ഒരു ഫെയ്‌സ്ബുക്ക് ചര്‍ച അല്‍പം മാറ്റത്തോടെ ഇവിടെ നല്‍കുകയാണ്. പ്രസ്ഥാന പ്രവര്‍ത്തകരും അവരെ വിമര്‍ശിക്കുന്നവരും അടിയന്തിരമായി മനസ്സിലാക്കേണ്ട വസ്തുതകളാണ് ഈ പോസ്റ്റില്‍ പറയാന്‍ പോകുന്നത്. ഇങ്ങനെ ഒരു ചര്‍ചക്ക് പ്രേരകമായത്. സലീം റയ്യാന്‍ എന്ന സുഹൃത്തിന്റെ ഒരു കമന്റാണ്. അത് ഇങ്ങനെ:
ചോദ്യം: ഒരു മുസ്ലിം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നു എന്ന് കരുതുക; അയാളുടെ ന്യായം ഇതാണ്: "അവര്‍ക്ക് സ്വന്തമായി കഴിവില്ല. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആണ്. അവര്‍ക്ക് അല്ലാഹു കേള്‍ക്കാനും സഹായിക്കാനും കഴിവ് കൊടുത്തിട്ടുണ്ട്. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവര്‍ സഹായിക്കും." അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഉണ്ടോ? (ഇല്ല, ഉണ്ട്, അറിയില്ല) ഇല്ലെങ്കില്‍ - മക്കാ മുഷ് രിക്കുകളുടേതില്‍ നിന്ന് എങ്ങനെയാണ് അയാളുടെ പ്രാര്‍ത്ഥന വ്യത്യാസപ്പെട്ടിരിക്കുന്നത്? ആ വ്യത്യാസങ്ങള്‍ അത് ശിര്‍ക്ക് അല്ലാതാക്കുന്നത് എങ്ങിനെയാണ്? ഉണ്ടെങ്കില്‍ - (ധാരാളം മുസ്ലിംകള്‍ നമുക്ക് ചുറ്റും ഇത്തരം ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍) അവരെ അതില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് നമ്മുടെ പ്രഥമ ബാധ്യതയാണോ? അല്ലെങ്കില്‍ അതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്തിനാണ്? അറിയില്ല എങ്കില്‍ - മുസ്ലിംകളില്‍ ശക്തമായ ഭിന്നിപ്പുള്ള (ശിര്‍ക്ക് പോലെ അതീവ ഗുരുതരമായ) ഈ വിഷയത്തിന്റെ സത്യാവസ്ഥ അറിയാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ കടമയല്ലേ?
എന്റെ മറുപടികള്‍
ചോദ്യം: ഒരു മുസ്ലിം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നു എന്ന് കരുതുക; അയാളുടെ ന്യായം ഇതാണ്: "അവര്‍ക്ക് സ്വന്തമായി കഴിവില്ല. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആണ്. അവര്‍ക്ക് അല്ലാഹു കേള്‍ക്കാനും സഹായിക്കാനും കഴിവ് കൊടുത്തിട്ടുണ്ട്. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവര്‍ സഹായിക്കും." അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഉണ്ടോ? (ഇല്ല, ഉണ്ട്, അറിയില്ല) ഇല്ലെങ്കില്‍ - മക്കാ മുഷ് രിക്കുകളുടേതില്‍ നിന്ന് എങ്ങനെയാണ് അയാളുടെ പ്രാര്‍ത്ഥന വ്യത്യാസപ്പെട്ടിരിക്കുന്നത്? ആ വ്യത്യാസങ്ങള്‍ അത് ശിര്‍ക്ക് അല്ലാതാക്കുന്നത് എങ്ങിനെയാണ്? ഉണ്ടെങ്കില്‍ - (ധാരാളം മുസ്ലിംകള്‍ നമുക്ക് ചുറ്റും ഇത്തരം ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍)
എന്റെ മറുപടികള്‍
ചോദ്യം: ഒരു മുസ്ലിം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നു എന്ന് കരുതുക; അയാളുടെ ന്യായം ഇതാണ്: "അവര്‍ക്ക് സ്വന്തമായി കഴിവില്ല. അവര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആണ്. അവര്‍ക്ക് അല്ലാഹു കേള്‍ക്കാനും സഹായിക്കാനും കഴിവ് കൊടുത്തിട്ടുണ്ട്. അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് അവര്‍ സഹായിക്കും." അയാളുടെ പ്രവര്‍ത്തിയില്‍ ശിര്‍ക്ക് ഉണ്ടോ? (ഇല്ല, ഉണ്ട്, അറിയില്ല)
മറുപടി: ഉണ്ട്.
ചോദ്യം : ഇല്ലെങ്കില്‍ - മക്കാ മുഷ് രിക്കുകളുടേതില്‍ നിന്ന് എങ്ങനെയാണ് അയാളുടെ പ്രാര്‍ത്ഥന വ്യത്യാസപ്പെട്ടിരിക്കുന്നത്? ആ വ്യത്യാസങ്ങള്‍ അത് ശിര്‍ക്ക് അല്ലാതാക്കുന്നത് എങ്ങിനെയാണ്?
മറുപടി: അല്ലാഹുവിന്റെ പങ്കാളികള്‍ എന്ന അംഗീകരിച്ചുകൊണ്ടുതന്നെയാണ് മക്കാമുശ് രിക്കുകള്‍ അവരോട് പ്രാര്‍ഥിച്ചിരുന്നത്. എന്നാല്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ആളുകള്‍ അവരെ പങ്കാളികളായി കരുതുന്നില്ല. പക്ഷെ ആ വ്യത്യാസം കൊണ്ട് അത്തരം പ്രവര്‍ത്തനം ശിര്‍ക്ക് അല്ലാതാവുന്നില്ല.
ചോദ്യം: ഉണ്ടെങ്കില്‍ - (ധാരാളം മുസ്ലിംകള്‍ നമുക്ക് ചുറ്റും ഇത്തരം ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍) അവരെ അതില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് നമ്മുടെ പ്രഥമ ബാധ്യതയാണോ? അല്ലെങ്കില്‍ അതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് എന്തിനാണ്?
മറുപടി: പ്രഥമ ബാധ്യത അല്ല. നമ്മുടെ പ്രഥമ ബാധ്യതയായി ഞാന്‍ കാണുന്നത്. നമ്മുക്കുചുറ്റും മക്കാമുശ്രരിക്കുകളുടെ എല്ലാ സ്വഭാവത്തോടും കൂടി അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന ആരാധനകള്‍ അനുഷ്ടിക്കുന്ന, ഇബാദത്തിന്റെ എല്ലാ രൂപങ്ങളും അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചുകൊടുക്കുന്ന യഥാര്‍ഥ മുശ്രിക്കുകളുണ്ട് അവര്‍ക്ക് ദഅ്‌വത്ത് സമര്‍പ്പിക്കുക എന്നതാണ്.അതോടൊപ്പം തന്നെ മുസ്ലിംകളിലെ ഇസ്‌ലാഹും നടക്കണം. അതിന് അവരെ മുസ്‌ലിംകളായി കണ്ട് മാന്യമായി തങ്ങളുടെ അബദ്ധധാരണകളെ തിരുത്താന്‍ ശ്രമിക്കണം.
ചോദ്യം: അറിയില്ല എങ്കില്‍ - മുസ്ലിംകളില്‍ ശക്തമായ ഭിന്നിപ്പുള്ള (ശിര്‍ക്ക് പോലെ അതീവ ഗുരുതരമായ) ഈ വിഷയത്തിന്റെ സത്യാവസ്ഥ അറിയാന്‍ പരിശ്രമിക്കേണ്ടത് നമ്മുടെ കടമയല്ലേ?
മറുപടി: അറിവുള്ളതോടൊപ്പം തന്നെ പറയട്ടേ, തീര്‍ചയായും ശിര്‍ക്ക് പോലുള്ള വിഷയത്തില്‍ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കണം. മേല്‍വിഷയങ്ങളില്‍ അറിയാത്തവരെ കുറിച്ച് പറയേണ്ടതുമില്ല.
Salim Rayyan വീണ്ടും പ്രതികരിച്ചു ഇങ്ങനെ പറഞ്ഞു:
ഉത്തരം പൊതുവേ ഇഷ്ടപ്പെട്ടു. പ്രഥമ പരിഗണന അമുസ്ലിംകളിലെ പ്രബോധനത്തിന് വേണമെന്ന കാഴ്ചപ്പാടിനോട് പൂര്‍ണമായി യോജിക്കുന്നില്ല. പ്രബോധിത സമൂഹത്തെ മുസ്ലിം എന്നും അമുസ്ലിം എന്നും വേര്‍തിരിക്കുന്നത് പ്രബോധന മാര്‍ഗ്ഗങ്ങളുടെ സൗകര്യം മാത്രം പരിഗണിച്ചായിരിക്കണം. (ഉദാഹരണമായി വാദങ്ങളും തെളിവുകളും ഇരു കൂട്ടര്‍ക്കും വേറെ വേണം). അമുസ്ലിംകളിലെ പ്രബോധനത്തിന് പ്രത്യേകം മുന്‍ഗണന നല്‍കപ്പെടാന്‍ പ്രമാണങ്ങളില്‍ എനിക്ക് തെളിവ് കിട്ടിയിട്ടില്ല. യുക്തിപരമായും അത് ബോധ്യപ്പെട്ടിട്ടില്ല.
>>> അതോടൊപ്പം തന്നെ മുസ്ലിംകളിലെ ഇസ്‌ലാഹും നടക്കണം<<< എന്ന് പറഞ്ഞതിനാല്‍ ഇവിടെ അഭിപ്രായ സമന്വയം ഉണ്ടെന്നു വ്യക്തം.
ഇനി അതില്‍ വിയോജിപ്പുണ്ടെന്ന് തന്നെ ഇരിക്കട്ടെ; നമ്മുടെ (ഈ സമുദായത്തിന്റെ) മേല്‍ നിര്‍ബന്ധമാക്കപ്പെട്ട 'നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക' എന്ന ബാധ്യത മുസ്ലിംകള്‍ക്കിടയില്‍ നിര്‍വഹിക്കുമ്പോള്‍ തിന്മയുടെ വിഷയത്തില്‍ ഏതു തിന്മക്കു പ്രഥമ പരിഗണന കൊടുക്കണം (അതായിരുന്നു എന്റെ ചോദ്യത്തില്‍ ഉദ്ദേശിച്ചിരുന്നത്) എന്നതിന് എന്താണ് ഉത്തരം? (ശിര്‍കിനോ ബിദ്അത്തിനോ മഹാപാപങ്ങളില്‍ മറ്റു വല്ലതിനുമോ)
എന്റെ പ്രതികരണം: മുസ്ലിംകളിലെ ഇസ്ലാഹിനേക്കാള്‍ പരിഗണന ഏത് അര്‍ഥത്തിലാണ് ദഅവത്തിന് ലഭിക്കാതെ പോകുന്നതെന്ന് മനസ്സിലായിട്ടില്ല. എനിക്കുള്ള ഒരു തെളിവ്. മദീനയില്‍ ജീവിച്ചിരുന്ന വേദക്കാര്‍ എന്നവിഭാഗത്തോട് നമ്മുക്ക് നിങ്ങള്‍ പറഞ്ഞ ശിര്‍ക്ക് ചെയ്യുന്നവരെ വാദത്തിന് വേണ്ടി താരതമ്യപ്പെടുത്താം. എങ്കില്‍ പ്രവാചകന്‍ ആദ്യം ക്ഷണിക്കേണ്ടത് അവരെയായിരുന്നു. മറ്റൊരു തെളിവ്, പ്രവാചകന്റെ കീഴില്‍ വിശ്വാസികളായി ഒട്ടേറെ പേര്‍ വന്നു ഇവരുടെ സംസ്‌കരണം പൂര്‍ത്തിയായിട്ട് മതി പ്രബോധനം എന്ന് പ്രവാചകന്‍ തീരുമാനിച്ചിട്ടില്ല. മറ്റൊന്ന്. മുസ്ലിമായ ഒരു വ്യക്തിക്ക് സംസ്‌കരണം ലഭിക്കാതെ പോയാല്‍ മുസ്ലിം ഉമ്മ ഉത്തരവാദിയാകുന്നത് അദ്ദേഹത്തിന്റെ രക്ഷിതാവിന് ശേഷമായിരിക്കും. കാരണം അദ്ദേഹത്തിന് സന്‍മാര്‍ഗ ദര്‍ശനത്തിനുള്ള എല്ലാവാതിലുകളും മലര്‍ക്കെ തുറന്ന് കിട്ടി. എന്നാല്‍ ശിര്‍ക്കില്‍ ജനിച്ചു പോയവര്‍ക്കോ?.
Salim Rayyan: കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്നു. എന്നാല്‍ ഈ ത്രെഡില്‍ പാടില്ല എന്ന് പറഞ്ഞതിനാല്‍ തുടരുന്നില്ല. അതിനു പറ്റിയ ത്രെഡ് ഒന്നും കാണുന്നുമില്ല! ദഅ്‌വത്തിനെക്കുറിച്ചുള്ള സ്വന്തം വീക്ഷണം അവതരിപ്പിച്ചു കഴിഞ്ഞിട്ട് "ദഅ്‌വത്തിനെക്കുറിച്ചല്ല ഇവിടെ ചര്‍ച" എന്ന് പറഞ്ഞത് ഗുണകരമായ ഒരു ശൈലി അല്ല. ഫലത്തില്‍ എനിക്ക് എന്റെ ന്യായം അവതരിപ്പിക്കാന്‍ കഴിയാതെ വന്നു. എനിക്ക് തിടുക്കമില്ല. അവസരം വരട്ടെ.
കൂടാതെ " ഇവിടുത്തെ മഅ്‌റൂഫ് എന്നത് തൗഹീദും മുന്‍കര്‍ എന്നത് ശിര്‍ക്കുമല്ല" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
കൂടാതെ " ഇവിടുത്തെ മഅ്‌റൂഫ് എന്നത് തൗഹീദും മുന്‍കര്‍ എന്നത് ശിര്‍ക്കുമല്ല" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
ഇത്രയുമായപ്പോള്‍ ഞാന്‍ നിങ്ങളെപ്പോലെ മറ്റുള്ളവര്‍ക്ക് അറിയാം എന്ന് കരുതി അവഗണിച്ചിരുന്ന ചില അടിസ്ഥാനങ്ങള്‍ ചര്‍ചചെയ്യണമെന്ന് തോന്നി. അതിനാല്‍ ഇങ്ങനെ ഒരു പോസ്റ്റ് നല്‍കി.
അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍ എന്നതിന്റെ വിവക്ഷ:
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ
നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍. (3:104)
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَعَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ
ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (3:110)
ഈ രണ്ട് സൂക്തങ്ങളില്‍ വളരെ ഗൗരവതരമായ ഒരു ഉത്തരവാദിത്തം ഒരു സമൂഹം എന്ന നിലക്ക് സത്യവിശ്വാസികളെ അല്ലാഹു ചുമതലപ്പെടുത്തിയിരിക്കുന്നു. അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍ ആണത്. ആദ്യസൂക്തത്തില്‍ ഒരു കാര്യം കൂടുതല്‍ പറയുന്നു. നന്മയിലേക്ക് ക്ഷണിക്കുക. അതോടൊപ്പം ധര്‍മം കല്‍പിക്കുക. അധര്‍മം വിലക്കുക.
വളരെ സുപ്രധാനമായ ഒരു ചര്‍ച ഇവിടെ തുടങ്ങുന്നു. എന്താണ് [അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍] എന്നതിന്റെ വിവക്ഷ?
(തുടര്‍ ചര്‍ച അടുത്ത പോസ്റ്റില്‍)
5 അഭിപ്രായ(ങ്ങള്‍):
:)
ജിന്നിനോട് സഹായം തേടുന്നതിന്റെ വിധി കൂടി പരയോഒ??
ഇതൊന്നു കാണൂ
http://www.youtube.com/watch?v=iPHkQs0wh_E&feature=related
അമുസ്ലിംകളിലെ പ്രബോധനത്തിന് പ്രത്യേകം മുന്‍ഗണന നല്‍കപ്പെടാന്‍ പ്രമാണങ്ങളില്‍ എനിക്ക് തെളിവ് കിട്ടിയിട്ടില്ല. യുക്തിപരമായും അത് ബോധ്യപ്പെട്ടിട്ടില്ല." എന്ന സലിം റയ്യാന്റെ അഭിപ്രായം എത്രയും പെട്ടന്ന് മയിന്‍ കുട്ടി മേത്തറേയോ നിച് ഓഫ് ട്രൂത്തിന്റെ അദ്ധ്യക്ഷന്‍ എം എം അക്ബറിനെയോ അറിയിച്ചാല്‍ വെറുതെ തെളിവില്ലാത്തതും യുക്തിക്ക് യോജിക്കാതതുമായ കാര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയവും അദ്ധ്വാനവും കളയാതെ രക്ഷപ്പെടാന്‍ സഹായിച്ചേക്കാം.
@Abid Ali
സലീം റയ്യാന്‍ ഏതെങ്കിലും സംഘടനയുടെ ബാനറില്‍നിന്നല്ല സംസാരിക്കുന്നത്. വളരെ ശ്രദ്ധയോടെ വാദങ്ങള്‍ പഠിക്കുന്നതില്‍ അദ്ദേഹത്തിന്റെ ശ്രമം മാതൃകാപരമാണ്. കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുന്നതിന് അദ്ദേഹത്തിന് പ്രയാസമില്ല. അത് ആരില്‍നിന്നായാലും.
ഞാന്‍ കണ്ടിടത്തോളം മുജാഹിദുകളുടെ (പണ്ഡിത പാമരഭേദമന്യേ) പോരായ്മ അവര്‍ ഒരിക്കലും ജമാഅത്ത് എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാന്‍ മെനക്കെടാറില്ല. അതുകൊണ്ടുതന്നെ ജമാഅത്തുമായി അവര്‍ക്ക് ആരോഗ്യകരമായ സംവാദം സാധ്യമല്ലാതെ വന്നിരിക്കുന്നു. തികഞ്ഞ മുന്‍ധാരണയും നിസ്സാര കാര്യങ്ങളില്‍ പോലുമുള്ള പിടിവാശിയും അക്ഷര പൂജയും അവരെ വല്ലാത്ത ഒരു പരുവത്തിലെത്തിച്ചിരിക്കുന്നു.
ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.