ഈ ബ്ലോഗ് ഒരു സാദാപ്രവര്ത്തകന് തന്റെ പ്രസ്ഥാനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്. ഇതില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ക്ക് ബ്ലോഗര്‍ മാത്രമായിരിക്കും ഉത്തരവാദി. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് jihkerala.org ഉപയോഗപ്പെടുത്തുക. എന്നാല്‍ നെറ്റിലെ സഹജീവികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ അതിനുപരിയായി ചിലകാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നതായി തോന്നി. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിയെ എന്റെ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സാധാരണ ഭാഷയിലുള്ള ഒരു ബ്ലോഗ് ആവശ്യമുള്ളതായി ബോധ്യപ്പെട്ടു. (ലേഖനങ്ങളുടെ ഭാഷയും സാഹിത്യവുമാണ് നിങ്ങള്‍ പ്രധാനമായി കാണുന്നതെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്കുന്നു.) അതുകൊണ്ട് 2009 ആഗസ്ത് 6 മുതല്‍ 2011 ഫെബ്രുവരി 6 വരെ ഈ ബ്ലോഗിന്റെ നാമം 'ഞാനറിഞ്ഞ ജമാഅത്തെ ഇസ്ലാമി' എന്നതായിരുന്നു. എന്നാല്‍ ചില സഹോദരങ്ങളുടെ 'തികഞ്ഞബോധ്യം' വീണ്ടും ജമാഅത്തിന്റെ ഔദ്യോഗിക ബ്ലോഗായി ഇത് മനസ്സിലാക്കപ്പെടാനിടയുണ്ട് അതുകൊണ്ട് പേര് മാറ്റണം എന്നതായിരുന്നു. ന്യായമെന്ന് എനിക്ക് ബോധ്യം വന്നിട്ടില്ലെങ്കിലും അത്തരം ധാരണകള്‍ ചിലര്‍ക്കെങ്കിലും മേലിലും സംഭവിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇനി മുതല്‍ ഈ ബ്ലോഗ് 'പ്രാസ്ഥാനിക ചിന്തകള്‍' എന്ന പേരിലറിയപ്പെടും. ഒരര്‍ഥത്തില്‍ ഇതിലൂടെ എനിക്ക് കൂറേകൂടി ചിന്താസ്വാതന്ത്ര്യം കൈവന്നിരിക്കുന്നു. പ്രസ്ഥാനപ്രവര്‍ത്തകരുടെ ചിന്തകള്‍ക്ക് എന്തെങ്കിലും പരിധി പ്രസ്ഥാനം വെച്ചതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ ഈ ബ്ലോഗ് എന്റെ സ്വതന്ത്രമായ ചിന്തയുടെ കൂടി പ്രകാശനമായിരിക്കും.... കൂടുതല്‍ വായിക്കാന്‍ (ഈ ബ്ലോഗിനെക്കുറിച്ച്)
5 അഭിപ്രായ(ങ്ങള്):
പേര് മാറിയാലും എഴുത്ത് മാറരുത് .. എനിക്ക് അത് മതി
താങ്കളുടെ ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകനാണ് ഞാന്‍. ഒന്നാമതായി ഈ ബ്ലോഗ് കണ്ടപ്പോള്‍ ഇത് ജമാഅത്തിന്റെ ഔദ്യോഗിക ബ്ളോഗാണെന്ന് കരുതിയിരുന്നു. എന്നാല്‍ ആ 'തെറ്റിദ്ധാരണ' ഒരു നിമിഷം പോലും നിലനിന്നില്ല. അതിനകം 'ഞാനറിഞ്ഞ' എന്ന ഭാഗം ശ്രദ്ധയില്‍ പെട്ടു. അതോടെ ഇത് ഔദ്യോഗികമല്ലെന്ന് മനസ്സിലായി. ഇതൊന്നും തിരിച്ചറീയാനുള്ള ശേഷിയില്ലാത്ത ആളുകളും മനുഷ്യര്ക്കിടയിലുണ്ടാകാം. അവരിലാരെങ്കിലുമാകാം താങ്കളോട് ആ നല്ല പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുക. കഷ്ടമായിപ്പോയി.
കെ.കെ ആലിക്കോയയോട് യോജിക്കുന്നു. പഴയ പേരു തന്നെയായിരുന്നു നല്ലത്
ഈ ബ്ലോഗുമായി ഇടപഴകിയപ്പോള്‍ തോന്നിയത് ഇങ്ങിനെ ആണ്.
൧) നല്ല പേര്. ഓഫീസിന്റെ ചിത്രം ഒഴിവാക്കണം
൨) ഉള്ളടക്കം അഭിനന്ദനീയം
൩) ഞാനറിഞ്ഞ എന്ന് വലുതാക്കി എഴുതിയും, ഓഫീസിന്റെ ചിത്രം ഒഴിവാക്കിയും
പഴയ പേര് തന്നെ മതിയായിരുന്നു.
൪) ഈ പേരില്‍ ഒരു ബ്ലോഗിനുള്ള സാധ്യതാ തന്നെയായിരുന്നു അതിന്റെ പ്രത്യകതയും (പുതിയ പേര് കൊണ്ട് ഇത് നടക്കുകയും ഇല്ല)
൫) ഞാന്‍ അറിഞ്ഞ പ്രവാചകന് എന്ന ലേഖന മത്സരത്തിന്റെ തലക്കെട്ടും,
ഞാന്‍ സ്നേഹിക്കുന്ന ഇസ്ലാം എന്ന പുസ്തകത്തിനും ഈ പെരുമാറ്റം ബാധകമാവുമോ ?
ബാധകമാക്കണമെന്ന് പറയുമോ ?
അഭിപ്രായം പറഞ്ഞ, ഹഫീസ്, ആലിക്കോയ, ഷമീം, വീയെസ് എല്ലാവര്ക്കും നന്ദി.
ബ്ലോഗിനെക്കുറിച്ചോ ഇവിടെ നടക്കുന്ന ചര്ചയെക്കുറിച്ചോ അറിയുന്നവരല്ല ആ പരാതി പറഞ്ഞത് എന്നാണ് എന്റെയും ഊഹം. ആയിരുന്നെങ്കില്‍ ഗുണകാംക്ഷാ പുര്വം അവര്‍ കമന്റ് ബോക്സില്‍ അത് എന്നെ അറിയിക്കുമായിരുന്നു. ഏതായാലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഞാനില്ല എന്നതിനാല്‍ പുതിയ പേര് തുടരട്ടേ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.