'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

അറബ് വസന്തം ജൂതസൃഷ്ടിയോ ? ചന്ദ്രിക ഇരുട്ടിൽ തപ്പുന്നു.


മുല്ലപ്പൂ വിപ്ലവവും അതേ തുടർന്ന് രൂപപ്പെട്ട അറബ് വസന്തവും എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം സാമുദായിക പാർട്ടിയും. കെ.എം ഷാജി അടക്കമുള്ളവരുടെ ലേഖനങ്ങൾ അറബ് വസന്തത്തിന്റെ മുന്നിൽ നടന്നവർ മുസ്ലിം ലീഗാണ് എന്ന് അവകാശപ്പെടുകയും ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ മഹത്വം അവകാശപ്പെടാൻ ഒരു അർഹതയില്ലെന്നും വാദിക്കുമ്പോൾ തന്നെ പിറ്റേ ദിവസം ചന്ദ്രികയിൽ വരുന്ന ലേഖനം. മുല്ലപ്പൂ വിപ്ലവും അതോടനുബന്ധിച്ച് അറബി നാടുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുവന്ന അറബ് വസന്തവും പൂർണമായും സയണിസ്റ്റുകളുടെ തിരക്കഥക്കനുസരിച്ച് നടന്ന നാടകം മാത്രമാണെന്നാണ്. ജൂത ബുദ്ധിജീവിയായ ഓഡഡ്യിനോണ്‍ 1982 ഫെബ്രുവരിയില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളിൽ മുപ്പത് വർഷത്തിന് ശേഷം നടപ്പാക്കിയതിൽ എത്രമാത്രം വിജയിച്ചുവെന്ന കണക്കാണത്രേ ഇപ്പോൾ എടുക്കേണ്ടത്. ജമാഅത്തെ ഇസ്ലാമി ഇതിനെ പുതുപ്രഭാതം എന്ന് വിളിക്കുന്നതിലും ചന്ദ്രിക ലേഖകന് വലിയ പരാതിയുണ്ട്. അദ്ദേഹത്തിന്റെ വരികൾ കാണുക:

1982 ഫെബ്രുവരിയില്‍ ഓഡഡ്യിനോണ്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ 2012 ഫെബ്രുവരിയില്‍ മുപ്പതാം വാര്‍ഷികമാചരിക്കുമ്പോള്‍, അത് നടപ്പാക്കുന്നതില്‍ തല്‍പരര്‍ എത്രത്തോളം വിജയിച്ചുവെന്നാണ് നോക്കേണ്ടത്. വീണ്ടുമൊന്നുണ്ട്, ലാത പോയി മനാത വന്നതു കൊണ്ട് മാത്രം ജാസ്മിന്‍വാദികള്‍ക്ക് പുതു പ്രഭാതമാകുമെന്ന് പറയാനൊക്കുമോ? സിറിയ കഴിഞ്ഞാല്‍ ഇറാനിലും മറ്റെന്തെങ്കിലും ന്യായേനെ, വിപ്ലവമാവര്‍ത്തിച്ചാല്‍ ഇസ്രായേലായിരിക്കും ഗുണംപറ്റികള്‍ എന്ന ലളിത സത്യത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? സമീപ ഭാവിയില്‍, വിപ്ലവ ജ്വാലകള്‍ എല്ലായിടത്തുമെത്തിയേക്കാം; എന്തുമുണ്ടാകാം; രാഷ്ട്രീയമായി അമേരിക്കക്ക് സ്ഥിരമായ ഒരു മിത്രമോ ശത്രുവോ ഒന്നുമില്ല. അത് സയണിസ്റ്റുകള്‍ക്ക് നന്നായറിയാം. സഊദി ഭരണകൂടം ഇന്ന് അമേരിക്കയുടെ രാസവാരിക്കാരാണ്. പക്ഷെ നാളെ, നമ്മുടെ നിശ്ചയ പ്രകാരമല്ലല്ലോ.

ലേഖനത്തിലെ ഈ അവസാന ഭാഗം വായിച്ചാലറിയാം ലേഖകൻ കടുത്ത സന്ദേഹത്തിലാണെന്ന്. നേരത്തെ  ഒരു ബ്ലോഗിൽ സൂചിപ്പിച്ച പോലെ ജമാഅത്തെ ഇസ്ലാമി നാടുനീളെ 'അറബ് വസന്തം: പുതുയുഗത്തിന്റെ പിറവിയാണ്' എന്ന സന്ദേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് അത് ജമാഅത്ത് വിമർശകരായ മതസംഘടനകൾക്കും സാമുദായിക സംഘടനക്കും വല്ലാത്ത അലോസരമുണ്ടാക്കുന്നു. അതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാതെയാണവരുള്ളത്. വിപ്ലവാനന്തരം ശക്തമായ നേതൃത്വം നൽകാൻ കെൽപുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ ആളുകളെന്ന് പാശ്ചാത്യരും അവരെ ചാണിനു ചാൺ പിൻപറ്റി കേരളത്തിലും ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അഭാവം നിമിത്തം ദിശാബോധം നഷ്ടപ്പെട്ട രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയും അതേ പ്രകാരം  ഇറാനിൽ അപ്രകാരം സംഭവിച്ചാൽ അത് ഇസ്രായേലിനെയല്ലേ സന്തോഷിപ്പിക്കുക എന്ന മുട്ടുന്യായവുമൊക്കെ പറഞ്ഞ് അറബ് വസന്തത്തെ മൊത്തമായി തെറ്റിദ്ധരിപ്പിക്കുന്നത് വ്യക്തമായ നിലപാടില്ലായ്മയുടെ ഭാഗമാണ്.

ലേഖകൻ തുടക്കത്തിൽ പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ വസ്തുതാപരം തന്നയായരിക്കാം. കാരണം തങ്ങളുടെ ശിങ്കിടികളായ ഏകാധിപതികളുടെ ഭരണം പോലും സഹിക്കാതെ ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാൻ ജൂത സയണിസ്റ്റ് ബുദ്ധി ജീവികൾ ചിന്തിക്കാനും നിർദ്ദേശം അവതരിപ്പിക്കാനും ആസൂത്രണം നടത്താനും തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നത് വസ്തുത തന്നെയാണ്. എന്നാൽ ഇപ്പോഴുണ്ടായ ആകസ്മിക സംഭവങ്ങളുടെ പിന്നിൽ അവരാണ് എന്നത് തുടർ സംഭവങ്ങൾ വീക്ഷിക്കുമ്പോൾ ആർക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കുകയില്ല.

പതിറ്റാണ്ടുകളായി സ്വന്തം തറവാട് സ്വന്തായി രാജ്യത്തെക്കണ്ട് സ്വേഛാധിപത്യ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിലെ യുവാക്കൾക്ക് തങ്ങളുടെ നാട്ടിലെ അസ്വാതന്ത്ര്യവും അക്രമഭരണവും തിരിച്ചറിയാനും ലോകത്ത് പലഭാഗത്തും ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെ മനസ്സിലാക്കാനും പൂർണമായ അവസരമാണ് ഇന്റർനെറ്റ് തുറന്നിട്ട് കൊടുത്തത്. അതോടൊപ്പം അധികാരികളെ ഭയപ്പെടാതെ ഒട്ടൊക്കെ ആശയവിനിമയം നടത്താനുള്ള സാധ്യതയും ഇന്റർ നെറ്റ് നൽകി.

സാഹചര്യങ്ങളൊക്കെ പാകപ്പെട്ട ഈ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാനും വിപ്ലവ ജ്വാലയുയർത്താനും ഒരു തീപൊരിമാത്രം മതിയായിരുന്നു. അതാണ് മുഹമ്മദ് ബൂ അസീസിയുടെ ആത്മഹത്യയിലൂടെ സംഭവിച്ചത്. ഇതും ജൂത-സയണിസത്തിന്റെ തിരകഥയനുസരിച്ചാണെന്ന് നമ്മുക്ക് പറയാനാകുമോ?. അതുകൊണ്ട് തന്നെ പറയട്ടെ ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണാത്ത പ്രശ്നമല്ല. മറിച്ച് അപ്രകാരം എഴുതപ്പെട്ട നൂറുകണക്കിന് തിരകഥയനുസരിച്ചല്ല അറബ് വസന്തം അരംഭിച്ചത് എന്ന വ്യക്തമായ തിരിച്ചറിവ് ഒന്നുകൊണ്ട് മാത്രമാണ്, സയണിസ്റ്റ് ഗൂഡാലോചനയും അറബ് വസന്തവും കൂട്ടിക്കുഴക്കാത്തത്. അതോടൊപ്പം സയണിസവും പാശ്ചാത്യനിഗൂഢ ശക്തികളും കയ്യും കെട്ടി നോക്കി നിൽക്കും എന്ന് ജമാഅത്ത് കരുതുന്നില്ല. പക്ഷെ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശങ്ങളെ പിന്തുണക്കാൻ അത്തരം കൃത്രിമമായ ഭയാശങ്കകൾ ജമാഅത്തിനെ പ്രേരിപ്പിക്കുന്നില്ല എന്ന് മാത്രം.  ചന്ദിക ലേഖനത്തിന്റെ പ്രസക്തമായ ഭാഗം വായിക്കുക:

[ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണില്ല
(ശുഐബ് ഹൈതമി വാരാമ്പറ്റ)

അറബ് പ്രക്ഷോഭങ്ങളെ മുല്ലപ്പൂവസന്തമെന്ന് വിളിക്കുന്നതിന്റെ ലോജിക് ഇനിയും തിരുത്താത്തവര്‍ വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ രാഷ്ട്രീയ, സാങ്കേതിക ശക്തികള്‍ക്കെതിരെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരക്കഥയെഴുതി വേദിയും വേഷവും തെരഞ്ഞു നടന്നിരുന്ന സയണിസ്റ്റുകളുടെ ബൗദ്ധികശ്രമവും വിജയവുമാണ് തഹ്രീര്‍ ചത്വരത്തിലും ട്രിപ്പോളിയിലും ഏദനിലും സന്‍ആയിലുമെല്ലാം അരങ്ങേറുന്നത് എന്ന് ശരാശരി വിചക്ഷണര്‍ക്ക് സുഗ്രാഹ്യമായി വ്യക്തമാക്കിയിട്ടും ഒട്ടിച്ച്പോയ നോട്ടീസും അച്ചടിച്ച്പോയ അനര്‍ത്ഥങ്ങളും ന്യായീകരിക്കാന്‍ വേണ്ടി അന്ത:ദോഷങ്ങള്‍ വീണ്ടുമാവര്‍ത്തിക്കുമ്പോള്‍ ചരിത്രത്തോട് നീതിപാലിക്കണം; മനഃസാക്ഷിയോടും; ഓര്‍മ്മകള്‍ അഭിനയിക്കുന്നതിനിടെ ചിലതൊക്കെ മറന്നുപോകുന്നുണ്ട്.

ജറൂസലമിലെ ലോക സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ 980 നവംബര്‍ പതിനാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജൂത ബുദ്ധിജീവി ഓഡഡ്യിനോണ്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി കാണാം. അടിസ്ഥാനപരമായി, അറബ് സാമൂഹിക ഘടനയെ ഭിന്നിപ്പിച്ചും, വംശീയ, കുലഗോത്രപരമായി ശിഥിലകരണമുണ്ടാക്കിയും അറബ് നാടുകളുടെ സംഘടിത ശക്തിയും സാങ്കേതികപുരോഗതിയുമൊക്കെ നിര്‍വീര്യമാക്കുകയെന്നതാണ് ലേഖനത്തിന്റെ കാതല്‍. സാമുവല്‍ ഹണ്ടിംഗ്ടന്റെ സാംസ്കാരിക സംഘട്ടനത്തെക്കാള്‍ പ്രായോഗിക സാധ്യത അന്നുതന്നെ ഓഡഡ്യിനോണിന്റെ ചിന്തകള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. ജനകീയമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടാക്കി, അധിനിവേശം നടത്തി കെട്ടിടങ്ങളും സമുച്ചയങ്ങളും തകര്‍ത്തെറിയണമെന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ വേദമോതിയതാണെന്ന കാര്യം പ്രസ്താവ്യമാണ്. അമേരിക്കയെ നയിക്കുന്ന തീവ്രവലതുപക്ഷ ക്രിസ്ത്യാനികളെ പ്രലോഭിക്കാന്‍ വേണ്ടി ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കഷ്ണിച്ചെടുത്ത് ചെറിയ ചെറിയ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ ഉണ്ടാക്കണമെന്നും ആ ജൂതന്‍ ഉപദേശിച്ചിട്ടുണ്ട്, ഹുസ്നി മുബാറക്കിന്റെ ഈജിപ്തിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ കോപ്ടിക് രാജ്യമാകണം എന്നുപോലും പറഞ്ഞിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സ്വാഭാവികമായ രാഷ്ട്രീയ പ്രതിഭാസങ്ങളെ വിരുദ്ധസമരമാക്കി ചിത്രീകരിക്കാന്‍ ഇക്കാലമത്രയും കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നിരുന്നു. അറബ് പ്രക്ഷോഭങ്ങള്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലൂടെ സംക്രമണം ചെയ്യപ്പെട്ട കല്‍പ്പിത കഥയായിരുന്നുവെന്ന് വ്യക്തമാണല്ലോ. ഫേസ്ബുക്കിലും ബ്ലോഗിലും ട്വിറ്ററിലും പ്രത്യക്ഷപ്പെടുന്ന അപക്വവും അപകടകരവുമായ രണാഹ്വാനങ്ങളാണ് ഈ സന്ദര്‍ഭത്തിലും നിരത്തുകളില്‍ ചീറ്റിപ്പിടയുന്നത്. അഭ്യസ്തവിദ്യരായ അറബ് യൗവനങ്ങളെ നിരാശാ രോഗത്തിന്റെ വൈറസ് വ്യാപനത്തിലൂടെ ഇ.വുഡുകള്‍ കീഴടക്കുകയായിരുന്നു; വൈകാരികതയുടെ കോളിളക്കത്തില്‍ ഉറവയുടെ ഉല്‍ഭവം നാടകതുല്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. സൈബര്‍ ആഢംബരതയുടെ വക്താക്കളായ ലിബിയയിലെയും ഈജിപ്തിലെയും തൊഴില്‍രഹിതരായ യുവാക്കളെ ഇ.തരംഗങ്ങള്‍ തെരുപ്പില്‍ കയറ്റുകയായിയരുന്നു. ഒരിട, ഹുസ്നിമുബാറക്ക് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിയന്ത്രിക്കുക പോലും ചെയ്തിരുന്നു. പൊതുവെ, ഏകാധിപത്യ രാഷ്ട്രീയത്തിന്റെയും രാജകുടുംബ വാഴ്ച്ചയുടെയും അനുബന്ധ ഗുണങ്ങള്‍ വികസന രംഗത്ത് മുതല്‍കൂട്ടാണെന്ന് വിശ്വസിച്ചിരുന്ന അറബികളുടെ സൈക്കോളജി ആന്റി നോര്‍മല്‍ പെയ്സിലോടിയതല്ല, ഓടിച്ചതാണ്; ആര്? ഉത്തരം വ്യക്തമാണ്.]

ഇനി ജമാഅത്തെ ഇസ്ലാമിക്ക് ഇതിൽ എന്ത് കാര്യം എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അറബ് വസന്തത്തിന് തുടക്കം കുറിച്ചതും അതിന് പ്രേരണയായതും എന്ത് തന്നെയാകട്ടേ. ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് സന്തോഷിക്കാനും പ്രതീക്ഷിക്കാനും വക നൽകിയ ചില ശോഭന ചിത്രങ്ങളാണ് പിന്നീട് സംഭവിച്ചത് എന്നത് തന്നെ അതിന് മതിയായ കാരണമാണ്. ഇക്കാലമത്രയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭീകരവൽകരിച്ചും അകറ്റി നിർത്തിയിരുന്ന ഒരു പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങൾ തിരിച്ചുവരുന്നുവെന്ന് മാത്രമല്ല. ലോകത്തിലെ നല്ലമനസ്സുകളെ ആകർശിക്കത്തക്ക നിലപാടുമായി അവിടെ ഇസ്ലാമിക പ്രസ്ഥാനങ്ങൾ പിച്ചവെച്ചു തുടങ്ങുന്നുവെന്നത് ജമാഅത്തെ ഇസ്ലാമിക്ക് സന്തോഷിക്കാൻ ഇട നൽകുന്ന ശുഭ വൃത്താന്തങ്ങളാണ്.

ഇപ്പോൾ പല മുസ്ലിം സംഘടനകളും കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയിലാണ്. ചില രാജ്യങ്ങളുടെ നല്ല മാറ്റങ്ങളിൽ ഉള്ളാലെ സന്തോഷിക്കുന്നതോടൊപ്പം പല രാജ്യങ്ങളിലും അത് അരക്ഷിതാവസ്ഥയിലേക്ക് നയിക്കപ്പെടുന്നത് കാണുമ്പോൾ വല്ലാതെ അസ്വസ്തപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ കാവലാളായി ചമയുമെങ്കിലും അത് നിർവചിക്കാനോ ഇസ്ലാമികമായി അതിനുള്ള ന്യായം കണ്ടെത്താനോ ശ്രമിക്കാത്തത് മൂലം സംഭവിച്ച ദുര്യോഗമാണ് അത്. എന്നാൽ ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസിയിൽ ഇത്തരം ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വ്യക്തമായ നിലപാട് എടുത്ത് വെച്ചിട്ടുണ്ട്.

പോളിസി പ്രോഗ്രാമിൽ ഇങ്ങനെ വായിക്കാം.



പോളിസി




4. ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍

എ) ജമാഅത്ത് ദേശീയതലത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നീതിയുടെ സംസ്ഥാപനത്തിനും അനീതിയുടേയും അക്രമത്തിന്റെയും വിപാടനത്തിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി ഉറപ്പുവരുത്താനും, ധാര്‍മിക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടി പരിശ്രമിക്കും.


ബി) അന്തര്‍ദേശീയ തലത്തില്‍, രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക അധിനിവേശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നുമുള്ള മോചനം, നീതിയുടെയും ലോകസമാധാനത്തിന്റെയും സംസ്ഥാപനം എന്നിവയെ പിന്തുണക്കും. മുസ്‌ലിം ലോകത്ത് ബഹുജനങ്ങളുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന, സമൂഹത്തെ ഇസ്‌ലാമിക മാര്‍ഗത്തില്‍ പുനര്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കും. ഇസ്‌ലാമിക ലോകത്തിന്റെ യഥാര്‍ത്ഥമായ ഐക്യത്തിനും പടിഞ്ഞാറിന്റെ കുതന്ത്രങ്ങളില്‍നിന്ന് അതിനെ രക്ഷിക്കുന്നതിനും ജമാഅത്ത് കഴിവനുസരിച്ച് പരിശ്രമിക്കും.

ഇത് പൂർണമായും ഇസ്ലാമികമായ അടിത്തറയിൽ രൂപപ്പെടുത്തിയ നിലപാടാണ്. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമിക്ക് ഇക്കാര്യത്തിൽ ഒരിക്കലും സംശയിക്കേണ്ടി വന്നിട്ടില്ല. അല്ലാതെ ലഘുലേഖയോ പോസ്റ്ററോ മുൻകൂട്ടി അടിച്ചുവെച്ചതിന്റെ പേരിൽ എടുക്കുന്ന നിലപാടല്ല എന്നെങ്കിലും മുസ്ലിം സംഘടനകളും മുസ്ലിം ലീഗടക്കമുള്ള സാമുദായിക സംഘടനകളും മനസ്സിലാക്കണം എന്നേ പറയാനുള്ളൂ..

16 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

Ali Koya said...

"രാഷ്ട്രീയ ഇസ്‌ലാം = ഇസ്‌ലാം സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥയാണെന്നും ഇസ്‌ലാമില്‍ രഷ്ട്രീയവശം കൂടിയുണ്ടെന്നും ആ രാഷ്ട്രീയം കൊണ്ടേ ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളു എന്നും പറയുന്നവര്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ്ണ ഇസ്‌ലാം. മൌദൂദിയും ഖുതുബും ബന്നയും ഈ ഇസ്‌ലാമിന്റെ ആളുകളാണ്‌. അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കവര്‍ കണ്ണിലെ കരടുകളാണ്‌.

അരാഷ്ട്രീയ ഇസ്‌ലാം = ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഇസ്‌ലാമിനെ ചെത്തിമിനുക്കി അവതരിപ്പിക്കുന്നവരുടെ അപൂര്‍ണ്ണ ഇസ്‌ലാം."

Reaz പറഞ്ഞു...

നല്ല ലേഖനം.

PPA Latheef പറഞ്ഞു...

ഈ സമുദായത്തിന്റെ ദുര്യോഗം ചരിത്രത്തിലുടനീളം ആവര്‍ത്തിച്ച ഭൗതിക രാഷ്ട്രീയ പാര്ട്ടികല്‍ക്കായി മൈതാനം ഒരുക്കാന്‍ നിയോഗിതരായ പൗരോഹിത്യമാണ്. ഒരു ഉത്തമ സമൂഹത്തിന്റെ നിയോഗമെന്തെന്ന് സ്വന്തം അനുയായികളെ പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല ശത്രുവിന്റെ അജണ്ട സന്തോഷപൂര്‍വ്വം ഏറ്റെടുത്ത്, നിശ്ചയമായും ഭൂമിയില്‍ പുലരുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത ഇസ്ലാമിക വ്യവസ്ഥക്കെതിരെ ഭൗതിക രാഷ്ട്രീയത്തിലെ സുഖം തേടിപ്പോയവരെയും ഉപയോഗപ്പെടുത്തി യുദ്ധം ചെയ്തു തോല്പ്പിക്കാനാണവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഇത്രയും കാലം ചെയ്ത യുദ്ധത്തില്‍ അമ്പേ പരാജയപ്പെട്ട ജാള്യത മറക്കാനാകാതെ ലോകശക്തികള്‍ ഇസ്ലാമിക വസന്തത്തെ ബാഹ്യമായിട്ടെങ്കിലും അംഗീകരിക്കാന്‍ നിര്‍ബന്ധിതരായപ്പോഴും ഇനിയും ഉണരാന്‍ കഴിയാത്ത സമുദായത്തിന്റെ വൈരുധ്യ വര്‍ത്തമാനങ്ങളാണ് സാമുദായിക പാര്‍ട്ടികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.
കരപറ്റാന്‍ കൃത്യമായ ദിക്കില്ലാതെ മലവെള്ളപ്പാച്ചിലില്‍ ഓളങ്ങള്‍ക്കനുസരിച്ച് ചലിക്കാന്‍ മാത്രം വിധിക്കപ്പെടുന്ന സമുദായത്തിന്റെ ദുരവസ്ഥയെക്കുറിച്ച് 1400 വര്‍ഷങ്ങള്‍ക്കുമുമ്പെ തിരുനബി (സ) പ്രവചിച്ചതാണ്. അത് കൊണ്ട് തന്നെ അവര്‍ പറയുന്ന വര്‍ത്തമാനങ്ങളും അവരുടെതാകുന്നില്ലെന്നു മാത്രമല്ല തങ്ങള്‍ ശത്രുവിന്റെ ഉപകരണങ്ങളാക്കപ്പെടുന്നു എന്ന ബോധം പോലും നഷ്ട്ടപ്പെടുന്നു.

abumiyan പറഞ്ഞു...

ഈ പ്രാവശ്യത്തെ രിസാല വായിക്കുക ....ജമാതിന്റെ പങ്ക് മനസ്സിലാകും

CKLatheef പറഞ്ഞു...

@Reaz , PPA Latheef, abumiyan

അഭിപ്രായ പ്രകടനങ്ങൾക്ക് നന്ദി.

PPA Latheef, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പലപ്പോഴും ജമാഅത്തെ ഇസ്ലാമിക്കെതരിലുള്ള വിമർശകരുടെ വിമർശനം സ്വന്തം നിലക്കുള്ളതല്ല. അതുകൊണ്ടു തന്നെയാണ് അവക്കെതിരെ പ്രതികരണം നൽകുമ്പോൾ തിരിച്ച് ഇങ്ങൊട്ടൊന്നും പറയാനില്ലാത്തത്. മാത്രമല്ല തങ്ങളുടെ ഇത്തരം വിഷയത്തിലുള്ള നിലപാടിനെക്കുറിച്ച് ആലോചിക്കുന്നതും അപ്പോൾ മാത്രമാണ്.

abumiyan, രിസാലയിൽ മാത്രമല്ല, മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്ലാഹിലും കാന്തപുരത്തെ പിന്തുണക്കുന്ന സെൻസിംഗിലും കാര്യമായി ചർച ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണ്. ഓരോ വിഭാഗവും തങ്ങളുടെ അണികളെ ജമാഅത്തിനെക്കുറിച്ച് പഠിപ്പിക്കാൻ വലിയ അധ്വാനമാണ് ചെലവഴിക്കുന്നത്.

അജ്ഞാതന്‍ പറഞ്ഞു...

Arifa Ridwan said
ജമാ അതിനു അറബ് വസന്തത്തിന്റെ കാര്യത്തില് തുടക്കം മുതലേ ഒരേ നിലപാടാണ്.എന്നാല്‍ ലീഗിനും മുജാഹിദിനും ഒക്കെ
എങ്ങിനെയെങ്കിലും ജമാതിനെ എതിര്‍ക്കുക , അത് അറബ് വിപ്ലവത്തെ എതിര്‍ക്കുമ്പോഴും സപ്പോര്‍ട്ട് ചെയ്യുമ്പോഴും ഒരുപോലെ, എന്ന നിലപാടെ ഉണ്ടായിട്ടുള്ളൂ ..ഇതിനായി തന്നെ അവര് രണ്ടും ചെയ്യുന്നു.
ചുരുക്കത്തില് അവര്‍ക്കായിട്ടൊരു നിലപാടില്ല..ലോകം മുഴുവനും അതിനെ നെഞ്ചേ റ്റുമ്പോള് പിന്താങ്ങാതിരിക്കാനും വയ്യ എന്നാല് ജമാഅത് പിന്താങ്ങുന്ന ഒന്നിനെ എതിര്‍ക്കുകയും വേണം കയ്പും മധുരവും....ആകെക്കൂടി വല്ലാത്തൊരു ഗതികേട്..അവസാനം ഷാജി കണ്ടെത്തിയതാണ്..മലപ്പുറത്തെ ലീഗിനെക്കണ്ടാണ് അറബ് വസന്തം പഠിച്ചത് എന്ന മട്ടിലുള്ള അതിരസകരായ കണ്ടു പിടിത്തം ..

CKLatheef പറഞ്ഞു...

അജ്ഞാതൻ എന്ന പേരിൽ കമന്റിടുന്നത് ഇടുന്നത് ആരിഫ റിദ് വാനാണെങ്ങിൽ അജ്ഞാതൻ എന്ന പേരൊഴിവാക്കാൻ ഗൂഗ്ൾ (ജിമെയിൽ അഡ്രസിൽ) ലോഗിൻ ചെയ്ത് കമന്റിയാൽ മതി. പ്രദർശന നാമം വ്യത്യസ്ഥമാണെങ്കിൽ അവസാനം ആരിഫ രിദ് വാൻ എന്ന് നൽകുക.

ഇപ്പോൾ നൽകുന്നത് പോയായായാൽ ആരിഫാ റിദ് വാൻ നൽകിയ കമന്റ് മറ്റൊരാൾ എടുത്ത് ചേർക്കുന്നതായിട്ടാണ് ബ്ലോഗിൽ മനസ്സിലാക്കപ്പെടുക.

അജ്ഞാതന്‍ പറഞ്ഞു...

ULUPPU NAANAM ..MAANAM ..LEVALESHAM...EE JOOTHA SANTHATHIKALAAYA JAMAATTHUKAARKKILLA....NADAKKOOLA MAKKALE..INDIAYIL JOOTHARAASTRAM STHAAPIKKAAN...KAASUM VAANGI NADAKKUNNA ...ISLAAMIKKAARE..VASYAA VRITTHIYILENTHU VRITTHIYAA...ATHU POLE JAMAATTHINU ENTHISLAMAA?

thanzeel nazer പറഞ്ഞു...

do any body can xplain abt the concept of postislamism in the context of arab spring...............................

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു...

അല്‍‌പമെങ്കിലും ഉളുപ്പും നാണവും മാനവും തന്റെ ആദര്‍ശത്തില്‍ വിശ്വാസവും ഉണ്ടായിരുന്നെങ്കില്‍ ഈ ഊരും പേരുമില്ലാതെ "അജ്ഞാതനായി" കമന്റ് നല്‍കേണ്ടിവരില്ലായിരുന്നല്ലോ...അതിനാല്‍ സ്വന്തം പേരില്‍ നിന്ന് പറയാനുള്ള ധൈര്യമെങ്കിലും സമ്പാദിക്കാന്‍ നോക്കൂ....

Ahmed abbas പറഞ്ഞു...

Jasmin Revolution Arab raajyangalile ekaadipathyathinum bhouthika saahacharyangalude abhaavathinum ethiraayittaanu thudakkam kurichath. Athu shayshava dishayilaanu ennu sameepakaala sambhavangal veekshikkunna aarkkum manassilaakum.Tahreer square veendum prakshobhakar kayyadakkiyathu kaanumbol mullappoo viplavam shariyaaya dishayilaano neengunnathennu aarum samshayichu pokum.Ithinte paryavasaanam engane aayirikkumennu kanda shesham abhipraayam parayunnathalle budhi poorvakamavuka.Wait for good turnout, friends.

ഓര്‍മകളും ചിന്തകളും ! പറഞ്ഞു...

chandrika editorial enthu paranju ennu kanaunnathu nallathanu, ithu kelkuka,
me chandrika 1-2-2011 ikhwan islamic navagakarana sangdana.wmv
http://www.youtube.com/watch?v=kUCdPkUvHVA&list=UU0kOe5odTJRfaj1HAcSowWg&index=10&feature=plcp

ഓര്‍മകളും ചിന്തകളും ! പറഞ്ഞു...

chandrika editorial enthu paranju ennu kanaunnathu nallathanu, ithu kelkuka,
me chandrika 1-2-2011 ikhwan islamic navagakarana sangdana.wmv

http://www.youtube.com/watch?v=kUCdPkUvHVA&list=UU0kOe5odTJRfaj1HAcSowWg&index=10&feature=plcp

അജ്ഞാതന്‍ പറഞ്ഞു...

നാക്കുളുക്കിപ്പൊകുന്ന പേരുകളൊക്കെ കേള്‍ക്കാനും പറയാനും തുടങ്ങിയതെന്നു മുതലാണാവോ ചന്ദ്രികക്കാര്‍

Muneer VT പറഞ്ഞു...

സത്യത്തിന്റെ ..പോന്കിരണങ്ങള്‍ .ഒരു പ്രവാഹമായി .ലോകത്തെ മൊത്തം തന്നെ മാറ്റിമറിക്കുന്ന സാമൂഹ്യ ഘടനയിലേക്ക് ..ഇന്ന് ലോകം ചലിച്ചുകൊണ്ടിരിക്കുന്നു..പതിട്ടാണ്ടുകലായി .ആഘോള സാമ്രാജ്യവും .അവരുടെ റാന്‍ മൂളികളും...ചവിട്ടു മെതിച്ചു ..കാല്കീഴിലാക്കി അമ്മാനമാടിയിരുന്ന .ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്യുവാനും ,തിരുത്താനും പ്രാപ്തരായ വിപ്ലവ യൌവനം ..ഉണര്‍ന്നെനീട്ടിരിക്കുന്നു..ഇവര്‍ക്ക് ..ഒരുപാട് കണ്ണീരിന്റെ ..കഥയുണ്ട് .ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ .ഇന്നലത്തെ ..പെമാരിക്ക് മുളച്ചുപോട്ടിയതോന്നുമല്ല..ഒരു പാട് ത്യാഗം സഹിച്ചും .കൊലമരത്തിലേക്ക്..പുഞ്ചിരിയോടെ കടന്നു ചെന്നും ..അത്മസമര്പണം.ചെയ്തും .നേടിയെടുത്തതാണ് .....ഈ നൂറ്റാണ്ട് കണ്ട ഒരു പാട് മനീഷികളുടെ .ചിന്തയും .ചോരയും കൊടുത്തു നേടിയെടുത്തതാണ് ..മഹാന്മാരായ ശഹീദ് സയ്യിദ് ഖുത്‌പ്...ബന്ന ..മൌധൂദി..ഇവരുടെയൊക്കെ ..ചിന്തകളുടെയും ..ത്യാഗത്തിന്റെയും .രാജ്നത്മകമായ സംഭാവനകളാണ് ..അറബ് വിപ്ലവത്തിലൂടെ .പ്രതിഫലിക്കുന്നത് ....ഇതുപോലും ..മനസ്സിലാക്കാനോ ..കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന ..കേരളത്തിലെ മുസ്ലിം ലീഗിന്റെ ..യും .സഹായാത്രികരുടെയും .ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍....അവര്‍ക്കും ..നിലപാടുകള്‍ മാറ്റേണ്ടി വരും..അല്ലെങ്കില്‍ ..പുതിയ ..യുവത്വം ..അവരെ തിരുത്തും......!!

shahir chennamangallur പറഞ്ഞു...

nice to read

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK