ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഇതില്‍ വല്ല അബദ്ധവും വന്ന് പോയിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വമല്ല എന്റെ അറിവിന്റെ പരിമിതി കൊണ്ടാണ്. സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുക. ഈ കുറിപ്പുകള്‍ക്ക് അവലംബിച്ച ജമാഅത്ത് സാഹിത്യങ്ങള്‍ തന്നെ വിമര്‍ശിക്കുന്നവരും അവലംബിക്കുന്നതാണ് നീതി. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ 50 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംപൂര്‍ണ ഇസ്ലാമിനെ പ്രതിനിധികരിക്കുന്ന ഒരു കേഡര്‍ സംഘടനയാണ്. അതിന്റെ ഭരണഘടനയും പോളിസിയും പ്രോഗ്രാമും ജനങ്ങളുടെ മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നു പരസ്യമാക്കാന്‍ പറ്റാത്ത ഒരജണ്ടയും അതിനില്ല. അതിന്റെ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കുമുമ്പില്‍ ജീവിക്കുന്നു. നിങ്ങളോടെപ്പോഴും സംവദിക്കാന്‍ ഒരുക്കമാണവര്‍. ഈ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാന്‍ അല്പ സമയം വിനിയോഗിച്ചാല്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരാനില്ല. ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് പരിചയപ്പെടാം ആവുന്ന വിധത്തില്‍ സഹകരിക്കാം. ‘ഏതെങ്കിലും വിഷയത്തെക്കുറിച്ച്, അത് ഖുര്‍ആന്റെയും സുന്നത്തിന്റെയും ശിക്ഷണങ്ങളില്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആര് തെളിയിച്ചാലും, ഞങ്ങളതിനെ തള്ളിക്കളയുവാന്‍ ഏതവസരത്തിലും സന്നദ്ധരാണ്.’(സത്യസാക്ഷ്യം, പേജ് 29)
"മഴ പറഞ്ഞത്" പറഞ്ഞു വെച്ചത്
8 വർഷം മുമ്പ്
2 അഭിപ്രായ(ങ്ങള്):
ഇസ്ലാം എന്നാൽ ഒരാൾ തന്റെ സ്രഷ്ടാവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ അയാൾക്ക് കൈവരുന്ന സമാധാനമാണ്. അങ്ങിനെ സമർപ്പണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മനുഷ്യനെ മുസ്ലിം എന്ന് പറയുന്നു.
ജീവിതവും മരണവും അല്ലാഹു സ്രിഷ്ടിക്കിട്ടുള്ളത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാൻ വേണ്ടിയാകുന്നു.
സന്മാർഗ്ഗികൾക്ക് സ്വർഗ്ഗവും ദുർമാർഗ്ഗികൾക്ക് നരകവും പ്രതിഫലമായി ലഭിക്കും.
സന്മാർഗ്ഗം ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ല, മറിച്ച് പടച്ചവൻ കാലാകാലങ്ങളിൽ ദൂതന്മാരിലൂടെ നന്മയും തിന്മയും വേർതിരിച്ച് പഠിപ്പിക്കുകയായിരുന്നു. അങ്ങിനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെയും അദ്ദേഹത്തിലൂടെ അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തിലൂടെയും അല്ലാഹു ഇസ്ലാം മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇനി ആർക്കും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാൻ അനുവാദമില്ല. പണ്ഡിതന്മാരും പരിഷ്കർത്താക്കളും ദീനിനെ പ്രവാചകൻ പഠിപ്പിച്ച രീതിയിൽ വിവരിച്ചുകൊടുക്കുന്നവരും ജനങ്ങൾക്ക് ബാധിക്കുന്ന വിശ്വാസവൈകല്യങ്ങളെ തിരുത്തി ഖുർആനിന്റെയും സുന്നത്തിന്റെയും യഥാർത്ഥമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടു വരുന്നവരുമാണ്. അവർക്കും തെറ്റു പറ്റാം. അതിനെ അന്ധമായി പിന്തുടരാൻ പാടില്ല. അടിസ്ഥാനം ദൈവിക ഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനവുമായിരിക്കണം. പരിഷ്കരിച്ച് പരിഷ്കരിച്ച് പടച്ചവനും പ്രവാചകനും പഠിപ്പിച്ചതിന് എതിരാവരുത്.
ദീനിന്റെ അടിസ്ഥാനപരമായി വിശ്വാസ കാര്യങ്ങളായും കർമ്മകാര്യങ്ങളായും മൌദൂദിക്ക് മുൻപുള്ള പണ്ഡിതന്മാർ വിശദീകരിക്കിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിത രൂപം താഴെകൊടുക്കുന്നു.
ഈമാൻ കാര്യങ്ങൾ:
1. അല്ലാഹുവിൽ വിശ്വസിക്കൽ
2. മലക്കുകളിൽ വിശ്വസിക്കൽ
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4. പ്രവാചകന്മാരിൽ വിശ്വസിക്കൽ
5. അന്ത്യനാളിൽ വിശ്വസിക്കൽ
6. വിധിയിൽ വിശ്വസിക്കൽ
ഇസ്ലാംകാര്യങ്ങൾ:
1. അശ് ഹദു അന്ന ലാഇലാഹ ഇല്ലല്ലാഹ് വ അശ് ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് എന്ന് സാക്ഷ്യവചനപ്രഖ്യാപനം.(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള ആത്മാർത്ഥമായ പ്രഖ്യാപനം)
2. നമസ്ക്കാരം
3. സക്കാത്ത്
4. നോമ്പ്
5. ഹജ്ജ്
ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ? മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?
ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം.
കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്? ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?
സഹോദരന് ജമാലിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പുതിയ ഒരു തലക്കെട്ടിന് കീഴില്‍ നല്‍കിയിട്ടുണ്ട് വായിക്കുക:
(അതറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.