'കള്ളൻ എന്നും പറഞ്ഞ് ഒരാളെ മരത്തിൽ കെട്ടിയിട്ടാൽ വഴിയേ പോകുന്നവരൊക്കെ ധാർമികരോഷം കൊണ്ട് അയാളെ കേറി അടിച്ചിട്ടു പോകും. അയാൾ കള്ളനാണോ എന്നു നോക്കാറില്ല. ഓൺലൈൻ സമൂഹത്തിന്റെ സ്വഭാവവും അതുതന്നെയാണ് - വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാതെ ധാർമ്മികരോഷം കൊള്ളും. നാളെ പത്തനംതിട്ടയിൽ കെമിക്കൽ മഴപെയ്യും എന്നൊരു പത്രക്കുറിപ്പ് ഉണ്ടാക്കി ഇറക്കിയാലും അത് റീഷെയൽ ചെയ്യാൽ നൂറുപേരെക്കിട്ടും.
ഇന്ന് ഓൺലൈൻസമൂഹത്തിന്റെ വലിപ്പം കൂടി വരികയാണ്. പ്രക്ഷോഭം നടത്താനും ഒരു സർക്കാരിനെ മറിച്ചിടാനുമൊക്കെ കഴിയുന്ന ഒരു വലിയ ശക്തിയാണ് ഓൺലൈൻ. സമൂഹം.
ഇങ്ങനെ സ്വന്തം റീച്ച് തിരിച്ചറിയാതെ,
വാലും തലയും നോക്കാതെ വാർത്ത ഇറക്കുന്ന, അതിന്റെ നിജസ്ഥിതി പരിശോധിക്കാതെ പ്രചരിപ്പിക്കുന്ന ഓണ്‍ലൈൻ മാദ്ധ്യമങ്ങളോടും സമൂഹത്തോടും ഒന്നേ പറയാനുള്ളൂ - with
great power, comes great responsibility.' ഈസ്റ്റേൺ കമ്പനിയുടെ മുളകുപൊടിയിൽ മായം കലർന്ന സംഭവത്തെ തുടർന്ന് നെറ്റ് ലോകത്തും പുറത്തും നടന്നുവരുന്ന സംഭവങ്ങളെ വിശകലം ചെയ്ത്,
സിമി ഫ്രാന്‍സിസ് നസറേത്ത് എഴുതിയ വിശദമായ ലേഖനത്തിന്റെ അവസാന ഭാഗമാണ് മുകളിൽ നൽകിയത്.
ഇനി ഈ ബ്ലോഗിൽ ഈ വിഷയം ചർച ചെയ്യുന്നതിനുള്ള ന്യായം പറയാം. സത്യത്തിൽ ഈ കമ്പനിയും ജമാഅത്തെ ഇസ്ലാമിയും മാധ്യമവുമായി വല്ല ബന്ധവും ഉള്ളതായി എനിക്കറിയില്ല. പക്ഷെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തുകാർ മറുപടി പറയേണ്ടതുണ്ട് എന്ന നിലക്ക് ഫെയ്സ് ബുക്കിൽ ധാരാളം ചർചകൾക്ക് തുടക്കം കുറിച്ചിട്ട് ഏതാനും ദിവസങ്ങളായി.
ഞാൻ ആ വിഷയം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കാണുന്നിടത്തോക്കെ ആ ചർച പുറത്ത് പ്രകടനം യൂറ്റൂബിൽ വീഡിയോ ക്ലിപ്പ്. ആകെ ബഹളം അതുകൊണ്ടാണ് ഒന്നുകൂടി ശ്രദ്ധിച്ചത്. മാധ്യമത്തിനും ജമാഅത്തിനും എതിരെയുള്ള ആരോപണം ഇങ്ങനെയൊക്കെയാണ്. മാധ്യമം എന്ന സ്വതന്ത്രപത്രം നടത്തുന്നത് ജമാഅത്ത് പ്രവർത്തകരാണ് എന്നതാണ് ഇതിൽ ജമാഅത്തെ ഇസ്ലാമിക്കാരെ മറുപടി പറയാൻ നിർബന്ധിക്കുന്ന ഘടകം. സത്യത്തിൽ മാധ്യമത്തെനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ചുമത ആ പത്രസ്ഥാപനത്തിന് തന്നെയാണ്. അതേ പോലെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദപ്പെട്ടവരും പ്രതികരിക്കും. പക്ഷെ അത് വരെ കാത്ത് നിൽക്കാൻ ക്ഷമയുള്ളവരല്ല നെറ്റ് ലോകം അവിടെ ചർച വേഗം നടക്കും. സത്യത്തോടും നീതിയോടും ഇസ്ലാമിനോടും പ്രതിബദ്ധതയുള്ളവരാണ് ജമാഅത്ത് പ്രവർത്തകർ എന്നതിനാൽ സമയത്ത് തങ്ങൾക്ക് മനസ്സിലായത് പറയാതെ മൗനം പാലിക്കുന്നത് ഒരർഥത്തിലും ന്യായമല്ല. ആ നിലക്ക് അത്തരം ചർചകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
ഈ ബ്ലോഗും ബന്ധപ്പെട്ട സ്ഥാപനത്തിന് വക്കാലത്ത് പറയുന്നതിന് വേണ്ടിയല്ല. അതിന്റെ ഉത്തരവാദിത്തവും എനിക്കില്ല എന്നാൽ ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് പങ്കുവെക്കണം എന്നാഗ്രഹിക്കുന്നു. മറ്റേത് വിഷയത്തിലെയും പോലെ ഇതിലും എനിക്ക് അറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്തതാണ്. അത് പൂർത്തീകരിക്കപ്പെടുക ഇവിടെയുള്ളവരുടെ ഇടപെടലിലൂടെയായിരിക്കും.
ഏതാനും ആരോപണങ്ങൾ കാണുക....
-----------------------------------------

Mujeeb Bin Abdulla Otty said..
------------------------------------------
Ummer Kanthirappully said..
Eastern
ന്‍റെഎല്ലാ product ന്‍റെയും യു എ ഇ യിലെ വിതരണക്കാര്‍ ഞാന്‍ ജോലി
ചെയ്യുന്ന കമ്പനിയാണ്. അതിന്‍റെ ചെയര്‍മാനായിരുന്ന ഈയിടെ മരണപ്പെട്ട
മീരാന്‍ സാഹിബിനെയും അദ്ദേഹത്തിന്‍റെ മകനും ഇപ്പോഴത്തെ ചെയര്‍മാനുമായ നവാസിനെയും നേരിട്ടറിയാം. ബിസിനസ്സില്‍
സത്യസന്ധത പുലര്‍ത്തി കാണാറുണ്ട്. മുതലാളിമാരാനങ്കിലും ഇസ്ലാമിന്‍റെ ചില
മൂല്യങ്ങള്‍ അവര്‍ കൈവിട്ടിട്ടില്ല . ഇങ്ങിനെ ഒരു മായം ചേര്‍ക്കേണ്ട കാര്യം
അവര്‍ക്കില്ല എന്നാണു തോന്നുന്നത്. അടിമാലിയിലുള്ള കമ്പനി
സന്ദര്‍ശിച്ചാലും
നാം ഇത് പറയില്ല. എന്തായാലും കൂടുതല്‍ അല്ലാഹുവിനെ അറിയൂ..
Mansoor Karayil said... എസ്.ഡി.പി.ഐ.
നേതാവിന്റെ 'തമര്‍' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള
ബിസിനസ് മത്സരത്തിനു 'തേജസ്' കൂട്ട് പിടിക്കുകയായിരുന്നോ എന്ന്
സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര്‍
ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``
--------------------------
ഇനി എനിക്ക് മനസ്സിലാക്കിയിതും വായിച്ചതുമായ വിവരങ്ങൾ കൂടി പങ്കുവെക്കാം.
നാം ഇത് പറയില്ല. എന്തായാലും കൂടുതല്‍ അല്ലാഹുവിനെ അറിയൂ..
Mansoor Karayil said... എസ്.ഡി.പി.ഐ. നേതാവിന്റെ 'തമര്‍' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള ബിസിനസ് മത്സരത്തിനു 'തേജസ്' കൂട്ട് പിടിക്കുകയായിരുന്നോ എന്ന് സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര്‍ ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``
Mansoor Karayil said... എസ്.ഡി.പി.ഐ. നേതാവിന്റെ 'തമര്‍' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള ബിസിനസ് മത്സരത്തിനു 'തേജസ്' കൂട്ട് പിടിക്കുകയായിരുന്നോ എന്ന് സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര്‍ ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``
--------------------------
'ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് അമേരിക്കയിലേയ്ക്കു
കയറ്റിയയക്കേണ്ട മുളകുപൊടി സാമ്പിളില്‍ സുഡാന് ഡൈ (sudan IV)
എന്ന വിഷപദാര്‍ത്ഥം വളരെ ചെറിയ അളവില്‍ കണ്ടെത്തുന്നതോടെയാണ്
കുഴപ്പങ്ങളുടെ തുടക്കം. ഈസ്റ്റേണില്‍ റെയ്ഡ് നടത്തി വിഷം
കലര്‍ന്ന ഭക്ഷണം പിടിച്ചെടുത്തു, ഈസ്റ്റേണ്‍ നമ്മളെ വിഷം തീറ്റിക്കുന്നു, മുഖ്യധാരാ മാദ്ധ്യമങ്ങളെ ഈസ്റ്റേണ്‍ വിലയ്ക്കെടുത്തു, അതുകൊണ്ട് അവ വാര്‍ത്ത
മുക്കുന്നു എന്നിങ്ങനെയായി വാര്‍ത്തകളുടെ സ്വഭാവം. ഒരു
വശത്ത് പാവം ഉപഭോക്താവ് (അഥവാ നമ്മള്‍). മറുവശത്ത്
കോടികളുടെ വിറ്റുവരവുള്ള വ്യവസായ ഭീമനും നമുക്ക് തൊടാന്‍
പറ്റാത്ത ഭീമന്മാരായ മാദ്ധ്യമങ്ങളും.
ഇങ്ങനെ ഒരു റെയ്ഡിന്റെ വാര്‍ത്ത ആദ്യം പുറത്തുവന്നത് അതുവരെ
അധികമാരും കേട്ടിട്ടില്ലാത്ത ഒരു പത്രത്തിലും (നഗരം) ഒരു
ഓണ്‍ലൈന്‍ മാദ്ധ്യമത്തിലുമാണ് (onionlive). ഏതു പത്രത്തിന്റെ
ക്ലിപ്പാണെന്ന് വ്യക്തമല്ലാത്ത, ഒരു പത്രക്കട്ടിങ്ങിന്റെ
ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
6000-ല്‍ അധികം പേര്‍ ഷെയര്‍ ചെയ്ത ആ പത്ര ക്ലിപ് പറയുന്നത് 100
മില്ലീഗ്രാം കറിപ്പൊടിയില്‍ 14 മില്ലീഗ്രാം സുഡാന് ഡൈ
കണ്ടെത്തിയെന്നാണ്. ഒണിയന്‍ ലൈവ് ഇതേ അളവുകള്‍
ആവര്‍ത്തിക്കുന്നു.'
ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ഈസ്റ്റേണ്‍ എന്ന വ്യവസായ ഭീമനോടുള്ള രോഷം പതഞ്ഞുപൊന്തി. ഇതിനെ പ്രതിരോധിക്കാന്‍ ഈസ്റ്റേണ്‍ കമ്പനി റ്റ്വിറ്ററിലും ഫെയ്സ്ബുക്കിലും അക്കൗണ്ടുകള്‍ തുടങ്ങി, തങ്ങളുടെ ഒരു കേന്ദ്രത്തിലും ഒരു റെയ്ഡും നടന്നിട്ടില്ല എന്ന് ഈസ്റ്റേണ്‍ പറയുന്നു. എന്നാല്‍ മുളകുപൊടിയില്‍ മായം കണ്ടെത്തിയോ എന്നതിനെപ്പറ്റി അവര്‍ മിണ്ടിയില്ല.

ഇതിനിടയില്‍ ഡൂള്‍ ന്യൂസ് സ്പൈസസ് ബോര്‍ഡില്‍ നിന്നുള്ള
റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എത്തി. ആ റിപ്പോര്‍ട്ടില്‍
പറയുന്നത് - "Analysis of the samples drawn from the consignment
notified by you has shown the presence of Sudan IV as per enclosed
analytical report" എന്നാണ്. അതായത് ഈസ്റ്റേണ്‍ കമ്പനി notify ചെയ്ത
കണ്‍സൈന്‍മെന്റിലാണ് മായം കണ്ടെത്തിയത്. റെയ്ഡ് നടത്തി
പിടിച്ചെടുത്തതല്ല, അവര്‍ പരിശോധനയ്ക്കയച്ച സാമ്പിളിലാണ്
പ്രശ്നമെന്ന്. കണ്സൈന്മെന്റ് (ചരക്ക്) 15 ദിവസത്തിനകം
നശിപ്പിക്കാനാണ് കത്തു കൊടുത്തിട്ടുള്ളത്, റെയ്ഡ് നടത്തി ഓണ്‍
ദ് സ്പോട്ട് നശിപ്പിക്കലല്ല നടന്നത്. എന്നാല്‍ നവംബര്‍ 9-നു
റെയ്ഡ് നടത്തി പിടിച്ചെടുത്ത സാമ്പിളിലാണ് മാരകവിഷം എന്ന്
ഡൂള്‍ ന്യൂസ് അതേ റിപ്പോര്‍ട്ടില്‍ എഴുതുന്നു.
അതേ റിപ്പോര്‍ട്ട് പറയുന്നത് മുളകുപൊടിയില്‍ കണ്ടെത്തിയ
സുഡാന് IV-ന്റെ അളവ് ഒരു കിലോഗ്രാമില്‍ 14 മൈക്രോഗ്രാം
ആണെന്നാണ്. എന്നാല്‍ ഡൂള്‍ ന്യൂസ് ഈ റിപ്പോര്‍ട്ട് നോക്കി
എഴുതിയപ്പോള്‍ അത് 14 മില്ലീഗ്രാം ആയി. 1200 കിലോ
മുളകുപൊടിയുടെ ചരക്കാണ് നശിപ്പിച്ചത്, ആ ഒന്നേകാല്‍ ടണ്ണിലും
കൂടി 16.8 മില്ലീഗ്രാമേ സുഡാന് IV വരുന്നുള്ളൂ. ഇതിനെയാണ് ഒരു
കിലോയില്‍ 14 മില്ലീഗ്രാം എന്നെഴുതിയത്.
ഡൂള്‍ ന്യൂസും മറ്റ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും പറയുന്നത്
മാരകവിഷം കണ്ടെത്തി എന്നാണ്. സുഡാന് IV മാരകവിഷമല്ല -
ഏതാനും മില്ലീഗ്രാം അകത്തുചെന്നാല്‍ ഉടനേ കാന്‍സര്‍ വന്ന്
മരിക്കണമെന്നില്ല. തുടര്‍ച്ചയായി സുഡാന് ഡൈ അടങ്ങിയ
ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കാന്‍സര്‍ വരാം, അതുകൊണ്ട് ഒരു
മുന്‍കരുതല്‍ എന്ന നിലയില്‍ സുഡാന് ഡൈ കലര്‍ന്ന ഭക്ഷണം
ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ പറയുന്നു. ഈ റിസ്ക്
ഉള്ളതുകൊണ്ടും, ഭക്ഷണത്തില്‍ സ്വാഭാവികമായി ഉള്‍പ്പെടാത്ത -
കൃത്രിമമായി നിര്‍മ്മിക്കുന്ന കളറിങ്ങ് ഏജന്റ് ആയതുകൊണ്ടും,
ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ സുഡാന് ഡൈ കലരുന്നത് പാശ്ചാത്യ
രാജ്യങ്ങള്‍ നിരോധിച്ചിരിക്കുന്നു.
ഒരു ടീസ്പൂണ്‍ മുളകുപൊടിയുടെ ഭാരം 4 ഗ്രാം (4000
മില്ലീഗ്രാം) വരും. 14 മില്ലീഗ്രാം എന്നത് ഒരു ടീസ്പൂണിന്റെ
ഇരുന്നൂറ്റമ്പതിലൊന്നേ ഉള്ളൂ. കൈകൊണ്ട് ഒരല്പം മുളകുപൊടി
നുള്ളിയെടുത്താല്‍ അതിന് 14 മില്ലീഗ്രാമിലും കൂടുതല്‍ ഭാരം
കാണും. ഒന്നേകാല്‍ ടണ്ണില്‍ 14 മില്ലീഗ്രാം മായം കലര്‍ത്തിയിട്ട്
ഈസ്റ്റേണ്‍ കമ്പനി എന്തു നേടാനാണ്? ഒന്നേകാല്‍ ടണ്‍
മുളകുപൊടിയുടെ നിറം
കൂടുമോ? അങ്ങനെ നിറം മാറുമെങ്കില്‍ ഇതിലും നല്ലത് ഒരു ടീസ്പൂണ്‍
സുഡാന് ഡൈ കലര്‍ത്തി അറബിക്കടലിനു ചുവന്ന നിറം
കൊടുക്കുന്നതായിരിക്കും. അതേസമയം ഇങ്ങനെ കലര്‍ത്തിയാല്‍
വിദേശരാജ്യങ്ങളില്‍ ബോര്‍ഡര്‍ പോര്ട്ടുകളിലുള്ള
ചെക്കിങ്ങില്‍ അവര്‍ സുഡാന് ഡൈ കണ്ടെത്തും, ആ ചരക്ക്
(കണ്സൈന്മെന്റ്) നിരസിക്കും, മുളകുപൊടിയും ഷിപ്പിങ്ങ്
ചാര്‍ജ്ജും കമ്പനിയ്ക്ക് നഷ്ടമാകും. അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു
അബദ്ധം ഒരു കമ്പനിയും കാണിക്കില്ല. ചരക്കു കയറ്റിയയച്ച്
അവിചാരിതമായി മായം കണ്ടെത്തുന്നതിലും നല്ലതാണ് ചരക്കു
കയറ്റിയയക്കുന്നതിനു മുന്നേ മായം കലര്‍ന്നിട്ടുണ്ടോ എന്ന്
പരിശോധിക്കുന്നത്. ഭക്ഷണം കയറ്റിയയക്കുന്നതിനു മുന്നേ
ഗുണനിലവാരം പരിശോധിക്കുന്നത് ഇന്നും ഇന്നലെയും
തുടങ്ങിയതല്ല, ഇരുപത്തഞ്ചു വര്‍ഷമായി ചെയ്യുന്നതാണെന്ന്
അവര്‍ തന്നെ പറയുന്നു.
തീര്‍ച്ചയായും ഈസ്റ്റേണ്‍ കമ്പനി എത്ര ചെറിയ അളവിലായാലും ഈ
ചരക്കില്‍ എങ്ങനെ മായം കലരാന്‍ ഇടവന്നു എന്ന്
പരിശോധിക്കേണ്ടതുണ്ട്. മായം കലരുന്നതിലൂടെ അവര്‍ക്കു
ലക്ഷക്കണക്കിനു നഷ്ടമാണ് വരുന്നത്. ഒരുപക്ഷേ അവര്‍ വാങ്ങിയ
വറ്റല്‍ മുളകില്‍ നിന്നാകാം, അല്ലെങ്കില്‍ പാക്കിങ്ങിലെ നിറം
ഇളകി കലര്‍ന്നതാകാം. ഇത് അവര്‍ ഒഴിവാക്കേണ്ടതാണ്.
'ഇത്രയും കാര്യങ്ങൾക്ക് ആരും കൃത്യമായ മറുപടി നൽകുന്നത് കണ്ടില്ല. ഇത് വസ്തുതയാണെന്നർഥം. അങ്ങനെയെങ്കിൽ ഇസ്റ്റേൺ കമ്പനി വളരെ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കാൻ വിഷം കലർത്തി എന്ന് വിശ്വസിക്കേണ്ടി വരും. അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ വിശ്വാസ്യത ബലി നൽകി ഈ പ്രവർത്തി ഒരുമ്പെട്ടുവെന്ന് സാമാന്യബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുമോ. അതാണ് ലക്ഷ്യമെങ്കിൽ ഇത്ര സൂക്ഷമായ ഒരു അളവ് മാത്രം വിഷം കലർത്തുമോ. സംഭവം അതുകൊണ്ട് തന്നെ ദുരൂഹമാണ്. ഇതിന് വേണ്ടി പുറത്ത് നടക്കുന്ന കോലാഹലങ്ങൾ അതിനേക്കാൾ ദുരൂഹമായിരിക്കുന്നു.

അതുകൊണ്ട് തന്നെ സത്യസന്ധത കാണിക്കണമെന്നാഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റിന്റെ ആദ്യ വാചകത്തിൽ പറഞ്ഞത് പോലെ കെട്ടിയിട്ടുവെന്ന് കരുതി നാല് വീക്ക് വീക്കാം എന്ന് തീരുമാനിക്കാനാവില്ല. മാധ്യമം ഈ കേറി അടിക്കുന്നവരോടൊപ്പം പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അതിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നിങ്ങൾക്കോ ???...
ഈ വാർത്ത ഇങ്ങനെ പ്രചരിച്ചിട്ടും എന്തുകൊണ്ട് ഈസ്റ്റേൺ ഇതിനെതിരെ കേസ് കൊടുക്കുന്നില്ല എന്നതാണ് അൽപമെങ്കിലും യുക്തിപരമായ ഒരു ചോദ്യമായി തോന്നിയത്. എന്നാൽ അതിലും വലിയ കാര്യമില്ല. വിഷാംശം കണ്ടുവെന്നത് ശരിയാകാം. അത് കമ്പനി അംഗീകരിക്കുകയും ചെയ്യുന്നു. അതനുസരിച്ച് അവർ മുളകുപൊടി നഷിപ്പിക്കുന്നതും യൂറ്റൂബിൽ നൽകിയരിക്കുന്നു. എന്ന് വെച്ച് ഇവിടെ പ്രചരിപ്പിക്കുന്നത് മുഴുവനും സത്യമാണ് എന്നംഗീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നത് പോലെ കമ്പനി അടച്ചു പൂണ്ടേണ്ടതുണ്ടെന്നും വാദിക്കുന്നത് സംശയത്തോടെ തന്നെ വീക്ഷിക്കപ്പെടാനാണ് സാധ്യത.
അവിടെയാണ് നാം നേരത്തെ കണ്ട ഒരു പ്രതികരണം പ്രസക്തമാക്കുന്നത്. അഥവാ ഈ കാമ്പയിൻ ചിലരുടെ സ്വന്തം ഭൗതിക താൽപര്യങ്ങളെയും കച്ചവടത്തെയും മുന്നോട്ട് കൊണ്ടു പോകാനുള്ള രംഗമൊരുക്കൽ മാത്രമല്ലേ എന്ന്. അപ്രകാരം ചിന്തിക്കുന്നവരെ തെറ്റുപറയാനാവില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.
ഇവിടെ പ്രതിക്കൂട്ടിലാകുന്നത് മാധ്യമമോ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരോ അല്ല എന്നും ഈ സംഭവത്തെ ഒന്ന് വിശകലനം ചെയ്താണ് കൂടുതൽ വ്യക്തമാക്കുന്നത് കാണാം.

1/03/2012 12:25:00 PM
CKLatheef

Posted in: