'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ഫെബ്രുവരി 06, 2011

ആരാണ് ശിര്‍ക്കിനെ അവഗണിക്കുന്നത് ?

പ്രസ്ഥാനപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു ആക്ഷേപമാണ്: 'നിങ്ങള്‍ സുന്നികളിലെ ശിര്‍ക്ക് ബിദ്അത്തുകളെ എതിര്‍ക്കുന്നില്ല. അതിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നു. അതിനെ ശാഖാപരമായി കണക്കാക്കി സുന്നികളുടെ പ്രീതി നേടാന്‍ ശ്രമിക്കുന്നു' എന്നൊക്കെയുള്ള ആരോപണങ്ങള്‍. അത്തരക്കാരോട് നാം മറുപടിയായി സാധാരണ പറയാറുള്ളത്, നിങ്ങള്‍ പറയുന്നത് ശരിയല്ല. ശിര്‍ക്ക് അഥവാ ബഹുദൈവത്വം എന്ന് പുസ്തകം ഐ.പി.എച് പ്രസിദ്ധീകരിക്കുന്നു തുടങ്ങിയ ചില മറുപടികളാണ് നാം പറയാറുള്ളത്. എന്നാല്‍ ഈ ആരോപണത്തിന് ഒരു കുറവുമില്ല. പ്രസ്ഥാന പ്രവര്‍ത്തകരുടെ നടപടിക്ക് ഇസ്ലാമികമായ ന്യായം വ്യക്തമാക്കുന്നതിന് ഫെയ്‌സ് ബുക്കില്‍ നല്‍കിയ ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു.

[കേരളത്തിലെ യാഥാസ്തിക വിശ്വാസികളെ മുശ് രിക്കുകള്‍ എന്ന് വിളിക്കാമോ.?


കേരളത്തിലെ യാഥാസ്തിക വിഭാഗത്തിനിടയില്‍ ചില വിശ്വാസവൈകല്യങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും,  ഇസ്ലാമിക പ്രമാണങ്ങള്‍ അംഗീകരിക്കാത്തതോ വേണ്ടത്ര തെളിവില്ലാത്തതോ ആയ  തരത്തിലുള്ള ആചാരങ്ങളും ഉണ്ട് എന്നത് ഒരു വസ്തുതതയാണ്. അതിലൊന്നാണ് ഈ ഗ്രൂപ്പില്‍ നല്‍കപ്പെട്ട നബിദിനാഘോഷം ബിദ്അത്താണോ എന്ന പോസ്റ്റ്.  നബിദിനം പ്രവാചകന്റെയോ ഖലീഫമാരുടെയോ കാലത്തില്ലാത്ത ഒരു പുത്തന്‍ ആചാരമാണ് എന്ന് ഇവിടെ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ഇവിടെ ആരും സന്നദ്ധരാകാതിരുന്നത് ആ തിരിച്ചറിവിന്റെ ഫലമാണ്. എന്നാല്‍ അവരുടേതായ വേദികളില്‍ അവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയുമൊക്കെ ചെയ്യാറുണ്ട് എന്ന് കാര്യം നിഷേധിക്കുന്നില്ല. ഇതുപോലെ തന്നെയാണ് മരിച്ചുപോയ ആളുകളെ വിളിച്ച് സഹായംതേടുക അവരെ ഇടയാളന്‍മാരാക്കി പ്രാര്‍ഥിക്കുക, മഖ്ബറകളിലേക്കും ജാറങ്ങളിലേക്കും പുണ്യം ഉദ്ദേശിച്ചും അതിലുള്ള മഹാന്‍മാരോട് ഇടയാളന്‍മാരാക്കി തേടുന്നതിന് പുറപ്പെടുക. ചില ദിവസങ്ങളെ നഹ്‌സായി കാണുക. എന്നുതുടങ്ങി. പല ആരാധനാ കര്‍മങ്ങളും സ്വന്തമായി തന്നെ നല്ലതല്ലേ എന്ന ന്യായത്തില്‍ രൂപീകരിക്കുക എന്നിവയൊക്കെ അവരില്‍ കാണപ്പെടുന്നു. അതോടൊപ്പം തന്നെ ഖുര്‍ആനിനെയും സുന്നത്തിനെയും അവര്‍ ആധാരമായി കാണുകയും മുസ്ലിം ആയിരിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനുഷ്ഠിക്കുകയും ചെയ്യുന്നു.


ഇത്തരക്കാരോട് സ്വീകരിക്കേണ്ട സമീപനമെന്തായിരിക്കണം. അവരും മക്കയിലെ മുശ് രിക്കുകളും വല്ല സാമ്യവുമുണ്ടോ? കേരളത്തില്‍ ഇതിനെതിരെ രൂപപെട്ട മുജാഹിദുകളുടെ ഇവര്‍ക്കെതിരെയുള്ള നിലപാട് എന്ത്?. അത് ന്യായീകരിക്കത്തക്കതാണോ?. അതല്ല കൂടുതല്‍ ഇസ്ലാമികമായ മറ്റൊരു സമീപനം സാധ്യമാണോ?.  തുടങ്ങിയ അന്വേഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.]

മുജാഹിദ് ബ്ലോഗര്‍മാരെല്ലാം ഒരുമിച്ചുകൂടിയ പ്രസ്തുത ഗ്രൂപില്‍ അതിന് ഒരു പ്രതികരണമേ ലഭിച്ചുള്ളൂ. അത് ഇങ്ങനെ ആ പ്രതികരണത്തിലും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കെതിരെ ഒരു ആരോപണ മുന ഒളിഞ്ഞുകിടക്കുന്നു.

Salim Rayyan ഇങ്ങനെ പറഞ്ഞു:
 
['അവരെ മുഷ് രിക്കുകള്‍, ഖുറാഫികള്‍ എന്നൊക്കെ വിളിക്കുന്നത്‌ തെറ്റാണ്. നിങ്ങള്‍ ചെയ്യുന്ന ഇന്നിന്ന കാര്യം ശിര്‍ക്ക് / ഖുറാഫാത്ത് ആണ് ആണ് ലക്ഷ്യ സഹിതം ബോധ്യ പ്പെടുത്താന്‍ സംയമനപൂര്‍വം ശ്രമിക്കുന്നത് നിര്‍ബന്ധമാണ്‌. അവരുടെ ശിര്‍ക്ക് ബിദ്അത്തുകളെ ശാഖാപരം എന്ന് നിസ്സാരവല്ക്കരിച്ചു അവഗണിക്കുന്നത് കുറ്റകരവും.']

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

നിങ്ങളുടെ അഭിപ്രായം പറയാം. എന്റെ മറുപടി നാളെ തുടരും ഇന്‍ഷാ അല്ലാഹ്.

Abid Ali പറഞ്ഞു...

പ്രിയ ലത്തീഫ് ,
പേര് മാറ്റാനുള്ള തീരുമാനതിന്നു നന്ദി.
രണ്ട് കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ
1 . ഈമാന്‍(വിശ്വാസ) കാര്യങ്ങളും ഇസ്ലാം(കര്‍മ) കാര്യങ്ങളും അംഗീകരിക്കുന്ന ഏതൊരു മുസ്ലിമിനെയും മുശ്രിക്ക് എന്ന് വിളിക്കാവതല്ല.അവരില്‍ ശിര്‍ക്കിന്റെ അംശങ്ങള്‍ ഉണ്ടെങ്കിലും ശരി.അവരെ ഇസ്ലാഹ് (സംസ്ക്കരണം) ചെയ്യുക എന്നതാണ് ഇസ്ലാമികമായ ബാധ്യത.ഇതിനുള്ള തെളിവ് വിശുദ്ധ ഖുര്‍ആന്‍ തന്നെ. അല്ലാഹുവിന്റെ സത്തയില്‍ തന്നെ പങ്കു ചേര്‍ത്തിരുന്ന യഹൂദ,ക്രൈസ്തവ വിഭാഗങ്ങളെ ഖുര്‍ആന്‍ ഒരിക്കലും മുശ്രിക്കുകള്‍ എന്ന് വിളിച്ചിട്ടില്ല.അവരെ അഭിസംബോധന ചെയ്യാന്‍ വേദക്കാര്‍ എന്ന വാക്ക് മാത്രമേ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളൂ.ഇതു ഖുര്‍ആനില്‍ തെറ്റുപറ്റിയത് കൊണ്ടല്ല.അല്ലാഹുവിന്നു അവര്‍ ചെയുന്നത് ശിര്‍ക്കാണെന്ന് അറിയാഞ്ഞിട്ടുമല്ല. മനപ്പൂര്‍വം(അറിഞ്ഞു കൊണ്ട് )തന്നെ അല്ലാഹു അങ്ങിനെ വിളിക്കുന്നതയിട്ടാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക.
2 .ശിര്‍ക്കിനെ നിസ്സാര വല്‍ക്കരിക്കുന്നു എന്ന മുജാഹിദ് ആരോപണം ആര്‍ക്കാണ് കൂടുതല്‍ യോജിക്കുക എന്ന് നോക്കാം.
മുജാഹിദുകള്‍, ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞു കൊണ്ട് സുന്നി വിഭാഗങ്ങള്‍ക്ക് എതിരെ എഴുത്തിലൂടെയും സി ഡി കളിലൂടെയും പുസ്തകങ്ങളിലൂടെയും,പ്രസഗങ്ങളിലൂടെയും,എല്‍ സി ഡി ഷോകളിലൂടെയും മഹാ സമ്മേളനങ്ങളിലൂടെയും തങ്ങളുടെ സര്‍വ്വ ഊര്‍ജ്ജവും ഉപയോഗിച്ചു ജിഹാദ് ചെയ്യുന്നതായി നാം ഒരു ഭാഗത്ത്‌ കാണുന്നു.അവരുടെ ആത്മാര്‍തഥയില്‍ നമുക്ക് യാതൊരു സംശയവും തോന്നില്ല. പക്ഷെ ഇതേ ആളുകള്‍ മുസ്ലിം ലീഗിന്റെ യോഗങ്ങളിലോ സ്റ്റെജുകളിലോ എത്തുമ്പോള്‍ ഈ ശിര്‍ക്ക് ചെയ്യുന്നു എന്ന് പറയുന്ന ആളുകളുടെ കൂടെ പ്രാര്‍ത്ഥിക്കുകയും,നിസ്ക്കരിക്കുകയും,പരസ്പരം കൈപിടിക്കുകയും സലാം പറയുകയും, സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതായും കാണുന്നു.ഈ ചേര്‍ന്ന് നില്ക്കലില്‍ ശിര്‍ക്കിന്റെ സ്ഥാനം എവിടെ? അപ്പോള്‍ ശിര്‍ക്ക് ഒരു ശഖാപരമായ കാര്യമായി സ്റെജിന്റെ മൂലയില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇവിടെ ആരാണ് സത്യത്തില്‍ ശിര്‍ക്കിനെ അവഗണിക്കുന്നവര്‍? പകല്‍ തെറി പറയുകയും രാത്രി കൈപിടിച്ച് നടക്കുകയും ചെയ്യുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ ശിര്‍ക്കിനെ നിസ്സാര വത്കരിക്കുന്നവര്‍. ചിന്തിക്കുന്നവര്‍ മനസ്സിലാക്കട്ടെ!

CKLatheef പറഞ്ഞു...

പ്രിയ ആബിദ് അലി,

വളരെ പ്രസക്തമായ താങ്കളുടെ അഭിപ്രായത്തിനടിയില്‍ ഒരോപ്പ്.

'മുസ്ലിം ഐക്യം സാധ്യമാണോ' എന്ന ഫെയ്‌സ് ബുക്കിലെ ചര്‍ച ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സാധ്യമല്ലെന്ന് ചില മുജാഹിദ് സുഹൃത്തുക്കള്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ സാമുദായിക ഐക്യം സാധ്യമാണ് എന്നതിന് അടിവരയിടുകയും ചെയ്തു. താങ്കള്‍ സൂചിപ്പിച്ചതാണ് അവര്‍ ഉദ്ദേശിച്ച സാമുദായിക ഐക്യം. മുസ്ലിംകള്‍ നേരിടുന്ന പ്രശ്‌നത്തില്‍ ഒരുമിച്ച് നില്‍ക്കാനും മുസ്ലിംകള്‍ ചെയ്യേണ്ട പ്രബോധന സേവന രംഗങ്ങളില്‍ സാധ്യമാകുന്നവിധം ഐക്യപ്പെടാനും ഇസ്ലാം തടസ്സമല്ല എന്ന് ഞാന്‍ സ്ഥാപിക്കുകയുണ്ടായി. പക്ഷെ അവിടെ പൊങ്ങിവന്ന ഏറ്റവും വലിയ പ്രശ്‌നം ഒരു വിഭാഗം ശിര്‍ക്ക് ബിദ്അത്തുകള്‍ ചെയ്തുകൊണ്ടിരിക്കെ എങ്ങനെ അവരുമായി സഹകരിക്കും എന്നാണ്. മാത്രമല്ല ഈ ചര്‍ചയിലൊക്കെ മക്കാമുശ് രിക്കുകളുമായി ഇവിടെയുള്ള സുന്നികളെ താരതമ്യം ചെയ്യാന്‍ അവര്‍ വല്ലാതെ മിനക്കെടുകയും ചെയ്യുന്നു. ഇതാണ് ഇത്തരമൊരു ചര്‍ചയുടെ പ്രസക്തി. അതോടൊപ്പമുള്ള അവരുടെ വാദമാണല്ലോ. ഇവിടെ തൗഹീദ് പറയുന്നവര്‍ മുജാഹിദുകള്‍ മാത്രമാണ്. മറ്റുള്ളവരൊക്കെ അതിനെ നിസ്സാരവല്‍കരിക്കുന്നുവെന്നത്. ഈ വിഷയകവുമായി ബന്ധപ്പെട്ട് ഖുര്‍ആന്റെ കാഴ്ചപ്പാട് താങ്കള്‍ സൂചിപ്പിച്ചതിന്റെ വിശദീകരണമാണ് അടുത്ത പോസ്റ്റ്.

വായനക്കാര്‍ തങ്ങളുടെ യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുമെന്ന് കരുതുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK