
ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംഘടനയുടെ ലക്ഷ്യം പൊതുചര്‍ചയാകാറുണ്ടെങ്കില്‍ അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണ് എന്നാണ് എന്റെ അഭിപ്രായം. ബൂലോകത്തെങ്കിലും ആരും അതിനെ നിഷേധിക്കില്ലെന്ന് കരുതുന്നു. മുജാഹിദ്, സുന്നി, തബ് ലീഗ് തുടങ്ങിയ മുസ്ലിം സംഘടനകളും ധാരാളം ഹൈന്ദവ ക്രൈസ്തവ മതസംഘടനകളും വേറെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അതേ പ്രകാരം ഒട്ടനേകം രാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ ഇന്ന സംഘടനയുടെ ലക്ഷ്യം ഇന്നതാണ് ഇത് ഇന്ത്യന്‍ ജനതക്ക് ഇന്ന ഗുണങ്ങള്‍ നല്‍കുന്നു അല്ലെങ്കില്‍ ഇന്ത്യന്‍ ജനതക്ക് ഇത് ആപല്‍കരമാണ് എന്നിങ്ങനെ ആ സംഘടനയുടെ ഭരണഘടനയും നിലപാടും മുന്‍നിര്‍ത്തി ചര്‍ച ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ജമാഅത്ത് ഇതില്‍ നിന്നൊഴിവാണ്. ജനങ്ങളെ ഒന്നായി കാണുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജമാഅത്തെ...