
മൌലാനാ മൌദൂദി ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടോ?. മതേതരജനാധിപത്യരാഷ്ട്രത്തെക്കാളും ഞങ്ങള്‍ക്ക് യോജിപ്പ് ഹിന്ദുരാഷ്ട്രമാണ് എന്നദ്ദേഹം പറഞ്ഞോ ?. ചോദ്യം കേള്‍ക്കുമ്പോള്‍ വളരെ വിചിത്രവും വിരോധാഭാസവുമാണെന്ന് തോന്നാം. എന്നാല്‍ ജമാഅത്ത് വിമര്‍ശകര്‍ പുസ്തകത്തിന്റെ റഫറന്‍സ് അടക്കം നല്‍കുമ്പോള്‍ വായനക്കാരും കേള്‍വിക്കാരും അന്തം വിട്ടുപോകുക സ്വാഭാവികമാണ്. കെ.എം ഷാജി എഴുതുന്നു...
ജമാഅത്ത് സ്ഥാപകന്‍ മൌദൂദി സാഹിബ് തന്നെ ഒരിക്കല്‍ പറഞ്ഞത് ''ജനാധിപത്യത്തെക്കാള്‍ മുസ്ലിംകള്‍ക്ക് നല്ലത് ഹിന്ദുരാഷ്ട്രമാണ്'' എന്നായിരുന്നു. (മൌലാനാ മൌദൂദി. ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം പുറം 35-36) - സത്യധാര 2006 സെപ്ത 1-15 പേജ് 18.
ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയാണ് (ഇപ്പോള്‍ കുറേകൂടി കടുപ്പിച്ച്...