മുജാഹിദുകള്‍ പിളര്‍ന്നുകൊണ്ടേയിരിക്കുന്നതിനും ജമാഅത്തെ ഇസ്ലാമി പിളരാതിരിക്കുന്നതിനും എന്താണ് കാരണം. നിങ്ങളുടെ ഉത്തരം എന്ത് തന്നെയായാലും ഒരു മുജാഹിദു സുഹൃത്തിന്റെ ഉത്തരം ഇയ്യിടെ എനിക്ക് കിട്ടി. അത് ഇങ്ങനെ വായിക്കാം.
[[[ Jamal Cheembayil ഇവിടെ
അബൂബക്കര്‍ കാരക്കുന്നിന്റെ പരിഹാസത്തിന്റെ രൂക്ഷത മനസ്സിലാകുന്നുണ്ട്.
ഇതോടു കൂടി മുജാഹിദ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ്
ജമാഅതുകാര്‍. ഇനി അവര്‍ തല പൊന്തിക്കാതിരിക്കാന്‍
തങ്ങളാലാകുന്ന സംഭാവന അതിലേക്ക് അവര്‍ നല്‍കാന്‍ വളരെ ശുഷ്കാന്തി
കാണിക്കുന്നുമുണ്ട്. ഇരിക്കട്ടെ. മാത്സര്യം നിറഞ്ഞ ഈ ലോകത്ത് അതില്‍
അദ്ഭുതപ്പെടാന്‍ ഒന്നുമില്ലല്ലോ?. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍
പണ്ഡിതന്മാര്‍ക്കിടയില്‍ പറഞ്ഞു തീരാവുന്ന ഒരു പ്രശ്നമേ ഇന്ന്
നിലവിലുള്ളൂ. ശിര്‍ക്ക് ചെയ്യാനുള്ള വെമ്പല്‍ അല്ല ഇരു
കൂട്ടര്‍ക്കുമുള്ളത്. ദീനിന്റെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത
കാണിക്കുന്നു എന്നതിലൂടെ ഉണ്ടായ ആശയക്കുഴപ്പമാണ് തര്‍ക്കത്തിന്റെ മുഖ്യ
ഹേതു. ജമാ അത് കാര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ച ഒരിക്കലും ഉണ്ടാകില്ല.
കാരണം അവര്‍ക്ക് ഈയൊരു വിഷയത്തില്‍ അത്ര താത്പര്യമൊന്നുമില്ല എന്നത്
തന്നെ. നേതൃത്വം എന്ത് പറഞ്ഞോ - മറുവാക്കില്ലാതെ അനുസരിച്ചാല്‍ മതി
അവര്‍ക്ക് .മുജാഹിദുകള്‍ അത്തരം വായ് മൂടിക്കെട്ടിയ അറവു മൂരികള്‍ അല്ല.
അത് കൊണ്ടുതന്നെ ദീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ ബദ്ധ ശ്രദ്ധര്‍
ആണ്.ആ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടു പലരും അച്ചടക്കം പാലിക്കുന്നില്ല
എന്നത് സത്യമാണെങ്കിലും അവരുടെ ലക്‌ഷ്യം സത്യത്തിലേക്ക് അടുക്കുക എന്നത്
തന്നെ ആണ്. ഈ ആരോപണ പ്രത്യാരോപണ പ്രക്രിയകള്‍ക്കിടയില്‍ ഒരു
യോജിപ്പിനുള്ള അവസ്ഥ അല്ലാഹു ഉണ്ടാക്കാതിരിക്കില്ല എന്ന ശുഭാപ്തിവിശ്വാസം
ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്നു. ഇല്ല.,,ഇനി
വീണ്ടും പിളര്‍ന്നു എന്ന് തന്നെ വെച്ചാലും ജമാഅതുകാരോട് ഉള്ള സമീപനം
മറ്റൊന്നാകില്ല. ആദര്‍ശ പരമായി ജമാ അതിന്റെ കാപട്യം നിറഞ്ഞ സമീപനം
മാറുവോളം വിമര്‍ശനം തുടരുക തന്നെ ചെയ്യും. ഈയൊരു പ്രളയത്തില്‍ ഇത്
മുങ്ങിപ്പോകണം എന്ന് ജമാ അതുകാര്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും
മറ്റൊന്നല്ല .]]]
ഇതില്‍ മുജാഹിദുകള്‍ എന്തുകൊണ്ട് പിളരുന്നുവെന്നതിന്റെ അദ്ദേഹത്തിന്റേതായ ഉത്തരം എനിക്ക് മനസ്സിലായത്.
1. ദീനിന്റെ കാര്യത്തില്‍ മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത കൂടുതല്‍ സൂക്ഷമത കാണിക്കുന്നു.
2. നേതാക്കള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്ന സ്വഭാവം ജമാഅത്ത് പ്രവര്‍ത്തകരെ പോലെ മുജാഹിദു പ്രവര്‍ത്തകര്‍ക്ക് ഇല്ല.
3. ദീനിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധര്‍ ആണ് മുജാഹിദുകാര്‍ , ജിന്നിനോടുള്ള പ്രാര്‍ഥനയുമായി ബന്ധപ്പെട്ട ചര്‍ചയില്‍ അച്ചടക്കം പാലിക്കുന്നില്ല എന്നത് ശരിയാണെങ്കിലും ലക്ഷ്യം സത്യത്തിലേക്ക് മടങ്ങലാണ് എന്നതിനാല്‍ ന്യായീകരിക്കാം.
ജമാഅത്ത് പിളരാതിരിക്കാനുള്ള കാരണം ജമാലിന്റെ വാക്കുകളില്‍
1. ജമാഅത്തുകാര്‍ക്കിടയില്‍ ഇത്തരമൊരു (ഇപ്പോള്‍ മുജാഹിദുകളുടെ പിളര്‍പ്പിലേക്ക് നയിച്ച് ജിന്നുകളുമായി ബന്ധപ്പെ) ചര്‍ച ഒരിക്കലും ഉണ്ടാവില്ല. കാരണം അവര്‍ക്ക് ഈയൊരു വിഷയത്തില്‍ അത്ര താത്പര്യമൊന്നുമില്ല.
2. നേതൃത്വം എന്ത് പറഞ്ഞോ - മറുവാക്കില്ലാതെ അനുസരിച്ചാല്‍ മതി ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക്.
3. ജമാഅത്തു പ്രവര്‍ത്തകര്‍ ദീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബദ്ധശ്രദ്ധരോ താല്‍പര്യമുള്ളവരോ അല്ല.
ഇപ്പോള്‍ മനസ്സിലായില്ലേ ജമാഅത്ത് പിളരാതിരിക്കുന്നതിന്റെയും മുജാഹിദ് പിളരുന്നതിന്റെയും കാരണങ്ങള്‍ ... അത്യാവശ്യം മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ കഴിയുന്ന ജമാലിന്റെ ചിന്തകളാണിത്. മുജാഹിദ് പിളരുന്നതിന്റെയും ജമാഅത്ത് പിളരാതിരിക്കുന്നതിന്റെയും ഇവിടെ കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും വസ്തുതതയോട് നിരക്കാത്തതാണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ അഭിപ്രായത്തില്‍ മുജാഹിദുകള്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ മൌലാനാ മൌദൂദി ചൂണ്ടിക്കാണിച്ച മതതീവ്രവാദമാണ് മുജാഹിദു സംഘടനയുടെ അന്തകനായി മാറിയിട്ടുള്ളത്. ഈ വിഷയത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഈ ലേഖനം വായിക്കുക.
ജമാല്‍ പറഞ്ഞത് പോലുള്ള വാക്കുകള്‍ സ്വയം സമാധാനിക്കാന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മുജാഹിദുകള്‍ ഇതിലൂടെ അവരകപ്പെട്ട അബദ്ധത്തിലൂടെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനല്ലാതെ തിരിച്ചുനടത്തം അസാധ്യമാണ്. അതിന്റെ ദുരന്തം മുജാഹിദ് സംഘടന മാത്രമല്ല മുസ്ലിം സമൂഹം മൊത്തത്തില്‍ അനുഭവിക്കുന്നു. മുജാഹിദുകള്‍ പിളരുന്നതോ കൂടുതല്‍ കഷ്ണമായി അന്തരീക്ഷം മലീമസമാക്കുന്നതോ ഒരു മനുഷ്യസ്നേഹിയും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ചീത്ത പ്രവര്‍ത്തനത്തിന്റെ അനന്തരഫലം മറ്റൊരു ചീത്തയല്ലാതെ എന്താണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാവ്യനീതി ഏതെങ്കിലും മുജാഹിദുകാരന്‍ മനസ്സിലാക്കട്ടെ എന്ന് ഒരു ജമാഅത്തുകാരന്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാവില്ല.
ഫെയ്സ് ബുക്കില്‍ ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് ഞാന്‍ നല്‍കിയ കമന്റുകള്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.

- CK Latheef അനസ് മൌലവിയിലും ഇതര മുജാഹിദ് നേതാക്കളിലും ഞാന്‍ കണ്ട ഏറ്റവും ഗുരുതരമായ തെറ്റ്, ഏതെങ്കിലും ജമാഅത്ത് സാഹിത്യം തെറ്റിദ്ധരിപ്പിക്കാവുന്നവിധം ഉദ്ധരിച്ചുവെന്നോ സംവാദത്തില്‍ ജയിക്കാന്‍ ചില തന്ത്രങ്ങള്‍ പയറ്റി എന്നതോ അല്ല. ഈ കാലഘടത്തിലെ മഹാനും ഇസ്ലാമിക പണ്ഡിതനും ചിന്തകനും ലക്ഷക്കണക്കിന് മുസ്ലിം ആദരിക്കുന്ന ഒരു ലോകവ്യക്തിത്വത്തെ യാതൊരു തത്വദീക്ഷയും തെളിവുമില്ലാതെ പരിഹസിക്കുകയും കളവ് കെട്ടിച്ചമച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നതും, ഒരിക്കലും അദ്ദേഹത്തോട് ചേര്‍ത്ത് പറയാന്‍ കഴിയാത്ത ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുദ്ര അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തുവെന്നതുമാണ്.
- മുജാഹിദ് സംഘടന ഇപ്പോള്‍ ചെന്നത്തിയ ദുരന്തം അവരുടെ തന്നെ തെറ്റായ ചെയ്തിയുടെ ഫലമാണ്. അല്ലാതെ മുജാഹിദു പണ്ഡിതന്‍മാര്‍ സത്യം കണിഷമായി പിന്തുടരാന്‍ ഇയ്യടുത്ത് ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായതല്ല.
ആ ചെയ്തിയെ തന്നെയാണ് ജമാല്‍ ഇവിടെ ന്യായീകരിക്കുന്നത് എന്നത് വരികളില്‍ തെളിഞ്ഞ് കാണാനാവും.
ജമാഅത്തെ ഇസ്ലാമിയെ ഇന്നും ഉരുക്കുപോലെ നിലനില്‍ത്തുന്ന ഏതൊരു ഇസ്ലാമിക സ്വഭാവമുണ്ടോ അതിനെ തന്നെയാണ് ജമാല്‍ ഇവിടെയും കുറ്റപ്പെടുത്തുന്നത്.
ഇക്കാര്യത്തില്‍ ജമാലിനോട് ഏതെങ്കിലും ജമാഅത്തുകാരന്‍ സംവാദം നടത്തി മനസ്സിലാക്കികൊടുക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. കാരണം ഇതിലെ നന്മതിന്‍മകള്‍ അന്തരഫലത്താല്‍ പ്രകടമായിരിക്കുന്നു. - CK Latheef ഏതൊരു കുതന്ത്രവും അന്യായമായ ശത്രുതയുമാണോ അവര്‍ ജമാഅത്തിനെതിരെ പുറത്തെടുത്തത്, അതുതന്നെ ഇപ്പോള്‍ അവരുടെ സംഘടനയുടെയും അന്തകനായി മാറിയിരിക്കുന്നു. അതേ തിന്മയുടെ എല്ലാ രൌദ്രഭാവവും അവര്‍ തന്നെ ജമാഅത്ത് അനുഭവിച്ചതിനേക്കാള്‍ ആയിരം മടങ്ങ് ശക്തിയോട് അനുഭവിക്കുന്നു.
ഇപ്രകാരം പറയുന്നത് ഏതെങ്കിലും മുജാഹിദു സുഹൃത്തുക്കളെ ചൊടിപ്പിക്കാനല്ല. നിങ്ങളുടെ തെറ്റുകളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്. ഇതിനെ മുജാഹിദ് സംഘടന തകര്‍ച്ചയുടെ ആഘോഷമായോ പരിഹാസമായോ മനസ്സിലാക്കരുത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ തൌഫീഖ് നല്‍കുമറാകട്ടേ ...