'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ജനുവരി 07, 2012

ജമാഅത്തിനെ വിമര്‍ശിക്കാന്‍ ഓരോ കാരണങ്ങള്‍ ?

ജമാഅത്തെ ഇസ്‌ലാമി പൊളിഞ്ഞുവീഴാറായ വീട്‌ !? (2)

പി കെ ഹാഷിം ഹാജി /ജംഷിദ്‌ നരിക്കുനി
ജമാഅത്തെ ഇസ്‌ലാമി പൊതുസമൂഹത്തില്‍ എന്നും ചര്‍ച്ചാവിഷയമാണ്‌. ഒരു സംഘടന അതും ഒരു മത (രാഷ്‌ട്രീയ) സംഘടന ഇത്രയധികം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ കാരണം തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്‌. ജമാഅത്തിന്റെ ആദര്‍ശസംഹിതകള്‍ പൊതുസമൂഹത്തിന്‌ അപകടം വരുത്തുന്നതാണോ? അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം സംശയത്തിന്റെ കണ്ണടക്കുള്ളിലൂടെ നിരീക്ഷിക്കപ്പെടുന്നതെന്തുകൊണ്ടായിരിക്കും? ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കേണ്ടതും അവര്‍ തന്നെയാണ്‌. 

സയ്യിദ്‌ മൗദൂദി യുടെ അറുപഴഞ്ചനും അപരിഷ്‌കൃതവുമായ യുക്തിവിചാരങ്ങളെ പ്രചരിപ്പിച്ചുവരുന്ന അവര്‍ തന്നെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആളുകളായി സ്വയം ചമയുന്നതും നാമിന്ന്‌ കാണുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരുന്ന ഹാഷിം ഹാജി ജമാഅത്തിന്റെ പടിയിറങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അദ്ദേഹത്തിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന്‌ കീഴിലാണ്‌ എറണാകുളം മദീനാ മസ്‌്‌ജിദ്‌. മദീന മസ്‌ജിദ്‌ വിഷയത്തില്‍ അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടി വന്നത്‌ വലിയ അനീതിയാണ്‌. ഒരു കാലത്ത്‌ എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിച്ചത്‌ ഹാഷിം ഹാജിയായിരുന്നു. പില്‍ക്കാലത്ത്‌ അദ്ദേഹം തന്റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ജമാഅത്തിന്റെ ആദര്‍ശനിലപാടുകളിലെ വൈകൃതങ്ങളെകുറിച്ച്‌ സംസാരിക്കുകയാണിവിടെ. (ശബാബ് വാരിക)
-------------------------------------

ശബാബിലെ മേൽ പരാമർശങ്ങളോട് എന്റെ വ്യക്തിപരമായ പ്രതികരണം :

ജമാഅത്തെ ഇസ്ലാമി മത-മതേതര ഏറ്റവും കൂടുതൽ ചർച ചെയ്യപ്പെടുന്ന സംഘടനയാണ് എന്ന നീരീക്ഷണം ശരിയാണ് അതിനുള്ള കാരണം കണ്ടെത്താൻ എന്ന നിലക്ക് കൂടുതൽ ചർച ചെയ്യുകയുമാവാം. അതിന് മറുപടി പറയുന്നതിലൂടെ വീണ്ടും ചർയാവുകയും ചെയ്യും. എന്തായിരിക്കാം അതിന് കാരണം എന്ന് കണ്ടെത്തേണ്ടത് ജമാഅത്തെ ഇസ്ലാമി തന്നെയാണ്. പലപ്പോഴും ചർച ചെയ്യുന്നവർ അതിന് കണ്ടെത്തുന്ന കാരണങ്ങൾ തീരെ യുക്തിസഹമായി ജമാഅത്ത് പ്രവർത്തകർക്ക് തോന്നുന്നില്ല.

ഒരു സംഘടന കൂടുതൽ ചർച ചെയ്യപ്പെടുക എന്നത് മോശം സംഗതിയല്ല. പ്രവാചകൻ പ്രബോധനം ആരംഭിച്ചപ്പോൾ അക്കാലത്ത് കൂടുതൽ ചർച ചെയ്യപ്പെട്ടത് അതേക്കുറിച്ചായിരുന്നുവെന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയുന്ന ചരിത്ര യാഥാർഥ്യമാണ്. അത് ചരിത്രത്തിന്റെ വഴിത്തിരിവാകുകയായിരുന്നു. കൂടുതൽ ജീവത്തായ ഒരു ആശയം ചർചയാകുക സ്വാഭാവികം. പൊതു സമുഹത്തിൽ ചർചയാകാതിരിക്കാൻമാത്രം എന്തോ തത്വചിന്താപരമായ കാര്യം മാത്രമല്ല ജമാഅത്ത് മുന്നോട്ട് വെക്കുന്നത് എന്നതിന് തെളിവാണ്. ഏത് രംഗത്തും ജമാഅത്ത് മുന്നോട്ട് വെക്കുന്ന ആശയം ചർച ചെയ്യപ്പെടും ആ സംഘടനയും അതിലെ പ്രവർത്തകരും വിഷയമാകുകയും ചെയ്യും. ആ നിലക്ക് ജമാഅത്ത് പ്രാഥമിക തലത്തിൽ വിജയിച്ചിരിക്കുന്നു.

ഇനി എന്താണ് ജമാഅത്തിനെക്കുറിച്ച് ചർച ചെയ്യുന്ന വിഷയം എന്നതാണ്. അത് സ്വീകരിച്ച ആദർശം ഈ രാജ്യത്തിനും മുസ്ലിം സമൂഹത്തിനും അപകടം കൊണ്ട് വരുന്നതായതുകൊണ്ടാണോ. അതിന് മറുപടിപറയേണ്ടത് ആ നിലക്ക് ചർച ചെയ്യുന്നവരുണ്ടെങ്കിൽ അവരാണ്. ഏതായാലും മുജാഹിദുകൾക്ക് ആ വാദമുണ്ടാവില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇനി അതുമല്ല ജമാഅത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം സംശയത്തിന്റെ കണ്ണിലൂടെ വീക്ഷിക്കേണ്ടതാണോ ? ജമാഅത്ത് പ്രവർത്തകർക്ക് അതിന് നൽകാൻ കഴിയുന്ന മറുപടി, അങ്ങനെ സംശയിക്കപ്പെടേണ്ട സംഘനട അല്ല ജമാഅത്തെ ഇസ്ലാമി എന്നാണ്. എന്തുകൊണ്ടെന്നാൽ, തീർത്തും ജനാധിപത്യപരമായ ഒരു പ്രസ്ഥാനമാണ് ജമാഅത്ത് നാടിന്റെ സമാധാനത്തിലും ശാന്തിയിലും നാട്ടുകാരുടെ സൗഹൃദത്തിലും അടിയുറച്ച പിന്തുണ നൽകുക അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അവർ പ്രവർത്തിക്കുന്നത് തന്നെ അതിന് വേണ്ടിയാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രവർത്തനത്തിലും അത് ഏർപ്പെടുകയില്ലെന്ന് ഭരണഘടനയിൽ തന്നെ രേഖപ്പെടുത്തിയ പ്രസ്ഥാനമാണ്. അതിന് വിരുദ്ധമായ ഒരു സംഭവം പോലും അതിൽ നിന്ന് ചൂണ്ടിക്കാണിക്കാനും ഇന്നേ വരെ സാധിച്ചിട്ടില്ല. അന്യായമായ രണ്ട് നിരോധനങ്ങളെ അതിജീവിച്ചപ്പോൾ അത് ഇന്ത്യയിലെ നീതിന്യായ കോടതി തന്നെ അത് സാക്ഷ്യപ്പെടുത്തിയതുമാണ്.

എങ്കിലും അതിനെ സംശയത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുന്നവരുണ്ട്. ഇനിയും ഉണ്ടാകും. അതിൽ ജമാഅത്ത് നിസ്സഹായരാണ്. അക്കാര്യത്തിൽ ഈ ആരോപണം ഉന്നിയിക്കുന്നവരും മുക്തരാണ് എന്ന് എനിക്ക് തോന്നുന്നില്ല. വെറും ആരാധനകളുടെ കാര്യവും വേഷത്തിന്റെ കാര്യവും മാത്രം പറയുന്ന തബ് ലീഗ് ജമാഅത്ത് പോലും അത്തരം സംശയകരമായ നോട്ടത്തിൽ നിന്ന് മുക്തരല്ല.

ജനാധിപത്യത്തോടും മതേതരത്വത്തോടും ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് അത് വ്യക്തമാക്കിയതാണ് അതിൽ ജമാഅത്തിന് അനുകൂലിക്കാവുന്നതും താത്വികമായി വിയോജിക്കുന്നതുമായ വശങ്ങളുണ്ട്. ജമാഅത്ത് അത് സമായസമയങ്ങളിലൊക്കെ അത് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുജാഹിദ് സംഘടന ഒരിക്കലും ജമാഅത്ത് വിമർശിക്കുന്ന ജനാധിപത്യത്തിന്റെ വശത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. അവർക്ക് അതിന് കഴിയുകയുമില്ല. എന്നാലും ജമാഅത്തിന് ഇന്ത്യയിലുള്ള മറ്റേത് വിഭാഗത്തെക്കാളും ജനാധിപത്യവാദികളാകാൻ കഴിയും ജമാഅത്തിന്റെ ഈ വിഷയത്തിലുള്ള എതിർപ്പ് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് പ്രയോഗിക തലത്തിൽ അതിന്റെ സത്ഫലങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് ആ വിയോജിപ്പ് തടസ്സമേ അല്ല. ഇന്ത്യയുടെ സാഹചര്യത്തിൽ അതല്ലാത്ത ഒരു ബദൽ വ്യക്തമാക്കപ്പെടുന്നത് വരെ ഇന്ത്യൻ ജനാധിപത്യം അങ്ങനെ തന്നെ നിലനിൽക്കേണ്ടതുമാണ്.

അതുകൊണ്ട് തന്നെയാണ് ജമാഅത്തെ ഇസ്ലാമി മറ്റേത് സംഘടനകളേക്കാളും ജനാധിപത്യപരമായി കാര്യങ്ങളെ നിർവഹിക്കുന്ന പ്രസ്ഥാനമാകുന്നത്. ഇസ്ലാം മുന്നോട്ട് വെക്കുന്ന ഈ തത്വങ്ങൾ പഴഞ്ചനാണ് എന്ന് പൊതുസമൂഹമടക്കം ഇപ്പോൾ പറയുന്നതിൽ സൂക്ഷമത പുലർത്തുമ്പോൾ ഇവിടെയിതാ ഇസ്ലാമിക സംഘടന എന്ന് പറയുന്നവർ നടത്തുന്ന വാരിക ഒരു തരം യുക്തിബോധമോ രംഗബോധമോ ഇല്ലാതെ മൗദൂദി മുന്നോട്ട് വെച്ച ആശയങ്ങൾ അറുപഴഞ്ചനും അപരിഷ്കൃതവുമാണെന്ന് സ്വന്തം അണികളെ ബോധവൽകരിക്കുന്നു.

അൽപമെങ്കിലും ബോധമുള്ള മൂജാഹിദുകൾ അവരെടു നേതൃത്വത്തോട് ചോദിക്കട്ടേ. മൗദൂദി മുന്നോട്ട് വെച്ച് ഏത് തത്വത്തെക്കുറിച്ചാണ് ഇവിടെ ശബാബ് അറുപഴഞ്ചനെന്നും അപരിഷ്കൃതമെന്നും വിശേഷിപ്പിച്ചത് എന്ന്. തങ്ങൾക്ക് വിരോധമുണ്ടെന്ന് കരുതി എന്തും പറയാനുള്ള ലൈസൻസ് അല്ലാഹുവും അവന്റെ പ്രവാചകനും നൽകിയിട്ടുണ്ടോ? അതല്ല ഒരു വിഭാഗത്തോടുള്ള വിരോധം നിങ്ങളെ അനീതി പ്രവർത്തിക്കാൻ പ്രേരിപ്പിക്കരുത് എന്ന ഖുർആൻ കൽപനക്ക് മുജാഹിദുകൾക്ക്  ഒരു വിലയുമില്ലേ?. 

(തുടരും)

4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

(((ഒരു കാലത്ത്‌ എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിച്ചത്‌ ഹാഷിം ഹാജിയായിരുന്നു.)))

ഇതേക്കുറിച്ച് എനിക്ക് അത്ര വലിയ ധാരണയില്ല. എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിക്കാൻ മാത്രമുള്ള അറിവോ പക്വതയോ അദ്ദേഹത്തിന്റെ ഇവിടെ നൽകിയ അഭിമുഖം മാത്രം പരിഗണിച്ചാൽ കാണാൻ കഴിയുന്നുമില്ല.


(((പില്‍ക്കാലത്ത്‌ അദ്ദേഹം തന്റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ജമാഅത്തിന്റെ ആദര്‍ശനിലപാടുകളിലെ വൈകൃതങ്ങളെകുറിച്ച്‌ സംസാരിക്കുകയാണിവിടെ.)))

ഇതാണ് മുഖ്യമായും തുടർ പോസ്റ്റുകളിൽ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആദർശ നിലപാടിൽ ജമാഅത്തിന് വൈകൃതമുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടതും പരിശോധിക്കേണ്ടതും അവരുടെ താന്ന ബാധ്യതയാണല്ലോ. പ്രത്യേകിച്ചും ഒരു ഗുണകാംക്ഷി എന്ന നിലക്ക് ഹാഷിം ഹാജിയുടെ വാക്കുകൾക്ക് വിലകൽപിക്കേണ്ടതുമുണ്ട്. എനിക്ക് മനസ്സിലാകാതെ പോകുന്നിടത്ത് തിരുത്താൻ ഇതിലെ വായനക്കാരായ മുജാഹിദുകൾ സന്നദ്ധരാകും എന്ന് കരുതട്ടേ..

Backer പറഞ്ഞു...

സംഘടന വിട്ടു ഒരു പതിറ്റാണ്ട് തികഞ്ഞിട്ടും ഇന്നും ശബാബിന് ഇന്റര്‍വ്യൂ നടത്താന്‍ ഒരു ഓ.അബ്ദുള്ളയും ഈയ്യടുത്ത് ലഭിച്ച ഹാഷിം ഹാജിയും മാത്രമേ ഉള്ളൂ, മുജാഹിദ് പ്രസ്ഥാനം വിട്ടവരെയും, പിളര്‍ന്നു പല സംഘടനകളായി പോയവരെയും, മനം മടുത്തു വിട്ടു നില്‍ക്കുന്നവരെയും, പരസ്പരം തൌഹീദ് പിഴച്ചു, ഹദീസ് നിഷേധികള്‍, ഖുര്‍ ആന്‍ നിഷേധികള്‍ എന്ന് ആരോപിക്കുന്നവരെയും, അറുപതു വര്ഷം കൊണ്ട് പടുത്തത് പുതിയ കുട്ടികള്‍ നശിപ്പിച്ചല്ലോ എന്ന് വിലപിക്കുന്ന നേതാവിനെയുമൊക്കെ ഇന്റര്‍വ്യൂ ചെയ്‌താല്‍ പതിറ്റാണ്ടുകള്‍ പ്രസിദ്ധീകരിക്കാനുള്ള അണിയറക്കഥകള്‍ കിട്ടും.

Yaya പറഞ്ഞു...

ഇത്‌ ശബാബിൽ വളരെ മുൻപ് വന്ന ഒരു അഭിമുഖമല്ലെ.ഇനിയും ചർച്ച ചെയ്യണേ​‍ാ

അജ്ഞാതന്‍ പറഞ്ഞു...

ഒരു തരം സങ്കുചിത മനോഭാവംഅല്ലെങ്കില്‍ കുടുസ്സു ചിന്താഗതിയുടെ ഭാഗമാണിത്. ജമാ അത്തില്‍ നിന്ന് പുറത്തു പോയവരെ മാത്രം തെരഞ്ഞു പിടിച്ചു നിരന്തരം അഭിമുഗം നടത്തുക, ജമാ അത്ത് വിരുദ്ധ ലേഖനം കൊണ്ട് പേജ് നിറക്കുക. ഇതിനു നേരെ വിപരീതമയോന്നു ചിന്തിച്ചു നോക്കൂ... പ്രബോധനത്തില്‍ മുജാഹിദ് വിട്ട ആളുകളുടെ ലേഖനങ്ങള്‍ / അഭിമുഗങ്ങള്‍ വന്നാല്‍ എങ്ങനെ ഉണ്ടാകും..? പക്ഷെ ജമാ അത്ത് അങ്ങിനെ ഒരിക്കലും ചിന്തിക്കില്ല... മറ്റൊരു സംഗതി ഈ അടുത്തായി മുജാഹിദുകാര്‍ എഴുതുന്ന ലേഖനങ്ങളില്‍ തെളിവായി ഉദ്ദരിക്കരുള്ളത് ജമാ അത്ത് വിട്ട സഹോദരന്മാരുടെതാണ്. കഴിഞ്ഞ ലക്കം ശബാബില്‍ ശംസുദ്ധീന്‍ പലക്കൊടന്റെ ലേഖനം വന്നു. അതില്‍ കാര്യമായി ഉദ്ധരിച്ചത് 'ഓ അബ്ദുള്ള'യുടെ വരികളാണ്. ഒരു കാര്യം നമ്മള്‍ ഒര്കേണ്ടത് ഏതെങ്കിലും ഒരു സങ്കടനയില്‍ നിന്ന് ഒരാള്‍ രാജി വെച്ച് അല്ലെങ്കില്‍ പുറത്താക്കി. പിന്നീട് അയാള്‍ ഒരു കാലത്തും ആ സങ്കടനയെ പറ്റി നല്ലത് പറയുകയോ എഴുതുകയോ ചെയ്യില്ല. അതെ സമയം ഒരു വിഭാഗമാണ് രാജി വെക്കുന്നതെങ്കില്‍ /പുറത്താക്കപ്പെടുന്നതെങ്കില്‍ അതില്‍ ചില സത്യങ്ങളുണ്ടാകും. ഇപ്പോള്‍ മുജാഹിദ് വിഭാഗം രണ്ടും അതില്‍ അധികവുമുണ്ട്. അവര്‍ തമ്മില്‍ ആരോപിക്കുന്നത് നമുക്ക് ശരിയാണെന്ന് വാദിക്കാം. കാരണം ഒരു വെക്തിയുടെ ആരോപണംതെക്കള്‍ ഒരു സമൂഹത്തിന്റെ ആരോപണം അതാണ്‌ നാം വില കല്പിക്കുക. അപ്പോള്‍ പിന്നെ മുജാഹിദ് പ്രസ്ഥാനത്തില്‍ അരുതാത്തത് എന്തൊക്കയോ നടന്നില്ലേ..? ഇതിനു ഇനിയും ഒരു ഉത്തരം കിട്ടിയില്ല.. കിട്ടുകയുമില്ല. നേരെമറിച്ച് അവര്‍ ജമാ അത്തിനെ തെറി പറഞ്ഞു സായൂജ്യമടയും ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK