'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

ഈജിപ്ത് മുസ്ലിംഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പാഠം.

Faisal Saidumohamad said...

'മുതലാളിത്വത്തെ താലോലിക്കുന്ന കേരളത്തിലെ മുസ്‌ലിംലീഗ്കാര്‍കും... മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങളില്‍ ഇടപെടാതെ തര്‍ക്കവിതര്‍ക്കങ്ങളില്‍ അഭിരമിച്ച് സമയവും സമ്പത്തും നഷ്ടപെടുത്തുന്ന മുജാഹിദ്‌വിഭാഗകാര്‍ക്കും ....സ്ത്രീകളെ ജാറങ്ങളിലേക്കും ദിക്ക്ര്‍ഹല്‍ക്കകളിലേക്കും മാത്രം ഒതുക്കിനിര്‍ത്തുന്ന യാഥാസ്തിക സുന്നി വിഭാഗക്കാര്‍ക്കും ..... ഒളിച്ചിരുന്ന് കൈവെട്ട് വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ndfകാര്‍ക്കും .....ഞാന്‍ മുസ്ലിമാണെന്നു പറഞ്ഞാല്‍ മതേതരത്വം ഒലിച്ചുപോകുമെന്ന് ഭയക്കുന്ന കപടമുസ്‌ലിം നാമധാരികളായ രാഷ്ട്രീയകാര്‍ക്കും ..ഈജിപ്ത്‌ലെ ധീരരായ മുസ്‌ലിംപോരാളികളില്‍ നിന്നുള്ള ഗുണപാഠം എന്താണ്‌.....?'


CKLatheef said..
എന്റെ ഉത്തരം ചുരുക്കിപ്പറയാം...

ലീഗുകാര്‍ക്ക്: പേര് മുസ്ലിമായതുകൊണ്ടോ ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ടോ ആളുകളെ എക്കാലവും കീഴൊതുക്കി നിര്‍ത്താന്‍ കഴിയില്ല എന്ന പാഠം

മുജാഹിദുകാര്‍ക്ക് : ഭൂരിപക്ഷം മുസ്ലിംകളായതുകൊണ്ടോ ഭരണം ലഭിച്ചത് കൊണ്ടോ ഭരണനിയമങ്ങള്‍ ഇസ്ലാമികമാകില്ല. അതിന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭം വേറെത്തന്നെ നടത്തേണ്ടതുണ്ട് എന്ന പാഠം.

സുന്നികള്‍ക്ക്: ജാറവും ദിക് ര്‍ ഹല്‍ഖയിലുടെയും പള്ളയുടെ പ്രശ്‌നം പരിഹരിക്കാമെന്നല്ലാതെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നത്തിന് അത് പരിഹാരമാവില്ല എന്നപാഠം.

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്: ഇപ്പോള്‍ ഈജിപ്തില്‍ സംഭവിച്ചതും ഇനി മറ്റുരാജ്യങ്ങളില്‍ ഇസ്ലാം ഭരണവ്യവസ്ഥയായി മാറുന്നതും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും കത്തി-മുളവടി-കുറുവടി-മുളകുപൊടി-ബോംബ് വിപ്ലവത്തിലൂടെയായിരിക്കില്ല, മുഴുവന്‍ മതസ്ഥരും മതമില്ലാത്തവരും തോള്‍ചേര്‍ന്ന് നിന്ന് നടത്തുന്ന ജനകീയ സമരത്തിലൂടെ/ജനാധിപത്യരീതിയിലൂടെയായിരിക്കും എന്ന പാഠം.

കപടമുസ്ലിം നാമധാരികള്‍ക്ക്: പുതുലോകത്ത് നിങ്ങള്‍ക്ക് യാതൊരു പ്രതാപവും ഉണ്ടായിരിക്കില്ല. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും നിങ്ങളുടെ സ്ഥാനം എന്ന പാഠം.


(ഫെയ്‌സ്ബുക്ക് ചര്‍ചയില്‍നിന്ന്‌)

8 അഭിപ്രായ(ങ്ങള്‍):

Sameer Thikkodi പറഞ്ഞു...

ധീരരായ ഈജിപ്ത്യന്‍ മുസ്ലിം പടയാളികള്‍ / പോരാളികളില്‍ നിന്നുള്ള ഗുണ പാഠം ചോദിച്ചപ്പോള്‍ ഉത്തരം മതമുള്ളവരും മതമില്ലാതവരും തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ സമരത്തിന്റെ കഥ പറയലാണോ ??

എന്ത് തന്നെയായാലും താങ്കളുടെ ഉപദേശങ്ങള്‍ / മുന്നറിയിപ്പുകള്‍ ആ വിഭാഗങ്ങളില്‍ പെട്ട എല്ലാവരും എത്രയും പെട്ടെന്ന് പാലിക്കട്ടെ എന്ന് ആശംസിക്കുന്നു ...

അപ്പോള്‍ ജനങ്ങളുടെ ജീവല്പ്രശ്നം നാളിതു വരെ ആയി ഇവിടുത്തെ (കേരളത്തിലെ ) പരിഹരിക്കപെട്ടിട്ടില്ല ഇപ്പറഞ്ഞ ആരും അതിനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ... എങ്കില്‍ ഞാനടകമുള്ള മുസ്ലിമുകള്‍ (എങ്ങിനെ വിളിച്ചാലും ) എന്തിനായി കാത്തിരിക്കണം ?? ആരെങ്കിലും വരുന്നത് പ്രതീക്ഷിച്ചോ ??

ഈജിപ്തിലെ പ്രക്ഷോഭവും കേരള രാഷ്ട്രീയ സാമുദായിക സാമൂഹിക വ്യവസ്ഥിതിയും താരതമ്യം ചെയ്തു ചെറുതാവല്ലേ ലത്തീഫ് ... ആരെയെങ്കിലും എന്തിലെങ്കിലും കൂട്ടിക്കെട്ടി തല്ലാനും ചൊറിയാനും അവസരം കാത്തിരിക്കുന്ന താങ്കളോട് തന്നെ ചോദ്യം ചോദിച്ചതില്‍ അത്ഭുതപ്പെടുന്നില്ല...

എങ്കില്‍ ശരി .. ഞങ്ങള്‍ കാത്തിരിക്കുന്നു .... ആരെങ്കിലും വന്നു നമ്മെ (അല്ല എന്നെ ) രക്ഷിക്കുന്നതിനു വേണ്ടി ...

CKLatheef പറഞ്ഞു...

പ്രിയ സമീര്‍ തിക്കോടി,

ഈ ബ്ലോഗില്‍ താങ്കള്‍ മാന്യമായി മാത്രമേ ഇടപെടുന്നുള്ളൂ എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. താങ്കള്‍ ഒരു ലീഗ് അനുഭാവിയും ഞാന്‍ ഉള്‍കൊള്ളുന്ന സംഘടനയോട് അല്‍പം വിരോധവും ഉള്ളയാളാണ് എന്നാണ് താങ്കളുടെ കമന്റുകളില്നിന്ന് ഞാന് മനസ്സിലാക്കിയിട്ടുള്ളത്. അതിനെ പോസ്റ്റീവായി തന്നെ ഉള്‍കൊള്ളുന്നു. താങ്കളെ പോലുള്ളവരുടെ പ്രതികരണം എനിക്ക് വളരെ വിലപ്പെട്ടതുമാണ്.

ഞാന്‍ നല്‍കിയ പോസ്റ്റിനെ ശരിയായി മനസ്സിലാക്കുന്നതില്‍ നിങ്ങല്‍ വിജയിച്ചില്ല എന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ക്ക് കൂടി അത് ബോധ്യപ്പെടുന്ന വിധം പറഞ്ഞില്ല എന്നത് എന്റെ പരിമിതിയായി ഞാന്‍ മനസ്സിലാക്കിക്കൊളാം. ആ പരിമിതി ഞാനീ കമന്റ് കോളത്തില്‍ പരിഹരിക്കാന് ശ്രമിക്കാം.

CKLatheef പറഞ്ഞു...

>> എന്ത് തന്നെയായാലും താങ്കളുടെ ഉപദേശങ്ങള്‍ / മുന്നറിയിപ്പുകള്‍ ആ വിഭാഗങ്ങളില്‍ പെട്ട എല്ലാവരും എത്രയും പെട്ടെന്ന് പാലിക്കട്ടെ എന്ന് ആശംസിക്കുന്നു ... <<<

താങ്കളുടെ മേല്‍വരികളാണ് ഈ കമന്റിലെ പ്രസക്തവരികള്‍. പക്ഷെ അവയുടെ ചൈതന്യം മറ്റുവരികളില്‍ കാണാത്തതിനാല്‍ ഇതിന് ഒരു പരിഹാസചുവയുണ്ടോ എന്ന് ഞാന്‍ സംശയിച്ചുപോയി.

ഏത് സംഭവവും നമ്മുക്കെല്ലാവര്‍ക്കും ചില പാഠങ്ങള്‍ നല്‍കുന്നു. ഒരു സുഹൃത്തിന്റെ ചോദ്യങ്ങളാണ് എന്റെ ഉത്തരങ്ങളുടെ പ്രചോദകം. അതില്‍ ജമാഅത്തെ ഇസ്ലാമിക്ക് നല്‍കുന്ന പാഠമെന്ത് എന്ന് ചോദിക്കാത്തതിനാല്‍ ഞാന്‍ പരസ്യമായി പറഞ്ഞില്ല എന്നുമാത്രം. ചില പാഠങ്ങള്‍ ജമാഅത്തെ ഇസ്ലാമികുമുണ്ട്. അത് ആരെങ്കിലും ചോദിക്കുന്നെങ്കില്‍ പറയാം.

ഈ സംഭവത്തില്‍ ഈ പാഠമേയുള്ളൂവെന്നോ. പറയപ്പെട്ട പാഠങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്. ഈജിപ്തിലെ പ്രക്ഷോപവും കേരളത്തിലെ രാഷ്ട്രീയ സാമുദായിക-സാമൂഹിക വ്യവസ്ഥിതിയും ഞാന്‍ താരതമ്യം ചെയ്തുവെന്ന താങ്കളുടെ പ്രസ്താവം ശുദ്ധ അസംബന്ധമല്ലേ സമീര്‍. ആരെയെങ്കിലും കൂട്ടിക്കെട്ടി തല്ലാന്‍ ഞാന്‍ അവസരം കാത്തിരിക്കുന്നുവെന്ന തോന്നലും സത്യത്തോട് യോജിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ തന്നെ ഒന്നുകൂടി പരിശോധിക്കുക. അതുകൊണ്ട് നമ്മുടെ ഡ്യൂട്ടി നിര്‍വഹിക്കാന്‍ ആരെങ്കിലും വിളിക്കുന്നത് കാത്തിരിക്കാം എന്നും ഞാന്‍ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചിട്ടില്ല. വന്ന് വിളിക്കുന്നതിനും ബഹളം തുടങ്ങുന്നതിനും മുമ്പ് ഉണരേണ്ടവര്‍ ഉണരണം എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ.

Sameer Thikkodi പറഞ്ഞു...

പ്രിയ ലത്തീഫ് ... താങ്കളുടെ വിശദീകരണത്തിന് നന്ദി ... താങ്കളോട് ഉന്നയിച്ച സുഹൃത്തിന്റെ ചോദ്യം ഒരു ജമാ അത് പ്രവര്‍ഹാകനോട് എന്നുള്ള നിലക്ക് ആണ് താങ്കള്‍ മറുപടി പറഞ്ഞത് എന്നതിനെ വിമര്‍ശിക്കാനുള്ള അവകാശം ഞാന്‍ ഉപയോഗിച്ച് എന്നേ ഇതിനെ കാണാവൂ .. എന്ന് വെച്ച് വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചു എന്ന് കരുതിപ്പോവല്ലേ ..

ലോകത്തിലെ എവിടെയും നിലവിലെ വ്യവസ്ഥിതിയോട് അനുകൂല നിലപാട് സ്വീകരിക്കാത്ത ചില സംശയാലുക്കളും അസൂയക്കൂട്ടവും ഉണ്ടാവുക സ്വാഭാവികമാണ് . അവയില്‍ നിന്നുള്ള എന്തെങ്കിലും പാഠം മനുഷ്യ കുലം എന്ന നിലക്ക് (അവയില്‍ നിന്ന് ) അവരുടെ അസൂയക്കോ സംശയതിനോ വല്ല കാര്യവും ഉണ്ടോ എന്ന് പരിശോധിക്കുക എന്നതാവട്ടെ ...

contd..

Sameer Thikkodi പറഞ്ഞു...

തല്ലലും കൂട്ടി കെട്ടലും സംബന്ധമല്ല എന്ന തോന്നല്‍ നിങ്ങള്ക്ക് ഉണ്ടെങ്കില്‍ വക വെച്ച് തരുന്നു. എങ്കിലും ഏതു ആഗോള പ്രശ്നങ്ങളെയും കേരള സമൂഹത്തോടും വിശിഷ്യാ സമുദായ സംഘടനകളോടും, ലീഗിനോടും കൂട്ടി കെട്ടി തലോടാനുള്ള ജമാഅത് ശ്രമം ഇവിടെ പണ്ട് മുതല്‍ക്കേ അറിവുള്ളതാണ്. ഈ സാമാന്യ വല്ക്കരണത്തില്‍ നിന്ന് അവര്‍ പുറത്താണ് എന്നും ഇതൊക്കെ അവരുടെ നിലപാടിന്റെ സാധൂകരണം ആണെന്നും വരുത്തി തീര്‍ക്കുന്ന ഒരു തരം "മംമൂഞ്ഞി " ത്തരത്തെ എതിര്‍ക്കുന്നു.
ഇവിടെ അത്തരത്തില്‍ ബഹളം തുടങ്ങാനും അല്ലെങ്കില്‍ അതിനു മുന്‍പേ ഉണരാനും ഉള്ള സാഹചര്യം പ്രത്യേകിച്ച് കേരളത്തില്‍ ഉണ്ടെന്ന കണ്ടെത്തല്‍ അല്പം അതിശയോക്തി നിറഞ്ഞതല്ലേ? ആ താരതമ്യം ചെയ്യലിനെ കൂടിയാണ് എനിക്ക് എതിര്‍ക്കേണ്ടി വന്നത്. ഇനി അങ്ങിനെ ഒരു താരതമ്യ പഠനം അല്ലെങ്കില്‍ ഒരു ഉണരല്‍ ആവശ്യമെങ്കില്‍ അത് വിശദമാക്കിയാല്‍ ഉപകാരപ്രദമാവുമായിരുന്നു.

എങ്കില്‍ ആ പോസ്റ്റിന്റെ തല വാചകം അര്‍ത്ഥവതായേനെ ..

നന്ദി ...

yousufpa പറഞ്ഞു...

കൊതച്ചിലുമ്മേൽ തൂറികൾ എന്നേ ഞാൻ നിങ്ങളെ രണ്ടു പേരേയും വിളിക്കൂ...
മത കാര്യങ്ങളും പ്രാസ്ഥാനീക പ്രശ്നങ്ങളും സ്വന്തം മുഖപത്രങ്ങളുണ്ടല്ലൊ അതിൽ വിളമ്പിയാൽ പോരെ.നാനാമതവിശ്വാസികൾ വായിക്കപ്പെടുകയും സ്വന്തം കൃതികൽ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യുന്ന ഒരു മാധ്യമമാണ്‌ ബ്ളോഗ്.അത്തരത്തിലുള്ള സംവിധാനത്തിൽ സ്വന്തം പല്ലുകൽ കുത്തി നാറ്റിക്കണോ സഹോദരന്മാരേ..?

CKLatheef പറഞ്ഞു...

@യൂസുഫ്പ.

നാനാമതസ്ഥര്‍ ജീവിക്കുന്ന സമൂഹത്തിലാണ് മുസ്ലിം സംഘടകളും ജീവിക്കുന്നത്. മുഖപത്രത്തില്‍ പറഞ്ഞതുകൊണ്ട് പുറമെയാരും കാണുന്നില്ലെന്ന് ധരിക്കുന്നതിലും കാര്യമില്ല. വേണ്ടത്. ആര് കണ്ടാലും അറിഞ്ഞാലും മാനക്കേട് തോന്നാത്ത ഒരു സമീപനം സാമുദായിക സംഘടനയും ഇതര മതസംഘടനകളും രൂപീകരിക്കുക എന്നതാണ്. അതല്ലാതെ തുറന്നുപറയുന്നവരെ വായടപ്പിക്കുക എന്നതല്ല ശരിയായ പരിഹാരം. ഇരട്ടത്താപ്പുകള്‍ ഒഴിവാക്കുക. കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കുക. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായമുണ്ടെങ്കില്‍ ഇത്തരം പ്രതികരണം ആവശ്യമുണ്ടാകില്ല. അതോടൊപ്പം ചെറിയ ഒരു ഓര്‍മപ്പെടുത്തല്‍ യൂടൂബ് എന്ന നാനാമതസ്ഥര്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ ഉള്ള സുന്നിമുജാഹിദ് സംവാദങ്ങളുടെ അത്ര നാറ്റമൊന്നും ഞാനീ പറഞ്ഞ കാര്യങ്ങള്‍ക്കില്ല.

CKLatheef പറഞ്ഞു...

@സമീര്‍ തിക്കോടി,

താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും താങ്കളോട് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK