'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഏപ്രിൽ 04, 2011

ജമാഅത്തെ ഇസ്ലാമിയില്‍ ഭിന്നിപ്പ് !!?



ഹമീദ് സാഹിബിന് സത്യം സത്യമായി പറയാന്‍ സര്‍വശക്തന്‍ തോന്നിപ്പിക്കുമാറാകട്ടേ. അദ്ദേഹം പറഞ്ഞ കാരണം ഒരു കമ്മ്യൂണിസ്റ്റ് കാരന് തന്റെ പാര്‍ട്ടിവിട്ട് ജമാഅത്താകാനുള്ളതേ ആയിട്ടുള്ളൂ. അല്ലാതെ ഒരാള്‍ക്ക് ജമാഅത്ത് വിടാനുള്ള കാരണമായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.



ഹമീദ് വാണിന്‍മേലിന്റെ രാജിയെക്കുറിച്ച് അമീര്‍ ടി. ആരിഫലി യുടെ പ്രതികരണം.




12 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്‌ലാമി വിട്ടു

http://www.madhyamam.com/news/65328/110403

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമി മുന്‍ പൊളിറ്റികല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സംഘടനയില്‍ നിന്ന് രാജി വെച്ചതായി പ്രഖ്യാപിച്ചത്.

ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യാന്‍ കേരള ഘടകം തീരുമാനമെടുത്തിട്ടുണ്ടെന്നും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു.

അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തെ വിലയിരുത്താതെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമിയെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ കപട നയങ്ങളോട് വിധേയത്വം കാണിച്ചും എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണ്. അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനുമാണ് സി.പി.എം ഇത്രനാളും ശ്രമിച്ചത്. അതിനാല്‍ ഇവര്‍ക്ക് വോട്ട് കൊടുക്കുന്നത് യുക്തിരഹിതമായ തീരുമാനമാണെന്നും ഹമീദ് ആരോപിച്ചു.

CKLatheef പറഞ്ഞു...

Ramsad Bin Omar Kuruka
ചിന്തിക്കുന്ന പ്രസ്ഥാനത്തില്‍ അഭിപ്രായ ഭിന്നതക്ക് ഇടമുണ്ട്, തീര്‍ച്ച. പക്ഷെ, ശൂറയിലെ ഭൂരിപക്ഷ തീരുമാനം എന്താണ് എന്ന് ഹമീദ് സാഹിബ്‌ തന്നെ പറയുന്നു. അത് അംഗീകരിക്കല്‍ പ്രസ്ഥാന പ്രവര്‍ത്തകന്റെ ബാധ്യതയാണ്. ഇതില്‍ അദ്ധേഹത്തിനു അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് അദ്ധേഹത്തിനു പ്രസ്ഥാനത്തില്‍ തുടരാം. തുടരാന്‍ കഴിയില്ലെങ്കില്‍ പുറത്തു പോകാം. അദ്ദേഹം പോകാന്‍ തീരുമാനിച്ചു, അദ്ധേഹത്തിന്‍റെ നിലപാടും പറഞ്ഞു. ഇസ്ലാമിക പ്രസ്ഥാനം കഴിഞ്ഞ 70 വര്ഷം കടന്നു പോയത്, ശക്തമായ ആശയ സംഘട്ടനത്തിലൂടെയും ഇത്രത്തോളം ആശാവഹമല്ലാത്ത സാഹജര്യത്തിലൂടെയുമാണ് എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ശക്തമായ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതില്‍ പലരും പുറത്തു പോയിട്ടുണ്ട്. പലരും കടന്നു വന്നിട്ടുണ്ട്. അതുമല്ലെങ്ങില്‍, ഇസ്ലാമിക ചരിത്രത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉടലെടുക്കാത്ത ഏതു "ജമാഅ"(കൂട്ടായ്മ)യാണ് ഉണ്ടായിട്ടുള്ളത്. ഇല്ലെങ്ങില്‍ ഇസ്ലാമിക ചരിത്രത്തില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഇല്ലാത്ത ഏതു കാലഘട്ടമാണ് ഉണ്ടായിട്ടുള്ളത്. ഇല്ല എന്ന് തന്നെയാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്.

കാരണം, ഇസ്ലാമിക പ്രസ്ഥാനങ്ങളെ മുന്നോട്ടു നയിച്ചിരുന്നത് മരുമക്കത്ത സമ്പ്രദായത്തിലൂടെയോ, തറവാട്ടു പാരമ്പര്യത്തിലൂടെയോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനു എല്ലാ കാലത്തും ശക്തമായ കൂടിയലോചനാ സമിതികളും സംവിധാനങ്ങളും അവയ്ക്കൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രപഞ്ചത്തോളം വിശാലമായ ഇസ്ലാമിക പരിതസ്ഥിതിയില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയോളം വിശാലമായ മറ്റൊരു പരിതസ്ഥിതിയെ ഭ്രമണം ചെയ്യേണ്ട ദുരവസ്ഥ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടാവരുത്. വ്യക്തി ബിംബങ്ങളുടെ വാക്കുകളെ വേദവാക്യങ്ങളായി സ്വീകരിക്കേണ്ട അവസ്ഥയും ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുണ്ടാകരുത്. അത്കൊണ്ട് തന്നെ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ ഭിന്നിപ്പിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ സ്വന്തം അകത്തളങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. മേല്‍ പറഞ്ഞ ദുരവസ്ഥകള്‍ നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ടെങ്ങില്‍ പുനര്‍വിചിന്തനത്തിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.

നമ്മുടെ വര്‍ത്തമാനം ഇസ്ലാമിക പ്രസ്ഥാനത്തിനെതിരിലുള്ള ചര്‍ച്ചകളാല്‍ അന്തരീക്ഷ മുഖരിതമാണ്.... ഇസ്ലാമിനെ കുറിച്ച് സാമാന്യ ബോധമുള്ളവര്‍ക്ക് ഇതിലൊന്നും സന്ദേഹമുണ്ടാവേണ്ട കാര്യമില്ല. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ സംഭവം അല്പം വേദന ഉണ്ടാക്കിക്കാണും , സ്വാഭാവികമാണ്. സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, ഡോ. ഇസ്രാര്‍അഹ്മദ്.... തുടങ്ങി ധിഷണാ ശാലികളായ മഹാ പണ്ഡിതന്മാരും പ്രഗല്‍ഭ നേതാക്കളും നമ്മില്‍ നിന്നകന്നു. ജീവിച്ചിരുന്ന അന്നും, മരിച്ചതിനു ശേഷവും നാമവരോട് അങ്ങേയറ്റത്തെ ആദരവ് കാണിച്ചു. ഒരേ വേദിയില്‍ അവരോടൊത്ത് ചേര്‍ന്നു. അവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ദീകരിച്ചു, അവ വായിക്കാന്‍ നമ്മുടെ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. മരണാനന്തരം അനുസ്മരണങ്ങളും സ്പെഷ്യല്‍ പതിപ്പുകളുമിറക്കി...... അതുപോലെ അദ്ധേഹവും പോകുന്ന വഴിക്കങ്ങു പോകും. ജമാത്ത്‌ ചിലപ്പോള്‍ ഇടതുപക്ഷത്തിനു തന്നെ വോട്ട് ചെയ്യും. പ്രസ്ഥാനവും അതിന്‍റെ പ്രയാണം തുടരും.

പക്ഷെ, വിമര്‍ശകര്‍ ചില യാഥാര്‍ത്യങ്ങളെ ഉള്‍കൊള്ളേണ്ടിയിരിക്കുന്നു . ഒരു സംഘടന പലരുമായും ചര്‍ച്ച നടത്തേണ്ടിയും വരും. ആരുമായിട്ട് ചര്‍ച്ച നടത്തണം എന്ന സ്വാതന്ത്രമെങ്ങിലും ആ പ്രസ്ഥാനത്തിന് വിട്ടു കൊടുക്കണം. ഇടതു പക്ഷത്തോടുള്ള പിന്തുണയാണ് പ്രശ്നമെങ്ങില്‍, ഇസ്ലാമിക പ്രസ്ഥാനത്തെ രണ്ടു പ്രാവശ്യം നിരോധിച്ച കോണ്‍ഗ്രസുമായി പ്രസ്ഥാനം പല സംസ്ഥാനങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്, ചര്‍ച്ച നടത്തിയിട്ടുണ്ട്. തീവ്രവാദ ബന്ധം ആരോപിച്ചു പ്രസ്ഥാനത്തെ പടിക്ക് പുറത്തു നിറുത്തി "കഷായം" കാച്ചിയവരോടും ഈ അടുത്ത കാലത്ത് വരെ പ്രസ്ഥാനം ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊന്നും ഒരു വിഷയമല്ലെങ്ങില്‍ ഇതും ഒരു വിഷയമേ അല്ല.

വിമര്‍ശിക്കുന്നവരോട് മാന്യമായി പ്രതികരിക്കുക. കാരണം ഒരാളുടെ പുറത്തു പോക്കിനെക്കാള്‍ പ്രസ്ഥാനത്തിന് ദോഷം ചെയ്യുക നമ്മുടെ പ്രതികരണങ്ങള്‍ ആയിരിക്കും സംഘടന വിട്ട് പുറത്ത് പോകുന്നവരോട് വളരെ മാന്യമായി, ഗുണകാക്ഷയുടെ സമീപനം മാത്രം കൈകൊള്ളുവാനും അവരുടെ നന്മക്കു മാത്രം പ്രാര്‍ഥിക്കുവാനും നമുക്ക് മനസ്സുണ്ടാവണം. ജമാ‍അത്തിന്റെ ഇന്നേവരെയുള്ള ചരിത്രവുമതാണ്. അല്ലാഹു ഈ പ്രസ്ഥാനത്തെ ശക്തിപെടുതട്ടെ....!!! (from facebook)

CKLatheef പറഞ്ഞു...

Afthab Chirakkal
അസ്സലാമു അലൈകും...
എന്റെ അറിവില്‍ ഒരു വ്യക്തിയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല ജമാഅതെ ഇസ്ലാമി..
സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാതന്ദ്ര്യം ഹമീദ് സാഹിബിനു തീര്‍ച്ചയായും ഉണ്ട്. രാജി വെക്കണോ അതോ സങ്ങടനയില്‍ തുടരണോ എന്ന് തീരുമാനിക്കാനും അവകാശമുണ്ട്. ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സീ പീ എമ്മുകാക്ക് മൊത്തമായി വോട്ട് ചെയ്യാന്‍ സംഘടന ആഹ്വാനം ചെയ്തതായി ഇതുവരെ അറിവായിട്ടില്ല ...
സീ പീ എമ്മുകാര്‍ ജമാഅതെ ഇസ്ലാമിക്കെതിരില്‍ നടത്തിയ ആക്രമണങ്ങളും ആരോപണങ്ങളും പകല്‍ പോലെ സത്യവുമാണ്. അതൊന്നും ഞാന്‍ വിസ്മരിക്കുന്നില്ല .പക്ഷെ ഇവിടെ നാം ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്, സ്വന്തമായി ഒരു ചാനല്‍ തുടങ്ങിയാല്‍ പോലും സോളിഡാരിറ്റിക്ക് ലഭിക്കാന്‍ ഇടയില്ലാത്ത അത്ര മീഡിയ പബ്ലിസിറ്റിയാണ് സീ പീ എമ്മുകാര്‍ കൈരളി ചാനലിലൂടെ സോളിഡാരിറ്റിക്ക് കേരളത്തില്‍ നല്‍കിയത്. അമീര്‍ ആരിഫലി സാഹിബില്ലാത്ത ഒരു രാഷ്ട്രീയ ചര്‍ച്ചയും കേരളത്തില്‍ ഇല്ലാതായി .. അതൊക്കെ അവിടെ നില്‍ക്കട്ടെ ... മറ്റു മുസ്ലിം സങ്ങടനകള്‍ എന്ന് അവകാശപ്പെടുന്നവരെ പോലെ "ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും" എന്നുള്ള കേവലം ബൌദ്ധിക നേട്ടങ്ങള്‍ക്ക്‌ വേണ്ടിയുള്ള തരം താണ നിലപാടുകള്‍ സ്വീകരിച്ചു വരുന്ന ഒരു പ്രസ്ഥാനമല്ല ജമാഅതെ ഇസ്ലാമി. പൊതു നന്മക്കു വേണ്ടി ചിലപ്പോള്‍ നമ്മള്‍ ചിലര്‍ക്കൊക്കെ മാപ്പ് കൊടുക്കേണ്ടി വരും..
അല്ലാതെ ഒരു കിനാലൂര്‍ അല്ലെങ്കില്‍ കക്കോടി പ്രശ്നത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെ വോട്ടു മൊത്തമായി അഴിമതിക്കാരായ കോണ്‍ഗ്രസിനും, സമുദായ വഞ്ഞകരായ മലപ്പുറം ലീഗിനും ദാനം കൊടുക്കണം എന്നാണോ?.. യാതൊരു കേസിലും പ്രതിയാവാതെ തന്നെ അന്യായമായി രണ്ടു തവണ ജമാഅതെ ഇസ്ലാമിയെ നിരോധിക്കുകയും പ്രവര്‍ത്തകരെ കാരാഗൃഹത്തില്‍ അടക്കുകയും ചെയ്ത കൊണ്ഗ്രെസ്സും, ജമാഅതെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ എന്ന പുറം ചട്ടയോടെ ഇസ്ലാമിനെ കരിവാരി തേക്കാന്‍ വേണ്ടി രചിക്കപ്പെടുന്ന പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയും സ്വന്തം കീശയിലെ പണം മുടക്കി അത് സൌച്ചന്യമായി വിതരണം നടത്തുകയും , തങ്ങളുടെ കാല്‍ ചുവട്ടിലുള്ള സങ്ങടനകളുടെ കൊട്ടേഷന്‍ മൌലവിമാരെകൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ തെറിപ്രസംഗം നടത്തിക്കുകയും ചെയ്യുന്ന പാമരന്മാരുടെ ലീഗ് അടങ്ങുന്ന മുന്നയെ പിന്തുനക്കനമെന്നാണോ?..
ഇപ്പൊ ഇവിടെ മുതലക്കണ്ണീര്‍ പൊഴിക്കുന്ന ലീഗുകാര്‍ ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതുമായ "ജമാഅത് സേവനം" മറന്നു അവരുടെ അമ്മിക്കടിയില്‍ തല വെച്ച് കൊടുക്കണം എന്നാണോ ഹമീദ് സാഹിബ് പറയുന്നത്???
അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്ര ഭരണം കൊണ്ട് ഇന്ന് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായിരിക്കുന്നു. ആ അവസ്ഥയിലേക്ക് കേരളത്തെയും തള്ളി വിടണം എന്നാണോ??? ... അഹങ്കാരികളായ ലീഗുകാരെ പിന്തുണക്കണം എന്നാണോ?...
ഒരവസരത്തിനു കാത്തുനിന്നതു പോലെയാണ് ഹമീദ് വാണിമേലിന്റെ രാജി പ്രഖ്യാപനം. എല്ലാ തെരഞ്ഞെടുപ്പുകളിലുമെന്നതു പോലെ സംഘടന അണികള്‍ക്കിടയില്‍ അഭിപ്രായം രൂപപ്പെടുത്തിവരുന്നതേയുള്ളൂ. എല്ലാ ജില്ലകളില്‍നിന്നും അഭിപ്രായം സ്വരൂപിച്ച ശേഷം സംസ്ഥാന കൂടിയാലചോനാ സമിതി ചേര്‍ന്നുവേണം തീരുമാനം പ്രഖ്യാപിക്കാന്‍.
തെരഞ്ഞെടുപ്പ് വേളകളിലും അല്ലാത്തപ്പോഴും ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ, മത, സാമൂഹിക സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. സി.പി.എം നേതാക്കളുമായും ചര്‍ച്ച നടക്കാറുണ്ടെന്ന് അമീര്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
വിവിധ പാര്‍ട്ടികളിലെ നേതാക്കളുമായി പല തവണ ചര്‍ച്ചകള്‍ നടത്തിയ ഹമീദ് വാണിമേല്‍, ജമാഅത്തിന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ എടുത്തുചാടിയതാണ് സംശയാസ്പദം.
സംഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി അദ്ദേഹം നേരിടുന്നുണ്ടോ? സൂക്ഷ്മത പാലിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ അക്കാര്യങ്ങള്‍ ജമാഅത്ത് പരസ്യപ്പെടുത്താത്തതാണോ?
ചര്‍ച്ചകള്‍ പൂര്‍ത്തിയായി തീരുമാനം പ്രഖ്യാപിച്ച ശേഷമായിരുന്നു ഹമീദ് വാണിമേലിന്റെ രാജിയെങ്കില്‍ അതിനെ ആശയപരമായ ഭിന്നത എന്നൊക്കെ വിശേഷിപ്പിക്കാം. സ്വന്തം അഭിപ്രായം വേറെയാണെങ്കില്‍ അദ്ദേഹത്തിനു വിട്ടു പോകുകയുമാവാം.
തീര്‍ത്തും സംശയാസ്പദമായ അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നില്‍ തീര്‍ച്ചായായും മറ്റെന്തങ്കിലുമുണ്ട്. രാഷ്ട്രീയ പ്രലോഭനങ്ങള്‍ക്കുപരി അദ്ദേഹം സംഘടനയില്‍ ഏതോ തരത്തിലുള്ള പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്.
ജമാഅതെ ഇസ്ലാമിയുടെ ചരിത്രത്തില്‍ ഇന്നോളം ഉപദ്രവം മാത്രം ചെയ്തിട്ടുള്ള ലീഗുകാരും അവരുടെ ചെരുപ്പും തൂക്കി നടക്കുന്ന "മദ:" സംഘടനകളും പൊഴിക്കുന്ന മുതലക്കന്നീരിലൊന്നും ഒലിച്ചു പോവുന്ന ഒരു കടലാസ് തോണിയല്ല ജമാഅതെ ഇസ്ലാമി ...(from facebook)

CKLatheef പറഞ്ഞു...

Zainulabid Palathingal Valiyapeediyakkal said..
>>> സംഘടനയുടെ സ്വന്തം പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്ത നയവും നിലപാടുമാണ് തങ്ങള്‍ക്കുള്ളതെന്ന് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നുവോ? <<<

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചും അതിന് സ്വീകരിക്കുന്ന വഴികളെക്കുറിച്ചും ഹമീദ് സാഹിബിന് അഭിപ്രായ വ്യത്യസമുണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് മനസ്സിലാകുന്നില്ല. മാത്രമല്ല. കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ലാത്ത ജമാഅത്തെ ഇസ്ലാമി അണികളോട് അഭിപ്രായം സ്വരൂപിച്ച് കൊണ്ടിരിക്കേ (അദ്ദേഹം പത്രസമ്മേളനം നടത്താന്‍ ഒരുങ്ങുമ്പോള്‍ നാട്ടിലൊക്കെ ഏരിയാ അടിസ്ഥാനത്തില്‍ ഒരുമിച്ചുകുടി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും അതിന്റെ ഫലം ഓരോ വ്യക്തിയുടെയും രേഖാമൂലം സ്വരൂപിക്കുന്ന പ്രക്രിയയിലായിരുന്നു ഞാനടക്കമുള്ള പ്രവര്‍ത്തകര്‍) ഹമീദ് സാഹിബ് പറയുന്നത് വസ്തുതാപരമല്ല എന്നത് പ്രവര്‍ത്തകര്‍ക്കൊക്കെയും അറിവുള്ള കാര്യമാണ്.

CKLatheef പറഞ്ഞു...

Abdul Latheef ജമാഅത്തെ ഇസ്ലാമിക് വ്യക്തമായ ഒരു നിലപാടുണ്ട് എന്നതിന്റെ തെളിവാണ് ഇവിടെ കാണുന്നത്. അതൊരു വ്യക്തികേന്ദ്രീകൃത സംഘടനയല്ല. ആദര്‍ശ കേന്ദ്രീകൃതമാണ്. അതുകൊണ്ടാണ് ഭിന്നിപ്പ് എന്നൊക്കെ പറഞ്ഞിട്ടും ജമാഅത്തിന്റെ പക്ഷത്ത് നിന്ന് ഒരൊറ്റകുട്ടിപോലും ഹമീദ് സാഹിബിന്റെ വീക്ഷണത്തെ പിന്തുണക്കാതിരുന്നത്.

സംഘടനയില്‍നിന്ന് പുറത്ത് പോകുന്നവര്‍ക്ക് ഒരു സംഘടനയെയും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ജമാഅത്തിന് മാത്രം പ്രത്യേകതയൊന്നുമില്ല എന്ന് ഇവിടെ ചിലര്‍ പറഞ്ഞു. എന്നാല്‍ ഏത് സംഘടനയില്‍നിന്ന് നേതാക്കള്‍ പോകുമ്പോഴും ചിലരെയും കൊണ്ടുപോയ ചരിത്രമേ ആ സംഘടനകള്‍ക്കുള്ളൂ. എന്നാല്‍ ജമാഅത്തില്‍നിന്ന് അതിന്റെ തുടക്കം മുതല്‍ ചില മഹാരഥന്‍മാരായ പണ്ഡിതന്‍മാര്‍ വിട്ടുപോയി. ഒരാളും അവരുടെ കൂടെ പോയില്ല. ഇങ്ങനെ അവകാശപ്പെടാന്‍ കഴിയുന്ന വല്ല സംഘടനയുമുണ്ടോ.

CKLatheef പറഞ്ഞു...

നിയമസഭാ തെരഞ്ഞെടുപ്പും ജമാഅത്തെ ഇസ്ലാമി നിലപാടും

ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗവും പൊളിറ്റിക്കല്‍ സെല്‍ മുന്‍ സെക്രട്ടറിയുമായിരുന്ന ഹമീദ് വാണിമേല്‍ ജമാഅത്ത് അംഗത്വവും പ്രസ്ഥാനത്തില്‍ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളും രാജിവെച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

സി.പി.എമ്മുമായി ജമാഅത്ത് നേതാക്കള്‍ രഹസ്യ സംഭാഷണം നടത്തിയെന്നാണ് രാജിക്ക് കാരണമായി അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടേയും ഗുണകാംക്ഷികളുടേയും അറിവിനായി വസ്തുതകള്‍ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പ്.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിനകത്തും പുറത്ത് വിവിധ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെയും അന്തിമ തീരുമാനമെടുത്തിട്ടില്ല. പ്രസ്ഥാന നിലപാട് രൂപപ്പെടുത്തുന്നതിന് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ ജമാഅത്തെ ഇസ്ലാമിയില്‍ സാധാരണമാണ്. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും പുറത്തുള്ളവര്‍ക്കും അറിവുള്ള കാര്യവുമാണ് ഇത്. അത്കൊണ്ട്തന്നെ ഏതെങ്കിലും കക്ഷികളുമായി രഹസ്യ സംഭാഷണം നടത്തേണ്ട ആവശ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. തുറന്നതും സുതാര്യവുമാണ് ജമാഅത്തെ ഇസ്ലാമിയുടെ നടപടികള്‍.

ജമാഅത്ത് ശൂറയില്‍ തെരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് ചര്‍ച്ച നടക്കുകയും വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. ശൂറ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം പ്രവര്‍ത്തകരുടെ അഭിപ്രായംകൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് നിശ്ചയിച്ചത്. അതനുസരിച്ച് കേരളത്തിലുടനീളം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നുകഴിഞ്ഞു. കണ്‍വെന്‍ഷനുകളില്‍ ശേഖരിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഈ നടപടിക്രമങ്ങള്‍ക്കിടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ നടത്തുന്ന രാജി പ്രഖ്യാപനത്തിലെ യുക്തിയില്ലായ്മ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അനവസരത്തിലുള്ളതും അപക്വവുമാണ് ഇത്. ജമാഅത്ത് തീരുമാനത്തെ ഈ പ്രസ്താവന ഒരു തരത്തിലും ബാധിക്കുകയോ സ്വാധീനിക്കുകയോ ഇല്ല.

യു.ഡി.എഫിന് അനുകൂലമായി മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടുരേഖപ്പെടുത്തണമെന്ന അഭിപ്രായം ശൂറാ ചര്‍ച്ചയില്‍ ഹമീദ് വാണിമേല്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ മറ്റാരും ശൂറയില്‍ പിന്താങ്ങുകയുണ്ടായില്ല.

ശൂറയില്‍ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായം തീരുമാനമായി വരണമെന്നില്ല. അങ്ങിനെ ധരിക്കുന്നത് ശൂറാ സംവിധാനത്തെക്കുറിച്ച ധാരണക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

സംഘടനാ താല്‍പര്യങ്ങള്‍ ജമാഅത്ത് തീരുമാനങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കാറില്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളാണ് ജമാഅത്ത് പരിഗണിക്കുക. ന്യൂനപക്ഷ, ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ ജമാഅത്ത് പ്രത്യേകം പരിഗണിച്ചു വന്നിട്ടുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുകയോ, പ്രശംസിക്കുകയോ ചെയ്യുന്നത് ജമാഅത്ത് തീരുമാനത്തെ ബാധിക്കേണ്ടതില്ല. അക്കാരണത്താലാണ് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നതിനുശേഷവും സി.പി.എമ്മുമായി മറ്റു സംഘടനകളോടൊന്നപോലെ ജമാഅത്ത് ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. മറിച്ചായിരുന്നെങ്കില്‍ രണ്ട് തവണ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസുമായോ 31 ദിവസം തുടര്‍ച്ചയായി ജമാഅത്തിനെതിരെ ലേഖനമെഴുതിയ മുസ്ലിം ലീഗുമായോ പ്രസ്തുത സംഭവത്തിന് ശേഷം ചര്‍ച്ച നടത്തുകയോ, അവരെ പിന്തുണക്കുകയോ ചെയ്യുമായിരുന്നില്ല.

ഈ അസംബ്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ. രമേശ് ചെന്നിത്തലയുടേയും പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ചാണ്ടിയുടെയും പ്രതിനിധി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഹിറാസെന്ററില്‍ വന്നിരുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ സോഷ്യലിസ്റ് ജനതാദളള്‍ സമുന്നത നേതാവും ഹിറാസെന്റര്‍ സന്ദര്‍ശിക്കുകയുണ്ടായി. മുസ്ലിം ലീഗിന്റെ ഒട്ടേറെ സ്ഥാനാര്‍ഥികള്‍ ജമാഅത്ത് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.

പ്രസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും, രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമായിരിക്കും ജമാഅത്ത് തീരുമാനം.



എം.കെ. മുഹമ്മദലി
ജനറല്‍ സെക്രട്ടറി
ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ

ചിന്തകന്‍ പറഞ്ഞു...

ട്രാക്കിംഗ്

ഇന്ത്യന്‍ പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയിലെ ആഭ്യന്തര ജനാധിപത്യവും, അതിലെ കൂടിയാലോചനാ സംസ്കാരവും, മാന്യമായ പ്രതികരണ രീതിയും, അതിലുപരി സംഘടന താത്പര്യങ്ങള്‍ക്കുപരി ജന നന്മ കാംക്ഷിക്കുന്ന നിലപാടും കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ബോധ്യമാവാന്‍ ഒരു അവസരമ കൂടി പടച്ചവന്‍ തന്നു എന്നാണു എനിക്ക് തോന്നുന്നത്. പക്വതയോടെ പെരുമാറുന്ന ഈ ജമാഅത്ത്‌ സംസ്കാരം തീര്‍ച്ചയായും പലരെയും ആകര്ഷിചിട്ടുണ്ടാവും. ചിലര്‍ക്കെങ്കിലും പ്രസ്ഥാനത്തെ അറിയാന്‍ ആഗ്രഹം ഉണ്ടായിക്കാണും. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നയം മറ്റു പലരുടെയും ചിലവില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെ പാപ്പരത്തം വെളിപ്പെട്ടു കഴിഞ്ഞു. ഇത്രയും പോസിറ്റീവ് ആയ കാര്യാമാണ് ഈ വിവാദം കൊണ്ട് ജമാഅത്തെ ഇസ്ലാമിക്ക് നേടാന്‍ കഴിഞ്ഞത്. പിളര്പ്പിനെയും മറ്റും കുറിച്ച് സംസാരിക്കുന്നവര്‍ വാക്കുകള്‍ വിഴുങ്ങുകയും അല്ലെങ്കില്‍ ഭ്രാന്തന്മാരെ പോലെ സംസാരിക്കുകയും ചെയ്യുമെന്നല്ലാതെ വേറെന്ത് സംഭവിക്കാന്‍.

നമുക്കിടയില്‍ ചിന്തിക്കുന്നവര്‍ക്കായി ഒരു പ്രസ്ഥാനം എന്ന് ആലോചിക്കുമ്പോള്‍ ആദ്യം വരുന്ന പേര് ജമാഅത്തെ ഇസ്ലാമി തന്നെയായിരിക്കില്ലേ. പൊതുസമൂഹം ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി എതിര്‍ത്താലും അതിനോടുള്ള ബഹുമാനം കാത്തുസൂക്ഷിക്കും, വിമര്‍ശകരുടെ അന്തരങ്ങളില്‍ പോലുമുള്ള ആ ബഹുമാനമാണ് അവരെ തന്നെയും അലോസരപ്പെടുത്തുന്നത്.

ഹമീദ്‌ സാഹിബ് അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കെ സംഘടനയോട് ചെയ്യേണ്ട മാന്യത ചെയ്തില്ല എന്നിരിക്കെ തന്നെ, അദ്ദേഹത്തിന്റെ പരസ്യപ്രഖ്യാപനം ജമാഅത്തെ ഇസ്ലാമിക്ക് പബ്ലിസിറ്റി ഉണ്ടാക്കി എന്ന് പറയാതെ വയ്യ.

CKLatheef പറഞ്ഞു...

@ഇന്ത്യന്‍
താങ്കള്‍ പറഞ്ഞത് ശരിയാണ്. ജമാഅത്ത് അതിന്റെ സംഘടനാ തലത്തില്‍ നടത്തുന്ന ജനാധിപത്യ പ്രക്രിയ കേരളീയ സമുഹത്തിനാകെ പരിചയപ്പെടുത്താനും അതിന്റെ കെട്ടുറപ്പ് ആളുകളെ അറിയിക്കാനും ഉതകുന്നതായി ഹമീദ് സാഹിബിന്റെ രാജി. ഹമീദ് സാഹിബിന് തന്റെ ജീവിതാവസാനം വരെ പ്രസ്ഥാനത്തിന് വേണ്ടി നല്‍കാന്‍ കഴിയുന്നതിലും കൂടുതലാണ് ഇത്.

ഇന്ന് നടന്ന ചാനല്‍ ചര്‍ച വീക്ഷിക്കുന്നവര്‍ക്ക് എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന് മനസ്സിലാക്കാനുള്ള വ്യക്തമായ പരാമര്‍ശങ്ങളാണ് ഒ. അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയത്. ജമാഅത്തിനെതിരെ ആവേശത്തോടെ സംസാരിച്ച് തുടങ്ങിയവര്‍ തന്നെ, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നത് ഒരു വലിയ തെറ്റായി കാണുന്നില്ല എന്ന് പറയേണ്ടി വന്നു. മാത്രമല്ല. ചര്‍ച ഇതര സംഘടനകളിലേക്കും തിരിക്കാന്‍ നിര്‍ബന്ധിതരായി.

മുജാഹിദ് സുഹൃത്തുക്കള് ജമാഅത്ത് അനുഭവിക്കുന്ന മാധ്യമ ശ്രദ്ധയില് അങ്ങേ അറ്റത്തെ പ്രയാസമനുഭവിക്കുന്നുവെന്ന് മനസ്സിലാക്കാന് കഴിയുന്നു.

kuttiadyppuza പറഞ്ഞു...

ശരിയാണു...ജമാ'അത്തിനു ഇതു പോസിറ്റീവു തന്നെയാണ്...രാഷ്റ്റ്രീയ പാര്ടികളുടെ അതിനോടുള്ള ഇരട്ടത്താപ്പു പൊതുജനം തിരിച്ചറിഞ്ഞു...ചോരകുടിക്കാന്‍ കാത്തുനില്ക്കുന്ന പിളര്പ്പന്മാര്ക്കു നിരശയായിരിക്കും ഫലം....
" സംഘടനയുടെ കേഡര്‍ സ്വഭാവം എതിര്‍പ്പുകളെ അമര്‍ച്ച ചെയ്യാന്‍ കെല്‍പ്പുള്ളതായതിനാല്‍ ഒരു പിളര്‍പ്പിനോ പരസ്യ പ്രസ്താവനയ്ക്കോ ജമാഅത്തില്‍ സാധ്യതയില്ല."-മനോരമ
ഇപ്പൊ പിളരും എന്നും പറഞ്ഞു മനപ്പായസമുണ്ണുന്ന മുജാഹിദു-ലീഗ്-കോണ്ഗ്രസ്സ് കോലുന്തികള്ക്കും ബ്ലോഗ്ഗര്മാര്ക്കും മനോരമ ഈ പറഞ്ഞ കാര്യങ്ങള്‍ പോലും മനസ്സിലാക്കാനുള്ള ഐക്യു ഇല്ലാതെ പോയല്ലൊ... കഷ്ടം

ഇത്തരം വിഷയ്ങ്ങളില്‍ ഒരു നിലപാടും എടുക്കാതെ തന്നെ ഭൌതിക താല്പര്യത്തിനു വേണ്ടി തുണ്ടം തുണ്ടമായവരാണു സുന്നി- മുജാഹിദു ആറ്കൈവു സങ്കടനക്കാര്‍ ഇനി ഒരു ഇലെക്ഷന്‍ തീരുമാനം കൂടി എടുത്താല്‍ പിന്നെ......?? ജമാ'അത്തിനെ കൂടാതെ അങ്ങനെ ഒരു സാഹസത്തിനു ധൈര്യമുള്ള എത്ര മത സ്ങ്കടനകള്‍ ഉണ്ട് ഇന്നു കേരളത്തില്‍ ?? എന്നിട്ടു നില്പാടില്ലയ്മ ഒരു അലങ്കാരമായി കൊണ്ടു നടന്നു ജമാ'അത്തിനെ പരിഹസിക്കുന്നതു മുട്ടുങ്കൈ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ പരിഹസിക്കുന്നതിനെക്കാള്‍ വലിയ വിഡ്ഡിത്തമല്ലാതെ മറ്റെന്താണ്'???

ബിന്‍ഷേഖ് പറഞ്ഞു...

പിളര്‍ന്നും തമ്മില്‍തല്ലിയും അത്തരം ചെയ്തികളുടെ പോരിശ അയവിറക്കിയും, ഒരു വിചിന്തനത്തിനോ തെറ്റുതിരുത്തലിനോ പോലും മുതിരാതെ കാലം കഴിക്കുന്ന "സംഘടനാഖണ്ഡങ്ങള്‍ " കൊണ്ട് സമ്പന്നമാണ് കേരളം. ജമാഅത്തെ ഇസ്ലാമിയെ പോലൊരു പ്രസ്ഥാനത്തിന്‍റെ കെട്ടുറപ്പും നൂതനവും നിരന്തരവുമായ പ്രവര്‍ത്തനങ്ങളും അതിലൂടെ ലഭിക്കുന്ന പോപ്പുലാരിറ്റിയും അത്തരക്കാരെ അസ്വസ്ഥമാക്കുക സ്വാഭാവികം.

ഹമീദ്‌ സാഹിബിന്റെ രാജി ജമാഅത്ത് വിരുദ്ധ വൃത്തങ്ങളെ ആഘോഷചിത്തരാക്കി മാറ്റിയതിന്റെ രസതന്ത്രവും മറ്റൊന്നല്ല.
അത് എല്ലാ വിധേനയും കൊണ്ടാടുന്ന തിരക്കിലാണവര്‍.

ഇസ്ലാമിനെ തേജോവധം ചെയ്യാനും പ്രവാചകനെ അപഹസിക്കാനും ദൈവികവ്യവസ്ഥയെ മണ്ണിട്ട്‌ മൂടാനും ജീവിതം ഉഴിഞ്ഞു വെച്ചവരെ പോലും ജമാഅത്തിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി കൂട്ടുപിടിക്കേണ്ട ഗതികേടിലെതിയവര്‍
എന്താണാവോ മനസ്സില്‍ കരുതുന്നത്.

ഹമീദ്‌ സാഹിബിന്റെ രാജിയും തുടര്‍സംഭവങ്ങളും ജമാഅത്ത് വിരുദ്ധ കേന്ദ്രങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രതിഫലിച്ചത് എന്നത് സത്യം. അദ്ദേഹം തന്നെയും ഇപ്പോള്‍ അതില്‍ പാശ്ചാതപിക്കുന്നുണ്ടാവണം.
എല്ലാം ഓരോ പാഠങ്ങളാണ്.ഇതും.

തണ്ണീര്‍ പന്തല്‍ പറഞ്ഞു...

വിമര്‍ശിക്കുന്നവരോട് മാന്യമായി പ്രതികരിക്കുക. കാരണം ഒരാളുടെ പുറത്തു പോക്കിനെക്കാള്‍ പ്രസ്ഥാനത്തിന് ദോഷം ചെയ്യുക നമ്മുടെ പ്രതികരണങ്ങള്‍ ആയിരിക്കും സംഘടന വിട്ട് പുറത്ത് പോകുന്നവരോട് വളരെ മാന്യമായി, ഗുണകാക്ഷയുടെ സമീപനം മാത്രം കൈകൊള്ളുവാനും അവരുടെ നന്മക്കു മാത്രം പ്രാര്‍ഥിക്കുവാനും നമുക്ക് മനസ്സുണ്ടാവണം. ജമാ‍അത്തിന്റെ ഇന്നേവരെയുള്ള ചരിത്രവുമതാണ്. അല്ലാഹു ഈ പ്രസ്ഥാനത്തെ ശക്തിപെടുതട്ടെ....!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK