'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 21, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 2)

Mohamed Manjeri മുജാഹിദുകൾ ജമാ‌അത്തെ ഇസ്‌ലാമിയെ ആദ്യമായി എതിർത്തത് ഇബാദത്ത് എന്ന പദത്തിന് ഇല്ലാത്ത അർത്ഥം പറഞ്ഞു എന്ന്‌ ആരോപിച്ചുകൊണ്ടായിരുന്നു. ജമാ‌അത്തുകാർ അതുകൊണ്ട് വിശ്വാസത്തിൽ പിഴച്ചു പോയി എന്നും തിരിച്ചു ശഹാദത്ത് കലിമ ചൊല്ലി മുസ്‌ലിംകളാകൂ എന്നും ഒരു കാലത്ത് നിരന്തരം വാദിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറേ വർഷങ്ങളായി ഇബാദത്തിന്റെ അർത്ഥത്തെ പറ്റി മുജാഹിദുകൾ എവിടെയും മിണ്ടാറേ ഇല്ല. എന്തേ ഇപ്പോ ഞങ്ങൾ തിരുത്തിയിട്ടാണോ?.

Najm Zaman ഇബാദത്തിന്‌ മറ്റു (കേരള മുജാഹിതര) സലഫീ പണ്ടിതന്‍മാര്‍ പറഞ്ഞതിനപ്പുറം ജമാഅത്ത്‌ പറഞ്ഞിട്ടുട്ടോ... ഇല്ലെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.

Jamal Cheembayil
Aneesudheen Chജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്...0=> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. അദ്ദേഹത്തിന്‍റെതായി ഞാന്‍ വായിച്ചതില്‍ നിന്ന് അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് പിടിയളവ്‌ എങ്കില്‍ അറിയാത്തത് കടലളവ്‌ ആണ് . അതിനാല്‍ ഏതെന്കിലും ബുക്കില്‍ അദ്ദേഹം ഈയൊരു വിശദീകരണം കൊടുത്തിട്ടുണ്ടെങ്കില്‍ അനീസ്‌ദീന്‍ സാഹിബിന്റെ അഭിപ്രായം സാധുവാകുന്നു.

Najm Zaman
അല്ലാഹുവിണ്റ്റെ കാഴ്ച, കേള്‍വി.. എന്ന് പറഞ്ഞാല്‍ എന്താ... അത്‌ മനുഷ്യണ്റ്റേതുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ.... അല്ലാഹുവുമായി ബന്ധപ്പെടുത്തി കാഴ്ച, കേള്‍വി, അറിയുന്നവന്‍ എന്നൊക്കെപ്പറഞ്ഞാല്‍ അത്‌ സാധാരണ കാഴ്ച, കേള്‍വി എന്നൊക്കെയാണെന്ന് ആരെങ്കിലും പറയുമോ.. അനുസരണം അല്ലാഹുവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ അത്‌ സാധാരണ അനുസരണമായി ആരെങ്കിലും വിലയിരുത്തുമോ.. അല്ലാഹിവിനേട്‌ സഹായം തേടുക എന്ന് പറഞ്ഞാല്‍ സാധാരണ സഹായം തേടലായി നാം മനസ്സിലാക്കുമോ...

Najm Zaman ഇബാദത്തിന്‌ അനുസരണം എന്ന്‌ കൂടി അര്‍ത്ഥമുണ്ടെന്ന്‌ പറയുമ്പോള്‍ അത്‌ സാധാരണ അനുസരണമല്ല.. നിരുപാധിക അനുസരണമാണെന്ന്‌ മനസ്സിലാക്കുക എളുപ്പമല്ലേ... നിരുപാധികം എന്ന്‌ കൊടുത്താലും ഇല്ലെങ്കിലും അനുസരണം അല്ലാഹുവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍.. അത്‌ നിരുപാധികം എന്ന തലത്തിലുള്ളതവില്ലേ.... സഹായം തേടുക എന്നതും തഥൈവ..

Jamal Cheembayil അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ജ ഇ. നിരുപാധിക അനുസരണം എന്ന് പ്രത്യേകിച്ചു പറയണം? സഹോദരങ്ങളെ എന്റെ ചോദ്യം ഉത്തരം അര്‍ഹിക്കുന്നുവേന്കില്‍ ., മറുപടി തരിക. ഉത്തരം മുട്ടിക്കല്‍ ഉദ്ദേശിച്ചു അതുമിതും പറയരുത്. അബ്ദുസ്സമദ് സാഹിബോ, അനീസുദീന്‍ സാഹിബോ അറ്റന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Aneesudheen Ch ജമാല്‍ സാഹിബ്...ഞാന്‍ നാളെ വരാം...ഇന്‍ഷ അല്ലാഹ്....അസ്സലാമു അലൈക്കും

Najm Zaman

എണ്റ്റെ കാഴ്ചപ്പാടില്‍ തീര്‍ച്ചയായും ഉത്തരം അര്‍ഹിക്കുന്നില്ല ജമീല്‍ സാഹിബേ... എന്നാലും താങ്ങളുടെ അറിവിലേക്ക്‌.. (അറ്റണ്റ്റ്‌ ചെയ്യാന്‍ പറഞ്ഞത്‌ മറ്റു സുഹൃത്തുക്കളോടാണെങ്കിലും) ഞാനൊന്ന് പറയട്ടെ. നേരത്തെ പറഞ്ഞു.. അനുസരണം എന്ന്‌ മാത്രമേ പറയുന്നുള്ളൂ.. നിരുപാധികം എന്ന്‌ പറയുന്നില്ല എന്ന്‌. ഇപ്പോ പറയുന്നു.. എന്തിനു്‌ നിരുപാധിക അനുസരണം എന്ന്‌ പ്രത്യേകിച്ച്‌ പറയണം... പറഞ്ഞാല്‍ മനസ്സിലാകുന്നവരോട്‌... അനുസരണം (അല്ലാഹുവുമായി ചേര്‍ക്കുമ്പോ) എന്ന് പറഞ്ഞാല്‍ മാതി. മനസ്സിലായികൊള്ളും. അല്ലാതെ. "അനുസരണ"ത്തില്‍ കിടന്ന് തൂങ്ങുന്നവരോട്‌ ചിലപ്പോ... നിരുപാധികം എന്ന വാക്ക്‌ കൂട്ടേണ്ടി വരും... എന്തെ ജമാല്‍ സാഹിബേ.. രണ്ടും ഒന്നല്ലേ... അല്ലാഹുവുമായി ചേര്‍ത്ത്‌ അനുസരണം എന്ന് പറഞ്ഞാലും നിരുപാധിക അനുസരണം എന്ന് പറഞ്ഞാലും രണ്ടും ഒന്നല്ലേ.. അല്ലാഹുവിനോടുിള്ള അനുസരണത്തിണ്റ്റെ വിശദീകരണമാണ്‌ (മനസ്സിലാക്കാന്‍ പ്രയാസമുള്ളാവര്‍ക്ക്‌) നിരുപാധിക അനുസരണം എന്ന് പറയുന്നത്‌.

Aneesudheen Ch

ജമാല്‍ സാഹിബ്....തികച്ചും ജമാഅത്ത് അന്തരീക്ഷത്തില്‍ വളര്‍ന്ന് വന്ന ഞാന്‍ ഇന്നുവരെ അങ്ങനെ ഒരു വിശദീകരണമല്ലാതെ പഠിച്ചിട്ടില്ല. ജമാഅത്ത് മദ്രസകളില്‍ പഠിപ്പിക്കുന്ന ഖുര്‍‌ആന്‍ പഠനം ഒന്നാം ഭാഗത്തില്‍ ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറയുന്നത് കാണുക.."മനുഷ്യര്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ,പരമമായ അനുസരണം അവന്ന്‍‍ മാത്രമേ പാടുള്ളൂ,അല്ലാഹുവിന്റെ അനുസരണത്തിന് വിധേയമായേ മറ്റാരേയും അനുസരിക്കാവൂ"(പേജ് :17)അത് പോലെ ജമാഅത്ത് പുറത്തിറക്കിയ ഖുര്‍‌ആന്‍ തഫ്സീറായ ഖുര്‍‌ആന്‍ ബോധനത്തില്‍ ഈ ആയത്തിനെ വിശദീകരിക്കുന്നത് കാണുക..."ഞങ്ങളുടെ ഉടമയും,യജമാനനും,കരുണാവാരിധിയും രക്ഷാ ശിക്ഷകള്‍ വിധിക്കുന്നവനും നീ മാത്രമായത് കൊണ്ട് ഞങ്ങള്‍ നിന്റെ ഭക്തരാണ്.ഞങ്ങള്‍ ആരാധിക്കുന്നത് നിന്നെ മാത്രമാണ്,പരമമായി സ്നേഹിക്കുന്നതും,ഭയപ്പെടുന്നതും നിന്നെയാണ്,നിരുപാധികം അനുസരിക്കുന്നതും നിന്നെ മാത്രം"(ഭാഗം ഒന്ന്,പേജ്:26)....അഥവാ അല്ലാഹുവിനോടുള്ള അനുസരണം വ്യ‌ത്യസ്ത മാവുന്നത് അവനോട് സഹായം തേടലും,അവനെ സ്നേഹിക്കലും എപ്രകാരം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാവുന്നുവോ അപ്രകാരം തന്നെയാണ്.പക്ഷെ ഈ ഒരു യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പോലും മുജാഹിദ് പണ്ഡിതന്മാര്‍ ഒരു കാലത്ത് തയ്യാറായിരുന്നില്ല എന്നതാണ് സത്യം,അതില്‍ നിന്ന് ഉത്ഭൂതമായ വാദങ്ങളാണ് ഉമര്‍ മൗലവിയൊക്കെ ഉയര്‍ത്തിയിരുന്നത്.

Abdul Latheef

‎ അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ജ ഇ. നിരുപാധിക അനുസരണം എന്ന് പ്രത്യേകിച്ചു പറയണം? സഹോദരങ്ങളെ എന്റെ ചോദ്യം ഉത്തരം അര്‍ഹിക്കുന്നുവേന്കില്‍ ., മറുപടി തരിക. ഉത്തരം മുട്ടിക്കല്‍ ഉദ്ദേശിച്ചു അതുമിതും പറയരുത്. അബ്ദുസ്സമദ് സാഹിബോ, അനീസുദീന്‍ സാഹിബോ അറ്റന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മുജാഹിദിലെ പണ്ഡിതന്‍മാര്‍ക്കും പ്രാസംഗികന്‍മാര്‍ക്കും ഒട്ടും മനസ്സിലാകാത്തതോ അഥവാ മനസ്സിലായിട്ടില്ലെന്ന് ധരിക്കുന്നതോ ആയ ഭാഗമാണ് നിരുപാധികമായ അനുസരണം എന്നത്. മുജാഹിദ് ബാലുശേരി ഒരു സ്റ്റേജില്‍ ഒട്ടേറെ മുജാഹിദ് പണ്ഡിതന്‍മാരെ ഇരുത്തി നടത്തുന്ന അബദ്ധ പ്രസംഗമാണ് എന്നെ ഇപ്രകാരം പറയിപ്പിച്ചത്.

എന്തുകൊണ്ട് നിരുപാധിമായ അനുസരണം എന്ന് ജ.ഇ. പ്രത്യേകിച്ചു പറയണം എന്ന ചോദ്യം സത്യത്തില്‍ മനസ്സിലാകാത്തത് കൊണ്ടുതന്നെയെന്ന് ധരിച്ച് മറുപടി നല്‍കുകയാണ്.

ഉപാധിയില്ലാത്ത അനുസരണം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നത് കൊണ്ടുതന്നെ എന്നാണ് ഉത്തരം. ഉപാധിയില്ലാത്ത അനുസരണം ഇബാദത്താണ്. അതില്‍ പ്രാര്‍ഥന ഉണ്ടായാലും ഇല്ലെങ്കിലും. അഭൗതികമാര്‍ഗത്തിലൂടെ ഗുണമോ ദോശമോ ഭയപ്പെട്ടാലും ഇല്ലെങ്കിലും. ഇതാണ് ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട്. പ്രാര്‍ഥനയുണ്ടെങ്കില്‍ അത് ആരാധനയാകും (ഇബാദത്തിന്റെ ഒരു ഭാഗമായ ആരാധന. ഇബാദത്താകും എന്നല്ല പറഞ്ഞത് എന്ന് ശ്രദ്ധിക്കുക). അതിനാല്‍ മറ്റെല്ലാവര്‍ക്കുമുള്ള അനുസരണവും ഉപാധിയോടെയാണ് പ്രവാചകനുള്ള അനുസരണമടക്കം. അല്ലാഹു പറഞ്ഞു:

وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ

(അവര്‍ക്കു പറഞ്ഞുകൊടുക്കുക:) അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല. 4:64)

ഇവിടെ പ്രവാചകനോടുള്ള അനുസരണത്തിനുള്ള ഉപാധി അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കുക എന്നതാണ്.

(അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. 4:59)

അല്ലാഹു പ്രാവാചകനെ അനുസരിക്കാന്‍ കല്‍പിച്ചു. അഥവാ ഉപാധി പൂര്‍ത്തിയായി. മാത്രമല്ല പ്രവാചകന്‍ ദിവ്യബോധമനുസരിച്ചാല്ലാതെ ഒന്നും ഉരിയാടില്ല എന്നും വ്യക്തമാക്കി. അതിനാല്‍ പ്രവാചകനെ ഇനി നിരുപാധികം അനുസരിക്കണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ശരിയാണ്. ഉപാധി പൂര്‍ത്തീകരിക്കപ്പെട്ടതിനാല്‍. പ്രയോഗ തലത്തില്‍ പ്രവാചകനോടുള്ള അനുസരണം നിരുപാധികമായിട്ടാണ് സംഭവിക്കേണ്ടത്.

എന്നാല്‍ തത്വത്തില്‍ പ്രവാചകനോടുള്ള അനുസരണം പറയുമ്പോള്‍ അത് നിരുപാധികമല്ല. ഉപാധിയോടുകൂടിയാണ് എന്നതേ്രത സത്യം. അതാണ് മേല്‍ സൂക്ത ശകലത്തില്‍നിന്ന് മനസ്സിലാകുന്നത്.

അല്‍പം ചിന്തിച്ചാല്‍ പിടികിട്ടാവുന്നതേയുള്ളൂ. എന്നാല്‍ മുജാഹിദ് പ്രാസംഗികന്‍മാര്‍ ഇവിടെ അണികളെ ചിന്തിക്കാതെ ബാക്കി തങ്ങളുടെ വാക്കില്‍ തെറ്റിദ്ധാരണയിലകപ്പെടുത്തി ഇതില്‍ വമ്പിച്ച വൈരുദ്ധ്യമുണ്ടെന്ന് വരുത്തി തീര്‍ക്കുന്നു.

(തുടരും)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK