'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഓഗസ്റ്റ് 17, 2013

ഈജിപ്ത് : മുത്തശി പത്രം പച്ചകള്ളം പറയുന്നു..

മനോരമവായനക്കാര്‍ക്ക് ഇതെന്താ സംഭവം എന്ന് അറിയില്ല. 
ഒരു രാഷ്ട്രത്തലവന്‍ ഇന്ത്യാരാജ്യത്ത് വന്ന് മൂന്ന് ദിവസത്തോളം തങ്ങി. ഒട്ടനേകം വ്യാപാരകരാറില്‍ ഒപ്പിട്ട് പോയതിന്റെ ഒരു ചെറിയ റിപ്പോര്‍ട്ട് പോലും നല്‍കാത്ത ഒരു മുത്തശിപത്രം ഇവിടെയുണ്ട്. മിക്ക പത്രങ്ങളും ഒന്നാം പേജില്‍ വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടും. മനോരമ അതിന് ശേഷം പോലും അക്കാര്യത്തെക്കുറിച്ച് ഒരു വരി എഴുതാത്തത് പലരെയും അമ്പരപ്പിച്ചിരുന്നു. എന്റെ ചില സഹ ബ്ലോഗര്‍മാര്‍ ആ വിവരം അന്ന് ഭംഗിയായി അവതരിപ്പിച്ചതിനാല്‍ അക്കാര്യം ഇവിടെ മുമ്പ് വിഷയമാക്കിയിട്ടില്ല. എന്തായിരുന്നു അതിന് കാരണം, കേവലം ഒരു വിഭാഗത്തോടുള്ള വെറുപ്പ് ആയിരിക്കും. പത്രങ്ങളുടെ സ്വാഭാവികമായ ചില അവഗണനയെന്ന് പറഞ്ഞ് തള്ളാന്‍ അതിനെ കഴിയുമോ. ഇന്ത്യാരാജ്യത്തിന് പോലും ലഭിക്കാത്ത പിന്നീട് നടക്കാന്‍ പോകുന്ന ഗൂഢാലോചനയുടെ വല്ല രഹസ്യവിവരവും ഇവര്‍ക്ക ലഭിച്ചിരുന്നോ ?. അല്ലെങ്കില്‍ ഇതിനെ ഇങ്ങനെ തമസ്കരിക്കാന്‍ എങ്ങനെ സാധിച്ചു? ഇങ്ങനെ സംശയിക്കേണ്ടി വരുന്നത്, അവിടെ നിന്നുള്ള വാര്‍ത്തകള്‍ അവര്‍ വളച്ചൊടിക്കുന്ന ശൈലികാണുമ്പോഴാണ്. ഇന്നത്തെ മലയാള മനോരമയുടെ റിപ്പോര്‍ട്ടും ഇതര പത്രങ്ങളുടെ റിപ്പോര്‍ട്ടും ശ്രദ്ധിക്കുക. അപ്പോഴാണ് ഇവരുടെ അസുഖം എത്ര കലശലാണ് എന്ന് നമുക്ക് മനസ്സിലാകുക.

***************

മനോരമയുടെ റിപ്പോര്‍ട്ട് കാണുക. 

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ക്ഷുഭിതരായി മുസ്ലിംബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ പലസ്ഥലത്തും രക്തരൂഷിതമായി മാറുകയായിരുന്നു. 

അക്രമത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നു സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തരക്കുഴപ്പത്തിലേക്കു തള്ളിവിടുന്നവരോട് ഒത്തുതീര്‍പ്പില്ലെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രസിഡന്റ് അദ്ലി മന്‍സൂര്‍ പ്രഖ്യാപിച്ചു.


അക്രമങ്ങളെ യുഎന്‍ രക്ഷാസമിതി അപലപിച്ചു. സൈന്യവും മുസ്ലിംബ്രദര്‍ഹുഡും അക്രമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും അക്രമങ്ങളെ അപലപിച്ചു.  

