അല്ലാഹുവിന്റെ നാമങ്ങളും(അസ്മാഅ്) വിശേഷണങ്ങളും(സ്വിഫാത്ത്) കര്‍മങ്ങളും(അഫ്ആല്‍) സത്യപ്പെടുത്തി അംഗീകരിക്കുക. അദ്യശ്യകാര്യങ്ങളില്‍, മലക്കുകളില്‍, പ്രവാചകന്‍മാരില്‍ പരലോകത്തില്‍, ദൈവവിധിയില്‍ വിശ്വസിക്കുക. നാവ്കൊണ്ടത് അംഗീകരിക്കുകയും കര്‍മത്തിലൂടെ സത്യപ്പെടുത്തുകയും ചെയ്യുക. ഇതാണ് മുസ്ലിം ലോകം ഈമാനിന് നല്‍കിയ നിര്‍വചനം, ഈ അംഗീകാരവും അതനുസരിച്ചുള്ള കര്‍മവും കൂടിചേര്‍ന്നുള്ളതാണ് അല്ലാഹുവിനുള്ള ഇബാദത്ത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണ്. അഥവാ മനുഷ്യന്‍ തനിക്ക് തിരഞ്ഞെടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട മുഴുവന്‍ ജീവിതമേഖലകളിലും സ്വമേധയാ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവന് വണങ്ങി വഴങ്ങി ജീവിക്കണം. അവന്റെ അടിമത്തം അംഗീകരിക്കണം. ഇതുമുഖേന ദൈവേതര സൃഷ്ടികളുടെ അടിമത്തത്തില്‍ നിന്നും അവര്‍ മോചിതരാകണം. അവനിലും ലോകത്തും സമാധാനവും ശാന്തിയും നിറയണം. തൌഹീദ്സ്രഷ്ടാവ് അല്ലാഹുവാണെന്നത് പോലെത്തന്നെ പരമാധികാരവും അല്ലാഹുവിന്ന് മാത്രമാണ്. പ്രപഞ്ചത്തില്‍ ശാസനാധികാരം അതേ അല്ലാഹുവില്‍ നിക്ഷിപ്തമാണ്. മറ്റാര്‍ക്കും അതില്‍ പങ്കില്ല. അതുപോലെ നിയമനിര്‍മാണാധികാരവും അല്ലാഹുവിന് മാത്രമാകുന്നു. ആരാധനകള്‍ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന പോലെ അവന്റെ വിധികര്‍തൃത്വാധികാരത്തിലും (ഹുക്മ്)അവന് പങ്കാളികളില്ല. സര്‍വശക്തനായ അല്ലാഹു മാത്രമാണ് ഇബാദത്തുകള്‍ക്കര്‍ഹന്‍. ഇബാദത്തിന് അനേകം ശാഖകളുണ്ട്. സമര്‍പണം, കീഴ്വണക്കം, ദൈവഭയം, പശ്ചാതാപം, അനുസരണം, അടിമത്തം എന്നിവ അതിലുണ്ട്. നമസ്കാരം, സകാത്ത്, നോമ്പ്, ദാനധര്‍മം, നേര്‍ച, ജിഹാദ് തുടങ്ങിയ കര്‍മങ്ങളും ഇബാദത്ത് തന്നെ. ഇബാദത്ത് എന്നാല്‍ കേവല ആരാധനകള്‍ മാത്രമല്ല. പൂര്‍വികരായ പ്രാമാണികരായ മുഴുവന്‍ പണ്ഡിതന്‍മാരുടെ ഇബാദത്തിന്റെ നിര്‍വചനം പരിശോധിച്ചാലും ഇതല്ലാതെ നമുക്ക് ലഭിക്കുകയില്ല. ലോകസലഫി വീക്ഷണവും ഇത് തന്നെ.
"മഴ പറഞ്ഞത്" പറഞ്ഞു വെച്ചത്
8 വർഷം മുമ്പ്
1 അഭിപ്രായ(ങ്ങള്‍):
ഇസ്ലാം എന്നാൽ ഒരാൾ തന്റെ സ്രഷ്ടാവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ അയാൾക്ക് കൈവരുന്ന സമാധാനമാണ്. അങ്ങിനെ സമർപ്പണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മനുഷ്യനെ മുസ്ലിം എന്ന് പറയുന്നു.
ജീവിതവും മരണവും അല്ലാഹു സ്രിഷ്ടിക്കിട്ടുള്ളത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാൻ വേണ്ടിയാകുന്നു.
സന്മാർഗ്ഗികൾക്ക് സ്വർഗ്ഗവും ദുർമാർഗ്ഗികൾക്ക് നരകവും പ്രതിഫലമായി ലഭിക്കും.
സന്മാർഗ്ഗം ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ല, മറിച്ച് പടച്ചവൻ കാലാകാലങ്ങളിൽ ദൂതന്മാരിലൂടെ നന്മയും തിന്മയും വേർതിരിച്ച് പഠിപ്പിക്കുകയായിരുന്നു. അങ്ങിനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെയും അദ്ദേഹത്തിലൂടെ അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തിലൂടെയും അല്ലാഹു ഇസ്ലാം മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇനി ആർക്കും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാൻ അനുവാദമില്ല. പണ്ഡിതന്മാരും പരിഷ്കർത്താക്കളും ദീനിനെ പ്രവാചകൻ പഠിപ്പിച്ച രീതിയിൽ വിവരിച്ചുകൊടുക്കുന്നവരും ജനങ്ങൾക്ക് ബാധിക്കുന്ന വിശ്വാസവൈകല്യങ്ങളെ തിരുത്തി ഖുർആനിന്റെയും സുന്നത്തിന്റെയും യഥാർത്ഥമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടു വരുന്നവരുമാണ്. അവർക്കും തെറ്റു പറ്റാം. അതിനെ അന്ധമായി പിന്തുടരാൻ പാടില്ല. അടിസ്ഥാനം ദൈവിക ഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനവുമായിരിക്കണം. പരിഷ്കരിച്ച് പരിഷ്കരിച്ച് പടച്ചവനും പ്രവാചകനും പഠിപ്പിച്ചതിന് എതിരാവരുത്.
ദീനിന്റെ അടിസ്ഥാനപരമായി വിശ്വാസ കാര്യങ്ങളായും കർമ്മകാര്യങ്ങളായും മൌദൂദിക്ക് മുൻപുള്ള പണ്ഡിതന്മാർ വിശദീകരിക്കിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിത രൂപം താഴെകൊടുക്കുന്നു.
ഈമാൻ കാര്യങ്ങൾ:
1. അല്ലാഹുവിൽ വിശ്വസിക്കൽ
2. മലക്കുകളിൽ വിശ്വസിക്കൽ
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4. പ്രവാചകന്മാരിൽ വിശ്വസിക്കൽ
5. അന്ത്യനാളിൽ വിശ്വസിക്കൽ
6. വിധിയിൽ വിശ്വസിക്കൽ
ഇസ്ലാംകാര്യങ്ങൾ:
1. അശ് ഹദു അന്ന ലാഇലാഹ ഇല്ലല്ലാഹ് വ അശ് ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് എന്ന് സാക്ഷ്യവചനപ്രഖ്യാപനം.(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള ആത്മാർത്ഥമായ പ്രഖ്യാപനം)
2. നമസ്ക്കാരം
3. സക്കാത്ത്
4. നോമ്പ്
5. ഹജ്ജ്
ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ? മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?
ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം.
കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്? ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.