'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഏപ്രിൽ 26, 2014

കെ.എം ഷാജി ജമാഅത്തിനെ വിമര്‍ശിക്കുന്ന വിധം.

ഒരല്‍പം ചരിത്രം

ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ നിലവിലുള്ള ഇന്ത്യയെ പാകിസ്ഥാനെന്നും ഇന്ത്യയെന്നും രണ്ടായി ഭാഗിച്ചുകൊണ്ടാണ്. ചരിത്രം പരിശോധിച്ചാല്‍ വിഭജനത്തിന് കാരണം ഏതെങ്കിലും ഒരു മതവിഭാഗത്തില്‍മാത്രമായി കെട്ടിയേല്‍പിക്കാന്‍ ന്യായമായ കാരണങ്ങളൊന്നും കാണാന്‍ കഴിയില്ല. ബ്രിട്ടീഷ്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ പിന്നീട് നിലവില്‍വരുന്ന ഭരണവ്യവസ്ഥ എവ്വിധമായിരിക്കും എന്നകാര്യത്തില്‍ അന്നത്തെ ഇന്ത്യന്‍സമൂഹത്തിലെ രാഷ്ട്രതാല്‍പര്യമുള്ളവരെല്ലാം അതീവതാല്‍പര്യമുള്ളവരും അതില്‍ തന്നെ മുസ്ലിം ന്യൂനപക്ഷം ആശങ്കയുള്ളവരും ആയിരുന്നുവെന്ന് കാണാന്‍ പ്രയാസമില്ല. അത് സ്വാഭാവികമാണ് താനും. മിക്കവാറും അത് പാശ്ചാത്യമതേതരത്വ സങ്കല്‍പമനുസരിച്ചായിരിക്കും എന്നത് ഉറപ്പായിരുന്നു. അതേ വ്യവസ്ഥയില്‍തന്നെയാണ് ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതായി അവകാശപ്പെട്ടത്. പക്ഷെ അത് ഫലത്തില്‍ ഭരിക്കുന്നവരുടെ ഭരിക്കപ്പെടുന്നവരിലുള്ള അനിയന്ത്രിതവും ഭരിക്കുന്നവരുടെ ഇഛക്കനുസരിച്ച് രൂപപ്പെടുത്തപ്പെടുന്ന അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിയമവ്യവസ്ഥയനുസരിച്ചുമായിരുന്നു. സ്വതന്ത്ര്യത്തിന് ശേഷം നിലവില്‍ വരാന്‍ പോകുന്ന വ്യവസ്ഥയും ഇതുതന്നെയാകും എന്ന് ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പായിരുന്നു. കാരണം ആധുനിക രാഷ്ട്രമീംമാസകര്‍ കണ്ടെത്തിയ ഏറ്റവും മുന്തിയ ബദല്‍ ആയിരുന്നു അത്. മതത്തിന് സ്വാധീനമുള്ള ഒരു ഥിയോക്രാറ്റിക്ക് സ്റ്റേറ്റ് ജനങ്ങളുടെ കഠിനമായ വെറുപ്പിന് ഇരയായപ്പോള്‍ അതിന് ഒരു പരിഹാരമെന്നോണമാണ് മതേതര ദേശീയ ജനാധിപത്യം രൂപം കൊണ്ടത്. മതേതരം എന്നാല്‍ മതത്തിന് സാമുഹികരാഷ്ട്രീയ ജീവിതത്തില്‍ യാതൊരു സ്വാധീനവും ചെലുത്താവതല്ല എന്ന നിലക്കാണ് അന്ന് വിവക്ഷിക്കപ്പെട്ടത്. ദേശീയത്വമാകട്ടെ സ്വന്തം ദേശത്തിലെ ജനങ്ങളുടെ ഭരണപങ്കാളിത്തം എന്ന നല്ല ആശയമായിരുന്നു മുന്നോട്ട് വെച്ചതെങ്കിലും അത് അക്കാലത്ത് മതത്തെ മാറ്റിനിര്‍ത്തിയേടത്ത് മതത്തിന്റെ സ്ഥാനം കയ്യേറിയിരുന്നു. ആ നിലക്ക് ദേശീയത്വം ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും അടിസ്ഥാനമാകുക പോലുമുണ്ടായി. അങ്ങനെ രണ്ട് ലോകഭീകരയുദ്ധങ്ങളുടെ മുലകാരണമാകതക്കവണ്ണം ദേശീയത്വം ഭീകരരൂപം പൂണ്ടു. ജനാധിപത്യത്തിന്റെ ഉത്ഭവവും നല്ല ഉദ്ദേശ്യത്തോടെ തന്നെയാണ്. പക്ഷെ ഫലത്തില്‍ ഭൂരപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്ന അവസ്ഥ അതിന്റെ നന്മയുടെ ദീപ്തികുറച്ചു. മഹാഭൂരിപക്ഷവും, മൂല്യബോധവും കാര്യഗൌരവവുമുള്ളവരാകുകയും അവര്‍ക്ക് തന്നെയും അന്യപ്രലോഭനങ്ങളില്‍നിന്ന് മുക്തമായി തങ്ങളുടെ തെരഞ്ഞെടുപ്പധികാരം സ്വന്തന്ത്രവും നിര്‍ഭയമായും നിര്‍വഹിക്കാന്‍ സാധിച്ചാല്‍ മാത്രമേ ജനാധിപത്യം അതിന്റെ പൂര്‍ണമായ സദ്ഫലം കാണിക്കുകയുള്ളൂ.

വിഭജനത്തിലേക്ക് എത്തിയതെങ്ങനെ ?

ഈ പറഞ്ഞത് ഗവേഷണം നടത്തിയാല്‍ മാത്രം മനസ്സിലാകുന്ന ഒരു കാര്യമൊന്നുമല്ല. സാമാന്യബുദ്ധികൊണ്ടുതന്നെ ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. ഈ അശങ്കയെ അന്നുണ്ടായിരുന്ന വിവിധരാഷ്ട്രീയ സാമുദായിക പാര്‍ട്ടികള്‍ അഭിമുഖീകരിച്ചത് പലരൂപത്തിലാണ്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമെന്നോണം കൈകൊണ്ട നിലപാട് വിഭജിച്ചുഭരിക്കുക എന്നതായിരുന്നല്ലോ. ഹിന്ദുമുസ്ലിം വിഭജനവും അവര്‍ക്കിടയിലെ സംഘര്‍ഷവും അവര്‍ നിലനിര്‍ത്തികൊണ്ടുവന്നത് അതിന് വേണ്ടിയാണ്. ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞാല്‍ പിന്നീട് രൂപപ്പെടുന്ന വ്യവസ്ഥതിയില്‍ ഈ രണ്ട് വിഭാഗവും എങ്ങനെ ഒരുമിച്ചുപോകും എന്നത് നല്ലൊരു വിഭാഗം ഹിന്ദുക്കളെയും ഭൂരിപക്ഷം വരുന്ന മുസ്ലിംകളെയും അലട്ടിയിരുന്നു. അതിന് പരിഹാരമെന്നോണമാണ് വിഭജനം എന്ന ആശയം രൂപപ്പെടുന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഈ വിദ്വേഷരാഷ്ട്രീയം സ്വാധീനം ചെലുത്തിയിട്ടില്ലാത്ത രണ്ട് വിഭാഗത്തിലെയും നേതാക്കള്‍, ഇതിലെ അപകടം മുന്‍കൂട്ടി കണ്ടുകൊണ്ട് വിഭജനത്തിന് എതിര് നിന്നു. മുസ്ലിംകള്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം എന്ന ആവശ്യത്തിന് ശക്തിപകര്‍ന്നതും നേതൃത്വം നല്‍കിയതും മുസ്ലിം ലീഗ് ആണ്. വിഭജനത്തിന് എതിര് നില്‍ക്കുന്നവെന്നത് തന്നെ ലീഗിന്റെ ശത്രുത സമ്പാദിക്കാന്‍ മതിയായ കാരണമായിരുന്നു. ഇസ്ലാമിന്റെ പേര് പറഞ്ഞാണ് ഇത്തരമൊരു  വിഭജനത്തിന് ശക്തിപകര്‍ന്നതെങ്കിലും വിഭജനം യാഥാര്‍ഥ്യമാകുന്നുവെന്ന് കണ്ടപ്പോള്‍ അത് അക്കാലത്ത് സ്വീകാര്യമായ ഒരു മതേതരദേശീയത്വജനാധിപത്യ സ്റ്റേറ്റ് മതിയെന്ന നിലപാടിലേക്ക് മുഹമ്മദലി ജിന്നയും അദ്ദേഹത്തിന്റെ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയും ചുവടുമാറി.

ലീഗ് മൌദൂദിയെ വെല്ലുവിളിക്കുന്നു. 

ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെന്നത് അക്കാലത്ത് അമൂര്‍ത്തമായ ഒരു സങ്കല്‍പമായിട്ടാണ് ലീഗ് കണ്ടത്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി സംസാരിച്ച മൌദൂദിയോടുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മുസ്ലിംകളിലെ എല്ലാ വിഭാഗത്തിനും യോജിക്കാവുന്ന ഒരു ഭരണഘടനഉണ്ടാക്കാനായിരുന്നു. ഈ വെല്ലുവിളി അവിടുത്തെ ജമാഅത്തെ ഇസ്ലാമി ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷെ ഭരണരംഗത്ത് കയറിക്കൂടിയവരുടെ പിടിപ്പുകേടും, ദുര്‍ബലമായ ജനാധിപത്യസംവിധാനങ്ങളും അതിന്റെ സദ്ഫലം കൊണ്ടുവരുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല എന്ന് പറയാം.

ഇന്ത്യസ്വീകരിച്ച മതേതരജനാധിപത്യം. 

വിഭജനാനന്തരം ഇന്ത്യന്‍ യൂണിയനിലാകട്ടെ, ഇന്ത്യന്‍ സാഹചര്യത്തെയും ജനതയെയും ശരിയായ വിധം കണക്കിലെടുത്ത് ആ അവസ്ഥയില്‍ നിര്‍മിക്കാവുന്ന ഏറ്റവും കുറ്റമറ്റ ഒരു ഭരണസംവിധാനമാണ് രൂപപ്പെടുത്തിയത്. പാശ്ചാത്യന്‍മതേതരത്വത്തിന്റെ അന്തസത്ത രാഷ്ട്രീയത്തിലോ സാമൂഹിക ജീവിതത്തിലോ യാതൊരു പങ്കും നല്‍കാതെ മതത്തെ മാറ്റിനിര്‍ത്തുക എന്നതായിരുന്നുവെങ്കില്‍ ഇന്ത്യയിലെ മതേതരത്വത്തിന് ഒരു മതത്തോടും പ്രത്യേക അടുപ്പമോ അകല്‍ചയോ ഇല്ലാത്ത എല്ലാ മതങ്ങളോടും തുല്യപരിഗണനനല്‍കുക എന്ന വിവക്ഷയാണ് നല്‍കപ്പെട്ടത്. സോഷിലിസം അടിസ്ഥാനമാക്കിയതോടെ എല്ലാവിഭാഗത്തിനുമുള്ള ക്ഷേമം അടിസ്ഥാനമായി, ജനാധിപത്യമാകട്ടെ മേല്‍പറഞ്ഞ മതേതരത്വത്തിന്റെ സാന്നിദ്ധ്യത്തില്‍ കുറേകൂടി ശക്തമായി നിലനിന്നു.

ഫാസിസ്റ്റുകള്‍ക്കിത് കപടമതേതരത്വം 

തീവ്രഹൈന്ദവഫാസിസത്തിന് തൃപ്തികരമായ വ്യവസ്ഥയാണ് പാശ്ചാത്യമതേതരത്വവും ദേശീയത്വവും കാരണം അതുപയോഗിച്ച് തങ്ങളുടെ അനിയന്ത്രിതമായ ആധ്യപത്യം സ്ഥാപിക്കാനും സ്വന്തം മതത്തിന്റെ താല്‍പര്യം ദേശീയതയുടെ പേരില്‍ സ്ഥാപിക്കാനും അതുമൂലം സാധിക്കും. എന്നാല്‍ അതിന് കനത്ത തിരിച്ചടിയായി ഇന്ത്യയില്‍ രൂപപ്പെട്ട മതനിരപേക്ഷമായ ജനാധിപത്യം. അതുകൊണ്ട് അന്നുമുതല്‍ ഇന്നുവരെ മതേതരത്വത്തെ കപടമതേതരത്വം എന്നാണ് ഹിന്ദുത്വ സംഘ് പരിവാര്‍ വിളിച്ചുവരുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ജനാധിപത്യത്തോട് വലിയ വിയോജിപ്പ് ആര്‍ക്കും ഇല്ല കാരണം ജനാധിപത്യത്തില്‍ ഒരു റൂം ഏകാധിപത്യത്തിനും സ്വേഛാധിപത്യതിനും വരെ ഉണ്ട്. പിന്നെയാണോ ഹൈന്ദവ ദേശീയതക്ക്. അതുകൊണ്ട് ഹിന്ദുത്വഫാസിസ്റ്റ് ശക്തികള്‍ക്ക് തങ്ങള്‍ അധികാരത്തിലെത്തുന്നത് വരെ ജനാധിപത്യത്തോട് എതിര്‍പ്പുണ്ടാവുകയില്ല. ജനാധിപത്യം അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അപരിമേയമായ ആധിപത്യം സ്ഥാപിക്കപ്പെടുന്നത് വരെ മാത്രമേ വാഴിക്കാന്‍ തയ്യാറാവൂ. ഗാന്ധിജിയുടെ കൊലപാതകം അവരുടെ കയ്യാന്‍ നടന്നില്ലായിരുന്നെങ്കില്‍ ആദ്യകാലത്ത് തന്നെ അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിയാമക ശക്തിയായേനെ. പക്ഷെ കാലം കടന്നുപോയപ്പോള്‍ ഇന്ത്യന്‍ ജനത ഈ മതേതതരത്വസോഷിലിസ്റ്റ് ജനാധിപത്യവ്യവസ്ഥയുടെ മഹത്വം അറിഞ്ഞു.

മൌദൂദി വിഭജനത്തിനെ എതിര്‍ത്തു. 
ഇത്രയും ആമുഖമായി മനസ്സിലാക്കാതെ ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൌദൂദിയുടെ അന്നത്തെ വാക്കുകളെ പരിഗണിക്കാനാവില്ല. അദ്ദേഹം വിഭജനത്തിന് എതിരായിരുന്നു. എന്നാല്‍ വിഭജനം എന്നത് സ്വയം തന്നെ ഒരു തിന്മയായതുകൊണ്ടോ അഖണ്ഡഭാരതം എന്ന പവിത്രമായ വിശ്വസം കൊണ്ടുനടക്കുന്നതുകൊണ്ടോ ആയിരുന്നില്ല അതെന്ന് വ്യക്തം. ഇതുവരെ ലോകത്ത് നടന്ന അതിര്‍ത്ഥി രേഖകള്‍ ന്യായമാണെങ്കില്‍ ഇനിയും വിഭജനം സാധ്യമാണ് നടക്കാവുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആ വിഷയത്തിലുള്ള നിലപാട്. മാത്രമല്ല ദേശം മാറിയതുകൊണ്ട് മാത്രം മനുഷ്യനെ വെറുക്കണമെന്ന തീവ്രദേശീയത്വവും ദേശീയത്വം നന്മതിന്മകളുടെയും ധര്‍മാധര്‍മത്തിന്റെയും മാനദണ്ഡമാകുന്നതും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹം ഭയപ്പെട്ടത് വിഭജിക്കപ്പെട്ട ശേഷം ഇപ്പറഞ്ഞ വ്യവസ്ഥയാല്‍ ഭരിക്കപ്പെടുന്ന നാട്ടില്‍ അവിടെയുള്ള ന്യൂനപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍  (അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രസംഗങ്ങള്‍ പുസ്തരൂപത്തിലാക്കിയതാണ് നമ്മുടെ മുന്നിലുള്ളത്. അതിനാല്‍ തന്നെ സ്ഥലകാലാതീതമായ നിലനില്‍പ്പ് അവയ്ക് ഇല്ല എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍, അഥവാ സ്ഥലകാലത്തെ സംബന്ധിച്ച ബോധത്തോടെ വായിച്ചാലെ അവ മൌദൂദി ഉദ്ദേശിച്ച രൂപത്തില്‍ മനസ്സിലാക്കാനാവൂ) ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

പാകിസ്ഥാനിലുള്ള മുസ്ലിംകളോട് മുന്നറിയിപ്പ് 

ഈ കാലയളവില്‍ അദ്ദേഹം വിഭജനാനന്തരം രൂപംകൊള്ളുന്ന പാകിസ്ഥാനികളോടും ഇന്ത്യയില്‍ അവശേഷിക്കുന്നവരോടും പ്രത്യേകം പ്രസംഗിച്ചു. ഒരിടത്ത് പ്രസംഗിച്ചപ്പോള്‍ തന്നെ രണ്ട് രാജ്യങ്ങളിലെ അവസ്ഥകളെയും വരാന്‍ പോകുന്ന അപകടത്തെ സംബന്ധിച്ചും മുന്നറിയിപ്പ് നല്‍കി. അദ്ദേഹം തന്റെ നേരിട്ടുള്ള പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത് സാഹചര്യപരമായി പാകിസ്ഥാനെയാണ്. അവിടെ മേല്‍പറഞ്ഞ സ്വഭാവത്തോടെ രൂപപ്പെടുന്ന വ്യവസ്ഥയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. അദ്ദേഹം കാര്യമായി അതില്‍ ശ്രമിച്ചത്.ഏതൊരു മതത്തിന്റെ പേര്‍ പറഞ്ഞാണ് ആ രാഷ്ട്രം രൂപികരിക്കപ്പെട്ടത് അതേ മതവുമായി മതേതരദേശീയജനാധിപത്യം എങ്ങനെ ബന്ധപ്പെടുന്നുവെന്നാണ്. ജനങ്ങളെ കേന്ദ്രമാക്കി രൂപപ്പെട്ട ആ വ്യവസ്ഥ ഒരോ നാട്ടിലും എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നും മതങ്ങളെ എങ്ങനെയാണവ കൈകാര്യം ചെയ്തതെന്നും അതിനകം തന്നെ വ്യക്തമായ തെളിവുകള്‍ ലഭ്യമായിരുന്നു.

ഇന്ത്യക്കാരോടുള്ള മൌദൂദിയുടെ അപേക്ഷ. 
ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞത്, മതമുക്തമായ ഒരു രാഷ്ട്രീയം അപകടകരമാണെന്ന ഗാന്ധിജിയൊക്കെ പങ്കുവെച്ച അതേ കാര്യങ്ങളാണ്. മതത്തിന്റെ സനാതനമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമം ഭൂരിപക്ഷത്തിന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കുന്ന മതവിരുദ്ധമായ വ്യവസ്ഥയെക്കാന്‍ ഉന്നതമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അത്തരം ഒരു വ്യവസ്ഥ രൂപപ്പെടുത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ദൈവിക നീതിവ്യവസ്ഥ ഞങ്ങളുടെ പക്കലുണ്ട് അവ പരിശോധിക്കാന്‍ അദ്ദേഹം വിനയത്തോടെ ആവശ്യപ്പെടുകയും ചെയ്തു.

കാലം കടന്നുപോയപ്പോള്‍ നാം മനസ്സിലാക്കുന്നു, മൌദൂദി ഭയപ്പെട്ടതുപോലെയൊരു ഭരണസംവിധാനമല്ല അതേ പേരിലാണെങ്കിലും ഇന്ത്യന്‍ഭരണഘടനാ ശില്‍പിക്കള്‍ രൂപപ്പെടുത്തിയത് എന്ന്. അതിനാല്‍ തന്നെ അദ്ദേഹം ഭയപ്പെട്ട പോലെ കാര്യങ്ങള്‍ സംഭവിച്ചില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിന് യാതൊരു ഫലവും ഉണ്ടായില്ല എന്നല്ല അതിനര്‍ഥം. ഒരു പക്ഷെ മുസ്ലിംകളുടെ ഇത്തരം ആശങ്കകള്‍ കൂടി പരിഗണിച്ചാവും ഭരണഘടനാ ശില്‍പികള്‍ ഇത്തരമൊരു വ്യവസ്ഥരൂപപ്പെടുത്തിയത്. ആശങ്കിച്ചത് പോലെ സംഭവിച്ചില്ല എന്നത് ആരും ഒരു മാനഹാനിയായി കാണാറില്ലല്ലോ.

വസ്തുത ഇതാണെങ്കിലും ഇതിന് വിരുദ്ധമായ പ്രചാരണമാണ് മൌലാനാ മൌദൂദിയെക്കുറിച്ചും ജമാഅത്തിനെക്കുറിച്ചും പ്രചരിക്കുന്നത്. മൌദൂദി പറഞ്ഞതൊക്കെയും ഇന്ത്യന്‍ ജനാധിപത്യമതേതരത്വത്തെക്കുറിച്ചാണ് എന്നാണ് പലരും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. പുതുതായി രൂപപ്പെട്ട മതേതരത്വത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത സന്ദര്‍ഭം ലഭിക്കുമ്പോഴെല്ലാം അതിനെ കപടമെന്ന് പറയുന്ന ബി.ജെ.പി അടക്കമുള്ള ഹൈന്ദവ സംഘടനകളെ ഇന്ത്യവിരുദ്ധമായി ആരും കാണാറില്ല. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് അവര്‍ ഇതെല്ലാം തകര്‍ത്ത് ഹുകൂമത്തെ ഇലാഹി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസ്ഥയോട് വിരോധമുള്ള ഒരു വിഭാഗമായി പരിചയപ്പെടുത്തുകയും അതേ നിലക്ക് അവരോട് പെരുമാറുകയും ചെയ്യുന്നു. ഏക തെളിവാകട്ടെ മൌദൂദി വിഭജനഘട്ടങ്ങളി‍ല്‍ വിവിധ വിഭാഗങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ നടത്തിയ പ്രസംഗങ്ങളും.

പുസ്തകപ്രസാധകര്‍ മൌദൂദിയോട് ചെയ്തത്. 

ഇക്കാര്യത്തില്‍ ചെറുതെങ്കിലും ഗുരുതരമായ പ്രത്യാഘാതമുള്ള ഒരു പിഴവ്, മൌദൂദിയുടെ പുസ്തകം പുറത്തിറക്കുന്നവര്‍ തിരുത്താതിരിക്കുന്നത് ആ മഹാനോട് ചെയ്യുന്ന വലിയ പാതകമായിരിക്കും. പ്രസംഗം നടത്തിയ സാഹചര്യം വ്യക്തമാക്കുക എന്നതാണത്. സന്ദര്‍ഭവും സാഹചര്യവും മനസ്സിലാകാതെ ആ പ്രസംഗങ്ങളെ വായിക്കുന്നവര്‍ രണ്ട് തരത്തിലാണ് തെറ്റിദ്ധാരണയില്‍ അകപ്പെടുന്നത്. അതില്‍ ഒരു വിഭാഗം മൌദൂദിയെ പൂര്‍ണമായും മതേതര-ജനാധിപത്യവിരുദ്ധനും തീവ്രവാദിയുമായി ചിത്രീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം മൌദൂദി പോലും ഉദ്ദേശിക്കാത്ത തീവ്രതയോടെ അദ്ദേഹം പറഞ്ഞതിനെ എടുക്കുന്നു. ഈ രണ്ടാം വിഭാഗം ആദ്യവിഭാഗത്തിന്റെ വാദത്തെ നല്ല ഒരളവില്‍ സാധൂകരിക്കുന്നു. രണ്ടുകൂട്ടരും പരമാബദ്ധത്തിലാണ് എന്ന് പറയാതെ തരമില്ല. രണ്ടാമത് പറഞ്ഞ ഒരു ചെറിയ ന്യൂനപക്ഷം യുവാക്കള്‍. ജമാഅത്ത് മൌദൂദിയുടെ കാഴ്ചപ്പാടില്‍നിന്ന് ഭീരുത്വവും ഭൌതികതാല്‍പര്യവും കാരണമായി അകന്നുവെന്ന് ആക്ഷേപിക്കുന്നു. നെറ്റ് ചര്‍ചയില്‍ ഈ രണ്ട് വിഭാഗത്തെയും കാണാം. രണ്ടിനും ഒരേ പരിഹാരമാണ് നിര്‍ദ്ദേശിക്കാനുള്ളത്. അദ്ദേഹം പറഞ്ഞ സന്ദര്‍ഭം മുന്നില്‍ വെച്ച് പുസ്തകത്തെ ശ്രദ്ധാപൂര്‍വം പുനര്‍വായന നടത്തുകയാണ്.

കെ.എം ഷാജിയെപോലുള്ള ജമാഅത്ത് വിമര്‍ശകരായ യൂത്ത് ലീഗ് നേതാക്കളും, മൌദൂദിയെ ആക്ഷേപിക്കുകയും തെറ്റായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം എഴുതുന്നു. 'കൊടിയ ഹറാമെന്നും ശിര്‍ക്കെന്നും മൌദൂദി പഠിപ്പിച്ച ജനാധിപത്യവും മതേതരത്വവുമൊക്കെ എന്നുമുതലാണ് ഹലാലും സുന്നത്തുമൊക്കെ ആയി മാറിയത്.' (സത്യധാര 2006 സെപ്ത. 1-15 പേജ് 18). ഇവിടെ ഷാജി വ്യക്തമാക്കുന്നത്. മൌദൂദിയുടെ തെറ്റായ ആശയത്തില്‍നിന്ന് ജമാഅത്ത് മാറി എന്നാണെങ്കില്‍, മറിച്ച് ചിലര്‍ മനസ്സിലാക്കുന്നത് മൌദൂദിയുടെ ഇസ്ലാമികമായ കാഴ്ചപ്പാടില്‍നിന്ന് ജമാഅത്തെ ഇസ്ലാമി തെറ്റായ കാഴ്ചപ്പാടിലേക്കും നിലപാടിലേക്കും മാറി എന്നാണ്. രണ്ടും സത്യത്തോട് ഒട്ടും നീതിചെയ്യുന്നില്ല.

വിമര്‍ശിക്കപ്പെടുന്നുവെന്നത് ഒരു പോരായ്മയല്ല. 

മൌദൂദി ഇവ്വിധം തെറ്റിദ്ധരിപ്പിക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുവെന്നത് അത്ര അസ്വഭാവികമായി ജമാഅത്തുകാര്‍ കാണുന്നില്ല. കാരണം വിമര്‍ശനവും ആക്ഷേപവുമൊന്നും ഒരു നിലപാടിന്റെയോ ആശയത്തിന്റെയോ പോരായ്മയാകണം എന്നില്ല. മറിച്ച് അവയുടെ സജീവതയുടെയും സ്വാധീനത്തിന്റെയും തെളിവാണ്.  ഉദാഹരണം മുഹമ്മദ് നബിയും അദ്ദേഹം കൊണ്ടുവന്ന ഇസ്ലാം എന്ന ജീവിതരീതിയും തന്നെ. ഏറ്റവും വിമര്‍ശിക്കപ്പെടുന്ന വേദഗ്രന്ഥം  പൂര്‍ണസത്യമെന്നംഗീകരിക്കുന്ന അസത്യം മുന്നിലൂടെയോ പിന്നിലൂടെയോ പ്രവേശിക്കുകയില്ല എന്ന് സ്വയം വ്യക്തമാക്കിയ ഖുര്‍ആനാണ്.  ഇത് ഇവിടെ  സൂചിപ്പിച്ചത്, ചില സുഹൃത്തുക്കളെങ്കിലും വിമര്‍ശകരുടെ ശക്തമായ പ്രചാരണത്തിന്റെ ഫലമായി തങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭീകര-തീവ്രവാദ ആരോപണത്തിന്റെയും മുഖ്യകാരണക്കാരന്‍ മൌലാനാ മൌദൂദിയാണോ എന്ന് ശങ്കിക്കുന്നു. അങ്ങനെ ഒരു തരം ക്ഷമാപണ മനസ്സോടെ, മറ്റുള്ളവരുടെ ഭീകരവാദാരോപണം ഒരുപരിധിവരെ ശരിയാണെന്നും പക്ഷെ അതിന് കാരണക്കാര്‍ തങ്ങളല്ലെന്നും തങ്ങളുടെ കൂട്ടത്തിലെ മൌദൂദി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് എന്ന് അടിക്കടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ഈ സാധുക്കള്‍ വിചാരിക്കുന്നത്, ഇതോടെ ഞങ്ങള്‍ തീവ്രവാദ-ഭീകരവാദ ആരോപണത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ്. എന്നാല്‍ വിമര്‍ശകര്‍ക്കാവശ്യം ചില പീറ മുസ്ലിം സംഘടനകളെ ഭീകരവാദികളാക്കല്ല. മറിച്ച് ഇസ്ലാം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സ്ഥാപിക്കലാണ്. ആ നിലക്ക് ജമാഅത്തില്‍ ഇല്ലാത്ത ഭീകരതയും തീവ്രവാദവും ആരോപിക്കുമ്പോള്‍ ജമാഅത്ത് ഊര്‍ജ്ജം സ്വീകരിക്കുന്ന ഖുര്‍ആനിലേക്ക് തന്നെയാണ് ഇക്കൂട്ടര്‍ ആരോപണങ്ങളെ തിരിച്ചുവിടുന്നത്.
സത്യത്തില്‍ വേണ്ടിയിരുന്നത്, താല്‍ക്കാലിക രാഷ്ട്രീയ സംഘടനാ നേട്ടങ്ങള്‍ക്കായി ഇത്തരം തലതിരിഞ്ഞ മാര്‍ഗം സ്വീകരിക്കുന്നതിന് പകരം കാര്യങ്ങളെ വസ്തുതാപരമായി നോക്കിക്കാണുകയായിരുന്നു. അതിനായി ആദ്യം മനസ്സിലാക്കേണ്ടത്; മൌലാനാ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ഇതര മുസ്ലിം സംഘടനകള്‍ പറയാത്ത എന്ത് പുതിയകാര്യമാണ് ജനങ്ങളോട്/മുസ്ലിംകളോട് പറഞ്ഞത് എന്നാണ്. ഇതാണ് ചര്‍ചയുടെ യഥാര്‍ഥ മര്‍മം. അതിന്റെ സാഹിത്യങ്ങളില്‍നിന്നും അനുഭവത്തില്‍ നിന്നും ഞാന്‍  മനസ്സിലാക്കുന്നത് ഇതാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊള്ളുകയും പ്രബോധനം നടത്തുകയും ചെയ്യുന്നത്. 'ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടത് രാഷ്ട്രീയപരമായ കാരണങ്ങളാലാണ്' എന്ന് ഡോ. നജാത്തുല്ലാഹ് സിദ്ധീഖി എഴുതിയത് വെച്ച് ഇതിനെ മതത്തിന്റെ മുഖം മൂടിയിട്ട രാഷ്ട്രീയ പ്രസ്ഥാനമാണിതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലക്ക് തന്നെ കെ.എം ഷാജിയെ പോലുള്ളവര്‍ പറയാറുണ്ട്. 'ഒരു മതസംഘടനയുടെ വേഷഭൂഷാദികള്‍ ഇവര്‍ക്കുണ്ടെങ്കിലും വ്യക്തമായ അജണ്ടകളാല്‍ നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്' - (സത്യധാര , 2006 സെപ്ത. 1-15 പേജ് 18). ഒരു മാതൃകക്ക് ഉദ്ധരിച്ചുവെന്ന് മാത്രം. ഏതാണ്ടെല്ലാ മതസംഘടനകളും ഇതുതന്നെ പറയാന്‍ മടിയില്ലാത്തവരാണ്.
ജമാഅത്ത് വിമര്‍ശകരും ഇസ്ലാം വിമര്‍ശകരും ആദ്യമായി ഗ്രഹിക്കേണ്ടത്. ഇസ്ലാം എന്നാല്‍ കേവലം ഒരു ആത്മീയ ദര്‍ശനം മാത്രമല്ല. മനുഷ്യന്റെ ഇഹത്തിലെ ക്ഷേമത്തിനും പരലോകത്തെ മോക്ഷത്തിനും പ്രതിഫലലഭ്യതക്കുമായി മനുഷ്യരുടെ സ്രഷ്ടാവായ ദൈവത്താല്‍ നല്‍കപ്പെട്ട സമഗ്രമായ ജീവിത പദ്ധതിയാണ് ഇസ്ലാം. മനുഷ്യന്റെ ആത്മീയതക്ക് നല്‍കപ്പെട്ട അത്രയും സ്ഥാനം ഇഹലോകത്തെ മനുഷ്യന്റെ ജീവിതത്തിനും അത് നല്‍കിയിരിക്കുന്നു. ഇത് ഇസ്ലാമിന്റെ ഒരു ന്യൂനതയല്ല. അതിന്റെ സമ്പൂര്‍ണതയും മഹത്വവുമാണ്. ആരാധനാകാര്യങ്ങള്‍ക്ക് ഉള്ള അത്രയും പ്രാധാന്യം ഒരു പക്ഷെ അതിനേക്കാള്‍ പ്രാധാന്യം നിത്യജീവിതത്തിലെ ദൈനംദിന കാര്യങ്ങളില്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും നല്‍കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ സാമ്പത്തികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ ഒരു മേഖലയും ഇസ്ലാമിന് പുറത്തല്ല. ഇതിലേതെങ്കിലും ഒരു രംഗം സ്വന്തം നിലക്ക് ആശയങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ദൈവം വിട്ടുനല്‍കിയിട്ടില്ല. ഈ പറയുന്നത് ഇങ്ങനെ തന്നെ ഒരു ഇസ്ലാം വിമര്‍ശകന്‍ അംഗീകരിച്ചില്ലെങ്കിലും ഒരു മുസ്ലിമിന് ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ടാവില്ല.

മൌദൂദിയുടെ അതിസൂക്ഷമായ വിശകലനങ്ങള്‍ 
കാര്യം ഇങ്ങനെയാണെങ്കില്‍ ഇവിടെയുള്ള സാമ്പത്തിക വ്യവസ്ഥയെ വിലയിരുത്തുകയും നീരൂപണം നടത്തുകയും ചെയ്യുന്നത് പോലെ തന്നെ ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെയും അത് വിലയിരുത്തുകയും നിരൂപണം നടത്തുകയും അവയോട് നിലപാട് സ്വീകരിക്കുകയും ചെയ്യുക എന്നത് സ്വാഭാവികം മാത്രമാണ്. ആ നിലക്ക് മൌലാനാ മൌദൂദി അന്ന് ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥകളെ വിശകലനം നടത്തിയിട്ടുണ്ട്. മുതലാളിത്തെയും കമ്യൂണിസത്തെയും അദ്ദേഹം നിരൂപണം നടത്തുകയും അവയുടെ വരാന്‍ പോകുന്ന ഗതിയടക്കം അദ്ദേഹം തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ഒരു ആധുനിക രാഷ്ട്രവ്യവസ്ഥയുടെ അസ്ഥിവാരമാകാന്‍ യോഗ്യമാണ് എന്ന് കരുതപ്പെട്ട മതേതരത്വം ജനാധിപത്യം ദേശീയത എന്നിവയെയും അദ്ദേഹം സൂക്ഷമായ വിശകലനത്തിന് വിധേയമാക്കി. ഇസ്ലാമുമായി അതിനുള്ള യോജിപ്പും വിയോജിപ്പും അദ്ദേഹം ചര്‍ച ചെയ്തു. ഏത് കാര്യത്തില്‍ അതുമായി ഇസ്ലാം യോജിക്കുന്നെന്നും ഏത് കാര്യത്തില്‍ ഇസ്ലാം അതിനോട് വിയോജിക്കുന്നെന്നും ചൂണ്ടിക്കാട്ടി. ആ ഇനത്തില്‍ ഏറ്റവും കനപ്പെട്ട ഒരു കൃതിയാണ് ചെറുതെങ്കിലും ഇന്നും പ്രസക്തമായ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പുസ്തകം. (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
ജമാഅത്ത് വിമര്‍ശകര്‍, മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവിരുദ്ധരാണ് എന്ന് സ്ഥാപിക്കാന്‍ ഇന്നും ധാരാളമായി ഉപയോഗപ്പെടുത്തുന്ന പുസ്തകമാണത്. എന്നാല്‍ അന്നത്തെ സാഹചര്യം മുന്നില്‍വെച്ച് പുസ്തകം പൂര്‍ണമായി ആരെങ്കിലും വായിക്കാന്‍ സന്നദ്ധമായാല്‍ അതോടെ സകലമാന തെറ്റിദ്ധാരണയും നീങ്ങുമെന്ന് മാത്രമല്ല. ആ പുസ്തകം വായിച്ചുകഴിയുന്നതോടെ ഈ വിഷയത്തില്‍ മറിച്ചൊരു സമീപനം മുസ്ലിംകള്‍ക്ക് സാധ്യമല്ല എന്ന് അംഗീകരിക്കേണ്ടി വരികയും ചെയ്യും. ഇപ്രകാരം വായിച്ച ചില ജമാഅത്തുകാരല്ലാത്ത ചില മുസ്ലിം സുഹൃത്തുക്കള്‍ ഇത്തരം ചര്‍ച വരുമ്പോള്‍ വിമര്‍ശകരെ നന്നായി കൈകാര്യം ചെയ്യാറുണ്ട്.
ഇന്ത്യാ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മൌലാനാ മൌദൂദി ചെയ്ത ഒരു പ്രസംഗമാണ്. വിഭജിക്കപ്പെട്ട ശേഷം ഓരോ രാജ്യത്തും ഉണ്ടായി വരുന്ന ഭരണകൂടം ഏത് സിദ്ധാന്തത്തിലായിരിക്കണം എന്ന ചര്‍ച നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത് നടക്കുന്നത് എന്നത് വ്യക്തമാണ്. 1. മതേതരഭൌതികവാദം 2. ദേശീയത്വം 3. ജനാധിപത്യം ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെയാണ് അദ്ദേഹം ആദ്യം വിശകലനം ചെയ്യുന്നത്. അതിന് ശേഷം അദ്ദേഹം പാകിസ്ഥാനിലെ മുസ്ലിംകളോടും ഇന്ത്യയില്‍ ജീവിക്കുന്ന അമുസ്ലിം സുഹൃത്തുക്കളോടും പ്രത്യേകമായി സംസാരിക്കുന്നു. അല്‍പം സത്യസന്ധതയുള്ള ഒരാള്‍ക്കും അദ്ദേഹം ആ സന്ദര്‍ഭത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഭിന്നിപ്പിന്റെയോ ആക്രമത്തിന്റെയോ ഭീകരതയുടെയോ തീവ്രതയുടെയോ സന്ദേശം ആരോപിക്കാന്‍ കഴിയില്ല. അദ്ദേഹം ഒരു കാര്യത്തിലാണ് ഊന്നുന്നത്. ആധുനിക മതേതര ജനാധിപത്യം അതേ നിലക്ക് മാനവകുലത്തിന് വലിയ ദോശം വരുത്തും. ഏത് മതവിശ്വാസിയായാലും. അതിനാല്‍ മതങ്ങളിലെ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ഭരണ സംവിധാനമായിരിക്കണം ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും രൂപപ്പെടേണ്ടത്. അതിനായിരിക്കണം ശ്രമിക്കേണ്ടത്. പാകിസ്ഥാനിലെ മുസ്ലിംകളോട് സംസാരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാനിനും കടകവിരുദ്ധമാണ് എന്ന പ്രസ്ഥാവന നടത്തുന്നത്. പകരം അദ്ദേഹം നേരത്തെ അവയുടെ നന്മകളെ ഉള്‍കൊള്ളുന്നതും എന്നാല്‍ അവയുടെ തിന്മകള്‍ക്ക് പകരം കൂടുതല്‍ ക്രിയാത്മമായ നിര്‍ദ്ദേശങ്ങളുള്ള ഇസ്ലാമിക വ്യവസ്ഥയെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരങ്ങളോട് അദ്ദേഹം വേദങ്ങളും പുരാണങ്ങളും തത്വശാസ്ത്രങ്ങളും ഉപനിഷത്തുക്കളും മറ്റു പുണ്യഗ്രന്ഥങ്ങളും പരതി അവയില്‍നിന്നും ഒരു നീതിവ്യവസ്ഥ ലഭ്യമാകുകയാണെങ്കില്‍ അതനുസരിച്ച ഭരണം നടത്താന്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം ഒരു ഇസ്ലാമിക പ്രബോധകനെന്ന നിലയില്‍ ഇസ്ലാമിലൂടെ ലഭ്യമായ വ്യവസ്ഥയെ സംബന്ധിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇനി മൌദൂദിയുടെ പുസ്തകത്തില്‍നിന്ന് തന്നെ ചിലത് വായിക്കാം. ഇസ്ലാം അപകടത്തില്‍ എന്ന് പറഞ്ഞ് വാങ്ങിയ ഒരു പ്രദേശത്ത് ഇസ്ലാമിക വ്യവസ്ഥയനുസരിച്ച് ഭരണം നടത്താനുള്ള അവസരം കൈവന്നപ്പോള്‍ പിന്നോട്ട് പോയ മുസ്ലിംകളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറയുന്നു. ഇസ്ലാമിന് പകരം വെക്കുന്ന വ്യവസ്ഥയെന്നത് ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ലാത്ത തനി നിഷേധപരമായ ഒരു വ്യവസ്ഥയാണെന്ന്. (മൌദൂദി വ്യവസ്ഥയെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ ജനാധിപത്യത്തിലോ മതേതരത്വത്തിലോ ഇസ്ലാമുമായി യോജിക്കുന്ന ഒരു പോയിന്റുമില്ല എന്നല്ല അദ്ദേഹം പറയുന്നത്. എന്നാല്‍ വിമര്‍ശകര്‍ അതിനെ തെറ്റിദ്ധരിപ്പിക്കുന്നത് അപ്രകാരമാണ്.)

നേരിട്ട് വായിക്കാം. 


സാമുദായികമായി ആധിപത്യം ഉറപ്പിക്കാന്‍ മാത്രമായി ഒരു ഭരണപ്രദേശം എന്ന ആശയത്തോട് മൌദൂദിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്ലാം അപകടത്തില്‍ എന്നൊക്കെ പറഞ്ഞ് നേടിയെടുത്ത ഒരു പ്രദേശത്ത് മുസ്ലിംകളുടെ കയ്യാല്‍ തന്നെ പാശ്ചാത്യനിര്‍മിത മതവിരുദ്ധമായ വ്യവസ്ഥനടപ്പാക്കാന്‍ ശ്രമിക്കുന്നത് അവരുടെ മുസ്ലിം വാദത്തിന് നിരക്കുന്നതുമായിരുന്നില്ല അക്കാര്യം അതിശക്തമായ ഭാഷയില്‍ മൌദൂദി ഊന്നിപ്പറഞ്ഞു.

ജനാധിപത്യത്തിന്റെ ഇന്ത്യന്‍ പതിപ്പിനോടുള്ള ജമാഅത്ത് വീക്ഷണം. 

ഇന്ത്യയില്‍ വിഭജനത്തിന് ശേഷം യാഥാര്‍ഥ്യമായ മതേതരജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയതാണ്. ഈ രണ്ട് പേജില്‍ പറഞ്ഞ അതേ കാഴ്ചപ്പാട് ഒരിക്കലും അതിനോട് ജമാഅത്തെ ഇസ്ലാമി പുലര്‍ത്തിയിട്ടില്ല. കാരണം ഇപ്പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിംകളോടായിരുന്നില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല അതിന് ശേഷം ജീവിച്ച ഇന്ത്യയിലെ ഇസ്ലാമി പ്രസ്ഥാനനേതൃത്വത്തിനായിരുന്നു. ഈ പുസ്തകത്തില്‍ പറഞ്ഞതനുസരിച്ചാണ്. ജമാഅത്തെ ഇസ്ലാമി ആദ്യഘട്ടത്തില്‍ വോട്ട്ചെയ്യാതിരുന്നതും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് വിട്ടുനിന്നതും എന്നൊക്കെ ഒരു മടിയും കൂടാതെ ഇതര സംഘടനകളുടെ വലിയ നേതാക്കള്‍ വരെ പ്രചരിപ്പിക്കുന്നു.

ഇതേ പുസ്തകത്തില്‍പറഞ്ഞുവെന്ന വ്യാജേന കെ.എം ഷാജി സത്യധാരയില്‍ പറയുന്നത് കാണുക. 'ജനാധിപത്യവും മതനിരപേക്ഷതയും മാത്രമല്ല, ഈ നാട്ടില്‍ ജീവിക്കുന്നതും ജോലിചെയ്യുന്നതും, വോട്ടുചെയ്യുന്നതും എന്തിനധികം ശ്വസിക്കുന്നത് പോലും ഇസ്ലാമിക വിരുദ്ധമാണ് എന്നായിരുന്നു ഇവരുടെ അഭിപ്രായം. ജമാഅത്ത് സ്ഥാപകന്‍ മൌദൂദി സാഹിബ് തന്നെ ഒരിക്കല്‍ പറഞ്ഞത് ജനാധിപത്യത്തെക്കാള്‍ മുസ്ലിംകള്‍ക്ക് നല്ലത് ഹിന്ദുരാഷ്ട്രമാണ് എന്നായിരുന്നു. (മൌലാന മൌദൂദി. ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം പുറം 35-36) ' - Page 18.

ജമാഅത്ത് വിമര്‍ശനത്തില്‍ സജീവമായി നില്‍ക്കുന്ന വ്യക്തി എന്ന നിലക്ക് മാത്രമാണ് ഈ പോസ്റ്റില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്. ഇതിന്റെ തന്നെ മാതൃകയിലാണ് മറ്റുള്ളവരുടെ വിമര്‍ശനങ്ങളും. മൌദൂദി തികഞ്ഞ ജനാധിപത്യവാദിയായിരുന്നു. അദ്ദേഹം കുറ്റമറ്റ ഒരു ജനാധിപത്യം അവതരിപ്പിക്കുയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹം പാകിസ്ഥാനിലായിരിക്കെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പോലും അദ്ദേഹം തികഞ്ഞ ജനാധിപത്യമുല്യം കാത്തുസൂക്ഷിക്കുന്നത് കാണാം. കാരണം ഇസ്ലാമിക വ്യവസ്ഥയുടെ അന്തസത്തയാണ് ആ മൂല്യങ്ങള്‍ എന്ന് മൌദൂദി തന്നെ ഈ പുസ്തകത്തില്‍ നേരത്തെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (പേജ് 19).


അടുത്ത പോസ്റ്റില്‍ മൌലാന മൌദൂദി, ഇന്ത്യന്‍ നിവാസികളോട് പറഞ്ഞത് എന്ത് ? ഹിന്ദുരാഷ്ട്രമാണ് ജനാധിപത്യ.ത്തേക്കാള്‍ നല്ലത് എന്ന് അദ്ദേഹം പറഞ്ഞോ?. ഇല്ലെങ്കില്‍ എന്താണ് പറഞ്ഞത് ?.  എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണുന്നു. 


തിങ്കളാഴ്‌ച, ഡിസംബർ 02, 2013

പിണറായിയുടെ ജമാഅത്തും ജയാരജന്റെ R.S.S. ഉം

ജമാഅത്തെ ഇസ്ലാമിയെയും ആര്‍. എസ്.എസിനെയും തുലനം ചെയ്യുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏതെങ്കിലും ഒരു വിഭാഗം നടത്തുന്നതുമല്ല. അതുകൊണ്ട് തന്നെ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഒരു വസ്തുത എന്ന നിലക്ക് കാണുന്നവര്‍ ഏറെയാണ്. ഇത്തരം താരതമ്യം വരുമ്പോള്‍ ആര്‍ എസ്. എസ് അതിനെതിരെ കാര്യമായി പ്രതികരിക്കാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ആ താരതമ്യത്തിനെതിരെ മൌനം പാലിക്കാറുമില്ല. മാത്രമല്ല അതിനെ കാര്യമായി ഏതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ഇയ്യിടെ സഖാവ് പിണറായി വിജയന്‍ പതിവുപോലെ തന്നെ ജമാഅത്തിനെ കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ചത് ഇതേ സമീകരിക്കല്‍ തന്ത്രമാണ്. അതുമായി ബന്ധപ്പെട്ട് കാണപ്പെട്ട ഒരു കുറിപ്പ് പങ്കുവെക്കാന്‍ മാത്രമാണിവിടെ ഉദ്ദേശിച്ചത്. 

------------------------- 
Ali Koya said..  
'ആറെസ്സെസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും താരതമ്യം ചെയ്‌തുകൊണ്ട് ശ്രീ. പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ കാണാനിടയായി. ഖേദകരമെന്നു പറയാതെ നിര്‍വാഹമില്ല. 

ആറെസ്സെസ് എന്താണെന്നും അതിന്റെ പ്രവര്‍ത്തനം എപ്രകാരമുള്ളതാണെന്നും വിവരിക്കുന്ന പല കൃതികള്‍ സി.പി.എമ്മിന്റെ കീഴിലുള്ള പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ്‌ ശ്രീ. പി. ജയരാജന്റെ 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം.' ഈ കൃതിയ്ക്ക് അവതാരിക എഴുതിയത് പിണറായിയാണ്‌. പ്രസ്‌തുത കൃതിയില്‍ നേരിയ വിശദാംശങ്ങളോടെ നല്‍കിയ വലിയ ഒരു ലിസ്‌റ്റുണ്ട്. ആറെസ്സെസ് നടത്തിയ കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ലിസ്റ്റ്. വിശദാംശങ്ങള്‍ ഒഴിവാക്കി ആ ലിസ്റ്റ് ഇവിടെ കൊടുക്കാം: * ലാഹോര്‍, അമൃത്‌സര്‍ (1947), * ജബല്‍പ്പൂര്‍ (1961), * റൂര്‍ക്കല, കല്‍ക്കത്ത, ജംഷെഡ്പൂര്‍ (1964), * ഹാതിയ, റാഞ്ചി (1967), * ഔറംഗബാദ്, കരീംഗഞ്ച് (1968), * അഹ്‌മദാബാദ് (1969), * ഭീവണ്ടി, ഗുല്‍ഗാവ്, മഹാദ് (1970), * നോനാരി, സജ്നി (1972), * വാരാണസി (1977), * ഹൈദരാബാദ് (1978), * ജംഷെഡ്‌പൂര്‍ (1979), * മൊറാദാബാദ് (1980), * ബീഹാര്‍ ഷെരിഫ് (1981), * മീററ്റ്, ബറോഡ (1982), * മാലൂര്‍, ഹസാരിബാഗ്, ഹൈദരാബാദ് (1983), * ഭീവണ്ടി (1984), * അഹ്‌മദാബാദ് (1985 & 1986), * മീററ്റ് (1987), * ഇന്‍ഡോര്‍, ഭദ്രക് (1989), * അഹ്‌മദാബാദ്, കാണ്‍പൂര്‍, ജൈപൂര്‍, ജോധ്പൂര്‍, ലഖ്നൌ, ആഗ്ര, ദല്‍ഹി, ഹൈലക്കണ്ടി, ബീഹാര്‍, മഹാരാഷ്ട്ര, പട്ന, കോണ്‍പൂര്‍, ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി, ഹൈദരാബാദ് (1990), * ഗുജറാത്തിന്റെ പലഭാഗങ്ങള്‍, ബറോഡ, ബനാറസ് (1991), * ഭോപ്പാല്‍ (1992), * സീതാമഡി, സൂറത്ത്, ബോംബെ, ചിത്രദുര്‍ഗ്ഗ, റാന്‍ഖണ്ഡി, പാല്‍മോ, മദ്രാസ്, ഹൈദരാബാദ് (1985), * കാണ്‍പൂര്‍, അജ്മീര്‍, മൊറാദാബാദ്, ഹൈദറാബാദ്, ബര്‍ദോളി, സന്‍ജേലി, നളന്ദ, മുന്‍ഗര്‍, അഹ്‌വ, ദംഗ്, സൂറത്ത്കല്‍ (1998), * മനോഹര്‍പൂര്‍, അഹ്‌മദാബാദ്, ഹര്‍ദ, ഔറംഗബാദ്, സൂറത്ത് (1999), * കോലാപ്പൂര്‍, നളന്ദ, ബീവര്‍, ജംനര്‍, അമ്രവാണി, അഹ്‌മദാബാദ് (2001), * ഗുജറാത്ത്, കേദല്‍, ദിവാനി, (2002), * ഗുജറാത്ത്, ബീഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് (2003), * മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആസാം (2004), * ചതീസ്ഘഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര (2005), * അലീഘര്‍, മഹാരാഷ്ട്ര, വഡോദര, ഉത്തര്‍പ്രദേശ്, കര്‍ണാടക (2006), * ഒറീസ 2007 &2008) (പേജ് 38-76, സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം. പി.ജയരാജന്‍)

ജമാഅത്തെ ഇസ്‌ലാമി ആറെസ്സെസ്സിനെ പോലുള്ള ഒരു സംഘടനയാണെങ്കില്‍ സമാനമായ പലതും അതും ചെയ്‌തിരിക്കണമല്ലോ. ആ ലിസ്റ്റ് വിജയന്‍ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കാമോ? 

അതു സാദ്ധ്യമാകുന്നില്ലെങ്കില്‍ പിന്നെ രണ്ടു സംഘടനകളെ താരതമ്യപ്പെടുത്തുന്നത് ശരിയാകുമോ?

യഥാര്‍ത്ഥത്തില്‍, പിണറായിയുടെ പ്രസ്‌താവന ഇന്ത്യന്‍ ഫാഷിസ്‌റ്റുകള്‍ക്ക് വളം വെച്ചുകൊടുക്കുന്നതാണ്‌. അവരെ ശാന്തരും സമാധാനപ്രിയരുമാക്കി ചിത്രീകരിക്കുന്നതിന്നു തുല്യമാണത്.  ജമാഅത്തിനെ ആറെസ്സെസ്സിനോടു ഉപമിക്കാമെങ്കില്‍ തിരിച്ചും അതാകാമല്ലോ. ആറെസ്സെസ് ജമാഅത്തിനെപ്പോലുള്ള ഒരു സംഘടനയാണ്‌. ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന!  ഈ ലേബല്‍ ആറെസ്സെസ്സിന്‌ ചാര്‍ത്തിക്കൊടുക്കാന്‍ പിണറായിക്ക് കഴിയുമോ? അങ്ങനെ പിണറായി ചെയ്‌താല്‍ സഖാക്കള്‍, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ സഖാക്കള്‍ പൊറുക്കുമോ? ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന! ഈ വിശേഷണങ്ങളില്‍ ഏതാണ്‌ ജമാഅത്ത് അര്‍ഹിക്കാത്തതായുള്ളത് എന്ന് പിണറായി ശാന്തമായിരുന്ന് ആലോചിച്ചുനോക്കണം. 

ചെന്നായയും ആട്ടിന്‍കുട്ടിയും ഒരുപോലെയാണോ?'
---------------------

ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്കോ വിഭാഗത്തിനോ തങ്ങളുടെ ഒരു ആശയം പ്രചരിപ്പിക്കുന്നതിന് വിലക്കില്ല. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രമാത്രം മതേതരജനാധിപത്യം അംഗീകരിക്കുന്നുവെന്നത് മറ്റൊരു വിഷയം) ദൈവനിഷേധം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ജനാധിപത്യരൂപത്തില്‍ പ്രചാരണം നടത്താമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ദര്‍ശനത്തെ ജമാഅത്തെ ഇസ്ലാമിക്കും മുന്നോട്ട വെക്കാവുന്നതേയുള്ളൂ. അവര്‍ അതിന് വേണ്ടി അക്രമത്തിന്റെയും അടിച്ചേല്‍പിക്കലിന്റെയും മാര്‍ഗം സ്വീകരിക്കാതിതിടത്തോളം കാലം. ആര്‍. എസ്. എസ് വിമര്‍ശിക്കപ്പെടുന്നത്, അവര്‍ ഹൈന്ദവ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥയെ മുന്നോട്ട് വെക്കുന്നത് കൊണ്ടോ പ്രചരിപ്പിക്കുന്നത് കൊണ്ടോ അല്ല. തങ്ങളുടെ വാദം അക്രമപരമായി തന്നെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യാന്‍ മുതിരുന്നത് കൊണ്ടുമാണ്. ആ നിലക്ക് അവരുടെ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. രാജ്യത്തിന്റെ മതേതരജനാധിപത്യത്തിനും സൌഹൃദാന്തരീക്ഷത്തിനും വിഘാതമാണ് എന്നതാണ് എതിര്‍പ്പിന്റെ അടിസ്ഥാനം. കമ്യൂണിസ്റ്റുകാര്‍ക്ക് അവരോടുള്ള എതിര്‍പ്പ് അവര്‍ മതത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണെങ്കില്‍ അത് തുറന്ന് പറയണം. അതിന് സാധ്യതയില്ലാതെയില്ല. കാരണം കമ്യൂണിസ്റ്റ് കാരുടെ പ്രവര്‍ത്തനവും ജനാധിപത്യത്തേക്കാള്‍ പലപ്പോഴും അക്രമപരവും സ്വേഛാധിപത്യപരവുമാണ്.  പക്ഷെ സഖാവ് ജയരാജന്റെ പുസ്തകത്തില്‍ അവരുടെ അക്രമം തന്നെയാണ് എടുത്ത് പറയുന്നത്. കേവലം വാദത്തിലെ സാമ്യത മാത്രമാണ് ഈ സമീകരണത്തിന് കാരണമെങ്കില്‍ നേരത്തെ വാളില്‍ പോസ്റ്റ് ചെയ്ത സജീദ് ഖാലിദ് പറഞ്ഞ കഥ ഇവിടെയും ആവര്‍ത്തിക്കുന്നു.

'കുഞ്ഞബ്ദുല്ല സ്‌കൂള്‍ മാഷാണ്. കീരി വാസുവാകട്ടെ കള്ളനും പിടിച്ചു പറിക്കാരനും കൂലിത്തല്ലുകാരനുമാണ്. അങ്ങനെയിരിക്കെ നാട്ടിലെ ഭൂപ്രഭുവും പ്രമാണിയുമായ മിന്നല്‍ അര്‍ജ്ജുനന്‍ ജനങ്ങളെയെല്ലാം വിളിച്ചു കൂട്ടി. ഒരിക്കല്‍ കീരിവാസുവിന്റെ ആക്രമണത്തിന്റെ ഇരയായി ഒരു കാല്‍ നഷ്ടപ്പെട്ട അയ്മുട്ടിയെ പ്രത്യേകം ക്ഷണിച്ചു വരുത്തി. അയ്മുട്ടിയെ സാക്ഷി നിര്‍ത്തി കീരി വാസുവിന്റെ അക്രമങ്ങളും കൊള്ളകളും എല്ലാം വിവരിച്ച ശേഷം പറഞ്ഞു കീരിവാസു എന്തിനാ ഈ അക്രമങ്ങളൊക്കെ ചെയ്യുന്നത്. അവന്റെ കുടുംബം പുലര്‍ത്താന്‍ വേണ്ടി പണമുണ്ടാക്കാന്‍. നമ്മുടെ കുഞ്ഞബ്ദുല്ലാ മാഷും സ്‌കൂളില്‍ പോയി കുട്ടികളെ പഠിപ്പിക്കുന്നത് കുടുംബം പുലര്‍ത്താന്‍ പണമുണ്ടാക്കാന്‍ വേണ്ടിതന്നെ. അതിനാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. ആയതിനാല്‍ രണ്ടുപേരേയും ഒരേ നിലയ്ക്കു തന്നെ കാണണം.. എന്തുകൊണ്ടാണ് കുഞ്ഞബ്ദുല്ല മാഷ് എതിര്‍ക്കപ്പെടുന്നതെന്നു ആത്മ പരിശോധന കുഞ്ഞബ്ദുല്ലാ മാഷ് നടത്തണം '

സത്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും ഒരു താരതമ്യുവും ഇല്ല എന്ന് കാണാം. ജമാഅത്തെ ഇസ്ലാമി ടി. ആരിഫലി സാഹിബിന്റെ ഈ വിശദീകരണം കാണുക. 

'ആര്‍.എസ്.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക് ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ് ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ് ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്നത് എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത് അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നതാണ് അവരുടെ നയം. ഇത് ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ് ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. അപ്പോള്‍ വംശാധിപത്യമെന്ന ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ് അവര്‍ക്കുള്ളതെന്ന് വ്യക്തം.

എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ് ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്ഠിതമല്ല ജമാഅത്ത് മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രം നിലനില്‍ക്കേണ്ടത്. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്. അത്, രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ് ജമാഅത്തിന്റെ കാഴ്ചപ്പാട്. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന് തികച്ചും വിരുദ്ധമാണ്. ആര്‍.എസ്.എസ് വംശീയാധിപത്യത്തെക്കുറിച്ച് പറയുന്നു, ജമാഅത്ത് ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച് സംസാരിക്കുന്നു എന്നതാണ് രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക് എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ് അവലംബിക്കുന്നതെന്ന് സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്. മനുഷ്യരുടെ ഹൃദയ-മസ്തിഷ്‌കങ്ങളോട് സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക് നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട് സംഘടനകളെ തുലനം ചെയ്ത് വിമര്‍ശിക്കുന്നത് വിഷയങ്ങള്‍ പഠിച്ച് മനസ്സിലാക്കാതെയാണ്. ജമാഅത്തിനെക്കുറിച്ച് നേരിട്ട് പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല.' (പ്രബോധനം). 

സമാന വിഷയം.

ആര്‍.എസ്.എസും ജമാത്തും തമ്മിലുള്ള സമാനതകള്‍ 

ചൊവ്വാഴ്ച, ഏപ്രിൽ 24, 2012

ജമാഅത്ത് രാഷ്ട്രീയത്തെക്കുറിച്ച് 9 ചോദ്യങ്ങള്‍


ഇസ്ലാമിന് തനതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. തനതായ ഒരു ആരാധനാ സമ്പ്രദായം ഉള്ളത് പോലെ തന്നെ. അത് മാത്രമല്ല സ്വന്തമായ കുടുംബവിക്ഷണവും സംസ്കാരിക-സാമ്പത്തിക കാഴ്ചപ്പാടും ഉണ്ട് എന്ന കാര്യവും സര്‍വസമ്മതമാണ്. അതിനോട് എത്ര പേര്‍ക്ക് യോജിക്കാനാകുന്നു, എത്ര മുസ്ലികള്‍ അത് പിന്തുടരുന്നുവെന്നത് വേറെകാര്യം. അങ്ങനെ ഒന്നുണ്ട് എന്ന് പറയാന്‍ എത്രപേര്‍ അംഗീകരിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഒരു മുസ്ലിമില്‍നിന്ന് സ്വാഭാവികമായി ഉണ്ടായിതീരേണ്ടത് ഇവയെ യഥാവിധി ഉള്‍കൊള്ളുകയും പിന്‍പറ്റുകയും ചെയ്യുക എന്നതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗം ഇസ്ലാമിക ദര്‍ശനത്തിന് പുറത്താണ് എന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിയില്ല. രാഷ്ട്രീയവും ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു ഭാഗമാണ്.

മുസ്‌ലിം ലോകത്ത് യൂറോപ്യന്‍ സെക്യുലര്‍ ചിന്താഗതിയുടെ പ്രഭാവം ശക്തിപ്പെട്ടപ്പോഴാണ് മതത്തില്‍നിന്ന് രാഷ്ട്രീയത്തെ വേര്‍പ്പെടുത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിക്കുന്നത്. സിറിയന്‍ എഴുത്തുകാരനായ അബ്ദുല്‍ ഹമീദിസ്സഹ്‌റാവി(1895-1971)യുടെ എഴുത്തുകളില്‍ ഇതിന്റെ സൂചനകള്‍ ദൃശ്യമാണെങ്കിലും ഈജിപ്തിലെ ഏറ്റവും പുരാതനമായ മതസര്‍വകലാശാല-അല്‍അസ്ഹറില്‍നിന്ന് ബിരുദമെടുത്ത അലി അബ്ദുര്‍റസാഖ് (1888-1966) ആണ് ആധുനിക കാലത്ത് ആദ്യമായി ശക്തവും വ്യക്തവുമായ ശൈലിയില്‍ ഈ വാദം മുന്നോട്ടു വച്ചത്. 1925-ല്‍ ഈ വിഷയം പ്രതിപാദിച്ചുകൊണ്ട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അല്‍ ഇസ്‌ലാം വ ഉസ്വൂലുല്‍ ഹുക്മ് (ഇസ്‌ലാമും ഭരണ തത്ത്വങ്ങളും) എന്ന കൃതി അക്കാലത്ത് വമ്പിച്ച കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. റശീദ് രിദാ (1815-1935) യെപ്പോലുള്ള പണ്ഡിത പ്രഗല്ഭന്മാരുടെ കഠിന വിമര്‍ശനത്തിന് പാത്രമായ ശൈഖ് അലി അബ്ദുര്‍റാസിഖ് ഇതിന്റെ പേരില്‍ അല്‍അസ്ഹറിലെ പണ്ഡിത സഭയില്‍നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു.

എന്നാല്‍, ഇതേ കാലത്തുതന്നെ ജമാലുദ്ദീനില്‍ അഫ്ഗാനി(1839-1897)യുടെയും ശിഷ്യന്‍ മുഹമ്മദ് അബ്ദു(1849-1905) വിന്റെയും പാന്‍ ഇസ്‌ലാമിസവും അബ്ദുര്‍റഹ്മാനില്‍ കവാകിബി(1854-1902)യുടെ ഇസ്‌ലാമിക് ലീഗ് പ്രസ്ഥാനവും സയ്യിദ് റശീദ് രിദായുടെ ഖിലാഫത് പുനഃസ്ഥാപന പ്രസ്ഥാനവും രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രഭാവം വീണ്ടെടുക്കാനുള്ള സമാന്തര യത്‌നങ്ങളായി നിലനില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന്നൊരു സംഘടിത ഭാവം കൈവരുന്നത് ഈജിപ്തില്‍ ഹസനുല്‍ ബന്ന (1906-1949) രൂപീകരിച്ച അല്‍ഇഖ് വാനുല്‍ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) യും അവിഭക്ത ഇന്ത്യയില്‍ സയ്യിദ് അബുല്‍അഅ്ലാ മൗദൂദി (1903-1979) രൂപീകരിച്ച ജമാഅത്തെ ഇസ്‌ലാമിയുടെയും രംഗപ്രവേശത്തോടെയാണ്. ഇസ്‌ലാമിക രാഷ്ട്രമീമാംസയെ ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുകയും നൂതന സാങ്കേതിക പദാവലികളുടെ പശ്ചാത്തലത്തില്‍പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ മൗദൂദിയുടെ സംഭാവനകള്‍ സ്മരണീയമത്രെ.

ഇസ്ലാമിലെ രാഷ്ട്രീയത്തിന്റെ നിഷേധം ഒരു പുതിയവാദമാണെന്നും ഇസ്ലാമിക പണ്ഡിതലോകം അംഗീകരിക്കാത്തതാണെന്നും മുകളിലെ ഉദ്ധരണിയില്‍നിന്ന് വ്യക്തമാണ്. കേരളത്തിലുള്ള മുസ്ലിം സംഘടനകള്‍ അത് സമസ്തവിഭാഗങ്ങളാകട്ടേ മുജാഹിദ് വിഭാഗമാകട്ടേ നേര്‍ക്ക് നേരെ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് വാദിക്കുന്നവരല്ല. അവര്‍ പിന്തുടരുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇസ്ലാമിലെ രാഷ്ട്രീയമെന്ന് വിവക്ഷിക്കുയാണ് ചെയ്ത് വരുന്നത്. പ്രത്യേകിച്ച് മുജാഹിദ് വിഭാഗങ്ങള്‍ . ചിലപ്പോള്‍ പറയുക രാഷ്ട്രീയം മനുഷ്യര്‍ക്ക് ഇഛാനുസാരം സ്വീകരിക്കാവുന്ന ഭൌതിക കാര്യമാണ് എന്നാണ്. മതപരമായ കാര്യം വേറെയുണ്ട്. അതില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതോ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതോ ഒന്നും പെടില്ല. കൃഷിയെ പോലെയും കച്ചവടത്തെ പോലെയും ഒരാള്‍ ജീവിതായോധനത്തിന് തെരഞ്ഞെടുക്കുന്നത് പോലെ ഭരിക്കാന്‍ ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെയോ തെരഞ്ഞെടുക്കാവുന്നതാണ്. ഈ ചിന്താഗതി മുജാഹിദ് നേതൃത്വം വ്യഗ്യമായി പ്രചരിപ്പിക്കുന്നതിനാല്‍ ഒരേ പ്രദേശത്തെ മുജാഹിദു സുഹൃത്തുക്കള്‍ തികച്ചും ഭിന്നമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വരുന്നത് കാണാം.

ഇത്തരമൊരു സാഹചര്യത്തിലാണ് ഫെയ്സ് ബുക്ക് ചര്‍ചയില്‍ മുജാഹിദ് പക്ഷത്ത് നിന്ന് സംവദിച്ച സുഹൃത്തിനോട് ഇങ്ങനെ ചോദിക്കേണ്ടി വന്നത്.

CK Latheef  ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതൊക്കെ തെറ്റും കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തവും ഇസ്ലാമികമായി ന്യായീകരണമില്ലാത്തതാണ് എന്നും വെക്കുക.

ആദ്യമായി മുജാഹിദുകള്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക ന്യായം ഒന്ന് പറഞ്ഞു തരട്ടേ.. അതിന് ശേഷം നമുക്ക് ചര്‍ച തുടരാം.

കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് വിട്ട് ഞങ്ങള്‍ക്ക് വന്ന് ചേരാനുള്ള കാഴ്പാട് വ്യക്തമായി അവതരിപ്പിച്ച് തരേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിലും ജമാഅത്ത് വിമര്‍ശകരിലും മാത്രം നിക്ഷിപ്തമാണ്. അത് ചെയ്യാതെ യുക്തിവാദികളെ പോലെ 'താന്തോന്നിത്തര'ത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലല്ലോ.. ?

ഇതിന് എനിക്ക് ലഭിച്ച മറുപടി ഇപ്രകാരമാണ്.

Mohd Yoosuf മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! മുജാഹിദുകളുടെ ന്യയമറിഞ്ഞാണോ ജമാ അത്തിന്റെ നിലപാട് പറയുക? എന്താ ലത്തീഫ് സാഹിബ്... ഇതാണോ ഉത്തരം?

മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് എനിക്കറിയാം എന്നാല്‍ അത് ശരിയാണോ എന്ന് ഉറപ്പ് വരുത്താനാണ് ‍ഞാന്‍ വീണ്ടും ചോദിച്ചത്. എന്നാല്‍ മറ്റൊരു സുഹൃത്ത് ഇങ്ങനെ ആവശ്യപ്പെട്ടിട്ടും ചോദിച്ചതിന് മറുപടിയുണ്ടായില്ല.
Tandasseri Rasheed മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! >>>> ഇല്ല സത്യമായിട്ടും അറിയില്ല ....അതൊന്ന്‌ ചുരുക്കി പറഞ്ഞാല്‍ കൊള്ളാമായിരുന്നു ..Mohd Yoosuf

പകരം ജമാഅത്തെ ഇസ്ലാമിയെ പഠിക്കാന്‍ വേണ്ടി ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വിഷയത്തില്‍ കാര്യമായി ചെയ്തത്. പ്രസ്തുത കമന്റ് ഇങ്ങനെ. 

Mohd Yoosuf said..
CK Latheef ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.


1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?


2) ജമാഅത്തെ ഇസ്ലാമിക്ക് നിഷിദ്ധമായ ജനാധിപത്യ വ്യവസ്ഥിതിയിൽ എന്ത് കാരണം കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?

3) ഒരു പാർട്ടി രൂപീകൃതമായത് കൊണ്ട് ദൈവിക ഭരണം ഇന്ത്യയിൽ സ്ഥാപിതമാകുമോ?

4) ദൈവിക ഭരണം സ്ഥാപിതമാക്കാനുള്ള ഉപകരണമായി ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടി രൂപീകരിച്ചത് എന്ന് ജമാഅത്ത് സുഹൃത്തുക്കൾ ഇവിടെ പറയുകയുണ്ടായി. ആ ഉപകരണം ഓപറേറ്റ് ചെയ്യാൻ അതിന്റെ നിയന്ത്രണം മറ്റു ഇതര സമൂഹത്തിന്റെ കൈകളിലാണ് കൊടുത്തിട്ടുള്ളത്. ഏതെങ്കുലും വിധത്തിൽ വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ ഭരണ സംവിധാനത്തിൽ നിന്നും അമുസ്ലിംങ്ങളെ ഒഴിവാക്കി മുസ്ലിംങ്ങൾക്ക് അധികാരം കൊടുക്കുമോ?

5) ദൈവ നിഷേധികൾക്ക് ഇസ്ലാമിക ഭരണ സംവിധാനത്തിന്റെ കടിഞ്ഞാണ് നല്‍കാമോ?

6) വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിച്ചാൽ ഉപാദ്യക്ഷന്മാരായ ഫാദർ ജോസഫിനും സെക്രട്ടറിമാരായ രമ സൂര്യ റാവൂ, സുബ്രമണ്യ തുടങ്ങിയവരെ ഇസ്ലാമിഅ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്തുമോ? അമുസ്ലിംങ്ങളെ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്താൻ മതപരമായ തെളിവുകൾ എന്തൊക്കെ?

7) ദൈവിക ഭരണം സ്ഥാപിതമാകാൻ ദൈവ നിഷേധികളെ ഉപയോഗപെടുത്തുന്നതിൽ ഇസ്ലാമിക മാനങ്ങൾ എന്തൊക്കെ?

8) വെൽഫെയർ പാർട്ടിയിലെ അമുസ്ലിംങ്ങളായ നേതാക്കന്മാരോടും അണികളോടും ഇസ്ലാം മതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?

9) അവരോട് ഏക ദൈവത്തെ കുറിച്ചു പറഞ്ഞു മുസ്ലിമാകണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?

21 hours ago · · 6

മുജാഹിദുകാരനായ സഹോദരന്‍ യൂസുഫിന്റെ ചോദ്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച കാഴ്ചപ്പാടില്ലായ്മയില്‍നിന്ന് ഉണ്ടായതാണ്. എന്താണ് ഇസ്ലാമിക രാഷ്ട്രീയം എന്ന് മനസ്സിലാക്കിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ ചോദിക്കുമായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി മുന്‍കൈ എടുത്ത് വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ജമാഅത്തുകാരെ അലട്ടാതിരിക്കാനുള്ള കാരണം ഇസ്ലാമിന്റെ ഈ വശത്തെക്കുറിച്ച അറിവാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപാട് ഉള്‍കൊണ്ടവരെ സംബന്ധിച്ച് ഈ ചോദ്യങ്ങളില്‍ പലതും അസംബന്ധമാണ്. ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും ഇതില്‍ ജമാഅത്തെ ഇസ്ലാമി മറുപടി പറയേണ്ട വിഷയത്തെക്കാള്‍ ഒരു മുസ്ലിം പണ്ഡിതന്‍ മറുപടി നല്‍കേണ്ട വിഷയങ്ങളാണ് പലതും എന്ന്.

അനുബന്ധമായി മനസ്സിലാക്കേണ്ട ഒരു കാര്യം ജമാഅത്തിനോട് മുജാഹിദുകളുടെ കാര്യമായ എതിര്‍പ്പ് മതപരമെന്നതിനെക്കാള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇവിടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം തങ്ങള്‍ പിന്തുണക്കുന്ന സാമുദായിക പാര്‍ട്ടിയുടെ താല്‍പര്യങ്ങളെ ബാധിക്കുമോ എന്ന ഭയം ഈ ചോദ്യങ്ങളിലുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം മുന്നില്‍ വെച്ചാണ് ഈ ചോദ്യങ്ങള്‍ . ചോദ്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമായത് കൊണ്ട് തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ അതല്ലാത്ത ഒന്നാക്കി ചിത്രീകരിക്കേണ്ടത് ആവശ്യമായി വരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ഒരു ഇസ്ലാമിക ഭരണം ലക്ഷ്യം വെക്കുന്ന ഒരു പാര്‍ട്ടിയായി അത് സ്വയം അവകാശപ്പെട്ടിട്ടില്ല. ധാര്‍മിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന, ഇന്ത്യയിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ ഒരു പാര്‍ട്ടി എന്നതാണ് അതിന്റെ സ്ഥാനം. അതിനപ്പുറം ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ  മറ്റേത് മുജാഹിദുകാരനെയും പോലെ ചോദ്യകര്‍ത്താവും ബോധപൂര്‍വമോ അറിവില്ലായ്മ കൊണ്ടോ കണ്ടുപോകുന്നതാണ് ചോദ്യത്തിന് പ്രേരകം.

ഇനി ചോദ്യത്തിലേക്ക് പ്രവേശിക്കാം... (അടുത്ത പോസ്റ്റില്‍ )

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2012

ജമാഅത്ത്‌ വിമര്‍ശനം രാഷ്‌ട്രീയപ്രേരിതം തന്നെ.

ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ എല്ലാ തുറകളിലുമുണ്ട്. എന്താണ് ഈ എതിര്‍പ്പുകളുടെ പ്രധാനഹേതു എന്ന് അതിന്റെ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കാതിരിക്കുകയില്ല. ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ അമീറുമായി നടത്തിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി വന്ന പരാമര്‍ശം ഈ ആഴ്ചയിലെ ശബാബ് വിശകലനം ചെയ്തിട്ടുണ്ട്. അമീറിന്റെ പ്രസ്താവനയെ വായിക്കേണ്ട വിധം ശബാബിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന മുസ്ലിം ഉദ്ദേശിക്കപ്പെട്ട വിധം വായിച്ചിട്ടില്ല എന്നാണ് എനിക്കത് വായിച്ചപ്പോള്‍ മനസ്സിലായത് .

ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവനകള്‍ പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്. ഇത് സംഭവിക്കുന്നത് ആന്തരികമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ? അതോ ഏതെങ്കിലും അര്‍ഥത്തിലുള്ള ബാഹ്യകാരണങ്ങള്‍ ഇതിനുണ്ടോ?

ഇതായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതിന് ആരിഫലി സാഹിബ് ഇങ്ങനെ മറുപടി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, വിഭജനത്തിനു മുമ്പാവട്ടെ ശേഷമാവട്ടെ, ഇന്ത്യയില്‍ രൂപംകൊണ്ടതുമുതല്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതൊക്കെ വളരെ സരളമായ കാര്യങ്ങളാണ്. മനുഷ്യന് അപരിചിതത്വം തോന്നുന്നതോ, മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതോ ആയ ഒന്നും അതിലില്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാര്‍ ലോകത്ത് അവതരിപ്പിച്ച ആശയങ്ങളുടെ തുടര്‍ച്ച തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും ഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍, മതം മനുഷ്യന്റെ ദൈവവുമായുള്ള സ്വകാര്യ ഇടപാടാണെന്ന ധാരണയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. പൊതുജീവിതവുമായി മതത്തിന് ബന്ധമില്ലെന്നും അവര്‍ കരുതി. ഒരു പ്രത്യേക കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു അത്.


ആ ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന ആശയങ്ങള്‍ അപരിചിതമായി തോന്നിയിട്ടുണ്ടാവും. അതിനെ കൂടുതല്‍ അപരിചിതമായ ഒന്നായി തന്നെ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ശത്രുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമുണ്ടാകും. മുസ്‌ലിം സമുദായത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് പാകിസ്താന്‍ വാദത്തെ എതിര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ചു ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക് യോജിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ പോലുള്ള പണ്ഡിത സഭകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


ഇതില്‍ ചുവപ്പ് ഭാഗം ഉദ്ധരിച്ച് കൊണ്ടുള്ള ഭാഗമാണ് ശബാബില്‍ ചോദ്യമായി ഇപ്രകാരം വന്നത്.

``മുസ്‌ലിം സമുദായത്തിന്റെ അകത്തുനിന്നോ പുറത്തുനിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിനു രാഷ്‌ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത്‌ പാകിസ്‌താന്‍ വാദത്തെ എതിര്‍ത്ത്‌ ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ച്‌ ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക്‌ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട്‌ കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെപ്പോലുള്ള പണ്ഡിതസഭകള്‍ക്കും ജമാഅത്തിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌.'' -ടി ആരിഫലി, പ്രബോധനം, 2011 നവംബര്‍ 26 ജമാഅത്ത്‌ വിമര്‍ശനം വീക്ഷണപരമല്ലെന്നും രാഷ്‌ട്രീയ പ്രേരിതമാണെന്നുമുള്ള ജമാഅത്ത്‌ അമീറിന്റെ പ്രസ്‌താവന എത്രമാത്രം ശരിയാണ്‌

- അന്‍സാര്‍ ഒതായി

അതിന് ശബാബിന്റെ മറുപടി ഇങ്ങനെ വായിക്കുക. 


പല കാലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചവരെ അതിനു പ്രേരിപ്പിച്ച കാര്യങ്ങളെന്തൊക്കെയായിരുന്നു എന്ന വിശകലനം `മുഖാമുഖ'ത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല. വിമര്‍ശകരുടെ കൂട്ടത്തില്‍ രാഷ്‌ട്രീയ താല്‍പര്യക്കാരും ഉണ്ടാവുക സ്വാഭാവികമാണ്‌. എന്നാല്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ സയ്യിദ്‌ മൗദൂദിയോടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുധാവനം ചെയ്യുന്നവരോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌ ഇലാഹ്‌, റബ്ബ്‌, ഇബാദത്ത്‌ തുടങ്ങിയ ഇസ്‌ലാമിക ശബ്‌ദങ്ങളുടെ സാക്ഷാല്‍ വിവക്ഷ എന്താണെന്ന വിഷയത്തിലാണ്‌. ലാ ഇലാലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യവചനത്തിലെ ഇലാഹ്‌ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്ത്‌ എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ മതവിഷയമാണ്‌. അതുപോലെ തന്നെയാണ്‌ നാം അനേകം തവണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഇയ്യാകനഅ്‌ബുദു എന്ന ആദര്‍ശ പ്രതിജ്ഞയിലെ ഇബാദത്തിന്റെ ശരിയായ അര്‍ഥം എന്ത്‌ എന്നതും. ജമാഅത്തുകാര്‍ക്ക്‌ സ്വാധീനം വര്‍ധിച്ചാല്‍ തങ്ങള്‍ക്ക്‌ എന്തെല്ലാം രാഷ്‌ട്രീയ നഷ്‌ടങ്ങള്‍ സംഭവിക്കുമെന്ന്‌, ഇബാദത്തിന്റെ അര്‍ഥം വിശദീകരിച്ചുകൊണ്ട്‌ ലേഖനങ്ങളെഴുതിയ ഉമര്‍ മൗലവിയോ കെ പി മുഹമ്മദ്‌ മൗലവിയോ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നാണ്‌ `മുസ്‌ലിം' മനസ്സിലാക്കിയിട്ടുള്ളത്‌.

കെ പി മുഹമ്മദ്‌ മൗലവി എഴുതിയ ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥത്തെ ഖണ്ഡിച്ചുകൊണ്ട്‌ മുന്‍ ജമാഅത്ത്‌ അമീര്‍ കെ സി അബ്‌ദുല്ല മൗലവി രചിച്ച ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന കൃതിയില്‍ കെ പിക്ക്‌ ആ ഗ്രന്ഥരചനയില്‍ രാഷ്‌ട്രീയ ലക്ഷ്യമാണുള്ളതെന്ന്‌ ആക്ഷേപിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്‌. ഈ വിഷയകമായി ഇരുപക്ഷവും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ലൈബ്രറികളിലും ബുക്‌ഷോപ്പുകളിലും ലഭ്യമാണ്‌. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയവും വോട്ട്‌ ബാങ്കുമല്ല വിയോജിപ്പിന്റെ മേഖലയെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയും.


`മുസ്‌ലി'മിന്‌ ജമാഅത്തെ ഇസ്‌ലാമിയോടോ അതിന്റെ നേതാക്കളോടോ യാതൊരു ശത്രുതയുമില്ല. മുകളില്‍ പരാമര്‍ശിച്ചതു പോലുള്ള ചില വിഷയങ്ങളില്‍ വിയോജിപ്പ്‌ മാത്രമാണുള്ളത്‌. ആരിഫലി സാഹിബിനോടും മറ്റു പ്രമുഖ ജമാഅത്ത്‌ നേതാക്കളോടുമൊപ്പം പല വേദികളിലും മുജാഹിദ്‌ പണ്ഡിതന്മാര്‍ പങ്കെടുത്തിട്ടുണ്ട്‌. സൗഹൃദപൂര്‍വം പല വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ചിട്ടുമുണ്ട്‌. മതപരമായ വല്ല വിഷയങ്ങളിലും വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നവരെ ശത്രുക്കളെന്ന്‌ പണ്ഡിതന്മാരും നേതാക്കളും വിശേഷിപ്പിക്കുന്നത്‌ ശരിയായ സമീപനമല്ല. പൂര്‍വികരും ആധുനികരുമായ ധാരാളം പണ്ഡിതന്മാര്‍ ഗുണകാംക്ഷയോടെ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇവിടെ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ വാരികയായ ശബാബ് വ്യക്തമാക്കാനാഗ്രഹിക്കുന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ജമാഅത്തിനോടുള്ള വിയോജിപ്പ് മതപരമായിരുന്നു രാഷ്ട്രീയപരമായിരുന്നില്ല എന്നതാണ്. പക്ഷെ അത് പറയാന്‍ ഇത്രയും വിശദീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ. എല്ലായ്പ്പോഴും മുജാഹിദ് പ്രസ്ഥാനത്തിന്റെ എതിര്‍പ്പില്‍ മുന്തിനിന്നത് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം പറയുന്നുവെന്നതാണ്. ലേഖനത്തില്‍ സൂചിപ്പിച്ച സാങ്കേതിക പദങ്ങളില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള കാരണം രാഷ്ട്രീയം എന്ന് വിവക്ഷിക്കപ്പെടുന്ന മേഖലയിലേക്ക് ഈ പദങ്ങളിലൂടെ ജമാഅത്ത് കടന്നുചെല്ലുകയും അതിലൂടെ ഇസ്ലാമിന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. അതിന്റെ വിശകലനത്തിലേക്ക് കടക്കുന്നതിന് മുമ്പ് അമീറിന്റെ അഭിമുഖത്തിലെ ഏതാനും ഭാഗം കൂടി വായിക്കുന്നത് നന്നായിരിക്കും.  ചില സംഘടനകള്‍ മതപരം എന്ന് വിവക്ഷിച്ച വിയോജിപ്പിന്റെ മേഖലയില്‍ പോലും വിയോജിപ്പിന്റെ കാരണം രാഷ്ട്രീയമായിരുന്നുവെന്ന് വ്യക്തമാകും.

അതേ അഭിമുഖത്തില്‍ ,
ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടിരിക്കുകയല്ലേ? സംഘടനയെ ഒറ്റപ്പെടുത്തുന്നത് ആരാണ്? എന്ന ചോദ്യത്തിന് ഉത്തരമായി പറയുന്നു... 

ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ സമുദായത്തിനകത്ത് തന്നെയുണ്ട്. ആ ശക്തികളില്‍ ഒരു വിഭാഗം മതപരമായ കാരണങ്ങളാലാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പൂര്‍വ പണ്ഡിതന്മാര്‍, നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാല്‍ ജമാഅത്തിനെ ആക്രമിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നില്ല അവരുടെ ആക്രമണം. അവര്‍ വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ രാഷ്ട്രീയപരമായിരുന്നില്ല. മൗദൂദിയുടെയും മറ്റു ജമാഅത്ത് പണ്ഡിതന്മാരുടെയും കര്‍മശാസ്ത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ ചില അഭിപ്രായങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. അത്തരം അഭിപ്രായങ്ങള്‍ ഒരു സംഘടന എന്ന നിലക്ക് ജമാഅത്തിന് ബാധകമല്ല എന്ന് ജമാഅത്തും മൗദൂദിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ആ പണ്ഡിതര്‍ക്ക് തന്നെ സ്വയം അത് ബോധ്യമുണ്ടായിട്ടും അവര്‍ അത്തരം രാഷ്ട്രീയ പ്രേരിതമായ കസര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.


രണ്ടാമത്തെ വിഭാഗം, മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ദേശീയവും പ്രാദേശികവുമായ ചില ശക്തികളാണ്. അവരും മുസ്‌ലിം സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റിയാല്‍ മാത്രമേ അത് സാധ്യമാകൂ എന്ന് അവര്‍ വിചാരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമിക സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവരെ ഇസ്‌ലാമികാടിത്തറകളില്‍ ഉറപ്പിച്ചുകൊണ്ട് ആധുനികതയുമായി സംവദിക്കാനുള്ള ശേഷിയാര്‍ജിക്കാന്‍ പ്രേരണ നല്‍കുക, ആധുനിക സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ജമാഅത്ത് അതിനു സ്വീകരിച്ച രീതി. എന്നാല്‍,  സംഘടനയുടെ സ്വാധീനത്താല്‍ യുവാക്കളും ബുദ്ധിജീവികളും ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നത് കാണാന്‍ അത്തരം നവീകരണ യത്‌നക്കാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉപയോഗപ്പെടുത്തി അവര്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിെര തിരിഞ്ഞു. അവരുടെ പിന്മുറക്കാരായ ചിലര്‍ ഇന്നും മലയാളത്തില്‍ അവശേഷിക്കുന്നുണ്ട്. അവരില്‍ പലരും സ്വന്തം ജീവിതം തന്നെ ജമാഅത്തിനെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള യത്‌നത്തിനായി മാറ്റിവെച്ച പോലെയുണ്ട്. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ പാഴായി എന്നു മാത്രമല്ല, അവരെ അമ്പരിപ്പിക്കും വിധം സ്വീകാര്യത നേടി ജമാഅത്തെ ഇസ്‌ലാമി വിവിധ സാമൂഹിക തുറകളില്‍ സംയുക്ത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം മുന്നേറുകയാണ്.

അകത്തു നിന്നും പുറത്തു നിന്നുമുള്ള ശത്രുതയുടെ അടിസ്ഥാന കാരണമായ ആ രാഷ്ട്രീയം എന്താണ്?


സാമുദായിക രാഷ്ട്രീയത്തോടും സെക്യുലര്‍ രാഷ്ട്രീയത്തോടുമുള്ള ജമാഅത്തിന്റെ നിലപാട് കാരണമായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള രാഷ്ട്രീയ വിദ്വേഷമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. സാമുദായിക രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി നേരത്തെ തന്നെ വിമര്‍ശിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് സാമുദായികരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളുമായവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കേണ്ടിവരികയാണ്. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെടുന്നതു തന്നെ സാമുദായിക രാഷ്ട്രീയത്തിന് എതിരായിട്ടാണ്. ഇന്ത്യാ വിഭജനത്തിനു ശേഷവും ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത്, സാമുദായികമായി രാജ്യം രൂപവത്കരിച്ചത് മുസ്‌ലിംസമൂഹത്തിന് സംഭവിച്ച അബദ്ധം തന്നെയാണ് എന്നാണ്. വിഭജനാനന്തരമുള്ള ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് ആ അബദ്ധം പറ്റിക്കൂടാത്തതാണ്. സംഘടിക്കുന്നുവെങ്കില്‍ ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയാണ് വേണ്ടത്; സാമുദായികമായല്ല സംഘടിക്കേണ്ടത്. 


മത ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ച ഏറ്റവും പ്രഗത്ഭനായ നേതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ ആ ചിന്താധാരയല്ല ഇന്ത്യയില്‍ ഒരു രാജ്യം രൂപവത്കരിക്കപ്പെട്ടപ്പോള്‍ മുന്തി നിന്നത്. മറിച്ച്, നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന, മതത്തിന് യാതൊരു പ്രാമുഖ്യവും സാമൂഹിക ജീവിതത്തില്‍ ഇല്ലാത്ത സംസ്‌കാരമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുവന്നത്. ഈ നെഹ്‌റുവിയന്‍ ചിന്താഗതി മത-ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക പരിവര്‍ത്തനം എന്ന ജമാഅത്തിനെ പോലുള്ള സംഘടനകളുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതായിരുന്നു. ഈ രണ്ട് രാഷ്ട്രീയ ധാരകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സമീപനമാണ് തുടക്കം മുതലേ സ്വീകരിച്ചു പോന്നിട്ടുള്ളത്. (പ്രബോധനം)



ഇനി ശബാബിന്റെ പരാമര്‍ശങ്ങളിലേക്ക് മടങ്ങാം. അവിടെ പറയപ്പെട്ട പോലെ അവരുടെ വിമര്‍ശനം ജമാഅത്തിന്റെ വീക്ഷണങ്ങളോടുള്ള മൌലികമായ എതിര്‍പ്പായിരുന്നോ അതല്ല അതില്‍ വല്ല രാഷ്ട്രീയവും ഉണ്ടായിരുന്നോ എന്ന് നോക്കാം.

മുജാഹിദിന്റെ ആരോപണങ്ങള്‍ എന്ത് തന്നെയായാലും അത് അവസാനം ചെന്ന് നില്‍ക്കുന്നത് ജമാഅത്ത് മുന്നോട്ട് വെക്കുന്ന ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് എന്നത് ശ്രദ്ധിച്ച് പിന്തുടര്‍ന്നാല്‍ മാത്രം ബോധ്യമാകുന്ന ഒരു വസ്തുതയാണ്. ഉദാഹരണത്തിന് ഇവിടെ പറയപ്പെട്ട സാങ്കേതിക പദങ്ങളെ മാത്രം എടുത്ത് നോക്കൂക.

(((എന്നാല്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ സയ്യിദ്‌ മൗദൂദിയോടും അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുധാവനം ചെയ്യുന്നവരോടും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുള്ളത്‌ ഇലാഹ്‌, റബ്ബ്‌, ഇബാദത്ത്‌ തുടങ്ങിയ ഇസ്‌ലാമിക ശബ്‌ദങ്ങളുടെ സാക്ഷാല്‍ വിവക്ഷ എന്താണെന്ന വിഷയത്തിലാണ്‌. ലാ ഇലാലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യവചനത്തിലെ ഇലാഹ്‌ എന്ന പദത്തിന്റെ സാക്ഷാല്‍ വിവക്ഷ എന്ത്‌ എന്നത്‌ ഏറ്റവും അടിസ്ഥാനപരമായ മതവിഷയമാണ്‌. - ശബാബ്)))
 
ജമാഅത്തെ ഇസ്ലാമി ഇവയ്ക്ക പുതിയ അര്‍ഥം നല്‍കിയത് ജമാഅത്തിന്റെ മതരാഷ്ട്രവാദം സിദ്ധാന്തം പ്രചരിപ്പിക്കാനാണ് എന്നതാണ് മുജാഹിദിന്റെ എതിര്‍പ്പിന്റെ ഒന്നാമത്തെ കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനായി ജമാഅത്തെ ഇസ്ലാമിയ മതരാഷ്ട്രീയവാദികള്‍ എന്ന പേരില്‍ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഒരു മതസംഘടന അതും തങ്ങള്‍ക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് പറയുന്നവരുടെ അവസ്ഥ ഇതാണെങ്കില്‍ അമീര്‍ ചൂണ്ടിക്കാണിച്ച സംഘടനകളുടെ അവസ്ഥ പറയാനുണ്ടോ. 

മുജാഹിദിന് ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തത്തോട് വിയോജിക്കേണ്ട ഒരു കാര്യവുമില്ല. എന്നിടും അവര്‍ വിയോജിക്കുന്നെങ്കില്‍ അതിന് കാരണം അവര്‍ പിന്തുടരുന്ന സാമുദായിക രാഷ്ട്രീയമോ അതുമല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തകര്‍ പിന്തുടരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ള അവരുടെ പങ്കാളിത്തം ചോദ്യം ചെയ്യുന്നതോ അല്ല എന്ന് തീര്‍ത്ത് പറയാനാവുമോ.
അഭിമുഖം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടരുത് ?

ചോദ്യം കേട്ട് അമ്പരക്കേണ്ടതില്ല. ഇസ്ലാമിക രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ ഇസ്ലാമിനെ കേവലം മതമായി കാണുന്ന ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാൻ പാടില്ല എന്നത്. എന്നാൽ മുസ്ലിംകളിൽ ചിലർ പറയുന്നത് മിണ്ടാൻ സമയമായിട്ടില്ല എന്നാണ്. എന്നാൽ ഈ രണ്ട് വീക്ഷണങ്ങൾക്കും ഒരു തിരുത്താണ് താഴെ നിങ്ങൾ വായിക്കാൻ പോകുന്നതിലുള്ളത്.

ഫെയ്സ് ബുക്ക് ചർചയിൽനിന്ന്...
ഞാന്‍ ഒരു സുന്നിയോ മുജഹിദോ, ജമാഹത് അനുഭാവിയോ അല്ല . എന്നാല്‍ പുരോഗമന പ്രസ്ഥാനം എന്നാ നിലയില്‍ ജമാഹത് & മുജാഹിദ്‌ എന്നി സന്ഘടകളോട് ഒരു മമത ഉണ്ട് . എന്റെ ബന്ധുക്കള്‍ പലരും ജമാഹത്‌ ആശയക്കാരാന്.എന്നാല്‍ മുജാഹിദ്‌ പിളര്‍പ്പ്, ജമാഹത്‌ രാഷ്ട്രീയം എന്നി കാരണങ്ങള്‍ എന്നെ അവയില്‍ നിന്നും അകറ്റുകയാണ്. എന്റെ ചോദ്യം ഇതാണ്. ഇന്നത്തെ ഭാരതീയ രാഷ്ട്രീയ സാഹചര്യം ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ ഒരു മുസ്ലും സംഘടനക്ക് അനുയോജ്യമാണോ?

ഈ ചോദ്യത്തിന് ഞാൻ അവിടെ നൽകിയ മറുപടി തുടർന്ന് വായിക്കുക. വിശദമായ ചർചക്ക് വേണ്ടി ഇതിവിടെ നൽകുകയാണ്.

മറുപടി:
ജമാഅത്ത് പ്രവർത്തകരോട് പ്രസക്തമായ ഒരു അന്വേഷണമാണ് നൗഷാദ് നടത്തിയത്. ഇതിന് മറുപടി പറയേണ്ട ചുമതല ജമാഅത്ത് പ്രവർത്തകർക്കുണ്ട്.
  • ഒരു മുസ്ലിം ജീവിതത്തിന്റെ ഏത് രംഗത്തും ഇസ്ലാമിന്റെ മാർഗ നിർദ്ദേശമനുസരിച്ച് ജീവിക്കാൻ കടപ്പെട്ടവനാണ്. ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, അമേരിക്ക എന്ന വ്യത്യാസമൊന്നും ഇതിലില്ല. രാഷ്ട്രീയ രംഗം മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണ്. അവിടെ ഇസ്ലാമിന്റെ വിധിവിലക്കുകളും ഇസ്ലാമിലെ രാഷ്ട്രീയ തത്വങ്ങളും പാലിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുക എന്നതാണ് ഒരു മുസ്ലിമിന് ആ വിഷയത്തിൽ ചെയ്യാനുള്ളത്.

    ഇവിടെയുള്ള ചോദ്യത്തിൽ അവ്യക്തതയുണ്ടെങ്കിലും എന്താണ് ചോദിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി ഒരു മറുപടിയാണ് ഇവിടെ പറഞ്ഞു തുടങ്ങുന്നത്.

    ഏകദൈവത്വം അടിസ്ഥാനമാക്കി ഒരു മുസ്ലിം രാഷ്ട്രീയ സംഘടനക്ക് ഇന്ത്യയിലെ സാഹചര്യം അനിവാര്യമാണോ എന്നാണ് ഉദ്ദേശിച്ചിരുന്നെങ്കിൽ ഞാൻ പറയുക. അനുയോജ്യമല്ല എന്നാണ്. അത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കുഴപ്പമല്ല. ഇന്ത്യ ജനാധിപത്യത്തിൽ അത്രത്തോളം സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ല എന്നത് കൊണ്ടാണ്. പാകിസ്ഥാനിലും ബഗ്ലാദേശിലും ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ അതിന്റെ നയനിലപാടുകളും ആദർശവും ലക്ഷ്യവും ജനങ്ങളുടെ മുന്നിൽ വെച്ച് തന്നെ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് റജിഷ്ട്രേഷൻ ലഭിക്കണമെങ്കിൽ തന്നെ മതേതരത്വം, ജനാധിപത്യം, സോഷിലിസം എന്നിവ അടിസ്ഥാനമായി എടുക്കേണ്ടതുണ്ട്. മേൽ പറഞ്ഞവയിലൊക്കെ മനുഷ്യോപകരമായ നല്ല വശങ്ങളുണ്ട്. അവയൊക്കെയും ഇസ്ലാമിക രാഷ്ട്രീയത്തിൽ അംഗീകരിക്കുന്നുമുണ്ട്. അതേ അവസരത്തിൽ അവയിൽ ഇസ്ലാമിക ആദർശവുമായി കൂട്ടിമുട്ടുന്ന ഭാഗങ്ങളുമുണ്ട്.

    ഇവിടെ മുസ്ലിംകളായ നാം എന്ത് ചെയ്യണം എന്ന ഇജ്തിഹാദ് (ഇസ്ലാമിക ഗവേഷണ) പരമായ ഒരു പ്രശ്നമുണ്ട്. ഇത്രയും വസ്തുത ആദ്യം അംഗീകരിക്കണം. ഒരു മുസ്ലിമിന് ഇത് അംഗീകരിക്കാതിരിക്കാനാവില്ല.



  • Abdul Latheef മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ അവർ എടുത്ത് പോരുന്ന നിലപാടിനനുസരിച്ച്. ഇസ്ലാമിക രാഷ്ട്രീയത്തെ ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് പറയുകയും. ഇക്കാര്യത്തിൽ ഗവേഷണം പോയിട്ട് ഒരു നിലപാട് പോലും അണികളോട് വ്യക്തമായി പറായാതെ, പരമ്പരാഗത മുസ്ലിം സമുദായവും ഇതര മതവിശ്വാസികളും ചെയ്യുന്ന പോലെ ഓരോരുത്തരും അവരവരുടെ ഭൗതിക താൽപര്യങ്ങൾ പരിഗണിച്ച് നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോൾ എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത് എന്നത് മാത്രമാണ് അവർ ചിന്തിക്കുന്നത്. അപ്പോൾ രാഷ്ട്രീയം ഒരു ദുൻയാകാര്യമാണ് എന്ന് പറഞ്ഞ് രക്ഷപ്പെടുന്നതായി കാണുന്നു. ദീനീകാര്യം, ദുൻയാകാര്യം എന്നിങ്ങനെ രണ്ടായി തിരിക്കുകയും രാഷ്ട്രീയ ജീവിതത്തെ ദുൻയാകാര്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു അവർ. ഇത് തെറ്റാ വിഭജനമാണ് എന്നതാണ് ജമാഅത്തെ ഇസ്ലാമി പരയുന്നത്. മറിച്ച് ഏത് കാര്യത്തിലും മനുഷ്യന് സ്വാതന്ത്യം നൽകപ്പെട്ട ഒരു ഇടമുണ്ട് അതിനെ ദുൻയാക്കാര്യം എന്ന് വിളിക്കാവുന്നതാണ്. പക്ഷെ ഒരു ജീവിത മേഖലയെ മൊത്തത്തിൽ ദുൻയാകാര്യം എന്ന് വിളിക്കുന്നത് ഇസ്ലാമികമല്ല.

    നമസ്കാരത്തിന്റെ കാര്യം എടുക്കുക. നമസ്കാരത്തിൽ ഔറത്ത് മറക്കണം എന്നത് ദീനിന്റെ കാര്യമാണ് എന്നാൽ അത് മറക്കാൻ പാന്റോ തുണിയോ എന്നിടത്ത് നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. ഇതിന് മാത്രമേ നമ്മുക്ക് ദുൻയാകാര്യം എന്ന് പറയാവൂ. മനുഷ്യൻ ജീവിതായോധനം നേടുക എന്നത് പ്രതിഫലാർഹമായ ദീനീ കാര്യം തന്നെയാണ്. എന്നാൽ കച്ചവടമോ കൃഷിയോ അതിന് വേണ്ടി തെരഞ്ഞെടുക്കാം എന്നിടത്ത് നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തിൽ അല്ലാഹുവിന്റെ നിയമമേ ആകാവൂ എന്നത് അതിലെ ദീനാണെങ്കിൽ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ നമ്മുക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. ആരാധനാ കാര്യങ്ങളിൽ തെരഞ്ഞെടുപ്പിന് കുറഞ്ഞ സാധ്യത മാത്രമേ ഉള്ളൂവെങ്കിൽ ജീവിത ഇടപാടുമായി ബന്ധപ്പെട്ട് ഇബാദത്തുകളിൽ ആ വശം കൂറേകൂടി വിശാലമാണ്. മനുഷ്യരുടെ സൗകര്യം അതിലാണ് എന്നതാണ് കാരണം.



  • Abdul Latheef ഇത്രയും പ്രാഥമികമായി മനസ്സിലാക്കിയാൽ തുടന്നുള്ള കാര്യങ്ങളെ വിശകലനം ചെയ്യുന്നതിൽ തെറ്റു പറ്റില്ല. നമ്മുടെ ഉത്തരവാദിത്തം അല്ലാഹുവിനാൽ അവതരിപ്പിച്ച് തന്ന അന്യൂനമായ രാഷ്ട്രീയ വ്യവസ്ഥയെ കൂടി ഇസ്ലാമിന്റെ ഭാഗമായി പരിചയപ്പെടുത്തണം. ഇസ്ലാമിന്റെ തൗഹീദ് ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിച്ചു നിൽക്കുന്നുവെന്ന കാര്യം ബഹുസ്വര സമൂഹത്തെ മനസ്സിലാക്കികൊടുക്കണം ഇസ്ലാം എന്നാൽ മരണ ശേഷമുള്ള പ്രതിഫലത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു പദ്ധതിയല്ലെന്നും. മനുഷ്യന് ഇഹലോക ജീവിതത്തിലേക്ക് ആവശ്യമായ നിയമനിർദ്ദേശങ്ങൾ കൂടി നൽക്കുന്ന അവൻ ജീവിക്കുന്ന സമൂഹത്തെയും രാജ്യത്തെയും ശാന്തിദായകമാക്കുന്ന സമഗ്രവ്യവസ്ഥയാണെന്നും പരിചയപ്പെടുത്തണം.

    അതോടൊപ്പം നാട്ടിൽ അക്കാരണം പറഞ്ഞ കുഴപ്പമുണ്ടാക്കുകയോ ജനങ്ങളെ നിർബന്ധിപ്പിക്കാനോ അസമാധാനം സൃഷ്ടിക്കാനോ നമ്മുക്ക് പാടുള്ളതല്ല. ജനങ്ങളിൽ ഭൂരിപക്ഷവും (അവർ ഏകദൈവ വിശ്വാസം സ്വീകരിച്ച് ആരാധന ചടങ്ങുകൾ അനുഷ്ടിക്കട്ടേ അല്ലാതിരിക്കട്ടേ) അതിന് സന്നദ്ധമായാൽ ഇസ്ലാമിക രാഷ്ട്രീയം പുലരും. അത് ഇന്ന് നിലവിലുള്ള ഏത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും ഉന്നതവും മനുഷ്യോപകാരപ്രദവും നിലവിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ എല്ലാ നന്മയും ഉൾകൊള്ളുന്നതും അവയുടെ തിന്മ ഒട്ടും ഉൾചേരാത്തതുമായിരിക്കും.

    ആ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനോ പ്രവർത്തിക്കാനോ പാടില്ല എന്ന് പറയുന്നതിനേക്കാൾ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായി എന്താണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഭാഗികമായെങ്കിലും ഉണ്ട്. അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് അല്ലാഹുവിന്റെ പക്കൽ ശിക്ഷക്ക് കാരണമാകുന്ന കാര്യമാണ്.

    ഇങ്ങനെ തന്നെയാണോ മുജാഹിദുകളും ചിന്തിക്കുന്നത് അതല്ല ഇക്കാര്യത്തിൽ അവർക്ക് വേറിട്ട ചിന്തയുണ്ടോ ഉണ്ടെങ്കിൽ അതെന്താണ് എന്നെല്ലാം ഇവിടെ പങ്കുവെക്കപ്പെടുമെന്ന് കരുതുന്നു.

ശനിയാഴ്‌ച, നവംബർ 26, 2011

സാമുദായിക, മതേതരത്വം: അമീർ സംസാരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി കേരളാ അമീർ ടി. ആരിഫലി സാഹിബുമായി സാമുദായിക മതേതരത്വം എന്നീ വിഷയവുമായി മുഹ്‌സിന്‍ പരാരി, ടി. ശാക്കിര്‍ എന്നിവർ നടത്തിയ അഭിമുഖം. (പ്രബോധനം വാരിക 2011 നവം. 26)



ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവനകള്‍ പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്. ഇത് സംഭവിക്കുന്നത് ആന്തരികമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ? അതോ ഏതെങ്കിലും അര്‍ഥത്തിലുള്ള ബാഹ്യകാരണങ്ങള്‍ ഇതിനുണ്ടോ?




ജമാഅത്തെ ഇസ്‌ലാമി, വിഭജനത്തിനു മുമ്പാവട്ടെ ശേഷമാവട്ടെ, ഇന്ത്യയില്‍ രൂപംകൊണ്ടതുമുതല്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതൊക്കെ വളരെ സരളമായ കാര്യങ്ങളാണ്. മനുഷ്യന് അപരിചിതത്വം തോന്നുന്നതോ, മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതോ ആയ ഒന്നും അതിലില്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാര്‍ ലോകത്ത് അവതരിപ്പിച്ച ആശയങ്ങളുടെ തുടര്‍ച്ച തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും ഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍, മതം മനുഷ്യന്റെ ദൈവവുമായുള്ള സ്വകാര്യ ഇടപാടാണെന്ന ധാരണയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. പൊതുജീവിതവുമായി മതത്തിന് ബന്ധമില്ലെന്നും അവര്‍ കരുതി. ഒരു പ്രത്യേക കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു അത്.


ആ ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന ആശയങ്ങള്‍ അപരിചിതമായി തോന്നിയിട്ടുണ്ടാവും. അതിനെ കൂടുതല്‍ അപരിചിതമായ ഒന്നായി തന്നെ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ശത്രുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമുണ്ടാകും. മുസ്‌ലിം സമുദായത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് പാകിസ്താന്‍ വാദത്തെ എതിര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ചു ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക് യോജിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ പോലുള്ള പണ്ഡിത സഭകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


പക്ഷേ, ജമാഅത്തിന്റെ മതകീയ സ്വഭാവം അത്തരം പൊതുബോധങ്ങളെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക? മതേതര പൊതുബോധം നിലനില്‍ക്കുന്ന ഒരിടത്ത് ഈ വിജയം സ്വാഭാവികമല്ലേ?




ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ മനസ്സിലാക്കുന്നത് മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെയും ദര്‍ശനമായിട്ടാണ്. പക്ഷേ ഇന്ത്യന്‍ മനസ്സിന്റെ സവിശേഷത, അവര്‍ മതത്തെ ജന്മവുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നു എന്നതാണ്. മതസമൂഹത്തെ ആദര്‍ശസമൂഹമായി കാണാന്‍ ഇന്ത്യന്‍ മനസ്സിനു സാധിക്കുന്നില്ല. ജന്മവുമായും ജാതിയുമായും ബന്ധപ്പെട്ട ഒരു വംശീയ വിഭാഗത്തിന്റെ അനുഷ്ഠാനങ്ങളായി മാത്രമേ അവര്‍ക്ക് മതത്തെ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. മതത്തെ സംബന്ധിച്ച ഈ പരമ്പരാഗത പൊതു ബോധവും ആധുനികത സമ്മാനിച്ച പൊതുജീവിതത്തെ സംബന്ധിച്ച മതമുക്ത ബോധവും ഉല്‍പ്പാദിപ്പിച്ച ഒരു പശ്ചാത്തലമാണ് ജമാഅത്തിന്റെ ആശയത്തെ കുറിച്ചുണ്ടായിട്ടുള്ള ഈ ധാരണക്ക് ആധാരം. ഈ ധാരണ മനുഷ്യമനസ്സുകളില്‍ നിന്ന് മാറ്റിയെടുക്കാനാണ് ജമാഅത്തിന്റെ ഇതഃപര്യന്തമുള്ള ശ്രമം. ജന്മംകൊണ്ട് സിദ്ധിക്കുന്നതിന് അപ്പുറത്തുള്ള, ആര്‍ക്കും തള്ളിക്കളയാവുന്നതോ സ്വീകരിക്കാവുന്നതോ ആണ് മതദര്‍ശനങ്ങള്‍ എന്നും അതില്‍ എന്തുകൊണ്ടും സവിശേഷമാണ് ഇസ്‌ലാം എന്നും ജനങ്ങളെ പറഞ്ഞു പഠിപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമിയുടെ കൈയിലുള്ള മാധ്യമങ്ങളുടെ അപര്യാപ്തതകളും സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ വേരുറച്ചുപോയ ജാതീയതയും കാരണമായി, എല്ലാവിധ സന്നാഹങ്ങളോടും കൂടി പാശ്ചാത്യലോകത്തു നിന്ന് കടന്നുവന്ന  സെക്യുലരിസത്തെ മറികടക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ട അളവില്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിനെ മറി കടക്കാന്‍ തന്നെയാണ്. 

മതകീയമായിരിക്കെ തന്നെ മുഴുവന്‍ മനുഷ്യരെയും ഉള്‍കൊള്ളാന്‍ കഴിയും എന്ന ആത്മവിശ്വാസം ജമാഅത്തിനുണ്ടോ?



തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിക്ക് ആത്മവിശ്വാസമുണ്ട്. ഇരുപത്തൊന്നാം നുറ്റാണ്ടിലെത്തിയപ്പോള്‍ ആ ആത്മവിശ്വാസം പൂര്‍വാധികം വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.  ലോകത്തുടനീളം വന്നുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ ആ രൂപത്തിലുള്ളതാണ്. ഇസ്‌ലാമിക ദര്‍ശനത്തിനകത്ത്  രൂപപ്പെടുന്ന വിപ്ലവങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണ ചിന്താഗതികള്‍ക്കും രാഷ്ട്രമീമാംസകള്‍ക്കും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുമെന്ന ധാരണ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശക്തിപ്പെടുകയാണ്. അറബ്-മുസ്‌ലിം രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പോലും മതേതര-ഇടതുപക്ഷ കക്ഷികളുമായി ചേര്‍ന്ന് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത് നമ്മള്‍ കാണുന്നു. ഇതുപോലുള്ള ആഗോള പ്രതിഭാസങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


ആത്മവിശ്വാസം എന്നു പറയുന്നു. പക്ഷേ, ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടിരിക്കുകയല്ലേ? സംഘടനയെ ഒറ്റപ്പെടുത്തുന്നത് ആരാണ്?




ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ സമുദായത്തിനകത്ത് തന്നെയുണ്ട്. ആ ശക്തികളില്‍ ഒരു വിഭാഗം മതപരമായ കാരണങ്ങളാലാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പൂര്‍വ പണ്ഡിതന്മാര്‍, നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാല്‍ ജമാഅത്തിനെ ആക്രമിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നില്ല അവരുടെ ആക്രമണം. അവര്‍ വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ രാഷ്ട്രീയപരമായിരുന്നില്ല. മൗദൂദിയുടെയും മറ്റു ജമാഅത്ത് പണ്ഡിതന്മാരുടെയും കര്‍മശാസ്ത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ ചില അഭിപ്രായങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. അത്തരം അഭിപ്രായങ്ങള്‍ ഒരു സംഘടന എന്ന നിലക്ക് ജമാഅത്തിന് ബാധകമല്ല എന്ന് ജമാഅത്തും മൗദൂദിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ആ പണ്ഡിതര്‍ക്ക് തന്നെ സ്വയം അത് ബോധ്യമുണ്ടായിട്ടും അവര്‍ അത്തരം രാഷ്ട്രീയ പ്രേരിതമായ കസര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.


രണ്ടാമത്തെ വിഭാഗം, മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ദേശീയവും പ്രാദേശികവുമായ ചില ശക്തികളാണ്. അവരും മുസ്‌ലിം സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റിയാല്‍ മാത്രമേ അത് സാധ്യമാകൂ എന്ന് അവര്‍ വിചാരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമിക സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവരെ ഇസ്‌ലാമികാടിത്തറകളില്‍ ഉറപ്പിച്ചുകൊണ്ട് ആധുനികതയുമായി സംവദിക്കാനുള്ള ശേഷിയാര്‍ജിക്കാന്‍ പ്രേരണ നല്‍കുക, ആധുനിക സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ജമാഅത്ത് അതിനു സ്വീകരിച്ച രീതി. എന്നാല്‍,  സംഘടനയുടെ സ്വാധീനത്താല്‍ യുവാക്കളും ബുദ്ധിജീവികളും ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നത് കാണാന്‍ അത്തരം നവീകരണ യത്‌നക്കാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉപയോഗപ്പെടുത്തി അവര്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിെര തിരിഞ്ഞു. അവരുടെ പിന്മുറക്കാരായ ചിലര്‍ ഇന്നും മലയാളത്തില്‍ അവശേഷിക്കുന്നുണ്ട്. അവരില്‍ പലരും സ്വന്തം ജീവിതം തന്നെ ജമാഅത്തിനെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള യത്‌നത്തിനായി മാറ്റിവെച്ച പോലെയുണ്ട്. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ പാഴായി എന്നു മാത്രമല്ല, അവരെ അമ്പരിപ്പിക്കും വിധം സ്വീകാര്യത നേടി ജമാഅത്തെ ഇസ്‌ലാമി വിവിധ സാമൂഹിക തുറകളില്‍ സംയുക്ത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം മുന്നേറുകയാണ്.

അകത്തു നിന്നും പുറത്തു നിന്നുമുള്ള ശത്രുതയുടെ അടിസ്ഥാന കാരണമായ ആ രാഷ്ട്രീയം എന്താണ്?



സാമുദായിക രാഷ്ട്രീയത്തോടും സെക്യുലര്‍ രാഷ്ട്രീയത്തോടുമുള്ള ജമാഅത്തിന്റെ നിലപാട് കാരണമായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള രാഷ്ട്രീയ വിദ്വേഷമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. സാമുദായിക രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി നേരത്തെ തന്നെ വിമര്‍ശിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് സാമുദായികരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളുമായവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കേണ്ടിവരികയാണ്. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെടുന്നതു തന്നെ സാമുദായിക രാഷ്ട്രീയത്തിന് എതിരായിട്ടാണ്. ഇന്ത്യാ വിഭജനത്തിനു ശേഷവും ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത്, സാമുദായികമായി രാജ്യം രൂപവത്കരിച്ചത് മുസ്‌ലിംസമൂഹത്തിന് സംഭവിച്ച അബദ്ധം തന്നെയാണ് എന്നാണ്. വിഭജനാനന്തരമുള്ള ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് ആ അബദ്ധം പറ്റിക്കൂടാത്തതാണ്. സംഘടിക്കുന്നുവെങ്കില്‍ ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയാണ് വേണ്ടത്; സാമുദായികമായല്ല സംഘടിക്കേണ്ടത്.


മത ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ച ഏറ്റവും പ്രഗത്ഭനായ നേതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ ആ ചിന്താധാരയല്ല ഇന്ത്യയില്‍ ഒരു രാജ്യം രൂപവത്കരിക്കപ്പെട്ടപ്പോള്‍ മുന്തി നിന്നത്. മറിച്ച്, നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന, മതത്തിന് യാതൊരു പ്രാമുഖ്യവും സാമൂഹിക ജീവിതത്തില്‍ ഇല്ലാത്ത സംസ്‌കാരമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുവന്നത്. ഈ നെഹ്‌റുവിയന്‍ ചിന്താഗതി മത-ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക പരിവര്‍ത്തനം എന്ന ജമാഅത്തിനെ പോലുള്ള സംഘടനകളുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതായിരുന്നു. ഈ രണ്ട് രാഷ്ട്രീയ ധാരകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സമീപനമാണ് തുടക്കം മുതലേ സ്വീകരിച്ചു പോന്നിട്ടുള്ളത്.

സാമുദായിക രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് കാരണം സമുദായത്തിനകത്ത് വേരുകള്‍ നഷ്ടപ്പെട്ട സംഘടന തന്നെയല്ലേ ജമാഅത്തെ ഇസ്‌ലാമി?
അടുത്തിടെ സാമുദായിക നേതൃത്വം എന്നു വിളിക്കപ്പെടുന്നവര്‍ സംഘടനയെ ഒറ്റപ്പെടുത്താന്‍ പരസ്യമായി തീരുമാനിക്കുക പോലുമുണ്ടായി.


ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ തലത്തില്‍ തന്നെ മുസ്‌ലിം സമുദായം ഒരുമിച്ച് ചേരുന്ന എല്ലാ പൊതുവേദികളിലും നിര്‍ണായക സ്ഥാനത്തുള്ള സംഘടനയാണ്. പലതിലും നേതൃപരമായ പങ്ക് തന്നെ അതിനുണ്ട്. മുസ്‌ലിം മജ്‌ലിസെ മുശാവറ ഉണ്ടായപ്പോള്‍ അതിന് നേതൃപരമായ പങ്ക് വഹിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ രൂപവത്കരണത്തിലും ജമാഅത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ബാബരി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ പോലുള്ളവയുടെ രൂപവത്കരണത്തിലും വലിയ പങ്ക് വഹിച്ചു. മാത്രമല്ല, മുന്‍കാലങ്ങളെ അപേക്ഷിച്ച്, യാഥാസ്ഥിതികര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങളിലേക്ക് വരെ കയറിച്ചെല്ലാനും അവരോട് സൗഹൃദം പുലര്‍ത്താനും അവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ വരെ മധ്യസ്ഥം വഹിക്കാനുമുള്ള ശേഷി ദേശീയാടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി നേടിയെടുത്തിട്ടുണ്ട് (ഉദാ: ജംഇയ്യത്തുല്‍ ഉലമയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ദയൂബന്ദ് ദാറുല്‍ ഉലൂമുമായുള്ള പുതിയ ബന്ധങ്ങള്‍).


കേരളത്തിലേക്ക് വരുമ്പോഴും ഇതേ പൈതൃകം തന്നെയാണ് ജമാഅത്ത് കാത്തുസൂക്ഷിക്കുന്നത്. മുസ്‌ലിം സൗഹൃദവേദിയുടെ രൂപവത്കരണത്തിലും നടത്തിപ്പിലും ജമാഅത്തിന് നിര്‍ണായക പങ്കുണ്ടായിട്ടുണ്ട്. പഴയ മുസ്‌ലിം സൗഹൃദവേദി സ്തംഭിച്ചു പോകുന്നതു വരെ ജമാഅത്ത് അതുമായി സഹകരിക്കുകയുണ്ടായി. പൊതുവായ മുസ്‌ലിം ഐക്യത്തേക്കാള്‍ തങ്ങള്‍ക്ക് താല്‍പര്യം സുന്നി ഐക്യമാണെന്ന് പറഞ്ഞ് അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു സമസ്തയുടെ ആളുകള്‍. പക്ഷേ, അപ്പോഴും പ്രശ്‌നാധിഷ്ഠിതമായി സൗഹൃദസംഘങ്ങള്‍ ഉണ്ടാക്കാമെന്നതില്‍ അവരടക്കമുള്ള വിഭാഗങ്ങള്‍ക്ക് യോജിപ്പുണ്ട്. ഈ രണ്ട് രീതിയിലുമുള്ള ഐക്യശ്രമങ്ങളിലും ജമാഅത്തെ ഇസ്‌ലാമി പങ്കുകൊണ്ടിട്ടുണ്ട്. സൗഹൃദവേദി സ്തംഭിച്ചു പോയതിലോ അതിന്റെ നൈരന്തര്യം ഇല്ലാതെ പോയതിലോ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കില്ലെന്ന് മാത്രമല്ല, ആ കൂട്ടായ്മ നിശ്ചലമായതില്‍ സംഘടന അതിയായി ദുഃഖിക്കുകയും ചെയ്യുന്നു. വിവാഹ രജിസ്‌ട്രേഷന്‍ വിവാദം, സ്‌കൂളിന്റെ സമയമാറ്റം, പാഠപുസ്തക വിവാദം തുടങ്ങിയ പ്രശ്‌നങ്ങളിലൊക്കെ സമുദായതാല്‍പര്യത്തിനൊത്താണ് ജമാഅത്ത് നിലകൊണ്ടത്. പിന്നീട് മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നത് തികച്ചും രാഷ്ട്രീയമായ ഒരു വ്യായാമമായേ കാണേണ്ടതുള്ളൂ. അതിന് നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗുപോലും പിന്നീടതില്‍ ആത്മാര്‍ഥത കാണിച്ചിട്ടില്ല. കാരണം, അതിനുശേഷമുണ്ടായ സംരംഭങ്ങള്‍ അതിനു തെളിവാണ്. നോമ്പിന്റെയും പെരുന്നാളിന്റെയും ഏകീകരണ വിഷയത്തിലുണ്ടായ  ചുവടുവെപ്പുകള്‍, പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങള്‍ തുടങ്ങിയവയിലൊക്കെ ഉണ്ടായത് കൂട്ടായ പരിശ്രമങ്ങളാണ്. ഇഫ്ത്വാര്‍ സംഗമങ്ങളില്‍ മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ക്ഷണിക്കുകയും ക്ഷണിക്കപ്പെടുകയും ചെയ്തിരുന്നു. നിങ്ങള്‍ സൂചിപ്പിച്ച ബഹിഷ്‌കരണം എന്നു പറയുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും സന്ദര്‍ഭത്തിലെ ഒരു രാഷ്ട്രീയ വ്യായാമം മാത്രമാണ്. അതിനെ അത്രമാത്രമായേ അതിന് നേതൃത്വം കൊടുത്തവരും മുസ്‌ലിം സമുദായവും ജമാഅത്തെ ഇസ്‌ലാമിയും കണക്കാക്കുന്നുള്ളൂ. അത്തരം സന്ദര്‍ഭങ്ങളെ അതിജീവിച്ച് സമൂഹം എത്രയോ മുന്നോട്ടുപോയിരിക്കുന്നു. ഇനിയും അത്തരം രാഷ്ട്രീയ അഭ്യാസങ്ങള്‍ ചിലപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ആ നിലവാരത്തിലേ അതിനെ കാണേണ്ടതുള്ളൂ എന്നതാണ് ശരി.

ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയമുണ്ട്. സാമുദായിക രാഷട്രീയമല്ല താനും. ഏതു ജനവിഭാഗത്തെയാണ് സംഘടനയുടെ രാഷ്ട്രീയം പ്രതിനിധീകരിക്കുന്നത്?





ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു രാഷ്ട്രീയമുണ്ട്. മതവിഭാഗങ്ങളില്‍ നിന്നും മതേതര വിഭാഗങ്ങളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമി അതിന്റെ തുടക്കം മുതല്‍ ഏറ്റുവാങ്ങിയ ഒരു വിമര്‍ശനമാണ്, പ്രത്യക്ഷത്തില്‍ ഒരു മതപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വന്തമായി ഒരു രാഷ്ട്രീയം ഉണ്ടെന്നത്. ഈ രാഷ്ട്രീയം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്ന് ജമാഅത്തിനും അറിയാം, മറ്റുള്ളവര്‍ക്കും അതറിയാം. അത് വിമര്‍ശനത്തിന്റെ ഒരു പ്രത്യേക മുഖവും ആയിരുന്നിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളും മതകക്ഷികളും, ജമാഅത്തെ ഇസ്‌ലാമി  സ്വന്തമായ ആ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് കാല്‍വെപ്പുകള്‍ നടത്തുമ്പോള്‍ ആ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നിട്ടുമുണ്ട്. ഒരോ കാല്‍വെപ്പ് നടത്തുമ്പോഴും ‘ജമാഅത്ത് ഇതാ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നു മുറവിളി കൂട്ടും. ഇതില്‍ വലിയൊരു വൈരുധ്യമുണ്ട്. രൂപവത്കരണ സമയത്ത് തന്നെ ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആരോപണം ഇവര്‍ മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്നു എന്നായിരുന്നു. അഥവാ ഇവര്‍ക്ക് ഒരു രാഷ്ട്രീയം ഉണ്ട് എന്ന കാര്യം ഈ വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്നു. പക്ഷേ, രാഷ്ട്രീയ രംഗത്ത് വോട്ട് ചെയ്യാതിരുന്നപ്പോഴും വോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും വ്യക്തികള്‍ക്ക് വോട്ടു ചെയ്തപ്പോഴും കക്ഷികള്‍ക്ക് വോട്ടു ചെയ്തപ്പോഴും മൂല്യം പരിഗണിച്ച് വോട്ടു ചെയ്തപ്പോഴും ഫാഷിസ്റ്റു വിരുദ്ധത മുന്നില്‍ വെച്ച് വോട്ടു ചെയ്തപ്പോഴും സാമ്രാജ്യത്വ വിരുദ്ധത മുന്നില്‍ വെച്ച് വോട്ടുചെയ്തപ്പോഴും ഒക്കെ രാഷ്ട്രീയത്തിലേക്ക് വരുന്നേ എന്ന പല്ലവി അവര്‍ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയം ഉണ്ട് എന്നത് അവര്‍ നേരത്തെ ആരോപിച്ചതും അംഗീകരിച്ചതും തന്നെയല്ലേ. പിന്നെ എന്തിന് ഈ പുകിലുകളൊക്കെ. ഈ വൈരുധ്യം വിമര്‍ശകരുടെ വലിയ ഒരു ദൗര്‍ബല്യമാണ്. ആ വൈരുധ്യം തുറന്ന് കാട്ടപ്പെടേണ്ടതുമാണ്.



എക്കാലത്തും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് അതില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഇന്ത്യയില്‍ അവകാശം നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ എന്ന നിര്‍വചനത്തില്‍ വരുന്നത് ന്യൂനപക്ഷങ്ങളും അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങളുമാണ്. മുസ്‌ലിം ജനവിഭാഗങ്ങളും ദലിതരും ഗോത്രവര്‍ഗങ്ങളും അതില്‍ ഉള്‍പെടുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തിന്റെ സാമൂഹിക അടിത്തറ എന്നു പറയാവുന്നത് മുഖ്യമായും ഈ അവകാശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ആണ്. ഈ സാമൂഹികാടിത്തറക്ക് നിര്‍ണിതമായ താത്ത്വിക മാനങ്ങളും ഉണ്ട്. ആ തത്ത്വങ്ങളില്‍ ഒന്നാമത് വരുന്നത് സാമൂഹികനീതിയാണ്. സാമൂഹിക നീതി പുലരുമ്പോള്‍ അത് ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക അടിത്തറകളില്‍ ഒന്നായ പിന്നാക്ക ജനവിഭാഗത്തിന് ഗുണകരമായാണ് കലാശിക്കുക. രണ്ടാമത്തെ തത്ത്വം, അഴിമതി വിരുദ്ധതയാണ്. അങ്ങനെയാണ് സാമൂഹിക നീതി, അഴിമതി വിരുദ്ധത, ജനക്ഷേമം എന്നീ മൂന്ന് തലങ്ങളില്‍ സംഘടനയുടെ രാഷ്ട്രീയ ഊന്നലുകള്‍ വരുന്നത്. ഈ വിഭാഗങ്ങളെ മാത്രം സംഘടിപ്പിച്ചു കൊണ്ടല്ല, മറിച്ച് ഈ വിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ മൊത്തം ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അന്തരീക്ഷം മാറ്റാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  


സംഘടനയുടെ രാഷ്ട്രീയത്തിന്റെ മുഖ്യമായ സാമൂഹികാടിത്തറ കീഴാള ന്യൂനപക്ഷ വിഭാഗത്തിന്റെ രാഷ്ട്രീയമാണല്ലോ. അതേസമയം ഇക്കൂട്ടരാകട്ടെ പൊതുവെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പലപ്പോഴും ഇടതുപക്ഷത്തെ പിന്തുണക്കുന്നതായിരുന്നു. ഈ വൈരുധ്യത്തെ പ്രസ്ഥാനം എങ്ങനെയാണ് നോക്കിക്കാണുന്നത്?



അത് ശരിയായ വിലയിരുത്തലാണെന്ന് തോന്നുന്നില്ല. ഇടതുപക്ഷ വിരുദ്ധത ന്യൂനപക്ഷങ്ങളിലുണ്ടായിത്തീരുന്നത് അവര്‍ ന്യൂനപക്ഷങ്ങളാണ് എന്ന കാരണത്താലല്ല. മറിച്ച് അവര്‍ മത- ജാതി സ്വത്വമുള്ളവരാണ് എന്നത് കൊണ്ടും കമ്യൂണിസ്റ്റുകാര്‍ മതനിഷേധികളും ജാതിസ്വത്വത്തെ അംഗീകരിക്കാത്തവരുമാണ് എന്നതു കൊണ്ടുമാണ്. പക്ഷേ, ഇടതുപക്ഷത്തിന് അനുകൂലമായ സമീപനം  സമീപകാലങ്ങളില്‍  ചില ഘട്ടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വീകരിക്കേണ്ടിവന്നത് ഈ അവകാശം നിഷേധിക്കപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ വഴികളായ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും കാരണമായി ജീവിതമാര്‍ഗങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക്, ഏറ്റവും ദരിദ്രരായ വിഭാഗങ്ങള്‍ക്ക് അനുകൂലമായ താല്‍ക്കാലിക നിലപാടുകള്‍ എടുക്കുന്നതിന്റെ ഭാഗമായിരുന്നു അത്. അതുപോലെ തന്നെ ഫാഷിസം ശക്തിപ്പെടുന്നത് ന്യൂനപക്ഷ മതവിഭാഗങ്ങളെ മതവിഭാഗങ്ങള്‍ എന്ന നിലയില്‍ തന്നെ അപകടത്തിലാക്കും. ഫാഷിസത്തോട് ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടതുപക്ഷത്തെ അനുകൂലിക്കുന്ന സമീപനം സംഘടന കൈകൊണ്ടത്. പക്ഷേ, ഇത് എക്കാലത്തേക്കുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സമീപനം ആവുകയില്ല.


ഇടതുപക്ഷത്തെ കുറിച്ച് തന്നെ. ദേശീയ രാഷ്ട്രീയത്തില്‍(ബംഗാള്‍, കേരളം) ഇടതിന് സമീപകാലത്തുണ്ടായ തിരിച്ചടിയുടെ കാരണമായി സി.പി.എം തന്നെ വിലയിരുത്തുന്നത്, അത് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളോട് സ്വീകരിച്ച  നിലപാടിന്റെ കൂടി പരാജയമാണെന്നാണ്. മുസ്‌ലിം സമുദായത്തോടുള്ള  ഇടതുപക്ഷത്തിന്റെ സമീപനത്തെ കുറിച്ച് ഇടതുപക്ഷത്തോട് പറയാനുള്ളത് എന്താണ്?



മുസ്‌ലിം സമുദായത്തോടുള്ള നിലപാട് ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും നിര്‍ണായകമായിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ എപ്പോഴൊക്കെ പിണക്കിയിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. അപ്പോള്‍ അത് ഇടതിന്റെ മാത്രമല്ല, കോണ്‍ഗ്രസ്സിന്റെയും ആകുലതയാണ്. ഉദാഹരണമായി, അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ അടക്കം കോണ്‍ഗ്രസ് പാര്‍ട്ടി ദയനീയമായി പരാജയം നേരിട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നും കോണ്‍ഗ്രസിന് വമ്പിച്ച തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. അതിനര്‍ഥം, മുസ്‌ലിം സമൂഹം ഒത്തൊരുമിച്ച് കോണ്‍ഗ്രസിനെതിരായ സമീപനം സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് പരാജയം നേരിടേണ്ടിവരും എന്ന ആകുലത ഇടതിനെപോലെ കോണ്‍ഗ്രസിനെയും പിടികൂടുന്നുണ്ട് എന്നാണ്. 


കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത് മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് പാര്‍ട്ടിയുടെ പക്ഷക്കാരാക്കാം എന്നാണ്. അതായത് മുസ്‌ലിം സമുദായത്തിനകത്തെ ഏതെങ്കിലും മതവിഭാഗങ്ങളുടെയോ രാഷ്ട്രീയ വിഭാഗങ്ങളുടെയോ ഏജന്‍സിയില്ലാതെ നേര്‍ക്കുനേരെ മുസ്‌ലിം സമുദായത്തിലേക്ക് ഇറങ്ങിച്ചെന്ന് ആശയ പ്രചാരണം കൊണ്ട് അവരെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ വിചാരിക്കുന്നു. അത് കാലോചിതമല്ലാത്ത ഒരു സമീപനമാണ്. അത് വിജയിക്കാന്‍ പോകുന്നില്ല. അതിന് കാരണം, ~ഒരു വിമോചക പാര്‍ട്ടി എന്ന ആകര്‍ഷണീയത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായിട്ടുണ്ട് എന്നത് മാത്രമല്ല, ഇസ്‌ലാമിന്റെ വിമോചനശേഷിയെ കുറിച്ച സാക്ഷരത സമുദായത്തിനകത്ത് വ്യാപകമാവുകയും മുല്ലപ്പൂ വിപ്ലവങ്ങള്‍ അതിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് കൂടിയാണ്. അതിനാല്‍ തന്നെ ഇസ്‌ലാമില്‍ നിന്ന് മുസ്‌ലിംകളെ അകറ്റാന്‍ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് തികഞ്ഞ മൗഢ്യമാണ്. ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ പിന്തുണ മുസ്‌ലിം സമുദായത്തില്‍ നിന്ന് ആര്‍ജിക്കണമെങ്കില്‍  ദൃഢതയുള്ള മതസമൂഹം എന്ന നിലക്കും വൈവിധ്യങ്ങളുടെ കൂട്ടായ്മ എന്ന നിലക്കും അവരോട് തുറന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കേണ്ടതുണ്ട്. ഇടതിന് മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയല്ല, സഹകരണമാണ് കിട്ടുന്നത് എന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.


പ്രായോഗിക രാഷ്ട്രീയത്തിലെ ജമാഅത്തിന്റെ നിലപാടിനെ കുറിച്ച് പറയുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു ഘട്ടമാണല്ലോ ഇത്. ജമാഅത്തിന്റെ അറിവോടും ആശീര്‍വാദത്തോടും കൂടി ഒരു രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെട്ടുവരികയാണല്ലോ. ഇനിയെന്താണ് ജമാഅത്തിന്റെ രാഷ്ട്രീയം?




ജമാഅത്ത് തുടക്കം മുതലേ രാഷ്ട്രീയ നിലപാട് പ്രകടിപ്പിച്ച സംഘടനയാണ്. പ്രായോഗിക രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ ആ നിലപാടിന്റെ ഒരു രൂപമാണ്. പില്‍ക്കാലത്ത് വോട്ടു ചെയ്യുക എന്ന നിലക്കുള്ള പങ്കാളിത്തത്തിന്റെ നയം അത് സ്വീകരിക്കുകയുണ്ടായത് രാഷ്ട്രീയ നിലപാടിന്റെ മറ്റൊരു രൂപമാണ്. വോട്ടിന്റെ കാര്യത്തില്‍ നിരുപാധികമായ സ്വാതന്ത്ര്യം അണികള്‍ക്ക് നല്‍കുന്നതിന് പകരം കൂട്ടായ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടലുകള്‍ നടത്തുകയാണ് ജമാഅത്ത് ചെയ്തത്. ആ രാഷ്ട്രീയ ഇടപെടലിന്റെ തന്നെ തുടര്‍ച്ചയാണ് ജമാഅത്തിന്റെ സഹകരണത്തോടെയും പിന്‍ബലത്തോടെയും സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍. ജമാഅത്ത് ആഗ്രഹിക്കുന്ന ജനക്ഷേമപരവും അഴിമതിരഹിതവും നീതിയുക്തവുമായ രാഷ്ട്രീയ സംഘാടനം അതുവഴി സാധിക്കുമെന്ന് ജമാഅത്ത് പ്രതീക്ഷിക്കുന്നു. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കടുത്ത ഒരു തീരുമാനമൊന്നുമല്ല ഇത്; മറിച്ച് ജമാഅത്തിന്റെ പരമ്പരാഗത രാഷ്ട്രീയ ഇടപെടലിന്റെ തന്നെ വികാസം മാത്രമാണ്. ജമാഅത്തിന്റെ അണികളും അഭ്യുദയകാംക്ഷികളുമടങ്ങുന്ന മനുഷ്യവിഭവം സമാന ചിന്താഗതിക്കാരായ സാമൂഹിക വിഭാഗങ്ങളുമായി ഒരുമിച്ച് നിന്നു കൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന വ്യത്യാസം മാത്രമാണ് അതിനുള്ളത്.

 

(തുടരും)

 
Design by CKLatheef | Bloggerized by CKLatheef | CK