'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഏപ്രിൽ 23, 2011

മുജാഹിദുകളുടെ രാഷ്ട്രീയമെന്താണ് ?

Abdul Samad
ചോദ്യം ഇരുപത്തി മൂന്നാം തവണ : മുജാഹിടുകാരന് CPM പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്തിക്കാമോ?.

  • You like this.
    • Mohd Yoosuf
      കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.
      മുസ്ലിം ലീഗുകാരും കോൺഗ്രസ്സുകാരുമായവർക്ക് ജമാഅത്തെ ഇസ്ലാമി വോട്ട് ചെയ്തീട്ടുണ്ട്. പിന്നീടത് മാറ്റി മാർകിസുകാർക്ക് നൽകി. പിന്നെ ഇടത് മുന്നണിക്ക് മൊത്തത്തിൽ വോട്ട് പതിച്ച് നൽകി ജനങ്ങൾക്കിടയിൽ ഇടത് മുന്നണിക്ക് വേണ്ടി വോട്ട് പിടിക്കാനും ഇറങ്ങിയിട്ടുമുണ്ട്. പോളിംഗ് ബൂത്തിൽ പോയാൽ അത് ഇസ്ലാമിന്റെ സംസ്ഥാപനത്തിനുതകുമെന്നും പാർട്ടി ഓഫീസിൽ കയറിയാൽ ഇസ്ലാം അപകടത്തിലാകുമെന്നും പറയുന്നത് ഒരു തരം വിതണ്ഡവാദമാണ്. പ്രത്യക്ഷമായും പരോക്ഷമായം മത നിഷേധം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകളെ അവരേക്കാൾ അപകടകാരികളായ രാഷ്ട്രീയ പാർട്ടികളെ പരജയപെടുത്തുക എന്ന ലക്ഷ്യത്തിനല്ലാതെ സഹായിക്കാൻ പാടില്ല.
      ഇസ്ലാം അപകടത്തിലാകുമെന്നും പറയുന്നത് ഒരു തരം വിതണ്ഡവാദമാണ്. പ്രത്യക്ഷമായും പരോക്ഷമായം മത നിഷേധം പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകളെ അവരേക്കാൾ അപകടകാരികളായ രാഷ്ട്രീയ പാർട്ടികളെ പരജയപെടുത്തുക എന്ന ലക്ഷ്യത്തിനല്ലാതെ സഹായിക്കാൻ പാടില്ല.
      Thursday at 12:49 · ·  1 person
    • Abdul Samad ഇതില്‍ എന്റെ ചോദ്യത്തിന് ഉത്തരമെവിടെ?.
      Thursday at 13:34 ·
    • Aneesudheen Ch
      ഒരുപാട് ദിവസങ്ങളായി ജമാല്‍ സാഹിബും ഷാജഹാനുമൊക്കെ ഉരുണ്ട് കളിച്ചിരുന്ന ഒരു വിഷയത്തില്‍ ആര്ജവവത്തോടെ മറുപടിപറയാന്‍ മുന്നോട്ട് വന്ന യൂസുഫ് സാഹിബിന് അഭിനന്ദനങ്ങള്‍ ...!!!ഇനി വിഷയത്തിലേക്ക്....ഒരു രാഷ്ട്രത്തിന്റെ ഭാഗഥേയം നിര്ണ്ണതയിക്കുന്ന,ഒരു സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന അടിസ്ഥാനപരമായ ഒരു വിഷയമാണ് രാഷ്ട്രീയം.ഇത്തരം സംഗതികളില്‍ പ്രവാചകനും അനുചരന്മാരും മക്കയിലും മദീനയിലും കൈകൊണ്ടിരുന്ന നിലപാടുകളായിരിക്കണം ഈ ചര്ച്ചരയില്‍ ഉയര്ന്ന് നില്ക്കേ ണ്ടത്.ആദ്യമേ പറയട്ടെ,ഒരു പാര്ട്ടി ക്ക് വോട്ട് നല്കുുന്നതും ആ പാര്ട്ടി യില്‍ അംഗത്വമെടുത്ത് പ്രവര്ത്തിനക്കുകയും,അവര്ക്കു വേണ്ടി തെരുവിലറങ്ങുകയും ചെയ്യുന്നത് തമ്മില്‍ വ്യത്യാസമുണ്ട്.ഒരു ജമാഅത്ത് പ്രവര്ത്തയകനെ സംബന്ധിച്ചിടത്തോളം ഇന്ന് വോട്ട് നല്കിരയ പാര്ട്ടി യുടെ എതിര്പതക്ഷത്ത് വോട്ട് ചെയ്യാനാണ് നാളെ പ്രസ്ഥാനം തീരുമാനിക്കുന്നതെങ്കില്‍ അവന്റെ തീരുമാനവും അതായിരിക്കും.മുജാഹിദ് പ്രസ്ഥാനം അതിന്റെ അണികളോട് ഇന്ന പാര്ട്ടി ക്കേ വോട്ട് ചെയ്യാവൂ എന്ന് പറഞ്ഞാല്‍ സംഭവിക്കുന്ന പുകില്‍ ഒന്നാലോചിച്ച് നോക്കൂ.ഒരു പ്രസ്താനത്തില്‍ അംഗത്വമെടുക്കുക എന്നത് അതിന്റെ ആശയങ്ങള്‍ അംഗീകരിക്കുക എന്നതിന് തുല്യമാണ്.ലീഗ്-മാര്ക്സി സ്റ്റ് ശത്രുത ശക്തമായ ഒരു പ്രദേശത്ത് രണ്ട് പാര്ട്ടി യിലും പ്രവര്ത്തിരക്കുന്ന രണ്ട് മുജാഹിദ് പ്രവര്ത്തുകര്‍ ഒരു മുജാഹിദ് പരിപാടിക്കിടെ കണ്ട് മുട്ടുമ്പോള്‍ അനുഭവിക്കുന്ന ആ മാനസിക സംഘര്ഷം് ഒന്ന് ഓര്ത്ത്ന നോക്കൂ.മുസ്ലിം സമൂഹത്തിന് ഇത്തരം ഒരു ദയനീയമായ അവസ്ഥ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ...?ഇസ്ലാമിക മായ കര്മയങ്ങളില്‍ പ്രവാചകന്റെ കൂടെയും സാമൂഹ്യ പ്രവര്ത്തിനങ്ങളില്‍ അബൂജഹലിന്റെയും,ഉത്ബത്തിന്റെയും കൂടെ എന്ന ഒരു ശൈലി...? ഇനി താങ്കള്‍ പറയുന്നത് പോലെ >>>>മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.>>>അത്തരം ഒരവസ്ഥ പോലും യോജിക്കുന്നത് സാന്ദര്ഭിെകമായി വിവിധ കക്ഷികള്ക്ക് വോട്ട് നല്കുതന്ന ജമാഅത്ത് നിലപാടിനോടല്ലേ...കാരണം സ്വഹാബത്ത് ഓരോരുത്തര്‍ ഓരോരോ വിഭാഗങ്ങളോട് തങ്ങള്ക്കിലഷ്ടമുള്ള നിലപാട് സ്വീകരിക്കുകയല്ലല്ലോ ചെയ്തത്.പ്രവാചകന്റെ നിലപാടുകള്‍ അനുസരിക്കുകയായിരുന്നില്ലേ...?അതിനാല്‍ ആത്മാര്ത്ഥലമായി പഠിക്കുക...താങ്കളുടെ മറുപടിക്ക് ശേഷം നമുക്ക് തുടരാം.
      Thursday at 14:41 · ·  1 person
    • Faisal M Arimbra മുജഹിടുകള്‍ക്ക് മത വിരുദ്ധമല്ലാത്ത ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം
      Thursday at 14:42 ·
    • Mt Manaf Faisal: ഇതൊക്കെ അമ്പതു തവണ ഉത്തരം പറഞ്ഞതാ . കുറെ നീട്ടി ടൈപ് ചെയ്യാന്‍ പിന്നെയും വെറുതെ ചോദിക്കുന്നു എന്നല്ലാതെ .....waste!
      Thursday at 14:49 ·
    • Sayoob Vadakke Chanat why not face the question directly?
      Thursday at 14:52 ·
    • Mt Manaf some dont have even face here!
      Thursday at 14:53 · ·  1 person
    • Sayoob Vadakke Chanat അതോണ്ടാണോ നേര്‍ക്ക്‌ നേരെ ഉത്തരം പറയാത്തത്..?
      Thursday at 14:54 ·
    • Abdul Samad ഒറ്റ ഉത്തരം കൊണ്ട് തീരുന്ന ചോദ്യം ഇങ്ങിനെ കൊണ്ടുപോകണോ ,
      Thursday at 14:54 · ·  1 person
    • Mohd Yoosuf അബ്ദുസമ്മദിന് എത്രയോ തവണ ഞാൻ മറുപടി കൊടുത്തിട്ടുണ്ട്… അദ്ദേഹം ഇനിയും ആവർത്തിച്ച് കൊണ്ടിരിക്കട്ടെ… കാരണം നിലപാട് പറയാൻ കഴിയതെ ഉത്തരം മുട്ടുമ്പോൾ ഇതൊക്കെ നടക്കൂ.. അല്ലെ അബ്ദു സമ്മദ്??
      Thursday at 14:58 · ·  1 person
    • Abdul Samad CPM നിലപാട് വ്യക്തമാണ്, മുജാഹിദിന് അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പറ്റുമോ , ഒറ്റവാക്കില്‍ ഉത്തരം
      Thursday at 14:59 ·
    • Faisal M Arimbra ഇല്ല
      Thursday at 15:04 ·
    • Mohd Yoosuf സഹോദരാ.. ഫുദ്ധി ഉപയോഗിച്ചാൽ മനസ്സിലാക്കാം. ഇസ്ലാമിന് എതിരില്ലാത്ത, ഇസ്ലാമിന് നാശമുണ്ടാക്കാത്ത, മതം നിശിദ്ധമാക്കാത്ത ഏതൊരൂ ഭൌതിക മേഖലയിലും മുസ്ലിമിന് പ്രവർത്തിക്കാം… അത് ക്രിഷിയാണെങ്കിലും ബിസിനസാണെങ്കിലും (ഓർകിഡ് ടൈപ് അല്ല) രാഷ്ട്രീയമാണെങ്കിലും.

      ഇനി താങ്കൾ പറയൂ… ജമാഅത്തെ ഇസ്ലാമി ഇപ്പോഴുണ്ടാക്കിയ രാഷ്ട്രീയ പാർട്ടി ഹുക്കൂമത്തെ ഇലാഹിക്ക് വേണ്ടിയാണോ അതോ ഹറാമായ താഗൂത്തിന് വേണ്ടിയോ??
      Thursday at 15:05 · ·  1 person
    • Abdul Samad അത് ലീഗുകാരല്ല പറയേണ്ടത്, സലഫികള്‍ പറയട്ടെ
      Thursday at 15:05 ·
    • Sayoob Vadakke Chanat Faisal IUML aayathondu parayukayaano..? atho Mujahid nte Official Stance aano..?
      Thursday at 15:06 ·
    • Mt Manaf കമ്മ്യൂണിസം ഇസ്ലാമിക വിരുദ്ധമാണ്. അതില്‍ ചേരാന്‍ മുജാഹിദുകള്‍ പ്രസ്താവന ഇറക്കാറില്ല. അതിനു ജമാഅതുകാര്‍ ഉണ്ടല്ലോ! ഒറ്റപെട്ട ആരെയെങ്കിലും ഉദ്ദേശിച്ചു ന്യായം നിരത്താനുള്ള നിങ്ങളുടെ ശ്രമം മനസ്സിലാക്കുന്നു. നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥക്ക് അതൊന്നും ന്യായമാവില്ല സമദ്‌ സാഹിബ്.
      Thursday at 15:06 · ·  2 people
    • Faisal M Arimbra കമ്മ്യൂണിസത്തില്‍ മുജഹിടുകള്‍ക്ക് എന്നല്ല മുസ്ലിമ്ഗള്‍ക്ക് ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ പാടില്ല
      Thursday at 15:06 · ·  1 person
    • Riyas Abdulsalam ജമാ അത്തും മുജാഹിദും തമ്മിലുള്ള പ്രധാന വിത്യാസം ഇതാണ്‌. നാം ജീവിക്കുന്ന ചുറ്റുപാടുമുള്ള കാര്യങളെ ഇ സ്ലാമിക പരിപ്രേക്ഷത്തില്‍ വിലയിരുത്തുവാനും ഒരു നിലപാട്‌ എടുക്കുവാനും ജമാ അത്ത് തയ്യാറാവുന്നു. മുജാഹിദുകാരാവട്ടെ ഒരു പൊതു സ്റ്റേറ്റ് മെന്റ് ന്‌ അപ്പുറത്ത് കൃത്യതയോടെ പറയാന്‍ തയ്യാറാവുന്നില്ല.

      മുജാഹിദുകാര്‍ എന്തിന്‌ അല്ലാഹു അല്ലാത്തവരെ ഇങനെ പേടിക്കുന്നു !
      Thursday at 15:07 · ·  5 people
    • Sayoob Vadakke Chanat ഓക്കേ. പിന്നെ എന്തിനാണ് മുജാഹിദുകള്‍ സീ പീ എമ്മില്‍ മെംബെര്‍ഷിപ്‌ എടുക്കുന്നത്..?
      Thursday at 15:07 ·
    • Mohd Yoosuf ഹ ഹ ഹ… ആരാണ് പേടിച്ചു നിലപാട് എടുത്തത് എന്ന് കിനാലൂരിൽ നിന്നും മനസ്സ്ലായതാണ്.
      Thursday at 15:08 ·
    • Abdul Samad അപ്പോള്‍ പേര്‍ തന്നാല്‍ അവരെ നിങ്ങള്‍ മുജാഹിടില്‍ നിന്നും മാറ്റി നിര്തിമോ"
      Thursday at 15:08 · ·  1 person
    • Mohd Yoosuf മുജാഹിദുകൾക്ക് വ്യക്തമായ നിലപാട് ഉണ്ട്. അത് മതം അനുശാസിച്ചത് പോലെ തന്നെ.. കച്ചവടത്തിൽ ഏത് രീതിയിൽ ഇടപെടണം എന്നത് പോലെ ഭൌതികമായ രാഷ്ട്രീയ വിഷയങ്ങളിലും. എന്നാൽ ജമാഅത്തുകാർക്ക് അങ്ങിനെയല്ല. അവരുടെ പ്രവർത്തകർ നേതാക്കൾക്ക് ഫുദ്ധി പണയപെടുത്തുന്നു. നേതാക്കൾ പറയുന്നു കരിവാൾ കച്ചവടം മാത്രം നടത്തിയാൽ മതി എന്ന്.
      Thursday at 15:14 ·
    • Faisal M Arimbra മദ്യവും പലിശയും മുസ്ലിംങ്ങള്‍ക്ക് ഹരാമല്ലെ ?? എന്നിട്ട് എത്രയോ മുസ്ലിംഗള്‍ ചെയ്യുന്നുണ്ടല്ലോ
      Thursday at 15:19 ·
    • Mohd Yoosuf പലിശ ഹറാമല്ലെ… എന്നീട്ടും ഓർകിഡ് പലിശ ബിസിനസ് നടത്തിയില്ലെ??
      Thursday at 15:21 ·
    • Abdul Samad നിലപാടുണ്ട് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ പോര, ജനങ്ങള്‍ കേള്‍ക്കണം , ഒരാള്‍ ഇടതു മുജാഹിദ്‌ മറ്റെയാള്‍ വലതു മുജാഹിദ്‌, എന്നിട്ട് ഒരാള്‍ വി എസിനെ തെരിവിളിക്കുന്നു, മറ്റെയാള്‍ ചാണ്ടിയെ തെരിവിളിക്കുന്നു, ഇതൊരു ഉട്ടോപ്യന്‍ ചിന്തയല്ല, ഞാന്‍ അറിയുന്ന മുജാഹിദിന്റെ ചിത്രമാണ്, ഈ ചീതവിളിയില്‍ മതത്തിന്റെ നിലപാടെന്തു
      Thursday at 15:21 ·
    • Mohd Yoosuf എന്താ പറയുക… തലക്കകത്ത് ഒട്ടിക്കാനുള്ള വറ്റെങ്കിലും വേണ്ടെ…! എത്ര പറഞ്ഞാലും പിന്നേയും.. സഹോദരാ.. താങ്കൾ മൌദൂദിയൻ ആദർശവുമായി ഇസ്ലാഹികളെ അളക്കാൻ വരരുത്. വേണമെങ്കിൽ ഇന്നത്തെ ജമാഅത്ത് ഇസ്ലാമിയെ അളന്നോ…
      Thursday at 15:24 · ·  2 people
    • Abdul Samad സഹോദര മൌദൂദി സാഹിബ് ആരെയും തെറി വിളിച്ചിട്ടില്ല, ഇങ്ങിനെ സംഭവിച്ചാല്‍ അതിന്റെ മത വിധിയെന്തു, അല്ലെങ്കില്‍ അല്ലാഹു അത്ചോദിക്കുകയില്ലേ
      Thursday at 15:26 ·
    • Aneesudheen Ch
      ഒരു രാഷ്ട്രത്തിന്റെ ഭാഗഥേയം നിര്ണ്ണതയിക്കുന്ന,ഒരു സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന അടിസ്ഥാനപരമായ ഒരു വിഷയമാണ് രാഷ്ട്രീയം.ഇത്തരം സംഗതികളില്‍ പ്രവാചകനും അനുചരന്മാരും മക്കയിലും മദീനയിലും കൈകൊണ്ടിരുന്ന നിലപാടുകളായിരിക്കണം ഈ ചര്ച്ചരയില്‍ ഉയര്ന്ന് നില്ക്കേ ണ്ടത്.ആദ്യമേ പറയട്ടെ,ഒരു പാര്ട്ടി ക്ക് വോട്ട് നല്കുുന്നതും ആ പാര്ട്ടി യില്‍ അംഗത്വമെടുത്ത് പ്രവര്ത്തിനക്കുകയും,അവര്ക്കു വേണ്ടി തെരുവിലറങ്ങുകയും ചെയ്യുന്നത് തമ്മില്‍ വ്യത്യാസമുണ്ട്.ഒരു ജമാഅത്ത് പ്രവര്ത്തയകനെ സംബന്ധിച്ചിടത്തോളം ഇന്ന് വോട്ട് നല്കിരയ പാര്ട്ടി യുടെ എതിര്പതക്ഷത്ത് വോട്ട് ചെയ്യാനാണ് നാളെ പ്രസ്ഥാനം തീരുമാനിക്കുന്നതെങ്കില്‍ അവന്റെ തീരുമാനവും അതായിരിക്കും.മുജാഹിദ് പ്രസ്ഥാനം അതിന്റെ അണികളോട് ഇന്ന പാര്ട്ടി ക്കേ വോട്ട് ചെയ്യാവൂ എന്ന് പറഞ്ഞാല്‍ സംഭവിക്കുന്ന പുകില്‍ ഒന്നാലോചിച്ച് നോക്കൂ.ഒരു പ്രസ്താനത്തില്‍ അംഗത്വമെടുക്കുക എന്നത് അതിന്റെ ആശയങ്ങള്‍ അംഗീകരിക്കുക എന്നതിന് തുല്യമാണ്.ലീഗ്-മാര്ക്സി സ്റ്റ് ശത്രുത ശക്തമായ ഒരു പ്രദേശത്ത് രണ്ട് പാര്ട്ടി യിലും പ്രവര്ത്തിരക്കുന്ന രണ്ട് മുജാഹിദ് പ്രവര്ത്തുകര്‍ ഒരു മുജാഹിദ് പരിപാടിക്കിടെ കണ്ട് മുട്ടുമ്പോള്‍ അനുഭവിക്കുന്ന ആ മാനസിക സംഘര്ഷം് ഒന്ന് ഓര്ത്ത്ന നോക്കൂ.മുസ്ലിം സമൂഹത്തിന് ഇത്തരം ഒരു ദയനീയമായ അവസ്ഥ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ...?ഇസ്ലാമിക മായ കര്മയങ്ങളില്‍ പ്രവാചകന്റെ കൂടെയും സാമൂഹ്യ പ്രവര്ത്തിനങ്ങളില്‍ അബൂജഹലിന്റെയും,ഉത്ബത്തിന്റെയും കൂടെ എന്ന ഒരു ശൈലി...? ഇനി താങ്കള്‍ പറയുന്നത് പോലെ >>>>മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.>>>അത്തരം ഒരവസ്ഥ പോലും യോജിക്കുന്നത് സാന്ദര്ഭിെകമായി വിവിധ കക്ഷികള്ക്ക് വോട്ട് നല്കുതന്ന ജമാഅത്ത് നിലപാടിനോടല്ലേ...കാരണം സ്വഹാബത്ത് ഓരോരുത്തര്‍ ഓരോരോ വിഭാഗങ്ങളോട് തങ്ങള്ക്കിലഷ്ടമുള്ള നിലപാട് സ്വീകരിക്കുകയല്ലല്ലോ ചെയ്തത്.പ്രവാചകന്റെ നിലപാടുകള്‍ അനുസരിക്കുകയായിരുന്നില്ലേ...?
      Thursday at 15:49 · ·  1 person
    • Aneesudheen Ch ഒരൊറ്റവാക്കില്‍ 'ഉണ്ട്' അല്ലെങ്കില്‍ 'ഇല്ല' എന്ന് മറുപടി നല്‍കാവുന്ന ചോദ്യത്തില്‍ എന്തിനാ സഹോദരങ്ങളേ ഈ വിശദീകരണം...?ഇവിടെ 'ഇല്ല' എന്ന് മറുപടി പറഞ്ഞത് ഒരസ്സല്‍ ലീഗുകാരനും.....മുജാഹിദുകാര്‍ക്ക് അത് പറയാന്‍ സാധിക്കാത്തത് എന്താ....?എത്രയോ മുജാഹിദുകാരെ മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തില്‍ ഞാന്‍ കാണിച്ച് തരാം.അതില്‍ ജ്യേഷ്ടാനുജന്മാരും ഉള്‍പ്പെടും(ജ്യേഷ്ടന്‍ മാര്‍ക്സിസ്റ്റ് മുജാഹിദ്,അനിയന്‍ ലീഗ് മുജാഹിദ്)
      Thursday at 16:32 ·
    • Abdul Latheef
      ‎>>> Mt Manaf കമ്മ്യൂണിസം ഇസ്ലാമിക വിരുദ്ധമാണ്. അതില്‍ ചേരാന്‍ മുജാഹിദുകള്‍ പ്രസ്താവന ഇറക്കാറില്ല. അതിനു ജമാഅതുകാര്‍ ഉണ്ടല്ലോ! ഒറ്റപെട്ട ആരെയെങ്കിലും ഉദ്ദേശിച്ചു ന്യായം നിരത്താനുള്ള നിങ്ങളുടെ ശ്രമം മനസ്സിലാക്കുന്നു. നിങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന അരക്ഷിതാവസ്ഥക്ക് അതൊന്നും ന്യായമാവില്ല സമദ്‌ സാഹിബ്. <<<

      ഒരാള്‍ കണ്ടക്ടറോട്: ഈ ബീഡിയൊന്ന് വലിച്ചോട്ടെ..?
      കണ്ടക്ടര്‍: അവിടെ എഴുതിവെച്ചത് കണ്ടില്ലേ പുകവലിപാടില്ലെന്ന്...?!!
      യാത്രക്കാരന്‍ : അപ്പോള്‍ അതിന് താഴെ ഒരാള്‍ വലിക്കുന്നതോ!!!?.
      കണ്ടക്ടര്‍: അയാള്‍ ചോദിക്കാതെ വലിക്കുന്നതാ.

      എന്ന പോലെ മുജാഹിദ് അവിടെയും ഇവിടെയുമൊക്കെ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്. കമ്മ്യൂണിസം ഇസ്ലാമിക വിരുദ്ധമാണെന്ന്. പക്ഷെ എല്ലാവരും ചോദിക്കാതെ കമ്മ്യൂണിസത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ചോദിക്കുന്നവരോട് കണ്ടക്ടറുടെ മറുപടിയും.

      ഒരു ഉദാഹരണം. മുജാഹിദുകള്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള പഞ്ചായത്താണ് അരീക്കോട് പഞ്ചായത്ത്. അവിടെ കാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിടെ പള്ളിയില്‍ വെച്ച് മനാഫ് പറഞ്ഞത് പോലെ ഇമാം പ്രസംഗിച്ചുവെന്ന് കരുതുക. ബാക്കി ഞാന്‍ തന്നെ പറയണോ..?
      Yesterday at 00:48 · ·  1 person
    • Noushad Kuniyil
      ‎@Abdul Latheef said: "...ഒരു ഉദാഹരണം. മുജാഹിദുകള്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള പഞ്ചായത്താണ് അരീക്കോട് പഞ്ചായത്ത്. അവിടെ കാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിടെ പള്ളിയില്‍ വെച്ച് മനാഫ് പറഞ്ഞത് പോലെ ഇമാം പ്രസംഗിച്ചുവെന്ന് കരുതുക. ബാക്കി ഞാന്‍ തന്നെ പറയണോ..?"

      കേഡര്‍ സെറ്റപ്പിന്റെ മഹത്വം പറഞ്ഞ്‌, ഹിറാ സെന്ററില്‍ സ്വിച് ഓണ്‍ ചെയ്‌താല്‍ കേരളത്തിലെ മുഴുവന്‍ ജമാഅത്ത് സര്‍ക്കിളിലും ബള്‍ബ് പ്രകാശിക്കും എന്നൊക്കെയുള്ള വീര വാദങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ജമ പരസ്യമായി വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന എന്‍റെ മണ്ഡലമായ, അരീക്കോട് പ്രദേശം ഉള്‍ക്കൊള്ളുന്ന ഏറനാട് മണ്ഡലത്തില്‍ പലസ്ഥലത്തും, ജമയുടെ ആളുകള്‍ വോട്ടു ചെയ്തിട്ടുണ്ട്!!! കാവ്യാ മാധവന്‍ ക്യൂവില്‍ നില്‍ക്കാതെ തിരിച്ചു പോയെങ്കിലും, ഒതായിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പള്ളിയുടെ പ്രസിഡന്റ്റ് പോലും വോട്ടു ചെയ്യുവാന്‍ ക്യൂവില്‍ നില്‍ക്കുകയും, സമ്മതിദാനാവകാശം വിനിയോഗിച്ച് അമീറിന്‍റെ തീരുമാനത്തോട് വിസമ്മതം പ്രകടിപ്പിച്ചു! ആളുകള്‍ക്ക് നേരം വെളുത്തിരിക്കുന്നു; ഇനി നിങ്ങളുടെ ലൈറ്റുകള്‍ അണക്കാം!
      Yesterday at 02:19 · ·  4 people
    • Noushad Kuniyil
      ‎"മുജാഹിദുകള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്താണ്, അരീക്കോട്, അവിടെ കാലങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്" എന്നത് ലത്തീഫ് സാഹിബ് തന്ത്രപരമായി നിര്‍മിച്ച വ്യാജ പ്രസ്താവനയാണ്. മുജാഹിദുകളെ സി. പി. എമ്മുമായി ബന്ധപ്പെടുത്തുന്നതിനു പിന്നിലെ താര്‍ക്കിക യുക്തി ഈ സംവാദത്തിന്റെ ടോപിക് പരിശോധിച്ചാല്‍ വ്യക്തമാകുന്നതെയുള്ളൂ. അദ്ദേഹം ഇവിടെ സൂചിപ്പിച്ച രണ്ട് കാര്യങ്ങളും അസത്യമാണ്:

      മുജാഹിദുകള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത് അല്ല, അരീക്കോട്. അരീക്കോട് പട്ടണത്തിന്റെ ഹൃദയഭാഗത്തും, ആലുക്കല്‍ അങ്ങാടിയിലും മാത്രമേ മുജാഹിദുകള്‍ ഭൂരിപക്ഷമുള്ളൂ! പട്ടണത്തിന്‍റെ out skirts ലും, പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും മുജാഹിദുകളുടെ പ്രാതിനിധ്യം നാമമാത്രമാണ്. മുജാഹിദു ഭൂരിപക്ഷ വാര്‍ഡുകളില്‍ സി. പി. എമ്മുകാരല്ല, പഞ്ചായത്ത് മെമ്പര്‍മാര്‍.

      പഞ്ചായത്ത് ഭരിക്കുന്നത്‌ കാലങ്ങളായി യു. ഡി. എഫ്. ആണ്. ഇടക്കാലങ്ങളില്‍ കുറഞ്ഞ തവണ കളില്‍ മാത്രമേ, എല്‍. ഡി. എഫ്. അധികാരത്തില്‍ വന്നിട്ടുള്ളൂ!
      Yesterday at 04:51 · ·  3 people
    • Faisal M Arimbra പച്ച കള്ളം പറയാന്‍ ജമാത് കാര്‍ക്ക് പണ്ടേ ഭയങ്കര തൊലി കാട്ടിയാണ്
      Yesterday at 05:59 ·
    • Afthab Kannancheri
      Sayoob Vadakke Chanat>> ഓക്കേ. പിന്നെ എന്തിനാണ് മുജാഹിദുകള്‍ സീ പീ എമ്മില്‍ മെംബെര്‍ഷിപ്‌ എടുക്കുന്നത്..?<<

      മുജാഹിദുകള്‍ സി പി എമ്മില്‍ മെംബെര്‍ഷിപ്‌ എടുക്കുന്നു? സി പി എം മെംബെര്‍ഷിപ്‌ എന്താണെന്ന് എന്റെ പ്രിയ സുഹൃത്തിനു അറിയാമെന്നു വിചാരിക്കട്ടെ. സി പി എമ്മിന് വോട്ട് ചെയ്യുന്നത് പോലെയോ അതിന്റെ അനുഭാവിയാവുന്നത് പോലെയോ അല്ല മെംബെര്‍ഷിപ്‌ എടുക്കല്‍! ഒരു മുജാഹിടുകാരനും അത് ചെയ്യില്ല. ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇസ്ലാം എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്ന് പറയേണ്ടി വരും!
      Yesterday at 10:18 · ·  4 people
    • Noushad Kuniyil
      ‎@Abdul Latheef said: "...ഒരു ഉദാഹരണം. മുജാഹിദുകള്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള പഞ്ചായത്താണ് അരീക്കോട് പഞ്ചായത്ത്. അവിടെ കാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിടെ പള്ളിയില്‍ വെച്ച് മനാഫ് പറഞ്ഞത് പോലെ ഇമാം പ്രസംഗി...ച്ചുവെന്ന് കരുതുക. ബാക്കി ഞാന്‍ തന്നെ പറയണോ..?"

      കേഡര്‍ സെറ്റപ്പിന്റെ മഹത്വം പറഞ്ഞ്‌, ഹിറാ സെന്ററില്‍ സ്വിച് ഓണ്‍ ചെയ്‌താല്‍ കേരളത്തിലെ മുഴുവന്‍ ജമാഅത്ത് സര്‍ക്കിളിലും ബള്‍ബ് പ്രകാശിക്കും എന്നൊക്കെയുള്ള വീര വാദങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ജമ പരസ്യമായി വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന എന്‍റെ മണ്ഡലമായ, അരീക്കോട് പ്രദേശം ഉള്‍ക്കൊള്ളുന്ന ഏറനാട് മണ്ഡലത്തില്‍ പലസ്ഥലത്തും, ജമയുടെ ആളുകള്‍ വോട്ടു ചെയ്തിട്ടുണ്ട്!!! കാവ്യാ മാധവന്‍ ക്യൂവില്‍ നില്‍ക്കാതെ തിരിച്ചു പോയെങ്കിലും, ഒതായിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പള്ളിയുടെ പ്രസിഡന്റ്റ് പോലും വോട്ടു ചെയ്യുവാന്‍ ക്യൂവില്‍ നില്‍ക്കുകയും, സമ്മതിദാനാവകാശം വിനിയോഗിച്ച് അമീറിന്‍റെ തീരുമാനത്തോട് വിസമ്മതം പ്രകടിപ്പിച്ചു! ആളുകള്‍ക്ക് നേരം വെളുത്തിരിക്കുന്നു; ഇനി നിങ്ങളുടെ ലൈറ്റുകള്‍ അണക്കാം!
      20 hours ago · ·  2 people
    • Noushad Kuniyil
      ‎"മുജാഹിദുകള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്താണ്, അരീക്കോട്, അവിടെ കാലങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്" എന്നത് ലത്തീഫ് സാഹിബ് തന്ത്രപരമായി നിര്‍മിച്ച വ്യാജ പ്രസ്താവനയാണ്. മുജാഹിദുകളെ സി. പി. എമ്മുമായി... ബന്ധപ്പെടുത്തുന്നതിനു പിന്നിലെ താര്‍ക്കിക യുക്തി ഈ സംവാദത്തിന്റെ ടോപിക് പരിശോധിച്ചാല്‍ വ്യക്തമാകുന്നതെയുള്ളൂ. അദ്ദേഹം ഇവിടെ സൂചിപ്പിച്ച രണ്ട് കാര്യങ്ങളും അസത്യമാണ്:

      മുജാഹിദുകള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്ത് അല്ല, അരീക്കോട്. അരീക്കോട് പട്ടണത്തിന്റെ ഹൃദയഭാഗത്തും, ആലുക്കല്‍ അങ്ങാടിയിലും മാത്രമേ മുജാഹിദുകള്‍ ഭൂരിപക്ഷമുള്ളൂ! പട്ടണത്തിന്‍റെ out skirts ലും, പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും മുജാഹിദുകളുടെ പ്രാതിനിധ്യം നാമമാത്രമാണ്. മുജാഹിദു ഭൂരിപക്ഷ വാര്‍ഡുകളില്‍ സി. പി. എമ്മുകാരല്ല, പഞ്ചായത്ത് മെമ്പര്‍മാര്‍.

      പഞ്ചായത്ത് ഭരിക്കുന്നത്‌ കാലങ്ങളായി യു. ഡി. എഫ്. ആണ്. ഇടക്കാലങ്ങളില്‍ കുറഞ്ഞ തവണ കളില്‍ മാത്രമേ, എല്‍. ഡി. എഫ്. അധികാരത്തില്‍ വന്നിട്ടുള്ളൂ!
      20 hours ago · ·  1 person
    • Shahjahan T Abbas ഒരു ഉദാഹരണം. മുജാഹിദുകള്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള പഞ്ചായത്താണ് അരീക്കോട് പഞ്ചായത്ത്. അവിടെ കാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. >>>>>

      ലത്തീഫ് സാഹിബിന്റെ ഈ പരാമര്‍ശത്തിന്റെ നിജ സ്ഥിതി എന്താണ്. എനിക്ക് അറിയില്ല. അതുകൊണ്ട് ചോദിക്കുകയാണ്.
      12 hours ago · ·  1 person
    • Abdul Samad മുജാഹിദ്‌ പ്രവര്‍ത്തകര്‍ സജീവമായി തന്നെ കമ്മുനിസ്റ്റ്‌ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നത്‌ കേരളത്തില്‍ വളരെ സാധാരണയാണ്, അതിനു എനിക്ക് തെളിവ് തരാന്‍ കഴിയും, അപ്പോള്‍ ഒരു മുജാഹിദും കമ്മുനിസ്റ്റ്‌ പാര്‍ട്ടികളില്‍ ഇല്ല എന്നാണോ പറഞ്ഞുവരുന്നത്. ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ ഇപ്പോഴും എന്താ ഒരു വല്ലായ്മ
      11 hours ago ·
    • Afthab Kannancheri
      കമ്മുനിസ്റ്റ്‌ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിടുകലുണ്ട്. പക്ഷെ അത് താങ്കള്‍ പറഞ്ഞ രീതിയിലേക്ക് മാറുമോ ? നാടിന്റെ നന്മക്കുള്ള പ്രവര്‍ത്തനത്തിനായി ഒരു പാര്‍ട്ടി തിരെഞ്ഞെടുക്കുന്നൂ എന്നെ ഉള്ളൂ. അത് തെറ്റാണെങ്കില്‍ അവര്‍ക്ക് വോട്ട് കൊടുക്കുന്ന ജമാതിന്റെ രീതിയും തെറ്റാണെന്ന് പറയേണ്ടി വരും! മറിച്ചു അവര്‍ കംമുനിസത്തിനു വേണ്ടിയിട്ടും അതിന്റെ ആദര്ശ രൂപീകരണത്തിന് വേണ്ടിയിട്ടും ആണ് പണിയെടുക്കുന്നതെങ്കില്‍ അത് ശരിയല്ല. ഒരു യദാര്‍ത്ഥ മുസ്ലിം അത് ചെയ്യില്ല. അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത് കമ്മുനിസ്റ്റ്‌ പാര്‍ട്ടി മെംബെര്‍ഷിപ്‌ എടുക്കുന്നവരെ മുസ്ലിം ആയിട്ട് പോലും കാണേണ്ടതില്ല എന്ന്. ഒരൊറ്റ പ്രാവശ്യം കമ്മുനിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ച ഒരു മുസ്ലിമും അത് ചെയ്യുകയുമില്ല.

      ഇത് എന്റെ വ്യക്തി പരമായ അഭിപ്രായമാണ്.
      11 hours ago ·
    • Mohd Yoosuf ഹ ഹ ഹ.. റിയലീ?? ജമാഅത്ത് മൊത്തത്തിൽ കൊടുക്കുന്നതിനെ ന്യായീകരിക്കാൻ ഇത്തരം വേലകൾ കൊണ്ട് കഴിയില്ല.
      11 hours ago ·
    • Abdul Samad അപ്പോള്‍ മുജാഹിദിന് CPM ല്‍ പ്രവര്‍ത്തിക്കാം. നിയ്യത് മാറ്റിയാല്‍ മതി. ശരിയല്ലേ. ഇത് മുജാഹിദിന്റെ തീരുമാനമാണോ അതോ മുജ്തഹിദ്‌ മുതല്ലികിന്റെയോ
      11 hours ago ·
    • Mohd Yoosuf സഹോദരാ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നയമല്ല മുജാഹിദുകൾക്ക്.. മുജാഹിദുകൾ തുടക്കം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണത്. ജമാഅത്തെ ഇസ്ലാമി വർഷാ വർഷവും അടവ് നയം സ്വീകരിച്ചു മതത്തിൽ ഹറാമും ഹലാലും സൃഷ്ടിക്കുന്നു. ഇങ്ങിനെ ഹറാമിനെ ഹലാലാക്കിയ വേറെ ആരെങ്കിലും ലോകത്തുണ്ടോ??
      11 hours ago ·
    • Abdul Samad മതത്തെ തന്നെ നിരാകരിക്കുന്ന ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ സ്ഥിതി ഒന്ന് പറയൂ സഹോദര എന്നിട്ടാവാം അടുത്ത ചര്‍ച്ച
      11 hours ago ·
    • Riyas Abdulsalam ചെന്നു നില്‍ക്കുന്ന പ്ലാറ്റ് ഫോമിന്റെ നിറത്തിലേക്ക് മുജാഹിദുകാരന്റെ നിറം മാറുന്നു.

      പക്ഷേ ജമാ അത്തുകാര്‍ സ്വന്തം പോളിസിറ്റ്യുമായി കൂടുതല്‍ യോചിക്കുന്ന പ്രവര്‍ത്തന പരിപാടികളുള്ള പാര്‍ടിയെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കുക എന്നതല്ലാതെ ഒരിക്കലും ആ പ്ലാറ്റ് ഫോമിന്റെ ഭഗ ഭാക്കാവുന്നില്ല.

      ആധുനിക ജനാധിപത്യ സംവിധാനത്തിലെ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യതകളില്‍ ഒന്നു മാത്രമാണ്‌ തിരഞ്ഞെടുപ്പ്. ഈ സത്യം മനസ്സിലാക്കുന്നതിനു പോലും കഴിവില്ലാത്തവര്‍ ജമാ അത്തിനെ അതിന്റെ പ്രവര്‍ത്തനങളിലെ എതെങ്കിലും ഒരു ഭാഗത്തെ മാത്രം എടുത്തുകൊണ്ട് വിമര്ശിക്കുന്നത് വളരെ പരിഹാസ്യമായ ഒന്നാണ്‌
      11 hours ago ·
    • Afthab Kannancheri എന്ത് കൊണ്ട് ജമാഅത്ത് അവര്‍ക്ക് വോട്ട് നല്‍കിയോ ആ ഉദ്ദേശം തന്നെയായിരിക്കാം അവര്‍ക്കും ഉണ്ടാവുക. കമ്മുനിസ്റ്റ്‌ ആദര്‍ശങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ഷിക്കുന്നവരാന് മുജാഹിദുകള്‍ . അത് മറച്ചു വെച്ച് കൊണ്ടോ അല്ലെങ്കില്‍ അതറിയാതെയോ ആണ് സമദ് സാഹിബിന്റെ വിമര്‍ശനം
      11 hours ago ·
    • Afthab Kannancheri ‎@Riyas Abdulsalam...കഷ്ടം!
      11 hours ago · ·  1 person
    • Abdul Samad അല്‍താഫ്‌, കാര്യങ്ങള്‍ ഉദ്ദേശം വെച്ച് പറഞ്ഞാല്‍ പോര, എന്റെ ചോദ്യം വളരെ കൃത്യമാണ് അതിനു കൃത്യമായ മറുപടി യാണ് ആവശ്യപ്പെടുന്നത്
      11 hours ago ·
    • Riyas Abdulsalam Afthab Kannancheri , i know that you will not agree with it. but its the fact.
      11 hours ago ·
    • Afthab Kannancheri Abdul Samad..ഇതിനേക്കാള്‍ നന്നായി ഞാനെങ്ങനെ പറയും ? റിയാസ് ഭായിയെ പോലെ വളച്ചൊടിച്ചു ഭംഗിയായി പറയാന്‍ മലയാള ഭാഷ എനിക്ക് അത്ര വശമില്ല :(
      11 hours ago · ·  1 person
    • Afthab Kannancheri ‎@Riyas Abdulsalam...Good. So you are pretty much sure abt tat na ? Then y r u wasting ur time by questioning the same thing bro ? :)
      11 hours ago ·
    • Riyas Abdulsalam Afthab Kannancheri, എന്തു വളച്ചൊടിക്കലാണ്‌ ഞാന്‍ നടത്തിയത് ?, മുജാഹിദുകാര്‍ നടത്തുന്ന വളച്ചൊടിക്കലിനെ നേരെയാക്കുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്.
      12 hours ago ·
    • Abdul Samad ഞാന്‍ അറിയുന്ന വളരെ പേര്‍ ഒരേ സമയം ശുദ്ധ മുവഹ്ഹിടുകളും സഖാക്കലുമാണ്, ഇവര്‍ക്ക് എന്ത് ഉപദേശമാണ് മുജാഹിദു പ്രസ്ഥാനത്തിന് നല്‍കാനുള്ളത്
      11 hours ago ·
    • Riyas Abdulsalam yeah, im not spending much time here, only @leisure times i come here :)
      11 hours ago ·
    • Afthab Kannancheri ‎@Abdul Samad..സമദ് സാഹിബ് ഇതിനൊക്കെ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. വീണ്ടും വീണ്ടും ഇത് റിപീറ്റ് ചെയ്യുന്നത് നല്ല ഉദ്ദേശം വെച്ച് കൊണ്ടല്ല എന്ന് മനസ്സിലാക്കുന്നതിനാല്‍ വിട പറയട്ടെ. മഅസലാമ.
      11 hours ago ·
    • Afthab Kannancheri ‎@Riyas Abdulsalam..നല്ലത്. ഒന്നും അന്ധമായി വിശ്വസിക്കുന്നവനല്ല ഞാന്‍. ബുദ്ധി ആര്‍ക്കും പണയം വെച്ചിട്ടുമില്ല. താങ്കള്‍ക്ക് അന്ധമായ പ്രാസ്ഥാനിക പ്രേമം ഉണ്ടെങ്കില്‍ ചെയ്യുക. എനിക്ക് സ്നേഹം ഇസ്ലാമിനോടാണ്. :)
      11 hours ago ·
    • Abdul Samad അത് ഖുര്‍ആന്‍ ആകുന്നു " വിശ്വാസികള്‍ ഏറ്റവും നന്നായി സ്നേഹുക്കക അല്ലാഹുവിനെ ആകുന്നു" താങ്കളുടെ സ്നേഹം സത്യം കണ്ടെത്താന്‍ ഉപ്യുക്തമാകട്ടെ
      11 hours ago ·
    • Afthab Kannancheri ആമീന്‍ . എനിക്കും മാത്രം മതിയോ സത്യം ? താങ്കള്‍ക്കു വേണ്ടേ ? അത് കൊണ്ട് പ്രാര്‍ഥനയില്‍ താങ്കളെയും കൂടെ ഉള്‍പ്പെടുത്തുന്നു :)
      11 hours ago ·
    • Abdul Samad തീര്‍ച്ചയായും, ആമീന്‍,
      11 hours ago ·
    • Mohd Yoosuf ബുദ്ധി പണയപെടുത്തിയ അബ്ദുസമ്മദുമായി സംവദിക്കുന്നതിൽ അർത്ഥമുണ്ടോ??
      11 hours ago ·
    • Abdul Samad ഇല്ലാ എന്നാണു മനസ്സിലായതെന്കില്‍ ഉടനെ സൂറത്ത് ഫുര്ഖാനില്‍ വന്ന പ്രയോഗം നടത്തേണ്ടതാണ്, കാരണം നമ്മുടെ സമയം വിലപ്പെട്ടതാണ്, ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇത്രയും സമയം നഷ്ടപ്പെടുത്തുന്നത് തീരെ ശരിയല്ല, ഞങ്ങള്‍ ബുദ്ധി ഒരു സ്ഥലത്ത് മാത്രമേ പണയം വെച്ചിട്ടുല്ലോ, പക്ഷെ ശിര്‍ക്കിലും തൌഹീടിലും ഒരേ സമയം പണയം വെച്ചത് ആരാണ്
      11 hours ago ·
    • Mt Manaf മുജാഹിദുകള്‍ രാഷ്ട്രീയ ശിര്‍ക്കിന്റെ ആളുകളാണെന്നത് ജമാഅതിന്റെ പുതിയ വാദമൊന്നുമല്ല. അത് പിന്നെയും ആവര്‍ത്തിച്ചു ഒരിയിടുകയാണ് ഇവിടെ ചില ആളുകള്‍. വിഷയം അതല്ലല്ലോ. ഇപ്പോള്‍ ആ 'ശിര്‍ക്കില്‍' തലയും വാലും പൂഴ്ത്തി നില്‍ക്കുന്ന ജമാഅത്തിന്റെ ന്യായമാ ഇവിടെ നിരത്തേണ്ടത് !
      ഇരുട്ട് കൊണ്ട് ഓട്ട എങ്ങിനെ അടയാനാ സാഹിബുകളെ?
      11 hours ago · ·  1 person
    • Abdul Samad ആദ്യം വന്നത് ആദ്യം എന്നത് ലോക നീതിയാണ്, എന്റെ ചോദ്യം ഉത്തരം ചെയ്യപ്പെടാതെ പിന്നെ എങ്ങിനെ നിങ്ങളുടെ ചോദ്യത്തെ പരിഗണിക്കും, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഞങ്ങളുടെ വശമുണ്ട്, പക്ഷെ തെളിഞ്ഞമാനസ്സുകൊണ്ട് ചോദിക്കണമെന്ന് മാത്രം
      11 hours ago ·
    • Mt Manaf എവിടെ പോസ്റ്റുന്ന കമന്റുകള്‍ താങ്കള്‍ വായിക്കുന്നില്ല എന്ന് തോന്നുന്നു. എന്റെ ശോദ്യം എന്റെ ശോദ്യം എന്ന് പറയുമ്പോള്‍ എനിക്കതാണ് തോന്നുന്നത് !
      11 hours ago ·
    • Abdul Samad പോസ്റ്റുകള്‍ വായിക്കാത്തത് കൊണ്ടല്ല, ഉത്തരം കിട്ടാത്തത് കൊണ്ടാണ്
      11 hours ago ·
    • Lovy Ismail ألسلام عليكم، ഒരു മുസ്ലിമിനും ഇസ്ലാമല്ലാത്ത ഒരു പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ പാടില്ല. കാരണം അവന്‍ أشهد إن محمد ( ص) ഇല്‍ അടിയുറച്ചു വിശ്വസിക്കുന്നു. محمد (ص) കൊണ്ടുവന്നതാനു പൂര്നനമായും ശരി എന്ന് അവന്‍ അടിയുറച്ചു വിശ്വസിക്കുന്നു. " http://www.islam-qa.com/en/ref/107166"
      11 hours ago ·
    • Abdul Latheef മനപ്പൂര്‍വം കളവ് പറയാന്‍ ഉദ്ദേശിച്ചതായിരുന്നതല്ല. ഒരിക്കല്‍ അരീക്കോടിലൂടെയുള്ള ഒരു ബസ്സ് യാത്രയില്‍ ഒരു അമുസ്ലിം സുഹൃത്തിനെ തൊട്ടടുത്ത സീറ്റില്‍ ലഭിച്ചു. അദ്ദേഹം സംസാര പ്രിയനായിരുന്നത് കൊണ്ട് അവിടെയെത്തുന്നത് വരെ ഒട്ടേറെ കാര്യങ്ങല്‍ സംസാരിച്ച കൂട്ടത്തില്‍ ഇക്കാര്യവും പറഞ്ഞു. ഇവിടെ പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫ് ആണെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ഇവിടെ മുസ്്‌ലിംകള്‍ ഭൂരിപക്ഷവും മുജാഹിദുകാരല്ലേ. അതിനെന്താണ് പ്രശ്‌നമെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഈ സംസാരം അവിടെ അവസാനിച്ചു. ഇതുവെച്ചാണ് ഞാന്‍ എഴുതിയത്.

      എന്നാല്‍ ഇത് എഴുതിയതിന് ശേഷമാണ് നിജസ്തിഥി അറിയാന്‍ അരീകോട് ഗ്രാമപഞ്ചായത്തിന്റെ സൈറ്റ് എടുത്ത് നോക്കിയത്. നിലവിലുള്ളത് യുഡിഎഫ് ഭരണസമിതിയാണ് എന്നറിഞ്ഞു അതോടെ കാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്നത് എന്ന പ്രയോഗം അസത്യമായി മാറി. ഒന്നുകില്‍ പ്രസ്തുത വ്യക്തി എന്നോട് പറഞ്ഞ കാലത്ത് എല്‍ഡിഎഫ് ഭരിച്ചിരുന്നിരിക്കാം. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് കാരനായ വ്യക്തി എന്നെ തെറ്റിദ്ധരിപ്പിച്ചതാകാം. ഒരു പോസ്റ്റായി നല്‍കിയ ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. ഇവിടെ നല്‍കിയത് തിരുത്തി നല്‍കാന്‍ ശ്രമിക്കുന്നതിനിടക്ക് ഇടിയും മഴയും വന്നതിനാല്‍ കരണ്ട് പോയി തിരുത്താനുള്ള അവസരം നഷ്ടെപ്പെട്ടു. സംഭവിച്ചുപോയ ഈ കാര്യം അതിനാല്‍ അല്ലാഹു എനിക്ക് പൊറുത്ത് തരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

      ഉദാഹരണം തെറ്റിപ്പോയത് കൊണ്ടുമാത്രം പറഞ്ഞ വസ്തുത തെറ്റാകുന്നില്ല. ശേഷമുള്ള കമന്റുകള് മുഴുവന് വായിച്ചിട്ടില്ല. അതിനാല് പ്രതികരണം പിന്നാലെ.
      about an hour ago ·
    • Abdul Latheef ‎>>> കമ്മുനിസ്റ്റ്‌ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിടുകലുണ്ട്. പക്ഷെ അത് താങ്കള്‍ പറഞ്ഞ രീതിയിലേക്ക് മാറുമോ ? നാടിന്റെ നന്മക്കുള്ള പ്രവര്‍ത്തനത്തിനായി ഒരു പാര്‍ട്ടി തിരെഞ്ഞെടുക്കുന്നൂ എന്നെ ഉള്ളൂ. അത് തെറ്റാണെങ്കില്‍ അവര്‍ക്ക് വോട്ട് കൊടുക്കുന്ന ജമാതിന്റെ രീതിയും തെറ്റാണെന്ന് പറയേണ്ടി വരും! മറിച്ചു അവര്‍ കംമുനിസത്തിനു വേണ്ടിയിട്ടും അതിന്റെ ആദര്ശ രൂപീകരണത്തിന് വേണ്ടിയിട്ടും ആണ് പണിയെടുക്കുന്നതെങ്കില്‍ അത് ശരിയല്ല. ഒരു യദാര്‍ത്ഥ മുസ്ലിം അത് ചെയ്യില്ല. അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത് കമ്മുനിസ്റ്റ്‌ പാര്‍ട്ടി മെംബെര്‍ഷിപ്‌ എടുക്കുന്നവരെ മുസ്ലിം ആയിട്ട് പോലും കാണേണ്ടതില്ല എന്ന്. ഒരൊറ്റ പ്രാവശ്യം കമ്മുനിസ്റ്റ്‌ മാനിഫെസ്റ്റോ വായിച്ച ഒരു മുസ്ലിമും അത് ചെയ്യുകയുമില്ല.

      ഇത് എന്റെ വ്യക്തി പരമായ അഭിപ്രായമാണ്. <<<

      അഫ്താബിന്റെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്ന എത്ര മുജാഹിദുകള്‍ ഇവിടെയുണ്ട് എന്നറിയാന്‍ താല്‍പര്യം.

      മനാഫ്, യൂസുഫ്, ഷാജഹാന്‍, നൗഷാദ് എന്നിവര്‍ യോജിക്കുന്നോ ഇല്ലേ.
      52 minutes ago ·
    • Abdul Latheef അഫ്താബ് പറഞ്ഞത് പോലെയാണ് സംഭവമെങ്കില്‍ ജമാഅത്ത് ഒരിക്കലും ഇപ്പോഴത്തെ നിലപാടിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെ വിമര്‍ശിക്കുകയില്ല. വ്യക്തിപരമായ ഇജ്തിഹാദിന്റെ ഭാഗമായി ഒരു നാട്ടില്‍ തന്നെ ചിലര്‍ കമ്മ്യൂണിസത്തിനും ചിലര്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ മുന്‍ഗണന നല്‍കാന്‍ പ്രേരിതരായി എന്ന് സമാധാനിക്കാമായിരുന്നു. ചിലപ്പോഴൊക്കെ ഏട്ടില്‍ ഇതും ഒരു ഇജ്തിഹാദി പ്രശ്‌നമാണ് എന്ന് പറയാറുണ്ടെങ്കിലും പ്രയോഗതലത്തില്‍ പ്രവര്‍ത്തകര്‍ ഒരോ പാര്‍ട്ടിയിലും വെറും വ്യക്തിപരമായ താല്‍പര്യങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ്.

      നാടിന്റെ നന്മക്കുള്ള പ്രവര്‍ത്തനത്തിനായി ഒരു പാര്‍ട്ടി തെരഞ്ഞെടുക്കുക എന്ന ഒരു തലത്തില്‍ മാത്രമല്ല ജമാഅത്ത് ഒരു പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നത്. ഇസ്ലാമികമായ ഒരു ബാധ്യതയുടെ നിര്‍വഹണം എന്ന നിലക്കാണ്. അതുകൊണ്ടാണ് ആര്‍ക്കാണോ വോട്ടുനല്‍കിയത് അവര്‍ തങ്ങളുടെ നിലപാടില്‍നിന്ന് പിന്നാക്കം പോകുമ്പോള്‍ എറ്റവും കൂടതല്‍ വിമര്‍ശിക്കുന്നതും ജമാഅത്ത് തന്നെയാകുന്നത്.

      കഴിഞ്ഞ തവണ ഇടതുപക്ഷത്തിനെ പിന്തുണച്ചത്. അവര്‍ക്കെതരെ കിനാലൂരിലും മൂലമ്പിള്ളിയിലും ചെങ്ങറയിലുമൊന്നും സമരം നടത്തുന്നതിന് സോളിഡാരിറ്റിക്ക് തടസ്സമായില്ല.

      പിന്നെ ഞങ്ങള്‍ പണ്ടുചെയ്ത് വന്നത് നിങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങി എന്ന് മുജാഹിദുകള്‍ ഒരു മനസ്സമാധാനത്തിന് പറയുന്നതാണ്. രണ്ടും രണ്ടാണ് എന്ന് അറിയാത്തവര്‍ ഇനിയും അവരിലുണ്ടെങ്കില്‍ അവരുടെ സാമാന്യബുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
      35 minutes ago ·
    • Abdul Latheef ‎@Noushad Kuniyil said..

      >>> കേഡര്‍ സെറ്റപ്പിന്റെ മഹത്വം പറഞ്ഞ്‌, ഹിറാ സെന്ററില്‍ സ്വിച് ഓണ്‍ ചെയ്‌താല്‍ കേരളത്തിലെ മുഴുവന്‍ ജമാഅത്ത് സര്‍ക്കിളിലും ബള്‍ബ് പ്രകാശിക്കും എന്നൊക്കെയുള്ള വീര വാദങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ജമ പരസ്യമായി വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്ന എന്‍റെ മണ്ഡലമായ, അരീക്കോട് പ്രദേശം ഉള്‍ക്കൊള്ളുന്ന ഏറനാട് മണ്ഡലത്തില്‍ പലസ്ഥലത്തും, ജമയുടെ ആളുകള്‍ വോട്ടു ചെയ്തിട്ടുണ്ട്!!! കാവ്യാ മാധവന്‍ ക്യൂവില്‍ നില്‍ക്കാതെ തിരിച്ചു പോയെങ്കിലും, ഒതായിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പള്ളിയുടെ പ്രസിഡന്റ്റ് പോലും വോട്ടു ചെയ്യുവാന്‍ ക്യൂവില്‍ നില്‍ക്കുകയും, സമ്മതിദാനാവകാശം വിനിയോഗിച്ച് അമീറിന്‍റെ തീരുമാനത്തോട് വിസമ്മതം പ്രകടിപ്പിച്ചു! ആളുകള്‍ക്ക് നേരം വെളുത്തിരിക്കുന്നു; ഇനി നിങ്ങളുടെ ലൈറ്റുകള്‍ അണക്കാം! <<<

      പ്രിയ നൗഷാദ്, താങ്കളുടെ മനസ്സാക്ഷിയോട് ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.

      ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക സംഘടനയുടെ നേതൃത്വത്തെ ചിലര്‍ ധിക്കരിച്ച് പ്രവര്‍ത്തിച്ചുവെന്ന് താങ്കള്‍ പറയുന്നു. അത് സത്യമാണ് എന്ന് അംഗീരിച്ചുകൊണ്ടു തന്നെ ചോദിക്കട്ടേ. ഒരു മുസ്്‌ലിം എന്ന നിലക്ക് താങ്കള്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ.

      ഉണ്ടെങ്കില്‍ അതിന്റെ ന്യായം എന്ത്.
      28 minutes ago ·
    • Abdul Latheef ഒരു ചോദ്യത്തിനും മുജാഹിദുകളില്‍നിന്ന് നേര്‍ക്ക് നേരെ ഉത്തരം പ്രതീക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധി അതുകൊണ്ടാണ് മനസ്സാക്ഷിയോട് ചോദിച്ചത്. ഉത്തരവും അവിടെ പറഞ്ഞാല്‍ മതി.

      ആദ്യ ഉത്തരം പറയുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കുക. രാഷ്ട്രീയമടക്കമുള്ള ജീവതത്തെ നിയന്ത്രിക്കേണ്ടത് അല്ലാഹു നിശ്ചയിച്ച് തന്ന ആദര്‍ശവും നിയമനിര്‍ദ്ദേശങ്ങളുമാണ് എന്ന് മനസ്സിലാക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനം. നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി നാടിന്റെ നന്മയും അതിലെ ന്യൂനപക്ഷമെന്ന നിലക്ക് ഇസ്ലാമിക സമൂഹത്തിന്റെ നിലനില്‍പിന് കൂടുതല്‍ അനുഗുണമാകുന്ന ഒരു തീരുമാനം പ്രഖ്യാപിക്കുന്നു. ആ സംഘടയുടെ ചില പ്രവര്‍ത്തകര്‍ അത് അവഗണിച്ചുകൊണ്ട് തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്നു. ഇതില്‍ സന്തോഷിക്കാന്‍ ഒരു മുസ്ലിം മനസ്സാക്ഷിക്ക് എങ്ങനെ കഴിയും?.

      തങ്ങളുടെ സംഘടനക്ക് അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയുന്നില്ല അതിനാല്‍ ഞങ്ങള്‍ ഒരോരുത്തരും തോന്നിയത് പോലെ ചെയ്യുന്നു. ആ കൂട്ടത്തിലേക്ക് ചിലര്‍ വരുന്നതിലുള്ള, ഒരു തരം വൈര്യനിര്യാത മനോഭാവമല്ലേ പ്രസ്തുത സന്തോഷത്തിന് കാരണം?.

      അല്ലെങ്കില്‍ നിങ്ങളിലാരെങ്കിലും ഇവിടെ വ്യക്തമായി പറയൂ. ഇക്കാര്യത്തിലൊന്നും ഇസ്ലാമിന് പ്രത്യേകം നിര്‍ദ്ദേശമൊന്നുമില്ല. ഏത് കൃഷിയിറക്കാനും (ഹലാലായ) ഏത് കച്ചവടം ചെയ്യാനും ഒരു വ്യക്തിക്ക് പൂര്ണ സ്വാതന്ത്ര്യമുള്ള പോലെ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഒരു മുസ്ലിം വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട് എന്ന്. അഥവാ മതം വേറെ രാഷ്ട്രീയം വേറെ മതത്തിന്റെ കാര്യത്തില് രാഷ്ട്രീയത്തിനൊന്നുമില്ല. രാഷ്ട്രീയത്തിന്റെ കാര്യത്തില് മതത്തിനും.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതിന്റെ പേരില്‍ മതത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതിന്റെ പേരില്‍ അഭിനവ തീവ്രമതേതര വാദികളില്‍നിന്ന് ഒട്ടേറെ പഴികേള്‍ക്കുന്ന ഏക ഇസ്ലാമിക സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.ഇതേ ആക്ഷപവുമായി മതരാഷ്ട്രവാദികള്‍ എന്ന് ജമാഅത്തുകാരെ വിളിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും മുജാഹിദുകളാണ്.

എന്നാല്‍ മുകളിലെ കമന്റുകള്‍ വായിച്ചിട്ടെന്ത് തോന്നുന്നു. മുജാഹിദുകളുടെ മതത്തില്‍ രാഷ്ട്രീയമുണ്ടോ. അഥവാ അവരുടെ രാഷ്ട്രീയത്തില്‍ മതമുണ്ടോ.

Noushad Vadakkel പറഞ്ഞു...

പുതിയ പോസ്റ്റ്‌ ...

മുജാഹിദുകള്‍ CPM പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്തിക്കാമോ? ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK