'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, മേയ് 31, 2010

മൗദൂദി എതിര്‍പ്പുകളെ കൈകാര്യംചെയ്ത വിധം

ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തയുടെ അത്യുന്നത മാതൃകയാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. ഒരു പക്ഷെ നൂറ്റാണ്ടിലെ ഏറ്റവും വിവാദവിധേയനായ ഇസ്ലാമിക വ്യക്തിത്വമായിരിക്കും അദ്ദേഹം. എന്തുകൊണ്ട് അദ്ദേഹം ഇത്രയധികം വിമര്‍ശിക്കപ്പെടുന്നു. ഇസ്‌ലാമിക പണ്ഡിതലോകം ശക്തമായ ദാര്‍ശനിക യുദ്ധങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ത്തുനിന്ന വേളയില്‍ ആധുനികയുഗത്തില്‍ ഇസ്‌ലാമിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട് ദാര്‍ശനികാടിത്തറക്ക് ബലം നല്‍കുകമാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സമൂഹത്തിന്റെ മാതൃകക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിലൂടെ അടിത്തറയിടുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനത്തിന് മുഖ്യകാരണം. ആള്‍കൂട്ടത്തെ ആര്‍ക്കും ഭയമില്ല. പക്ഷെ ദാര്‍ശനികാടിത്തറയുള്ള സത്യത്തിന്റെ ചെറിയസംഘം പോലും അസത്യത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തും. ജമാഅത്തിനെ എതിര്‍ക്കുന്ന എല്ലാവരും അസത്യത്തിന്റെ പക്ഷത്താണ് എന്ന് അതിന് വാദമില്ല. 

ഒരു സംഘം എപ്പോഴും പരിക്ഷീണിതരാകുന്നതും പരിധിവിടുന്നതും ആരോപണങ്ങളുടെ കുത്തൊഴുക്കിലാണ്. ഒരു സുഹൃത്ത് വിശേഷിപ്പിച്ച പോലെ ഡ്രാഗണ്‍ കണക്കെ അവ സംഘടനക്ക് നേരെ ചീറ്റിവരുമ്പോള്‍. എന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ നായകന്‍ ഇത്തരം സന്ദര്‍ഭത്തില്‍ എന്ത് നിര്‍ദ്ദേശമായിരിക്കും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുക. സംശയമില്ല. മിനിമം ഇയ്യിടെ ഈ പ്രസ്ഥാനത്തിനെതിരെ പ്രതികരിച്ച വിവിധതലത്തില്‍പെട്ട നായകന്‍മാരിലാരെയെങ്കിലും പോലെത്തന്നെയായിരക്കില്ലേ. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാക്ഷാല്‍ മൗദൂദി തന്റെ അനുയായികള്‍ക്ക് നല്‍കിയ ഉപദേശം ഇവിടെ വായിക്കുക:

എതിര്‍പ്പുകള്‍

ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ എല്ലാ വൃത്തങ്ങളില്‍നിന്നും വിപുലമായ തോതില്‍ എതിര്‍പ്പുകള്‍ ആരംഭിച്ചിരിക്കുകയാണല്ലോ. യുക്തിയുക്തവും തെളിവുകളോടുകൂടിയതുമായ അഭിപ്രായഭിന്നതയെയും, സംഗതികള്‍ ഗ്രഹിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുക മാത്രമുദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കതയോടും സത്യസന്ധതയോടും കൂടി നടത്തപ്പെടുന്ന എതിര്‍പ്പുകളെയും നാമൊരിക്കലും ചീത്തയായി ഗണിച്ചിട്ടില്ല. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ മേലില്‍ ഗണിക്കുകയുമില്ല. അത്തരം അഭിപ്രായ ഭിന്നിപ്പുകളും എതിര്‍പ്പുകളും മറ്റുള്ളവരുടെ നേരെ നാം തന്നെ നടത്തുന്നുവെങ്കില്‍ അതിനുള്ള അവകാശം മറ്റുള്ളവര്‍ക്ക് നാമെങ്ങനെ നിഷേധിക്കും. എന്നാല്‍ നമ്മുടെ എതിരാളികളില്‍ നന്നക്കുറച്ചാളുകള്‍ മാത്രമേ എതിര്‍പ്പിന്റെ ഈ ന്യായമായ നയം സ്വീകരിച്ചിട്ടുള്ളൂവെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അവരില്‍ ബഹുഭൂരിപക്ഷവും നമ്മെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്, കള്ള പ്രസ്താവനകള്‍ നടത്തിക്കൊണ്ടും, നമ്മുടെ മേല്‍ വ്യാജോക്തികള്‍ വെച്ചുകെട്ടിക്കൊണ്ടുമാണ്. നമ്മുടെ ലേഖനങ്ങള്‍ കഷ്ണം മുറിച്ചും ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിച്ചുമാണ്. ഇതൊക്കെ അവര്‍ ചെയ്തുകൂട്ടുന്നത് നമ്മുടെയോ മറ്റു ദൈവസൃഷ്ടികളുടെയോ സംസ്‌കരണത്തിന് വേണ്ടിയല്ല മറിച്ച് നമ്മുക്കെതിരില്‍ പാമരജനങ്ങളെ തെറ്റിദ്ധാരണയില്‍ കുടുക്കി,  നമ്മുടെ പരിശ്രമം വല്ല വിധേനയും പരാജയപ്പെടുത്തുക മാത്രമാണതിന്റെ ലക്ഷ്യം.

കള്ള പ്രചാരവേലകളുടെ ഈ ജലപ്രവാഹമൊഴുക്കുന്നതില്‍ സകല വിഭാഗത്തിലും പെട്ട സ്വാര്‍ഥികള്‍ അവരുടെ പങ്ക് വഹിക്കുന്നുണ്ട്. വര്‍ഗീയ രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും പണ്ഡിതന്‍മാരും എഴുത്തുകാരും പ്രസംഗകരും നിരീശ്വര-നിര്‍മത പ്രസ്ഥാനക്കാരും സ്വയം വഴിപിഴക്കുകയും മുസ്ലിംകളെ വഴിപിഴപ്പിക്കാനുദ്ദേശിക്കുയും ചെയ്യുന്ന മാര്‍ഗഭ്രംശം വന്ന കക്ഷികളും അധികാരി വര്‍ഗം തന്നെയും അക്കൂട്ടത്തിലുണ്ട്. ഭൗതിക പൂജകര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ത്താലല്ല എതിര്‍ത്തില്ലെങ്കിലാണ് ആശ്ചര്യത്തിനവകാശം. എന്നാല്‍ ഈ വിഷയകമായി നാം അങ്ങെ അറ്റം ഖേദിക്കുന്നത്, എതിരാളികളുടെ അണിയില്‍ ചില മതപണ്ഡിതന്‍മാരും കാണപ്പെടുന്നതിനാലാണ്. എന്നല്ല കളവും വഞ്ചനയുമാകുന്ന ആയുധമുപയോഗിക്കുന്നതില്‍ അവര്‍ അവരുടെ സഹയാത്രികരുടെ പിന്നിലല്ല. ഈ വസ്തുത നമ്മെ അങ്ങേ അറ്റം വേദനിപ്പിക്കുന്നുണ്ട്.


എതിര്‍പ്പുകളെ നേരിടുന്നതില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:


1. യാതൊരു പരിതഃസ്ഥിതിയിലും നാം ക്ഷോഭിച്ചുവശാകരുത്, നാവിനെയും ശരീരേഛയെയും ശരിക്കും നിയന്ത്രിക്കണം. ക്ഷോഭം പൈശാചിക പ്രേരണയാണെന്ന് മനസ്സിലാക്കണം. നമ്മുടെ പ്രതിയോഗികളെ നമ്മുക്കെതിരെ തിരിച്ചുവിടുന്നതും നമ്മെ ക്ഷോഭിക്കാന്‍ പ്രേരിപ്പിക്കുന്നതും പിശാചാണ്. നന്മയുടെ പ്രവര്‍ത്തനം വല്ലവിധേനയും നിലച്ചുപോകണമെന്നാണ് പിശാച് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അത്തരം പൈശാചിക വികാരത്തിനടിപ്പെടാതിരിക്കാന്‍ നാം കരുതലോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

2. ചില പണ്ഡിതന്‍മാരില്‍നിന്നും ഭക്തജനങ്ങളില്‍നിന്നും എത്ര മനോദുഖങ്ങള്‍ നമ്മുക്കനുഭവിക്കേണ്ടിവന്നാലും നമ്മുടെ അവരോടുള്ള മനോഗതി വ്യസനത്തിലും ദുഃഖത്തിലും പരിമിതമായിരിക്കണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അതിര്‍ത്തിയിലേക്ക് അതൊരിക്കലും പ്രവേശിക്കരുത്. ചുരുക്കം പണ്ഡിതന്‍മാരുടെ പ്രവര്‍ത്തനത്തിന് മുഴുവന്‍ പണ്ഡിതന്‍മാരെ കുറ്റപ്പെടുത്തുന്നതില്‍നിന്നും നാം മാറിനില്‍ക്കണം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും ഇന്നും സത്യസന്ധരാണെന്ന പരമാര്‍ഥം നാം വിസ്മരിക്കരുത്. അവരില്‍നിന്നും ഉന്നത വ്യക്തികളെ നമ്മുക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.

3. എതിര്‍പ്പുകള്‍ക്ക് മറുപടിപറയേണ്ട ജോലി ഉത്തരവാദപ്പെട്ട വ്യക്തികള്‍ നിര്‍വഹിച്ചുകൊള്ളും. സാധാരണ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്ക് നിശ്ചയിച്ച ജോലി ചെയ്യുക. ഏതെല്ലാം ആരോപണങ്ങള്‍ക്ക് എങ്ങനെയൊക്കെ മറുപടി പറയണം എന്ന് അവര്‍ തീരുമാനിച്ചുകൊള്ളും. വല്ല കള്ളവും ജമാഅത്തിന്റെ മേല്‍ ആരോപിക്കപ്പെടുമ്പോള്‍ ജമാഅത്ത് സാഹിത്യങ്ങളില്‍ അതിന് മറുപടി കണ്ടെത്തി നല്‍കാനാണ് സാധാരണക്കാര്‍ ശ്രമിക്കേണ്ടത്. വാദപ്രതിവാദത്തിന് മാത്രമായി വരുന്നവരെ അവഗണിച്ചേക്കണം. വാദങ്ങളില്‍ കെട്ടുപിണയരുത്. ഉന്നതമായ ലക്ഷ്യം മുന്നിലുള്ള യാത്രക്കാരന്‍ വസ്ത്രം മുള്ളില്‍ കുടുങ്ങിയാല്‍ അവിടെ അല്‍പം നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും അതിന് സാധ്യമല്ലാതെ വന്നാല്‍ വസ്ത്രത്തിന്റെ ഭാഗം മുള്ളിന്‍മേല്‍ വിട്ട് അവന്‍ പ്രയാണമാരംഭിക്കുന്നു.

4. അങ്ങെ അറ്റം കഠിനതരവും മൃഗീയവും നിരര്‍ഥവുമായ എതിര്‍പ്പുകളുണ്ടാവുമ്പോള്‍ അല്ലാഹു നിശ്ചയിച്ച് പരിധികളെ നാം ഒരിക്കലും ലംഘിക്കരുത്. നമ്മുടെ വായില്‍നിന്നും പേനയില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കിനെ സംബന്ധിച്ചും മുന്‍കൂട്ടിത്തന്നെ നാം പരിശോധന നടത്തേണ്ടതുണ്ട്. അതില്‍ വാസ്തവ വിരുദ്ധമായി വല്ലതും ഉണ്ടോ എന്ന്. അതിനെക്കുറിച്ച് അല്ലാഹുവിന്റെ സന്നിധിയില്‍ മനഃസമാധാനത്തോടെ കണക്ക് ബോധിപ്പിക്കാന്‍ സാധിക്കുമോ എന്ന്. എതിരാളികള്‍ അല്ലാഹുവിനെ ഭയപ്പെടട്ടേ ഭയപ്പെടാതിരിക്കട്ടെ നാം അല്ലാഹുവിനെ അങ്ങേ അറ്റം ഭയപ്പെട്ടേ മതിയാകൂ.

5. എതിര്‍പ്പുകള്‍ വഴി പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും ലഭിച്ചിട്ടുള്ള അസാധാരണ സന്ദര്‍ഭത്തെ നാം ശരിക്കും ഉപയോഗപ്പെടുത്തണം. നമ്മുടെ പ്രസ്ഥാനത്തെ ലോകത്ത് പ്രശസ്തിയുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് അല്ലാഹു നമ്മുക്കുണ്ടാക്കിത്തരുന്നത്. എതിര്‍പ്പില്‍ പരിഭ്രമിക്കുകയല്ല. അതിന്റെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പ്രവാചകന് പ്രശസ്തി ലഭിച്ചത് ഇത്തരം ആരോപണങ്ങളിലൂടെയായിരുന്നു. യാതൊരു പ്രതിഫലവും കൂടാതെ നമ്മുക്ക് ലഭിക്കുന്ന ഈ വിളമ്പരത്തിന് നാം അല്ലാഹുവിന്റെ മുന്നില്‍ നന്ദികാണിക്കേണ്ടതുണ്ട്. നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ചുനോക്കുമ്പോള്‍ നാം അത്യാധ്വോനം ചെയ്താലും 20 വര്‍ഷം കൊണ്ട് സാധിക്കാത്തത്ര പ്രശസ്തി നമ്മുക്ക് ഇപ്രകാരം ലഭിക്കുന്നു. എവിടെയൊക്കെ തെറ്റായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ നല്ല നിലക്ക് നമ്മെ പരിചയപ്പെടുത്തുക എന്ന ജോലിമാത്രമാണ് നമ്മുക്ക് നിര്‍വഹിക്കാനുള്ളത്. കള്ള പ്രചാരണവേലകളുടെ യാഥാര്‍ത്യം മനസ്സിലാകുന്ന ജനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടരാകും. ആ പ്രചാര വേലക്കാരുടെ കള്ളത്തരത്തിനും സത്യവിരോധത്തിനുമുള്ള തെളിവ് സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് ലഭിക്കുമ്പോള്‍ അത്തരക്കാരെ സംബന്ധിച്ച മതിപ്പ് അവരുടെ ഹൃദയത്തില്‍നിന്ന് നിശ്ശേഷം നിങ്ങിപ്പോവുകയും ചെയ്യുന്നതാണ്. പിശാച് അവര്‍ക്ക് നല്‍കുന്ന ആയുധം താല്‍കാലികമായി അങ്ങെ അറ്റം ഫലപ്രദമെന്നു തെളിയുമെങ്കിലും അവസാനം അതുപയോഗിക്കുന്നവരുടെ കണ്ഠത്തെത്തന്നെ അത് ഛേദിച്ചുകളയുന്നതാണ്.'

ഇതാണ് ഈ നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഒരു സാത്വികന്റെ വാക്കുകള്‍.  ഇദ്ദേഹത്തെയാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മൊത്തക്കച്ചവടക്കാനായി വിശേഷിപ്പിക്കപ്പെടുന്നത് എന്നത് എന്ത്മാത്രം നിന്ദ്യാവഹമല്ല. പ്രവര്‍ത്തരെ അഭിമുഖീരിച്ച് അദ്ദേഹം ചെയ്ത 3 പ്രസംഗങ്ങളുടെ സമാഹാരമായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ എന്ന ഗ്രന്ഥത്തെ അവലംബിച്ചാണിത് തയ്യാറാക്കിയത്. വായനയുടെ സൗകര്യത്തിന് അല്‍പം സംക്ഷിപ്തമാക്കിയിട്ടുണ്ട് എന്ന് മാത്രം.

ഞായറാഴ്‌ച, മേയ് 30, 2010

ജമാഅത്തിനെ കല്ലെറിയും മുമ്പ്

സഖാവ് പിണറായിയും ഡോ.എം.കെ മുനീറും വയലാര്‍ രവിയും നടത്തിയ ജമാഅത്ത് വിരുദ്ധ പരാമര്‍ശത്തിനെതിരെ, കേരള മദ്യവിമോചന സമിതി ഡയറക്ടര്‍, ഇ.എ. ജോസഫ് മാധ്യമം പത്രത്തില് എഴുതിയ പ്രതികരണം ഇവിടെ മുഴുവനായി ചേര്‍ക്കുന്നു, വായിക്കുക:
Saturday, May 29, 2010 
'ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്' എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.

ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.

ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.
വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ.... ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍  എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.

കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ദൈവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ

ശനിയാഴ്‌ച, മേയ് 29, 2010

ജ. ഇസ്‌ലാമി ആരോപണങ്ങള്‍ക്ക് മധ്യേ (1)

ജമാഅത്തെ ഇസ്‌ലാമി ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. അതിന്റെ തുടക്കം മുതല്‍ അങ്ങനെയായിരുന്നു. ആദ്യകാലത്ത് എതിര്‍പ്പുകള്‍ കൂടുതലും അന്ന് നിലവിലുണ്ടായിരുന്ന യാഥാസ്ഥിതിക സംഘടനകളില്‍നിന്നായിരുന്നു. മതത്തില്‍ പുതിയ കൂട്ടിചേര്‍ക്കല്‍ നടത്തിയ സംഘടനായും എഴുപത്തിമൂന്ന് സംഘങ്ങളായി മുസ്‌ലിംകള്‍ പിരിയുമെന്ന പ്രവാചകവചനത്തിന്റെ പൂര്‍ത്തീകരണത്തില്‍ ഉള്‍പെടുന്ന ഒരു പാര്‍ട്ടിയായും കൊണ്ടാടി. അതുകൊണ്ടുതന്നെ നരകത്തിനവകാശികളായും വിലയിരുത്തപ്പെട്ടു. എന്നാല്‍ ആ കാലഘട്ടത്തിലെ ചിന്താശേഷിയുള്ള പ്രഗല്‍ഭ പണ്ഡിതന്‍മാരാരാണ് അത് സ്ഥാപിതമായത്. 1941 ല്‍ ഒരു സുപ്രഭാതത്തില്‍ രൂപം കൊണ്ടതല്ല. 1920 മുതല്‍ ആരംഭിച്ച്  വികസിച്ച വ്യക്തമായ ദിശാബോധത്തോടുകൂടി ഇസ്‌ലാമിക ചിന്തയുടെ ഫലമായിരുന്നു അത്. അതിന്റെ രൂപീകരണത്തിലേക്ക് നയിച്ച പശ്ചാതലും പിറവിയും ചരിത്രവും പറയുകയല്ല ഇവിടെ ഉദ്ദേശ്യം അവ മനസ്സിലാക്കാന്‍ അമ്പതാം വാര്‍ഷിക പതിപ്പ് നോക്കുക.

ഇടക്കാലത്ത രണ്ട് തവണ കേന്ദ്രഗവണ്‍മെന്റ് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചുവെങ്കിലും ഹൈന്ദവ സംഘടകളില്‍നിന്ന് ചില സംഘടനകളില്‍ ചിലതിനെ നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ അഖിലേന്ത്യ സ്വഭാവമുള്ള ഒരു സംഘടനയെ മുസ്ലിംകളില്‍ നിന്നും തെരഞ്ഞെടുത്തപ്പോള്‍ നറുക്ക് അതിന് വീഴുകയായിരുന്നു. ആദ്യത്തേത് അടിയന്തിരാവസ്ഥയിലും പിന്നീട് ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും തെളിവില്ലാത്തതുകൊണ്ട് സുപ്രീം കോടതി കുറ്റവിമുക്തമാക്കിയതിലൂടെ അതുവരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലേ പരമോന്നത കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

കേരളത്തില്‍ പ്രധാനമായു ജമാഅത്തിന്റെ വിമര്‍ശകരായി വന്നത്. യഥാസ്ഥികരായ സുന്നികളും ഉല്‍പതിഷ്ണുക്കളെന്നറിയപ്പെടുന്ന മുജാഹിദുകളുമാണ്. ആദ്യകാലത്ത് ജമാഅത്തും മുജാഹിദും സൗഹൃദം പങ്കിട്ടിരുന്നു. മാത്രമല്ല പല നേതാക്കളും മുജാഹിദിലൂടെയാണ് ജമാഅത്തിലെത്തിയത്. പ്രത്യേക സംഘടന സെറ്റപ്പില്ലാതിരുന്ന മുജാഹിദില്‍നിന്ന് ജമാഅത്തിലേക്കുള്ള ഒഴുക്ക് ശക്തിപ്പെട്ടപ്പോഴാണ്. ജമാഅത്ത് ആദര്‍ശത്തില്‍ പിഴച്ച ഒരു പ്രസ്ഥാനമാണ് എന്ന ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും ഇപ്പോഴും ജീവിച്ചിരിക്കുന്ന് ജമാഅത്ത് പണ്ഡിതനുമായ ടി.കെ അബ്ദുല്ല സാഹിബ് അഭിപ്രായപ്പെടുന്നത്. ലാ ഇലാഹ ഇല്ലല്ലാഹു എന്ന പരിശുദ്ധവചനത്തിന് അര്‍ഥം മാറ്റിക്കളഞ്ഞു. ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറാരുമില്ല എന്ന് പറയുന്നതിന് പകരം  അനുസരിക്കപ്പെടാന്‍  അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന് മാറ്റി എന്നനിലക്കാണ് ആരോപണം. അതുകൊണ്ട് വലിയ കുഴപ്പമുണ്ടായി എന്നാണ് ഞാന്‍ ആദ്യം വായിച്ചു തുടങ്ങിയ സല്‍സബീലില്‍ ഉമര്‍മൗലവി നിരന്തരം ഉല്‍ബോധിപ്പിച്ചുകൊണ്ടിരുന്നത്. അത് ശരിയല്ലെന്ന് അദ്ദേഹം ഒരു ജമാഅത്ത് കാരന് വിവരിച്ചുകൊടുക്കുന്ന സംഭവം അന്ന് വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ഒരു കടലാസില്‍ ഇങ്ങനെ എഴുതി അല്ലാഹുവിനെ ആരാധിച്ചവന്‍ മുസ്ലിം. പ്രവാചകനെ ആരാധിച്ചവന്‍ മുശ് രിക്. അല്ലാഹുവിനെ അനുസരിച്ചവന്‍ മുസ്ലിം. പ്രവാചനെ അനുസരിച്ചവന്‍ .............................. ഇതിന് ഉത്തരം എഴുതാന്‍ ആവശ്യപ്പെട്ടു. സ്വാഭാവികമായും ജമാഅത്തുകാരനായ ആ യുവാവ് ഉത്തരം മുട്ടി. പിന്നീട് ഇബാദത്തും മറ്റും കടന്നുവന്നു. രണ്ട് ഭാഗത്ത് നിന്നുമായി അതേ സംബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. പ്രധാനമായും കെ.സി. അബ്ദുല്ലമൗലവി. ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ ജമാഅത്ത പക്ഷത്ത് നിന്നു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി മുജാഹിദ് പക്ഷത്ത് നിന്നും അതില്‍ പങ്കെടുത്തു.

സുന്നിപക്ഷത്ത് നിന്ന് മറ്റുചില ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. അവര്‍ മറ്റുപല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു. ഇസ്്‌ലാം കാര്യം അഞ്ചാക്കി എന്നതായിരുന്നു അതില്‍ മുഖ്യം. പിന്നെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരു പ്രവസര്‍ മതി എന്ന് മൗദൂദി പറഞ്ഞു. പാരമ്പര്യത്തിന്റെ ചങ്ങല കഴുത്തില്‍ നിന്ന് പോട്ടിച്ചെറിഞ്ഞതും. ജമാഅഅത്ത് അംഗത്വത്തിന് അപേക്ഷിക്കുമ്പോല്‍ കലിമ ചൊല്ലണം തുടങ്ങിയവ അവരും യുക്തം പോലെ എടുത്തുപയോഗിച്ചു.

ഇടക്ക് സുന്നികളും മുജാഹിദുകളും നടുകെ പിളര്‍ന്നു. ഇതിനെതുടര്‍ ജമാഅത്തിന് രണ്ടിന് പകരം നാല് പ്രതിയോഗികളെയും വിമര്‍ശകരെയും കിട്ടി എന്നതാണ് ജമാഅത്തില്‍ അതിന്റെ പ്രതിഫലനം. സുന്നികളില്‍ ആത്മാര്‍ഥയുടെ അടയാളം പുത്തന്‍വാദികളെ എതിര്‍ക്കലാണെങ്കില്‍ മുജാഹിദില്‍ അതിനുള്ള മാര്‍ഗം ജമാഅത്തിനെ എതിര്‍ക്കലാണോ എന്ന് തോന്നത്തകവിധം രണ്ട് കൂട്ടരും ശക്തമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയതലത്തില്‍ ജമാഅത്തിന്റെ തീരുമാനം വരുമ്പോഴൊക്കെ ജമാഅത്ത് വളരെ ക്രൂരമായ ശരവ്യയത്തിനിരയായി. ഓരോ തവണ നിലപാട് മാറ്റുമ്പോഴും മുമ്പത്തേതിത് നന്നായിരുന്നു ഇപ്പോഴത്തേത് അന്തം കെട്ടതായി എന്നിങ്ങനെ ആവര്‍ത്തിച്ചപ്പോഴാണ് മഞ്ചേരിയില്‍ വെച്ച് മറുപടി പറയവെ വി.ടി അബ്ദുല്ലകോയ തങ്ങള്‍ക്ക് ഞങ്ങള്‍ വലിച്ചെറിയുന്നതിനെയൊക്കെ മഹത്വപ്പെടുത്താനാണ് നിങ്ങളുടെ വിധി എന്ന് പറയേണ്ടിവന്നത്.

പഴയ ആരോപണങ്ങളില്‍ നിന്ന് മുജാഹിദ് പിന്‍മാറിയതോ ഇടക്ക് ബ്രൈക് നല്‍കിയതോ എന്ന് നിശ്ചയമില്ല. പിന്നീട് വലുതായിട്ടൊന്നും അത്തരം ആരോപണങ്ങള്‍ ഉണ്ടായില്ല. മാത്രമല്ല ജമാഅത്തില്‍ മുമ്പ് ആരോപിക്കപ്പെട്ടിരുന്ന പലകാര്യങ്ങളും ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന എ.പി. വിഭാഗം തങ്ങളുടെ മറ്റേ വിഭാഗത്തില്‍ ആരോപിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അമേരിക്കയുടെ കീഴില്‍ ഭീകരവേട്ടയുടെ പേരില്‍ ലോകമാനം ഒരു പ്രത്യേകമതത്തില്‍ പെട്ടെവരെ ടാര്‍ഗറ്റ് ചെയ്ത് ഗംഭീര പ്രചരണം അഴിച്ചുവിട്ടപ്പോള്‍ ഒരു പക്ഷെ തങ്ങളുടെ സംഘടനയെ രക്ഷപ്പെടുത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാകാം. മുജാഹിദുകള്‍ ജമാഅത്ത് സ്ഥാപകനായ മൗദൂദിയുടെ അദ്ധ്യാപനങ്ങളാണ് ലോകത്ത് തീവ്രവാദത്തിന് വഴിമരുന്നിട്ടതെന്ന് പറഞ്ഞു. പിന്നീട് നാലഞ്ച് വര്‍ഷമായി ആദ്യത്തെ ആരോപണങ്ങളെല്ലാം പഴഞ്ചനാവുകയും ഭീകരതയുടെ മാസ്റ്റര്‍ ബ്രൈനായും തീവ്രവാദത്തിന്‍രെ പ്രഭവകേന്ദ്രവുമൊക്കെ മൗദൂദിയായി മാറി. ഇതിനെതിരെ ജമാഅത്തിന്റെ പ്രതിരോധം മറ്റൊരു വെല്ലുവിളിയായിരുന്നു. അറുപത് വര്‍ഷത്തിലെപ്പോഴെങ്കിലും ഞങ്ങളുടെ ഒരു പ്രവര്‍ത്തകനെ ഏതെങ്കിലും അക്രമങ്ങളിലോ കലാപങ്ങളിലോ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തകര്‍ പോതുമുതല്‍ നഷിപ്പിച്ചതിനോ മറ്റോ അറസ്റ്റ് ചെയ്തിട്ടുണ്ടോ. ഇതിന് ഇന്നോളം ഉത്തരം ലഭിക്കപ്പെട്ടിട്ടില്ല.

കിനാലൂരില്‍ ചിന്തപ്പെട്ട് ചാണകം പ്രധാനമാകുന്നത് അവിടെയാണ്. കല്ലേറ് കൂടിയായപ്പോള്‍ പിന്നെ പറയാനുമില്ല. എന്നാല്‍ അവിടെ സമരം നടത്തിയത് സോളിഡാരിറ്റിമാത്രമല്ല. നൂറ് കണക്കില്‍ സമരങ്ങള്‍ നടന്നെങ്കിലും പലതും പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ച് ലഭിച്ച സമരങ്ങളില്‍ പോലും ഒരു പോലീസുകാരന് മുറിവ് പറ്റിയ സംഭവമില്ല. എന്നാല്‍ മറ്റുപാര്‍ട്ടിക്കാരുടെ സമരങ്ങളില്‍ അത് സാധാരണവുമാണ്. അത്തരക്കാര്‍ക്കൂടി കിനാലൂര്‍ സംഭവത്തില്‍ പങ്കാളികളായിട്ടും കല്ലേറിന്റെയും ചാണകവെള്ളത്തിന്റെയും ഉത്തരവാദിത്തം സോളിഡാരിറ്റിയിലേക്ക് ചുരുക്കുന്നതും. ചാണകവെള്ളം അമേരിക്ക ഉപയോഗിക്കുന്ന ജൈവായുധങ്ങളില്‍ ഒന്നാണ് എന്ന ധാരണയുണ്ടാക്കും വിധം മന്ത്രിപോലും സംസാരിക്കുന്നത്. നേരത്തെ പറഞ്ഞ നിസ്സാഹായതയില്‍ നിന്നാണ്.

ദീര്‍ഘനാളത്തെ മുജാഹിദുകളുടെയും യുത്ത് ലീഗിലെ ഷാജി അടുത്തകാലത്തായി മുനീര്‍, കാരശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയവരുടെ ശ്രമങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് ഞാന്‍ പറയില്ല. ഇടതുപക്ഷ നേതാക്കള്‍ക്കും ജമാഅത്തിനെ ഇത്ര കൃത്യമായ അറിവ് ലഭിച്ചത് അങ്ങനെയാണ്. യുക്തിവാദികളും അവരുടെ സംഭാവന ഈ രംഗത്ത് നല്‍കുകയുണ്ടായി. അതില്‍ പ്രധാനം ജമാഅത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ് എന്നതാണ്. പിന്നെ അവരുടെ ലക്ഷ്യം മതകീയ ഭരണം. ഇസ്്‌ലാമിക ഭരണം. മതരാഷ്ട്രവാദം. ഇതുവരെ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാല്‍ മതരാഷ്ട്രവാദം ആദ്യത്തേതാണ്. ഇതിനേക്കാള്‍ ഭീകരമായി ഒന്നുമില്ല. ഇവിടെയാണ് അമീര്‍ ചോദിച്ചത്. ഇസ്‌ലാം ഐഡിയോളജിയായി സ്വീകരിച്ച് ഒരു വിഭാഗത്തിന് ഇവിടെ പ്രവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും എന്നുമുതലാണ് വിലക്കുള്ളത്?. ഇക്കാര്യത്തില്‍ ഇതുതന്നെയാണ് പ്രസക്തം. ഇന്നുള്ള നാട്ടിലെ കുഴപ്പങ്ങള്‍ക്ക് കാരണം രാഷ്ട്രീയക്കാര്‍ മതത്തെ ഉപയോഗപ്പെടുത്തിയതാണ്. എന്നാല്‍ ഇവിടെ ഒരു വിഭാഗം മതത്തിന്റെ ധാര്‍മിക-മാനുഷികമൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്. രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ജമാഅത്തെ ഇസ്ലാമിയ ആ നിലക്ക് മനസ്സിലാക്കാന് ഒരു പ്രയാസവും അനുഭവപ്പെട്ടില്ല. ആരെയും അധീനപ്പെടുത്താനല്ല. ഞങ്ങള്‍ ഇത് സമാധാനപൂര്‍വം പരിചയപ്പെടുത്തുകയാണ്. അറിയുക പറ്റുമെങ്കില്‍ സ്വീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക. ഇവരെങ്ങാനും അധികാരത്തില്‍ വന്നാലോ എന്തായിരിക്കും അവസ്ഥ എന്ന് ഭീരുത്വത്തോടെ നെടുവീര്‍പ്പിടുന്നതിന് പകരം. നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവരോട് തന്നെ ചോദിക്കുക.

നിങ്ങള്‍ കാണുന്ന അപകടം അതിന്റെ പ്രവര്‍ത്തകരെക്കുടി ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ഈ ദര്‍ശനം ആര്‍ക്കും ഒട്ടും ഉപദ്രവം കൊണ്ടുവരാനല്ല. ഇതിനെ സ്വീകരിക്കുന്നവര്‍ക്ക് നന്മമാത്രമേ കൊണ്ടുവരൂ എന്ന് ജീവിതത്തില്‍ നിന്ന് തെളിവ് നല്‍കാന്‍ ഇതിന്റെ പ്രവര്‍ത്തകര്‍ക്കാകും. അതുല്യമായ മനുഷ്യസ്‌നേഹത്തിന്റെയും മനുഷ്യനന്മയുടെ ദര്‍ശനമാണ് അവരുടെ പക്കലുള്ളത് എന്ന് കണ്ടെത്താന്‍ നിങ്ങള്‍ക്ക് പ്രയാസപ്പെടേണ്ടിവരില്ല. വേണ്ടത് ഈ പ്രസ്ഥാനത്തെ ഇതിന്റെ ഗ്രന്ഥങ്ങളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും പഠിക്കാനുള്ള സന്‍മനസ്സ് മാത്രം. 
 
ബൂലോകത്ത് ജമാഅത്തെ ഇസ്‌ലാമി നേരിട്ട ആരോപണങ്ങള്‍ക്ക് ഇവിടെ മറുപടി പറയുന്നു. പലതും പല ബ്ലോഗിലും നടന്ന ചര്‍ചയില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍. തുടര്‍ന്ന് വായിക്കുക. പലതും പല ബ്ലോഗിലും നടന്ന ചര്‍ചയില്‍നിന്നുള്ള പ്രസക്തഭാഗങ്ങള്‍. തുടര്‍ന്ന് വായിക്കുക. ഇത് ജമാഅത്തെ ഇസ്‌ലാമിയെ അറിഞ്ഞ ഒരാളുടെ സ്വാഭാവിക പ്രതികരണങ്ങളാണ് ജമാഅത്തിനെ ഔദ്യോഗികമായി തന്നെ മനസ്സിലാക്കാന്‍ അതിന്റെ സൈറ്റ് സന്ദര്‍ശിക്കുക. 
 

വെള്ളിയാഴ്‌ച, മേയ് 28, 2010

മാതൃഭൂമിയുടെ ജിഹാദും ജമാഅത്തും

ചില ശുദ്ധാത്മാക്കളെങ്കിലും ധരിച്ചുപോയിരിക്കുന്നു. ജമാഅത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സംഘടിതാക്രമണത്തിന്റെ അവസാനം ജമാഅത്തിന്റെ ഇല്ലായ്മലേക്കാണ് എത്തിചേരുക എന്ന്. എന്നാല്‍ ജമാഅത്ത് അതിന്റെ തുടക്കം മുതല്‍ ഇത്തരം എതിര്‍പ്പുകളെ നേരിട്ടാണ് കടന്നുവന്നത്. എല്ലാം ജമാഅത്തെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഇന്ത്യയിലെ ദയൂബന്ദ് പോലുള്ള ഇസ്‌ലാമിക കലാശാലകളും ഒട്ടനേകം സംഘടനകളും ഫത് വകളുമായി രംഗപ്രവേശം ചെയ്തിട്ടും. ജമാഅത്തിന് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു പക്ഷെ പാമരന്‍മാരായ ആളുകളെ ഇതിലേക്കടുക്കാതെ തടഞ്ഞുവെക്കാന്‍ അതിന് സാധിച്ചിട്ടുണ്ടാകാം. അതേ പ്രകരാം രണ്ട് പ്രവാശ്യം അകാരണമായി ഭരണകൂടം നിരോധിച്ചതിനാല്‍ ഭീരുക്കളായ ചിലരും ഇതിനോടടുക്കാന്‍ മടിച്ചിട്ടുണ്ടാകാം. ഇപ്രകാരമല്ലാതെ  അതിന്റെ വളര്‍ചയില്‍ മുരടിപ്പ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ ഫത് വയിറക്കിയവരുടെ പിന്‍തലമുറ അതില്‍ മാപ്പ് ചോദിച്ച് സംഭവവും ആര്‍ക്കും അജ്ഞാതമല്ല.

താഴെ നല്‍കിയ ഭാഗം ഈ ലക്കം (2010 മെയ് 29) പ്രബോധനത്തില്‍ നിന്നുള്ളതാണ്. ഒരു ജീവിത കാലം (കാല്‍നൂറ്റാണ്ടിലേറെ) ഇസ്‌ലാമിക പ്രസ്ഥാനത്തെ ഇല്ലാതെയാക്കാന്‍ പാടുപെട്ട ഒരു സുഹൃത്ത് അതിന് ഇപ്പോള്‍ ചിലകാര്യങ്ങള്‍ അംഗീകരിച്ചത് തന്റെ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളതാകാമെങ്കിലും. ചില സത്യങ്ങള്‍ അനാവരണം ചെയ്യുന്നില്ലേ എന്ന് സ്വയം ചോദിക്കുക. തുടര്‍ന്ന് വായിക്കുക.:  
ജമാഅത്തെ ഇസ്ലാമി
സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?


ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും മീഡിയയും മറ്റു അനുബന്ധ സംവിധാനങ്ങളും എല്ലാം കൂടി സാംസ്കാരിക കേരളത്തെയും (അല്ല, എല്ലാ പൊതു ഇടങ്ങളെയും!) സാമൂഹിക, രാഷ്ട്രീയ നേതാക്കളെയും ബുദ്ധിജീവികളെയും മറ്റു സാമൂഹിക സംവിധാനങ്ങളെയും എല്ലാം വിഴുങ്ങിക്കളയുമെന്നും ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും നേതാക്കളും അടിയന്തര ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹമീദ് ചേന്ദമംഗല്ലൂര്‍ ടിയാന്റെ സ്ഥിരം തട്ടകത്തില്‍ നീണ്ട ലേഖനമെഴുതിയിരിക്കുന്നു (മാതൃഭൂമി വാരിക മെയ് 16, 'പൊതു സമ്മതികളിലെ ചതിക്കുഴികള്‍'). മൂന്നര കോടി ജനതയെയും അവരുടെ നേതാക്കളെയും അപ്പാടെ വലയിലാക്കാന്‍ സാധ്യമാകുന്ന ഇത്ര വലിയ 'വലകണ്ണികള്‍' ജമാഅത്തും സഹസംവിധാനങ്ങളും കേരളത്തില്‍ വിരിച്ചിട്ടുണ്ടോ?
- പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍

കല്‍ക്കത്ത വാരികയായിരുന്ന സണ്‍ഡേയില്‍ വന്ന ലേഖനം മോഷ്ടിച്ചുകൊണ്ട് ലേഖകന്‍ നാല് പതിറ്റാണ്ടായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൂര്‍വാധികം അസ്വസ്ഥനായും ആക്രമണോത്സുകനായും തുടരേണ്ടിവന്നതു തന്നെ, ഈ 'ഇന്റലക്ച്വല്‍ ജിഹാദി'ല്‍ നേരിട്ട ദയനീയ പരാജയത്തെ വിളംബരം ചെയ്യുന്നു. തായാട്ട് ശങ്കരന്റെ ബൌദ്ധിക ശിഷ്യനായി മതേതരത്വത്തിനും മാര്‍ക്സിസത്തിനും വേണ്ടിയെന്ന വ്യാജേന രംഗത്തിറങ്ങിയ ഹമീദ് അനുസ്യൂതം തുടരുന്ന അപവാദ വ്യവസായം, തനിക്ക് നഷ്ടപ്പെടുത്തിയത് മാര്‍ക്സിസത്തിന്റെ ഭൂമിക തന്നെയാണ്. സി.പി.എം ബുദ്ധിജീവി ചമഞ്ഞ് ദേശാഭിമാനിയിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉതിര്‍ത്ത ഉണ്ടകള്‍ ഒടുവില്‍ ബൂമറാങ് പോലെ സ്വന്തം നെഞ്ചത്ത് വന്നു പതിച്ചു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരായ പോരാട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് അയിത്തം കല്‍പിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞപ്പോള്‍ ഹമീദ് കളരിക്ക് പുറത്ത്! തന്റെ നിന്ദ്യവും യുക്തിശൂന്യവുമായ ജമാഅത്ത് വിരോധത്തിന് കൂട്ടാവാന്‍ സാക്ഷാല്‍ ഭൌതികവാദികളും സെക്യുലരിസ്റുകളും പോലും സന്നദ്ധരായില്ല. ആകപ്പാടെ ഈ അവിശുദ്ധ യുദ്ധത്തില്‍ പങ്കാളികളായത് തുടക്കം മുതല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ഒളി അജണ്ടകളുള്ള മാതൃഭൂമിയും ആ പത്രത്തിന്റെ ഏതാനും വളര്‍ത്തു പുത്രന്മാരുമാണ്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും മുസ്ലിം ലീഗിനെ നയിച്ച കാലത്ത് അതില്‍ വര്‍ഗീയത കണ്ടെത്തി ലീഗിനെതിരെ പോരാട്ടത്തിലേര്‍പ്പെട്ട മാതൃഭൂമി മാറിയ പരിതസ്ഥിതിയില്‍ നിലപാട് മാറ്റിയതിന്റെ പിന്നിലെ ചേതോവികാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടതില്ല. മാതൃഭൂമി പ്രതിനിധാനം ചെയ്യുന്ന ദേശീയത എക്കാലത്തും മുസ്ലിം ന്യൂനപക്ഷത്തെ മനസാ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതായിരുന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തിലും അങ്ങാടിപ്പുറം ക്ഷേത്ര സമരത്തിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി സംസ്ഥാപനത്തിലുമെല്ലാം അത് പ്രകടമായി. ഇന്നും ആ പത്രത്തിന്റെ ജീവനക്കാരില്‍ എത്ര ശതമാനം മുസ്ലിംകളുണ്ടെന്ന അന്വേഷണം മാതൃഭൂമിയുടെ ഹിന്ദുത്വ പശ്ചാത്തലത്തിലേക്ക് അസന്ദിഗ്ധമായി വിരല്‍ ചൂണ്ടുന്നതാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണത്തിന് ഹമീദുമാരെ നിര്‍ലോഭം ഉപയോഗിക്കുന്ന മാതൃഭൂമി ഹിന്ദുത്വത്തിന്റെ നേരെ ശക്തമായി പ്രതികരിക്കുന്ന ബുദ്ധിജീവികളെ പടിക്ക് പുറത്ത് നിര്‍ത്തിയത് യാദൃശ്ചികമല്ല.

കേരളത്തിന്റെ പൊതുഇടവും സാമൂഹിക രംഗവും ആര്‍ക്കു വേണ്ടിയും സംവരണം ചെയ്തുവെച്ചിട്ടില്ല. നാസ്തികര്‍ക്കും മതനിരാസികള്‍ക്കും അരാജകത്വവാദികള്‍ക്കും മാത്രമേ സാമൂഹിക, സാംസ്കാരിക, ദേശീയ, സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ എന്ന ബ്രാഹ്മണ്യവും ജനാധിപത്യയുഗത്തില്‍ നടപ്പാക്കാന്‍ നോക്കരുത്. മതധാര്‍മിക നൈതിക ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി മുതല്‍ പ്രസ്ഥാനങ്ങള്‍ക്ക് പൊതു പ്രശ്നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്ന് മാത്രമല്ല, സംഹരിക്കുന്നവരേക്കാള്‍ നിര്‍മിക്കുന്നവര്‍ക്കാണ് ധാര്‍മികമായി അതിനുള്ള അവകാശം. ജീവല്‍ പ്രശ്നങ്ങള്‍ ഇത്രയും കാലം കൈയാളി കുളമാക്കിയവരാണല്ലോ, രാജ്യത്തെ ഇടതു-വലത് ഭൌതിക ശക്തികള്‍. ഇനി മനുഷ്യ സ്നേഹികള്‍ക്കും ഒരവസരം നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല.

ഇതൊക്കെ നന്നായി തിരിച്ചറിഞ്ഞ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇന്ന് ഭാഗ്യവശാല്‍ കേരളീയ സമൂഹത്തില്‍ വേണ്ടത്രയുണ്ട്. അവര്‍ പല വിഷയങ്ങളിലും ജമാഅത്തെ ഇസ്ലാമിയോടും സോളിഡാരിറ്റിയോടും വിയോജിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളോടും സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളോടും ജനസേവന പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്നു. ഹമീദ് എത്ര കരഞ്ഞു പറഞ്ഞാലും അവരുടെ മനസ്സ് മാറില്ല. കാരണം, വിവേചനബുദ്ധിയും ഇഛാസ്വാതന്ത്യ്രവുമുള്ളവരാണവര്‍. താനൊഴിച്ച് മറ്റുള്ളവരെല്ലാം ജമാഅത്തിന്റെ വലയില്‍ വീണവരാണെന്ന വിലാപം ലേഖകന്റെ സഹതാപാര്‍ഹമായ മാനസിക നിലയെ അനാവരണംചെയ്യുന്നു.

1987 ജൂണില്‍ മാധ്യമം പത്രം പ്രസിദ്ധീകരണമാരംഭിച്ചതിന്റെ മൂന്നാം നാള്‍ അത് കടലാസില്‍ പൊതിഞ്ഞ മത്സ്യമാണെന്ന് ദേശാഭിമാനിയില്‍ എഴുതിപ്പിടിപ്പിച്ചയാളാണ് നമ്മുടെ മതേതര നാട്യക്കാരന്‍. മീന്‍ ചീയുമ്പോള്‍ ആളുകള്‍ വിവരമറിയും എന്നാശ്വസിച്ച ലേഖകന്‍ പി.കെ ബാലകൃഷ്ണന്‍ വെറും സ്ഥാനീയ പത്രാധിപരാണെന്നും മാലോകരെ അറിയിച്ചിരുന്നു. ബാലകൃഷ്ണന്‍ അന്ത്യം വരെ മൂര്‍ച്ചയേറിയ തന്റെ ശൈലിയില്‍ സാമൂഹിക വിമര്‍ശനം കൊണ്ട് മാധ്യമത്തെ വേറിട്ടൊരു വായനാനുഭവമാക്കി. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ വാരാദ്യമാധ്യമത്തിന്റെ സാരഥി. ഇന്നും കര്‍മനിരതനായി ജീവിച്ചിരിക്കുന്ന അനുഗ്രഹീത തൂലികാകാരന്‍ സി. രാധാകൃഷ്ണന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെയും തുടര്‍ന്ന് ദിനപത്രത്തിന്റെയും എഡിറ്ററായി. മാതൃഭൂമി ആഴ്ചപ്പതിന്റെ എഡിറ്ററായ കമല്‍റാം സജീവും മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്നവനാണ്. തുടക്കം മുതല്‍ മാധ്യമത്തിന്റെ സ്ഥിരം കോളമിസ്റാണ് ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മാധ്യമത്തിന്റെ ജമാഅത്ത് പശ്ചാത്തലമാകട്ടെ അദ്ദേഹത്തിന് അസ്സലായി അറിയാം. എം. റഷീദും ഒ.വി ഉഷയും ഡി. ബാബു പോളും വിജു വി. നായരുമെല്ലാമുണ്ട് മാധ്യമത്തിന്റെ കെണിയില്‍ വീണവര്‍. മാധ്യമം ആഴ്ചപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാത്തവരായി തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ അപൂര്‍വമേയുള്ളൂ. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഹമീദടക്കമുള്ളവര്‍ നിരന്തരം ശ്രമിച്ചിട്ടും പരിഹാസ്യമായി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പന്ത്രണ്ട് പുറം നീണ്ട 'ചതിക്കുഴികള്‍'. ഇനി ഒരേയൊരു രക്ഷാമാര്‍ഗമേയുള്ളൂ. കൃഷ്ണക്കുറുപ്പിന്റെ മാര്‍ഗം. കേശവദേവിന്റെ 'ത്യാഗിയായ ദ്രോഹി'യിലെ മുഖ്യ കഥാപാത്രമായ കൃഷ്ണക്കുറുപ്പ് അയല്‍ക്കാരനെതിരെ കൊടുത്ത മുഴുവന്‍ കേസുകളിലും തോറ്റപ്പോള്‍ നിരാശനായി ഒടുവില്‍ അയല്‍ക്കാരന്റെ മുറ്റത്തെ മരക്കൊമ്പില്‍ രാത്രി കെട്ടിത്തൂങ്ങാന്‍ തീരുമാനിക്കുകയാണ്, മുഖ്യ ശത്രുവായ അയല്‍ക്കാരന്‍ തന്നെ തല്ലിക്കൊന്ന് തൂക്കിയതാണെന്നാരോപിച്ചു പോലീസ് അയാള്‍ക്കെതിരെ കേസ് ചാര്‍ജ്ചെയ്യാന്‍!

വ്യാഴാഴ്‌ച, മേയ് 27, 2010

ഏതാണ് എളുപ്പത്തില്‍ മായ്കാനാകാത്ത പുള്ളികള്‍

അമീറിന്റെ പത്രസമ്മേളനം പലരെയും പലവിധത്തിലും പ്രകോപിപിച്ചു. ചിലര്‍ ചാനലിലൂടെയും മറ്റുചിലര്‍ പത്രത്തിലൂടെയും അതിന് പ്രതികാരം ചെയ്തു എന്ന് വരുത്തി സ്വയം സമാധാനം നേടി. കഴിഞ്ഞ പോസ്റ്റില്‍ ചാനല്‍ ചര്‍ചയെക്കുറിച്ചാണ് പറഞ്ഞെതെങ്കില്‍ ഈ പോസ്റ്റില്‍ പി.ടി. നാസറിന്റെ ലേഖനത്തോടുള്ള പ്രതികരമമാണ്. ലേഖനം പൂര്‍ണമായി നല്‍കി എനിക്ക് പറയാനുള്ളത് ചുകപ്പ് നിറത്തില്‍ നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഒരു മറുപടി എഴുതാന്‍ ഇതില്‍ ഒന്നുമില്ല. കാര്യമായിട്ടുള്ളത് പരിഹാസമാണ് പിന്നെ ലേഖകന്റെ വിവരക്കേടിനാല്‍ അദ്ദേഹത്തിന് വന്ന് ചേര്‍ന്ന് ആശയക്കുഴപ്പത്തില്‍നിന്നുണ്ടാകുന്നതാണ്. ഇസ്‌ലാഹി സുഹൃത്തുക്കള്‍ ഈ ലേഖനം ജമാഅത്ത് ചര്‍ചചെയ്യുന്ന ഇടങ്ങളിലെല്ലാം പേസ്റ്റ് ചെയ്തു വെച്ചു എന്നിട്ട് ഇതിന്റെ അവസാനം നല്‍കിയത് പോലുള്ള വെല്ലുവിളികളും നടത്തിയതാണ് ഈ ലേഖനം ഇവിടെ പോസ്റ്റാക്കാന്‍ കാരണം. ഇസ്‌ലാഹി ബ്ലോഗില്‍ നിന്നാണ് ഇത് എടുത്തത്. ഇതിലെന്തോ കാര്യമായി ജമാഅത്ത് വിമര്‍ശനം ഉണ്ടെന്നാണ് മുജാഹിദുകള്‍ കരുതുന്നത്. അല്‍പം ചിന്തിച്ച് വായിച്ചാല്‍ ഉള്ളിതോലുപോളിച്ചത് പോലെ മാത്രമേ ഇതുള്ളൂ എന്ന് മനസ്സിലാകും. ഒരു ജമാഅത്ത് വിമര്‍ശനം കൂട്ടി ചീറ്റിപോകുന്നത് ഇവിടെ കാണാം. തുടര്‍ന്ന് വായിക്കുക:

[[[ മുണ്ടുമുഴിയിലെ തോട്ടാഞ്ചീരി ആരിഫലി തെളിഞ്ഞ പ്രാസംഗികനും മികച്ച സംഘാടകനും തികഞ്ഞ ദാര്‍ശനികനും ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ പറയുന്നത്‌ കൊണ്ട്‌ അറിഞ്ഞുവെച്ചിട്ടുണ്ട്‌. എന്നാല്‍ ആളൊരു മഹാ തമാശക്കാരനാണെന്ന്‌ മനസ്സിലായത്‌ 2010 മെയ്‌ 21 വെള്ളിയാഴ്‌ചയാണ്‌. അന്നത്തെ `ഖുതുബ' കേട്ടിട്ടല്ല. അതിന്‌ തൊട്ടുമുമ്പ്‌ അദ്ദേഹം നടത്തിയ പത്രസമ്മേളനം കണ്ടപ്പോള്‍. ജമാഅത്തെ ഇസ്‌ലാമി കേരളാ ഹല്‍ഖയുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനമാണ്‌ ഹല്‍ഖാ അമീറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹാസ്യനടനെ പുറത്തുകൊണ്ടുവന്നത്‌. പ്രഖ്യാപനം അതീവ ലളിതമാണ്‌. ഇതാ ഇത്രമാത്രം:`` ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ കടപ്പാടുണ്ട്‌. അതേയവസരം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്‌'' -അവിടം കൊണ്ട്‌ നിര്‍ത്തിയില്ല അമീര്‍, ആഞ്ഞുവലിച്ചുകൊണ്ട്‌ അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ``ഇത്‌ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതു കൊണ്ട്‌ ഇപ്പോള്‍ വ്യക്തമാക്കുകയാണ്‌''

അമീര്‍ ജമാഅത്തുകാര്‍ക്കറിയാത്ത ഒരു പുതിയ കാര്യവും ഇവിടെ പറഞ്ഞിട്ടില്ല. ജമാഅത്തിനെക്കുറിച്ച് അല്‍പമെങ്കിലും അറിവുള്ള ആര്‍ക്കും ഇതില്‍ എന്തെങ്കിലും പുതുമ തോന്നുകയില്ല. ഇതില്‍ വല്ലാതെ ആശ്ചര്യപ്പെട്ടത് കൈരളി. ടി.വി.യിലെ അവതാരകരാണ് അതിന് കാരണം വ്യക്തമാണ്.

ഇതോടെ ചില സംഗതികള്‍ വ്യക്തമായി. ഒട്ടുമേ സംശയത്തിന്‌ ഇടയില്ലാത്ത വിധം വ്യക്തമായി. വ്യക്തമായത്‌ ഇവയാണ്‌:
ഒന്ന്‌, സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു ഭാരമായിരുന്നു.
രണ്ട്‌, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
മൂന്ന്‌, മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്‌.
നാല്‌, ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ട അവസ്ഥയിലാണ്‌ ജമാഅത്തെ ഇസ്‌ലാമി.

ഇത് നാലും ലേഖകന്റെ ഭാവനാ വിലാസങ്ങള്‍ സത്യവുമായി അതിന് പുലബന്ധം പോലുമില്ല. ജമാഅത്ത് അമീര്‍ മൗദൂദിയെ തള്ളിപ്പറയുകയല്ല. മൗദൂദിയും ജമാഅത്തും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു. ഒരു വലിയതെറ്റിദ്ധാരണ ജമാഅത്തിനെക്കുറിച്ച് ചിലര്‍ക്കുണ്ടായിരുന്നു എന്ന് ഇതോടെ മനസ്സിലായി. ഒരു കൂട്ടര്‍ പറയുന്ന മൗദൂദിയുടെ വ്യാഖ്യാനം സ്വീകരിച്ചതുകൊണ്ടാണ് ജമാത്ത് ഇപ്രകാരം വീക്ഷണം സ്വീകരിക്കുന്നതെന്ന് ഇവിടെ പറയുന്ന മൗദൂദിയുടെ ലിഖിതങ്ങളെ തള്ളിപ്പറയാതെ മുന്നോട്ട് പോകാനാവില്ല എന്ന്.

വസ്‌തുതകളും സന്ദര്‍ഭങ്ങളും ഇങ്ങനെയായിരിക്കെ മൗദൂദിയുടെ വീക്ഷണങ്ങളെയും ലിഖിതങ്ങളെയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഹല്‍ഖയുടെയെങ്കിലും അമീര്‍ കാണിച്ച ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. ബുദ്ധിപരമായ ഈ സത്യസന്ധത ശ്ലാഘനീയം തന്നെ. ഇങ്ങനെ വേണം സംഘടനകളും നേതാക്കളും. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോകണം.

അമീര്‍ മൗദൂദിയെതള്ളി എന്ന വീണ്ടു കളവ് പറയുകയാണ് ലേഖകന്‍.

എങ്കില്‍ പിന്നെ ആരിഫലി തമാശക്കാരനാണെന്ന്‌ ആദ്യം പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്നൊരു ചോദ്യം ഇപ്പോഴുയരാം. ന്യായമായും അങ്ങനെയൊരു ചോദ്യത്തിന്നിവിടെ പഴുതുണ്ട്‌.
ഉത്തരമിതാണ്‌: ഒറ്റ പത്രസമ്മേളനം കൊണ്ട്‌ മായ്‌ച്ചു കളയാവുന്നതല്ല ജമാഅത്തെ ഇസ്‌ലാമി എന്ന പുള്ളിപ്പുലിയുടെ പുറത്തെ പുള്ളികള്‍ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ ആരിഫലി അതിന്‌ ശ്രമിക്കുന്നതാണ്‌ തമാശ. ഇത്തരം ചില കഥാപാത്രങ്ങളെ പഴയ സിനിമകളില്‍ ബഹദൂര്‍ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്‌. തോണി കരയിലാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ തുഴഞ്ഞുനോക്കുന്ന കോമാളിക്കഥാപാത്രങ്ങള്‍! അങ്ങനെയൊരാളെ വെള്ളിത്തിരക്ക്‌ പുറത്തുകാണുന്നത്‌ ഇപ്പോഴാണ്‌. ഹിറാ സെന്ററില്‍ !! 

നിന്ദ്യമായ പരിഹാസം. എന്തിനുവേണ്ടി ആര്‍ക്കുവേണ്ടിയാണിത്?

ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന്‌ കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്‌. ഖുര്‍ആന്‍ എല്ലാവര്‍ക്കും ഒന്നുതന്നെ. എല്ലാവര്‍ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ.  

എന്നുവെച്ചാല്‍ അത് പറയാന്‍ പാടില്ലെന്നുണ്ടോ. ഇസ്്‌ലാഹികളും ഇടക്കിടക്ക് ഇത് പറയാറുണ്ടല്ലോ. അത് അപ്രകാരം കരുതുന്നവരുടെ അവകാശമാണ്.

എന്നാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത്‌ ഖുര്‍ആന്‌ അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.

ആ കാര്യം ജമാഅത്ത് നിഷേധിച്ചിട്ടില്ല. അത് മൗദൂദി പറഞ്ഞത് കൊണ്ടല്ല ജമാഅത്ത് സ്വീകരിക്കുന്നത് ഖുര്‍ആന്റെ ശരിയായവ്യാഖ്യാനമാണ് മൗദൂദി നല്‍കിയത് എന്നുറപ്പുള്ളതുകൊണ്ടാണ്.

മൗദൂദിയുടെ പ്രശസ്‌ത വ്യാഖ്യാനമായ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌ത്‌ കേരളത്തില്‍ വിറ്റിട്ടുണ്ട്‌. ഇപ്പോഴും പ്രചാരത്തിലുണ്ട്‌. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ്‌ അമീര്‍? തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്‍ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന്‌ പിന്‍വലിക്കുമോ?

അതിന്റെ ആവശ്യമുണ്ടെന്ന് ജമാഅത്തിന് തോന്നുന്നില്ല. മാത്രമല്ല ഇയ്യിടെയായി തഫ്ഹീം നെറ്റ് ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ സൗകര്യത്തില്‍ വെബ് സൈറ്റായി നല്‍കിയിട്ടുമുണ്ട്.

ജമാഅത്തെ ഇസ്‌ലാമി `ദൈവരാഷ്‌ട്ര വാദം' ഉന്നയിക്കുന്ന സംഘടനയാണെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത്‌ പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ്‌ അദ്ദേഹത്തിന്റെ പുത്തന്‍ വാദം. `ഹുകൂമത്തെ ഇലാഹി' എന്ന ദൈവരാഷ്‌ട്ര വാദമല്ല `ഇഖാമത്തെ ദീന്‍' എന്ന മതസംസ്ഥാപനമാണ്‌ തങ്ങളുടെ മുദ്രാവാക്യം എന്ന്‌ ആരിഫലി ആണയിടുന്നു.
ഇവിടെയാണ്‌ മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്‌ട്രീയക്കാര്‍ക്കും ഭാരമാകുന്നത്‌. `താഗൂത്ത്‌' എന്ന്‌ ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന്‌ മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്‌. മഹാപണ്ഡിതര്‍ പോലും `താഗൂത്ത്‌' എന്ന വാക്കിന്‌ പിശാച്‌, ചെകുത്താന്‍, പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ്‌ അര്‍ഥം കല്‍പ്പിച്ചിരുന്നത്‌. എന്നാല്‍, ആ അറബിവാക്കിന്‌ `ദൈവേതരമായ ഭരണകൂടങ്ങള്‍' എന്ന അര്‍ഥമാണ്‌ മൗദൂദി നല്‍കിയത്‌. അതിന്‌ അനുസൃതമാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത്‌ പ്രമാണമായി കരുതുന്നത്‌ കൊണ്ടാണല്ലോ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത്‌ പ്രചരിപ്പിക്കുന്നതും.

താഗൂത്തിന് ദൈവേതരഭരണകൂടം എന്നര്‍ഥം നല്‍കിയത് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബാണ്. താഗൂത്തിന്റെ വിവിധ അര്‍ഥങ്ങളില്‍ ഒന്നാണത് എന്ന കാഴ്ചപ്പാടില്‍ ജമാഅത്തും അതിനോട് ചേരുന്നു.

അതിനാല്‍ അമീര്‍, താഗൂത്തിന്‌ മൗലാനാ മൗദൂദി നല്‍കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ- അതടങ്ങിയ തഫ്‌ഹീമുല്‍ ഖുര്‍ആനിന്‌ നിങ്ങള്‍ നല്‍കുന്ന പ്രാമാണികത നിലനില്‍ക്കെ- ദൈവരാഷ്‌ട്രവാദത്തെ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്‌താവനയോടെ തഫ്‌ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?
ഇവിടെയെത്തുമ്പോഴാണ്‌ ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്‌. തന്റെ ജമാഅത്തെ ഇസ്‌ലാമി സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്‌. 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമിയാണ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, എന്നാല്‍ വിഭജനത്തിന്‌ ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ്‌ ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന സംഘടനയാണ്‌ തന്റെ ജമാഅത്തെ ഇസ്‌ലാമി എന്നാണ്‌ ആരിഫലിയുടെ വാദം.

ഇത് കേവല വാദമല്ല. അതാണ് സത്യം. അല്ല എന്ന് പറയാന്‍ നിങ്ങളുടെ പക്കലുള്ള തെളിവെന്താണ്.

മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്‌. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ്‌ പ്രശ്‌നം.

ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം 1992ല്‍ ഇറക്കിയ പ്രത്യേക പതിപ്പ്‌ നോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ്‌ അത്‌ തയ്യാറാക്കിയത്‌. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ്‌ ആ പതിപ്പ്‌ പുറത്തിറങ്ങുന്നത്‌ എന്ന്‌ ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നുവെച്ചാല്‍, 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ വെച്ച്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്‌ ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന്‌ വര്‍ത്തമാനകാലത്തിലേക്ക്‌ ഒഴുകിവരുന്നത്‌ എന്ന്‌ മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു,

ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്‌കരിച്ചതാണ്‌ തന്റെ സംഘടന എന്ന്‌. ഏതാണ്‌ പ്രമാണമായി സ്വീകരിക്കേണ്ടത്‌?

രണ്ടിലും എന്താണ് വൈരുദ്ധ്യമുള്ളത്. ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ എന്നാല്‍ സ്വതന്ത്രമായി നയനിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നവിധം എന്നാണ് ഞങ്ങള്‍ അതില്‍ നിന്ന് മനസ്സിലാക്കിയത്.

`താഗൂത്തി'നെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത്‌ സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത്‌ എന്ന്‌ വിശദീകരിക്കുമ്പോേഴക്ക്‌ കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍, `ഹുക്കൂമത്തെ ഇലാഹി' അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്‌. പിന്നീട്‌ അത്‌ മാറി `ഇഖാമത്തെ ദീന്‍' അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. `ഇഖാമത്തെ ദീനി'നു വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്നാണ്‌ പുത്തന്‍വാദം.

അത് പുത്തന്‍ വാദമാണെന്ന് ആര് പറഞ്ഞു. ഒന്നുകില്‍ അറിവ് വേണം. അല്ലെങ്കില്‍ അറിയില്ല എന്ന അറിവെങ്കിലും വേണം.

എന്നാല്‍ ഈ മാറ്റം എന്തിന്‌ വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ്‌ കാര്യങ്ങള്‍ കുഴയുന്നത്‌. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത്‌ സംബന്ധിച്ച വിശദീകരണമുണ്ട്‌. പരേതനായ സയ്യിദ്‌ ഹാമിദ്‌ ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. `ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍' എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ``ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ `ഹുക്കൂമത്തെ ഇലാഹി'യെ സംബന്ധിച്ച്‌ പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു.

ചില തത്‌പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ `ഹുക്കൂമത്തെ ഇലാഹി' എന്നതിന്‌ പകരം `ഇഖാമത്തെ ദീന്‍' എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്‌ദമാണ്‌ എന്നതിനുപുറമെ `ഹുക്കൂമത്തെ ഇലാഹി'യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത്‌ കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക്‌ അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്‌ദം എന്ന നിലയില്‍ ജമാഅത്ത്‌ ഇപ്പോഴും ഇതേ പദം തന്നെയാണ്‌ ഉപയോഗിച്ചു വരുന്നത്‌. ഭരണഘടനയില്‍ അതിന്‌ അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്‌''

ഈ വിശദീകരണം നല്‍കപ്പെട്ടിട്ടും നിങ്ങള്‍ക്കുള്ള സംശയം എന്താണ്.

1948ല്‍ രൂപവത്‌കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ- അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ -1971 വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ്‌ ഈ ഒളിച്ചുകളി മറനീക്കി പുറത്ത്‌ വന്നത്‌. പുറത്ത്‌ പറയുന്നത്‌ ` ഇഖാമത്തെ ദീന്‍' ആണെങ്കിലും ഉള്ളിലിരിപ്പ്‌ `ഹുക്കൂമത്തെ ഇലാഹി' തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ `മതരാഷ്‌ട്രവാദക്കാര്‍' എന്ന്‌ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍? അവര്‍ പറയുന്നത്‌ സത്യം മാത്രമല്ലേ?

ഇസ്‌ലാമിലെ രാഷ്ട്രീയം കൂടി അംഗീകരിക്കുന്നവരെ നിങ്ങള്‍ക്കങ്ങനെമാത്രമേ വിളിക്കാനാവുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് പറയാനെ നിവൃത്തിയുള്ളൂ.

തള്ളിപ്പറയല്‍ അത്ര എളുപ്പമല്ല എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ ഒരു പ്രസ്ഥാനം, അതും ഒരു പ്രബോധന പ്രസ്ഥാനം സ്വന്തം ചരിത്രവും അടിത്തറയും തിരസ്‌കരിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഭൂതകാലത്തേക്കാള്‍ വിലപ്പെട്ടതാണ്‌ അവര്‍ക്ക്‌ ഭാവി എന്ന്‌ മനസ്സിലാക്കേണ്ടി വരും. അപ്പോള്‍ മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിര്‍ബന്ധിക്കുന്ന ദശാസന്ധി ഏത്‌ എന്നുകൂടി പരിശോധിക്കണം.
തീര്‍ച്ചയായും ഇതിനുള്ള ഉത്തരം ഹല്‍ഖാ അമീര്‍ അടിവരയിട്ടു നടത്തിയ ഒരു പ്രസ്‌താവത്തിലും അതിന്‌ അദ്ദേഹം തിരെഞ്ഞടുത്ത സന്ദര്‍ഭത്തിലുമുണ്ട്‌. തങ്ങളുടെ പ്രമാണം മൗലാനാ മൗദൂദിയുടെ വീക്ഷണങ്ങളോ ലിഖിതങ്ങളോ അല്ല എന്ന്‌ `` ഏതെങ്കിലും സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്‌ എന്നത്‌ കൊണ്ട്‌ ഇപ്പോള്‍ വ്യക്തമാക്കുന്നു'' എന്നാണ്‌ ആരിഫലി അടിവരയിട്ട്‌ പറഞ്ഞത്‌. 

ഏതെങ്കിലും ഒരവസരത്തില്‍ ഇത് വ്യക്തമാക്കണം അതുകൊണ്ട് ഇപ്പോഴിത് വ്യക്തമാക്കുന്നു എന്ന് പറഞ്ഞത് ആ പാര്‍ട്ടിയെ മനസ്സിലാകാത്തവര്‍ക്ക് മാത്രമാണ്. ഞങ്ങള്‍ക്ക് ഇതിനെ മനസ്സിലാക്കിതുടങ്ങിയ ആദ്യനാള്‍ മുതല്‍ അറിയുന്ന കാര്യമാണിത്. ലേഖകന്‍ അറിവില്ലായ്മ വീണ്ടും ആവര്‍ത്തികുന്നു എന്ന് മാത്രം.

ആ സന്ദര്‍ഭമാകട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ ഇടത്ത്‌ നിന്ന്‌ സി പി എമ്മും വലത്തു നിന്ന്‌ മുസ്‌ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും. ``ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി എപ്പോള്‍ രാഷ്‌ടീയപ്രസ്ഥാനമായി രംഗത്ത്‌ വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും'' എന്നാണല്ലോ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്‌.

അതിന് മറുപടി അഭിമുഖത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. അത് കേട്ടിട്ടും ഇപ്രകാരം പറയുന്നത് വല്ലാത്ത തൊലിക്കട്ടി കൊണ്ടുതന്നെ

ഇങ്ങനെ ഇടത്തും വലത്തുമുള്ളവര്‍ എതിര്‍പ്പിന്റെ കൂരമ്പുമായി നില്‍ക്കുമ്പോഴും ദീനിന്റെ സംസ്ഥാപനത്തിന്നായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക സംഘടന എന്തിന്‌ ബുദ്ധിമുട്ടി രാഷ്‌ടീയത്തില്‍ ഇറങ്ങുന്നു? ``വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യ മര്യാദ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളവര്‍ രാഷ്‌ടീയത്തില്‍ ഉണ്ടായിക്കാണാന്‍'' എന്നാണ്‌ ഒ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ തരുന്ന വിശദീകരണം (മാധ്യമം- 2010 മെയ്‌ 22). ആണോ? അങ്ങനെയാണോ? തെളിയിക്കേണ്ടത്‌ കാലവും ജമാഅത്തെ ഇസ്‌ലാമിയുമാണ്‌. അതോ ചരിത്രത്തിന്റെ എല്ലാ ഭാരവും ഇറക്കിവെച്ചുള്ള ഈ രാഷ്‌ടീയ മഹാ ത്യാഗത്തിന്‌ പിന്നിലും ഒളിയജന്‍ഡ ഉണ്ടായിരിക്കുമോ?"
ഇപ്പോഴത്തെ രാഷ്ട്രീയം അതിന് മാത്രം ശുദ്ധമാണെന്ന് അഭിപ്രായമുണ്ടോ. സത്യത്തില്‍ ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം കൊണ്ട് ഇവര്‍ ഭയപ്പെടുന്നതെന്താണ്.

കലി തുള്ളുന്ന JIH കാര്‍ മുകളിലെ പീ ടീ നാസറിന്റെ വാക്കുകളോടെ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യം ഉണ്ട്. ]]]

ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിയോ ?

മൗദൂദിയെ ജമാഅത്ത് അമീര്‍ തള്ളിയോ?. തള്ളി എന്ന കാര്യത്തില്‍ ചിലര്‍ക്ക് സംശയമേ ഇല്ല. എന്നാല്‍ എന്താണ് അമീര്‍ പറഞ്ഞത്. എന്തൊക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയില്‍ ഇയ്യിടെ സംഭവിച്ച മാറ്റങ്ങള്‍. പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്യുന്ന മുഴുവന്‍ ആളുകളും മണിമണിയായി പറഞ്ഞുതരും. ഒന്ന് തെരഞ്ഞടുപ്പില്‍ പങ്കെടുക്കുന്നത് ശിര്‍ക്കാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. മൗദൂദിയെ 60 വര്‍ഷമായി കൊണ്ടുനടന്നവര്‍ ഇപ്പോള്‍ മൗദൂദിയെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഇനിയും ചിലര്‍ക്ക് പറയാനുണ്ടാകും. അതൊക്കെ ആരാണ് പറഞ്ഞ് തന്നത്. ടി.വി.യില്‍ വാര്‍ത്ത വായിക്കുന്നവരും അവിടെ ചര്‍ചയില്‍ പങ്കെടുത്ത ജമാഅത്ത് വിമര്‍ശകരും. എന്നാല്‍ എന്താണ് കേരളാ ജമാഅത്തിന്റെ അമീര്‍ ടി. ആരിഫലി ഇതുസംബന്ധമായി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കില്‍ നിന്നാണല്ലോ പ്രധാനമായും മൗദൂദിയെ തള്ളിയതും മറ്റും ലഭിച്ചത്. ആദ്യമായി അതൊന്നു കേള്‍ക്കുക.

അദ്ദേഹം പറഞ്ഞതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇവിടെ ചുരുക്കിപ്പറയാം. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനേതാവാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. എന്നാല്‍ അദ്ദേഹം തന്നെ നേതൃത്വം ഒരിക്കലും ജമാഅത്തിന്‍മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചിട്ടില്ല. 70 പരം പണ്ഡിതന്‍മാരില്‍ അദ്ദേഹം നേതൃത്വനിരയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അന്നുതന്നെ ആ സംഘടനയുടെ പ്രഖ്യാപനത്തില്‍ പെട്ടതാണ് സംഘടനയും അടിസ്ഥാനം വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയുമായിരിക്കും എന്ന്. 1941 ലാണ് ജമാഅത്ത് രൂപീകൃതമായത്. അന്നുണ്ടായിരുന്നത് ഇന്നത്തെ ഇന്ത്യയായിരുന്നില്ലല്ലോ. 1947 ഇന്ത്യ സ്വതന്ത്രമായി. വീണ്ടും ഇന്ത്യ റിപ്ലബ്ലിക്കായി മാറുന്നത് 1950 ലാണ്. 1978 ല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായി. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളും തത്വങ്ങളും പരതേണ്ടത് ഇന്ത്യ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിലാണ്. അതിലും വളരെ വ്യക്തമായി ഈ വസ്തുത സൂചിപ്പിച്ചിരിക്കുന്നു. മൗദൂദി 21ാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‌ലാമിക ദാര്‍ശനികരില്‍ പ്രധാനിയും ഇസ്ലാമിക നവോത്ഥാന നായകനുമാണ്. മതേതരത്വത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും അദ്ദേഹം നടത്തിയ വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് ഇന്നും ജമാഅത്തിന് വാദമില്ല. അത് ഇസ്‌ലാമിക ചിന്തകളുമായി തീര്‍ത്തും ഭിന്നമാണ് എന്ന കാര്യത്തിലും സംശയമില്ല. പാശ്ചാത്യന്‍ മതേതരത്വവും ഇന്ത്യനിലവില്‍ വരുന്നതിന് മുമ്പുള്ള ജനാധിപത്യവുമാണ് അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നത്. ഇതുരണ്ടുമാണ് പുതിയ ഇന്ത്യയുടെ അടിസ്ഥാനമാകാന്‍ പോകുന്നതെന്ന അറിവില്‍നിന്നും ഇസ്‌ലാമികമായി അദ്ദേഹം അതിനെ നിരൂപണം ചെയ്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നോ. അതോടൊപ്പം അദ്ദേഹം വിശ്വസിക്കുന്ന മാനവകുലത്തിന് ഇഹപരമോക്ഷത്തിന് നല്‍കപ്പെട്ട് സമ്പൂര്‍ണ ദര്‍ശനമായ ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ പരിചയപ്പെടുത്തുകയും ചെയ്തു. ഇത്രയാണ് അദ്ദേഹം നിര്‍വഹിച്ചത് അത് കാലഘട്ടത്തില്‍ ഒരു ഇസ്‌ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവിനും ചെയ്യാവുന്നതിന്റെ പരമാവധിയായിരുന്നു. അദ്ദേഹം പള്ളിയില്‍ മതോപദേശം നല്‍കുന്ന ഒരു മുഫ്തി മാത്രമായിരുന്നില്ല. അദ്ദേഹം വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനക്ക് ബീജാവാപം നല്‍കി. അക്രമത്തിനും അനീതിക്കും തീവ്രതക്കും ഭീകരതക്കും ഒരു പഴുതുമില്ലാത്ത ഒരു മതത്തില്‍ വിശ്വസിക്കുന്നതോ അതിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതോ അതില്‍ അണിചേര്‍ന്ന അണികള്‍ അതുകൊണ്ടുതന്നെ അപകടകരമായി കണ്ടില്ല.

പിന്നീട് ഇന്നത്തെ ഇന്ത്യനിലവില്‍ വരികയും ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു ഇന്ത്യന്‍ പതിപ്പ് ഉണ്ടായിത്തീരുകയും ചെയ്തു. അതുകൊണ്ടുതന്നെ മൗദൂദി പൂര്‍ണമതനിരാസത്തിലടങ്ങിയ മതേതരത്വം (പാശ്ചാത്യന് സെക്യുലരിസം) ത്തെ പറ്റിയുള്ള സിദ്ധാന്തം അതുമായി യോജിക്കാതെയായി. അതുകൊണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതുമായിട്ടുള്ള യോജിപ്പും പ്രത്യേകമായി എടുത്തുകാട്ടി. ജനാധിപത്യം ആദ്യമേ പൂര്‍ണമായ അര്‍ഥത്തില്‍ മൗദൂദി നിരാകരിച്ചിരുന്നില്ല. അതിന്റെ ഇസ്‌ലാമിന്റെ തത്വങ്ങളുമായി യോജിച്ചുവരുന്ന തെരഞ്ഞെടുപ്പും അഭിപ്രായ സ്വാതന്ത്ര്യവും, ഭൂരിപക്ഷത്തിന് പ്രമുഖ്യം നല്‍കുന്ന അവസ്ഥയും മൗദൂദി അംഗീകരിച്ചിരുന്നു. ഒരൊറ്റ വിഷയത്തില്‍ മാത്രമായിരുന്നു അതുമായി മൗദൂദിക്ക് എതിര്‍പ്പ്. മനുഷ്യന് ആവശ്യമായ നിയമം നിര്‍മിക്കേണ്ടത് മനുഷ്യനോ അതല്ല മനുഷ്യനെ സൃഷ്ടിച്ച ദൈവമോ. ഇതില്‍ ദൈവത്തിന്റെ നിയമത്തിന് മാത്രമേ ശരിയായ നിയമത്തിന്റെ ധര്‍മം നിര്‍വഹിക്കാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള കാര്യങ്ങളില്‍ ജനാധിപത്യം ഇസ്‌ലാമുമായി ഏറ്റുമുട്ടുന്നില്ല. അത് ഇന്നും അങ്ങനെത്തന്നെ ജമാഅത്ത് വിശ്വസിക്കുന്നു. അതകൂടി ഇല്ലെങ്കില്‍ ജമാഅത്ത് എന്ന സംഘടനക്ക് പിന്നീട് ഒരു പ്രസക്തിയുണ്ടോ ഇല്ലേ എന്നതല്ല പ്രശ്‌നം ഇസ്‌ലാമിലെ രാഷ്ട്രീയം എന്നൊന്ന് നിലവിലില്ല എന്നതാണ അതുകൊണ്ട് വരിക.ചാനല്‍ ചര്‍ചകേട്ടവര്‍ക്ക് വേണ്ടി ഒരു കാര്യം. അമീറിന് മൗദൂദിയെ തിരുത്താന്‍ അധികാരമില്ലെന്നും അത് ചെയ്യേണ്ടത് കേന്ദ്രകൂടിയാലോചനാ സമിതിയാണെന്നും ഒ. അബ്ദുല്ല ('മുന്നറിവിന്റെ' അടിസ്ഥാനത്തിലാണ് എന്ന തോന്നുന്നു) പറയുന്നത് കേട്ടു. എന്നാല്‍ അമീര്‍ വാര്‍ത്താസമ്മേളനത്തില്‍ മൗദൂദിയെ തിരുത്തുകയല്ല ചെയ്യുന്നത്. ഒരു വസ്തുത ചൂണ്ടിക്കാണിക്കുകയാണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ച വിധം മതനിരാസത്തിലധിഷ്ഠിതമായ മതേതരത്വസങ്കല്‍പത്തെ നിരൂപണം ചെയ്ത് മൗദൂദി പറഞ്ഞത് ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചാണ് എന്ന് തെറ്റായിധരിപ്പാക്കാനുള്ള വളരെ ബോധപൂര്‍വമായ ശ്രമം തുടര്‍ന്നപ്പോള്‍ പറയേണ്ടി വന്നതാണ് അത്. വിമര്‍ശകന്‍ സൂചിപ്പിക്കുന്നത് മൗദൂദി അങ്ങനെ എഴുതിയിട്ടില്ലേ ഇങ്ങനെ എഴുതിയിട്ടില്ലേ എന്ന് ചോദിക്കുമ്പോല്‍ നല്ല മറുപടി പറായാമായിരുന്നു എന്നാണ്. എന്നാല്‍ അതിന് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ അമീര്‍ പറഞ്ഞുപോയി എന്നു പറയുന്നു. മൗദൂദി അത് സംബന്ധമായി പറഞ്ഞത് തെറ്റാണ് എന്ന് ഇന്നും ജമാഅത്ത് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇനി ഇത്തരം ദാര്‍ശനിക ന്യായീകരണം മാത്രം മതിയാവില്ല ജമാഅത്തിന്റെ ഘടനയെക്കുറിച്ചുള്ള അജ്ഞതകൂടി നീക്കേണ്ടിവരും. മൗദൂദിയെ തള്ളിപ്പറഞ്ഞു എന്ന ഫ്‌ലാഷ് ന്യൂസും ടൈറ്റിലും അമീറിന്റെ ഊഹം ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണ്.

ഒരു സംശയവുമില്ല ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിനും ആശയങ്ങള്‍ക്കും മൗദൂദിയുടെ സംഭാവന വളരെ വലുതാണ്. എന്നാല്‍ അദ്ദേഹത്തെയല്ല ജമാഅത്തെ ഇസ്‌ലാമി സത്യത്തിന്റെ മാനദണ്ഡമാക്കുന്നത് എന്നാണ് അമീര്‍ പറഞ്ഞതിന്റെ ചുരുക്കം. ഇത് ആദ്യമായി വ്യക്തമാക്കിയത് മൗദൂദി തന്നെയാണ്. എന്നാല്‍ അവതാരകന് ചോദിക്കുന്നത് പല വിധത്തിലാണ്. മൗദൂദിയുടെ ആശയപ്രപഞ്ചത്തെ തള്ളിപറഞ്ഞുകൊണ്ടുള്ളതോ നിരാകരിച്ചുകൊണ്ടുള്ളതോ ആയ ഒരു രാഷ്ട്രീയ അസ്ഥിത്വം ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമാണോ എന്നാണ് ഹമീദ് ചേന്ദമംഗലൂരിനോട് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ പറയുന്ന മറുപടിയില്‍ അല്‍പസ്വല്‍പം കാര്യങ്ങളുണ്ട്. (ഇതേ ചോദ്യം ഏതെങ്കിലും ജമാഅത്ത് പ്രവര്‍ത്തകനോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഇപ്രകാരമായിരിക്കും: അമീര്‍ പറഞ്ഞതും ഈ ചോദ്യവും തമ്മില്‍ വലിയ ബന്ധമില്ല. മൗദൂദിയുടെ ആശയങ്ങളെ മുഴുവനായി തള്ളിയെന്നോ ഭാഗികമായി തള്ളി എന്നോ അതിന് അര്‍ഥമില്ല. അദ്ദഹം നല്‍കിയ വ്യാഖ്യാനമേ ഖുര്‍ആന് എക്കാലത്തും പിന്തുടരാവൂ എന്നില്ലെന്നും ഇനിയും ജമാഅത്ത് വല്ല തീരുമാനങ്ങളും എടുക്കുകയാണെങ്കില്‍ അതില്‍ വിശുദ്ധഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ചായിരിക്കും ഇത് വരെയും അങ്ങനെയായിരുന്നു. ഭരണഘടനയിലും അങ്ങനെത്തന്നെയാണ് എഴുതി വെച്ചിട്ടുള്ളത്. മറ്റുവ്യാഖ്യാനങ്ങളോടൊപ്പം മൗദൂദിയുടെ അഭിപ്രായങ്ങളും ഈ വിഷയങ്ങളിലൊക്കെ പരിഗണിക്കും. പക്ഷെ ഒരു വ്യാഖ്യാനം മൗദൂദി പറഞ്ഞതുകൊണ്ട് മാത്രം അത് സത്യമാണെന്ന് ഒരിക്കലും ജമാഅത്ത് മനസ്സിലാക്കില്ല. )

എന്നാല്‍ അമീര്‍ പറഞ്ഞതും അമീറിന്റെ വാദമായി അവതാരകന്‍ചോദിക്കുന്നതും വ്യത്യാസമുണ്ട്. ജമാഅത്ത് ഖുര്‍ആനും സുന്നത്തും എന്ന് പറയുമ്പോള്‍ അത് അത് മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനമാണെന്നും അതുകൊണ്ടുതന്നെ വീണ്ടും മൗദൂദിയിലേക്ക് തന്നെ തിരിച്ചുവരുന്നു എന്നും മൗദൂദിയും ഹസനുല്‍ ബന്നയുമാണ് ഇസ്‌ലാമില്‍ രാഷ്ട്രീയം എന്ന ചിന്തകൊണ്ടുവന്നതെന്നും അതിന് മുമ്പ് അതുണ്ടായിരുന്നില്ലെന്നുമുള്ള കാരശേരിയുടെ വാദത്തോട് ഏതെങ്കിലും ഒരു മുസ്‌ലിമിന് യോജിക്കാനാകുമോ എന്ന് അവരാണ് പറയേണ്ടത്. എന്നാല്‍ ജമാഅത്ത് മനസ്സിലാക്കുന്നത് ഇസ്‌ലാമിനെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിയത് വളരെ ചെറിയ ഇടക്കാലത്ത് സംഭവിച്ച് ഒരു വ്യതിചലനമാണ്. അതിനെ വീണ്ടും ശരിയായ ഇസ്‌ലാമിക പന്ഥാവിലേക്ക് കൊണ്ടുപോകുക എന്ന ചരിത്രപരമായ ദൗത്യമാണ് മൗദൂദി ചെയ്തത്. മൗദൂദി ഖുര്‍ആനിന് പൂര്‍വികരായിനല്‍കപ്പെടാത്ത് ഒരു അര്‍ഥവും പറഞ്ഞിട്ടില്ല വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഇസ്‌ലാമിന് യോജിക്കാത്ത, ഖുര്‍ആനിന്റെ സത്തക്ക് യോജിക്കാത്ത വല്ല വ്യഖ്യാനമോ അര്‍ഥമോ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന് അദ്ദേഹത്തിന്റെ പരിഭാഷയിലുണ്ടെങ്കില്‍ അതൊന്ന് ഇവിടെ ക്വാട്ട് ചെയ്യണം. കാരണം ഇത്തരം കുറെ വാദങ്ങള്‍ നേരത്തെ അറിയാവുന്നതും കണ്ടതും കൊണ്ടായിരിക്കുമല്ലോ ജമാഅത്ത് ഒരു പുതിയ രാഷ്ട്രീയ വ്യാഖ്യാനമാണ് ഖൂര്‍ആന് നല്‍കിയത് എന്ന ആരോപണമുന്നയിക്കുന്നത്. എന്നാല്‍ ആരും തന്നെ അതിന് സമയം കളയുന്നില്ല എന്നതാണ് വസ്തുത. ഇവിടെ കാരശേരി മുജാഹിദുകള്‍ പണ്ട് പറഞ്ഞ ഇബാദത്തിന്റെ വിഷയം എടുത്തിടുന്നുണ്ട്. എന്നാല്‍ ജമാഅത്ത് അതിന് നല്‍കിയ വ്യാഖ്യാനവും അര്‍ഥവും പൂര്‍വികര്‍ നല്‍കിയത് തന്നെയാണ് എന്ന മനസ്സിലാകാന്‍ അത് സംബന്ധമായ പുസ്തകം എടുത്ത് മറിച്ചുനോക്കിയാല്‍ മതി.

പിന്നീട് ഉള്ളത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്ത കാലാകാലങ്ങളിലെടുത്ത തീരുമാനത്തെ കൗശലമായും അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കാനുള്ള കരുത്തില്ലായ്മയായും സ്വര്‍ഥതയായും തട്ടിപ്പായും ഒക്കെ വിശദീകരിക്കുകയാണ്. ഇത് ആര്‍ക്കും ആരെക്കുറിച്ചും പറയാവുന്നത് കൊണ്ട് അതിവിടെ വിശദീകരിക്കാന്‍ സമയം കളയുന്നില്ല. അതുമായി ബന്ധപ്പെട്ട  ലേഖനം ഇവിടെ വായിക്കുക.

തിങ്കളാഴ്‌ച, മേയ് 24, 2010

ആര്‍ക്കും വേണ്ടാത്ത ജമാഅത്തെ ഇസ്‌ലാമി ?

ജമാഅത്തെ ഇസ്ലാമിയെ ആര്‍ക്കും വേണ്ട?  എന്ന വള്ളിക്കുന്നിന്റെ പോസ്റ്റിന് ഞാന് നല്കിയ കമന്റ് ഇവിടെ ചേര്‍ക്കുന്നു. തുടര്‍ ചര്‍ച്ച ആവശ്യമുള്ളവര്‍ക്ക് പ്രതികരിക്കാം.
{ഇവിടെ ജമാഅത്തിനെ കിട്ടിയ തക്കത്തിന് തങ്ങള്‍ക്കറിയുന്ന വിവരം വെച്ച് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സലഫി സുഹൃത്തുക്കളോട് ഒരു വാക്ക്. ഇവിടെയുള്ള കാരശേരി ഹമീദുമാര്‍ ജമാഅത്തിനെക്കുറിച്ച് അരിശം കൊള്ളുന്നതില്‍ ഒരത്ഭുതവും തോന്നുന്നില്ല. പക്ഷേ വിശുദ്ധഗ്രന്ഥത്തെയും പ്രവചാകനെയും പിന്തുടരുന്ന, പരലോകത്തും വിചാരണനാളിനേയും അംഗീകരിക്കുകയും ചെയ്യുന്ന നിങ്ങള്‍ വാദത്തില്‍ കുറേകൂടി സത്യസന്ധതയും സൂക്ഷമതയും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അല്ലാഹുവും പ്രവാചകനും മാനവകുലത്തിന് നല്‍കിയത് സമ്പൂര്‍ണമായ ഒരു ദര്‍ശനത്തെയാണ്. അത് കേവലം ഒരു മതമായിരുന്നില്ല. ചില ആചാരങ്ങളിലൊതുങ്ങുന്ന അത്മീയപദ്ധതിയുമല്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നിയമനിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ ഒരു ജീവിത പ്രസ്ഥാനമാണ്. അത്തരം ഒരു ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വിഭാഗം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ജമാഅത്ത് രൂപം കൊണ്ടത്. അത് മുസ്‌ലിംകളുടെ അധികാരാവകാശങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സാമുദായിക പാര്‍ട്ടിയോ മുസ്‌ലിംകളിലെ ശിര്‍ക്ക് ബിദ്അത്തുകള്‍ നീക്കാനുള്ള കേവലം സംസ്‌കരണ പ്രസ്ഥാനമോ മാത്രമാകരുത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തമ സമൂഹമാകണം. നന്‍മകല്‍പിക്കുകയും തിന്‍മവിരോധിക്കുകയും ചെയ്യണം.

ഈ ഒരു ദൗത്യത്തിലൂന്നിയാണ് ജമാഅത്ത് ഇന്നോളം പ്രവര്‍ത്തിച്ചത്. പ്രവാചകന്‍ പ്രബോധനം ചെയ്ത് കാണിച്ച ഇസ്്‌ലാമില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ഭരണവ്യവസ്ഥയും കോടതിയുമുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്‌നങ്ങളെ നേരിടാനുള്ള പരിഹാരവും ഉണ്ടായിരുന്നു. എങ്ങനെയാണത് നിര്‍വഹിക്കേണ്ടത് എന്ന് പ്രവാചകനും അനുചരന്‍മാരും കാണിച്ച് തന്നിട്ടുണ്ട്. അവിടെ ഒരാളും അനീതിക്കിരയാവുകയില്ല. ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെയോ ആരാധനാ സ്വാതന്ത്ര്യത്തേയോ ഹനിക്കുകയുണ്ടായില്ല. ഏതെങ്കിലും ഒരു മതത്തിന്റെ ആളായി എന്നത് കൊണ്ട് സാമ്പത്തിലോ നീതിയിലോ വിവേചനം കാണിക്കപ്പെടുകയുണ്ടായില്ല. അതില്‍ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന്റെ സകല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു. ശക്തമായ ധാര്‍മികസദാചാരവും ദൈവിക ബോധത്തിന്റെയും പിന്‍ബലത്താല്‍ അതിന്റെ ന്യായമായ നിര്‍വഹണം സുരക്ഷിതമായിരുന്നു. ജനാധിപത്യത്തിന്റെ എല്ലാ നല്ല ഗുണങ്ങളും ആ വ്യവസ്ഥക്കുണ്ടായിരുന്നു. കൂടിയാലോചന അതിന്റെ മുഖമുദ്രയായിരുന്നു. മനുഷ്യത്വം അതിന്റെ അന്തര്‍ധാരയായിരുന്നു. നിയമം പുര്‍ണമായും ദൈവികമായിരുന്നതിനാല്‍ നിയമം എല്ലാവര്‍ക്കും നിയമം തന്നെയായിരുന്നു. (ആരുടെയെങ്കിലും സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്ക് മാറ്റപ്പെടാന്‍ കഴിയുന്നത് നിയമത്തിന്റെ ദൗര്‍ബല്യമാണ്.) ഇതിലേതാണ് നിങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തത്. മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്.
അതുകൊണ്ട് മനുഷ്യര്‍ക്കാകമാനമുള്ള ദൈവത്തിന്റെ ഈ നിയമം ആദ്യകാലത്ത് യുക്തമായിരുന്നത് പോലെ ഇന്നും പ്രസക്തമാണെന്ന് കരുതുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്്‌ലാമി. നിങ്ങള്‍ക്ക് പരിശോധിക്കാം വിയോജിക്കാം. അത് വേറെ കാര്യം. മറ്റേത് ദര്‍ശനങ്ങളെയും പിന്തുണക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ സമാധാനപരമായി ഈ ദര്‍ശനവും പ്രബോധനം ചെയ്യാം. അതിന് നിയമവിധേയമല്ലാത്ത മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ (ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല) ഭരണകൂടത്തിന് അത് തടയാം. അല്ലാത്തിടത്തോളം കാലം മതത്തിന്റെ ലേബലിലാണെന്ന കാരണത്താല്‍ അതിന് അയിത്തം കല്‍പിക്കുന്നതും ഭീകരതയും തീവ്രതയും ആരോപിക്കുന്നതും ന്യായീകരണമില്ലാത്തതാണ്. ഒരു കമ്മ്യൂണിസ്റ്റ് കാരന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാമെങ്കില്‍, ബി.ജെ.പിക്ക് അതിന് സ്വാതന്ത്ര്യമുണ്ടങ്കില്‍ അതേ ജനാധിപത്യമനുസരിച്ച് സമാധാനപൂര്‍വം ഈ ലക്ഷ്യം ഒരു സംഘടനക്കുണ്ടാകുന്നത് വലിയ പാതകമായി മാറുന്നതെങ്ങനെ. ഇതൊന്നും സങ്കല്‍പിക്കാനാകാത്ത ഇസ്്‌ലാമാണ് നിങ്ങളുടേതെങ്കിലും നിങ്ങള്‍ക്ക് ഞങ്ങനെ വെറുതെ വിടാവുന്നതേയുള്ളൂ.

പക്ഷെ ഇവിടെ ജമാഅത്തിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന സലഫികള്‍ ഒരു പ്രത്യേക സാമുദായിക പാര്‍ട്ടിക്ക് ഇത് ക്ഷീണം വരുത്തുമോ എന്ന ഭീതിമാത്രമാണ് പ്രചോദനം എന്ന് കരുതാനാണ് ന്യായം. ജമാഅത്ത് ഇന്നെവരെ അതിന്റെ വിവിധകാലഘട്ടങ്ങളില്‍ തങ്ങളുടെ തീരുമാനത്തിന് അവലംബിച്ച ചില മാനദണ്ഡങ്ങളുണ്ട്. അത് ആരുടെയും പിന്തുണ തേടി പോയിട്ടില്ല. തത്വാധിഷ്ഠിതമായ ചില നിലപാടനുസരിച്ച് അത് മറ്റുള്ളവര്‍ക്ക് വോട്ട് നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. (അതില്‍ തെറ്റ് പറ്റി എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതുന്നയിക്കാം എന്നാല്‍ അതിന് സ്വീകരിച്ച് ശൈലി ശരിയായിരുന്നില്ല എന്ന് സലഫികള്‍ക്കെങ്കിലും വാദിക്കാനാവില്ല). ജമാത്ത്് ഇപ്പോഴും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത് ഇപ്പോള്‍ ഇടപെടാന്‍ തീരുമാനിച്ചപ്പോഴും സകലരാജ്യനിവാസികളെയും ഉള്‍കൊള്ളുന്ന അവര്‍ക്ക് വേണ്ടി പ്രവര്‍ത്തികുന്ന വിധത്തിലാണ് അതിന് ശ്രമിക്കുന്നത്. ഇതും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനവും ഒരു ഘട്ടത്തിലും സാമ്യതയില്ല.

ജമാഅത്തുകൊര്‍ ഇതുവരെ കൊണ്ട വെയില്‍ വെറുതെയായി എന്ന് എന്ന് പറഞ്ഞുകൊണ്ട് ബഷീര്‍ അവരോട് സഹതപിക്കുന്നു. അതിന്റെ ആവശ്യമില്ല സുഹൃത്തേ. ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും കെട്ടിവെച്ച കാശ്മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്താലും. അതില്‍ നിരാശപ്പെടില്ല. കാരണം ഇവിടെ ലഭിക്കുന്ന അപ്പകഷ്ണങ്ങള്‍ക്ക് വേണ്ടിയല്ല ജമാഅത്ത് പ്രവര്‍ത്തികുന്നത് എന്നതുകൊണ്ടുതന്നെ. 60 വര്‍ഷത്തിനിടയില്‍ ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചമരിച്ചുപോയവരൊക്കെ ജനങ്ങള്‍ക്ക് വേണ്ടി വെയിലുകൊണ്ടത് തങ്ങളുടെ പിന്‍തലമുറക്ക് തെരഞ്ഞെടുപ്പിന് വഴിയൊരുക്കാനായിരുന്നില്ല മറിച്ച് തങ്ങള്‍ക്ക് ദൈവസന്നിധിയില്‍ അതിന്റെ പ്രതിഫലം ആഗ്രഹിച്ചായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ല.

കാരശേരിയുടെ ലേഖനം വായിച്ച് ആവേശംകൊള്ളുന്ന മുജാഹിദ് സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇസ്്‌ലാമിനെക്കുറിച്ച് പറയാനുള്ളതിനോട് നിങ്ങള്‍ക്ക് യോജിക്കാനാകുമോ എന്ന ചിന്തിക്കുന്നത് നന്നായിരിക്കും. സലഫികളോട് അവസാനമായി ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇസ്്‌ലാമിനെ ഒന്നുകൂടി പുനര്‍വായനക്ക് വിധേയമാക്കണം. പരലോക വിചാരണയെ ഓര്‍ക്കണം.

ഇവിടെ ഒരു ജമാമഅത്ത് സലഫി സംവാദം ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തുടര്‍ കമന്റുകളും ഉണ്ടാവില്ല. ധാരാളം സലഫികള്‍ അവസരം ഉപയോഗപ്പെടുത്തി ചിലത് പറഞ്ഞത് കൊണ്ട് അല്‍പം ജമാഅത്തിന്റെ പക്ഷത്ത് നിന്നും പറഞ്ഞു എന്ന് മാത്രം. ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ടങ്കില്‍ വേണ്ട പക്ഷെ അതിന്റെ പ്രവര്‍ത്തകര്‍ക്ക് അതിനെ വേണം എന്ന് പറഞ്ഞ് ഞാനവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും നന്മനേരുന്നു..}

ഇവിടെ ഒന്നുകൂടി കൂട്ടിചേര്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ട എന്ന പ്രസ്താവന നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഉദ്ദേശിച്ചാണെങ്കില്‍ മാത്രമേ അല്‍പമെങ്കിലും ശരിയാകൂ. ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ അതിനെ പ്രതീക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അവര്‍ക്ക് വേണോ വേണ്ടെ എന്ന പരിശോധന നടക്കാനിരിക്കുന്നതേയുള്ളൂ. വേണ്ട എന്നാണ് റിസള്‍റ്റ് ലഭിക്കുന്നതെങ്കില്‍ തീര്‍ചയായും ജമാഅത്ത് അതിന്റെ നയനിലപാടുകളും പ്രവര്‍ത്തനങ്ങളും പുനപരിശോധിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. കാരണം ജനങ്ങള്‍ക്കുപകാരപ്പെടാത്ത ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.

തിങ്കളാഴ്‌ച, മേയ് 17, 2010

ഇസ്ലാഹികള്‍ ബ്ലോഗ് എഴുതുമ്പോള്‍


ഇസ്‌ലാഹിപ്രസ്ഥാനമെന്ന മുജാഹിദ് സംഘടനകളുമായി എനിക്ക്  അടുത്ത പരിചയമുണ്ട്. സംസ്‌കരണ പ്രസ്ഥാനമെന്ന നിലയില്‍ ഞാന്‍ ആദ്യമായി പരിചപ്പെട്ടതും വായിച്ചതും മുജാഹിദ് പ്രസ്ഥാനത്തെയാണ്. കെ. ഉമര്‍ മൗലവിയുടെ കീഴില്‍ പുറത്തിറങ്ങിയ സല്‍സബീല്‍ എന്ന മാസിക ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തെ വായിച്ചിരുന്നു. കൈ നെഞ്ചില്‍ കെട്ടിയതിനാലും. കൂടെയുള്ളവരുടെ ചില പുത്തന്‍ ചെയ്തികളെ വിമര്‍ശിച്ചതിനാലും സ്‌കൂളില്‍ പഠിക്കുമ്പോഴെ മുജാഹിദ് എന്ന് ബ്രാന്റ് ചെയ്യപ്പെട്ടു. പിന്നീട് ഇസ്‌ലാമിക പ്രസ്ഥനത്തിന്റെ സ്ഥാപനത്തില്‍ പഠിച്ചപ്പോഴും ഇസ്‌ലാഹി പ്രസ്ഥാനത്തെ വെറുക്കാന്‍ എവിടുന്നും ഒരു നേരിയ പ്രേരണപോലും ലഭിച്ചിരുന്നില്ല. ഏതാണ് രണ്ട് വര്‍ഷത്തോളം ഞാനെന്റെ മനസ്സില്‍ പഴയ ഇസ്‌ലാഹിയായി തന്നെ നടന്നു. പിന്നീടെപ്പോഴോ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കുറേകൂടി കുറ്റമറ്റ ഒരു വേര്‍ഷനെന്ന നിലയില്‍ ഇസ്‌ലാമിക പ്രസ്ഥാനം കയറിക്കൂടി. അപ്പോഴും ഇപ്പോഴും മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അനാചരങ്ങള്‍ക്കെതിരെ അതിനെ എങ്ങനെ സഹായിക്കാനാകും എന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇസ്‌ലാഹീ പ്രസ്ഥാനവും ഇസ്‌ലാമിക പ്രസ്ഥാനവും തര്‍ക്കമുള്ള വിഷയത്തില്‍ കൂറെകൂടി വ്യക്തമായ ധാരണലഭിക്കുന്നതിന് ഈ ബന്ധം കാരണമായിട്ടുണ്ടാകാം. എന്റെ പ്രസ്ഥാനമാകട്ടെ മറ്റുള്ള മതസംഘടനകളെ എതിര്‍ക്കുക മുഖ്യഅജണ്ടയായി ഒരിക്കലും കാണുന്നില്ല എന്നതാണ് അനുഭവം. മുജാഹിദ് പ്രസ്ഥാനവുമായി അത് നടത്തിയ സംവാദങ്ങളും അതിനെ നിരൂപണം ചെയ്‌തെഴുതിയ പുസ്തകങ്ങളും ആവശ്യമില്ലായിരുന്നു എന്നഭിപ്രായപ്പെടുന്ന ധാരാളം സഹപ്രവര്‍ത്തകരെ എനിക്കറിയാം. എങ്ങിലും ഇസ്‌ലാഹി പ്രസ്ഥാനവും ഇസ്‌ലാമിക പ്രസ്ഥാനവും ആവശ്യമായ സംവാദം നടക്കണം എന്നാഗ്രഹിച്ചുകൊണ്ടാണ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ പ്രതീക്ഷിച്ച ഒരു സംവാദം നടക്കുകയുണ്ടായില്ല. അതിനാല്‍ ഏറ്റവും കുറവ് സന്ദര്‍ശകരും ഏറ്റവും കുറച്ച് കമന്റുകളുമുള്ള എന്റെ ബ്ലോഗായി ഇത് മാറി.

ഇങ്ങനെ ഒരു പോസ്‌റ്റെഴുതാന്‍ കാരണം. ഇസ്‌ലാഹി ബ്ലോഗേര്‍സ് എന്ന ബ്ലോഗിന്റെ ഉടമ നൗഷാദ് വടക്കേല്‍ പ്രസ്തുത ബ്ലോഗിലിട്ട ഒരു പോസ്റ്റാണ്. ഇസ്‌ലാഹികള്‍ ബ്ലോഗ് എഴുതട്ടെ എന്ന പ്രസ്തുത പോസ്റ്റില്‍ അദ്ദേഹം ഇസ്‌ലാഹി പ്രസ്ഥാനത്തെ ഇങ്ങനെ പരിചയപ്പെടുത്തി:

മുസ്ലിം സമുദായം ആഗോള തലത്തില്‍ പരിചയപ്പെടുത്തപ്പെടുന്നത് സുന്നികള്‍, ശിയാക്കള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് . ഇവര്‍ തന്നെ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. സുന്നികള്‍ മതപരമായ വിഷയങ്ങളില്‍ നാല് (മദ്ഹബ്) അഭിപ്രായങ്ങളിലാണ്. ഹനഫിഷാഫിഈ, ഹംബലി, മാലിക്കീ എന്നിങ്ങനെ . ഇവയെല്ലാം കൂട്ടി ഒറ്റ അഭിപ്രായം ഉണ്ടാക്കി അന്ചാമതൊന്നിനു വേണ്ടി നില കൊള്ളുന്നവരാണ് ഇസ്ലാഹികള്‍ അഥവാ സലഫികള്‍ .അങ്ങനെയാണ് മുസ്ലിം സമുദായത്തിലെ സാമാന്യ വിവരമുള്ളവരുടെ അഭിപ്രായം .അതവര്‍ തുറന്നു പറയാറുണ്ട്‌ .

എന്നാല്‍ വസ്തുത എന്താണ്? പരിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും (പ്രവാചകനില്‍ (സ) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂ നതകളില്ലാത്ത്ത പരമ്പരകളോട് കൂടിയ വാക്കുകള്‍ ,പ്രവര്‍ത്തികള്‍ ,മൌനാനുവാദങ്ങള്‍ എന്നിവ) അടിസ്ഥാനത്തില്‍ സമകാലിക മുസ്ലിം സമുദായത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവരാണ് ഇസ്ലാഹികള്‍ . ഇസ്ലാഹ് എന്ന വാക്കിന്റെ അര്‍ഥം കേടു വന്നത് നന്നാക്കുക എന്നാണു .
തുടര്‍ന്ന് അദ്ദേഹം രണ്ട് സംഘടനകളെ പരിചയപ്പെടുത്തുന്നു:
ഖുര്‍ആനിക വചനങ്ങളുടെ പിന്ബലമോ പ്രവാചകന്‍ (സ ) നിര്‍ദ്ദേശങ്ങളോ ഇല്ലാത്ത ധാരാളം അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്നുണ്ട് .

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മരിച്ചവര്‍ (മഹാന്മാര്‍) കേള്‍ക്കുമെന്നും ,  അവരെ അകലെ നിന്നും വിളിച്ചാല്‍ സഹായിക്കുമെന്നുമുള്ള വിശ്വാസമാണ്. (കേരളത്തില്‍ ജീവിക്കുന്നഒരാള്‍ മുഹിയദ്ദീന്‍ ശൈഖെ രക്ഷിക്കണേ.... എന്ന് വിളിച്ചാല്‍ ബാഗ്ദാദില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ മുഹിയദ്ദീന്‍ ഷെയ്ഖ്‌ (റ) അത് കേള്‍ക്കുമെന്നും വിളിച്ച ആളുടെ വായ കൂടുന്നതിനു മുന്‍പ് തന്നെ ഉത്തരം നല്‍കുമെന്നുമാണ് വാദം )

അത് പോലെ തന്നെ മറ്റൊരുഅപകടകരമായ വാദം ഭരണമില്ലാത്ത ദീന്‍ (മതം) അപൂര്‍ണ്ണമാണ് എന്നതാണ്. അതിന്റെ ഏറ്റവുംവലിയ ശത്രുക്കളിലൊന്നു ജനാതിപത്യവും! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഒരു ദൈവം പോയി മറ്റൊരു ദൈവം വന്നു എന്ന് പ്രസ്താവിച്ചു സന്തോഷിക്കാതിരുന്നവരാണ് ഇവര്‍! അനിസ്ലാമിക ഗോവെര്‍മെന്റില്‍ ഉദ്യോഗം നിഷിദ്ധമാണെന്ന് മാത്രമല്ല അനിസ്ലാമിക ഭരണ കൂടതിന്റെ ഭാഗ ഭാക്കവുന്നത് മതത്തില്‍ നിന്നും പുറത്തു പോകുവാന്‍ കാരണമാകുന്ന ശിര്‍ക്ക്‌ (ബഹു ദൈവ ആരാധന) ആണെന്നും പറഞ്ഞു വെച്ചു.

ഇവര്‍ക്കെതിരില്‍ പരിശുദ്ധ ഖുറാനും പ്രവാചകന്‍ (സ )യുടെ ചര്യയും മുന്നില്‍ വെച്ച് ഗുണകാംക്ഷയോടെ സംവദിക്കുന്നവരാന് ഇസ്ലാഹികള്‍ . കേരളത്തിലെ സംഘടിത രൂപത്തിന് കേരള നദുവതുല്‍ ‍ മുജാഹിദീന്‍‍ (കെ .എന്‍ .എം )എന്ന് പറയുന്നു ..
നീലനിറത്തില്‍ നല്‍കിയ സ്ഥലത്ത് പരിചയപ്പെടുത്തപ്പെടുന്ന പ്രസ്ഥാനം ജമാഅത്തെ ഇസ്‌ലാമിയെയാണ് എന്നത് വ്യക്തം. പ്രിയ നൗഷാദ് അദ്ദേഹത്തിന് മനസ്സിലായ വിധം പരിചയപ്പെടുത്തിയതാണ്. തികച്ചും ആത്മാര്‍ഥമായിത്തന്നെ. അതിലാര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍ക്കാനുണ്ടാകും എന്നുപോലും അദ്ദേഹം നിനച്ചിട്ടുണ്ടാവില്ല. 

മറ്റുസംവാദ ശൈലികളില്‍നിന്ന് ഞാന്‍ കാണുന്ന പ്രത്യേകത അപ്പപ്പോള്‍ പ്രതികരണം നല്‍കാവുന്ന അതിന്റെ ഗുണമാണ്. നിശഃബ്ദമായി ബുദ്ധിയോടും യുക്തിയോടും സംവദിക്കാം. വസ്തുതകള്‍ക്ക് മാത്രമാണ് ഇവിടെ പ്രസക്തി. മൈക്കുകെട്ടിയുള്ള ഖണ്ഡനമണ്ഡനങ്ങളില്‍ ശബ്ദനിയന്ത്രണത്തിനും ശരീരഭാഷക്കുമൊക്കെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഒരസംബന്ധം ഹാവഭാവങ്ങളിലൂടെ വലിയ ഒരു തത്വമെന്ന നിലക്ക് അവതരിപ്പിക്കാന്‍ പാമരന്‍മാരെ കയ്യടിപ്പിക്കാനും സാധിക്കും. ബ്ലോഗിലെ ചര്‍ച ഒരു അഭിമുഖ സംഭാഷണത്തേക്കാള്‍ ആശയക്കൈമാറ്റത്തിന് പ്രയോജനപ്പെടുത്താം. പറഞ്ഞവരുന്നത് ഇസ്‌ലാഹികള്‍ ഇപ്രകാരം ഒരു പ്രസ്ഥാനത്തെ പരിചയപ്പെടുത്തുമ്പോള്‍ അതിലെ വസ്തുതകള്‍ വ്യക്തമാക്കാനുള്ള സന്നദ്ധത സ്വാഭാവികമായും പ്രദര്‍ശിപ്പിക്കേണ്ടിവരും എന്ന് പറയാനാണ്.

ജമാഅത്തെ ഇസ്‌ലാമി എന്ന ഇന്ത്യയിലൂടെനീളം പരന്നുകിടക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയെ ഇവ്വിധം പരിചയപ്പെടുത്തിയാല്‍ മതിയോ. അതില്‍ ധാരണകളോ വസ്തുതകളോ കൂടുതല്?‍. ഈ പറയുന്ന പ്രശ്‌നങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് തന്നെയാണോ ഇത്. ഈ വിഷയങ്ങളിലൊക്കെ വ്യക്തവും കൃത്യവുമായ മറ്റൊരു നിലപാട് ഇസ്‌ലാഹികള്‍ക്കുണ്ടോ. ഉണ്ടെങ്കില്‍ അതെന്താണ്. ഇങ്ങനെയൊരു ചര്‍ച പ്രസക്തമല്ലേ. ഇസ്‌ലാഹികളുടെ ബൂലോകത്തേക്കുള്ള രംഗപ്രവേശം ഇത്തരം ആരോഗ്യകരമായ ഒരു ചര്‍ചക്ക് വഴിതുറക്കുമോ. അതല്ല പുറമെയുള്ള ചര്‍ചകള്‍ അതേ പ്രകാരം ബ്ലോഗിലേക്ക് പറിച്ചുനടപ്പെടുമോ. എങ്കില്‍ അതിന്റെ ഭാവി എന്തായിരിക്കും. ആശങ്കകള്‍ക്ക് വലിയ പ്രസക്തിയില്ല. ഒന്നുമില്ലെങ്കില്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും പരലോകവിചാരണയെ ഭയപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമെന്ന നിലയില്‍ ഇസ്‌ലാഹികളുടെ ബൂലോക പ്രവേശം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

അതുകൊണ്ട് നൗഷാദിന്റെ ബ്ലോഗില്‍ ഞാന്‍ ഇങ്ങനെ അഭിപ്രായമിട്ടു:

 
CKLatheef says:
'പ്രിയ നൗഷാദ്,

താങ്കളുടെ ശ്രമങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടേ. മതവിദ്വേഷികള്‍ ബൂലോഗം കയ്യടക്കിവാണ കാലഘട്ടമുണ്ടായിരുന്നു എന്ന് കാണുന്നു. ഇപ്പോഴും ഇസ്‌ലാമിനെ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇസ്‌ലാമിനെ തകര്‍ക്കാനെന്ന ലക്ഷ്യത്തോടുകൂടി എഴുതപ്പെട്ട ലേഖനങ്ങളാണ് ഒരു ഇസ്‌ലാം പഠിതാവിന് കൂടുതല്‍ ലഭ്യമാകുന്നത്. ഇനിയും കുറേ ആളുകള്‍ ഈ രംഗത്തേക്ക് വരേണ്ടതുണ്ട്. യുക്തിവാദികള്‍ തെറ്റിദ്ധരിപ്പിച്ച വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ നിലപാട് വ്യക്തമാകുന്ന പഠനങ്ങളും ലേഖനങ്ങളും വായനക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

അതോടൊപ്പം മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങളും നടക്കേണ്ടതുണ്ട്. ഇസ്‌ലാഹി സംഘടനകള്‍ മാത്രമല്ല. മറ്റുസംഘടനകളും നെറ്റിന്റെ സ്വാധീനം വേണ്ടവിധം വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്റെ ഒരു വര്‍ഷത്തെ അനുഭവം എന്നെ പഠിപ്പിച്ചത്, വസ്തുനിഷ്ഠമായ ചര്‍ചകളുള്ള ബ്ലോഗുകള്‍ക്ക് മാത്രമേ വായനക്കാരെ ലഭിക്കുകയുള്ളൂ എന്നതാണ്. അതുകൊണ്ട് കാടടച്ചുള്ളവെടിക്ക് ഇവിടെ പ്രസക്തിയില്ല. അതോടൊപ്പം സംഘടനാ ചര്‍ചകള്‍ വേറെ ബ്ലോഗില്‍ തന്നെ നടത്തുന്നതായിരിക്കും സൗകര്യം. രണ്ടും കൂട്ടിക്കുഴച്ചാല്‍ അതുതന്നെ മതി ഇപ്പോഴുള്ള നമ്മുടെ പ്രതിരോധത്തെ തകര്‍ക്കാന്‍.

ഈ രംഗത്തേക്ക് കടന്നുവരുന്ന ഇസ്‌ലാഹിബ്ലോഗേഴ്‌സ് ഈ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
 നൌഷാദിന്റെ മറുപടി:
 Noushad Vadakkel says:
'@ പ്രിയ സഹോദരന്‍ ലതീഫ്‌ മാസ്റ്റര്‍ ,
സംഘടനാ പരമായ ചര്‍ച്ചകള്‍ ആരെങ്കിലും ആരോപണ രൂപത്തില്‍ എഴുതിയാല്‍ പ്രസക്തമാണെന്നോ ,തെറ്റിദ്ധാരണ ഉണ്ടാകുമെന്നോ തോന്നിയാല്‍ മാത്രമേ മറുപടി ഉണ്ടാകൂ എന്ന് അറിയിക്കുന്നു . സംഘടനാ പരമായ ചര്‍ച്ചകള്‍ മറ്റു വിധത്തില്‍ നടക്കുന്നത് കൊണ്ട് (പ്രസിദ്ധീകരണങ്ങള്‍ വഴിയും , സംവാദങ്ങള്‍ വഴിയും) ബ്ലോഗ്‌ രംഗത്ത് അതിനു പ്രസക്തി ഇല്ല എന്നാണു എന്റെ ഭൂരിപക്ഷം ഇസ്ലാഹീ സുഹൃത്തുകളും അഭിപ്രായപ്പെട്ടത് . ഞാനും യോജിക്കുന്നു . മാത്രവുമല്ല മത വിമര്‍ശനവും മത നിന്ദയും തിരിച്ചറിയാനാവാത്ത വിധം കൂട്ടിക്കുഴക്കുന്ന മത വിരുദ്ധരാണ് ബ്ലോഗ്‌ രംഗത്തെ യുക്തിയില്ലാത്ത യുക്തി വാദികള്‍ എന്നതിനാല്‍ നമ്മുടെ ചര്‍ച്ചാ വിഷയം തന്നെ 'മത വിമര്‍ശന മര്യാദകള്‍' എന്നതായിരിക്കണമെന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം . താങ്കളുടെ സന്ദര്‍ശനത്തിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ഒപ്പം താങ്കളുടെ ലേഖനങ്ങളും ഇവിടെ പ്രതീക്ഷിക്കുന്നു . പരിഗണിക്കുമല്ലോ . അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).'

ഒരു ബ്ലോഗില്‍ എപ്രകാരം ചര്‍ചനടക്കണം എങ്ങനെ നടക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ബ്ലോഗുടമക്ക് വകവെച്ചുനല്‍കിയേ മതിയാകൂ. ചിലരൊക്കെ ഞാനങ്ങനെ ചെയ്യുന്നു. നിങ്ങളും അതേ നിലപാട് സ്വീകരിക്കണം എന്നൊക്കെ പറയാറുണ്ടെങ്കിലും ആരും അത് ചെവികൊള്ളാറില്ല. കൊള്ളേണ്ടതുമില്ല. ഇവിടെയും ഇസ്‌ലാഹി ബ്ലോഗേഴ്‌സ് എന്ന ബ്ലോഗില്‍ അതിന്റെ ഉടമ ഉദ്ദേശിക്കുന്ന വിധം അത് നടക്കട്ടെ. അതൊടൊപ്പം എനിക്ക് ആ വിഷയത്തില്‍ കൂടുതല്‍ പറയാനുള്ളതാണ് ഇവിടെ പറഞ്ഞുകഴിഞ്ഞത്. മറ്റുമതങ്ങളില്‍നിന്ന് വ്യത്യസ്ഥമായി ചര്‍ചകള്‍ക്കും ചിന്തകള്‍ക്കും എമ്പാടും പ്രോത്സാഹനം നല്‍കിയ മതമായതുകൊണ്ട് ഇതിന്റെ എല്ലാതലത്തിലും ചര്‍ചകളും അന്വേഷണങ്ങളും സജീവമാണ്. എന്തൊക്കെയായാലും പ്രവാചകന്‍ പ്രബോധനത്തില്‍ ദീക്ഷിച്ച നിലപാടിനോട് നാമും വിയോജിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുന്നത്. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമില്‍ മറ്റു സംഘടനകളുണ്ടായിരുന്നില്ല ഒരു അല്‍ജമാഅത്ത് മാത്രം. ഇസ്‌ലാം സംവാദം നടത്താന്‍ ആവശ്യപ്പെട്ടത് വേദക്കാര്‍ എന്നറിയപ്പെടുന്നവരോടാണ്. പരസ്പരയോജിപ്പുള്ള കാര്യത്തിലേക്കായിരുന്നല്ലോ ആദ്യക്ഷണം (തആലൗ ഇലാ കലിമത്തിന്‍ സവാഇന്‍ ബൈനനാ വബൈനക്കും.) വേദക്കാരുടെ കാര്യത്തിലിതാകാമെങ്കില്‍ നമ്മുക്കിടയിലെ സംവാദം  എത്രമാത്രം പരസ്പരബഹുമാനത്തോടെയും സൗഹാര്‍ദ്ദപൂര്‍വവുമായിരിക്കണം. നജ്‌റാനില്‍നിന്ന് വന്ന ക്രൈസ്തവരെ പ്രവാചകന്‍ സ്വീകരിച്ച ശൈലിയില്‍ നമ്മുക്ക് മാതൃകയില്ലേ. സംവാദമെന്നാല്‍ വെട്ടൊന്ന് കഷ്ണം രണ്ട് എന്നാണോ. കടുത്ത നിഷേധികളോട് ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാണ് അല്ലെങ്കില്‍ കടുത്ത വഴികേടിലാണ് എന്ന് ഖുര്‍ആന്‍ പറയുമ്പോഴുള്ള ഒരു മനഃശാസ്ത്ര സമീപനം നാമം പ്രയോഗിച്ചില്ലെങ്കില്‍ പിന്നെ ആരാണ് അത് നടപ്പില്‍ വരുത്തുക. ഇതാര്‍ക്കെങ്കിലുമുള്ള ഒരു മറുപടി പോസ്റ്റല്ല. ശരിയെന്ന് തോന്നിയ ചിലനിലപാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചു എന്ന് മാത്രം.

അതുകൊണ്ട് ബുദ്ധിയും വിവേകവും അറിവുമുള്ള എല്ലാവിഭാഗത്തില്‍പെട്ട ബ്ലോഗര്‍മാരും ധാരാളമായികടന്നുവരട്ടേ. അവര്‍ക്കൊക്കെയും ആവശ്യമായ സ്‌പേസ് ബൂലോഗത്തുണ്ട്.

 
Design by CKLatheef | Bloggerized by CKLatheef | CK