
മതസൌഹാര്‍ദം, വര്‍ഗീയത, തീവ്രവാദം, ഇസ്ലാമോഫോബിയ, നബിനിന്ദാചോദ്യം, അധ്യാപകന്റെ കൈവെട്ട്, പോപ്പുലര്‍ ഫ്രണ്ട്, മാധ്യമങ്ങളുടെ നിലപാട്....... സമകാലിക കേരളത്തിലെ വിവാദങ്ങളെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍
ടി. ആരിഫലിയുടെ ദീര്‍ഘസംഭാഷണം.
സാമുദായിക സൗഹാര്‍ദവും സമാധാനപൂര്‍ണമായ സാമൂഹിക ജീവിതവുമാണ് കേരളത്തെ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് സവിശേഷമാക്കുന്ന പ്രധാന ഘടകം. എന്താണ് നമ്മുടെ സാമുദായിക സൗഹൃദത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും പൈതൃകം?
മൂന്ന് വ്യത്യസ്ത മത സമുദായങ്ങളാണ് കേരളത്തില്‍ പ്രധാനമായും ഉള്ളത്; ഹൈന്ദവര്‍, മുസ്‌ലിംകള്‍, ക്രൈസ്തവര്‍. ഈ മൂന്ന് വിഭാഗങ്ങളും മലയാളികള്‍ അല്ലെങ്കില്‍ കേരളീയര്‍ എന്ന ഒരൊറ്റ ജനതയായി ജീവിച്ചു എന്നതാണ് സാമൂദായിക സൗഹൃദത്തിന്റെ മഹത്തായ പൈതൃകം. സ്‌നേഹ...