**************

ഇപ്പോള്‍ കാര്യം എന്തായി ?. ലക്ഷക്കണക്കിന് ആളുകള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുക മാത്രമല്ല അവര്‍ ക്ഷുഭിതരായി രക്തരൂക്ഷിതമായ അക്രമത്തിലേക്ക് തിരിഞ്ഞാല്‍ പട്ടാളം വെടിവെക്കും. അതില്‍ 700 ആളുകള്‍ രണ്ട് ഭാഗത്തുനിന്നും (സ്വാഭാവികമായി അങ്ങനെ ഉണ്ടാവുമല്ലോ) കൊല്ലപ്പെട്ടാല്‍ അത് ഒരു സാധാരണ സംഭവം മാത്രം. പട്ടാളത്തിന്റെ നടപടി അക്രമത്തിനെതിരെ. അതും വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിട്ട്. ആഭ്യന്തര കുഴപ്പമുണ്ടാക്കുന്നതും ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍. .അപ്പോള്‍ യുഎന്‍ അക്രമം അപലപിക്കുന്ന അക്രമം ഏതാണ് ?. അവസാനഭാഗത്തെങ്കിലും സൈന്യത്തെയും ചേര്‍ത്ത് പറഞ്ഞതില്‍ തല്‍കാലം ആശ്വാസം കൊള്ളാം. എന്നാലും അക്രമത്തിന്റെ മൊത്തം ഉത്തരവാദിത്തവും പരാമര്‍ശവും മനോരമ ബ്രദര്‍ ഹുഡിലേക്ക് ചേര്‍ത്ത് പറയുന്നു. 

ഇതിന്റെ ഏറ്റവും ഗുരുതരമായ ഒരു പ്രത്യഘാതം എന്താണ് എന്ന് ചോദിച്ചാല്‍ . അസത്യം പ്രചരിപ്പിക്കുന്നുവെന്നത് മാത്രമല്ല. അതികിരാതമായ കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്നത് പോലും മനോരമ വായനക്കാരെ സംശയിപ്പിക്കാനിടയാക്കും. കാര്യം ഇങ്ങനെയാണെങ്കില്‍ ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന്റെ ചെയ്തിയെ അപലപിക്കുന്നത് പോലും ശരിയായ നടപടിയല്ല. കാരണം ഒരു രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അക്രമം തടയാന്‍ ഇടപെടുക എന്നത് സ്വാഭാവികം മാത്രം. മലയാള മനോരമ വായിക്കുന്നവര്‍ക്ക് മാത്രമല്ലേ ഈ പ്രശ്നമുള്ളൂവെന്ന് തോന്നാം. എന്നാല്‍ ഇതിന്റെയൊക്കെ ചുവട് പിടിച്ച് ചില സങ്കുചിത മുസ്ലിം പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം കാര്യത്തില്‍ സമനില നഷ്ടപ്പെടുന്ന മാതൃഭൂമി വാര്‍ത്ത വാര്‍ത്തയായി തന്നെ നല്‍കി എന്നത് സന്തോഷകരമാണ്.  

******************

മാതൃഭൂമിയുടെ റിപ്പോര്‍ട്ട് കാണുക. 

പട്ടാളനടപടിയില്‍ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയും അതൃപ്തി രേഖപ്പെടുത്തി. ഈജിപ്തുമായി സാധാരണ സഹകരണം തുടരാനാകില്ലെന്നും അടുത്തമാസം നടത്താനിരുന്ന യു.എസ്.- ഈജിപ്ത് സൈനിക പരിശീലനം റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. സംഘര്‍ഷവും അനുരഞ്ജനത്തിനുള്ള നടപടികളുടെ അഭാവവും ദീര്‍ഘനാളായുള്ള യു.എസ്.-ഈജിപ്ത് പ്രതിരോധസഹകരണത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പ്രതികരിച്ചു. ഒബാമയുടെ പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും തീവ്രവാദപ്രവൃത്തികള്‍ നടത്തുന്ന അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിതെന്നും ഈജിപ്ത് ഭരണകൂടം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

***************


അമേരിക്കയുടെ ഈ പ്രതികരണവും നടപടിയും എങ്ങനെ കണക്കിലെടുക്കണം എന്ന് ഇത്തരം കാര്യത്തില്‍ അമേരിക്കയുടെ പ്രതികരണവും പ്രവര്‍ത്തനവും സൂക്ഷമമായി വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. അവര്‍ മനുഷ്യത്വഹീനമായ ചെയ്തിയെയും അന്യായങ്ങളെയും പരസ്യമായി തള്ളിപ്പറയുകയും അകമേ അവരുടെ രാജ്യതാല്‍പര്യത്തിന് അനുകൂലമായ നിലപാട്-അത് അക്രമമാണെങ്കില്‍ കൂടി-എടുക്കുകയും ചെയ്ത് ലോകത്തിന് മുന്നില്‍ നല്ല പിള്ള ചമയും. എന്നാല്‍ ഇക്കാര്യത്തില്‍ പട്ടാളത്തെ പിന്തുണക്കുന്ന അറബി രാജ്യങ്ങള്‍ക്ക് ആ യുക്തിപോലും ഇല്ലാത്തതിനാല്‍ അവര്‍ കലവറയില്ലാതെ ധനസാഹയവും പിന്തുണയും നല്‍കുന്നു. ഇതിലൂടെ ഇസ്ലാം വിരുദ്ധശക്തികള്‍ക്കും മറ്റൊരു സൌകര്യം കൂടി ലഭിക്കുന്നു, ഞങ്ങള്‍ പരിഷ്കൃത ജനത സകല കുഴപ്പത്തിനും എതിരാണെന്നും, അവിടെയൊക്കെ അധിക്രമം നടത്തുന്നത് മുസ്ലിംകളാണെന്നും പ്രചരിപ്പിക്കാന്‍ കഴിയുന്നു. ദൂരവ്യാപകമായ മറ്റൊരു അപകടം കൂടിയുണ്ട്. അത് ആരാജ്യങ്ങള്‍ താമസിയാതെ മനസ്സിലാക്കും. ശുദ്ധമായ ഇസ്ലാമിക ധര്‍മത്തെ അധര്‍മത്തിന്റെ ശക്തികളെ പിന്തുണച്ച് അടിച്ചമര്‍ത്തുകയാണ് ഈജിപ്തിലും സിറിയയിലും സമാന രാജ്യങ്ങളിലും ചെയ്യുന്നത്. 

ആയുധമെടുക്കരുത് എന്നും ഒരാളെ പോലും ഉപദ്രവിക്കരുത് എന്നതും ബ്രദര്‍ഹുഡിന്റെ ഈ പ്രക്ഷോഭത്തിലെ മുദ്രാവാക്യം തന്നെയാണ്. സില്‍മിയ (സമാധാനം) എന്നാണ് അവര്‍ ഉരുവിടുന്നത്.  ബാനറില്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നത് ആദമിന്റെ രണ്ട് മക്കളില്‍ ഒരാള്‍ തന്റെ അക്രമിയായ സഹോദരനോട് പറഞ്ഞ വാക്യമാണ്. ഖുര്‍ആനില്‍നിന്നുള്ള പ്രസ്തുത സുക്തം അവര്‍ പരക്കെ എഴുതിവെക്കുകയും അവര്‍ക്കെതിരെ പട്ടാളം വെടിവെച്ച ആദ്യ ദിവസം തങ്ങളുടെ അനുകൂല പേജില്‍ കവര്‍ ഫോട്ടോയായി പ്രദര്‍ശിപ്പിക്കുയും ചെയ്തു അത് ഇതാണ്.

നീ എന്നെ വധിക്കാനായി കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ കരമുയര്‍ത്തുന്നതല്ല.

ഞാന്‍നിന്നെകൊല്ലും എന്ന് ഖാബില്‍ ഹാബീലിനോട് പറഞ്ഞ സന്ദര്‍ഭത്തിലാണ് ഖാബീല്‍ ഇത് പറഞ്ഞത്. അന്ന് തുടങ്ങിയതാണ് ധര്‍മവും അധര്‍മവും തമ്മിലുള്ള സംഘടനം. പറഞ്ഞ പോലെ ധര്‍മചാരിയായ ഹാബില്‍ വധിക്കപ്പെട്ടു. ഇവിടെയും അത് തന്നെയാണ് സംഭവം. ഇവിടെ ഖാബീലിനെ ന്യായീകരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പട്ടാള ഭരണാധികാരിയെ ന്യായീകരിക്കുന്നതിനേക്കാള്‍ നന്നായി അത് ചെയ്യാം.



റാബിയ അദവിയയിലെ ഇഖ് വാനികളുടെ സഹന സമരം

ഇഖ് വാന്‍ ഇത് വരെ ആയുധമെടുത്തിട്ടില്ല. ഇന്നലെ ഞാന്‍ അവരുടെ സെറ്റില്‍ കണ്ടവാക്ക്. നിങ്ങളുടെ ആയുധത്തേക്കാള്‍ ശക്തിയുണ്ട് ഞങ്ങളുടെ സമാധാനത്തിന് എന്നതാണ്. എന്നാല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത നിഷ്ഠൂര നരമേധം നടത്താന്‍ മുന്നിട്ട് വരുന്നവരെ പേടിച്ച് ഓടി മാളത്തിലൊളിക്കുന്നതിന് പകരം അവിടെയുള്ള കട്ടകള്‍ ഉടച്ച് പിന്തിരിപ്പിക്കാന്‍ വൃഥാ ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. ബ്രദര്‍ഹുഡിന്റെ ഈ നിലപാടാണ് സത്യത്തില്‍ പട്ടാളത്തെ തോല്‍പിക്കുന്നത് എന്ന് പട്ടാളത്തിനും ബ്രദര്‍ഹുഡിനും നന്നായി അറിയാം. അതിനാല്‍ അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പട്ടാളം നന്നായി പയറ്റുന്നുണ്ട്. അതിലൊന്ന് ആബുലന്‍സില്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലത്ത് ആയുധം ഇറക്കാനുള്ള ശ്രമമാണ്. ഇക്കാര്യത്തില്‍ ബ്രദര്‍ഹുഡിന് ജാഗ്രതയുള്ളതിനാല്‍ അത്തരം ശ്രമങ്ങളെ അപ്പപ്പോള്‍ അവര്‍ പരാജയപ്പെടുത്തുന്നു. മറ്റൊന്ന് പട്ടാളക്കാരെ സിവില്‍ വേഷത്തില്‍ കൊണ്ട് വന്ന് ആയുധമണിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുക എന്നതാണ് എന്നാല്‍ ഇതും ഇഖ് വാനികള്‍ അവര്‍ക്ക് മുമ്പേ പ്രസിദ്ധപ്പെടുത്തി പട്ടാളത്തിന്റെ കുത്സിത ശ്രമം പൊളിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം അക്രമികളായ ജനങ്ങളെ പട്ടാളവും പോലീസും ഇഖ് വാനികളെ കൊല്ലാന്‍ ആയുധം നല്‍കി തന്നെ തയ്യാറാക്കുകയും ചെയ്യുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് , അഭ്യന്തര കലാപം അഴിച്ച് വിട്ട് ഇഖ് വാനികളെ തുരത്താനുള്ള അബ്ദുല്‍ ഫത്താഹ് സീസിയുടെ ശ്രമവും പാഴായതാണ്. മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരായി ജനങ്ങളോടു തെരുവിലിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതാണ്. പക്ഷെ അത് വേണ്ട വിധം വിജയിക്കാതെ വന്നു. കാരണം ലക്ഷക്കണക്കിന് ഇഖ് വാനികള്‍ക്കെതിരെ ജീവിത്തെ സ്നേഹിക്കുന്ന തങ്ങളുടെ കുഞ്ഞാടുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല.


ഈജപ്ത് പട്ടാളം കൂടെ കൊണ്ട് നടക്കുന്ന ഗുണ്ടാസംഘങ്ങള്‍
പട്ടാളം പോറ്റിവളര്‍ത്തി കൂടെ കൊണ്ട് നടക്കുന്ന ഗുണ്ടാസംഘങ്ങളുണ്ട്. അവരാണ് മുര്‍സി വിരുദ്ധസമരകാലത്ത് ഏതാനും ഇഖ് വാനികളെ നിഷ്ടൂരമായി കൊലനടത്തിയത്. അന്ന് തകര്‍ക്കപ്പെട്ടത് ഭരിക്കുന്ന പാര്‍ട്ടിയായ ജസ്റ്റീസ് അന്‍റ് ഫ്രീഡം പാര്‍ട്ടിയുടെയും ഇഖ് വാനിന്റെയും ഓഫീസുകളാണ്. പട്ടാളത്തോടൊപ്പം ഒരു നിഴല്‍പോലെ അവരും ഉണ്ട്. പട്ടാളം ഉപയോഗിക്കുന്ന അതേ യന്ത്രത്തോക്കുകളുമായി. പക്ഷെ ഇവരുടെ ചെയ്തികളും പാശ്ചാത്യമീഡിയ വരവ് വെക്കുന്നത് ഇഖ് വാനികളുടെ പേരിലാണ്.

ഇഖ് വാനിന്റെ ഈ സഹനസമരം ഭൌതികമായ അളവുകോലുകള്‍ വെച്ച് വിശദീകരിക്കാനാവില്ല. പത്ത് ലക്ഷത്തിധികം വരുന്ന ജനസഞ്ചയം 40 ദിവസത്തോളം യാതൊരു പ്രശ്നവും ഇല്ലാതെ തെരുവില്‍ മാത്രമായി കഴിച്ചുകൂട്ടുക. ഒരിടത്ത് മാത്രമല്ല പത്ത് പതിനെട്ടോളം പട്ടണങ്ങളില്‍.. ഒരു അക്രമി ഭീകരവാദി സംഘത്തിന് സാധിക്കുന്നതല്ല അത്. തമറുദ് എന്ന പേരിട്ട് മുര്‍സിക്കെതിരില്‍ ഏതാനും ആയിരങ്ങള്‍ തഹ്രരീര്‍ സ്വകയറില്‍ ഒരുമിച്ച് കൂടിയിട്ട്  80 ലധികം സ്ത്രീ പീഢനങ്ങള്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

മുര്‍സിഅനുകൂല പ്രകടനങ്ങളും മുര്‍സി വിരുദ്ധ പ്രകടനങ്ങളും ദൂരെ നിന്ന് പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെത്രെ. പക്ഷെ അത് അറിയാത്ത ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അബദ്ധം ലോക പ്രശസ്തമാണ്. അച്ചടക്കമുള്ള ഒരു പ്രകടനം വരുന്നത് കണ്ട ചാനല്‍ റിപ്പോര്‍ട്ടര്‍ കത്തിക്കയറി മുര്‍സിക്കെതിരെയാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്നാല്‍ അത് മുര്‍സി അനുകൂല പ്രകടനമായിരുന്നു.

ഈജിപ്തിലെ ഇഖ് വാന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സഹന സമരത്തിന് മാതൃക സമര്‍പിച്ചിരിക്കുകയാണ്. ഈജിപ്തിലെ അധികാരത്തില്‍നിന്ന് മുര്‍സിയെ പിടിച്ച് മാറ്റിയത് ജനങ്ങള്‍ക്ക് വേണ്ടിയാരുന്നുവെന്ന കള്ളം ഇപ്പോഴും ആവര്‍ത്തിക്കാന്‍ മടിയില്ലാത്ത മുസ്ലിം സംഘടനാ പ്രസിദ്ധീകരണങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. വെടിവെക്കില്ല എന്ന ഉറപ്പിന്‍മേല്‍ പട്ടാള ആശീര്‍വാദത്തോടെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയവരില്‍ പലരും ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമാണ് എന്ന വാര്‍ത്ത നാം വായിക്കുന്നു. തമറുദ്  എന്ന പേരിലുള്ള മുര്‍സിവിരുദ്ധ പ്രക്ഷോഭം നയിച്ചവര്‍ ഇന്ന് എവിടെയാണ് എന്നറിയില്ല. അവരുടെ തെരുവിലിറങ്ങാനുള്ള അഹ്വാനം ഒരു ഫലവും ചെയ്തില്ല. തഹരീര്‍ സ്വകയറില്‍ അവരുടെ വിളികേട്ട് ആരും ഹജാറായില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമായി ഒരു ചതുരത്തില്‍ ഉള്ളതിന്റെ പകുതിപോലും തമറുദിന്റെ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അതിനെ മുപ്പത് മില്യണും നാല്‍പതു മില്യണുമായിട്ടാണ് വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അങ്ങനെയാണ് ഈ അട്ടിമറി ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് പട്ടാളം പ്രചരിപ്പിച്ചത്.

നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. ഭയപ്പെടുത്തിയും വെടിവെച്ചും ഇഖ് വാനികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം മിക്കവാറും വിഫലമായി. ദൈവമാര്‍ഗത്തിലുള്ള മരണം ഞങ്ങള്‍ക്ക് ഉന്നതമായ പ്രതീക്ഷയാണ് (الموت في سبيل الله اسمى امانينا) എന്നാണ് ഇഖ് വാനികളുടെ തുടക്കം മുതലുള്ള മുദ്രാവാക്യം.  എത്രകാലം ഇതുപോലെ വെടിവെപ്പ് തുടരും. പട്ടാളം കൊന്ന് കൊലവിളിച്ച് ജനത്തെ  പിരിച്ചുവിട്ട പ്രദേശമൊക്കെ അതിലിരട്ടിയായി ജനങ്ങളാല്‍ നിറഞ്ഞു. ലോകം മുഴുവന്‍ അക്രമികള്‍ ആരെന്ന് മനസ്സിലാക്കി. അമേരിക്ക പോലും തല്‍ക്കാലം പട്ടാള ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും കള്ളം പ്രചരിപ്പിക്കാനാണ് മുത്തശിപത്രങ്ങളുടെ ശ്രമമെങ്കില്‍ അവരോട് സഹതപിക്കാനെ കഴിയൂ.

ചാനല്‍ അടച്ചുപൂട്ടിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന് നമുക്ക് ഇപ്പോള്‍ മനസ്സിലാകും. എന്നാല്‍ അതുകൊണ്ട് മാത്രം സത്യം പുറത്താകാത്ത കാലം കഴിഞ്ഞുപോയിരിക്കുന്നു. മരണത്തെ പുല്ലുവില വെക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും. സ്വന്തത്തെ വെടിവെക്കുന്നത് ഉണ്ട നെഞ്ചില്‍ റക്കുന്നത് വരെ റിക്കോര്‍ഡ് ചെയ്യാന്‍മാത്രം സ്ഥിരചിത്തതയുള്ള ആളുകളും ഉളളിടത്ത് നിന്ന് വാര്‍ത്തകര്‍ ലഭിക്കുക പ്രയാസമല്ല. ഇതാ അത്തരം ഒരു വീഡിയോ മനസ്സുറപ്പുള്ളവര്‍ മാത്രം കാണുക. 

14 അഭിപ്രായ(ങ്ങള്‍):

Usaid kadannamanna പറഞ്ഞു...

ഈജിപ്തിലെ പട്ടാള അട്ടിമറി പല കപട ജനാതിപത്യ വാദികളുടേയും തനി നിറം പുറത്താവാന്‍ കാരണമായി,

ഏതായാലും ചില മലയാള പത്രങ്ങളുടെ റിപോര്‍ട്ടിംഗ് രീതി ഇങ്ങിനെ അപഹാസ്യം ആവുന്നത് നമുക്ക് ചില തിരിച്ചറിവുകള്‍ നല്‍കുന്നു.

"അക്രമാസക്തമായി മുദ്രാ വാക്യം വിളിച്ച ബ്രദര്‍ ഹുഡ് പ്രവര്‍ത്തകര്‍ക്ക് നേരെ സൈന്യം സമാധാന പരമായി വെടി വെച്ചു"
:-p :-p

Anee പറഞ്ഞു...

മനോരമയുടെ തൊലികട്ടി അപാരം തന്നെ ... നാണം കെട്ട പത്രം ..

nazirudheen പറഞ്ഞു...

MANORAMA PATHRAM AVARUDE THANINIRAMALLE KANIKKOOO

saleemnbr പറഞ്ഞു...

ഇന്നെത്തെ മനോരമക്ക് കിട്ടിയ ഫോട്ടോ സിസിയുടെ പട്ടാളം മുര്സിയുടെ ഫോട്ടോസ് ടാങ്കര്‍ ഉപയോഗിച്ച് പൊളിക്കുന്ന ചിത്രം മാത്രംമാണ് .അല്ലാതെ അവര്‍ നടത്തിയ നരമേധ ത്തിന്റെ ഫോട്ടോസ് ഒന്നും അവര്‍ കണ്ടിട്ടില്ല.

Unknown പറഞ്ഞു...

ഇഖ്വന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും തനിനിറം ലോകത്തിനു മുഴുവനും അറിയാം ബംഗ്ലാദേശിൽ അവർ സര്ക്കരിനെതിരെ പ്രതിഷേധത്തിന്റെ മറവിൽ ഹിന്ദുക്കളുടെ ഇടയിലേക്ക് പാഞ്ഞുകയറി ബാലൽസങ്ങവും കൊലപാതകവും നടത്തിയിട്ട് വീടുകളും ആരാധനാലയങ്ങളും തകര്ത്തത് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതാണ്. ഇപ്പോഴിതാ ഈജിപ്തിൽ അവർ ന്യൂനപക്ഷമായ കോപ്ടിക് ക്രിസ്ത്യാനികളെ ആക്രമിക്കുന്നു അക്രമം നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേര്ന്നതാണ് . അത് വാചകക്കസർത്തു കൊണ്ടൊന്നും മറച്ചു വക്കാൻ കഴിയില്ല. ഇസ്ലാം അക്രമത്തിന്റെ പ്രത്യയശാസ്ത്രമാനെന്നതിനു ഇതിൽ കൂടുതൽ തെളിവന്തു വേണം.അമേരിക്കയെ തെറി വിളിച്ചാൽ നിങ്ങള്ക്ക് ആത്മരതി ലഭിക്കുമായിരിക്കും ആയിക്കോളൂ അത്രയെങ്കിലും പ്രയൊജനമകട്ടെ

Nasiyansan പറഞ്ഞു...

മുസ്ലീം ബ്രതര്ഹൂദ് അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട് ..

Egypt’s Orthodox Coptic Church announced on Friday its support for the military and security forces in their fight against what it called “groups of armed violence.”

“The Egyptian Coptic Church is following the unfortunate developments on the ground of our country Egypt and emphasizes its strong stance with the Egyptian police, armed forces and other organizations of the Egyptian people in the face of groups of armed violence and black terrorism,” the church said in a statement.

http://english.alarabiya.net/en/News/middle-east/2013/08/17/Egypt-s-Coptic-Church-announces-support-for-army-police.html

Nasiyansan പറഞ്ഞു...

No sooner did security forces, backed by armored cars and bulldozers, clear encampments in the city’s Nadha and Raba’a al Adiwiya squares did the Islamists turn to targeting Christian churches. Approximately 1,000 Muslim Brotherhood supportersset fire to the Churches of Abraham and the Virgin Mary in Menya.

Angry mobs also targeted churches, monasteries and other church properties in Alexandria, Suez and a number of other cities in Upper Egypt, according to Egypt’s Al-Ahram.

Muslim Brotherhood members also firebombed Mar Geergiss Church, the main Coptic church in the southern Egyptian city of Sohag, burning it to the ground. Islamists had previously raised an al-Qaida flag over the church. St. Theresa Church in Assiut in Upper Egypt was also burned

http://nealobstat.wordpress.com/2013/08/16/dark-day-for-egypts-christians/

Nasiyansan പറഞ്ഞു...

The Islamic supporters of Egypt’s ousted president who have been battling the military have turned their rage on members of the country’s Coptic Christian minority, attacking churches, monasteries, schools, Christian owned shops as well as individuals.

Churches across the country sustained attacks for a second straight day today, according to rights groups, state media and Egyptian security forces. Individual Copts say they fear reprisal attacks, with one video purportedly showing supporters of ousted Egyptian President Mohamed Morsi beating a Coptic taxi driver to death in Alexandria, Egypt’s second largest city.

http://abcnews.go.com/blogs/headlines/2013/08/egyptian-protesters-turn-fury-on-coptic-christians/

Saiq പറഞ്ഞു...

dear brother ,

please study well islam we cant destroy any religious things , jamat ate islami and brotherhood cant do this because prophet Mohamed (S) not allowed this ,

please watch this video still you are standing the same position ,

please support Egypt and humanity ....

sirajkv പറഞ്ഞു...

samaadhaana paramaaya vediveppum akramasakthamaaya mudravakyavum...

Cool പറഞ്ഞു...

Brotherhood's political wing FJP Condemns Attacks on Copts; Reaffirms Revolution Non-Violence
============================================

Based on the true nature of our religion, and pursuant to our party’s indivisible principles, we strongly condemn any attack, even verbal, against Copts, their churches or their property.

Although some Coptic leaders may have supported (or even participated) in the July 3 coup, for one reason or another, no such attacks can be justifiable.

Our Revolution is non-violent. We will continue to mobilize and mass in the streets without violence and without destruction or sabotage.

Violence is not our policy. Ongoing acts of vandalism are aimed to damage our reputation, demonize our peaceful Revolution and find justification for the July 3 coup commanders and collaborators to continue their acts of repression and violence.

Cool പറഞ്ഞു...

ഈജിപ്തിൽ ജനാധിപത്യത്തിനു വേണ്ടിയും പട്ടാള ഭരണത്തിന് എതിരെയും സമരം ചെയ്തു നെഞ്ചിൽ വെടിയുണ്ടകൾ ഏറ്റു വാങ്ങി, തങ്ങളുടെ ആയിരത്തോളം പ്രവർത്തകർ രക്തസാക്ഷികൾ ആയിട്ടു പോലും സമരത്തിൽ നിന്നോ സമരത്തിന്റെ ഗാന്ധിയൻ രീതിയിൽ നിന്നോ പിന്മാറാത്ത ഈജിപ്തിലെ ജനാധിപത്യാനുകൂല പ്രക്ഷോഭകരുടെ സ്ഥൈര്യം എത്ര മഹത്തരം...

CKLatheef പറഞ്ഞു...

പട്ടാള ഭരണകൂടം നിരാശരാണ്. ബ്രദര്‍ഹുഡ് തിരിച്ച് അക്രമിക്കാത്തതില്‍. അവരിപ്പോള്‍ ഗുണ്ടാസംഘത്തെ ഇഖ് വാനികള്‍ക്കെതിരില്‍ ഇറക്കുകയാണ്. ലോകത്ത് ഒരു സംഘത്തിനും ഇത്രയും കനത്ത ക്രൂരത ഇത്ര സംയമനത്തോടെ നേരിടാനാവില്ല. ഇത് വെറുതെ മേനി നടിക്കുകയല്ല. യഥാര്‍ഥ ഈജിപ്ത്യന്‍ ജനത ഇതാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത പട്ടാളഭരണകൂടത്തിന്റെ അടിയന്തിരാവസ്ഥ ആവിയായിപ്പോയി. ഈ ജനസഞ്ചയം തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ കേവലം ഒരു കമ്പികഷ്ണം മതിയാവും പട്ടാളത്തെ തുന്നം പാടിക്കാന്‍ പക്ഷെ അതല്ല ഇഖ് വാന്‍ ആഗ്രഹകിക്കുന്നത്. പത്ത് ലക്ഷത്തോളം വരുന്ന ജനങ്ങളെ കേവലം ചെറിയ ഗുണ്ടാ സംഘങ്ങളോട് പോലും എതിരിടുന്നില്ല. അങ്ങനെ എതിരിട്ടിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നു. പട്ടാളത്തിന്റെ നാണക്കേട് ഒഴിവാക്കാന്‍ അവര്‍ ഇഖ് വാനിക്കളെ കഴിയുന്ന വിധം തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നു. ആരെങ്കിലും അത് വിശ്വസിക്കുന്നുവെങ്കില്‍ അത് അവരുടെ വിവരക്കേട്. ഇഖ് വാന്‍ ടെററിസ്റ്റുകളാണ് എന്ന് പറയുന്നതല്ലാതെ അവര്‍ ചെയ്ത ടെററിസം എന്നതാണ് എന്ന് പറയുന്നല്ല. എന്നാല്‍ ആധുനിക ലോകത്ത് നിരപരാധരായ ജനതയെ നിഷടുരം കൊന്നൊടുക്കുന്ന പട്ടാള ചെയ്തി ഭീകരമല്ല താനും...

CKLatheef പറഞ്ഞു...

കൈറോ: ഈജിപ്തില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കവെ ഗുണ്ടാസംഘങ്ങളുടെ പങ്ക് ചര്‍ച്ചയാവുന്നു. ഈജിപ്ഷ്യന്‍ സമൂഹത്തിലെ പ്രധാനപ്പെട്ട ഘടകമാണ് ഗുണ്ടാ സംഘങ്ങള്‍. എല്ലാ നഗരങ്ങളിലും പ്രഫഷനല്‍ ഗുണ്ടാ സംഘങ്ങള്‍ നിലവിലുണ്ട്. ഹുസ്നി മുബാറകിന്‍െറ ഭരണകാലത്ത് ഭരണ കക്ഷിയായ നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രാദേശിക തലത്തില്‍ നിലനിര്‍ത്താന്‍ ഭരണകൂടത്തിന്‍െറ സഹായത്തോടെ രൂപവത്കൃതമായതാണ് ഈ സംഘങ്ങള്‍. അറബ് വസന്ത പ്രക്ഷോഭ കാലത്ത് അതിനെ അടിച്ചമര്‍ത്താന്‍ ഇത്തരം സംഘങ്ങളെയാണ് മുബാറക് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ സൈനിക ഭരണകൂടം ബ്രദര്‍ഹുഡിനെ അടിച്ചമര്‍ത്താന്‍ സൈന്യത്തെക്കാളും ആശ്രയിക്കുന്നത് ഇത്തരം സംഘങ്ങളെയാണ്. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ക്രൂരമായി കൊലചെയ്യുന്നതും മൃതശരീരങ്ങള്‍ വികൃതമാക്കുന്നതും ഇവരാണത്രെ. പ്രദേശവാസികളുമായുള്ള സംഘട്ടനങ്ങളിലാണ് ബ്രദര്‍ഹുഡുകാര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രധാന മന്ത്രി ബബ്ലാവി ശനിയാഴ്ച പറഞ്ഞത്. ഗുണ്ടാ സംഘങ്ങളെയാണ് ‘പ്രദേശവാസികള്‍’ കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. തങ്ങളെ അവമതിക്കാന്‍ ചര്‍ച്ചുകള്‍ക്കെതിരെ ആക്രമണം സംഘടിപ്പിക്കുന്നത് ഈ ഗുണ്ടാ സംഘങ്ങളാണ് എന്ന് ബ്രദര്‍ഹുഡ് ആരോപിക്കുന്നു.
സൈന്യം തന്നെ ഗുണ്ടകള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നത് താന്‍ കണ്ടതായി ബ്രിട്ടനിലെ ദ ഇന്‍ഡിപെന്‍ഡന്‍റ് പത്രത്തിന്‍െറ യുദ്ധകാര്യ ലേഖകന്‍ റോബര്‍ട്ട് ഫിസ്ക് വെള്ളിയാഴ്ച അല്‍ ജസീറയിലെ വാര്‍ത്താ പരിപാടിക്കിടെ പറഞ്ഞിരുന്നു. തന്‍െറ കാര്‍ ഇത്തരം സംഘങ്ങളിലൊന്ന് തടഞ്ഞു നിര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.
റംസീസ് സ്ക്വയറിലെ മസ്ജിദുല്‍ ഫാതിഹില്‍ അകപ്പെട്ട പ്രക്ഷോഭകരെ ഉപരോധിച്ചതും ഇത്തരം ഗുണ്ടാ സംഘങ്ങളാണ്. ഭക്ഷണവും വെള്ളവുമില്ലാതെ 700ഓളം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച രാത്രി മുതല്‍ പള്ളിയില്‍ കുടുങ്ങിക്കിടന്നത്.
മാരകമായ പരിക്കേറ്റവരും സ്ത്രീകളും കുട്ടികളും ഇവരിലുണ്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ ചിലതും പള്ളിയില്‍ തന്നെ കിടക്കുകയായിരുന്നു. പള്ളി വളഞ്ഞ ഗുണ്ടകളും സൈനികരും പള്ളിയിലേക്ക് വെടിവെക്കുകയും ബോംബെറിയുകയും ചെയ്തു. രാത്രി വൈകി സൈന്യം പള്ളി ഒഴിപ്പിക്കുകയും പ്രക്ഷോഭകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK