'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മാർച്ച് 10, 2012

മുജാഹിദുകള്‍ ചെയ്യുന്ന അനുസരണ ശിര്‍ക്ക് ഏതാണ് ?

അബ്ദുല്‍ ഹമീദ് മദനി
Anees Aluva M A അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാ‍അത്തിന്‌ എന്താണ്‌ അഭിപ്രായ വ്യത്യാസം? ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?

ഞങ്ങളില്‍ നിലനില്‍ക്കുന്ന കാര്യമാണ്‌ അനുസരണ്ശിര്‍ക്ക് എങ്കില്‍ അതേ പറ്റി പഠിക്കാന്‍ തയ്യാറാണ്‌. . പക്ഷേ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ , താങ്കള്‍ , മുഹമ്മദ് സാഹിബിനെ പോലെ നേരെ നിരീശ്വരവാദിയെ മുന്‍-നിര്‍ത്തി മുജാഹിദ് സംവാദം നടത്തരുത്.

അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? മുജാഹിദുകള്‍ "മുശ്-രിക്ക്" ആണെന്ന് പറയണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ജാറത്തില്‍ പോയി ഖബറാളിയോട് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്ക് എന്ന് പറയാറില്ലേ, ചെയ്യുന്നവരെ മുശ്-രിക്ക് എന്ന് പറയാതെ തന്നെ. അങ്ങിനെ പറഞ്ഞ് തന്നാല്‍ മതി. ദയവായി വിശദീകരിക്കുക.

മുജാഹിദുകള്‍ ചെയ്യാത്തത് ആണെങ്കില്‍ പിന്നെ അത് ചര്‍ച്ച ചെയ്യാന്‍ തല്‍ക്കലം ഞാന്‍ ഇല്ല.

താങ്കള്‍ വിശദീകരിക്കുക.
----------------------------

ഇബാദത്തുമായി ബന്ധപ്പെട്ട
വളരെ സുദീര്‍ഘമായ ചര്‍ചയില്‍ ഒരു മുജാഹിദ് സുഹൃത്ത് മറ്റൊരു ജമാഅത്ത് സുഹൃത്തിനോട് ചോദിച്ച ചോദ്യമാണ് മുകളിലേത്.

ഈ വിഷയത്തില്‍ ചെറിയ ഒരു വിശദീകരണം ആവശ്യമാണ്. അതിന് ശേഷം മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഏത് മുജാഹിദ് കാരനും സാധിക്കും. ചോദ്യങ്ങള്‍ എത്ര ആത്മാര്‍ഥമാണ് എന്ന് തോന്നിച്ചാലും ഞങ്ങളങ്ങനെ ശിര്‍ക്കായിത്തീരുന്ന ഒന്നും ചെയ്യുന്നില്ല എന്ന് അറിയിക്കുകയാണ് യഥാര്‍ഥ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. അന്വേഷണത്തെക്കാള്‍ നിഷേധമാണ് ആ ചോദ്യത്തില്‍ മുഴച്ച് നില്‍ക്കുന്നത് അതുകൊണ്ടു തന്നെ നേര്‍ക്ക് നേരെ ഒറ്റവാക്കില്‍ മറുപടി പറഞ്ഞാല്‍ അവസാനിക്കുന്ന ഉത്തരവും അതിനില്ല.

മനുഷ്യന്റെ സൃഷ്ടിപ്പിന്റെ തന്നെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന അവസ്ഥയില്‍ അവന്‍ ജീവിതം കഴിച്ചുകൂട്ടുക എന്നതാണ്. അല്ലാഹു നിര്‍ദ്ദേശിച്ച ചില ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം നയിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യം. കാരണം മനുഷ്യരുടെ കൂറേ ആരാധനാകര്‍മങ്ങള്‍ ലഭിക്കേണ്ടതായ സൃഷ്ടിപരമായ എന്തെങ്കിലും ആവശ്യം ഉള്ളവനല്ല ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം. സൃഷ്ടിച്ചതിന് പ്രത്യുപകാരമായി കുറച്ച് പുകഴ്തലുകളും മഹത്വപ്പെടുത്തലുകളും മനുഷ്യനില്‍നിന്ന് ആവശ്യപ്പെടാം എന്ന് തീരുമാനിക്കുന്നുവെന്നത് ദൈവിക മഹത്വത്തിന് ചേര്‍ന്നതോ സ്രഷ്ടാവിന്റെ പൂര്‍ണതക്ക് നിരക്കുന്നതോ അല്ല. അപ്രകാരം ദൈവം ആവശ്യപ്പെട്ടിട്ടുമില്ല.

ദൈവം മനുഷ്യനില്‍നിന്ന് ഇഷ്ടപ്പെടുന്നത് അവനെ മാത്രം അനുസരികക്കണമെന്നതാണ്. ആ അനുസരണത്തില്‍ തന്നെ അവന്‍ കല്‍പിച്ച ആരാധനകളും അവനെ വണങ്ങി വഴങ്ങി ജീവിക്കുന്നതിലെ അടിമത്തവും ഒക്കെ ഉള്‍പ്പെടും എന്ന് കാണാന്‍ പ്രയാസമില്ല. അതിനാല്‍ പൂര്‍വികരായ പണ്ഡിതരൊക്കെ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം പ്രത്യേകമായി നല്‍കിയത് കാണാന്‍ കഴിയും. ആരാധന എന്ന് ഇബാദത്തിനെ മൊത്തമായി വിവക്ഷിച്ചവര്‍ വളരെ അപൂരവമായി മാത്രമേ ഉള്ളൂ. എന്നാല്‍ ആരാധനകളും ഇബാദത്ത് തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല.

ഇതിലൂടെ ദൈവത്തിന് എന്ത് ലഭിക്കുന്നുവെന്ന് ചോദിക്കാം. ഒന്നും ലഭിക്കുന്നില്ല. മനുഷ്യന് വേണ്ട അവയവങ്ങള്‍ സൃഷ്ടിച്ച അവന് ജീവിക്കാവശ്യമായ സാഹചര്യവും നല്‍കിയ ദൈവം നല്‍കുന്ന നിയമങ്ങളനുസരിച്ച് ജീവിക്കുന്നലൂടെ അവന് പ്രകൃതിയുടെ താളക്രമത്തിനുസരിച്ച് സമാധാനപരമായി ജീവിക്കാന്‍ കഴിയും എന്നതാണ് ഈ കല്‍പനയുടെ മഹത്വം. ഒരു അതോറിറ്റിയുടെ നിയമം അനുസരിക്കണമെങ്കില്‍ ആ അതോറിറ്റിയോട് ബഹുമാനവും ആദരവും നിലനില്‍ത്തേണ്ടതുണ്ട്. അതിനോടുള്ള ബന്ധം സജീവമായി നിലനില്‍ത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിശ്ചയിച്ചിരി്കുകന്നത്. ഇവയൊന്നും സ്വയം ലക്ഷ്യങ്ങളല്ല.

മുജാഹിദുകളും ഈ വസ്തുത ഏറെക്കുറേ അംഗീകരിക്കുന്നു. അതിനാല്‍ നമസ്കാരം നോമ്പ് തുടങ്ങിയവ മാത്രമല്ല ആരാധന എന്ന് വിശദീകരിച്ച് ആരാധനയുടെ വ്യാപ്തികൂട്ടാനാണ് ശ്രമിക്കാറുള്ളത്. പക്ഷെ എത്ര കൂട്ടിയാലും ആരാധന ആരാധനയായി തന്നെ മാത്രമേ പരിഗണിക്കൂവെന്നത് നമ്മുടെ അനുഭവമാണ്.

ജമാഅത്തിനെ എതിര്‍ക്കുക എന്നത് മുജാഹിദുകളുടെ സംഘടനാപരമായ ഒരു താല്‍പര്യം കൂടിയായി പരിഗണനയില്‍വന്ന ശേഷം. ജമാഅത്ത് എന്ത് പറഞ്ഞാലും അതിന് പിന്നില്‍ ചില ഭൌതിക താല്‍പര്യങ്ങളുണ്ട് എന്ന് വാദിക്കുക അവരുടെ സ്ഥിരം സ്വാഭാവമായി മാറി. അതിനാല്‍ ഇബാദത്തിന്റെ ഭാഷാപരമായ അടിസ്ഥാനത്തോടും പൂര്‍വികരായ പണ്ഡിതന്മാരുടെ അഭിപ്രായത്തോടും ഏറെ ഒട്ടിനില്‍ക്കുന്ന അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം നല്‍കിയതിന് പിന്നില്‍ ഭൌതികമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്ന് നിരന്തരം പ്രചാരണം നടത്തി.

അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം പറയാതിരിക്കാന്‍ അവരുടെ പണ്ഡിതന്‍മാര്‍ സഹിച്ച പ്രയാസം ചില്ലറയല്ല. അത് ആരാധനയിലൊതുക്കാന്‍ ഇബാദത്തിന് പണ്ഡിതന്‍മാര്‍ നല്‍കിയ നിര്‍വചനം ആരാധനയില്‍  കൊണ്ടുവരാന്‍ നോക്കി. പക്ഷെ എന്തായാലും ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് ചൊല്ലിനെ അന്വര്‍ഥമാക്കി ആ ഭാഗം എപ്പോഴും മുഴച്ച് തന്നെയിരുന്നു.

അവസാനം അനുസരണം ഇബാദത്ത് ആകാന്‍ അനുസരിക്കപ്പെടുന്ന അസ്തിത്വത്തിന് അഭൌതിക കല്‍പിക്കുകയോ അനുസരിക്കുന്നവര്‍ക്ക് പ്രാര്‍ഥനാഭാവം ഉണ്ടാവുകയോ വേണമെന്ന ചിന്തയില്‍ അവരെത്തി. എന്നാല്‍ ഇത്തരമൊരു നിബന്ധന വേണ്ടതില്ല എന്നതിന് തെളിവായി വിശുദ്ധഖുര്‍ആനിലെ സൂറത്ത് അന്‍ആം 121 ാം സുക്തം വിശദീകരിച്ച് ജമാഅത്ത് വ്യക്തമാക്കിക്കൊടുത്തു.

അതേ തുടര്‍ന്ന് അപ്പോള്‍ മാതാപിതാക്കളെ അനുസരിച്ചാല്‍ അത് മാതാപിതാക്കള്‍ക്കുള്ള ഇബാദത്തല്ലേ, പ്രവാചകനെ അനുസരിക്കാന്‍ അല്ലാഹു തന്നെ കല്‍പിച്ചിട്ടില്ലേ, അതിന്റെ അര്‍ഥം മാതാപിതാക്കള്‍ക്കും പ്രവാചകനും ഇബാദത്ത് എടുക്കണം എന്നാണോ തുടങ്ങിയ കുസൃതി ചോദ്യങ്ങള്‍ വലിയ നേതാക്കളില്‍നിന്ന് വരെ വരാന്‍ തുടങ്ങി. സത്യത്തില്‍ അല്‍പം ചിന്തിക്കാന്‍ തയ്യാറാകുന്നവര്‍ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. അനുസരണം  സ്വതന്ത്രവും നിരുപാധികവുമ്പോഴെ യഥാര്‍ഥ അനുസരണം തന്നെ ആകുന്നുള്ളൂ. മറ്റൊരാള്‍ പറഞ്ഞിട്ട് അദ്ദേഹം അനുവദിക്കുന്ന കാര്യത്തില്‍ മാത്രം ഒരാളെ അനുസരിക്കുന്നത് കേവലമായ ഒരു അനുസരണമാണ്. ഇബാദത്താകുന്ന അനുസരണം യഥാര്‍ഥ അനുസരണമാണ്. അഥവാ ഒരു ഉപാധിയുമില്ലാത്ത അനുസരണം. ആ അനുസരണം ആര്‍ക്ക് അര്‍പിച്ചാലും - അതില്‍ അഭൌതികത കല്‍പിച്ചാലും ഇല്ലെങ്കിലും പ്രാര്‍ഥനാഭാവം ഉണ്ടായാലും ഇല്ലെങ്കിലും - ഇബാദത്ത് തന്നെ. ഇതാണ് ജമാഅത്ത് വാദം.

ജമാഅത്തെ ഇസ്ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. ആ നിലക്ക് അത് എല്ലാകാര്യത്തിലും ഇസ്ലാമികമായ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. വ്യക്തിയുടെ സ്വാകാര്യതയില്‍ മാത്രമല്ല ദൈവിക നിയമങ്ങള്‍ പാലിക്കേണ്ടത്. രാഷ്ടത്തിന്റെ ഭരണപരമായ വശത്തും നിയമം നിര്‍മിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ് എന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ഇസ്ലാമിന്റെ നിയമ വ്യവസ്ഥയനുസരിക്കാത്ത ഭരണകൂടങ്ങള്‍ അവനടത്തുന്നത് മുസ്ലികളാകട്ടെ മുസ്ലിംകളല്ലാത്തവരാകട്ടെ അനിസ്ലാമിക ഭരണകൂടങ്ങളാണ് ഇസ്ലാമിന്റെ സാങ്കേതിക പ്രയോഗത്തില്‍ . അനിസ്ലാമിക ഭരണകൂടം എന്നാല്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്ന ഭരണകൂടം എന്നര്‍ഥമില്ല. സ്വന്തമായി നിയമനിര്‍മാണം നടത്തുന്ന ഭരണകൂടം എന്ന നിലക്ക് താഗൂത്ത് എന്ന പ്രയോഗവും ഉണ്ട്. പരമാമായി അനുസരിക്കുന്നതില്‍നിന്നും (ഇബാദത്തില്‍നിന്നും) വിട്ട് നില്‍ക്കല്‍ അത്തരം അവസ്ഥയില്‍ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഭരണകൂടം നടപ്പാക്കുന്ന ജനക്ഷേമപരവും സുരക്ഷാപരവുമായ നിയമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയോ അതിനോട് നിസ്സഹകരിക്കുകയോ ചെയ്യണം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച്. ഇസ്ലാമിക കല്‍പനക്ക് എതിരായ കല്‍പനകള്‍ പോലും അവിടെ നിയമമാക്കപ്പെട്ടാലും അത് സ്വീകരിക്കാന്‍ ഒരു മുസ്ലിമിന് പാടില്ല എന്ന അര്‍ഥത്തിലാണ്.

എന്നാല്‍ പൂര്‍ണമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുന്ന സംഘടന എന്ന നിലക്ക് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ട് നിന്നതും. അനിസ്ലാമിക ഭരണകൂടങ്ങളുമായുള്ള സഹകരണം ഏതൊക്കെ മേഖലയിലാകാം എന്ന വിഷയം ചര്‍ച ചെയ്തപ്പോള്‍ ഉണ്ടായ ചില നിലപാടുകളും മുജാഹിദുകള്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചു. അതും ജമാഅത്ത് രാജ്യത്തെ മൊത്തം ജനങ്ങളോടോ മുസ്ലിം സമൂഹത്തോടോ പറഞ്ഞതായിരുന്നില്ല. അതിന്റെ മെമ്പര്‍മാര്‍ക്ക് മാത്രം നല്‍കിയ നിര്‍ദ്ദേശമായിരുന്നു. അതും ഇസ്ലാമികമായ ഒരു ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍. അതുകൊണ്ട് തന്നെ അത് എക്കാലത്തും അതേ നിലപാടിലാകണമെന്നുമില്ല. മെമ്പര്‍മാര്‍ കുഞ്ചിക സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് സൂചിപ്പിക്കുന്നത്. ഇബാദത്തിന് ജമാഅത്ത് അനുസരണം എന്നര്‍ഥം പറഞ്ഞതുകൊണ്ടാണ് ജമാഅത്തിന് ഈ ഗതികേട് വന്നത് എന്നതാണ് അവരുടെ ആരോപണത്തിന്റെ മറ്റൊരു ഭാഗം.

സ്വാഭാവികമായും ജമാഅത്ത് മുജാഹിദ് സംവാദത്തിന്റെ ഒരു മുഖ്യമായ ഭാഗമായി ഇത് മാറി. കാര്യങ്ങളെ അടിസ്ഥാനപരമായി മനസ്സിലാകാത്ത ഒരു പുതിയ മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തകന് മുകളില്‍ മുജാഹിദുകാരന്‍ ചോദിച്ച ചോദ്യവും അതിന് ജമാഅത്തു പ്രവര്‍ത്തകന്‍ നല്‍കുന്ന മറുപടിയും വായിച്ചാല്‍ ഉണ്ടാകാനിടയുള്ള ഒരു ധാരണ, ഇത് ജമാഅത്ത് മുജാഹിദ് സംവാദത്തില്‍ ഉള്ളി തോലുപൊളിച്ചത് പോലുള്ള ഒരു കാര്യമാണ് എന്നാണ്.
1. അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാ‍അത്തിന്‌ എന്താണ്‌ അഭിപ്രായ വ്യത്യാസം? 2.  ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? 3. ഉണ്ടെങ്കില്‍ അത് ഏതൊക്കെ? 4. അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?

ഉത്തരം പറയാനുള്ള സൌകര്യത്തിന് അനീസിന്റെ ചോദ്യങ്ങളെ നാലാക്കി എണ്ണമിട്ടിരിക്കുന്നു. 1. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞത്. ഈ വിഷയത്തില്‍ ജമാഅത്തുമായി മുജാഹിദുകള്‍ വ്യത്യാസപ്പെടേണ്ടതുണ്ടോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇബാദത്തിന് അനുസരണം എന്ന അര്‍ഥവും കൂടി ഉണ്ട് എന്നും അത് ഇബാദത്താക്കാന്‍ അതില്‍ പ്രാര്‍ഥനയോ, അനുസരിക്കപ്പെടുന്നതില്‍ അഭൌതികത കല്‍പിക്കുകയോ വേണ്ടതില്ല എന്നും, മറിച്ച് യഥാര്‍ഥ അനുസരണം അതിന് നല്‍കിയാല്‍ തന്നെ മതി എന്നും മുജാഹിദുകള്‍ അംഗീകരിച്ചാല്‍ ജമാഅത്തുമായുള്ള അവരുടെ അഭിപ്രായ വ്യത്യാസം അതോടെ അവസാനിക്കും. പക്ഷെ ആ കാര്യം പറയേണ്ടത് അവര്‍ തന്നെയാണല്ലോ.

2,3. ജമാഅത്തുകാര്‍ ചെയ്യാത്ത വല്ല അനുസരണ ശിര്‍ക്കും മുജാഹിദുകാര്‍ ചെയ്യുന്നുണ്ടോ എന്നറിയാനുള്ള എളുപ്പമാര്‍ഗം അവര്‍ അനുസരണത്തെ എങ്ങനെ കാണുന്നുവെന്നതാണ്. നിരുപാധികമായ അനുസരണം ഏത് കാര്യത്തിലായാലും അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്നവര്‍ വിശ്വസിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല. ഇനി മതനിയമങ്ങളില്‍ മാത്രമേ അത് ബാധകമാകൂ രാഷ്ട്രീയ നിയമങ്ങളില്‍ ആ അധികാരം മനുഷ്യന് സ്വതന്ത്രമായി വിട്ടുതന്നിരിക്കുന്നുവെന്ന് വാദിച്ച് അത്തരം നിയമങ്ങള്‍ അതേ മനസ്സോടെ അംഗീകരിച്ചാല്‍ അവരില്‍നിന്ന് ശിര്‍ക്ക് സംഭവിച്ചുപോകുന്നുവെന്ന് പറയേണ്ടിവരും. ഏത് പോലെ എന്ന് ചോദിച്ചാല്‍ സുന്നികള്‍ക്ക് പ്രാര്‍ഥന ഇബാദത്ത് ആകണമെങ്കില്‍ പ്രാര്‍ഥിക്കപ്പെടുന്ന അസ്തിത്വത്തില്‍ സ്വമദിയത്ത് വാദിക്കണം. മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍നിന്ന് ചോദിച്ചാല്‍ ആരോടും സഹായം തേടാം. അതിന് മറഞ്ഞ വഴി നേരിട്ട വഴി എന്നൊന്നുമില്ല. ആ നിലക്ക് പ്രവാചകന്‍മാരോട് സഹായം തേടാം. ഇത് ശിര്‍ക്കാണ് എന്ന് മുജാഹിദുകള്‍ പറയുന്നത് പോലെ. നേരത്തെ പറഞ്ഞ പോലെ ഭരണകൂടത്തെയോ മറ്റോ അനുസരിച്ചാലും ശിര്‍ക്ക് സംഭവിച്ച് പോകും. പക്ഷെ അത് തീരുമാനിക്കാന്‍ കഴിയുക മുജാഹിദുകള്‍ക് തന്നെയായിരിക്കും.

4. ജമാഅത്തെ ഇസ്ലാമി ഈ പറയുന്ന കാര്യങ്ങള്‍ ഏത് മതസ്ഥനും മതമില്ലാത്തവനും മുസ്ലിം പേരുള്ളവനും ഒരു പോലെ ബാധകമായ കാര്യമാണ്. എല്ലാവരും അല്ലാഹുവിന്റെ ദാസന്‍മാരാണ്. അവര്‍ സ്വയം അടിമത്തം അംഗീകരിച്ച് അവനെ മാത്രം അനുസരിച്ച് വഴങ്ങി വണങ്ങി ജീവിക്കണം. അവരുടെ ഇഹപര രക്ഷക്കും സമാധാനത്തിനും അത് മാത്രമാണ് വഴി എന്നാണ് ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ വെക്കുന്നത്.

ബാക്കിയുള്ള ഭാഗത്ത് വരുന്ന ചോദ്യങ്ങള്‍ മേലെ നല്‍കിയവയുടെ ആവര്‍ത്തനം തന്നെയാണല്ലോ അതുകൊണ്ട്. ഇത്രയും വായിച്ചതിന് ശേഷം എന്താണ് അനീസിന് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.

15 അഭിപ്രായ(ങ്ങള്‍):

Reaz പറഞ്ഞു...

രാമനോ ജോസഫോ അല്ലാഹു അല്ലാത്തവരെ ആരാധിക്കാം എന്നു പറയുന്നത്കൊണ്ട് ഇസ്‌ലാമിലെ ഏകദൈവവിശ്വാസം മാറുന്നില്ല എന്നും മുസ്‌ലിംകൾക്ക് അല്ലാഹു മാത്രമാണ് ഇലാഹ് എന്നും ന്യായം പറഞ്ഞ് ആരാധനയിലെ തൌഹീദ് മിണ്ടാതെ ഒളിപ്പിച്ച് വെക്കുന്നത് ശരിയാണോ?.

പ്രാർഥനകൾക്ക് അർഹനായി അല്ലാഹു അല്ലാതെ മറ്റുള്ളവർ ഉണ്ടെന്ന് പറയുന്നത് ശിർക്കാണെന്ന് വിശദീകരിക്കുന്നത് പോലെ നിയമം നിർമ്മിക്കാൻ സ്വതന്ത്രാവകാശമുള്ളവരായി അല്ലാഹുവെക്കൂടാതെ മറ്റുള്ളവരുണ്ടെന്ന് വാദിച്ചാൽ അത് ശിർക്കാണെന്ന് ജമാ‌അത്ത് പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അതു കേൽക്കുമ്പോഴേക്ക് ‘മുജാഹിദുകൾ ശിർക്ക് ചെയ്തിട്ടില്ല’ എന്നു വിളിച്ചു പറയുന്നത് അവരുടെ മനസ്സാക്ഷിക്കുത്ത് കാരണമായിരിക്കാം.

CKLatheef പറഞ്ഞു...

ജമാഅത്തിനെ എതിര്‍ക്കുക എന്നത് മുജാഹിദുകളുടെ സംഘടനാപരമായ ഒരു താല്‍പര്യം കൂടിയായി പരിഗണനയില്‍വന്ന ശേഷം. ജമാഅത്ത് എന്ത് പറഞ്ഞാലും അതിന് പിന്നില്‍ ചില ഭൌതിക താല്‍പര്യങ്ങളുണ്ട് എന്ന് വാദിക്കുക അവരുടെ സ്ഥിരം സ്വാഭാവമായി മാറി. അതിനാല്‍ ഇബാദത്തിന്റെ ഭാഷാപരമായ അടിസ്ഥാനത്തോടും പൂര്‍വികരായ പണ്ഡിതന്മാരുടെ അഭിപ്രായത്തോടും ഏറെ ഒട്ടിനില്‍ക്കുന്ന അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം നല്‍കിയതിന് പിന്നില്‍ ഭൌതികമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്ന് നിരന്തരം പ്രചാരണം നടത്തി.

Anees Aluva പറഞ്ഞു...

Abdul Latheef
വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ ഉള്ള താങ്കള്‍ക്ക് എന്തു തോന്നുന്നു, താങ്കള്‍ തന്നെ ഉന്നയിച്ച ഈ ചോദ്യത്തിനുത്തരമായി. ?

നിരുപാധികമായ അനുസരണം ഏത് കാര്യത്തിലായാലും അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്നവര്‍ വിശ്വസിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല.

താങ്കള്‍ ഉപയോഗിച്ച വാക്ക് "നിരുപാധികമായ അനുസരണം " എന്നതാണ്‌ , തുടര്‍ന്നുള്ള മറുപടിയില്‍ താങ്കള്‍ ആ വാക്കുകളിലായിരിക്കണം കേന്ദ്രീകരിക്കേണ്ടത്.

താഴെ പറയുന്നതാണ്‌ ഞങ്ങള്‍ മനസ്സിലാക്കിയ അട്സ്ഥന നിയമം.

‎``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36)

vallithodika പറഞ്ഞു...

ഈ ആയത്തോക്കെ പണ്ട് മുജാഹിടുകള്‍ക്ക് ജമാ അത്തുകാര്‍ കുറെ ഒതികൊടുത്തതായിരുന്നു.ഇപ്പോള്‍ തിരിച്ചു ഒതുന്നോ? കാര്യങ്ങള്‍ തിരിയുന്നുന്ദ്.

Mohamed പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohamed പറഞ്ഞു...

അല്ലാഹു നബിയെ അനുസരിക്കാൻ കൽ‌പ്പിച്ചാൽ അനുസരിക്കും, കാരണം ഒരാൾ മുസ്‌ലിം ആകുന്നത് അവന്റെ അനുസരണവും വണക്കവും കീഴൊതുക്കവും അടിമത്തവുമൊക്കെ പൂർണ്ണമായി നിരുപാധികം അല്ലാഹുവിനു മാത്രം സമർപ്പിക്കുമ്പോഴാണ്. ഒരാൾ നബിയാവുക എന്ന ഉപാധി പൂർത്തീകരിക്കപ്പെടുന്നതോടെ അദ്ദേഹത്തെ അനുസരിക്കൽ അല്ലാഹു കല്പിച്ചതിനാൽ നിർബ്ബന്ധമായിതീരുന്നു. ഈ അനുസരണം നബിക്കുള്ള അനുസരണമല്ല, മറിച്ച് അല്ലാഹുവിനുള്ള അനുസരണമാണെന്ന് അല്ലാഹു വിശദമാക്കി തന്നിട്ടുമുണ്ട്.(വക്രബുദ്ധികൾ പലതും വാദിക്കും എന്നു നേരത്തെ അറിയാവുന്ന അല്ലാഹു ആ പഴുത് അടച്ചു എന്നർഥം). അതും പോരാഞ്ഞിട്ട് നബിമാർക്കുള്ള അനുസരണം “എന്റെ അനുമതിയോടെ” ആണെന്ന് അല്ലാഹു വീണ്ടും വിശദീകരിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള പ്രവാചകാനുസരണം എങ്ങിനെയാണ് അല്ലാഹുവിനെ അനുസരിക്കുന്നതിനു തുല്യമാവുക?. രണ്ടും തീർത്തും ഭിന്നമാണ്. ഒന്നു നിരുപാധികം. മറ്റൊന്നു സോപാധികം. (നബിയെ നിരുപാധികം അനുസരിക്കുന്നു എന്ന് ജമാ‌അത്തിനെ ഭരണഘടനയുടെ മലയാളം വേഷനിൽ ഉള്ളത് കാണിച്ച് അനീസ് ആലുവ കുറേ തർക്കിച്ച് നോക്കിയിട്ടുണ്ട്. അതു വായിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ വായിക്കാം: http://aneesaluva.blogspot.com/2011/07/blog-post.html

Latheef hassan Vatakara പറഞ്ഞു...

അപ്പോള്‍ ഉപാധിയോടു കൂടിയുള്ള അനുസരണം ഇബ്ബാദത്തല്ലെന്നും അത് അല്ലാഹുവല്ലാത്തവര്ക്കര്പ്പിക്കാമെന്നും വന്നു!
എങ്കില്‍ ആദം ഇബ്ലീസിനെ അനുസരിച്ചത് ഏത തരം അനുസരണമായിരുന്നു ? സോപാധികമോ നിരുപാധികമോ ?
സോപാധികമെങ്കില് എന്തായിരുന്നു ഉപാധി ?
ജമാ അത്തുകാര്‍ വിശദീകരിക്കുമോ ?

Latheef hassan Vatakara പറഞ്ഞു...

സൂറത്തുല് അന്‍ആം 121 ല്‍ പ്രതിപാദിക്കുന്ന വിഷയം, അഭൌദികമായ രക്ഷാ ശിക്ഷകള്ക്ക് നിദാനമാകുന്ന ദൈവീകമായ വിധിവിലക്കുകളെ നിരാകരിക്കുകയും അതിനെതിരില്‍ പുരോഹിത മതത്തിന്റെ ഹലാല്‍-ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്താല്‍ ശിര്‍ക്കാകും എന്നാണ്. ഇതിന് അഭൌതികതയിലുള്ള വിശ്വാസവുമായി ബന്ധമില്ലെന്ന് ജമാ അത്തുകാര്‍ വാദിക്കുന്നത് എന്തു കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

CKLatheef പറഞ്ഞു...

Tracking

Mohammed Ridwan പറഞ്ഞു...

@Latheef Hassan"അതിനെതിരില്‍ പുരോഹിത മതത്തിന്റെ ഹലാല്‍-ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്താല്‍ ശിര്‍ക്കാകും എന്നാണ്" സൂറത്തുല്‍ അന്-ആമില്‍ ഈ ആയതിന്റെ വിശദീകരണത്തില്‍ ഇങ്ങനെ ഒരു വിശദീകരണം നല്‍കിയ ഒരു മുഫസ്സിര്‍/പണ്ഡിതനെ ഉധരിക്കാമോ ലത്തീഫ് ഹസ്സന്‍?

Mohammed Ridwan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohammed Ridwan പറഞ്ഞു...

"അഭൌദികമായ രക്ഷാ ശിക്ഷകള്ക്ക് നിദാനമാകുന്ന ദൈവീകമായ വിധിവിലക്കുകളെ നിരാകരിക്കുകയും അതിനെതിരില്‍ പുരോഹിത മതത്തിന്റെ ഹലാല്‍-ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്താല്‍ ശിര്‍ക്കാകും എന്നാണ്" @Latheef Hassan മേല്‍ ആയത്തിന് അങ്ങനെ ഒരു വിശദീകരണം നല്കിയ ഏതെങ്കിലും ഒരു മുഫസ്സിര്‍ അല്ലെങ്കില്‍ പണ്ഡിതനെ ഉദ്ധരിക്കാമോ?

Mohammed Ridwan പറഞ്ഞു...

"അഭൌദികമായ രക്ഷാ ശിക്ഷകള്ക്ക് നിദാനമാകുന്ന ദൈവീകമായ വിധിവിലക്കുകളെ നിരാകരിക്കുകയും അതിനെതിരില്‍ പുരോഹിത മതത്തിന്റെ ഹലാല്‍-ഹറാം വിധികള്‍ അംഗീകരിക്കുകയും ചെയ്താല്‍ ശിര്‍ക്കാകും എന്നാണ്" @Latheef Hassan മേല്‍ ആയത്തിന് അങ്ങനെ ഒരു വിശദീകരണം നല്കിയ ഏതെങ്കിലും ഒരു മുഫസ്സിര്‍ അല്ലെങ്കില്‍ പണ്ഡിതനെ ഉദ്ധരിക്കാമോ?

Anees Aluva പറഞ്ഞു...

Abdul Latheef
വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ ഉള്ള താങ്കള്‍ക്ക് എന്തു തോന്നുന്നു, താങ്കള്‍ തന്നെ ഉന്നയിച്ച ഈ ചോദ്യത്തിനുത്തരമായി. ?

നിരുപാധികമായ അനുസരണം ഏത് കാര്യത്തിലായാലും അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്നവര്‍ വിശ്വസിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നി

Abu Raniya പറഞ്ഞു...

Latheef hassan Vatakara
1. ഉപാധിയോടു കൂടിയുള്ള അനുസരണം ആര്‍ക്കും ആവാം എന്ന് ആര് പറഞ്ഞു? അവിടെ അനുസരിക്കുന്ന വിഷയം എന്താണെന്ന് നോക്കണം.
ആദം ഇബ്ലീസിനെ അനുസരിച്ചത് നിരുപാധിക അനുസരണം അല്ല. എങ്കില്‍ എന്ത് ഉപാധിയാണ് വെച്ചതെന്നാണ് ചോദ്യം. ആദം ഒരിക്കലും ഇബ്ലീസിനെ കുറിച്ച് അല്ലാഹുവിനു സമാനമായതോ അല്ലെങ്കില്‍ അതിലേറെയോ സ്ഥാനമുള്ള ആളാണെന്നു ചിന്തിച്ചിട്ടില്ല. അല്ലാഹുവിനെ ബോധപൂര്‍വം ധിക്കരിച് അവന്റെ വിധിവിലക്കുകലെക്കാള്‍ ഇബ്ലീസിന്റെ ദുര്ബോധനങ്ങള്‍ അനുസരിചാലെ അത് നിരുപാധികമാവൂ.

2. സൂറത്തുല്‍ അന്‍ആം 121 പറയുന്നത് ഇപ്രകാരമാണ്: "അല്ലാഹുവിന്റെ നാമത്തില്‍ അരുക്കപ്പെട്ടിട്ടില്ലാത്തവയുടെ മാംസം നിങ്ങള്‍ തിന്നരുത്. അത് കുറ്റകരമാണ്. പിശാചുക്കള്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു; അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവരെ അനുസരിച്ചാല്‍ നിങ്ങള്‍ മുശ്രിക്കുകള്‍ തന്നെ, തീര്‍ച്ച"
ഇതിന്റെ പശ്ചാത്തലം ഇതാണ്: മുസ്ലിംകളോട് ചിലര്‍ ഇങ്ങനെ തര്‍ക്കിച്ചു: "ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ട് വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത് ഭക്ഷിക്കുവാന്‍ പാടില്ലെന്നും എന്നാല്‍ മനുഷ്യന്‍ വധിക്കുന്നത് ഭക്ഷിക്കാം എന്നും മുഹമ്മദ്‌ ജല്പ്പിക്കുന്നു." ഈ പശ്ചാതലത്തിലാനു പ്രസ്തുത സൂക്തം അവതരിക്കുന്നത്. ഇവരുടെ ഈ യുക്തിവാദം നിങ്ങള്‍ അനുസരിച്ചാല്‍ നിങ്ങളും മുശ്രിക്കുകള്‍ ആകുമെന്ന് അല്ലാഹു പറയുന്നു. ശിര്‍ക്ക് വരാന്‍ ഇവിടെ അഭൌതികതയോ പ്രാര്തനാഭാവമോ വേണമെന്ന് പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ നിയമനിര്മാനത്തിന്റെ പരമാധികാരത്തിലുള്ള കടന്നു കയറ്റമാണ് ഇവിടത്തെ വിഷയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK