ഒരു ഫെയ്സ് ബുക്ക് ചര്ച ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. ഒരു മാസത്തിലധികമായി മുജാഹിദ് സുഹൃത്തുക്കളുമായി നടന്നുവരുന്ന ഫെയ്‌സ് ബുക്ക് ചര്‍ചയില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍ വായിച്ചുതുടങ്ങാം.
F.B.Post
['മനുഷ്യന് ഇഷ്ടം പോലെ ചിന്തിക്കാനും പ്രവര്‍ത്തികാനും ജീവിതത്തിന്റെ ഒരു മണ്ഡലവും അല്ലാഹു വിട്ടുതന്നിട്ടില്ല. ആരാധനാനിയമങ്ങളും കുടുംബ-സാമൂഹിക-സാമ്പത്തിക നിയമങ്ങളും അല്ലാഹുവിന്റേത് മാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ എന്ന പോലെ തന്നെ രാഷ്ട്രീയത്തിലും അല്ല്ാഹുവിന്റെ വിധിവിലക്കുകളും നിയമങ്ങളുമാണ് പാലിക്കേണ്ടണ്ടത്. അവന്റെ വിധിയില്‍ ആരെയും പങ്ക് ചേര്‍ക്കാവതല്ല. എന്നാല്‍ മുജാഹിദുകള്‍ പറയുന്നത്. രാഷ്ട്രീയം ദുനിയാവിന്റെ കാര്യമാണെന്നും അവിടെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ്. ഇത് ശരിയല്ല. ഒന്നാമത് ഇസ്ലാമിന് സവിശേഷമായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. അതിന്റെ അടിസ്ഥാനങ്ങള്‍ ഒരു മുസ്ലിം അംഗീകരിക്കണം. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണ് എന്നതാണ് അതില്‍ ഒന്നാമത്തേത്. അതിന് വിരുദ്ധമായ അത് അംഗീകരിക്കാത്ത വ്യവസ്ഥകളോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത് മുസ്ലിംകളുടെ ഇജ്തിഹാദിയായ വിഷയമാണ്. മുജാഹിദ് ഇന്നോളം അതിന് ശ്രമിച്ചിട്ടില്ല. എന്നാല്‍ അവര്‍ ശ്രമിച്ചത്. ജമാഅത്ത് അത്തരത്തിലെടുക്കുന്ന തീരുമാനത്തെ പരിഹസിക്കാനും വിമര്‍ശിക്കാനും അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാനുമാണ്. ഇതാണ് നെഗറ്റീവ് രാഷ്ട്രീയം. ആലോചിച്ചുനോക്കുക. ഒരു മുജാഹിദുകാരന്‍ വിധിക്കപ്പെട്ടിരിക്കുന്നത് മരണം വരെ തന്റെ ജീവിതത്തിന്റെ ഒരു വിഹിതം ഇസ്ലാമികാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യാനാണെങ്കില്‍ നിങ്ങള്‍ അത്തഹിയാത്തില്‍ വിരലനക്കിയിട്ടില്ല എന്നത് കൊണ്ട് അല്ലാഹു ശിക്ഷിക്കാതെ വിടും എന്ന് തോന്നുന്നുണ്ടോ?'].
Jamal Cheembayil
F.B.Post
['മനുഷ്യന് ഇഷ്ടം പോലെ ചിന്തിക്കാനും പ്രവര്‍ത്തികാനും ജീവിതത്തിന്റെ ഒരു മണ്ഡലവും അല്ലാഹു വിട്ടുതന്നിട്ടില്ല. ആരാധനാനിയമങ്ങളും കുടുംബ-സാമൂഹിക-സാമ്പത്തിക നിയമങ്ങളും അല്ലാഹുവിന്റേത് മാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ എന്ന പോലെ തന്നെ രാഷ്ട്രീയത്തിലും അല്ല്ാഹുവിന്റെ വിധിവിലക്കുകളും നിയമങ്ങളുമാണ് പാലിക്കേണ്ടണ്ടത്. അവന്റെ വിധിയില്‍ ആരെയും പങ്ക് ചേര്‍ക്കാവതല്ല. എന്നാല്‍ മുജാഹിദുകള്‍ പറയുന്നത്. രാഷ്ട്രീയം ദുനിയാവിന്റെ കാര്യമാണെന്നും അവിടെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ്. ഇത് ശരിയല്ല. ഒന്നാമത് ഇസ്ലാമിന് സവിശേഷമായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. അതിന്റെ അടിസ്ഥാനങ്ങള്‍ ഒരു മുസ്ലിം അംഗീകരിക്കണം. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണ് എന്നതാണ് അതില്‍ ഒന്നാമത്തേത്. അതിന് വിരുദ്ധമായ അത് അംഗീകരിക്കാത്ത വ്യവസ്ഥകളോട് എന്ത് നിലപാട് സ്വീകരിക്കണം എന്നത് മുസ്ലിംകളുടെ ഇജ്തിഹാദിയായ വിഷയമാണ്. മുജാഹിദ് ഇന്നോളം അതിന് ശ്രമിച്ചിട്ടില്ല. എന്നാല്‍ അവര്‍ ശ്രമിച്ചത്. ജമാഅത്ത് അത്തരത്തിലെടുക്കുന്ന തീരുമാനത്തെ പരിഹസിക്കാനും വിമര്‍ശിക്കാനും അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാനുമാണ്. ഇതാണ് നെഗറ്റീവ് രാഷ്ട്രീയം. ആലോചിച്ചുനോക്കുക. ഒരു മുജാഹിദുകാരന്‍ വിധിക്കപ്പെട്ടിരിക്കുന്നത് മരണം വരെ തന്റെ ജീവിതത്തിന്റെ ഒരു വിഹിതം ഇസ്ലാമികാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യാനാണെങ്കില്‍ നിങ്ങള്‍ അത്തഹിയാത്തില്‍ വിരലനക്കിയിട്ടില്ല എന്നത് കൊണ്ട് അല്ലാഹു ശിക്ഷിക്കാതെ വിടും എന്ന് തോന്നുന്നുണ്ടോ?'].
Jamal Cheembayil
എന്നും എന്ന പോലെ, ഇവിടെയും ഒരു തെറ്റിദ്ധരിപ്പിക്കല്‍ നടക്കുന്നു. "രാഷ്ട്രീയം എന്നതില്‍ ജനങ്ങള്‍ക്ക് തീരുമാനം എടുക്കാം" എന്ന് പറയുന്നതിനു മുന്‍പ് തന്നെ എന്താണ് തൌഹീദ് എന്നും എന്താണ് ശിര്‍ക്ക് എന്നും, എന്താണ് ഇബാദത്ത് എന്നും , എന്താണ് ശരീഅത് എന്നും ,ദീനിന്റെ മറ്റു എല്ലാ മേഘലകളെ പറ്റിയും ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ പഠിക്കുന്നുണ്ട്.ഏതൊരു വിഷയത്തില്‍ അവന്‍ വ്യതിചലിക്കുന്ന്ടോ ,അവിടെ അവന്‍ തിരിച്ചറിയും ഞാനിത് ചെയ്തു കൂടാ എന്ന്. പിന്നെ.,ജമാഅതുകാര്‍ വിശ്വസിക്കുന്ന പോലെ മുസ്ലിമായിക്കൊണ്ട് പത്തു വിഭാഗം പത്തു മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ ആ പത്തും മുസ്ലിം തന്നെ ആകും എന്ന വിശ്വാസം മുജാഹിദുകള്‍ക്കില്ല. "മുസ്ലിം ഉമ്മത്ത് 74 വിഭാഗമായി പിരിയും അതില്‍ ഒരു വിഭാഗം മാത്രം സ്വര്‍ഗ്ഗാവകാശികള്‍ ആകും ,അത് അല്ലാഹുവിന്റെ റസൂലിന്റെ[സ] മാര്‍ഗ്ഗം പിന്‍തുടരുന്നവര്‍ ആണ് എന്ന വിശ്വാസമാണ് മുജാഹിദ് പ്രസ്ഥാനം പഠിപ്പിക്കുന്നത്. ആ റസൂലിന്റെ[സ] മാര്‍ഗ്ഗത്തിന് എതിരാകാതെ ആ മാര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ട് രാഷ്ട്രീയം ആകാം എന്ന് തന്നെയാണ് മുജാഹിദ് വിശ്വാസം. എന്നാല്‍ സഹോദരന്‍ ഇവിടെ കൊടുത്ത ആയത്തുകള്‍ക്ക് ഘടക വിരുദ്ധമായി കല്ലിനെ വരെ ആരാധിക്കുന്ന ജനങ്ങള്‍ ഇവിടെ ഉണ്ട്. അവര്‍ക്ക് യഥാര്‍ത്ഥ ദിശ പറഞ്ഞു കൊടുക്കുന്നില്ല എന്ന് മാത്രമല്ല അത് ചെയ്യുന്ന മുജാഹിദുകളെ പരിഹസിക്കുകയും, എന്തിനു വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കണം? എന്ന് ചോദിച്ചു കുറ്റപ്പെടുത്തുകയും, സമസ്തക്കാരുടെ തല്ലു വാങ്ങിയാല്‍ മാത്രമേ മുജാഹിദിന്റെ ദീന്‍ പൂര്‍ണമാകൂ എന്ന് അപഹസിക്കുകയും ചെയ്യുന്ന ജമാഅത് കാര്‍ക്ക് അല്ലാഹുവോട് പറയാനുള്ള മറുപടി പൂര്‍ണമാണ് എന്ന വിശ്വാസമുണ്ടോ? രാഷ്ട്രീയ രംഗം ഞങ്ങള്‍ സജീവമാക്കി എന്ന മറുപടിയാല്‍ അല്ലാഹു ശിക്ഷിക്കാതെ വിടും എന്ന് തോന്നുന്നുണ്ടോ.? എങ്കില്‍., എങ്കില്‍ ആ അല്ലാഹു നിങ്ങള്ക്ക് ഹിദായത്ത് നല്‍കട്ടെ എന്നാ പ്രാര്‍ത്ഥനയേ ഞങ്ങള്‍ക്കുള്ളൂ.
Jamal Cheembayil ഇന്ന് ആദ്യമായാണ് ഞാന്‍ ഈ ഗ്രൂപ്പില്‍ കയറിയത് .സമയ പ്രശനം വല്ലാതെ ബുദ്ദിമുട്ടു ഉണ്ടാക്കുന്നുണ്ട് .അതാണ് കാര്യം. ഇന്ഷാ അല്ലാഹ് നമുക്ക് തുടരാം.
Abdul Latheef
>>> "രാഷ്ട്രീയം എന്നതില്‍ ജനങ്ങള്‍ക്ക് തീരുമാനം എടുക്കാം" എന്ന് പറയുന്നതിനു മുന്‍പ് തന്നെ എന്താണ് തൌഹീദ് എന്നും എന്താണ് ശിര്‍ക്ക് എന്നും, എന്താണ് ഇബാദത്ത് എന്നും , എന്താണ് ശരീഅത് എന്നും ,ദീനിന്റെ മറ്റു എല്ലാ മേഘലകളെ പറ്റിയും ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ പഠിക്കുന്നുണ്ട്. <<<
രാഷ്ട്രീയ എന്നതില് ജനങ്ങള്ക്ക് തീരുമാനമെടുക്കാം എന്ന മുജാഹിദുകള് വാദിക്കുന്നു എന്നംഗീകരിച്ചതില് സമാധാനമുണ്ട്. ചിലര് അത് അംഗീകരിക്കുകയും. പ്രയോഗിക തലത്തില് നിഷേധിക്കുകയുംചെയ്യും.
എല്ലാം മുജാഹിദുകള് പഠിക്കുന്നുണ്ട്. പക്ഷെ അപൂര്ണമാണെന്ന് മാത്രം. ഈ അപൂര്ണതയുടെ ഫലമാണ് രാഷ്ട്രീയത്തില് ഇഷ്ടം പോലെയാകാം എന്ന തീരുമാനം വരുന്നത്.
റസൂല് പ്രബോധനം ചെയ്തത് രാഷ്ട്രീയമുള്ള ഒരു ഇസ്ലാമിനെയായിരുന്നു. മുജാഹിദുകള് അതിന് വിരുദ്ധം പ്രവര്ത്തിക്കുന്നതിനാല് 74 ലിലല്ലേ പെടുക. (പക്ഷെ മുജാഹിദുകള് 74 ല് പെടും എന്ന് കരുതുന്നവനല്ല ഞാന്)
ജമാഅത്ത് മുജാഹിദിനെ വിമര്‍ശിക്കുന്നത് ആകപ്പാടെ ശിര്‍ക്ക് മാലമൗലിദില്‍ മാത്രമാണെന്ന് കരുതി ജിഹാദ് വിളിക്കുന്നതിനെയാണ്.
ആരും ആരെയും പരിഹസിക്കുന്നത് ശരിയല്ല.
രാഷ്ട്രീയ രംഗം സജീവമാക്കി എന്നതല്ല ജമാഅത്തിന്റെ അല്ലാഹുവിനോടുള്ള മറുപടി. മറിച്ച് നാഥാ ഞങ്ങള്‍ക്ക് സാധ്യമായത്ര നിന്റെ വിധിവിലക്കുകളും നിയമനിര്‍ദ്ദേശങ്ങളും പാലിച്ച് ഞങ്ങളുടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു എന്നതായിരിക്കും.
പ്രര്‍ഥനക്ക് നന്ദി. പക്ഷെ നിങ്ങള്‍ മുച്ചൂടും അബദ്ധത്തിലാണ് എന്നത് മറക്കേണ്ട.
മുകളില്‍ ഒരു പത്തിന്റെ കണക്ക് മനസ്സിലായില്ല. പത്ത് മുജാഹിദുകള്‍ പത്ത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വരുന്നതെങ്ങനെ എന്ന് മാത്രം ഒന്നു വിശദീകരിക്കാമോ?.
Jamal Cheembayil
??മുകളില്‍ ഒരു പത്തിന്റെ കണക്ക് മനസ്സിലായില്ല.= അത് മനസ്സിലാകാന്‍ എന്റെ കമന്റും, ഖുത്ബാത്തിലെ ദീനും ശരീഅതും വായിച്ചാല്‍ മതി.
**************************
മുജാഹിദുകള്‍ പഠിച്ചതും , പ്രാവര്‍ത്തികമാക്കുന്നതും റസൂല്‍ പഠിപ്പിച്ച ദീനും, നിങ്ങള്‍ പിന്‍പറ്റുന്നത് മൌദൂദി ദീനും ആയതു കൊണ്ടാണ് സഹോദരാ താങ്കള്‍ ഞങ്ങളുടെ അറിവില്‍ അപൂര്‍ണത കാണുന്നത്. താങ്കള്‍ക്ക് സംശയം തോന്നിയ ആ "പത്തു"തന്നെ അതിന്റെ ഉദാഹരണമാണ്. അല്ലാഹുവിനെയും റസൂലിനെയും അംഗീകരിച്ചു കൊണ്ട് പത്തു വിഭാഗം പത്തു മാര്‍ഗ്ഗങ്ങളിലൂടെ ഇബാദത്ത് ചെയ്‌താല്‍ ആ പത്തും മുസ്ലിമുകള്‍ തന്നെ, എന്ന് മൌദൂദി ആണ് പറയുന്നത്.ഷിയാ,ഖാദിയാനി,ബഹ ായികള്‍ , ചേകന്നൂര്‍ വിഭാഗം,അങ്ങനെ പത്തൊന്നുമല്ല. ജമാ അത്തിന് വോട്ടു ചെയ്‌താല്‍ നിങ്ങള്‍ എല്ലാവര്ക്കും ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കും. മുജാഹിദ് അവരോട് തുറന്നു പറയുന്നു കൂട്ടരേ ഇതൊന്നുമല്ല ദീന്‍ തൌഹീദില്‍ നിന്ന് വ്യതിചലിച്ചാല്‍ അല്ലാഹു നിങ്ങളില്‍ നിന്ന് ഒന്നും സ്വീകരിക്കില്ല എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. വ്യത്യാസം മനസ്സിലാകുന്നുണ്ടോ അബ്ദുല്‍ ലത്വീഫ് സാഹിബേ? നിങ്ങള്‍ക്ക് വേണ്ടത് അംഗ ബലം ആണ്. ലക്‌ഷ്യം ഭരണം നേടല്‍., ഞങ്ങള്‍ക്കോ? ഉണ്ടാകേണ്ടത് മുസ്ലിം ഉമ്മത്ത് ആണ്,ലക്‌ഷ്യം സ്വര്‍ഗ്ഗം.ഇവിടെയാണ് നമ്മള്‍ തമ്മില്‍ വേര്‍പിരിയുന്നത്
**************************
ഇനി റസൂല്‍ [സ] രാഷ്ട്രീയമുള്ള ഇസ്ലാമിനെ പഠിപ്പിച്ചു എന്നാണല്ലോ നിങ്ങളുടെ വാദം. എന്നാല്‍ റസൂല്‍[സ]യുടെ കഴുത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല ഇട്ടു കൊടുത്തത് മക്കയുടെ ഭരണം പിടിച്ചടക്കാന്‍ പോയപ്പോള്‍ അല്ല, തൌഹീദ് /അല്ലാഹു അല്ലാതെ വേറെ ആരാധ്യനില്ല എന്ന് പഠിപ്പിക്കാന്‍ പോയപ്പോള്‍ ആണ്. ഭരണവും,സുന്ദരികളായപെണ്ണുങ് ങളെയും ഒക്കെ അവര്‍ ഓഫര്‍ ചെയ്തിട്ടും അത് വേണ്ട എന്ന് പറഞ്ഞിട്ട് അവരോട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയാനാണ് റസൂല്‍[സ] ആവശ്യപ്പെട്ടത്. എന്നാലിനി ദീന്‍ പൂര്നമായല്ലോ എന്ന് പറഞ്ഞു കേറി ഭരിക്കുകയല്ല ചെയ്തത് എന്ന്. നിങ്ങള്‍ ചെയ്യുന്നതോ? ഇവിടെ ഒരു കൂട്ടര്‍ റസൂല്‍ [സ] പഠിപ്പിക്കാത്ത ആചാരങ്ങള്‍ ചെയ്യുമ്പോള്‍ "അത് റസൂല്‍[സ]യോട് ഉള്ള സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ അവര്‍ ചെയ്തോട്ടെ ,നമ്മള്‍ ചെയ്യാഞ്ഞാല്‍ പോരെ? എന്ന ഫത്വവ കൊടുക്കുകയാണ് ചെയ്യുന്നത്. കല്ലിനെ പോലും വലിയ്യ് ആക്കി അതിനെ വിളിച്ചു തേടുന്നവരോട് അരുത് അത് ശിര്‍ക്കാണ് എന്നുപറയുന്ന മുജാഹിദുകളെ ശ്മശാന വിപ്ലവത്തിന്റെ ആളുകള്‍ എന്ന് കളിയാക്കുകയാണ് ജമാ അതുകാര്‍ ചെയ്തത്.,ഇന്നും ചെയ്യുന്നത്. ഈ ജനങ്ങളെയും ഒരുമിച്ചു കൂട്ടി നിങ്ങള്‍ എന്ത് രാഷ്ട്രീയമാണ് ഉണ്ടാക്കാന്‍ പോകുന്നത്? > ""ഞങ്ങള്‍ക്ക് സാധ്യമായത്ര നിന്റെ വിധിവിലക്കുകളും നിയമനിര്‍ദ്ദേശങ്ങളും പാലിച്ച് ഞങ്ങളുടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു എന്നതായിരിക്കും""< =ഇങ്ങനെയൊരു നിയ്യത്ത് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആദ്യം ഈ ജനങ്ങള്‍ക്ക് "ലാ ഇലാഹ ഇല്ലല്ലാഹ് " പഠിപ്പിക്കാന്‍ ഞങ്ങളോടൊപ്പം നില്‍ക്ക്.
**************************>"ജമാഅത്ത് മുജാഹിദിനെ വിമര്‍ശിക്കുന്നത് ആകപ്പാടെ ശിര്‍ക്ക് മാലമൗലിദില്‍ മാത്രമാണെന്ന് കരുതി ജിഹാദ് വിളിക്കുന്നതിനെയാണ്."<
=ആ ശിര്‍ക്കില്‍ നിന്ന് ഒരാള്‍ വേര്പെട്ടാല്‍ പിന്നെ അയാള്‍ക്ക് ദീനിന്റെ മറ്റെന്തു വശവും മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ഞങ്ങള്‍ മാല മൌലൂദുകളും പഠിച്ചവര്‍ ആണ്. അതിലെ ശിര്‍ക്കിന്റെ ഗൌരവം ഞങള്‍ക്ക് നന്നായി അറിയാം. മാനത്തുനിന്നും മഴതരുന്നതും അരുവികള്‍ ഒഴുക്കുന്നതും മുഹ് യുദ്ദീന്‍ ഷെയ്ഖ് ആണെന്നും, നിങ്ങളുടെ മനസ്സ് കുപ്പിക്കകത്ത് ഉള്ള വസ്തു കാണുന്ന പോലെ മുഹ് യുദ്ദീന്‍ ഷെയ്ഖ് കാണും എന്നും പഠിപ്പിക്കുന്നു മാല മൌലൂദുകള്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കാത്ത മറ്റെന്തു തെറ്റും അല്ലാഹു പൊറുക്കും, അത് കൊണ്ട് നിങ്ങള്‍ അത് ചെയ്യരുത് എന്ന് പഠിപ്പിക്കുകയാണ്ഞ ങ്ങള്‍ചെ യ്യുന്നത്.
**************************
വല്ലതും മനസ്സിലാകുന്നുണ്ടോ അബ്ദുല്‍ ലത്വീഫ് സാഹിബേ? ഇനി പറയൂ ആരാണ് മുച്ചൂടും അബദ്ധത്തിലെന്നു.
(തുടരും)
1 അഭിപ്രായ(ങ്ങള്‍):
ഫെയ്‌സ്ബുക്കിലുള്ള ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമായി ഇതിന്റെ തുടര്‍ച ഇപ്പോള്‍ ലഭ്യമാകുന്നില്ല. എങ്കിലും ഇതേ പോസ്റ്റ് മുജാഹിദ് സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ നല്‍കിയിരുന്നു അവിടെ നടന്ന ചര്‍ചയുടെ പ്രസക്തഭാഗം പുതിയ പോസ്റ്റില് വായിക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.