'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 11, 2013

ജമാഅത്തുകാര്‍ക്ക് സൌദിയിലേക്ക് പോയിക്കൂടെ ?.

മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പും വടംവലിയും പരസ്പരാക്ഷേപംചൊരിയലും പല മുജാഹിദ് സുഹൃത്തുക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നത് ഒരു രഹസ്യമല്ല. സ്വഭാവികമായി അവരില്‍ പലരും ജമാഅത്തെ ഇസ്ലാമിയെയും അറിയാന്‍ ശ്രമിക്കുന്നു. തങ്ങള്‍ നിരന്തരമായി അതിനെതിരെ കേട്ട ആക്ഷേപത്തിലെ വസ്തുതകളെ വിശകലനവിധേയമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പരസ്പരം പഴിചാരുകയും പോരാടികൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ വാക്ക് കേട്ടാണല്ലോ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണ രൂപീകരിച്ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിയുന്നു. ഇയ്യിടെ ചില ജമാഅത്ത് സുഹൃത്തുക്കള്‍ക്ക്  മുജാഹിദ് സഹോദരങ്ങളില്‍ നിന്ന് അയച്ചുകിട്ടിയ ചോദ്യം അതാണ് വ്യക്തമാക്കുന്നത്. ചോദ്യം ഇതാണ്.

നിങ്ങൾ പറയുന്നു ഒരു മുസ്ലിം ഇസ്ലാമിക ഭരണം ഉള്ളയിടത്ത് മാത്രമേ ജീവിക്കാവൂ, എങ്കിൽ മാത്രമേ അവന്റെ ഈമാൻ പൂർണ്ണമാവൂ, അപ്പോൾ നിങ്ങൾ ആദ്യം ഇന്ത്യ വിട്ടു സൌദിയിൽ പോവുകയല്ലേ വേണ്ടത് ?

ഇസ്ലാമിക ഭരണത്തിന് കീഴിലെ ഒരു മുസ്ലിമിന് ജീവിക്കാവൂ എന്ന് നിങ്ങൾ പറയുന്നുണ്ടോ ?

സത്യത്തില്‍ ഈ ചോദ്യം മുജാഹിദുകളും അവരെ തുടര്‍ന്ന് മറ്റു വിഭാഗങ്ങളും നിരന്തരമായി ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഉത്ഭവിച്ച ഒരു സംശയമാണ്. ഇത്തരമൊരു വാദം ജമാഅത്ത് ഏതെങ്കിലും കാലത്ത് ഉന്നയിച്ചിരുന്നോ ?. ഉണ്ടെങ്കില്‍ ആരാണതുന്നയിച്ചത് ?. എന്തായിരുന്നു ആ വാദം ?. എന്നിങ്ങനെ ഈ വാദത്തിന് ഉപോദ്പലകമായ തെളിവുകളൊന്നും പൊതുവെ ഹാജറാക്കപ്പെടാറില്ല. ചിലപ്പോഴെങ്കിലും ഒരു തെളിവായി കൊണ്ട് വരാറുള്ളത് മൌദൂദി സാഹിബ് ഖുതുബാത്തില്‍ പറഞ്ഞ ഒരു ഉദ്ധരിയാണ്.  ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിതമാകാത്ത ഭവനം പോലെയാണ് എന്ന മൌദൂദി പറഞ്ഞുവെന്നും. അതിന്റെ അര്‍ഥം ഭരണമില്ലെങ്കില്‍ ദീനില്ല എന്നല്ലേ. അപ്പോള്‍ ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ജീവിക്കുന്ന മുസ്ലിമിന്റെ ഈമാന്‍ പൂര്‍ണമല്ല എന്ന് മൌദൂദിയും ജമാഅത്ത് പ്രവര്‍ത്തകരും വിശ്വസിക്കുന്നുവെന്നും അല്ലേ ഇതിനര്‍ഥം എന്നാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചോദിക്കുന്നത്. ഇതേ വിഷയത്തില്‍ നേരത്തെ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ അക്കാര്യം ഇവിടെ വിശദീകരിക്കുന്നില്ല.

ഞാനീ പ്രസ്ഥാനത്തെ പരിചയപ്പെട്ടിട്ട് കാല്‍നൂറ്റാണ്ടിലേറെയായി അതിനിടയില്‍  മുകളിലെ ചോദ്യത്തിന് സഹായകമായ ഒരു പ്രസ്താവനയോ, പ്രസംഗമോ, ലേഖനമോ, പുസ്തക ഉദ്ധരണിയോ ഞാനിതുവരെ കണ്ടിട്ടില്ല. ഇസ്ലാമിക ഭരണം ഉണ്ടാവട്ടേ ഇല്ലാതിരിക്കട്ടേ ഒരു മുസ്ലിമിന്റെ ഈമാനെ അത് ബാധിക്കുന്നില്ല എന്നാണ് ഇത്രയും കാലത്തിനിടക്ക് ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കടുത്തധിക്കാരിയായ ഫറോവയുടെ കീഴിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്നിയെയാണ് അല്ലാഹു വിശ്വാസിനികള്‍ക്ക് മാതൃകയായി അവതരിപ്പിച്ചത് എന്നതു തന്നെ മതി ഇതിന് തെളിവായി. അല്ലെങ്കിലും ഈമാന്‍ എന്നത് ഒരാളുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. അതില്‍ അയാളുടെ നിയന്ത്രണത്തിലില്ലാത്ത ഒരു ബാഹ്യഘടകത്തിന് സ്വധീനം ചെലുത്താനാവും എന്ന് കരുതുന്നത് തന്നെ ശരിയല്ല.

മുജാഹിദ് സുഹൃത്തിന്റെ മേലെ നല്‍കിയ ചോദ്യത്തിലേക്ക് മടങ്ങാം. നിങ്ങള്‍ പറയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്. സത്യത്തില്‍ ജമാഅത്ത് പറയുന്നതായി ജമാഅത്ത് വിമര്‍ശകര്‍ ആരോപിക്കുകയാണിവിടെ. ജമാഅത്ത് പറയുന്നെങ്കില്‍ ആര് എവിടെ പറഞ്ഞുവെന്ന് അവര്‍ വ്യക്തമാക്കട്ടേ.. അപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാം. അങ്ങനെ ഒരു വാദം ഇല്ലാത്തതിനാല്‍ ചോദ്യത്തിന് ഉത്തരം പറയേണ്ട ആവശ്യം ഇല്ല. എന്ന് വെച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഒരു മുസ്ലിം ഇസ്ലാമിക ഭരണമുള്ളിടത്തേ ജീവിക്കാവൂ എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ തുടര്‍ന്ന് വരുന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. ഒരു മാതൃകാ ഇസ്ലാമിക രാജ്യമായി ജമാഅത്തെ ഇസ്ലാമി സൌദി അറേബ്യയെ കാണുന്നുമില്ല.

ഈ ചോദ്യത്തിലും മുജാഹിദ് നിലപാടിലും ആക്ഷേപത്തിലും ഉള്ള വൈരുദ്ധ്യം പ്രകടമാണ്. പലപ്പോഴും തെറ്റായ വലിയ മുന്‍ധാരണകളാണ് ജമാഅത്ത് വിമര്‍ശകരെ നയിക്കുന്നത്. ആവശ്യമായ ഡാറ്റ് കളക്ട് ചെയ്യുന്നതിന് മുമ്പ് അവര്‍ തീരുമാനത്തിലും നിലപാടിലും എത്തുന്നു. സമസ്ത മുസ്ലിയാക്കന്‍മാരുടെ പ്രസംഗം കേട്ട് ഒരാള്‍ മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്തുന്നത് പോലുള്ള ഒരു അന്തക്കേട് മുജാഹിദ് പ്രാസംഗികരുടെ പ്രസംഗം കേട്ട് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയാലും സംഭവിക്കും എന്നത് സ്വഭാവികമാണല്ലോ. എങ്കിലും തങ്ങളുടെ നേതാക്കള്‍ സത്യമേ പറയൂ എന്ന ധാരണയില്‍ അവര്‍ പറയുന്നതിനപ്പുറം വിശ്വാസിക്കാതെ അണികള്‍ പിന്തുടരുന്നു. ആ വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയപ്പോഴാണ്. ഇത്തരം മറുചിന്തകളും. ജമാത്തുകാരില്‍നിന്ന് തന്നെ കാര്യം അറിയണം എന്ന താല്‍പര്യവും ചിലരില്‍ അങ്കുരിക്കുന്നത്. ഇതിനെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു.

ഈ വിഷയത്തിലെ അവ്യക്തത നീക്കാന്‍ മുജാഹിദു സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യുന്നു..

15 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

നിര്ഭയത്വപൂര്ണമായ ഒരു ക്ഷേമ രാഷ്ട്രം എന്നത് ഇസ്ലാമിന്റെ പ്രബോധനത്തിന്റെ ഭാഗമാണ്.. ഇസ്ലാമിനെ സമഗ്രമായി ഉള്കൊള്ളുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് പ്രബോധനത്തില് അതുകൂടി വരിക സ്വാഭാവികമാണ്. സമൂഹത്തെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഒരു കാഴ്ചപ്പാടും ഇല്ലാതിരിക്കുക എന്നത് ഒരു ദര്ശനത്തിന്റെ മഹത്വമല്ല ന്യൂനതയാണ്. അത്തരം ന്യൂനതകളില്നിന്ന് മുക്തമാണ് ദൈവികദര്ശനമായ ഇസ്ലാം. ഇസ്ലാമിന്റെ വ്യക്തിതലം മുതല് രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ സകല വ്യവസ്ഥയും ഏതെങ്കിലും ഒരു മതവിഭാഗത്തിന് വേണ്ടിയല്ല മനുഷ്യര്ക്കു വേണ്ടിയുള്ളതാണ്.. അതില് രാഷ്ട്രീയം മാത്രം ഒളിച്ച് വെക്കേണ്ട ഒരു കാര്യവുമില്ല. ഇന്ത്യയില് ജീവിക്കുന്ന ഏത് രാഷ്ട്രീയ പാര്ട്ടിക്കും തങ്ങളുടേതായ ഒരു വ്യവസ്ഥിതി പുലരുന്ന നാളെയെ സ്വപ്നം കാണുകയും അത് പറയുകയും ചെയ്യാമെങ്കില് രാഷ്ട്രീയ ഉള്ളടക്കമുള്ള മതങ്ങള്ക്കും അത് പറയാം. അത് അടിച്ചേല്പിക്കുകയോ അതിന് വേണ്ടി ബലം പ്രയോഗിക്കുകയോ ചെയ്യുന്നത് വരെ ജനാധിപത്യമൂല്യമനുസരിച്ച് അത് പ്രബോധനം ചെയ്യാവുന്നതാണ്. ജമാഅത്തെ ഇസ്ലാമി അത് പറഞ്ഞില്ല എന്ന് വെച്ച് അങ്ങനെ ഒരു പ്രബോധനവിഷയം ഇല്ലാതാവുന്നില്ല.

CKLatheef പറഞ്ഞു...

രാജ്യങ്ങളുടെ ഘടനയിലും ലോകവ്യവസ്ഥയിലും കാതലായ മാറ്റം സംഭവിച്ച ആധുനിക യുഗത്തില് രാഷ്ട്രീയത്തെക്കുറിച്ച് അത് ഇസ്ലാമിക രാഷ്ട്രീയമായാലും പണ്ടുപറഞ്ഞത് തന്നെ ആവര്ത്തിക്കുകയോ പ്രാവര്ത്തികമാക്കുകയോ ചെയ്യാനാവില്ല. ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായങ്ങളെ സ്വരൂപിച്ചുകൊണ്ടു മാത്രമേ ആധുനിക യുഗത്തില് ഏത് രാഷ്ട്രീയ ഘടനക്കും നിലവില് വരാനാകൂ.. അറബ് വസന്താനന്തരം നിലവില് വന്ന സ്ഥലങ്ങളില് പോലും ഏകാധിപത്യസ്വേഛാധിപത്യ ഭരണകൂടങ്ങളെ നീക്കുന്നതില് ജനങ്ങളൊന്നാകെ രംഗത്തിറങ്ങിയെങ്കിലും തുടര്ന്നുള്ള ഭരണകൂടങ്ങളെ തെരഞ്ഞെടുത്തത് ജനാധിപത്യമാര്ഗത്തിലൂടെയാണ്.

CKLatheef പറഞ്ഞു...

ആധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള് തങ്ങളുടെതായ വിശ്വാസാദര്ശങ്ങള് മാത്രം ഉള്കൊള്ളുന്നവരുടെ ഒരു രാഷ്ട്രീയ പാര്ട്ടി രൂപീകരിക്കുന്നതിന് പകരം എല്ലാവര്ക്കും പങ്കാളിത്തമുള്ള ബഹുജനപാര്ട്ടി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ പോലും നേരിടുന്നത്. ഇത് താല്കാലികമായ ഒരു അടവല്ല. രാഷ്ട്രീയമായ പിന്തുണക്ക് ആദര്ശപരമായ മാറ്റം അനിവാര്യമല്ല എന്നതുകൊണ്ട് അടിസ്ഥാനപരമായി തന്നെ സ്വീകരിച്ച ഒരു നയമാകുന്നു..

രാജ്യത്തിലെ ജനങ്ങളെ വ്യത്യസ്ഥ അവകാശങ്ങളുള്ള പൌരന്മാരായി ഇനിമുതല് കണക്കാക്കുന്നതല്ല. അതുകൊണ്ട് തന്നെ ദിമ്മികള്ക്ക് ജിസിയയും മുസ്ലിംകള്ക്ക് സകാത്തും പിരിച്ചെടുക്കുക എന്നതരത്തിലുള്ള വേര്ത്തിരിവുകള് ഇനിയുള്ള ഇസ്ലാമിക രാഷ്ട്രഘടനയിലും ഉണ്ടാകാവതല്ല എന്നാണ് ആധുനിക ഇസ്ലാമിക രാഷ്ട്മീമാംസകരുടെ അഭിപ്രായം.

sulaiman perumukku പറഞ്ഞു...

വിചിത്ര ചിന്തകള്‍ വിതച്ച നായകര്‍
മറഞ്ഞിടുന്നതിന്‍ മുമ്പായി
ഫണം വിടര്‍ത്തി ശിരസ്സിന്‍ നേരെ
നിരന്നു നിന്നതു കാണുക നാം
.......................................................
ഇസങ്ങളല്ലാം നിരാശ നല്‍കി
തകര്‍ന്നു വീണതു കാണുക നാം
ഇരുള്‍ നിറഞ്ഞ മഹീ തലത്തില്‍
പ്രകാശ ദീപം തെളിക്കുക നാം...
ഉണര്‍ന്നെണീക്കുക നമ്മള്‍
ഒന്നായ് പാടുക നമ്മള്‍
................................................
അരാചകത്ത്വം പടവാളെന്തി
ഉറഞ്ഞു തുള്ളുക യാണിന്ന്
ആദര്‍ശത്തിന്‍ പരിചയെടുത്ത്
രണാങ്കണത്തിലിറങ്ങുക നാം

Unknown പറഞ്ഞു...

"മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പും വടംവലിയും പരസ്പരാക്ഷേപംചൊരിയലും പല മുജാഹിദ് സുഹൃത്തുക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നത് ഒരു രഹസ്യമല്ല. സ്വഭാവികമായി അവരില്‍ പലരും ജമാഅത്തെ ഇസ്ലാമിയെയും അറിയാന്‍ ശ്രമിക്കുന്നു. തങ്ങള്‍ നിരന്തരമായി അതിനെതിരെ കേട്ട ആക്ഷേപത്തിലെ വസ്തുതകളെ വിശകലനവിധേയമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പരസ്പരം പഴിചാരുകയും പോരാടികൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ വാക്ക് കേട്ടാണല്ലോ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണ രൂപീകരിച്ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിയുന്നു."

ഹൊ, എന്തൊരു മഹത്തായ വെളിപ്പെടുത്തലാണിത്.

"ഞാനീ പ്രസ്ഥാനത്തെ പരിചയപ്പെട്ടിട്ട് കാല്‍നൂറ്റാണ്ടിലേറെയായി അതിനിടയില്‍ മുകളിലെ ചോദ്യത്തിന് സഹായകമായ ഒരു പ്രസ്താവനയോ, പ്രസംഗമോ, ലേഖനമോ, പുസ്തക ഉദ്ധരണിയോ ഞാനിതുവരെ കണ്ടിട്ടില്ല. ഇസ്ലാമിക ഭരണം ഉണ്ടാവട്ടേ ഇല്ലാതിരിക്കട്ടേ ഒരു മുസ്ലിമിന്റെ ഈമാനെ അത് ബാധിക്കുന്നില്ല എന്നാണ് ഇത്രയും കാലത്തിനിടക്ക് ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കടുത്തധിക്കാരിയായ ഫറോവയുടെ കീഴിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്നിയെയാണ് അല്ലാഹു വിശ്വാസിനികള്‍ക്ക് മാതൃകയായി അവതരിപ്പിച്ചത് എന്നതു തന്നെ മതി ഇതിന് തെളിവായി."

ഇത് അതിലുംവലിയ വെളിപ്പെടുത്തൽ. പക്ഷെ ഇതിലും കേമാമായിട്ടുള്ളത് അടുത്ത വെളിപ്പെടുത്തലാണ്. അത് താഴെ.

"സമസ്ത മുസ്ലിയാക്കന്‍മാരുടെ പ്രസംഗം കേട്ട് ഒരാള്‍ മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്തുന്നത് പോലുള്ള ഒരു അന്തക്കേട് മുജാഹിദ് പ്രാസംഗികരുടെ പ്രസംഗം കേട്ട് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയാലും സംഭവിക്കും എന്നത് സ്വഭാവികമാണല്ലോ."

അപ്പോൾ ജമാഅത്തുകാര് പറയുന്നതുകേട്ട് മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്താമോ എന്ന ഒരു സംശയം ഇവിടെ ബാക്കി നിൽക്കുന്നു.

Unknown പറഞ്ഞു...

മടവൂർവിഭാഗക്കാരായ ചില മുജാഹിദ് സഹോദരങ്ങളുമായി ഈയിടെ ഞാൻ അല്പം അടുപ്പം കാണിക്കുന്നതായി കണ്ടിട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിദ്യയുമായി എന്റെടുത്തും വന്നിരുന്നു ഒരു സമഗ്രയിസ്‌ലാമിയായ ജ:ഇ: ക്കാരൻ. ദൈവീകവ്യവസ്ഥ-ജനാതിപത്യം/ ഇന്ത്യൻഭരണം-താഗൂത്ത്/ വോട്ട്-ശിർക്ക് എന്നിങ്ങനെ ജമാഅത്തെ ഇസ്‌ലാമി ഫരിചയപ്പെടുത്തിയിരുന്ന സുന്തരമായ സമഗ്ര ഇസ്‌ലാമിനെ കുറിച്ച് കുറച്ചുനേരം സംസാരിച്ചതിനു ശേഷം അദ്ദേഹത്തോട് ഞാൻ ചോദിച്ചു "ഇപ്പോൾ ജീവിതം മുഴുവൻ ഇബാദത്താക്കുന്നതിന്റെ ഭാഗമായി ക്വുർആനോത്ത് മാറ്റിവെച്ചു മീഡിയവണ്ണിലെ 'പതിനാലാം രാവ്' കണ്ടാൽ മതിയോ, അതോ ക്വുർആനോത്ത് ആദ്യമേ തീർത്തു വെച്ചിട്ട് കണ്ടാൽ മതിയോ" എന്ന്!. എന്നാൽ പതിനാലാംരാവു പോലെ ചിരിച്ച മുഖവും, വെണ്ണ പോലെയുള്ള സ്വഭാവവുമായി വന്ന ജ:ഇ: ക്കാരൻ കടന്നൽകുത്തേറ്റതു പോലെയുള്ള മുഖവുമായി തിരിച്ചു പോയതിലെ സമഗ്രതയാണ് എനിക്ക് ഇപ്പോഴും പിടികിട്ടാത്തത്.

CKLatheef പറഞ്ഞു...

(((ഇത് അതിലുംവലിയ വെളിപ്പെടുത്തൽ. പക്ഷെ ഇതിലും കേമാമായിട്ടുള്ളത് അടുത്ത വെളിപ്പെടുത്തലാണ്. അത് താഴെ.)))

പ്രത്യേകിച്ച് ആര്‍ക്കും പ്രയോജനം ചെയ്യാത്ത, തന്റെ വൈകാരികതയെ തൃപ്തിപ്പെടുത്താന്‍ മാത്രം ഉതകുന്ന ഇത്തരം കമന്റുകള്‍ ഒരു മുജാഹിദില്‍നിന്ന് അപ്രതീക്ഷിതമല്ല.

CKLatheef പറഞ്ഞു...

((( എന്നാൽ പതിനാലാംരാവു പോലെ ചിരിച്ച മുഖവും, വെണ്ണ പോലെയുള്ള സ്വഭാവവുമായി വന്ന ജ:ഇ: ക്കാരൻ കടന്നൽകുത്തേറ്റതു പോലെയുള്ള മുഖവുമായി തിരിച്ചു പോയതിലെ സമഗ്രതയാണ് എനിക്ക് ഇപ്പോഴും പിടികിട്ടാത്തത്.)))

ഇത് പിടുത്തം കിട്ടാന്‍ ഖുര്‍ആനില്‍ നബിയുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി അല്ലാഹു പറഞ്ഞ ഒരു വചനം ഓര്‍ത്താല്‍ മതി. താങ്കള്‍ കഠിന ഹൃദയനും പരുഷ സ്വഭാവിയും ആണെങ്കില്‍ ആളുകള്‍ നിന്റെ ചുറ്റില്‍നിന്നും അകന്ന് പോകുമായിരുന്നുവെന്നാണ് അതിന്റെ സാരം.. അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.

CKLatheef പറഞ്ഞു...

മുജാഹിദുകളില്‍ തന്നെ പെട്ട മടവൂര്‍ വിഭാഗവുമായി മറ്റൊരു മുജാഹിദുകാന്‍ അടുപ്പം കാണിക്കുന്നത് അത്ര സാധാരണമല്ല. അതിനാല്‍ താങ്കള്‍ അതിന് മുതിര്‍ന്നപ്പോള്‍ ഒരു പക്ഷെ നാട്ടിലെ ജമാഅത്തുകാര്‍ക്ക് അതൊരു അത്ഭുതമായിട്ടുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ താങ്കളെ കാണാന്‍ വന്നതെങ്കില്‍ അങ്ങനെ ചിന്തിക്കാം.. പുള്ളിപ്പുലിയുടെ പുള്ളി തൂത്താല്‍ പോകില്ല എന്ന് പറഞ്ഞത് പോലെ, ബാലിശമായ കാര്യങ്ങളില്‍ പിടിച്ച് ഉത്തരം മുട്ടിക്കുക കുതര്‍ക്കം നടത്തുക എന്ന മുജാഹിദ് ശൈലി താങ്കള്‍ക്ക് മാറ്റാനാവില്ലല്ലോ.. തന്റെ വീട്ടില്‍ കടന്നുവന്ന ഇസ്ലാമിക പ്രവര്‍ത്തകരോട് മാന്യമായി സംസാരിക്കാന്‍ താങ്കള്‍ക്ക് കഴിയേണ്ടതായിരുന്നു. അവര്‍ പറയുന്നത് കേള്‍ക്കുക മാത്രമല്ല, താങ്കള്‍ക്ക് പറയാനുള്ളത് പറയാനും കൂടിയാണ് അത്തരം സന്ദര്‍ഭം ഉപയോഗപ്പെടുത്തേണ്ടത്.

നിങ്ങള്‍ക്ക് ജമാഅത്തുമായി അഭിപ്രായ വ്യത്യാസമുള്ളത് പതിനാലാം രാവ് മീഡിയാ വണ്ണില്‍ വേണോ വേണ്ടയോ എന്ന കാര്യത്തിലാണെങ്കില്‍ പിന്നെ അവരെപ്പോലെ എനിക്കൊന്നും താങ്കളോട് പറയാനില്ല..

Unknown പറഞ്ഞു...

ഈ ജമാഅത്തെ ഇസ്‌ലാമിക്കാര് ഫയങ്കര ഫുത്തിയുള്ളവരാണെന്ന് വിവരമില്ലാത്തവർ പറയുന്നത് എത്ര ശരി. ഞാനൊരു മുജാഹിദാണെന്ന് എത്ര പെട്ടെന്ന് കണ്ടുപിടിച്ചു. ഹ..ഹ.

ഇത് വായിക്കുന്ന, എന്നെ അറിയുന്ന എന്റെ വല്ല സുഹൃത്തുക്കളും ഇത് കാണുന്നുണ്ടെങ്കിൽ നിങ്ങൾ മൂക്കത്ത് വിരൽ വെക്കരുത്ട്ടോ...

(അതിന് ആരാണ് ഇത് കാണുക. ആകെയുള്ള 9 കമന്റുകളിൽ ആറെണ്ണവും ഇങ്ങോരുടേത് തന്നെയല്ലേ. ഒന്നൊഴിച്ചാൽ ബാക്കി എന്റെതും)

Unknown പറഞ്ഞു...

"നിങ്ങള്‍ക്ക് ജമാഅത്തുമായി അഭിപ്രായ വ്യത്യാസമുള്ളത് പതിനാലാം രാവ് മീഡിയാ വണ്ണില്‍ വേണോ വേണ്ടയോ എന്ന കാര്യത്തിലാണെങ്കില്‍ പിന്നെ അവരെപ്പോലെ എനിക്കൊന്നും താങ്കളോട് പറയാനില്ല.."

ഹ..ഹ.. പൊന്നുമോനേ... ഈ പൊട്ടൻകളി വേറെ വല്ലവരോടും മതി കേട്ടോ. ജീവിതം മുഴുവനും ഇബാദത്താക്കാൻ ഇറങ്ങിത്തിരിച്ച നിങ്ങൾ ഇപ്പോൾ തുടങ്ങിവെച്ച ഹറാമുകളുടെ കൂത്തരങ്ങായ ആ ചാനലുണ്ടല്ലോ., അത് ഇസ്‌ലാമിക സമഗ്രതയുടെ ഏതു ഭാഗമാണെന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചത്. അതുകൊണ്ടാണ് മുഖം വീർപ്പിച്ചു ഇറങ്ങിപ്പോയത്. പൊതുവെ നിങ്ങൾ മുന്നോട്ടുവെച്ച മുന്തിയതരം സമഗ്രതകളൊന്നും നിങ്ങൾക്ക് ബാധകമായിട്ടില്ലല്ലോ., അതൊക്കെ നിങ്ങളെല്ലാത്തവർക്ക് മാത്രമുള്ളതല്ലേ..
(പാവം.. ഈ സമഗ്രത കേട്ടു സർക്കാർജോലി ശിർക്കും,ഹറാമുമാണെന്ന് പഠിച്ചു ആ ജോലി കളഞ്ഞു സർട്ടിഫിക്കറ്റ് കീറിയിട്ടവർ എത്ര വിഡ്ഢികൾ)

Unknown പറഞ്ഞു...

ഞാൻ വിട്ട മറുപടി ഇതുവരെ പ്രസിദ്ധപ്പെടുത്തിയില്ല. നെട്ടല്ലില്ലെങ്കിൽ പിന്നെ ഈ പണിക്കു നില്ക്കരുത്. വായനക്കാരന് നേരിട്ട് അഭിപ്രായം അറിയിക്കാനുള്ള ഓപ്ഷൻ ഒഴിവാക്കിയതിൽ നിന്നും ഈ കാപട്യം മനസ്സിലാകുന്നുണ്ട്. ജമാഅത്തുകാരുടെ പൊതുസ്വഭാവമാണിത്. അതുമനസ്സിലാക്കി വിട്ട കമെന്റുകൾ സേവ് ചെയ്തു വെച്ചിരുന്നു. ഇതുവരെ വിട്ട മുഴുവൻ കമന്റും (താങ്കളുടെതടക്കം) ഞാൻതന്നെ പ്രസിദ്ധപ്പെടുത്തിക്കൊള്ളാം. സോഷ്യൽനെറ്റ്‌വർക്ക് ഉള്ളപ്പോൾ അതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ.

CKLatheef പറഞ്ഞു...

സയ്യിദ് ഫൈസല്‍ എരമള്ളൂരിനോട് ഞാന്‍ സംവദിച്ചത് ഒരു മുജാഹിദുകാരനാണെന്ന ധാരണയോടെയാണ്. മുജാഹിദ് സുഹൃത്തിന്റെ ചോദ്യത്തിനുള്ള മറുപടി എന്ന നിലക്കാണ് ഞാനീ പോസ്റ്റ് ഇട്ടത്. സ്വാഭാവികമായും പ്രതീക്ഷിച്ചത് ഇതില്‍ ഒരു മുജാഹിദുകാരനെങ്കിലും ഇടപെടും എന്നാണ് എന്നാല്‍ അതിന് പകരം ഇവിടെ വന്ന മാന്യദേഹം മുജാഹിദ് സംവാദ ശൈലി കാണിച്ചെങ്കിലും താന്‍മുജാഹിദല്ല എന്ന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു.. എന്നാല്‍ ആരാണെന്ന് വ്യക്തമാക്കാനുള്ള സന്നദ്ധത കാണിക്കുന്നുമില്ല. ഇത്തരം ഒരു സംവാദ ശൈലിയോട് താല്‍പര്യവുമില്ല. അതിനാല്‍ കടിച്ചുപറിക്കുന്ന ഇത്തരം കമന്റുകള്‍ ഇനി ഇവിടെ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമില്ല. വിഷയത്തോടെ സംവദിക്കാം. എന്നാല്‍ കേവലം തര്‍ക്കവിതര്‍ക്കങ്ങളില്‍ എന്തെങ്കിലും പ്രയോജനം ഉള്ളതായി തോന്നുന്നില്ല. അതിനാല്‍ സുഹൃത്തിന് നല്ല സലാം...

CKLatheef പറഞ്ഞു...

പിന്നെ ഇത് കാണുന്നതാര് എന്ന സംശയമുണ്ടെങ്കില്‍ ഇതിന്റെ സൈഡ് ബാറില്‍ നല്‍കിയ സാക്ഷാല്‍ ഗൂഗിള്‍ കൌണ്ട് കാണുക.. പോരെങ്കില്‍ രാജ്യങ്ങളുടെ ഇനം തിരിച്ച സന്ദര്‍ശകരെയും വലത് വശത്ത് കാണാം.. നാല് മാസത്തിലധികമായി ബ്ലോഗില്‍ കാര്യമായി ഇടപെടാത്തതിനാല്‍ സന്ദര്‍ശകര്‍ അല്‍പം കുറവാണെങ്കിലും ഒരു പോസ്റ്റിട്ടാല്‍ ഇത്തരത്തിലുള്ള മറ്റേത് ബ്ലോഗിനേക്കാളും സന്ദര്‍ശകര്‍ ഇതിനുണ്ട് എന്ന് വിനയപൂര്‍വം ഫൈസലിനെ ഉണര്‍ത്തട്ടേ...

CKLatheef പറഞ്ഞു...

മിക്കവരുടെയും ജമാഅത്തിനോടുള്ള വിയോജിപ്പ് പഠനം കൊണ്ട് രൂപപ്പെട്ടതല്ല, അറിവില്ലായ്മയില്‍നിന്നുണ്ടായതാണ്. അത് ഇവിടെ തെളിയിച്ച് തരാന്‍ ഞാന്‍ തയ്യാറാണ്. അല്‍പം കൂടി മാന്യമായ ഒരു ശൈലിയില്‍ കാര്യങ്ങള്‍ പറയാനുള്ള വിവേകം മാത്രം കാണിച്ചാല്‍ മതി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK