"ഇസ്ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്ക്ക് കീഴില്‍ ഉദ്യോഗങ്ങള്ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്.'' (പ്രബോധനം -1953 ഡിസംബര്‍ 15)
"നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്ബ്ന്ധിച്ച് ഏല്പിച്ചാല് പോലും ജമാഅത്തതിന് തയ്യാറാവുകയില്ല.'' (ശൈഖ് മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി, പേജ് 44, 1998 ലെ എഡിഷന്)
ഇത് ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞത് 1998ൽ. എന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നത് പാശ്ചാത്യ ഡെമോക്രസിയായിരുന്നോ? എന്നാണ് ഇന്ത്യയിൽ ഹറാമായ പാശ്ചാത്യ ഡെമോക്രസി പോയി അംഗീകരിക്കാൻ പറ്റിയ ഇന്ത്യൻ ഡെമോക്രസി വന്നത്? നയം വിശദീകരിക്കുമ്പോൾ ചരിത്രം മറച്ച് പിടിക്കരുതെന്ന് അപേക്ഷ. '
ഇത് ചോദിക്കുന്നവര്‍ ഒരു ഡെമോക്രസിയെക്കുറിച്ചും സെക്യൂലരിസത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കിയിട്ടില്ലെ തിക്തയാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ എന്റെ പ്രതികരണം ഇവിടെ നല്കുന്നു.
ജമാഅത്തെ ഇസ്ലാമി ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഉല്‍ഭൂതമാകുന്ന ആദര്‍ശത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ഇവയെ താത്വികമായി വിശദീകരിക്കുകയും പ്രയോഗികമായി എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുന്നില്‍ നിലവിലുള്ള സാഹചര്യം വെച്ച് വിലയിരുത്തി പ്രഖ്യാപിക്കുകയും ചെയ്തുവരുന്നത്. (സലഫികള്‍ക്ക് ഇതെല്ലാം ദുന്യാകാര്യമായതിനാല് (ദുന്‍യാവിലെ കാര്യത്തില്‍ തന്നെയാണല്ലോ ദീന് പരിഗണിക്കേണ്ടത് എന്ന് സലഫികളോട് ചോദിക്കരുത്) മറ്റുള്ളവര്‍ പറഞ്ഞതിനെ അത് ശരിയല്ല എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ മതി. വോട്ട് ചെയ്യാതിരുന്നപ്പോള്‍ അത് ശരിയല്ല. മൂല്യാധിഷ്ഠിതരാഷ്ട്രീയം പ്രയോഗിച്ചപ്പോള്‍ അതും ശരിയല്ല. തെരഞ്ഞെടുപ്പില്‍ ചില പാര്‍ട്ടികള്‍ക്ക് മൊത്തമായി കൊടുത്തപ്പോള്‍ അതും ശരിയല്ല. എന്നാല്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ശ്രമം നടത്തുമ്പോള്‍ അതും ശരിയല്ല. പിന്നെ ഏതാണ് ശരി. അതിന് മാത്രം ഉത്തരമില്ല.)
ജമാഅത്തെ ഇസ്ലാമി ഇക്കാര്യത്തിലൊക്കെ പരിഗണിക്കുന്നത് പ്രവാചകനെയാണ്. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ പ്രബോധനം നിര്‍ത്താന്‍ ഖുറൈശികള്‍ ഒരു ഉപാധി വെച്ചിരുന്നു. (നിനക്ക് അധികാരമാണ് വേണ്ടതെങ്കില്‍ അതു തരാം) പക്ഷെ പ്രവാചകന് ഏറ്റെടുത്തില്ല. എന്തുകൊണ്ട്. ജമാഅത്ത് കാണുന്ന ഉത്തരം അപ്പോള്‍ നല്കപ്പെടുന്ന അധികാരം നിലവിലുള്ള എല്ലാകൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്ന സ്വന്തം കാര്യത്തിന് വേണ്ടിയുള്ള ഒരു ഭരണമായിരുന്നു. പിന്നീട് അതേ പ്രവാചകന് ഹിജറ പോയപ്പോള്‍ പ്രാര്‍ഥിച്ചു. 'വജ്അല്‍നീ മിന് ലദുന്‍ക സുല്‍ത്വാനന്‍ നസീറാ'. അദ്ദേഹം അപ്പോള്‍ ചോദിക്കുന്നത് താന്‍ പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥ പുലരുന്ന ഒരു അധികാരമാണ്. പ്രവാചകന് മദീനയിലെത്തിയ ഉടനെ അത് സ്ഥാപിക്കുകയും ചെയ്തു. ഈ ചരിത്രം മുന്നില്‍ വെച്ചാണ്. നിലവിലുള്ള വ്യവസ്ഥ കയ്യില്‍ വെച്ച് തന്നാലും അതേ വ്യവസ്ഥ അതേ രുപത്തില്‍ തുടരുന്നതിന് ജമാഅത്ത് അത് ഏറ്റെടുക്കില്ല എന്ന് പറഞ്ഞത്. എന്ന് വെച്ചാല്‍ തങ്ങള്‍ക്ക് നേതാക്കളും മന്ത്രിമാരും ആകണമെന്നല്ല ജമാഅത്ത് ആഗ്രഹിക്കുന്നത്. ആര് ഭരിക്കുന്നു എന്നതിനേക്കാള്‍ നിയമവ്യവസ്ഥയും പ്രധാനമാണ്.
ജമാഅതിത്തിന് ചോദിക്കാനുള്ളത് നിലവിലുള്ള വ്യവസ്ഥക്ക് പകരം അതിനേക്കാള്‍ നല്ല ഒരു വ്യവസ്ഥ കയ്യിലുണ്ടെന്ന് കരുതുന്ന ഒരു വിഭാഗത്തിന് അത് പറയാന്‍ പാടില്ലേ എന്നാണ്. ഉണ്ടെങ്കില്‍ ജനാധിപത്യം സ്വേഛാധിപത്യത്തില്‍നിന്ന് എങ്ങനെ വ്യതിരിക്തമാകുന്നു. ഈ ചോദ്യം ജമാഅത്തിനെ ഭീകരരായി കാണുന്ന എല്ലാവരോടുമാണ്. കമ്മ്യൂണിസ്റ്റുകള്‍ മതത്തെത്തന്നെ ഭീകരമായി കാണാം എന്നാല്‍ സലഫികളെ... നിങ്ങളെന്ത് കണ്ടിട്ടാണ് അന്തമായി വിരോധം ഇതിനോട് വെച്ച് പുലര്‍ത്തുന്നത്?.

പലര്‍ക്കും അണ്ണാക്കില്‍ തടയുന്ന ഒരു വാചകമാണിത്. താത്വികമായി ഇത് ശരിയാണ് . അല്ല എന്ന് പറയാന്‍ ഒരു മുസ്ലിമിന് കഴിയില്ല. ചരിത്രത്തില്‍ ഇതിന് ഉദാഹരണം കാണാം. ഇമാമുമാരില്‍ പലര്‍ക്കും പീഢനമേല്ക്കേണ്ടിവന്നത് ഈ നിപാട് സ്വീകരിച്ചതുകൊണ്ടാണ്. ഇസ്ലാമിക വിരുദ്ധമായ ഒരു വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗം സ്വീകരിച്ചാല്‍ പ്രത്യേകിച്ചും ജഡ്ജിപോലുള്ള ഉന്നത സ്ഥാനങ്ങളിലാണെങ്കില്‍ ഇസ്ലാമിക വിരുദ്ധതക്ക് നമ്മുടെ കയ്യാല്‍തന്നെ ശക്തി പകരുക എന്നതായിരിക്കും ഫലം ഇത് മനസ്സറിച്ച് അംഗീകരിക്കാനാവില്ല. എന്നാല്‍ അത്തരം ഒരിടത്ത് അപ്രകാരം ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം പ്രായോഗികമായി ഒരു അവസരമുണ്ട്. തങ്ങള്‍ വിട്ടുനില്‍ക്കുന്നതോ അതല്ല അതിനോട് സഹകരിക്കുന്നതോ കൂടുതല്‍ ഉചിതം എന്ന പരിശോധിക്കുക. ഇസ്ലാമിക പണ്ഡിതന്മാരുടെ കൂടിയാലോചനയിലൂടെ (ഈ പരിശോധനയിലൂടെ) ലഭിക്കുന്ന ഉത്തരം ഇസ്ലാമികമായിരിക്കും അവര്‍ പാടില്ല എന്നാണ് തീരുമാനിക്കുന്നതെങ്കില്‍ അതനുസരിക്കാന്‍ മുസ്ലിം ജനസാമാന്യം ബാധ്യസ്ഥരാണ് അതിനെതിരായി ചെയ്യുന്നത് കുറ്റകരമാണ് (ഹറാം). അതല്ല ആകാം എന്നാണ് ഇസ്്ലാമികമായി ഉത്തരം ലഭിക്കുന്നതെങ്കില്‍ അനുവദനീയമാണ് (ഹലാല്‍). സാഹചര്യം മാറുമ്പോള്‍ വീണ്ടും ഇജ്തിഹാദ് നടത്താം. ചിലപ്പോള്‍ നേരെ തിരിച്ച് വരും. ചുരുക്കത്തില്‍ ഹലാല്‍ ഹറാമാകുകയും ഹറാമ് ഹലാലാകുകയും ചെയ്യും. ഇതിനെ സുനഹദോസ് എന്ന പരിഹസിച്ചിട്ട് കാര്യമില്ല. ഇതാണ് ഇജ്തിഹാദ് ഹറാമും ഹലാലും പ്രവാചകന് ശേഷം ആര്‍ക്കും വിധിക്കാന്‍ പാടില്ല എന്നും ഹറാം എന്നും ഹറാമായിരിക്കും എന്നുമുള്ള തെറ്റിദ്ധാരണ ചിലര്‍ക്കുള്ളത് പോലെ ചില ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കണ്ടു. അല്ലാഹു അത് വിലക്കിയിട്ടില്ല. അല്ലാഹു വിലക്കിയത് തോന്നിയത് പോലെ ഹലാലും ഹറാമും ആക്കുന്നതാണ്.
ഇന്നത് അനുവദനീയം, ഇന്നത് നിഷിദ്ധം എന്നിങ്ങനെ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നതിനുവേണ്ടി നിങ്ങളുടെ നാവുകള്‍ വിധിക്കുന്നത് പറയാതിരിക്കുവിന്‍. അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുന്നവര്‍ ഒരിക്കലും വിജയം പ്രാപിക്കുന്നില്ല. (വിശുദ്ധഖുര്ആന് 16:116)

വള്ളിക്കുന്ന് ബ്ലോഗില്‍ സലഫിസുഹൃത്തുകളുമായി ഞാന്‍ നടത്തിയ സംവാദത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഏതാനും പോസ്റ്റുകളിലായി നല്‍കുകയാണ്. പ്രസ്തുത ബ്ലോഗില്‍ ചര്‍ച അവസാനിപ്പിക്കേണ്ടിവന്നതിനാല്‍ ബ്ലോഗറുടെ അപേക്ഷ സ്വീകരിച്ച് സ്വയം നിര്‍ത്തുകയായിരുന്നു. അവിടെ നല്കിയ വാഗ്ദാനമാണ് തുടര്‍ചര്‍ച ആവശ്യമെങ്കില്‍ ഈ ബ്ലോഗില്‍ തുടരാമെന്നത്. അതുകൊണ്ട് നല്കപ്പെട്ട് പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇവിടെ ചോദിക്കാവുന്നതാണ്. എന്നോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാവുന്നതുമാണ്. പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ടതല്ല കമന്റെങ്കില് നീക്കം ചെയ്യുന്നതാണ്.
6 അഭിപ്രായ(ങ്ങള്):
ലത്തീഫ് സാഹിബ്.. എന്റെ ബ്ലോഗില്‍ തുടങ്ങിയ ചര്‍ച്ച ഇവിടെ തുടരുന്നതില്‍ സന്തോഷം. ഭാവുകങ്ങള്‍
CKLatheef said...
പ്രതികരണം അവസാന കമന്റ് മുതലാകാം. നൗഷാദ് പറഞ്ഞു: >>> എവിടെയാണ് ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാംഎന്നു ഇസ്ലാഹികള്‍ പറഞ്ഞിട്ടുള്ളത് . ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ .... പ്ലീസ്. അല്ലെങ്കില്‍ നിര്‍ത്തൂ ഈ വെളിവ് കേടുകള്‍. <<< പ്രിയ നൗഷാദ്, അല്പം ചിന്തിക്കൂ... ചിന്തകന്‍ പറഞ്ഞത് ജനാധിപത്യത്തില്‍ നിയമം നിര്‍മിക്കുന്നത് ഇപ്രകാരമാണ് എന്നാണ്. താങ്കളും അത് അംഗീകരിക്കുന്നു. പിന്നെ താങ്കള്‍ പറയുന്നത് അങ്ങനെ നിര്‍മിക്കുന്ന ചില നിയമങ്ങള്‍ ഇസ്ലാമിക വിരുദ്ധമാകാം എന്നാണ്. അത് താങ്കള്‍ അംഗീകരിക്കുകയില്ല. അത് അംഗീകരിക്കാമെന്ന് സലഫികള്‍ പറഞ്ഞിട്ടില്ല എന്ന് ചിന്തകനും അറിയാം. അപ്പോള്‍ ജനാധിപത്യത്തിന്റെ നിയമനിര്‍മാണത്തിന്റെ ഈ വശം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിച്ചാല്‍ അത് ദൈവത്തിലുള്ള പങ്ക് ചേര്‍ക്കലാണ്. ഇതിനെയാണ് താത്വികമായ വിയോജിപ്പ് എന്ന് പറയുന്നത്. പിന്നീട് മുജാഹിദും ജമാഅത്തും ചെയ്യുന്നത് പോലെ അത്തരം നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നത് പ്രയോഗികമായ നിലപാട്. ഇത് വ്യക്തമാക്കുകയാണ് മൗദൂദി ചെയ്തിട്ടുള്ളത്. നിങ്ങളത് ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെ വിശദീകരിക്കേണ്ടി വരുന്നത്. എത്രതവണ ജനാധിപത്യത്തോടുള്ള നിങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ ലബികുന്നക്കാവ് ആവശ്യപ്പെട്ടു. ആരെങ്കിലും ഈ കാര്യം പറഞ്ഞിരുന്നെങ്കില്‍ ചിന്തകന്‍ ഈ ഉദാഹരണം പറയേണ്ടിവരുമായിരുന്നില്ല. (ഈ ചോദ്യം ഇനിയും താങ്കള്‍ പേസ്റ്റ് ചെയ്യും ഉത്തരം കിട്ടിയില്ല എന്ന് പറയുകയും ചെയ്യും മുന്‍ അനുഭവം വെച്ച് പറയുകയാണ്. )
May 29, 2010 6:35 AM
(continue reading in next comment....)
(തുടര്‍ച്ച ....)
പ്രിയ ലതീഫ് മാസ്റെര്‍, ചിന്തകന്‍ പറഞ്ഞത് ഇതാണ് :
ചിന്തകന്‍ said... അതെ പള്ളിക്കുളം ഏതായാലും താത്വികാടിത്തറ എന്നാല്‍ എന്താണെന്ന് വിശദീകരിച്ചു കളയാം 51 % ശതമാനം പേര് തീരുമാനിക്കുന്നു നാളെ മുതല്‍ എല്ലാവര്ക്കും കള്ളു കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യാമെന്ന് ഇവിടെ ഇവര്‍ അല്ലാഹുവിനെ അനുസരിക്കുമോ അതോ 51% ശതമാനത്തെ അംഗീകരിക്കുമോ? ഇനിയല്ല ഭൂരിപക്ഷം തീരുമാനിക്കുന്നു ന്യൂനപക്ഷത്തെയെല്ലാം കൊന്നു കളയാമെന്ന് ഇവര്‍ അംഗീകരിക്കുമോ?
എന്റെ മറുപടി:
@പ്രിയപ്പെട്ട ചിന്തകാ വെളിവ് കേടു പറയുന്നതിന് ഒരു അതിരില്ലേ??? താങ്കള്‍ പറയുന്നു . >>>51 % ശതമാനം പേര് തീരുമാനിക്കുന്നു നാളെ മുതല്‍ എല്ലാവര്ക്കും കള്ളു കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യാമെന്ന് ഇവിടെ ഇവര്‍ അല്ലാഹുവിനെ അനുസരിക്കുമോ അതോ 51% ശതമാനത്തെ അംഗീകരിക്കുമോ?<<< എവിടെയാണ് ഇസ്ലാമിക വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കാംഎന്നു ഇസ്ലാഹികള്‍ പറഞ്ഞിട്ടുള്ളത് . ഒരു ഉദ്ധരണിയുടെ കഷണമെങ്കിലും തരൂ .... പ്ലീസ്. അല്ലെങ്കില്‍ നിര്‍ത്തൂ ഈ വെളിവ് കേടുകള്‍ .
ഇതില്‍ ചിന്തകന്റെയും എന്റെയും ചിന്തകള്‍ അല്ലെങ്കില്‍ വാദം ഒന്നാണ് എന്നാണു താന്കള് സ്ഥാപിക്കുവാന്‍ ശ്രമിച്ചത് . ( തെറ്റിദ്ധരിച്ചു താന്കള് പറഞ്ഞു : അപ്പോള്‍ ജനാധിപത്യത്തിന്റെ നിയമനിര്‍മാണത്തിന്റെ ഈ വശം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിച്ചാല്‍ അത് ദൈവത്തിലുള്ള പങ്ക് ചേര്‍ക്കലാണ്.) താങ്കള്‍ക്ക് തെറ്റി . 51 ശതമാനം പേര് നാളെ മുതല്‍ എല്ലാവര്ക്കും കള്ളു കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യാമെന്ന് തീരുമാനിക്കുകയും ഞാനും അത് അന്കീകരിക്കുകയും ചെയ്തു എന്ന് സങ്കല്പ്പിച്ചാല് തന്നെ അതില്‍ ശിര്‍ക്ക് വരുന്നില്ല .
കാരണം ജമാഅത്ത് ഇസ്ലാമി തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ദാ ഇവിടെ വായിച്ചോളൂ:
".........................ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിങ്ങളാരും ഇന്ദിരാ ഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്നു വിശ്വസിക്കുകയോ നിരുപാധികമായ നിയമ നിര്‍മ്മാണത്തിനുള്ള അധികാരം അവര്‍ക്ക് വക വെച്ച് കൊടുക്കുകയോ ചെയ്യുന്നില്ല .അവര്‍ നിര്‍മ്മിക്കുന്ന ഏതു നിയമവും ദൈവിക നിയമങ്ങള്‍ പോലെ ശാശ്വതവും അലമ്ഘനീയവുമാണെന്നും കൂരോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടെണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്ലിമെന്നല്ല ,ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല .അതിനാല്‍ അവരൊന്നും തന്നെ പ്രധാന മന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുക വഴി അവര്‍ക്ക് ഇബാദത് ചെയ്യുന്നില്ല " ( പ്രബോധനം ,പുസ്തകം32 ലക്കം 3 )
ഇപ്പോള്‍ കാര്യം പിടി കിട്ടിക്കാണുമല്ലോ ? അപ്രകാരം ആരെങ്കിലും അനുകൂലിച്ചു കള്ളു കുടിച്ചാല്‍ തന്നെ അത് മദ്യപിച്ചു എന്ന പാപത്തിന്റെ പരിധിയിലാണ് വരിക . ശിര്‍ക്കിന്റെ പരിധിയില്‍ വരില്ല.
ആവര്‍ത്തിച്ചു വ്യക്തമാക്കട്ടെ , അത് അല്ലാഹു വിരോധിച്ച മദ്യപാനം എന്ന തിന്മയുടെ പരിധിയില്‍ വരും , അല്ലാഹു പൊറുക്കില്ല എന്ന് നമ്മോട് പറഞ്ഞ ശിര്‍ക്കിന്റെ പരിധിയില്‍ വരില്ല .
( നാളെ ഞാന്‍ കള്ള്ു കുടി തിന്മയല്ല എന്ന് പറഞ്ഞു എന്ന് ഏതെന്കിലും 'ചിന്തകനോ' , 'പള്ളിക്കുളമോ' വിളിച്ചു പറഞ്ഞാല്‍ അവരെ തിരുത്തുവാന്‍ താന്കള് ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു .) പിന്നെ എപ്പോഴാണ് ഭരണ കൂടത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്ക് ആകുന്നതു എന്ന് മുകളില്‍ കൊടുത്ത പ്രബോധനം ഉദ്ധരണിയില്‍ നിന്ന് ഇപ്പോള്‍ വ്യക്തമായിക്കാണ്മെന്നു കരുതുന്നു .
മറുപടി ദാ ഇവിടെ ആയാല്‍ ഉചിതം :)
ലത്തീഫ് സാഹിബിന് ഈ ഇഷയത്തിൽ സംവദം തുടരണമെന്ന് ആഗ്രഹിക്കുന്നതായി ഈ പോസ്റ്റ് പറയുന്നു, അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ വിശദമായി സമയം ലഭിക്കുന്നതിനനുസരിച്ച് ഇസ്ലാഹി സംവാദം എന്ന ബ്ളോഗിൽ എന്ന ബ്ളോഗിലൂടെ മറുപടി നൽക്കാൻ ശ്രമിക്കുന്നതാണ്. ഇപ്പോൾ ഈ വിഷയത്തിൽ പെട്ട് ഒരു ചോദ്യത്തിനുത്തരം കിട്ടിയാൽ നന്നായിരുന്നു.
ജമാഅത്തെ ഇസ്ലാമി ജനാതിപത്യത്തെ എതിർത്തത് വിശുദ്ധ ഖുർആനും തിരു സുന്നത്തും പറഞ്ഞായിരുന്നു. വിശുദ്ധ ഖുർആനിലെ ആയത്തുകളും നബി(സ) വാക്കുകളും ഇന്നു അത് പോലുണ്ടോ അതോ മാറ്റങ്ങൾക്ക് വിധേയമായോ? മാറ്റങ്ങൾക്ക് വിധേയമാകത്ത ദൈവിക വചനങ്ങൾ പോലും സ്വന്തം വിഷയത്തിലങ്ങ് തോന്നിയത് പോലെ വിശദീകരിച്ച് മനുഷ്യർക്കിടയിൽ വസ് വാസുണ്ടാക്കി കൊല്ലങ്ങളോളം നിശിദ്ധമായി പറഞ്ഞ ഒരു വിഷയം എങ്ങിനെ പെട്ടോന്ന് അനുവദനീയമായി എന്നറിയാൻ ആഗ്രഹമുണ്ട്. ബാക്കി പിന്നീട്…
• മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ബഷീർ വള്ളിക്കുന്നിന്റെ ബ്ളോഗിൽ നൽകിയിരുന്നു. അവസാനത്തെ പോസ്റ്റ് ശ്രദ്ധിക്കുക. മുജാഹിദുകളെ ഒരു നിലപാടും ഇല്ലാത്തവരായി ചിത്രീകരിക്കുന്നത് ശരിയല്ല.
അഭിപ്രായം നല്കിയ ബഷീര്‍ വള്ളിക്കുന്ന്,
നൗഷാദ് വടക്കേല്‍,
മൈപ്പ്
തുടങ്ങിയവര്‍ക്ക് നന്ദി. എന്റെ പ്രതികരണം ഞാന്‍ അറിയിക്കുന്നതാണ് ഇന്ഷാ അല്ലാഹ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.