നിരോധിക്കണം എന്ന് എഴുതികൊടുത്ത പുസ്തകങ്ങളില്‍ മിക്കതും വായിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ ദേശവിരുദ്ധത ശ്രദ്ധയില്‍ പെട്ടിരുന്നില്ല അതിനാല്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും വാണിദാസ് എളയാവൂര്‍ എന്ന പ്രസിദ്ധ പ്രഭാഷകനും സാഹിത്യകാരനും അവതാരിക എഴുതിയതുമായ പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്തകത്തിലെ ദേശവിരുദ്ധത സസൂക്ഷമം വീക്ഷിച്ചപ്പോള്‍ ഞാന്‍ കണ്ടെത്തി.. അത് വായിക്കുക.
'ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത് ഇസ്ലാമിന്റെ ആശയങ്ങളാണ്. ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള ഇസ്ലാമിന്റെ വീക്ഷണം കഴിഞ്ഞ ഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. സെക്യൂലരിസവും ഇസ്ലാമും പൂര്‍ണമായും പരസ്പരവിരുദ്ധങ്ങളായ രണ്ട് ആശയങ്ങളാണ്. ഒരു മതത്തിനും സെക്യൂലരിസം അംഗീകരിക്കാനാവില്ല. ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ താന്‍. സെക്യൂലരിസം രണ്ടാമത്തേതിനെ പ്രതിനിധാനം ചെയ്യുന്നു. തോന്ന്യാസം അതിന്റെ...