്ത അവസ്ഥ വന്ന് പെട്ടത് എന്തുകൊണ്ടായിരിക്കും?. ഇതാണോ പ്രസ്ഥാനം വിട്ട് താങ്കള്‍ നേടിയ ആത്മീയത?. ഇതൊക്കെ നേടിയെടുക്കാനാണോ താങ്കള്‍ പ്രസ്ഥാനത്തില്‍നിന്ന് പോയത്?. എങ്കില്‍ പ്രസ്ഥാനത്തിന് താങ്കള്‍ ചെയ്തുകൊടുത്തത് മഹത്തരം തന്നെ.
12:57
Basheer Varikkoden
ഞാന്‍ ഇങ്ങിനെയൊക്കെ സംസാരിച്ചത് താങ്കള്‍ എങ്ങിനെയൊക്കെ സംസാരിച്ചപ്പോഴാണ് എന്നുകൂടിയൊന്ന് കണ്ണു തുറന്നു നോക്കുക. ലജ്ജ എനിക്കു മാത്രം പറഞ്ഞതല്ല.ഉരുളക്കനുസരിച്ച് ഉപ്പേരി കൊടുക്കുക എന്ന ആത്മീയതയിലേ ഇപ്പോള്‍ എത്തിയിട്ടുള്ളൂ...പ്രസ്ഥാനം ഇന്ന് മതേതരത്വം, ഫെമിനിസം, പോസ്റ്റ്മോഡേണിസം പോലുള്ള ഭൗതിക പ്രത്യയശാസ്ത്ര മാലിന്യങ്ങളുടെ പ്രജനനസ്ഥാനം ആയിരിക്കുന്നു
13:01
Abdul Latheef CK
താങ്കളെ വാക്കുകളെയൊക്കെ വക്രിച്ച് കൊഞ്ഞനം കുട്ടി സംസാരിക്കാന്‍ മാത്രം ഞാനെന്താണ് പറഞ്ഞതെന്ന് ഒഴിഞ്ഞിരിക്കുമ്പോള്‍ ഒന്നുകൂടി വായിച്ച് നോക്കുക. അത് ഒരുമിച്ച് വായിക്കുന്ന ഏത് മനുഷ്യനും മനസ്സിലാകും. തലയില്‍ തൊപ്പിവെച്ച ആത്മീയതെയേക്കാള് എത്രയോ മേലെയാണ് താങ്കള്‍ ചാടിപ്പോയ ജമാഅത്തെന്ന്....
13:06
Basheer Varikkoden
മര്‍മ്മത്തു കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കുംപോള്, ചോദ്യകര്‍ത്താവിനെ വിവരദോഷിയാക്കുന്ന പതിവുപല്ലവിക്ക് റാന്‍ മൂളലാണ് ആത്മീയതയെങ്കില്‍ ഞാന്‍ തികഞ്ഞ ഭൗതികനാണ് സാഹിബേ..കള്ളുകുടുയന്മാര്ക്കും വ്യഭിചാരികള്‍ക്കും നോല്‍ക്കാത്ത നോംപിന് തുറയൊരുക്കുന്ന, ഫെമിനിസം ഇസ്ലാമിക മാവില്‍ പൊരിച്ചെടുക്കുന്ന, കുഞ്ചികസ്ഥാനമെന്ന ശിര്‍ക്ക് കഞ്ചി കണക്കെ വെട്ടി വിഴുങ്ങുന്ന ആത്മീയതയെക്കാള്‍ എത്രയോ ഭേദമാണ് തൊപ്പി വെച്ച ആത്മീയത
13:10
Abdul Latheef CK
വളരെ ചെറിയ രണ്ട് ചോദ്യം തിരിച്ച് ചോദിച്ചപ്പോള്‍ പിന്‍വലിഞ്ഞ താങ്കള്‍ ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്.
ഒരു ചോദ്യത്തിന് പോലും മറുപടി പറയാന്‍ കഴിയാത്ത താങ്കള്‍ക്ക് എന്ത് കുഞ്ഞിക സ്ഥാനം എന്ത് ഇസ്ലാമിക രാഷ്ട്രീയം.
13:14
Abdul Latheef CK
ഇത്തരം കാര്യത്തില്‍ തലയിടാതെ നടക്കുന്ന കുറേ നല്ല മനുഷ്യരുണ്ട് നിങ്ങളുടെ കൂട്ടത്തില്‍ അവരെ പറയിപ്പിക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ... അവര്‍ മാനവികതയെ ഉണര്‍ത്താനും മുടിവെള്ളവുമൊക്കെയായി നടക്കുന്നു. നിങ്ങള്‍ക്ക് മനസ്സിലാക്കുകയോ ഉള്‍കൊള്ളുകയോ ചെയ്യാത്താ കാര്യങ്ങളില്‍ എന്തിന് കെട്ട് പിണഞ്ഞ് സമയം കളയണം.
13:14
Basheer Varikkoden
മാന്യ സുഹൃത്തേ ഉരുളല്ലെ. ദചോദ്യം ആദ്യമുന്നയിച്ചത് ഞാനാ. അതിന് മറുപടി തന്നാല്‍ ഉടന്‍ താങ്കളുടെ രണ്ടു കിടിലന്‍ ചോദ്യങ്ങള്‍ക്കും ആ നിമിഷം മറുപടിതരാമെന്നും ഞാന്‍ പറഞ്ഞതാ..പക്ഷെ, ആ ചോദ്യം താങ്കള്‍ക്കു നല്ലോണം തിരിയുന്നതുകൊണ്ടല്ലേ..ഇങ്ങിനെ ഒളിച്ചുകളിക്കുന്നത്?...തല്ക്കാലം അപ്പറഞ്ഞ കുഞ്ചിയും റാസ്രീയവും അങ്ങ് കഴിച്ചാല്‍ മതി
13:16
Abdul Latheef CK
എന്റേത് കിടിലന്‍ ചോദ്യമൊന്നുമല്ല ഇത്തരം ചര്‍ചയില്‍ ഇടപെടേണ്ടവര്ക്കുണ്ടാകേണ്ട സാമാന്യ ധാരണ അതുപൊപലുമില്ലാതെ ഇത്തരം വിഷയത്തിലേക്ക് ചാടിവരുന്നതിന് മുമ്പാണ് ബുദ്ധിയുദിക്കേണ്ടത്.
അല്ലെങ്കില്‍ ഇങ്ങനെ കൊഞ്ഞനം കുത്തേണ്ടി വരും.
13:16
Basheer Varikkoden
അവര്‍ മുടിവെള്ളമല്ലേ കുടിക്കുന്നുള്ളൂ...സാറിന്റെ പാര്‍ട്ടി ഫെമിനിസത്തിന്റെ വെയിസ്റ്റ് കഴുകിയ വെള്ളമല്ലേ കന്നാസ് കണക്കിന് മോന്തുന്നത്?
13:17
Abdul Latheef CK
താങ്കളോട് ആരും ഫെമിനിസം.. കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ ?
13:18
Basheer Varikkoden
അയ്യോ ..ഈ റാസ്റീയ ഇസ്ളാമൊന്നും അടിയന് തിരിയില്ലേ....
താങ്കളോട് ആരും മുടിവെള്ളം കുടിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ ?
13:18
Abdul Latheef CK
അത് തിരിയില്ല എന്ന് മാത്രമല്ല മാന്യമായി മനുഷ്യനോട് സംസാരിക്കാന്‍ പോലും അറിയില്ല എന്ന് തെളിയിച്ചല്ലോ..
13:19
Basheer Varikkoden
താങ്കള്പ്പോലുള്ള പെരുംമാന്യന്മാര് ഇങ്ങോട്ട് പെരുംമാന്യ ഭാഷ ഉപയോഗിച്ചാല്‍ തിരിച്ച് അതേ മാന്യഭാഷ ഇനിയും പ്രതീക്ഷിക്കാം
13:20
Abdul Latheef CK
സലാം...
13:20
Basheer Varikkoden
സലാം
8 അഭിപ്രായ(ങ്ങള്):
ഇതില്‍ പറയപ്പെട്ട മറുപടികള്‍ കുറ്റമറ്റതോ അന്തിമമോ അല്ല. ഒരു പ്രവര്ത്തകന് എന്ന നിലക്കുള്ള അറിവുകള്‍ മാത്രമാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതും ജമാഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളും അതിന്റെ ഔദ്യോഗിക വക്താക്കളുടെതാണ് അന്തിമമായി സ്വീകാര്യമായത് ഞാനിവിടെ പറഞ്ഞുതമായി വൈരുദ്ധ്യമുണ്ടെങ്കില്‍.)-. ഏതെങ്കിലും പരമാശത്തില് അവ്യക്തതയുണ്ടെങ്കില്‍ അത് നീക്കാനുള്ള സന്ദര്‍ഭം ഇവിടെ ഉണ്ട്.
സുഹൃത്തേ, എന്നെ സംബന്ധിച്ചിടത്തോളം തുടര്‍ ചര്‍ച്ചകളുടെ മര്‍മ്മമായി വരാവുന്ന സുപ്രധാന വിഷയമായതിനാല്‍ എനിക്കിതില്‍ വ്യക്തത കൈവന്നേ മതിയാകൂ..അതിനാല്‍ ഒന്നുകൂടി വിശദമായി ചോദിക്കാം-ജമാഅത്ത് ത്വാഗൂത്തീ വ്യവസ്ഥയിലെ കുഞ്ചിക സ്ഥാനങ്ങള്‍ നിഷ്ദ്ധമാണെന്നു നിലപാടെടുക്കാനുള്ല ഇസ്ലാമിക ന്യായമെന്താണ്? ഇപ്പോഴും അതു നിഷിദ്ധമാണെന്ന നിലപാടു തന്നെയാണോ? അതോ മാറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ മാറ്റത്തിന്റെ ദീനീ അടിസ്ഥാനമെന്ത്? താങ്കളിപ്പോള്‍ തന്ന കുറിപ്പില്‍ ഒന്നുകില്‍ ഇതിന് മറുപടിയില്ല. അല്ലെങ്കില്‍ എനിക്കു മനസ്സിലാവാന്മാത്രം ലളിതമല്ല. സോ, പ്ളീസ്
---------------------
ബഷീര്‍ വരിക്കോടന്റെ ഈ ചോദ്യങ്ങള്‍ക്ക് ശേഷം ചര്‍ച മുന്നോട്ട് പോകാതെ നിന്നത് ശ്രദ്ധിച്ചുകാണുമല്ലോ.. ബഷീര്‍ കേവലം ഒരു അന്വേഷകന് മാത്രമല്ല കടുത്ത ഒരു വിമര്‍ശകനാണ് എന്നതിനാല്‍ ഒരു ചോദ്യത്തിന് ഉത്തരം തേടി. അതിന് എനിക്ക് മറുപടി ലഭിക്കുകയാണെങ്കില്‍ ചര്‍ച കൂടുതല്‍ വ്യക്തതയോടെ നില്ക്കുകമായിരുന്നു എന്ന ധാരണയാണിതിന് കാരണം ഇത് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച് ചര്‍ച ചെയ്തതല്ല. അതിനാല്‍ മറ്റുള്ളവരെ ഉദ്ദേശിച്ച് മറുപടി പറയാനും ശ്രമിച്ചിട്ടില്ല. ഈ ചോദ്യങ്ങള്‍ക്കുത്തരം മുകളില്‍ വന്നതിലില്ല എന്നഭിപ്രായം ഇതിന്റെ വായനക്കാര്ക്കുണ്ടെങ്കില് ഇവിടെ ആ ചോദ്യത്തിന് മറുപടി പറയാന്‍ എനിക്ക് ഒരു വൈമനസ്യവും ഇല്ല എന്നറിയിക്കട്ടേ..
കൊള്ളാം..
ചോദ്യകര്‍ത്താവ് നു തന്നെ തന്റെ ചോദ്യങ്ങളെ കുറിച്ച വ്യക്തമായ നിലപാടില്ല എങ്കില്‍ അവരോട് ഉത്തരം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല..
ലതീഫ് സാബ്
വളരെ നന്നായിട്ടുണ്ട്.
താങ്കളുടെ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി തന്നിട്ടെ, ഇനി ചര്‍ച്ച തുടരെണ്ടാതുള്ളൂ..ബഷീറിനെ അറിയുന്നതിനാലും നാട്ടുകാരനയതിനാലും അവനെ നന്നായറിയാം.നമ്മുടെ മാന്യത വെച്ച് നാം സംസാരം അവസാനിപ്പിച്ചാല്‍ അവന്റെ ധാരണ അവന്റെ വാദം ജയിച്ചുവെന്നാണ്. ഉത്തര്മില്ലാതവുംബോലും, ചര്‍ച്ച തിരിഞ്ഞു കുത്തുമ്പോളഉം ഇങ്ങനെ പ്രതികരണങ്ങള്‍ കണ്ടിട്ടുണ്ട്.അവന്റെ അഞ്ചു ചോദ്യത്തിന്റെ ഉത്തരത്തില്‍ ഒരെണ്ണം അവനു തിരിയിക്കാന്‍ ചോദിച്ച മരുചിദ്യത്തില് നിന്നും അവന് ഒളിച്ചോടിയത് മനസ്സിലാക്കാന്‍ സാദിക്കുന്നുണ്ട്
Thanks for publishing..
Jazakallahu khair..
with Duaa
Haider Ali. (P. MURI)
Jeddah
കൊള്ളാം, നന്നായിരിക്കുന്നു ലത്തീഫ് സാഹിബ്. അവസാനം പറഞ്ഞ സലാം കുറച്ചു കൂടി നേരത്തെ ആക്കാമായിരുന്നു. :)
അസ്സലാമുഅലയ്കും,
ഒരു പ്രബോധകന്നു വേണ്ട ക്ഷമയും,തത്വദീക്ഷയും,അവധാനതയും താങ്കളില്‍ സമ്മേളിച്ചിരിക്കുന്നു.വര്‍ത്തമാന കാലത്തെ ഈ ജിഹാദ് ഈ രീതിയില്‍തന്നെ[തജ്ദീദ് ചെയ്യുന്നതില്‍ കുഴപ്പമില്ല]മുന്നോട്ടുകൊണ്ടുപോകാന്‍ നാഥന് അനുഗ്രഹിക്കട്ടെ.
അസ്സലാമുഅലയ്കും.
അസ്സലാമുഅലയ്കും,
ഒരു പ്രബോധകന്നു വേണ്ട ക്ഷമയും,തത്വദീക്ഷയും,അവധാനതയും താങ്കളില്‍ സമ്മേളിച്ചിരിക്കുന്നു.വര്‍ത്തമാന കാലത്തെ ഈ ജിഹാദ് ഈ രീതിയില്‍തന്നെ[തജ്ദീദ് ചെയ്യുന്നതില്‍ കുഴപ്പമില്ല]മുന്നോട്ടുകൊണ്ടുപോകാന്‍ നാഥന് അനുഗ്രഹിക്കട്ടെ.
അസ്സലാമുഅലയ്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.