'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

ജമാഅത്തും ജനകീയമുന്നണിയും

ബൂലോകര്‍ (Netizen‍s) നടത്തുന്ന  പ്രതികരണത്തിന് മുഖ്യകാരണം നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളും അനുഭവങ്ങളമാകും. ഭൂലോകത്ത് നടക്കുന്ന കാര്യങ്ങളാണ് മൊത്തത്തില്‍ പ്രചോദകമെങ്കിലും അവരണ്ടും തനിപകര്‍പ്പാണെന്ന അഭിപ്രായമില്ല. ഇങ്ങനെ ഒരു ആമുഖം നല്‍കാനുള്ള കാരണം. ബ്ലോഗറായ ബഷീര്‍ വള്ളിക്കുന്നിന്റെ ഒരു പോസ്റ്റും അതിനോടനുബന്ധിച്ച് നടന്ന ചര്‍ചയുമാണ്. ഇതെഴുതുമ്പോള്‍ ഏഴ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുകയും മറ്റു ഏഴ് ജില്ലകളിലേത് നാളെ നടക്കാനിരിക്കുകയുമാണ്. ചുരുക്കത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യവിഷയം. ആ പോസ്റ്റിന്റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

"വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം  പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്‌. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന  മുദ്രവാക്യമാണ്.  സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല."

ഇത്രയും ഭാഗം വായിച്ച് അതിന്റെ വരികളിലും വരികള്‍ക്കിടയിലും വായിച്ചാല്‍ നിലവിലെ രാഷ്ട്രീയത്തിന്റെ സ്വഭാവവും പുതിയ പ്രവണതകളും ലഭ്യമാകും. വോട്ടുള്ളവരോട് മാത്രം ചിരിക്കുന്ന സ്ഥാനാര്‍ഥികള്‍, അവിടുന്നും കടന്ന് ചിന്തിച്ചാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി സേവനം ഒതുക്കുകയും പരമാവധി ഇതര പാര്‍ട്ടിക്കാരന്റെ ന്യായമായ അവകാശം പോലും തടഞ്ഞുവെക്കുകയും ചെയ്യുന്ന വാര്‍ഡ് മെമ്പര്‍മാര്‍ (ബ്ലോക്ക് ജിലാതല മെമ്പര്‍മാര്‍ ഇക്കാര്യത്തില്‍ കുറേകൂടി നിഷ്പക്ഷത കാണിക്കുന്നു എന്ന പൊതുവിശ്വാസത്തില്‍ അവരെ ഒഴിവാക്കുന്നു.) വികസനത്തിന്റെ പേരില്‍ നല്‍കപ്പെടുന്ന ഫണ്ടുകള്‍ യഥാവിധി വിനിയോഗിക്കാത്തതിനാല്‍ ലാപ്‌സാക്കി കളയുന്ന പഞ്ചായത്തുകള്‍ ഇവയുടെയൊന്നും സാന്നിദ്ധ്യം നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മാത്രമല്ല കൂടെകൂടെ ഇത്തരം മേഖലകളിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും കൂടിവരുന്നു.

ആ ഖണ്ഡികയില്‍ സുചിപ്പിക്കുന്ന മറ്റൊരു കാര്യം. ജമാഅത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും രൂപീകരിക്കപ്പെട്ട ജനകീയ കൂട്ടായ്മകള്‍ വിവിധ പേരുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. നേരത്തെ ഞാന്‍ സൂചിപ്പിച്ച ദുരന്തപൂര്‍ണമായ ഭരണവ്യവസ്ഥ മാറിയേ തീരൂ എന്ന മനസ്സ് പങ്കുവെക്കുകയും. ജമാഅത്തെ ഇസ്‌ലാമിയുടെ -പലരും ചൂണ്ടിക്കാണിക്കുന്ന-അപകടം ബോധ്യപ്പെടാത്തവരും തിരിച്ച് അഭിപ്രായമുള്ളവരുടെയും കൂട്ടായ്മയാണ് ഇങ്ങനെ സംഘടിച്ച് മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നത്. കേരളത്തില്‍ രണ്ടായിരത്തില്‍ കുറഞ്ഞ വാര്‍ഡുകളിലേക്കാണ് അവര്‍ മത്സരിക്കുന്നത്. ഇവിടെ അതുയര്‍ത്തുന്ന മുദ്രാവാക്ക്യം മാറ്റത്തിന് ഒരു വോട്ട് എന്നതാണ്. ഈ വോട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ മാറ്റത്തിനല്ല. നിലവിലുള്ള അവസ്ഥയില്‍ മാറ്റം ആവശ്യമാണ് എന്ന് കണ്ടതിനാല്‍ അതിനൊരു വോട്ട് എന്ന് തന്നെയാണ് അര്‍ഥം. ജമാഅത്ത് മാറാന്‍ തീരുമാനിച്ച മാറിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. അത് സ്വയം തീരുമാനിച്ച് മാറുന്നതാണ്. ആ മാറ്റത്തിന് പൊതുജനങ്ങളുടെ വോട്ട് ആവശ്യമില്ല. മാറാന്‍ തയ്യാറില്ലാത്തവര്‍ പിളര്‍ന്ന് മാറുന്നത് നാം കാണുന്നുണ്ടല്ലോ.

നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ മതിയെന്നും അതില്‍ പ്രത്യേകിച്ച് പരിഷ്‌കരണം ആവശ്യമില്ലെന്നും കരുതുന്നവര്‍ സ്വാഭാവികമായും ഇതിന്റെ എതിര്‍പക്ഷത്തായിരിക്കും. അവരില്‍ ചിലര്‍ -ജനാധിപത്യവിരുദ്ധമായി- ഇതിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കും. അല്ലാതിരുന്നാല്‍ സ്വയം അസ്ഥിത്വം നിഷേധിക്കുന്നതിന് തുല്യമാണ് എന്നവര്‍ മനസ്സിലാക്കുന്നു. എന്നാല്‍ വേറെ ചിലര്‍ ജനാധിപത്യത്തില്‍ ഇത്തരം ഒരു തിരുത്തല്‍ ശക്തിക്കും സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കി മറ്റു പാര്‍ട്ടികളോടു കാണിക്കുന്ന സൗഹൃദം പുലര്‍ത്തുന്നവരാണ്. പ്രായോഗിക രംഗത്ത് ജനകീയ വികസന മുന്നണികള്‍ പൊതുവായി അനുഭവിക്കുന്നത് ജനാധിപത്യത്തിന്റെ ഈ മഹത്വം തന്നെയാണ്.

ഇന്നലെ നടന്ന ജനകീയമുന്നണി സ്ഥാനാര്‍ഥിക്കെതിരെയുള്ള മുഖംമൂടി ആക്രമണം ഞാന്‍ ആദ്യം സൂചിപ്പിച്ച പ്രതികരണത്തിന്റെ ഭാഗമാണ്. എന്നാല്‍ ബൂലോകത്ത് സുകുമാരന്‍ സാറിനെപോലെ ജനകീയ മുന്നണിയുടെ പ്രവര്‍ത്തനത്തെ അനുകൂലിക്കുന്നവരും. ആ മാറ്റത്തിന് ഒരു വോട്ടുകൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് നിസംഗത പുലര്‍ത്തുന്നവരുമുണ്ട്.

പലരെയും അസ്വസ്തതപ്പെടുത്തുന്നത് ഇത്തരമൊരു കൂട്ടായ്മയുടെ രംഗപ്രവേശനത്തെക്കാള്‍ അതിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണ് എന്നുള്ള യാഥാര്‍ഥ്യമാണ്. ഈ പ്രയാസപ്പെടുന്നവരില്‍ മുജാഹിദ് സംഘടനകളെ പോലെ അഭിപ്രായ തീവ്രത പുലര്‍ത്തുന്നവരും. തങ്ങളുടെ വോട്ടില്‍ ചോര്‍ച്ചവരും എന്ന ഭീതികൊണ്ട് ജമാഅത്തിന്റെ പേരില്‍ -അത്തരം ജനകീയ കൂട്ടായ്മകളെ- എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. മുജാഹിദുകളൊഴിച്ചുള്ള രണ്ടാമത്തെ വിഭാഗത്തിന് ഒരു പ്രത്യേകതയുണ്ട്. തങ്ങളുടെ എതിരാളികളുടെ വോട്ടാണ് ഈ വിഭാഗം പിടിക്കുക എന്നുറപ്പുള്ളിടത്ത് അവര്‍ ജമാഅത്തിന്റെ മെമ്പര്‍മാരെ വരെ പിന്താങ്ങും. ചിലപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥികളെ മാറ്റി അത്തരക്കാര്‍ക്ക് ജയിച്ചുവരാനുള്ള അവസരം നല്‍കും. ഭീഷണി തങ്ങള്‍ക്കാണെങ്കില്‍ ആ മുന്നണിയുടെ മുസ്ലിമല്ലാത്ത സ്ഥാനാര്‍ഥിയെ പോലും ജമാഅത്തിന്റെ പേരുപറഞ്ഞ് തോല്‍പിക്കാന്‍ ശ്രമിക്കും. അതില്‍ ലീഗ്, (മുജാഹിദ് ലീഗും പെടും) മാര്‍കിസ്റ്റ് (മുജാഹിദ് മാര്‍കിസ്റ്റും) കോണ്‍ഗ്രസും (മുജാഹിദ് കോണ്‍ഗ്രസും, പി.ഡി.പി ഐ.എന്‍.എല്‍ എന്നിവരും ഇവരുടെയെല്ലാം സുന്നി, മുജാഹിദ് സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. അതിനാല്‍ അത്തരക്കാരെ ഇവിടെ എതിര്‍ക്കുന്നതിലോ അവര്‍ക്ക് താത്വികമായി മറുപടി പറയുന്നതിലോ കാര്യമില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ കപടരാഷ്ട്രീയത്തെ ചെറുത്ത് തോല്‍പിക്കണം എന്ന് പ്രസ്താവനയിറക്കിയ മുജാഹിദ് എന്ന രാഷ്ട്രീയമില്ലാത്ത മതസംഘടന ഇവിടെയുണ്ട്. അറുപത് വര്‍ഷം അവര്‍ ജമാഅത്ത് സാഹിത്യങ്ങളും പ്രസംഗങ്ങളും തൊലിയുരിച്ച് പരിശോധിക്കുകയും ഗവേഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നിട്ടും അവര്‍ക്ക് മനസ്സിലായില്ല എന്ന് നടിക്കുന്ന     ഒരേ ഒരു കാര്യം. ജനാധിപത്യത്തെ എതിര്‍ത്ത  ജമാഅത്തെ ഇസ്‌ലാമി എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ചത് എന്നാണ്. (ജനാധിപത്യത്തിന് മേല്‍ കമഴ്ന്ന് വീഴുക എന്നാണ് അവരുടെ പ്രയോഗം).

രണ്ട് അബദ്ധം ഈ ചോദ്യത്തിലുണ്ട്. (രണ്ട് വാചകത്തില്‍ രണ്ട് കളവ് മതിയല്ലോ.) ഒന്ന് ജനാധിപത്യത്തെ -മുജാഹിദ് പ്രസ്ഥാനം പറയുന്ന പോലെ - ജമാഅത്തെ ഇസ്ലാമി മൊത്തത്തില്‍ തള്ളിക്കളഞ്ഞിട്ടില്ല. മറ്റൊന്ന് ജമാഅത്തെ ഇസ്‌ലാമി ഈ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇതിന് മുമ്പ് അവര്‍ തങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ വിട്ടുനിന്നിരുന്നു എന്നത് ശരിയാണ്. 1974 മുതല്‍ ജനാധിപത്യം പ്രക്രിയയില്‍ സജീവമായി ഇടപ്പെട്ട് വരുന്നുണ്ട്. പാര്‍ട്ടിനോക്കാതെ മൂല്യം നോക്കി വോട്ടു ചെയ്തും, ചില നയനിലപാടുകള്‍ക്ക് പിന്തുണ ലഭിക്കാന്‍ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്തും ജനാധിപത്യം പ്രക്രിയയില്‍ പങ്കാളിയായിട്ടുണ്ട്. അന്ന് ഇല്ലാത്ത ഒരു പുതിയ മാറ്റം ജമാഅത്തില്‍ വന്നിട്ടില്ല. അതിനാല്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട ചര്‍ച ഈ സന്ദര്‍ഭത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുമില്ല.

ഇവിടെ അവര്‍ മനപ്പൂര്‍വം കളവ് പറയുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ജനാധിപത്യത്തിന്റെ ഏത് വശത്തെയാണ് ജമാഅത്ത് എതിര്‍ത്തതെന്നും അതില്‍ ജമാഅത്ത് അനൂകൂലിച്ച വശം ഏതെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ലിങ്ക് നല്‍കിയതിന് ശേഷമാണ് ഈ ചോദ്യമുന്നയിക്കുന്നത്. ഇവിടെ ജനാധിപത്യത്തെ മൊത്തത്തില്‍ നിരാകരിച്ചു എന്ന് വരുത്തിതീര്‍ക്കുന്നത് ഒരു കപടരാഷ്ട്രീയ പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞാലും ഖുര്‍ആനും സുന്നതും പ്രമാണമായി അംഗീകരിക്കുന്ന ഒരു മതസംഘടനക്കോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ പറയാന്‍ കഴിയില്ല. മാത്രമല്ല ഒരിക്കലും ജമാഅത്ത് വിയോജിച്ച ജനാധിപത്യത്തിന്റെ ആ വശത്തോടുള്ള തങ്ങളുടെ നിലപാട് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഇതാണ് വ്യക്തമായ കാപട്യം. അവര്‍ക്കറിയാം പറഞ്ഞാല്‍ അതില്‍ ജമാഅത്തെ ഇസ്‌ലാമി പറഞ്ഞതിനപ്പുറം ഒന്ന് പറയാനാവില്ലെന്ന്. ഇവിടെ ഒരു ജമാഅത്തുകാരന്‍ മനസ്സിലാക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മുജാഹിദ് പ്രസ്ഥാനങ്ങള്‍ കവലകള്‍ തോറും പ്രസംഗം സംഘടിപ്പിക്കുന്നതിനും തങ്ങളുടെ വാരികകള്‍ ജമാഅത്ത് വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുന്നതിനും രണ്ട് ഉദ്ദേശ്യമുണ്ട്. ഒന്ന്, സന്ദര്‍ഭം തങ്ങളുടെ പ്രതിയോഗികളെ നേരിടാന്‍ ഉപയോഗപ്പെടുത്തുക. (ഇക്കാര്യത്തില്‍ ഒരവസരവും അവര്‍ നഷ്ടപെടുത്താറില്ല). മറ്റൊന്ന് തങ്ങള്‍ പിന്താങ്ങികൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം. ഇതിനപ്പുറം ഇസ്‌ലാമികമായ, രാജ്യസ്‌നേഹപരമായ, ജനക്ഷേമപരമായ ഒരു താല്‍പര്യം ഈ വിമര്‍ശനത്തില്‍ കാണുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലായിരിക്കും.

അതൊടൊപ്പം പ്രയോഗികതലത്തില്‍ ഇത്തരം സ്ഥാനാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം പരാമര്‍ശിക്കാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ല. ജമാഅത്ത് വളരെ ആള്‍ബലം കുറഞ്ഞ ഒരു പാര്‍ട്ടിയാണ്. പത്ത് പ്രവര്‍തകര്‍ പോലുമില്ലാത്ത പഞ്ചായത്തില്‍ അഞ്ചിടത്ത് അത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയവരുമുണ്ട്. പക്ഷെ മുഴുവന്‍ രാഷ്ട്രീയ നേതാക്കള്‍ കിട്ടിയ വേളകളിലെല്ലാം വിമര്‍ശിച്ചിട്ടും -അതും രാജ്യദ്രോഹമടക്കം- രാഷ്ട്രീയത്തിലിടപെടാത്ത മതസംഘടനകള്‍ വരെ ഇവരെ പരായജയപ്പെടുത്തണമെന്ന രാഷ്ട്രീയാഹ്വാനം നല്‍കിയിട്ടും സമൂഹത്തിലെ നിഷ്പക്ഷരും സ്വതന്ത്രചിന്തകരുമായ നല്ലൊരു വിഭാഗം ജനങ്ങള്‍ ഇതിനെ നന്നായി സ്വീകരിച്ചിരിക്കുന്നു. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറിക്കഴിഞ്ഞ ഈ ഘട്ടത്തില്‍ പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ വിള്ളല്‍ വീഴ്തി അവരുടെ വോട്ട് നേടി വിജയിക്കുന്നത് നിസ്സാരമല്ല. അതെത്രമാത്രമുണ്ടാകുമെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ ആവില്ല. കാത്തിരുന്നു കാണുക എന്നേ പറയാന്‍ കഴിയൂ. തോറ്റാല്‍ പോലും ഈ സാന്നിദ്ധ്യം രാജ്യത്തിന് ഗുണമേ വരുത്തൂ എന്നകാര്യത്തില്‍ ഈ സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാവില്ല.  

82 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

തോറ്റാല്‍ പോലും ഈ സാന്നിദ്ധ്യം രാജ്യത്തിന് ഗുണമേ വരുത്തൂ എന്നകാര്യത്തില്‍ ഈ സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാവില്ല.

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന് പ്രേരിപ്പിച്ച പോസ്റ്റും ചര്‍ചയും ഇവിടെ.

Arafath Kochipally പറഞ്ഞു...

വളരെ നന്നായിരിക്കുന്നു..

ബെഞ്ചാലി പറഞ്ഞു...

സാമ്രാജ്യത്വത്തിന് എതിരെ, ഫാസിസത്തിനു എതിരെ, അഴിമതിക്ക്‌ എതിരെ മുല്യബോധമ ഉള്ളവരെ കൊണ്ടുവരാന്‍ ഒരു ഹറാമായ കള്ള വോട്ട്.

വടകര: നഗസഭയിലെ 48 വാര്ഡാ്യ മുക്കൊലയില്‍ കള്ളവോട്ടിനു ശ്രമിച്ച ജമ-അതെ ഇസ്ലാമിയുടെ ജനകീയ വികസന മുന്നണി പ്രവര്ത്തെകനെ പോലീസ് അറസ്റ്റ് ചെയ്തു..ഇന്നലെ ഉച്ചയ്ക്‌ രണ്ടരയോടെ മുക്കോല ജെ ബീ സ്കൂളിലാണ് കള്ളവോട്ടിനു ശ്രമിച്ചത്.

എന്തെരേ മൂല്ല്യ ഫോതം!!
സോളിക്കുട്ടികള്‍ നൂറ്ക്ക് മിയ ജമ ഗമ...!!

Unknown പറഞ്ഞു...

ലത്തീഫ് സാഹിബ്. പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്. ബഷീര്‍ വള്ളിക്കുന്നിന്റെ ചര്‍ച്ചയില്‍ ഒരു ലിങ്ക് കൊടുത്തേക്കു.

parakkandy പറഞ്ഞു...

നന്നായി എഴുതി . വിമര്‍ശകര്‍ നാടിന്റെ വികസമല്ല ലക്ഷ്യമാക്കുന്നത് എന്ന് വളരെ വ്യക്തമാണ് മതം മാത്രം പറയാന്‍ വിധിക്കപെട്ടവര്‍ അവരവരുടെ രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുക എന്നതാണ് ‌ അവരുടെ വിമര്‍ശനത്തിന്റെ കാതല്‍

Unknown പറഞ്ഞു...

@ബെഞ്ചാലി
ഈ വാര്‍ത്തയുടെ ഉറവിടം എവിടെ എന്ന് ലിങ്ക് തരാമോ..?

Mohammed Ridwan പറഞ്ഞു...

മുജാഹിദ്‌ സുഹ്രുത്തുക്കള്‍ ചോദിക്കുന്നത് ജമാഅത്ത്, ജനാധിപത്യത്തോടുള്ള അതിന്റെ നയം മാറ്റാന്‍ ജനാധിപത്യത്തിനു എന്ത് മാറ്റം വന്നു എന്നാണു. മറ്റം ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങല്ക്കങല്ല. പ്രായോഗികമായി അത് സൃഷ്ടിച്ച സാഹചര്യങ്ങളും അത് കൊണ്ട് ലോകം ഇന്നനുഭവിക്കുന്ന പ്രയാസങ്ങളും കൂടിക്കൂടി വരികയാണെന്ന് നമുക്കറിയാം. എന്തിനധികം ഫാസിസം പോലും ഇന്ത്യയില്‍ അധികാരത്തില്‍ വന്നത് ജനാധിപത്യത്തിലൂടെയാണ്. എന്നാല്‍ അതേ ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ ഫാസിസം അധികാരത്തില്‍ നിന്നും തൂത്തെരിയപ്പെട്ടതും നാം കണ്ടു.
ജനാധിപത്യത്തിന്റെ നന്മ അതേ പടിയുണ്ട്. പക്ഷെ ശരിയും തെറ്റും 51% ജനങ്ങള്‍ തീരുമാനിക്കുന്ന അതിന്റെ തിന്മ കൊണ്ടുണ്ടാകുന്ന ദുഷ്ഫലങ്ങള്‍ കൂടിക്കൂടി വരുന്നേയുള്ളൂ. ആ ദുഷ്ഫലങ്ങളെ തടയാനുള്ള മാര്ഗറങ്ങ്ങ്ങളില്‍ ഇന്ന് ഏറ്റവും ഫലവത്തായിട്ടുള്ളത് ഇസ്ലാമിക ധാര്മ്മിങക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുക എന്നതാണ്. ഇജ്തിഹാദും ശൂറയുമൊക്കെ അതിനുല്ലതാണ്. മുജാഹിദു സുഹൃത്തുക്കള്‍ ജമാഅത്തിനെ പരിഹസിക്കാന്‍ മാത്രമേ “ശൂറ” ഉപയോഗിക്കാറുള്ളു.
ലതീഫ്‌ സാഹിബ് പറഞ്ഞത്പോലെ ജനാധിപത്യത്തിന്റെ ഇസ്ലാമിക വിരുദ്ധമായ വശം ഇസ്ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ചര്ച്ചന ചെയ്യാന്‍ ഇത് വരെ അവര്‍ തെയാരായിട്ടില്ല എന്നതാണ് വാസ്തവം.

Unknown പറഞ്ഞു...

അവസാനം വാര്‍ത്തയുടെ ഉറവിടം കിട്ടി.
ആര്‍ക്കും കിട്ടാത്ത എക്സ്ക്ലുസിവ് വാര്‍ത്ത കിട്ടിയിരിക്കുന്നത് തേജസിന് മാത്രം. ദേശാഭിമാനിക്ക് പോലും കിട്ടിയിട്ടില്ല ഈ എക്സ്ക്ലുസിവ്. സത്യം എന്തെന്ന് വടകരക്കാര്‍ക്ക് മാത്രം അറിയാം.

CKLatheef പറഞ്ഞു...

@SADIK

എത്രയൊക്കെ പറഞ്ഞിട്ടും ജമാഅത്ത് വിമര്‍ശകര്‍ ചര്‍ചയെ സമീപിക്കുന്ന ശൈലിയാണ് ബെഞ്ചാലിയുടെ കമന്റ് സൂചിപ്പിക്കുന്നത്. ജമാഅത്ത് കുതന്ത്രങ്ങള്‍ ചെയ്യില്ലെങ്കിലും മറ്റുള്ളവരുടെ ചില കുതന്ത്രങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതിയറിഞ്ഞേ പ്രതികരിക്കൂ. ഒരു പക്ഷെ സത്യമായിരിക്കാം. ജനകീയമുന്നണി എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിനെ തകര്‍ക്കാന്‍ ബോധപുര്‍വമായ ശ്രമങ്ങള്‍ നടക്കില്ല എന്ന് കരുതുന്നത് വിഢിത്തരമായിരിക്കും. പ്രസ്തുത സംഭവം സത്യമാണെങ്കില്‍ ഒരിക്കലും ഞാനോ എന്നേ പോലെ ചിന്തിക്കുന്ന ആരും അതിനെ അംഗീകരിക്കുകയുമില്ല. വിമര്‍ശകരും അതറിയാത്തവരാകും എന്നെനിക്ക് തോന്നുന്നില്ല.

CKLatheef പറഞ്ഞു...

@Mohammed Ridwan,

ജമാഅത്തിന്റെ ജനാധിപത്യത്തോടുള്ള നിലപാട് വ്യക്തമാണ്. എന്നാല്‍ ഇതുപോലെ ഏതെങ്കിലും മതസംഘടനയോ അവരുള്‍കൊള്ളുന്ന രാഷ്ട്രീയ സംഘടനയോ വ്യക്തമാക്കിയിട്ടുണ്ടോ?.

അറിയാന്‍ വേണ്ടിയുള്ള ഒരു ചോദ്യമായി പരിഗണിക്കുക.

ഉത്തരമില്ലെങ്കില്‍ ഈ ചോദ്യത്തിന് ആരും അപ്രകാരം ചെയ്തിട്ടില്ല എന്ന കണ്‍ക്ലൂഷനില്‍ എത്തുകയും ചെയ്യും.

താങ്കള്‍ പറഞ്ഞത് സത്യമാണ്.

>>>... ജനാധിപത്യത്തിന്റെ നന്മ അതേ പടിയുണ്ട്. പക്ഷെ ശരിയും തെറ്റും 51% ജനങ്ങള്‍ തീരുമാനിക്കുന്ന അതിന്റെ തിന്മ കൊണ്ടുണ്ടാകുന്ന ദുഷ്ഫലങ്ങള്‍ കൂടിക്കൂടി വരുന്നേയുള്ളൂ. ആ ദുഷ്ഫലങ്ങളെ തടയാനുള്ള മാര്ഗറങ്ങ്ങ്ങളില്‍ ഇന്ന് ഏറ്റവും ഫലവത്തായിട്ടുള്ളത് ഇസ്ലാമിക ധാര്മ്മിങക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുക എന്നതാണ്.<<<

ജനാധിപത്യത്തിന്റെ ജമാഅത്ത് അംഗീകരിച്ച വശത്തിലാണ് വോട്ടും തെരഞ്ഞെടുപ്പുമെല്ലാം വരുന്നത് എന്ന് ഏത് വിഢിക്കാണ് മനസ്സിലാക്കാന്‍ പ്രയാസമുള്ളത്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ചക്ക് വരുന്നവര്‍ ആദ്യം ജമാഅത്ത് വിയോജിച്ച വശത്ത് തങ്ങളുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ആരംഭിക്കട്ടെ.

Unknown പറഞ്ഞു...

പ്രസ്തുത വാര്‍ത്ത മാധ്യമത്തില്‍ ഇങ്ങിനെ വായിക്കാം.

വടകര: കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കവെ യുവാവ് അറസ്റ്റില്‍. താഴെ അങ്ങാടി സ്വദേശി ഷക്കീറാണ് (26) പിടിയിലായത്. വടകര മുനിസിപ്പല്‍ 46ാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വ്യാജ വിലാസവുമായി വോട്ടു ചെയ്യാനെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്. വിലാസത്തില്‍ ബൂത്ത് ഏജന്റുമാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥന്മാര്‍ ഇടപെടുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

K.P.Sukumaran പറഞ്ഞു...

രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും സാമ്പത്തികമാഫിയകളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് നിലവിലുള്ളത്. ഈ കൂട്ട്കെട്ട് അഴിമതിയിലുടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഉദാഹരണത്തിന് സാന്റിയാഗോ മാര്‍ട്ടിന്റെ കാര്യമെടുക്കാം. ബര്‍മ്മയില്‍ നിന്ന് , അവിടെ തരികിട പരിപാടിയില്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഇന്ത്യയിലേക്ക് കുടിയേറിയതാണ് മാര്‍ട്ടിനും കുടുംബവും. ( ഇവിടെ വായിക്കാം: http://tinyurl.com/2ckkwkf ) കോയമ്പത്തൂരില്‍ ചെറിയ ഒരു ലോട്ടറി സ്റ്റാള്‍ തുടങ്ങിയ മാര്‍ട്ടിന്‍ ഇന്ന് ആരാണ്? ഈ രാഷ്ട്രീയ സംസ്ക്കാരം മാറേണ്ടതുണ്ട്. അതിനുള്ള തുടക്കം കുറിക്കലാണ് ജനകീയമുന്നണികളുടെ ആവിര്‍ഭാവം എന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊന്ന് ജനങ്ങളുമായി ഇന്ന് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ബന്ധവുമില്ല. ഈ തെരഞ്ഞെടുപ്പില്‍ എത്ര വോട്ട് കിട്ടിയെന്നതല്ല, ജനങ്ങളുമായുള്ള സമ്പര്‍ക്കം തുടര്‍ന്നങ്ങോട്ട് ജനകീയമുന്നണി പ്രവര്‍ത്തകര്‍ നടത്തും എന്നും പ്രതീക്ഷിക്കുകയാണ് ഞാന്‍ . അത് നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും.

K.P.Sukumaran പറഞ്ഞു...

ഇത് കൂടി വായിക്കുക

CKLatheef പറഞ്ഞു...

SADIK പറഞ്ഞു...

>>> ലത്തീഫ് സാഹിബ്. പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്. ബഷീര്‍ വള്ളിക്കുന്നിന്റെ ചര്‍ച്ചയില്‍ ഒരു ലിങ്ക് കൊടുത്തേക്കു. <<<

പ്രിയ സാദിഖ്,

ലിങ്ക് നല്‍കാത്ത പ്രശ്‌നമല്ല. ഞാന്‍ തന്നെ ലിങ്ക് നല്‍കിയിട്ടുണ്ട് അതിന് ശേഷം ചിന്തകനും. ഇവിടെ ആളുകള്‍ വന്ന് വായിക്കാത്തതുകൊണ്ടുമല്ല. കൗണ്ടര്‍ നോക്കൂ. വിമര്‍ശനം എവിടെ നിന്ന് തുടങ്ങണമെന്നറിയാത്തതുകൊണ്ടാണ്. താമസിയാതെ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കാം.

sahana പറഞ്ഞു...

ബെന്ജാലി--സമൂഹത്തില്‍ ഫിത്ന ഉണ്ടാക്കാരുത്,,,,,,,

Mohammed Ridwan പറഞ്ഞു...

ജമാഅത്തിന്റെ ജനാധിപത്യത്തോടുള്ള നിലപാട് വ്യക്തമാണ്. എന്നാല്‍ ഇതുപോലെ ഏതെങ്കിലും മതസംഘടനയോ അവരുള്‍കൊള്ളുന്ന രാഷ്ട്രീയ സംഘടനയോ വ്യക്തമാക്കിയിട്ടുണ്ടോ?.
അറിയാന്‍ വേണ്ടിയുള്ള ഒരു ചോദ്യമായി പരിഗണിക്കുക.
ഉത്തരമില്ലെങ്കില്‍ ഈ ചോദ്യത്തിന് ആരും അപ്രകാരം ചെയ്തിട്ടില്ല എന്ന കണ്‍ക്ലൂഷനില്‍ എത്തുകയും ചെയ്യും.
@CK Latheef
അതിനു മറുപടി ജമാഅത്ത്-ഇതരരില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാമൊ? ഇല്ല എന്ന് തന്നെയാണ് എന്റെ പക്ഷം

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

സ്വന്തമായ ഒരു നിലപാടില്ലാത്തവര്‍ക്ക് ജാരസന്തതികള്‍ക്ക് കിട്ടാവുന്ന ഒരു സൌകര്യമുണ്ട് - ഏത് മാന്യനേയും അവന്റെ തന്തക്കു വിളിച്ച് ജനമധ്യത്തില്‍ അവഹേളിക്കാം. രണ്ടു കാരണത്താല്‍ തിരിച്ച് ഒരു തെറി കേള്‍ക്കേണ്ടി വരില്ല. ഒന്ന്‍ പ്രതിയോഗിയുടെ മാന്യത, രണ്ട്, ഇനി അല്പം മാന്യത വിട്ടാല്‍ തന്നെ ഏത് തന്തയെ തെറി പറയും? കിട്ടുന്ന അവസരം മുജാഹിദുകള്‍ ഉപയോഗിച്ചോട്ടെ.

ഷാനിദ് അലി പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് .... കാര്യങ്ങള്‍ നല്ല രീതിയില്‍ വിശദീകരിക്കപ്പെട്ടു .....

ഷെബു പറഞ്ഞു...

ലതീഫ്‌ സാഹിബ്‌
നല്ല പോസ്റ്റ്‌. രണ്ടു പോസ്റ്റിലേയും (വള്ളിക്കുന്നു പോസ്റ്റ്‌) കമന്റ്‌ നിലവാരത്തിന്‌ നല്ല വ്യത്യാസം കാണുന്നുണ്ട്‌. മനസ്സിൽ അൽപം നന്മ ബാക്കിയുള്ളവർ നിലവിലെ സമൂഹ്യ വ്യവസ്ഥിതിയിൽ പരിതപിക്കുകയും മാറ്റത്തിനു വേണ്ടി കൊതിക്കുകയും ചെയ്യും. അതാണ്‌ ജനകീയ മുന്നണിയുടെ പ്രസക്തിയും. അവിടെയും ചോര തന്നെ മുജാഹിദുകൾക്ക്‌ കൗതുകം! സംഘടനാ സംകുചിതത്വം നന്നെ ചുരുങ്ങിയത്‌ ഈ വിഷയത്തിൽ പാടില്ലായിരുന്നു. സമൂഹത്തിനു നന്മ ചെയ്യുന്നത്‌ പോലും പാര വെചു തകർക്കാൻ ഒരു മുസ്ലിം മത സംഘടന മുതിരുന്നത്‌ എത്ര ദുഃഖകരം!

ചിന്തകന്‍ പറഞ്ഞു...

ട്രാക്കിംഗ്

Ashraf പറഞ്ഞു...

ബഷീര്‍ വള്ളിക്കുന്ന് ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ജമാഅത്ത് സുഹൃത്തുക്കള്‍ എന്നാണു എനിക്ക് പറയാനുള്ളത്. ആ പോസ്റ്റിലെ അഞ്ഞൂറ് കമന്റുകളും ഞാന്‍ വായിച്ചു. സംശയം ഉള്ളവര്‍ക്ക് അവിടെ സന്ദര്‍ശിക്കാം. ആ ബ്ലോഗിന്റെ ലിങ്ക് ഈ ലേകനത്തില്‍ കൊടുക്കാതിരുന്നത് മോശമായി. ഇതാണ് ആ ലിങ്ക്. http://www.vallikkunnu.com/

n പറഞ്ഞു...

നല്ല പോസ്റ്റ്‌.

ചിന്തകന്‍ പറഞ്ഞു...


Ashraf പറഞ്ഞു...
ബഷീര്‍ വള്ളിക്കുന്ന് ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു ജമാഅത്ത് സുഹൃത്തുക്കള്‍ എന്നാണു എനിക്ക് പറയാനുള്ളത്. ആ പോസ്റ്റിലെ അഞ്ഞൂറ് കമന്റുകളും ഞാന്‍ വായിച്ചു. സംശയം ഉള്ളവര്‍ക്ക് അവിടെ സന്ദര്‍ശിക്കാം. ആ ബ്ലോഗിന്റെ ലിങ്ക് ഈ ലേകനത്തില്‍ കൊടുക്കാതിരുന്നത് മോശമായി

=
സഹോദരാ അഷ്രഫെ.
മറുപടി പറയാതെ ഒഴിഞ്ഞുമാറിയവ ഓരോന്നായി ഇവിടെ ഉദ്ധരിക്കൂ. കാടടച്ച് വെടി വെക്കുന്നതിനേക്കാള്‍ നല്ലത് അതല്ലേ. അവിടെ അഞ്ഞൂറു കമന്റ് വായിച്ചിട്ടും ഈ പോസ്റ്റു മുഴുവന്‍ വായിച്ചിട്ടും ഈ പോസ്റ്റിന്‍ ലത്തീഫ് സാഹിബിട്ട രണ്ടാമത്തെ കമന്റ് മാത്രം കാണാതെ പോയതെന്തേ സഹോദരാ?

CKLatheef പറഞ്ഞു...

@ചിന്തകന്‍

അഷ്‌റഫ് ഇവിടെ കാണിച്ച അന്ധത തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നം. ഞാന്‍ പോസ്റ്റില്‍ ലിങ്ക് കൊടുക്കാതിരുന്നത് അത് വായിക്കുന്നതിന് മുമ്പ് പോസ്റ്റില്‍നിന്ന് ചാടിപോകരുതെന്ന് കരുതിയാണ്. എന്നാല്‍ നമ്മുടെ സുഹൃത്ത് ധരിച്ചത്. അവിടെ ചോദ്യം താങ്ങാനാവാതെ രക്ഷപ്പെട്ടതിനാല്‍ ഞാനവിടേക്ക് ലിങ്ക് നല്‍കുകയില്ല എന്നാണ്.

ഞാനത്ഭുതപ്പെടുകയാണ് ഈ കമന്റ് ബോക്‌സ് ഇവിടെ തുറന്നിട്ടിട്ടും. എന്തുകൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു കമന്റ് നല്‍കുന്നില്ല. അല്ലെങ്കില്‍ വിമര്‍ശനം ഉന്നയിക്കുന്നില്ല. ഇതില്‍നിന്ന് ലളിതമായി മനസ്സിലാക്കാവുന്ന സത്യം. തങ്ങളുടെ വിമര്‍ശനത്തില്‍ ജമാഅത്ത്‌വിമര്‍ശകര്‍ക്ക് പോലും മതിപ്പില്ലെന്നതാണ്.

ഷെബു പറഞ്ഞു...

ആരോപണങ്ങളില്‍ സത്യസന്ധത പാലിക്കാതിരിക്കലാണ് ജമാഅത്ത് വിരോധികളുടെ ഒരു രീതി. മുജാഹിദ് ആയതിനാല്‍ ബഷീര്‍ വള്ളിക്കുന്നും അത് തന്നെ തുടരുന്നു. ഒരായിരം തവണ മാന്യമായി മറുപടി പറഞ്ഞാലും അതെ ആരോപണവുമായി പിന്നെയും വരും. കൂടെ കുറെ ബാലിശമായ ശൈലികളും പരിഹാസങ്ങളും പൊട്ടിച്ചിരിയും കാണും. ഈ ശൈലി കാരണം തന്നെയാവണം മുജാഹിദ് പ്രസ്ഥാനം രണ്ടും മൂന്നുമായി നെടുകെ പിളരാന്‍ കാരണം. പക്ഷെ അതും അലങ്കാരമായി കൊണ്ട് നടക്കുന്നു. അതില്‍ മുതലെടുപ്പ് നടത്താതെ മുജാഹിദുകളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച ജമാഅത്ത് നേതൃത്വത്തെ ഇന്നും ദ്രോഹിക്കുന്നതില്‍ അവര്‍ പരസ്പരം മത്സരിക്കുന്നു! ഇതെന്തു രോഗമെന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ല!

ഇട്ടോളി പറഞ്ഞു...

@shebu- ithinu oru manyamaya marupadi tharamo??

aayiram thavana venda- oru thavana mathi

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരംഗവും ഒരു എം പിയോ, എം എല്‍ എയോ എന്നുവേണ്ട പഞ്ചായത്ത്‌ മെമ്പര്‍ പോലും ആയിട്ടില്ല; ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്‌ട്രീയ ലക്ഷ്യമായിരുന്നുവെങ്കില്‍ ഇഖാമത്തുദ്ദീനിന്‌ ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച്‌ അവരോടൊപ്പം ചേരുകയാണ്‌ വേണ്ടിയിരുന്നത്‌. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.”
(ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍)

ഇന്ത്യന്‍ പറഞ്ഞു...

പരിഹാസ്യമായ നിലപാടുകള്‍ കൈകൊള്ളുന്നതില്‍ നിന്ന് മുജാഹിദ്‌ പ്രസ്ഥാനം പിന്നോട്ട് പോകുന്നില്ല എന്നത് അത്ഭുതമുളവാക്കുന്നു.

ആധുനിക രാഷ്ട്രീയ വ്യവസ്ഥയുടെ താത്വിക അടിത്തറകളെ കുറിച്ച് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും വ്യത്യസ്‌തമായി ഒരു നിലപാട് എടുക്കാന്‍ മുജാഹിദുകള്‍ക്ക് ആവില്ല. പിന്നെ, പ്രായോഗിക രാഷ്ട്രീയത്തില്‍ അതേ അടിത്തറയില്‍ നിലപാട് രൂപപ്പെടുത്താന്‍ മാത്രം ചങ്കൂറ്റവും ആദര്‍ശവും മുജാഹിദുകള്‍ക്ക്‌ ഇല്ല താനും. കാരണം, രാഷ്ട്രീയ രംഗം മറ്റു പലര്‍ക്കുമായി വീതിച്ചു കൊടുത്ത ഒരു "മത" സംഘടന മാത്രമാണല്ലോ അവര്‍.

സ്വന്തമായി ഒരു രാഷ്ട്രീയ നിലപാട് ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ജമാഅത്തെ ഇസ്ലാമിയോടു ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നതിന്‍റെ കാരണം വളരെ സങ്കുചിതമായ സംഘടനാ ബോധം എന്നതിനപ്പുറം ഒന്നുമല്ല.

സ്വന്തമായി രാഷ്ട്രീയമില്ലാത്തവര്‍, ഇസ്ലാമിക പ്രസ്ഥാനത്തിനു എതിരെ മാത്രം രാഷ്ട്രീയം പറയുന്നത് സങ്കുചിത ചിന്തയല്ലാതെ മറ്റെന്താണ്. ജമാഅത്തെ ഇസ്ലാമിയും പ്രവര്‍ത്തകരും രാഷ്ട്രീയത്തെ കാണുന്നതും വിലയിരുത്തുന്നതും കേവല തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയമായി മാത്രമല്ല. ഒരു ചിന്താ പദ്ധതിയും താത്വിക അടിത്തറയും ഉള്ള ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയം മുജാഹിദുകള്‍ സംസാരിക്കുന്നത് പോലെ ഉപരിപ്ലവമായ വിലയിരുത്തലുകള്‍ അല്ല.

ചിന്തയുടെ പ്ലാറ്റ്ഫോം തന്നെ മുജാഹിദുകള്‍ മാറ്റിയാലേ ഈ പറയുന്നത് അവരുടെ തലയില്‍ കയറൂ. ഇല്ലെങ്കില്‍ തറ രാഷ്ട്രീയ നിലവാരത്തിനു അപ്പുറം ചിന്തിക്കാന്‍ അവര്‍ക്ക്‌ ആവില്ല. സംഘടന പക്ഷപാതിത്വം അന്ധരാക്കുമ്പോള്‍ അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തമല്ലേ

CKLatheef പറഞ്ഞു...

ഇട്ടോളി മറുപടി പറയാനായി തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്തകത്തില്‍നിന്ന് ഒരു ഖണ്ഡിക ഉദ്ധരിച്ചിരിക്കുന്നു. മറുപടി പറയാനാവശ്യപ്പെട്ടത് ശെബുവിനോടാണെങ്കിലും ഇത്തരം ചില ക്വാട്ടിഗുകള്‍ ജമാഅത്തിനെതിരെ വ്യപകമായി ഉപയോഗിക്കുന്നു. (അതുകൊണ്ട് ജമാഅത്തിന് ഒന്നും സംഭവിക്കുന്നില്ല, അതിന്റെ പ്രവര്‍ത്തകര്‍ക്ക് അക്കാരണത്താല്‍ അല്‍പം പോലും ആശയക്കുഴപ്പം ഉണ്ടാകുന്നുമില്ല എന്നത് വേറെ കാര്യം).

ആദ്യമായി ഒരൊറ്റ ക്വാട്ടിംഗ് നല്‍കിയതിലൂലെ മറ്റുള്ള മുജാഹിദുകളില്‍നിന്ന് വ്യത്യസ്ഥമായി താങ്കള്‍ ആരോഗ്യകരമായ ഒരു ചര്‍ചക്കുള്ള സന്നദ്ധതയറിയിച്ചിരിക്കുകയാണ്. അതിന് പ്രത്യേകം നന്ദി. (cont..)

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമി ഒരു അരാഷ്ട്രീയ പ്രസ്ഥാനമല്ല. വ്യക്തമായ രാഷ്ട്രീയ നിലപാടോടുകൂടിയാണ് അത് രൂപപെട്ടതുതന്നെ. കാരണം അതിന്റെ ദര്‍ശനം ഇസ്‌ലാമാണ്. പള്ളിയും പാര്‍ലമെന്റും അതിന്റെ ഭാഗമാണ്. ആരാധനാ കര്‍മമായ നോമ്പും, രാഷ്ട്രീയ കാര്യമായ പ്രതിക്രിയയും ഒരേ വാക്കിനാല്‍ (കുതിബ എന്ന പദം) നിര്‍ബന്ധമാക്കിയ ഖുര്‍ആനാണ് അതിന്റെ അടിത്തറ. സന്‍ആ മുതല്‍ ഹദ്‌റമൗത്ത് വരെ നിര്‍ഭയം ഒരു പെണ്‍കുട്ടിക്ക് സഞ്ചരിക്കാവുന്ന ഒരു രാജ്യം സ്വപ്‌നം കണ്ട് അത് മറ്റുള്ളവരോട് പറഞ്ഞ് പ്രബോധനം നിര്‍വഹിച്ച പ്രവാചകനാണ് അതിന്റെ രണ്ടാമത്തെ അവലംബം. എന്നിരിക്കെ ജമാഅത്തിന് അരാഷ്ട്രീയമാകാനാകില്ല.

എന്താണ് ജമാഅത്ത് വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക രാഷ്ട്രീയം എന്ന് അത് തുടക്കം മുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അതിന്റെ തുടക്കം മുതലിങ്ങോട്ട് നിലപാടുകള്‍ എടുത്ത് വന്നത്. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ അതിലൊരു രാഷ്ട്രീയമുണ്ടായിരുന്നു. വോട്ടു ചെയ്തപ്പോഴും ഇപ്പോള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ മുന്നിട്ടിറങ്ങിയപ്പോഴും അതേ രാഷ്ട്രീയമുണ്ട്.

CKLatheef പറഞ്ഞു...

രാഷ്ട്രീയ തീരുമാനങ്ങളും നിലപാടുകളും കൈകൊള്ളേണ്ടത് നിലവിലെ പരിതസ്ഥിതി അനുസരിച്ചാണ്. 1400 വര്‍ഷം മുമ്പ് പ്രാചകന്‍ മദീനയില്‍ പയറ്റിയ അതേ രാഷ്ട്രീയ നിലപാടുകള്‍ ഒരിടത്തേക്കും ഇനി പറിച്ചു നടാന്‍ കഴിയില്ല. എന്നാല്‍ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ മാറാതെ നിലകൊള്ളുകയും ചെയ്യും. ഇവ തമ്മില്‍ വേര്‍ത്തിരിക്കാത്തതും എന്താണ് ഇസ്‌ലാമിക രാഷ്ട്രീയം എന്ന് യഥാവിധി മുജാഹിദ് പണ്ഡിതര്‍ അണികളെ പഠിപ്പിക്കാത്തതുമാണ് ഇവിടെ നേരിടുന്ന യഥാര്‍ഥ പ്രശ്‌നം.

ഇസ്‌ലാമിന്റെ രാഷ്ട്രീയ അടിത്തറയില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രായോഗിക വല്‍ക്കരണത്തെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അത് അവസാനിച്ചിട്ടില്ല. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളില്‍ വിവിധ രാഷ്ട്രീയ തീരുമാനങ്ങളെടുത്തു. ഓരോ പ്രവാശ്യവും ഇത്തരം തീരുമാനമെടുക്കുമ്പോള്‍ ഇതിനെക്കുറിച്ച് പഠിക്കാത്ത മുജാഹിദുകള്‍ വിമര്‍ശനമുന്നയിച്ചുകൊണ്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ അവയില്‍ ചിലതിന് നല്‍കപ്പെട്ട മറുപടികളാണ് ഈ നല്‍കപ്പെടുന്ന ഉദ്ധരണികളൊക്കെ എന്ന് മനസ്സിലാക്കാന്‍ കഴിയും. സംശയമുണ്ടെങ്കില്‍ അവ ഉള്‍കൊള്ളുന്ന ലേഖനങ്ങള്‍ വായിക്കുക. ഇപ്പോള്‍ ജമാഅത്ത് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. അന്നെടുത്ത നിലപാടിന് മറുപടി പറയാനല്ല. അന്ന് നല്‍കപ്പെട്ട മറുപടിക്ക് മറുപടി പറയാനാണ്.

CKLatheef പറഞ്ഞു...

ഇനി ഇട്ടോളി ഇട്ട കമന്റിലേക്ക് തിരിച്ചുവരാം. പതിവിന് വിപരീതമായി പുസ്തകത്തിന്റെ പേജും വര്‍ഷവുമൊക്കെ നല്‍കിയിട്ടുണ്ട്. ഈ പുസ്തകം ആദ്യമായി പുറത്തിറങ്ങുന്നത്. 1979 ലാണ് അഥവാ 31 വര്‍ഷം മുമ്പ്. ഇത് ഇവിടെ സൂചിപ്പിക്കാന്‍ കാരണം ഇതൊരു പുതിയ പ്രസ്താവനയാണ് എന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ്.

എന്താണ് അതിന്റെ ഉദ്ദേശ്യം. അതറിയാല്‍ പുസ്തകം മുഴുവന്‍ വായിക്കേണ്ടതില്ല ഉദ്ധരണിയുടെ മുമ്പില്‍ നല്‍കിയ രണ്ട് വാചകങ്ങള്‍ വായിച്ചാല്‍ മതി. ജമാഅത്തെ ഇസ്‌ലാമി ഒരു തനിരാഷ്ട്രീയ സംഘടനയാണ് എന്ന് മുജാഹിദുകള്‍ എക്കാലത്തും പ്രചരിപ്പിച്ചിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ പ്രത്യേകിച്ചും.(രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു സമഗ്രജീവിതദര്‍ശനമാണ് ഇസ്ലാമെന്ന ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണം ഉള്‍കൊള്ളാന്‍ അക്കാലത്ത് അവര്‍ക്ക് സാധിച്ചില്ല എന്നര്‍ഥം) ഇസ്‌ലാമിലെ രാഷ്ട്രീയ പറയാനോ പ്രകടിപ്പിക്കാനോ ഉള്ളതല്ല എന്ന തെറ്റിദ്ധാരണയില്‍നിന്നാകണം അത്. അല്ലെങ്കില്‍ അക്കാലത്ത് ഇസ്‌ലാമിലെ രാഷ്ട്രീയം അംഗീകരികാനുള്ള പ്രയാസമായിരിക്കാം. അതിന് മറുപടി പറഞ്ഞ കൂട്ടത്തിലാണ് ശൈഖ് ഇങ്ങനെ ഒരു വിശദീകരണം നല്‍കിയത്. (cont.)

CKLatheef പറഞ്ഞു...

ഇട്ടോളിയുടെ ഉദ്ധരണി ഉള്‍കൊള്ളുന്ന പൂര്‍ണമായ പരാമര്‍ശം ഇങ്ങനെയാണ്.

രാഷ്ട്രീയ ലക്ഷ്യം?

['ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും അതിനാല്‍ അതൊരു മതസംഘടനയല്ലെന്നും രാഷ്ട്രീയ സംഘടനമാത്രമാണെന്നും ഈ വിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എം.പി.യോ എം.എല്‍.എയോ എന്നുവേണ്ട പഞ്ചായത്ത് മെമ്പര്‍ പോലുമോ ആയിട്ടില്ല. ആകാന്‍ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയലക്ഷ്യമായിരുന്നെങ്കില്‍ ഇഖാമത്തുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച് ഏല്‍പിച്ചാല്‍ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന് പറഞ്ഞ ഖുറൈശീ പ്രമുഖരോട് നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്‍ക്കു പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്.' (page 41,42 2003)]

ഇതാണ് ഖണ്ഡിക ഇതുവായിച്ചിട്ട് എന്ത് മറുപടിയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഇതിന് നല്‍കേണ്ടത് എന്നറിയുന്നില്ല. നിങ്ങള്‍ നല്‍കുന്ന ഓരോ ഉദ്ധരണിക്ക് പിന്നിലും അതിന്റെ കാറ്റുപോക്കുന്ന ഇത്തരം ചില വസ്തുതകളുണ്ട്. മനസിലായില്ലെങ്കില്‍ ഒന്നുകൂടു വിശദീകരിക്കാം.

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമി മതസംഘടനയല്ല ഒരു തനിരാഷ്ട്രീയ സംഘടനയാണ് എന്ന് ഒരു ആരോപണം മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ ഉന്നയിച്ചാല്‍ എന്ത് മറുപടിയാണ് ഞങ്ങള്‍ക്ക് പറയാനുണ്ടാവുക എന്ന് നോക്കാം:

'ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം രാഷ്ട്രീയമാണെന്നും അതിനാല്‍ അതൊരു മതസംഘടനയല്ലെന്നും രാഷ്ട്രീയ സംഘടനമാത്രമാണെന്നും ഈ വിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ അറുപത്തിരണ്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരംഗവും ഒരു എം.പി.യോ എം.എല്‍.എയോ ആകാന്‍ ശ്രമിച്ചിട്ടില്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പോലും ജമാഅത്തെ ഇസ്‌ലാമി, പൊതുജനപങ്കാളിത്തത്തോടു കൂടി ജനകീയമുന്നണി രൂപീകരിക്കുകയും, ഇസ്‌ലാം സമൂഹത്തില്‍ ആഗ്രഹിക്കുന്ന നല്ലമാറ്റങ്ങള്‍ക്കുതകുമാര്‍ (മറ്റേത് മനുഷ്യനെ സംബന്ധിച്ചിടത്തോളവും അത് ആവശ്യമുള്ളതാണ്) അത്തരം തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. രാഷ്ട്രീയലക്ഷ്യമായിരുന്നെങ്കില്‍ ഇഖാമത്തുദ്ദീനിന് ശ്രമിക്കുന്നതിന് പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്.' (കറുപ്പിച്ചത് മാറ്റം വരുത്തിയ ഭാഗം)

ബാക്കിയുള്ള ഭാഗത്ത് കാതലായ മാറ്റം ആവശ്യമായി വരും കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച അധികാരങ്ങള്‍ ലോക ഇസ്‌ലാമിക സംഘടനകള്‍ മൊത്തത്തില്‍ എടുത്ത ചില രാഷ്ട്രീയ തീരുമാനങ്ങളൊക്കെ അതില്‍ സ്വാധിനം ചെലുത്തും. ആദ്യമറുപടിക്ക് ശേഷം 32 വര്‍ഷം കഴിഞ്ഞുപോയല്ലോ.

ശൈഖിന്റെ ഉദ്ധരണിമാത്രം വായിച്ചതുകൊണ്ടുള്ള കുഴപ്പമാണ് ഇട്ടോളി എന്ന മുജാഹിദ് സുഹൃത്തിന് പറ്റിയത്. വള്ളിക്കുന്നിന്റെ ബ്ലോഗില്‍ ഉദ്ധരണികള്‍ ചറപറപെയ്യുമ്പോള്‍ ഇവിടെ ഒരു ഉദ്ധരണി നല്‍കാന്‍ ഒരു ദിവസം കാത്തിരുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ വായനക്കാര്‍ക്ക് പിടികിട്ടിക്കാണും.

ഒരു നുറുങ്ങ് പറഞ്ഞു...

വിഷയത്തിലെ പ്രമേയം ജമാഅത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പ് നയവും ജനാധിപത്യവും ആണെന്നത് സാന്ദര്‍ഭികം തന്നെ.ആറ് പതിറ്റാണ്ടിലേറെ ഒരു സംഘം,നിയമാനുസൃതമായി ജനതക്ക്മുന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അടിയന്തിരാവസ്ഥയിലും,ബാബരിമസ്ജിദ് ധ്വംസനവുമായി ബന്ധപ്പെടുത്തിയും തികച്ചും അന്യായമായി നിരോധിക്കപ്പെട്ട സമയം ഒഴിച്ചുനിര്ത്തിയാല്‍ തുറന്ന അജണ്ടയും അതിലേറെ സുതാര്യമായ പരിപാടികളുമായി ഈ പ്രസ്ഥാനം ഭാരതജനതയുടെ മുമ്പാകെ പ്രവര്‍ത്തിക്കുന്നു.
ഈ പ്രസ്ഥാനത്തിന്‍റെ വിമര്‍ശകരാണ്‍ അതിന്‍ ഇന്ന് കാണുന്ന വളര്‍ച്ചയും വികാസവും നേടിക്കൊടുത്തിട്ടുണ്ടാവുക.ജന്മനാള്‍തൊട്ട് ഇന്നുവരേയും നിരന്തരം ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും രൂക്ഷമായ വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെട്ട മറ്റേതെങ്കിലും പാര്‍ട്ടികളുണ്ടോ എന്ന് അത്ഭുതപ്പെടുകയാണ്‍.!

ഈ നീണ്ടകാലയളവില്‍,തളരാതെ പിളരാതെ സര്‍വ്വവിധങ്ങളായ ആരോപണങ്ങളേയും കൂസലന്യെ നേരിട്ട്കൊണ്ട് സത്യസന്ധമായ വാദമുഖങ്ങളും ധീരമായ നിലപാടുകളുമായി മുന്നേറുന്നു.വളരേ പരിമിതമായ വിഭവ്ങ്ങളും,എണ്ണമേറെയില്ലാത്ത അതിന്‍റെ പ്രവര്‍ത്തകരും കളങ്കമേശാതെ സമൂഹമധ്യത്തില്‍ ഇന്നും നിലനിന്നുവരുന്നത് അതുള്‍ക്കൊള്ളുന്ന ആശയത്തിന്‍റെ ഗാംഭീര്യവും മേന്മയും കൊണ്ട്മാത്രമാണെന്നേ കരുതാനാവൂ.!
ഈ പ്രസ്ഥാനം ഏറെ ചര്ച്ച ചെയ്യപ്പെടുന്ന ഈ ഘട്ടത്തിലും അതിന്‍റെ വിമര്‍ശകര്‍ അതിനെതിരേ ഉന്നയിച്ച്കൊണ്ടിരിക്കുന്നത് പലതവണ മറുപടി നല്‍കിക്കഴിഞ്ഞ ആരോപണങ്ങളാണെന്നത് സഹതാപകരമെന്നേ പറയാനാവൂ.ചിലര്‍ക്കിപ്പോഴും പഥ്യം മൌദൂദിയുടെ കൊച്ചു പുസ്തകത്തിലെ ജനാധിപത്യവുമായി ബന്ധപ്പെടുത്തി അദ്ദേഹം കുറിച്ചിട്ട ചില വരികളോടാണ്‍ !
ആ പുസ്തകം ഒന്ന് മനസ്സിരുത്തി വായിച്ച്,അതിലെ പ്രതിപാദ്യമായ
വിഷയങ്ങള്‍ പഠിക്കാനെങ്കിലും ശ്രമിക്കാതെ ഏതെങ്കിലും പേജിലെ തലയും വാലും മുറിച്ച്മാറ്റി കോപ്പിപേസ്റ്റ് ചെയ്താല്‍ തട്ടുതകര്‍പ്പന്‍ വിമര്‍ശനമായി എന്ന് കരുതുന്നത് മൌഡ്യമല്ലേ..?
അത് കൊണ്ട് ശക്തമായ തെളിവുകളുമായി,വിമര്‍ശനത്തിന്‍ തയാറുള്ളവര്‍ ഒന്നൊരുങ്ങി വരണം എന്ന് അഭ്യര്‍ത്ഥിക്കേണ്ടി വരുന്നു. പല ബ്ലോഗുകളിലും ചര്‍ച്ച ഏകപക്ഷീയമാവുകയോ പരിഹാസപൂര്‍വ്വമോ ആയിത്തീരുന്നു.ആരോഗ്യകരമായ സം‌വാദം ഇവിടെ നടക്കട്ടെ.
Ashraf ഈ ബ്ലോഗ് കണ്ടതേയുള്ളു,വായിച്ചില്ല എന്നപോലെ ആവരുത് വിമര്‍ശനം !!

):ഓ.ടോ- കള്ള വോട്ടിന്‍ മാന്യത കൈവന്നിരിക്കുന്ന കാലമാ..
കാരണം ജമാഅത്ത്കാരും ആ പരിപാടി തുടങ്ങീന്നല്ലേ ഒരു വിദ്വാന്‍/പത്രം അടിച്ച് വിട്ടത് !സുഹൃത്തേ,അത്ര വേണോ..?

ഇവിടെ പാപ്പിനിശ്ശേരിയില്‍ കള്ളവോട്ടിനൊരുങ്ങിവന്ന ഒരു മാന്യനെ(!)ബൂത്ത് ഏജന്‍റ് കാര്യമായി തടഞ്ഞു,തിരിച്ചറിയല്‍ രേഖയുമായി വരാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട് പ്രകാരം തിരിച്ച്പോകുന്നതിനിടെ ബൂത്ത് ഏജന്‍റിന്‍ നല്‍കിയ മുന്നറിയിപ്പ് “നിന്‍റെ കാല്‍ വെട്ടും,നിന്നെക്കണ്ടോളാം...”
ഉടന്‍ വന്നു ബൂത്ത് ഏജന്‍റിന്‍റെ മറുപടി :“എന്തിനാ സുഹൃത്തേ കാല്‍ വെട്ടി എന്നെ വികലാംഗനാക്കുന്നേ...കൈ വെട്ടിയാല്‍ പോരേ,അതല്ലേ നിങ്ങടെ സംസ്കാരം..!”

CKLatheef പറഞ്ഞു...

ഈ ചര്‍ചയെ ഉപകാരപ്രദമാക്കാന്‍ വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയ
മുഹമ്മദ് റിദ് വാന്‍,
സാദിക്,
കെ.പി. സുകുമാരന്‍ ,
സാരിം അല്‍ബത്താര്‍,
ചിന്തകന്‍ ,
ഇന്ത്യന് ‍.

നല്ലവാക്കിലൂടെ പ്രോത്സാഹനം നല്‍കിയ
പറക്കണ്ടി,
അറഫാത്ത്,
ഷാനിദ് അലി,
നബീല്‍,
അബൂസജ്‌ല

വിമര്‍ശനാത്മകമായി ഇടപെട്ടുകൊണ്ട് ചര്‍ചയെ മുന്നോട്ട് കൊണ്ടുപോയ

ബെഞ്ചാലി,
അഷ്‌റഫ്,
ഇട്ടോളി

എല്ലാവര്‍ക്കും നന്ദി.

ചര്‍ചയില്‍ തുടര്‍ന്നും പങ്കെടുക്കുക.

ചിന്തകന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

പ്രിയ ചിന്തകന്‍,

വള്ളിക്കുന്നിന്റെ പോസ്റ്റ് പിന്തുടരാത്തവരെ സംബന്ധിച്ചിടത്തോളം താങ്കളുടെ കമന്റ് മനസ്സിലാക്കാന്‍ പ്രയാസമാകും. അതുകൊണ്ട് ഇവിടെക്ക് ആവശ്യമായ വിധം ചുരുക്കി അവതരിപ്പിക്കുന്നത് നന്നായിരിക്കും.

ചിന്തകന്‍ പറഞ്ഞു...

ലത്തീഫ് സാഹിബ് സൂചിപ്പിച്ച കൺഫ്യൂഷൻ ഒഴിവാക്കാൻ ഈ കമന്റ് ഇവിടെ ചുരുക്കി അവതരിപ്പിക്കുന്നു. മുൻ കമന്റ് ഡിലീറ്റും ചെയ്യുന്നു.

അക്ബറിന്റെ ഈ ചോദ്യത്തെ കുറിച്ച് ലത്തീഫ് സാഹിബിനുള്ള അഭിപ്രായം കൂടി അറിയാൻ താത്പര്യം ഉണ്ട്.


അക്ബർ പറഞ്ഞു:
നിലവിലുള്ള "ഭൂരിപക്ഷം നോക്കി നിയമം നിര്‍മിക്കുന്ന" ഭരണ സംവിധാനത്തെ ജമാ-അത്തു എതിര്‍ക്കുന്നു. എന്നാല്‍ വോട്ടു ചെയ്യുകയും ചെയ്യുന്നു.
ഇതെന്തു കൊണ്ട് നേരത്തെ ഹറാം എന്ന് പറഞ്ഞു എന്നാണു ഞാന്‍ ചോദിക്കുന്നത്. അതിനു താങ്കളുടെ കയ്യില്‍ ഉത്തരം ഉണ്ടോ.

===
ഞാന്‍ മനസ്സിലാക്കിയത് ഇതോടൊപ്പം നല്‍കുകയും ചെയ്യുന്നു.


ഒന്ന്...
വോട്ട് ചെയ്യുന്നത് ഹറമാണെന്ന ഒരു പ്രസ്ഥാവന ജമാ അത്ത് നടത്തിയതായി എനിക്കറിയില്ല. വോട്ട് ചെയ്യാൻ ജമാ അത്ത് വർഷങ്ങൾക്കു മുമ്പ് തന്നെ തീരുമാനമെടുത്തിട്ടുണ്ട്. അനിസ്ലാമികമായ ഒരു വ്യവസ്ഥിതി വരണമെന്ന് ആഗ്രഹിച്ചു കൊണ്ടോ ലക്ഷ്യം വെച്ചോ വോട്ടു ചെയ്യുന്നത് ഹറാമാണെന്ന് മാത്രമാണ് മൌദൂതി പറഞ്ഞത്. അതു അന്നും ഇന്നും എന്നും ഹറാമായാണ് ജമാ അത്ത് മനസ്സിലാക്കുന്നത്.

ഒരു മാറ്റത്തിന് വേണ്ടി നിലകൊള്ളുമ്പോൾ പ്രവാചകന്റ് മതൃകയാണ് ഇക്കാര്യത്തിൽ ജമാ അത്ത് അവലംഭിക്കുന്നത്.

രണ്ട് :- ജമാ അത്തിന്, ഒരിക്കലും ഇന്ത്യൻ ജനാധിപത്യത്തിൽ പങ്കെടുക്കില്ല, എന്ന ഒരു നിലപാടുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ താത്വിക വിയോജിപ്പുള്ള വശത്തെ ജമാഅത്ത് അന്നും ഇന്നും ചൂണ്ടിക്കാണിക്കുന്നു.

CKLatheef പറഞ്ഞു...

അവിടെ ചര്‍ചയില്‍ എന്നോട് സംവദിച്ച അക്ബര്‍ എന്ന സുഹൃത്തിന്റെ വാദങ്ങള്‍ പലതും മുജാഹിദുകളോട് സദൃശമാണ്. അവരുടെ ഇക്കാര്യത്തിലുള്ള അന്ധാളിപ്പ് തന്നെയാണ് അദ്ദേഹവും പങ്കുവെക്കുന്നത്. അദ്ദേഹത്തിന് ലളിതമായി ഉത്തരം പറയാവുന്ന ചോദ്യത്തില്‍നിന്ന് മുജാഹിദുകള്‍ ഒഴിഞ്ഞുമാറുന്ന പ്രകാരം അദ്ദേഹവും ഒഴിഞ്ഞുമാറുന്നു. എന്നിരിക്കെ അദ്ദേഹം ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. മുജാഹിദുകള്‍ ബ്ലോഗുകള്‍ ചെയ്യുന്നുണ്ടെങ്കിലും അവിടെയും മറുപടി പറയാനല്ല ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണം വിമര്‍ശിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്.

ജനാധിപത്യത്തിന്റെ രണ്ട് മൂന്ന് വശങ്ങള്‍ വ്യക്തമായി പറഞ്ഞതിന് ശേഷം ഭൂരിപക്ഷ പ്രകാരം നിയമം നിര്‍മിക്കുന്നത് വിശുദ്ധഖുര്‍ആനെ പിന്‍പറ്റുന്നവരെന്ന നിലക്ക് താത്വികമായ അംഗീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് ജമാഅത്ത് പ്രഖ്യാപിച്ചു. ഈ കാര്യത്തില്‍ ഇന്നെ വരെ മുജാഹിദ് പ്രസ്ഥാനം ഒരു വാക്ക് ഉരിയാടിയിട്ടില്ല. ഒന്നുകില്‍ ഇതിനോട് യോജിക്കുന്നു എന്ന് പറയണം അല്ലെങ്കില്‍ ഇല്ല എന്ന് പറയണം. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത് ഭൂരിപക്ഷാടിസ്ഥാനത്തിലാണ് എന്ന അതിന്റെ വശം ജമാഅത്ത് അംഗീകരിക്കുന്നു. സ്വാഭാവികമായി തെരഞ്ഞെടുപ്പ് വരുന്നത് ഇവിടെയാണ്. പിന്നീട് ഭരണാധികാരി ആരാകണം എന്ന ചോദ്യത്തിന് ജനപ്രതിനിധി എന്ന അതിന്റെ വശവും അംഗീകരിക്കുന്നു.

ഇതെന്തുകൊണ്ട് ഹറാം എന്ന് നേരത്തെ പറഞ്ഞു എന്ന ചോദ്യത്തിന് താങ്കള്‍ നല്‍കിയ മറുപടി തന്നെ ധാരാളമാണ്.

മുജാഹിദുകളെ സംബന്ധിച്ച് രാഷ്ട്രീയത്തിന് ഇസ്‌ലാമിലുള്ള നിലപാടില് കണ്‍ഫ്യൂഷന്‍ ഉള്ളത് പോലെ അക്ബറിനും അതുണ്ട്. രാഷ്ട്രീയം ഇസ്‌ലാമിന്റെ ഭാഗമാണ് എന്നംഗീരിക്കുമ്പോള്‍ മാത്രമേ ഹറാമിന്റെയും ഹലാലിന്റെയുമൊക്കെ പ്രശ്‌നം അതില്‍ വരുന്നുള്ളൂ.

Basheer Vallikkunnu പറഞ്ഞു...

പ്രിയ ലത്തീഫ് സാഹിബ്
എന്റെ കുറിപ്പിനോടുള്ള പ്രതികരണമായി നിങ്ങള്‍ എഴുതിയ പോസ്റ്റ് വായിച്ചു. എന്റെ ബ്ലോഗില്‍ ഇതേ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുന്നത് കൊണ്ടാണ് ഇവിടെ വന്ന് പ്രതികരിക്കാത്തത്. ക്ഷമിക്കുമല്ലോ. സ്നേഹാശംസകളോടെ .

CKLatheef പറഞ്ഞു...

['...എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല. അധികാരം നല്‍കാമെന്ന്‌പറഞ്ഞ ഖുറൈശീ പ്രമുഖരോട്‌ നബി(സ) പറഞ്ഞ മറുപടി ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥകള്‍ക്ക്‌ പകരം ഇസ്‌ലാമിന്റെ സംസ്ഥാപനമാണ്‌.”
(ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998ലെ ഐ പി എച്ച്‌ എഡിഷന്‍) ]

ഈ ഭാഗം ഞാന്‍ നേരത്തെ മുറിച്ച് മാറ്റിവെച്ചതിനാല്‍ ജമാഅത്തിനെ പരിഹസിച്ചുകൊണ്ടിരിക്കുന്നവര്‍ ഇതില്‍ മറുപടിപറയാന്‍ കഴിയാത്ത എന്തോ ഉണ്ടെന്ന് കരുതി വലിയ വെല്ലുവിളിയാണ് നടത്തികൊണ്ടിരിക്കുന്നത്.

രാഷ്ട്രീയം ദുന്‍യാവിന്റെ കാര്യമായി കാണുകയും ദീനിന് അതില്‍ കാര്യമായ പങ്കൊന്നുമില്ല, രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍ ചില ധാര്‍മികമൂല്യങ്ങള്‍ പാലിച്ചാല്‍ തന്നെ ഇസ്‌ലാമിക രാഷ്ട്രീയമായി എന്ന് കരുതുന്നവരാണ് മുജാഹിദുകള്‍. അഥവാ കക്കരുത്, കൈകൂലി വാങ്ങരുത്. കളവ് പറയരുത് (പ്രവര്‍ത്തിക്കുന്നത് ലീഗിനോ, കോണ്‍ഗ്രസിനോ,.കമ്മ്യൂണിസത്തിനോ വേണ്ടിയാകട്ടേ) ഈ കാര്യങ്ങള്‍ പാലിച്ചാല്‍ അവരുടെ കാഴ്ചപ്പാടില്‍ അതുതന്നെയാണ് ഇസ്ലാമിലെ രാഷ്ട്രീയം.

എന്നാല്‍ രാഷ്ട്രത്തിന്റെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാനം ദൈവികനിയമങ്ങളാകുക എന്നതാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറ. ഈ അടിത്തറയില്‍ നിലനില്‍ക്കുന്ന ഭരണത്തെയാണ് ഇസ്‌ലാമിക ഭരണം എന്ന് പറയുന്നത്. ഇത് അടിസ്ഥാനമാക്കിയുള്ളതല്ലാത്ത ഭരണം നടത്തിക്കൊണ്ടുപോകുക എന്ന ഉത്തരവാദിത്തം ആരെങ്കിലും ഏല്‍പിക്കുന്ന പക്ഷം, അത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുക, ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യമല്ല.

അതിന്റെ ലക്ഷ്യം ദീനിന്റെ സംസ്ഥാപനമാണ്. കേവലം ഭരിക്കുന്നവരുടെ കൈ മാത്രം മാറുന്ന പ്രക്രിയയല്ല അത്. മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമുഹ്യരാഷ്ട്രീയപരവുമായ മേഖലകളിലും അവന്റെ ആരാധനകളിലും സംസ്‌കാരത്തിലും ദീന്‍ കൊണ്ടുവരിക. പ്രവര്‍ത്തനത്തെയാണ് 'ഇഖാമത്തുദ്ദീന്‍ ' എന്ന് പറയുന്നത്. അതുമുഖേന അവന്‍ ഇഹലോകത്ത് സമാധാനവും പരലോകത്ത് ശാശ്വതമായ പ്രതിഫലവും കരഗതമാക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നു.

എന്നാല്‍ ജമാഅത്ത് വിമര്‍ശകര്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത് ജമാഅത്തിന് ആകെയുള്ളത് കേവല രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് എന്നതാണ്. ആ ആരോപണത്തിനുള്ള മറുപടിയുടെ ഒരു ഭാഗമാണ് ഇത്.(cont..)

CKLatheef പറഞ്ഞു...

രാഷ്ട്രീയം ഇസ്‌ലാമില്‍ ദീന്‍ കാര്യമായതുകൊണ്ടുതന്നെ അതിന്റെ മാതൃക ഖുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍നിന്നും സ്വീകരിക്കുക സ്വാഭാവികമാണ്. ഖുറൈശികളോട് നിങ്ങള്‍ നല്‍കുന്ന അധികാരം വേണ്ടെന്ന് പറഞ്ഞ പ്രവാചകനോട് മദീനയില്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥ സ്ഥാപിക്കാന്‍ തുനിഞ്ഞപ്പോള്‍ അവിടെ കടുത്ത നിഷേധികളും മുനാഫിഖുകളും ഉണ്ടായിരുന്നെങ്കിലും ഇവിടെയുള്ളത് പോല പരിഹസിക്കാന്‍ മാത്രമറിയുന്ന മുജാഹിദുകളുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ആ വിഷയത്തില്‍ അവര്‍ കുറേകൂടി മാന്യന്‍മാരായിരുന്നു എന്ന് ചുരുക്കം. അന്നാരും അദ്ദേഹത്തോട് ഇരട്ടത്താപ്പിനെക്കുറിച്ചോ മുഖം മൂടിയെക്കുറിച്ചോ സംസാരിച്ചില്ല. ഇപ്പോള്‍ യുക്തിവാദികളില്‍ ചിലര്‍ പറയാറുണ്ടെന്ന് മാത്രം. (cont.)

CKLatheef പറഞ്ഞു...

[ എന്നാല്‍ നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.

പഴയ ദീനിന്ല്‍ നിന്നും ഇപ്പോള്‍ പുതിയ (ജനാധിപത്യ ദീന്‍)ലേക്ക് പ്രവേശിക്കാന്‍ പോകുന്ന ജമാ അത്തെ ഇസ്ലാമി അധി കാരത്തില്‍ എത്തിയാല്‍ ....ഈ നിലവില്‍ ഉള്ളതൊക്കെ ഞങ്ങള്‍ സോളിക്കുട്ടികള്‍ മാറ്റി മറിക്കും എന്‍റെ ബഷീര്‍ക്കാ ]

പ്രിയ വള്ളിക്കുന്ന്,

അവിടെ നടക്കുന്ന ചര്‍ചയുടെ സാമ്പിളാണിത്. ഇത്തരത്തിലേ അഭിപ്രായം പറയാന്‍ കഴിയൂ എന്നുള്ളവര്‍ വരേണ്ടതില്ല എന്ന് ഞാന്‍ ലിങ്ക് നല്‍കിയപ്പോള്‍ തന്നെ പറഞ്ഞതാണല്ലോ. ആ വാക്കു സുഹൃത്തുക്കള്‍ നന്നായി പാലിച്ചിട്ടുണ്ട് അതിനുള്ള അകൈതവമായ നന്ദി ഞാന്‍ ഇവിടെ പ്രകാശിപ്പിക്കുന്നു. താങ്കള്‍ ഇവിടെ ഇടപെടാത്തതില്‍ പ്രയാസമില്ല. വന്നതിലും സാന്നിദ്ധ്യമറിയിച്ചതിലും സന്തോഷവുമുണ്ട്.

ജനാധിപത്യവ്യവസ്ഥ (ജനാധിപത്യദീന്‍) എന്ന് മൗദൂദി പ്രയോഗിക്കുമ്പോള്‍ ഇസ്‌ലാം ദീനിന് പകരമായി നില്‍ക്കുന്ന ഭൂരിപക്ഷാടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തുന്ന ഒരു വ്യവസ്ഥയാണ് ഉദ്ദേശിക്കുന്നത് എന്ന കൂട്ടത്തില്‍ പറയട്ടേ. (അല്ലാതെ ഒരു രീതിശാസ്ത്രം എന്ന നിലക്ക് പരിഗണിക്കാവുന്ന അതിന്റെ മറ്റിതര വശത്തെയല്ല.) ആ ദീനിലേക്ക് ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രവേശിക്കുന്ന പ്രശ്‌നവുമില്ല. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന മൂല്യങ്ങളുടെ സംസ്ഥാപനത്തിനായി ജനാധിപത്യത്തിന്റെ ഗുണവശങ്ങളെ ഉപയോഗപ്പെടുത്തുകയും അതിലൂടെ ജനങ്ങളുടെ പ്രയാസങ്ങളെ ദൂരീകരിക്കുന്നതിന് വേണ്ടി ശ്രമിക്കുകയും ചെയ്യും. അല്ലാതെ ഇവിടെ സുഹൃത്ത് സൂചിപ്പിച്ച വിധം അധികാരത്തിലെത്താന്‍ ജനാധിപത്യത്തെ ഉപയോഗിച്ച് പിന്നീട് ആ അധികാരം കൊണ്ട് മാറ്റിമറിക്കേണ്ട ഒന്നും ഇസ്‌ലാമിലില്ല. ഈ പ്രാഥമിക പാഠമെങ്കിലും ജമാഅത്തുമായി സംവദിക്കാന്‍ വരുന്നവര്‍ മനസ്സിലാക്കണം. അത് ആചാര്യനാണെങ്കിലും ശിഷ്യനാണെങ്കിലും.

Sameer Thikkodi പറഞ്ഞു...

@CK latheef:
"ഈ വോട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ മാറ്റത്തിനല്ല. നിലവിലുള്ള അവസ്ഥയില്‍ മാറ്റം ആവശ്യമാണ് എന്ന് കണ്ടതിനാല്‍ അതിനൊരു വോട്ട് എന്ന് തന്നെയാണ് അര്‍ഥം. ജമാഅത്ത് മാറാന്‍ തീരുമാനിച്ച മാറിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. അത് സ്വയം തീരുമാനിച്ച് മാറുന്നതാണ്. ആ മാറ്റത്തിന് പൊതുജനങ്ങളുടെ വോട്ട് ആവശ്യമില്ല "
""ജമാഅത്ത് വളരെ ആള്‍ബലം കുറഞ്ഞ ഒരു പാര്‍ട്ടിയാണ്.""
ശരിയാണ് ജമാ അത്ത് മാറിക്കൊണ്ടിരിക്കുന്നു... അത് ഇനിയും തുടരും... ഒരു രാഷ്ട്രീയ പ്രഖ്യാപനം തന്നെ ഇതിനു പകരം നടത്തിയാല്‍ മതിയായിരുന്നല്ലോ?? "വള്ളിക്കുന്നിന്റെ" പോസ്റ്റും ഇതിലെ വിശദീകരണവും രണ്ടും രണ്ട്ട് തലത്തിലുള്ളതാനെന്നല്ലേ വരുക. ജമാ-അത്ത് നിലവിലെ ജനാധിപത്യ sorry രാഷ്ട്രീയ നിലപാടുകളെ അല്ലെങ്കില്‍ പഞ്ചായത്ത് മേമ്ബര്മാരുറെ സ്വഭാവ സൌകുമാര്യത്തെ .. മൂല്യത്തെ അളക്കുന്നു.. അവര്‍ നാളിതുവരെ ഇത്തരം പ്രക്രിയയില്‍ പരിചയം ഇല്ലെങ്കിലും ഒരു വന്‍ മാറ്റം ഇവിടെ സാധ്യമാക്കുവാന്‍ പോകുന്നു എന്ന ജ ഇ: ക്കുപോലും അഭിപ്രായമുന്റാകും എന്ന് തോന്നുന്നില്ല.. പക്ഷെ നാമൊക്കെ ആഗ്രഹിക്കുന്നത് അതല്ലാതല്ല.
ജ: ഇ: ഒരു പാര്‍ട്ടി ആണെന്ന് (രാഷ്ട്രീയമാവില്ല ഉദ്ദേശിച്ചത് എന്ന് കരുതാമോ ?) താങ്കള്‍ പറഞ്ഞു.. അതും ഒരു "കേവല" രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും അല്ലേ അല്ല.
ഇനി വള്ളിക്കുന്നിന്റെ പോസ്റ്റിനു വന്ന കമന്റുകള്‍ മുഖവിലക്കെടുക്കാതെ തന്നെ അതില്‍ ഉന്നയിച്ചിട്ടുള്ള ചിലരുടെ എങ്കിലും സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞുവോ എന്നത് സംശയമാണ്. കാരണം പൊതുവേ പറയാറുള്ള "ഇതൊക്കെ മുന്പ് ഒരു പാടു തവണ (ആയിരം വട്ടം!!) മറുപടി നല്‍കിയ വിഷയം ആണെന്ന സ്ഥിരം പല്ലവി ആണെങ്കില്‍ വിട്ടു.
""തോറ്റാല്‍ പോലും ഈ സാന്നിദ്ധ്യം രാജ്യത്തിന് ഗുണമേ വരുത്തൂ എന്നകാര്യത്തില്‍ ഈ സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാവില്ല.""
ശരിയാണ് നിങ്ങളുടെ വോട്ട് പാഴായതിലുള്ള വിഷമം ഉണ്ടാവേണ്ട യാതൊരു സന്ദര്‍ഭവും ഉണ്ടാവില്ല എന്ന് കരുതുക ... ഗുണം രാജ്യത്തിനു കിട്ടി തുടങ്ങുന്നത് കണ്ടു കണ്കുളിര്‍ക്കാന്‍ കൊതിയാവുന്നു...

CKLatheef പറഞ്ഞു...

പ്രിയ സമീര്‍ തിക്കോടി,

താങ്കളെന്താണ് പറയാന്‍ ശ്രമിക്കുന്നത്?.

ഇവിടെ ആശയങ്ങള്‍ പങ്കുവെക്കുന്ന ഒരു സംവാദമാണ് ഉദ്ദേശിക്കുന്നത് അതിന് സാധ്യമല്ലെങ്കില്‍ അഭിപ്രായം പറയണം എന്ന് നിര്‍ബന്ധമില്ല. ഇതുപോലെ ഒരു നൂറു കമന്റും അതിന്റെ മറുപടിയുമായി കഴിയാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ പറഞ്ഞ വല്ലതിനോടും വിയോജിപ്പുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. വിമര്‍ശിക്കാം. ഇപ്പോള്‍ താങ്കള്‍ നടത്തിയത്. ഒരു കാളപൂട്ട് സംവാദത്തിനുള്ള ട്രയലാണ്. ഇവിടെ ജയിക്കാനും തോല്‍പിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ശ്രമിക്കുന്നത്. അതിന് താങ്കള്‍ ഇപ്പോള്‍ നല്‍കിയത് പോലുള്ള കമന്റുകള്‍ ഉപകരിക്കില്ല എന്ന് താങ്കളോട് പറയേണ്ടി വന്നതില്‍ അല്‍പം പ്രയാസമുണ്ട്.

ഏതെങ്കിലും ഒരു മുജാഹിദ് സുഹൃത്ത് മാന്യമായ വിധത്തില്‍ ചര്‍ചയില്‍ പങ്കെടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

Sameer Thikkodi പറഞ്ഞു...

എന്റെ കമന്റ് താങ്കളുടെ പോസ്ടിനോടുള്ള യോജിപ്പായിട്ടാണ് താങ്കള്‍ക്ക് തോന്നുന്നതെങ്കില്‍ സംവാദത്തിന്റെ (ആശയ) വിഷയങ്ങള്‍ താങ്കള്‍ അറിയിക്കുന്ന മുറക്ക് മറുപടി പറയാന്‍ ശ്രമിക്കാം.. താങ്കള്‍ക്ക് എന്റെ കമന്റ് എന്തെങ്കിലും അറിയാനും അറിയിക്കാനും ഉതകുന്നതല്ല എന്നാ തിരിച്ചരിവുന്ടായതില്‍ സന്തോഷം ... വേണമെങ്കില്‍ delete ആം ഇതടക്കം. sorry to disturb you my dear..

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

പ്രിയ സുഹൃത്ത്‌ അബ്ദുല്ലതീഫ്‌,

കുതര്‍ക്കങ്ങളും വിതണ്ഡാവാദങ്ങളുമൊന്നും മുജാഹിദുകള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. അത്‌ അവരുടെ രക്തത്തില്‍ ഉള്ളതാണ്‌.

അവധാനതയോടെ വിഷയങ്ങള്‍ പഠിക്കാനോ, സമചിത്തതയോടെ വിലയിരുത്താനോ ഉള്ള ധൈഷണിക മാന്യതയും ബൗദ്ധിക സത്യസന്ധതയും അവരില്‍ മുള പൊട്ടിയിട്ടേയില്ല. അവര്‍ക്കു മറുപടി പറയുമ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ, സ്വന്തം നിലപാടുകളെ സയുക്തികം അവതരിപ്പിക്കുന്നതില്‍ താങ്കള്‍ കാണിക്കുന്ന മികവ്‌ അസൂയാര്‍ഹമാണ്‌.

ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകന്‍ അല്ല. എന്നാല്‍, മുജാഹിദു വിരോധിയാണു താനും. അവരുടെ വിധ്വംസകമായ പ്രവര്‍ത്തനശൈലിയോടും സാമുദായിക സ്പര്‍ദ്ധയില്‍ ഊന്നിയ ആശയത്തോടും മനുഷ്യസ്നേഹി എന്ന നിലയിലും മതവിശ്വാസി എന്ന നിലയിലും എനിക്കു ശത്രുത (കേവല വിയോജിപ്പ്‌ അല്ല) പുലര്‍ത്താതിരിക്കാന്‍ ആവില്ല. അതുകൊണ്ടു തന്നെ എന്റെ പ്രതികരണം വൈകാരികമാകുമോ എന്ന ഭയമുണ്ട്‌. എങ്കിലും പറയാതെ വയ്യാ.

എന്റെ ബന്ധുക്കളിലും സുഹൃദ്‌ വലയത്തിലും കുറേ മുജാഹിദുകാര്‍ ഉണ്ട്‌. രണ്ടു-രണ്ടര പതിറ്റാണ്ടായിട്ടും പുതിയതൊന്നും അവര്‍ക്ക്‌ വിഷയമാക്കാനില്ല. ഞാന്‍ അടക്കമുള്ള യാഥാസ്ഥിതിക സമുദായത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ ഇപ്പോഴും പഴയ മാല-മൗലൂദ്‌-കൈകെട്ട്‌-കുനൂത്ത്‌-സിഹ്‌ര്‍ -ജിന്ന് ചര്‍ച്ചകള്‍ക്കപ്പുറം ഒന്നും ഇല്ല. മുസ്ലിയാക്കന്മാരോട്‌ കൊണ്ടും കൊടുത്തും മടുത്തപ്പോള്‍ ആണ്‌ ഇനി നിങ്ങളുടെ നേര്‍ക്ക്‌ ആവാം എന്നു കരുതി കച്ച കെട്ടിയിറങ്ങിയത്‌. ജമാഅത്തിന്റെ ആശയങ്ങള്‍ ജനങ്ങളില്‍ സ്വീകാര്യത നേടുന്നു, ജമാഅത്തുകാര്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ തിരുത്തല്‍ ശക്തിയായി അതു മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ്‌ അവരെ പ്രകോപിതരാക്കുന്നത്‌. പിളര്‍ന്നും പരസ്പരം തെറിപറഞ്ഞും ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയും കോടതി വ്യവഹാരങ്ങളില്‍ മുഴുകിയും കഴിഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ ജമാഅത്തിന്റെ നയമാറ്റത്തെക്കുറിച്ച്‌ ഓരിയിടാനേ നേരമുള്ളൂ, സ്വന്തക്കാര്‍ക്കിടയില്‍ ഇസ്‌ലാഹ്‌ അത്യാവശ്യമായ ഘട്ടത്തില്‍ പോലും.

ഇസ്‌ലാമിന്‌ തനതായ രാഷ്ട്രീയ സിദ്ധാന്തമുണ്ടെന്നും, മുസ്‌ലിം സമൂഹം കാലാനുസൃതമായ നയപരിപാടികള്‍ ആവിഷ്കരിച്ച്‌ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സാര്‍വ്വകാലികതയും സാര്‍വ്വജനീനതയും പ്രാവര്‍ത്തികമാക്കേണ്ടവരാണെന്നും മനസ്സിലാക്കാൻ ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകജീവിതത്തെക്കുറിചും ഉള്ള പ്രാഥമിക വിജ്ഞാനം തന്നെ മതി. മുജാഹിദിയ്യത്ത്‌ തലയില്‍ കേറിയാല്‍ പക്ഷേ, ഖുര്‍ആനും സുന്നത്തും ചരിത്രവുമൊക്കെ തലക്കകത്തു നിന്നു പടിയിറങ്ങിപ്പോകുന്നതായാണ്‌ അനുഭവം. എന്തിനേറെ, സ്വന്തം പ്രസിദ്ധീകരണങ്ങളുടെ മുന്‍ നിലപാടുകളെപ്പോലും അവര്‍ മറന്നു പോകുന്നു - അന്ധമായ മൗദൂദീവിരോധം മാത്രമേ ഇപ്പോള്‍ ആ മസ്തിഷ്കങ്ങളില്‍ ഉള്ളൂ..

അല്‍മുര്‍ഷിദിന്റെയും ശബാബിന്റെയും പഴയ താളുകള്‍ ഒന്നു മറിച്ചു നോക്കിയാല്‍ മൗദൂദിയെക്കാള്‍ കടുത്ത മത-രാഷ്ട്രീയ വാദികള്‍ ആയിരുന്നു തങ്ങളുടെ സ്ഥാപകനേതാവ്‌ അടക്കമുള്ളവര്‍ എന്നു അവര്‍ക്ക്‌ തിരിച്ചറിവു കിട്ടും.

ഒരു ഖുര്‍ആനിക സൂക്തത്തെ ഇങ്ങനെ ഭാഷപ്പെടുത്തിക്കൊണ്ട്‌ നിര്‍ത്തുന്നു:

"മണ്ണില്‍ കുഴപ്പങ്ങളുണ്ടാക്കരുതെന്നു അവരോടു പറഞ്ഞാല്‍ അവര്‍ പറയും ഞങ്ങള്‍ ഇസ്‌ലാഹുകാരാണെന്ന്; അറിഞ്ഞിരിക്കുക, അവര്‍ തന്നെയാണ്‌ ഫസാദ് ഉണ്ടാക്കുന്നവര്‍‍" - വി. ഖുര്‍ആന്‍, അല്‍ ബഖറ അദ്ധ്യായം.

http://saarim.tk

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

പ്രിയ സുഹൃത്ത്‌ അബ്ദുല്ലതീഫ്‌,

കുതര്‍ക്കങ്ങളും വിതണ്ഡാവാദങ്ങളുമൊന്നും മുജാഹിദുകള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. അത്‌ അവരുടെ രക്തത്തില്‍ ഉള്ളതാണ്‌.

അവധാനതയോടെ വിഷയങ്ങള്‍ പഠിക്കാനോ, സമചിത്തതയോടെ വിലയിരുത്താനോ ഉള്ള ധൈഷണിക മാന്യതയും ബൗദ്ധിക സത്യസന്ധതയും അവരില്‍ മുള പൊട്ടിയിട്ടേയില്ല. അവര്‍ക്കു മറുപടി പറയുമ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ, സ്വന്തം നിലപാടുകളെ സയുക്തികം അവതരിപ്പിക്കുന്നതില്‍ താങ്കള്‍ കാണിക്കുന്ന മികവ്‌ അസൂയാര്‍ഹമാണ്‌.

ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകന്‍ അല്ല. എന്നാല്‍, മുജാഹിദു വിരോധിയാണു താനും. അവരുടെ വിധ്വംസകമായ പ്രവര്‍ത്തനശൈലിയോടും സാമുദായിക സ്പര്‍ദ്ധയില്‍ ഊന്നിയ ആശയത്തോടും മനുഷ്യസ്നേഹി എന്ന നിലയിലും മതവിശ്വാസി എന്ന നിലയിലും എനിക്കു ശത്രുത (കേവല വിയോജിപ്പ്‌ അല്ല) പുലര്‍ത്താതിരിക്കാന്‍ ആവില്ല. അതുകൊണ്ടു തന്നെ എന്റെ പ്രതികരണം വൈകാരികമാകുമോ എന്ന ഭയമുണ്ട്‌. എങ്കിലും പറയാതെ വയ്യാ.

(Cont..)

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

continued...

എന്റെ ബന്ധുക്കളിലും സുഹൃദ്‌ വലയത്തിലും കുറേ മുജാഹിദുകാര്‍ ഉണ്ട്‌. രണ്ടു-രണ്ടര പതിറ്റാണ്ടായിട്ടും പുതിയതൊന്നും അവര്‍ക്ക്‌ വിഷയമാക്കാനില്ല. ഞാന്‍ അടക്കമുള്ള യാഥാസ്ഥിതിക സമുദായത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ ഇപ്പോഴും പഴയ മാല-മൗലൂദ്‌-കൈകെട്ട്‌-കുനൂത്ത്‌-സിഹ്‌ര്‍ -ജിന്ന് ചര്‍ച്ചകള്‍ക്കപ്പുറം ഒന്നും ഇല്ല. മുസ്ലിയാക്കന്മാരോട്‌ കൊണ്ടും കൊടുത്തും മടുത്തപ്പോള്‍ ആണ്‌ ഇനി നിങ്ങളുടെ നേര്‍ക്ക്‌ ആവാം എന്നു കരുതി കച്ച കെട്ടിയിറങ്ങിയത്‌. ജമാഅത്തിന്റെ ആശയങ്ങള്‍ ജനങ്ങളില്‍ സ്വീകാര്യത നേടുന്നു, ജമാഅത്തുകാര്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ തിരുത്തല്‍ ശക്തിയായി അതു മുന്നേറിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ്‌ അവരെ പ്രകോപിതരാക്കുന്നത്‌. പിളര്‍ന്നും പരസ്പരം തെറിപറഞ്ഞും ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയും കോടതി വ്യവഹാരങ്ങളില്‍ മുഴുകിയും കഴിഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ ജമാഅത്തിന്റെ നയമാറ്റത്തെക്കുറിച്ച്‌ ഓരിയിടാനേ നേരമുള്ളൂ, സ്വന്തക്കാര്‍ക്കിടയില്‍ ഇസ്‌ലാഹ്‌ അത്യാവശ്യമായ ഘട്ടത്തില്‍ പോലും.

(Cont...)

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

continued..
ഇസ്‌ലാമിന്‌ തനതായ രാഷ്ട്രീയ സിദ്ധാന്തമുണ്ടെന്നും, മുസ്‌ലിം സമൂഹം കാലാനുസൃതമായ നയപരിപാടികള്‍ ആവിഷ്കരിച്ച്‌ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സാര്‍വ്വകാലികതയും സാര്‍വ്വജനീനതയും പ്രാവര്‍ത്തികമാക്കേണ്ടവരാണെന്നും മനസ്സിലാക്കാൻ ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകജീവിതത്തെക്കുറിചും ഉള്ള പ്രാഥമിക വിജ്ഞാനം തന്നെ മതി. മുജാഹിദിയ്യത്ത്‌ തലയില്‍ കേറിയാല്‍ പക്ഷേ, ഖുര്‍ആനും സുന്നത്തും ചരിത്രവുമൊക്കെ തലക്കകത്തു നിന്നു പടിയിറങ്ങിപ്പോകുന്നതായാണ്‌ അനുഭവം. എന്തിനേറെ, സ്വന്തം പ്രസിദ്ധീകരണങ്ങളുടെ മുന്‍ നിലപാടുകളെപ്പോലും അവര്‍ മറന്നു പോകുന്നു - അന്ധമായ മൗദൂദീവിരോധം മാത്രമേ ഇപ്പോള്‍ ആ മസ്തിഷ്കങ്ങളില്‍ ഉള്ളൂ..

അല്‍മുര്‍ഷിദിന്റെയും ശബാബിന്റെയും പഴയ താളുകള്‍ ഒന്നു മറിച്ചു നോക്കിയാല്‍ മൗദൂദിയെക്കാള്‍ കടുത്ത മത-രാഷ്ട്രീയ വാദികള്‍ ആയിരുന്നു തങ്ങളുടെ സ്ഥാപകനേതാവ്‌ അടക്കമുള്ളവര്‍ എന്നു അവര്‍ക്ക്‌ തിരിച്ചറിവു കിട്ടും.

ഒരു ഖുര്‍ആനിക സൂക്തത്തെ ഇങ്ങനെ ഭാഷപ്പെടുത്തിക്കൊണ്ട്‌ നിര്‍ത്തുന്നു:

"മണ്ണില്‍ കുഴപ്പങ്ങളുണ്ടാക്കരുതെന്നു അവരോടു പറഞ്ഞാല്‍ അവര്‍ പറയും ഞങ്ങള്‍ ഇസ്‌ലാഹുകാരാണെന്ന്; അറിഞ്ഞിരിക്കുക, അവര്‍ തന്നെയാണ്‌ ഫസാദ് ഉണ്ടാക്കുന്നവര്‍" - വി. ഖുര്‍ആന്‍, അല്‍ ബഖറ അദ്ധ്യായം.

http://saarim.tk

ഇട്ടോളി പറഞ്ഞു...

മുസ്ലിം രാഷ്ട്രീയമല്ല പകരം ആദര്‍ശ രാഷ്ട്രീയമാണ് ലക്‌ഷ്യം എന്നു ഇപ്പോള്‍ പറയുന്നു. എന്നു വെച്ചാല്‍ എന്താണ് ആദര്‍ശം. ഇസ്ലാം അല്ലെ.? ഇസ്ലാമിക ആദര്‍ശം ആയിരിക്കുമല്ലോ.

ഇനി ചോദ്യം
ഞങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് ഇസ്ലാം രാഷ്ട്രീയം ആണ് എന്നു ഉറക്കെ പൊതു സ്റ്റേജില്‍ പ്രസംഗം നടത്താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സോളിടാരിട്ടി തയ്യാറുണ്ടോ........????? തുറന്നു പറയൂ. ജനപക്ഷപരമായ പ്രവര്‍ത്തനം ആണെങ്കില്‍ ധാരാളം പാര്‍ട്ടികള്‍ ഇവിടെ ഉണ്ട്. രാഷ്ട്രീയം ഇല്ലാതെയും പ്രവര്‍ത്തിക്കാം. ഇനി അതല്ലെങ്കില്‍ ഇത്രക്കാലം രാഷ്ട്രീയത്തെ ഹറാം ആക്കിയത് എന്തിനായിരുന്നു.

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

:)

രക്ഷയില്ലാ.. കണാരന്‍ തെങ്ങേല്‍ തന്നെ. ഇത്രയൊക്കെ എഴിതിയിട്ടും പറഞ്ഞിട്ടും ഇട്ടോളി ചോദിക്കുന്നു:
"ഇനി അതല്ലെങ്കില്‍ ഇത്രക്കാലം രാഷ്ട്രീയത്തെ ഹറാം ആക്കിയത് എന്തിനായിരുന്നു."

ഇതിനു മുകളില്‍ ഞാന്‍ ഇട്ട കമന്റിന്റെ തുടക്കം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ: കുതര്‍ക്കങ്ങളും വിതണ്ഡാവാദങ്ങളുമൊന്നും മുജാഹിദുകള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. അത്‌ അവരുടെ രക്തത്തില്‍ ഉള്ളതാണ്‌.

Mohammed Ridwan പറഞ്ഞു...

ഇട്ടോളി said:
“ഇനി ചോദ്യം
ഞങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് ഇസ്ലാം രാഷ്ട്രീയം ആണ് എന്നു ഉറക്കെ പൊതു സ്റ്റേജില്‍ പ്രസംഗം നടത്താന്‍ ഒരു രാഷ്ട്രീയപാര്ട്ടി എന്ന നിലയില്‍ സോളിടാരിട്ടി തയ്യാറുണ്ടോ........?????” തുറന്നു പറയൂ
@ഇട്ടോളിജനസേവനപ്രവര്ത്തഒനം നടത്തുമ്പോള്‍ ഇസ്ലാമിക രാഷ്ട്രീയമാണ് ഞങ്ങള്‍ ലക്ഷ്യമ് വെക്കുന്നത് എന്ന് വിളിച്ച് പറയണമെന്നുണ്ടോ? അങ്ങനെ വിളിച്ചു പറഞ്ഞില്ലെങ്കില്‍ പടച്ചതമ്പുരാന്‍ അത്‌ സ്വീകരിക്കതിരിക്കുമോ?
ഏറ്റവും കൂടിയാല്‍ ഇങ്ങനെ പറയാം::”ഞങ്ങള്‍ നിങ്ങള്ക്ക്്‌ സേവനം ചെയ്യുന്നത് ദൈവപ്രീതി കാമ്ക്ഷിച്ചു കൊണ്ടാണ്. നിങ്ങളില്‍ നിന്നും ഒരു പ്രതിഫലമോ നന്ദി പോലുമോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല” (ഖുര്ആളന്‍) അത് സോളിടാരിടിക്കാര്‍ വേണ്ടിടത്ത് പറയാറുമുണ്ട്.

“ജനപക്ഷപരമായ പ്രവര്ത്ത നം ആണെങ്കില്‍ ധാരാളം പാര്ട്ടി്കള്‍ ഇവിടെ ഉണ്ട്.”
ഇതൊക്കെയാണ് അവ എന്നുകൂടി പറഞ്ഞു കൂടെ?

“രാഷ്ട്രീയം ഇല്ലാതെയും പ്രവര്ത്തിാക്കാം.”
അപ്പോള്‍ ഇതാണല്ലേ പ്രശ്നം. ഞങ്ങള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് നിങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുന്നു.കു ഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞതിലെക്കാണ് താങ്കളുടെ സൂചന? അതായത്‌ മുസ്ലിം രാഷ്ട്രീയം ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളും എന്നാ ധാര്ഷ്ട്യം നിറഞ്ഞ പ്രസ്താവന.

“ഇനി അതല്ലെങ്കില്‍ ഇത്രക്കാലം രാഷ്ട്രീയത്തെ ഹറാം ആക്കിയത് എന്തിനായിരുന്നു.”
ജമാഅത്ത്കാരുടെ ഒരു comment-ഉം താങ്കള്‍ വായിച്ചില്ലെന്നു തോന്നുന്നു.

മുജീബ് റഹ്‌മാന്‍ ചെങ്ങര പറഞ്ഞു...

@ ലത്തീഫ് സാഹിബ് >>>ഇവിടെ ആശയങ്ങള്‍ പങ്കുവെക്കുന്ന ഒരു സംവാദമാണ് ഉദ്ദേശിക്കുന്നത് അതിന് സാധ്യമല്ലെങ്കില്‍ അഭിപ്രായം പറയണം എന്ന് നിര്‍ബന്ധമില്ല. ഇതുപോലെ ഒരു നൂറു കമന്റും അതിന്റെ മറുപടിയുമായി കഴിയാന്‍ എനിക്ക് താല്‍പര്യമില്ല <<< ആശയങ്ങളില്‍ ചര്‍ച്ച തുടരട്ടെ, ആശംസകള്‍... സാരിം അല്‍ ബത്താര്‍ ആശയങ്ങളില്‍ മാത്രം ഒതുങ്ങി ഇട്ട 4 കമന്റുകളും ‘ബെഷ്‌റ്റ്’.

ഷൈജൻ കാക്കര പറഞ്ഞു...

കേരളത്തിൽ ഏതെങ്ങിലും ഒരു മത സംഘടനയുടെ കീഴിൽ ഒരു ജനകീയ മുന്നണി ഉയർന്ന്‌ ശക്തി പ്രാപിക്കുമെന്ന്‌ കാക്കര കരുതുന്നില്ല... ഈ മുന്നണിയുടെ ഏറ്റവും വലിയ പരിമിതിയായി ജമാത്തെ ഇസ്ലാമി നിലനിൽക്കും...

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

കാക്കര പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷേ എല്ലാ പരിമിതികളും ദൌര്‍ബല്യങ്ങള്‍ അല്ല, ചിലത് ശക്തിയാണ്.

CKLatheef പറഞ്ഞു...

[[ കോഴിക്കോട്: ജനാധിപത്യവും മതേതരത്വവും മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് മുസ്‌ലിം സമുദായത്തെ ജനാധിപത്യ പ്രക്രിയയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ജമാഅത്തെ ഇസ്‌ലാമി ആദര്‍ശം ബലി കഴിച്ച് അധികാര രാഷ്ട്രീയത്തിലേക്കിറങ്ങുംമുമ്പ് സമുദായത്തോട് മാപ്പ് പറയണമെന്ന് ഐ.എസ്.എം സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.ജനപക്ഷ രാഷ്ട്രീയമെന്ന കപടമുഖവുമായി വന്ന ജാമാഅത്തെ ഇസ്‌ലാമിയെ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞതിലുള്ള അരിശമാണ് ഇപ്പോള്‍ അവന്‍ കാണിക്കുന്നതെന്നും സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.]]

ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും താത്വികമായി 100% ഇസ്‌ലാമികമാണെന്ന് മുജാഹിദുകള്‍ക്ക് വാദമുണ്ടോ?.

അവരണ്ടും പൂര്‍ണമായും മതവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ?

Akbar പറഞ്ഞു...

പ്രിയ ലത്തീഫ്,
താങ്കളുടെ പോസ്റ്റും കമന്റുകളും വായിച്ചു. എന്റെ സംശയം മാത്രം പറയാം

ജമാഅത്തുകാര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ വ്യക്തിപരമായി ഞാന്‍ സന്തോഷിക്കുന്നു. ജമാ-അത്ത് മാത്രമല്ല എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തില്‍ സജീവമാകേണ്ടത് സ്വാതന്ത്ര്യ ദിനത്തിന്റെ ഒന്നാം തിയ്യതി തൊട്ടേ ഇന്ത്യന്‍ സാഹജര്യത്തില്‍ അത്യാവശ്യം ആയിരുന്നു.

എന്നാല്‍ ഞാന്‍ പഠിച്ച ബഹുമാന്യനായ പണ്ഡിതന്‍ മൌദൂദി സാഹിബ് ഒരിക്കലും ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. കാരണം മുസ്ലിംകള്‍ ശതമാനത്തില്‍ കുറവായ ഇന്ത്യയില്‍ ജനാധിപത്യ പ്രക്രിയയിലൂടെ പാസാകുന്ന നിയമങ്ങള്‍ ഒരിക്കലും ദൈവിക നിയമങ്ങള്‍ ആവില്ല എന്നത് കൊണ്ട് തന്നെ. (ഇസ്ലാമിക ദൃഷ്ട്യാ ഇതില്‍ ശരി ഉണ്ട്. അല്ല ശരി മാത്രമേ ഉള്ളൂ). മൌദൂദി സാഹിബിന്റെ ഈ നിലപാടിന് ധാരാളം തെളിവുകള്‍ ഉണ്ട്.

ഇനി ചോദ്യം
Q-1)ഇസ്ലാമിലെ ജനാധിപത്യ വ്യവസ്ഥയെ മാത്രമേ മൌദൂദി സാഹിബ് അംഗീകരിക്കുന്നുള്ളൂ. ശരിയല്ലേ.?
@-2)നിലവിലുള്ള ജനാതിപത്യ പ്രക്രിയയില്‍ പങ്കെടുത്തു വോട്ടു ചെയ്യല്‍ തെറ്റില്ല എന്ന് അദ്ദേഹം പറഞ്ഞിട്ട്ണ്ടോ.
Continue

CKLatheef പറഞ്ഞു...

പ്രിയ അക്ബര്‍ ,

താങ്കള്‍ക്ക് എന്റെ ബ്ലോഗിലേക്ക് സ്വാഗതം. താങ്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാം. അതിന് മുമ്പ് താങ്കളുടെ തുടര്‍ന്നുള്ള കമന്റുകള്‍ ഡീലീറ്റ് ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു. ഒരു അന്വേഷകന്‍ എന്ന നിലക്കാണ് താങ്കള്‍ ചര്‍ചയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇത്രയധികം ചോദ്യങ്ങള്‍ ഒന്നിച്ച് നല്‍കുന്നത് മറുപടി പറയുന്നതിന് ഉപകരിക്കുകയില്ല. അഞ്ചൂറ് കമന്റുകള്‍ കഴിഞ്ഞാലും വിഷയം എവിടെയുമെത്തുകയുമില്ല. അന്വേഷണങ്ങളാണെങ്കില്‍ അതില്‍ കാണുന്ന അനാവശ്യ മുള്ളും മുനയും ഒഴിവാക്കുന്നതല്ലേ നല്ലത്.

ഇസ്‌ലാമിനെയും അതിന്റെ രാഷ്ട്രീയ വീക്ഷണത്തെക്കുറിച്ചും സ്വന്തമായ ചില കാഴ്ചപ്പാടുകള്‍ താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കള്‍ക്ക് കൂടുതല്‍ പരിഗണന. ആ നിലക്കും താങ്കള്‍ അല്‍പം സാവകാശം കാണിക്കുന്നത് താങ്കളുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതിന് സഹായകമാകും.

അതുകൊണ്ട് ഈ ആശയ ചര്‍ചയില്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതല്ല ഇതെല്ലാം വിഢിത്തമാണെന്ന് താങ്കള്‍ക്ക് ഉറച്ച ബോധ്യമുണ്ടെങ്കില്‍ താങ്കള്‍ക്കിഷ്ടമുള്ള വീക്ഷണം സ്വീകരിക്കാന്‍ ജനാധിപത്യത്തില്‍ അവകാശമുണ്ടല്ലോ. ഇസ്‌ലാമില്‍ അതിനേക്കാളേറെയും.

Akbar പറഞ്ഞു...

പ്രിയ ലത്തീഫ് സാഹിബ്,

എന്റെ ചോദ്യത്തില്‍ മുള്ളും മുനയും ഉണ്ടായിരുന്നെങ്കില്‍ ക്ഷമ ചോദിക്കുന്നു. അത് പഴയ ഒരു ചര്‍ച്ചയുടെ ഭാഗം അങ്ങിനെ തന്നെ കോപ്പി ചെയ്തത് കൊണ്ട് വന്നതാവാം. അത് ഞാന്‍ പിന്നീട് മാറ്റി ചോദിക്കാം. ഒന്ന് 100 ശതമാനം ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ അറിയാന്‍ വേണ്ടി മാത്രമാണ് ചോദിക്കുന്നത്. എനിക്കറിയണം തെറ്റിദ്ധാരണയുടെ മൂടല്‍ മഞ്ഞിനപ്പുറം യഥാര്‍ത്ഥ ജമാഅത്തെ ഇസ്ലാമിയെ. ജമാഅത്തിനെ ഞാന്‍ കാണുന്നത് മൌദൂദി സാഹ്ബിലൂടെ ആണ്.

മുകളിലുള്ള എന്റെ ചോദ്യത്തില്‍ കുഴപ്പം ഇല്ലല്ലോ. അതിനു മറുപടി പറയാമോ.

CKLatheef പറഞ്ഞു...

ഇതിനകം ജമാഅത്ത് നടത്തിയ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഫലം ഏറെക്കുറെ വ്യക്തമായി. ജമാഅത്ത് പ്രതീക്ഷിച്ചതുപോലുള്ള ഒരു പ്രതികരണം കാഴ്ചവെക്കാന്‍ സാധിച്ചില്ല എന്നുതന്നെയാണ് എന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. ജമാഅത്തിനെക്കുറിച്ചുള്ള വ്യപകമായ തെറ്റിദ്ധാരണ ഇതില്‍ മോശമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. മറ്റുകാരണങ്ങള്‍ അത് വിലയിരുത്തുകയും പരിഹാരം കാണുകയും ചെയ്യും. പലയിടത്തും മോശമല്ലാത്ത വോട്ടുകള്‍ നേടിയിട്ടുണ്ട്. വോട്ടുചെയ്യാന്‍ ആകെ നാലും അഞ്ചും പ്രവര്‍ത്തകുള്ളിടത്ത് പോലും 150 ഉം അതിനപ്പുറവും വോട്ടുനേടി എന്നത് ഒരു നിസ്സാര കാര്യമായി കാണുന്നില്ല.

ജമാഅത്തിന് ഒരു ആദര്‍ശമുണ്ട്. അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുമാത്രമേ എന്തും നിര്‍വഹിക്കാന്‍ അതിന് കഴിയൂ. അതിന്റെ ഐഹികമായ വിജയത്തെ അതെത്രമാത്രം വൈകിച്ചാലും ശരി. അറുപത് വര്‍ഷത്തിന് ശേഷമാണല്ലോ അത് ഇത്തരമൊരു പരീക്ഷണത്തിന് സന്നദ്ധമായത്. ഈ തെരഞ്ഞെടുപ്പ് അതിന്റെ പ്രയാണത്തിലെ ഒരു ഘട്ടം മാത്രമാണ്. കുറേകൂടി ഹോം വര്‍ക്ക് അത് ചെയ്യേണ്ടതുണ്ട് എന്ന് മാത്രമാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുന്നത്.

Akbar പറഞ്ഞു...

ലത്തീഫ് സാഹിബ്,

>>>അറുപത് വര്‍ഷത്തിന് ശേഷമാണല്ലോ അത് ഇത്തരമൊരു പരീക്ഷണത്തിന് സന്നദ്ധമായത് <<<

സമാധാനിക്കൂ. പിഴവുകള്‍ എവിടെയാണെന്ന് താങ്കള്‍ക്കു നന്നായി അറിയാം. അത് നേതൃത്വത്തെ ധൈര്യമായി അറിയിക്കൂ. അടുത്ത തവണ പിഴവുകള്‍ തിരുത്തി തിരുച്ചു വരൂ. ആശംസകള്‍.
.

CKLatheef പറഞ്ഞു...

പ്രിയ അക്ബര്‍ ,

അത്യന്തം ദുര്‍ബലമായ ഈ വാദംതന്നെയാണ് ജമാഅത്തിനെ അകറ്റിനിര്‍ത്തുന്നതില്‍ എക്കാലവും ജമാഅത്തിന്റെ പ്രതിയോഗികള്‍ പ്രയോഗിച്ചത്. ഇത് നല്ല ഒരളവില്‍ സാധാരണക്കാരില്‍ സ്വാധീനം ചെലുത്തി എന്നുവേണം പറയാന്‍ . കാരണം തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ പലയിടത്തും ഈ ജനാധിപത്യവും താഗൂത്തി ഭരണമെന്നും പറഞ്ഞാണ് ജമാഅത്തിനെ നേരിട്ടത്. അല്ലാതെ ജമാഅത്ത് നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ വിദ്യാഭ്യാസത്തിലോ ധാര്‍മികതയിലോ പിന്നിലായിരുന്നെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. വാഗ്ദാനം പാലിക്കാത്തവരോ ഏതെങ്കിലും അര്‍ഥത്തില്‍ പൊതുമുതല്‍ കൈവശപ്പെടുത്തുന്നവരോ ആണെന്ന് തെരെഞ്ഞെടുപ്പ് മുറുകിയ സന്ദര്‍ഭത്തില്‍ പോലും ആരും ആരോപണമായി ഉന്നയിച്ചിട്ടില്ല. എന്നിട്ടും ആളുകള്‍ അവരെ തെരഞ്ഞെടുക്കാന്‍ വിസമ്മതിച്ചെങ്കില്‍ തിരുത്ത് വരുത്തേണ്ടത് പൂര്‍ണമായി ജമാഅത്ത് പ്രവര്‍ത്തകരോ ജനസേവനമുന്നണിക്ക് വേണ്ടി സ്ഥാനാര്‍ഥികളായവരോ മാത്രമല്ല. ഏതായാലും തിരുത്താന്‍ കഴിയുന്ന രംഗത്ത് ജമാഅത്ത് തിരുത്ത് വരുത്തുക തന്നെ ചെയ്യും.

പ്രവാചകനിയോഗത്തിന് ശേഷം 13 വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനത്തിന് ശേഷവും പ്രവാചകന് പിറന്നമണ്ണ് വിടേണ്ടി വന്നത് പ്രവാചകനില്‍ തിരുത്താവുന്ന പിഴവുകള്‍ സംഭവിച്ചതുകൊണ്ടല്ല. ജമാഅത്ത് ഏറ്റെടുത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദൗത്യമല്ല. പ്രവാചക ദൗത്യമാണ്. അതിനാല്‍ പ്രതീക്ഷക്കൊത്ത് (അമിതമായി പ്രതീക്ഷിച്ചു എന്നത് തന്നെയായിരിക്കാം ഇതിലെ തിരുത്തേണ്ടിയിരുന്ന ഒരു തെറ്റ്) ഉയരാന്‍ സാധിക്കാത്തതിലുള്ള നിരാശ ഇത്തരമൊരു പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല. അതിനാല്‍ ഒരു സമാധാനക്കുറവുമില്ല.

CKLatheef പറഞ്ഞു...

>>> ഇനി ചോദ്യം
Q-1)ഇസ്ലാമിലെ ജനാധിപത്യ വ്യവസ്ഥയെ മാത്രമേ മൌദൂദി സാഹിബ് അംഗീകരിക്കുന്നുള്ളൂ. ശരിയല്ലേ.?
@-2)നിലവിലുള്ള ജനാതിപത്യ പ്രക്രിയയില്‍ പങ്കെടുത്തു വോട്ടു ചെയ്യല്‍ തെറ്റില്ല എന്ന് അദ്ദേഹം പറഞ്ഞിട്ട്ണ്ടോ. <<<

(ഈ പോസ്റ്റ് വായിക്കുകയും ഇതിന് കാരണമായ പോസ്റ്റും അതില്‍ ഞങ്ങടക്കമുള്ളവര്‍ കൂടി നല്‍കിയ അഞ്ഞൂറോളം കമന്റുകള്‍ വായിക്കുകയും ചര്‍ചനയിക്കുകയും ചെയ്യുന്ന അക്ബര്‍ തന്നെയാണോ വീണ്ടും ഇത് ചോദിക്കുന്നത് എന്നത്ഭുതപ്പെടുകയാണ്.)

അല്ല എന്നാണ് ഉത്തരം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുപ്രധാനഭാഗമായ അഭിപ്രായ സ്വന്തന്ത്ര്യം, തെരഞ്ഞെടുപ്പവകാശം, സ്വേഛാധിപത്യത്തിനും രാജാധിപത്യത്തിനും പകരം ജനപ്രതിനിധിയായ ഭരണാധികാരി. എന്നിവയെല്ലാം ഇസ്‌ലാമികമായിത്തന്നെ സ്വീകാര്യമാണ്. അതിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് വോട്ടുചെയ്യുന്നത് തെറ്റല്ല. മൗദൂദി പറഞ്ഞോ ഇല്ലേ എന്നതല്ല വിഷയം.

ജനാധിപത്യ വ്യവസ്ഥയില്‍ ഖുര്‍ആനിക വിശ്വാസമനുസരിച്ച് താത്വികമായി വിയോജിക്കേണ്ടി വരുന്ന ഒരു വശമുണ്ട്. നിയമനിര്‍മാണത്തിന്റെ പരമാധികാരം അതനുസരിച്ച് ഭൂരിപക്ഷത്തിനാണ്. എന്നാല്‍ അത് ഒരു വിശ്വാസി അതിനെ തത്വത്തില്‍ അംഗീകരിക്കുന്നതോടെ ഇസ്‌ലാമില്‍ പിന്നീടയാള്‍ക്ക് സ്ഥാനമുണ്ടാകില്ല. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം പറഞ്ഞതിന് ശേഷമേ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയൂ. മുജാഹിദുകളോ ഏതെങ്കിലും ലീഗുകാരോ ഇവിടെ പൂര്‍ണ നിശബ്ദത പാലിക്കും.

ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കാനും ആളുകളെയും ഭരണകൂടത്തെയും അതിനെതിരെ ഇളക്കിവിടാനും കുത്സിത ശ്രമം നടത്തുന്ന വ്യക്തികളും മുജാഹിദുകളടക്കമുള്ള മതസംഘടനകളും ചെയ്യുന്നത്; ജമാഅത്ത് ജനാധിപത്യത്തെ എതിര്‍ക്കുന്നു, അതിനാല്‍ അവര്‍ ഇപ്പോള്‍ വോട്ടുചെയ്യുന്നത് തങ്ങളുടെ ഒളിയജണ്ട നടപ്പാക്കാനാണ് എന്ന് അസത്യമായി ആരോപിക്കുയാണ്. അതില്‍ താങ്കളും താങ്കളുടേതായ പങ്കുവഹിക്കുന്നുവെന്ന് മാത്രം.

തങ്ങളുടെ അഭിപ്രായം പറയാതെ ഇതില്‍ ജമാഅത്തിനെ പ്രതിക്കൂട്ടില്‍ കയറ്റി രക്ഷപ്പെടുന്നവര്‍ ദൈവിക കോടതിയില്‍നിന്ന് രക്ഷപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല.

CKLatheef പറഞ്ഞു...

നന്മതിന്‍മകളുടെ/ശരിതെറ്റുകളുടെ മാനദണ്ഡം ഭൂരിപക്ഷമാകുന്ന പക്ഷം, പലപ്പോഴും അധാര്‍മികരായ ജനതയില്‍ അധാര്‍മിക ധാര്‍മികതയായി മാറും തെറ്റുകള്‍ അനുവദനീയവും, അനുവദനീയമായവ നിഷിധവുമൊക്കെയായി മാറും. ജനാധിപത്യത്തിന്റെ ഈ വശത്തോടുള്ള വിയോജിപ്പ് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം പോലും ജനാധിപത്യത്തിന്റെ മൂല്യങ്ങളില്‍ പെട്ടതാണ്. ബലമായി അത് അടിച്ചേല്‍പ്പിക്കാത്തിടത്തോളം കാലം അത് ആര്‍ക്കും ചെയ്യാം. ജമാഅത്തെ ഇസ്‌ലാമിയും ഇക്കാര്യത്തില്‍ അത്രയേ ചെയ്യുന്നുള്ളൂ. എന്നാല്‍ ഭീരുക്കളായ ഒരു വിഭാഗം. കുമ്പിടുന്നതിന് പകരം മുട്ടിലിഴയുകയാണ്. തങ്ങളുടെ വിധേയത്വവും ദേശസ്‌നേഹവും പ്രകടമാക്കാനും. തങ്ങളുടെ പ്രതിയോഗികളെ ഒറ്റുകൊടുക്കുകയും ചെയ്യാന്‍. മന്ത്രിമാനും വലിയവലിയ നേതാക്കളും അത് ആവര്‍ത്തിച്ച് ഉരുവിടുന്നതാണ് മനസ്സിലാക്കാന്‍ പ്രായാസമുള്ളത്.

ജനാധിപത്യത്തോട് സത്യസന്ധമായ ഈ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിലാണ് ഈ സംഘടന ഇത്രയധികം ഭീകരവല്‍കരിക്കപ്പെടുന്നതും അകറ്റിനിര്‍ത്തപ്പെടുന്നതും. അതില്‍നിന്ന് ജനങ്ങള്‍ സത്യം മനസ്സിലാക്കാന്‍ മുന്നോട്ട് വരാത്തിടത്തോളം കാലം കാക്കരെ സൂചിപ്പിച്ച പ്രകാരം ജമാഅത്തെ ഇസ്‌ലാമി ജനകീയ വികസനമുന്നണികളുടെ വളര്‍ചക്ക് ഒരു പരിമിതിയായി തീരും. എന്നാല്‍ ഈ പരിമിതി ദോശകരമായിതീരുന്നത്. ജമാഅത്തിനാകില്ല. അതിന്റെ സേവനത്തെ നിഷേധിക്കുന്നവര്‍ക്ക് തന്നെയായിരിക്കും.

Akbar പറഞ്ഞു...

>>> ജനാധിപത്യ വ്യവസ്ഥയില്‍ ഖുര്‍ആനിക വിശ്വാസമനുസരിച്ച് താത്വികമായി വിയോജിക്കേണ്ടി വരുന്ന ഒരു വശമുണ്ട്. നിയമനിര്‍മാണത്തിന്റെ പരമാധികാരം അതനുസരിച്ച് ഭൂരിപക്ഷത്തിനാണ്. എന്നാല്‍ അത് ഒരു വിശ്വാസി അതിനെ തത്വത്തില്‍ അംഗീകരിക്കുന്നതോടെ ഇസ്‌ലാമില്‍ പിന്നീടയാള്‍ക്ക് സ്ഥാനമുണ്ടാകില്ല.<<<

പ്രിയ ലത്തീഫ് സാഹിബ്,

ഇവിടെയാണ് നമ്മുടെ യഥാര്‍ത്ഥ പോയിന്റ്‌. ജനാധിപത്യത്തെ തത്വത്തില്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് അതിന്റെ സന്ദര്‍ഭത്തെ അനുസരിച്ചേ പറയാന്‍ കഴിയൂ. ഉദാഹരണം ഒരു ഇസ്ലാമിക നിയമം നടപ്പാക്കുന്ന രാജ്യത്ത് താത്വികമായും പ്രായോഗിഗമായും ജനാധിപത്യത്തെ അംഗീകരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകും എന്ന് തോന്നുന്നില്ല. എന്നാല്‍ അനിസ്ലാമിക രാജ്യങ്ങളില്‍ അത് ആപേക്ഷികമാണ്. അവിടുത്തെ ഭരണ ഘടനക്ക് അനുസരിച്ചായിരിക്കും അത് തീരുമാനിക്കേണ്ടത്. ഉദാഹരണം യഥാര്‍ത്ഥ കമ്മ്യൂണിസം മത നിരാസമാണ്. അത് അങ്ങിനെ തന്നെ നടപ്പാക്കുന്ന ഒരു രാജ്യത്ത് ഒരിക്കലും താത്വികമായി ജനാതിപത്യത്തെ അംഗീകരിക്കാനാവില്ല. ഇനി ഇന്ത്യയിലെ കാര്യം എടുക്കാം. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുന്നു. മത നിയമങ്ങളെ ഇവിടെ നിയമം നിരാകരിക്കുന്നില്ല.
( comments-1 of 3)

Akbar പറഞ്ഞു...

( comments-2 of 3)
അതായത് മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നൊരു ചര്‍ച്ച നിയമ സഭയില്‍ വന്നേക്കാം. എന്നാല്‍ മദ്യം ഹറാം ആണേ അല്ലയോ എന്നോ, അതല്ല മുസ്ലിംകള്‍ ഹറാം ആക്കിയതൊക്കെ ഹലാല്‍ ആക്കണമോ എന്നുരു നിയമ പ്രശ്നം ആര്‍ക്കും ഇന്ത്യയില്‍ ഉന്നയിക്കാന്‍ കഴിയില്ല. അതിനുള്ള പരിരക്ഷ ഭരണ ഘടന ഉറപ്പു നല്‍കുമ്പോള്‍ ആ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ താത്വികമായി തന്നെ അംഗീകരിക്കുന്നതില്‍ എന്താണ് കുഴപ്പം. ഭൂരിപക്ഷം വോട്ടു അനുസരിച്ച് മദ്യ ഷാപ്പുകള്‍ പസാക്കിയെക്കാം എന്നാല്‍ മുസ്ലിംകള്‍ അത് കുടിക്കണം എന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും ഭരണഘടന അവകാശം നല്‍കാത്ത കാലത്തോളം ഈ നിയമ വ്യവസ്ഥയെ അംഗീകരിക്കുന്നതില്‍ എന്താണ് കുഴപ്പം. ഇതാണ് കാതലായ വിഷയം. ലത്തീഫ് സാഹിബിനോടുള്ള എന്റെ സംവാദം വെറും നേരം പോക്കായി താങ്കള്‍ക്കു തോന്നുന്നുണ്ട് എങ്കില്‍ പറയണം. താങ്കളുടെ വിലപ്പെട്ട സമയം ഞാന്‍ അപഹരിക്കാന്‍ പാടില്ല.

Akbar പറഞ്ഞു...

comments-4
>>> ഏതായാലും തിരുത്താന്‍ കഴിയുന്ന രംഗത്ത് ജമാഅത്ത് തിരുത്ത് വരുത്തുക തന്നെ ചെയ്യും. <<<

ഇതാണ് എനിക്ക് താങ്കളോടുള്ള ഇഷ്ടം. അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. ഇത്തൊരു നേതൃത്വവും കുറ്റമുക്തമല്ല. അത് ചൂണ്ടിക്കാണിക്കാന്‍ അനുയായികള്‍ക്കും കഴിയണം. അത് നേതൃത്വത്തിന് ഗുണമേ ചെയ്യൂ. ഞാന്‍ മുകളില്‍ പറഞ്ഞ പോലെ ജനാധിപത്യത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ ജ; ഇ ഒന്നൂടെ പുനര്‍ ചിന്ത നടത്തി അത് ലളിതമായും വ്യക്തമായും ഈ രാജ്യത്തെ ജനങ്ങളോട് തുറന്നു പറയേണ്ടതുണ്.

Akbar പറഞ്ഞു...

comments-4

>>> മൗദൂദി പറഞ്ഞോ ഇല്ലേ എന്നതല്ല വിഷയം. <<

ഇത് തന്നെയാണ് വിഷയം. മൌദൂദി പറയാതെ പോയത് ഇപ്പോള്‍ ഏറ്റു പറയുന്നത് കൊണ്ട് എന്താണ് കുഴപ്പം. ബഹുമാന്യനായ ആ പണ്ഡിതന്‍ അന്നത്തെ സാഹചര്യത്തെയാണ് മുന്‍കൂട്ടി വിലയിരുത്തിയത്. എന്നാല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി ഭരണഘടന നിലവില്‍ വന്നപ്പോള്‍ കഥ മാറി. പക്ഷെ അദ്ദേഹം അത് തിരുത്തി പറഞ്ഞില്ല. അത് ഇപ്പോള്‍ ജമാഅത്തിനു തിരുത്തി പറഞ്ഞു കൂടെ. പ്രത്യേകിച്ചും രാഷ്ട്രീയത്തിലേക്ക് വന്ന അവസ്ഥയില്‍.

CKLatheef പറഞ്ഞു...

@Akbar

ഞാന്‍ ചോദിച്ച ചോദ്യത്തിന് താങ്കളുടെ മറുപടി കേട്ടശേഷമേ ഇനി താങ്കളുടെ അന്വേഷണ കമന്റുകള്‍ സ്വീകരിക്കേണ്ടതുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചതായിരുന്നു. കാരണം താങ്കള്‍ വള്ളിക്കുന്ന് ബ്ലോഗില്‍ കമന്റുന്ന ശൈലിയാണ് അത്തരമൊരു ചിന്തക്ക് എന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇവിടുത്തെ താങ്കളുടെ ഇടപെടല്‍ പ്രോത്സാഹനാജനകമാണ്. അതുകൊണ്ട് താങ്കളുടെ ഉത്തരം എന്റെ മറുപടികള്‍ക്ക് ശേഷം മതിയാകും. അതിന് മറുപടി പറയും എന്ന വാക്ക് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നു.

അഥവാ ചോദ്യം ഇതാണ്. മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും നിരാകരിച്ച ജനാധിപത്യത്തിന്റെ വശത്തെ താത്വികമായി അംഗീകരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?.

ഇല്ല എന്നാണെങ്കില്‍ എന്തുകൊണ്ട്?.

(താങ്കള്‍ക്ക് എന്ന് ഞാന്‍ പ്രത്യേകം അടിവരയിടാന്‍ കാരണം താങ്കള്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല എന്ന് പറഞ്ഞതുകൊണ്ടാണ്)

CKLatheef പറഞ്ഞു...

മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും താത്വികമായി നിരാകരിച്ച ജനാധിപത്യത്തിന്റെ വശത്തെ അംഗീകരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?.

എന്ന് തിരുത്തിവായിക്കുക. എന്തുകൊണ്ടാണ് താത്വികമായി എന്ന് പറയുന്നതിനിത്ര പ്രാധാന്യം എന്ന സംശയം എന്റെ വിശദീകരണത്തില്‍ ഉള്‍പ്പെടുത്താം.

CKLatheef പറഞ്ഞു...

ഈ വിശകലനം കൂടി വായിക്കൂ.

Akbar പറഞ്ഞു...

ലത്തീഫ് സാഹിബ്

>>> അതായത് മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്നൊരു ചര്‍ച്ച നിയമ സഭയില്‍ വന്നേക്കാം. എന്നാല്‍ മദ്യം ഹറാം ആണോ അല്ലയോ, അതല്ലെങ്കില്‍ മുസ്ലിംകള്‍ ഹറാം ആക്കിയതൊക്കെ ഹലാല്‍ ആക്കണം എന്നോ ഒരു നിയമ പ്രശ്നം ആര്‍ക്കും ഇന്ത്യയില്‍ ഉന്നയിക്കാന്‍ കഴിയില്ല. അതിനുള്ള പരിരക്ഷ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുമ്പോള്‍ ആ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ താത്വികമായി തന്നെ അംഗീകരിക്കുന്നതില്‍ എന്താണ് കുഴപ്പം. <<<

താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം എന്‍റെ ഈ കമന്റില്‍ താങ്കള്‍ കാണുന്നില്ലേ. ?

ഇവിടെ മത സ്വാതന്ത്ര്യം നിലനില്‍ക്കുന്നിടത്തോളം കാലം ഞാന്‍ ഇന്ത്യന്‍ ജനാധിപത്യത്തെ താത്വികമായി അംഗീകരിക്കുന്നു. ഇനി താങ്കള്‍ക്കു തുടരാം.

CKLatheef പറഞ്ഞു...

ഞാന്‍ ചോദിച്ച ചോദ്യത്തിന് താങ്കള്‍ ഇപ്പോള്‍ മറുപടി പറയേണ്ടതില്ല എന്ന് ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അതിന് കാരണം ഇപ്പോള്‍ നിങ്ങള്‍ അതിന് മറുപടി പറഞ്ഞാല്‍ ശരിയാവില്ല എന്നതുകൊണ്ടുതന്നെ. ഞാന്‍ ചോദിച്ചതൊന്ന് നിങ്ങള്‍ മറുപടി പറഞ്ഞത് വേറൊന്നിന്. ശ്രദ്ധിച്ചു നോക്കുക. ഇന്ത്യന്‍ ജനാധിപത്യത്തെ താത്വകമായി നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്നല്ലല്ലോ ഞാന്‍ ചോദിച്ചത്. ചോദ്യം അവിടെത്തന്നെ ഉത്തരം ലഭിക്കാത്തതായി അവശേഷിക്കുന്നു.

CKLatheef പറഞ്ഞു...

>>> ജനാധിപത്യത്തെ തത്വത്തില്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് അതിന്റെ സന്ദര്‍ഭത്തെ അനുസരിച്ചേ പറയാന്‍ കഴിയൂ. ഉദാഹരണം ഒരു ഇസ്ലാമിക നിയമം നടപ്പാക്കുന്ന രാജ്യത്ത് താത്വികമായും പ്രായോഗിഗമായും ജനാധിപത്യത്തെ അംഗീകരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകും എന്ന് തോന്നുന്നില്ല. എന്നാല്‍ അനിസ്ലാമിക രാജ്യങ്ങളില്‍ അത് ആപേക്ഷികമാണ്. അവിടുത്തെ ഭരണ ഘടനക്ക് അനുസരിച്ചായിരിക്കും അത് തീരുമാനിക്കേണ്ടത്. ഉദാഹരണം യഥാര്‍ത്ഥ കമ്മ്യൂണിസം മത നിരാസമാണ്. അത് അങ്ങിനെ തന്നെ നടപ്പാക്കുന്ന ഒരു രാജ്യത്ത് ഒരിക്കലും താത്വികമായി ജനാതിപത്യത്തെ അംഗീകരിക്കാനാവില്ല. ഇനി ഇന്ത്യയിലെ കാര്യം എടുക്കാം. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുന്നു. മത നിയമങ്ങളെ ഇവിടെ നിയമം നിരാകരിക്കുന്നില്ല. <<<

ജനാധിപത്യത്തെ തത്വത്തില്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് ചര്‍ചയല്ല അതിന് താങ്കള്‍ ഉത്തരം പറയേണ്ടതുമില്ല.
ഇസ്്‌ലാമിക രാജ്യത്ത് ജനാധിപത്യം അംഗീകരിക്കുന്നതില്‍ പ്രശ്‌നമില്ല. (ആര്‍ക്ക്) എന്നാല്‍ അനിസ്ലാമിക രാജ്യത്ത് അപേക്ഷികമാണ്. കമ്മ്യൂണിസം നടപ്പാക്കുന്ന രാജ്യത്ത് ജനാധിപത്യത്തെ അംഗീകരിക്കാനാവില്ല. (ആര്‍ക്ക്).

ഭണകൂടത്തിനോ അതല്ല ജനങ്ങള്‍ക്കോ. നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുകയാണ്. ഞാന്‍ ചോദിച്ച ചോദ്യത്തില്‍ ഇതൊക്കെ വരുന്നതെങ്ങനെ.

CKLatheef പറഞ്ഞു...

ജനാധിപത്യത്തിന്റെ പൊതുവായ വിവക്ഷയില്‍ നിയമനിര്‍ണാത്തിനുള്ള പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിനാണ്. ഇസ്്‌ലാമിക ജനാധിപത്യത്തില്‍ അവിടെ നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിനായിരിക്കും. ഒരു മുസ്‌ലിമിന് ഇവിടെ ചെയ്യാനുള്ളത്. താത്വികമായി ജനാധിപത്യത്തിന്റെ ഈ വശത്തെ നിരാകരിക്കുകയും. പ്രായോഗിക തലത്തില്‍ അത്തരം നിയമങ്ങള്‍ ദൈവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുകയുമാണ് ചെയ്യാനുള്ളത്. പ്രയോഗികമായി സുന്നിയും മുജാഹിദും ജമാഅത്തുമൊക്കെ ഈ നിലപാടാണ് സ്വീകരിക്കുന്നത്. (ഭ്രൂണഹത്യ നിയമവിധേയമാക്കി എന്ന് കരുതുക ഒരു ക്രിസ്ത്യാനിയും ഇതേ വിഷയത്തില്‍ നാം എടുത്ത നിലപാട് തന്നെയാണ് സ്വീകരിക്കുക. എന്നുവെച്ചാല്‍ തന്റെ മതം അത് അംഗീകരിക്കില്ലെങ്കില്‍ അതില്‍നിന്ന വിട്ടുനില്‍ക്കും.)
അതിനെക്കുറിച്ച് ഇവിടെ ചര്‍ചയില്ല. എന്നാല്‍ ഒരു മുസ്ലിമിന് അവന്റെ വിശ്വാസം കൂടി വളരെ സുപ്രധാനമാണ്. അതിനാല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്ത് അവന്‍ തന്നെ വിശ്വാസം തുറന്ന് പറയുമ്പോള്‍ മാത്രമേ ഇസ്‌ലാമിക ദര്‍ശനത്തെ പൂര്‍ണമായി അദ്ദേഹം പിന്‍പറ്റി എന്ന് പറയാന്‍ കഴിയൂ. ജമാഅത്ത് ചെയ്യുന്നതിത്ര മാത്രമാണ്. അല്ലാതെ ഇവിടെ ആരോപിക്കപ്പെടുന്ന പ്രകാരം ഇന്ത്യന്‍ ജനാധിപത്യത്തെ പാടെ തള്ളിപ്പറയുകയോ പകരം ഒരു സൗദിമോഡല്‍ രാജാധിപത്യത്തിന് ശ്രമിക്കുകയോ അല്ല. പറഞ്ഞത് മനസ്സിലായി എന്ന് കരുതട്ടേ.

CKLatheef പറഞ്ഞു...

എന്റെ മറുപടിക്ക് ശേഷവും താങ്കളുടെ ശേഷമുള്ള രണ്ട് കമന്റുകള്‍ പ്രസക്തമായി തോന്നുന്നുണ്ടോ. ഉണ്ടെങ്കില്‍ പറയുക.

CKLatheef പറഞ്ഞു...

ചോദ്യത്തിന് കുറേകൂടി വ്യക്തതവന്നിരിക്കുമെന്ന് കരുതുന്നു. (വരാനാവശ്യമായ വിശദീകരണം ഞാന്‍ നല്‍കിക്കഴിഞ്ഞു) ഇനി നിങ്ങളോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുക. എന്നിട്ട് താങ്കള്‍ വീണ്ടും ആലോചിക്കുക. മൗദൂദിക്ക് എവിടെയാണ് തെറ്റുപറ്റിയത് ജമാഅത്തിന് എവിടെയാണ് തെറ്റുപറ്റിയത്. ഉത്തരമുണ്ടെങ്കില്‍ പറയുക.

CKLatheef പറഞ്ഞു...

ജനങ്ങളുടെ കണ്ണുകെട്ടാന്‍ എക്കാലവും കഴിയില്ല. അവര്‍ സത്യം മനസ്സിലാക്കാന്‍ തുടങ്ങുന്നത് വരെ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കെതിരിലും അതിന്റെ സംരംഭങ്ങള്‍ക്കെതിരിലും ഇത്തരം അസത്യവാദികളുടെ തടയണ ഫലപ്രദമാകുകയുള്ളൂ എന്ന് ഓര്‍ത്തിരിക്കുക. ജമാഅത്തിന്റെ ജനാധിപത്യവിരുദ്ധത ?

CKLatheef പറഞ്ഞു...

ഇത്തരം താത്വികമായ കാര്യങ്ങള്‍ എന്നെങ്കിലും വകതിരിച്ച് മനസ്സിലാക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. വളരെ ചെറിയ ചില മുന്‍ധാരണകള്‍ പോലും സത്യം മനസ്സിലാക്കുന്നതിന്റെ മുമ്പില്‍ വലിയ വിലങ്ങുതടിയായി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും. പ്രവാചക ചരിത്രത്തില്‍ സംഭവിച്ചതും പിന്നീട് സുദീര്‍ഘമായ ഇസ്‌ലാമിക ചരിത്രത്തില്‍ സംഭവിച്ചതും നാം പഠിക്കുമ്പോള്‍ പൊതുജനം തങ്ങളുടെ നേതാക്കളുടെ വാക്കുകള്‍ക്കനുസരിച്ച ചലിക്കുന്ന ഒരു ആട്ടിന്‍പറ്റത്തെ പോലെയാണ്. എന്നാല്‍ അതിലെ ചിന്തിക്കുന്നവര്‍ക്കും നേതാക്കള്‍ക്കും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. ഏത് സംഘടനയിലേയും നേതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടായേക്കാം. എന്നാല്‍ ഒരോ സംഘടനയിലേയും ചിന്താശീലരായ അണികള്‍ക്കനുസരിച്ച് മാറാന്‍ നേതൃത്വം നിര്‍ബന്ധിതമാകും. ജമാഅത്ത് പറയുന്ന കാര്യങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രത്യേകിച്ചും മറ്റു മതവിശ്വാസികള്‍ സവിശേഷമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമി മനുഷ്യന്റെ ഇഹപര നന്മക്ക് ശക്തമായ ഒരു ബദല്‍ സമര്‍പ്പിക്കുന്നുണ്ട്. മുഴുവന്‍ മനുഷ്യര്‍ക്കും പാരത്രിക മോക്ഷത്തിന് ഗുണകരമായ ഒരു ആത്മീയാദര്‍ശം തങ്ങളുടെ കൈവശമാണുള്ളത് എന്ന് എല്ലാ മുസ്ലിം സംഘടനകളും അംഗീകരിക്കും. ജമാഅത്ത് അതോടൊപ്പം പറയുന്നത് ഇഹലോകജീവിതത്തിന് പ്രയോജനപ്പെടുന്ന ഒരു ബദലും തങ്ങളുടെ കൈവശമുണ്ട് എന്ന് മാത്രമാണ്. അത് മറ്റു മുസ്ലിം സംഘടനകള്‍ക്ക് എന്തുകൊണ്ട് യോജിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്.

മുത്ത്‌/muthu പറഞ്ഞു...

tracking..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK