'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഏപ്രിൽ 06, 2011

പിണറായി മുമ്പ് ജമാഅത്തിനെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാതെരഞ്ഞെടുപ്പിലും ജമാഅത്തിന്റെ പിന്തുണ എല്‍.ഡി.എഫിനായിരുന്നു. സാമ്രാജ്യത്വത്തോട് താരതമ്യേന  ജമാഅത്തിന്റെ നിലപാടിനോട് അടുത്ത് നില്‍ക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നതായിരുന്നു ഇടതുപക്ഷത്തെ പിന്തുണക്കാനുള്ള പ്രധാന കാരണമെന്ന് അന്ന് തീരുമാനം വിശദീകരിച്ചപ്പോള്‍ അമീര്‍ ടി. ആരിഫലി ചൂണ്ടിക്കാണിച്ചിരുന്നു. ലോകസഭയില്‍ ഏറെക്കുറെ ആ നിലക്ക് ഇടതുപക്ഷത്തിന്റെ നിലപാട് തൃപ്തികരമായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തല്‍. ആ വ്യത്യസം മനസ്സിലാകണമെങ്കില്‍ ഇടതുപക്ഷം പിന്തുണച്ചപ്പോഴും പിന്തുണ പിന്‍വലിച്ചതിന് ശേഷമുള്ള കോണ്‍ഗ്രസ് ഭരണത്തിന്റെ സമീപനം ശ്രദ്ധിച്ചാല്‍ മതി. കോണ്‍ഗ്രസിന്റെ ജനവിരുദ്ധമായ പല തീരുമാനങ്ങളും ഒരു പ്രയാസവും കൂടാതെ നടപ്പിലാക്കാന്‍ സാധിച്ചത് അതിന് ശേഷമാണ്.

എന്നാല്‍ കേരളത്തില്‍ ജനപക്ഷത്ത് നിന്നുള്ള പിന്‍മാറ്റത്തില്‍ ഇടതുപക്ഷം വല്ലാതെ അകന്നു. ചെങ്ങറയിലും മുലമ്പിള്ളിയിലും അതിന്റെ നിലപാട് ജനങ്ങളോടുള്ള താല്‍പര്യത്തേക്കാള്‍ മുതലാളിത്തത്തിന് അനുകൂലമായിരുന്നു. അത് അവിടെ അവസാനിച്ചില്ല. കിനാലൂരില്‍ അവര്‍ സകല സീമകളും ലംഘിച്ചു. ജമാഅത്തിന്റെ പിന്തുണ മറ്റുരാഷ്ട്രീയ പാര്‍ട്ടികളുടേത് പോലെയല്ല. തത്വാധിഷ്ഠിതമായിരുന്നു. അതുകൊണ്ട് ആ തത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോഴൊക്കെ തങ്ങള്‍ പിന്തുണച്ച ഇടതുപക്ഷത്തെ ശക്തിയായി എതിര്‍ത്തു. ജമാഅത്തിന്റെയും സോളിഡാരിറ്റിയുടെയും എതിര്‍പ്പ് അവഗണിച്ച് അത്തരം കാര്യങ്ങളില്‍ ഒരടിമുന്നോട്ട് പോകാന്‍ സാധ്യമല്ല എന്ന അവസ്ഥ വന്നു. അതിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ ഗതികെട്ട പ്രതികരണത്തില്‍ സംസ്ഥാന നേതാക്കളും പത്രവും ചാനലും പങ്കെടുത്തു. പക്ഷെ ജമാഅത്തിന്റെ പ്രതിരോധത്തിന് മുന്നില്‍ അവയൊക്കെ തട്ടിത്തകര്‍ന്നു.

ഏറ്റവും അഭിമാനത്തെ ക്ഷതപ്പെടുത്തിയ കിനാലൂര്‍ പ്രശ്‌നം പോലും തിരിച്ചടിച്ചു. അതിനിടക്ക് വന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും വിചാരിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തത് ജമാഅത്തിനേറ്റ തിരിച്ചടിയായി തല്‍പര കക്ഷികള്‍ വിലയിരുത്തി. തിരിച്ചടി എന്ന് പറയാന്‍ അതിന് മുമ്പ് നേടങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലല്ലോ. സകലമതസംഘടനകളും രാഷ്ട്രീയ സംഘടനകളും ഒരു ചെറിയ പ്രസ്ഥാനത്തെ അകറ്റാന്‍ ശ്രമിച്ചിട്ട് പോലും 10 സ്ഥലങ്ങളില്‍ വിജയിക്കാനും നൂറോളം സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്താനും സാധിച്ചുവെന്നത്. അത്ര നിസ്സാരമായി തള്ളിക്കളയാന്‍ പഠിച്ച രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞുകൊള്ളണം എന്നില്ല.

അതുകൊണ്ട് തന്നെ ഇത്തവണയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്വന്തമായി മത്സരിക്കുന്നില്ലെന്നറിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ജമാഅത്തുമായി ചര്‍ചചെയ്യാന്‍ മുന്നോട്ട് വന്നു. അതില്‍ സാക്ഷാല്‍ പിണറായിയുമുണ്ടായി എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായി മാറിയത്. അന്നദ്ദേഹം പറഞ്ഞതിലും എഴുതിയതിലും ഉള്ള കാര്യങ്ങളാണ്.

രാഷ്ട്രീയ നേതാക്കളെല്ലാം ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് വസ്തുനിഷ്ഠമായി പഠിച്ചിട്ടാണ് എന്നത് നമ്മുടെ ചിലരുടെ തെറ്റിദ്ധാരണമാത്രമാണ്. പിണറായിയുടെ ആരോപണം പോലെയാണ് ഷാജിയുടെയും മുനീറിന്റെയും ആരോപണങ്ങള്‍. മുനീറും ഷാജിയുടെയും ആരോപണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു അത് കാടടച്ചുള്ള ഒരു വെടിയായിരുന്നു. തീവ്രവാദത്തിന്റെ മാസ്റ്റര്‍ ബ്രൈനാണ് മൗദൂദിയെന്ന് പറഞ്ഞാല്‍ അവരോട് അതിന് തെളിവ് ചോദിക്കുകയോ ചോദിച്ചാല്‍ തന്നെ പറയുകയോ ഇല്ല. അതിനാല്‍ അതിനെ വളരെ പെട്ടെന്നൊന്നും ഖണ്ഡിക്കാനും സാധ്യമല്ല.

എന്നാല്‍ പിണറായി ആരോ എഴുതികൊടുത്തത് ഉരുവിട്ട പോലെ എണ്ണിപ്പറയാവുന്ന ഒട്ടേറെ ആരോപണങ്ങളുന്നയിച്ചു. ആ സന്ദര്‍ഭത്തില്‍ തന്നെ അതിന് ഇയ്യുള്ളവനടക്കമുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും മറുപടി പറയാവുന്നത്ര വസ്തുനിഷ്ഠമല്ലാത്ത ആരോപണങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. എന്താണ് അദ്ദേഹം പറഞ്ഞെതെന്നും ജമാഅത്ത് പ്രവര്‍ത്തകരുടെ പക്ഷത്ത് നിന്നും അതിന്റെ നേതൃത്വത്തില്‍നിന്നുമുള്ള അതിനുള്ള മറുപടി എന്തെന്നും മനസ്സിലാക്കാന്‍ വേണ്ടി ആരോപണവും മറുപടിയും വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.

ബ്ലോഗര്‍ നട്ടപ്പിരാന്തന്റെ ഗൂഗ്ള്‍ ബസ്സിലെ ചര്‍ചയില്‍നിന്നെടുത്തതാണ് താഴെ വരികള്‍.
------------------------------------------------------------

ജമാഅത്തെ ഇസ്ലാമിയും സിപിഐ എം നിലപാടും - പിണറായി വിജയന്‍


എന്തിന്‌ ഇന്ത്യയ്‌ക്കകത്ത്‌ രണ്ടു ജമാഅത്തെ ഇസ്ലാമികള്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട്‌ നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ജമാ അത്തിന്‍െറ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല.
ഇസ്ലാമിന്‍െറ പേരില്‍ പരമത വിദ്വേഷത്തിന്‍െറ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍.
ജമാ അത്തിന്‍െറ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. `വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന്‌ യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യയ്‌ക്കുണ്ടാക്കുന്ന; ഇന്നാട്ടിന്‍െറ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത്‌ എത്രത്തോളമാകും എന്ന ചര്‍ച്ചയാണ്‌ ഉയര്‍ന്നുവരേണ്ടത്‌.
മാ അത്തെ ഇസ്ലാമിയുമായും അതിന്‍െറ പരമത വിദ്വേഷപരവും കാപട്യപൂര്‍ണ്ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല.
ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്‌ട്രവാദം മുന്നോട്ടുവയ്‌ക്കുന്ന സംഘടനകളുടെ സമീപനത്തെ തുറന്നുകാണിക്കേണ്ട രാഷ്‌ട്രീയ ഉത്തരവാദിത്വം പാര്‍ടി ഏറ്റെടുക്കുന്നു.
ദേശീയ രാഷ്‌ട്രങ്ങളെ തകര്‍ത്ത്‌ കൊച്ചു കൊച്ചു രാഷ്‌ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന്‌ അനുഗുണമായ തരത്തില്‍ ദേശീയതയ്‌ക്ക്‌ എതിരെ നിലപാടെടുക്കുകയാണ്‌ ജമാഅത്തെ ഇസ്ലാമി. ഈ നയത്തില്‍ നിന്നുകൊണ്ടാണ്‌ കാശ്‌മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക്‌ പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്‌.
പൊതുജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ ആദ്യം പ്രചരിപ്പിക്കുക; ഇടതുപക്ഷത്തെ ഇകഴ്‌ത്തിചിത്രീകരിക്കുക; പിന്നീട്‌ ഇടതുപക്ഷത്തിന്റെ സാമൂഹ്യ ദൗത്യങ്ങളെയും മുദ്രാവാക്യങ്ങളെയും കോപ്പിയടിച്ച്‌ ജനകീയ പരിവേഷം ആര്‍ജ്ജിക്കുക-ഇത്തരമൊരു ശ്രമമാണ്‌ കേരളത്തില്‍ ജമാ അത്ത്‌ സ്വീകരിച്ചുകാണുന്നത്‌.
സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ലാമിയുമായും സിപിഐ എമ്മിന്‌ പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല.
സി.പി.ഐമ്മിന്‌ ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‌ എതിരാണ്‌.
ജീവന്‍ ത്യജിച്ചും മതസൗഹാര്‍ദം സംരക്ഷിക്കാന്‍ രംഗത്തിറങ്ങണമെന്ന പാര്‍ട്ടിയുടെ ആഹ്വാനം നെഞ്ചേറ്റി വര്‍ഗീയ ഭ്രാന്തന്‍മാരുടെ ഹിംസാത്മതകയ്‌ക്കുമുന്നിലേക്ക്‌ നിര്‍ഭയം പാഞ്ഞുചെന്ന ധീരന്‍മാരുടെ പ്രസ്ഥാനമാണ്‌ സിപിഐ എം. കലാപഭൂമികളില്‍ വെറുപ്പിന്‍െറയും ഹിംസയുടെയും തീകൊളുത്തുന്ന ഏതുശക്തിയെയും ചെറുത്തുതോല്‍പ്പിക്കുക എന്നത്‌ കമ്മ്യൂണിസ്‌റ്റുകാരുടെ അനിവാര്യമായ കര്‍ത്തവ്യമാണ്‌. അതിനാല്‍തന്നെ, ജമാ അത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചു കീറുക എന്ന ദൗത്യവും സിപിഐമ്മിനുണ്ട്‌.

----------------------------------------------------------

ഇവിടെ പറഞ്ഞപോലെ ജമാഅത്തെ ഇസ്ലാമിയുടെ മുഖംമൂടി വലിച്ചുകീറാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കാരണം ഈ ആരോപണങ്ങളൊന്നും ജമാഅത്ത് അര്‍ഹിക്കുന്നതായിരുന്നില്ല. പിണറായി ഇപ്പോള്‍ ജമാഅത്തുമായി ചര്‍ചചെയ്യാന്‍ സന്നദ്ധമായാല്‍ എന്താണ് അര്‍ഥം. മിക്കവരും പറയുന്നത്. പിണറായിയുടെ അവസരവാദം, ഇരട്ടത്താപ്പ്, വോട്ടിന് വേണ്ടി ഏത് വര്‍ഗീയവാദികളോടും കൂട്ടുചേരാനുള്ള നാണമില്ലായ്മ എന്നോക്കെയാണ്.

ഞാന്‍ പറയുന്നത് മറ്റൊന്നാണ്. അന്നത്തെ ജമാഅത്തിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമായിരുന്നുവെന്ന് അദ്ദേഹത്തിന് പിന്നീട് ബോധ്യപ്പെട്ടു. അതുകൊണ്ട് താനീ പറഞ്ഞ സംഘടനയല്ല ജമാഅത്ത് എന്ന് അദ്ദേഹം മനസ്സിലാക്കുകയും ചര്‍ചചെയ്യാന്‍ യോഗ്യരായ ഒരു വിഭാഗമാണ് ജമാഅത്തെന്ന് മനസ്സിലാക്കുകയും ചെയ്തു. അത് തീര്‍ത്തും സ്വാഭാവികമാണ്. കാരണം ഈ ആരോപണങ്ങളൊന്നും എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തില്‍ ഉന്നയിക്കപ്പെട്ടതായിരുന്നില്ല. അതിനുള്ള മറുപടി വായിക്കുമ്പോള്‍ അത് ബോധ്യമാകും.

ഇന്ത്യക്കകത്ത് രണ്ട് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നുവെന്ന ചോദ്യത്തിന് ജമാഅത്ത് മറുപടി പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ അതിന് മറുപടിയായി എന്തൊകണ്ട് ഇന്ത്യക്കകത്ത് (JKDYF)
J&K Democratic Youth Federation, (DYFI) Democratic Youth Federation of India , എന്നിങ്ങനെ രണ്ട് കമ്മ്യൂണിസ്റ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തിരിച്ചു ചോദിച്ചാല്‍ മതി. പക്ഷെ അതിലൊതുക്കാതെ ഈ ബ്ലോഗില്‍ പോലും അതിന് മറുപടി പറഞ്ഞിട്ടുണ്ട്.

പരമതവിദ്വേഷം ജമാഅത്ത് ജനിപ്പിച്ചതിന് എന്തെങ്കിലും ഒരു തെളിവ് നല്‍കിയിട്ടില്ല. അത് നല്‍കുന്നത് വരെ മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്.

വരാന്‍ പോകുന്ന കാലത്തില്‍ മതനിഷേധപരമായ സെക്യലറിസത്തിന് യാതൊരു പ്രസക്തിയുമില്ല എന്ന കാഴ്ചപാടില്‍ തന്നെയാണുള്ളത്. മറിച്ച് ഇന്ത്യന്‍ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞതിന് ഉദാഹരണം കാണിച്ചു തരണം. തെറ്റായ ആരോപമണത്തിന്റെ പേരിലുള്ള ആശങ്കക്ക് പുല്ലുവിലയില്ല.

ജമാഅത്ത് മുന്നോട്ട് വെക്കുന്നത് മതരാഷ്ട്രവാദമല്ല. മതമൂല്യങ്ങളില്‍നിന്നുകൊണ്ടുള്ള ഒരു ആദര്‍ശരാഷ്ട്രീയമാണ്. അത് വേണ്ട എന്ന് പറയുന്നത് കള്ളന്‍മാര്‍ക്കും രാജ്യദ്രോഹികള്‍ക്കും മാത്രമേ സന്തോഷം നല്‍കൂ.

കൊച്ചുകൊച്ചു രാഷ്ട്രമാക്കുക എന്നതാണ് ജമാഅത്ത് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യവിഭജനത്തെ പോലും അനുകൂലിക്കുമായിരുന്നില്ലേ. കാശ്മീര്‍ വിഘടനവാദത്തെ ജമാഅത്ത പിന്തുണക്കുന്നില്ല. കാശ്മീര്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അവരെ ഇന്ത്യന്‍ പൗരന്‍മാരായി കണ്ടുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്നും പറയുന്നത് വിഘടന വാദത്തെ പിന്തുണക്കലല്ല.

പൊതുജനങ്ങളില്‍ ആര്‍ക്കും ഉള്‍കൊള്ളാവുന്ന നാട്ടില്‍ സമാധാനവും ക്ഷേമവും ഉറപ്പുവരുത്തുന്ന ആശയങ്ങളേ അത് പ്രചരിപ്പിക്കുന്നുള്ളൂ. ഇടതുപക്ഷത്തെ ഇകഴ്തുക അതിന്റെ ലക്ഷ്യമല്ല. കാരണം വല്ലപ്പോഴും ഒരു തൊമ്മനെ തെരഞ്ഞെടുക്കേണ്ടി വരും എന്ന് അവര്‍ക്ക് നന്നായി അറിയാം. എന്നാല്‍ തൊമ്മന്‍ പോലും നഷിക്കുന്നത് കണ്ട് നില്‍ക്കുന്നത് കേരളജനതയോടുള്ള ക്രൂരതയാണ് എന്ന് മനസ്സിലാക്കി ജനപക്ഷത്ത് നില്‍കാന്‍ ജമാഅത്ത് സന്നദ്ധമായി എന്നത് മാത്രമാണ് ഈ ആരോപണത്തിലെ വസ്തുത.

ജമാഅത്ത് കമ്മ്യൂണിസത്തെ കോപ്പിയടിക്കുന്നില്ല. അതുയര്‍ത്തിപ്പിടിക്കുന്ന മാനുഷികമായ ദര്‍ശനത്തിന്റെ അടിത്തറയില്‍നിന്നാണ് അത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ ചെയ്തികല്‍ മനുഷ്യനുപകാരപ്പെടുന്നതാണ് എന്നുറപ്പുണ്ടെങ്കില്‍ ആരെങ്കിലും അത് കോപ്പിയടിച്ചു പ്രവര്‍ത്തിക്കുന്നതിനെ സന്തോഷ പൂര്‍വം സ്വീകരിക്കുകയും അഭിനന്ദിക്കുകയുമല്ലേ വേണ്ടത് എന്ന് തിരിച്ചു ചോദിക്കുന്നില്ല. കാരണം കമ്മ്യൂണിസം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണല്ലോ.
 


"സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ലാമിയുമായും സിപിഐ എമ്മിന്‌ പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല."സംഘപരിവാറുമായി ജമാഅത്തിന് ഒരു സാമ്യവുമില്ല. ഉണ്ടെങ്കില്‍ തെളിയിക്കട്ടേ. അത് അക്രമാസക്തമായി സഘുപരിവാരികളെ വെള്ളപൂശാന്‍ മാത്രമേ അത്തരം ആരോപണം ഉതകൂ. ഈ ആരോപണം ഉന്നയിച്ച് അടുത്ത ദിവസം തന്നെ ഡല്‍ഹിയല്‍ സി.പി.എമ്മുമായി ജമാഅത്ത് ഒരുമിച്ച് പ്രകടനം നടത്തിയിരുന്നു.


"സി.പി.ഐമ്മിന്‌ ഒരു വര്‍ഗീയതയുമായും സന്ധിയില്ല. എല്ലാ വര്‍ഗീയതയും ആത്യന്തികമായി തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‌ എതിരാണ്‌."

ഒകെ. നല്ലത്. അതുകൊണ്ടു തന്നെ ജമാഅത്തിനെ വല്ലാതെ അകറ്റിനിര്‍ത്താന്‍ സി.പി.എമ്മിന് ആകില്ല.

സി.പി.എമ്മല്ല അതിന്റെ ഉപ്പാപ്പ വന്നാലും ജമാഅത്തിന്റെ മുഖം മൂടി വലിച്ചു ചിന്താനാവില്ല. കാരണം അതിന് അങ്ങനെ വലിച്ചു കീറാവുന്ന ഒരു മുഖംമൂടിയില്ല.

മറ്റു ആരോപണങ്ങള്‍ക്ക് കമന്റ് ബോക്‌സിലൂടെ മറുപടി നല്‍കും.

ഇതോടൊപ്പം വായിക്കേണ്ടവ:


1.കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി വീണ്ടും.

2.ജമാഅത്ത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു ?.

3. ആര്‍.എസ്.എസ്സും ജമാമഅത്തും തമ്മിലുള്ള സമാനതകള്‍

4. ജമാഅത്തെ ഇസ്ളാമിയും സിപിഐ എം നിലപാടും /പിണറായി വിജയന്‍

32 അഭിപ്രായ(ങ്ങള്‍):

ബിന്‍ഷേഖ് പറഞ്ഞു...

ജമാഅത്തിന്റെ "മുഖംമൂടി" വലിച്ചു ചീന്താന്‍ വന്നവരെ കൊണ്ട് തന്നെ ആ മുഖംമൂടി വാദത്തിലെ പൊള്ളത്തരം വലിച്ചു ചീന്തിക്കാന്‍ കഴിഞ്ഞത് ഒരു ദൃഷ്ടാന്തമാണ്.ദൈവിക മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കുവോളം ഈ സാര്ത്ഥവാഹകസംഘത്തിന് ഭയപ്പെടാന്‍ ഒന്നുമില്ല.

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയും സിപിഐ എം നിലപാടും - പിണറായി വിജയന്‍

['മതപരിത്യാഗികളുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍' എന്നൊരു പുസ്‌തകം ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയിട്ടുണ്ട്‌. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക്‌ പബ്ലിക്കേഷന്‍ ഹൗസ്‌ മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം മൗദൂദി കൃതികളില്‍ ഈ പുസ്‌തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്‌തകങ്ങളും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടില്ല. മതപരിത്യാഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കാനാണ്‌ ജമാ അത്തെ സ്ഥാപകന്‍ ആ പുസ്‌തകത്തില്‍ ആഹ്വാനം ചെയ്യുന്നത്‌. ഇന്ന്‌ ജമാ അത്തെ നേതാക്കള്‍ മലയാളിക്കുമുന്നില്‍ ആടുന്ന പ്രച്ഛഹ്നവേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്‍െറ വായന. ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്‌ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തിന്‍െറ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്‍െറ കുപ്പായമാണ്‌ ദളിത്‌-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന-ഇടതുപക്ഷ നാട്യവും. കര്‍ണാടകത്തില്‍ ഇതേ സംഘടനയുടെ മുഖപത്രമായ `സന്‍മാര്‍ഗ' കല്‍പിച്ചത്‌, മുസ്ലിം സ്‌ത്രീകള്‍ ചെടികളെക്കുറിച്ചും ഇലകളെക്കുറിച്ചും മറ്റും കവിതയെഴുതട്ടെ; മനുഷ്യനെക്കുറിച്ച്‌ എഴുതേണ്ടതില്ല എന്നാണ്‌.]

CKLatheef പറഞ്ഞു...

രണ്ടുമൂന്ന് ദിവസമായി കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക.

"കൊടുംഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപിച്ച പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കണം." എം.എം. ഹസന്‍

ഇവിടെ എം.എം. ഹസന്‍ ജമാഅത്തെ ഇസ്ലാമിക്ക് കൊടുംഭീകര സംഘടനയുമായി ബന്ധമുണ്ട് എന്നാരോപിച്ചോ?. ഇല്ല. പക്ഷെ ആരോപിച്ച സംതൃപ്തിയും ഫലവും കിട്ടുകയും ചെയ്തു. അതോടൊപ്പം പിണറായിക്ക് ഒരു ചവിട്ടും.

ടി.വിയിലും മറ്റുമായി സമാന കാര്യം തന്നെ പലരും ആവര്‍ത്തിക്കുന്നത് കണ്ടു അതുകൊണ്ടാണ് എന്താണ് പിണറായി പറഞ്ഞത് എന്ന് വസ്തുനിഷ്ഠമായി ഇവിടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. ആരോപണത്തിലെ പൊള്ളത്തരവും.

താന്‍ പറഞ്ഞതിലെന്ത് കൊണ്ട് അദ്ദേഹത്തിന് ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാനായില്ല എന്നതും ഇതിലൂടെ വ്യക്തമാകും. രാഷ്ട്രീയക്കാരാണ് അതുകൊണ്ട് ഇനിയും ഇത് ആവര്‍ത്തിക്കില്ല എന്ന പ്രതീക്ഷയൊന്നും എനിക്കില്ല.

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 12:46pm

ആദ്യം പറഞ്ഞ 'മത പരിത്യാഗിയുടെ ശിക്ഷ'യെ പറ്റിയുള്ള പുസ്തകം മലയാളത്തിൽ പ്രസിദ്ദീകരിച്ചിട്ടില്ലെന്ന 'വൻ കണ്ടു' പിടുത്തം പരിശോധിക്കാം. മൗദൂദിയുടെ പല വീക്ഷണങ്ങളും തഫ്ഹീമുൽ ഖുർആനിലൂടെ വിശദീകരിക്കപ്പെട്ടതിനാൽ അതേ വിഷയം ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നത്‌ അനാവശ്യമാണ്‌. അതിനാൽ പല പുസ്തകങ്ങളും ഇതു പോലെ പ്രസിദ്ധീകരിക്കാതെ വിട്ടിട്ടുണ്ട്‌. അതോടൊപ്പം തന്നെ ഈ വിഷയത്തിൽ വിശദമായ ചർച്ച ജമാഅത്ത്‌ പ്രസിദ്ധീകരണമായ ബോധനം ദ്വൈമാസിക നടത്തിയിട്ടുണ്ട്‌. ഇതൊരു കർമ്മ ശാസ്ത്ര വിഷയമാണ്‌. ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ വിശാല കാഴ്ച്ചപ്പാടുകൾക്കു വേണ്ടി തുറന്നു വെച്ച മേഖലകൾ നിരവധി ഉണ്ട്‌. അത്തരം വിഷയങ്ങളിൽ മനുഷ്യർക്ക്‌ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ആ ആഭിപ്രായം സ്റ്റാലിനിസത്തിലൂടെ കൊന്നൊടുക്കി ഇല്ലാതാക്കുന്ന ഇസമല്ല ഇസ്‌ലാം. മറിച്ച്‌ എന്നും പുതുമയുള്ള ഒരു പ്രത്യയശാസ്ത്രമായി നില നിൽകാൻ ഇസ്‌ലാമിനു അതു വേണം എന്നതാണ്‌ സത്യം. പിണറായി ശ്രമിക്കുന്നത്‌ ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കണാണ്‌. മൗദൂദിയുടെ കർമ്മശ്ശാസ്ത്ര നിലപാട്‌ ജമാത്തിന്റേതാവരുത്ത്‌ എന്ന്‌ മൗദൂദി തന്നെ ആണ്‌ ആദ്യം പറഞ്ഞത്‌. മതപരിത്യാഗിക്ക്‌ വധ ശിക്ഷ എന്ന ഒരു നിലപാടല്ല ഇസ്‌ലാമിനുള്ളത്‌ എന്നു 'ബോധനം' ചർച്ച പ്രമാണങ്ങളിലൂടെ മലയാളിയുടെ മുന്നിൽ അവതരിപ്പിച്ചത്‌ ജമാഅത്ത്‌ തന്നെയാണ്‌. അതു പക്ഷേ പിണറായി മിണ്ടില്ല എന്നു മാത്രം.

CKLatheef പറഞ്ഞു...

പിണറായിയുടെ ആരോപണത്തിന് പ്രബോധനത്തിന്റെ മറുപടിയില് നിന്ന്....

['മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെപോലുള്ള സലഫി പണ്ഡിതന്മാര്‍ക്കുമുള്ള അഭിപ്രായത്തില്‍നിന്ന് ഭിന്നമായ യാതൊന്നും മൌദൂദിക്കില്ല. പിണറായി വിജയന്‍ ഇക്കാര്യം അറിയുന്നവനോ അറിയേണ്ടവനോ അല്ല. അദ്ദേഹം മുസ്ലിം മതേതര നാട്യക്കാര്‍ എഴുതുന്നതും പറയുന്നതും പകര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം പണ്ഡിതന്മാരുടെ സ്ഥിതി അതല്ല. സുന്നീ പണ്ഡിതന്മാര്‍ക്ക് അറിയാം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ ഉപജ്ഞാതാക്കളും ആധികാരിക പണ്ഡിതന്മാരും എന്താണ് പറഞ്ഞിട്ടുള്ളത് എന്ന്. അതുപോലെ സലഫികള്‍ക്കും അസ്സലായറിയാം, അവരുടെ മുന്‍കാല പണ്ഡിതന്മാര്‍ ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, എല്ലാവരും അര്‍ഥഗര്‍ഭമായ മൌനം പാലിക്കുകയും, ആക്രമിക്കപ്പെടുന്നത് മൌദൂദിയായതുകൊണ്ട് മിണ്ടാതിരിക്കുകയുമാണ്. മുസ്ലിം മതേതരവാദികള്‍ക്കും ഇക്കാര്യത്തില്‍ മൌദൂദിയെ വിമര്‍ശിക്കാന്‍ എല്ലാ സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അവര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത പ്രവാചകന്റെ കാലം മുതല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് രൂപപ്പെട്ട ഏകകണ്ഠമായ അഭിപ്രായത്തെ എതിര്‍ക്കുകയും തുടര്‍ന്ന് അത് തിരുത്തിപ്പറയാത്തതിന് മൌദൂദിയെ കുറ്റപ്പെടുത്തുകയുമാണ്. അവരതിന് തയാറാവാത്തത് അതോടെ ഇസ്ലാമിനെത്തന്നെ എതിര്‍ക്കുന്നവരായി അവര്‍ മുദ്രകുത്തപ്പെടും എന്ന ഭീതി നിമിത്തമാണ്. യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?]

മതം മാറിയവനെ വധിക്കണോ ?

പിണറായി ഈ മറുപടി ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ അല്‍പമെങ്കിലും നീതിബോധം അദ്ദേഹത്തിലുള്ള പക്ഷം ജമാഅത്തിനെയും മൗദൂദിയെയും മാത്രം ഈ കാര്യത്തില്‍ അദ്ദേഹം വിമര്‍ശിക്കുമോ. മറുപടി പറയേണ്ടത്. ഇപ്പോള്‍ പിണറായിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരാണ്.

CKLatheef പറഞ്ഞു...

>>> ഇതര സംസ്ഥാനങ്ങളില്‍ മതരാഷ്‌ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമി കേരളത്തിന്‍െറ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്‍െറ കുപ്പായമാണ്‌ ദളിത്‌-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന-ഇടതുപക്ഷ നാട്യവും. <<<

ജമാഅത്ത് പ്രചരിപ്പിക്കുന്നത് മതരാഷ്ട്രവാദമല്ല. മതമൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള രാഷ്ട്രീയത്തെയാണ്. അത് ഒരു ഭീകരകൃത്യമൊന്നുമല്ല. അങ്ങനെയെങ്കില്‍ ആദ്യത്തെ ഭീകരന്‍ ഗാന്ധിജിയായിരിക്കും. ഈ പറയപ്പെടുന്ന മതമൂല്യങ്ങളാകട്ടെ സകലമതങ്ങളും പിന്തുണക്കുന്നതുമാണ്.

കേരളത്തിലെന്താണ് മറ്റു സംസ്ഥാനങ്ങളില്ലാത്ത് സവിശേഷ സാഹചര്യം എന്ന് മനസ്സിലായില്ല. ദലിത്-ആദിവാസി-പരിസ്ഥിതി പ്രണയം ഇടതുപക്ഷത്തിന്റെ കുത്തകയല്ല. ശുദ്ധ ഇസ്ലാമിന്റെ ഭൂമികയില്‍നിന്നാണ് ജമാഅത്ത് അവയെ പ്രണയിക്കുന്നത്. അതിന് ഇസ്ലാമിന്റെ സാമൂഹികനീതിയെക്കുറിച്ചും പ്രകൃതിയുമായി അതിന്റെ ഊഷ്മളമായ ബന്ധത്തെക്കുറിച്ചും അല്‍പം പഠിക്കുകയേ വേണ്ടൂ.

പക്ഷെ മുജാഹിദിനെ പോലുള്ള സംഘടനകള്‍ തന്നെ ഈ ആരോപണം ആവര്‍ത്തിക്കുമ്പോള്‍ പിണറായിയെപ്പോലുള്ളവര്‍ക്ക് ജമാഅത്ത് ഒരു പുതിയ മതം അവതരിപ്പിക്കുകയാണോ എന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

CKLatheef പറഞ്ഞു...

>>> കര്‍ണാടകത്തില്‍ ഇതേ സംഘടനയുടെ മുഖപത്രമായ `സന്‍മാര്‍ഗ' കല്‍പിച്ചത്‌, മുസ്ലിം സ്‌ത്രീകള്‍ ചെടികളെക്കുറിച്ചും ഇലകളെക്കുറിച്ചും മറ്റും കവിതയെഴുതട്ടെ; മനുഷ്യനെക്കുറിച്ച്‌ എഴുതേണ്ടതില്ല എന്നാണ്‌.<<<

തനി വ്യാജമായ ആരോപണം. മനുഷ്യനെക്കുറിച്ച് സ്ത്രീകള്‍ കവിതയോ കഥയോ എഴുതിയാല്‍ തകര്‍ന്ന് പോകുന്ന സ്ത്രീത്വത്തില്‍ ജമാഅത്ത് വിശ്വസിക്കുന്നില്ല.

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 1:03pm

['കേരളത്തിനു പുറത്തു പറയുന്ന കാര്യമല്ല ജമാഅത്ത്‌ കേരളത്തിനകത്തു പറയുന്നത്‌ എന്ന ആരോപണം. കേരളത്തിൽ പറയുന്നതിനു വിരുദ്ധമായി ജമാഅത്ത്‌ വല്ല കാര്യവും കേരളത്തിനു വെളിയിൽ പറഞ്ഞിട്ടുണ്ടോ? ജമാഅത്തിന്റെ ലക്ഷ്യവും, മാർഗ്ഗവും, പോളിസി പ്രോഗ്രാമും, ഭരണ ഘടനയും കേരളത്തിനകത്തോ പുറത്തോ മറച്ചു വെച്ചിട്ടുണ്ടോ? മുസ്‌ലിം സ്ത്രീകൾ മനുഷ്യനെക്കുറിച്ച്‌ എഴുതരുതെന്നു ജമാഅത്ത്‌ കൽപിച്ചു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ സ്വന്തം സഖാക്കളെ പോലും കിട്ടുമോ? വനിതകൾ സ്വന്തം കാലിൽ നിന്ന്‌ അന്തസ്സായി നടത്തുന്ന ഒരു പ്രസിദ്ധീകരണം കേരളീയന്റെ സ്വീകരണ മുറിയിൽ മാസാമാസം വന്നു വീഴുമ്പോൾ സഖാവു പറയുന്നത്‌ വിശ്വസിക്കാൻ പ്രകടനത്തിനു കാശു കൊടുത്ത്‌ ആളെ കൂട്ടുമ്പോലെ കാശുകൊടുത്ത്‌ വിശ്വസിപ്പിക്കേണ്ടി വരും. ഇസ്‌ലാമിന്റെ പേരിൽ പരമത വിദ്വേഷം ഊതിക്കത്തിക്കുന്നു എന്നു ജമാഅത്തിനെ കുറിച്ച്‌ ആയിരത്തൊന്നു വട്ടം ആവർത്തികുന്നത്‌ എന്തു തെളിവിന്റെ, എന്തു അനുഭവത്തിന്റെ പേരിൽ ആണു എന്നു ഒരു സഖാവു പോലും പിണറായിയോടു തിരിച്ചു ചോദിക്കില്ല. കാരണം അതാണു പിണറായിസം.! പിണറായിയുടെ പാർട്ടിയിൽ കൊറ്റിപിടിക്കാൻ വരുന്ന വനിതകൾക്കു ജമാഅത്തു നടത്തിയ കേരള വനിതാ സമ്മേളനത്തിൽ വനിതകൾ ചർച്ച ചെയ്ത വിഷയങ്ങൾ കേട്ടാൽ മനസ്സിലാക്കാനുള്ള കഴിവെങ്കിലും വളർത്തി എടുത്തിട്ടുണ്ടോ?. പാർട്ടി തീരുമാനങ്ങൾ എടുക്കുന്ന വേദികളിൽ വനിതകൾക്ക്‌ എത്രമാത്രം പരിഗണനയാണു സഖാക്കൾ നൽകാറുള്ളത്‌?']

ഈ മറുപടി വായിക്കുന്ന ആരെങ്കിലും പിണറായിയുടെ പ്രസ്തുത ആരോപണം വീണ്ടും ഉന്നയിക്കുമോ. ആ അരോപണത്തില്‍ ഉറച്ചുനില്‍ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റം പറയുമോ.

CKLatheef പറഞ്ഞു...

പിണറായി ആരോപണം തുടരുന്നു...

['എന്തിന്‌ ഇന്ത്യയ്‌ക്കകത്ത്‌ രണ്ടു ജമാഅത്തെ ഇസ്ലാമികള്‍ പ്രവര്‍ത്തിക്കുന്നു, ഇന്ത്യയുടെ അഖണ്ഡതയെ എന്തുകൊണ്ട്‌ നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തിന്‌ ജമാ അത്തിന്‍െറ ഉത്തരം ഇന്നുവരെ ഉണ്ടായിട്ടില്ല. കേരളത്തിനു പുറത്ത്‌ മൗദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംഘടന ഇവിടെ പറയുന്നത്‌, ``മൗദൂദിയുടെ ആശയങ്ങളും വീക്ഷണങ്ങളും ജമാ അത്ത്‌ ഒരിക്കലും അതിന്‍െറ ആശയങ്ങളും വീക്ഷണങ്ങളുമായി സ്വീകരിച്ചിട്ടില്ല'' എന്നാണ്‌. അതിനുമപ്പുറം, ``ഖൂര്‍ആനും സുന്നത്തുമാണ്‌ ജമാ അത്തിന്‍െറ പ്രവര്‍ത്തനത്തിന്‍െറ അസ്ഥിവാരം'' എന്നും അവര്‍ ആണയിടുന്നു. ഇസ്ലാമിന്‍െറ പേരില്‍ പരമത വിദ്വേഷത്തിന്‍െറ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍. മൗദൂദിയുടെ ജനനത്തിനുമുമ്പുതന്നെ ഇവിടെ ഇസ്ലാമും ഒട്ടനേകം ഇസ്ലാമിക സംഘടനകളുമുണ്ടായിരുന്നു. എന്നിട്ടും എന്തിന്‌ 1941ല്‍ മൗദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതവും അടിത്തറയും ചുവരും മേല്‍ക്കൂരയുമാക്കിക്കൊണ്ട്‌ ഇങ്ങനെയൊരു സംഘടന രൂപീകരിച്ചു? ജമാ അത്തിന്‍െറ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. `വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന്‌ യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യയ്‌ക്കുണ്ടാക്കുന്ന; ഇന്നാട്ടിന്‍െറ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത്‌ എത്രത്തോളമാകും എന്ന ചര്‍ച്ചയാണ്‌ ഉയര്‍ന്നുവരേണ്ടത്‌. ']

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമി കേവലം ഒരു മതസംഘടനയല്ല. അതിന് ഒരു രാഷ്ട്രീയ വീക്ഷണം കൂടിയുണ്ട്. രാഷ്ട്രീയത്തില്‍ അത് നിലപാട് രൂപീകരിക്കുന്നത് പ്രവര്‍ത്തന മണ്ഡലവും സാഹചര്യവും കണക്കിലെടുത്താണ്. പലപ്പോഴും ഉത്തരേന്ത്യയിലെടുക്കുന്ന തീരുമാനം പോലും കേരളത്തിന് ഫിറ്റാകാറില്ല. എന്നിരിക്കെ പ്രത്യേക അധികാരങ്ങളും അവകാശങ്ങളുമുള്ള കാശ്മീറില്‍ വിഭജനത്തോടൊപ്പം തന്നെ വ്യത്യസ്ഥന നിലപാടുള്ള ഒരു ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടുവെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ അഖണ്ഡത ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി മാനിക്കാതിരുന്നിട്ടില്ല. കാഷ്മീര്‍ ജമാഅത്തെ ഇസ്ലാമി അതിന് വിരുദ്ധമായ അഭിപ്രായമുണ്ടെങ്കില്‍ അവരാണ് അതിന് മറുപടി പറയേണ്ടത്. ഇവിടെയുള്ള രാഷ്ട്രീയ മതത്തില്‍നിന്ന് വേര്‍പ്പെടുത്തി എന്ന് പറയുന്ന കേവല മതസംഘടനകളുടെ വാക്കുകള്‍കേട്ട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടിയെക്കുറിച്ചെങ്കിലും ഓര്‍ക്കാമായിരുന്നു.

Reaz പറഞ്ഞു...

"സത്യത്തില്‍ അതിന് മറുപടിയായി എന്തൊകണ്ട് ഇന്ത്യക്കകത്ത് എന്നിങ്ങനെ രണ്ട് കമ്മ്യൂണിസ്റ്റ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തിരിച്ചു ചോദിച്ചാല്‍ മതി. പക്ഷെ അതിലൊതുക്കാതെ ഈ ബ്ലോഗില്‍ പോലും അതിന് മറുപടി പറഞ്ഞിട്ടുണ്ട്. "
= വളരെ നല്ല നിരീക്ഷണങ്ങള്‍.

"ഞാന്‍ പറയുന്നത് മറ്റൊന്നാണ്..... "
എന്ന് തുടങ്ങുന്ന പരഗ്രാഫ് പോസ്റ്റില്‍ ആവര്‍ത്തിചിട്ടുണ്ട്. തിരുത്തുമല്ലോ.

CKLatheef പറഞ്ഞു...

Reply by CKLatheef on July 27, 2010 at 4:21pm
{{{ കേരളത്തിനു പുറത്ത് മൌദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആ സംഘടന ഇവിടെ പറയുന്നത്, "മൌദൂദിയുടെ ആശയങ്ങളും വീക്ഷണങ്ങളും ജമാ അത്ത് ഒരിക്കലും അതിന്റെ ആശയങ്ങളും വീക്ഷണങ്ങളുമായി സ്വീകരിച്ചിട്ടില്ല'' എന്നാണ്. അതിനുമപ്പുറം, "ഖൂര്‍ആനും സുന്നത്തുമാണ് ജമാ അത്തിന്റെ പ്രവര്‍ത്തനത്തിന്റെ അസ്തിവാരം'' എന്നും അവര്‍ ആണയിടുന്നു. ഇസ്ളാമിന്റെ പേരില്‍ പരമത വിദ്വേഷത്തിന്റെ വിഷജ്വാല ഊതിക്കത്തിക്കുകയാണവര്‍. }}}

ഇതാണല്ലോ മറ്റൊരു ആരോപണം. കേരളത്തിന് പുറത്ത് കേരളത്തില്‍ പറയാത്ത എന്ത് ഭ്രാന്തന്‍ സമീപനമാണ് ജമാഅത്ത് സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. എന്നിട്ട് ഗവണ്‍മെന്റ് എന്ത് നിലപാടാണ് അതിനെതിരെ കൈകൊണ്ടത്. ഇതേ കുറിച്ച് മുഹമ്മദ് സൂചിപ്പിക്കുകയുണ്ടായി. മൗദൂദിയുടെ ഭ്രാന്തന്‍ സമീപനങ്ങള്‍ എന്ന് പറയുന്നത് എന്തിനെയാണ്. സുപ്രിം കോടതി ജമാഅത്തെ ഇസ്്‌ലാമിയുടെ നിരോധം റദ്ദാക്കിയത് കേരളത്തിലെ മാത്രം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ന് കരുതാനാവില്ല. ഇതൊരു അഖിലേന്ത്യ സംഘടനയാണ്. ലീഗിനെ പോലെ കേരളത്തില്‍ മാത്രമുള്ള അഖിലേന്ത്യ സംഘടനയുമല്ല. ആളുകുറവാണെങ്കിലും മറ്റേത് പ്രസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമായി ഏതാണ്ടെല്ലാ സ്റ്റേറ്റിലും അതിന് ഘടകങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലായ്‌പോയും ആര്‍.എസ്.എസിനെ നിരോധിക്കുമ്പോള്‍ തൂക്കമൊപ്പിക്കാന്‍ ജമാഅത്തിനെ നിരോധിക്കുന്നത്. ഇന്ത്യയിലെല്ലായിടത്തും പേര് പരഞ്ഞാല്‍ ഒരേ പോലെ മനസ്സിലാക്കാവുന്ന വേറെ സംഘടനയില്ല എന്നതാണ് നേര്.

മൗദൂദിയുടെ ആശയങ്ങള്‍ എന്നതല്ല ജമാഅത്ത് സ്വീകരിക്കുന്ന മാനദണ്ഡം മറിച്ച് ഖുര്‍ആനും സുന്നത്തും അത് പറഞ്ഞിട്ടുണ്ടോ എന്ന് മാത്രമാണ്. അല്ലാത്തത് ദയവായി ആരെങ്കിലും കാണിച്ചുതരിക. തിരുത്താന്‍ ജമാഅത്ത് സന്നദ്ധമാണ് എന്ന അതിന്റെ സാഹിത്യങ്ങളിലൂടെ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ വല്ല വാക്കോ പ്രവൃത്തിയോ 'പരമത വിദ്വേഷത്തിന്റെ വിഷജ്വാല' ഊതികത്തിക്കുന്നതായി ആര് കാണിച്ചുതന്നാലും ജമാഅത്ത് അത് സ്വീകരിക്കുകയും അതില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്യും. കാരണം ഒരു വശത്ത് അതിന്റെ അണികളോട് അന്യമതവിശ്വാസികളുമായി സൗഹൃദവും സമാധാനവും സ്ഥാപിക്കാന്‍ ആവശ്യപ്പെടുക മറുവശത്ത് അത് ഇസ്‌ലാമിന്റെ പേരില്‍ മുകളില്‍ പറഞ്ഞത് ചെയ്യുക. ഇത് രണ്ടും ഒരുമിച്ചു പോകില്ല. അതിനാല്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ ഒരു തെളിവിന്റെ കഷ്ണമെങ്കിലും നല്‍കുക. ഇല്ലെങ്കില്‍ ഈ ആരോപണങ്ങള്‍ ജലരേഖകളായി മാറും. ഈ ആരോപണമുന്നയിച്ചവര്‍ ചരിത്രത്തില്‍ ചിന്താശൂന്യരായ ചണ്ടികളായും വിലയിരുത്തപ്പെടും.

(8 മാസം മുമ്പ് നല്‍കിയ മറുപടികളാണിത് എന്ന് ശ്രദ്ധിക്കുക. ആരോപണങ്ങള്‍ ജലരേഖകളായി പിണറായുടെ മനസ്സിലെങ്കിലും മാറി എന്നല്ലേ ഇപ്പോഴത്തെ കമന്റുകള്‍ തെളിയിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് മുമ്പും ഞങ്ങളുമായി ചര്‍ച ചെയ്യുന്ന പതിവുണ്ട്. ഇടക്കാലത്ത് ബന്ധം അല്‍പം വശളായി ഇപ്പോള്‍ അവര്‍ അത് തുടരുന്നുവെന്ന് അദ്ദേഹം സൂചിപ്പിക്കുയുണ്ടായല്ലോ.)

ആരോപിച്ച കാര്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ അദ്ദേഹം ചര്‍ചക്ക് (രാഷ്ട്രീയമല്ല ചര്‍ചാ വിഷയം എന്നാണ് പറയുന്നത് എന്താകട്ടേ, ജമാഅത്തിന്റെ കാഴ്ചപ്പാടില്‍ രാഷ്ട്രീയം മതപരം എന്ന വിഭജനമില്ല എല്ലാം മതപരമാണ്) സന്നദ്ധമാകുമായിരുന്നില്ല. അതുകൊണ്ട് പിണറായിയെ തിരിച്ചുപറയിക്കുകയാണ് കോണ്‍ഗ്രസുകാരുടെ ലക്ഷ്യം. പക്ഷെ ജനങ്ങളില്‍ മഹാഭൂരിപക്ഷം നേതാക്കള്‍ നേരത്തെ പറഞ്ഞത് വിശ്വസിച്ചവരായതിനാല്‍ അദ്ദേഹത്തിന് ബോധ്യവന്നാലും മാറ്റിപ്പറയും എന്ന് ഒരു ശുദ്ധഗതിക്കാരനും പ്രതീക്ഷിച്ചു പോകരുത്.

CKLatheef പറഞ്ഞു...

Reply by MOHAMMED SHEREEF on July 27, 2010 at 4:23pm

It is very clear that Pinarai and CPM know that they can not come back agian in power. So they want to make kerala atmoshpere became communal voilence and strugle between each communities.

(ഇത് അന്നത്തെ കഥ, ഇന്നല്‍പം മാറിയിട്ടുണ്ട്. നേരിയ സാധ്യത കാണുന്നുണ്ട്. അതുകൊണ്ടുതന്നെ നിലപാടില്‍ മയം വന്നിട്ടുണ്ട്. ജനങ്ങള്‍ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഒരു രാഷ്ട്രീയ നേതാവിന്റെ ആരോപണങ്ങളെ സത്യസന്ധമായി ഒരിക്കലും കാണരുത്. സംഘടനാ താല്‍പര്യങ്ങളാണ് മറ്റുള്ളവരെ എങ്ങനെ കാണണം എന്ന് തീരുമാനിക്കുന്നത്.)

CKLatheef പറഞ്ഞു...

Reply by Abdul Latheef Anakkayam on July 27, 2010 at 4:31pm

{{{ 'വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യക്കുണ്ടാക്കുന്ന; ഇന്നാട്ടിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്‍ച്ചയാണ് ഉയര്‍ന്നുവരേണ്ടത്. }}}

മൗദൂദിയുടെ ദീര്‍ഘദൃഷ്ടി അദ്ദേഹത്തിന്റെ സെക്യൂലറിസവുമായി ബന്ധപ്പെട്ട വിശകലനത്തില്‍ കാണാം. മൗദൂദി വിശകലനം ചെയ്ത സെക്യൂലറിസം എന്നേ മരിച്ചു മണ്ണടിഞ്ഞു. പാശ്ചാത്യലോകത്തോ പൗരസ്ത്യലോകത്തോ അന്ന് വിശകലനം ചെയ്തത് പോലെ തീര്‍ത്തും മതവിരുദ്ധമായ ഒരു സെക്യൂലരിസം നിലനില്‍ക്കുന്നില്ല. ഇനി സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ മത്തിന് ഒരു പങ്കുമില്ലാത്ത ഒരു സെക്യൂലരിസം നിലനില്‍ക്കുന്നുണ്ടോ. 20 വര്‍ഷം കൊണ്ട് കേരളം ഭൂരിപക്ഷം മുസ്്‌ലിംകളാകും എന്ന് കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഭയപ്പെടുന്ന വിധം അത് സ്വധീനം ചെലുത്തികൊണ്ടിരിക്കുകയാണല്ലോ. മതവിരുദ്ധമായ ഒരു സെക്യൂലരിസത്തെ ജമാഅത്ത് എതിര്‍ത്തപ്പോള്‍ നിലവിലുള്ള ഇന്ത്യന്‍ സെക്യൂലരിസത്തിന്റെ എല്ലാ നല്ല മൂല്യങ്ങളുമുള്ള ഒരു പദ്ധതി പകരം വെച്ചിട്ടാണ് സെക്യൂലരിസത്തെ കുറിച്ച് ജമാഅത്ത് വല്ലതും പറഞ്ഞിട്ടുള്ളത്. അതിലേതായാലും കമ്മ്യൂണിസത്തേക്കാള്‍ മതങ്ങള്‍ക്ക് ആശ്വാസമരുളുന്നതാണ് അത് എന്ന് കാണാന്‍ അതികം പഠനം നടത്തേണ്ടതില്ല.

ധൈര്യമുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ജമാഅത്തുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചര്‍ചക്ക് തയ്യാറാകണം.

(രാഷ്ട്രീയമല്ലാത്ത ഒരു കാര്യമാണ് ജമാഅത്തു അമീറുമായി പിണറായി ചര്‍ച ചെയ്തത് എന്ന് പിണറായി പറയുന്നു. ഞാന്‍ സംശയിക്കുന്നു. ജമാഅത്തിനെ സംബന്ധിച്ച് മതപരമായ ഈ സെക്യൂലരിസത്തെക്കുറിച്ചാണോ എട്ട് മാസത്തിന് ശേഷം ഇപ്പോള്‍ സംസാരിച്ചത് എന്ന്. എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.

പ്രിയ കോണ്‍ഗ്രസുകാരേ, ഈ ചര്‍ചയില്‍ നിങ്ങളെന്തിന് വെപ്രാളം കാണിക്കണം.)

CKLatheef പറഞ്ഞു...

Reply by CKLatheef on July 27, 2010 at 4:39pm

{{{ മൌദൂദിയുടെ ജനനത്തിനുമുമ്പുതന്നെ ഇവിടെ ഇസ്ളാമും ഒട്ടനേകം ഇസ്ളാമിക സംഘടനകളുമുണ്ടായിരുന്നു. എന്നിട്ടും എന്തിന് 1941ല്‍ മൌദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതവും അടിത്തറയും ചുവരും മേല്‍ക്കൂരയുമാക്കിക്കൊണ്ട് ഇങ്ങനെയൊരു സംഘടന രൂപീകരിച്ചു?}}}

മതങ്ങള്‍ തന്നെ തകര്‍ക്കപ്പെടേണ്ടതാണെന്ന് കരുതുന്നവരോട് ജമാഅത്തിന്റെ രൂപീകരണ കാരണം എങ്ങനെ പറഞ്ഞുകൊടുക്കും. നിലവിലെ ഇസ്ലാം അവര്‍ക്ക് തൃപ്തികരമായിരുന്നോ എന്ന് ആദ്യം അവര്‍ പറയട്ടേ. പിന്നെ മൗദൂദിയുടെ പ്രവര്‍ത്തനങ്ങളും ലിഖിതങ്ങളുമാണ് ജമാഅത്തിന്റെ അടിത്തറയും ചുമരുമെന്ന് രൂപീകരണവേളയില്‍ അദ്ദേഹം പോലുമോ അതിന് ശേഷം ജമാഅത്തിലാരുമോ പറഞ്ഞിട്ടില്ല എന്ന മാത്രമല്ല അന്നേ ജമാഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യയാണെന്നും പറഞ്ഞിട്ടുണ്ട്. താര്‍പര്യമുണ്ടെങ്കില്‍ ജമാഅത്തിന്റെ രൂപീകരണ പശ്ചാതലം ഒന്ന് പഠിക്കുക. പ്രസക്തി ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും.

{{{ ജമാ അത്തിന്റെ നേതാക്കള്‍ അവകാശപ്പെടുന്നതല്ല ആ സംഘടനയുടെ തനിസ്വരൂപം. }}}

പിന്നെ ആര് പറയുന്നതാണ് തനി സ്വരൂപം?. ഹമീദ് ചേന്ദമംഗലൂരോ? എം.എന്‍. കാരശേരിയോ? അസ്സലായി എന്നാല്‍ ഇതുപോലെ വിഢിത്തങ്ങള്‍ എഴുന്നള്ളിക്കാന്‍ നല്ല സൗകര്യമായിരിക്കും.:)

ജമാഅത്തെ ഇസ്ലാമി രൂപീകരണ പശ്ചാതലം.

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 5:39pm

>>>'വരാന്‍ പോകുന്ന കാലത്തില്‍ സെക്കുലറിസത്തിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല' എന്നു പ്രവചിക്കുന്ന ഒരു സംഘടന മതനിരപേക്ഷ ഇന്ത്യക്കുണ്ടാക്കുന്ന; ഇന്നാട്ടിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന വിപത്ത് എത്രത്തോളമാകും എന്ന ചര്ച്ചയയാണ് ഉയര്ന്നു വരേണ്ടത്....’<<<

['ചിന്തിക്കുകയും കാര്യങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കുകയും ഒക്കെ ചെയ്യുന്നവർ എന്നു മേനി നടിക്കുന്ന സഖാക്കളുടെ നേതാവിനു പോലും ലീഗുകാരും മുജാഹിദുകളും സുന്നികളുമൊക്കെ പ്രയോഗിച്ചു തുരുമ്പിച്ച ഈ വാളു തന്നെ വേണ്ടി വന്നു ജമാഅത്തിനെ അടിക്കാൻ. സഖാവേ സെക്യുലരിസത്തെ പറ്റി ആ പറഞ്ഞത്‌ 100 ശതമാനം ശരിയല്ലേ?. മത നിരാസത്തിനു പകരം മത നിരപേക്ഷതയാണു ഇന്ത്യൻ സെക്യുലരിസം എന്നു നാം തീരുമാനിക്കാനുള്ള കാരണം തന്നെ ആ സെക്യുലരിസത്തിന്റെ അംഗവൈകല്യം കാരണമല്ലേ? ജമാഅത്തു മാത്രമല്ല ഗാന്ധിജിയും ആ സെക്യുലരിസത്തെപറ്റി പറഞ്ഞത്‌ ഇതു തന്നെ ആണല്ലോ. പിണറായി പറഞ്ഞ ഉദ്ധരണി ഇന്ത്യൻ മത നിരപേക്ഷതയെ പറ്റി അല്ല എന്നു പിണറായിക്കറിയാഞ്ഞിട്ടല്ല. പക്ഷെ സാഹചര്യം അദ്ദേഹത്തെകൊണ്ടു വിഡ്ഢിവേഷം കെട്ടിക്കുന്നു എന്നു മാത്രം. സഖാവു കിനാക്കാണുന്ന സെക്യുലരിസം നടപ്പാക്കാൻ നോക്കിയാൽ എങ്ങിനിരിക്കും എന്നു കൂടി പരിശോധിക്കണമല്ലോ. സോവിയറ്റ് യൂണിയൻ തകർച്ചയോടെ കമ്മ്യൂണിസ്റ്റ് ചീട്ടു കൊട്ടാരങ്ങൾ ഒന്നൊന്നായി തകർന്നു വീണപ്പോൾ സഖാക്കൾ അടിച്ചൊതുക്കി ഉണ്ടാക്കിയെടുത്ത മതമില്ലാസെക്യുലരിസം അപ്രത്യക്ഷമായി, പകരം മത വിശ്വാസം ആയിരം മടങ്ങു വീറോടെ തിരിച്ചു വന്നു. അതാണു മനുഷ്യനു പറ്റിയ സെക്യുലരിസമല്ല പാശ്ചാത്യന്റേത് എന്നു പറയാൻ കാരണം.]

CKLatheef പറഞ്ഞു...

പിണറായി തന്റെ ആരോപണം തുടരുന്നു...

['ജമാ അത്തെ ഇസ്ലാമിയുമായും അതിന്‍െറ പരമത വിദ്വേഷപരവും കാപട്യപൂര്‍ണ്ണവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്‍ക്ക്‌ ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്‍ട്ടിയാണ്‌ സിപിഐ എം. മതത്തെ രാഷ്‌ട്രീയത്തിന്റെ തലത്തിലേക്ക്‌ കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്‍ട്ടി വിയോജിക്കുന്നു. സിപിഐ എം പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ``...മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക്‌ വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്‍െറയും അനുഷ്‌ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്‌ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്‌ട്രത്തിന്‍െറ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ്‌ പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്‌.'' (പാര്‍ടി പരിപാടി, 5.8)]

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 6:11pm

{{ജമാ അത്തെ ഇസ്ളാമിയുമായും അതിന്റെ പരമത വിദ്വേഷപരവും കാപട്യപൂര്ണടവുമായ സമീപനവുമായും പൊരുത്തപ്പെട്ടുപോകാന്‍ സിപിഐ എമ്മിനെന്നല്ല, മത നിരപേക്ഷതയില്‍ വിശ്വാസമര്പ്പിതക്കുന്ന ഒരു കക്ഷിക്കും ആവില്ല. ഏതു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ജനങ്ങള്ക്ക്് ജീവിക്കുന്നതിനുള്ള അവകാശത്തിനായി പോരാടുന്ന പാര്ടിായാണ് സിപിഐ എം. മതത്തെ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി അടിസ്ഥാനപരമായിത്തന്നെ പാര്ടി് വിയോജിക്കുന്നു.}}


ജമാ‌അത്ത് പിച്ച വെച്ചു നടന്നതു തന്നെ സാമുദായിക, വർഗ്ഗീയ പക്ഷപാതിത്തങ്ങളോട് ആശയപരമായി യുദ്ധം ചെയ്തു കൊണ്ടാണെന്ന് പിണറായിയെപ്പോലൊരാൾ പഠിച്ചിട്ടില്ലെങ്കിൽ ബാക്കി സഖാക്കളുടെ കാര്യം എന്താവും!. പരമത വിദ്വേഷമുള്ളതുകൊണ്ടാണോ ഇന്ത്യയിൽ മുൻമാതൃക ഇല്ലാതിരിക്കെ ജമാ‌അത്ത് നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങളുടെ ഉൽഘാടനത്തിന് ഇതര മത വിശ്വാസികളെ വിളിച്ച് പങ്കുടുപ്പിക്കാൻ ധൈര്യം കാണിച്ചതും വിമർശനങ്ങൾ ഏറ്റു വാങ്ങിയതും? ഇതര മത വിശ്വാസികളുടെ അഘോഷവേളകളിൽ അവരോടൊപ്പം സന്തോഷം പങ്കിടാൻ ജമാ‌അത്ത് മുതിരുമ്പോൾ പിണറായിയുടെ സ്വന്തം സുന്നിഗ്രൂപ്പ് അടക്കമുള്ള സാമ്പ്രദായിക സംഘടനകൾ എന്തു നിലപാടാണ് എടുക്കാറുള്ളത്‌?. ജമാ‌അത്ത് നടത്തുന്ന ജനസേവന പ്രവർത്തനങ്ങൾ മതാടിസ്ഥാനത്തിൽ വേർതിരിവു കാണിച്ചിട്ടാണോ?. മതത്തെ രാഷ്ട്രീയത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുന്ന സംഘടനകളും പ്രവണതകളുമായി സി.പി.എം. വിയോജിക്കുന്നു എന്നത് ആടിനെ പട്ടിയാക്കിവേണോ പ്രാവർത്തികമാക്കാൻ?. അല്ലെങ്കിൽ തന്നെ ആ വിയോജിപ്പ് ഒരു അഭിമാനകരമായ കാര്യമാണോ എന്നത് വേറെ ചർച്ച ചെയ്യേണ്ട കാര്യമാണ്. അത്മാർത്ഥമായി മതസൌഹാർദ്ദം നിലനിർത്താൻ പാടുപെടുന്ന ജമാ‌അത്തിനെ വികലമായി അവതരിപ്പിക്കുന്ന പിണറായി തന്നെയല്ലേ മതവിശ്വാസികളെ അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന്‌ മൈക് ഓഫാക്കാതെ പാർട്ടിക്ലാസ് കൊടുത്ത് ഇളിഭ്യനായത്!]

CKLatheef പറഞ്ഞു...

പിണറായിയുടെ ആരോപണം തുടരുന്നു...

['ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും മതരാഷ്‌ട്രവാദം മുന്നോട്ടുവയ്‌ക്കുന്ന സംഘടനകളുടെ സമീപനത്തെ തുറന്നുകാണിക്കേണ്ട രാഷ്‌ട്രീയ ഉത്തരവാദിത്വം പാര്‍ടി ഏറ്റെടുക്കുന്നു. മതരാഷ്‌ട്രവാദവും മതവിശ്വാസവും രണ്ടും രണ്ടാണ്‌. അതുകൊണ്ടാണ്‌ മതവിശ്വാസികള്‍ തന്നെ ഇത്തരം രാഷ്‌ട്ര സങ്കല്‍പ്പങ്ങള്‍ക്കെതിരായി നിലകൊള്ളുന്നത്‌. സംഘപരിവാറിനെപ്പോലെതന്നെ മത രാഷ്‌ട്ര സങ്കല്‍പ്പമാണ്‌ ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്നത്‌. രാഷ്‌ട്രത്തിലെ എല്ലാ പൗരന്മാര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവസരത്തിനായാണ്‌ സിപിഐ എം നിലകൊള്ളുന്നതെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്ക്‌ മുസ്ലീങ്ങളല്ലാത്തവര്‍ രണ്ടാംകിട പൗരന്മാരാണ്‌. ``ദൈവിക രാഷ്‌ട്ര''ത്തിനകത്ത്‌ കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ നീതി. ഏതു രാജ്യത്തെയും ന്യൂനപക്ഷ സംരക്ഷണം കമ്മ്യൂണിസ്റ്റുകാരുടെ സുപ്രധാന അജണ്ടയാണ്‌. ``ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്‍മ്മ പ്രധാനമായ വശമാണ്‌ ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' എന്നതാണ്‌ പാര്‍ട്ടി നയം.']

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 7:09pm

{{സംഘപരിവാറിനെപ്പോലെതന്നെ മത രാഷ്ട്രസങ്കല്പ്പതമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രത്തിലെ എല്ലാ പൌരന്മാര്ക്കും തുല്യതയോടെ ജീവിക്കാനുള്ള അവസരത്തിനായാണ് സിപിഐ എം നിലകൊള്ളുന്നതെങ്കില്‍ ജമാഅത്തെ ഇസ്ളാമിക്ക് മൌദൂദിയുടെ സങ്കല്പ്പ ഘടനയ്ക്കുള്ളില്‍ അല്ലാത്ത മുസ്ളിങ്ങള്പോൌലും രണ്ടാംകിട പൌരന്മാരാണ്. "ദൈവീക രാഷ്ട്ര''ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ളാമിയുടെ നീതി.}}

1, സംഘ്പരിവാർ വംശീയാധിപത്യമാണ് മുന്നോട്ടു വെക്കുന്നത്. അതു സാധിച്ചെടുക്കാൻ മതത്തെ ദുരുപയോഗം ചെയ്യുന്നു. അദ്വാനിയടക്കമുള്ള പരിവാർ നേതാക്കൾ മത മൂല്യങ്ങളെയും നീതിബോധത്തെയും തരിമ്പും വിലകല്പിക്കാത്തത് ദൈവഭയം ഇല്ലാത്തതു കൊണ്ടാണ്. ഇതു തന്നെയായിരുന്നു മുസ്ലിം സമുദായത്തെ അധികാരത്തിനു വേണ്ടി ദുരുപയോഗം ചെയ്ത് രാജ്യം പകുത്തു പോയ ജിന്നയെപ്പോലുള്ളവരുടെ ജീവിതത്തിന്റെയും അവസ്ഥ. ജിന്ന കറകളഞ്ഞ മതേതരവാദി ആയിരുന്നു. അത്തരക്കാർക്കു മാത്രമേ അധികാരത്തിനു വേണ്ടി ദൈവത്തെ മറന്ന് രക്തപ്പുഴകൾ സ്ര്ഷ്ടിച്ച് സിംഹാസനം കൈക്കലാക്കാൻ മനസ്സുവരൂ. യഥാർത്ത മത വിശ്വാസം പകരം വെച്ചല്ലാതെ മതം തന്നെ തള്ളിക്കളഞ്ഞ് ഇതിനു പരിഹാരം സാധ്യമല്ല. കാരണം മതം മനുഷ്യനു കയ്യൊഴിക്കാൻ കഴിയില്ല. കള്ളനോട്ടിനു പകരം ഒറിജിനൽ ജനങ്ങളെ മനസ്സിലാക്കി കൊടുക്കുകയാണ്, അല്ലാതെ നോട്ടുതന്നെ വലിച്ചെറിയാൻ പറയുകയല്ല പോംവഴി.

2, ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്നത് മതരാഷ്ട്രവാദം അല്ല. മതപുരോഹിതന്മാരുടെ സർവ്വാധിപത്യമാണു മതരാഷ്ട്ര വാദം. ദൈവത്തിന്റെ പരമാധികാരത്തിനു കീഴിലെ ജനങ്ങളുടെ സ്വയംനിർണ്ണയാവകാശം എന്നു വേണമെങ്കിൽ ജമാഅത്തു കാഴ്ച്ചപ്പാടിനെ മനസ്സിലാക്കാം. ഇതിനു പക്ഷേ ആദ്യം ദൈവത്തെ നിർവ്വചിക്കേണ്ടി വരും. അത്തരം ചർച്ചകൾക്കു സി.പി.എം. ധൈര്യം കാണിക്കണം. പുറത്തു ദൈവമില്ലെന്നു നടിക്കുകയും വീട്ടിൽ രഹസ്യമായി പൂജാമുറി ഉണ്ടാക്കി കാര്യം നടത്തുകയും, വിവാദമാകുമ്പോൾ ‘കുറ്റം’ ഭാര്യയുടെ തലയിൽ ഇട്ടു പല്ലിളിക്കുകയും ചെയ്യാൻ മാത്രം ഒളിച്ചുവെക്കേണ്ട ഒന്നല്ല യഥാർത്ത ദൈവം. ആ ദൈവമാണു അബൂബക്കറിനെയും ഉമറിനെയുമൊക്കെ ലോകത്തിനു സമ്മാനിച്ചത്. പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണം എത്ര മാത്ര്കാപുരുഷന്മാരെ നൽകി?

{{ജമാഅത്തെ ഇസ്ളാമിക്ക് മൌദൂദിയുടെ സങ്കല്പ്പൽഘടനയ്ക്കുള്ളില്‍ അല്ലാത്ത മുസ്ളിങ്ങള്പോ്ലും രണ്ടാംകിട പൌരന്മാരാണ്. "ദൈവീക രാഷ്ട്ര''ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ളാമിയുടെ നീതി.}}

3,‘ഇവിടെ എല്ലാവരും തുല്ല്യരാണ് – ചിലർ ചിലരെക്കാൾ തുല്യരാണ്’ എന്നു കഴുത്തിൽ തലകാണില്ല എന്ന ഭയപ്പാടോടെ ലോകത്തോട്‌ പറഞ്ഞ വിദ്വാൻ അതു പറഞ്ഞത് ഇസ്‌ലാമിക വ്യവസ്ഥയെപറ്റിയാണോ?. കമ്മ്യൂണിസം തകർന്നു വീഴുമ്പോൾ ജനങ്ങൾ തെരുവിൽ ആനന്ദ നൃത്തം ചെയ്യുകയായിരുന്നു. അതേ സമയം ചരിത്രത്തിൽ ഇസ്‌ലാമിക വ്യവസ്ഥിതി വിടവാങ്ങുമ്പോഴൊക്കെ കണ്ണീർ വാർക്കുന്ന ജനങ്ങളെയാണു കാണുക. മറിച്ചൊരു അനുഭവം പോലും ഇല്ല. അന്യമതസ്ഥർ പോലും ഇസ്‌ലാമിക വ്യവസ്ഥിതി മാറി റോമൻ ആധിപത്യം വരുന്നത് തടയാൻ ശ്രമിച്ച ചരിത്രമൊക്കെ ഇസ്‌ലാമിനുണ്ട്.

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 7:24pm

{{"ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മര്മട പ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ'' എന്നതാണ് പാര്ടിത നയം. ന്യൂനപക്ഷ വര്ഗീ്യത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമര്ത്തരപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസ്സപ്പെടുത്തുകയുംചെയ്യുന്നു.}}

['സി.പി.എം അടക്കമുള്ള ഇടതു പ്രസ്ഥാനങ്ങൾ രജ്യത്തിനു നൽകിയ നന്മകളെ ജമാ‌അത്ത് ഒരിക്കലും അംഗീകരിക്കാതിരുന്നിട്ടില്ല. ജമാ‌അത്ത് അല്ല സി.പി.എം ആണു മാറിയത്. ആ മാറ്റം ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണു സി.പി.എം ഇപ്പോൾ അമേരിക്കൻ-ഇസ്‌റായേൽ-സംഘ്പരിവാർ വാദങ്ങൾ കടമെടുത്ത് ജമാ‌അത്ത് വേട്ടക്കിറങ്ങിയിരിക്കുന്നത്. പുലിപ്പുറത്ത് യാത്ര ചെയ്യാനുള്ള സുഖം പുലിയുടെ വയറ്റിൽ കിടക്കുമ്പോഴും സി.പി.എമ്മിനു കിട്ടുമോ അന്ന്‌ അലോചിക്കാൻ ഉത്തരവാദപ്പെട്ട ആരുമില്ലേ ആ പാർട്ടിയിൽ?]

CKLatheef പറഞ്ഞു...

പിണറായിയുടെ ആരോപണം..

['ഇന്ത്യന്‍ ദേശീയതയെ ജമാ അത്തെ ഇസ്ലാമിഅംഗീകരിക്കുന്നില്ല. ദേശീയമായ രാഷ്‌ട്രസങ്കല്‍പ്പങ്ങളെ തകര്‍ക്കുക എന്നത്‌ സാമ്രാജ്യത്വത്തിന്റെ കമ്പോള താല്‍പര്യത്തിലധിഷ്‌ഠിതമായ വര്‍ത്തമാനകാല അജണ്ടയാണ്‌. ദേശീയ രാഷ്‌ട്രങ്ങളെ തകര്‍ത്ത്‌ കൊച്ചു കൊച്ചു രാഷ്‌ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന്‌ അനുഗുണമായ തരത്തില്‍ ദേശീയതയ്‌ക്ക്‌ എതിരെ നിലപാടെടുക്കുകയാണ്‌ ജമാഅത്തെ ഇസ്ലാമി. ഈ നയത്തില്‍ നിന്നുകൊണ്ടാണ്‌ കാശ്‌മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക്‌ പിന്തുണ നല്‍കുന്നതിനും ഇവര്‍ തയ്യാറാകുന്നത്‌.']

CKLatheef പറഞ്ഞു...

Reply by mohamed manjeri on July 27, 2010 at 7:51pm

{{ഇന്ത്യന്‍ ദേശീയതയെ ജമാഅത്തെ ഇസ്ളാമി അംഗീകരിക്കുന്നില്ല. ദേശീയമായ രാഷ്ട്രസങ്കല്പ്പ ങ്ങളെ തകര്ക്കു ക എന്നത് സാമ്രാജ്യത്വത്തിന്റെ കമ്പോള താല്പ്പസര്യത്തിലധിഷ്ഠിതമായ വര്ത്ത മാനകാല അജന്ഡജയാണ്. ദേശീയ രാഷ്ട്രങ്ങളെ തകര്ത്ത് കൊച്ചു കൊച്ചു രാഷ്ട്രങ്ങളാക്കുക എന്നതാണവരുടെ ഇംഗിതം. അതിന് അനുഗുണമായ തരത്തില്‍ ദേശീയതയ്ക്ക് എതിരെ നിലപാടെടുക്കുകയാണ് ജമാഅത്തെ ഇസ്ളാമി.}}

ദേശീയ ബോധം രാജ്യസ്നേഹത്തിന്റെ ഭാഗമാണ്. രാജ്യസ്നേഹം മുസ്ലിമിനു വിശ്വാസത്തിന്റെ ഭാഗവും. രാജ്യത്തെ ഒറ്റുക്കൊടുക്കുന്നവനെ ഇസ്ലാമോ ജമാഅത്തോ വെച്ചു പൊറുപ്പിക്കില്ല. “ശരിയായാലും തെറ്റായാലും എന്റെ രാജ്യം” എന്ന സിദ്ധാന്തത്തെ നീതിബോധം മുറുകെ പിടിക്കാൻ ആവർത്തിച്ചാവർത്തിച്ച് ഉണർത്തുന്ന ഖുർആന്റെ അനുയായികൾക്കാവില്ല. ശരിയുടെ ഭാഗത്ത് നിൽക്കുന്ന ഒരു ദേശം സ്വപ്നംകാണുന്ന ദേശീയതയാണു ജമാഅത്തിന്റേത്. സംഘ്പരിവാറിനു മുമ്പേ നീതിബോധമുള്ള ഈ ദേശീയത അംഗീകരിക്കാൻ പറ്റിയിരുന്നില്ല. അക്കൂട്ടത്തിൽ കസേരയിട്ട് ഇരിക്കാൻ വെമ്പൽ കൊള്ളുന്ന പിണറായി സ്വന്തം പാർട്ടിയുടെ ദേശീയ കാഴ്ച്ചപ്പാടും ദേശസ്നേഹവും ഒന്നു ക്ലാസെടുത്തു തരുമോ?. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടെതെന്നും പറയുന്ന ആ ദേശസ്നേഹം ഇന്നും മാറിയിട്ടില്ലെന്നതിനു ചൈനയുടെ കടന്നു കയറ്റങ്ങളോടുള്ള പാർട്ടി മൌനം തന്നെ തെളിവല്ലേ? അതിനും മുമ്പ് സ്വാതന്ത്ര്യസമരകാലത്തൊക്കെ പാർട്ടി കാണിച്ച ദേശസ്നേഹം മുഴുവൻ ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുണ്ടല്ലോ.

{{ഈ നയത്തില്‍ നിന്നുകൊണ്ടാണ് കശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്ക്ക് പിന്തുണ നല്കുനന്നതിനും ഇവര്ത യ്യാറാകുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ളാമിക രാഷ്ട്രസ്ഥാപനം ക്ഷിപ്രസാധ്യമല്ല എന്നതിനാല്‍ ദീര്ഘറകാല അജന്ഡകയുടെ ഭാഗമായി ആശയരംഗത്ത് വലിയതോതില്‍ ഇടപെടുകയാണ് ജമാഅത്ത്.}}

കാശ്മീരിലെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടാൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറി ഇതാണോ ചെയ്യുക?. എങ്കിൽ അതു പിണറായിക്കു രാജ്യസ്നേഹം തരിമ്പുപോലും ഇല്ല എന്നതിനു മതിയായ തെളിവല്ലേ?. ജമാഅത്തുകാരന്റെ രാജ്യസ്നേഹം രഹസ്യവും പരസ്യവും അറിയുന്ന ഒരു ദൈവത്തെ ബോധിപ്പിക്കാനാണ്, അല്ലാതെ നാട്ടുകാരെ കാണിക്കാൻ കപടമായി കൊണ്ടു നടക്കുന്നതല്ല.

ദീർഘകാല അജണ്ട സി.പി.എം എന്ന പാർട്ടിക്കുള്ളതു കൊണ്ടല്ലേ ജനാധിപത്യ മാർഗ്ഗത്തിലൂടെ ഇന്ത്യയെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആക്കാൻ വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ വിപ്ലവ പാത കയ്യൊഴിഞ്ഞത്. ജനാധിപത്യ മാർഗ്ഗത്തിലൂടെ ആശയപ്രചരണം നടത്തുന്നതും ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മാത്രം വ്യവസ്ഥാമാറ്റം എന്നു തീരുമാനിക്കുകയും ചെയ്യുന്നത് മാന്യതയല്ലേ? അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?.

CKLatheef പറഞ്ഞു...

പിണറായിയുടെ ആരോപണം..

['ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ലാമിക രാഷ്‌ട്രസ്ഥാപനം ക്ഷിപ്രസാധ്യമല്ല എന്നതിനാല്‍ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി ആശയരംഗത്ത്‌ വലിയതോതില്‍ ഇടപെടുകയാണ്‌ ജമാ അത്ത്‌. കേരളത്തില്‍ അവര്‍ക്ക്‌ രണ്ട്‌ പ്രസിദ്ധീകരണങ്ങളുണ്ട്‌. പ്രബോധനവും മാധ്യമവും. പ്രബോധനം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകളെ നേരിട്ട്‌ പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്‍െറ ആട്ടിന്‍തോലണിഞ്ഞാണ്‌ ജമാ അത്ത്‌ അജണ്ടകള്‍ കടത്തിക്കൊണ്ടുവരുന്നത്‌. ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്ന`ദൈവിക രാഷ്‌ട്രം' രാഷ്‌ട്രം സ്ഥാപിക്കുന്നതിന്‌ പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപക്ഷ രാഷ്‌ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമാണ്‌. അത്തരം രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്നത്‌ സ്വാഭാവികമായിത്തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രധാന അജണ്ടയാണ്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ശരിയായ വിപ്ലവ കാഴ്‌ചപ്പാട്‌ നിലനില്‍ക്കുന്നില്ല എന്നുദ്‌ഘോഷിക്കാന്‍ അറുപിന്തിരിപ്പന്‍ ആശയാടിത്തറയില്‍ നില്‍കുന്ന ജമാ അത്തിന്‍െറ മാധ്യമം തയാറാകുന്നതില്‍തന്നെ കാപട്യം പുറത്തുവരുന്നുണ്ട്‌. വിപ്ലവ കാഴ്‌ചപ്പാട്‌ ഉള്ളവരും അടിസ്ഥാന ജനവിഭാഗങ്ങളെ സ്‌നേഹിക്കുന്നവരും കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തില്‍നിന്ന്‌ പിന്മാറണം എന്ന തരത്തിലുള്ള ആഹ്വാനവും ജമാ അത്ത്‌ ഉയര്‍ത്തി. ഈ പ്രചരണത്തിന്‌ സമാന്തരമായി സാമ്രാജ്യത്വത്തിനും അതിന്റെ രീതികള്‍ക്കുമെതിരായി യുവാക്കളെ രംഗത്തിറക്കുക എന്ന മുദ്രാവാക്യവുമായി `സോളിഡാരിറ്റി' എന്ന യുവജനസംഘടനയെ ജമാഅത്തെ ഇസ്ലാമി രംഗത്തിറക്കി.']

CKLatheef പറഞ്ഞു...

Reply by CKLatheef on July 27, 2010 at 8:40pm

{{{ കേരളത്തില്‍ അവര്‍ക്ക് രണ്ട് പ്രസിദ്ധീകരണങ്ങളുണ്ട്. പ്രബോധനവും മാധ്യമവും. പ്രബോധനം ജമാഅത്തെ ഇസ്ളാമിയുടെ അജന്‍ഡകളെ നേരിട്ട് പ്രസരിപ്പിക്കുന്നുവെങ്കില്‍ മാധ്യമം പത്രവും വാരികയും പുരോഗമനത്തിന്റെ ആട്ടിന്‍തോലണിഞ്ഞാണ് ജമാ അത്ത് അജന്‍ഡകള്‍ കടത്തിക്കൊണ്ടുവരുന്നത്.}}}

ഇങ്ങനെ തരം തിരിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടേ. സത്യം അതല്ല. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണ്. സംഘടനാപരമായ ലേഖനങ്ങള്‍ വാര്‍ത്തകള്‍, അതിന്റെ ഔദ്യോഗിക നിലപാടുകള്‍, നേതൃത്വത്തിന് അനുയായികളോടുള്ള നിര്‍ദ്ദേശങ്ങള്‍, അതിന്റെ പ്രവര്‍ത്തകരെ മാത്രം ബാധിക്കുന്ന വിഷയങ്ങള്‍, അതിന്റെ ആദര്‍ശങ്ങളെയും നിലപാടുകളെയും വിശദീകരിക്കുന്ന പഠനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് മുഖപത്രം പ്രസിദ്ധീകരിക്കുന്നത്.

എന്നാല്‍ ജമാഅത്ത് വര്‍ത്തമാന പത്രം അതിന് കീഴില്‍ പ്രസിദ്ധീകരിക്കാനുള്ള സാഹചര്യം വേറെയാണ്. നീതിയുടെയും സത്യത്തിന്റെയും അംശം വാര്‍ത്തകളില്‍ കുറഞ്ഞുവെന്ന് മാത്രമല്ല, കടുത്ത ഇസ്‌ലാം വിരോധം പത്രങ്ങളുടെ മുഖമുദ്രയാവുകയും ചെയ്ത ദശാസന്ധിയില്‍ അതേറ്റെടുത്ത് ദൗത്യമായിരുന്നു. വാര്‍ത്തകളില്‍ സത്യസന്ധതയുംനിഷ്പക്ഷതയും പുലര്‍ത്തുന്ന ഒരു പത്രം. അത് ജനങ്ങള്‍ തങ്ങളുടെ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. ഇന്നും എല്ലാ അരോപണങ്ങളെയും അതിജീവിക്കുന്നത് അത് വാര്‍ത്തകളില്‍ പുലര്‍ത്തുന്ന അതുല്യമായ നീതിയും സത്യസന്ധതയും കാരണമാണ്; 'മറിച്ച് നേരറിയാന്‍ നേരത്തെ അറിയാന്‍ ' എന്ന മുദ്രാവാക്ക്യം മുഴക്കുന്ന പത്രം കക്കോടി സംഭവം റിപ്പോര്‍ട്ട് ചെയ്ത സംഭവം നാം കണ്ടതാണ്. ഈ കളവ് പുറത്ത് കൊണ്ടുവരുന്നു എന്നത് തന്നെയാണ് മാധ്യമം പത്രത്തിനെതിരെ തിരിയാന്‍ ഇവിടെ പ്രേരണയാകുന്നത്.

മാധ്യമത്തിലൂടെ എന്ത് അജണ്ടയാണ് ഇവിടെ കടത്തികൊണ്ടുവരുന്നത്. ഇത്ര ഉദ്‌ബോധനങ്ങള്‍ നടത്തിയിട്ടും ജനങ്ങള്‍ അതിനെ കൈവിടാത്തതെന്താ എന്നൊക്കെ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ജമാഅത്തിന് ഒളിഞ്ഞും തെളിഞ്ഞു ഒരൊറ്റ അജണ്ടയെ ഉള്ളൂ. ഉണ്ടാവാന്‍ പാടുള്ളൂ. അത് നന്മയുടെ സംസ്ഥാപനവും തിന്‍മയുടെ നിരാകരണവുമാണ്. അതിന്റെ പ്രവര്‍ത്തനങ്ങളൊക്കെ അതിന് വേണ്ടിയാണ്. അതിനാല്‍ നന്മയെ സ്‌നേഹിക്കുന്നവര്‍ അതിനെ സ്‌നേഹിക്കുകയും തിന്മയെ സ്‌നേഹിക്കുന്നവര്‍ അതിനോട് ശത്രുത പുലര്‍ത്തുകയും ചെയ്യുന്നു.

ഇവിടെ ഒരു തോലും അണിയാത്ത വല്ല സംഘടനയുമുണ്ടെങ്കല്‍ അത് ജമാഅത്തെ ഇസ്‌ലാമിയാണ്. അതിന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. തുറന്ന പുസ്തകം. ഒരു വിധ നിഗുഢതകളുമില്ല. ഒന്നും അത് മറച്ചുവെച്ചിട്ടില്ല. ഇനി അവസരം വരുമ്പോള്‍ പുറത്തെടുക്കാന്‍ വെച്ച ലക്ഷ്യങ്ങളൊന്നും അതിന് വേറെയില്ല. ഇപ്പോഴതിനെ ആട്ടിന്‍ തോലണിഞ്ഞതായിട്ടാണ് പിണറായി അടക്കമുള്ളവര്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ അതിനുള്ളില് ഒരു ചെന്നായ ഉണ്ടെന്ന് വിചാരിച്ച് ഉറക്കം കളയാതിരിക്കലാണ് ബുദ്ധി. അതിന്റെ പിന്നിലുള്ള ചെന്നായയെ കണ്ടെത്താന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെങ്കില്‍ ഏതാണ് ആ ചെന്നായ എന്നറിയാന്‍ പ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടാകും. കാരണം കാപട്യം കാണിക്കരുതെന്ന് ഉറച്ച് വിശ്വസിക്കുകയും അതില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്ന ഒരു കൂട്ടം അണികളാണ് അതിന് പിന്നിലുള്ളത്.

CKLatheef പറഞ്ഞു...

Reply by CKLatheef on July 27, 2010 at 9:33pm

{{{ ജമാഅത്തെ ഇസ്ളാമി ഉദ്ദേശിക്കുന്ന'ദൈവീക രാഷ്ട്രം' സ്ഥാപിക്കുന്നതിന് പ്രധാന തടസ്സം ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്.}}}

ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം വെക്കുന്നത് ദൈവിക രാഷ്ട്രം സ്ഥാപിക്കുക എന്നതല്ല. അതിന്റെ അത്യന്തിക ലക്ഷ്യവും അതല്ല. ഇഖാമത്തുദ്ദീന് ആണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യം. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അത് ഉദ്ദേശിച്ചു തന്നെയാണ്. അത് വിശുദ്ധഖുര്‍ആന്‍ സത്യവിശ്വാസികള്‍ക്ക് നിയമമാക്കിയതാണ് അതില്‍നിന്ന് മാറിനില്‍ക്കാന്‍ സാധ്യമാകുന്നത്ര സത്യവിശ്വാസി കടപ്പെട്ടവനാണ്. മനുഷ്യന്റെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ദൈവം മനുഷ്യര്‍ക്കായി തൃപ്തിപ്പെട്ടുനല്‍കിയ നിയമവ്യവസ്ഥ (ദീന്‍) സ്ഥാപിക്കുക എന്നതാണ് അത്. അതിന്റെ ക്രമം ഇവിടെ വിവരിച്ചതുതന്നെ. ഇതിനിടയില്‍ എങ്ങനെയെങ്കിലും ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കലാണ് ജമാഅത്തിന്റെ മുഖ്യലക്ഷ്യമെന്ന് വിമര്‍ശകരുടെ വാദം ഏറ്റുപിടിക്കുകയാണ് പിണറായി ചെയ്യുന്നത്. ഇഖാമത്തുദ്ദീനിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് തടസ്സങ്ങളൊന്നും ജമാഅത്തിന് കാര്യമായി അനുഭവപ്പെട്ടിട്ടില്ല. എനിക്ക് അത് ബാധകമല്ലെന്ന് പറയുന്നവന് ഇസ്ലാമിക സമൂഹത്തില്‍ നിന്ന് വിശ്വാസപരമായും കര്‍മപരമായും സ്വയം പുറത്താവുകയാണ് ചെയ്യുന്നത്.

ഇഖാമത്തുദ്ദീനിന്റെ മുന്നില്‍ എന്നും തടസ്സമായി നിന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തിലും തടസ്സമായി നില്‍ക്കുന്നുണ്ടാകും. അതിലൊന്ന് മനുഷ്യന് അവന്റെ ദേഹേഛയോട് സമരം ചെയ്ത് ധാര്‍മികതയെ പുണരാനുള്ള വിസമ്മതവും പ്രയാസവും തന്നെ. മനുഷ്യന്‍ എളുപ്പമുള്ളത് ആഗ്രഹിക്കുന്നു. പ്രയാസമുള്ളത് അവഗണിക്കുന്നു. ശാരീരിക സുഖങ്ങള്‍ പ്രാധാന്യം നല്‍കുന്നു. ആത്മീയ ഭക്ഷണത്തെ അവഗണിക്കുന്നു. വേഗത്തില്‍ ലഭിക്കുന്നതിനെ ഇഷ്ടപ്പെടുന്നു. പിന്നീട് ലഭിക്കുന്നതിനെ ഉപേക്ഷിക്കുന്നു. തുടങ്ങിയ മനുഷ്യദൗര്‍ബല്യങ്ങളാണ് ഇഖാമത്തുദ്ദീനിന്റെ മാര്‍ഗത്തിലെ തടസ്സങ്ങള്‍. അത് സ്വാഭാവികമാണ് താനും.

ദൈവിക രാഷ്ട്രം സ്ഥാപിക്കുന്നതിന് തടസ്സം മതനിരപേക്ഷ കക്ഷികളാണെന്ന അവകാശവാദം അര്‍ഥശൂന്യമാണ്.

CKLatheef പറഞ്ഞു...

{{{ "ദൈവീക രാഷ്ട്ര''ത്തിനകത്ത് കഴിയുന്ന മറ്റു വിഭാഗങ്ങളെ അവകാശങ്ങളൊന്നുമില്ലാത്ത രണ്ടാംകിടക്കാരായി കാണുക എന്നതാണ് ജമാഅത്തെ ഇസ്ളാമിയുടെ നീതി.}}}

ഇത് ജമാഅത്തെ ഇസ്്‌ലാമിക് പിണറായി കല്‍പിച്ചരുള്ളുന്ന മാര്‍ക്‌സിയന്‍ നീതിയാണ്. കമ്മ്യൂണിസം അധികാരം ലഭിച്ചിടത്തൊക്കെ അത് എങ്ങനെയാണ് മതവിശ്വാസികളോട് പെരുമാറിയതെന്ന് ചരിത്രപഠന ക്ലാസിന്റെ ഉമ്മറത്തുകൂടി പോയവര്‍ക്ക് വരെ മനപ്പാഠമായിരിക്കും. കാരണം അത്രയും ഞെട്ടിക്കുന്നതും ചോരമരവിക്കുന്നതുമാണ് അത്. മുഹമ്മദ് സാഹിബ് അതേക്കുറിച്ച് സൂചിപ്പിച്ചതിനാല്‍ അതികം പരയുന്നില്ല. മറിച്ച് ഇസ്‌ലാമിന് അധികാരം ലഭിച്ചപ്പോള്‍ എന്താണ് ചെയ്തതെന്നറിയാനും ചരിത്രം പഠിക്കുക. അത് അതിലെ മറ്റു മതസ്ഥരോട് എങ്ങനെ പെരുമാറി എന്ന്.

ചരിത്രകാരന്‍മാര്‍ പകച്ചുനിന്ന ഒരിടമുണ്ട്, ചുരുങ്ങിയ കാലം കൊണ്ട് ഇസ്്‌ലാമിക രാഷ്ടങ്ങള്‍ എങ്ങനെ സ്‌പൈന്‍ മുതല്‍ സിന്ദ് വരെ വ്യാപിച്ചു എന്നിടത്താണത്. അവിടയാണ് ഇസ്‌ലാം കീഴടക്കപ്പെട്ട സ്ഥലങ്ങളിലെ വാസികളെ പരിഗണിച്ചതിന്റെ സ്വാഭാവിക ഫലമായിരുന്നു അതെന്ന് മനസ്സിലാകുക. കടുത്ത സ്വേഛാധിപതികളായ അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ ഭരണത്തിന് കീഴില്‍ കഴിഞ്ഞ രാജ്യവാസികള്‍ റോമാ-പേര്‍ഷ്യന്‍ ഭരണാധികാരികള്‍ക്കെതിരെ മുസ്ലിംകളെ പിന്തുണച്ചതിന്റെ ഫലമാണ് ആ വിജയങ്ങള്‍. മദീനയില്‍ ജൂതസമൂഹത്തിന് സിവില്‍ നിയമങ്ങള്‍ മാത്രമല്ല. ക്രിമിനല്‍ നിയമങ്ങള്‍ വരെ അവരുടെ മതഗ്രന്ഥങ്ങള്‍ക്കനുസരിച്ച് വിധിപറയാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നു എന്ന് നാം അറിയുന്നു. പ്രവാചകന്‍ മദീനയിലെത്തി സമാധാന കരാറില്‍ ഒപ്പിട്ട മൂന്ന വര്‍ഷങ്ങള്‍ ജൂതന്‍മാര്‍ക്ക് സാമ്പത്തികമായി ഉന്നതി ലഭിച്ച കാലയളവ് കൂടിയാണ്. പക്ഷെ ഇസ്‌ലാമിനോടുള്ള അനാവശ്യ ശത്രുതയാണ് അവര്‍ക്ക് വിനയായി തീര്‍ന്നത്. ജനാധിപത്യ രാജ്യത്തില്‍ ഒരു വിഭാഗം നിയമം കയ്യിലെടുത്തപ്പോള്‍ തന്നെ നാം അവരെ നേരിടുന്നത് എങ്ങനെയെന്ന് കാണുന്നുണ്ടല്ലോ. എന്നിരിക്കെ അവിടുത്തെ ഭരണകൂടത്തിനെതിരെ വാളെടുത്ത് വന്നാല്‍ പിന്നെ സല്‍കരിച്ചുവിടണം എന്നത് നമ്മുക്ക് പറയാനാകില്ലല്ലോ.

അപ്പോള്‍ പിന്നെ ദിമ്മികളെന്ന പേരില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഇതരവിഭാഗത്തോട് വിവേചനം കാണിച്ച് ജിസ്യപിരിക്കുന്നതോ എന്ന് ചോദിക്കാം. അതുതന്നെയാണ് പിണറായിയും പറയാന്‍ ഉദ്ദേശിക്കുന്നത്. അതേ കുറിച്ച് കുറച്ച് അധികം പറയാനുണ്ട്. ഈ ലിങ്കില്‍ പോയിവായിച്ചാല്‍ അതിനുള്ള മറുപടി ലഭിക്കുന്നതായിരിക്കും.

CKLatheef പറഞ്ഞു...

Reply by AKVELOM on July 28, 2010 at 3:13am

മുഹമ്മദ് സാഹിബിന്റെയും ലഥീഫ് സാഹിബിന്റെയും പരിസ്രമം നിഷ്പക്ഷർക്ക് ഉപകാരപ്പുടുന്നതാണ് thanks !പക്ഷെ പിണറായിഉടെ കണ്ണ് തങ്ങളുടെ വിധി നിർണയിക്കുന്ന അടുത്ത ബാലറ്റ് പെട്ടിയിലാണ്.ചില ആളുകളുമായി സ്റ്റേജ് പങ്കിട്ടതും മറ്റുമാണ് കഴിഞതെരഞെടുപ്പിൽ വോട്ടുകുറയാൻ കാരണമെന്ന് മർസിസ്റ്റ് ഗുണകാംഷാ ബുജികളുടെ ആക്ഷേപത്തെ പാർട്ടി കാര്യമായിത്തന്നെയാണു എടുത്തിരിക്കുന്നത്.
ജമാ‍അത്തെ ഇസ്ലാമി ഇല്ലെങ്കിൽ തനി ഇസ്ലാമുമായി ഞങ്ങൽ മാർസിസ്റ്റുകാർ നല്ല ബന്ധത്തിലാണെന്ന ഒരു ധ്വനി ഈപറച്ചിലിലുണ്ട്...മറ്റു മുസ്ലിം സംഘടനകളെ ഒരു സോപ്പിടൽ !!!

CKLatheef പറഞ്ഞു...

പിണറായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എട്ട് മാസം മുമ്പ് ഞാനും മുഹമ്മദ് മഞ്ചേരി എന്ന എന്റെ സുഹൃത്തും സോളിഡാരിറ്റി നെറ്റ് വര്‍ക്കില്‍ നല്‍കിയ മറുപടിയാണ് ഇത് വരെ കമന്റ് ബോക്‌സില്‍ നല്‍കിയത്. തുടര്‍ന്ന് വന്ന അന്വേഷണങ്ങളുടെ മറുപടി അടുത്ത പോസ്റ്റില്‍ തുടരും. ഇനി നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം.

CKLatheef പറഞ്ഞു...

പിണറായിയുടെ താഴെ കാണുന്ന ആരോപണത്തിന് വളരെ കൃത്യമായ മറുപടി തോമസ് ഐസക് പറഞ്ഞിട്ടുണ്ട്.

"സംഘപരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്ലാമിയുമായും സിപിഐ എമ്മിന്‌ പൊരുത്തപ്പെടുത്താവുന്ന മേഖലകളില്ല."

"ജമാഅത്തെ ഇസ്ലാമിക്കും അഭിപ്രായം പറയുന്നതിന് അവകാശമുണ്ട്. സി.പി.എമ്മിന്റെ പലനിലപാടുകളോടും അവര്‍ക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകും.

ആഗോളതലത്തില്‍ സാമ്രാജ്യത്വം, ലിബിയന്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയത്തിലും മതന്യൂനപക്ഷങ്ങളോടുള്ള സിപിഎം കാഴ്ചപ്പാടിലുമൊക്കെ ജമാഅത്തെ ഇസ്ലാമിക്ക് യോജിപ്പുണ്ട്."
- തോമസ് ഐസക്ക്. (മാധ്യമം.7-4-2011)

CKLatheef പറഞ്ഞു...

പാര്ടി പരിപാടി - CPM (M)
1.6 കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ വീറുറ്റതും അചഞ്ചലവുമായ സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ വിവിധ വിപ്ലവധാരകളെയും പോരാളികളെയും അതില്‍ ചേരാന്‍ പ്രേരിപ്പിച്ചു. പഞ്ചാബിലെ ഗദര്‍പോരാളികള്‍, ഭഗത്‌സിങ്ങിന്‍െറ സഹപ്രവര്‍ത്തകര്‍, ബംഗാളിലെ വിപ്ലവകാരികള്‍, ബോംബെ-മദിരാശി പ്രവിശ്യകളിലെ വീറുറ്റ തൊഴിലാളിവര്‍ഗപ്പോരാളികള്‍, കേരളത്തിലെയും ആന്‌ധ്രപ്രദേശിലെയും രാജ്യത്തിന്‍െറ മറ്റു പല ഭാഗങ്ങളിലെയും ഉല്‍പ്പതിഷ്‌ണുക്കളും സാമ്രാജ്യവിരുദ്ധരുമായ കോണ്‍ഗ്രസുകാര്‍ എന്നിവര്‍ അവരില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ രാജ്യമെമ്പാടുമുള്ള ഏറ്റവും മികച്ച പോരാളികളുടെ പ്രവേശനത്തോടെ പാര്‍ട്ടി കൂടുതല്‍ ശക്‌തമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നയിച്ച സ്വാതന്ത്ര്യസമരപ്രസ്‌ഥാനവുമായും പിന്നീട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയുമായും അടുത്തു സഹകരിച്ചുപ്രവര്‍ത്തിക്കവെതന്നെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി തൊഴിലാളിവര്‍ഗത്തിന്‍െറ സ്വതന്ത്രപാര്‍ട്ടിയെന്ന നിലയില്‍ സ്വയം കെട്ടിപ്പടുക്കുന്നതിനും ശക്‌തിയാര്‍ജിക്കുന്നതിനും നിരന്തരം യത്‌നിച്ചു. (അവലംബം)


ആഗോളവല്‍ക്കരണം, സാമ്രാജ്യത്വം ജമാഅത്ത് നിലപാട്:

അതിനാല്‍, വികസനത്തിന്റെയോ തൊഴിലില്ലായ്മ പ്രശ്നപരിഹാരത്തിന്റെയോ എന്തിന്റെ പേരിലായാലും ആഗോളീകരണത്തെ കണ്ണടച്ച് സ്വാഗതം ചെയ്യാനും പിന്താങ്ങാനും വിശ്വമാനവികതയിലും മനുഷ്യസ്വാതന്ത്യ്രത്തിലും വിശ്വസിക്കുന്ന ഇസ്ലാമികപ്രസ്ഥാനത്തിന് സാധ്യമല്ല. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആഗോളീകരണം യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കെ, അതില്‍ പങ്കാളികളാവുകയും ഒഴുക്കിനൊത്ത് നീന്തുകയുമല്ലാതെ ഇനി പോംവഴിയില്ലെന്ന പരാജിതരുടെ തത്ത്വശാസ്ത്രവും ധര്‍മസമരം ജീവിതശൈലിയാക്കിയ പ്രസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമല്ല. സാമ്രാജ്യത്വത്തിനും അതിന്റെ കൊടിയ തിന്‍മകള്‍ക്കുമെതിരെ ആവുംവിധം പൊരുതുന്നതോടൊപ്പം മനുഷ്യവര്‍ഗത്തിന്റെ പൊതുസ്വത്തായ ശാസ്ത്രസാങ്കേതികനേട്ടങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സാധാരണക്കാരുടെയും പ്രാന്തവല്‍കൃതസമൂഹങ്ങളുടെയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ മൌലികമായ കാഴ്ചപ്പാട്. അതിനാല്‍, വികസനത്തെയും സ്വകാര്യവത്കരണത്തെയും സ്വാശ്രയ വിദ്യാഭ്യാസത്തെയുമൊക്കെ സോപാധികവും നിയന്ത്രിതവുമായി കരുതലോടെ അത് അംഗീകരിക്കുന്നു. ലളിതവും ആര്‍ഭാടരഹിതവുമായ ജീവിതശൈലി വളര്‍ത്തിയെടുത്തും അധ്വാനത്തിന് പരമാവധി പ്രോത്സാഹനം നല്‍കിയും ദുര്‍ബലരെ ചൂഷണരഹിതസഹായങ്ങളിലൂടെ കൈപിടിച്ചുയര്‍ത്തിയും ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്ന ഉപകരണങ്ങളും ഉല്‍പന്നങ്ങളും വര്‍ജിച്ചും ഇസ്ലാമികവും മനുഷ്യോചിതവുമായ ഒരു ലോകക്രമം പണിതുയര്‍ത്താനാണ് ഇസ്ലാമികപ്രസ്ഥാനത്തിന്റെ ശ്രമം. ഇത് വികസനവിരോധമല്ല, വികസനത്തിനൊരു തിരുത്താണ്; മണ്ണിനും മനുഷ്യനും വേണ്ടി.
(അവലംബം)

ജമാഅത്ത് അല്‍പം കടുപ്പമുള്ള പ്രസ്ഥാനമാണ്. അവര്‍ ഞങ്ങളെ പിന്തുണച്ചതിന് അവര്‍ക്ക് അവരുടേതായ ന്യായമുണ്ട് എന്ന് മുമ്പോരിക്കല്‍ പിണറായി പറഞ്ഞത് വെറുതെയല്ല എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.

ഇടതുപക്ഷവുമായി യോജിക്കാവുന്ന ഈ മേഖലകള്‍ ജമാഅത്തിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഈ രംഗത്ത് വലതുപക്ഷം വിരുദ്ധ ചേരിയിലാണ്. എന്തുകൊണ്ട് ഇടതുപക്ഷത്തെ ജമാഅത്ത് ഇങ്ങനെ പിന്തുണക്കുന്നുവെന്ന് സംശയിക്കുന്നവര്‍ ജമാഅത്തിനെ ഇനിയും പഠിക്കാത്തവരാണ്. ഇസ്ലാമിന്റെ സാമ്രാജ്യത്വ വിരോധം മനസ്സിലാകാത്തവരാണ്.

sainu's archives പറഞ്ഞു...


2017 നു ശേഷം കാര്യമായ ഒരു എഴുത്തും ഇല്ലല്ലോ ഇതിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK