ഹാഷിം ഹാജി ജമാഅത്ത് മുജാഹിദ് വൃത്തത്തിൽ മാത്രമല്ല ജമാഅത്ത് വിമർശനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റുവിഭാഗങ്ങളിലും സുപരിചിതനാണ്. വസ്തുനിഷ്ഠമായ ജമാഅത്ത് വിമർശനം കൊണ്ടോ പാണ്ഡിത്യം കൊണ്ടോ അല്ല അദ്ദേഹം ശ്രദ്ധേയനായത്; മറിച്ച് ജമാഅത്തെ ഇസ്ലാമിയുമായി ന്യായമായ/അന്യായമായ പിണക്കവും തുടർന്ന് എറണാകുളം മദീനാ മസ്ജിദ് സംഭവങ്ങളിലൂടെയുമുണ്ടായ ഒരു തരം കുപ്രസിദ്ധി/സുപ്രസിദ്ധി കാരണമായിട്ടാണ്. ജമാഅത്ത് പക്ഷത്ത് നിന്ന് അദ്ദേഹത്തിന്റെ പിണക്കം ന്യായമോ അദ്ദേഹത്തിന്റെത് സുപ്രസിദ്ധിയോ അല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോൾ നേരെ തിരിച്ചാകാം. നിഷ്പക്ഷമായ ഒരു വായനയിൽ സത്യം രണ്ടിനും മധ്യയുമാകാം. അദ്ദേഹമെന്ന വ്യക്തിയും പ്രസ്തുത സംഭവവുമല്ല ഇവിടെ ഇനി വിഷയമാകാൻ പോകുന്നത് എന്നതിനാൽ ഇക്കാര്യത്തിൽ ഒരു വിധിതീർപ്പ് ആവശ്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞുവെച്ചത്.
ഇവിടെ വിഷയം പുതിയ ലക്കം ശബാബ് വാരിക അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ജമാഅത്ത് വിമർശനമാണ്. അതിന് മുമ്പ് നയനിലപാടുകളിൽ ജമാഅത്തിനോട് അടുത്ത് നിൽക്കുന്നുവെന്ന് ധരിക്കപ്പെടുന്ന മുജാഹിദ് മടവൂർ വിഭാഗം പുതുതായി ഇറങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ ലക്കങ്ങളിലും ജമാഅത്തിനെ കാര്യമായി ഉന്നം വെക്കുന്നതിന്റെ ഞാൻ മനസ്സിലാക്കിയ കാരണം കൂടി പങ്കുവെക്കാനാഗ്രഹിക്കുന്നു.
ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ തന്നെ മുജാഹിദ് സംഘടന പിളർന്നപ്പോൾ അവർ ഔദ്യോഗിക പക്ഷത്തുനിന്ന് ഏൽകേണ്ടി വന്ന ഏറ്റവും വലിയ ആരോപണവും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന ആരോപണവും മടവൂർ വിഭാഗം ഇഖ് വാനിസത്തിന്റെയും മൗദൂദിസത്തിന്റെയും ആളുകളാണ് എന്നതാണ്. എന്നാൽ പലപ്പോഴും ഇസ്ലാമിക പ്രമാണങ്ങളുടെ അടിത്തറയിൽ നിന്ന് അതിനെ പ്രതിരോധിക്കുന്നതിന് പകരം അവർ ചെയ്തത്. ഇടക്കിടക്ക് തങ്ങളതല്ലെന്ന് വരുത്താൻ ജമാഅത്തെ ഇസ്ലാമിയെ അകാരണമായും യുക്തിരഹിതമായു വിമർശിക്കുക എന്നതാണ്. ഇപ്പോൾ മുജാഹിദ് വിഭാഗം വീണ്ടും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ജിന്നൂരികൾ എന്ന് ആക്ഷേപിക്കപ്പെടുന്ന ഔദ്യോഗിക വിഭാഗം വീണ്ടും പിളർപ്പിലേക്ക് നീങ്ങുന്നു. അവരിലെ ഒരു വലിയ വിഭാഗത്തെ അതിര് കവിഞ്ഞവർ എന്ന പരാമർശത്തോടെ തിരുത്താൻ എ.പി.യുടെ കീഴിലുള്ള ഒരു വിഭാഗം ശ്രമിക്കുന്നു. ആരുടെ കൂടെ എത്ര പേർ എന്നത് പിളരാത്തതിനാൽ വ്യക്തമല്ല. പുറത്താക്കപ്പെടുമെന്ന് കരുതുന്ന സകരിയാ സലാഹിയുടെ പിന്നാലെയാണ് വലിയ ഒരു പക്ഷം എന്ന് തോന്നത്തക്ക പരിപാടികളാണ് പുറത്ത് കാണുന്നത്. ഇയ്യിടെ കണ്ട മുജാഹിദ് പോസ്റ്ററുകളിൽ മിക്കവയിലും സകരിയാ സ്വലാഹി പ്രഭാഷണം നടത്തുന്നുവെന്നതാണ് കാണുന്നത്. ചുരുക്കത്തിൽ ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് മുജാഹിദ് പ്രസ്ഥാനം കടന്നുപോകുന്നത്. ജമാഅത്തെ ഇസ്ലാമിയെ ഈ സമയത്ത് പരമാവധി തെറ്റിദ്ധരിപ്പിച്ചില്ലെങ്കിൽ അത് മുജാഹിദ് പ്രസ്ഥാനത്തിന് വല്ലാത്ത ആൾചോർചയുണ്ടാക്കും എന്നവർ ഭയപ്പെടുന്നു. ഹമീദ് വാണിൻമേൽ ജമാഅത്ത് വിട്ടപ്പോൾ മുജാഹിദുകൾ ജമാഅത്ത് പിളരുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ജമാഅത്തിന്റെ ഘടന മനസ്സിലാക്കിയ അദ്ദേഹം അന്ന് തന്നെ ആ സ്വപനം വേണ്ടന്ന് തുറന്നടിച്ചു.
എന്നാലും മുജാഹിദുകൾ ഈ വിഷയത്തിൽ പ്രതീക്ഷ പുലർത്തികൊണ്ടിരുന്നു. തെരഞ്ഞെടുപ്പിലും, തുടർന്ന് ഓരോ സംഭവങ്ങളും ആരോപണങ്ങളുമുണ്ടാവുമ്പോൾ ജമാഅത്ത് പിളരുന്നുവെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. അതത്ര എളുപ്പമല്ലെന്ന് തോന്നിയത് കൊണ്ടാവുമോ ആവോ പുതിയ തലക്കെട്ട് ജമാഅത്തെ ഇസ്ലാമി പൊളിഞ്ഞുവീഴാറായ വീട്! എന്നതാണ്. സത്യത്തിൽ ജമാഅത്തുകാരിലാർക്കും അങ്ങിനെ തോന്നുന്നതായി അനുഭവപ്പെടുന്നില്ല. ആരെങ്കിലും നേരിയ ഒരു ആശങ്ക ആ വിഷത്തിൽ പുലർത്തുന്നതും കണ്ടിട്ടില്ല. മാനുഷ്യരാൽ നിയന്ത്രിക്കപ്പെടുന്ന ഒരു സംഘടന എന്ന നിലക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ചില പ്രശ്നങ്ങളല്ലാതെ എന്തെങ്കിലും അതിന് ഇന്നോളം സംഭവിച്ചതായി അറിയുന്നില്ല. അതോടൊപ്പം അത് പുതിയ തലത്തിലേക്ക് കൂടുതൽ ശക്തിയോടെ പ്രവേശിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നു. പുതിയ രാഷ്ട്രീയ പാർട്ടി ആയാലും പുതിയ അതിന്റെ കീഴിൽ നടത്തപ്പെടുന്ന മാധ്യമം പത്രത്തിന്റെ പുതിയ ചാനലായാലും പൊളിഞ്ഞ് വീഴാറായ ഒരു വീട്ടിൽനിന്ന് പ്രതീക്ഷിക്കുന്ന തീരുമാനങ്ങളല്ല അവിടെ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്.
ഇനി ഈ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സംഘടനകളുടെ ഘടനാപരവും അവർ നടത്തിക്കൊണ്ടിരിക്കുന്ന സംരഭങ്ങളെക്കുറിച്ചും ആലോചിക്കുക. മടവൂർ വിഭാഗത്തിന് വർത്തമാനം എന്ന ഒരു പത്രമുണ്ട് അതിന്റെ നില ഇപ്പോൾ എന്താണ്. പ്രചാരണത്തിന് അവർ ഏതറ്റം വരെ പോയിട്ടും വെറുതെ കിട്ടിയാൽ പോലും മറിച്ചു നോക്കാൻ തോന്നാത്ത വിധം ശോചനീയി അത് തുടരുന്നു. അതേ സമയം അവർ പൊളിഞ്ഞുവിഴാറായി എന്ന് പറയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകർ നേതൃത്വം നൽകുന്ന പത്രം കഴിഞ്ഞ വർഷം എറ്റവും കൂടുതൽ വായനാ നിരക്ക് രേഖപ്പെടുത്തി മുന്നേറുന്നു. അതെ പോലെ ഔദ്യോഗിക വിഭാഗമെന്നറിയപ്പെടുന്ന എ.പി. വിഭാഗത്തിന്റെ തികച്ചും തെറ്റായ വാദങ്ങളെ പ്രതിരോധിക്കുന്നതിന് പകരം ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് രക്ഷപ്പെടുവാനുള്ള ശ്രമം എത്രത്തോളം ദുർബലമാണ് അതിന്റെ സംവിധാനങ്ങൾ എന്നതിന്റെ തെളിവാണ്.
മറുപക്ഷം അഥവാ എ.പി വിഭാഗമാകട്ടെ. അവരുടെ തീവ്രത കാരണം ചാനൽ പോയിട്ട് ഒരു വർത്തമാന പത്രം പോലും തുടങ്ങാൻ സാധിക്കാത്തത്രയും പിന്തിരിപ്പൻ സമീപനത്തിന്റെ വക്താക്കളാണ്. അതോടൊപ്പം ഒരു വലിയ പിളർപ്പിനെ എങ്ങനെ മറികടക്കണം എന്ന് എ.പി. അബ്ദുൽ കാദർ മൗലവിക്കോ കൂടെയുള്ളവർക്കോ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഈ വിഡിയോകൾ ഒന്ന് കണ്ടുനോക്കുക. അവരുടെ യഥാർഥ ലക്ഷ്യം പോലും മറന്ന് പോയിട്ട് കാലം കുറേയായി. അവർ മുഖ്യ ദൗത്യമായി കണ്ടിരുന്ന മുസ്ലിംകളിലെ ശിർക്ക് ബിദ്അത്തുകൾക്കെതിരിലുള്ള പോരാട്ടം തീവ്രത കാരണം എൽ.സി.ഡി ക്ലിപ്പുകളിലൊതുങ്ങി. പ്രതിയോഗികളാകട്ടെ ഹൈടെക്ക് വിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് ഒരിക്കലും പ്രതിരോധിക്കാനാവാത്ത തലത്തിലേക്ക് ഉയർന്നു. അതോടെ പ്രതിയോഗികളില്ലെങ്കിൽ നിലനിൽപ്പില്ലെന്ന് കരുതപ്പെടുന്ന മുജാഹിദുകൾ ജമാഅത്തിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാനാരംഭിച്ചു. അതിന്റെ സ്വാഭാവികമായ പരിണതിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇപ്പോൾ മുഖ്യ പ്രതിയോഗി മടവൂർ വിഭാഗം കഴിഞ്ഞാൽ സ്വന്തം അണികൾക്കുള്ളിലെ സകരിയാക്കൾ എന്ന വിഭാഗമാണ്.
ഈ രണ്ട് മൂജാഹിദുകളും തങ്ങളുടെ അണികളെ പിടിച്ച് നിർത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ജമാഅത്തിനോട് വിരോധമുള്ളവരെ ഉപയോഗപ്പെടുത്തി അർഥ രഹിതമായ ആരോപണങ്ങളെ പ്രചരിപ്പിച്ച് ജമാഅത്തിനെ ഒന്നുമല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമം. ആരോപിക്കുന്നത് മുൻ ജമാഅത്തുകാരാകുമ്പോൾ അവയുടെ യുക്തിരാഹിത്യവിമർശനത്തിൽ നിന്നും വിവക്കേട്, കുശുമ്പ് എന്നവയിൽ നിന്നുമൊക്കെ സ്വന്തം പാർട്ടിയും പത്രവും സുരക്ഷിതമായിരിക്കുകയും ചെയ്യും. ഒരു വെടിക്ക് രണ്ട് പക്ഷി..
ജമാഅത്തിനെക്കുറിച്ച് അറിയാനാഗ്രിഹ്കുന്ന മുജാഹിദ് സുഹൃത്തുക്കളെ ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം ബോധ്യപ്പെടുത്തുക എന്നത് മഹത്തായ ഒരു കാര്യമാണ്. തുടർന്ന് ഏതാനും പോസ്റ്റുകളിൽ ഹാഷിം ഹാജിയുടെ വിമർശനത്തെ പരിശോധിക്കാനാണ് ശ്രമിക്കുന്നത്. കാത്തിരിക്കുക....
10 അഭിപ്രായ(ങ്ങള്):
വിമർശനങ്ങളിലെന്തെങ്കിലും പുതുമയുള്ളതുകൊണ്ടോ വിഷയം പുതിയതായാതുകൊണ്ടോ അല്ല ഇതിവിടെ ചർചക്ക് വെക്കുന്നത്. മറിച്ച് ജമാഅത്തിനെതിരെ എന്ത് പറഞ്ഞാലും ആര് പറഞ്ഞാലും അത് വിശ്വസിക്കാവുന്ന ഒരു മാനസികാവസ്ഥയിലാണ് തങ്ങളുടെ അണികളെന്ന് പൂർണ ബോധ്യമുള്ളതാണ് ഇത്തരം ലേഖനങ്ങളും അഭിമുഖങ്ങളും മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ സ്ഥലം പിടിക്കുന്നത്. എങ്കിലു മനുഷ്യമനസ് ആർക്കും പൂർണമായും വരുതിയിൽ നിർത്താൻ കഴിയാത്ത ഒന്നാണ് എന്ന ഉത്തമ ബോധ്യമുള്ളതിനാൽ ആ വിഭാഗത്തിൽ നിന്ന് ചിന്തിക്കുന്നവർക്കായി ആരോപണങ്ങളുടെ മറുവശം കൂടി തുറന്ന് കാണിക്കുക മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ജമാത്തിനെ ഇല്ലാതാക്കുക എന്നതാണല്ലോ മുജാഹിദുകളുടെ മുഖ്യ അജണ്ട. അതിന്നു വേണ്ടി ഏതറ്റം പോകാനും അവര്‍ തയ്യാറാണ് എന്നതിന്റെ തെളിവ് കാണിക്കാന്‍ നിന്നാല്‍ തന്നെ നമ്മുടെ ജീവിതം പാഴായിപ്പോകും. ജമാത്തിനെ ഇല്ലാതാക്കാന്‍ എന്റെ കയ്യില്‍ ഉള്ള ചെറിയ ഒരു വിദ്യ അവര്‍ക്ക് വേണ്ടി ഇവിടെ എഴുതുന്നു. ജമാത്ത് രൂപീകരണം തൊട്ടു ഇന്നുവരെ അതില്‍ നിന്ന് പുറത്തു പോയ ജീവിചിരുപ്പുള്ള എല്ലാവരെയും കണ്ടു പുതിയ ഒരു ജമാഅത്തെ ഇസ്ലാമി രൂപീകരിക്കാന്‍ പറ്റിയാല്‍ നിലവിലുള്ള ജമാത്തിന്നു വലിയ ക്ഷീണം ആകും. മുജാഹിദുകാര്‍ വിളിച്ചാല്‍ അവര്‍ വരാതിരിക്കില്ല. കാരണം അവരുടെ ചിലവിലാണല്ലോ ഇവര്‍ പുറത്തു വന്നതും ജീവിക്കുന്നതും. ഞാന്‍ മുജാഹിദുകാരെ വെല്ലു വിളിക്കുന്നു. ഇതിനു ദൈര്യമുണ്ടോ..?? അപ്പോള്‍ മനസ്സിലാകും ജമാഅത്തെ ഇസ്ലാമിയുടെ ഇസ്സത്ത്... അല്ലാതെ നിങ്ങളെപ്പോലെയുള്ള ആദര്‍ശ പാപ്പരത്തം കൈ മുതലായുള്ള കള്ള തൌഹേദുകാരല്ല ജമാത്തുകാരെന്നു.
WASTE POST...!!!
ആദര്ഷമില്ലാത്ത ജമാഅത്തെ എങ്ങനെ പിളരും ..???
പിന്നെ പിളരില്ല.. ഓരോരുത്തരും കൊഴിഞ്ഞു പോകും .. മര്ക്ഷിസ്ടിലൊട്ടൊ ലീഗിലോട്ടോ .. അങ്ങനെ വേറെ ഏതെന്കിലും രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ..
ഹ ഹ ഹ ഹ...
"തറ ഇല്ലാതെ കൂര പണിയാന്‍ ശ്രമിക്കുന്നവര്‍ , ജമാഅത്തെക്കാര്‍""
നിങ്ങളുടെ ലക്ഷ്യം തന്നെ തെറ്റിയിരിക്കുന്നു ... നിങ്ങളുടെ ഭരണഘടന നോക്കൂ... ബിദ്അത്ത് .. അതിനെ എതിര്‍ക്കല്‍,,.... പിന്നെ സുന്നത്ത്,,, അതിനെ പിന്‍പറ്റല്‍...,,,, ഒക്കെ മറന്നു നിങ്ങള്‍...,,, പുതിയ ജമാഅത്തെകാര് സ്വന്തം ഭരണഘടന ഒരാവര്‍ത്തി വായിച് ഇപ്പോഴത്തെ ജമാത്തെയുമായി ഒന്ന് താരതമ്യം ചെയൂ... അപ്പൊ കാണാം വൈരുധ്യം... നിങ്ങള്‍ ദീനിന്റെ വിഷയത്തില്‍ ഓരോ ജമാത്തെക്കാരനും ഇഷ്ടമുള്ളത് ചെയ്യാം... സുന്നത്ത് .. അത് ശാഗാപരം... എന്നാല്‍ ഒരു എലെക്ഷിഒന് വന്നാല്‍ ജമാഅത്തെക്കാര്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് ഹിറാ സെന്റെറില്‍ നിന്നും അമീര്‍ പറയും കുഞ്ഞാടുകള്‍ അത് പോലെ ചെയ്യും... എന്നാ ദീനിന്റെ വിഷയത്തില്‍ .. സുന്നത്തിന്റെ വിഷയത്തില്‍ ഇങ്ങനെ ഒരു നിര്‍ബന്ധ ബുദ്ധി എന്തേ ഇല്ലാതെ പോയത്...,,, നിര്‍ബന്ധം ഇല്ലെങ്കില്‍ പോട്ടെ ,, എന്തിനാ അവയെ പുച്ചിക്കുകയും നിസാരമാക്കുകയും ശാഗാപരം എന്നൊക്കെ പറയ്യുനത്..
അല്ലാഹു നമ്മളെ എല്ലാം നേരായ മാര്‍ഗത്തില്‍ ജീവിച്ചു മരിക്കാന്‍ അനുഗ്രഹിക്കട്ടെ...
ലക്ഷ്യം
ഖണ്ഡിക: 4
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ലക്ഷ്യം 'ഇഖാമതുദ്ദീന്‍' ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.
////////////////////////////////////
നല്ല ലക്ഷ്യം... പക്ഷെ ഇപ്പൊ കൂടെ ദീന് ഇല്ലെന്നു മാത്രം... വെറും ഇഖ്ാമ ഒള്ളു...
>>>>>>>>>>>>>>>>>
വിശദീകരണം :'ഇഖാമതുദ്ദീന്‍' എന്നതിലെ 'ദീന്' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന് ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്ലാം.
ഈ ദീന് മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.
///////////////////////////////////////////////////
ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ .. ഇതൊക്കെ എവിടെ പോയ്യി.. ഇത് ആരില്‍ നിന്നുമാ പടികേണ്ടതും ചെയ്യേണ്ടതും... ഇതിലൊക്കെ അഡ്ജസ്റ്റ്മെന്റ് നടക്കോ..?? അത് കൊയപ്പമില്ലാലെ..
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഈ ദീന് ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.
///////////////////////////////////////////////////
ഈ ദൈവ പ്രീതി എങ്ങനെയാ നേടുക.. പത്രത്തില്‍ അര്‍ദ്ധ നഗ്ന സ്ത്രീകളുടെ പരസ്യം കൊടുത്താല്‍ ലഭിക്കുമോ..?? ദൈവത്തിന്റെ പുത്രന് എന്ന് പറഞ്ഞു ജന്മദിനം ആഘോഷിക്കുന്നവര്‍ക്ക് ആശംസ പറഞ്ഞാല്‍ കിട്ടോ..?? അതല്ലാ ഖുര്‍ആനില്‍ ആയത്തിന് പ്രാവാചകന് പഠിപ്പികാത്ത അര്‍ഥം വെയ്ച്ചാല്‍ കിട്ടോ ദൈവ പ്രീതി..?? അതല്ല സ്വഹാബികളെ തെറി വിളിക്കുന്ന ശിയാകളുടെ പുസ്തകം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് അടിചിരക്കിയാല് കിട്ടോ..?? ഇനി നേതാവിന്റെ (മൌദൂദിയുടെ) തഫ്സീര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് പറ്റാത്തത് കക്കുമ്പോള്‍ (കള്ളന്മാര്) ,) കിട്ടോ ഈ ദൈവ പ്രീതി..? അതല്ല സുന്നത്ത് (നബി ചര്യ) മുറുകെ പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവരെ തെറി വിളിച്ചാല്‍ കിട്ടോ..?? ബിദ്അത്ത്കളെ നഗഷിഘാന്ധം എതിര്ര്ക്കുന്നവരെ ബിന്നിപ്പുക്കാര് എന്ന് വിമര്‍ശിച്ചാല്‍ കിട്ടോ..?? സ്വഹീഹായ ഹദീസുകള്‍ (ജമാഅത്തിന്റെ ഇത്തിരി പോന്ന )ബുദ്ധിക്ക് യോചിക്കുന്നില്ല എന്ന് പറഞ്ഞു തള്ളുകയും കളിയാക്കുകയും ചെയ്താല്‍ കിട്ടോ ദൈവ പ്രീതി..?? അപ്പൊ ബുദ്ധി പണയം വെയ്ക്കാത്ത ജമാത്തെക്കാര് ചിന്തിച്ചോ.. ശെരിക്കും ചിന്തിചോള്ളൂ..!!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഈ ദീനിന്റെ 'ഇഖാമത്ത്' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
/////////////////////////////////////////////////////
എങ്ങനെ..?!!! ദീനിനെ പൂര്‍ണമായി പിന്തുടെരുകെയോ..?? ആര് ജമാതെക്കാരോ.. നല്ല കഥ..
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്.
//////////////////////////////////////////////////
ചിരിപ്പിക്കരുത്... നിങ്ങള്‍ ഒരു സ്ഥലത്ത് പറയും സുന്നത്ത് (നബിചര്യ , മാതൃക) ശാഗാപരം.. കാര്യമില്ല എന്നൊക്കെ.. അപ്പൊ ഇങ്ങള് ഈ പറഞ്ഞതോ..??
"നല്ല ലക്ഷ്യം... "
അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും നേടാന്‍ ഇഖാമത്തുദ്ദീനിനുവേണ്ടി പരിശ്രമിക്കുക തന്നെയാണ് എല്ലാ മുസ്ലിമും ചെയ്യേണ്ടത്. പ്രവാചകരുടെ ലക്ഷ്യവും ഇത് തന്നെയായിരുന്നു ... അജ്ഞാതനായതിനാല്‍ താങ്കളുടെ ലക്ഷ്യവും അജ്ഞാതം തന്നെ!
"ചിരിപ്പിക്കരുത്.."
താങ്കള്‍ക്ക് ചിരിവരും....!. പല അജ്ഞരും അജ്ഞാതരും ചിരിക്കാറുള്ളതുപോലെ.
"ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്" എന്നേ മുസ്ലിങ്ങള്‍ക്ക് എപ്പോഴും പറയാന്‍ കഴിയൂ, ലോകം മുഴുവന്‍ അത് കേട്ട് ചിരിച്ചാലും !
അവസാനമായി
താങ്കള്‍ക്ക് ആരെയും എന്തിനെയും എങ്ങനെയും വിമര്‍ശിക്കാം....
പക്ഷെ അതിനുമുമ്പ് വെക്തമാക്കേണ്ടത്; താങ്കള്‍ വിമര്‍ശിക്കുന്നത് ജമാഅത്തെ-ഇസ്ലാമി എന്ന സംഘടനയെയാണോ അതോ
മറ്റെല്ലാ മനുഷ്യരെയും പോലെ ജമാത്തുകാര്‍ക്കും ഉണ്ടാകാവുന്ന തെറ്റുകളെയാണോ എന്ന്
രണ്ടായാലും കുഴപ്പമില്ല (വെക്തത ഉണ്ടാവണമെന്ന് മാത്രം) രണ്ടും കൂടി കുഴച്ച് പറയുന്നത് നല്ല ഉദ്ദേശത്തോടെ അല്ലെന്ന് വെക്തം
കാരണം .....
മുസ്ലിങ്ങളുടെ തെറ്റുകള്‍ മുന്‍നിര്‍ത്തി ഇസ്ലാമിനെ വിമര്‍ശിക്കുന്നതും, പ്രമാണങ്ങളെ മുന്‍നിര്‍ത്തി ഇസ്ലാമിനെ വിമര്‍ശിക്കുന്നതും ഒരുപോലെയല്ലല്ലോ...
ആദ്യത്തെ രീതി സ്വീകരിക്കുന്നത് പ്രാമാണികമായി വിമര്‍ശിക്കാന്‍ കെല്പ്പില്ലാത്തവര് മാത്രമാണ് !.
Tracking
അഭിപ്രായമറിയിച്ചവർക്ക് നന്ദി...
നല്ലൊരു പോസ്റ്റ്. സകരിയ്യാക്കള്‍ (പ്രയോഗത്തിന് ഐഎസ്എമ്മിന് കടപ്പാട്) വ്യാപകമായ വോട്ടു പിടുത്തം തുടങ്ങിക്കഴിഞ്ഞു. രണ്ടു ഭാഗത്ത് നിന്നും ചോര്‍ന്നു ജമാഅത്തില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളവരെ വളവീശാനുള്ള ശ്രമം തന്നെയാണ് ശബാബിന്റെത്. വായനയില്‍ കൂടെയുണ്ട്.
ഇസ്ലാമിക പ്രമാണങ്ങളോ സലഫുസ്വാലിഹുകളുടെ അഭിപ്രായങ്ങളോ മുൻനിർത്തി ജമാഅത്തെ ഇസ്ലാമിയെ എതിർക്കാൻ പറ്റില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ നുണപ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കലും അസൂത്രണം ചെയ്ത് ജമഅത്തിനെതിരെ പോരാട്ടം തുടങ്ങിയ കേരളത്തിലെ സലഫീ പ്രസ്ഥാനത്തിൽ വിവേകമുള്ള ഒരാൾ പോലും ആ തെറ്റിനെതിരെ പ്രതികരിച്ചില്ല. അവരെല്ലാവരുമ്ം ഒറ്റക്കെട്ടായിരുന്നു. ഓരോ നേതാവും ആകാശവും ഭൂമിയും നടുങ്ങുന്ന നുണകൾ കെട്ടിച്ചമക്കാൻ മത്സരിക്കുകയായിരുന്നു. ഏതെങ്കിലും വിവേകികൾ അന്ന് ആ കൂട്ടത്തിൽ ഉയർന്നു വന്നിരുന്നു എങ്കിൽ ഇന്ന് കേരളത്തിൽ കള്ളന്മാരുടേതല്ലാത്ത ഒരു വിഭാഗം സലഫികളെയെങ്കിലും കാണാമായിരുന്നു. പക്ഷേ അതുണ്ടായില്ല. വർഷങ്ങൾ അല്ലാഹു അവർക്ക് ചിന്തികാനായി സമയം കൊടുത്തു. ഒടുവിൽ ഓരോ മുജാഹിദിനും ഓരോ ദീൻ എന്ന നിലക്ക് അവരെ ഭിന്നിപ്പിച്ചിരിക്കുന്നു. മുജാഹിദുകളല്ലാത്തവർക്ക് ഇതിൽ വലിയ പാഠമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.