'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, നവംബർ 08, 2010

ജമാഅത്തിന് കാലിടറാനുള്ള 10 കാരണങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പില്‍ കാലിടറാനുള്ള 10 കാരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മടവൂര്‍ മുജാഹിദുകളുടെ വാരികയായ ശബാബ്. കാലിടറി എന്ന തലക്കെട്ട് തന്നെ കേരള കൗമുദി പത്രം നല്‍കിയ കളവ് വെള്ളം തൊടാതെ വിഴുങ്ങി ചര്‍ദ്ദിച്ചതാണ്. ഇക്കാര്യങ്ങളിലൊക്കെ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്ന ആ പ്രസ്ഥാനത്തിന് സ്വീകാര്യം സത്യമല്ല; സാമുദായിക താല്‍പര്യമുള്ള ചില പത്രങ്ങള്‍ അസത്യം ചേര്‍ത്ത് വിളമ്പുന്ന വാര്‍ത്തകളാണ്. എന്തിന്റെ പേരിലായാലും ഒരു മുസ്ലിം സംഘടനയും അതിന്റെ പത്രവും ഇത്രയും അധഃപതിക്കാന്‍ പാടില്ല. ശബാബിന്റെ ലേഖനം വായിക്കുക. എഴുതിയത് ശംസുദ്ദീന്‍ പാലക്കോട്.

[[[ 'ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്മത്സരിച്ച ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്രപ്രസ്ഥാനത്തിന് കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്തത്ഇപ്രകാരം: ``നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്തങ്ങള്ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്നിന്നിരുന്ന ജമാഅത്ത്വെറും കുഴിയാനയാണെന്ന്തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്ജില്ലയില്ഒരു സ്ഥലത്ത്തങ്ങള്രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്മാത്രമേ ഇക്കുറി ഇവര്ക്ക്കഴിഞ്ഞുള്ളൂ.
ജമാഅത്തിന്സ്വാധീനമുണ്ടെന്ന്പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്പലയിത്തും നവാഗതപാര്ട്ടിക്ക്ലഭിച്ച വോട്ടുകള് വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)

21,612 വാര്ഡുകളില്‍ 2000ത്തോളം വാര്ഡുകളിലാണ് ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്പാര്ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്ഒരു പത്ത്വാര്ഡിലെങ്കിലും ജയിച്ചുകയറാന് മതരാഷ്ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്ഡില് ജമാഅത്തിന്റെ സ്ഥാനാര്ഥിക്ക്കിട്ടിയത്വെറും 3 വോട്ട്‌! കണ്ണൂര്ആയിക്കര വാര്ഡില്ഇരട്ടിവോട്ട്കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്ട്രീയത്തില്നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന് തേന്മാവും രാജ്യനിവാസികള്ക്ക്തണല്മരവുമായി നിലകൊണ്ടുവെന്ന്സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്എന്തുകൊണ്ടാണ്ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്മുമ്പായി തെരഞ്ഞെടുപ്പിന്തൊട്ടുമുമ്പ്പുറത്തിറങ്ങിയ പാര്ട്ടി മുഖപത്രത്തില് ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്സ്വയം പാടിപ്പറയുന്ന വരികള്വായിക്കുക:
 
``ബഷീര്കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്ജമാഅത്തെ ഇസ്ലാമി. ഇന്ത്യന്മണ്ണിലെ തണല്മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്ഇന്ന്ജമാഅത്തെ ഇസ്ലാമി. അനാഥന്രക്ഷിതാവായി, അഗതിക്ക്അത്താണിയായി, വിശക്കുന്നവന്ഭക്ഷണമായി, ദാഹിക്കുന്നവന്കുടിനീരായി, തലചായ്ക്കാന്ഇടമില്ലാത്തവന്കിടപ്പാടമായി, കടംകയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്ക്ക്താങ്ങായി, ലഹരിക്കടിപ്പെട്ട്തിരിച്ചറിവ്നഷ്ടപ്പെട്ടവര്ക്ക്പുതുവെളിച്ചമായി, ഇരകള്ക്ക്രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്വര്ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്തൊട്ടറിഞ്ഞ്രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്ലാമി കര്മനിരതമാണ്‌'' 
(പ്രബോധനം -2010 ഒക്ടോബര്‍ 23, പേജ് 15)
 
വിധം തേന്മാവും തണല്മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്കി ജനങ്ങള്ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്തന്നെയാണ്ചോദ്യത്തിന്ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ് കുറിപ്പില് സൂചിപ്പിക്കുന്നത്.
 
ഒന്ന്‌, ജമാഅത്തിന്ഒരു എം പിയോ, എം എല്എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്മെമ്പര്പോലുമോ ഇല്ലാതെ പോയത്അത്ഇഖാമതുദ്ദീന് എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്എന്ന്അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ് ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്ശിക്കുന്ന പുസ്തകം ഇപ്പോഴും അവര് പ്രചരിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്നിങ്ങള്ക്ക് വോട്ട്തന്ന്ജയിപ്പിച്ചാല്ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്, ഇസ്ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്മാത്രമേ ജമാഅത്ത്തെരഞ്ഞെടുപ്പില്പങ്കെടുക്കുകയുള്ളൂ എന്ന് 1952ല്ജമാഅത്ത്മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത് തന്നെയാണ്തങ്ങളുടെ ആദര്ശമെന്ന്‌ 2009ല്വരെ അവര്പ്രബോധനത്തില് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്നിങ്ങളെ വോട്ടുനല്കി ജയിപ്പിച്ചാല് ജയിക്കുന്ന വാര്ഡിലും പഞ്ചായത്തിലും ഇസ്ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്ത്സ്ഥാനാര്ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്നിര്ബന്ധിച്ചേല്പിച്ചാല്പോലും ജമാഅത്തതിന്തയ്യാറല്ല എന്ന്ജമാഅത്തുകാര്പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്വോട്ടു തന്ന്ജയിപ്പിച്ചാല്പഞ്ചായത്തില്ഏത്വ്യവസ്ഥയാണ്നിങ്ങള്നടപ്പാക്കുക എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ജമാഅത്ത്സ്ഥാനാര്ഥികള്ക്ക്കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില് ഒരു ജമാഅത്തുകാരന്കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്മാണ സഭയില് അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്കീഴില്ന്യായാധിപസ്ഥാനത്ത്നിയമിക്കപ്പെടാനോ പാടില്ല എന്ന്ജമാഅത്ത്ഭരണഘടനയില്വ്യക്തമായുണ്ട്‌. മേല്പറഞ്ഞ സ്ഥാനങ്ങളില് ജമാഅത്തുകാരല്ലാത്ത മുസ്ലിംകള്എത്തിപ്പെട്ടാല്അവരുടെ വിധിയെന്ത്‌? അവര് കുറ്റക്കാരാണോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്വോട്ട്ചോദിച്ചുവന്ന ജമാഅത്തുകാര്ക്ക്മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്സ്ഥാപിക്കാനും നിലനിര്ത്താനും ഉദ്ദേശിച്ച്തെരഞ്ഞെടുപ്പില് പങ്കെടുക്കുന്നതും സ്ഥാനാര്ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്പര്യങ്ങള്ക്ക്വിരുദ്ധവുമാണെന്ന്ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു എന്ന് ജമാഅത്തിന്റെ അസിസ്റ്റന്റ്അമീര്ശൈഖ്മുഹമ്മദ്കാരക്കുന്ന് തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്വോട്ടര്മാര്ചോദിച്ചു: ഇന്ത്യാഗവണ്മെന്റ് അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ചോദ്യത്തിന് ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്നിന്നില്ല.

ആറ്, ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്ക്ക്പകരം ഇസ്ലാമിന്റെ സംസ്ഥാനപമാണ്എന്ന്രഖപ്പെടുത്തിയ പുസ്തകം ജമാഅത്തുകാര്ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്ക്ക് തങ്ങള്പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്രവാദ സങ്കല്പത്തോട്ആത്മാര്ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്ഒരു വോട്ട്‌' എന്ന്പറയുന്നതിനു പകരം `ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാന്ഒരു വോട്ട്‌' എന്ന്പറഞ്ഞല്ലേ വോട്ടര്മാരെ സമീപിക്കേണ്ടത്എന്ന്ബുദ്ധിയും വിവേകവുമുള്ള വോട്ടര്മാര്ചിന്തിക്കുകയും ചോദിക്കുകയും ചെയ്തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്എല്ലാം നിഷ്പ്രയാസം സാധിക്കുമെന്നും അതിനാല്ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള് വോട്ട്ചോദിക്കുന്നത്ഏത്ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്വോട്ടുചോദിച്ചു വന്ന ജമാഅത്ത്സ്ഥാനാര്ഥിക്കും പ്രവര്ത്തകര്ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്കേരള അസംബ്ലിയിലേക്ക്നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്ബഹിഷ്കരിക്കാന്ജമാഅത്ത്ആഹ്വാനം ചെയ് വരികള്ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്ക്കേണ്ടതാണ്‌. ഇന്ന്തെരഞ്ഞെടുപ്പില്മത്സരിക്കുന്ന യാതൊരു സ്ഥാനാര്ഥിക്കും അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാജമാഅത്തെ ഇസ്ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15) അന്ന്വോട്ട്ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന് വോട്ട്ചോദിച്ച്വീട്ടില്വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്മാരുടെ ചോദ്യത്തെ ജമാഅത്ത്സ്ഥാനാര്ഥികളും ജമാഅത്ത്പ്രവര്ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്ഥികളുടെ പാര്ട്ടികള് തമ്മിലും പ്രസ്ഥാനങ്ങള്തമ്മിലും സിദ്ധാന്തങ്ങള്തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്ലാമികങ്ങളാണെന്ന തത്വത്തില്അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്അനിസ്ലാമികങ്ങളായ രാഷ്ട്രീയപ്പാര്ട്ടികള്എന്ന്മുതലാണ്ഇസ്ലാമികങ്ങളായത്എന്നും എന്തുകൊണ്ടാണ്അവയുടെ അനിസ്ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്മാര്കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്ഇരുത്താനും പക്വത നേടിയവരും രാഷ്ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന് കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്ങ്ങളില്ജനകീയ പോരാട്ടങ്ങള്ക്ക്ചുക്കാന്പിടിച്ചുവെന്ന്അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്പൊളിഞ്ഞത് എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്ചേര്ത്ത് വായിക്കുക.

ഇങ്ങനെ ജമാഅത്ത്മതരാഷ്ട്ര പ്രസ്ഥാനത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബല്‍ബ് എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില് മുകളില്സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. കാരണങ്ങള് വിശകലനം ചെയ്ത്പരിഹരിച്ച്ജമാഅത്ത്പാര്ടി സുതാര്യവും അവസരവാദരഹിതവും ആദര്ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്ഗം സ്വീകരിക്കുമെന്ന്നമുക്ക് പ്രതീക്ഷിക്കാം.']]]

ഇതാണ് ലേഖനം ചില ഫോണ്ട് പ്രശ്‌നം ഉണ്ട്. ഈ ലേഖനം പോസ്റ്റ് ചെയ്ത മുജാഹിദ് പ്രവര്‍ത്തകന്‍ തന്നെ അത്ര മതി എന്ന് വെച്ചതിനാല്‍ ഞാനതില്‍ തിരുത്താന്‍ ശ്രമം നടത്തിയിട്ടില്ല. അത്ര പ്രയാസപ്പെട്ട് തിരുത്തി വായിക്കാന്‍  മാത്രമുള്ള കാര്യമൊന്നും അതില്‍ ഇല്ല എന്ന് ഈ ബ്ലോഗിന്റെ വായനക്കാര്‍ക്ക് മനസ്സിലാക്കാനും കഴിയും. തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ച അതേ വികാരം അതിന് ശേഷവും വര്‍ക്കൗട്ട് ചെയ്യുന്നുവെന്ന് മാത്രം. എങ്കിലും ജമാഅത്തുകാരും അതിനെ വായിക്കുന്നവരും ഇതൊന്നും കാണാതെ പോകരുത് എന്നതിനാല്‍ ഇതിവിടെ പുനര്‍വായനക്കായി നല്‍കുന്നു.

ജമാഅത്ത് വികസനമുന്നണി എന്ന ഒരു പൊതുജനവേദിക്ക് രൂപം നല്‍കുമ്പോള്‍ അതിന്റെ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് മുഴുവനും തുറന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് ചെയ്യാന്‍ അതിലെ വിജയിച്ച് വാര്‍ഡ് മെമ്പര്‍മാര്‍ ബാധ്യസ്ഥരുമാണ്. അതില്‍ വീഴ്ചവരുത്തിയാല്‍ അവരെ ചോദ്യം ചെയ്യാനുമധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊക്കെ വളരെ 'അപകടകര'മായ ഒരു ലക്ഷ്യം ജമാഅത്തിന് വേറെയുണ്ട് എന്നാണ് മുജാഹിദുകള്‍ കരുതുന്നത്. അതുകൊണ്ട് അത് നടപ്പാകാതിരിക്കണമെങ്കില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ആരാകട്ടെ തോറ്റേ മതിയാകൂ. 'ഇസ്ലാമിക ഭരണമാണ്' ആ അപകടകരമായ കാര്യം. ജിഹാദ് എന്നാല്‍ തന്നെ ഇസ്ലാമിക ഭരണം കൊണ്ടു വരുന്നതിനെതിരെ നടത്തുന്ന അധ്വോനപരിശ്രമത്തിന് പറയുന്ന പേരാണ് മുജാഹിദുകള്‍ക്ക്. അതിന് കയ്യും മെയ്യും മറന്ന് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അവര്‍ അരാഷ്ട്രീയ പ്രവര്‍ത്തനം നടത്തി (മതം രാഷ്ട്രീയത്തിലിടപെടാന് പാടില്ല എന്നതുകൊണ്ട്). അതിനായി ചീത്തവിളി തല്‍കാലം നിര്‍ത്തി സ്വന്തം പാതിയോടും, വര്‍ഗശത്രുക്കളായ രണ്ട് വിഭാഗം സുന്നികളോടും  ഖാദിയാനികളുള്ളിടത്ത് അവരോടൊമൊപ്പം സാധ്യമാകുന്നതൊക്കെ ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ തയ്യാറായിരുന്നു (അഥവാ അവര്‍ക്ക് വേണ്ടിയാണ് ഈ പണിയൊക്കെ ചെയ്തത്) അങ്ങനെയൊക്കെ ശ്രമിച്ചിട്ടും 9 സ്ഥലത്ത് വികസനമുന്നണി വിജയിക്കുകയും നൂറിലധികം സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇത് മറച്ചു പിടിക്കാനുള്ള മുജാഹിദ് തന്ത്രത്തിന്റെ ഭാഗം മാത്രമായിട്ടാണ് ഈ ലേഖനത്തെ ഞാന്‍ കാണുന്നത്. നിങ്ങളോ
???...

34 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

....അങ്ങനെയൊക്കെ ശ്രമിച്ചിട്ടും 9 സ്ഥലത്ത് വികസനമുന്നണി വിജയിക്കുകയും നൂറിലധികം സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇത് മറച്ചു പിടിക്കാനുള്ള മുജാഹിദ് തന്ത്രത്തിന്റെ ഭാഗം മാത്രമായിട്ടാണ് ഈ ലേഖനത്തെ ഞാന്‍ കാണുന്നത്. നിങ്ങളോ ???...

ഇന്ത്യന്‍ പറഞ്ഞു...

യഥാര്‍ഥത്തില്‍ ജനകീയ മുന്നണിക്ക്‌ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പറ്റാത്തതിന്റെ കാരണങ്ങള്‍ പഠനവിധേയമാക്കേണ്ടത് തന്നെയാണ്. അതെയവസരം, കാലങ്ങളായി തുടര്‍ന്നുവരുന്ന ശത്രുതാപരമായ നിലപാട് മുജാഹിദ്‌ പ്രസ്ഥാനം ഇപ്പോഴും തുടരുന്നതിന്റെ ന്യായം കേവല കക്ഷിത്വമാണ് എന്ന് വീണ്ടും തെളിയുന്നു. രാഷ്ട്രീയത്തില്‍ ഒരു പ്രസ്ഥാനം എന്ന നിലയില്‍ വ്യക്തമായ നിലപാട് ഇല്ലാത്ത ഒരു വിഭാഗം, ജമാഅത്തെ ഇസ്ലാമിയോടു മാത്രമായി ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് എന്ത് കൊണ്ട് എന്നതിന്റെ ഉത്തരം നിഷ്പക്ഷമതികള്‍ കണ്ടെത്തുക കക്ഷിത്വം എന്ന സങ്കുചിത ചിന്തയിലാണ്.

പഴകി പുളിച്ച ആരോപണങ്ങള്‍, പല തവണ മറുപടി പറഞ്ഞവ വീണ്ടും ആവര്‍ത്തിക്കുന്നത് ഇനിയും ഇതൊന്നും നിര്‍ത്താന്‍ മനസ്സില്ല എന്ന ദുര്‍വാശി തന്നെയാണ്. ജമാഅത്തെ ഇസ്ലാമി സഹോദര സംഘടനകളുടെ ഇത്തരം സങ്കുചിത നിലപാടുകളെ എങ്ങിനെ നേരിടും എന്നതിന് ഇപ്പോള്‍ കൂടുതല്‍ പ്രസക്തിയുണ്ട്.

കേരളത്തിനു പുറത്ത്‌ ജമാഅത്തെ ഇസ്ലാമി ഇത്തരം കക്ഷികളില്‍ ഒന്നായി എണ്ണപ്പെടുന്നില്ല എന്ന് ചിലരൊക്കെ പറയുകയുണ്ടായി. കേരളത്തില്‍ ഇത്തരം ഒരു കക്ഷിത്വത്തില്‍ ജമാഅത്ത്‌ ബോധപൂര്‍വം ചേര്‍ക്കപ്പെട്ടത് എന്ത് കൊണ്ട് എന്നതിനുത്തരം ഒരു പക്ഷെ, സാമുദായിക രാഷ്ട്രീയ കക്ഷിയുടെ ഉപഗ്രഹ സംഘടനകളായി മാറിയ മത സംഘടനകള്‍ എന്നായിരിക്കും ഉത്തരം. ഒരു പക്ഷേ ഭൂരിഭാഗം മുജാഹിദ്‌ സുഹൃത്തുക്കള്‍ക്കും ഈ സമവാക്യം മനസ്സിലാകാത്തത് നിര്‍ഭാഗ്യകരം എന്നേ പറയാന്‍ പറ്റൂ.

മുജാഹിദ്‌ സുന്നി ഗ്രൂപ്പുകളുടെ കൂട്ടത്തില്‍ ഒന്നായി എണ്ണപ്പെടുന്നതില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയും പ്രവര്‍ത്തകരും മാറി നില്‍ക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സങ്കുചിത കക്ഷിത്വം ചിന്താശേഷിയും മാന്യമായ സംവാദ വിശകലന സ്വഭാവവും ഇല്ലാതാക്കുന്നിടത്ത് ജമാഅത്തെ ഇസ്ലാമിയെ പോലുള്ള പ്രസ്ഥാനങ്ങള്‍ അത്തരം ക്രിയാത്മകത വളരുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്‌. ഈ രോഗം ചികില്‍സിക്കപ്പെടാന്‍ വഴി അത് മാത്രമേ ഉള്ളൂ.

ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും വ്യത്യസ്തമായ ചിന്തകളെയോ നയങ്ങളെയോ അല്ല ഇവിടെ എതിര്‍ക്കുന്നത് എന്ന് മനസ്സിലാക്കുമല്ലോ. മറിച്ചു, ഇതര വിഭാഗങ്ങളോട് മുജാഹിദ്‌ പ്രസ്ഥാനം അല്ലെങ്കില്‍ അതിന്റെ നേതൃത്വം കൈകൊള്ളുന്ന സമീപന രീതിയും (ചിന്തകളോടും, നയങ്ങളോടും) സംവാദ രീതിയും ഇസ്ലാമിക സമൂഹത്തിന്‍റെ ചൈതന്യം ഉള്ളതല്ല എന്നതില്‍ മാത്രമാണ് ഇവിടെ അഭിപ്രായവ്യത്യാസം.

Mohammed Ridwan പറഞ്ഞു...

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അഴിമതി, കൈകൂലി, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകള്‍ തുടച്ചുമാറ്റി നല്ല ഭരണം കാഴ്ച വെക്കാന്‍ ആവുന്നതൊക്കെ ചെയ്യുക എന്നതായിരുന്നു ജനകീയ മുന്നണി ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമ് വെച്ചിരുന്നത്‌. ഇവയൊന്നും ഇസ്ലാമിക ബാധ്യതയാനെന്ന ചിന്ത പോലും മുജാഹിദ്‌ സഹോദരന്മാതര്ക്കി ല്ലാതെ പോയി. അത് കൊണ്ടാനെല്ലോ ജനകീയ മുന്നണിക്കെതിരില്‍ സകല ചെകുത്താന്മാരുടെയും കൂടെ അവര്‍ കൈകോര്ത്തപത്.

Sameer Thikkodi പറഞ്ഞു...

Mohammed Ridwan പറഞ്ഞു...
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അഴിമതി, കൈകൂലി, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകള്‍ തുടച്ചുമാറ്റി നല്ല ഭരണം കാഴ്ച വെക്കാന്‍ ആവുന്നതൊക്കെ ചെയ്യുക എന്നതായിരുന്നു ജനകീയ മുന്നണി ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമ് വെച്ചിരുന്നത്‌. ഇവയൊന്നും ഇസ്ലാമിക ബാധ്യതയാനെന്ന ചിന്ത പോലും മുജാഹിദ്‌ സഹോദരന്മാതര്ക്കി ല്ലാതെ പോയി. അത് കൊണ്ടാനെല്ലോ ജനകീയ മുന്നണിക്കെതിരില്‍ സകല ചെകുത്താന്മാരുടെയും കൂടെ അവര്‍ കൈകോര്ത്തപത്.]]
ഇപ്പറഞ്ഞതൊക്കെ തന്നെയാവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞിട്ടുണ്ടാവുക .. അങ്ങിനെ തന്നെ ആണ് വിശ്വസിക്കുന്നതും. എന്ന് വെച്ച് ജ: വി: മു: തോറ്റത് ജനങ്ങള്‍ ഈ പറയപ്പെട്ടവ ആഗ്രഹിക്കുന്നില്ല എന്നാണോ? കൈകോര്‍ക്കുമ്പോള്‍ (മറ്റുള്ളവര്‍) ചെകുത്താനും നമ്മുടെത് "സ്വാലിഹീങ്ങളും" ആകുന്ന പുതിയ മൂല്യ മാപിനിയുടെ പുതിയ കണ്ടെത്തലുകള്‍ അല്ലാതെ?

ഒരു പാട് പറഞ്ഞെങ്കിലും ഇത് വരെ ഈ ജനാധിപത്യ പ്രണയം അങ്ങ് ദഹിക്കുന്നില്ല ലത്തീഫ് ഭായ്!!. അത് ഒരു പക്ഷെ സമയത്തിന്റെ മാത്രം പ്രശ്നമായിരിക്കും. കാലക്രമേണ ഒക്കെ ജനാധിപത്യവും ഭൂരിപക്ഷവും അങ്ങിനെ അങ്ങിനെ ആവുമായിരിക്കും അല്ലെ?

പിന്നെ മുജാഹിദ് സുഹൃത്തുക്കള്‍ (ഇനി വേറെ ആര് തന്നെ ആരായാലും) വിമര്‍ശിക്കുന്നവരെ (ഏതു തരത്തിലായാലും) വായടപ്പിക്കുക ലക്ഷ്യമാക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു പരിധി വരെ മാത്രമേ സാധ്യമാവൂ. അതിനു വേണ്ടി കൂടുതല്‍ വിയര്‍ക്കെണ്ടതില്ല എന്നാണ് എന്റെ പക്ഷം.

ഇന്ത്യന്‍ പറഞ്ഞു.. ""മുജാഹിദ്‌ സുന്നി ഗ്രൂപ്പുകളുടെ കൂട്ടത്തില്‍ ഒന്നായി എണ്ണപ്പെടുന്നതില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയും പ്രവര്‍ത്തകരും മാറി നില്‍ക്കേണ്ടതുണ്ട്.""
ഇങ്ങിനെ പറയുമ്പോള്‍ കേരളത്തിലെ മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പെടില്ലേ എന്ന സംശയം ഇല്ലാതില്ല. ഇനി അത് തെന്നെയാണ് സ്വരമെങ്കില്‍ എന്റെ കയ്യിലെ മുയലിനു രണ്ടും മൂന്നുമല്ല കൊമ്പ് നാലാണ് എന്ന് ഉറക്കെ പറയുന്ന മൌഡ്യം എന്നേ കരുതാനൊക്കൂ... മറിച്ചാണെങ്കില്‍ തെളിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം (പൊതു സമൂഹത്തില്‍ ) പുലര്‍ന്നു വരുന്നത് കാണുവാന്‍ അതിയായ ആഗ്രഹമുണ്ട്.
ജയ്‌ ജയ്‌ ജനാധിപത്യം .... പിന്നെ സെക്യുലരിസം ... പിന്നെ സോഷ്യലിസം ... അങ്ങിനെ അങ്ങിനെ...

Noushad Vadakkel പറഞ്ഞു...

>>>ജിഹാദ് എന്നാല്‍ തന്നെ ഇസ്ലാമിക ഭരണം കൊണ്ടു വരുന്നതിനെതിരെ നടത്തുന്ന അധ്വോനപരിശ്രമത്തിന് പറയുന്ന പേരാണ് മുജാഹിദുകള്‍ക്ക്.<<<
നന്ദി ഈ പോസ്റ്റ്‌ രേപോസ്റ്റ്‌ ചെയ്തതിനു ...ബുദ്ധി പണയം വെക്കാത്തവര്‍ ചിന്തിക്കുമെന്ന പ്രതീക്ഷയുണ്ട്

ലതീഫ്‌ മാസ്റെര്‍ക്ക് സമനില തെറ്റിയതില്‍ മുജാഹിദുകള്‍ സന്തോഷിക്കുന്നില്ല എന്ന് മാത്രം പറയട്ടെ

Noushad Vadakkel പറഞ്ഞു...

``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' ((ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 29, 1998ലെ ഐ പി എച്ച്‌ എഡിഷന്‍))

>>>ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല<<<
മാറ്റം വന്നു എന്ന് മനസ്സിലാക്കാന്‍ 'പാഴൂര്‍ പടി' വരെ പോകണമോ ?

CKLatheef പറഞ്ഞു...

ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ കേരളത്തില്‍ സുപ്രധാന പങ്ക് വഹിച്ചത് മുജാഹിദ് പ്രസ്ഥാനമാണെന്ന് പറഞ്ഞാല്‍ അതംഗീകരിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. സുന്നികളെന്ന് പറയുന്നവര്‍ക്ക് ആകെ പറയാനുണ്ടായിരുന്നത് ഇമാന്‍ കാര്യം അഞ്ചാക്കി, പ്രവാചകനെ സാധാരണ മനുഷ്യനാക്കി, പിന്നെ മുജാഹിദുകള്‍ക്കതിരെ ഉന്നയിച്ചു വരുന്ന ചില ആരോപണങ്ങളുമാണ് അഥാവാ മൌലിദ് കഴിക്കുന്നില്ല കൂട്ടുപ്രാര്ഥനയില്ല തുടങ്ങിയവ. അതിനപ്പുറം ഒരു വാദം അവര്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ മുജാഹിദുകളുടെ എതിര്‍പ്പിന് അതില്‍ കവിഞ്ഞ മാനമുണ്ട്.

എതിര്‍പ്പ് രൂക്ഷമായി തുടങ്ങിയത് തന്നെ പ്രത്യേക സംഘടനാ സംവിധാനമില്ലാത്ത മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് ജമാഅത്തിലേക്ക് ഒഴുക്കു വര്‍ദ്ദിച്ചപ്പോഴാണ് എന്ന് ടി.കെ. അബ്ദുല്ല സാഹിബ് അനുസ്മരിച്ചിട്ടുണ്ട്. അതിന് ആദ്യമായി ചെയ്തത് ജമാഅത്ത് ആദര്‍ശത്തില്‍ മാറ്റം വരുത്തി കലിമയുടെ അര്‍ഥം മാറ്റിപ്പറഞ്ഞു എന്നൊക്കെയുള്ള ആരോപണങ്ങളായിരുന്നു, രാഷ്ട്രീയം പറയുന്നു, ഇബാദത്തിന്റെ അര്‍ഥം മാറ്റി തുടങ്ങിയവയൊക്കെയായിരുന്നു അന്നത്തെ വാദം. കെ. ഉമര്‍ മൗലവിയുടെ മരണത്തോടെ ആ യുഗത്തിന് എറെക്കുറെ അന്ത്യമായി.

പിന്നീട് തൗഹീദ് പറയുന്നില്ല. കൊക്കകോളയും പ്ലാച്ചിമടയും പറയുന്നു, മരം നടുന്നതിനെയും പ്രകൃതിയെയും കുറിച്ചു പറയുന്നു. പ്രബോധനം ജനസേവനത്തില്‍ പോതിഞ്ഞു നല്‍കുന്നു തുടങ്ങിയവയായി. ഇബാദത്തിലെ അര്‍ഥമാറ്റം പരാമര്‍ശിക്കാതെയായി. അതുവരെ തുടര്ന്ന് വന്ന അരോപണങ്ങള്ക്ക് നിറം മങ്ങി. (cont..)

CKLatheef പറഞ്ഞു...

അതിനിടയില്‍ മുജാഹിദ് പിളര്‍ന്നു. ഒരു പിളര്‍പ്പില്‍-അഥവാ ഇവിടെ കമന്റിയ നൗഷാദിന്റെ മടവൂര്‍ വിഭാഗത്തിന്-നേരത്തെ ആരോപിച്ച ചില അസുഖങ്ങള്‍ പിടിപെട്ടിരുന്നു.അഥവാ ജനസേവനം ഒരു ഇസ്‌ലാമിക സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാണെന്ന് അവര്‍ അറിഞ്ഞു. (അതിന് മുമ്പ് ഫിത് ര്‍ സകാത്തും സകാത്തും നല്‍കിയിരുന്നില്ല എന്നര്‍ഥമില്ല) ജല സംരക്ഷണത്തെക്കുറിച്ച് ശബാബില്‍ ലേഖനങ്ങള്‍ വന്നു. മരം നടാനുള്ള കല്‍പനയുമായി ബഹുവര്‍ണ പോസ്റ്ററുകള്‍ നിരത്തില്‍ നിറഞ്ഞു. ചില സുന്നത്തില്‍ അത്ര കടുംപിടുത്തം വേണ്ടെന്ന് തിരിച്ചറിഞ്ഞു. എല്‍.സി.ഡി. പ്രദര്‍ശനത്തോടെയുള്ള കോഴികൊത്ത് സംവാദ പ്രസംഗങ്ങളില്‍നിന്ന് മാറിനിന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഇഖ് വാനികളും മൗദൂദികളുടെ ആശയം പിന്‍പറ്റിയവരുമൊക്കെയാക്കി മറുതല ഇവരെ ചിത്രീകരിച്ചു.

പിളര്‍പ്പിന് ശേഷം പഴയ എല്ലാ ആരോപണങ്ങള്‍ക്കും അര്‍ഥം നഷ്ടപെട്ടു. മാത്രമല്ല അതൊക്കെ തിരിച്ചടിക്കുന്നതായും തോന്നിയിട്ടുണ്ടാകാം. അങ്ങനെ കുറേകൂടി നല്ല ഒരു വടി അന്വേഷിച്ചു. അങ്ങനെ ലഭിച്ചതാണ് ഭീകരതയുടെ ഉത്ഭവം മൗദൂദിയില്‍നിന്നാണ് എന്ന വാദം. മതേതരത്വത്തെ തള്ളിപ്പറഞ്ഞു എന്നൊക്കെയുള്ള കുറ്റങ്ങള് അതില്‍ കൂട്ടിചേര്‍ത്തു. ഇതിന് ഒരു സൗകര്യമുണ്ട് മറ്റു ആരോപണങ്ങളോക്കെ മുസ്ലിം സമുഹത്തിന്റെ ഉള്ളില്‍ കിടന്ന് കറങ്ങുന്നതായിരുന്നെങ്കില്‍ ഇതിന് സ്‌പോണ്‍സര്‍മാര്‍ക്ക് ഒരു ക്ഷാമവുണ്ടായില്ല. കാരണം ഏറെക്കുറെ എല്ലാവരും തങ്ങളുടെ കണ്ണിലെ കരടായി ഈ പ്രസ്ഥാനത്തെ കാണുന്നതിനാല്‍ ഈ ആരോപണം എല്ലാവരും ഏറ്റ് പിടിച്ചു. ഇനിയിപ്പോള്‍ മുജാഹിദുകള്‍ വിശ്രമിച്ചാലും കുഴപ്പമില്ല. കാരണം മറ്റുള്ളവര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.

എന്നാല്‍ ജമാഅത്തുമായി വിയോജിപ്പുള്ള കാര്യങ്ങളില്‍ നിങ്ങളുടെ നിലപാടെന്ത് എന്ന് തിരിച്ചു ചോദിക്കേണ്ട ജമാഅത്ത് അതിന് വേണ്ടത്ര സന്നദ്ധമായില്ല. അല്ലെങ്കില്‍ അവഗണിച്ചു. ഇതിന്റെ സൗകര്യം മുജാഹിദ് പ്രസ്ഥാനം നല്ലവണ്ണം ആസ്വദിക്കുക തന്നെ ചെയ്തു.

എന്റെ ഈ പോസ്റ്റുകളിലൂടെ ഞാന്‍ ആകെ ചെയ്യുന്നത് അത് മാത്രമാണ്. എനിക്ക് സമനില തെറ്റി എന്ന് ആരോപിക്കാന്‍ മാത്രം ഈ ചോദ്യങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നു. പക്ഷെ ഇന്നല്ലെങ്കില്‍ നാളെ ജനം തടഞ്ഞു നിര്‍ത്തി നിങ്ങളോട് ഈ ചോദ്യം ചോദിക്കുക തന്നെ ചെയ്യും.ഞങ്ങളോട് പറഞ്ഞില്ലെങ്കിലും
അവരോട് പറയാന്‍ ചില ഉത്തരങ്ങള്‍ മുജാഹിദ് സുഹൃത്തുക്കള്‍ കണ്ടുവെക്കുക.

CKLatheef പറഞ്ഞു...

``അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ഉദ്ദേശിച്ച്‌ ഇലക്‌ഷനില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിലൊരിക്കലും മാറ്റംവന്നിട്ടില്ല. വരുന്ന പ്രശ്‌നവുമില്ല.'' ((ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 29, 1998ലെ ഐ പി എച്ച്‌ എഡിഷന്‍))

ഇതിപ്പോഴും അങ്ങനെത്തന്നെ. ഇനിയും അങ്ങനെത്തന്നെയായിരിക്കും. മുസ്ലിംകളില്‍ അല്ലാഹു ചുമത്തിയ ദൗത്യം അല്ലാഹുവിന്റെ ദര്‍ശനം സ്വയം ഉള്‍കൊള്ളാനും മറ്റുള്ളവര്‍ക്ക് അതിനെ പ്രബോധനം ചെയ്യാനുമാണ്. ഭരണകൂടം ഇസ്ലാമിന്റെ ഭാഗമാണ്. ഒരു വീടിന്റെ മേല്‍ക്കൂരക്കുള്ള സ്ഥാനം അതിനുണ്ട്. ഇസ്്‌ലാമിനെ പ്രബോധനം ചെയ്യുമ്പോള്‍ അതുകൂടി പറയേണ്ടതുണ്ട്. അത് മറച്ചുവെക്കുന്നതിന് ഒരു ന്യായവും ഇല്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ചും അതിന് തടസ്സവും ഇതുവരെ ഉണ്ടായിട്ടില്ല. കാരണം ഇവിടെ ജമാഅത്ത് ഇതൊക്കെ പറഞ്ഞുകൊണ്ടു തന്നെ 60 വര്‍ഷം പ്രവര്‍ത്തിച്ചു. പറയേണ്ടതൊക്കെ പറഞ്ഞു. ഒന്നും മറച്ചുവെച്ചിട്ടില്ല. അന്യായമായി നിരോധിക്കപ്പെട്ടെങ്കിലും ഈ കാരണം പറഞ്ഞായിരുന്നില്ല. തൂക്കമൊപ്പിക്കാന്‍ മാത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ സുപ്രീം കോടതി ഒരു തവണ ജമാഅത്തിന് വീണ്ടും പ്രവര്‍ത്തികാനുള്ള അനുമതി നല്‍കി. ആദ്യ പ്രാവശ്യം അടിയന്തിരാവസ്ഥയിലായിരുന്നു അതില്‍ അത്ഭുതവുമില്ല. ഭരണം മാറിയതോടെ ഇനി പ്രവര്‍ത്തിച്ചോളൂ എന്ന് ഗവണ്‍മെന്റ് അനുമതി നല്‍കി.

ഇനി എന്തിന് ? എങ്ങനെ ? ഇലക്ഷനില്‍ പങ്കെടുക്കുന്നുവെന്നാണ് ചോദ്യമെങ്കില്‍ അതിന് അപ്പപ്പോള്‍ മരുപടി നല്‍കുന്നുണ്ട്. എന്നാല്‍ അത് അവഗണിച്ച് സന്നദ്ധമാല്ലാതെ പോസ്റ്റില്‍ കണ്ട പോലെ ഭ്രാന്തന്‍ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് സമാധാനമടയുകയാണ്.

CKLatheef പറഞ്ഞു...

@Sameer Thikkodi,

>>> ഒരു പാട് പറഞ്ഞെങ്കിലും ഇത് വരെ ഈ ജനാധിപത്യ പ്രണയം അങ്ങ് ദഹിക്കുന്നില്ല ലത്തീഫ് ഭായ്!!. അത് ഒരു പക്ഷെ സമയത്തിന്റെ മാത്രം പ്രശ്നമായിരിക്കും.<<<

അതേ സമീര്‍ താങ്കള്‍ പഠിക്കാന്‍ സന്നദ്ധമായി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതേ പ്രകാരം സങ്കുചിതമായ സംഘടനാ പക്ഷപാതിത്വമില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാകുക എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്.

അപ്പോള്‍ താങ്കളില്‍നിന്ന് ഇതുപോലുള്ള കമന്റുകള്‍ വരില്ല. താങ്കളുടെ കമന്റുകള്‍ക്കു ഇവിടെ റിദ് വാനും ഇന്ത്യനും നല്‍കിയ കമന്റുകളുടെ വിലയുണ്ടാകും. എങ്കിലും അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

ഇന്ത്യന്‍ ,
മുഹമ്മദ് രിദ് വാന്‍ ,
സമീര്‍ തിക്കോടി ,
നൗഷാദ് വടക്കേല്‍ ,

തുടങ്ങിയ എല്ലാവര്‍ക്കും ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി.

CKLatheef പറഞ്ഞു...

മുകളിലെ കമന്റില്

'എന്നാല്‍ അത് അവഗണിച്ച് പറയുന്നത് കേള്‍ക്കാന്‍
സന്നദ്ധമാല്ലാതെ
പോസ്റ്റില്‍ കണ്ട പോലെ ഭ്രാന്തന്‍ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് സമാധാനമടയുകയാണ്.'

എന്ന് തിരുത്തി വായിക്കുക.

mujeeb പറഞ്ഞു...

സ്ഥിരം വാരോല തന്നെ, ഇവരുടെ സാഹിത്യ നിലവാരം കണ്ടാല്‍ വായിച്ച് സമയം കളഞ്ഞതില്‍ കുറ്റം തോന്നും. ഇവര്‍ ഖുറാനും സുന്നത്തും പറയുന്നതെന്തിനു

CKLatheef പറഞ്ഞു...

@mujeeb

മുജാഹിദുകള്‍ ക്വാട്ട് ചെയ്ത പ്രബോധനം ഉദ്ധരണികളിലൂടെയും അവര്‍ വിതരണം ചെയ്യുന്ന വാറോലകളിലൂടെയും ജമാഅത്തിനെ പഠിക്കാത്തതിന്റെ കുഴപ്പമാണ് താങ്കള്‍ക്ക്.

അവര്‍ക്ക് തങ്ങളുടെ അണികളെക്കുറിച്ച് നല്ല ധാരണയുണ്ട്. ഇതൊക്കെ ഇരുകൈ നീട്ടി-അമ്പരപ്പോടെയും അതിലേറെ ജമാഅത്തിനെ പുഛത്തോടെയും-കണ്ട് വായിച്ച് ചുമലുകുലുക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടല്ലേ ഒരു സംഘടനയുടെ മുഖപത്രത്തില്‍ തന്നെ ഇത്തരം നെടുങ്കന്‍ ലേഖനങ്ങള്‍ വരുന്നത്. പ്രവര്‍ത്തകര്‍ അത് ബ്ലോഗില്‍ പോസ്റ്റാക്കി ചേര്‍ക്കുന്നതും.

എനിക്കിത് കിട്ടിയത് സുഹൃത്ത് നൗഷാദ് വടക്കേലിന്റെ ബ്ലോഗില്‍നിന്നാണ്. ലേഖകന്റെയും മാസികയുടെയും പേര് പറഞ്ഞതിനാല്‍ അത് വേണ്ടതില്ലെന്ന് കരുതി വിട്ടതാണ്.

pulari പറഞ്ഞു...

ലത്തിഫ് സാഹിബ്..
ജമാ അതെ ഇസ്ലാമി മുന്‍കൈ എടുത്ത ജനപക്ഷ മുന്നണി വിജയിച്ചില്ലെന്നു ഒരു വിഭാഗം ജമാ അതെ നേതാക്കള്‍ പറയുമ്പോള്‍ തന്നെ തദ്ദേശ തെരഞ്ഞ്ഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയി ജമാ അതെ ഇസ്ലാമിയുടെ ജാനകിയ വികസന മുന്നണി ആണെന്ന് പ്രസ്ഥാന വാരികയില്‍ ചിലര്‍ അഭിമാനം കൊള്ളുന്നു. രണ്ടും തമ്മില്‍ അല്പം പൊരുത്തക്കേട് ഉണ്ടോ എന്ന സംശയം..ബെസ്റ്റ് പ്ലെയര്‍ ജമാഅതെ ഇസ്ലാമിയുടെ മുന്നണി ആണെന്നാണ്‌ ഡോ; കുട്ടില്‍ മുഹമ്മദാലിയുടെ വിശകലനം.. ഇതൊക്കെ വിശ്വസിക്കുന്നവരായുള്ള വായനക്കാര്‍ പ്രസ്ഥാനത്തിനു ഇപ്പോഴും ഉണ്ടാകുന്നല്ലോ എന്നത് അല്പം സങ്കോജത്തിന്നു വഴി നല്‍കുന്നു.

CKLatheef പറഞ്ഞു...

ജമാഅത്ത് നേതൃത്വത്തിലെ ഒരു വിഭാഗവും വിജയിച്ചില്ലെന്ന് അഭിപ്രായപ്പെട്ടതായി കണ്ടില്ല. പ്രവര്‍ത്തകരുടെ പ്രതീക്ഷക്കൊത്ത് സീറ്റുകള്‍ ലഭിച്ചില്ല എന്ന ഒരു കുറവേ അനുഭവപ്പെട്ടിട്ടുള്ളൂ. അതുതന്നെ അമിത പ്രതീക്ഷ കാരണമാണ് എന്ന വ്യാഖ്യാനം നന്നായി തോന്നുന്നു. നേതൃത്വം തികഞ്ഞ യുക്തിബോധത്തോടെ വിശദീകരിക്കുന്നത് അതിന്റെ പ്രവര്‍ത്തകര്‍ ആരുടെയെങ്കിലും ധാരണയനുസരിച്ച് തള്ളിയില്ല എന്നത് ഒരു സംഘടനയുടെ പോരായ്മയല്ല. മെച്ചമാണ് സൂചിപ്പിക്കുന്നത്.

Sameer Thikkodi പറഞ്ഞു...

അഭിപ്രായം രേഖപ്പെടുത്താനുള്ള സ്ഥലം താങ്കളുടെ ബ്ലോഗില്‍ ഉള്ളതിനാല്‍ മാത്രം ആണ് അതിനു ശ്രമിക്കുന്നത്. ചിലപ്പോള്‍ വിമര്‍ശനങ്ങളും ... അതിനു പക്ഷെ താങ്കളുടെ മൂല്യ മാപിനി യിലൂടെ ലഭിക്കുന്ന "വില" പ്രതീക്ഷിക്കുന്നില്ല. അനുകൂലമായി ലഭിക്കുന്ന കമന്റുകള്‍ വിലപ്പെട്ടതാണെന്ന സാമാന്യത അല്ലാതെ; ഒരു ജമാ അത്തിതര മുസ്ലിമിന് അത്തരം കമന്റുകള്‍ പക്ഷം ഉണ്ടെങ്കിലും ഇല്ലെങ്കിലും പോസ്റ്റുക സത്യത്തിനു നിരക്കാത്തതാവും.. നിങ്ങളുടെ വാദം മറിച്ചാണെങ്കില്‍ പോലും.....
സംശയം : കാരക്കുന്നിന്റെ ആ പ്രഖ്യാപനം (താങ്കളുടെ quote ) അത് അങ്ങിനെ ആണ് , ആയിരിക്കും എന്നൊക്കെ പറയുമ്പോള്‍ ഇവിടെ നാം കണ്ട തെരഞ്ഞെടുപ്പ് പങ്കാളിത്തം , അതിന്റെ ഉദ്ദേശം , അതിനോട് നീതി പുലര്‍ത്തുന്നുണ്ടോ? പ്രബോധനത്തിന്റെ രാഷ്ട്രീയ മാനമോ? അതോ രാഷ്ട്രീയത്തിന്റെ പ്രബോധന മാനമോ??
പിന്നെ ഇതൊക്കെ പറഞ്ഞു കൊണ്ട് 60 വര്‍ഷവും (പ്രവര്‍ത്തിക്കാതെ; അതില്‍ അല്പം പോലും മന:സ്താപം ഇല്ല!!) ഇനി പറഞ്ഞും പ്രവര്‍ത്തിച്ചും വോട്ട് ചെയ്തും ചെയ്യിച്ചും ഒരു പാട് കാലവും ...... കാലം തെളിയിക്കട്ടെ... പക്ഷെ 60 കൊല്ലം - ഒരു മനുഷ്യായുസ്സ് - ആര്‍ക്കുമില്ലാതെ (!? സമ്മതിച്ചാലും ഇല്ലെങ്കിലും ) എന്തിനു കളഞ്ഞു .. ഇപ്പോള്‍ തോന്നിയതും പ്രവര്‍ത്തിക്കുന്നതും അന്നേ തോന്നിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു ...

Mohammed Ridwan പറഞ്ഞു...

@sameer
“എന്ന് വെച്ച് ജ: വി: മു: തോറ്റത് ജനങ്ങള്‍ ഈ പറയപ്പെട്ടവ ആഗ്രഹിക്കുന്നില്ല എന്നാണോ?”
ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു മുജാഹിദ്‌ പ്രവര്ത്തികന്‍ യോഗ്യനായ സ്ഥാനാര്ത്ഥി എങ്ങനെയാണ് മറ്റൊരു മുജാഹിദ്‌ പ്രവര്ത്ത കന്‍ അയോഗ്യനാവുന്നത്? രാഷ്ട്രീയത്ത്തിലെത്തുമ്പോള്‍ മുജാഹ്ടി പ്രവര്ത്തഥകര്‍ ഭിന്നിക്കുന്നതെന്ത്‌ കൊണ്ട്?
“കൈകോര്ക്കു്മ്പോള്‍ (മറ്റുള്ളവര്‍) ചെകുത്താനും നമ്മുടെത് "സ്വാലിഹീങ്ങളും" ആകുന്ന പുതിയ മൂല്യ മാപിനിയുടെ പുതിയ കണ്ടെത്തലുകള്‍ അല്ലാതെ?”
ജമാഅത്തിന്റെ മൂല്യമാപിനി നന്മയായിരുന്നു. അത് കൊണ്ട് ഒരു സ്ഥാനാര്ത്ഥിാ എല്ലാ ജമാഅത്തുതുകാര്ക്കുംന സമ്മതനായി. എന്നാല്‍ കക്ഷിത്വം മൂല്യമാപിനിയായതിനാല്‍ പല മുജാഹിദ്‌ പ്രവര്‍ത്തകര്ക്കുംു പല സ്ഥാനാര്തികളായി. സ്ഥാനാര്തി തന്നെ ചിലര്ക്ക് സ്വാലിഹും മറ്റ്‌ ചിലര്ക്ക് un-സ്വാലിഹും ആയി.

CKLatheef പറഞ്ഞു...

@Sameer Thikkodi

ഈ ബ്ലോഗിന്റെ ഉടമ (അഹങ്കാരമല്ല പ്രയോഗം അതാണ് എന്ന് മനസ്സിലാക്കുമല്ലോ) ഞാനായതുകൊണ്ട് ഇവിടെ നല്‍കപ്പെടുന്ന കമന്റുകളുടെ വിലയിടാന്‍ എനിക്കധികാരണമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കേവലം ന്യായം മാത്രമല്ലേ.

ഒരു മുസ്ലിം ഏതൊരു കാര്യവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താന്‍ വിധിക്കപ്പെട്ടവനാണ്. അതില്‍നിന്ന് താങ്കളെങ്ങനെയാണ് രക്ഷപ്പെട്ടതെന്നറിയില്ല.

കാരക്കുന്ന് പറഞ്ഞ പ്രഖ്യാപനം കാരക്കുന്നിന്റേതായിട്ടല്ല ഞാന്‍ എടുത്തത്. അതിന്റെ ഞാന്‍ മനസ്സിലാക്കിയ ഇസ്ലാമിക വ്യാഖ്യാനം അതിനടുത്ത് പറഞ്ഞിട്ടുണ്ട്. അതനുസരിച്ചേ ഈ തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കാന്‍ ഞാന്‍ ശ്രമിക്കേണ്ടതുള്ളൂ. എന്റെ വ്യാഖ്യാനത്തിന് ഒരു വിരുദ്ധമായ വ്യാഖ്യാനം വരുന്നത് വരെ ഭൂരിപക്ഷം ജമാഅത്ത് കാരുരും അനുഭാവികളും അങ്ങനെത്തന്നെ ചിന്തിക്കുന്നു എന്ന് എനിക്ക് അവകാശപ്പെടാം. അതനുസരിച്ച് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ് പങ്കാളിത്തം മാത്രമല്ല. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതും പാര്‍ട്ടിനോക്കാതെയും നോക്കിയും വോട്ടുചെയ്തതും നീതീകരിക്കപ്പെടും.

60 വര്‍ഷത്തിനിടയില്‍ ഈ തീരുമാനമനുസരിച്ച് ആരോക്കെ ജീവിച്ച് മരിച്ചു പോയോ അവരൊന്നും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാനും ഇപ്പോഴത്തെ തീരുമാനം എടുത്തവര്‍ കൂടുതല്‍ സ്വീകരിക്കപ്പെടാനും ഇടയില്ല. അഥവാ അന്നത്തേയും ഇന്നത്തേയും നിലപാട് ശരിയായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിലെ വ്യക്തികളുടെ കേവലം തോന്നലനുസരിച്ചുള്ള നിലപാടായിരുന്നില്ല അത്

ഇപ്പോള്‍ തോന്നിയത് അന്ന് തോന്നുമായിരുന്നില്ല. കാരണം അങ്ങനെ തോന്നാന്‍ അപ്പോഴത്തെ സാഹചര്യം അനുവദിക്കുമായിരുന്നില്ല.

CKLatheef പറഞ്ഞു...

ഒരു സംഘടനയെടുക്കുന്ന തീരുമാനങ്ങള്‍ യഥാവിധി ഉള്‍കൊള്ളണമെങ്കില്‍ ഒരു മിനിമം യോഗ്യതയുണ്ട് ആ തീരുമാനം എടുക്കാനുള്ള സാഹചര്യവും അതിന് അവരെ പ്രചോദിപ്പിച്ച ആദര്‍ശവും അവര്‍ പറയുന്നത് പോലെ മനസ്സിലാക്കുക. അതില്ലാത്തവരെ സംബന്ധിച്ച് ഒരു കാലത്തും സംശയം അവസാനിക്കില്ല.

ഉദാഹരണം പറയാം. ജമാഅത്തിന്റെ ഭരണഘടന വിലയിരുത്തി. അത് ഇസ്ലാമിനെ എങ്ങനെ കാണുന്നുവെന്ന് മനസ്സിലാക്കി കൊണ്ടല്ല മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെ വിമര്‍ശിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാത്ത് അറുപത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി എടുത്ത തീരുമാനങ്ങളുടെ കഷ്ണിച്ചെടുത്ത പത്തിരുപത് ഉദ്ധരണികളിലൂടെയാണ് നേതാക്കളും അതിന്റെ അനുയായികളും ജമാഅത്തിനെ മനസ്സിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളായി അവര്‍ ഉന്നിയിക്കുന്ന ആരോപണങ്ങളെ ഇങ്ങനെ ചുരുക്കി പറയാം.

1. ജമാഅത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മതത്തെ അവര്‍ രാഷ്ട്രീയത്തിനുപയോഗപ്പെടുത്തുന്നവെന്ന് മാത്രം.

2. ഭരണം ലക്ഷ്യമാക്കിയാണ് ജമാഅത്ത പ്രവര്‍ത്തിക്കുന്നത്. അഥവാ ജമാഅത്തിന്റെ മുഖ്യ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്.

3. ജനാധിപത്യത്തെയും മതേതരത്വത്തെയും ജമാഅത്ത് നിരാകരിക്കുന്നു. അതിനെ തള്ളിപ്പറയുന്നു.

4. മൗദൂദി ഇസ്‌ലാമില്‍ അന്നുവരെയില്ലാത്ത ചില സിദ്ധാന്തങ്ങള്‍ പുതുതായി നിര്‍മിച്ചു.

5. മൗദൂദിയാണ് ലോകത്തുള്ള ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകരുന്നത്.

6. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും അവരുടെ പ്രവര്‍ത്തനവും രാജ്യത്തിന് അപകടകരമാണ്.

7. ജമാഅത്തിന് ആദര്‍ശത്തില്‍ തെറ്റ് പറ്റിയിരിക്കുന്നു.

സത്യവുമായി ബന്ധമില്ലാത്ത ഈ ആരോപണങ്ങള്‍ ഏതൊരു മുജാഹിദ് പ്രവര്‍ത്തകനും നൂറ് ശതമാനവും ശരിയാണെന്ന് വിശ്വസിക്കുന്നു. ഞാനിവിടെ ഇങ്ങനെ പറഞ്ഞിതുതന്നെ വലിയ സന്തോഷം അവര്‍ക്കനുഭവപ്പെടുന്നുണ്ടാകും. ഇതല്ലെങ്കില്‍ പിന്നെ എന്ത് എന്നവര്‍ വെറുതെ ചോദിക്കുകയും ചെയ്യും.

ഇനിയും ഇതിന് നല്‍കപ്പെടുന്ന മറുപടികളിലല്ല അവരുടെ ചിന്ത തങ്ങി നില്‍ക്കുക. ഞാന്‍ നേരത്തെ പറഞ്ഞ ഉദ്ധരണികളിലാണ്. ഫലമോ നാം ധാരാളം സംസാരിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഫലമോ നിഷ്പക്ഷരായ ചില വായനക്കാരില്‍ മാത്രമേ പ്രതിഫലിക്കൂ.

ഇവിടെയാണ് അവരോടുള്ള ചോദ്യം പ്രസക്തമാകുന്നത്. ഇങ്ങനെയൊരു ധാരണയിലെത്താന്‍ നിങ്ങള്‍ അവലംബിച്ച തെളിവുകളെന്താണ്?.

ഇന്ത്യന്‍ പറഞ്ഞു...

സമീര്‍ തിക്കോടി, ലത്തീഫ്,

അനന്തകാലം പരസ്പരം കലഹിച്ച് മുന്നോട്ട് പോവുക എന്നത് ഇസ്ലാമിക സംഘടനകള്‍ക്ക്‌ ഭൂഷണമാണോ? ആദര്‍ശത്തില്‍ വ്യത്യാസം ഉണ്ടെങ്കില്‍ അത് മാന്യമായ ചര്‍ച്ചയ്ക്ക്‌ വെക്കുകയല്ലേ വേണ്ടത്‌?

സമീര്‍ തിക്കോടി എഴുതിയതു വായിച്ചപ്പോള്‍ മനസ്സില്‍ വന്നൊരു സംശയം കുറിച്ചിടട്ടെ. അദേഹം വിശദീകരിച്ചാല്‍ നന്നായിരുന്നു.

ജമാഅത്തെ ഇസ്ലാമി അറുപതു വര്ഷം (കണക്ക്‌ കൂട്ടല്‍ വേണമെങ്കില്‍ പിന്നീടാവാം) ജനാധിപത്യ പ്രക്രിയയില്‍ നിന്നും മാറി നിന്നതാണോ താങ്കളുടെ ജമാഅത്തെ ഇസ്ലാമിയുമായുള്ള അഭിപ്രായ വ്യത്യാസം? അതോ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രീയം എന്ന ആദര്‍ശം മുറുകെ പിടിക്കുന്നതോ? ഇനി, അതുമല്ലെങ്കില്‍ ഇസ്ലാമിക രാഷ്ട്രീയം എന്നത് ഇസ്ലാമിന്റെ ഭാഗമല്ല എന്ന് അഭിപ്രായ വ്യത്യാസം ഉണ്ടോ? അവസാനമായി, ഇസ്ലാമിക രാഷ്ട്രീയം ഇന്ത്യയില്‍ ഉന്നയിക്കാന്‍ പാടില്ല എന്ന അഭിപ്രായമാണോ?

ഇതില്‍ ഏതാണ് താങ്കള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായുള്ള അഭിപ്രായ വ്യത്യാസം. വിശദമാക്കാമോ. ഇതില്‍ ഏതിലെങ്കിലും യോജിക്കുന്ന പോയിന്റ് ഉണ്ടെങ്കില്‍ അതും വിശദമാക്കുമല്ലോ.

മറ്റു പലരും മറുപടി പറയുന്നത് പോലെ ആകെ മൊത്തം എല്ലാം കൂടി കുഴച്ചു മറിച്ചു മറുപടി തരാതെ വിഷയാധിഷ്ടിതമായി മറുപടി തരുമല്ലോ.

Sameer Thikkodi പറഞ്ഞു...

@ CKLatheef
""ഇപ്പോള്‍ തോന്നിയത് അന്ന് തോന്നുമായിരുന്നില്ല. കാരണം അങ്ങനെ തോന്നാന്‍ അപ്പോഴത്തെ സാഹചര്യം അനുവദിക്കുമായിരുന്നില്ല.""

സാഹചര്യം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഇന്ത്യന്‍ രാഷ്ട്രീയ, ജനാധിപത്യ സാഹചര്യമോ? അതോ ജ: ഇ: യുടെ സാഹചര്യങ്ങളോ? എന്ന് അറിയുവാന്‍ താല്പര്യമുണ്ട് . രണ്ടായാലും വ്യത്യസ്തത പ്രത്യക്ഷപ്പെട്ടത് 2010 മുതല്‍ ആണോ? സാഹചര്യങ്ങള്‍ ഇനിയും മാറി മറിയില്ലേ ?

താങ്കള്‍ സ്വയം വിമര്‍ശനങ്ങള്‍ (മറ്റുള്ളവര്‍ ആരോപിക്കുന്നതായാലും) വീണ്ടും പോസ്ടുന്നതിന്റെ സാങ്കത്യം മനസ്സിലാവുന്നില്ല. ഒരു പക്ഷെ ജ: ഇ: പ്രവര്‍ത്തകര്‍ക്ക് വായിച്ചു മറുപടിക്ക് മുന്നൊരുക്കം നടത്തുവാന്‍ ആണെന്ന് സംശയിച്ചാല്‍ തെറ്റില്ലല്ലോ?
പിന്നെ വിമര്‍ശകരുടെ വായടക്കി രാഷ്ട്രീയം പ്രവര്‍ത്തിച്ചു തുടങ്ങാം എന്നത് അസംഭവ്യം ആണെന്ന് താങ്കള്‍ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.

""ഒരു മുസ്ലിം ഏതൊരു കാര്യവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്താന്‍ വിധിക്കപ്പെട്ടവനാണ്. അതില്‍നിന്ന് താങ്കളെങ്ങനെയാണ് രക്ഷപ്പെട്ടതെന്നറിയില്ല. ""
എന്നത് കൊണ്ട് മുസ്ലിമിന്റെ മൂല്യം കാലാ കാലങ്ങളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നത് ആണെന്നാണോ വാദിക്കുന്നത്? അന്നത്തെയും ഇന്നത്തെയും നിലപാട് ശരിയായിരുന്നു; ഇന്ന് തോന്നിയത് അന്ന് തോന്നിയതില്‍ നിന്ന് ഒരിക്കലും വ്യത്യസ്തമല്ല. (സാഹചര്യം പോലും) താങ്കളുടെ എനിക്കുള്ള മറുപടിയില്‍ നിഴലിക്കുന്ന വൈരുധ്യം ശ്രദ്ധിച്ചിട്ടില്ലേ?

Mohammed Ridwan പറഞ്ഞു...

@sameer
പിന്നെ ഇതൊക്കെ പറഞ്ഞു കൊണ്ട് 60 വര്ഷ.വും (പ്രവര്ത്തിപക്കാതെ; അതില്‍ അല്പം പോലും മന:സ്താപം ഇല്ല!!) ഇനി പറഞ്ഞും പ്രവര്ത്തി്ച്ചും വോട്ട് ചെയ്തും ചെയ്യിച്ചും ഒരു പാട് കാലവും ...... കാലം തെളിയിക്കട്ടെ... പക്ഷെ 60 കൊല്ലം - ഒരു മനുഷ്യായുസ്സ് - ആര്ക്കു്മില്ലാതെ (!? സമ്മതിച്ചാലും ഇല്ലെങ്കിലും ) എന്തിനു കളഞ്ഞു .. ഇപ്പോള്‍ തോന്നിയതും പ്രവര്ത്തിാക്കുന്നതും അന്നേ തോന്നിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു ...
Dear Sameer
താങ്കള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒരു ഇരുപതു വയസ്സുള്ളപ്പോള്‍ ചെയ്യാന്‍ കഴിയാതിരുന്നതില്‍ താങ്കള്ക്ക് വിഷമം തോന്നാറുണ്ടോ? ഇരുപതു വയസ്സുള്ളപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പത്തു വയസ്സുള്ളപ്പോള്‍ ചെയ്യാന്‍ കഴിയാത്തത്‌ ഒരു നഷ്ടമായി തോന്നാറുണ്ടോ?

ജമാഅത്ത്‌ അതിന്റെ വളര്ച്ചയയുടെ വിവിധ ഘട്ടങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്നത്തെ സാഹചര്യങ്ങളും ജമാഅത്തിന്റെ വിഭവ ശേഷിയും ഒക്കെ പരിഗണിച്ചു ഇസ്ലാമിക മൂല്യങ്ങള്ക്ക് ‌ വിധേയമായി ചിട്ടപ്പെടുത്തുന്നവയായിരുന്നു. അത് കൊണ്ട് തന്നെ പഴയ തീരുമാങ്ങളില്‍ ഖേദിച്ചു വിരല് കടിക്കേണ്ട ആവശ്യമുണ്ടായിട്ടില്ല.

Sameer Thikkodi പറഞ്ഞു...

@ Muhammed Ridwan:
താങ്കള്‍ എന്നെയും ഒരു പ്രസ്ഥാനത്തെയും compare ചെയ്യുന്നു. താങ്കള്‍ ചെയ്യുന്നത് ശരിയാണെന്ന നല്ല ബോധം ഉണ്ടെങ്കില്‍ തുടരൂ... അത്തരം സമീര്‍ ഇനിയും ഉണ്ടായേക്കാം. പക്ഷെ വ്യക്തിപരമായി എനിക്ക് താങ്കള്‍ പറഞ്ഞ പോലെ ഒരു പാട് മോഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അതില്‍ പലതും ഇപ്പോല്ഴും സാധിച്ചിട്ടില്ല. എങ്കിലും ശ്രമിക്കുന്നു. ഇപ്പോള്‍ എന്റെ ശ്രമം ഇന്ത്യന്‍ പ്രധാന മന്ത്രി ആകുവാന്‍ ആണ് .... നഷ്ടമില്ലല്ലോ ല്ലേ? (തമാശ - ഇഷ്ടമെന്ന് കരുതുന്നു)
ജമാ അത്തിന്റെ ഭരണ ഘടന അന്നും ഇന്നും ഒന്നെങ്കില്‍ പ്രായം , സാഹചര്യം, ഇനി വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ഒക്കെ പ്രശ്നമാണോ?

Sameer Thikkodi പറഞ്ഞു...

@ ഇന്ത്യന്‍ :
60 വര്‍ഷം അത് ലത്തീഫ് തന്നെ ഇവിടെ അറിയിച്ചതാണ് എന്ന്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ.
എനിക്ക് ജ: ഇ: യുമായുള്ള അനേകം അഭിപ്രായ വ്യത്യാസത്തില്‍ ഒന്നാണ് കഴിഞ്ഞ ഒരു പാട് കാലം (വര്‍ഷം വീണ്ടും എഴുതുന്നില്ല) ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലങ്ങളില്‍ സാധ്യമാവുമായിരുന്ന (ഉദ്ദേശം ശരിയാണെങ്കില്‍) പരിഷ്കരണങ്ങള്‍ നിങ്ങളുടെ നിലപാട് കാരണം നഷ്ടപെട്ടില്ലേ? ചുരുങ്ങിയ പക്ഷം കേരളത്തില്‍ ഒരു ശക്തമായ (ഒരു പക്ഷെ IUML നെ കാള്‍) ഒരു രാഷ്ട്രീയ munnettathinulla അവസരം കളഞ്ഞില്ലേ? അതില്‍ തീര്‍ച്ചയായും "വിരല്‍ കടിച്ചേ" പറ്റൂ ... ആ തെറ്റിനെ പൊതു സമക്ഷം തുറന്നു പറഞ്ഞു തിരുത്തുക എന്നതാണ് കാലത്തിന്റെ ആവശ്യം ... പിന്നീട് യോജന വിയോജന തീരം തേടാം. അതല്ലേ വേണ്ടത്?

CKLatheef പറഞ്ഞു...

സമീര്‍ തിക്കോടി,

ചര്‍ച വല്ലാതെ ഉപരിപ്ലവമായി പോകുന്നുണ്ടോ. താങ്കളുടെ അവസാന കമന്റുകള്‍ പരിശോധിക്കുക. മറ്റൊരു മുസ്ലിം ലീഗാകുയായിരുന്നില്ല ജമാഅത്തിന്റെ ഉദ്ദേശ്യം. ഒരു ആദര്‍ശ പ്രസ്ഥാനത്തിന് ഒറ്റയടിക്ക് വളരുക സാധ്യവുമല്ല. അതുകൊണ്ട് ആ പോയിന്റില്‍ കിടന്ന് കറങ്ങാതിരിക്കുക. ചിലര്‍ക്ക് വലിയ ആവശ്യം കഴിഞ്ഞ കാലത്ത് ജമാഅത്ത് എന്തോ വലിയ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വരുത്തി തീര്‍ക്കലാണ്. അതിനാണ് ഇപ്പോള്‍ തെറ്റ് തുറന്ന് പറയണം എന്ന് 'സ്‌നേഹ ബുദ്ധ്യാ' ഉണര്‍ത്തുന്നത്.അത് വസ്തുതകള്‍ നിരത്തി സമര്‍ഥിക്കുകയായിരുന്നെങ്കില്‍ തെറ്റു പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ചു നോക്കാമായിരുന്നു.

ഇപ്രകാരം ചര്‍ച നമ്മുക്കെത്രയും നീട്ടി കൊണ്ടുപോകാം ആര്‍ക്കും അത് ഒരു ഉപകാരവും ചെയ്യില്ല. ഇന്ത്യന്‍ സൂചിപ്പിച്ച പോലെ ഒരു വിഷയത്തില്‍ ഒതുങ്ങി നിന്ന് സംസാരിക്കാം. ജമാഅത്തെ ഇസ്‌ലാമിയുമായി താങ്കള്‍ ഏറ്റവും കൂടുതല്‍ വിയോജിക്കുന്നത് ഏത് പ്രശ്‌നത്തിലാണെന്ന് തുറന്ന് പറയുക. അതില്‍ താങ്കളുടെ നിലപാടും പറയുക. പ്രസ്തുത വിഷയത്തില്‍ ശരിയെന്ന് തോന്നിയാല്‍ താങ്കളുടെ നിലപാട് അംഗീകരിക്കും. തെറ്റെന്ന് തോന്നിയാല്‍ ഞങ്ങളുടെ നിലപാടും നല്‍കും. അവരണ്ടും വായിക്കുന്നവര്‍ക്ക് നല്ലതെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാം. സമ്മതമാണോ.

CKLatheef പറഞ്ഞു...

>>> പിന്നെ വിമര്‍ശകരുടെ വായടക്കി രാഷ്ട്രീയം പ്രവര്‍ത്തിച്ചു തുടങ്ങാം എന്നത് അസംഭവ്യം ആണെന്ന് താങ്കള്‍ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. <<<

ജമാഅത്തു വിമര്‍ശകരില്‍ ഒരു വലിയ ഭാഗം ഇസ്‌ലാമിനോടും അല്ലാഹുവിനോടുമുള്ള സ്‌നേഹത്തിന്റെ പേരിലാണ് ജമാഅത്തിനെ വിമര്‍ശിക്കുന്നതെന്ന് ഒരു വിശ്വാസം എനിക്കുണ്ട്. അതുകൊണ്ടാണ് ഇത്ര വിശദമായ ചര്‍ചക്ക് ഒരുങ്ങുന്നത്. അവരില്‍ സത്യം മനസ്സിലാക്കിയവര്‍ പരലോക വിചാരണയെ ഭയപ്പെടുന്നുണ്ടെങ്കില്‍ ഇത്ര ധൈര്യപുര്‍വം ജമാഅത്തിനെ വിമര്‍ശിക്കാന്‍ വായ തുറക്കില്ല എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ തന്നെ അരിക് പറ്റി കളിക്കുന്നത് ദൈവഭയം കൊണ്ടാകാനെ തരമുള്ളൂ.

താങ്കളോട് ഒരു ചോദ്യം ചോദിക്കട്ടെ.. രാഷ്ട്രീയത്തെ താങ്കള്‍ എങ്ങനെ കാണുന്നു?. അത് ഇസ്ലാമിന്റെ ഒരു ഭാഗമായി താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അതിനിപ്പോള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടോ?.

Sameer Thikkodi പറഞ്ഞു...

പ്രിയ ലത്തീഫ് .... ദൈവ ഭയം എല്ലാ കാര്യത്തിലും എല്ലാ മുസ്ലിം കള്‍ക്കും ഒരു പോലെ എന്നല്ലേ... അത് ജ: ഇ: യെ വിമര്‍ശിക്കുമ്പോള്‍ മാത്രമല്ലല്ലോ? (മതത്തിന്റെ ചിട്ടയില്‍ ജീവിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ജ: ഇ: യെ വിമര്ശിക്കാമല്ലോ...) അപ്പോള്‍ ദൈവ ഭയം വിമര്‍ശനത്തിന്റെ ഭാഗമാക്കുന്നത്; വിമര്‍ശിക്കാതിരിക്കുന്നതും അതെ ഭയത്തിന്റെ പേരിലാക്കുകയാണോ ??

രാഷ്ട്രീയത്തില്‍ വിശ്വസിക്കാതെ മുസ്ലിമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ ആണോ ഇന്നുള്ളത്?
<<. രാഷ്ട്രീയത്തെ താങ്കള്‍ എങ്ങനെ കാണുന്നു?. അത് ഇസ്ലാമിന്റെ ഒരു ഭാഗമായി താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അതിനിപ്പോള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടോ?<<
വ്യക്തി എന്ന നിലക്ക് മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കുവാന്‍ രാഷ്ട്രീയം പ്രധാനമാണോ? ആണെങ്കില്‍ അത് ജനാധിപത്യ രീതി (ഇന്ത്യയില്‍ ആവുമ്പോള്‍ ) തന്നെ ആവണമെന്നുണ്ടോ? അത് അങ്ങിനെ ആണെങ്കില്‍ അതിനിപ്പോള്‍ എന്നല്ല എപ്പോഴും വേണമായിരുന്നില്ലേ? ജ: ഇ: ക്ക് മുന്‍പത്തെ (before JIH ) മുസ്ലിം ചരിത്രം നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു? ജ: ഇ: ഇന്നത്തെ ഈ കാഴ്ചപ്പാട് (മുന്‍പും അതാണെന്ന് വാദം..) ഈ തരത്തില്‍ മുന്‍കാല മുസ്ലിം പണ്ഡിതര്‍ വ്യാഖ്യാനിച്ചത് ലഭ്യമാക്കാമോ? (എന്റെ അറിവിലേക്ക്)

ചിന്തകന്‍ പറഞ്ഞു...

ചുരുങ്ങിയ പക്ഷം കേരളത്തില്‍ ഒരു ശക്തമായ (ഒരു പക്ഷെ IUML നെ കാള്‍) ഒരു രാഷ്ട്രീയ munnettathinulla അവസരം കളഞ്ഞില്ലേ? അതില്‍ തീര്‍ച്ചയായും "വിരല്‍ കടിച്ചേ" പറ്റൂ ... ആ തെറ്റിനെ പൊതു സമക്ഷം തുറന്നു പറഞ്ഞു തിരുത്തുക എന്നതാണ് കാലത്തിന്റെ ആവശ്യം ... പിന്നീട് യോജന വിയോജന തീരം തേടാം. അതല്ലേ വേണ്ടത്?
===============
പ്രിയ സമീര്‍ തിക്കോടി

രൂപീകൃതമായ അന്നു തന്നെ വോട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാത്തതത് കൊണ്ട് ജമാ അത്ത് എന്തോ നഷ്ടപെടുത്തി എന്നു മുജാഹിദുകളും ലീഗുകാരും സദാസമയവും പറഞ്ഞു കൊണ്ടിരിക്കുന്നു. എന്താണ് ജമാ അത്ത് നഷ്ടപെടുത്തിയത്? എന്താണ് ലീഗും മുജാഹിദുകളും ജമാ‍അത്തിനേക്കാള്‍ കൂടുതലായിനേടിയത്? താങ്കള്‍ ലീഗിന്റെ അണികളെയും അവരുടെ വിദ്യാഭ്യാസത്തെയും സാംസ്കാരിക നിലവാരത്തെയും ഒന്ന് വിലയിരുത്തിനോക്കൂ. ഇതേ കാര്യം ഞാന്‍ ഒരു നാഷണല്‍ ലീഗ് സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് വളരെ രസകരമാണ്. “ഞങ്ങളെ പോലെയാണോ നിങ്ങള്‍? നിങ്ങള്‍ ഒരു ആദര്‍ശ പ്രസ്താനമല്ലേ? ഞങ്ങളുടെ പ്രവര്‍ത്തകരില്‍ ഏകദേശം 50% പേര്‍ മദ്യപാനികളാണ്” എന്ന് പറഞ്ഞാല്‍ “ഞങ്ങള്‍ക്കേ ഇതൊക്കെ ചേരൂ. നിങ്ങളെ പോലുള്ളവര്‍ക്ക് വരാന്‍ പറ്റിയ ഏരിയ അല്ല ഇതെന്ന്!!“

ലീഗിന്റെ ഭരണം കൊണ്ട്, ജമാ അത്ത് എന്ന കൊച്ചുപ്രസ്ഥാനം ഉണ്ടാ‍ക്കിയ നേട്ടങ്ങള്‍ പോലും, സമുദായത്തിനോ സമൂഹത്തിനോ വേണ്ടി നേടാന്‍ സാധിച്ചില്ലാ എന്നതല്ലേ സത്യം. എത്രയോ തവണ ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്തിട്ടു പോലും മലാബാറില്‍ വേണ്ടത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഹയര്‍ എഡ്യുക്കേഷന് ആവശ്യത്തിന് കോളെജുകളോ ഇല്ല എന്നതല്ലേ സത്യം. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരം എങ്കിലും മെച്ചപെടുത്താന്‍ ലീഗ് എന്ന ‘മഹാ‘ സമുദായിക രാഷ്ട്രീയ പ്രസ്ഥാനം എന്ത് ചെയ്തു? ഇത്രയം വിഭവ ശേഷിയോ ആള്‍ബലമോ ഇല്ലാത്ത ജമാ‍ അത്ത് ഇക്കാര്യത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ നാലയലത്ത് എത്താന്‍ ലീഗിനോ മറ്റു പ്രസ്ഥാനങ്ങള്‍ക്കോ ആയിട്ടുണ്ടോ? ജമാ അത്ത് കഴിഞ്ഞ അറുപത് വര്‍ഷം വെറുതെ വീടുകളില്‍ ഇരിക്കുകയല്ലായിരുന്നു എന്ന് ഏറ്റവും കുറഞ്ഞത് ചില ലീഗ് നേതാക്കള്‍ക്കെങ്കിലും അറിയാം. കോഴികൊത്തുകാര്‍ പ്രസിദ്ധീകരിക്കുന്ന വാ‍റോല വാദങ്ങള്‍ക്ക് പിന്നാലെ പോകാതെ കാര്യങ്ങളെയൊക്കെ ഒന്ന് ശരിക്കും പഠിക്കാന്‍ ശ്രമിക്കൂം സമീര്‍ തിക്കോ‍ടി.
cntnd..

ചിന്തകന്‍ പറഞ്ഞു...

ജമാ അത്തിനെ തോല്പിക്കാന്‍ ബിജെപിക്ക് വരെ വോട്ട് ചെയ്തവര്‍ ജമാ അത്ത് എന്തേ അന്ന് തന്നെ രാഷ്ട്രീയത്തിലിറങ്ങിയില്ല എന്ന് ചോദിക്കുന്നതിന്റെ അനൌചിത്യം എങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്. എങ്ങനെയെങ്കിലും വിമര്‍ശിക്കണം. അതല്ലാതെ മറ്റൊരു സമുദായ സേവനവും ചെയ്യാനില്ലാത്ത മുജാഹിദ് സുഹൃത്തുകള്‍ക്ക് അവര്‍ എത്തിനില്‍ക്കുന്ന അധ:പതനത്തിന്റെ ആഴം ഒരു പക്ഷേ മനസ്സിലാകുന്നുണ്ടാവില്ല.

ജമാ അത്ത് അതിന്റെ വിഭവവേഷിക്കനുസരിച്ചുള്ള തീരുമാനങ്ങള്‍ തന്നെയാണ് ഓരൊ സമയത്തും സ്വീകരിച്ചത്. മനുഷ്യരുടെ പ്രസ്ഥാനമായത് കൊണ്ട് വീഴ്ച്ചകള്‍ സംഭവിക്കുക സ്വാഭാവികമാണ്. എന്താണ് വീഴ്ച എന്ന് ചൂണ്ടിക്കാണിച്ചാല്‍/ബോധ്യപെടുത്തിയാല്‍ തിരുത്തുന്നതിന് ഒരു മടിയുമില്ലാ ഈ പ്രസ്ഥാനത്തിന്.

വിരല്‍ കടിക്കേണ്ടവര്‍ ആരാണെന്ന് സമീറിന് ഇപ്പോള്‍ തന്നെ മനസ്സിലായിക്കാണും. പ്രതി പക്ഷത്തായിരിക്കുമ്പോള്‍ കണ്ണും പൂട്ടിയിരിക്കുക. ഭരണപക്ഷത്തായിരിക്കുമ്പോള്‍ ചക്കരക്കൂടത്തില്‍ ന്നും വേണ്ടുവോളം പോക്കറ്റിലാക്കാന്‍ ശ്രമിക്കുക എന്നതില്‍ കവിഞ്ഞ സേവനം മുസ്ലീം ലീഗ് സമുദായത്തിന് ചെയ്തിട്ടുണ്ടെന്ന് സമീര്‍ തിക്കോടിക്ക് തോന്നുന്നുണ്ടോ?

സുനാമി ദുരന്തത്തില്‍ ജമാ അത്ത് എന്ന കൊച്ചു പ്രസ്ഥാനം പിരിച്ചത് രണ്ടര കോടിയാണ്. പ്രവര്‍ത്തകരുടെ അദ്ധ്വാനവും കൂടിച്ചേര്‍ത്ത് അതില്‍ കൂടുതലായി അവകാശികള്‍ക്ക് എത്തിച്ചു കൊടുത്തു. അതിന്റെ കണക്കുകള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചു. എന്നാല്‍ ദശ ലക്ഷക്കണക്കിന് വിഭവ ശേഷിയുള്ള ലീഗ് പിരിച്ചതിന്റെ കണക്കു ചോദിച്ചതാണ് കെടി. ജലീല്‍ ഇപ്പോള്‍ ഇടതു പക്ഷത്തെത്താന്‍ കാരണം. അവസാനം കണക്കു അവതരിപ്പിച്ചപ്പോള്‍ വന്നതോ പിരിച്ചത് ആകെ വെറും പന്ത്രണ്ട് ലക്ഷം!!!.

മുസ്ലീലീഗും അതിന്റെ സപ്പോര്‍ട്ടര്‍മാരായ മത പണ്ഡിതരും ഇത്രയും വിഭവശേഷിയുണ്ടായിട്ടും, മറ്റു പല സാമുദായിക രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ നേടിയത് വെച്ച് നോക്കുമ്പോള്‍, നേടിയെടുത്തതിന് വട്ടപൂജ്യത്തിന്റെ വിലയേ കാണൂ. ഇത്രയും വിഭവ വേഷി നഷ്ടപെടുത്തിയതില്‍ വിരലല്ല കൈപത്തി തന്നെ കടിച്ചു മുറിച്ചിട്ടും പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.

ജമാ അത്ത് ഇത്തരം സാമുദായികരാഷ്ട്രീയത്തെയല്ല വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തില്‍ അതിന് ഒരു ലക്ഷ്യമേയുള്ളൂ. അത് മനുഷ്യരെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്നതാണ്. അതിന്റെ അടിസ്ഥാനകട്ടെ ഇസ്ലാമും.

CKLatheef പറഞ്ഞു...

>>> വ്യക്തി എന്ന നിലക്ക് മുസ്ലിമായി ജീവിച്ച് മുസ്ലിമായി മരിക്കുവാന്‍ രാഷ്ട്രീയം പ്രധാനമാണോ? ആണെങ്കില്‍ അത് ജനാധിപത്യ രീതി (ഇന്ത്യയില്‍ ആവുമ്പോള്‍ ) തന്നെ ആവണമെന്നുണ്ടോ? അത് അങ്ങിനെ ആണെങ്കില്‍ അതിനിപ്പോള്‍ എന്നല്ല എപ്പോഴും വേണമായിരുന്നില്ലേ? ജ: ഇ: ക്ക് മുന്‍പത്തെ (before JIH ) മുസ്ലിം ചരിത്രം നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു? ജ: ഇ: ഇന്നത്തെ ഈ കാഴ്ചപ്പാട് (മുന്‍പും അതാണെന്ന് വാദം..) ഈ തരത്തില്‍ മുന്‍കാല മുസ്ലിം പണ്ഡിതര്‍ വ്യാഖ്യാനിച്ചത് ലഭ്യമാക്കാമോ? (എന്റെ അറിവിലേക്ക്) <<<

പ്രിയ സമീര്‍.

എന്റെ ചോദ്യങ്ങള്‍ക്ക് സാധ്യമായ വിധത്തില്‍ മറുപടി പറഞ്ഞതിന് ശേഷമാണ് താങ്കളുടെ മറുചോദ്യങ്ങളെങ്കില്‍ എനിക്കും മറുപടി പറയാന്‍ ഒരു ആവേശമുണ്ടാകുമായിരുന്നു. നോക്കൂ. താങ്കളുടെ അഭിപ്രായം പ്രകടിപ്പിക്കാത്തതുകൊണ്ടാണ്. താങ്കളെ ലീഗുകാരനാക്കിയും മുജാഹിദുകാരനാക്കിയും മറുപടികള്‍ ഞാനടക്കം നല്‍കാന്‍ നിര്‍ബന്ധിതനാകുന്നത്. മേലില്‍ അങ്ങോട്ടുള്ള ചോദ്യത്തിന് താങ്കളാല്‍ കഴിയുന്ന മറുപടി നല്‍കുക.

താങ്കളുടെ മറുചോദ്യങ്ങളില്‍നിന്ന് താങ്കളെവിടെ നില്‍ക്കുന്നുവെന്ന് ഊഹിച്ച് മറുപടി പറയാനേ സാധിക്കൂ. എങ്കിലും അത് ചെയ്യാം. ഒട്ടേറെ വായനക്കാരുടെ സംശയമാകും താങ്കളിലൂടെ പുറത്ത് വന്നത് എന്നതിനാല്‍.

അജ്ഞാതന്‍ പറഞ്ഞു...

@ CK Latheef

I FOUND THESE 10 POINTS QUITE INTERESTING AND I EXPECT YOUR RESPONSE ON THAT MATTER. IF YOU DISAGREE WITH KERALA KAUMUDI'S CLAIMS, PLEASE REFUTE IT POINT BY POINT. SO THAT READERS WILL GET A CLEAR IDEA.
THANKS

Rajaie Melattur പറഞ്ഞു...

തെരഞ്ഞെടുപ്പ്


തീവ്രവാദിയാണവന്‍
ഭികരവാദി
ബന്ധുക്കാളവനത്രയും ഉഗ്രവാദി
ചരിത്രത്തിന്‍ നിഗ്രഹവാദി

അടുക്ക വേണ്ടാ
കൊടുപ്പ വേണ്ടാ
കാശ്മീരാക്കീടിനാല്‍
കാലം ചെയ്തീടുമെന്നോര്‍ക്ക.

സത്യം ചെയ്തീടാം
ശാഭാപയം നടത്തീടാം
മദ്യമെത്ര ഒഴിച്ചിനാലും
പണമെത്ര മറിച്ചിനാലും
കാശ്മീരാക്കീടിതു വേണ്ടാ
കാപാലികരിങ്ങു വേണ്ടാ

തൌഹീദാണിതൊന്നു മാത്രം
തരും മധുരം മാത്രം
നുകരും പാന പാത്രം !!

abu sajla പറഞ്ഞു...

ഈ ശംസുദ്ദീന്‍ പാലക്കോട് മുന്‍ സിമി അനുഭാവി ആയിരുന്നു...പിന്നീട് സാംബത്തീക ലാഭത്തിനു വേണ്ടി മുജാഹിദായി...അന്ന് മൌദൂദി സാഹിബു ഇഷ്ട്ട കഥാപാത്രം ആയിരുന്നു...ഇപ്പോള്‍ ചോറ് കൊടുക്കുന്നത് മടവൂര്‍ മുജാഹിദുകളായത് കൊണ്ട് അതിനു നന്ദി കാണിക്കണ്ടേ --അതാണ്‌ ഈ കോപ്രായങ്ങള്‍ --ക്ഷമീ ----ഇവര്‍ക്കൊക്കെ നേരം വെളുക്കും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK