ഇന്ത്യയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടന ഏതെന്ന് ചോദിച്ചാല്‍ അത് സിമിയാണെന്ന് മിക്കവര്‍ക്കും ഉത്തരം നല്‍കാനാവും. നിരോധിക്കുന്നത് വരെ അധികമാര്‍ക്കും അറിയാത്ത ഈ ഇസ്ലാമിക വിദ്യാര്‍ഥി സംഘടനിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘടനയായി. സിമി എന്ന് കേട്ടാല്‍ അതൊരു വിദ്യാര്‍ഥി സംഘടനയാണ് എന്ന് പോലും ആര്‍ക്കും മനസ്സിലാവില്ല. എവിടെ സ്ഫോടനം നടന്നാലും പിടിക്കപ്പെടുന്നവര്‍ക്ക് സിമി ബന്ധം ഉണ്ടായിരുന്നുവെന്ന് ആദ്യമേ പ്രഖ്യാപിക്കും. അതല്ല സ്ഫോടനം നടന്നാല്‍ അത്തരം ബന്ധമുള്ളവരെ പിടിക്കും. അവര് തന്നെയാണ് നടത്തിയത് എന്ന കാര്യത്തില്‍ പിന്നീട് സംശയമേ ഇല്ല. കാരണം അവര്‍ക്ക് സിമിയുമായി ബന്ധം ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. പിന്നീട് ഇതിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ അഞ്ചോ എട്ടോ പത്തോ കൊല്ലം പിടിക്കും അത് വരെ പിടിക്കപ്പെട്ടവര്‍ വിചാരണ തടവുകാര്‍ എന്ന നിലക്ക് വധശിക്ഷക്ക് ബാധകമായ തരത്തില്‍ കഠിന തടവ് അനുഭവിക്കണം. വിചാരണ നടന്നു കിട്ടിയാല്‍ രക്ഷപ്പെട്ടു. കാരണം എല്ലായ്പ്പോഴും തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിടാറാണ് സംഭവിക്കാറുള്ളത്. ഇപ്പോള്‍ സിമി വീണ്ടും ചര്‍ചയാകുന്നത് ഒരു ഉറുദു പുസ്തകത്തിന്റെ പരിഭാഷയില്‍ ജിഹാദുമായി ബന്ധപ്പെട്ട പ്രകോപനപരമായ പരാമര്‍ശം ഉണ്ട് എന്ന കാരണം പറഞ്ഞ് അതിന്റെ പ്രസാധകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ്. സ്ഥാനത്തും അസ്ഥാനത്തും സിമി എന്ന സംഘടനയെ കൊണ്ടുവന്ന് ഭീകരവല്‍ക്കരിക്കുന്ന , വിവേചന ബുദ്ധിയോടെ നോക്കുന്ന ആര്‍ക്കും തികഞ്ഞ അനീതിയാണെന്ന് തോന്നുന്ന നിയമപാലകരുടെ രീതി ഒട്ടേറെ മുസ്ലിം യുവാക്കളില്‍ സിമിയോട് ഒരു രക്തസാക്ഷിയോട് തോന്നാനിടയുള്ള അനുകമ്പയും ആരാധനാ മനോഭാവവും വളര്‍ത്തിയെടുത്തിരിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ചയിലൂടെ കണ്ണോടിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. ഒരു വശത്ത് ഭീകരവല്‍ക്കരിച്ച് തെറ്റിദ്ധരിപ്പിക്കുമ്പോള്‍ അതിന്റെ സ്വാഭാവിക പ്രതികരണെം എന്ന നിലക്ക് അതിനെ വല്ലാതെ മഹത്വവല്‍ക്കരിച്ചും തെറ്റിദ്ധരിപ്പിക്കുന്നു. സത്യം വീണ്ടും അവ്യക്തമാവുന്നു. സിമിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഫെയ്സ് ബുക്കില്‍ കണ്ട ലേഖനം അത്തരത്തിലുള്ളതാണ്. അതും അതിന് ഞാന്‍ നല്‍കി കമന്റും ചേര്‍ന്നതാണ് ഈ ബ്ലോഗ് പോസ്റ്റ്. തുടര്‍ന്ന് വായിക്കുക.
*****************************
Navas Padoor
"ഇസ്ലാമിക മത മൌലികവാദിയാകുക-സിമിയാവുക"
------------------------------
ഈ മുദ്രാവാക്യം പോലെത്തന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമായിട്ടാണ് സിമിയെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.മുകളില െ മുദ്രാവാക്യവും, സിമി ഉയര്‍ത്തിവിട്ട മറ്റു മുദ്രാവാക്യങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളായിരുന്നു.നിര്‍ഭാഗ്യകര മെന്നു പറയട്ടെ, തികച്ചും ധൈഷണികമായ സംവാദങ്ങള്‍ക്കു പകരം വൈകാരികമായാണ് സമൂഹം - അവര്‍ ഉള്‍കൊള്ളുന്ന മുസ്ലിം സമൂഹം പോലും - ഈ ആശയങ്ങളെ നോക്കിക്കണ്ടത്.അതു പക്ഷേ, യാദൃശ്ചികമായിരുന്നില്ല.അതിന്റെ പിന്നില്‍ വ്യക്തമായ ഫാഷിസ്റ്റ് അജണ്ട ഉണ്ടായിരുന്നു.ഒട്ടേറെ സിമി പ്രവര്‍ത്തകര്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നിട്ടും, വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ഒറ്റ പ്രവര്‍ത്തകനേയും ഞാന്‍ അവര്‍ക്കിടയില്‍ കണ്ടിട്ടില്ല.ഇസ്ലാമുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ പോലും,കാലഘട്ടത്തിനിണങ്ങും വിധം, പൊതു സമൂഹത്തെ മൊത്തം അഭിസംബോധന ചെയ്യുന്ന വിധത്തില്‍ വിശാലമായ പഠനമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കപ്പെട്ടിരുന്നത് എന്ന് അവരുമായുള്ള സംവാദങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.ആശയങ്ങളെ, മൂര്‍ച്ചയുള്ള വിമര്‍ശനത്തിന്റെ മുനയില്‍ നിറുത്തുന്ന അവരുടെ രീതി, സമൂഹത്തോടുള്ളതിനേക്കാള്‍ സംഘടയ്ക്കകത്ത് ശക്തമായിരുന്നു.
ഇസ്ലാമിക ആശയങ്ങളെ അതേപടി പൊതുജനത്തിലേക്കെത്തിക്കാനായിരു ന്നു അവരുടെ ശ്രമങ്ങള്‍.അതായത്, ഇസ്ലാമികാശയങ്ങളുടെ തലത്തിലേയ്ക്ക് ജനത്തെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന രീതി.മറിച്ച്, ഇന്ന് പല പ്രബോധക സംഘങ്ങളും ചെയ്യുന്നതു പോലെ ജനങ്ങളുടെ തലത്തിലേക്ക് ഇസ്ലാമികാശയങ്ങളെ ഇറക്കിക്കൊണ്ടു വരിക എന്ന രീതിയായിരുന്നില്ല. (രണ്ട് രീതികളിലും തെറ്റുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല).
കോലാഹലം സൃഷ്ടിച്ച പല മുദ്രാവാക്യങ്ങളും വളരെ പ്രസക്തവും, വിശാലമായ ചര്‍ച്ച നടക്കേണ്ടതുമായിരുന്നു.ഉദാഹരണം : "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു.എന്നാല്‍, നേര്‍ക്കു നേര്‍ കാര്യം പറയുക;ശേഷം, ചോദ്യങ്ങളെ നേരിടുക എന്ന ഈ ശൈലി, പലപ്പോഴും ഫാഷിസ്റ്റുകള്‍ ദുരുപയോഗം ചെയ്തു."ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ!" എന്ന തികച്ചും പ്രകോപനപരമായ മറുപ്രചാരണം അഴിച്ചു വിട്ടാണ് സംഘ പരിവാരം ഈ ആശയത്തെ പ്രതിരോധിച്ചത്.എന്നാല്‍, കാലങ്ങള്‍ക്കു ശേഷം ആ കാമ്പയിനിലൂടെ സിമി പറയാന്‍ ശ്രമിച്ചത് അമുസ്ലിംകളായ പലരും പറയുന്നു എന്നിടത്താണ് അവരുടെ ഇക്കാര്യത്തിലെ ദീര്‍ഘവീക്ഷണം നമുക്ക് അനുഭവഭേദ്യമാകുന്നത്.തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച്ചു പറയുന്നതും സുബ്രഹ്മണ്യം സ്വാമിയേപ്പോലുള്ളവര്‍ അതിനെ വര്‍ഗ്ഗീയമായി കാണുന്നതും ചരിത്രത്തിലെ പുതിയ വിശേഷങ്ങള്‍.
മതമൌലികവാദം എന്ന ചാപ്പകുത്തി മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഏര്‍പ്പാടിന് തുടക്കം കുറിച്ച അതേ സമയത്തു തന്നെയാണ് 'മൌലികവാദമാണ് ശരി' എന്ന് സ്ഥാപിക്കുന്ന പ്രചാരണവുമായി സിമി മുന്നോട്ടു വന്നത്. 'ഇസ്ലാമിക മത മൌലിക വാദിയാകുക-സിമിയാവുക' എന്ന മുദ്രാവാക്യം കേട്ട് നെറ്റി ചുളിച്ചവരില്‍ പൊതു സമൂഹത്തിലെ ബുദ്ധിജീവികള്‍ മാത്രമായിരുന്നില്ല, മുസ്ലിംകളിലെ 'റാന്‍ മൂളി' സംഘങ്ങളും ഉണ്ടായിരുന്നു.അവര്‍ക്ക്, ഇപ്പോഴും അതിന്റെ അര്‍ഥം പിടികിട്ടിയിട്ടില്ല..!
പലരും, വിമര്‍ശിക്കുന്നത് സിമിയുടെ ആശയങ്ങളുടെ തീവ്രതയേയാണ്.എന്നാല്‍, അയ്യായിരം വര്‍ഷം കൊണ്ട് അടിമ തന്റേതെന്ന് ധരിച്ചുവശായ ചങ്ങല, സ്വാതന്ത്ര്യമല്ല എന്നു തിരിച്ചറിയാന്‍ അല്‍പ്പം തീവ്രമായിത്തന്നെ ആശയങ്ങള്‍ ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കേണ്ടതുണ്ട് എന്ന സിമിയുടെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.അക്കാലത്ത് ഇത്തരം 'പ്രകോപനപരമായ' മുദ്രാവാക്യങ്ങളില്‍ എനിക്കുള്ള വിയോജിപ്പ് ഞാന്‍ അവരോട് പറയുമായിരുന്നു.
ഒരിക്കല്‍, ഒരു പ്രചാരണ യോഗത്തില്‍ പങ്കെടുത്ത്, "നിങ്ങള്‍ക്ക് പറയാനുള്ളത് നല്ല ആശയങ്ങളാണ്.പക്ഷേ, അത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന് നു.മുദ്രാവാക്യങ്ങള്‍ കൊണ്ട് സിമി എന്താണ് ഉദ്ധേശിക്കുന്നതെന്ന്, പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി, എന്തു കൊണ്ട് തെറ്റിദ്ധാരണ മാറ്റുന്നില്ല?" എന്ന എന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഇതായിരുന്നു:
"സിമി ഒരു വിദ്യാര്‍ഥി പ്രസ്ഥാനമാണ്.അതിന്റെ പ്രഥമ സംബോധിതര്‍ വിദ്യാര്‍ഥികളാണ്.പൊതു സമൂഹത്തേക്കാള്‍, വിപ്ലവകരമായ ആശയങ്ങള്‍ സ്വീകരിക്കാന്‍ പാകപ്പെട്ട മനസ്സ് വിദ്യാര്‍ഥികളുടേതാണ്.ഇന്ന്, അത് കേള്‍ക്കുന്ന വിദ്യാര്‍ഥി, നാളത്തെ പൌരനാണ്.അവരിലൂടെയാണ് നമ്മുടെ സമൂഹത്തില്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നത്.നമുക്ക്, തിരക്കില്ല"
എന്തൊക്കെയായാലും, സിമിയുടെ അഭാവം വിദ്യാര്‍ഥി സമൂഹത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചിരിക്കുന്നു.മുസ്ലിം സമൂഹത്തിലല്ല-പൊതു സമൂഹത്തില്‍ തന്നെ..!
*******************************************
ഇതിന് ഞാന്‍ നല്‍കിയ ഫെയ്ബുക്ക് കമന്റുകള്‍
തുടര്‍ന്ന് വരുന്ന ചര്‍ചകള്‍ ഈ പ്രതികരണത്തിന് ഇടക്ക് വന്ന കമന്റുകള്‍ക്ക് കൂടിയുള്ളതാണ് അവ സൌകര്യാര്‍ഥം കമന്റ് ബോക്സില്‍ ചേര്‍ക്കാം...
5 അഭിപ്രായ(ങ്ങള്‍):
1. അവിവേകങ്ങള്‍, ഏതെന്ന് ഇതു വരെ ആരും ഇവിടെ സമര്‍ഥിച്ചില്ല.
2. അവരുടെ ആശയങ്ങള്‍ ഇസ്ലാമിക ആശയങ്ങളാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?അതിന്റെ കുത്തക ആര്‍ക്കും അവകാശപ്പെടാന്‍ ആവില്ല.എന്നാല്‍, പൊതു ജനങ്ങളില്‍ കാലങ്ങളോളം തങ്ങി നില്‍ക്കുന്ന രീതിയില്‍ അതിനെ അവതരിപ്പിച്ചത് അവരുടെ മേന്മ തന്നെയാണ്.മറ്റു പലരും, ഇപ്പോഴും ഇസ്ലാമിന്റെ മനോഹര ആശയങ്ങളെ അതേ പടി ജനങ്ങളിലെത്തിക്കാതെ മറച്ചും, പൊതിഞ്ഞും കാണിക്കുകയാണ്-ഇപ്പോഴും
---------------------
അവിവേകങ്ങള്‍ എതൊക്കെയെന്ന് വിവരിക്കേണ്ട ആവശ്യമുണ്ടോ.. പ്രവര്‍ത്തനത്തില്‍ അവിവേകം കാണിക്കാന്‍ ഒന്നും എന്റെ പക്കല്‍ ഇല്ല. കാരണം അവര്‍ പറയുകയല്ലാതെ എന്താണ് പ്രവര്‍ത്തിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്.
പറഞ്ഞതിലെ അവിവേകം അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം തന്നെ.. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നത് ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ ഉയര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പൊല്ലാപ്പ് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. കണ്ടറിയേണ്ടി വന്നതുവെന്നതാണ് സിമിയുടെ അവിവേകത്തിന്റെ ഒന്നാമത്തെ തെളിവ്.
ഈ മൂന്ന് പദങ്ങളും തെറ്റിദ്ധാരണ ജനകമാണ്. പറയുന്നത് ശരിയാണോ എന്ന് നോക്കിയാല്‍ പോരാ. അങ്ങനെയെങ്കില്‍ അല്ലാഹഗുവിലേക്ക് വിളിക്കുമ്പോള്‍ യുക്തിയോടെയാവാണം എന്ന് പറയേണ്ടിയിരുന്നില്ല..
മാനവതയുടെ തന്നെ മോചനം ഇസ്ലാമിലൂടെ എന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ എന്ന് ചുരുക്കി പറഞ്ഞത് (ഒരു ഇന്ത്യന്‍ സംഘടന ഇന്ത്യയുടെ കാര്യം പറഞ്ഞാല്‍ പോരെ എന്ന് ഇതിന് മറുപടി പറയാം) മോചനം എന്ന വാക്കാണ് മറ്റൊരു പ്രശ്നം. ഈ പദം പ്രബോധിത സമൂഹം ഏതര്‍ഥത്തിലാണ് മനസ്സിലാക്കുക എന്ന് ചിന്തിക്കേണ്ടതുണ്ടായിരുന്നു. മറ്റൊരു പദം ഇസ്ലാം എന്നത് തന്നെയാണ്. സിമി പറയുന്ന മനുഷ്യന്‍റെ ജീവിത ദര്‍ശനമായി വിളങ്ങുന്ന ഇസ്ലാമല്ല ആള്‍കള്‍ക്കറിവുള്ളത്. മറിച്ച് സമൂഹത്തില്‍ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ അത്യവശ്യം എല്ലാ അനാചാരങ്ങളും ഉള്ള ഇന്ത്യയുടെ വിഭജനത്തിനും ധാരാളം കലാപങ്ങള്‍ക്കും ഹേതുവായി എന്ന് വിശ്വസിക്കപ്പെടുന്ന, 800 ഓളം വര്‍ഷം തങ്ങളെ അടക്കി ഭരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കേവല മതമാണ്.
അതിനാല്‍ വീണ്ടും ഒരു സൌദി മോഡല്‍ ഭരണം കൊണ്ടുവരാനുള്ള അഹ്വാനമായിട്ടേ ഹിന്ദുക്കളിലെ നിഷ്പക്ഷര്‍ പോലും ഇതിനെ വിലയിരുത്താനിടയുള്ളൂ. ആ നിലക്ക് തന്നെയാണ് അതിലെ വസ്തുതകളംഗീകരിക്കെ മൌദൂദിയുടെ തന്നെ പ്രസ്ഥാനം പക്വതയെത്തിയ അനേകം ചിന്തകരും പണ്ഡിതരന്‍മാരും നേതൃത്വം നല്‍കികൊണ്ടിരിക്കേ ഇത്തരം മുദ്രാവാക്ക്യം ഉയര്‍ത്താതിരിക്കുന്നത്. മുകളില്‍ ഒരു സുഹൃത്ത് സൂചിപ്പിച്ച പോലെ സിമിയുടെ ഈ മുദ്രാവാക്യം സംവാദിത്തിനുള്ള ക്ഷണമായിട്ടല്ല പ്രബോധിത സമൂഹത്തിന് അനുഭവപ്പെട്ടത് മറിച്ച് യുദ്ധത്തിനുള്ള അഹ്വാനമായിട്ടാണ്. അതിനാല്‍ തന്നെ ഇസി്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന് ഹിന്ദുമുന്നണിയുടെ പ്രതികരണം സിമി ക്ഷണിച്ചുവരുത്തിയ സ്വാഭാവിക പ്രതികരണമായി മുസ്ലിംകള്‍ പോലും കരുതി..
Mujeebu Rahman തെറ്റി ധരിക്കപ്പെടല്‍ ഒരു സംഘടനയുടെ പോരായ്മ ആണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെറ്റി ധരിക്കപ്പെട്ടതും അത് വഴി പല തവണ നിരോധിക്കപ്പെട്ടതും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയാണ്.
about an hour ago · Like · 1
-----------------
തെറ്റിദ്ധരിക്കപ്പെടല്‍ ഒരു സംഘടയുടെ പോരായമയല്ല. നിരോധിക്കപ്പെടുന്നതും അങ്ങനെയെന്ന് പറയാനാവില്ല. എന്നാല്‍ ഇസ്ലാമിനോട് യുദ്ധം പ്രഖ്യാപിച്ച ഒരു ഭരണമല്ല ഇവിടെ എന്നതിനാല്‍ തെറ്റിദ്ധാരണ നീക്കാന്‍ കഴിഞ്ഞാലും പ്രവര്‍ത്തനാനുമതി നിഷേധിക്കാന്‍ മാത്രം വര്‍ഗീയമല്ല ഇന്ത്യന്‍ അവസ്ഥ എന്നതാണ് അനുഭവം. നിയമത്തില്‍ പാകപ്പിഴവുകളുണ്ട്. ചിലതൊക്കെ സ്വാഭാവികമായ ദൌര്‍ബല്യങ്ങളാണ്. കുറ്റവാളികളുടെ നമ്പറില്‍നിന്ന് ഫോണ്‍ വിളി സ്വീകരിച്ചതിന്റെ പേരില്‍ 5 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നത് നിയമത്തിലെ പാളിച്ചയാണെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വിട്ടയച്ചു എന്നത് നിയമം നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവായും മനസ്സിലാക്കണം. അതിവൈകാരികകതയുടെ സംഘങ്ങള്‍ എല്ലായ്പ്പോഴും നെഗററീവ് വശം മാത്രം പ്രൊജക്ട് ചെയ്യുകയും അതിനെ മാത്രം തുറന്ന് വെക്കുകയും ചെയ്യുന്നു..
2 hours ago · Like · 1
പോസ്റ്റില്‍നിന്നും...
((((കോലാഹലം സൃഷ്ടിച്ച പല മുദ്രാവാക്യങ്ങളും വളരെ പ്രസക്തവും, വിശാലമായ ചര്‍ച്ച നടക്കേണ്ടതുമായിരുന്നു.ഉദാഹരണം : "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു.എന്നാല്‍, നേര്‍ക്കു നേര്‍ കാര്യം പറയുക;ശേഷം, ചോദ്യങ്ങളെ നേരിടുക എന്ന ഈ ശൈലി, പലപ്പോഴും ഫാഷിസ്റ്റുകള്‍ ദുരുപയോഗം ചെയ്തു."ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ!" എന്ന തികച്ചും പ്രകോപനപരമായ മറുപ്രചാരണം അഴിച്ചു വിട്ടാണ് സംഘ പരിവാരം ഈ ആശയത്തെ പ്രതിരോധിച്ചത്.എന്നാല്‍, കാലങ്ങള്‍ക്കു ശേഷം ആ കാമ്പയിനിലൂടെ സിമി പറയാന്‍ ശ്രമിച്ചത് അമുസ്ലിംകളായ പലരും പറയുന്നു എന്നിടത്താണ് അവരുടെ ഇക്കാര്യത്തിലെ ദീര്‍ഘവീക്ഷണം നമുക്ക് അനുഭവഭേദ്യമാകുന്നത്.തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച്ചു പറയുന്നതും സുബ്രഹ്മണ്യം സ്വാമിയേപ്പോലുള്ളവര്‍ അതിനെ വര്‍ഗ്ഗീയമായി കാണുന്നതും ചരിത്രത്തിലെ പുതിയ വിശേഷങ്ങള്‍..)))) -))))))))))
---------------------------------
എന്തായിരുന്നു സിമി കാണിച്ച അവിവേകം എന്ന് നവാസ് പാടൂര്‍ തന്നെ അടയാളപ്പെടുത്തി തരുന്നുണ്ട്. അവരുടെ മുദ്രാവാക്യം സംവാദത്തിന് പ്രേരണയാകുന്നതിനേക്കാള്‍ പ്രകോപനത്തിനും ശത്രുതക്കും പ്രേരണയായി. ഇക്കാര്യത്തില്‍ നബിയും ഇങ്ങനെ തന്നെയാണ് പറഞ്ഞ് ഒഴിവാകുന്നത് സത്യസന്ധമായ വിലയിരുത്തലല്ല.
സിമി അന്ന് ഉയര്‍ത്തിവിട്ട മുദ്രാവാക്യം വിശകലനം ചെയ്താണ് കാല്‍നൂറ്റാണ്ടിന് ശേഷം ഐസക് ഇസ്ലാമിക ബാങ്കിംഗിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് എന്ന് ചിന്തിക്കുന്നത്, സിമിയെക്കുറിച്ച് നഷ്ടബോധം പേറുന്ന മനസ്സുകള്‍ക്ക് ആശ്വാസമാകുമെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഒരു തമാശമാത്രമായി അനുഭവപ്പെടാതിരിക്കില്ല.
സുഹൃത്തേ ഇവിടെ താങ്കള്‍ ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥയെ യുക്തിഭദ്രമായി പരിചയപ്പെടുത്താന്‍ സാധ്യമായ തലത്തിലൊക്കെ ശ്രമിക്കുകയും അതിന്റെ പ്രയോഗിക നിലപാടുകള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയെ പൂര്‍ണമായും മൂടിവെച്ചിരിക്കുന്നു..പക്ഷെ താങ്കള്‍ കണ്ണടച്ചത് കൊണ്ട് എല്ലാവര്‍ക്കും ഇരുട്ടാവില്ല.
അവര്‍ സിമിക്ക് ശേഷവും കാല്‍നൂറ്റാണ്ടായി തുടരുന്ന ശ്രമത്തിന്റെ ഫലമായിട്ടാണ് ഐസകിനെ പോലുള്ളവരുടെ സംസാരം എന്ന് കരുതണോ അതല്ല ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന സിമിയുടെ മുദ്രാവാക്യം പിന്തുടര്‍ന്ന് ഗവേഷണം നടത്തി ഐസക് പറയുന്നതായി ധരിക്കണോ...
Anvar Vadakkangara ആരൊക്കെ എന്തു തന്നെ പറഞ്ഞാലും ഇന്ത്യയില്‍ സിമിയെപ്പോലെ ഒരഖിലെന്ത്യാ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. (സിമി നടത്തിയ ഇടപെടലുകള്‍ ആണ് ഉദ്ദേശ്യം)
(അതുതന്നെയാണ് നവാസ് സാഹിബും ഉദ്ദേശിച്ചതെന്നു മനസിലവുനു)
------------------------
സിമിക്ക് ഒരു ഇടം ഉണ്ടായിരുന്നു. അവര്‍ കാണിച്ച അവിവേകത്തിലൂടെ അവര്‍ അത് സ്വയം റദ്ദ് ചെയ്തു.. അന്ന് സിമി നടത്തിയെതെന്ന് പറയുന്ന വല്ല സര്‍ഗാത്മക ഇടപെടലും ഉണ്ടെങ്കില്‍ അതിന്റെ ഭംഗിയായ പിന്തുടര്‍ച എസ് എൈ ഓ വിലൂടെ നടത്തപ്പെട്ടു. അതേ പ്രകാരം സാമുഹികമായ ഇടപെടല്‍ സോളിഡാരിറ്റിയിലൂടെയും നടത്തപ്പെട്ടു. ഇവയ്കൊക്കെ പക്വമായ മാര്‍ഗദര്‍ശകവും വഴികാട്ടിയുമായി ഇന്ത്യിയിലെ ഇസ്ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി നിലനിന്നു.
സിമി കാണിച്ച് അവിവേകം എന്ന് ഞാന്‍ പറയുക. തങ്ങളുടെ യുവത്വത്തിന്റെ തിളച്ചുമറിയല്‍ വഴിതെറ്റാതിരിക്കാന്‍ അവര്‍ ജമാഅത്തിന്റെ പക്വമായ നേതൃത്വം അംഗീരിക്കുന്നതിന് പകരം യുവത്വത്തിന്റെ ആവേശത്തിന് വിട്ടുകൊടുത്തുവെന്നതാണ്...
അവരുടെ ഈ പതനം സ്വാഭാവികമായിരുന്നു. അവരുടെ മാര്‍ഗം ആര് പിന്തുടര്‍ന്നാലും അവരെ കാത്തിരിക്കുന്നതും അത് തന്നെയാണ്. പക്ഷെ അവര്‍ അന്ന് ഇസ്ലാമിക പ്രസ്ഥാനത്തെ നോക്കി പരിഹസിച്ച പോലെ ഇപ്പോഴും പരിഹസിച്ച് ചിരിക്കും എന്ന വസ്തുതയും കൂട്ടത്തില്‍ അംഗീകരിക്കുന്നു...
Latheef Sb,
.. جزاك الله خيرا كثيرا
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.