
'ദീന് ദുന്‍യാ രണ്ടാക്കി ദീനുസ്ലാമിനെ തുണ്ടാക്കി ' ഒരു മുദ്രാവാക്യം വിളിയെന്ന നിലയില്‍ നേര്‍ക്ക് നേരെ കേട്ടിട്ടില്ലാത്തതും എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ജമാഅത്തി ഇസ്ലാമിയുടെ ശക്തമായ ഒരു ആക്ഷപം എന്ന നിലക്ക് ഒട്ടേറെ തവണകേട്ടതും വായിച്ചതുമായ മുദ്രാവാക്യമാണിത്. ഇയ്യിടെ എന്റെ അടുത്ത പ്രദേശത്ത് നടന്ന മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ (വിഭാഗത്തെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം. ഇത്തരം കാര്യത്തില്‍ മടവൂര്‍ വിഭാഗം അല്‍പംകൂടി യുക്തിയോടെ കാര്യങ്ങളെ കാണുന്നുണ്ടെന്ന ഒരു തെറ്റിദ്ധാരണ എന്റെ പല പ്രാസ്ഥാനിക സുഹൃത്തുക്കള്‍ക്കുമുണ്ടായതു കൊണ്ടാണ്) പൊതു സമ്മേളനത്തില്‍ വെച്ചാണ്. ജമാഅത്തിനെ വിമര്‍ശിച്ച് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ അത് ഇപ്രകാരം വിശദീകരിച്ചു.
'ജമാഅത്തെ ഇസ്ലാമി പറഞ്ഞു മതജീവിതവും പൊതുജീവിതവും എന്ന രണ്ട് ജീവിതമില്ല. അങ്ങനെ...