ഞാനറിഞ്ഞ ജമാഅത്തെ ഇസ്ലാമി എന്ന ലേഖനങ്ങളോട് പ്രതികരിച്ച് ചോദ്യങ്ങള്‍ ചോദിച്ച സുഹൃത്തിനുള്ള മറുപടി സൌകര്യാര്‍ഥം ഒരു പുതിയ പോസ്റായി ചേര്‍ക്കുന്നു. ആദ്യമായി പോസ്റിനോട് പ്രതികരിക്കുയും അന്വേഷിക്കുകയും ചെയ്ത മാന്യസഹോദരന് നന്ദി. എല്ലാ ലേഖനത്തിലും ഒരേ അഭിപ്രായം പോസ്റ് ചെയ്യേണ്ടിയിരുനിന്നില്ല. ചോദ്യങ്ങളെല്ലാം പ്രസക്തങ്ങളും മറുപടിയര്‍ഹിക്കുന്നതുമാണ്. അതേ സമയം സങ്കീര്‍ണമായ ഒരു പ്രശ്നവും ചോദ്യകര്‍ത്താവ് ഉയര്‍ത്തിയിട്ടില്ല. മറുപടികള്‍ക്ക്, എന്റെ അഭിപ്രായങ്ങളാണ് എന്ന ഒരു പരിമിതിയുണ്ടാവും എന്ന് മാത്രം. ഇസ്ലാമിനെ സംക്ഷേപിച്ച് പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് ഒട്ടും അഭിപ്രായവ്യത്യാസമില്ല. അതില്‍ മുസ്ലിങ്ങളിലാര്‍ക്കും അഭിപ്രായവെത്യാസം ഉണ്ടാകാവതല്ല. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ചുരുക്കി മറുപടി പറയുന്നു. ....ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും...