കുരുടന് ആനയെ കണ്ടത് പോലെ നെറ്റ്ആക്ടിവിസ്റ്റുകള് ഈജിപ്ത് സംഭവങ്ങളെ വിലയിരുത്തുകയും അങ്ങനെ കാണാത്തവര്‍ക്കൊക്കെ തെറ്റ് പറ്റിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു വിശകലനമാണ് പ്രസിദ്ധ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റേത് , അതിലെ ഏതാനും വരികള്‍ കാണുക.
'ഈജിപ്തിലെ കലാപങ്ങള്‍ക്ക് വിശുദ്ധ യുദ്ധത്തിന്റെ രക്തസാക്ഷിത്വ പരിവേഷം നല്കി തീവ്രവികാരം ഉയര്‍ത്തി വിടുവാന്‍ ആഗോളാടിസ്ഥാനത്തിന് തന്നെ ശ്രമങ്ങളുണ്ട്. അത്രത്തോളം പോകില്ലെങ്കിലും മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാര്‍മികത്വത്തില്‍ നമ്മുടെ കേരളക്കരയിലും ചില ഈജിപ്ത് തരംഗങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളുണ്ട്. മാധ്യമം പത്രത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ആ ദിശയില്‍ ഉള്ളതാണ്. ഈജിപ്തിനോടോ ജനാധിപത്യത്തോടോ ഉള്ള അമിത സ്നേഹമല്ല ബ്രദർഹുഡ് മുന്നോട്ട് വെക്കുന്ന ആശയതലത്തിലെ ചങ്ങാത്തത്തിലാണ് ഈയൊരു ഐക്യദാര്‍ഢ്യത്തിന്റെ ചരട് കിടക്കുന്നത്. ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയില്‍ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാന്‍ പറ്റുമോ?. രാഷ്ട്രീയപ്പോരാളികള്‍ എന്നതല്ലേ അവർക്ക് കൂടുതല്‍ അനുയോജ്യമായ വിശേഷണം. ഈജിപ്തിനെ വായിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് പറ്റുന്ന തെറ്റ് ഒട്ടും യാദൃശ്ചികമല്ല, ഭരണവ്യവസ്ഥയെക്കുറിച്ചും മതരാഷ്ട്രത്തെക്കുറിച്ചുമുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ കൂടി ഭാഗമായിട്ട് വേണം അതിനെ കാണുവാന്‍. ' (വളളിക്കുന്ന്.കോം)
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ജമാഅത്ത് മാധ്യമ നിലപാടിനെ എതിര്‍ക്കുന്ന മറ്റുചിലരെ പോലെ പട്ടാളം മുര്‍സിയെ പിടിച്ച് മാറ്റിയത് നന്നായി എന്ന അഭിപ്രായം വള്ളിക്കുന്നിനില്ല. അദ്ദേഹം പറയുന്നു. "ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുവാൻ പട്ടാളത്തിന് അവകാശമില്ല. അതുകൊണ്ട് തന്നെ മുർസിയെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയ സൈന്യത്തെ തരിമ്പും ന്യായീകരിക്കുവാൻ ഞാനില്ല." അതിനാല്‍ ആ ഭാഗത്തേക്ക് ഞാനും പോകുന്നില്ല. അദ്ദേഹത്തിന്റെ പരിഭവം ഈജിപ്തില്‍ പട്ടാളവെടികൊണ്ട് മരിച്ചുവീഴുന്നവരെ ശഹീദ് (രക്തസാക്ഷി) എന്ന് വിശേഷിപ്പിക്കുന്നതും ആ നിലക്ക് ജമാഅത്തും മാധ്യമവും സംസാരിക്കുന്നതുമാണ്. വളിക്കുന്നിനോട് അദ്ദേഹത്തിന്റെ ബ്ലോഗ് കമന്റ് ബോക്സില്‍ ആവശ്യപ്പെട്ടത് തന്നെ ഇവിടെയും ആവശ്യപ്പെടുന്നു. ലീഗുകാരനായ അദ്ദേഹത്തിന് രാഷ്ട്രീയത്തിന് പുറമെ ഒരു മതസംഘടനകൂടിയുണ്ടല്ലോ. ഇത്തരം കാര്യത്തില്‍ അവരുടെ അഭിപ്രായം ആരായുക. ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ അനുഭാവമുള്ള മതസംഘടനക്ക് ഒരിക്കലും ഇവിടെ വള്ളിക്കുന്ന് പറഞ്ഞ അഭിപ്രായം ഉണ്ടാവില്ല എന്നാണ്. അല്ലെങ്കില്‍ അവരില്‍ ആരെങ്കിലും അക്കാര്യം ഇവിടെ പറയട്ടേ.
എന്താണ് ഈജിപ്തില്‍ നടന്നത് എന്ന് കഴിഞ്ഞ രണ്ട് പോസ്റ്റില്‍ ഞാന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് അങ്ങനെയല്ല എന്ന് അത് വായിച്ച ആയിരങ്ങളില്‍ ഒരാളും പറഞ്ഞിട്ടില്ല. മാത്രമല്ല അതൊക്കെ ഒന്ന് രണ്ട് വര്‍ഷത്തിനിപ്പുറം നാം തന്നെ സാക്ഷികളായ കാര്യങ്ങളാണ്. 30 വര്‍ഷത്തെ ഏകാധിപത്യത്തെ തൂത്ത് മാറ്റി ജനാധിപത്യം കൊണ്ട് വരുവാന്‍ തെരുവിലിറങ്ങിയ പ്രക്ഷോഭത്തിനവസാനം ഹുസ്നി മുബാറക്ക് സ്ഥാനമൊഴിഞ്ഞു. ആലോചിച്ച് നോക്കുക. അന്ന് ഹുസ്നി മുബാറക്ക് ഇതേ പട്ടാളത്തെ വിട്ട് തഹ് രീര് സ്വകയര്‍ രക്തപങ്കിലമാക്കിയിരുന്നെങ്കില് നാം ആരെയാണ് പിന്തുണക്കുക. ജനങ്ങളെയോ അതല്ല ഹുസ്നി മുബാറക്കിനെയോ. നാം ആരെയാണ് ആക്ഷിപിക്കുക. ആ സ്വേഛാധിപതിയെയോ അതല്ല ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട ജനങ്ങളെയോ. നാം പറയുമായിരുന്നോ കുഴപ്പമുണ്ടാക്കിയത് ജനങ്ങളാണ് എന്ന്. ഹുസ്നി മുബാറകിന്റെ ഭരണം നിലനിന്ന കാലത്ത് എന്തൊരു സമാധാനമായിരുന്നെന്ന്. സാമാന്യബുദ്ധിയുള്ള ആരും അപ്രകാരം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇപ്പോള്‍ ഇവിടെ സംഭവിച്ചത് എന്താണ്. തീര്‍ത്തും നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് നടന്നു. അതില്‍ ഇഖ് വാന്റെ രാഷ്ട്രീയ പ്രതിനിധാനമായ ഫ്രീഡം അന്റ് ജസ്റ്റീസ് പാര്‍ട്ടിയും മത്സരിച്ചു. അവരുടെ അജണ്ടയും നയനിലപാടുകളുമെല്ലാം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതും എല്ലാവര്ക്കും അറിയുന്നതുമാണ്. കാരണം 84 വര്‍ഷത്തെ പാരമ്പര്യം ഉണ്ട്. 20 വര്‍ഷം അവര്‍ ജനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകാധിപത്യം വന്നപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെട്ടിടത്ത് കൂടുതല്‍ ശക്മമായി ബ്രദര്‍ഹുഡും നിരോധിക്കപ്പെട്ടു. ഏത് ഭരണകൂടത്തിനും ഇത്തരം സന്ദര്‍ഭത്തില്‍ ഒരു ന്യയം അവര്‍ പറയും. ഇഖ് വാന്‍ തീവ്രവാദികളാണ് എന്നതിനവര്‍ കള്ളം പറഞ്ഞു. സത്യമാകട്ടേ. ഇസ്രായീലിനെതിരെ നിലപാട് എടുത്തപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ മാത്രം ചെയ്ത ഒരു പ്രവൃത്തിയായിരുന്നു ഇഖ് വാന്‍ നിരോധം. യാദൃശ്ചികമെന്ന് തോന്നാമെങ്കിലും മറ്റുകാരണങ്ങള്ക്ക് (അത് പിന്നീട് പറയാം) ഉപരിയായി ഈ അട്ടിമറിയുടെയും യഥാര്‍ഥ ഉപഭോക്താക്കള്‍ ഇസ്രായീല്‍ ആണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് അത് എന്ന് വരുത്തിതീര്‍ക്കാന്‍ പട്ടാളം ശ്രമിച്ചിട്ടുണ്ടെന്ന് മാത്രം. അത് അങ്ങനെ തന്നെ വിശ്വസിക്കുന്നവര്‍ക്ക് അതാകാം. പക്ഷെ അങ്ങനെ കരുതാത്തവര്ക്കൊക്കെ ഈജിപ്ത് വായനയില്‍ തെറ്റ്പറ്റി എന്ന് പറയാതിരിക്കാനുള്ള വിവേകം വള്ളിക്കുന്നിനെ പോലുള്ളവര്‍ കാണിക്കണം. അത്രയേ ഇവിടെ ആവശ്യപ്പെടുന്നുള്ളൂ.
ജമാഅത്തും അതിന്റെ നേതൃത്വത്തിലുള്ള മാധ്യമം പത്രവും ഇവിടെ അരുതാത്തതെന്തോ ചെയ്യുന്നുവെന്നുള്ള മുറവിളി ആരോയോ സുഖിപ്പിക്കാന്‍ വേണ്ടിയല്ലേ എന്ന് സംശയിക്കുന്നു. വള്ളിക്കുന്ന് അംഗീകരിച്ചില്ലെങ്കില്‍ അവരുടെ രക്തസാക്ഷിത്വം അതല്ലാതാകുമോ?. മനോരമ പത്രത്തെയും സിറാജ് പത്രത്തെയും പോലെ കള്ള ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നത് പോലെ ഇഖ് വാനികളുടെ അക്രമത്തെ പ്രതിരോധിക്കുകയാണ് പട്ടാളം ചെയ്യുന്നത് എന്ന വാദം വളളിക്കുന്നിന് ഉണ്ടോ?.
ഇഖ് വാന്‍ എന്തോ അരുതാത്തത് അഥവാ ജനാധിപത്യവിരുദ്ധമായത് ചെയ്തു വെന്നും അങ്ങനെ ഹുസ്നി മുബാറക്കിനെ തൂത്ത് മാറ്റാന്‍ ഇറങ്ങിയ ജനങ്ങള്‍തന്നെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ പട്ടാളം ജനങ്ങളോടൊപ്പം ചേര്‍ന്നുവെന്നും വള്ളിക്കുന്ന് വിശ്വസിക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഞാന്‍ അതേ ബ്ലോഗില്‍നിന്ന് മനസ്സിലാക്കുന്നത്. പട്ടാളം ചെയ്തത് ഒരു അധര്‍മമാണ്. ജനാധിപത്യവിരുദ്ധമായ സംഗതിയും. ഇഖ് വാന്‍ തീവ്രമതവാദികളല്ല. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് തങ്ങളുടെ എല്ലാ ജീവിതമണ്ഡലത്തെയും ചിട്ടപ്പെടുത്തണം എന്ന് കരുതുന്നവരാണ്. രാഷ്ട്രീയം തങ്ങളുടെ മതത്തിന് പുറത്തല്ല. അവിടെയും തങ്ങളുടെ ആരാധനയെയും കുടുംബജീവിത്തെയും സാമൂഹികജീവിതത്തെയും നിയന്ത്രിക്കുന്ന അതേ ധാര്‍മിക സദാചാരം മൂല്യബോധം പിന്തുടരപ്പെടേണ്ടതാണ് എന്ന് കരുതുന്ന ഒരു വിഭാഗം.
ഹുസ്നി മുബാറക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയാണല്ലോ ഇന്ന് നാം വായിച്ചത്. (ഈജിപ്തിലെ ജനാധിപത്യ വിപ്ളവത്തിന്‍െറ സമ്പൂര്‍ണമായ തിരിച്ചുപോക്ക് വിളംബരം ചെയ്ത്, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഏകാധിപതി ഹുസ്നി മുബാറകിന്‍െറ ജയില്‍ മോചനത്തിന് കളമൊരുങ്ങുന്നു. വിചാരണ നേരിടുന്ന അഴിമതി കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് കൈറോ കോടതി വിധി വന്നതോടെയാണിത്. വിധി അദ്ദേഹത്തിന് അനുകൂലമാണെന്ന് മുബാറകിന്‍െറ അഭിഭാഷകന് ഫരീദ് അല്ദീബിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുബാറകിന്‍െറ മോചനം ആസന്നമാണെന്നും 48 മണിക്കൂര്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ മാത്രമേ മോചനത്തിന് ഇനി ശേഷിക്കുന്നുള്ളൂവെന്നും അഭിഭാഷകന് അവകാശപ്പെട്ടു.
അതേസമയം രണ്ടാഴ്ച കൂടി അദ്ദേഹം ജയിലില്‍ തുടരേണ്ടിവരുമെന്നാണ് സൂചന. കൊലപാതക കേസില്‍ പുനര്‍വിചാരണ ഉത്തരവ് വരാനുള്ളത് കൊണ്ടാണിത്. രണ്ടുവര്‍ഷം മുമ്പ്, ജനകീയ പ്രക്ഷോഭത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഉടനെയാണ് മുബാറക് അറസ്റ്റിലായത്. അഴിമതിക്ക് പുറമെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം മുബാറകിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ പുനര്‍വിചാരണ നടക്കുകയാണ്. പുതിയ സാഹചര്യത്തില്‍ വിചാരണക്കിടെ ഭരണകൂടം മുബാറകിന് അനുകൂല നിലപാട് സ്വീകരിക്കും.)
ലോകത്ത് നടന്ന മിക്കവിപ്ലവങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവാനന്തരം ഇതേ പോലെതന്നെ പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതിവിപ്ലവം നടത്തുകയും തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. സമാനമായത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോഴും പല സാധുക്കളും കരുതുന്നതും പ്രചരിപ്പിക്കുന്നതും മുര്‍സിയുടെ നയനിലപാടാണ് അദ്ദേഹത്തിന് ഭരണം നഷ്ടപ്പെടാനിടയാക്കിയത് എന്നാണ്. ഇനി ഒരു മാസത്തിന് ശേഷം സീസി മാറി ഹുസ്നിമുബാറക്ക് ഈജിപ്തിന്റെ ഭരണചുമതലയേല്പ്പിക്കപ്പെട്ടാലും അതില്‍ അത്ഭുതമില്ല. മുര്‍സിക്കെതിരെ പ്രക്ഷോഭം ഉണ്ടായത്. മുര്‍സി ഏകാധിപത്യപ്രവണത കാണിച്ചതുകൊണ്ട് ഹുസ്നി മുബാറക്കിനെ താഴെ ഇറക്കിയവര്‍ തന്നെയാണ് മുര്സിയെയും താഴെ ഇറക്കിയത് എന്ന് വാദിക്കുന്നവര്‍ ഉത്തരം മുട്ടിപ്പോകുന്ന സന്ദര്‍ഭമാണിത്. ഇതിനെതിരെ ഇനിയൊരു പ്രക്ഷോഭം ആരും നടത്തില്ല. കാരണം അത്തരം ഏകാധിപത്യപ്രവണതകള്‍ക്കെതിരെ അമര്‍ഷമുള്ളവരെല്ലാം ഇതിനകം മുര്‍സിയുടെ പക്ഷത്തേക്ക് മാറിയിട്ടുണ്ട്. ഇനി പട്ടാള ഭരണകൂടത്തെ അനുകൂലിക്കുന്നവരും ഏകാധിപതികളുടെ ഉഛിഷ്ടം ആഗ്രിഹിക്കുന്നവരും അതല്ലാത്തവരും രണ്ടായി തിരിഞ്ഞിരിക്കുന്നു.
ഈജിപ്ത് എന്ന ദേശത്തിനും അതിലെ ദേശവാസികള്ക്കോ ഭരണം നടത്തുന്ന ഒരു വിഭാഗത്തിന്റെ കൈകളിലല്ല ഇന്ന് ഭരണം. തീര്‍ത്തും ജനങ്ങളെ ബന്ധികളാക്കി ഇസ്രയേല്‍ താല്പര്യങ്ങള് മാത്രം മുന്നില്‍ കണ്ടുള്ള ഒരു അക്രമി വിഭാഗത്തിനെതിരെയായിരുന്നു മുര്‍സി അനുകൂലികളുടെ സമാധാനപരമായ പ്രക്ഷോഭം. എന്നാല്‍ ലോകത്ത് നടന്ന ഏറ്റവും ക്രൂരമായ നടപടികളിലൂടെ ആരാണ് സത്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നും ആരാണ് അക്രമത്തിനും അനീതിക്കും പിന്തുണയര്‍പ്പിക്കുന്നത് എന്നും ലോകത്തിലെ സുമനസ്സുകള്‍ക്കെല്ലാം വ്യക്തമായി. സായുധസജ്ജരായ ശത്രുസൈന്യത്തെ തകര്‍ക്കാനുള്ള ഏതാണ്ടെല്ലാ ആയുധങ്ങളും സ്വന്തം ജനതക്കെതിരെ ഉപയോഗിച്ചു. കവചിത യുദ്ധടാങ്കുകളും ഹെലികോപ്റ്ററുകളും. തങ്ങള്‍ പ്രക്ഷോഭം നടത്തുന്നത് ഇത്ര വലിയ ഒരു അക്രമി സംഘത്തോടാണ് എന്ന് ഇഖ് വാനികള്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഇനി നമുക്ക് വള്ളിക്കുന്നിന്റെ ചോദ്യത്തിലേക്ക് തിരിച്ച് വരാം. ഇതില്‍ മരണപ്പെടുന്നവരൊക്കെ കേവലം ഒരു രാഷ്ട്രീയ സംഘടനത്തില്‍ മരണപ്പെട്ടു എന്നല്ലാതെ ശഹീദ് എന്നോ ജിഹാദ് എന്നൊക്കെ ഇവിടെ പ്രയോഗിക്കാമോ എന്നതാണ് സംശയം.
ഇസ്ലാം ഒരിക്കലും അതിന്റെ ആദര്‍ശം സ്വീകരിക്കാന്‍ ആയുധം എടുക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ബലം പ്രയോഗിച്ച് ദീനിലേക്ക് ആരെയും കൂട്ടേണ്ടതില്ല. എത്ര കടുത്ത നിഷേധിയാണെങ്കിലും അദ്ദേഹത്തിന് എല്ലാ തരം സ്വാതന്ത്ര്യവും ഇവിടെ അല്ലാഹു അനുവദിച്ചിട്ടുണ്ട്. അവന്റെ കണക്ക് നോക്കുക പരലോകത്താണ്. ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. സ്വയം പ്രതിരോധിക്കാന്‍ ഏതൊരു മനുഷ്യനും ജീവിക്കും അവകാശമുണ്ട്. അതിനപ്പുറം ആയുധമെടുത്തള്ള ഒരു പോരാട്ടത്തിന് അര്‍ഹതയുള്ളത് ഒരു ഭരണകൂടത്തിന് മാത്രമാണ് എന്നാണ് ഇസ്ലാം നല്കുന്ന പാഠം.
കമ്മ്യൂണിസം ദൈമുക്തമായ ഒരു ഭരണവ്യവസ്ഥയാണ് എന്നത് പോലെ തന്നെ ഇസ്ലാം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു ഭരണവ്യവസ്ഥകൂടി ഉള്‍കൊള്ളുന്നതാണ്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ എന്നാല്‍ ആളുകളില്‍നിന്ന് മറച്ച് പിടിക്കേണ്ടതോ. എങ്ങനെയെങ്കിലും അധികാരത്തിലേറി അധികാരം ലഭിക്കുമ്പോള്‍ മുസ്ലിംകള് മറ്റുള്ള മതവിഭാഗങ്ങളെയെല്ലാം വെറുപ്പിച്ചും പേടിപ്പിച്ചും അവരുടെ മേല്‍ നടപ്പാക്കേണ്ടതോ അല്ല. ലോകത്തിലെ ഇതര രാഷ്ട്രീയ വ്യവസ്ഥകളേക്കാള്‍ മാനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ വിലമതിക്കുന്ന ഇന്ന് നാം ജനാധിപത്യമുല്യങ്ങള്‍ എന്ന് പറയുന്ന സകല നന്മകളും ഉള്‍കൊള്ളുന്ന ഉത്തമമായ ഒരു വ്യവസ്ഥയാണ്. അത് പലരൂപത്തില്‍ ഇന്ന് ലോകത്ത് നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇഖ് വാന്‍ പ്രതിനിധാനം ചെയ്യുന്നതും ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ മുന്നില്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതും സൌദിഅറേബ്യയിലും നേരത്തെ താലിബാന് അഫ്ഘാനിസ്ഥാനിലും നടത്തിയ ഇസ്ലാമിക രാഷ്ട്രീയമല്ല. അതില്‍ പൂര്‍ണമായ അഭിപ്രായ സ്വതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള അവസരവും മതങ്ങളോട് വിവേചനരഹിതമായ നിലപാടും ഉള്‍കൊള്ളുന്ന ലോകത്തിന്റെ ബഹുസ്വരതയെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊള്ളുന്ന ഒരു ഭരണമാണ്. അതില്‍ ഭയപ്പെടേണ്ടതായി വരുന്നത് അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും മാത്രമാണ്. ഇത്തരമൊരു ഭരണം നടക്കുന്ന പക്ഷം ലോകത്ത് ഇസ്ലാമിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന ശൈഖ്ഡമുകള്ക്കും കിംഗ്ഡമുകള്ക്കും അത് ഭീഷണിയാകും എന്ന് അവിടുത്തെ ഭരണാധികാരികള്‍ മനസ്സിലാക്കുന്നു. കാരണം അവരുടെ ജനത എന്താണ് യഥാര്‍ഥ ഇസ്ലാമെന്ന് മനസ്സിലാക്കും. അതോടെ അത്തരമൊരു തെരഞ്ഞെടുപ്പിന് അവര്‍ ശ്രമിക്കുന്ന പക്ഷെ സ്വന്തം രാജ്യസ്വത്ത് സ്വന്തം തറവാട് സ്വത്ത് പോലെ ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ സ്ഥാനവും നഷ്ടപ്പെടും. ഇതിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതമാത്രമാണ് അറബി രാജ്യങ്ങളുടെ എതിര്‍പ്പിന് പിന്നില്‍ ഉണ്ടായിരുന്നത്. സൌദി രാജാവ് പോലും ഇഖ് വാനികളെ ടെററിസ്റ്റുകള്‍ എന്ന് വിളിച്ചെങ്കില്‍ അതില്‍ കാര്യമുണ്ടാവും എന്ന് കരുതുന്ന സാധുജനത തങ്ങളുടെ ബുദ്ധി അല്പം കൂടി ഉപയോഗിക്കണം എങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലാകും.
ആരോക്കെയാണ് മുര്‍സി ഭരണത്തിന് എതിര്‍പ്പുമായി വന്നവര്‍ എന്ന് പരിശോധിച്ചുനോക്കുക. അവരില്‍ പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം കാണാം എങ്കിലും സൂക്ഷമായി പരിശോധിച്ചാല്‍ ആ വൈരുദ്ധ്യത്തോടൊപ്പം അവരെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയും കാണാം. യു.എ.ഇ, സൌദി അറേബ്യ, ഇസ്രായേല്‍, അന്നാട്ടിലെ നവലിബറല്‍ എന്ന ഓമപ്പേരിലുള്ള കുറേ ആളുകള്‍, ജനങ്ങളെ ചൂഷണം ചെയ്ത് തടിക്കുന്ന പൌരോഹിത്യത്താല്‍ നയിക്കപ്പെടുന്ന വിഭാഗങ്ങള്‍ എന്നിവരൊക്കെ മുര്‍സി വിരുദ്ധരായപ്പോള്‍ ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊള്ളുന്ന ഏകാധിപത്യത്തേയും സ്വഛാധിപത്യത്തേയും എതിര്‍ക്കുന്ന സമാധാനപ്രിയരായ വിശ്വാസികള്‍ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തെ എതിര്‍ക്കണോ അനുകൂലിക്കണോ എന്നറിയാതെ അന്തവിട്ട് പോയ ഒരു കൂട്ടര് മുസ്ലിം സമൂഹത്തിലുണ്ട്. അവര്‍ ഇപ്പോള്‍ ചെയ്യുന്നത് പട്ടാളവും മുര്‍സിയും തെറ്റുകാര്തന്നെ എന്ന ഒരു സമവാക്യം പറഞ്ഞുനടക്കുകയാണ്. മുര്‍സിയെ പുറത്താക്കിയത് ശരിയല്ല. സമാധാനത്തോടെ പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെച്ചത് ശരിയല്ല. അതിനാല്‍ പട്ടാളം തെറ്റുകാരാണ്. എന്നാല്‍ മുര്‍സിയും കുറ്റക്കാരനാണ്. എന്തുകൊണ്ടെന്നാല്‍ പിരിച്ച് വിട്ടപ്പോള്‍ പുറത്ത് പോയി. പട്ടാളം നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പില്‍ പങ്കാളികളായി ഇഖ് വാന്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള തന്റേടം കാണിക്കുകയാണ് വേണ്ടിയിരുന്നത്. പലരും മുന്നോട്ട് വെച്ച സന്ധിസംഭാഷണങ്ങളെ നിരാകരിച്ചതിലൂടെ പട്ടാളത്തിന്റെ അധിക്രമവും കൊലയും അദ്ദേഹം ക്ഷണിച്ച് വാങ്ങിയതാണ്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ക്ക് ഈജിപ്തിനെക്കുറിച്ചോ അവിടുത്തെ പട്ടാളത്തെക്കുറിച്ചോ ഒന്നും അറിയില്ല എന്നതാണ് വസ്തുത. അവര്‍ ഒരു പക്ഷെ ഇന്ത്യയിലേത് പോലെയാണ് ഈജിപ്തും എന്ന് ചിന്തിക്കുന്നുണ്ടാവും. ഇക്കൂട്ടര്‍ക്ക് പിണഞ്ഞ ഒന്നാമത്തെ അബദ്ധം ജനങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാളം അട്ടിമറി നടത്തിയത് എന്ന പട്ടാളഭാഷ്യം ചങ്ക് തൊടാതെ വിഴുങ്ങിയതാണ്. അത് സത്യമല്ല എന്നും എന്താണ് പട്ടാളത്തിന്റെ ലക്ഷ്യമെന്നും നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ് അവര്‍ തെരുവിലറങ്ങിയത്. അതിലൂടെ ലോകത്തിന് അവര്‍ ആരാണെന്നും എന്താണ് പട്ടാളം ഉദ്ദേശിക്കുന്നതെന്നും വ്യക്തമായി കാണിച്ചുകൊടുത്തു.
ശക്തിപരീക്ഷണത്തില്‍ പട്ടാളം ജയിച്ചെങ്കിലും നീതിയിലും ധര്‍മത്തിലും അവര്‍ സീറോ ആണെന്ന് ലോകത്തിന് ഇതിലൂടെ വ്യക്തമായി. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ മുര്‍സിയെ സംശയിച്ചവര്‍ പോലും പിന്നീട് അനുകൂലമായി. പട്ടാള ഭരണാധികാരിയുടെ തെരുവിലറങ്ങാനുള്ള കല്പനക്ക് സ്വധീനമില്ലാതെ പോവുകയും ഇഖ് വാന്‍ തെരുവിലറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരണത്തെ പുല്ലുവില വെക്കാതെ ജനങ്ങള്‍ തെരുവിലേക്ക് ഒഴുകുകയും ചെയ്തു. പലര്‍ക്കും ഇത് മനസ്സിലായിട്ടില്ല. എന്തിനാണ് ആയിരക്കണക്കിന് ഇഖ് വാനികള്‍ കയ്യും കെട്ടി വെടിയുണ്ട സ്വീകരിച്ചത് എന്ന് അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ പറഞ്ഞു. ഇഖ് വാന്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന്. ചിലര്‍ മനസ്സിലാക്കിയത്. അവസാനത്തെ മനുഷ്യനും പിടഞ്ഞ് ഇല്ലാതാകുന്നത് വരെ ഇഖ് വാന്‍ ജനങ്ങളെ തെരുവിലേക്ക് വിളിച്ചുകൊണ്ടിരിക്കും എന്നാണ്.
ഇഖ് വാന്‍ എവിടെയാണ് വിജയം നേടുന്നതെന്നും തങ്ങള്‍ ഏത് രംഗത്താണ് പരാജയപ്പെടുന്നതെന്നും പട്ടാളത്തിന് നന്നായി അറിയാം. അതിനാല്‍ ഇഖ് വാനികളെയും അവരെ പിന്തുണക്കുന്നവരെയും കൊല്ലുന്നതോടൊപ്പം അവര്‍ ഇഖ് വാനെതിരെ മാധ്യമ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അതറിയാത്ത ചിലരും ഫെയ്സ് ബുക്കിലും ബ്ലോഗിലും വലിയ വെല്ലുവിളി നടത്തുന്നുണ്ട്. ഇഖ് വാനികള്‍ സൈന്യത്തെ വെടിവെക്കുമ്പോള്‍ ആത്മരക്ഷാര്‍ഥമാണ് പട്ടാളം വെടിവെക്കുന്നത് എന്നാണ് ഒരു പ്രോപഗണ്ട. ഇതിലാണ് കേരളത്തിലെ ചില പത്രങ്ങള്‍ക്ക് ഏറെ താല്പര്യം. ഈ സമയത്ത് വ്യാപകമായി ചര്‍ചുകള്‍ക്ക് തീവെക്കുന്നത് പിന്നെ ഇഖ് വാനല്ലെങ്കില് വേറെ ആര് എന്ന് എന്നാണ് സാധാരണക്കാര്‍ ചോദിക്കുക. പക്ഷെ അതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. അതിനാണ് പട്ടാളത്തിനോടൊപ്പം ഗുണ്ടകളുള്ളത്. അത് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.. അവര്‍ തന്നെയാണ് ചര്‍ചിനും തീ വെക്കുന്നത്. ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവെച്ച് കൊന്നുവെന്നാണ് ഇന്നലത്തെ കള്ളം. പക്ഷെ അതിക്രൂരമായ പീഢനത്തിന്റെ പാടുകളാണ് അവരുടെ ശരീരം മുഴുവന്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാന്‍ പട്ടാളത്തിന് കഴിയുന്നില്ല. ഇന്നത്തെ നുണ വേറൊന്നാണ്. 25 പോലീസുകാരെ തീവ്രവാദികള്‍ വധിച്ചുവെന്നാണ് മനോരമ എഴുതുന്നത്. തീവ്രവാദി ആരെന്ന് നേരത്തെ നിര്‍വചിക്കപ്പെട്ടിട്ടുണ്ടല്ലോ. എന്നാല്‍ അതിനെ ഇഖ് വാന്‍ അപലപിക്കുകയാണ് ചെയ്തത്. ഇത്തരം സന്ദര്‍ഭത്തില്‍ ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയുണ്ടാകും എന്ന് പറഞ്ഞ് ഗൂഢസംഘങ്ങള്‍ ഏറ്റെടുക്കുയാണ് പതിവ്.
എന്നാല്‍ ഇവര്‍ വിചാരിക്കുന്നതല്ല ഇഖ് വാന്‍, എം.എന്‍ കാരശേരിയും , ഹമീദ് ചേന്ദമംഗല്ലൂരിനും ഇഖ് വാന്‍ എന്താണ് എന്ന് മനസ്സിലായിട്ടില്ല എന്ന് ഒരു ജമാഅത്ത് കാരന് അവരുടെ ലേഖനം വായിച്ചാല്‍ മനസ്സിലാകും. പ്രവാചകനെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ പിന്നെ ഒരു മുസ്ലിമിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ കയ്യോകാലോ വെട്ടലാണ് എന്ന് പറയുന്ന പ്രതിക്രിയയുടെ തീവ്രത കൊണ്ട് നടക്കുന്നവര്‍ക്കും ഇഖ് വാനെ മനസ്സിലായിട്ടില്ല. അവര്‍ ഇടക്ക് ചോദിച്ചു ജനങ്ങളെ ഇങ്ങനെ കൊലക്ക് കൊടുക്കുന്നത് ശരിയോ. ഒരു പക്ഷെ ഇനിയവര്‍ ചോദിച്ചേക്കും ഇഖ് വാനികള്‍ തോറ്റ് പിന്വലഞ്ഞോ എന്ന്. ഇഖ് വാനെ മനസ്സിലാകാത്ത മറ്റൊരു കൂട്ടര് മുടിയും താടിയും ഉപജീവനമാക്കുന്ന പൌരോഹിത്യത്താന് നയിക്കപ്പെടുന്ന വിഭാഗമാണ്. അവരും അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനിടക്ക് ഫെയ്സ് ബുക്ക് ചര്‍ചയിലെ സംഭാഷണങ്ങളില്‍നിന്നാണ് ഞാനിത് പറയുന്നത്. അവയൊക്കെ ഇവിടെ എടുത്തു ചേര്‍ക്കാതിരിക്കുന്നത് പോസ്റ്റ് വല്ലാതെ ദീര്‍ഘിക്കും എന്നത് കൊണ്ടാണ്.
അതേ സമയം അത്തരം സംഘങ്ങളില്‍ പെട്ടവര്‍ക്കൊക്കെ അതേ ധാരണയാണ് ഉള്ളതെന്നും ഞാന്‍ കരുതുന്നില്ല. ജനങ്ങള്‍ സത്യം സംഘടനാ ഭേദമന്യേ മനസ്സിലാക്കുന്നുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ഉണ്ട്. സിറാജ് ദിനപത്രത്തില്‍ ഒരു വാര്‍ത്ത വന്നപ്പോള്‍ അത് ആരോക്കെ വിശ്വസിക്കുന്നുവെന്നറിയാല് ഒരു ഫെയ്സ് ബുക്ക ഗ്രൂപിലിട്ടപ്പോള് അനുകൂലിക്കാന്‍ വിരലില്‍ എണ്ണാവുന്നവര്‍ പോലും ഉണ്ടായില്ല എന്നതാണ് ആ സംഗതി. ഇഖ് വാന്‍ കൂടുതല്‍ തിരിച്ചറിയപ്പെട്ടു. അധികാരത്തിലിരുന്ന ഇഖ് വാനെക്കാള്‍ പതിന്മടങ്ങ് അവര്‍ ശക്തരായി. ഇഖ് വാന്റെ റാബിയ അദവിയയിലെ പ്രക്ഷോഭവും ജീവിതവും കണ്ട് ഒരു സലഫി വീക്ഷണമുള്ള സഹോദരന് എന്നെ വിളിച്ചു. ഞാനാകെ മാറിപ്പോവുകയാണ് കെട്ടോ. എന്തൊരു മനുഷ്യരാണിത്... ഇഖ് വാന്‍ എന്നത് കേവലം ഒരു ആള്‍ക്കൂട്ടമല്ലെന്ന് ഞാനിന്ന് മനസ്സിലാക്കി. അവരുടെ ഇമാനും ത്യാഗവും അസൂയാര്‍ഹമാണ് എന്ന്. ഇതിലപ്പുറം മുര്‍സിയെ തിരിച്ച് ഭരണത്തിലേറ്റിയേ അവര്‍ ഇനി തെരുവില്‍നിന്ന് മടങ്ങൂ എന്ന ആദ്യതീരുമാനം പുതിയ സാഹചര്യത്തില്‍ പുനപരിശോധിച്ചില്ലെങ്കിലാണ് ഇഖ് വാനെ അറിയുന്നവര്‍ നിരാശരാവുക.
അവര്‍ തെരുവില്‍ തുടരാന്‍ തീരുമാനച്ചാലും മടങ്ങാന്‍ തീരുമാനിച്ചാലും അത് ശരിയായിരിക്കും. കാരണം ഒരു സ്വേഛാധിപത്യരാജ്യത്ത് അതിജീവനം എങ്ങനെ സാധ്യമാകും എന്നും ഇസ്ലാമിക ജീവിതം എങ്ങനെ നയിക്കാമെന്നും അവര്‍ക്കറിയാം. അവര്‍ ഭരിക്കന്‍ ഉദ്ദേശിച്ചത് അവര്‍ക്ക് വേണ്ടിയല്ല. നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടിയാണ്. ജനങ്ങള്‍ക്ക് അവരെ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് ജനം അവരെ ഏല്പിച്ചത്. ആ വിശ്വാസം ഈ പ്രക്ഷോഭത്തിലൂടെ വര്‍ദ്ധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു പക്ഷെ ഇനിയും ഏതാനും വര്‍ഷങ്ങള്‍ കൂടി പട്ടാളത്തിനും ഏകാധിപത്യത്തിനും ഇജിപ്ത് കീഴടങ്ങിയേക്കാം. എന്നാലും അന്തിമമായ വിജയം ഇഖ് വാനും അവരെ പിന്തുണക്കുന്നവര്‍ക്കും മാത്രമായിരിക്കും. കാരണം അവരാണ് സത്യത്തിന്റെയും നനീതിയുടെയും പക്ഷത്തുള്ളത്. അധുനിക ഫറോവമാര്‍ക്ക് മാത്രം പ്രളയത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. ആധുനിക മൂസയുടെ സംഘത്തിന് അല്ലാഹു കടല്‍പിളര്‍ത്തിക്കൊടുക്കാതിരിക്കുകയുമില്ല.
'ഈജിപ്തിലെ കലാപങ്ങള്‍ക്ക് വിശുദ്ധ യുദ്ധത്തിന്റെ രക്തസാക്ഷിത്വ പരിവേഷം നല്കി തീവ്രവികാരം ഉയര്‍ത്തി വിടുവാന്‍ ആഗോളാടിസ്ഥാനത്തിന് തന്നെ ശ്രമങ്ങളുണ്ട്. അത്രത്തോളം പോകില്ലെങ്കിലും മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും കാര്‍മികത്വത്തില്‍ നമ്മുടെ കേരളക്കരയിലും ചില ഈജിപ്ത് തരംഗങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളുണ്ട്. മാധ്യമം പത്രത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ആ ദിശയില്‍ ഉള്ളതാണ്. ഈജിപ്തിനോടോ ജനാധിപത്യത്തോടോ ഉള്ള അമിത സ്നേഹമല്ല ബ്രദർഹുഡ് മുന്നോട്ട് വെക്കുന്ന ആശയതലത്തിലെ ചങ്ങാത്തത്തിലാണ് ഈയൊരു ഐക്യദാര്‍ഢ്യത്തിന്റെ ചരട് കിടക്കുന്നത്. ഒരു രാജ്യത്തിന്റെ അധികാരക്കൈമാറ്റങ്ങൾക്ക് വേണ്ടി പൊരുതുന്നതിനിടയില്‍ മരിക്കുന്നവരെ മതവിധി പ്രകാരമുള്ള ശഹീദ് (രക്തസാക്ഷി) എന്ന് വിളിക്കാന്‍ പറ്റുമോ?. രാഷ്ട്രീയപ്പോരാളികള്‍ എന്നതല്ലേ അവർക്ക് കൂടുതല്‍ അനുയോജ്യമായ വിശേഷണം. ഈജിപ്തിനെ വായിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് പറ്റുന്ന തെറ്റ് ഒട്ടും യാദൃശ്ചികമല്ല, ഭരണവ്യവസ്ഥയെക്കുറിച്ചും മതരാഷ്ട്രത്തെക്കുറിച്ചുമുള്ള അടിസ്ഥാന കാഴ്ചപ്പാടിന്റെ കൂടി ഭാഗമായിട്ട് വേണം അതിനെ കാണുവാന്‍. ' (വളളിക്കുന്ന്.കോം)
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ജമാഅത്ത് മാധ്യമ നിലപാടിനെ എതിര്‍ക്കുന്ന മറ്റുചിലരെ പോലെ പട്ടാളം മുര്‍സിയെ പിടിച്ച് മാറ്റിയത് നന്നായി എന്ന അഭിപ്രായം വള്ളിക്കുന്നിനില്ല. അദ്ദേഹം പറയുന്നു. "ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുവാൻ പട്ടാളത്തിന് അവകാശമില്ല. അതുകൊണ്ട് തന്നെ മുർസിയെ അധികാരത്തിൽ നിന്ന് പിടിച്ചിറക്കിയ സൈന്യത്തെ തരിമ്പും ന്യായീകരിക്കുവാൻ ഞാനില്ല." അതിനാല്‍ ആ ഭാഗത്തേക്ക് ഞാനും പോകുന്നില്ല. അദ്ദേഹത്തിന്റെ പരിഭവം ഈജിപ്തില്‍ പട്ടാളവെടികൊണ്ട് മരിച്ചുവീഴുന്നവരെ ശഹീദ് (രക്തസാക്ഷി) എന്ന് വിശേഷിപ്പിക്കുന്നതും ആ നിലക്ക് ജമാഅത്തും മാധ്യമവും സംസാരിക്കുന്നതുമാണ്. വളിക്കുന്നിനോട് അദ്ദേഹത്തിന്റെ ബ്ലോഗ് കമന്റ് ബോക്സില്‍ ആവശ്യപ്പെട്ടത് തന്നെ ഇവിടെയും ആവശ്യപ്പെടുന്നു. ലീഗുകാരനായ അദ്ദേഹത്തിന് രാഷ്ട്രീയത്തിന് പുറമെ ഒരു മതസംഘടനകൂടിയുണ്ടല്ലോ. ഇത്തരം കാര്യത്തില്‍ അവരുടെ അഭിപ്രായം ആരായുക. ഞാന്‍ മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ അനുഭാവമുള്ള മതസംഘടനക്ക് ഒരിക്കലും ഇവിടെ വള്ളിക്കുന്ന് പറഞ്ഞ അഭിപ്രായം ഉണ്ടാവില്ല എന്നാണ്. അല്ലെങ്കില്‍ അവരില്‍ ആരെങ്കിലും അക്കാര്യം ഇവിടെ പറയട്ടേ.
എന്താണ് ഈജിപ്തില്‍ നടന്നത് എന്ന് കഴിഞ്ഞ രണ്ട് പോസ്റ്റില്‍ ഞാന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് അങ്ങനെയല്ല എന്ന് അത് വായിച്ച ആയിരങ്ങളില്‍ ഒരാളും പറഞ്ഞിട്ടില്ല. മാത്രമല്ല അതൊക്കെ ഒന്ന് രണ്ട് വര്‍ഷത്തിനിപ്പുറം നാം തന്നെ സാക്ഷികളായ കാര്യങ്ങളാണ്. 30 വര്‍ഷത്തെ ഏകാധിപത്യത്തെ തൂത്ത് മാറ്റി ജനാധിപത്യം കൊണ്ട് വരുവാന്‍ തെരുവിലിറങ്ങിയ പ്രക്ഷോഭത്തിനവസാനം ഹുസ്നി മുബാറക്ക് സ്ഥാനമൊഴിഞ്ഞു. ആലോചിച്ച് നോക്കുക. അന്ന് ഹുസ്നി മുബാറക്ക് ഇതേ പട്ടാളത്തെ വിട്ട് തഹ് രീര് സ്വകയര്‍ രക്തപങ്കിലമാക്കിയിരുന്നെങ്കില് നാം ആരെയാണ് പിന്തുണക്കുക. ജനങ്ങളെയോ അതല്ല ഹുസ്നി മുബാറക്കിനെയോ. നാം ആരെയാണ് ആക്ഷിപിക്കുക. ആ സ്വേഛാധിപതിയെയോ അതല്ല ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട ജനങ്ങളെയോ. നാം പറയുമായിരുന്നോ കുഴപ്പമുണ്ടാക്കിയത് ജനങ്ങളാണ് എന്ന്. ഹുസ്നി മുബാറകിന്റെ ഭരണം നിലനിന്ന കാലത്ത് എന്തൊരു സമാധാനമായിരുന്നെന്ന്. സാമാന്യബുദ്ധിയുള്ള ആരും അപ്രകാരം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇവര്‍ക്കിടയിലുള്ള വ്യത്യാസം ഒന്ന് മാത്രം. ഒരാള്‍ സ്വജനത്തിന് ജൂതന്മാരെ കൊന്നു, മറ്റേ ആള് ജൂതന്മാര്ക്ക് വേണ്ടി സ്വജനത്തെ കൊല്ലുന്നു. |
ജമാഅത്തും അതിന്റെ നേതൃത്വത്തിലുള്ള മാധ്യമം പത്രവും ഇവിടെ അരുതാത്തതെന്തോ ചെയ്യുന്നുവെന്നുള്ള മുറവിളി ആരോയോ സുഖിപ്പിക്കാന്‍ വേണ്ടിയല്ലേ എന്ന് സംശയിക്കുന്നു. വള്ളിക്കുന്ന് അംഗീകരിച്ചില്ലെങ്കില്‍ അവരുടെ രക്തസാക്ഷിത്വം അതല്ലാതാകുമോ?. മനോരമ പത്രത്തെയും സിറാജ് പത്രത്തെയും പോലെ കള്ള ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നത് പോലെ ഇഖ് വാനികളുടെ അക്രമത്തെ പ്രതിരോധിക്കുകയാണ് പട്ടാളം ചെയ്യുന്നത് എന്ന വാദം വളളിക്കുന്നിന് ഉണ്ടോ?.
ഇഖ് വാന്‍ എന്തോ അരുതാത്തത് അഥവാ ജനാധിപത്യവിരുദ്ധമായത് ചെയ്തു വെന്നും അങ്ങനെ ഹുസ്നി മുബാറക്കിനെ തൂത്ത് മാറ്റാന്‍ ഇറങ്ങിയ ജനങ്ങള്‍തന്നെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ പട്ടാളം ജനങ്ങളോടൊപ്പം ചേര്‍ന്നുവെന്നും വള്ളിക്കുന്ന് വിശ്വസിക്കുന്നുണ്ടോ ?. ഇല്ല എന്നാണ് ഞാന്‍ അതേ ബ്ലോഗില്‍നിന്ന് മനസ്സിലാക്കുന്നത്. പട്ടാളം ചെയ്തത് ഒരു അധര്‍മമാണ്. ജനാധിപത്യവിരുദ്ധമായ സംഗതിയും. ഇഖ് വാന്‍ തീവ്രമതവാദികളല്ല. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് തങ്ങളുടെ എല്ലാ ജീവിതമണ്ഡലത്തെയും ചിട്ടപ്പെടുത്തണം എന്ന് കരുതുന്നവരാണ്. രാഷ്ട്രീയം തങ്ങളുടെ മതത്തിന് പുറത്തല്ല. അവിടെയും തങ്ങളുടെ ആരാധനയെയും കുടുംബജീവിത്തെയും സാമൂഹികജീവിതത്തെയും നിയന്ത്രിക്കുന്ന അതേ ധാര്‍മിക സദാചാരം മൂല്യബോധം പിന്തുടരപ്പെടേണ്ടതാണ് എന്ന് കരുതുന്ന ഒരു വിഭാഗം.
ഹുസ്നി മുബാറക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയാണല്ലോ ഇന്ന് നാം വായിച്ചത്. (ഈജിപ്തിലെ ജനാധിപത്യ വിപ്ളവത്തിന്‍െറ സമ്പൂര്‍ണമായ തിരിച്ചുപോക്ക് വിളംബരം ചെയ്ത്, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഏകാധിപതി ഹുസ്നി മുബാറകിന്‍െറ ജയില്‍ മോചനത്തിന് കളമൊരുങ്ങുന്നു. വിചാരണ നേരിടുന്ന അഴിമതി കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് കൈറോ കോടതി വിധി വന്നതോടെയാണിത്. വിധി അദ്ദേഹത്തിന് അനുകൂലമാണെന്ന് മുബാറകിന്‍െറ അഭിഭാഷകന് ഫരീദ് അല്ദീബിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുബാറകിന്‍െറ മോചനം ആസന്നമാണെന്നും 48 മണിക്കൂര്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ മാത്രമേ മോചനത്തിന് ഇനി ശേഷിക്കുന്നുള്ളൂവെന്നും അഭിഭാഷകന് അവകാശപ്പെട്ടു.
അതേസമയം രണ്ടാഴ്ച കൂടി അദ്ദേഹം ജയിലില്‍ തുടരേണ്ടിവരുമെന്നാണ് സൂചന. കൊലപാതക കേസില്‍ പുനര്‍വിചാരണ ഉത്തരവ് വരാനുള്ളത് കൊണ്ടാണിത്. രണ്ടുവര്‍ഷം മുമ്പ്, ജനകീയ പ്രക്ഷോഭത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഉടനെയാണ് മുബാറക് അറസ്റ്റിലായത്. അഴിമതിക്ക് പുറമെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം മുബാറകിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ പുനര്‍വിചാരണ നടക്കുകയാണ്. പുതിയ സാഹചര്യത്തില്‍ വിചാരണക്കിടെ ഭരണകൂടം മുബാറകിന് അനുകൂല നിലപാട് സ്വീകരിക്കും.)
ലോകത്ത് നടന്ന മിക്കവിപ്ലവങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവാനന്തരം ഇതേ പോലെതന്നെ പഴയ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതിവിപ്ലവം നടത്തുകയും തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. സമാനമായത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോഴും പല സാധുക്കളും കരുതുന്നതും പ്രചരിപ്പിക്കുന്നതും മുര്‍സിയുടെ നയനിലപാടാണ് അദ്ദേഹത്തിന് ഭരണം നഷ്ടപ്പെടാനിടയാക്കിയത് എന്നാണ്. ഇനി ഒരു മാസത്തിന് ശേഷം സീസി മാറി ഹുസ്നിമുബാറക്ക് ഈജിപ്തിന്റെ ഭരണചുമതലയേല്പ്പിക്കപ്പെട്ടാലും അതില്‍ അത്ഭുതമില്ല. മുര്‍സിക്കെതിരെ പ്രക്ഷോഭം ഉണ്ടായത്. മുര്‍സി ഏകാധിപത്യപ്രവണത കാണിച്ചതുകൊണ്ട് ഹുസ്നി മുബാറക്കിനെ താഴെ ഇറക്കിയവര്‍ തന്നെയാണ് മുര്സിയെയും താഴെ ഇറക്കിയത് എന്ന് വാദിക്കുന്നവര്‍ ഉത്തരം മുട്ടിപ്പോകുന്ന സന്ദര്‍ഭമാണിത്. ഇതിനെതിരെ ഇനിയൊരു പ്രക്ഷോഭം ആരും നടത്തില്ല. കാരണം അത്തരം ഏകാധിപത്യപ്രവണതകള്‍ക്കെതിരെ അമര്‍ഷമുള്ളവരെല്ലാം ഇതിനകം മുര്‍സിയുടെ പക്ഷത്തേക്ക് മാറിയിട്ടുണ്ട്. ഇനി പട്ടാള ഭരണകൂടത്തെ അനുകൂലിക്കുന്നവരും ഏകാധിപതികളുടെ ഉഛിഷ്ടം ആഗ്രിഹിക്കുന്നവരും അതല്ലാത്തവരും രണ്ടായി തിരിഞ്ഞിരിക്കുന്നു.
ഈജിപ്ത് എന്ന ദേശത്തിനും അതിലെ ദേശവാസികള്ക്കോ ഭരണം നടത്തുന്ന ഒരു വിഭാഗത്തിന്റെ കൈകളിലല്ല ഇന്ന് ഭരണം. തീര്‍ത്തും ജനങ്ങളെ ബന്ധികളാക്കി ഇസ്രയേല്‍ താല്പര്യങ്ങള് മാത്രം മുന്നില്‍ കണ്ടുള്ള ഒരു അക്രമി വിഭാഗത്തിനെതിരെയായിരുന്നു മുര്‍സി അനുകൂലികളുടെ സമാധാനപരമായ പ്രക്ഷോഭം. എന്നാല്‍ ലോകത്ത് നടന്ന ഏറ്റവും ക്രൂരമായ നടപടികളിലൂടെ ആരാണ് സത്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നും ആരാണ് അക്രമത്തിനും അനീതിക്കും പിന്തുണയര്‍പ്പിക്കുന്നത് എന്നും ലോകത്തിലെ സുമനസ്സുകള്‍ക്കെല്ലാം വ്യക്തമായി. സായുധസജ്ജരായ ശത്രുസൈന്യത്തെ തകര്‍ക്കാനുള്ള ഏതാണ്ടെല്ലാ ആയുധങ്ങളും സ്വന്തം ജനതക്കെതിരെ ഉപയോഗിച്ചു. കവചിത യുദ്ധടാങ്കുകളും ഹെലികോപ്റ്ററുകളും. തങ്ങള്‍ പ്രക്ഷോഭം നടത്തുന്നത് ഇത്ര വലിയ ഒരു അക്രമി സംഘത്തോടാണ് എന്ന് ഇഖ് വാനികള്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഇനി നമുക്ക് വള്ളിക്കുന്നിന്റെ ചോദ്യത്തിലേക്ക് തിരിച്ച് വരാം. ഇതില്‍ മരണപ്പെടുന്നവരൊക്കെ കേവലം ഒരു രാഷ്ട്രീയ സംഘടനത്തില്‍ മരണപ്പെട്ടു എന്നല്ലാതെ ശഹീദ് എന്നോ ജിഹാദ് എന്നൊക്കെ ഇവിടെ പ്രയോഗിക്കാമോ എന്നതാണ് സംശയം.
ഇസ്ലാം ഒരിക്കലും അതിന്റെ ആദര്‍ശം സ്വീകരിക്കാന്‍ ആയുധം എടുക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ബലം പ്രയോഗിച്ച് ദീനിലേക്ക് ആരെയും കൂട്ടേണ്ടതില്ല. എത്ര കടുത്ത നിഷേധിയാണെങ്കിലും അദ്ദേഹത്തിന് എല്ലാ തരം സ്വാതന്ത്ര്യവും ഇവിടെ അല്ലാഹു അനുവദിച്ചിട്ടുണ്ട്. അവന്റെ കണക്ക് നോക്കുക പരലോകത്താണ്. ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാട്. സ്വയം പ്രതിരോധിക്കാന്‍ ഏതൊരു മനുഷ്യനും ജീവിക്കും അവകാശമുണ്ട്. അതിനപ്പുറം ആയുധമെടുത്തള്ള ഒരു പോരാട്ടത്തിന് അര്‍ഹതയുള്ളത് ഒരു ഭരണകൂടത്തിന് മാത്രമാണ് എന്നാണ് ഇസ്ലാം നല്കുന്ന പാഠം.
കമ്മ്യൂണിസം ദൈമുക്തമായ ഒരു ഭരണവ്യവസ്ഥയാണ് എന്നത് പോലെ തന്നെ ഇസ്ലാം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു ഭരണവ്യവസ്ഥകൂടി ഉള്‍കൊള്ളുന്നതാണ്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ എന്നാല്‍ ആളുകളില്‍നിന്ന് മറച്ച് പിടിക്കേണ്ടതോ. എങ്ങനെയെങ്കിലും അധികാരത്തിലേറി അധികാരം ലഭിക്കുമ്പോള്‍ മുസ്ലിംകള് മറ്റുള്ള മതവിഭാഗങ്ങളെയെല്ലാം വെറുപ്പിച്ചും പേടിപ്പിച്ചും അവരുടെ മേല്‍ നടപ്പാക്കേണ്ടതോ അല്ല. ലോകത്തിലെ ഇതര രാഷ്ട്രീയ വ്യവസ്ഥകളേക്കാള്‍ മാനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ വിലമതിക്കുന്ന ഇന്ന് നാം ജനാധിപത്യമുല്യങ്ങള്‍ എന്ന് പറയുന്ന സകല നന്മകളും ഉള്‍കൊള്ളുന്ന ഉത്തമമായ ഒരു വ്യവസ്ഥയാണ്. അത് പലരൂപത്തില്‍ ഇന്ന് ലോകത്ത് നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇഖ് വാന്‍ പ്രതിനിധാനം ചെയ്യുന്നതും ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ മുന്നില്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതും സൌദിഅറേബ്യയിലും നേരത്തെ താലിബാന് അഫ്ഘാനിസ്ഥാനിലും നടത്തിയ ഇസ്ലാമിക രാഷ്ട്രീയമല്ല. അതില്‍ പൂര്‍ണമായ അഭിപ്രായ സ്വതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള അവസരവും മതങ്ങളോട് വിവേചനരഹിതമായ നിലപാടും ഉള്‍കൊള്ളുന്ന ലോകത്തിന്റെ ബഹുസ്വരതയെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊള്ളുന്ന ഒരു ഭരണമാണ്. അതില്‍ ഭയപ്പെടേണ്ടതായി വരുന്നത് അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും മാത്രമാണ്. ഇത്തരമൊരു ഭരണം നടക്കുന്ന പക്ഷം ലോകത്ത് ഇസ്ലാമിന്റെ പേരില്‍ ജനങ്ങളെ അടക്കിഭരിക്കുന്ന ശൈഖ്ഡമുകള്ക്കും കിംഗ്ഡമുകള്ക്കും അത് ഭീഷണിയാകും എന്ന് അവിടുത്തെ ഭരണാധികാരികള്‍ മനസ്സിലാക്കുന്നു. കാരണം അവരുടെ ജനത എന്താണ് യഥാര്‍ഥ ഇസ്ലാമെന്ന് മനസ്സിലാക്കും. അതോടെ അത്തരമൊരു തെരഞ്ഞെടുപ്പിന് അവര്‍ ശ്രമിക്കുന്ന പക്ഷെ സ്വന്തം രാജ്യസ്വത്ത് സ്വന്തം തറവാട് സ്വത്ത് പോലെ ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ സ്ഥാനവും നഷ്ടപ്പെടും. ഇതിനെ പ്രതിരോധിക്കാനുള്ള വ്യഗ്രതമാത്രമാണ് അറബി രാജ്യങ്ങളുടെ എതിര്‍പ്പിന് പിന്നില്‍ ഉണ്ടായിരുന്നത്. സൌദി രാജാവ് പോലും ഇഖ് വാനികളെ ടെററിസ്റ്റുകള്‍ എന്ന് വിളിച്ചെങ്കില്‍ അതില്‍ കാര്യമുണ്ടാവും എന്ന് കരുതുന്ന സാധുജനത തങ്ങളുടെ ബുദ്ധി അല്പം കൂടി ഉപയോഗിക്കണം എങ്കില്‍ അവര്‍ക്ക് കാര്യം മനസ്സിലാകും.
ആരോക്കെയാണ് മുര്‍സി ഭരണത്തിന് എതിര്‍പ്പുമായി വന്നവര്‍ എന്ന് പരിശോധിച്ചുനോക്കുക. അവരില്‍ പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം കാണാം എങ്കിലും സൂക്ഷമായി പരിശോധിച്ചാല്‍ ആ വൈരുദ്ധ്യത്തോടൊപ്പം അവരെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയും കാണാം. യു.എ.ഇ, സൌദി അറേബ്യ, ഇസ്രായേല്‍, അന്നാട്ടിലെ നവലിബറല്‍ എന്ന ഓമപ്പേരിലുള്ള കുറേ ആളുകള്‍, ജനങ്ങളെ ചൂഷണം ചെയ്ത് തടിക്കുന്ന പൌരോഹിത്യത്താല്‍ നയിക്കപ്പെടുന്ന വിഭാഗങ്ങള്‍ എന്നിവരൊക്കെ മുര്‍സി വിരുദ്ധരായപ്പോള്‍ ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊള്ളുന്ന ഏകാധിപത്യത്തേയും സ്വഛാധിപത്യത്തേയും എതിര്‍ക്കുന്ന സമാധാനപ്രിയരായ വിശ്വാസികള്‍ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തെ എതിര്‍ക്കണോ അനുകൂലിക്കണോ എന്നറിയാതെ അന്തവിട്ട് പോയ ഒരു കൂട്ടര് മുസ്ലിം സമൂഹത്തിലുണ്ട്. അവര്‍ ഇപ്പോള്‍ ചെയ്യുന്നത് പട്ടാളവും മുര്‍സിയും തെറ്റുകാര്തന്നെ എന്ന ഒരു സമവാക്യം പറഞ്ഞുനടക്കുകയാണ്. മുര്‍സിയെ പുറത്താക്കിയത് ശരിയല്ല. സമാധാനത്തോടെ പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെച്ചത് ശരിയല്ല. അതിനാല്‍ പട്ടാളം തെറ്റുകാരാണ്. എന്നാല്‍ മുര്‍സിയും കുറ്റക്കാരനാണ്. എന്തുകൊണ്ടെന്നാല്‍ പിരിച്ച് വിട്ടപ്പോള്‍ പുറത്ത് പോയി. പട്ടാളം നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പില്‍ പങ്കാളികളായി ഇഖ് വാന്‍ ഭരണത്തില്‍ തിരിച്ചുവരാനുള്ള തന്റേടം കാണിക്കുകയാണ് വേണ്ടിയിരുന്നത്. പലരും മുന്നോട്ട് വെച്ച സന്ധിസംഭാഷണങ്ങളെ നിരാകരിച്ചതിലൂടെ പട്ടാളത്തിന്റെ അധിക്രമവും കൊലയും അദ്ദേഹം ക്ഷണിച്ച് വാങ്ങിയതാണ്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ക്ക് ഈജിപ്തിനെക്കുറിച്ചോ അവിടുത്തെ പട്ടാളത്തെക്കുറിച്ചോ ഒന്നും അറിയില്ല എന്നതാണ് വസ്തുത. അവര്‍ ഒരു പക്ഷെ ഇന്ത്യയിലേത് പോലെയാണ് ഈജിപ്തും എന്ന് ചിന്തിക്കുന്നുണ്ടാവും. ഇക്കൂട്ടര്‍ക്ക് പിണഞ്ഞ ഒന്നാമത്തെ അബദ്ധം ജനങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാളം അട്ടിമറി നടത്തിയത് എന്ന പട്ടാളഭാഷ്യം ചങ്ക് തൊടാതെ വിഴുങ്ങിയതാണ്. അത് സത്യമല്ല എന്നും എന്താണ് പട്ടാളത്തിന്റെ ലക്ഷ്യമെന്നും നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ് അവര്‍ തെരുവിലറങ്ങിയത്. അതിലൂടെ ലോകത്തിന് അവര്‍ ആരാണെന്നും എന്താണ് പട്ടാളം ഉദ്ദേശിക്കുന്നതെന്നും വ്യക്തമായി കാണിച്ചുകൊടുത്തു.
ശക്തിപരീക്ഷണത്തില്‍ പട്ടാളം ജയിച്ചെങ്കിലും നീതിയിലും ധര്‍മത്തിലും അവര്‍ സീറോ ആണെന്ന് ലോകത്തിന് ഇതിലൂടെ വ്യക്തമായി. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ മുര്‍സിയെ സംശയിച്ചവര്‍ പോലും പിന്നീട് അനുകൂലമായി. പട്ടാള ഭരണാധികാരിയുടെ തെരുവിലറങ്ങാനുള്ള കല്പനക്ക് സ്വധീനമില്ലാതെ പോവുകയും ഇഖ് വാന്‍ തെരുവിലറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരണത്തെ പുല്ലുവില വെക്കാതെ ജനങ്ങള്‍ തെരുവിലേക്ക് ഒഴുകുകയും ചെയ്തു. പലര്‍ക്കും ഇത് മനസ്സിലായിട്ടില്ല. എന്തിനാണ് ആയിരക്കണക്കിന് ഇഖ് വാനികള്‍ കയ്യും കെട്ടി വെടിയുണ്ട സ്വീകരിച്ചത് എന്ന് അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ പറഞ്ഞു. ഇഖ് വാന്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന്. ചിലര്‍ മനസ്സിലാക്കിയത്. അവസാനത്തെ മനുഷ്യനും പിടഞ്ഞ് ഇല്ലാതാകുന്നത് വരെ ഇഖ് വാന്‍ ജനങ്ങളെ തെരുവിലേക്ക് വിളിച്ചുകൊണ്ടിരിക്കും എന്നാണ്.
ഏപി ഉസ്താദിന്റെ പത്രം നടത്തിയ കള്ളപ്രചാരണം കയ്യോടെ പിടികൂടിയപ്പോള്‍ ... |
എന്നാല്‍ ഇവര്‍ വിചാരിക്കുന്നതല്ല ഇഖ് വാന്‍, എം.എന്‍ കാരശേരിയും , ഹമീദ് ചേന്ദമംഗല്ലൂരിനും ഇഖ് വാന്‍ എന്താണ് എന്ന് മനസ്സിലായിട്ടില്ല എന്ന് ഒരു ജമാഅത്ത് കാരന് അവരുടെ ലേഖനം വായിച്ചാല്‍ മനസ്സിലാകും. പ്രവാചകനെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ പിന്നെ ഒരു മുസ്ലിമിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ കയ്യോകാലോ വെട്ടലാണ് എന്ന് പറയുന്ന പ്രതിക്രിയയുടെ തീവ്രത കൊണ്ട് നടക്കുന്നവര്‍ക്കും ഇഖ് വാനെ മനസ്സിലായിട്ടില്ല. അവര്‍ ഇടക്ക് ചോദിച്ചു ജനങ്ങളെ ഇങ്ങനെ കൊലക്ക് കൊടുക്കുന്നത് ശരിയോ. ഒരു പക്ഷെ ഇനിയവര്‍ ചോദിച്ചേക്കും ഇഖ് വാനികള്‍ തോറ്റ് പിന്വലഞ്ഞോ എന്ന്. ഇഖ് വാനെ മനസ്സിലാകാത്ത മറ്റൊരു കൂട്ടര് മുടിയും താടിയും ഉപജീവനമാക്കുന്ന പൌരോഹിത്യത്താന് നയിക്കപ്പെടുന്ന വിഭാഗമാണ്. അവരും അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനിടക്ക് ഫെയ്സ് ബുക്ക് ചര്‍ചയിലെ സംഭാഷണങ്ങളില്‍നിന്നാണ് ഞാനിത് പറയുന്നത്. അവയൊക്കെ ഇവിടെ എടുത്തു ചേര്‍ക്കാതിരിക്കുന്നത് പോസ്റ്റ് വല്ലാതെ ദീര്‍ഘിക്കും എന്നത് കൊണ്ടാണ്.
മൊറോക്കോയില്‍ റാബിയ അദവിയയിലെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ |
പുഞ്ചിരിയോടെ രക്തസാക്ഷിത്വം വരിച്ചവര്‍ |
'ഫറവോന് രാജാവ് നാട്ടില്‍ ഗര്‍വിഷ്ഠനായി വാണു. അവന് നാട്ടുകാരെ പല കക്ഷികളായി വിഭജിക്കുകയും അതിലൊരു കക്ഷിയെ അടിച്ചമര്‍ത്തി നിന്ദിക്കുകയും ചെയ്തു. അവരിലെ ആണ്‍സന്തതികളെ കൊന്നുകളയുകയും പെണ്‍സന്തതികളെ ജീവിക്കാന്‍ വിടുകയുമായിരുന്നു.തീര്‍ച്ചയായും അവന് നാശകാരി തന്നെയായിരുന്നു. പക്ഷേ നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ.' - (ഖുര്‍ആന്‍ 28:4-6)
ഇതൊക്കെ അംഗീകരിക്കാം എന്നാലും രണ്ട് പവിത്രഗേഹങ്ങളുടെ സംരക്ഷകന്‍ എന്ന പേരില്‍ ലോകത്ത് അറിയപ്പെടുന്ന ഒരു വ്യക്തി ഇഖ് വാന്‍ എതിരായി പട്ടാളത്തെ പിന്തുണക്കുമ്പോള്‍ അതില്‍ കുറച്ച് കാര്യം ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ നേരത്തെ നല്കിയ മറുപടി ഇവിടെ ഉദ്ധരിക്കാം.
'തീര്‍ഥാടകര്‍ക്കു വെള്ളം കൊടുക്കുന്നതും മസ്ജിദുല്‍ ഹറാമിനെ പരിപാലിക്കുന്നതും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും ദൈവികസരണിയില്‍ ത്യാഗമനുഷ്ഠിക്കുകയും ചെയ്യുന്നവരുടെ കര്‍മങ്ങള്‍ക്കു തുല്യമാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ ദൃഷ്ടിയില് ഇവ രണ്ടും തുല്യമല്ല. അല്ലാഹു ധിക്കാരികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ല. സത്യം വിശ്വസിക്കുകയും നാടും വീടും വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം ചെയ്യുകയും ചെയ്തവരാരോ, അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ ഉന്നതമായിട്ടുള്ളത്. അവര്‍ തന്നെയാകുന്നു വിജയം വരിച്ചവരും. അവരുടെ റബ്ബ് അവരെ കാരുണ്യത്തിന്റെയും പ്രീതിയുടെയും, അവര്‍ക്കായി ഒരുക്കിയ അനശ്വര സുഖസൌകര്യങ്ങളുള്ള ആരാമങ്ങളുടെയും ശുഭവാര്‍ത്ത അറിയിക്കുന്നു. അതില്‍ അവര്‍ നിത്യവാസികളായിരിക്കും. നിശ്ചയം, സേവനങ്ങള്‍ക്കു പ്രതിഫലം നല്കാന് അല്ലാഹുവിങ്കല്‍ ധാരാളമുണ്ട്.' (ഖുര്‍ആന്‍ 9 :19-22)
40 അഭിപ്രായ(ങ്ങള്):
"നാം സത്യംകൊണ്ട് അസത്യത്തെ ഇടിക്കുന്നു. അങ്ങനെ അത് അസത്യത്തെ ഉടയ്ക്കുന്നു. അതോടെ അസത്യം അപ്രത്യക്ഷമാകുന്നു. നിങ്ങള്‍ സങ്കല്പിച്ചു പറയുന്നതു കാരണം നിങ്ങള്‍ക്കു നാശം." (Al Ambiya :18)
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ഇത്രയും സത്യമായ ഒരു ലേഖനം എഴുതിയതിനു
'വിപ്ലവാനന്തരം ഈജിപ്ത് നേടിയെടുത്തിട്ടുള്ള ജനാധിപത്യത്തെ എന്റെ രക്തം നല്‍കിയും ഞാന്‍ സംരക്ഷിക്കും.... നമ്മുടെ സന്താനങ്ങള്‍ മനസ്സിലാക്കട്ടെ, അവരുടെ പിതാക്കളും പ്രപിതാക്കളും ആണുങ്ങളായിരുന്നുവെന്ന്, അവരൊരിക്കലും കുഴപ്പക്കാരികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന്, തങ്ങളുടെ ദേശത്തിന്റേയോ ദീനിന്റെയോ കാര്യത്തില്‍ അവര്‍ ആരുടെ മുമ്പിലും മുട്ടുമടക്കിയിട്ടില്ല എന്ന്.'' (മുഹമ്മദ് മുര്‍സി- ഈജിപ്ഷ്യന്‍ നിയമാനുസൃത പ്രസിഡന്റ് )
ഒരു വിഭാഗത്തോടുള്ള വിദ്വേഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്.
ഈ ഒരൊറ്റ വചനം വായിക്കൂ, എന്നിട്ട് നിക്ഷ്പക്ഷമായി ഈജിപ്തിന്റെ തെരുവിലേക്ക് നോക്കൂ... നിങ്ങള്‍ക്ക് ശരിയായ നിലപാടുകള്‍ എടുക്കാന്‍ കഴിയും.
മതവും രാഷ്ട്രവും ഒരിക്കലും സന്ധിക്കാത്ത രണ്ടു സമാന്തര വഴികളാണെന്ന, മൂടുറച്ചുപോയ തന്റെ വിശ്വാസത്തെ ഭേദിക്കാനാവാത്തതുകൊണ്ടാണ് ബഷീർ വള്ളിക്കുന്നിന് നീതിയുടെ സംസ്ഥാപനതിനുവേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളിൽ കൊല്ലപ്പെടുന്ന വിശ്വാസികളുടെ പദവിയെ പറ്റിയുള്ള ഈ ആശയക്കുഴപ്പത്തിന് കാരണം
നാൻ വായിച്ചു ..വസ്തു നിഷ്ടവും മാന്ന്യവുമായ പ്രതികരണം ... അള്ളാഹു നികൾക്ക് അര്‍ഹമായ പ്രതിഫലം നല്കുമാരകേട്ടെ .... ആമീൻ ...
മുസ്ലിം ബ്രദര്‍ ഹുഡ് രാജ്യത്തെ കോപ്ടിക് ക്രിസ്ത്യന്‍ വിഭാഗങ്ങളോട് ശത്രുത വച്ച് പുലർ ത്തുന്നവര് ആണ് എന്നൊരു വാദം ഉണ്ട് . മറുവാദവും ഉണ്ട് ബ്രദര്‍ ഹുഡിൻറേതായി . അവരുടെ ഒന്നോ രണ്ടോ സ്ഥാനാർത്ഥികള്‍ കോപ്ടിക് വിഭാഗക്കാരുടെതാണ് എന്ന് . അതൊഴിച്ചു നിർത്തി യാല്‍ കോപ്ടിക് വിഭാഗങ്ങളുടെ പിന്തുണ നേടാന്‍ എന്താണ് ബ്രദര്‍ ഹുഡ് ചെയ്തിട്ടുള്ളത് എന്നാണു അഭിപ്രായം ? ഇന്ത്യയില്‍ ബി ജെ പി ക്ക് മുസ്ലിം സ്ഥാനാര്‍ഥികളും വക്താക്കളും ഉണ്ട്
• കാര്യം അതല്ല.. മുസ്ലിം ബ്രദര്‍ ഹുഡ് ഇസ്ലാമിക അടിത്തറ ഉള്ള സംഘടന ആണ് . ഇസ്ലാം എന്താണ് ഇക്കാര്യത്തില്‍ എടുത്ത നിലപാട് . ഏറ്റവും ഉത്തമ ഭരണം എന്ന് എല്ലാവരും അoഗീകരിക്കുന്ന ഉമറിന്റെ. ഭരണകാലം . അന്ന് കോപ്ടിക് ക്രിസ്ത്യന്‍ ഉൾപ്പെടെ അന്യ മതക്കാരുടെ പ്രാതിനിധ്യം വെറും അഞ്ചു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു . ഉമറിന്റെ ഭരണ കാലത്ത് സാമൂഹ്യ നീതിയുടെ ഗുണഭോക്താവ് ഒരു മുസ്ലിം പോലും ആയിരുന്നില്ല . ആ ചരിത്രം എല്ലാവർക്കും അറിയാവുന്ന ഒരു സംഭവത്തിലൂടെ ഓർമ്മിക്കാം . അമ്രുബുനു ആസ് ആയിരുന്നു ഉമ്മറിന്റെ കാലത്ത് ഈജിപ്ഷ്യന്‍ ഗവർണര്‍ . അദ്ദേഹത്തിന്റെ മകന് മുഹമ്മദ് ഒരു കോപ്ടിക് ക്രിസ്ത്യാനിയും ആയി വഴക്ക് കൂടി. മുഹമ്മദ് .കോപ്ടിക് ക്രിസ്ത്യാനിയെ അടിച്ചു . ഈ വിഷയം ഉമറിന്റെ മുൻപില് എത്തിയപ്പോള്‍ തന്നെ തല്ലിയത് പോലെ തിരിച്ചു തല്ലാന്‍ ആണ് കോപ്ടിക് ക്രിസ്ത്യാനിയോടു ആവശ്യപ്പെട്ടത് . അടി നിർത്തിയപ്പോള്‍ ഖലീഫ ഗവർണറോടും മകനോടും ചോദിച്ചു "എപ്പോഴാണ് നിങ്ങള്‍ ജനങ്ങളെ അടിമകള്‍ ആക്കാന്‍ തുടങ്ങിയത് ? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രര്‍ ആയാണല്ലോ പ്രസവിച്ചത് ?" ഈ നിലപാട് മാതൃക ആയി സ്വീകരിക്കാന്‍ തയ്യാറായ ബ്രദര്‍ ഹുഡിനു മറിച്ചൊരു നിലപാട് എടുക്കാന്‍ സാധിക്കുമോ ? അത് കൊണ്ട് തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഭരണകൂടത്തിന്റെ ഭാഗമാക്കാതിരിക്കാന്‍ സാധിക്കുമോ ? ഒരിക്കലും ഇല്ല. .സാമൂഹ്യ നീതി ഉയർത്തി പിടിക്കുന്ന പാർട്ടിയാണ് ബ്രദര്‍ ഹുഡിന്റെ രാഷ്ട്രീയ വിഭാഗം ആയ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടി . അതിന്റെ വൈസ് പ്രസിഡന്റ് ഒരു കോപ്ടിക് ക്രിസ്ത്യാനി ആയിരുന്നു . അവര്‍ക്ക് നിയോജകമണ്ഡലങ്ങള്‍ സംവരണം ചെയ്യാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി . അതേ പോലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പാര്‍ലമെന്റില്‍ സീറ്റ് വേണം എന്ന് പറഞ്ഞതും ബ്രദര്‍ ഹുഡ് ആണ്. മാത്രമല്ല നേരത്തെ നടന്ന കിഫായയില്‍ അവര്‍ ബ്രദര്‍ ഹുഡിനോപ്പം പങ്കാളികള്‍ ആയിരുന്നു . എന്നാല്‍ പ്രതിപക്ഷത്തോടൊപ്പം കുറച്ചു കോപ്ടിക് ക്രിസ്ത്യന്‍ നേതാക്കളെ ( സാധാരണക്കാരെ അല്ല ) വിലയ്ക്കെടുക്കാന്‍ അമേരിക്കക്ക് കഴിഞ്ഞു ബ്രദര്‍ ഹുഡും കോപ്ടിക് ക്രിസ്ത്യന്‍ വിഭാഗവും തമ്മില്‍ ഒരു ശത്രുതയും ഇല്ല എന്നതാണ് സത്യം ..(ശൈഖ് മുഹമ്മദ് കാരക്കുന്ന്)
ബഷീര്കയുടെ അവസാനത്തെ ഫേസ് ബുക്ക് സ്റ്റാറ്റസ് : " 'മാധ്യമത്തിനെന്താണ് ഈജിപ്തിൽ കാര്യം?' എന്ന തലക്കെട്ടിൽ എന്റെ ബ്ലോഗിലെഴുതിയ പോസ്റ്റ് കൂടുതൽ വിമർശന വിധേയമായിട്ടുണ്ട്. ഈജിപ്തിൽ പട്ടാളം നടത്തുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് പോസ്റ്റെന്ന് ചിലരെങ്കിലും ധരിച്ചു. (പോസ്റ്റ് വായിക്കാത്തവരാണ് അവരിലേറെയും). ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടത് ആവശ്യമാണ്. പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടക്കി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനോട് ഒട്ടും യോജിപ്പുമില്ല. എന്റെ പോസ്റ്റിൽ തന്നെ ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം ബ്രദർഹുഡിനെയും അവരുടെ ഇന്ത്യൻ പതിപ്പെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ജമാഅത്തെ ഇസ്ലാമിയെയും എതിർക്കുന്നത് നയപരമായ ചില ചിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ബഹുസ്വരസാമൂഹിക വ്യവസ്ഥകളോട് ഒട്ടും രാജിയാവാത്ത തീവ്രസ്വഭാവമുള്ള രാഷ്ട്രീയ ഇസ്ലാം ശൈലിയോടുള്ള ആശയപരമായ വിയോജിപ്പാണത്. ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തെ മത വൈകാരികത ജനിപ്പിച്ച് ഹൈജാക്ക് ചെയ്യുന്നതിനോടുള്ള വിയോജിപ്പ് കൂടിയാണത്.
ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളിയാണ് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും നടത്തുന്നതെങ്കിൽ ഇതിനേക്കാൾ വലിയ കൂട്ടക്കൊലകൾ മാസങ്ങളായി തുടരുന്ന സിറിയയിലേതടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് വേണ്ടിയും ഈ ഐക്യദാര്‍ഢ്യവും ആവേശവും ഉണ്ടാകണമായിരുന്നു. സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ കലർപ്പില്ലാതെ സിറിയൻ സ്വാതന്ത്ര്യപ്പോരാളികൾക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അവരെന്ത് കൊണ്ട് ബ്രദർഹുഡിന് പിന്തുണ നല്‍കുന്നില്ല എന്നത് ഞാൻ നേരത്തെ പറഞ്ഞ മതതീവ്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഈജിപ്തിൽ ബാഹ്യശക്തികളെ കുറ്റം പറയാൻ പറ്റില്ല. അമേരിക്ക, ഇസ്രാഈൽ എന്നൊക്കെ പറയാമെന്ന് മാത്രം. പച്ചക്ക് കൊല്ലുന്നതും മുസ്ലിംകൾ തന്നെ.. കൊല്ലപ്പെടുന്നതും മുസ്ലിംകൾ തന്നെ. മരണങ്ങൾ എത്ര കൂടുന്നുവോ അത്രയും ഞങ്ങളുടെ പാർട്ടിക്ക് ഗ്രിപ്പ് കൂടും എന്ന കണക്കുകൂട്ടലിൽ ചർച്ചകളെ തീർത്തും നിരാകരിച്ച് പാവം ജനങ്ങളെ വികാരഭരിതരാക്കി തെരുവിൽ ഇറക്കുന്നതിനോട് ഒട്ടും യോജിപ്പില്ല എന്ന് വീണ്ടും പറയട്ടെ " ... അതിലെ ഈ വാക്കുകൾ അത്മർതമനെന്നു വിശ്വസിക്കാമോ : 1 - " ബഹുസ്വരസാമൂഹിക വ്യവസ്ഥകളോട് ഒട്ടും രാജിയാവാത്ത തീവ്രസ്വഭാവമുള്ള രാഷ്ട്രീയ ഇസ്ലാം ശൈലിയോടുള്ള ആശയപരമായ വിയോജിപ്പാണത്. ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തെ മത വൈകാരികത ജനിപ്പിച്ച് ഹൈജാക്ക് ചെയ്യുന്നതിനോടുള്ള വിയോജിപ്പ് കൂടിയാണത്. " 2 - " സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ കലർപ്പില്ലാതെ സിറിയൻ സ്വാതന്ത്ര്യപ്പോരാളികൾക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അവരെന്ത് കൊണ്ട് ബ്രദർഹുഡിന് പിന്തുണ നല്‍കുന്നില്ല " 3 - " പച്ചക്ക് കൊല്ലുന്നതും മുസ്ലിംകൾ തന്നെ.. കൊല്ലപ്പെടുന്നതും മുസ്ലിംകൾ തന്നെ. മരണങ്ങൾ എത്ര കൂടുന്നുവോ അത്രയും ഞങ്ങളുടെ പാർട്ടിക്ക് ഗ്രിപ്പ് കൂടും " .... എന്താണ് താങ്കളുടെ അഭിപ്രായം ...
ഇത് പറയുന്നത് ബഷീറിനോട് മാത്രമല്ല...ആക്രമത്തെ ന്യായീകരിക്കാത്ത നിലപാടാണ് വള്ളിക്കുന്ന് സ്വീകരിച്ചിരിക്കുന്നത്...എന്നാൽ അതിനെ പോലും ന്യായീകരിക്കുന്ന ചില്ല മുല്ലക്കുട്ടികും എഴുത്തുകാരും കേരളത്തിലുണ്ട്....
ജൂതന്മാരെയും..ഹിറ്റലറെയും...ഫറോവയെയും നാണിപ്പിക്കും വിധം ഇഖ്വാനോ-മുസ്ലിമോ പോവട്ടെ പല്ലക്കരളുള്ള മനുഷ്യമക്കളെ കൊന്നൊടുക്കി ആനന്ദനൃത്തം ചവിട്ടുന്ന പിശാചുക്കൾക്ക് വേണ്ടി സംഘടനാ വിരോധത്തിന്റെ പേരിൽ ഓശാനപാടുമ്പോൾ ചിലയാളുകൾ നിൽക്കുന്നതാരൊപ്പമാണെന്ന് വിചാരണ നടത്തുക. അന്യായമായി ഒരു മനുഷ്യനെ കൊല്ലുന്നത് പോലും മാനവരാശിയെ മുഴുവൻ കൊല്ലുന്നതിന് സമമാണെന്ന് പറഞ്ഞ, ഒരു ജനതയോടുള്ള അമർഷം അവരോട് അനീതികാണിക്കാൻ പ്രേരകമായിക്കൂടെന്ന് പറഞ്ഞ, കണ്ട തെമ്മാടികളുടെ റിപ്പോർട്ടുകൾ മുൻപിൻ നോക്കാതെ അപ്പടി വിഴുങ്ങരുതെന്ന് പറഞ്ഞ വിശുദ്ധ ഖുർആനിന്റെ അനുയായികളെന്ന് മേനിനടിക്കുന്ന ആളുകൾ തന്നെ അത്തരം മാനവരാശിയെ മുഴുവൻ കൊല്ലുന്ന കർമ്മം ചെയ്യുന്നവർക്കെതിരെ പ്രവാചകൻ പറഞ്ഞ ഈ മാനിന്റെ ഏറ്റവും ചെറിയ പടിയിലുള്ള മനസ്സുകൊണ്ടുള്ള വെറുപ്പ് പോലു സൂക്ഷിത്തെ അവരെ സുഖിപ്പിച്ചും പിശാചുക്കൾക്കെതിരെ പേനയുന്തിയും അവരെ പിന്തുണക്കുന്നത് ഏത് ഇസ്ലാമിന്റെയും പ്രപഞ്ചനാഥന്റെയും വേദഗ്രന്ഥത്തിന്റെ പിൻബലത്തിലാണ്.....?
ഇവർക്കിനി ഇങ്ങിനെ ആർത്തു വിളിക്കാം
ഹായ്...പോരാട്ടം വിജയിച്ചു....
ജനനായകൻ ഹുസ്നി മുബാറക് എന്ന് ധീരമഹാൻ തിരിച്ചു വന്നു...ആർമാദിക്കുകക....ആശ്ലേഷിക്കുക...അനുമോദനനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുക
ജമാഅത്തെ ഇസ്ലാമിയും മാധ്യമവും ലത്വീഫും എലലാാം ഏറെ വിയർപ്പൊഴുക്കുന്നുണ്ട് ഇഖ്വാൻ തീവ്രവാദികൾക്കായി എന്നത് സത്യം
എന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിന് നന്ദി. പതിവ് പോലെ താങ്കളുടെ വാദഗതികള്‍ സമര്‍ത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്.എന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ന് നല്കിയ ഒരു ചെറിയ കുറിപ്പ് ഇവിടെ ചേര്‍ക്കട്ടെ..
'മാധ്യമത്തിനെന്താണ് ഈജിപ്തില്‍ കാര്യം?' എന്ന തലക്കെട്ടില്‍ എന്റെ ബ്ലോഗിലെഴുതിയ പോസ്റ്റ് കൂടുതല്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. ഈജിപ്തില്‍ പട്ടാളം നടത്തുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുന്നതാണ് പോസ്റ്റെന്ന് ചിലരെങ്കിലും ധരിച്ചു. (പോസ്റ്റ് വായിക്കാത്തവരാണ് അവരിലേറെയും). ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടത് ആവശ്യമാണ്. പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചടക്കി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനോട് ഒട്ടും യോജിപ്പുമില്ല. എന്റെ പോസ്റ്റില്‍ തന്നെ ഞാനത് സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിനെയും അവരുടെ ഇന്ത്യന്‍ പതിപ്പെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ജമാഅത്തെ ഇസ്ലാമിയെയും എതിര്‍ക്കുന്നത് നയപരമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ബഹുസ്വരസാമൂഹിക വ്യവസ്ഥകളോട് ഒട്ടും രാജിയാവാത്ത തീവ്രസ്വഭാവമുള്ള രാഷ്ട്രീയ ഇസ്ലാം ശൈലിയോടുള്ള ആശയപരമായ വിയോജിപ്പാണത്. ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തെ മത വൈകാരികത ജനിപ്പിച്ച് ഹൈജാക്ക് ചെയ്യുന്നതിനോടുള്ള വിയോജിപ്പ് കൂടിയാണത്.
ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളിയാണ് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും നടത്തുന്നതെങ്കില്‍ ഇതിനേക്കാള്‍ വലിയ കൂട്ടക്കൊലകള്‍ മാസങ്ങളായി തുടരുന്ന സിറിയയിലേതടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയും ഈ ഐക്യദാര്‍ഢ്യവും ആവേശവും ഉണ്ടാകണമായിരുന്നു. സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ കലര്‍പ്പില്ലാതെ സിറിയന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അവരെന്ത് കൊണ്ട് ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നില്ല എന്നത് ഞാന്‍ നേരത്തെ പറഞ്ഞ മതതീവ്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഈജിപ്തില്‍ ബാഹ്യശക്തികളെ കുറ്റം പറയാന്‍ പറ്റില്ല. അമേരിക്ക, ഇസ്രാഈല്‍ എന്നൊക്കെ പറയാമെന്ന് മാത്രം. പച്ചക്ക് കൊല്ലുന്നതും മുസ്ലിംകള് തന്നെ.. കൊല്ലപ്പെടുന്നതും മുസ്ലിംകള് തന്നെ. മരണങ്ങള് എത്ര കൂടുന്നുവോ അത്രയും ഞങ്ങളുടെ പാര്‍ട്ടിക്ക് ഗ്രിപ്പ് കൂടും എന്ന കണക്കുകൂട്ടലില്‍ ചര്‍ച്ചകളെ തീര്‍ത്തും നിരാകരിച്ച് പാവം ജനങ്ങളെ വികാരഭരിതരാക്കി തെരുവില്‍ ഇറക്കുന്നതിനോട് ഒട്ടും യോജിപ്പില്ല എന്ന് വീണ്ടും പറയട്ടെ.
ഇതിനുമുമ്പ് എത്രയോ പ്രവാചകന്മാര് കടന്നുപോയിരിക്കുന്നു. നിരവധി ഭക്തന്മാര് അവരോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളെച്ചൊല്ലി അവര്‍ മനസ്സിടിഞ്ഞവരായിട്ടില്ല. ദൌര്‍ബല്യം കാണിച്ചിട്ടുമില്ല. അസത്യത്തിനു മുമ്പില്‍ തല കുനിച്ചിട്ടുമില്ല.107 ഈവിധമുള്ള സഹനശീലരെ അല്ലാഹു സ്നേഹിക്കുന്നു. അവരുടെ പ്രാര്‍ഥന ഇതു മാത്രമായിരുന്നു: `നാഥാ, ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ, നിന്റെ പരിധികള്‍ കവച്ചുകടന്നുകൊണ്ടുള്ള ഞങ്ങളുടെ കര്‍മങ്ങളെ മാപ്പാക്കേണമേ, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണമേ, നിഷേധികള്‍ക്കെതിരില്‍ ഞങ്ങള്‍ക്കു നീ തുണയരുളേണമേ!` അങ്ങനെ അല്ലാഹു അവര്‍ക്ക് ഐഹികമായ പ്രതിഫലം നല്കി. അതിനെക്കാള്‍ ഉത്തമമായ പാരത്രിക ഫലവും നല്കി. ഇവ്വിധം സുകൃതികളെയത്രെ അല്ലാഹു സ്നേഹിക്കുന്നത്
കേരളത്തിലെ ഇഖ്വാനികൾക്ക് വായിച്ച് രസിക്കാൻ ഈ ലിങ്ക് കൂടി
Muslim Brotherhood Out, Killing Christians In
ബഷീര്‍ പി.ബി.വെള്ളറക്കാട് :
ചര്‍ച്ച് ആക്രമിച്ചത് ഗുണ്ടകളെന്ന് വികാരി
ലണ്ടന്‍: ഈജിപ്ഷ്യന്‍ നഗരമായ അല്‍ മിനായിലെ 1500 വര്‍ഷം പഴക്കമുള്ള മേരി ഗെര്‍ജസ് ചര്‍ച്ച് ആക്രമിച്ചത് ബല്തിജിയ എന്ന പേരിലറിയപ്പെടുന്ന പ്രാദേശിക ഗുണ്ടാ സംഘമാണെന്ന് പള്ളി വികാരി അയ്യൂബ് യൂസുഫ് പറഞ്ഞതായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ വെബ്സൈറ്റ്. പള്ളി ആക്രമിക്കപ്പടുന്നത് തടയാന്‍ പ്രദേശത്ത് പള്ളി ഇമാമുമാരും ജനങ്ങളും ശ്രമിച്ചിരുന്നു. അക്രമികള്‍ക്കെതിരെ പൊലീസിന്‍െറ സഹായം തേടിയെങ്കിലും അവര്‍ ഒന്നും ചെയ്തില്ളെന്നും അയ്യൂബ് യൂസുഫ് പറഞ്ഞു.
ഈജിപ്ഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ കോപ്റ്റിക് കൃസ്ത്യന്‍ ചര്‍ച്ചുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇതിനകം 40 ചര്‍ച്ചുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. ഇതിന്‍െറ കുറ്റം ബ്രദര്‍ഹുഡിന് മേലാണ് സൈനിക നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ ബ്രദര്‍ഹുഡ് ഇത് ശക്തമായി നിഷേധിക്കുന്നു. മുബാറക് കാലത്ത് രൂപവത്കൃതമായ പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ സൈനിക നേതൃത്വം തന്നെയാണ് ഇത് ചെയ്യുന്നതെന്ന് ബ്രദര്‍ഹുഡ് വക്താക്കള്‍ പറഞ്ഞു. ബ്രദര്‍ഹുഡുമായി എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോള്‍ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുക പതിവാണെന്നും അവര്‍ പറഞ്ഞു. വംശീയ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ വേണ്ടി സൈന്യം നടത്തുന്ന ഹീന നടപടികളുടെ ഭാഗമാണ് ചര്‍ച്ച് ആക്രമണങ്ങളെന്ന് ബ്രദര്‍ഹുഡ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
2011 ജൂണ്‍ ഒന്നിന് ഈജിപ്തിലെ രണ്ടാമത്തെ നഗരമായ അലക്സാന്‍ഡ്രിയയിലെ സെയിന്റ്സ് ചര്‍ച്ചില്‍ നടന്ന ബോംബാക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടിരുന്നു. മുബാറക് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമായ ഘട്ടത്തിലായിരുന്നു ഇത്.
തുടക്കത്തില്‍ ഇസ്ലാമിക സംഘടനകള്‍ക്ക് നേരെ സ്ഫോടനത്തിന്‍െറ പിതൃത്വം ആരോപിക്കപ്പെട്ടെങ്കിലും ഭരണകൂടം തന്നെ ആസൂത്രണം ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രി ഹബീബ് അദ്ലി തന്നെയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. രാജ്യം രാഷ്ട്രീയ അസ്ഥിരതയിലേക്ക് പോയതിനാല്‍ കൂടുതല്‍ നിയമനടപടികള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായില്ല.
താങ്കൾ അന്ഗീകരിച്ചാലും ഇല്ലെങ്കിലും ബാകിയുള്ളവരുടെ തെറ്റിധാരണ ഒഴിവാക്കാൻ ആണ് ഇത് ഇവിടെ പേസ്റ്റ് ചെയ്തത് ...
English (Al-Hilali)
19.. (O disbelievers) if you ask for a judgement, now has the judgement come unto you and if you cease (to do wrong), it will be better for you, and if you return (to the attack), so shall We return, and your forces will be of no avail to you, however numerous it be, and verily, Allâh is with the believers.
20...O you who believe! Obey Allâh and His Messenger, and turn not away from him (i.e. Messenger Muhammad SAW) while you are hearing.
21...
And be not like those who say: "We have heard," but they hear not.
http://www.quranflash.com/books/Medina1/?en#
പ്രിയ ബഷീര്‍ ബായി താങ്കളുടെ ബ്ലോഗ് കൂട്ടക്കൊലയെ ന്യായീകരിക്കുന്നുവെന്ന നിലക്ക് ആരെങ്കിലും താങ്കളുടെ ബ്ലോഗില്‍ കമന്റിട്ടതായി കണ്ടിട്ടില്ല. നല്ല ഉള്‍ക്കാഴ്ചയോടെയും താങ്കളുടെ യാഥാര്‍ഥ ഉന്നം മനസ്സിലാക്കിത്തന്നെയാണ് ഞാനടക്കം കമന്റിട്ടത്. ഒരു പക്ഷെ ഫെയ്സ് ബുക്ക് ചര്‍ചയില്‍ ബ്ലോഗില്‍ പോകാതെ തലക്കെട്ട് മാത്രം നോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവാം. അതിനെ അവഗണിച്ചാല്‍ തന്നെ താങ്കളുടെ ബ്ലോഗിലും ഇവിടെയും പറഞ്ഞ കാര്യങ്ങളെ പഠനവിധേയമാക്കണമെന്നും അഭിപ്രായങ്ങള്‍ പുനപരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
Welldone ck
താങ്കള്‍ ഇവിടെ നല്കിയ കമന്റിനോട് എനിക്കുള്ള പ്രതികരണം മാത്രം ഇവിടെ നല്‍കട്ടേ...
(((( മുസ്ലിം ബ്രദര്‍ഹുഡിനെയും അവരുടെ ഇന്ത്യന്‍ പതിപ്പെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ജമാഅത്തെ ഇസ്ലാമിയെയും എതിര്‍ക്കുന്നത് നയപരമായ ചില നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ബഹുസ്വരസാമൂഹിക വ്യവസ്ഥകളോട് ഒട്ടും രാജിയാവാത്ത തീവ്രസ്വഭാവമുള്ള രാഷ്ട്രീയ ഇസ്ലാം ശൈലിയോടുള്ള ആശയപരമായ വിയോജിപ്പാണത്. ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തെ മത വൈകാരികത ജനിപ്പിച്ച് ഹൈജാക്ക് ചെയ്യുന്നതിനോടുള്ള വിയോജിപ്പ് കൂടിയാണത്.)))
ബ്രദര്‍ഹുഡിനെയും ജമാഅത്തിനെയും നിങ്ങള്‍ക്ക് നയപരമായി എതിര്‍ക്കാനും വിമര്‍ശിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് നിങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരൊക്കെയും മനുഷ്യരായതിനാല്‍ തെറ്റുപറ്റാനുള്ള സാധ്യതയുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. അതേ സമയം തന്നെ താങ്കളുടെ വിമര്‍ശനത്തോട് മറുപടിപറയാനും പ്രതികരിക്കാനും ജമാഅത്തിനും അവകാശമുണ്ട്.
ബഹുസ്വരസാമൂഹിക വ്യവസ്ഥകളോട് ഒട്ടും രാജിയാവാത്ത തീവ്രസ്വഭാവമുള്ള രാഷ്ട്രീയ ഇസ്ലാമിനോടുള്ള വിയോജിപ്പാണ് താങ്കള്ക്കെങ്കില് അതിനെ സ്വാഗതം ചെയ്യുന്നു. അതേ സമയം ജമാഅത്തിന് അത്തരമൊരു നയമാണ് ഉള്ളതെന്ന താങ്കളുടെ വ്യഗ്യമായ ആരോപണം തള്ളിക്കളയുകയും ചെയ്യുന്നു...
ഈജിപതിലെ ജനാധിപത്യവിപ്ലവത്തെ മതവൈകാരികത ജനിപ്പിച്ച് ഹൈജാക്ക് ചെയ്തുവെന്നത് തീര്‍ത്തും തെറ്റായ ആരോപണമാണ്. ഈജിപ്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇഖ് വാന്‍ പ്രതിനിധാനം ചെയ്ത ജസ്റ്റീസ് അന്റ് ഫ്രീഡം പാര്‍ട്ടി മാത്രമല്ല. സലഫി സംഘടനായ അന്നൂറും. അല്‍ബറാദിയുടെ പാര്‍ട്ടിയും, സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും എല്ലാം ഉണ്ടായിരുന്നു. അതില്‍ ഒരു കക്ഷി വിജയം നേടിയാല്‍ അവര്‍ വിപ്ലവം ഹൈജാക്ക് ചെയ്തുവെന്നാണോ പറയുക. ചോദിക്കട്ടേ അല്‍ബറാദിയുടെ പാര്‍ട്ടിയാണ് വിജയിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളാണ് വിജയിച്ചെതെങ്കില് ഇത്തരം ഒരു ആരോപണം ബഷീര്‍ തന്നെയും ഉന്നയിക്കുമായിരുന്നോ. ഇന്ത്യയില്‍ ഭരണത്തിലേറുന്ന പാര്‍ട്ടികളെ അപ്രകാരം ആക്ഷേപിക്കാറുണ്ടോ. നിയമാനുസൃതം അംഗീകാരമുള്ള പാര്‍ട്ടിയാണ് അവിടെ മത്സരിച്ചതെല്ലാം പിന്നെങ്ങനെ അതിലൊന്നിനെ ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അത് വൈകാരികത ഉത്തേജിപ്പിച്ചാണ് എന്ന് പറയുന്നത്. ഇസ്ലാം ആകെ മൊത്തം വൈകാരികത ഉത്തേജിപ്പിക്കുന്നുവെന്ന ഒരു ധാരണയുണ്ടോ... എങ്കില്‍ ഇഖ് വാനും ജമാഅത്തിനും ഒന്നും ആ വാദമില്ല. ഒരു ആദര്‍ശത്തോടുള്ള പ്രതിബദ്ധതയാണ് വൈകാരികത എന്ന് പറയുന്നതെങ്കില്‍ അതിനെ കാര്യമാക്കുന്നുമില്ല.
മതേതര ബുദ്ധിജീവിനാട്യക്കാരുടെ വിലകുറഞ്ഞ ഒരു ആരോപണമാണ്. വിപ്ലവത്തെ ഇഖ് വാന്‍ റാഞ്ചി എന്നത് മേലിലും അത് തന്നെ കൊണ്ട് നടക്കാനാണ് ഭാവമെങ്കില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ജമാഅത്തെ ഇസ്ലാമി അസി.അമീറിന്റെ കുറച്ച് ചോദ്യം താങ്കള്‍ക്കും താങ്കളെ പോലെ ചിന്തിക്കുന്നവര്ക്കുമായി ഇവിടെ പേസ്റ്റ് ചെയ്യുന്നു.
((( വിപ്ലവാനന്തര നേട്ടങ്ങള്‍ ബ്രദര്‍ ഹുഡ് ഹൈജാക്ക് ചെയ്തു എന്നുള്ള വാദം തീർത്തും തെറ്റാണ് .. കാരണം വിപ്ലവാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും മത്സരിച്ചു . ബറാദിയുടെ പാർട്ടി പങ്കെടുതില്ലേ ? എന്നിട്ട് എന്ത് നേടി ? ഒന്നര ശതമാനം വോട്ടു ആണ് നേടിയത് . അതെ പോലെ പാർലിമെന്റ് തിരഞ്ഞെടുപ്പില്‍ മതേതര ഇടതു കക്ഷികള്‍ എന്ന് പറയുന്ന സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പങ്കെടുത്തില്ലേ ? ആകെ നേടിയത് പതിനാറര ശതമാനം വോട്ടു ആണ് . പിന്നീട് ഭരണഘടന റെഫറണ്ടം നടത്തി . അറുപത്തി മൂന്നു ശതമാനം വോട്ടു നേടി മുർസി ഭരണകൂടം . ആ ഭരണഘടനയാണ് ഇപ്പോള്‍ റദ്ദാക്കിയത് . തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് വിജയിക്കുന്നതിന് അർത്ഥം തിരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു എന്നാണോ ? തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു കക്ഷിക്ക് മത്സരിക്കാന്‍ അവസരം കൊടുക്കാതെ ഇരിക്കുക ആണെങ്കില്‍ ഈ പറയുന്നതില്‍ ശരിയുണ്ടാവുമായിരുന്നു . ഇവിടെ ജനാധിപത്യ കക്ഷികൾക്കും മുബാറക് അവശിഷ്ടങ്ങൾക്കും ശുദ്ധ ഇടതു പക്ഷത്തിനും ഒക്കെ അവസരം നൽകി്യില്ലേ ? പക്ഷെ അവരെല്ലാം ദയനീയമായി പരാജയപ്പെടുക ആയിരുന്നു . ജയിച്ചത് ബ്രദര്‍ ഹുഡ് ആയിരുന്നു . ജന പിന്തുണ ഉള്ളവരല്ലേ തിരഞ്ഞെടുപ്പില്‍ വിജയിക്കുക ? പക്ഷെ അങ്ങനെ വിജയിക്കുമ്പോള്‍ അത് ഇസ്ലാമിക കക്ഷി ആണെങ്കില്‍ ഭരണം നടത്താന്‍ പാടില്ല എന്ന് പറയുന്നത് എത്രമാത്രം അർത്ഥശൂന്യമാണ് ? സത്യത്തില്‍ ഹൈജാക്ക് ചെയ്തത് ദേശീയ വാദികള്‍ എന്ന് പറയുന്നവരും ഇടതു പക്ഷം എന്ന് പറയുന്നവരും ആണ് . ഇപ്പോള്‍ എന്താണ് ഈജിപ്തിന്റെ അവസ്ഥ ? ജനാധിപത്യത്തില്‍, പരാജയപ്പെട്ട കക്ഷികള്‍ ഭരണം നടത്തുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യം. നിർഭാഗ്യകരം എന്ന് പറയട്ടെ ഇന്ന് ഈജിപ്തില്‍ നടക്കുന്നത് അതാണ്. അത് കൊണ്ട് വിപ്ലവത്തെ ഒരിക്കലും ബ്രദര്‍ ഹുഡ് അട്ടിമറിച്ചിട്ടില്ല പകരം അവരെ ഭരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുക ആണ് ഉണ്ടായത്. ))))
കൃത്യമായ വിലയിരുത്തലുകളോടെ വിമര്‍ശനത്തിന്റെ മുനയൊടിച്ച എഴുത്തിന് നന്ദി.
മനസ്സില്‍ നിറച്ചു വെച്ച മുന്‍വിധികളും എവിടെയോ അടിഞ്ഞു കൂടിയ ജമാഅത്ത് വിരോധവും വിമര്‍ശകരെ ന്യായത്തില്‍ നിന്ന് പലപ്പോഴും തെറ്റിച്ചു കളയുന്നു എന്നത് വാസ്തവമാണ്. യഥാര്‍ത്ഥ എതിരാളികളെ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ വളരെയേറെ വളര്‍ന്നിട്ടും പല മുസ്ലിം എഴുത്തുകാര്‍ക്കും കഴിയാറില്ല എന്ന ദുഃഖസത്യമാണ് ഇത്തരം വിമര്‍ശങ്ങള്‍ വായിക്കുമ്പോള്‍ തിരിച്ചറിയാറുള്ളത്. :(
രണ്ടാമത്തെ ആരോപണം ഇതാണല്ലോ..(((ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളിയാണ് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും നടത്തുന്നതെങ്കില്‍ ഇതിനേക്കാള്‍ വലിയ കൂട്ടക്കൊലകള്‍ മാസങ്ങളായി തുടരുന്ന സിറിയയിലേതടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് വേണ്ടിയും ഈ ഐക്യദാര്‍ഢ്യവും ആവേശവും ഉണ്ടാകണമായിരുന്നു. സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ കലര്‍പ്പില്ലാതെ സിറിയന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അവരെന്ത് കൊണ്ട് ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നില്ല എന്നത് ഞാന്‍ നേരത്തെ പറഞ്ഞ മതതീവ്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഈജിപ്തില്‍ ബാഹ്യശക്തികളെ കുറ്റം പറയാന്‍ പറ്റില്ല. അമേരിക്ക, ഇസ്രാഈല്‍ എന്നൊക്കെ പറയാമെന്ന് മാത്രം. പച്ചക്ക് കൊല്ലുന്നതും മുസ്ലിംകള് തന്നെ.. കൊല്ലപ്പെടുന്നതും മുസ്ലിംകള് തന്നെ. മരണങ്ങള് എത്ര കൂടുന്നുവോ അത്രയും ഞങ്ങളുടെ പാര്‍ട്ടിക്ക് ഗ്രിപ്പ് കൂടും എന്ന കണക്കുകൂട്ടലില്‍ ചര്‍ച്ചകളെ തീര്‍ത്തും നിരാകരിച്ച് പാവം ജനങ്ങളെ വികാരഭരിതരാക്കി തെരുവില്‍ ഇറക്കുന്നതിനോട് ഒട്ടും യോജിപ്പില്ല എന്ന് വീണ്ടും പറയട്ടെ.)))
ജമാഅത്തിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയെ താങ്കള്‍ക്ക് സംശയിക്കാം പക്ഷെ അത് അങ്ങനെ അംഗീകരിച്ച് തരാന്‍ നിര്‍വാഹമില്ല. ഈ വിഷയത്തില്‍ താങ്കളുടെ താരതമ്യവും ശരിയല്ല. അങ്ങനെയെങ്കില്‍ സിറിയയിലെ കൂട്ടക്കൊലയെ വിമര്‍ശിക്കേണ്ടേ എന്നാണ് ചോദ്യം. അത് കേട്ടാല്‍ തോന്നും ജമാഅത്തെ ഇസ്ലാമി സിറിയന്‍ പ്രശ്നത്തില്‍ ബശ്ശാറുല്‍ അസദിനോടൊപ്പമാണെന്ന്. സത്യത്തില്‍ അവിടെ സമരം ചെയ്യുന്ന വിഭാഗത്തോടൊപ്പം തന്നെയാണ് ജമാഅത്തെ ഇസ്ലാമിയും ഉള്ളത്. അതവരുടെ പ്രസിദ്ധീകരണങ്ങളില്‍നിന്ന് മനസ്സിലാകും. സിറിയയിലെ പ്രശ്നവും ഈജിപ്തില്‍ ഇപ്പോള്‍ നടന്ന അട്ടിമറിയും വലിയ വ്യത്യാസമുണ്ട്. സിറിയയില്‍ ഇത് വരെ ഭരണമാറ്റം സംഭവിച്ചിട്ടില്ല. ഏകാധിപതിയാണെങ്കിലും നിലവിലെ ഭരണകൂടം എന്ന നിലക്ക് അവര്‍ സ്വയം പ്രതിരോധിക്കുകയാണ്. അവിടെ പ്രക്ഷോഭകരും ഏറ്റുമുട്ടിലിന്റെ പാതയില്‍തന്നെയാണ്. പക്ഷെ ആയുധത്തിന്റെ ശക്തി ഭരണപക്ഷത്തായതിനാല്‍ ആളപായം പ്രക്ഷോഭകരുടെ പക്ഷത്താണ് പതിന്മടങ്ങ് എന്ന് മാത്രം. അക്കാര്യത്തില്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത് കൊണ്ട് കാര്യമില്ല. ജനാധിപത്യത്തിനുള്ള മാറ്റം സംഭവിക്കട്ടേയെന്നും അവിടുത്തെ ജനങ്ങളുടെ താല്‍പര്യമനുസരിച്ച ഒരു നല്ല ഭരണാധികാരിയെ അവര്‍ക്ക് ലഭിക്കട്ടേ എന്നും പ്രാര്‍ഥിക്കുകയല്ലാതെ.
എന്നാല്‍ ഈജിപ്തിലെ അവസ്ഥ ഭിന്നമായിരുന്നു. അത് മനസ്സിലാക്കണമെങ്കില്‍ അല്പം കൂടി ഇക്കാര്യത്തില്‍ ബഷീറിനെപ്പോലുള്ളവര്‍ പഠനം നടത്തണം. നിയമാനുസൃതം നിലവില്‍വന്ന ഒരു ഭരണാധികാരിയെ പിരിച്ചുവിടുക മാത്രമല്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജനാധിപത്യത്തിന്റെ പേര് പറഞ്ഞുകൊണ്ട് തന്നെ ചാനലുകള്‍ നിരോധിക്കുകയും സമാധാനപരമായ പ്രക്ഷോഭങ്ങളെ ചോരയില്‍മുക്കി കൊല്ലുകയും ചെയ്യുമ്പോള്‍ അതിനെതിരെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ഒരു ലീഗുകാരന് കഴിയുമെങ്കിലും നിതിക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും (അവയൊക്കെ ഇസ്ലാമിന്റെയും മുല്യങ്ങളാണ്)നിലനില്‍ക്കുന്ന ജമാഅത്ത് പോലെ ഒരു സംഘത്തിന് സാധ്യമാകില്ല. ഇത് ഒരു ഇരട്ടത്താപ്പല്ല. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ചുള്ള ഇടപെടല്‍ മാത്രമാണ്.
ഈജിപ്ത് പ്രശ്നത്തില്‍ ബാഹ്യമായ ഇടപെടലുകളൊന്നുമില്ല എന്ന താങ്കളുടെ പ്രസ്താവന ജമാഅത്തിനെ തോല്പിക്കാന് പറഞ്ഞതല്ലെങ്കില്‍ അതിനോട് സഹതപിച്ച് നിര്‍ത്തുകയും താങ്കളുടെ ലോകരാഷ്ട്രീയ കാഴ്ചപ്പാടില്‍ അത്ഭുതം രേഖപ്പെടുത്തുകയും ചെയ്യുന്നു.
അവിടെ കൊല്ലുന്നതും കൊല്ലപ്പെടുന്നതും മുസ്ലിംകള്തന്നെ എന്ന് ഒരു ആറെസ്സെസ്സുകാരന് പറഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. പക്ഷെ വള്ളിക്കുന്ന് അങ്ങനെ പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ഇതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ഥമാക്കുന്നതെന്നും. കേവലം നമസ്കരിച്ചാല്‍ മുസ്ലിമായി എന്നാണോ താങ്കളുടെ ധാരണ. അതോ മുസ്ലിം നാമമുള്ളവരൊക്കെ മുസ്ലിംകളാണ് എന്നതോ.
ആരാണ് ചര്‍ചകളെ നിരാകരിച്ചത്. എന്തുകൊണ്ടാണ് അത് എന്ന് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ. അധികാരത്തിന് വേണ്ടി അഭിമാനം പണയം വെക്കാന്‍ വെമ്പുന്നവരല്ല ഇഖ് വാന്‍... അവര്‍ കൊലചെയ്യപ്പെട്ടിരിക്കാം എന്നാല്‍ അനീതിക്ക് മുന്നില്‍ തലകുമ്പിടാന്‍ അവരെ കിട്ടില്ല. അത് തന്നെയാണ് ഇഖ് വാനെ വ്യത്യസ്ഥമാക്കുന്നതും. നിയമാനുസൃതം തെരഞ്ഞെടുത്ത മുര്‍സിയെ പട്ടാളം തട്ടിനീക്കി അവര്‍ക്കിഷ്ടപ്പെട്ട ചിലരെ കുടിയിരുത്തുക എന്നിട്ട് അവര്‍ രാജ്യത്തിന് വേണ്ടി സംസാരിക്കുക. അതിനാകട്ടേ.. മുര്‍സിയെ പോലും വിളിക്കുന്നതിന് പകരം ഒരു ഇഖ് വാന്‍ നേതാവിനെ വിളിക്കുക. എന്നാല്‍ ഇത്ര കാപട്യം നടത്തിയ ഇക്കൂട്ടര്‍ നടത്തുന്ന മറ്റൊരു നാടകം മാത്രമാണ് ആ ചര്‍ച എന്ന് തിരിച്ചറിയാന്‍ വള്ളിക്കുന്നിന് കഴിയില്ലെങ്കിലും അവര്‍ക്ക് കഴിയും.
മരിച്ചവരെക്കുറിച്ച് താങ്കള്‍ ബേജാറാകേണ്ട.. അവരെ കൊന്നവരെ വെറുതെ വിട്ട് ചാകാന്നിന്ന് കൊടുക്കണോ എന്നതുപോലുള്ള ചോദ്യം ശരിയാണോ.. സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ വെടിവെച്ച് ഉന്മുലനം ചെയ്ത പട്ടാളം ചെയ്തത് തികച്ചും അധാര്‍മികവും അനിസ്ലാമികവുമായ പ്രവൃത്തിയാണ്. ഏത് ജനാധിപത്യമര്യാദയനുസരിച്ചാണ് അത് ന്യായീകരിക്കപ്പെടുക. ഇഖ് വാന്‍ പൂര്‍ണമായി ഇസ്ലാമിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതും ഒരു ഇബാദത്ത് എന്ന നിലക്കാണ്. ആ നിലക്ക് അവര്‍ വിശ്വസിക്കുന്ന ഒരു വ്യവസ്ഥയുടെ സംരക്ഷണാര്‍ഥം വധിക്കപ്പെടുന്നത് രക്തസാക്ഷിത്വമാണ്.
വിശ്വാസ ആരാധനാമതത്തെ പ്രചരിപ്പിക്കാന്‍ ഇസ്ലും ഒരു യുദ്ധവും നടത്തിയിട്ടില്ല. മതത്തിന് ബലപ്രയോഗമില്ലെന്നത് ഖുര്‍ആന്റെ അസന്ദിഗ്ധമായ പ്രസ്താവനയാണ്. ഇസ്ലാം മുഴുവന്‍ യുദ്ധങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടത്തിയത് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പുനസ്ഥാപനത്തിന് വേണ്ടിയാണ്. അതിന്റെ സംരക്ഷണത്തിനും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ സമരത്തില്‍ മരിച്ചവരൊക്കെ ഇസ്ലാമിന്റെ സാങ്കേതികഭാഷയില്‍ ശുഹദാഅ് ആണ്.
(((സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ കലര്‍പ്പില്ലാതെ സിറിയന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അവരെന്ത് കൊണ്ട് ബ്രദര്‍ഹുഡിന് പിന്തുണ നല്‍കുന്നില്ല എന്നത് ഞാന്‍ നേരത്തെ പറഞ്ഞ മതതീവ്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.)))
ശേഷിക്കുന്നത് ഈ വരികളാണ്.. സൌദിയുടെ ഇക്കാര്യത്തിലെ നിലപാട് ലീഗുകാരനും മുജാഹിദുമായ താങ്കള്‍ക്ക് പോലും സ്വീകാര്യമല്ലെന്നിരിക്കെ അത് ജമാഅത്തെ ഇസ്ലാമിക്ക് എങ്ങനെ സ്വീകാര്യമാകും. ബഷീര്‍ പട്ടാളത്തെ കുറ്റപ്പെടുത്തുന്നു. സമാധാനപരമായ പ്രക്ഷോഭത്തില്‍ മരിച്ചവരോട് സഹതപിക്കുകയെങ്കിലും ചെയ്യുന്നു. എന്നാല്‍ സൌദി രാജാവോ. പട്ടളാത്തെ അനുകൂലിക്കുകയും അവര്‍ ചെയ്യുന്നതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
അവരെന്ത്കൊണ്ട് പിന്തുണനല്‍കുന്നില്ല എന്നത് ബഷീറിന്റെ അതേ ചിന്താഗതിയുള്ളത് കൊണ്ടാണ് എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്. മുര്‍സിയെ തോല്‍പ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൌദിഭരണകൂടം അവിടുത്തെ സൌദികോണ്സുലേറ്റിന് അയച്ച ഒരു കത്ത് നിങ്ങളുടെയൊക്കെ പക്കലുണ്ടാവും. ഏതായാലും എന്റെ പക്കലുണ്ട്. നെറ്റിലൂടെ പറന്ന് നടന്നപ്പോള്‍ പിടിച്ചതാണ്. അതില്‍ എന്താണ് കാരണം എന്ന് വ്യക്തമാക്കുന്നുണ്ട്. അതില്‍നിന്നാണ് പോസ്റ്റില്‍ ചില സൂചനകള്‍ നല്‍കിയത്.
പ്രമാണത്തിന്റെ അക്ഷരങ്ങളില്തൂങ്ങി ഇസ്ലാമിന്റെ പേരില്‍ തീവ്രമായ കടുകട്ടിയായ നിലപാട് സ്വീകരിക്കുകയും ബഹുസ്വരതയെ പോയിട്ട് ഇസ്ലാമിക സംഘടനകള്‍ക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും ഏകാധിപത്യസ്വേഛാധിപത്യ ഭരണം നടത്തുകയും ചെയ്യുന്നവര്‍ മുര്‍സിയെ തീവ്രവാദ നിലപാടിന്റെ പേരില്‍ പിന്തുണക്കുന്നില്ല എന്ന് വള്ളിക്കുന്ന് ന്യയീകരിക്കുമ്പോള് എന്താണ് ഞാന്‍ മറുപടി പറയേണ്ടത്. അളുകളെ ഇങ്ങനെ ചിരിപ്പിക്കരുത് എന്ന ഒരു അപേക്ഷമാത്രമാണ് വള്ളിക്കുന്നിനോട് ഉള്ളത്.
സീക്കേ...സല്യൂട്ട്....
ഇതാണ് വേണ്ടത്..എതിരഭിപ്രായം ഇത്ര അവധാനതയോടെ....
അതിലുപരി വൈജ്ഞാനികം ....താങ്കളെ ദൈവം തുണക്കട്ടെ..(ജലീല്‍ അരീപ്പുറത്ത്)
لَا يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُوا فِي الْبِلَادِ﴿١٩٦﴾ مَتَاعٌ قَلِيلٌ ثُمَّ
مَأْوَاهُمْ جَهَنَّمُ ۚ وَبِئْسَ الْمِهَادُ﴿١٩٧﴾ لَٰكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا نُزُلًا مِّنْ عِندِ اللَّهِ ۗ
وَمَا عِندَ اللَّهِ خَيْرٌ لِّلْأَبْرَارِ
പ്രവാചകാ, ലോകത്തെങ്ങുമുള്ള സത്യനിഷേധികളുടെ കൂത്താട്ടം
നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ. അതു ക്ഷണികജീവിതത്തിലെ
തുഛസുഖം മാത്രം. പിന്നീട് അവരെല്ലാം നരകത്തിലേക്കു ഗമിക്കും.
എത്ര നികൃഷ്ടമായ വസതിയാണത്! എന്നാല്‍, നാഥനെ ഭയന്നു
ജീവിച്ചവരോ, അവര്‍ക്കായി കീഴ്ഭാഗങ്ങളിലൂടെ
ആറുകളൊഴുകുന്ന
ആരാമങ്ങളുണ്ട്. അവരതില്‍ നിത്യവാസികളാകുന്നു.
അല്ലാഹുവിങ്കല്‍നിന്നുള്ള ആതിഥ്യമാണത്.
അല്ലാഹുവിങ്കലുള്ളതെന്തോ, അതത്രെ സജ്ജനങ്ങള്‍ക്ക്
ശ്രേഷ്ഠമായിട്ടുള്ളത്
കണ്ണടചാൽ ഇരുട്ടാകുമെന്ന് കരുതുന്നവർക്ക് മറുപടി ഏശിയില്ലെങ്കിലും തെറ്റിദ്ധാരണയിൽ അകപ്പെടുന്നവർക്ക് ലതീഫ് സി കെ യുടെ മറുപടി ഉപകാരപ്പെടും. ജസാക്കല്ലാഹ് ലതീഫ്
അല്ലാഹു കാത്തു രക്ഷിക്കട്ടെ താങ്കളെ
well done mr ck
വളീക്കുന്നിന്റെ പൊട്ടത്തരങ്ങളെ പൊളിച്ചടുക്കി
വള്ളിക്കുന്നിന്റെ പൊട്ടത്തരങ്ങളെ പൊളിച്ചടുക്കി
CK Salute
അധുനിക ഫറോവമാര്‍ക്ക് മാത്രം പ്രളയത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. ആധുനിക മൂസയുടെ സംഘത്തിന് അല്ലാഹു കടല്‍പിളര്‍ത്തിക്കൊടുക്കാതിരിക്കുകയുമില്ല.....
ലതീഫ് സാബ്, തന്റെ സംഘടനാ നേതാക്കളെ പോലെത്തന്നെ ഈ ബഷീര്‍ വള്ളിക്കുന്നിന് സത്യം മനസ്സിലാവാഞ്ഞിറ്റൊന്നുമല്ല, അറിഞ്ഞു കൊണ്ട് തന്നെ എല്ലാം മൂടി വെക്കുകയല്ലേ, പിന്നെ കാല ക്രമത്തില്‍ ജനങ്ങള്‍ക്കിടയില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വരുമ്പോള്‍ ജമാ-അത്ത് കാര്‍ പറഞ്ഞത് മുഴുവന്‍ ഇസ്ലാമില്‍ ഉള്ളതാണെന്ന് തുറന്നു പറയും: പരിസ്ഥിതിയും മരം വെച്ചു പിടിപ്പിക്കലുമൊക്കെ ശബാബിന്റെ പേജുകളെ നിറക്കുന്നത് കണ്ടിട്ടില്ലേ ? അതൊക്കെ മുമ്പ് ഇസ്ലാമില്‍ ഉള്ളതായിരുന്നോ ? അതുപോലെ ലോകത്ത് നടക്കുന്ന ഇസ്ലാമിക വിപ്ലവങ്ങളും 'ഇസ്ലാമിന്റെ ഭാഗമാവാന്‍' നമുക്ക് കാത്തിരിക്കുക.
super ..... Great Job
>>പരിസ്ഥിതിയും മരം വെച്ചു പിടിപ്പിക്കലുമൊക്കെ ശബാബിന്റെ പേജുകളെ നിറക്കുന്നത് കണ്ടിട്ടില്ലേ ?>> ha ha. സോളിക്കുട്ടികൾ ഉമ്മയുടെ വയറ്റിൽ ജനിക്കുന്നതിന് മുമ്പ് ഐ എസ് എം മരം നടൽ വാരവും പരിസ്ഥിതി ബോദവല്കരണവും ആചരിച്ചു തുടങ്ങിയിട്ടുണ്ട്. പതിറ്റാണ്ട് മുമ്പ് മുജാഹിദ് പിളർപ്പിനു തന്നെ ഒരു കാരണമായി അത് പറയാറുണ്ട്.. അതിനൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോളി പിറക്കുന്നത്...... എട്ടുകാലി മമ്മൂഞ്ഞുകൾ.
>>പതിറ്റാണ്ട് മുമ്പ് മുജാഹിദ് പിളർപ്പിനു തന്നെ ഒരു കാരണമായി അത് പറയാറുണ്ട്..>>
അത് നന്നായി അറിയാം...മടവൂരും കൂട്ടരും ജമാഅത്തിന്റെ വാദങ്ങള്‍ ഏറ്റു പറയുന്നു, അവര്‍ ചെയ്യുന്നത് പോലെ ചെയ്യുന്നു എന്നായിരുന്നല്ലോ അന്നത്തെ വിമര്‍ശനം, എന്ന് വെച്ചാല്‍ പരിസ്ഥിതിയും മരം നടലുമൊക്കെ ജമാഅത്തിന്റെ പണി ആണെന്ന്. നമ്മുടെ പണി കേവലം കൈ കെട്ടലും കുനൂതും നേര്‍ച്ചയും വിഷയമാക്കി പൊതു ജനത്തിന്റെ മുമ്പില്‍ (ഹിന്ദുവും ക്രിസ്ത്യാനിയും ഉള്‍പ്പെടുന്ന)വന്‍ സ്ക്രീനില്‍ അന്വേന്യം കടിച്ചു കീരുകയല്ലേ ? പുറമേ തെറി അഭിഷേകവും. അതല്ലേ നമ്മുടെ ഇസ്ലാം. ലോകാവസാനം വരെ ദൈവം തമ്പുരാന് ഇറക്കി തന്ന ഉത്തമ ജീവിത പദ്ധതി അതല്ലേ.
ബഷീർ വള്ളിക്കുന്നിന്റെ ബ്ലോഗ് അഡ്രസ് ആരെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യാമോ..വായിച്ചു നോക്കാനാണ്.
പരിധസ്ഥിതിയും മരം വെച്ച് പിടിപ്പിക്കലിന്റെയും പേറ്റന്റ് മുന്‍കാല പ്രാബല്യത്തോടെ അവകാശപ്പെട്ടിട്ടു പ്രയോജനമില്ല കാരണം അതിന്റെ പേരില്‍ ജമാഅത്തെഇസ്ലാമിയെ കളിയാക്കിയവരാന് ഐ എസ എം അതിന്റെ പേരിലാണ് പിളര്‍ന്നതും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.