'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 12, 2013

തുര്‍ക്കി; ഇസ്ലാമിസ്റ്റുകള്‍ ത്രിശങ്കുവിലോ ?

ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക ചലനങ്ങളില്‍ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. തുര്‍ക്കിയിലെ ഭരണാധികാരിയെയും ഭരണകൂടത്തെയും ഒരു മാതൃകയായി അവര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനിയും അങ്ങനെ ചെയ്യമോ എന്ന് ചിലര്‍ സംശയിക്കുന്നു. അത്തരം ഒരു സംശയമാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്ന ഐ.എസ്.എം നേതാവിന്റെ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത്. ആ വിഷയത്തില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.  ബ്ലോഗില്‍ നല്‍കിയ കമന്റുകള്‍ ഇതുവരെയും പ്രസിദ്ധീകരിച്ചു കാണാത്തതുകൊണ്ടാണ് ഈ ബ്ലോഗില്‍ ഇത്തരം ഒരു പ്രതികരണം ആവശ്യമായി വന്നത്.

എന്താണ് ഇപ്പോഴുണ്ടായ പ്രകോപനം?. അദ്ദേഹം തന്നെ പറയുന്നത് കാണുക.

ഇസ്‌തംബൂളിലെ പ്രസിദ്ധമായ ഗെസി പാര്‍ക്ക്‌ പൊളിച്ചു മാറ്റി, ആധുനിക രീതിയില്‍ സൗന്ദര്യവത്‌കരണം നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കുറച്ചുപേര്‍ തുടങ്ങിയ പ്രതിഷേധമാണ്‌ പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. ഇരുന്നൂറോളം മരങ്ങള്‍ നശിപ്പിച്ചും പാര്‍ക്കിന്റെ പഴമ തകര്‍ത്തുമുള്ള സൗന്ദര്യവത്‌ക്കരണം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഇറങ്ങിത്തിരിച്ച ആക്‌ടിവിസ്റ്റുകള്‍, പാര്‍ക്കില്‍ ഒത്തുചേര്‍ന്ന്‌ സംരക്ഷണ കവചം ഒരുക്കി. എന്നാല്‍ പൊലീസിന്റെ അകമ്പടിയോടെ അധികൃതര്‍ പാര്‍ക്ക്‌ തകര്‍ത്തു. തുടര്‍ന്നാണ്‌ തക്‌സീര്‍ സ്‌ക്വയറില്‍ യുവാക്കള്‍ കൂട്ടത്തോടെ തമ്പടിക്കുകയും കൂറ്റന്‍ റാലികളും പ്രതിഷേധ പരിപാടികളും പണിമുടക്കും അതിനിടെ അക്രമങ്ങളും അരങ്ങേറുകയും ചെയ്‌തത്‌.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ്‌ നടത്തിയ നടപടികള്‍ തെരുവു യുദ്ധമായി മാറി. നൂറു കണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റു. രണ്ടായിരത്തോളം പേരെ അറസ്റ്റു ചെയ്‌തു. ഇതോടെ സമരം അങ്കാറയിലേക്കും മറ്റു നഗരങ്ങളിലേക്കും പടരുകയായിരുന്നു.  (ബ്ലോഗില്‍ നിന്ന്) 

ഇത്രയും വായിച്ചാല്‍ സമരം ന്യായമാണെന്ന് തോന്നാം. പിന്തുണക്കപ്പെടേണ്ടതാണെന്നും. കാരണം മരം ഇപ്പോള്‍ ഒരു വികാരമാണല്ലോ. മരം വെട്ടി നഷിപ്പിക്കുന്ന, പാര്‍ക്ക് ഇല്ലാതാക്കുന്ന പ്രധാനമന്ത്രി തീര്‍ചയായും എതിര്‍ക്കപ്പെടേണ്ടത് തന്നെ. ഭരണാധികാരി ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയാകുമ്പോള്‍ പാര്‍ക്ക് തകര്‍ത്തതില്‍ അല്‍പം മതമൌലികവാദവും മതേതരന്‍മാര്‍ സംശയിച്ചേക്കാം. എന്നാല്‍ സത്യം എന്താണ്. 2002 മുതല്‍ തന്റെ ഭരണ കാലയളവില്‍ 160 പാര്‍ക്കുകള്‍ അദ്ദേഹം പണിതിട്ടുണ്ട്. ഇനി ഉര്‍ദുഗാന്‍ മരത്തിന്റെ ശത്രുവാണോ അല്ലേ അല്ല. കാരണം ഇക്കാലയളവില്‍ 2 ബില്യണ്‍ (20 കോടി) മരങ്ങള്‍ രാജ്യവ്യാപകമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. മരം നടലിന്റെ പ്രാധാന്യം ഇസ്ലാമിസ്റ്റുകളെ ആരും പഠിപ്പിക്കേണ്ട എന്ന് ബോധ്യപ്പെടുത്തുമാര്‍ നട്ട മരത്തിന് കീഴില്‍നിന്ന് തന്നെയാണ് അവന്‍മാര്‍ പ്രക്ഷോഭം നടത്തുന്നത്. 

പിന്നെ എന്താണ് പ്രശ്നം. രണ്ട് കാര്യങ്ങളാണിവിടെ ഉള്ളത് ഒന്ന് പ്രക്ഷോഭവും രണ്ട് അതിന് കാരമമായ പാര്‍ക്ക് പൊളിക്കാനുള്ള തീരുമാനവും. ഇവയെ രണ്ട് പ്രശ്നമായി കാണുന്നത്. പാര്‍ക്ക് പൊളിക്കാനുള്ള തീരുമാനത്തെ പ്രക്ഷോഭത്തിനുള്ള യഥാര്‍ഥ കാരണമായി കാണാന്‍ കഴിയാത്തതുകൊണ്ട് തന്നെ. ഭരണാധികാരികള്‍ രാജ്യത്തിന്റെയും നിവാസികളുടെയും സൌകര്യം മുന്‍നിര്‍ത്തി ചില സംഹാരങ്ങളും നിര്‍മാണങ്ങളുമൊക്കെ നടത്തുക സ്വാഭാവികമാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കുമാര്‍ വലിയ പ്രക്ഷോഭമൊന്നും അതുകൊണ്ട് ഉണ്ടാവാറില്ല. ഉര്‍ദുഗാന്‍ ഒരു ഏകാധിപതിയല്ല. തീര്‍ത്തും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ക്രമാനുഗതമായി ഭൂരിപക്ഷം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്ത എ.കെ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം ഉണ്ടാക്കിയ ഭരണനേട്ടങ്ങള്‍ തന്നെയാണ് 34 ശതമാനത്തില്‍നിന്ന് 50 ന് മുകളിലേക്ക് അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. അദ്ദേഹം തന്റെ ഭരണകാലയളവില്‍ ചെയ്ത ചില പ്രവര്‍ത്തനങ്ങള്‍ പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇയ്യിടെയാണ് അദ്ദേഹം ഐ.എംഎഫില്‍നിന്ന് എടുത്ത വായ്പ പൂര്‍ണമായി തിരിച്ചടച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുക്കുന്നുവെന്ന് താരതമ്യം ചെയ്താല്‍ അതിന്റെ പ്രാധാന്യം നമുക്ക് പെട്ടെന്ന് പിടിക്കിട്ടും. കടം തിരിച്ചടക്കുക മാത്രമല്ല. തുര്‍ക്കിയെ അദ്ദേഹം ലോകത്തെ പതിനാറാമത് സാമ്പത്തിക ശക്തിയായി ഉയര്‍ത്തുകയും പത്ത് വര്‍ഷം കൊണ്ട് ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആളോഹരി വരുമാനം രണ്ടിരട്ടിയായി വര്‍ദ്ധിപ്പിച്ചു. കയറ്റുമതി 30 ബില്യണില്‍നിന്ന് 114 ലേക്ക് ഉയര്‍ത്തി. 

ഇതൊക്കെകൊണ്ട് എന്ത് സംഭവിച്ചു വെന്ന് ചോദിച്ചാല്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇനി അടുത്ത കാലത്തൊന്നും തുര്‍കി ഭരണത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നവര്‍ മനസ്സിലാക്കി. ലോകമെമ്പാടും ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ കുരച്ചുചാടാന്‍ എല്ലായിടത്തേയും പോലെ മേല്‍ കാരണങ്ങളാല്‍ തുര്‍ക്കിയിലെ പ്രതിപക്ഷത്തിന് സാധിച്ചില്ല. കാരണം ഇപ്പോള്‍ വരുന്ന വസന്തം അത് തുര്‍ക്കിയില്‍ നേരത്തെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ധാര്‍മികത സംരക്ഷിക്കുന്ന ചില നിയമങ്ങളുടെ മറപിടിച്ച് തുര്‍ക്കിയിലെ മതേതരത്വം തകര്‍ക്കുന്നേ എന്ന് മുറവിളി കൂട്ടി പ്രതിപക്ഷം രംഗത്തിറങ്ങുന്നത് അതിന് തഖ്സീം ഒരു കാരണമാക്കി എന്ന് മാത്രം. തഖ്സീം എന്നല്‍ അറബിയില്‍ വിതരണം ചെയ്യുക/വിഭജിക്കുക എന്നാണ് അര്‍ഥം. പട്ടണത്തിലെ ജലവിതരണ കേന്ദ്രം ഇവിടെയായിരുന്നതിനാലാണ് ആ പേര്‍ ലഭിച്ചത്. ഉസ്മാനി ഭരണത്തിന്റെ ആയുധ കേന്ദ്രമായിരുന്ന ആ പ്രദേശത്ത് 1740 ല്‍ നിര്‍മിച്ച് കെട്ടിടം പൊളിച്ച് സ്റ്റേഡിയം ഗ്രൌണ്ട് ആക്കി മാറ്റി. 1940 ല്‍ അത് പൊളിച്ച് നീക്കി മുസ്ത്വഫ ഇസ്ലാമത്തിന്റെ കീഴിലുള്ള റിപ്ലബ്ലിക്ക് ഭരണകൂടം. ഇപ്പോഴത്തെ പ്രതിപക്ഷം പാര്‍ക്ക് ആക്കി മാറ്റി. ഈ പാര്‍ക്ക് കുടിയന്‍മാരുടെയും അധര്‍മകാരികളുടെയും വിഹാര രംഗമാണ്. അടിയുംപിടിയും കൊലയും അവിടുത്തെ സ്ഥിര സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാലി നടത്തുന്നത് പോലുള്ള കാര്യങ്ങള്‍ അവിടെ തടഞ്ഞെങ്കിലും അവിടെ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. അതുകൊണ്ടുകൂടിയായിരിക്കാം രാജ്യത്തിന്റെ വരുമാനത്തിലേക്ക് നല്ലൊരു മുതല്‍ കൂട്ടായ വ്യാപാര സമുച്ചയം എന്ന ആശയത്തിലേക്ക് ഉര്‍ദുഗാന്‍ വന്നത്.  തഖ്സിം ചത്വരം ഹോട്ടല്‍, റസ്റ്റോറന്‍റ് ഷോപ്പിംഗ് മാള്‍ എന്നിവ കൊണ്ട് നേരത്തെ തന്നെ പ്രസിദ്ധമാണ്. അവിടെ പ്രശ്നമുക്തവും സാമാധാനം വരുത്താനും ഒരു പാര്‍ക്ക് വേണ്ട എന്ന് തീരുമാനിക്കാന്‍ ഭരണാധികാരി എന്ന നിലക്ക് തീര്‍ചയായും ഉര്‍ദുഗാന്‍ അവകാശമുണ്ട്. 

ഈ ഒരു സമരത്തില്‍ ഇസ്ലാമിക ശക്തികള്‍ എന്നവകാശപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഉടനെ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനം ത്രിശങ്കുവിലാകും എന്ന് മുജാഹിദ് സഹോദരങ്ങള്‍ ധരിക്കേണ്ടതില്ല. പാര്‍ക്ക് വേണോ മരത്തില്‍ ചിലത് വെട്ടണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ജനങ്ങളുടെ പൊതുവായ ഉപയോഗവും ഉപദ്രവവും നോക്കിയാണ്. അത് മനസ്സിലാക്കാത്ത ചില സുഹൃത്തുക്കള്‍ ജമാഅത്തിനോ സോളിഡാരിറ്റിക്കോ ഇല്ലാത്ത തീവ്രത ഈ വിഷത്തില്‍ ഉള്ളതായി കാണിക്കാറുണ്ട്. ഒരു പക്ഷെ അതേ ചിന്താഗതിയായിരിക്കാം. മുജീബ് കിനാലൂരിനെക്കൊണ്ട് ഇങ്ങനെ എഴുതിക്കുന്നത്. കിനാലൂര്‍ തന്റെ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്... 

'അതേസമയം, സമരക്കാരില്‍ ഇസ്‌ലാമിക ശക്തികളുമുണ്ടെന്നത്‌ മറ്റൊരു യാഥാര്‍ഥ്യമാണ്‌.തക്‌സീം ചത്വരത്തില്‍ ജുമുഅ നിര്‍വഹിച്ചും ഖുര്‍ആന്‍ പാരായണം ചെയ്‌തും തങ്ങള്‍ മുസ്‌ലിംകള്‍ തന്നെയാണെന്ന്‌ അവര്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. മാര്‍ക്‌സിസ്റ്റ്‌ സഹയാത്രികനായ ഒരു സമരാനുകൂലി അല്‍അഹ്‌റാം പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതില്‍ ഇസ്‌ലാം വിരുദ്ധ രാഷ്‌ട്രീയമില്ലെന്നും ഉര്‍ദുഗാന്‍ പിന്തുടരുന്ന വലതുപക്ഷ, നവലിബറല്‍ വികസന നയങ്ങള്‍ക്കെതിരിലുള്ള പ്രതിഷേധമാണിതെന്നും വ്യക്‌തമാക്കി. സാധാരണക്കാരെ കുടിയൊഴിച്ച്‌, ഉപരിവര്‍ഗത്തിനുവേണ്ടി നഗരസൗന്ദര്യവത്‌കരണവും ലക്കുകെട്ട വികസന ശ്രമങ്ങളും നടത്തുന്ന ജനവിരുദ്ധ രാഷ്‌ട്രീയത്തെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്നാണ്‌ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്‌.   ഈ വാദം ശരിയാണെങ്കില്‍ ഉര്‍ദുഗാനെ പിന്തുണയ്‌ക്കാതിരിക്കാനും വയ്യ, സമരക്കാരെ കയ്യൊഴിയാനും വയ്യ എന്ന ത്രിശങ്കുവിലായിരിക്കും ഇസ്‌ലാമിസ്റ്റുകള്‍ (വിശിഷ്യാ കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ ) അകപ്പെടുന്നത്‌! .' (kinaloor) 

ഇത്തരം ചില നമ്പറുകൊണ്ടൊന്നും ഇസ്ലാമിസ്റ്റുകളെ ത്രിശങ്കുവിലാക്കാനാവില്ല എന്ന് വിനയ പൂര്‍വം ഓര്‍മിപ്പിക്കട്ടേ. എന്തുകൊണ്ടെന്നാല്‍ ഏത് വിഷയവും അതിന്റെ അക്ഷരങ്ങളില്‍ ഉപരിപ്ലവായി വായിച്ചല്ല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തീരുമാനം എടുക്കാറുള്ളത്. ആഴത്തില്‍ ചിന്തിച്ച് അവയുടെ ഇസ്ലാമികമായ നിലപാട് എന്ത് എന്ന് മനസ്സിലാക്കിയാണ്.

ഈ വിഷയം  പ്രത്യേകമായ പോസ്റ്റാക്കി നല്‍കിയതിന് കാരണം. ഈജിപ്തിലെ ഏകാധിപതികള്‍ക്കെതിരിലുള്ള ജനകീയ പ്രക്ഷോഭത്തെ ഇസ്ലാമിക പ്രസ്ഥാനം പിന്തുണച്ചത് കണ്ടപ്പോള്‍ ചിലര്‍ മനസ്സിലാക്കിയത്. ഏത് നാട്ടിലെയും ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെ കാരണവും സാഹചര്യവും നോകാതെ തന്നെ പിന്തുണക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയാണ് എന്നാണ്. ആ നിലക്ക് പലരും പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്.

ചുരുക്കത്തില്‍ തുര്‍ക്കി അതിന്റെ പ്രതാപത്തിലേക്ക് മടങ്ങുകയാണ്, ഇപ്പോള്‍ അതിനെതിരെയുള്ള ലഹളക്ക് ധര്‍മത്തിന്റെയോ സത്യത്തിന്റെയോ പിന്തുണയില്ല. അതിനാല്‍ ഉര്‍ദുഗാന്‍ വിജയിക്കുമെന്ന് തന്നെയാണ് അന്നാട്ടിലേയും പുറത്തുള്ളവരുമായ നിഷ്പക്ഷ നീരീക്ഷകര്‍ പ്രത്യശിക്കുന്നത്. 

15 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇത്തരം ലഹളയിലും പ്രക്ഷോഭത്തിലും പങ്കെടുക്കുന്നവരെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കും അവരുടെ പ്രക്ഷോഭം എന്തിന് വേണ്ടിയാണ് എന്ന്. ഇയ്യിടെ ഉര്‍ദുഗാന്‍ കൊണ്ടുവന്ന നിയമം പൊതുസ്ഥലത്ത് സിഗററ്റ് വലിക്കുന്നതിനെതിരെയാണ്. അതേ പ്രകാരം ഭാഗികമായ മദ്യനിരോധനവും നടപ്പാക്കി... ഇതൊക്കെ കൂട്ടിചേര്‍ത്താണ് ഈ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ... അതില്‍ കേട്ടാല്‍ ന്യായമെന്ന് തോന്നുന്ന പാര്‍ക്ക് പൊളിക്കല്‍ എന്ന ഒരു കാരണം ഉള്‍പ്പെടുത്തി എന്ന് മാത്രം. പാര്‍ക്ക് കാണുമ്പോള്‍ നമുക്കും തോന്നുന്നില്ലേ അതവിടെ നിലനിര്‍ത്തണം എന്ന്...

Backer പറഞ്ഞു...

" കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ " എന്നതില്‍ നിന്ന് മുജാഹിദ്കൾ സ്വയം ഒഴിഞ്ഞു നില്‍ക്കുകയാണോ ? മുജാഹിദ്കൾ സ്വയം നിലപാട് പ്രഖ്യാപിക്കാതെ കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന് കാത്തിരിക്കുന്നു :)

CKLatheef പറഞ്ഞു...

മുജീബ് കിനാലൂരിന്റെ ലേഖനത്തില്‍നിന്ന് മുജാഹിദുകള്‍ ഏത് പക്ഷത്താണ് എന്ന് മനസ്സിലാവുന്നില്ല. പ്രവര്‍ത്തകരെങ്കിലും ഏത് പക്ഷത്താണ് എന്ന് പറയട്ടേ. അതല്ല ഇതൊക്കെ ദുന്യാകാര്യമായതിനാല്‍ ഓരോരുത്തര്‍ക്കും തോന്നിയ നിലപാട് സ്വീകരിക്കാമെന്നാണോ..

Reaz പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Reaz പറഞ്ഞു...


ഏതു പക്ഷത്താണ് എന്ന് പറയാം സുഹൃത്തുക്കളേ, അതിന് ഇലക്ഷന്‍ ഒന്ന് കഴിഞ്ഞോട്ടെ !! അതായത് ഒരു കാന്തപുരം - നായര്‍ സ്റ്റൈല്‍ ... അതിനാണിപ്പോള്‍ മാര്‍ക്കെറ്റ് ..

അറബ് വിപ്ലവത്തില്‍ ആദ്യം എതിര്‍ത്തും, പിന്നീട് വിജയിച്ചപ്പോള്‍ മറുകണ്ടം ചാടുന്നതും നാം നേരിട്ട് വായിച്ചതാണ്.

sulaiman perumukku പറഞ്ഞു...

ഇസ്‌ലാമിക പ്രസ്ഥാനത്തെ വിമർശിക്കുമ്പോൾ
ഒരിക്കലും ബിസ്മി ചൊല്ലുകയില്ല കാരണം ബിസ്മി
ചൊല്ലിക്കൊണ്ട് അതിന് കഴിയുകയില്ല എന്നതാണ് സത്യം .

Usaid kadannamanna പറഞ്ഞു...

ലോകത്തിനു തന്നെ ആപത്തായ മദ്യം പോലുള്ള വിപത്തുകള്‍ ഇല്ലായ്മ ചെയ്യല്‍ ഇസ്ലാമിന്‍റെ നിയമം ആണ്, അതിനു (അത്തരം ജന ക്ഷേമ പരമായ നടപടികള്‍ക്ക്) ഒരു ഭരണാധികാരി വ്യക്തമായ പദ്ധതിയോടെ മുന്നിട്ടിറങ്ങുമ്പോള്‍ ഇസ്‌ലാം നടപ്പിലാക്കുന്നേ എന്ന് പറഞ്ഞു ചില കപട മതേതര വാദികളുടെ ജല്പനങ്ങള്‍ അല്പം ഉച്ചത്തില്‍ ആയതു മാത്രമാണ് ഇപ്പോള്‍ തുര്‍കിയില്‍ കാണുന്ന

Usaid kadannamanna പറഞ്ഞു...


മതം അല്ലാത്തത് എത്ര വലിയ അനീതിയോ അക്രമമോ കാണിച്ചാലും 'മതേതരത്വ-ജനാതിപത്യ' ഗീര്‍വാണങ്ങള്‍ കൂട്ടിനുണ്ടെങ്കില്‍ അത് അന്ഗീകരിക്കാം, മതം പ്രത്യേകിച്ചും ഇസ്‌ലാം മനോഹരമായ മതേതരത്വവും ജനാതിപത്യവും മുന്നോട്ടു വെച്ചാലും അത് അന്ഗീകരിക്കാന്‍ തയ്യാറല്ല എന്നത് ലോകത്ത് ആധിപത്യം മോഹിക്കുന്ന കമ്മ്യുനിസ്റ്റു-മുതലാളിത്ത വിഭാഗത്തിന്‍റെ അടിസ്ഥാന പാഠമാണ്.

Usaid kadannamanna പറഞ്ഞു...

ഇതൊക്കെ ഏറ്റു പിടിക്കാന്‍ ഇതേ കമ്മ്യുനിസ്റ്റു- മുതലാളിത്ത ചേരി ഇറങ്ങി തിരിച്ചാല്‍ അല്ഭുതപ്പെടാന്‍ ഇല്ല.
എന്നാല്‍ മറ്റൊരു കൂട്ടരെ 'ഇസ്ലാമിസ്റ്റുകള്‍' ആക്കി അതേ ഇസ്ലാമിസ്റ്റുകളുടെഎതിര്‍ പക്ഷത് സ്വയം അവരോധിക്കുന്നവര്‍ സ്വയം ആരായാണ് മനസ്സിലാക്കുന്നത്??

Mohamed പറഞ്ഞു...

ഇസ്‌ലാമിനോടും സദാചാരത്തോടും നീതിനടപ്പാവുന്നതിനോടുമുള്ള അടങ്ങാത്ത പകയും വെറുപ്പുമാണ് മുജഹിദുകളുടെ ഈ മാതിരി ഗീർവാണങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ലതീഫിന്റെ കമന്റുകൾ കിനാലൂരിന്റെ ബ്ലോഗിൽ അത്ര പെട്ടെന്ന് വെളിച്ചം കാണില്ല. കണ്ടാൽ തനിനിറം കൂടുതൽ വെളിച്ചത്താവുമല്ലോ

abdul gafoor ap പറഞ്ഞു...

എന്നാല്‍ മറ്റൊരു കൂട്ടരെ 'ഇസ്ലാമിസ്റ്റുകള്‍' ആക്കി അതേ ഇസ്ലാമിസ്റ്റുകളുടെഎതിര്‍ പക്ഷത് സ്വയം അവരോധിക്കുന്നവര്‍ സ്വയം ആരായാണ് മനസ്സിലാക്കുന്നത്??(Y)

CKLatheef പറഞ്ഞു...

ഞാനിട്ട കമന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാതിരുന്നത് ബോധപൂര്‍വമാകണം എന്നില്ല..

ameen1502 പറഞ്ഞു...

"കമാല്‍ അത്താതുര്‍ക്കിന്റെ പ്രേതം ആവാഹിച്ച അള്‍ട്രാ സെക്യുലറിസ്റ്റുകള്‍, ഉര്‍ദുഗാനെതിരെ നിരന്തരം ഉപജാപ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നത്‌ രഹസ്യമല്ല. ഇടതു ട്രേഡ്‌ യൂനിയനിസ്റ്റുകളും ലിബറല്‍ വാദികളും ഉര്‍ദുഗാന്‍ തുര്‍ക്കിയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ പോകുകയാണെന്നും ശരീഅത്ത്‌ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രചാരണം അഴിച്ചുവിടുന്നുണ്ട്‌.. ഈയിടെ, ഉര്‍ദുഗാന്‍ പാസ്സാക്കിയ രാത്രി 10 മണിക്കുശേഷം മദ്യം നിരോധിച്ചുകൊണ്ടുള്ള നിയമം ഇക്കൂട്ടരെ പ്രകോപിതരാക്കിയിരുന്നു. ഉര്‍ദുഗാന്‍, തുര്‍ക്കിയുടെ ഇസ്‌ലാമിക പാരമ്പര്യം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഇവര്‍ സംശയത്തോടെയാണ്‌ നോക്കിക്കാണുന്നത്‌.. ഇതിനിടെ, അറബ്‌ ഇസ്‌ലാമിക ലോകത്ത്‌ ഉര്‍ദുഗാന്‍ വലിയ സ്വാധീനശക്തിയും താരവുമായി മാറിയിട്ടുണ്ടെന്നത്‌ വാസ്‌തവവുമാണ്‌..തക്‌സീം സമരത്തിനു ഉര്‍ദുഗാന്‍ പ്രത്യയശാസ്‌ത്രപരമായ വ്യാഖ്യാനം നല്‍കിയത്‌ ഈ പശ്ചാത്തലത്തിലാണ്‌"

ബഷീർ പറഞ്ഞു...

വായിച്ചു

സുഹൈറലി പറഞ്ഞു...

ഈ ലക്കം ശബാബിലെ ഫീഡ്ബാക്കാണ് ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നത്. സ്വൽപം ഭേതഗതിയോടെ ഈ കുറിപ്പ് ശബാബിലേക്ക് അയക്കുവാൻ അയക്കുവാൻ അഭ്യാർഥിക്കുന്നു....
shababweekly@gmail.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK