'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ജൂൺ 05, 2010

ജമാഅത്തിന്റെ മതരാഷ്ട്രവാദം ?.

ജമാഅത്തെ ഇസ്‌ലാമി 1948 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആദര്‍ശ പ്രസ്ഥാനമാണ്. അത് കേവലം ഒരു മതസംഘടനയോ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളിലൊന്നോ അല്ല. മതരാഷ്ട്രവാദം എന്ന് പൊതുവെ അറിയപ്പെടുന്ന വാദവും അതിനില്ല. ചെറുതെങ്കിലും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും വേരുകളുള്ള ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. കേവല മുസ്‌ലിം സാമുദായിക സംഘടനയല്ല അത്. എന്നാല്‍ അത് സ്വന്തത്തെക്കുറിച്ച് എന്തല്ല എന്ന് പറയുന്നുവോ അതൊക്കെയായി ആളുകള്‍ സങ്കല്‍പിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. ജമാഅത്ത് സ്വയം എങ്ങനെ പരിചയപ്പെടുത്തുന്നു എന്ന് ആളുകള്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ജമാഅത്ത് വല്ലാതെ മാറി എന്ന് പറയുന്നവരും. ഒട്ടും മാറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഇസ്‌ലാമിക ഭരണത്തിന് വേണ്ടി പരിശ്രമിക്കുകയാണ് അവരുടെ മുഖ്യലക്ഷ്യം എന്ന് വാദിക്കുന്നവരും ഹൈന്ദവ രാഷ്ട്രത്തിന് പിന്തുണ നല്‍കുന്നവരാണെന്ന ആരോപണവും ജമാഅത്ത് തന്നെ പേറേണ്ടിവരുന്നു. ഇതിനിടയില്‍ സത്യം പലരും കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുകയാണ്.

ഞങ്ങളുടെ ഭരണഘടനയും, പോളിസി പ്രോഗ്രാമും പരിശോധിച്ചുകൊള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പോള്‍ പറയുന്നത് അതില്‍ പറയുന്നതല്ല നിങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ്. എന്നാല്‍ ഇതുവരെയുള്ള ഞങ്ങളുടെ ചരിത്രം പരിശോധിച്ചോളൂ എന്ന പറഞ്ഞാല്‍ നിങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് എന്നാകും പ്രതികരണം. മുസ്‌ലിംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുദായിക പാര്‍ട്ടിയാണ് എന്ന് പറയുമ്പോള്‍ ഞങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം ഒരു മതത്തിന്റെയും ആളുകളെ പ്രത്യേകമായി പരിഗണിച്ചല്ല എന്ന് അത് നിങ്ങളവരെ കുപ്പിയിലാക്കാനുള്ള ശ്രമമാണെന്ന് മറുപടി വരുന്നു. മതസംഘടന രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍. ഇവര്‍ പണ്ടെ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മതസംഘടനകള്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നു.

ജമാഅത്ത് അമീര്‍ പറയുന്നു ഞങ്ങള്‍ മതരാഷ്ട്രവാദികളല്ലെന്ന്. പിണറായിക്ക് മതരാഷ്ട്രവാദികളാണ് എന്ന കാര്യത്തില്‍ സംശയമില്ല. കുഞ്ഞാലിക്കുട്ടിക്കോ ജമാഅത്തിനെ മതസംഘടന എന്നനിലക്ക് പോലും കാണാനാവില്ല. സലഫികള്‍ക്ക് ജമാഅത്ത് വെറും രാഷ്ട്രീയ സംഘടന. എന്നാല്‍ എല്ലാ രാഷ്ട്രീയ സംഘടനകളിലും അംഗത്വമുള്ള ഒരു മതസംഘടന എന്തിന് ജമാഅത്തെന്ന രാഷ്ട്രീയ സംഘടനയെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് ഇനിയും മറുപടി രൂപപ്പെട്ടിട്ട് വേണം. രാഷ്ട്രീയത്തെ ഒരു മൂല്യവ്യവസ്ഥ നിയന്ത്രിക്കേണ്ടതുണ്ടെന്ന ചിന്താഗതി ഇത്രമേല്‍ അപകടകരമായി കാണുന്ന പ്രവണതയുടെ പേരെന്താണ്. ജനാധിപത്യത്തില്‍ ഇത്തരം ഒരു സംഘടനക്ക് വിലക്കുണ്ടോ. ഇല്ലെങ്കില്‍ ജമാഅത്തിനെ എതിര്‍ക്കുന്നവര്‍ ഇപ്പോല്‍ സത്യത്തിന്റെയോ നീതിയുടെയും മതേതരജനാധിപത്യത്തിന്റെയോ  പക്ഷത്തല്ല എന്ന് പറയേണ്ടിവരും.

ഏതായാലും ഒന്നുറപ്പ് നിങ്ങള്‍ മുസ്‌ലിമോ നാസ്തികനോ ഫാസിസ്റ്റോ ആകട്ടെ ജമാഅത്തിനെ നിങ്ങള്‍ യഥാവിധി പഠിച്ചേ മതിയാകൂ, ഭംഗിയായി വിയോജിക്കാനെങ്കിലും. കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിക കേരളാ അമീര്‍ സംസാരിച്ചതിന്റെ പത്ര റിപ്പോര്‍ട്ട് ഇവിടെ വായിക്കുക. നിങ്ങള്‍ക്കുള്ള സംശയങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
[[[ 'കൊല്ലത്തെ പാര്‍ട്ടി യോഗത്തില്‍ മൈക്ക് ഓഫ് ചെയ്യാന്‍ മറന്നതിലൂടെ സി.പി.എമ്മിന്റെ മുഖംമൂടിയാണ് യഥാര്‍ഥത്തില്‍ അഴിഞ്ഞുവീണത്. ജാതീയമായ ചേരുവകള്‍ മുഴുവന്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആഹ്വാനം. ജാതീയതയുടെ പിടിയിലമര്‍ന്ന കേരള രാഷ്ട്രീയത്തെ രക്ഷിക്കേണ്ട പ്രസ്ഥാനം ഇതിന്റെ സാധ്യതകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത് അപകടകരമാണ്. സി.പി.എം സാമുദായിക ധ്രുവീകരണം ആരംഭിച്ചാല്‍ പതിറ്റാണ്ടുകളായി കേരളം കാത്തുസൂക്ഷിക്കുന്ന സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരും. '87ല്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെയാണ് ഇ.എം.എസ് എതിര്‍ത്തിരുന്നതെങ്കില്‍ ഒരുപടികൂടി കടന്ന് മുസ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീയത വളരുകയാണെന്ന മുഖ്യമന്ത്രിയുടെ ഏകപക്ഷീയ പ്രസ്താവനയിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനത്തിലെ മാറ്റമാണ് പ്രതിഫലിക്കുന്നത്.

മതരാഷ്ട്രവാദം ജമാഅത്തിന്റെ നയമല്ല. ഇത് സംഘടനയെ പ്രാന്തവത്കരിക്കാന്‍വേണ്ടിയുള്ള ചിലരുടെ ആരോപണം മാത്രമാണ്. സനാതന ധര്‍മത്തിലധിഷ്ഠിതമാവണം ഇന്ത്യന്‍ ഭരണവ്യവസ്ഥയെന്നത് ഗാന്ധിജിയുടെ വിഭാവനമാണ്. സനാതന ധര്‍മമില്ലാത്ത പാര്‍ലമെന്റിനെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഇതേ ആശയംതന്നെയാണ് ജമാഅത്തും ഉയര്‍ത്തുന്നത്. ജനാധിപത്യത്തെ നിയന്ത്രിക്കുന്ന മൂല്യവ്യവസ്ഥ വേണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെയാണ് മതരാഷ്ട്രവാദമാവുക? സനാതന മൂല്യത്തെക്കുറിച്ചും ആദര്‍ശത്തെക്കുറിച്ചും പറയാന്‍ ആര്‍.എസ്.എസിനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവരുടെ ആശയപ്രചാരണത്തില്‍ വംശീയതയുടെ അംശവും ജനാധിപത്യ, ന്യൂനപക്ഷ വിരുദ്ധതയുമുണ്ടെന്നതാണ് രണ്ടിനെയും വ്യത്യസ്തമാക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി ആരിഫലി വ്യക്തമാക്കി.

സംസ്ഥാനത്ത് തീവ്രവാദവും വര്‍ഗീയതയും വളരുന്നുണ്ടെങ്കില്‍ ഭരണകൂടത്തിന്റെ പരാജയമാണ് അത് പ്രകടമാക്കുന്നത്. തടിയന്റവിട നസീറിനെപ്പോലുള്ള തീവ്രവാദികളെ സമുദായത്തിനകത്ത് ചിലര്‍ നട്ടുപിടിപ്പിക്കുന്നതാണെന്ന് കണ്ടെത്താനാവും. തീവ്ര ചിന്താഗതിയുള്ള യുവാക്കള്‍ ഏറ്റവുമധികം ശത്രുത പുലര്‍ത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയോടാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ധൈര്യപൂര്‍വം പറയാന്‍ സംഘടനക്ക് കഴിയും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോയെന്ന് അമീര്‍ ചോദിച്ചു. തലയില്‍ മുണ്ടിട്ട് ജമാഅത്ത് നേതാക്കളെ സന്ദര്‍ശിക്കേണ്ട സാഹചര്യം കഴിഞ്ഞ കാലത്ത് ജമാഅത്ത് സൃഷ്ടിച്ചിട്ടില്ല. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും നേതാക്കള്‍ ജമാഅത്തുമായി ചര്‍ച്ചക്ക് വന്നപ്പോഴും ഇത്തരം തീവ്രവാദ ആരോപണം അവര്‍ ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ പല ജനകീയ പ്രശ്‌നങ്ങളിലും മുഖ്യധാരാ സംഘടനകള്‍ക്കതീതമായി സംഘടനകളും വ്യക്തികളും വിജയം വരിക്കുന്നത് കാണുമ്പോള്‍ ഇത് തങ്ങളുടെ ആധിപത്യം തകര്‍ക്കുമെന്ന രാഷ്ട്രീയ കക്ഷികളുടെ ഭീതിയില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മതസംഘടനയായിപോലും ജമാഅത്തിനെ നോക്കിക്കാണാന്‍ ഇനി മുസ്‌ലിംലീഗിനാവില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ നേതാക്കളല്ല മത സംഘടനകള്‍ക്ക് അംഗീകാരം കൊടുക്കുന്നതെന്നായിരുന്നു മറുപടി. ജമാഅത്തിന്റെ രൂപവത്കരണംതൊട്ട് സംഘടനക്ക് രാഷ്ട്രീയമുണ്ട്. ഏതെങ്കിലും സംഘടനയുമായി സംഭാഷണം അവസാനിപ്പിക്കാന്‍ ജമാഅത്ത് തീരുമാനിച്ചിട്ടില്ലെന്ന് ലീഗുമായുള്ള ചര്‍ച്ച വഴിമുട്ടിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ബന്ധം വിഛേദിക്കുന്നവരോടുപോലും ബന്ധം ചേര്‍ക്കാനാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ]]]

എനിക്കിവിടെ പറയാനുള്ളത് ഇതാണ് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തുന്നത് അസത്യത്തോടുകൂടിയോ അതിശയോക്തിയോടുകൂടിയോ ആണ്. അതുകൊണ്ടാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ കക്ഷി എന്ന് വിളിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഡല്‍ഹിയില്‍ അവരുമായി ചേര്‍ന്ന് റാലിനടത്തരുതെന്ന് ഡല്‍ഹിയിലുള്ള സി.പി.എം നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നത്. ജമാഅത്തുമായി ഇന്നോളം ചര്‍ചനടത്തിയ ഒരു സംഘടനയും ജമാഅത്തിന്റെ നിലപാടിനെ നേര്‍ക്ക് നേരെ ചോദ്യം ചെയ്യാന്‍ കഴിയാതെ വരുന്നത്. ഞങ്ങള്‍ അകറ്റിനിര്‍ത്തി എന്ന് മതസംഘടനകളും ലീഗും പറയുമ്പോഴും  ജമാഅത്തുമായി കേരളത്തിലും കേന്ദ്രത്തിലും ഈ പറഞ്ഞവര്‍ക്കൊക്കെ ഇനിയും വേദി പങ്കിടേണ്ടിവരുന്നത്.
 **************************************
'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്റെ' ബാനറില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, പി.ആര്‍ സെക്രട്ടറി റഫീഖ് അഹ്മദ്, അഖിലേന്ത്യാ ശൂറാ അംഗം എസ്.ക്യു.ആര്‍ ഇല്യാസ്, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുല്ലാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുമായി  ഗസ്സയിലേക്ക് പോയ സമാധാന കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് സന്നദ്ധപ്രവര്‍ത്തകരെ വധിച്ച ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിക്കാനാണ് ഈ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.' (വിശദമായി ഇവിടെ)
******************************
ജമാഅത്ത് ഇപ്പോള്‍ അതിന്റെ ഒരു നിലപാടും മാറ്റിയിട്ടില്ല. ആകെ ചെയ്തത് അതിന്റെ പതിവുരീതിയനുസരിച്ച് ഒരു പുതിയ സാഹചര്യത്തിനിണങ്ങുന്ന ഒരു നിലപാട് എടുത്തു എന്നത് മാത്രമാണ്. തങ്ങള്‍ ലക്ഷ്യം വെക്കുന്ന ചില കാര്യങ്ങള്‍ക്ക് ജമാഅത്തിന്റെ പുതിയ തീരുമാനം വിലങ്ങ് തടിയാകുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കിചെങ്കില്‍ മത സംഘടനകളുടെ അങ്കലാപ്പിനു പിന്നില്‍ രാഷ്ട്രീയപരമായ തങ്ങളുടെ നിലപാടില്ലായ്മ വെളിച്ചത്താകുന്നതിന്റെയും തങ്ങള്‍ തളര്‍ത്താന്‍ ശ്രമിക്കുന്ന സംഘടന കൂടുതല്‍ ജനങ്ങിലേക്ക് കടന്നു ചെല്ലുന്നതിലേയും പ്രയാസം മാത്രമാണെന്ന് സൂക്ഷമായി പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. 

33 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്്‌ലാമിയെന്ന ഇസ്്‌ലാമിക പ്രസ്ഥാനം നേരിടുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലൊന്നായി പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. ഇതാണ്. ജമാഅത്ത് പറയുന്നത് തന്നെയല്ലേ ആറെസ്സെസ്സും പറയുന്നത്. അപ്പോള്‍ പിന്നെ അവരെ എതിര്‍ക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം. അല്ലെങ്കില്‍ ആ ചോദ്യം ഇങ്ങനെയാകാം. എല്ലാ മതക്കാരും ഇപ്രകാരം പറയാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ ഭാവി എന്താകും. രണ്ട് ചോദ്യത്തിന്റെയും ഉത്തരം സമാനമാണെങ്കിലും രണ്ടാമത്തെത് അല്‍പം കൂടി വിശദീകരണം അര്‍ഹിക്കുന്നു. ഇത് സംബന്ധമായി ആലിക്കോയ കെ.കെ നല്‍കിയ മറുപടി ഈ വിഷയത്തെ നന്നായി വിശകലനം ചെയ്യുന്നതായി എനിക്ക് തോന്നിയതിനാല്‍ അതിവിടെ നല്‍ക്കുന്നു:

>>> ഹിന്ദു രാഷ്ട്ര വാദമുന്നയിക്കുന്ന ആര്‍.എസ്.എസ്സും ഇസ്‌ലാമിക രാഷ്ട്ര വാദമുന്നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയാണ്‌ എന്നാണ്‌ ചിലരുടെ കണ്ടുപിടുത്തം. ആര്‍.എസ്.എസ്. എന്താണ്‌ ചെയ്യുന്നത്; ജമാഅത്തെ ഇസ്‌ലാമി എന്താണ്‌ ചെയ്യുന്നത് എന്ന് വിലയിരുത്തിയ ശേഷമാണല്ലോ ഈ താരതമ്യം നടത്തേണ്ടത്. എങ്കില്‍ അത് ഉചിതമായിരിക്കും. ആര്‍.എസ്.എസ്സിനെ അവരല്ലാത്ത എല്ലാവരും വെറുക്കുകയും ഭയപ്പെടുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. കാരണമെന്താണ്‌? അവര്‍ ഹിന്ദു രാഷ്ട്ര വാദം ഉന്നയിച്ചു എന്നതാണോ? അങ്ങനെ ഒരു വാദമുന്നയിക്കുന്നതിലോ സമാധാനപരമായി അത് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതിലോ ആരും ഒരപാകതയും കാണുകയില്ല; കാണേണ്ടതുമില്ല.

ഉന്നയിക്കപ്പെടുന്ന വാദം -നല്ലതോ ചീത്തയോ വളരെ മോശപ്പെട്ടതോ- എന്തുമാകട്ടെ അത് നടപ്പില്‍ വരുത്തുന്നത് ജനേച്ഛയനുസരിച്ചാകണം എന്നാണ്‌ ഒരു വിഭാഗം വാദിക്കുന്നതെങ്കില്‍ അവരെ പേടിക്കുന്നതെന്തിന്‌? ആ വാദം ജനങ്ങള്‍ അംഗീകരിച്ചാല്‍ നടപ്പില്‍ വരും; അംഗീകരിച്ചില്ലെങ്കിലോ വാദം വെറും വാദമായിട്ട് തന്നെ നിലനില്‍ക്കുകയും ചെയ്യും. ഇതല്ലല്ലോ ആറെസ്സെസ് ചെയ്യുന്നത്. തങ്ങളുടെ ഇംഗിതം നടപ്പിലാക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുക, കൊല നടത്തുക, കലാപം നടത്തുക എന്നിവ പതിവാക്കിയവരാണ്‌ അവര്‍.

ജബല്‍പൂര്‍, ജംഷെഡ്പൂര്‍, റൂര്‍ക്കല, റാഞ്ചി, ഔറംഗബാദ്, ഭീവണ്ടി, ഗുല്‍ഗാവ്, മൊറാദാബാദ്, മീററ്റ്, അഹ്‌മദാബാദ്, ഭഗല്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്… ആ പട്ടിക വളരെ വലുതാണ്‌. ബാബരി മസ്ജിദും ഗുജറാത്തുമൊക്കെ വേറെയും കിടക്കുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ആര്‍. എസ്. എസ്. നടത്തുന്ന രക്തപങ്കിലമായ അദ്ധ്യായങ്ങളാണിവ. അത് കൊണ്ട് ആര്‍. എസ്. എസ്സിനെ ജനങ്ങള്‍ വെറുക്കുന്നു. വിമര്‍ശിക്കുന്നു. ഹിന്ദുരാഷ്ട്ര വാദമല്ല അത് നടപ്പിലാക്കനുള്ള അക്രമത്തിന്‍റെ മാര്‍ഗ്ഗമാണ്‌ വിമര്‍ശിക്കപ്പെടുന്നത്.

ആര്‍.എസ്.എസ്സിനോട് ജമാഅത്തിനെ താരതമ്യപ്പെടുത്തുന്നവര്‍ ജമാഅത്ത് നടത്തിയ കലാപങ്ങളുടെ ലിസ്റ്റ് നിരത്തട്ടെ. എത്ര പേരെ കൊന്നുവെന്ന കണക്ക് പറയട്ടെ. എന്നിട്ട് പറയട്ടെ രണ്ടും ഒരു പോലെയാണെന്ന്. ജമാഅത്ത് പ്രവര്‍ത്തകര്‍ പോലും ആ താരതമ്യത്തെ നിഷേധിക്കുകയില്ല; കാരണം, സത്യം പറയല്‍ ശീലമാക്കിയവരാണവര്‍.

ഇസ്‌ലാമിക രാഷ്ട്രമെന്ന ആശയം മുമ്പോട്ട് വെക്കുക മാത്രമാണ്‌ ജമാഅത്ത് ചെയ്യുന്നത്. അത് നടപ്പിലാകുകയെന്നത് ജമാഅത്തിന്‍റെ കഴിവില്‍ പെട്ടതല്ല. ഇന്ത്യന്‍ ജനത തീരുമാനിക്കെണ്ട കാര്യമാണ്‌. ഇന്ത്യയുടെ ഭരണ മാറ്റം നിര്‍ണ്ണയിക്കാന്‍ മതിയായ ഭൂരിപക്ഷം എന്നാണോ ഈ വാദമംഗീകരിക്കുന്നത് അന്നേ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാവുകയുള്ളു; ആക്കാന്‍ പാടുള്ളു. ഇതാണ്‌ ജമാഅത്ത് കാഴ്ചപ്പാട്. ഇനി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇതൊരു ഇസ്‌ലാമിക രാഷ്ട്രമാകണം എന്ന് പറഞ്ഞാലും അത് നടപ്പില്‍ വരുത്താന്‍ പാടില്ല എന്നാണോ നിങ്ങളുടെ വാദം? എങ്കില്‍ അതില്‍ പരം ജനാതിപത്യ വിരുദ്ധമായ വാദം വേറെ എന്തുണ്ട്? <<<

shaji.k പറഞ്ഞു...

ലതീഫ്‌ താങ്കള്‍ നന്നായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു,പറയുന്നു. അതുകൊണ്ട് തന്നെ ബഹുമാനവും തോന്നുന്നു. ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ആര്‍ എസ് എസ് കാര്‍ അവകാശപെടുന്നത്,രാജ്യത്ത്‌ നടന്ന ഏതെങ്കിലും കലാപങ്ങളില്‍ ഒരു ആര്‍ എസ് എസ് കാരന്‍ പ്രതിയായിട്ടുള്ളത് ചൂണ്ടിക്കാന്‍ കഴിയുമോ തെളിവ് നല്‍കാന്‍ സാധിക്കുമോ അല്ലെങ്കില്‍ ശിക്ഷിച്ചിട്ടുണ്ടോ എന്നൊക്കെ.കുറെ പ്രാവശ്യം ആര്‍ എസ് എസിനെ നിരോധിച്ചു എല്ലാ പ്രാവശ്യവും അവര്‍ രാജ്യത്തിന് ഭീഷണിയാണെന്ന് തെളിയിക്കാന്‍ കഴിയാതെ നിരോധനം നീക്കേണ്ടി വന്നു.ആരും ഇത് വിശ്വസിക്കുന്നില്ല എന്നത് വേറെ കാര്യം.അപ്പോള്‍ പറഞ്ഞു വന്നത്, ഇതേ പോലെ ജമാഅത്ത്‌ ഇസ്ലാമി പറയുന്നതും വിശ്വസിക്കാന്‍ പ്രയാസമാണ്.കാരണം രണ്ടും ഉയര്‍ത്തിപ്പിടിക്കുന്ന്തു മത രാഷ്ട്രവാദം,അല്ലെങ്കില്‍ മതത്തില്‍ അധിഷ്ടിതമായ സംഘടന ആയത് കൊണ്ടാണ്,എത്രയൊക്കെ അല്ല എന്ന് പറഞ്ഞാലും സത്യം അതാണ്‌.

ജമാഅത്തെ ഇസ്ലാമി ഒന്ന് സമ്മതിച്ചു തന്നിരിക്കുന്നു.സമാധാനപരമായി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റല്ല എന്ന്,ഇത് ഇന്ത്യയിലെ എത്ര മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാകും എന്ന് എനിക്കറിയില്ല, ഇതേ പോലെ തിരിച്ചും.
ഇത് ഇപ്പോള്‍ പറയാന്‍ ജമാഅത്തെ ഇസ്ലാമി നിര്‍ബന്ദ്ധിതമായി തീര്‍ന്നതാണ്,തങ്ങളുടെ മത രാഷ്ട്രവാദം പുറത്തായപ്പോള്‍ മറ്റുള്ള മത രാഷ്ട്ര വാദത്തെ എതിര്‍ക്കാന്‍ കഴിയില്ല എന്നുള്ള നിസ്സഹായാവസ്ഥ.ഹിന്ദു ഭൂരിപക്ഷമുള്ള നമ്മുടെ രാജ്യത്ത് ഭൂരിഭാഗവും മതേതരമായി ചിന്തിക്കുന്നതു കൊണ്ട് ഒരു ഹിന്ദു രാഷ്ട്രം തന്നെ സ്ഥാപിക്കല്‍ അസാധ്യമാകുമ്പോള്‍ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്ക് എങ്ങിനെ ഇസ്ലാമിക രാഷ്ട്രം സാധ്യമാകും.ഞങ്ങള്‍ ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥ ദൈവിക നിയമ വ്യവസ്ഥ മുന്നോട്ടു വെക്കുന്നു എല്ലാവരും അത് പഠിക്കൂ അതിന്റെ ഭാഗമാകൂ എന്നൊക്കെ പറഞ്ഞാല്‍ അത് ഒരു സംഘര്‍ഷത്തിലേക്ക് പോകില്ലേ?

CKLatheef പറഞ്ഞു...

ആലിക്കോയ നല്‍കിയ മറുപടിയുടെ അവസാനം ശ്രദ്ധിച്ചു വായിച്ചിരുന്നുവെങ്കില്‍ ഇതില്‍ പ്രകടിപ്പിച്ച പല ആശങ്കളും ഉത്ഭവിക്കുമായിരുന്നില്ല. വാദത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ പറയും എന്നതൊഴിച്ചാല്‍ ആര്‍.എസ്.എസ് തങ്ങളുടെ ലക്ഷ്യസാക്ഷാല്‍കാരത്തിന് സമാധാനപരവും പ്രബോധനപരവുമായ മാര്‍ഗമാണ് സ്വീകരിക്കുന്നത് എന്ന അതിന്റെ ആളുകള്‍ക്ക് പോലും വാദമുണ്ടാകുകയില്ല. ഒരു പക്ഷെ ഇവിടെ സൂചിപ്പിച്ച വര്‍ഗീയ കലാപങ്ങളില്‍ തങ്ങളുടെ എത്ര പേരെ അറസ്റ്റ് ചെയ്തു എന്ന രൂപത്തിലുള്ള വെല്ലുവിളികളും മറ്റുമൊക്കെ നടത്താറുണ്ടെങ്കിലും വസ്തുത എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതുവരെ നടന്ന വര്‍ഗീയ കലാപത്തിലൊന്നിന്റെയും മുന്നിലോ പിന്നിലോ ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിദ്ധ്യം പോലും ആരോപിക്കപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല. അത്തരം കലാപങ്ങളുണ്ടാകുമ്പോള്‍ അവിടെ ഓടിയെത്തുകയും ജാതിമത പരിഗണനയില്ലാതെ അവര്‍ക്ക് സേവനം ചെയ്യുകകയുമാണ് ചെയ്തിട്ടുള്ളത്. സമാധാന ശ്രമങ്ങളില്‍ എവിടെയും മുഖ്യപങ്കുവഹിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. മാറാട് കലാപമടക്കം. അതിന് സാക്ഷിയാണ്. സമാധാനാന്തരീക്ഷം തകര്‍ന്നാല്‍ ആദ്യം സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരേ ഒരു പ്രസ്ഥാനം ജമാഅത്തെ ഇസ്‌ലാമിയായിരിക്കും. അവര്‍ ഹൈന്ദവ ദര്‍ശനത്തെ തങ്ങളുടെ പാര്‍ട്ടിയുടെ ലക്ഷ്യമായി അംഗീകരിക്കുന്ന എന്നതല്ല അവര്‍ എതിര്‍ക്കപ്പെടുന്നത് എന്ന് ആദ്യം മനസ്സിലാക്കുക. അത് മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാനാവുമോ എന്നത് വിഷയമല്ല. എങ്കില്‍ ആര്‍ക്കാണിവിടെ പ്രവര്‍ത്തിക്കാനാവുക. കമ്മ്യൂണിസത്തിന് സാധിക്കുമോ. അതുകൊണ്ടാണ് ജമാഅത്ത് ധൈര്യപൂര്‍വം ഇവിടെ കാര്യങ്ങള്‍ തുറന്ന് പറയുന്നത് ജമാഅത്തിനെ എതിര്‍ക്കുന്നവര്‍ എന്തൊക്കെയോ തെറ്റായ ധാരണകളുടെ അടിമകളാണ് എന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. പിന്നെ താങ്കള്‍ പറഞ്ഞതില്‍ മറുപടി അര്‍ഹികുന്ന ഒരു ഭാഗമുണ്ട് അത് അടുത്ത കമന്റില്‍ പറയാം.

CKLatheef പറഞ്ഞു...

>>> ജമാഅത്തെ ഇസ്ലാമി ഒന്ന് സമ്മതിച്ചു തന്നിരിക്കുന്നു.സമാധാനപരമായി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റല്ല എന്ന്,ഇത് ഇന്ത്യയിലെ എത്ര മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാകും എന്ന് എനിക്കറിയില്ല, ഇതേ പോലെ തിരിച്ചും.
ഇത് ഇപ്പോള്‍ പറയാന്‍ ജമാഅത്തെ ഇസ്ലാമി നിര്‍ബന്ദ്ധിതമായി തീര്‍ന്നതാണ്,തങ്ങളുടെ മത രാഷ്ട്രവാദം പുറത്തായപ്പോള്‍ മറ്റുള്ള മത രാഷ്ട്ര വാദത്തെ എതിര്‍ക്കാന്‍ കഴിയില്ല എന്നുള്ള നിസ്സഹായാവസ്ഥ.<<<

അല്ല സുഹൃത്തേ, ഇതിപ്പോള്‍ ഗതികേടുകൊണ്ട് പറഞ്ഞതല്ല. ജമാഅത്തെ ഇസ്്‌ലാമിയുടെ നിലപാടാണത്. ഏത് മതത്തിനും തങ്ങള്‍ക്ക് രാഷ്ട്രത്തെയും രാഷ്ട്ര സുരക്ഷയെയും സംബന്ധിച്ച് വ്യത്യസ്ഥമായ ഒരു ദര്‍ശനം ഉണ്ടെങ്കില്‍ അത് പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും എന്താണ് കുഴപ്പം. അത് സമാധാനപരമാണെങ്കില്‍. അത് രാജ്യത്തിന് ഗുണകരമാണ് എന്ന് തോന്നുകയും അവര്‍ പറയുന്ന വിഷയത്തില്‍ അവരെ വിശ്വസിക്കാമെന്ന് കരുതുകയും ചെയ്യുമ്പോള്‍ മാത്രമേ ആളുകള്‍ അതിനെ പിന്തുണക്കുകയുള്ളൂ. മറ്റുള്ളവര്‍ എന്തിന് അതില്‍ ബേജാറാകണം. മാത്രമല്ല അവര്‍ നിലവിലുള്ള മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുകയില്ല എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ ബലം പ്രയോഗിച്ച് തടയുന്നതെന്തിന്?. ഇന്ത്യവിഭജിക്കപ്പെട്ട ശേഷം പ്രസ്തുത രാജ്യങ്ങള്‍ ഏത് ഭരണവ്യവസ്ഥ ഉള്‍കൊള്ളണം എന്ന കാര്യത്തില്‍ മൗദൂദിയുടെ സുചിന്തിതമായ അഭിപ്രായം, ഒരു ധാര്‍മിക വ്യവസ്ഥ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഒരു ഭരണവ്യവസ്ഥയായിരിക്കാണം എന്നാണ്. കാരണം അന്നറിയപ്പെട്ട മതേതരത്വം മതനിരാസമായിരുന്നു. ധാര്മികതയോടുള്ള സംഘടനമായിരുന്നു. എന്നാല്‍ പല രാജ്യങ്ങളും വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് അതിന് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ മതത്തിന്റെ മുഴുവന്‍ ചിഹ്നങ്ങളും നിരോധിക്കപ്പെട്ട രാജ്യങ്ങളുണ്ട്. ഇസ്‌ലാമിന് വേണ്ടി സംസാരിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമായി ഗണിക്കപ്പെടുന്ന രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയും അമേരിക്കയും ഇംഗ്ലണ്ടും പോലെ മത സ്വാതന്ത്ര്യവും പ്രചാരണ സ്വാതന്ത്ര്യവും നല്‍കപ്പെട്ട രാജ്യങ്ങളുണ്ട്. ഇന്ത്യപോലെ പേസ്ണല്‍ ലോ അംഗീകരിച്ചവയുണ്ട്. ഏക സിവില്‍കോഡ് നടപ്പാക്കിയ രാജ്യങ്ങളുണ്ട്. ഇതില്‍ ഏത് വരും എന്ന് ഉറപ്പില്ലാത്ത ഒരു ഘട്ടത്തില്‍ മൗദൂദി അന്ന് നിലവിലുള്ള മതേതരത്വത്തെ വിശകലനം ചെയ്യുകയും അതിന്റെ ഉല്‍ഭവത്തിലുള്ള അതേ മതേതരത്വത്തെക്കാള്‍ മതധാര്‍മികമൂല്യങ്ങള്‍ അലിഞ്ഞു ചേര്‍ന്ന ഒരു വ്യവസ്ഥ മുന്നോട്ട് വെക്കുകയും ചെയ്തു. മതധാര്‍മിക മൂല്യങ്ങള്‍ എന്നത് മുഴുവന്‍ മനുഷ്യര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ട് മതേതരത്വത്തെ താത്വികമായി വിശദീകരിച്ചപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു: 'ശ്രീരാമചന്ദ്രന്‍, ശ്രീബുദ്ധന്‍, ശ്രിഗുരനാനാക് മുതലായ ഋഷിപുംഗവന്ാനരുടെയും മുനിമാരുടെയും യതവര്യന്‍മാരുടെയും ശിക്ഷണ ശീലങ്ങളും മറ്റുമുള്ള പുണ്യഗ്രന്ഥങ്ങളെല്ലാം പരതുക. ഇവയില്‍ വല്ല സവിസ്തര നിര്‍ദ്ദേശങ്ങളും കിട്ടുന്ന പക്ഷം ഞങ്ങള്‍ തുറന്ന ഹൃദയത്തോടെ പറയുന്നു ഭാരതനാട്ടിന്‍രെ രാഷ്ട്രീയ വ്യവസ്ഥിതി ആ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയും നിങ്ങളുടെ സാക്ഷാല്‍ മതം നിര്‍ദ്ദേശിക്കുന്ന അതേ നയം നിങ്ങള്‍ ഞങ്ങളോടനുവര്‍ത്തിക്കുകയും ചെയ്തുകൊള്ളുക. നിങ്ങളുടെ ആ വ്യവസ്ഥയെ ഞങ്ങള്‍ എതിര്‍ക്കുകയില്ല. അതിനെ പ്രയോഗത്തില്‍ വരുത്താനുള്ള പൂര്‍ണാവസരം നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കി കൊള്ളാം.' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം പേ. 37) ഈ വാക്കുകളില്‍നിന്ന് മനസ്സിലാകുന്നത് ഒന്ന് മൗദൂദി മതനിരാസപരമായ ഒരു മതേതരത്വത്തിന്റെ ഭീകരാവസ്ഥ മനസ്സില്‍ കണ്ടിരുന്നു എന്നാണ്. മറ്റൊരു വ്യാഖ്യാനം മൗദൂദി ഇത് പറഞ്ഞത്, ഹൈന്ദവ മതത്തില്‍ ഈ രൂപത്തില്‍ മതധാര്‍മികമൂല്യങ്ങളുള്‍കൊള്ളുന്ന ഒരു ഭരണവ്യവസ്ഥയില്ല എന്ന് മനസ്സിലാക്കി അവരോട് ആവശ്യപ്പെട്ടു എന്നും അവര്‍ക്കതിന് സാധിക്കാതെ വരുമ്പോള്‍ നിഷ്പ്രയാസം തന്റെ പക്കലുള്ള ഇസ്‌ലാമിക വ്യവസ്ഥ സമര്‍പിക്കാനുള്ള ഒരു തന്ത്രമായിരുന്നുവെന്നുമാണ്. (cont.)

അജ്ഞാതന്‍ പറഞ്ഞു...

ജമാ അത്തെ ഇസ്ലാമിയെ ആര്‍ എസ് എസ്സുമായി താരതമ്യം ചെയ്യുന്നത് രസകരമാണ്. ലോകത്തില്‍ ഇസ്ലാമിക രാഷ്ട്രീയം, നിയമം, സാമൂഹിക രീതികള്‍ പുലര്‍ത്തുന്ന എത്ര രാജ്യങ്ങള്‍ ആണ് നിലവില്‍ ഉള്ളത് എന്ന് ചിന്തിച്ചാല്‍ മനസ്സിലാകും കടുത്ത മുസ്ലീങ്ങള്‍ ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇസ്ലാമിക രാജ്യം മാത്രമാണെന്ന്. അതിനു കൂടുതല്‍ വിശദീകരണം പോലും ആവശ്യമില്ല.

അതേ സമയം ആര്‍ എസ് എസ് എന്താണ് മുന്നോട്ടു വക്കുന്നത് എന്ന് കൂടി മനസ്സിലാക്കണം. മതത്തിന്റെ പേരില്‍ കലാപങ്ങള്‍, സംഘടിത സമ്മര്‍ദ ശ്രമങ്ങള്‍ തുടെങ്ങിയവ നടത്തുന്നതിനെ ചെറുക്കാന്‍ ആണ് ആര്‍ എസ് എസ് നിലവില്‍ വന്നത് തന്നെ. മതത്തിനും ജാതിക്കും വര്‍ണ്ണത്തിനും അതീതമായി സാഹോദര്യ ചിന്തകള്‍ ഉയര്‍ത്തി രാജ്യത്തിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുക എന്നത് ഈ രാജ്യത്തിന്റെ സാംസ്കാരിക അടിത്തറയായ ഹൈന്ദവ ദര്‍ശനങ്ങളില്‍ ഉയര്‍ത്തി പിടിക്കുക മാത്രമാണ് ആര്‍ എസ് എസ് ചെയ്തിട്ടുള്ളത്. അതിനെ ഇസ്ലാമിക രാജ്യം പോലെ ഹിന്ദു രാജ്യം ആക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തന്നെ ഇടുങ്ങിയ ചിന്താഗതിക്കാര്‍ ഉയര്‍ത്തുന്നതാണ്.

അതിന്റെ ആവശ്യം എന്താണ് എന്ന് കൂടി ചോദിച്ചാല്‍, ഭാരതത്തില്‍ 1947 ഇല്‍ വിഭജനം എന്തുകൊണ്ട് ഉണ്ടായി എന്നും ചെറു ചെറു രാജ്യങ്ങള്‍ ആയി വിഭജിച്ചു കഴിഞ്ഞിരുന്ന ഈ പ്രദേശം നിരവധി അനവധി അധിനിവേശ ശക്തികള്‍ എന്ത് കൊണ്ട് ചൂഷണം ചെയ്തു എന്നും കൂടി ചിന്തിച്ചാല്‍ മനസ്സിലാകും എന്നായിരിക്കും ഉത്തരം.

CKLatheef പറഞ്ഞു...

@സത..

ഒരു സംഘ് പരിവാര്‍ സഹയാത്രികനായ (ഞാനങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നു) താങ്കള്‍തന്നെ ഇവിടെ വന്ന് ജമാഅത്ത് വിമര്‍ശകരെ തിരുത്തിയതില്‍ നന്ദിയുണ്ട്. എനിക്കോ ജമാഅത്തെ ഇസ്‌ലാമിക്കോ ആര്‍.എസ്.എസിനെ സംബന്ധിച്ച് അത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയും ഇല്ല. ജമാഅത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ തൊണ്ണുറ് ശതമാനവും കള്ളമാണ് എന്ന് വളരെ വേഗത്തില്‍ തന്നെ തെളിയിക്കാവുന്നതേയുള്ളൂ. ബാക്കിയുള്ള അതിശയോക്തി കലര്‍ത്തിയുള്ള വിവരണത്താലും ഉദ്ധരണികള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനാലും സംഭവിക്കുന്നവയാണ്. ജമാഅത്തെ ഇസ്്‌ലാമിയാണ് ആര്‍.എസ്.എസിന് കാരണം എന്ന് വരെ ചിലര്‍ തട്ടിവിടാറുണ്ട്. എന്ന് വെച്ചാല്‍ ജമാഅത്ത് തുടങ്ങുന്നതിന് 20 വര്‍ഷം മുമ്പുതന്നെ മറുപടി തുടങ്ങി എന്നാണ് ഇതിലൂടെ വരുന്നത്.

മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടക്കുന്നതിനെയും സംഘടിത സമ്മര്‍ദ ശ്രമങ്ങളെയും ചെറുക്കാന്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ശൈലി അറിഞ്ഞിട്ടും പലര്‍ക്കും അത് പറയാന്‍ ധൈര്യമില്ല എന്ന് മാത്രമല്ല. സമാധാനപൂര്‍വം തങ്ങളുടെ ദര്‍ശനം പ്രബോധനം നടത്തുന്നതിനപ്പുറത്തേക്ക് ചിന്തിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ അതിനോട് താരതമ്യപ്പെടുത്തുന്നതിലെ അനൗചിത്യം നിങ്ങള്‍ക്കെങ്കിലും മനസ്സിലായല്ലോ. ഇന്ത്യയുടെ വിഭജനം എന്തുകൊണ്ടുണ്ടായി എന്ന് ഒന്നുകൂടി പഠിക്കേണ്ടതുണ്ട്. അതില്‍ ആര്‍.എസ്.എസും സാമുദായിക പാര്‍ട്ടികളും വഹിച്ച പങ്കെന്ത് എന്നൊക്കയുള്ള പഠനം ആവശ്യമാണ്.

പക്ഷെ നിങ്ങള്‍ ആര്‍.എസ്.എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലല്ല എന്ന് പറഞ്ഞാലും ഞങ്ങളുടെ കൂട്ടത്തിലെ മുജാഹിദ് വിഭാഗത്തിലെ ചിലര് വിട്ടുതരില്ല. അവര്‍ക്ക് ആളുകളെ പറഞ്ഞു പേടിപ്പിക്കാന്‍ അതിനെ നിങ്ങളുമായി കൂട്ടി ഘടിപ്പിക്കേണ്ടതുണ്ട്. ഭീകരതയുടെയും അധര്‍മത്തിന്റെയും പര്യായമായി അറിയപ്പെടുന്നവരാണല്ലോ നിങ്ങള്‍. ജമാഅത്തിനെക്കുറിച്ച് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയല്ലാതെ അവരുടെ മുന്നില്‍ വേറെ മാര്‍ഗമില്ല ആ നിസ്സാഹായവസ്ഥ നിങ്ങളും മനസ്സിലാക്കണം. അതുകൊണ്ട് ആ പാപികളോട് ക്ഷമിച്ചേക്കുക.

പിന്നെ ഇസ്‌ലാം രാഷ്ട്രീയമടക്കമുള്ള ഒരു സമഗ്രദര്‍ശനമാണ്. അത് പറഞ്ഞാല്‍ നിങ്ങളെപ്പോലുള്ളവര്‍ മുതലെടുക്കുമെന്ന് കരുതി ചില സാധുക്കള്‍ അത് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. അത് ലോകത്തിന് അപകടകരമല്ല. എതിര്‍ക്കുന്നവര്‍ക്കും ആ വാദമില്ല. അതുകൊണ്ട് ലോകത്ത് മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഇസ്്‌ലാമിനെ അതിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ ആധാരമാക്കുന്നു അങ്ങനെയാണ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന മുസ്ലിം രാഷ്ട്രങ്ങല്‍ ഉണ്ടാകുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതാണോ ഇസ്‌ലാമിക രാഷ്ട്രം എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും കാരണം. രാജാധിപത്യവും സ്വേഛാധിപത്യവും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മാത്രമല്ല മിക്കരാജ്യങ്ങളുടെയും പൊതുജനാഭിപ്രായം അവിടെ പരിഗണിക്കപ്പെടുന്നുമില്ല. അതിന് പലകാരണങ്ങളുണ്ട്. അതൊക്കെ വേറെ വിഷയങ്ങള്‍ അങ്ങോട്ട് ഇപ്പോള്‍ കടക്കുന്നില്ല.

ഇവിടെ ചര്‍ച മറ്റൊരു വിഷയമാണ് എന്നറിയാമല്ലോ. അതുകൊണ്ട് നല്‍കപ്പെട്ട വിഷയത്തില്‍ താങ്കള്‍ക്ക് വലതും ഉണ്ടെങ്കില്‍ പറയാം. മറ്റുചര്‍ചകള്‍ നമ്മുക്ക് പിന്നീടൊരിക്കാലാവാം.

അജ്ഞാതന്‍ പറഞ്ഞു...

ലത്തീഫ്,

ജമാ അത്തെയുടെ ആദര്‍ശങ്ങള്‍ എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണോ എന്ന് അറിയില്ല. പൊതുവേ ഇസ്ലാമിക രാഷ്ട്രീയ-മത സംഘടനകള്‍ എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്ന് വിലയിരുത്തി മാത്രമാണ് മിക്കവരെ പോലും ഞാനും ജമാ അത്തെ ഇസ്ലാമിയെ വിലയിരുത്തുന്നത്. മൌദൂദിസം പോലും ഭാരത സാഹചര്യത്തിനായി തള്ളിക്കളഞ്ഞതാണ് എന്നുള്ള വിമര്‍ശനത്തിനെ ഫലപ്രദമായി വിശദീകരിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടും ഇല്ല. സി പി എം, കോണ്‍ഗ്രസ്‌, മുസ്ലീം ലീഗ് ഒക്കെ പറയുന്നപോലെ രാഷ്ട്രീയ ഗുടായിപ്പു പറയുക അല്ല.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തൊട്ടാകെ സങ്കുചിതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനകള്‍ ആണ് അധികവും. തങ്ങളുടെ സൌകര്യങ്ങള്‍ക്കും താല്പര്യങ്ങല്‍ക്കുമായി സാഹചര്യങ്ങളെയും നിയമങ്ങളെയും മാധ്യമങ്ങളെയും ചരിത്രത്തിനെയും രാഷ്ട്രീയതിനെയും ഒക്കെ മാറ്റി മറിക്കുന്ന ഇസ്ലാമിക മതമൌലികവാദം കേരളത്തിന്‌ മാത്രമല്ല, ഭാരതത്തിനും ലോകത്തിനും ഒക്കെ ഭീഷണിയാണ്. അതിനായി പല മാര്‍ഗങ്ങള്‍, രീതികള്‍, സാഹസങ്ങള്‍ ഒക്കെ സ്വീകരിക്കുന്ന നിരവധി അനവധി ഇസ്ലാമിക സംഘടനകള്‍ ലോകത്തും ഇന്ത്യയിലും ഉണ്ട്. അത്തരത്തില്‍ ഒന്നാകാതിരിക്കട്ടെ ജമാ അത്തെ ഇസ്ലാമിയും എന്ന് പ്രാര്‍ഥിക്കുക മാത്രം ചെയ്യട്ടെ.

സി പി എം പറയുന്നത് എന്തായാലും മുഖവിലക്കെടുക്കുന്നില്ല. അതിനു കാരണം അവര്‍ വലിയ തീവ്രവാദികളെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുന്നവരാണ്. കണ്ണില്‍ പൊടിയിടുന്നവരെ എന്തായാലും ജനം തിരിച്ചറിയും.


എന്തായാലും ചര്‍ച്ച തുടരട്ടെ..

CKLatheef പറഞ്ഞു...

പ്രിയ സത,

മാന്യമായും മിതമായ ഭാഷയിലും താങ്കളുടെ അഭിപ്രായങ്ങള്‍ ആശങ്കളും പങ്കുവെച്ചതില്‍ ആദ്യമായി നന്ദി രേഖപ്പെടുത്തുന്നു. എല്ലാ മതവിഭാഗങ്ങളെയും അവയുടെ അസ്ഥിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ അംഗീകരിക്കാവുന്ന വിശാലമായ ഒരു ദര്‍ശനത്തിന്റെ അടിത്തറയിലാണ് ജമാഅത്ത് വിശ്വസിക്കുന്നത്. അതിന്റെ അടിസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളും അതിന്റെ ഭരണഘടനയും നയനിലപാടുകളും അതിന്റെ ഇന്നുവരെയുള്ള ചരിത്രവുമാണ് തെളിവായി ഞങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ളത്. അതിലുപരി എന്ത് നല്‍കാനാവും എന്നെനിക്കറിയില്ല. ജമാഅത്ത് അതിന്റെ ആദര്‍ശത്തിന്റെ അടിസ്ഥാനമായി കാണുന്നത് നിലവില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന രാഷ്ട്രീയ സംഘടനകളെയല്ല. ഏതെങ്കിലും തീവ്രവാദി പ്രസ്ഥാനങ്ങളെയല്ല, ഈ സംഘടനക്ക് ബീജാവാപം നല്‍കി മൗദൂദിയെ പോലുമല്ല, പ്രവാചകന്‍ കാണിച്ചുതന്ന മാര്‍ഗമാണ് അതാണ് അമീര്‍ പറഞ്ഞതിന്റെ ചുരുക്കം. അത് ഭാരത സാഹര്യത്തിന് പറ്റാത്തതിനാല്‍ തള്ളിക്കളഞ്ഞതല്ല. അടിസ്ഥാനപരമായി ഒരു വ്യക്തിയെ സത്യാസത്യത്തിന്റെ മാനദണ്ഡമായി സ്വീകരിക്കാവതല്ല എന്ന ഇസ്‌ലാമിക തത്വത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. ജമാഅത്തുകാര്‍ക്കത് പുതുമയുള്ള കാര്യമായിരുന്നില്ല. അമീര്‍ പറഞ്ഞതില്‍ പിന്നോട്ട് പോയിട്ടുമില്ല. ലോകത്ത് സങ്കുചിതമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ജമാഅത്തിന് ഒട്ടും പ്രതിപത്തിയില്ല. പിന്നെ എന്താണ് ജമാഅത്ത് ഒന്നുകൂടി ചുരുക്കി വിശദീകരിക്കാം.

ജമാഅത്തിന്റെ വിശദീകരണം മുഖവിലക്കെടുക്കാതെ മറ്റുള്ളവര്‍ പറഞ്ഞതെല്ലാം സ്വീകരിക്കുകയും അതിന് പ്രചാരം നല്‍കുകയും - കാളിദാസന്‍ എഴുതിയ അബദ്ധ പഞ്ചാഗം - സംഘടനയുടെ വെബ്സൈറ്റില് നല്‍കി അതില്‍നിന്ന് ജമാഅത്തിനെ മനസ്സിലാക്കിയാല്‍ താങ്കളുടെ സംഘടനക്ക് അവരുടെ പ്രവര്‍ത്തനത്തിന് അനുകൂലമായ ഊര്‍ജ്ജം ലഭിക്കുമെങ്കിലും വ്യക്തികളെന്ന നിലക്കോ സമൂഹത്തിനോ അതുകൊണ്ടുണ്ടാകുന്ന ദോശം അതിന് സാഹചര്യമൊരുക്കുന്നവര്‍ക്കറിയില്ല. അത് യുക്തിവാദികളായാലും മുജാഹിദുകളായാലും.

CKLatheef പറഞ്ഞു...

'ഇസ്‌ലാമിക ഭരണവും രാഷ്ട്രവും ഇന്ന് അറിയപ്പെടുന്ന സ്വഭാവത്തിലുള്ള ഒരു മതരാഷ്ട്രമോ സാമുദായിക രാഷ്ട്രമോ അല്ല. അത് ഏതെങ്കിലും പ്രത്യേക ജാതിയുടെയോ വിഭാഗത്തിന്റെയോ ഭരണമല്ല. മറിച്ച് മനുഷ്യരാശിക്കായി പ്രപഞ്ചനാഥന്‍ നല്‍കിയ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ശാന്തിയും സമാധാനവും സൈ്വരവും സുരക്ഷയും ക്ഷേമവും ഭദ്രതയും നന്മയും നീതിയും ഉറപ്പുവരുത്തുന്ന ഭരണ സംവിധാനമാണത്. രാജ്യനിവാസികള്‍ക്കെല്ലാം സമ്പൂര്‍ണ മതസ്വാതന്ത്ര്യവും അത് പ്രധാനം ചെയ്യുന്നു. അതോടൊപ്പം അക്രമവും അനീതിയും സാമ്പത്തിക ചൂഷണവും സാംസ്‌കാരിക ജീര്‍ണതയും ധാര്‍മികത്തകര്‍ചയും അവസാനിപ്പിക്കുന്നു. മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹമായി മാറുന്ന മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവിന്റെ തന്നെ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ് ജമാഅത്ത് ലക്ഷ്യമാക്കുന്നത്.

എന്നാല്‍ ഹിന്ദുത്വ രാഷ്ട്രം ഇവ്വിധം ഏതെങ്കിലും ഒരു ജീവിതവ്യവസ്ഥയെ ആധാരമാക്കിയുള്ളതാണെന്നോ മതനിയമങ്ങളിധിഷ്ഠിതമാണെന്നോ അതിന്റെ വക്താക്കള്‍ പോലും അവകാശപ്പെടുന്നില്ല (സതയുടെ വാക്കുകളില്‍ നിങ്ങള്‍ക്കവ ബോധ്യം വന്നിരിക്കും)*. ഹിന്ദുമതം അത്തരമൊരു സമ്പൂര്‍ണ ജീവിത പദ്ധതിയുമല്ല. ഹിന്ദുത്വ വാദികള്‍ സ്വംയ അവകാശപ്പെടുന്നത് തങ്ങളുടെത് ഒരു സംസ്‌കാരിക രാഷ്ട്രമാണെന്നാണ്. ഫലത്തില്‍ അത് വംശീയ ഫാഷിസ്റ്റ് രാഷ്ട്രവുമാണ്.

ഹിന്ദുത്വ രാഷ്ട്രത്തിന് സമാനമായി വല്ലതും ഇന്ത്യാരാജ്യത്ത് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അത് മുസ്ലിം രാഷ്ട്രവാദമാണ് (അതിനെ തുടക്കത്തിലേ ജമാഅത്ത് അംഗീകരിച്ചിരുന്നില്ല)* രണ്ടുവിഭാഗവും അംഗീകരിച്ചത് പാശ്ചാത്യന്‍ മുതലാളിത്ത വ്യവസ്ഥയെയാണ്. രണ്ടിനും നേതൃത്വം നല്‍കിയവര്‍ മതപരമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവരല്ല....' (മുഖാമുഖം പേ. 126,127)

*ബ്രാക്കറ്റിനകത്തുള്ളത് എന്റേത്

ഹിന്ദു രാഷ്ട്രവാദത്തിന്റെ കൗണ്ടര്‍ പാര്‍ട്ട് ഇസ്‌ലാമിക രാഷ്ട്രവാദമല്ല സാമുദായി രാഷ്ട്രവാദമാണെന്ന് വ്യക്തമാക്കുന്നതാണ് ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്ന് മേലുദ്ധരിച്ച വരികള്‍. പ്രത്യക്ഷമായി കണ്ട് ജമാഅത്തിന്റെയും ഹിന്ദു രാഷ്ട്രവാദികളുടെയും ലക്ഷ്യം സമാനമാണ് എന്ന് ചിന്തിക്കുന്നതിലുള്ള അനൗചിത്യം ഇവിടെ നിന്ന് വ്യക്തമാകുന്നു. ഇനിയും ഇക്കാര്യത്തില്‍ താരതമ്യത്തിന് മുതിരുന്നവര്‍ സത്യത്തെ സത്യമായി കാണാന്‍ മനസ്സില്ലാത്ത കുടിലതയുടെ ആളുകളാണ്. അവര്‍ പുല്ലുവില അര്‍ഹിക്കുന്നില്ല. അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകുക മാത്രമേ ജമാഅത്തിന് ചെയ്യാനുള്ളു. മലവെള്ളം തോണ്ടുതടഞ്ഞ് നില്‍ക്കില്ല.

പറഞ്ഞു...

രാഷ്ട്രമോ അല്ല. അത് ഏതെങ്കിലും പ്രത്യേക ജാതിയുടെയോ വിഭാഗത്തിന്റെയോ ഭരണമല്ല. മറിച്ച് മനുഷ്യരാശിക്കായി പ്രപഞ്ചനാഥന്‍ നല്‍കിയ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ശാന്തിയും സമാധാനവും സൈ്വരവും സുരക്ഷയും ക്ഷേമവും ഭദ്രതയും നന്മയും നീതിയും ഉറപ്പുവരുത്തുന്ന ഭരണ സംവിധാനമാണത്. രാജ്യനിവാസികള്‍ക്കെല്ലാം സമ്പൂര്‍ണ മതസ്വാതന്ത്ര്യവും അത് പ്രധാനം ചെയ്യുന്നു. അതോടൊപ്പം അക്രമവും അനീതിയും സാമ്പത്തിക ചൂഷണവും സാംസ്‌കാരിക ജീര്‍ണതയും ധാര്‍മികത്തകര്‍ചയും അവസാനിപ്പിക്കുന്നു. മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹമായി മാറുന്ന മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവിന്റെ തന്നെ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ് ജമാഅത്ത് ലക്ഷ്യമാക്കുന്നത്"

ഇത്തരത്തില്‍ ഏതെങ്കിലും ഒരു രാജ്യം ഭൂമിയില്‍ ഇപ്പോഴുണ്ടോ? , ചരിത്രത്തില്‍ എന്നെങ്കിലും ഏതെങ്കിലും നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു രാജ്യം ഇങ്ങനെ നിലനിന്നിരുന്നോ? മാപ്ലേടെ ഓര്‍മ്മെലൊന്നും കാണാഞ്ഞോണ്ട് ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാണേ.

പറഞ്ഞു...

"ഹിന്ദുമതം അത്തരമൊരു സമ്പൂര്‍ണ ജീവിത പദ്ധതിയുമല്ല."

താങ്കള്‍ ഹിന്ദുമതത്തെകുറിച്ച് പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിലെ ഏതു വ്യവസ്ഥിതിയാണ് താങ്കളെ ഈ പ്രസ്ഥാവനയ്ക്കു പ്രേരിപ്പിച്ചതെന്നു പറയാമോ?

ഭൂരിപക്ഷം ഇസ്ലാം ഭരണം വേണമെന്നു പറയുന്നതുവരെ സമാധാനപരമായ പ്രബോധനങ്ങളിലാണ് ജമാ അത്തെയുടെ പ്രതീക്ഷയര്‍പ്പിക്കുന്നതെന്നാണല്ലോ താങ്കള്‍ മുന്‍പ് പറഞ്ഞത്,അന്യ മതസ്ഥരെ അവഹേളിക്കുന്നത് എങ്ങനെയാണ് സമാധാനപരമായ പ്രബോധനമാകുന്നത് സുഹൃത്തേ?

CKLatheef പറഞ്ഞു...

>>> ഇത്തരത്തില്‍ ഏതെങ്കിലും ഒരു രാജ്യം ഭൂമിയില്‍ ഇപ്പോഴുണ്ടോ? , ചരിത്രത്തില്‍ എന്നെങ്കിലും ഏതെങ്കിലും നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു രാജ്യം ഇങ്ങനെ നിലനിന്നിരുന്നോ? <<<

അത്തരമൊരു രാജ്യവും, രാജ്യങ്ങളും നിലനിന്നിട്ടുണ്ട് ഇനിയും നിലനില്‍ക്കാവുന്നതുമാണ്. അളുകള്‍ക്കാവശ്യമുണ്ടെങ്കില്‍. കൂതറയുടെ ഓര്‍മയില്‍ വരാത്തത് പറഞ്ഞതല്ല കേള്‍ക്കുക. കേട്ടതല്ല മനസ്സിലാകുക. എന്നീ അസുഖങ്ങള്‍ മാപ്ലക്കുള്ളതുകൊണ്ടാണ്.

'ഹിന്ദുമതം അത്തരമൊരു സമ്പൂര്‍ണ ജീവിതപദ്ധതിയല്ല' എന്ന് പറഞ്ഞാല്‍ അന്യമത അവഹേളനമാണത്രേ. മാപ്ലക്ക് അവഹേളനത്തെയും നിന്ദയെയും പരിഹാസത്തെകുറിച്ചൊക്കെ നല്ല ധാരണയുണ്ടല്ലോ. :)

>>> ഭൂരിപക്ഷം ഇസ്‌ലാം ഭരണം വേണമെന്നു പറയുന്നതുവരെ സമാധാനപരമായ പ്രബോധനം....<<< ഇങ്ങനെ ഒരു അവധി സമാധാനപരമായ പ്രബോധനത്തിന് ഞാന്‍ വെച്ചതായി എവിടെയാണ് കണ്ടത്.

Jack Rabbit പറഞ്ഞു...

Latheef said "'ഇസ്‌ലാമിക ഭരണവും രാഷ്ട്രവും ഇന്ന് അറിയപ്പെടുന്ന സ്വഭാവത്തിലുള്ള ഒരു മതരാഷ്ട്രമോ സാമുദായിക രാഷ്ട്രമോ അല്ല. അത് ഏതെങ്കിലും പ്രത്യേക ജാതിയുടെയോ വിഭാഗത്തിന്റെയോ ഭരണമല്ല. മറിച്ച് മനുഷ്യരാശിക്കായി പ്രപഞ്ചനാഥന്‍ നല്‍കിയ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണ്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ശാന്തിയും സമാധാനവും സൈ്വരവും സുരക്ഷയും ക്ഷേമവും ഭദ്രതയും നന്മയും നീതിയും ഉറപ്പുവരുത്തുന്ന ഭരണ സംവിധാനമാണത്."

kootharamapla asked " ഇത്തരത്തില്‍ ഏതെങ്കിലും ഒരു രാജ്യം ഭൂമിയില്‍ ഇപ്പോഴുണ്ടോ? , ചരിത്രത്തില്‍ എന്നെങ്കിലും ഏതെങ്കിലും നൂറ്റാണ്ടില്‍ ഏതെങ്കിലും ഒരു രാജ്യം ഇങ്ങനെ നിലനിന്നിരുന്നോ?"

Latheef replied "അത്തരമൊരു രാജ്യവും, രാജ്യങ്ങളും നിലനിന്നിട്ടുണ്ട് ഇനിയും നിലനില്‍ക്കാവുന്നതുമാണ്. അളുകള്‍ക്കാവശ്യമുണ്ടെങ്കില്‍."

Could you mention when, where and who ruled such nation ?

Unknown പറഞ്ഞു...

മതവിശ്വാസിയല്ലാത്ത ഈശ്വരവിശ്വാസിമാത്രമായ എനിക്കു പറയാനുള്ളത്….

നന്മകൊണ്ട് തിന്മ തടയാൻ കൽപ്പിക്കപ്പെട്ട ഉത്തമസമൂഹമേ! എന്നാണീ വാക്പയറ്റിനൊരവസാനം?മുഹമ്മദിന്റെയും ഖലീഫമാരുടെയും കാലത്തില്ലാത്ത മദ്ഹബുകളാൽ ചിന്നിച്ചിതറി ദുർബ്ബലരായ നിങ്ങൾ, മുഹമ്മദും ഖലീഫമാരും കൂട്ടരും പോരാടി നേടിയ; ദൈവകല്പിത സർവ്വജനാവകാശസംരക്ഷണ മാനവീകവിമോചന ഐക്യശക്തി തകർക്കുന്ന; ദുഷ്ഠമുതലാളിത്തസഹായക അഭിപ്രായഭിന്നതകളിൽ കെട്ടിമറിയുന്നത് മനുഷ്യവംശത്തോട് ചെയ്യുന്ന മഹാപാതകമാണ്.ദൈവകല്പിത ഐക്യ ആഹ്വാനത്തോടുള്ള, അഭിപ്രായഭിന്നതാവിഘടനമെന്ന; കൊടും ദൈവധിക്കാരമാണ്.സൽകർമനിഷ്ഠ മനസ്സുകളെ ഭിന്നിപ്പിക്കുകയെന്ന മഹാപാപമാണ്.

ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ ചൂഷണം തകർത്ത്, സർവ്വജനാവകാശസമ്പത്തിന്റെ; സംതുലിതമായ വിഭവവിതരണസമ്പ്രദായത്തിലൂടെ ദാരിദ്ര്യംതുടച്ചുനീക്കിയ; നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും, സമത്ത്വ സാഹോദര്യവും കൊണ്ട്; സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി; ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന; ഇസ്ലാമികസമൂഹം വളരെ കുറഞ്ഞ കാലംകൊണ്ട്; ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്ര യദാർത്ഥ്യം തിരിച്ചറിയാൻ ശ്രമിക്കുക. മുഹമ്മദ് പഠിപ്പിച്ച ഈ ദൈവിവികത തികച്ചും മാനവികവിജയ പ്രത്യയശാസ്ത്രം തന്നെയാണ്. ദുഷ്ട്ടമുതലാളിത്ത നിർമ്മിത വാസ്തവ വിരുദ്ധ അഭിപ്രായഭിന്നതകൾ കൊണ്ടതിനെ തകർക്കാൻ ശ്രമിക്കരുത്.

ഹൈന്ദവക്രൈസ്തവ ഇസ്ലാം അടക്കം ഞാൻ കണ്ട ദൈവീക വേദങ്ങളുടെയെല്ലാം സത്ത ഒന്നുമാത്രമാണെന്ന തിരിച്ചറിവാണിതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

ജമാഅത്തിന്റെ വിശദീകരണം മുഖവിലക്കെടുക്കാതെ മറ്റുള്ളവര്‍ പറഞ്ഞതെല്ലാം സ്വീകരിക്കുകയും അതിന് പ്രചാരം നല്‍കുകയും - കാളിദാസന്‍ എഴുതിയ അബദ്ധ പഞ്ചാഗം - സംഘടനയുടെ വെബ്സൈറ്റില് നല്‍കി അതില്‍നിന്ന്

പ്രിയ ലത്തീഫ്, ഒരു ചെറിയ തിരുത്ത്. ആ വെബ്സൈറ്റ് R.S.S മായി ഔദ്യോഗികമായി ബന്ധപ്പെട്ടതല്ല . അനുഭാവമുള്ള ആരോ തുടങ്ങിയതാവാം. കേരളത്തിലെ ആർ.എസ്.എസിനു അങ്ങനെ ഒരു വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ല.
മാത്രമല്ല, കേരളത്തിലെ ആർ.എസ്.എസിന്റെ ഏക ഒഫീഷ്യൽ വെബ്സൈറ്റ് ഇതു മാത്രമാണു : http://rsskerala.com

പറഞ്ഞു...

"അത്തരമൊരു രാജ്യവും, രാജ്യങ്ങളും നിലനിന്നിട്ടുണ്ട് ഇനിയും നിലനില്‍ക്കാവുന്നതുമാണ്.അളുകള്‍ക്കാവശ്യമുണ്ടെങ്കില്‍"

നന്ദി ലത്തീഫ്, കാര്യങ്ങള്‍ ഇത്രയോളം വ്യക്തമാക്കിയതിന് 'നിലനിന്നിട്ടുണ്ട്' എന്ന താങ്കളുടെ ഉറച്ച വാക്കുകളില്‍ നിന്നും ആ രാജ്യങ്ങള്‍ താങ്കള്‍ക്കു സുപരിചിതമെന്നു കരുതുന്നു അതൊന്നു വ്യക്തമാക്കിയാല്‍ താങ്കള്‍ മുന്നോട്ടുവയ്ക്കുന്ന ഇസ്ലാം എന്ന് ആശയത്തെക്കുറിച്ച് എനിക്ക് അല്പം കൂടി മനസിലാക്കാമായിരുന്നു.

'ആളുകള്‍ക്കാവശ്യമുണ്ടെങ്കില്‍' സംശയദ്യോതകമായ പ്രസ്ഥാവന താങ്കളുടെ മനോദൗര്‍ബല്യമാണ് വ്യക്തമാക്കുന്നത്.മറ്റൊരര്‍ത്ഥം കൂടി അതിനുണ്ട് ആളുകള്‍ക്ക് വേണ്ടാതായതിനാല്‍ "അത്തരമൊരു രാജ്യവും, രാജ്യങ്ങളും" ഇന്ന് ഓര്‍മ്മ മാത്രമായി എന്നതാണ് അത്. അതിനാല്‍ ആ പ്രസ്ഥാവന പിന്‍വലിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

പറഞ്ഞു...

'ഹിന്ദുമതം അത്തരമൊരു സമ്പൂര്‍ണ ജീവിതപദ്ധതിയല്ല' എന്ന് പറഞ്ഞാല്‍ അന്യമത അവഹേളനമാണത്രേ. മാപ്ലക്ക് അവഹേളനത്തെയും നിന്ദയെയും പരിഹാസത്തെകുറിച്ചൊക്കെ നല്ല ധാരണയുണ്ടല്ലോ. :)

മാപ്ലയ്ക്ക് വ്യാകരണ പ്രയോഗങ്ങളൊന്നും അത്ര ധാരണ പോര.അതുകൊണ്ട് ലത്തീഫ് 'ഹിന്ദുമതം ഒരു സമ്പൂര്‍ണ്ണ ജീവിതപദ്ധതിയല്ല' എന്നു പറഞ്ഞപ്പോള്‍ ഹിന്ദുമതം കൊള്ളില്ല എന്ന് തെറ്റിദ്ദരിച്ചു, മാപ്ലേടെ വിവരക്കേട് ക്ഷെമി.

പറഞ്ഞു...

"ഇങ്ങനെ ഒരു അവധി സമാധാനപരമായ പ്രബോധനത്തിന് ഞാന്‍ വെച്ചതായി എവിടെയാണ് കണ്ടത്."

ലത്തീഫിന്റെ മുന്‍പത്തെ ഒരു പോസ്റ്റിലോ കമന്റിലോ ഭൂരിപക്ഷം ഇസ്ലാമീക ഭരണമാവശ്യപ്പെടുമ്പോള്‍ അതു നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധം എന്ന് വായിച്ചതോര്‍ത്ത് എഴുതിയതാണ് പിന്നേം മാപ്ലേടെ വിവരക്കേട്! ഭൂരിപക്ഷം അത്തരമൊരാവശ്യം ഉന്നയിക്കണമെങ്കില്‍ അതിലെ നന്മകണ്ടിട്ടായിരിക്കുമല്ലോ എന്ന് മാപ്ല ധരിച്ചു ,ഷെമി. സമാധാനമായ പ്രബോധനത്തിന് അവധിയില്ല എന്നു മനസിലായി.

പറഞ്ഞു...

പിന്നേയ്, ഈശ്വര്‍ദാസ് കാളീടെ ക്ലാസില്‍ ചേര്‍ന്ന് പഠിച്ചപ്പോ മതവിശ്വാസം ഉപേക്ഷിച്ചു, ഇവനെയൊക്കെ എന്താ വേണ്ടത്! എന്നാല്‍ എഴുതുന്നവാചകങ്ങളോ,ഒരു വാക്ക് തന്നെ ഒരു കവിതയാണ്! മോനേ ദാസപ്പാ ജ്ജ് പോയി വല്ല അത്യാസന്ന കവിതേം എഴ്തിനോക്കൂ ചെലപ്പോ ആ വാര്‍ഡ് കിട്ടിയേക്കും :)

Unknown പറഞ്ഞു...

കൂതറമാപ്ലേ,
കൂതറമാപ്ലേ, ഇസ്ലാം ഒരു മതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഇസ്ലാം ഒരു സൽകർമ്മനിഷ്ഠ സന്മാർഗ്ഗജീവിതരീതിയുടെ വിമോചനവിജയപ്രത്യയശാസ്ത്രമായിട്ടാണ് ഞാൻ കരുതുന്നത്.
ദുഷ്ഠമുതലാളിത്തം തകർത്ത മനുഷ്യനിർമ്മിത മാർക്സിസം പോലുള്ള പ്രത്യയശാസ്ത്രങ്ങൾ ദുഷ്ഠമുതലാളിത്തകരങ്ങളിൽ ഊർദ്ധശ്വാസം വലിച്ചു വിക്ര് തമാകുമ്പോഴും, ദുഷ്ഠമുതലാളിത്തത്തെ പ്രതിരോധിക്കുന്ന ദൈവനിർമ്മിത ഇസ്ലാമികപ്രത്യയശാസ്ത്രം ചൂഷകവിരുദ്ധമനസ്സുകൾക്ക് പ്രത്യാശയും, പ്രതീക്ഷയുമായി ലോകം മുഴുക്കെ നിലനിൽക്കുന്നു എന്നതുകൂടി, അതിന്റെ അനശ്വരതയും,ഈശ്വരീയതയുമാണ് തെളിയിക്കുന്നതെന്നാണ് എന്റെ മനഃസ്സാക്ഷി ബോദ്ധ്യപ്പെടുത്തുന്നത്.

പറഞ്ഞു...

"കൂതറമാപ്ലേ, ഇസ്ലാം ഒരു മതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല"
ഇതു തന്നെയല്ലേ ദാസാ ഹിന്തുക്കളേക്കുറിച്ചും പറയാറ് മതമല്ല സംസ്കാരമാണ്,ജീവിതമാണ് എന്നൊക്കെ? എന്തായാലും നന്നായി,ഇതിനാണ് ഞമ്മടെ നാട്ടില് 'കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടീല്യാണ്ടായീ' ന്ന് പറയല്.

Unknown പറഞ്ഞു...

ലോകത്തിലെല്ലായിടത്തേയുംദുഷ്ട്ടമുതലാളിത്ത
ചെകുത്താന്മാരിലുമുറച്ച ഒരുപൊതുവിശ്വാസഭീതിയാണ് യദാർത്ഥ ഇസ്ലാമികത.സർവ്വജനാവകാശ
സംരക്ഷണവും സത്യവുംസമത്വവുംനീതിയുമാണ് ഇസ്ലാം എന്നത് മറ്റാരേക്കാളും ഏറ്റവും തിരിച്ചറിഞ്ഞവരാണ് ദുഷ്ട്ടമുതലാളിത്തചെകുത്താന്മാർ.അതുകൊണ്ടുതന്നെ തിന്മതടഞ്ഞു നന്മനിലനിർത്താൻ കൽപ്പിക്കുന്ന ഇസ്ലാമികപ്രത്യയശാസ്ത്രം ചൂഷകരുടെ
ഏറ്റവും വലിയഭീഷണിയും,ഭീതിനിശ്വാസവുമാണെക്കാലവും.
മുഹമ്മദ്തകർത്തമദ്യരാജാക്കന്മാരും,
കൊള്ളപ്പലിശക്കാരും,അസാന്മാർഗ്ഗികപ്രചാരകരുമടങ്ങിയ
ദുഷ്ഠമുതലാളിത്തചെകുത്താന്മാരുടെ കഴിഞ്ഞകാലയാദാർഥ്യം അവരെ വല്ലാത്ത ആശങ്കയിലുംഭീതിയിലുമാക്കുന്നുണ്ട്.

Unknown പറഞ്ഞു...

ദുഷ്ട്ടമുതലാളിത്തചെകുത്താന്മാരുടെചൂഷണം
തകർത്ത്സർവ്വജനാവകാശസമ്പത്തിന്റെ
സംതുലിതമായവിഭവവിതരണസമ്പ്രദായത്തിലൂടെ,
ദാരിദ്ര്യംനീങ്ങി;നിഷ്പക്ഷവുംസത്യസന്ധവുമായ സമനീതിയും,
സമത്ത്വസാഹോദര്യവുംകൊണ്ട്; സ്വയംസമ്പന്നമായ അച്ചടക്കമുള്ള ഒരു സമൂഹത്തിന്റെ ഒരുമയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ആക്ര് ഷ്ഠരായി; ഒരോരോ ഗ്രാമങ്ങൾ അലിഞ്ഞുചേർന്നു വളർന്ന ഇസ്ലാമികസമൂഹം; വളരെ കുറഞ്ഞ കാലംകൊണ്ട് ലോകത്തിൽ തന്നെ ഏറ്റവും വലിയ ഭൂഭാഗത്തിന്റെ കൈകാര്യകർത്താക്കളായ ചരിത്രയാദാർത്ഥ്യംവികലമാക്കാൻ, ദുഷ്ട്ടമുതലാളിത്തചെകുത്താന്മാർക്കുകഴിഞ്ഞത് അവരുടെ കുതന്ത്രങ്ങളിൽ പിന്നീട് കുടുങ്ങിയ രാജാധികാര ദുർമോഹികളായ മുസ്ലിം സമൂഹത്തിലെ ചിലരിലൂടെ; ചതിയിലൂടെയും വഞ്ചനയിലൂടെയും;ഇസ്ലാമികവിരുദ്ധ അധികാരോല്പന്ന വ്യാചചരിത്രരേഖകളുണ്ടാക്കിയും അഭിപ്രായഭിന്നതാ മദ് ഹബ് നിർമ്മാണത്തിലൂടെയും മുസ്ലിംസമൂഹത്തെ ചിന്നഭിന്നമാക്കിയതിനുശേഷമാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന സ്ഫോടനങ്ങളും ഭീകരതകളും ഇസ്ലാമികതയിൽ ഇന്നാരോപിക്കുന്ന ഇവരുടെപൂർവ്വിക സ്ര് ഷ്ടിതന്നെയാണ്; ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചു എന്നതും.
അത്തരംഉമ്മാമ്മക്കഥകളാണ് യുക്തിവാതരോഗികളുടെയും
ഇസ്ലാംവിമർശകരുടേയും ആയുധങ്ങൾ.

Unknown പറഞ്ഞു...

ചൂഷകദുഷ്ട്ടമുതലാളിത്ത അജണ്ഡയാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തൽ ഭീകരാരോപണ ഭിന്നതാതന്ത്രം എന്നു തിരിച്ചറിയുക.ഓരോരോ ചൂഷകവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ ഒന്നൊന്നായ് തകർക്കുക എന്ന ചൂഷകദുഷ്ട്ടമുതലാളിത്തചെകുത്താൻ കുതന്ത്രങ്ങൾ വിജയിച്ചൽ സാധാരണക്കാരും,പാവപ്പെട്ടവരുമായ തൊണ്ണൂറുശതമാനത്തിലേറെ വരുന്ന മാനവകുലത്തിന്റെ അടിമത്തമായിരിക്കും അതിന്റെ അനന്തര ദുഷ്ഫലം.പതിനായിരങ്ങളെ കൊന്നൊടുക്കുന്ന യൂണിയൻ കാർബൈഡുമാർക്ക് ലക്ഷങ്ങളേയും കോടികളേയും കൊന്നൊടുക്കാനുള്ള നിയമാനുസ്ര് ത രംഗവേദി നാം അറിഞ്ഞുകൊണ്ട് സജ്ജമാക്കുകയായിരിക്കും.

CKLatheef പറഞ്ഞു...

@ജാക്ക് റാബിറ്റ്,

അത്തരമൊരു രാഷ്ട്രം രൂപീകരിക്കേണ്ടതും അത് പ്രായോഗികമാണ് എന്ന് കാണിച്ചു തരേണ്ടതും ആ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വം ആരിലൂടെ നല്‍കപ്പെട്ടോ അദ്ദേഹമാക്കുന്നതാണ് ആ തത്വത്തിന്റെ ശരിയായ പ്രയോഗവല്‍കരണം. അങ്ങനെയെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം എങ്ങനെയുള്ളതായിരിക്കണം എന്ന് കാണിച്ചു തരേണ്ടത് ഇസ്‌ലാമിലെ പ്രവാചകനാണ്. ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലൂടെയും അത് നിലനിന്നു. പിന്നീട് അത് രാജാധിപത്യത്തിലേക്ക് നീങ്ങി. എങ്ങിലും ഉമറുബ്‌നുല്‍ അബ്ദുല്‍ അസീസിന്റെ കാലത്ത് വീണ്ടും പഴയ അതിന്റെ തനതായ അവസ്ഥയിലേക്ക് തിരിച്ചുപോയി ആ തത്വത്തിന്റെ പ്രയോഗക്ഷമത തെളിയിച്ചു. പൂര്‍ണാമായിട്ടല്ലെങ്കിലും അത് എവിടെ എത്ര അളവില്‍ നിലനില്‍ക്കുന്നുവോ അത്രയും അത് നന്മയേ സംഭാവന ചെയ്തിട്ടുള്ളൂ.

CKLatheef പറഞ്ഞു...

@ഇശ്വര്‍ദാസ്,

താങ്കളുടെ വാക്കുകളെപ്പോലെ സങ്കീര്‍മാണ് താങ്കള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളും എന്ന് തോന്നിപ്പോകുകയാണ്. ഇസ്‌ലാമിനെതിരെ എക്കാലത്തും അതിന് ഒരു മുഖ്യപ്രതിയോഗി ഉണ്ടായിരുന്നു. അത് ഇന്നും ഉണ്ട് താങ്കളുടെ വാക്കുകളിലൂടെ ആരെയാണ് താങ്കള്‍ ലക്ഷ്യം വെക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇസ്‌ലാമിനെതിരെ എക്കാലത്തും നിലകൊണ്ട പ്രതിയോഗികള്‍ ഭയപ്പെട്ടത് അതിന്റെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനുള്ള അതിന്റെ കഴിവിനെയാണ്. തങ്ങളുടെ കമ്പോള സംസ്‌കരാത്തിന് യോജിച്ച വിധം ലോകത്തെ മാറ്റിമറിക്കുന്നതിന് ഏറ്റവും വലിയ തടസ്സം ഇസ്‌ലാമാണെന്ന തിരിച്ചറിവാണ് ഇസ്‌ലാമിനെതിരെയുള്ള ശത്രുതയുടെ മുഖ്യകാരണം. അതിന് അവര്‍ പല പദപ്രയോഗങ്ങളും നടത്തും. തങ്ങള്‍ വിശ്വസിക്കുന്ന മാനുഷികാവകാശങ്ങില്‍നിന്ന് അവരെ ഒഴിവാക്കുക എന്നതാണ് അതിന്റെ മുഖ്യ ഉന്നം. മതമൗലികവാദം കുറച്ച് മുമ്പ് പത്രതാളുകളെ കറുപ്പിച്ചിരുന്നത് നാം കണ്ടിട്ടുണ്ട് ഇന്ന് ആ പദത്തിന് വിലയില്ല. അതിന് പകരം മുന്നോട്ട് വെച്ച കുറെ നാമങ്ങളില്‍ ഒന്നാണ് രാഷ്ട്രീയ ഇസ്‌ലാം. ഇസ്‌ലാമിലെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിഭാഗം അവരുടെ മുഖ്യഉന്നമാകുക സ്വാഭാവികം. ഈ വിഭാഗത്തിന്റെ കയ്യിലുള്ള ആയുധത്തെയല്ല അവര്‍ ഭയപ്പെടുന്നത്. ഇവരുടെ കയ്യിലുള്ള ആയുധത്തെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാം. അതിന്റെ പ്രയോഗം അവര്‍ ലക്ഷ്യം വെക്കുന്നതിനെയാണ് തകര്‍ക്കുക. അതിനപ്പുറം നിങ്ങള്‍ക്ക് വല്ല പിചാത്തിയുമാണ് ആയുധമായി തോന്നുന്നതെങ്കില്‍ അതവര്‍ ഏറെ ആഗ്രഹിക്കുന്നതാണ്. അതോടെ എന്തിനെപ്പേടിച്ചാണോ താങ്കള്‍ ഓടുന്നത് അതിലേക്ക് തന്നെ നിങ്ങള്‍ എത്തിപ്പെടുകയും ചെയ്യും. നന്മക്കായി പ്രാര്‍ഥിക്കുന്നു.

CKLatheef പറഞ്ഞു...

@കൂതറമാപ്ല,

ഞാന്‍ പറയാനുദ്ദേശിക്കുന്നത് എന്റെ ഒന്നോ രണ്ടോ വാചകത്തില്‍നിന്ന് ഉരുത്തിരിച്ചെടുക്കണം എന്ന് വാശിപിടിക്കരുത്. എന്നാല്‍ തെറ്റിദ്ധാരണ പരമാവധികുറക്കാം. വായനക്കും അഭിപ്രായത്തിനും നന്ദി.

@പ്രവീണ്‍

താങ്കള്‍ പറയുന്നതായിരിക്കും കൂടുതല്‍ ശരി എന്ന് കരുതട്ടെ. എങ്കിലും നിംങ്ങിലുള്ള സംഘടനാ കമ്മ്യൂണിറ്റിയാണത് എന്ന് വ്യക്തം. ഒരു പ്രവര്‍ത്തകന്റെ മനോഭാവം ആ സംഘടനയില്‍നിന്ന് ലഭിച്ചതാകുമല്ലോ. ആ നിലക്ക് ഞാന്‍ പഞ്ഞത് തെറ്റായിരുന്നതാലും ആശയത്തെ ദുര്‍ബലപ്പെടുത്തുന്നില്ല. അഭിപ്രായത്തിന് നന്ദി. കൂടുതല്‍ അറിവ് പകര്‍ന്നതിനും.

ചര്‍ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

CKLatheef പറഞ്ഞു...

ഇസ്‌ലാമിനെയും, അതില്‍തന്നെ ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കുന്നതിലൂടെ വലിയ മനുഷ്യസേവനമാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന യുക്തിവാദികളടക്കമുള്ളവര്‍ എന്റെ ശ്രമങ്ങളെ, എന്തോ വലിയ ഭയപ്പാടിന്റെ ഫലമാണ് എന്ന് പറയുന്നു. എന്നാല്‍ അല്‍പം ചിന്താ ശേഷിയുള്ള സാമൂഹ്യബോധമുള്ളവര്‍ ജമാഅത്തിനെ കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് നിശഃബ്ദമാകാന്‍ ഒരു ന്യായീകരണവും കാണുന്നില്ല. ഈ അവസരം ഞങ്ങളെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വ്യക്തമാക്കിക്കൊടുക്കാനുപയോഗപ്പെടുത്തുന്നു എന്ന് മാത്രം.

ഇതാ ജമആത്തെ ഇസ്‌ലാമി കേരളാ അമീര്‍ ജയ്ഹിന്ദ് ടി.വിയോട് നയം വ്യക്തമാക്കുന്നു കേള്‍ക്കാത്തവര്‍ അതുകൂടി കേള്‍ക്കുക.

പ്രവീണ്‍ വട്ടപ്പറമ്പത്ത് പറഞ്ഞു...

ഒരു പ്രവര്‍ത്തകന്റെ മനോഭാവം ആ സംഘടനയില്‍നിന്ന് ലഭിച്ചതാകുമല്ലോ.

പ്രിയ ലത്തീഫ്, ഒരു പ്രവർത്തകനായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും സംഘടനയുടെ അനുവാദത്തോടെ അല്ലാതെ അങ്ങനെ ഒരു വെബ്സൈറ്റ് ആരംഭിക്കുകയില്ല.

Unknown പറഞ്ഞു...

ശമ്പളനികുതി മുതൽ ഉപ്പു തൊട്ടു കർപ്പൂരം വരേക്കുള്ളതിനടക്കം നൂറുശതമാനം നികുതികൊടുക്കുന്ന സാധാരണക്കാരനും,പാവപ്പെട്ടവനും
ദുഷ്ഠമുതലാളിത്തനിർമ്മിത, ദാരിദ്ര്യദുരിതത്തിൽ
പുഴുക്കളെപ്പോലെ പിടഞ്ഞിഴയുമ്പോൾ,ഒരു ശതമാനം പോലും നികുതി കൊടുക്കാത്ത ദുഷ്ഠമുതലാളിത്തചെകുത്താന്മാർ നക്കാപിച്ച കൊണ്ട് അഴിമതിവാഹകരെയും ബാധിതരേയും ഉല്പാദിപ്പിച്ച് സർവ്വജനങ്ങൾക്കും തുല്യമായവകാശപ്പെട്ട പ്രാപഞ്ചിക സമ്പത്തുമുഴുക്കെ മൊത്തമായും ചില്ലറയായും കൊള്ളയടിക്കുന്നു.

Unknown പറഞ്ഞു...

സാധരണക്കാരും പാവപ്പെട്ടവരുമായ
90ശതമനത്തിലേറെ ജനങ്ങളെ കാലാകാലം ഭിന്നിപ്പിച്ചു പരസ്പരശത്രുക്കളാക്കാൻ അവർ ലോകം മുഴുക്കെ വഞ്ചകമതരാഷ്ട്രീയനേതാക്കളേയും, വിഷപ്രചാരകമാധ്യമങ്ങളേയും, ഉദ്ദ്യോഗസ്ത ദുഷ് പ്രഭുത്വങ്ങളേയും, കിരാതഭരണ പങ്കാളികളേയും പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഉല്പാദിപ്പിക്കുന്നു.ആവശ്യമുള്ളിടത്തൊക്കെ അനുയോജ്യമായ ദേശീയ,വംശീയ,മതകീയ,രാഷ്ട്രീയ മുഖമൂടികളണിയിച്ച
ഭീകര സംഘ ങ്ങളുണ്ടാക്കി തിരിച്ചറിവില്ലാത്ത പാവങ്ങളെ വ്യാമോഹിപ്പിച്ച് വിഷവിദ്ദ്വേഷ ബാധിതരായ
ചാവേറുകളാക്കുന്നു. കലാപങ്ങളും സ്ഫോടനങ്ങളും നടത്തി സാധാരണക്കാരുടേയും പവപ്പെട്ടവരുടേയും ജീവനും സ്വത്തും കൊന്നൊടുക്കി നിരപരാധികളിൽ ഭീകരത ആരോപിച്ചു
നിരന്തരം കലാപങ്ങളുണ്ടാക്കി മതങ്ങളായും ജാതികളായും ഗോത്രങ്ങളായും വർഗ്ഗങ്ങളായും പർട്ടികളായും ഭിന്നിപ്പിച്ചു ദുർബ്ബലാവസ്ഥയിൽ കാലാകാലം തളച്ചിടുന്നു.
ചിലയിടങ്ങളിൽ ആഢംബരങ്ങളും അസാന്മാർഗ്ഗികതയും കൊണ്ട് മരവിപ്പിച്ചു നിർത്തുന്നു.
.അച്ചടക്കരാഹിത്യമോ അനുസരണക്കേടോ തിരിച്ചറിവോ ധിക്കാരമോ കാണീക്കുന്ന സ്വന്തം പങ്കാളികളായാലും സിൽബന്ദികളായാലും ആരായാലും അവർക്ക് സദ്ദാമിന്റെ അവസ്ഥയായിരിക്കും.ചൂഷകഭീകരരെ എതിർക്കുന്നത്
അമേരിക്കൻ പ്രസിഡന്റായാലും കൊന്നുകളഞ്ഞ് ഘാതകൻമനോരോഗിയായിരുന്നു എന്ന് പ്രചരിപ്പിക്കും.
അതാണ് ദുഷ്ഠമുതലാളിത്തച്ചെകുത്താന്മാർ.

Unknown പറഞ്ഞു...

ചൂഷകരെ തിരുത്താനും,
ചൂഷിതദുരിതബാധിതർക്കാശ്വാസമെത്തിക്കാനും
ബാദ്ധ്യസ്ഥരായ, തിന്മതടഞ്ഞ് നന്മനിലനിർത്താൻ
കല്പിക്കപ്പെട്ട സന്മാർഗ്ഗസമൂഹം, മുഹമ്മദിന്റെയും ഖലീഫമാരുടേയും കാലത്തില്ലാത്ത മധുഹബുകളാൽ
ചിന്നിച്ചിതറി പരസ്പരം ആരോപണപ്രത്യാരോപണങ്ങളിൽ മുഴുകി യദാർത്ഥ ഉത്തരവാദിത്വത്തിൽ നിന്നകന്നിരിക്കുന്നു.ചിന്തിക്കാത്ത ചില കൌമുകൾ അന്ധവിശ്വാസാഭാസ ത്വരീഖത്തുകളിലൂടെ
ദുഷ്ഠമുതലാളിത്തത്തിന്റെ പരീക്ഷണായുധങ്ങളായി നിരപരാധികളുടെ ജീവനും ജീവിതോപാധികളും തകർക്കുന്ന ചാവേറുകളും,ആത്മഹത്യാബോംബുകളുമാകുന്നു. ഇതിനെല്ലാം പ്രധാന കാരണം ദൈവീകപാശം കൈവിട്ടതാണെന്ന,
എന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ഞാൻ ചെയ്യുന്നത്.

Unknown പറഞ്ഞു...

വസ്തുനിഷ്ഠവും,വ്യക്തവുമായ തെളിവുകളെ
അവലംബിക്കാൻ കല്പിക്കപ്പെട്ട സന്മാർഗ്ഗസമൂഹം
ദൈവം വിലക്കിയ ഊഹങ്ങളെ അവലംബിച്ച്,
വസ്തുനിഷ്ഠമായ യാതൊരു അടിസ്ഥാനവുമില്ലാതെ, സത്യനിഷ്ഠനീതിപീഠങ്ങളെയോ,
സത്യാസത്യവിവേചനശേഷിയുള്ള നിഷ്പക്ഷ ജനങ്ങളേയോ ബോദ്ധ്യപ്പെടുത്താനുള്ള യാതൊരു തെളിവുകളുമില്ലാതെ,സന്മാർഗ്ഗവിരുദ്ധരായ ചൂഷകമുതലാളിത്തപക്ഷ ജനവഞ്ചകനേതാക്കളുടേയും,
അന്വേഷണോദ്യോഗസ്ഥ ദുഷ് പ്രഭുക്കളുടെയും
വിഷവാഹക വാർത്താപവാദ പ്രചാരകരുടെയും മാറ്റൊലികളായിപരസ്പരം തീവ്രഭീകര ആരോപണങ്ങൾ ചൊരിയുന്നത് ഖുർ ആനിക വീക്ഷണത്തിൽ മഹാപാപങ്ങളിൽ(ഊഹ-അപവാദാരോപണം) പെട്ടതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
തെറ്റിയെങ്കിൽ തിരുത്തുക.അനുചിതമെങ്കിൽ നീക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK