ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തയുടെ അത്യുന്നത മാതൃകയാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. ഒരു പക്ഷെ നൂറ്റാണ്ടിലെ ഏറ്റവും വിവാദവിധേയനായ ഇസ്ലാമിക വ്യക്തിത്വമായിരിക്കും അദ്ദേഹം. എന്തുകൊണ്ട് അദ്ദേഹം ഇത്രയധികം വിമര്‍ശിക്കപ്പെടുന്നു. ഇസ്‌ലാമിക പണ്ഡിതലോകം ശക്തമായ ദാര്‍ശനിക യുദ്ധങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ത്തുനിന്ന വേളയില്‍ ആധുനികയുഗത്തില്‍ ഇസ്‌ലാമിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട് ദാര്‍ശനികാടിത്തറക്ക് ബലം നല്‍കുകമാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സമൂഹത്തിന്റെ മാതൃകക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിലൂടെ അടിത്തറയിടുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനത്തിന് മുഖ്യകാരണം. ആള്‍കൂട്ടത്തെ ആര്‍ക്കും ഭയമില്ല. പക്ഷെ ദാര്‍ശനികാടിത്തറയുള്ള സത്യത്തിന്റെ ചെറിയസംഘം പോലും അസത്യത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തും. ജമാഅത്തിനെ എതിര്‍ക്കുന്ന എല്ലാവരും അസത്യത്തിന്റെ...