മൗദൂദിയും മതതീവ്രവാദവും (2)
മൗദൂദി സാഹിബിന്റെ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ടുവാക്ക്. കഴിഞ്ഞ പോസ്റ്റില്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വൈകാരിക സന്തുലിതത്വം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് സൂചിപ്പിച്ചത്. വൈകാരികാസന്തുലിതത്വം എങ്ങനെയാണ് സംഘടനകളെ തീവ്രവാദത്തിലേക്കും തുടര്‍ന്ന് പിളര്‍പ്പിലേക്കും നയിക്കുന്നത് എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. മുജാഹിദ് സുഹൃത്തുകള്‍ക്ക് പലപ്പോഴും മനസ്സിലാകാത്ത കാര്യമാണ് ജമാഅത്തെ ഇസ്‌ലാമിയും മൗദൂദിയും തമ്മിലുള്ള ബന്ധം. മുജാഹിദ് പ്രാസംഗികരില്‍ ആരെങ്കിലും വസ്തുനിഷ്ഠമായി ആ ബന്ധം വിശദീകരിക്കുന്നത് കണ്ടിട്ടില്ല. ഇതിന് കാരണം മൗദൂദിയുടെ ഇസ്‌ലാമിലുള്ള സ്ഥാനം എന്താണെന്ന് വിലയിരുത്തുന്നതില്‍ മുജാഹിദ് നേതാക്കള്‍ക്ക് സംഭവിച്ച് ഗുരുതരമായ പിഴവാണ്. മൗദൂദിസാഹിബിന്റെ ചിന്തകള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമി പ്രയോജനപ്പെടുത്തുന്നത് എന്ന് ഈ ഭാഗം വായിച്ച് കഴിയുമ്പോള്‍ വായനക്കാര്‍ക്ക്...