കേരള വനിതാ സമ്മേളനം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഭംഗിയായി പര്യവസാനിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ വീഡിയോ ഇവിടെ കാണുക.
സമ്മേളനത്തെക്കുറിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക..
"മഴ പറഞ്ഞത്" പറഞ്ഞു വെച്ചത്
8 വർഷം മുമ്പ്
6 അഭിപ്രായ(ങ്ങള്):
അത്ഭുതമായിരിക്കുന്നു.. ഇത്രയും സ്ത്രീകളെ ഒരുമിച്ചു കൂട്ടിയ ഒരു സമ്മേളനം കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ അല്ലെങ്കില്‍ ലോകത്ത് തന്നെ ഉണ്ടായിട്ടുണ്ടാവില്ല.. കേവലം പ്രസവ ജോലിക്കാരായി സ്ത്രീകളെ മുദ്രകുത്തപ്പെട്ട യാഥാസ്ഥിതര്‍ക്കും സ്ത്രീകളുടെ സ്വാതന്ത്യത്തിന് വേണ്ടി മുറവിളികൂട്ടി അവരെ കച്ചവടച്ചരക്കാക്കുന്ന ഫെമിനിസ്റ്റ് അമ്മായിമാര്ക്കുമുള്ള ശക്തമായ തിരിച്ചടിയാണ് ഈ സമ്മേളനം.. ഞെട്ടട്ടെ.. എല്ലാവരും ഞെട്ടട്ടെ.. ഇസ്ലാമിലെ സ്ത്രീപ്രതിനിധാനത്തിന്റെ ശക്തി എല്ലാവരുമറിയട്ടെ..
ഇതിണ്റ്റെ മറ്റൊരുവശം ...
മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ യിവ്വോണ് റീഡ്ലിക്ക് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ "മഹത്തായ ജനാധിപത്യ മതേതര രാജ്യമായ" ഇന്ത്യ വിസ നിഷേധിച്ചതിലെ നെറികേടാണു...
അതിനുള്ള ഒറ്റക്കാരണം അവര്‍ ഇസ്ളാമില്‍ വിശ്വാസമാറ്റം നടത്തിയിരിക്കുന്നു എന്നതാണു... അല്ലാതെ അവര്‍ മറ്റേതെങ്കിലും വിശ്വാസത്തിലേക്കാണു പോയതെങ്കില്‍ ഈ അതിശയാവസ്ത ഉണ്ടാവുകയുമില്ല...
പക്ഷേ ഇപ്പോഴും ഇസ്ളാമിനെ തെറിപറയുന്നവര്‍ക്ക്, തസ്ളീമയെപ്പോലുള്ളവര്ക്ക്, ഇന്ത്യ വാതിലുകളും ബെഡ്രൂമും തുറന്നിട്ടിരിക്കുന്നു എന്ന അത്ഭുതാവസ്ത അതിശയപ്പെടുത്തുന്നു...
തടയാനാവാത്തവിധം ഫാസിസം എല്ലാമേഘലകളിലും പിടിമുറുക്കിയിരിക്കുന്നു എന്ന ദുരന്താവസ്ത "മതേതരമെന്ന" ഇന്ത്യയെ ഇല്ലാതാക്കിയിരിക്കുന്നു..
വനിതാ ശാക്തീകരണത്തിൽ ശക്തമായ സമീപനങ്ങൾ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക് സകല ഭാവുകങ്ങളും നേരുന്നു. സമൂഹത്തിന്റെ പകുതിയായ സ്ത്രീകളെ അവഗണിച്ച് ഒരു സമൂഹത്തിനും ഇനി മുന്നോട്ട് പോകുവാനാവില്ല. മുസ്ലീം സ്ത്രീകൾ വിദ്യാഭ്യാസത്തിൽ വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. മുസ്ലീം മനുഷ്യ വിഭവത്തിന്റെ പകുതി പാഴായിപ്പോകാതെ തൊഴിൽ രംഗത്തേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവളെ കൈപിടിച്ച് ആനയിക്കേണ്ടത് കാലത്തിന്റെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുന്ന സംഘടനകളാണ്. ജമാഅത്തെ ഇസ്ലാമിക്ക് അതിന് ആവുമെന്ന് തെളിയിച്ചിരിക്കുന്നു. മറ്റു സംഘടനകളും യാഥാസ്ഥിതികത്വത്തിന്റെ പിടിവാശികൾ ഉപേക്ഷിച്ച് സാമൂഹ്യ നന്മക്ക് സ്ത്രീ ശക്തി ഉപയോഗപ്പെടുത്തണമെന്നതാണ് സമൂഹം ആഗ്രഹിക്കുന്നത്.
@അജ്ഞാതന്‍
പലരും ഞെട്ടാനിടയാകുമെന്നതിനാലായിരിക്കും ജമാഅത്തെ ഇസ്ലാമിക്കെതിരെ എന്തെങ്കിലും ഒരു പരാമര്‍ശമുണ്ടെങ്കില്‍ ഏത് ചവറും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളും ചാനലുകളും ഈ മഹാസംഭവത്തെ പരമാവധി ഒളിപ്പിച്ചുവെച്ചത്.
@M.A.Bakar
ചിലര്‍ക്കുള്ള പ്രാധാന്യത്തിനും ചിലര്‍ സ്വാഗതാര്ഹമല്ലാത്തതുമാകുന്നതിനും കാരണം പുതിയ ലോകക്രമത്തില്‍ തങ്ങളോടൊപ്പമോ അല്ലേ എന്ന സാമ്രാജ്യത്വ പരിഗണനയനുസരിച്ചായിരിക്കും എന്ന് എന്നോ തീരുമാനിക്കപ്പെട്ടിരിക്കുന്നു. മതേതരത്വം രോഗാതുരമാണ് എന്നേ ഞാന്‍ കരുതുന്നുള്ളൂ. ഇല്ലാതായി എന്ന് കേരളത്തിലെങ്കിലെയും അവസ്ഥവെച്ച് പറയുന്നത് സൂക്ഷമായിരിക്കില്ല.
@പുള്ളുവൻ
മനുഷ്യന് പൊതുവെ ശീലത്തിന്റെ അടിമകളാണല്ലോ. സ്ത്രീകളുടെ കാര്യങ്ങളിലും ശീലമാണ് നമ്മുടെ മതമായി മാറുന്നത് എന്ന് തോന്നുന്നു. അല്ലെങ്കില്‍ ആരാണ് പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് മുസ്ലിം സ്ത്രീകള്‍ അനുഭവിച്ച് സകല സ്വാതന്ത്ര്യങ്ങളും എടുത്ത് കളഞ്ഞത്. എന്ന് മുതലാണ് സ്ത്രീയുടെ ഹിജാബ് നഷ്ടപ്പെട്ട് തട്ടത്തിലേക്കും വെള്ളക്കാച്ചിലേക്കും മാറിയത്. എന്നുമുതലാണ് അവള്‍ക്ക് എഴുതാന്‍ പാടില്ലെന്ന നിയന്ത്രണം വന്നത്. താമസിയാതെ ഇതിനെ ഇപ്പോള്‍ എതിര്‍ക്കുന്നവരും ഇത്തരം സംരംഭങ്ങളുടെ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കാം.
അഭിപ്രായം നല്കിയ എല്ലാവര്ക്കും നന്ദി.
ഇതിനെ എതിർക്കുന്നവർ ഇതിന്റെ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹം മാത്രം
പെണ്ണുങ്ങളൊക്കെ നോക്ക് വായിക്കുകയാണല്ലോ ലതീഫേ..
ഇസ്ലാമിക ശരീഅത്ത് മാറ്റണമെന്നാണല്ലോ സുറാത്ത പറയുന്നത്. ഇത്തരം വിവരക്കേട് പറയാനാ നിങ്ങളീ ഒച്ചപ്പടൊക്കെ ഉണ്ടാക്കുന്നത് ?
ശരീഅത്തിലല്ല ശരീഅത്ത് അടിസ്ഥാനമാക്കി ഉണ്ടാക്കിയ നിയമങ്ങളിൽ (പണ്ട് ബ്രിട്ടിഷുകാർ ഉണ്ടാക്കിവേച്ചതിൽ ) ശരീഅത്തിനു നിരക്കാത്തതുണ്ടെങ്കിൽ മാറ്റണമെന്നാ കൂട്ടരെ വാദികേണ്ടത്.
പ്രിയ ദുല്‍ഫുഖാര്‍,
ഒരു പക്ഷെ വ്യാമോഹമായി മാറിയേക്കാം. പൗരോഹിത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്ത പണ്ഡിതന്മാരുടെ പിടുത്തത്തിനനുസരിച്ചിരിക്കും.
കുറച്ചോക്കെ നോക്കിവായിച്ചോട്ടെ. വലിയ ഖണ്ഡനമണ്ഡന പ്രാസംഗികരടക്കം വള്ളിപുള്ളി എഴുതിവെച്ചല്ലെ അവതരിപ്പിക്കുന്നത്. എന്നാലും പെണ്ണുങ്ങളോക്കെ അങ്ങനെ വായിക്കുന്നതായിട്ടാണോ താങ്കള്‍ കണ്ടത്.
'നിയമങ്ങളിൽ (പണ്ട് ബ്രിട്ടിഷുകാർ ഉണ്ടാക്കിവേച്ചതിൽ ) ശരീഅത്തിനു നിരക്കാത്തതുണ്ടെങ്കിൽ മാറ്റണമെന്നാ കൂട്ടരെ വാദികേണ്ടത്.'
അങ്ങനെത്തന്നെയാണ് വാദിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.