'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, മേയ് 31, 2011

ജമാഅത്തിന്റെ ദീന് മുജാഹിദുകളുടെ ദുന്യാവ്

'ദീന്‍ ദുന്‍യാ രണ്ടാക്കി ദീനുസ്ലാമിനെ തുണ്ടാക്കി ' ഒരു മുദ്രാവാക്യം വിളിയെന്ന നിലയില്‍ നേര്‍ക്ക് നേരെ കേട്ടിട്ടില്ലാത്തതും എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ജമാഅത്തി ഇസ്ലാമിയുടെ ശക്തമായ ഒരു ആക്ഷപം എന്ന നിലക്ക് ഒട്ടേറെ തവണകേട്ടതും വായിച്ചതുമായ മുദ്രാവാക്യമാണിത്. ഇയ്യിടെ എന്റെ അടുത്ത പ്രദേശത്ത് നടന്ന മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ (വിഭാഗത്തെ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം. ഇത്തരം കാര്യത്തില്‍ മടവൂര്‍ വിഭാഗം അല്‍പംകൂടി യുക്തിയോടെ കാര്യങ്ങളെ കാണുന്നുണ്ടെന്ന ഒരു തെറ്റിദ്ധാരണ എന്റെ പല പ്രാസ്ഥാനിക സുഹൃത്തുക്കള്‍ക്കുമുണ്ടായതു കൊണ്ടാണ്) പൊതു സമ്മേളനത്തില്‍ വെച്ചാണ്. ജമാഅത്തിനെ വിമര്‍ശിച്ച് മുഖ്യപ്രഭാഷണം നടത്തിയ അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍ അത് ഇപ്രകാരം വിശദീകരിച്ചു.

'ജമാഅത്തെ ഇസ്ലാമി പറഞ്ഞു മതജീവിതവും പൊതുജീവിതവും എന്ന രണ്ട് ജീവിതമില്ല. അങ്ങനെ പറഞ്ഞാല്‍ അതിന്റെ അര്‍ഥം ദീനും ദുന്‍യാവും രണ്ടാക്കി ദീനുല്‍ ഇസ്ലാമിനെ തുണ്ടാക്കി എന്നാണ്. അന്ന് മുജാഹിദുകള്‍ പറഞ്ഞു സുഹൃത്തുക്കളെ നിങ്ങള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണ് ശുദ്ധമായ ദീന്‍ ഒരു മനുഷ്യനും ഇടപെടുവാന്‍ അവകാശമില്ലാവിധം തെളിഞ്ഞ ദീന്‍ വെറെത്തനെയുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് അവരുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മറ്റൊരു മേഖലയും ഉണ്ട്. അതിന് നാം ഉദാഹരണവും പറഞ്ഞുകൊടുത്തു. രാവിലെ എഴുന്നേല്‍ക്കേണ്ട മനുഷ്യന്‍ നമസ്‌കരിക്കേണ്ടത് സുബ്ഹിയാണെന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതയില്ല. ഉണ്ടാകേണ്ട വകുപ്പുമില്ല. സുബ്ഹി തന്നെയാണ് നമസ്‌കരിക്കേണ്ടത്, റകഅത്ത് രണ്ടുതന്നെയാണ്, സമയം തെറ്റിക്കാന്‍ പറ്റില്ല. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്ന മനുഷ്യന്‍ ചായകുടിക്കാം. കാപ്പികുടിക്കാം മറ്റുവല്ലതും കുടിക്കാം അഥവാ ചൂടുവെള്ളമോ പച്ചവെള്ളമോ കുടിക്കാം ഒന്നും കുടിക്കാതിരിക്കുകയും ചെയ്യാം. അത് അവനവന്റെ സ്വാതന്ത്ര്യമാണ്. കുടിക്കുന്നത് അവനവന്റേതും അനുവദിക്കപ്പെട്ടതുമായിരിക്കണം. ഭാര്യ നല്‍കിയ ചൂടുള്ള കട്ടന്‍ ചായ പകുതി കുടിച്ച് നമസ്‌കാരം കഴിഞ്ഞ് വന്ന് ബാക്കി കുടിക്കാം. കുടിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍ നമസ്‌കാരം ഒരു റകഅത്ത് നമസ്‌കരിച്ച് ചായകുടിക്കാന്‍ വിചാരിക്കാന്‍ പോലും പറ്റില്ലെന്നും അതാണ് ശുദ്ധമായ ദീന് ദുന്‍യാവു എന്നൊക്കെ പറയുന്നത്.'

ഇപ്രകാരമാണ് മുജാഹിദ് പ്രസ്ഥാനം ദീനും ദുന്‍യാവും വേറെ വേറെയാണ് എന്ന് വരുത്തിതീര്‍ക്കുന്നത്. ഇക്കാലമത്രയായിട്ടും അല്‍പം യുക്തിപൂര്‍വകമായ ഒരു ഉദാഹരണം പോലും ഇക്കാര്യത്തില്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും. ആര്‍ക്കും ചിന്തിച്ചാല്‍ ഒറ്റയടിക്ക് തന്നെ വൈരുദ്ധ്യം മനസ്സിലാകുന്ന ഒരു ഉദാഹരണവുമായിട്ടാണ് ഇപ്പോഴും ജമാഅത്ത് മുന്നോട്ട് വെച്ച ഇസ്ലാമിക ചിന്തയെ വിമര്‍ശിക്കുന്നത്.

മുജാഹിദുകള്‍ ജീവിതത്തെ ദീനും ദുന്‍യാവുമായി തിരിക്കുന്നതെങ്ങനെയെന്ന് മുകളിലെ പ്രസ്താവനയില്‍നിന്നും ഉദാഹരണത്തില്‍നിന്നും വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രസംഗം ലോകമാകമാനമുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് കൂടി കേള്‍ക്കാന്‍ മഞ്ചേരി കെ.എന്‍.എം മണ്ഡലം കമറ്റി സൗകര്യമേര്‍പ്പെടുത്തിയിരുന്നുവെന്ന് പ്രാസംഗികന്‍ തന്നെ സൂചിപ്പിക്കുകയുണ്ടായി അതുകൊണ്ടാണ് ഈ പുതിയ പ്രസംഗം തന്നെ ഞാന്‍ ഉദ്ധരിച്ചത്.

ഇനി എന്താണ് ജമാഅത്തിന് ഈ വിഷയത്തില്‍ പറയാനുള്ളത് എന്ന് ശ്രദ്ധിച്ചു മനസ്സിലാക്കുക. എന്നിട്ട് ഏതാണ് കൂടുതല്‍ യുക്തിപരവും പ്രമാണങ്ങളുമായി യോജിച്ച് വരുന്നതെന്നും ചിന്തിക്കുക. (മുജാഹിദ് പക്ഷത്ത് നിന്ന് ഇവിടെ ഞാനുദ്ധരിച്ച ഉദാഹരണവും വിശദീകരണവും പര്യാപ്തമല്ലെന്ന് തോന്നുന്നെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് വിശദീകരിക്കാവുന്നതാണ്. )

ദീനും ദുന്യാവും.

ദീനും ദുന്‍യാവും ഇത്രമാത്രം വിവാദമാകാന്‍ മാത്രം എന്താണുള്ളത് എന്ന് തോന്നാം. ദീനെന്നാല്‍ 'മതം'. 'ദീനുല്‍ ഇസ്ലാം' എന്നാല്‍ 'ഇസ്ലാം മതം'. 'ദുന്‍യാവ്' എന്നാല്‍ നാം ജീവിക്കുന്ന ലോകവും. ഈ കേവല അറിവുമതി ഒരാള്‍ക്ക് ശരാശരി മുസ്ലിമായി ജീവിക്കാന്‍. അതിനാല്‍ സാധാരണ മുസ്ലിം സമൂഹത്തെ ഇത്തരം പദത്തിന്റെ അര്‍ഥങ്ങള്‍ ഒട്ടും ചിന്താകുഴപ്പത്തിലാക്കുന്നില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ഒരു സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ 'ദീന്‍ ' എന്ന് കാണുന്നിടത്തെല്ലാം 'മതം' എന്നര്‍ഥം വെച്ചു പോകാന്‍ കഴിയില്ല. ദീനിന്റെ വിവിധങ്ങളായ അര്‍ഥവും അവ ഖുര്‍ആനില്‍ ഏതെല്ലാം അര്‍ഥത്തില്‍ ഏതെല്ലാം സ്ഥലത്ത് ഉപയോഗിച്ചിരിക്കുന്നുവെന്ന വ്യക്തമായ ബോധം അതില്‍ സാധാരണ പ്രവര്‍ത്തകര്‍ക്കുകൂടി ആവശ്യമായി വരും. ഒരു ഉദാഹരണം പറയാം. 'മതത്തില്‍ ബലാല്‍കാരമില്ല' എന്ന് 'ലാ ഇക്‌റാഹ ഫിദ്ദീന്‍ ' എന്ന സൂക്തഭാഗം ഉദ്ധരിച്ച് തെറ്റിദ്ധാരണ നീക്കുന്നതിടയില്‍ ഇസ്ലാം വിമര്‍ശകന്‍  ഖുര്‍ആനിലെ സൂറത്ത് ബഖറയിലെ 193ാം സൂക്തം (ഫിത്നഃ ശേഷിക്കാതിരിക്കുകയും `ദീന്‍` അല്ലാഹുവിനായിത്തീരുകയും ചെയ്യുവോളം, നിങ്ങള്‍ അവരോട് പൊരുതിക്കൊണ്ടിരിക്കണം. ഇനി അവര്‍ വിരമിക്കുന്നുവെങ്കിലോ, മനസ്സിലാക്കിക്കൊള്ളുക, അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല.) ഉദ്ധരിച്ച് അതിനെ ഖണ്ഡിച്ചുവെന്ന് കരുതുക. അതിന് മറുപടി പറയണമെങ്കില്‍ ദീനിന്റെ വിവിധ അര്‍ഥങ്ങള്‍ മനസ്സിലാക്കിയേ മതിയാവൂ.  ഒരു കൂട്ടര്‍ (അത് ഒരു സംഘമാകട്ടെ രാഷ്ട്രമാകട്ടെ) ഇസ്ലാമിക ഭരണകൂടത്തിനെതിരെ സായുധാക്രമണം നടത്തിയാല്‍ അവര്‍ ആ അധികാരശക്തിയുടെ മേല്‍ക്കോയ്മയും ആധിപത്യവും അംഗീകരിക്കുന്നത് വരെ അവരോട് യുദ്ധം ചെയ്യണം എന്ന കല്‍പന യുക്തിപൂര്‍വവും ന്യായവുമാണല്ലോ. അതേ കാര്യമാണ് പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്നത്. ഫാതിഹ സൂറയില്‍ വരുന്ന 'മാലികി യൗമിദ്ദീന്‍' എന്നിടത്ത് ഈ രണ്ടുദീനുമല്ല 'പ്രതിഫലം' എന്നാണ് ദീനിന്റെ അര്‍ഥം.

മൗലാനാ മൗദൂദി 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന പുസ്തകത്തില്‍ സ്വീകരിച്ച ശൈലി; ഈ വിഷയത്തില്‍ ഒരു മനുഷ്യന് സ്വീകരിക്കാവുന്ന ഏറ്റവും കുറ്റമറ്റതാണ്. ആദ്യം പദത്തിന്റെ ഭാഷാപരമായി വരാവുന്ന അര്‍ഥങ്ങള്‍ ഉദാഹരണം സഹിതം വിശകലനം ചെയ്യും. പിന്നീട് ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ ഏതെല്ലാം അര്‍ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കും. അതിന് ശേഷം അതേ പദം പൊതുവായി ഉപയോഗിക്കുമ്പോള്‍ അതിന് നല്‍കാവുന്ന വിവക്ഷയെന്തായിരിക്കും എന്ന് കണ്ടെത്തും.സാധ്യമെങ്കില്‍ സംബോധിതരുടെ ഭാഷയില്‍നിന്ന് അവര്‍ക്ക് ഏറെക്കുറെ ആശയം വ്യക്തമാകുന്ന സമാനമായ പദം നല്കും.

ദീന്‍ , ഒരു സമഗ്ര സാങ്കേതികശബ്ദം എന്ന തലക്കെട്ടിന് കീഴില്‍ അദ്ദേഹം ദീനിനെ ഇപ്രകാരം പരിചയപ്പെടുത്തി: 'മനുഷ്യന്‍ ഒരു പരമാധികാരശക്തിയെ അംഗീകരിച്ചുകൊണ്ട് അതിന്റെ അനുസരണവും ആജ്ഞാനുവര്‍ത്തനവും സ്വീകരിക്കുകകയും അത് നിര്‍ണയിക്കുന്ന പരിധികളും നിയമങ്ങളും പാലിച്ച് ജീവിക്കുകയും അതിന്റെ ശാസനകളനുസരിക്കുന്നതില്‍ പ്രതാപവും ഉന്നതിയും അനുഗ്രഹവും പ്രതീക്ഷിക്കുകയും, ധിക്കരിക്കുന്നതില്‍ നിന്ദ്യതയും അധഃപതനവും ശിക്ഷയും ഭയപ്പെടുകയും ചെയ്യുന്ന ഒരു ജീവിത വ്യവസ്ഥ എന്നാണ് ദീന്‍ എന്നതിന്റെ ഉദ്ദേശ്യമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മിക്കവാറും ലോകത്തൊരു ഭാഷയിലും ഈ ആശയം സമ്പൂര്‍ണമായുള്‍കൊള്ളുന്ന ഒരു സാങ്കേതിക പദമില്ല. ഇക്കാലത്ത് സ്റ്റേറ്റ് (State) എന്ന പദം ഒരളവോളം ഇതിനോടടുത്തുണ്ട്. എന്നാല്‍ ദീനിന്റെ മുഴുവന്‍ ആശയപരിധികളും ഉള്‍കൊള്ളുന്നതാവാന്‍ അതിനിയും വിശാലമാകേണ്ടതുണ്ട്.'(Page 102,103)

വീണ്ടും ഖുര്‍ആനിലെ (9:29, 40:26, 3:19, 3:85, 9:33, 8:39, 110:1-3) സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വീണ്ടും പറഞ്ഞു: 'ഈ സൂക്തങ്ങളിലെല്ലാം ദീന്‍ എന്നതുകൊണ്ട്,  വിശ്വാസപരവും കര്‍മപരവും ധാര്‍മികവും സൈദ്ധാന്തികവുമായ എല്ലാ മണ്ഡലങ്ങളെയും ഉള്‍കൊള്ളുന്ന സമ്പൂര്‍ണജീവിത വ്യവസ്ഥയാണ് ഉദ്ദേശിച്ചിട്ടുള്ളത്.' (Page: 104)

ഈ ദീനാണ് അല്ലാഹു നമ്മുക്ക് തൃപ്തിപ്പെട്ടു നല്‍കിയ ഇസ്ലാം(5:3). ഇസ്ലാമല്ലാത്ത ഒരു ദീനിനെ ആരെങ്കിലും തേടിയാല്‍ അത് അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല (3:85). അത് മതം എന്നതില്‍ പരിമിതമല്ല. അത് കമ്മ്യൂണിസം പോലെയുള്ള ഒരു രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയാകാം. മുതലാളിത്തം പോലെയുള്ള ഒരു സാംസ്‌കാരിക സാമ്പത്തിക സങ്കല്പമാകാം. ഇവിയിലേതെങ്കിലുമൊന്നിനെ ഉള്‍കൊള്ളാന്‍ ഇസ്ലാമിന്റെ ഒരു വശവും ശൂന്യമായി കിടക്കുന്നില്ല. ഏത് ഭാഗം പുറമെ നിന്ന് സ്വീകരിക്കുന്നുവോ അത്രയും ഇസ്ലാമിന്റെ ഭാഗം കയ്യൊഴിയാതെ തരമില്ല.

ഈ ദീനിനെ സംസ്ഥാപിക്കാനുള്ള ഇടം മാത്രമാണ് ദുന്‍യാവ് അഥവാ ഇഹലോകം. ദുന്‍യാവിലേ ദീനിനെ സംസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചുരുക്കം. 

ഇസ്ലാം കേവലം ഒരു പരിമിതാര്‍ഥത്തിലുള്ള മതമല്ല. ജമാഅത്തെ ഇസ്ലാമി അതൊകൊണ്ടുതന്നെ കേവലം മതസംഘടയുമല്ല. മതത്തിന് ഒരു മണ്ഡലം സമൂഹം വകവെച്ചുകൊടുത്തിട്ടുണ്ട്. അത് മനുഷ്യന്റെ സ്വകാര്യഇടത്തിലാണ്. 'മതം ദൈവവും വ്യക്തിയും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്'. 'മതത്തിന് ലൗകിക കാര്യങ്ങളുമായി ബന്ധമില്ല. ആത്മീയോല്‍കര്‍ഷമാണ് മതത്തിന്റെ പ്രമേയം'. 'മതവും രാഷ്ട്രവും രണ്ടാണ്'. 'മതത്തെ രാഷ്ട്രീയത്തിലേക്ക് കടത്തരുത്'. ഇതൊക്കെ പൊതുസമൂഹത്തിലുള്ള സര്‍വാഗീകൃതമായ തത്വമാണ്. ഇവിടെ മതം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചില ആരാധനാചടങ്ങുകളിലും മാമൂല്‍ സമ്പ്രദായങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന വളരെ പരിമിതമായ ഒരാശയം മാത്രമാണ്. ഇതേ പൊതുസമൂഹത്തില്‍ നിന്ന് മുജാഹിദുകള്‍ പറയുന്നു. അല്ലാഹുവിന്റെ നിയമനിര്‍മാണത്തിലുള്ള പരമാധികാരം എന്നത് കൊണ്ട് മതനിയമങ്ങളില്‍ മാത്രമേ വരുന്നുള്ളൂവെന്ന്. പ്രസ്താവനയില്‍ തെറ്റില്ലെങ്കിലും തെറ്റിദ്ധാരണാജനകമാണിത്. വിശ്വാസപരവും ആരാധനാപരവും ധാര്‍മികവുമായ കാര്യങ്ങള്‍ മുതല്‍ സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ-രാഷ്ട്രാന്തരീയ പ്രശ്‌നങ്ങള്‍ വരെ സകലതിലും ഖുര്‍ആന്‍ നിര്‍ദ്ദേശങ്ങളും നിയമോപദേശങ്ങളും നല്‍കുന്നു. അതിനാല്‍ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നതില്‍നിന്ന് പുറത്താകുന്ന ജീവിതത്തിന്റെ ഒരു മേഖലയുമില്ല എന്ന് ജമാഅത്ത് ശക്തിയായി വാദിക്കുന്നു.

ഹലാല്‍ ഹറാം നിശ്ചയിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും അധികാരമില്ല എന്നതിന്റെ പരിധിയില്‍ വരുന്നതും വരാത്തതുമായ രണ്ട്‌ തരം നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടോ? അങ്ങിനെയുണ്ടെങ്കില്‍ ഹലാല്‍ -ഹറാം നിശ്ചയിക്കലിനെ മലയാളത്തില്‍ എന്തു പേര്‍ വിളിക്കും??, അതല്ലാത്ത കേവലം ഭൗതികമാത്ര നിയമ നിര്‍മ്മാണത്തെ മലയാളത്തില്‍ എന്തു പേര്‍ വിളിക്കും??. 

ഇതിന് മുമ്പ് നല്‍കപ്പെട്ട പോസ്റ്റിലെ ചര്‍ചയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ചോദ്യമാണിത്. മേല്‍ നല്‍കിയ വിവരണത്തില്‍ നിന്ന് ഇസ്ലാമില്‍ ഇത്തരം രണ്ട് നിയമനിര്‍മാണങ്ങളില്ല എന്ന സുതരാം വ്യക്തമാണ്. അതുകൊണ്ടുതന്നെ ബാക്കിയുള്ള രണ്ട് ചോദ്യങ്ങള്‍ക്കും പ്രസക്തിയില്ല.

(തുടരും)

ഞായറാഴ്‌ച, മേയ് 29, 2011

മതപരമായ നിയമനിര്‍മാണാധികാരമോ ???.

'ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി' എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത്. പ്രസ്തുത പോസ്റ്റിന്റെ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് അനീസ് ആലുവ ഉന്നയിച്ച ചില സംശയങ്ങളാണ് ഈ പോസ്റ്റിന് പ്രേരകം. അദ്ദേഹം പറഞ്ഞു: 'വിഷയത്തിന്റെ മര്‍മം ഇന്ത്യന്‍ മുസ്ലിംകള്‍ നിരുപാധികമായ നിയമനിര്‍മാണത്തിന്റെ അധികാരം ഗവണ്‍മെന്റിന് നല്‍കുന്നോ, ഇല്ലോയോ എന്നാണ്. ഞാന്‍ പ്രബോധനം ഉദ്ധരണിയോട് യോജിക്കുന്നു. അതായത് നല്‍കുന്നില്ല എന്നതില്‍. താങ്കളോ?.'

ഈ ചോദ്യത്തില്‍ ഞാനും, എന്ന് നിസംശയം മറുപടി പറയണമെന്നാണ് എന്റെയും ആഗ്രഹം. അതിന് പെട്ടെന്നൊരു മറുപടി അസാധ്യമാക്കുന്ന ചില കാര്യങ്ങളും വിശദീകരണങ്ങളും മുജാഹിദുകളിലൊരുവിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അത് മുഴുവന്‍ ജമാഅത്തേതര മുസ്ലിംകളിലും വെച്ചുകെട്ടി അവരില്‍ ആരോപിക്കാന്‍ മാത്രമുള്ള അവിവേകം ആര്‍ക്കും നല്ലതല്ല. ഇക്കാര്യത്തില്‍ ജമാഅത്തിന് ചെയ്യാവുന്നത്, ഇന്ത്യന്‍ മുസ്ലിംകളെ ഉത്തമ വിശ്വാസത്തിലെടുത്ത്  ഒരിക്കലും ഒരു മുസ്ലിമിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലാത്ത അല്ലാഹുവിന്റെ പരമാധികാര വിഭാവനയിലുള്ള പങ്ക് ചേര്‍ക്കല്‍ അവരില്‍ സംശയിക്കാതിരിക്കുക എന്നതാണ്. അവരില്‍ പലരുടെയും പ്രവര്‍ത്തനം അതിനെ സാധൂകരിക്കുന്നില്ലെങ്കിലും.

പ്രബോധനത്തില്‍ ഈ മറുപടി വന്ന ശേഷം മുജാഹിദുകള്‍ ഈ ഉദ്ധരണി വ്യാപകമായി ദുരുപയോഗം ചെയ്യുകയുണ്ടായി. അവര്‍ക്ക് അനുകൂലമെന്ന് തോന്നിയ ഭാഗം വെട്ടിയെടുത്ത് അതിന് ശേഷമുള്ളത് ഒഴിവാക്കി, ഇങ്ങനെ ഒരു ചര്‍ചയേ ആവശ്യമില്ലായിരുന്നുവെന്നും നൗഷാദ് മുമ്പ് നല്‍കിയ പോലെ കര്‍മപരമായി കാപട്യം പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്ക് വ്യതിരിക്തത അവകാശപ്പെടുവവാന്‍ വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും പറയാന്‍ തുടങ്ങി.

എന്നാല്‍ എന്താണ് ഈ ചര്‍ച ഉയര്‍ന്ന് വരാനുള്ള കാരണം എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇത് ജമാഅത്തെ ഇസ്ലാമിയുടെ വ്യതിരിക്തത ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തപ്പെട്ട ഒരു ചര്‍ചയല്ല. അതിന് പ്രത്യേകമായ ഒരു പശ്ചാതലമുണ്ടായിരുന്നു.

അല്ലാഹുവിന്റെ പരമാധികാരം:

ഈ പ്രപഞ്ചത്തില്‍ പരമാധികാരം (Sovereignty) അല്ലാഹുവിന് മാത്രമാണ് എന്നത് മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. അത് പ്രാപഞ്ചിക വസ്തുകളിലുള്ള പമാധികാരമായാലും, സൃഷ്ടികളിലുള്ള അവകാശമായാലും, മനുഷ്യരിലെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന നിലക്കായാലുമെല്ലാം തുല്യമാണ്. ഈ പരമാധികാരത്തില്‍ ഭാഗികമായ അവകാശം പോലും മറ്റാര്‍ക്കുമില്ല എന്നതാണ് ഖുര്‍ആന്റെ അധ്യാപനം.

'ആകാശഭുമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ് എന്ന് നിനക്കറിയില്ലേ.' (2:107)


'ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല' (25:2)

'ഇഹത്തിലും പരത്തിലും സര്‍വസ്തുതിയും അവന്നത്രെ ആജ്ഞാധികാരവും അവന്ന്, നിങ്ങളുടെ മടക്കവും അവങ്കലേക്കുതന്നെ.' (28:70)

'വിധികല്‍പിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാകുന്നു.' (6:57)


സൃഷ്ടികള്‍ അവന് മാത്രം വഴിപ്പെടുക എന്നത് അല്ലാഹുവിന്റെ അവകാശമാണ് ഈ അവകാശത്തില്‍ അവനെ പങ്ക് ചേര്‍ക്കാതെ അവന്റെ ഏകത്വം അംഗീകരിക്കുന്നത് പോലെ തന്നെ പ്രധാനമാണ്. അവന്റെ കഴിവിലും വിശേഷണത്തിലും പങ്കാളികളെ കല്‍പിക്കാന്‍ പാടില്ല എന്നത് ഖുര്‍ആന്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം അത് ഇങ്ങനെ വ്യക്തമാക്കി:

'സൃഷ്ടികള്‍ക്ക് അവനല്ലാതെ മറ്റൊരു രക്ഷാധികാരിയില്ല, തന്റെ ആധിപത്യത്തില്‍ ആരെയും അവന്‍ പങ്കുചേര്‍ക്കുന്നതുമല്ല.' (18:26)

'വിധികല്‍പിക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവനല്ലാതെ മറ്റാര്‍ക്കും അടിമപ്പെടരുതെന്ന് അവന്‍ അജ്ഞാപിച്ചിരിക്കുന്നു. ചൊവ്വായ ദീന്‍ അതത്രേ. പക്ഷെ മനുഷ്യര്‍ അധികപേരും അറിയുന്നില്ല.' (12:40)

സമാനമായ അര്‍ഥം ലഭിക്കുന്ന നൂറുകണക്കിന് സൂക്തങ്ങളില്‍ ചിലതാണ് മുകളില്‍ നല്‍കിയത്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണ് എന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളുണ്ടായിരിക്കെ അതിനെതിരെ ശബ്ദിക്കാന്‍ മുസ്ലിമെന്നവകാശപ്പെട്ടുകൊണ്ട് ആര്‍ക്കും സാധ്യമല്ല. സംശയത്തിനവകാശമില്ലാത്തതും എതിര്‍പ്പിന് വകുപ്പില്ലാത്തതുമായ ഈ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ ആദര്‍ശം ഉള്‍കൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. മുജാഹിദ് പ്രസ്ഥാനത്തിലെ പൂര്‍വികരായ പണ്ഡിതന്‍മാര്‍ക്ക് ജമാഅത്തെ ഇസ്ലാമിയോട് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നതായി മനസ്സിലാക്കാന്‍ കഴിയില്ല. മാത്രമല്ല അവര്‍ ഇക്കാര്യത്തിലെല്ലാം ഖുര്‍ആന്റെ തനതായ അധ്യാപനം ഉള്‍കൊണ്ടുകൊണ്ട് കാര്യങ്ങള്‍ അവരുടേതായ രൂപത്തില്‍ വിശദീകരിച്ചിട്ടുമുണ്ട്.

1970 നും 80 നുമിടയില്‍ മുജാഹിദില്‍ ഒരു പുതിയ ചിന്താഗതി രൂപം കൊണ്ടു. അത് വരെ സര്‍വാംഗീകൃതമായിരുന്ന ചില തത്വങ്ങളെ ജമാഅത്ത് വിമര്‍ശനത്തിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്തു. 1979 ല്‍ അഥവാ ഏതാണ് 32 കൊല്ലം മുമ്പ് പുറത്തിറങ്ങിയ തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഇങ്ങനെ എഴുതി. 'ഇസ്ലാം സമഗ്രമായ ജീവിത പദ്ധതിയാണെന്ന് പറയുന്നത് അപകടമാണ് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദീനും ദുന്‍യാവും രണ്ടാണ്. ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്നത് അധികാരമോഹമാണ്. ഇസ്ലാമിന് അപരിചിതമായ ഈ വിചിത്രവാദങ്ങളുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത് മോഡേണിസ്റ്റുകളല്ല. യാഥാസ്ഥികത്വത്തിനെതിരില്‍ പോരാടിയ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പുത്തന്‍ തലമുറയാണ്.' (തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി മുഖവുരയില്‍ നിന്ന്)

മര്‍ഹും കെ. ഉമര്‍ മൗലവിയുടെ നേതൃത്വത്തിലാണ് ഈ പ്രചരണ പരിപാടികള്‍ ആരംഭിച്ചത്. സല്‍സബീല്‍ എന്ന ഒരു പത്രം തന്നെ ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി. 'മുസ്ലിയാക്കന്‍മാരെ നിങ്ങളെന്തിനാണ് കിതാബോതിയത്?' എന്ന ലേഖന പരമ്പരയും മറ്റുചില ലേഖനങ്ങളും കഴിച്ചാല്‍ കെ. ഉമര്‍ മൗലവിയുടെ ലേഖനങ്ങളും മാസികയുടെ തന്നെ മുഖക്കുറിപ്പിലും നിറഞ്ഞുനിന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നുവെന്ന് വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു. അവ വായിച്ച് ജമാഅത്തെ ഇസ്ലാമിയോട് ഒരു വെറുപ്പ് മനസ്സില്‍ കൊണ്ടു നടക്കുമ്പോഴാണ് ശാന്തപുരത്ത് ചേരാനുള്ള അവസരമുണ്ടാകുന്നത്. രക്ഷിതാക്കളെ എതിര്‍ക്കാനുള്ള തന്റേടമില്ലായ്മക്ക് പകരം ചെയ്തത് ഇന്റര്‍വ്യൂ ബോഡിന് വിലങ്ങനെ ഉത്തരം പറഞ്ഞുകൊണ്ടാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ വെറുക്കുന്ന പ്രസ്ഥാനത്തെ തന്നെ അടുത്തറിയാനും അതിന് മനസ്സിലാക്കാനും എനിക്ക് അല്ലാഹു ഉതവി നല്‍കി. ഇസ്ലാം എന്ന മഹത്തായ അനുഗ്രഹത്തിന് ശേഷം ഞാന്‍ വിലമതിക്കുന്ന അനുഗ്രഹം ഈ പ്രസ്ഥാനത്തെ മനസ്സിലാക്കാനും അതിന്റെ ഒരു എളിയ പ്രവര്‍ത്തകനാകാനും സാധിച്ചുവെന്നതാണ്. വിഷയത്തിലേക്ക് തിരിച്ചുവരാം.

കെ. ഉമര്‍ മൗലവി ജമാഅത്ത് വിമര്‍ശനം ആരംഭിച്ചത്, ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് ആരാധനക്ക് പകരം അനുസരണം എന്നര്‍ഥം നല്‍കി. അതെ പ്രകാരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന പതിവു അര്‍ഥത്തിന് പകരം അനുസരിക്കപ്പെടാന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന് വാദിച്ചു എന്ന് ആക്ഷേപിച്ചുകൊണ്ടാണ്. പരിഹാരമായി അവര്‍ കണ്ടത് ഇബാദത്ത് എന്നത് ആരാധന എന്ന മലയാള പദത്തില്‍ ഒതുക്കാനുള്ള ഗംഭീര ശ്രമങ്ങളാണ്. ഈ ജിഹാദില്‍ കെ.പി. മുഹമ്മദ് മൗലവി അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതന്‍മാരും അണിചേര്‍ന്നു. ജമാഅത്ത് പക്ഷത്ത് നിന്ന് കെ.സി. അബ്ദുല്ല മൗലവിയും ശൈഖ് മുഹമ്മദ് കാരക്കുന്നും പ്രധാനമായും മറുപടി പറയുകയും വിശദീകരിക്കുകയും ചെയ്തു.

കെ.സി. അബ്ദുല്ല മൗലവി അന്ന് നടത്തിയ സംവാദത്തിന്റെ ക്രോഡീകരണമാണ് ഇന്ന് നമുക്ക് ലഭിക്കുന്ന 'ഇബാദത്ത് ഒരു സമഗ്രപഠനം' എന്ന കനപ്പെട്ട പുസ്തകം. കെ.പി.യുടെ 'ഇബാദത്തും ഇതാഅത്തും' അബ്ദുല്‍ ഹമീദ് മദനിയുടെ 'ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം.' അതേ കാലത്ത് പ്രസിദ്ധീകരിച്ച ജമാഅത്തിന്റെ ഒരു പുസ്തകമാണ് 'ഇബാദത്ത് പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍' എന്നത്. ഈ സംവാദത്തിന് ശേഷം പത്ത് വര്‍ഷത്തിലധികം ഇതിന്റെ തന്നെ പ്രചാരണം കേരളത്തില്‍ നടന്നു. അതിനെ തുടര്‍ന്ന് നടത്തപ്പെട്ട മുഖാമുഖങ്ങളുടെ സംഗ്രഹമാണ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ മുഖാമുഖം എന്ന പുസ്തകം. ഈ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും. അനുസരണ ശിര്‍ക്ക് എന്ന ഒരു പദപ്രയോഗം എങ്ങിനെ ഈ ചര്‍ചയില്‍ കടന്നുവന്നുവെന്നത്.

അല്ലാഹുവിന്റെ പരമാധികാരം എപ്പോഴെങ്കിലും മുജാഹിദ് പ്രസ്ഥാനം ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ഉണ്ടായോ പിന്നെന്തിന് തര്‍കമില്ലാത്ത ഈ കാര്യം ചര്‍ചാവിഷയമായി..? എന്ന ചോദ്യം സ്വാഭാവികവും പ്രസക്തവുമാണ്. കാര്യം ശരിയാണ് അവര്‍ ഒരിക്കലും അതിനെ ചോദ്യം ചെയ്തിട്ടില്ല, നിഷേധിച്ചിട്ടുമില്ല. പക്ഷെ ഒന്നു സംഭവിച്ചു. അല്ലാഹുവിന്റെ പരമാധികാരം എന്നത് അവര്‍ പ്രപഞ്ച ഭരണത്തിന്റെ നടത്തിപ്പിലും പ്രകൃതിനിയമങ്ങളിലും പരിമിതപ്പെടുത്തി. സൂര്യനെ ഉദിപ്പിക്കുന്നതിലും കാറ്റടിപ്പിക്കുന്നതിലും അല്ലാഹുവിന്റെ തീരുമാനമാണ് പങ്കുവഹിക്കുന്നതെന്ന് കാര്യത്തിലും അവയുടെ സൃഷ്ടിയെ സംബന്ധിച്ച കാര്യത്തിലും മക്കയിലെ ബഹുദൈവ വിശ്വാസികളും അംഗീകരിച്ചിരുന്നു. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവും മനുഷ്യന്റെ ജീവിതതുറകളിലൊക്കെയും പിന്തുടരപ്പെടേണ്ടുന്ന നിയമത്തിന്റെ ദാതാവും അല്ലാഹു മാത്രമാണെന്ന വാദത്തെ ഖണ്ഡിക്കുവാന്‍ അവര്‍ നടത്തിയ ശ്രമം പഴയ പുസ്തകത്താളുകളില്‍ സുലഭമാണ്. 1987 ജൂലായ് 3 ലെ ശബാബ് വാരിക ഇപ്രകാരം വിശദീകരിച്ചു:

'പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം കാലം ആ പ്രവിശാലമായ രാഷ്ട്രത്തിന്റെ പരമാധികാരി അല്ലാഹു തന്നെയാണ്. അവിടെ ഭരണമാറ്റമില്ല. അതുകൊണ്ടുതന്നെ ഭരണ പ്രശ്‌നങ്ങളും ഉത്ഭവിക്കുന്നില്ല. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും, താന്‍ സൃഷ്ടിയും ആയതുകൊണ്ട് അവന്റെ സൃഷ്ടികര്‍ത്തൃത്വം അംഗീകരിക്കുകയല്ല മനുഷ്യന്റെ ജോലി. അല്ലാഹുവിന്റെ വിധികര്‍ത്തൃത്വത്തില്‍ വിശ്വസിക്കാനും പരമാധികാരത്തിന് വിധേയമാകാനും അവന്റെ പരമാധികാരം വിഭാവനയില്‍ ആരെയും പങ്ക് ചേര്‍ക്കാനുമല്ല അല്ലാഹു മനുഷ്യനോട് ആവശ്യപ്പെടുന്നത്.'

ഇത്രയും പറഞ്ഞതിന് ശേഷം പറയാനുള്ള സുപ്രധാനമായ ഒരു കാര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നതാണ് മുജാഹിദുകളുമായുള്ള തര്‍ക്കത്തിന്റെ മര്‍മപ്രധാനമായ ഭാഗം. മുകളില്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. പിന്നീടുള്ള ശരിയെക്കുറിച്ച് അവര്‍ എന്തുകൊണ്ട് പറയുന്നില്ല എന്ന് ചോദിച്ചാല്‍ അത് പറയുന്നതോടെ ജമാഅത്തിനെ പിന്നീട് അവര്‍ക്ക് അക്കാര്യത്തില്‍ വിമര്‍ശിക്കേണ്ടി വരില്ല എന്നതാണ്. അതിന്റെ തുടര്‍ചയായി പറയേണ്ടിയിരുന്നത് ഇതാണ്.

അതിനാല്‍ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-ഭരണരംഗങ്ങളുള്‍പ്പെടെ മുഴുജീവിത മേഖലകളിലും നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന് മാത്രമാണ് എന്നത് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അല്ലാഹു വിശുദ്ധഖുര്‍ആനില്‍ നൂറുകണക്കിന് സൂക്തങ്ങള്‍ അവതരിപ്പിച്ചത്.

ഇത് പറഞ്ഞാലുള്ള പ്രശ്‌നമെന്താണ്. അതോടെ മറ്റൊരു വാദം കൂടി നിലവില്‍ വരും. അതനുസരിച്ച് രാഷ്ട്രീയവും ഭരണവുമുള്‍പ്പെടെ എല്ലാം തൗഹീദിലധിഷ്ഠിതമാണെന്ന് അംഗീകരികേണ്ടി വരും. മാത്രമല്ല നിയമനിര്‍മാണത്തിന്റെ പരമാധികാരം മനുഷ്യര്‍ക്കാണെന്ന് അവകാശപ്പെടുന്ന വ്യക്തികളും ശക്തികളും സംഘടനകളും സര്‍ക്കാരും താഗൂത്താണെന്നും അംഗീകരിക്കേണ്ടതായി വരും. അങ്ങനെ അംഗീകരിച്ചാല്‍ പിന്നീട് വരുന്നത് ഇത്തരം താഗൂത്തുകളോട് പ്രയോഗികതലത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ്. അതിന് ഖുര്‍ആനെയും സുന്നത്തിനെയും അവലംബിച്ചുകൊണ്ട് ഒരു തീരുമാനം എടുക്കേണ്ടി വരും. കാലാകാലങ്ങളില്‍ വരുന്ന രാഷ്ട്രീയ മാറ്റങ്ങളിലുമൊക്കെ ഒരു മുസ്ലിം ഖുര്‍ആനികാധ്യാപനങ്ങള്‍ സ്വീകരിക്കണമെന്ന് വരും.

അതിന് പരിഹാരമായി മുജാഹിദ് പ്രസ്ഥാനം കണ്ട ഒരു മാര്‍ഗമാണ്. മതപരമായ നിയമുണ്ടാക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂവെന്ന് വീണ്ടും നിയമനിര്‍മാണത്തെ പരിമിതപ്പെടുത്താന്‍ ശ്രമം നടത്തി. സത്യത്തില്‍ മതപരം മതപരമാല്ലാത്തത് എന്ന വിഭജനം ഇസ്ലാമിന് പരിചയമില്ല. സ്വതന്ത്രമായ പരമാധികാരം നിയമനിര്‍മാണത്തിന് തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ പരിശോധിച്ചുനോക്കുക അവ മതപരമായ പരിധിയില്‍ വരുന്നുണ്ടോ ഇല്ലേ. ഉദാഹരണം. പലിശയും ഭാഗ്യക്കുറിയും മദ്യവില്‍പനയും നടപ്പാക്കാനുള്ള നിയമം. മദ്യശാലക്കും വേശ്യാലയത്തിനും ലൈസന്‍സ് നല്‍കാനുള്ള അനുമതി. ചില രാജ്യങ്ങളില്‍ ബാങ്ക് വിളിക്കുന്നതിനും  സ്ത്രീകള്‍ക്ക്  തലമറക്കുന്നതിനുമുള്ള വിലക്ക്. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ഇത്തരം നിയമങ്ങളിലൊക്കെ നിയമം നിര്‍മിക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെ മതപരം രാഷ്ട്രീയം എന്ന് വേര്‍ത്തിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത് എന്ന ചോദ്യത്തിന് ഇതേ വരെ മുജാഹിദ് പക്ഷത്ത് നിന്ന് മറുപടി നല്‍കപ്പെട്ടിട്ടില്ല.

പകരം രാഷ്ട്രീയത്തിന് മതവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ വളരെ ബാലിശമായ ഒരു വാദമുയര്‍ത്തുകയാണ് അവര്‍ ചെയ്തത്. താഴെ നല്‍കിയ ഉദ്ധരണി വായിക്കുക:

'മതപരമായ കാര്യങ്ങളെല്ലാം തന്നെ നബി(സ) മുസ്ലിംകളെ പഠിപ്പിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവയൊന്നും തന്നെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യന്റെ യുക്തിക്കോ ബുദ്ധിക്കോ ഇസ്ലാം വിട്ടുകൊടുത്തിട്ടില്ല. ദീനിലെ താരതമ്യേന സാരമില്ലാത്തതെന്നും ചിലര്‍ പറയാറുള്ള ഖുനൂതും കൈകെട്ടുപോലും യുക്തിയുടെ തീരുമാനാനുസാരം സ്വീകരിക്കാവതല്ല. എന്നാല്‍ രാഷ്ട്രീയം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ടുതന്നിരിക്കുന്നു. അതൊരു ദീന്‍ കാര്യമായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. രാഷ്ട്രീയത്തിലെ വളരെ പ്രധാനമായ ഭരണത്തിന്റെ സ്വഭാവം, തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയില്‍ പോലും ഇസ്ലാമിന് സുവ്യക്തമായി നിര്‍ദ്ദേശമില്ല.' - ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനങ്ങളിലൂടെ പേജ് 69, 70. (ഉദ്ധരണം മുഖാമുഖം പേജ് 46,47) 

ജമാഅത്തിനെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് ഒരിക്കലും ഉറച്ച് നില്‍ക്കാന്‍ കഴിയാത്ത ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്. ഈ പരിതസ്ഥിതിയില്‍. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്ക് അറിഞ്ഞോ അറിയാതെയോ വകവെച്ചുകൊടുക്കുന്ന ചിലര്‍ മുസ്ലിംകളിലുണ്ടെന്ന് വരുന്നു. ഈ സാഹചര്യമാണ് അനുസരണത്തിലൂടെ സംഭവിക്കുന്ന ശിര്‍ക്ക് കേരളീയ പശ്ചാതലത്തില്‍ കൂടുതലായി ഉയര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ചത്.

ബുധനാഴ്‌ച, മേയ് 25, 2011

ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?

ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി പ്രബോധനത്തിന്റെ വീക്ഷണം എന്ന തലക്കെട്ട് നല്‍കി ബ്ലോഗിലും ഫെയ്‌സ് ബുക്കിലും മുജാഹിദ് വാരികകളിലും നോട്ടീസിലും സ്‌റ്റേജിലുമൊക്കെ കൊണ്ടാടുന്ന ഒരു പ്രബോധനം ഉദ്ധരണി താങ്കള്‍ പലതവണ കണ്ടതും കേട്ടതുമായിരിക്കും:

'......ഇതേപോലെ ഇന്ത്യയുടെ മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ, നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവിക നിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും, കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതിപാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല.' (പ്രബോധനം, പുസ്തകം:32, ലക്കം:3)

(ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല എന്നാണ് ശരിയായ രൂപം. അമുസ്ലിംകളെന്നല്ല എന്നത് മറ്റൊരു കൃത്രിമത്വത്തിന്റെ ഭാഗമാണ്.)

സംഭവത്തിന്റെ വിശദാംശം അറിയാത്തവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാവില്ല. ഇത് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ ജമാഅത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നതിനേക്കാള്‍ മുജാഹിദിലെ സാധാരണ ആളുകള്‍ക്ക് മനസ്സിലാകും. അതിനുള്ള കാരണം. ജമാഅത്തെ ഇസ്ലാമി മുജാഹിദ് സംഘടനക്ക് മേല്‍ ഒരു രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്നുണ്ട് എന്നും. ഇന്ത്യാഗവണ്‍മെന്റിന്റെ നിയമങ്ങളെ അനുസരിക്കുന്നതിലൂടെയാണ് അത് സംഭവിക്കുന്നത് എന്നും മുജാഹിദ് അണികളെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. പ്രബോധനത്തില്‍ ഈ ഉദ്ധരണി ആ ജമാഅത്ത് വാദത്തിന്റെ കടക്കലുള്ള കത്തിയാണ്. അഥവാ ഇന്ത്യയിലുള്ള മുസ്ലിംകള്‍ എന്നല്ല ഇന്ധിരാഗാന്ധിയുടെ ആരാധകരോ പോലും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുക വഴി ഇബാദത്ത് ചെയ്യുകയോ അത് വഴി മുഷ് രിക്കാകുകയോ ചെയ്യുന്നില്ല. കാരണം അനുസരണം ഇബാദത്താകാനാവശ്യമായ ഉപാധികള്‍ ആ അനുസരണത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ഖണ്ഡിക വ്യക്തമാക്കുന്നത്.

മനുഷ്യരിലൊരുവിഭാഗത്തില്‍നിന്ന് ശിര്‍ക്ക് സംഭവിക്കുന്നുണ്ടെങ്കില്‍ പ്രബോധനത്തിലെ ഒരു ഉദ്ധരണികൊണ്ട് മാത്രം അവര്‍ അല്ലാഹുവിങ്കല്‍ കുറ്റക്കാരാകാതിരിക്കുന്നില്ല. കാരണം വിചാരണ അല്ലാഹുവിന്റെ പക്കലാണ്. ജമാഅത്താണ് വിചാരണനടത്തുന്നതും ശിക്ഷവിധിക്കുന്നതുമെങ്കില്‍ പ്രബോധനത്തിന്റെ ഇത്തരം ഉദ്ധരണികള്‍ സ്വീകരിക്കപ്പെടുമായിരുന്നുവെന്ന് പ്രതീക്ഷിക്കാം. പക്ഷെ കാര്യം അങ്ങനെയല്ലല്ലോ. തല്‍കാലം ജമാഅത്തുകാരെ മേലില്‍ അത്തരം വാദമുന്നയിക്കുന്നതില്‍നിന്ന് (അഥവാ നിമയനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്നും അത് അല്ലാഹുഅല്ലാത്ത ആര്‍ക്ക് വകവെച്ചുകൊടുത്താലും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നുമുള്ള വാദം) അടക്കിനിര്‍ത്താമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അത് അവരുടെ ഇഷ്ടം. പക്ഷെ ഈ ഉദ്ധരണിയെ സംബന്ധിച്ച് ചില വിശദീകരണം ജമാഅത്ത് നല്‍കിയിട്ടുണ്ട് അതുകൂടി ഈ അവസരത്തില്‍ ശ്രദ്ധിക്കാതെ പോകരുത്.

എന്താണ് പ്രബോധനം പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമി പറയുന്നതിന് വിരുദ്ധമെന്ന് തോന്നത്തക്കവിധം ഈ പരാമര്‍ശം നടത്താന്‍ കാരണമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത് ഇതാണ്:

ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി, കേരളയുടെ മുഖപത്രമായ നീരീക്ഷണം മാസിക അതിന്റെ 1971 മാര്‍ച്ച് ലക്കത്തില്‍ ജമാഅത്തെ ഇസ്ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ ജമാഅത്തിനെതിരെ അതിരൂക്ഷമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതില്‍ ഒരു ആരോപണം ഇങ്ങനെയായിരുന്നു.

'ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസ്ലിം ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ഇന്ദിരാഗാന്ധിക്ക് ഇബാദത്തുചെയ്യുകയും ജനാധിപത്യ ദീനില്‍ ചേരുകയും ഇന്ത്യന്‍ ഭരണഘടനയാകുന്ന ശരീഅത്ത് അംഗീകരിക്കുകയും ചെയ്യുന്നു.'

ഇപ്രകാരം ജമാഅത്തെ ഇസ്ലാമി വാദിക്കുന്നു എന്ന ഈ ആരോപണത്തിന് അടിസ്ഥാനം ദീനിന് സയ്യിദ് മൗദൂദി നല്‍കിയ വ്യാഖ്യാനം വളച്ചൊടിതിനാല്‍ ലഭിച്ചതാണ്. ഇത് ജമാഅത്തിന്റെ വാദമല്ലാത്തതിനാല്‍ പ്രബോധനത്തിന് ഇങ്ങനെ മറുപടി പറയേണ്ടി വന്നു:

'ഗവണ്‍മെന്റിന്റെ ദൃഷ്ടിയില്‍ ജമാഅത്തെ ഇസ്ലാമിയെ കരിതേച്ചു കാണിക്കുകയെന്നതില്‍ കവിഞ്ഞു മറ്റൊരു താല്‍പര്യവും ഈ വക അപവാദ പ്രചാരണങ്ങള്‍ക്കില്ല. അബദ്ധജടിലവും ബാലിശവുമായ ഈ വാദത്തിനു ജമാഅത്ത് പലപ്രാവശ്യം മറുപടി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇസ്ലാമില്‍ പരമാധികാരവും നിയമനിര്‍മാണാധികാരവും അല്ലാഹുവിന് മാത്രമാണ്. ഇതു ജമാഅത്തുകാരുടെ കണ്ടുപിടുത്തമല്ലെന്നും വിശുദ്ധഖുര്‍ആന്റെ അദ്ധ്യാപനമാണെന്നും മുമ്പ് നാം കണ്ടുകഴിഞ്ഞു. ഇപ്പറഞ്ഞതിനര്‍ഥം അല്ലാഹു നേരില്‍ ഇറങ്ങിവന്ന് ഭരണം നടത്തുകയും അപ്പപ്പോള്‍ ആവശ്യമായ നിയമങ്ങള്‍ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുകയെന്നു ബുദ്ധിയുള്ളവരാരും മനസ്സിലാക്കുകയില്ല.

മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങിനെയെന്നു പഠിപ്പിക്കുന്ന ഒരു ജീവിത വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ അല്ലാഹു വിവരിച്ചുതന്നിട്ടുണ്ട്. അതിന്റെ വ്യാഖ്യാനവും വിശദാംശവും അല്ലാഹുവിന്റെ ആജ്ഞാനുസാരം വാക്കും പ്രവൃത്തിയും വഴി പ്രവാചകനും പഠിപ്പിച്ചുതന്നിരിക്കുന്നു. പ്രവാചകനുശേഷം പുതുതായുണ്ടാകുന്ന കാലിക പ്രശ്‌നങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി പരിഹരിക്കണമെന്നാണ് അവിടുത്തെ കല്‍പന.

ഇവിടെയാണ് ശൂറാ അഥവാ കൂടിയാലോചന വേണ്ടത്. അല്ലാതെ കൂടിയാലോചിച്ച് ഖുര്‍ആന്റെയും സുന്നത്തിന്റെയും ഖണ്ഡിതനിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ അല്ലാഹു ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ജൂത-ക്രിസ്തീയ പണ്ഡിതന്‍മാര്‍ക്ക് ഇങ്ങനെ ദൈവിക നിയമങ്ങള്‍ ഭേദഗതിചെയ്തു സ്വന്തം നിലയില്‍ ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം അനുയായികള്‍ വകവെച്ചുകൊടുത്തപ്പോഴാണ് അവര്‍ തങ്ങളുടെ പണ്ഡിതപുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ആക്ഷേപിച്ചത്.

ഒരു മോഡേണിസ്റ്റ് ഈ അധികാരം സ്വയം കയ്യിലെടുത്താല്‍ അതിനര്‍ഥം അയാള്‍ സ്വയം ദൈവമായി ചമയുന്നുവെന്നതാണ്. പക്ഷെ ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തില്‍ അത്തരക്കാര്‍ അധികാരത്തില്‍ വന്നാലും മറ്റുള്ള മുസ്ലിംകള്‍ അവരെ ദൈവങ്ങളാക്കി എന്ന് വരുന്നില്ല. കാരണം. ദൈവത്തിന് മാത്രമുള്ള നിരുപാധികമായ നിയമനിര്‍മാണാധികാരം മുസ്ലിംകള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷെ ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലായിക്കാനുള്ള അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെ മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്.
ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമമായ അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു.

അതേ പോലെ സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ഖുര്‍ആനും സുന്നത്തുമാണെന്നാണ് ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഇനി മോഡേണിസ്റ്റുകള്‍, ജനഹിതമോ ഇന്ത്യന്‍ ഭരണഘടനയോ ആണ് സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നുവിശ്വസിക്കുന്നുവെങ്കില്‍ അവയെ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതില്‍ സംശയമില്ല. അവരുടെ ദൃഷ്ടിയില്‍ ബ്രീട്ടീഷ് പാര്‍ലമെണ്ടു സ്വവര്‍ഗ്ഗസംഭോഗവും ഗര്‍ഭഛിദ്രവും നിയമവിധേയമാക്കിയാല്‍ അവ രണ്ടും ഹലാലും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് വര്‍ഗ്ഗസമത്വം ഹറാമാക്കിയതിനാല്‍ അത് ഹറാമുമാകും.'  (പ്രബോധനം)


ഇത് നേര്‍ക്ക് നേരെ വായിച്ചാല്‍ മനസ്സിലാകുന്നതെന്തോ അതില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു.  അബ്ദുല്‍ ഹമീദ് മദനി സാഹിബാണ് ഇതില്‍ ആദ്യമായി കൈക്രിയ നടത്തിയത്. അദ്ദേഹം ചെയ്തതിത്രമമാത്രം. ആശയം പൂര്‍ണമാക്കുന്ന ഭാഗം വിട്ട് കളഞ്ഞ ശേഷം ഒരു കഷ്ണം ഇടയില്‍നിന്ന് മുറിച്ചെടുത്ത് സ്വന്തമായി ഒരു തലക്കെട്ട് നല്‍കി.  ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി പ്രബോധനത്തിന്റെ വീക്ഷണം.

സത്യത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്. ഇന്ത്യന്‍മുസ്ലിംകളെ മുഴുവന്‍ ജമാഅത്തെ ഇസ്ലാമി മുഷ് രിക്കാക്കുന്നു അതും ഇന്ത്യന്‍ നിയമങ്ങളെ അനുസരിക്കുക വഴി എന്ന് ചേകനൂരാധികളുടെ ആരോപണത്തിന് മറുപടിപറയുകയായിരുന്നു പ്രബോധനം. മുസ്ലിംകള്‍ എന്നാല്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നവരാണെന്നും അതിനാല്  അവര്‍ ഒരു സെക്യൂലര്‍ ഗവണ്‍മെന്റിന് കീഴില്‍ ജീവിക്കേണ്ടി വരുന്നത് കൊണ്ടും അവരുടെ നിയമങ്ങളെ അനുസരിക്കുന്നത് കൊണ്ടും അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നുവെന്നോ ആ നിയമങ്ങളെ ദൈവിക നിയമങ്ങളെപ്പോലെ അംഗീകരിക്കുന്നുവെന്നോ അര്‍ഥമില്ല. എന്നാല്‍ വല്ലവരും (അത്തരം മനോഭാവം പുലര്ത്തുന്നവരെ മോഡേണിസ്റ്റുകള് എന്നായിരുന്നു അക്കാലത്ത് വിളിച്ചിരുന്നത്) അപ്രകാരം വിശ്വസിച്ചാല്‍ അത് ദൈവത്തില്‍ പങ്ക് ചേര്‍ക്കല്‍ തന്നെ എന്നും വ്യക്തമാക്കി.

കാടടച്ചുവെടിവെച്ച് ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടിലാക്കുന്നത് സ്വാഭാവികമായും കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല.  സുപ്രധാനമായ ഒരു ഭാഗം മുറിച്ചുമാറ്റി. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മുജാഹിദ് ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കരുതായിരുന്നു. അന്ന് കെ.സി. അബ്ദുല്ല മൗലവി ചോദിച്ച ചോദ്യം തന്നെ ഇവിടെ ആവര്‍ത്തിക്കുന്നു: 'ഈ മറുപടിയില്‍ പ്രബോധനം സമര്‍ഥിച്ച ആശയങ്ങളോടു മദനിയും കൂട്ടുകാരും പൂര്‍ണമായും യോജിക്കുന്നുണ്ടോ ?.  ഉണ്ടെന്നാണുത്തരമെങ്കില്‍ അല്‍ഹംദുലില്ലാഹ് ഇക്കാര്യത്തില്‍ നമുക്കൊരുമിച്ചു മുന്നോട്ടുനീങ്ങാം.'

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 8)

പരലോകതിരുന്നു ഇപ്പോള്‍ സയെദ്‌ ഖുതുബ്‌ വിരല്‍ കടിക്കുകയാകും എന്ന് പരഞ്ഞ മുജാഹിദ്‌ പണ്ടിതറുണ്ട്, എന്നാല്‍ അമാനി മൌലവി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഒരുപാട് ഇടങ്ങളില്‍ ഫീ ദിലാളില്‍ ഖുര്‍ആന്‍ എടുത്തു ഉധരിക്കുന്നുമുണ്ട്, അപ്പോള്‍ പിഴാച്ചു പോയി എന്ന് മുജാഹിദ്‌ പ്രസ്ഥാനം വിശ്വസിക്കുന്ന ഒരാളെ അമാനി മൌലവിക്കു മനസ്സിലായില്ലേ, ഇബാദത്ത്, സ്വബ്ര്‍, തഖ്‌വ, തുടങ്ങിയ സാങ്കേതിക പദങ്ങള്‍ക്ക് സമാനമായ മലയാള പദം കണ്ടെത്തുക സാധ്യമല്ല, ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ഇബാടതിലെ അനുസരണം എത്ര വരെ ആകാമെന്ന് ഖുര്‍ആനിന്റെ ഒനാമത്തെ അഭിസംബോധിതരായ അറബികള്‍ക്ക് മനസ്സിലാകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിന്നില്ല, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പേരിനെങ്കിലും നിലനിന്നു പോന്നിരുന്ന ഖിലാഫത്ത്‌ നിന്നുപോയപ്പോള്‍ ഹക്കിമിയ്യത് ഇസ്ലാമിന്റെ ഭാഗം അല്ല ലോകം മനസ്സിലാക്കി തുടങ്ങി , അവിടെ നിന്നും ഉയര്‍ന്നു വന്ന നിയന നിര്‍മാണത്തിന്റെ വിഷയത്തില്‍ അനുസരണം ആര്‍ക്കു എന്നിടത്തെ തൌഹീദ്മായുള്ള ചര്‍ച്ചയില്‍ മൌദൂദി സാഹിബ് അനുസരണം എന്ന പഴയ അര്‍ഥം പറഞ്ഞപ്പോള്‍ അതിനെ മനപൂര്‍വം ദുര്‍വ്യാഖ്യാനം നടത്താന്‍ മുജാഹിദ്‌ പണ്ഡിതര്‍ തുനിഞ്ഞപ്പോള്‍ മാത്രമാണ് അനുസരണത്തിന് നിരുപാധികം എന്നാ അര്‍ഥം നല്‍കേണ്ടി വന്നത്. തൌഹീദിന്റെ മൂന്നിനങ്ങള്‍ എന്ന വേര്‍തിരിവും പ്രവാചകനോ സഹാബതോ പടിപ്പിച്ചതല്ല, പിന്നീട് വന്ന പണ്ഡിതന്മാര്‍ ഉണ്ടാക്കിയതാണ്, ആഹുല് സുന്നത് വാള്‍ ജമാഅത് എന്നാ പ്രയോഗം പ്രവാചകന്റെ കാലത്തോ സഹാബതിന്റെ കാലത്തോ ഇല്ലാത്തതാണ്, പില്‍ കാലത്ത് ആളുകള്‍ ഇസ്ലാമിന്റെ സാങ്കേതിക പദങ്ങളെ ദുരുപയോഗം ചെയ്തു തുടങ്ങിയപ്പോള്‍ പണ്ഡിതന്മാര്‍ രൂപ കല്‍പ്പന ചെയ്തതാണ്, ജിഹാദ്‌ എന്ന പദം പ്രവാചകന്റെ കാലത്തും സഹാബതിന്റെ കാലത്തും പറഞ്ഞാല്‍ ഇന്ന് ലോകം തെട്ടിധരിക്കപ്പെട്ട അര്‍ഥം ആരും നല്‍കിയിരുന്നില്ല, പക്ഷെ ഇന്ന് ജിഹാദ്‌ നാം വിശദീകരിക്കേണ്ടി വരുന്നു, അത് പോലെ അനുസരണം എന്ന ഇബാദത്തിന്റെ അര്‍ഥം അറിഞ്ഞോ അറിയാതെയോ മുജാഹിദ്‌ ലോകം തെറ്റിദ്ധരിപ്പിക്കാന്‍ ഒരുങ്ങിയപ്പോള്‍ ജമാഅത് പണ്ഡിതന്മാര്‍ക്ക് കാലഘട്ടത്തിന്റെ വ്യാഖ്യാനം നല്‍കേണ്ടി വന്നു.

Jamal Cheembayil
ഇവിടെ കാണുന്ന ചര്‍ച്ചകളിലും ,പൊതുവേ ജമാഅതേ ഇസ്ലാമിയുടെ നിലപാടുകളിലും കാണുന്ന ഒരു വസ്തുത അസഹിഷ്ണുത ആണ്. ഈ ചര്‍ച്ചയും നിര്‍ത്താന്‍ ആണ് ആവശ്യപ്പെടുന്നത്. ആശയങ്ങള്‍ ചര്‍ച്ചാവിധേയമാകുമ്പോള്‍ ,ഒരു പക്ഷെ മങ്ങി കിടക്കുന്ന പ്രതലങ്ങളിലേക്കും വെളിച്ചമെത്തി പ്രകാശിച്ചെക്കാം. അത് വായനക്കാര്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്യും. അതിനാല്‍ ആശയങ്ങള്‍ മാറ്റുരക്കപ്പെടട്ടെ. അസഹിഷ്ണുതയില്ലാതെ നമുക്ക്‌ മുന്നോട്ട് പോകാം. ഇതെല്ലാം ദീനീ പ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ നമുക്ക്‌ കാണാം. ഇനി ചര്‍ച്ചകള്‍ പഠന വിധേയമാക്കട്ടെ.

Riyas Abdulsalam

‎"ഇവിടെ കാണുന്ന ചര്‍ച്ചകളിലും ,പൊതുവേ ജമാഅതേ ഇസ്ലാമിയുടെ നിലപാടുകളിലും കാണുന്ന ഒരു വസ്തുത അസഹിഷ്ണുത ആണ്. "


എന്ത് അസഹിഷ്ണുതയെ ക്കുറിച്ച് ആണ്‌ സുഹൃത്തേ താങ്കള്‍ പറയുന്നത്. മുജാഹിദുകാര്‍ സ്വന്തം നിലപാട്‌ പോലും പ്രമാണങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാന്‍ കഴിയാതെ തങള്‍ ശത്രുക്കളായി കാണുന്നവരെ ചീത്തപറഞ്ഞ് രസിക്കുന്നതിനെ എതിര്‍ക്കുന്നതിനെയാണോ താങ്കള്‍ അസഹിഷ്ണുത എന്നു പറയുന്നത് !

നിങള്‍ എതിര്‍ക്കുന്ന ജമാ അത്തേ ഇസ്‌ലാമിയെ എതിര്‍ക്കുന്ന മാന്യമായി അഭിസംബോധന ചെയ്യാന്‍ പോലും തയ്യാറ്വാത്തവരാണ്‌ മുജാഹിദ് പക്ഷത്തു നിന്ന്‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ചിലരാവട്ടെ ജമാഅത്തിന്റേതല്ലാത്ത നിലപാടുകള്‍ ജമാഅത്തിന്റെ മേല്‍ ആരോപിച്ച് അതിനെ പരിഹസിച്ച് ചര്‍ച്ചകളെ വഴിതെറ്റിക്കുന്നു !

താത്വികമായി പോലും സഹിഷ്ണുതയെ മുജഹിദ് കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നത് മറ്റൊരു ചര്‍ച്ചാ വിഷയമാണ്‌. അങിനെയൊന്നു ഇതര മുസ്‌ലിം സംഘടനകളോട് മുജാഹിദുകാര്‍ക്ക് ഇല്ലതെ പോയതാണ്‌ ഇത്തരം തര്‍ക്കങളുടെ മൂല കാരണം തന്നെ. ഇസ്‌ലാമേതര സംഘടനകളോട് കെ എന്‍ എം കാണിക്കുന്നതിന്റെ പത്തിലൊരു സഹിഷ്ണുത ജമാത്തിനൊട് എന്നെങ്കിലും കാണിച്ചിട്ടുണ്ടോ !

എന്നിട്ടും താങ്കള്‍ സഹിഷ്ണുതയില്ലായ്മ മറ്റുള്ളവരില്‍ ആരോപിക്കുന്നു !

Jamal Cheembayil

നമ്മള്‍ ഇവിടെ ഇബാദത്ത് എന്ന പദത്തെ കുറിച്ചു ചര്‍ച്ച ചെയ്യുകയും അതിനെ വിശദീകരിച്ചത് "ഇതാഅത് " എന്ന പദം കൊണ്ട്മാണ്. അതായത് ഇബാദത്തിനു അനുസരണം എന്ന അര്‍ഥം വരുന്ന സന്ദര്‍ഭം കാണിക്കാന്‍ ഇല്ല എന്ന് തന്നെയാണ് അത് സൂചിപ്പിക്കുന്നത്. ഞാന്‍ ആദ്യം ഉന്നയിച്ച ചോദ്യം മറന്നു കൊണ്ടല്ല ഇങ്ങനെ തുടങ്ങുന്നത്." നിരുപാധിക അനുസരണം" എന്ന് വിശദീകരിച്ചിട്ടില്ല എന്നും, അതിന്റെ ആവശ്യമില്ല എന്നും , അങ്ങനെ വിശദീകരിച്ചാല്‍ മുജാഹിദുകള്‍ പുതുതായൊരു കുറ്റം കണ്ടെത്തും എന്നും, അങ്ങനെ ഒപ്പത്തിനൊപ്പം തിരുത്തുകൊടുക്കാന്‍ ജ ഇ മണ്ടന്മാരല്ല എന്നും ഒക്കെ ഇവിടെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ വിശദീകരണമാകട്ടെ ചെന്നെത്തുന്നത് മുജാഹിദുകളുടെ വീക്ഷണം ശരിവെക്കുന്നിടത്തെക്കാണ് . സഹോദരന്‍ അബ്ദുല്‍ ലത്ത്വീഫ് സാഹിബ് അമാനി മൌലവിയുടെ തഫ്സീറിനെ കുറിച്ചു പറഞ്ഞതില്‍ വാസ്തവമുണ്ട് [അദ്ദേഹത്തിന്റെതായ നിഗമനം ഒഴികെ] . ഇബാദത്തിന് അനുസരണം ,പുണ്യകര്‍മ്മം കീഴ്പെടല്‍ ,ഭക്തി അര്‍പ്പിക്കല്‍ ,വഴിപാട് ,താഴ്മപ്രകടിപ്പിക്കല്‍ -എന്നിങ്ങനെയും, വണക്കം ,ആരാധന , പൂജ , സേവ , പ്രീതിപ്പെടുത്തല്‍ എന്നിങ്ങനെയും അര്‍ഥം കാണും. എന്നാല്‍ ശറഇന്റെ സാങ്കേതികാര്‍ത്ഥത്തിലുള്ള ,അതിന്റെ ഉദ്ദേശം ശരിക്കും വ്യക്തമാക്കുന്ന ഒറ്റവാക്ക് മലയാളത്തില്‍ കാണുന്നില്ല. ഉള്ളവയില്‍ വെച്ചു ഏറ്റവും അനുയോജ്യമായത് എന്ന നിലക്ക് ആരാധന എന്ന് പരക്കെ അതിനു വിവര്‍ത്തനം ചെയ്യപ്പെട്ടു വരുന്നു. [കൂടുതല്‍ വായിക്കാന്‍ ഇതേ ത്രെഡില്‍ മിഷാല്‍ മുനീര്‍ കൊടുത്ത ലിനക് നോക്കുക.] . അമാനി മൌലവി അനുസരണം എന്ന അര്‍ത്ഥത്തിനു ഊന്നല്‍ കൊടുത്തിട്ടില്ല എന്ന് സാരം. അദ്ദേഹം മുന്‍കാല പണ്ഡിതന്മാരുടെ ഉദ്ദരണികള്‍ കൊടുത്തതും ഞാന്‍ മുന്‍ കമന്റില്‍ കൊടുത്തിരുന്നു.

എന്നാല്‍ ഇബാദത്തിന് പ്രാര്‍ത്ഥന എന്ന പദവുമായി കൂടിച്ചേര്‍ത്ത് ഖുര്‍ആന്‍ പലയിടത്തും പറയുന്നു. (അല്‍ അഹ്‌ഖാഫ്‌: 5,6) ,(ഗാഫിര്‍: 60) ,(മറിയം: 47-49) എന്നീ ആയത്തുകള്‍ ഉദാഹരണം. يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّ (മറിയം: 44) [എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.] ഈ ആയത്തില്‍ രണ്ടും പറയുന്നു., ഇബാദത്തും ഉണ്ട്, അനുസരണവും. പിശാചിനെ അനുസരിക്കരുത്., പിശാച് ആല്ലാഹുവിനെ അനുസരിക്കാത്തവാന്‍ ആണെന്ന് ആരെങ്കിലും അര്‍ഥം പറഞ്ഞുവോ ഇവിടെ?
മൌദൂദി സാഹിബാകട്ടെ ഇബാദത്തിനു അനുസരണം എന്ന അര്‍ഥം കൊടുക്കുകയും, വിശദീകരണമായി മറ്റാരെയും അനുസരിക്കരുത് എന്നും എഴുതുകയും എന്നാല്‍ സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സാഹചര്യങ്ങള്മായി എന്ത് തീരുമാനം എടുക്കണമെന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയല്ലേ ചെയ്തത്?. "" ഇബാടതിലെ അനുസരണം എത്ര വരെ ആകാമെന്ന് ഖുര്‍ആനിന്റെ ഒനാമത്തെ അഭിസംബോധിതരായ അറബികള്‍ക്ക് മനസ്സിലാകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിന്നില്ല,"" എന്നാണു സമദ്‌ സാഹിബ് പറയുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇന്നും അറബികള്‍ക്കിടയില്‍ ആ പ്രശ്നമില്ല എന്ന് തന്നെയാണ്. കാരണം അവരുടെ മാതൃഭാഷയില്‍ അവര്‍ക്ക്‌ ആശയക്കുഴപ്പം ഉണ്ടാകാനിടയില്ലല്ലോ?. സത്യത്തില്‍ ഇബാടത്തിനെ ജ.ഇ. കൈകാര്യം ചെയ്തതില്‍ പിഴവ്‌ സംഭവിച്ചു., അതിനാല്‍ വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരുന്നു.

Abdul Latheef

ജമാല്‍ സാഹിബ് തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തി. ഇബാദത്തുമായി ബന്ധപ്പെട്ട് എന്താണ് ജമാഅത്തിന്റ വാദം എന്ന് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ആരോ പറഞ്ഞുകേട്ട ആ ധാരണകളില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. എന്താണ് ചര്‍ചയുടെ മര്‍മം എന്നു പോലും ഈ അവസാന നിമിഷത്തില്‍ പോലും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അടിസ്ഥാന രഹിതമായി കേട്ട ചില വെറുവാക്കുകളിലാണ് അദ്ദേഹം ഇപ്പോഴും സഞ്ചരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന കമന്റില്‍ മാത്രം അടങ്ങിയ അബദ്ധങ്ങള്‍ പരിശോധിക്കുന്ന പക്ഷം ഞാന്‍ പറഞ്ഞത് വ്യക്തിപരമായ ഒരു പരാമര്‍ശത്തെക്കാള്‍ അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള അവ്യക്തതകളെക്കുറിച്ചാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും.
ലോകത്ത് ഇന്ന് വരെ കഴിഞ്ഞുപോയ മറ്റേത് ഇസ്ലാം പണ്ഡിതരെയും പോലെ മൗദൂദിയും ഇബാദത്തിന്റെ വിവക്ഷയില്‍ അനുസരണം വരാമെന്ന് പറഞ്ഞുവെച്ചു. ഇബാദത്ത് അനുസരണം എന്ന അര്‍ഥത്തിലും പ്രയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇബാദത്തിന്റെ വിവക്ഷയില്‍ വരുന്ന ഈ അനുസരണമാണ് ഇസ്ലാമിക ജീവിതത്തിന്റെ കാമ്പും കാതലും. അവന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം നിര്‍ണയിക്കുന്നതില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.

ഇബാദത്തിന് ആരാധന എന്നര്‍ഥം പറയുന്നതോടെ ആ ഉദ്ദേശ്യം വളരെ പരിമിതമായ ഒരു മേഖലയിലേക്ക് ചുരുക്കപ്പെടുന്നുവെന്നത് വ്യക്തമാണ്. ആരാധന എന്നതിന് ഇബാദത്തിന് സമാനമായ ഒരു നിര്‍വചനം കല്‍പ്പിച്ച് നല്‍കിയാല്‍ മുസ്ലിംകളെ സംബന്ധിച്ച് കുറച്ചൊക്കെ പരിഹാരമാകുമെങ്കിലും പ്രബോധന രംഗത്ത് അത് തീരെ അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ ഇബാദത്തിന്റെ അടിസ്ഥാനമായ അനുസരണം എന്ന അര്‍ഥത്തെ കൂടുതല്‍ പ്രാധാന്യത്തോടെ ജമാഅത്ത് സാഹിത്യങ്ങളിലൂടെ വിശദീകരിച്ചു. അതിന് മറുപടിയായി ഇബാദത്തും ഇതാഅത്തും എന്ന ഒരു ഗ്രന്ഥം തന്നെ മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ചു. അതിന്റെ ആദ്യഭാഗത്ത് ഇപ്രകാരം പറഞ്ഞു.

'ഇബാദത്ത് എന്ന പദത്തിന് ആരാധന എന്നല്ലാതെ അനുസരണമെന്നോ അടിമത്തമെന്നോ അര്‍ഥം കല്‍പിക്കുക ഭീമമായ അബദ്ധമാണെന്ന് ഈ പുസ്തകം സവിസ്തരം തെളിയിക്കുന്നുണ്ട്.' (ഇബാദത്തും ഇതാഅത്തും പേജ് 8)

ഈ വാദം മുജാഹിദുകള്‍ എവിടെയും ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല. അവിടെ നിന്ന് അവര്‍ മുന്നോട്ട് പോയിട്ടിട്ടുണ്ട്.

അമാനി മൗലവി ഇബാദത്തിന് നല്‍കാവുന്ന വിവിധ അര്‍ഥങ്ങളില്‍ ഏതിന് മുന്‍ഗണന നല്‍കി എന്ന ഒരു ചര്‍ച നമ്മുക്കിടയിലില്ല. ഉള്ളത് മൗദൂദി നല്‍കി മറ്റു രണ്ടര്‍ഥങ്ങള്‍ ഭീമാബദ്ധമാണോ എന്നതാണ്. ആദ്യം മുജാഹിദ് വിമര്‍ശകര്‍ വിചാരിച്ചത് മൗദൂദി മാത്രമേ ഇങ്ങനെ അര്‍ഥം നല്‍കിയിട്ടുള്ളൂവെന്നാണ്. എന്നാല്‍ അധികം താമസിയാതെ അമാനി മൗലവിയും ലോകത്ത് കഴിഞ്ഞുപോയ ഇസ്ലാമിക പണ്ഡിതരും ആ അര്‍ഥം നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലായപ്പോള്‍ ഉമര്‍ മൗലവിയെ പോലുള്ളവര്‍ എന്നാല്‍ ഈ പണ്ഡിതന്‍മാര്‍ക്കൊക്കെ തെറ്റുപറ്റി എന്ന് പറയാന്‍ നിര്‍ബന്ധിതമായി. അപ്പോള്‍ തെറ്റുപറ്റാത്തവരായി ഉമര്‍ മൗലവിയും അദ്ദേഹത്തെ ചങ്കുതൊടാതെ വിഴുങ്ങുന്നവരും മാത്രമേ ഉള്ളോ എന്ന ചോദ്യം കലശലായപ്പോള്‍ ഒന്നുരണ്ട് സ്ഥലങ്ങള്‍ അപ്രകാരം പ്രയോഗിച്ചിട്ടുണ്ട് എന്ന് അംഗീകരിക്കാന്‍ മുജാഹിദ് വിമര്‍ശകര്‍ നിര്‍ബന്ധിതരായി. വസ്തുത ഇതായിരിക്കെ ജമാലിന്റെ മറുപടിയില്‍ എന്താണ് പറയുന്നത് എന്ന് നോക്കുക.

Abdul Latheef ഇവിടെ ഇക്കാര്യത്തില്‍ പമാബദ്ധം പിണഞ്ഞത് ജമാഅത്തിനോ അതല്ല മുജാഹിദുവിമര്‍ശകര്‍ക്കോ (വിമര്‍ശനം മുഖ്യ തൊഴിലാക്കിയവര്‍) എന്ന് അല്‍പം സാമാന്യബോധം മാത്രമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല.

Riyas Abdulsalam

‎"ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തിലെ സാഹചര്യങ്ങള്മായി എന്ത് തീരുമാനം എടുക്കണമെന്ന് പറയാതിരിക്കുകയും ചെയ്തതിലൂടെ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയല്ലേ ചെയ്തത്"


ഇക്കാര്യത്തില്‍ ഒറ്റക്ക് ഒറ്റക്ക് തീരുമനമെടുക്കാന്‍ വേണ്ടി ജനങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ മാത്രം പ്രശ്നമാണിത്. മുജഹിദുകാരുടെ മാത്രം.

ഇസ്‌ലാമിക ജമാത്ത് ഒന്നിച്ചു തീരുമാനമേടുത്ത മാതൃകയേ ഇക്കാര്യത്തില്‍ മാതൃകാ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് ഉള്ളൂ. അതുപോലെ തന്നെ ഇന്ത്യന്‍ മുസ്‌ലിങളുടെ ചരിത്രം പരിശോധിച്ചാലും മനസ്സിലാവും, ഖിലാഫത്തിനാല്‍ അവരോധിക്കപെട്ട ഖാദികളുടെ നെതൃത്വത്തിലായിരുന്നു അടിസ്ഥാന തീരുമാനങള്‍ എടുക്കപെട്ടിരുന്നതെന്ന്.

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 7)

ജമാല്‍ സാഹിബ് ജമാഅത്തുകാരെ ഇബാദത്തിന്റെ വിവക്ഷ പഠിപ്പിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ഇബാദത്തിന്റെ അര്‍ഥം മനസ്സിലാക്കുന്നതില്‍ സൗദിയിലെ അമ്പതോളം പണ്ഡിതര്‍ക്കും ഇമാം റാസിക്കും മൗദൂദിക്കുമൊക്കെ തെറ്റ് പറ്റിയിരിക്കുന്നുവെന്ന് പറയുന്നവര്‍ അവരുടെ വാദങ്ങളില്‍നിന്ന് പതുക്കെ പിന്‍വലിയാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കെ അവരുടെ തന്നെ പ്ലാറ്റ് ഫോമില്‍നിന്ന് പഠിപ്പിക്കുമ്പോള്‍ വല്ലാത്ത വൈരുദ്ധ്യമുണ്ട്.

ഈ പറയുന്നത് അഹങ്കാരമാണ് എന്നൊക്കെ താങ്കള്‍ക്ക് പറയാം പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നത് പോലെ തന്നെയാണോ ഇബാദത്തിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ ഈ സമയം വിനിയോഗിക്കുക അതിന് വേണ്ടിയാണ് ഞാന്‍ അത് സൂചിപ്പിക്കുന്നത്.

Jamal Cheembayil
എന്റെ ചോദ്യം തന്നെ ഇബാദത്ത് എന്ന വാക്കിനെ ചൊല്ലി ആണ്. അതും Aneesudheen saahibinteപോസ്റ്റില്‍ ഉള്ളത്. Aneesudheen സാഹിബ് കൊടുത്ത വിശദീകരത്തില്‍ , അതിനു വാലായി " മൌദൂദി " എന്ന് കൊടുക്കുകയാണ് ചെയ്തത്. എന്റെ ചോദ്യത്തിന് നേര്‍ക്കുനേര്‍ ഉത്തരം തരാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ പൂര്‍ണ്ണമായ വിവരം കൊടുക്കണമല്ലോ., അത് ചെയ്തില്ല. ഞാന്‍ വീണ്ടും ചോദിച്ചപ്പോഴും ആ വിവരം മാത്രം പറയുന്നില്ല. ഞാന്‍ ചോദ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന ഘട്ടത്തില്‍ ആണ് പറയുന്നത് അത് 4/59 ന്റെ വിശദീകരണമാണ് എന്ന്. അതായത് ഞാന്‍ ചോദിച്ചത് ഇബാദത് എന്ന വാക്കിനെകുരിച്ച്ചും നിങ്ങള്‍ തന്ന മറുപടി " അതീഉല്ലാഹ ... " എന്ന് തുടങ്ങുന്ന ആയത്തിനും. ഞാന്‍ ചോദിക്കുന്നത് വളരെ ലളിതമായ ചോദ്യ മാണ് . "നിരുപാധിക അനുസരണം., നിരുപാധിക അടിമത്വം " എന്നൊക്കെ മൌദൂദി സാഹിബ് വിശദീകരിച്ച ശേഷവും മുജാഹിദുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ച്ചോ ?. ജമാഅതെ ഇസ്ലാമി ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്. എന്നാണു അനീസുദീന്‍ സാഹിബ് പറയുന്നത്. പക്ഷെ ഏതൊരു വ്യക്തി ആണോ വിമര്‍ശന വിധേയന്‍ ആ വ്യക്തി അതിനു വിശദീകരണം കൊടുത്തോ എന്ന് ചോദിക്കുമ്പോള്‍ ,അതിനു മറുപടി പറയാതെ മറ്റു വിഷയങ്ങളിലേക്ക് പോകുന്നു. പൂര്‍വ്വ കാല പണ്ഡിതര്‍ കൊടുത്ത വിശദീകരണം നമുക്ക്‌ മുന്നില്‍ ഉണ്ടല്ലോ? .അത് തെറ്റോ ശരിയോ എന്നെങ്കിലും പറയട്ടെ ജ.ഇ.

Jamal Cheembayil കൂടുതല്‍ വിശദീകരിക്കാനുണ്ട് .,പക്ഷെ പിന്നെ. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ആശ്പത്രി വാസത്തില്‍ ആണ്. മക്കളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. അതിനാല്‍ സമയമില്ല. എല്ലാവരുടെയും ദുആകളില്‍ എന്നെയും മക്കളെയും ഉള്‍പെടുത്തുക.

Abdul Latheef പ്രിയ ജമാല്‍, ആദ്യമായി താങ്കളുടെ മക്കളുടെ അസുഖം എത്രയും വേഗത്തില്‍ സുഖമാക്കി തരുമാറാകട്ടേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

Jamal Cheembayil ആദ്യമായി എന്റെ സഹോദരന്‍ അബ്ദുല്‍ ലത്വീഫിന്റെ പ്രാര്‍ഥനക്ക് നന്ദി അറിയിക്കട്ടെ .അല്ലാഹു താങ്കള്‍ക്ക് അര്‍ഹമായ പ്രതിഫലം തരുമാറാകട്ടെ. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ നമ്മളെയെല്ലാം അല്ലാഹു ഉള്പെടുത്തുമാറാകട്ടെ.

Abdul Latheef

ചര്‍ച ഇവിടെ വരെ എത്തിയപ്പോള്‍ താങ്കളുടെ വാക്കില്‍ നിന്ന് എനിക്ക് മനസ്സിലായതാണ് മുകളില്‍ നല്‍കിയത്.


[6. `ഇബാദത്ത്` എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. ]

(അമാനിമൗലവിയുടെ വിശുദ്ധഖുര്‍ആന്‍ വിവരണത്തിലും ഇതേ അര്‍ഥം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന് അത് തെറ്റായി തോന്നുകയും അങ്ങനെ ഒരു കയ്യെഴുത്ത് പ്രതിതയ്യാറാക്കുകയും എന്നാല്‍ അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്തുവെന്ന് മുജാഹിദിലെ ചില കുബുദ്ധികള്‍ അണികളെ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് മുകളിലെ ചില കമന്റ് വായിച്ചപ്പോള്‍ തോന്നിയത്. കുബുദ്ധി എന്ന് പറയാന്‍ കാരണം അത്രയും സത്യമായിരുന്നെങ്കില്‍ അത് എവിടെയെങ്കിലും പ്രസിദ്ധീകരിക്കുമായിരുന്നല്ലോ. എന്നാല്‍ കാലാകാലങ്ങളില്‍ ജമാഅത്തിന് ഈ കാര്യം അമാനിമൗലവിയോട് ചേര്‍ത്ത് പറയേണ്ടി വരില്ലായിരുന്നു.)

എന്ന് മൗദൂദി പറഞ്ഞേടത്ത് അനുസരണം എന്നതിന്റെയും അടിമത്തം എന്നതിന്റെയും മുന്നില്‍ നിരുപാധികമായ എന്ന ഒരു വാക്കുകൂടി നല്‍കിയിരുന്നെങ്കില്‍ അതിനെ വിമര്‍ശിക്കുന്നതില്‍ ഒരു ന്യായവും ഉണ്ടാകുമായിരുന്നില്ല. മൗദൂദി ഇവിടെ അനുസരണം എന്ന് പറഞ്ഞതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതുകൊണ്ടാണ് അതിനെ വിമര്‍ശിക്കാന്‍ മുജാഹിദുകള്‍ രംഗത്ത് വന്നത്.

എന്നാല്‍ എന്താണ് മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെക്കുറിച്ച് അണികളെ പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ ജമാലിനോട് ഒട്ടും ഇക്കാര്യത്തില്‍ നീരസം തോന്നില്ല. അവര്‍ ആകെ പഠിപ്പിക്കപ്പെടുന്നത്. മൗദൂദി ഇബാദത്തിന് അനുസരണം എന്നര്‍ഥം പറഞ്ഞു. എന്നിട്ട് അല്ലാഹു അല്ലാത്തവരെ അനുസരിച്ചാല്‍ ശിര്‍ക്കാകുമെന്ന് പറഞ്ഞു. ഇന്ത്യഗവണ്‍മെന്റെ താഗൂത്തീ ഭരണകൂടമാണ്. അതിനെ അനുസരിച്ചാല്‍ പിന്നെ പറയാനുമില്ലല്ലോ. മുജാഹിദുകള്‍ ഇത് അംഗീകരിക്കാത്തതിനാല്‍ അവരില്‍ രാഷ്ട്രീയ ശിര്‍ക്ക് ആരോപിച്ചു. ഇതാണ് മുജാഹിദുകള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും നമ്മുടെ മാന്യനായ സുഹൃത്ത് ചില പുതിയ വിവരങ്ങള്‍ നേരിട്ട് കേട്ടപ്പോള്‍ അമ്പരന്ന് പോയതാണ്. മനപ്പൂര്‍വം മുജാഹിദുകള്‍ ജമാഅത്തിനെതിരെ കള്ളാരോപണം ഉന്നയിച്ചുവെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് മിക്കപ്പോഴും നേര്‍ക്ക് നേരെയുള്ള ആശയങ്ങളെ വിട്ട് പദപ്രയോഗങ്ങളില്‍ അഭയം തേടുകയാണ്.

Abdul Latheef

വെടിവെക്കാനാവശ്യപ്പെടുകയും വെടിവെച്ചതിന് ശേഷം ലക്ഷ്യം മാറ്റുകയും ചെയ്യുന്ന നടപടി ജമാല്‍ ഒഴിവാക്കാന്‍ സന്നദ്ധമാകാത്തിടത്തോളം കാലം ഈ ചര്‍ചകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. ആദ്യം ജമാലിന്റെ ആവശ്യം ഇത്രമാത്രമായിരുന്നു. ജമാലിന്റെ രണ്ടാമത്തെ കമന്റ് വായിക്കുക.
---------------------
Jamal Cheembayil പറഞ്ഞു.
"നിന്നോട് മാത്രം സഹായം തേടുന്നു" എന്നതിന് ഇബാദത്തിനെ നിര്‍വ്വചിച്ച അതേ മാര്‍ഗ്ഗം തന്നെയല്ലേ ഇവിടെയും നമ്മള്‍ സ്വീകരിക്കേണ്ടത്?. "ഭാര്യയോട് ഒരു ചായ ചോദിച്ചാല്‍ ശിര്‍ക്കാവില്ലേ " എന്ന വിഡ്ഢി ചോദ്യം ജ.ഇ. ഉന്നയിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ ആ വശം പറയേണ്ടതില്ല. എന്നാല്‍ സഹോദരന്‍ Najm Zaman പറഞ്ഞിടത്ത് മൌദൂദി സാഹിബ് പറഞ്ഞതില്‍ ചിലത് വിട്ടു കളയുകയും, കൂട്ടി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇബാദത്തിന് അദ്ദേഹം കൊടുക്കുന്ന അര്‍ഥം അടിമ വൃത്തി ,ഭൃത്യ വേല എന്നാണു. വിശദീകരണമായി കൊടുത്തതില്‍ എവിടെയെങ്കിലും" നിരുപാധിക " എന്നൊരു വാക്ക് കൊടുക്കുകയും , അത് കൂടെ വിശദീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതില്‍ ഒരു വിമര്‍ശനം വരില്ലായിരുന്നു. "ലാ ഇലാഹ ഇല്ലല്ലാഹ് " വിശദീകരിച്ച്ചതിലും ഈ ഒരു പിഴവ്‌ ദൃശ്യമാണ്. ഖുത്ബാതില്‍ അങ്ങനെയേ കാണാനാവുന്നുള്ളൂ. മൌദൂദി സാഹിബ് നിരുപാധികം ചേര്‍ത്തു കൊണ്ട് വിശദീകരിച്ച മറ്റു സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ അവയൊന്നു ഇവിടെ കൊടുക്കുക.
-----------------------------------
" മൌദൂദി സാഹിബ് നിരുപാധികം ചേര്‍ത്തു കൊണ്ട് വിശദീകരിച്ച മറ്റു സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ അവയൊന്നു ഇവിടെ കൊടുക്കുക." - Jamal
ഇതിന് ഉത്തരമായി മൗദൂദിസാഹിബിന്റെ സൂറത്തുന്നിസാഅിലെ വ്യാഖ്യാനക്കുറിപ്പ് ഞാന്‍ നല്‍കി. അത് ഇങ്ങനെയാണ്:

[i) ഇസ്ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ.

ii) ഇസ്ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള യാതൊരനുസരണവും പരിഗണനീയമല്ല. (മൌലാനാ മൌദൂദി)]

ഇവിടെ നിരുപാധികം എന്ന ഒരു വാക്കുപയോഗിച്ചില്ല എന്ന് മാത്രമേ ഉള്ളൂ. എന്നാല്‍ അതിനേക്കാള്‍ വ്യക്തമായി അല്ലാഹുവിന് മാത്രമായിരിക്കേണ്ട അനുസരണം എപ്രകാരമായിരിക്കണമെന്നും പ്രവാചകനുള്ള അനുസരണം എന്തുകൊണ്ട് സാക്ഷാല്‍ അനുസരണത്തില്‍നിന്ന് പുറത്താകുന്നവെന്നും വളരെ വ്യക്തമായി അര്‍ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവെച്ചു. ഇതേ മൗദൂദി ഇബാദത്തിന് അനുസരണം എന്നര്‍ഥം വെച്ചുവെന്നും ഏതനുസരണവും അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പിച്ചാല്‍ അത് ശിര്‍ക്കാകുമെന്നും വാദിച്ചിട്ടുണ്ട് എന്ന് പറയാന് അല്ലാഹുവിനെ അല്‍പമെങ്കിലും ഭയമുള്ള ഏതെങ്കിലും ഒരു മനുഷ്യന് സാധിക്കുമോ എന്നതാണ് ചോദ്യം. പക്ഷെ മുജാഹിദ് വിഭാഗമെന്ന മഹാസംഘം അല്‍പം പോലും മനസാക്ഷിക്കുത്തില്ലാതെ ഈ കള്ളം നിരന്തരം ആവര്‍ത്തിക്കുന്നു. (ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോള്‍ അവരിലൊരു വലിയ വിഭാഗം പണ്ഡിതര്‍ ഈ വലിയ തിന്മയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്നതാണ്. എന്നാല്‍ അനസ് മൗലവിയെ പോലുള്ളവരെ വീണ്ടും രംഗത്തിറക്കുന്നതിനാല്‍ അണികള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് മാത്രം)

ഇനി മൗദൂദി നിരുപധികം എന്ന വാക്കുപയോഗിച്ചിരുന്നുവെന്ന് തന്നെ കരുതുക. (മുജാഹിദുകള്‍ ഈ കുതര്‍ക്കം ആരംഭിച്ച ഉടനെ മൗദൂദിയെ അറിയിക്കുകയും അദ്ദേഹം ഇനിമുതല്‍ ഇബാദത്തിന്റെ അര്‍ഥമായി അനുസരണം എന്ന് പറഞ്ഞിടത്തൊക്കെ നിരുപാധികം എന്ന് കൂട്ടിചേര്‍ക്കാന്‍ കല്‍പിച്ച് മറുപടി കത്തെഴുതുകയും വേണ്ടിയിരുന്നുവെന്നാണല്ലോ ജമാല്‍ പറയുന്നത്.) അപ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെയായിരിക്കും എന്താണ് നിരുപാധികം എന്ന് പറഞ്ഞാല്‍ എന്താണ് ഇവിടെ ഉപാധി. ഇത് വിശദീകരിക്കാതെ നിരുപാധികം എന്ന് പറഞ്ഞിട്ടെന്ത് എന്നൊക്കെ ചോദിക്കാമായിരുന്നു. (നിരുപാധികം എന്നത് ഒരു വിശദീകരണം പോലുമല്ല എന്നാണ് എന്റെ അഭിപ്രായം. തെറ്റിദ്ധരിപ്പിക്കുന്നതൊഴിവാക്കാന്‍ 'അനാവശ്യമായി' ചേര്‍ത്ത ഒരു പദമാണ്)

Abdul Latheef
അതുകൊണ്ട് ജമാല്‍ അനാവശ്യമായ തര്‍ക്കം ഒഴിവാക്കുക. പൂര്‍വികരായ പണ്ഡിതന്‍മാര്‍ പറഞ്ഞതല്ലാത്ത ഒന്നും ജമാഅത്തെ ഇസ്ലാമിയോ മൗദൂദിയോ പറഞ്ഞിട്ടില്ല. കേരളത്തിലുള്ള മുജാഹിദുകള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയ ഒരു ആരോപണമാണ് ഇബാദത്തുമായി ബന്ധപ്പെട്ട തര്‍ക്കം. അതിനവര്‍ ആദ്യമേ ആരാധന എന്ന് മാത്രമേയുള്ളൂവെന്ന് വരുത്തിതീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഗതിയില്ലെന്ന് കണ്ട് ആരാധനയുടെ നിര്‍വചനം സ്വന്തമായി വികസിപ്പിച്ചു. അവിടെയും ഗതിയില്ലെന്ന് കണ്ട്. അനുസരണം ആലങ്കാരികമാണ് എന്ന് പറഞ്ഞു. പിന്നീട് അവിടുന്നും വിട്ട് ഒന്ന് രണ്ട് സ്ഥലത്ത് അനുസരണം എന്നര്‍ഥമുള്ളതിനാല്‍ ഇബാദത്ത് എന്നാല്‍ അനുസരണം എന്നാകുമോ എന്ന് തെറ്റായ ചോദ്യമുന്നയിച്ചു. ഇപ്പോള്‍ അതെല്ലാം എല്ലാവര്‍ക്കും മനസ്സിലായിതുടങ്ങി. ഇനിയും പഴയ മുറിവുകള്‍ മാന്തിപൊളിക്കരുത്. ഉമര്‍ മൗലവിയെ പോലുള്ളവരെ ഇനിയും മാനം കെടുത്തരുത്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഐ.പി.എച്ചിന്റെ ഏതെങ്കിലുമൊക്കെ പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ആ വിളി സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് അബ്ദുല്‍ ഹമീദ് മദനിയുടെ അനുഭവം വെച്ച് പ്രതീക്ഷിക്കുന്നവരാണ് ജമാഅത്തുകാര്‍.

ഒരിക്കല്‍ കൂടി പറയട്ടേ ജമാഅത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ തികച്ചും തെറ്റിന്റെ പക്ഷത്താണ് മുജാഹിദ് പ്രസ്ഥാനം.

ശനിയാഴ്‌ച, മേയ് 21, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 6)

‎>>> Jamal Cheembayil said to Riyas Abdulsalam : 'വിശദീകരണം ഒക്കെ മുകളില്‍ കൊടുത്തിട്ടുണ്ട്. അത് വായിച്ചു ഇനി താങ്കള്‍ക്ക് പുതുതായി വല്ലതും ഉണ്ടെങ്കില്‍ കൊണ്ട് വരിക. <<<

റിയാസ്, ഇവര്‍ക്ക് ഈ കാര്യത്തിലെന്നല്ല. ഇസ്ലാമിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഉറച്ചതോ വ്യക്തമായതോ ആയ നിലപാടോ വീക്ഷണമോ ഇല്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ ഇക്കാര്യത്തിലൊക്കെ വിമര്‍ശിക്കുന്നതിലൂടെ എന്തൊക്കെയാണ് ഇവരുടെത് എന്ന് സംശയിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. അവര്‍ക്ക് ആകെ അറിയുന്നത് ചില അന്തവിശ്വാസാനാചരങ്ങള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല എന്ന് മാത്രമാണ്. പിന്നെ ജമാഅത്തെ ഇസ്ലാമി എന്ന സംഘടന പ്രവര്‍ത്തിക്കുന്നതും കാണുന്നു. അതിനെക്കുറിച്ച് തങ്ങളുടെ നേതാക്കള്‍ പടച്ചുവിടുന്ന കള്ളം സത്യമാണ് എന്ന് ധരിച്ച് ചില ഉദ്ധരണികളുമായി ഇറങ്ങിത്തിരിക്കുന്നു. അങ്ങനെ ഒരോ വിഷയവും വെളിപ്പെടുമ്പോള്‍ വാക്കുകള്‍ക്കൊണ്ട് തങ്ങളുടെ നിലപാടാണ് വ്യക്തം എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ അവരോടുള്ള ഏത് ചോദ്യവും വനരോദനമായി കലാശിക്കുന്നു.

Aneesudheen Ch
ജമാല് സാഹിബ് നിരത്തുന്നവാദങ്ങള് വളരെ വിചിത്രമായി തോന്നുന്നു.ഇവിടെ താന്കള്തന്നെ സൂചിപ്പിച്ചപോലെ വിഷയം വഴിത്തിരിവിലെത്തിയപ്പോള് താന്കളുടെ ചോദ്യം മൌദൂദിസാഹിബ് മരിക്കുന്നതിന് മുംപ് എവിടേയെന്കിലും അപ്രകാരം വിശദീകരിച്ചിട്ടുണ്ടോ എന്നാണ്..അത് ചൂണ്ടിക്കാണിച്ചപ്പോള് താന്കള് ചോദിച്ചു..അതെവിടെനിന്നുള്ള ഉദ്ധരണിയാണ്..അത് വിശദീകരിച്ചപ്പോള് പറയുന്നു..അത് ഫാതിഹയില് വിശദീകരിച്ചതല്ലല്ലോ..എന്താണിതിന്‍റെയൊക്കെ അര്ഥം.ആരാണ് ഇവിടെ മലക്കം മറിയുന്നത്.....?ഇനി നിഷ്പക്ഷവായനക്കാര് തീരുമാനിക്കട്ടെ.

Jamal Cheembayil

‎"Aneesudheen Ch ജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്..." അനീസുദീന്‍ സാഹിബേ താന്കള്‍ തന്നെ പറഞ്ഞതാണല്ലോ ഞാന്‍ മുകളില്‍ പേസ്റ്റ്‌ ചെയ്തത്? അതില്‍ താന്കള്‍ പറയുന്നത് "ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട് " എന്നുമാണ്. എന്നാല്‍ ജമാഅതിന്റെ സ്ഥാപക നേതാവാണ് മൌദൂദി സാഹിബ്. ജമാഅതിന്റെ കേരളത്തിലെ പ്രാരംഭകാലം മുതല്‍ അനുസരണം , അടിമത്വം തുടങ്ങിയപ്രയോഗങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളും ആരംഭിച്ചിട്ടുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മൌദൂദി സാഹിബ് ഒരു തിരുത്ത് എന്ന നിലക്കെന്കിലും ഇബാദത്തിന്റെ അര്‍ത്ഥത്തിലെ " അനുസരണം" എല്ലാ അനുസരണവും അല്ല ., മറിച്ചു നിരുപാധികമായ അനുസരണമാണ് ഇവിടെ ഉദ്ദേശം എന്ന് കൊടുക്കണമായിരുന്നുവല്ലോ?. അത് ചെയ്തിട്ടില്ല എന്നാണല്ലോ നിങ്ങള്‍ പറയുന്നത്? എന്നാല്‍ മൌദൂദി പറയാത്തത് ഞങ്ങള്‍ പറയുന്നു എന്നാ നിലക്ക് നിങ്ങള്‍ കൊടുത്ത വിശദീകരണമാണ് അനീസ്ദീന്‍ സാഹിബിന്റെ ഉദ്ദരണി. അബ്ദുല്‍ ലത്വീഫ് ചുളുവില്‍ ഖുത്ബാതിനെ വെള്ളയടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖുത്ബാതില്‍ എവിടെയും അങ്ങനെ വിശദീകരണം കൊടുത്തിട്ടില്ല. എന്റെ ചോദ്യം 'ഏതെന്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ' എന്നാണു താനും. (cont...)

Jamal Cheembayil

ഇനി പണ്ഡിതന്മാര്‍ പറഞ്ഞത് നോക്കുക.---->ഇബാദത്തിന് ഭാഷാ പരമായും,മതപരവുമായുള്ള അതിന്റെ അര്‍ത്ഥങ്ങളെ പറ്റി ഇമാം ഇബ്നു കസീര്‍ [റ] അദ്ദേഹത്തിന്‍റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു." ഭാഷയില്‍ ഇബാദത് എന്നാല്‍ , നിന്ദ്യതയില്‍ അഥവാ താഴ്മയില്‍ നിന്നുണ്ടാകുന്നതാണ്. " മുഅബ്ബദായ "വഴി എന്നും ,"മുഅബ്ബദായ" ഒട്ടകം എന്നും പറയപ്പെടാറുണ്ട്.അതായത് അധികമായി ഉപയോഗിച്ചു ഒതുക്കവും പാകതയും വരുത്തപ്പെട്ടത്‌ എന്നര്‍ത്ഥം. ശറ ഇലാകട്ടെ സ്നേഹത്തിന്റെയും ,ഭക്തിയുടെയും ഭയത്തിന്റെയും പൂര്‍ണ്ണതയെ ഒരുമിച്ചു കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിനു പറയപ്പെടുന്ന വാക്കാണത്. താഴ്മയില്‍ നിന്നും വിനയത്തില്‍ നിന്നും മാത്രമല്ല സ്നേഹത്തില്‍ നിന്നും ഭയപ്പാടില്‍ നിന്നും കൂടിയാണു ഇബാദത്ത് രൂപം കൊള്ളൂന്നതെന്നത്രേ ഇബ്നു കസീര്‍ [റ]ചൂണ്ടിക്കാട്ടുന്നത്. അപ്പോഴെ താഴ്മയും ഭക്തി ബഹുമാനവും അങ്ങേ അറ്റത്താകുകയുള്ളൂ എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ അവരുടെ ആരാധ്യ വസ്തുക്കളെ അത്യധികം സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതില്‍ നിന്നാണ് അവയോടുള്ള താഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യ കാരണ ബന്ധങ്ങള്‍ക്കതീതമായി ഏതെന്കിലും അദൃശ്യ ശക്തി ഒരു വസ്തുവില്‍ ഉണ്ടെന്നു വിശ്വസിക്കുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭക്തിയും അത്യധികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ് ഇബാദതാകുന്ന ആരാധന സയ്യിദു റശീദ് രിദ മുതലായവര്‍ ചൂണ്ടിക്കാട്ടിയ പോലെ സ്നേഹം കൊണ്ടോ പ്രേമം കൊണ്ടോ ഒരാള്‍ മറ്റൊരാള്‍ക്ക്‌ ചെയ്യുന്ന താഴ്മയും., അധികാര ശക്തിയോ അക്രമമോ ഭയന്നോ വല്ല കാര്യലാഭാമോ പ്രതീക്ഷിച്ചോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും --അതെത്ര വമ്പിച്ചതായാലും - അതിനൊന്നും ഇബാദത് എന്ന് പറയപ്പെടാറില്ല. കാരണം., അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതല്ല." അമാനി മൌലവിയുടെ ഫാത്തിഹയുടെ തഫ്സീരില്‍ നിന്ന്. ഇതില്‍ അദ്ദേഹം മുന്‍കാല പണ്ഡിതന്മാരുടെ അഭിപ്രായം, അവര്‍ രേഖപ്പെടുത്തിയതാണ് പറയുന്നത് ഒരാള്‍ അയാളുടെ നിസ്സഹായാവസ്തയിലോ , സ്വാര്‍ഥത യാലോ കാണിക്കുന്ന താഴ്മയോ, അനുസരണമോ ഇബാദത്തിന്റെ പരിധിയില്‍ വരില്ല ഇതില്‍ നിന്ന് കാര്യം വ്യക്തമാണ്. മുന്‍കാല പണ്ഡിതന്മാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. മൌദൂദിയാകട്ടെ അങ്ങനെ പറഞ്ഞിട്ടില്ല.

Abdul Latheef

കേരളത്തിലെ ഠ വട്ടത്തിലെ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഈ കുതര്‍ക്കത്തില്‍ താല്‍പര്യമുള്ളത്. കേരളത്തിന് പുറത്ത് ഈ വിഷയത്തില്‍ ആരും ജമാഅത്തുമായി തര്‍ക്കത്തിലല്ല. അവര്‍ക്ക് കാര്യം മനസ്സിലാകും. ഇവര്‍ക്ക് വേണ്ടി മൗദൂദിക്ക് കത്തെഴുതി വിഢിയാകാന്‍മാത്രം ജമാഅത്തുകാര്‍ ബുദ്ധിശൂന്യരാണെന്ന് കരുതിയോ Jamal

[അതൊക്കെ അന്നത്തെ ഉമര്‍മൗലവിയുടെ ഓരോ നമ്പറുകള്‍... ജമാഅത്തിന് ഇബാദത്തിന് അര്‍ഥം പറയുന്നതില്‍ പിഴച്ചുഎന്ന് പറഞ്ഞ് സൗദി പണ്ഡിതന്‍മാര്‍ക്ക് കത്തെഴുതലും (അവര്ക്ക് തന്നെയും മാത്രമല്ല ഇമാം റാസിക്കും) ഇതൊക്കെയായിരിക്കാം ജമാലിന്റെ മനസ്സിലൂടെ കടന്ന് പോകുന്നത്.]

Abdul Latheef

‎>>> ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്..." അനീസുദീന്‍ സാഹിബേ താന്കള്‍ തന്നെ പറഞ്ഞതാണല്ലോ ഞാന്‍ മുകളില്‍ പേസ്റ്റ്‌ ചെയ്തത്? അതില്‍ താന്കള്‍ പറയുന്നത് "ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട് " എന്നുമാണ്. <<<

ജമാല്‍ മുജാഹിദില്‍ പുതുതായി വന്നതാണ് എന്ന് അദ്ദേഹം തന്നെ എവിടെയോ പറഞ്ഞത് ഓര്‍ക്കുന്നു. വലിയ പ്രതീക്ഷയും ബഹുമാനവും സല്‍ചിന്തയുടെയുമൊക്കെ ആ നിലക്ക് മുജാഹിദ് പ്രസ്ഥാനത്തോടുണ്ടാകും. അദ്ദേഹം ചിന്തിക്കുന്നത്. ഇബാദത്തിന്റെ രൂപത്തില്‍ വരുന്ന അനുസരണത്തില്‍ നിരുപാധികം എന്ന് കൂട്ടിചേര്‍ത്തതിന് ശേഷം മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെ വിമര്‍ശിച്ചിട്ടില്ല എന്നാണ് അഥവാ മൗദൂദിയെ വിമര്‍ശിക്കുന്നത് അദ്ദേഹം അങ്ങനെ പറയാത്തത് കൊണ്ടായിരിക്കാനെ തരമുള്ളൂ എന്ന് മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സ്വപ്‌നം കാണുകയാണ്. എന്നാല്‍ സത്യവും നീതിയും നോക്കാതെ ബദ്ധവൈരികളെ പോലെയാണ് മൗദൂദിയെയും ജമാഅത്തിനെയും മുജാഹിദുകള്‍ കാണുന്നത് എന്ന ലളിത സത്യം ജമാലിന് ഇനിയും ബോധ്യപ്പെട്ടിട്ടുവേണം.

Jamal Cheembayil

‎"ഇവര്‍ക്ക് വേണ്ടി മൗദൂദിക്ക് കത്തെഴുതി വിഢിയാകാന്‍മാത്രം ജമാഅത്തുകാര്‍ ബുദ്ധിശൂന്യരാണെന്ന് കരുതിയോ Jamal" == തീര്‍ച്ചയായും സുഹൃത്തെ. ഞാന്‍ അത് തന്നെ കരുതുന്നു. കാരണം പേരിനോടൊപ്പം ' ഇസ്ലാം' എന്ന് ചേര്‍ത്തെഴുതുന്ന ഒരു സംഘടനയുടെ സ്ഥാപകന്‍ ഈയൊരു ചെറിയ സംശയം തീര്‍ത്ത്‌ കൊടുക്കാന്‍ മിനക്കെട്ടില്ല എന്ന് പറയുമ്പോള്‍ അദ്ദേഹം ആ ഒരു ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു എന്നല്ലേ അര്‍ഥം? അങ്ങനെ വന്നാല്‍ ആ ഒരു വിഭാഗത്തിന് സത്യം എത്തിച്ചു കൊടുക്കാന്‍ അദ്ദേഹം തയ്യാര്‍ അല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പ്രബോധനം എത്തിക്കല്‍ പ്രബോധകന്റെ ബാധ്യതയും , സത്യം മനസ്സിലാക്കലും അല്ലാതിരിക്കലും പ്രബോധിത വര്‍ഗ്ഗത്തിന്റെ താല്പര്യവുമാണ്. അപ്പോള്‍ ഒരു വിഭാഗത്തെ ഒഴിവാക്കിയ അദ്ദേഹം കുറ്റക്കാരനല്ലെ?

(തുടരും)

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 5)

അങ്ങനെ....,അങ്ങ നെ . . , ഇതാ മറുപടി!!!. തമാശകളും ., പ്രകോപന തമാശകളോടെയുമോക്കെയായി മറുപടി വന്നു. ജമാഅത് പണ്ഡിതന്‍ അബ്ദുല്‍ ലത്വീഫ് തന്ന മറുപടി സാധൂകരിക്കാന്‍ ഞാന്‍ എന്റെ ചോദ്യം തിരുത്തി ., നിലവിലുള്ള ജമാഅതുകാരെ ജമാഅതുകാരായി തന്നെ നില നിര്‍ത്താന്‍ യാത്നിക്കാം.(> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ [ഇബാദത്തിന്] " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?.<) എന്ന ചോദ്യം ഞാന്‍ "മൗദൂദിയുടെ വിശ്വപ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ അതീഉല്ലാഹ വഅതീഉര്‍റസൂല എന്ന് തുടങ്ങുന്ന 4 :59 ആയതിനു എന്ത് വിശദീകരണം കൊടുത്തു?എന്നാക്കി മാറ്റിയിരിക്കുന്നു. അതിലൂടെ ഈ ചര്‍ച്ച ഇവിടെ ശുഭപര്യവസായി ആയിരിക്കുന്നു. അടുത്ത ചര്‍ച്ചക്കുള്ള ഉത്തരം ഇവിടെ കൊടുത്താല്‍ അതിനുള്ള ചോദ്യം ചോദിക്കാമായിരുന്നു.
Abdul Latheef മൗദൂദി സാഹിബ് ഇബാദത്തിന് 'നിരുപാധികമായ അനുസരണം' മലയാളത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് തൊട്ടുകാണിക്കുന്നത് വരെ താങ്കള്‍ ഉത്തരത്തില്‍ തൃപ്തനാകുകയില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. ചില വാക്കുകളില്‍ കടന്നുകറങ്ങുകയാണല്ലോ ഇപ്പോഴും മുജാഹിദുകളുടെ ജമാഅത്ത് വിമര്‍ശനം. :(

Jamal Cheembayil
‎->Abdul Latheef മൗദൂദി സാഹിബ് ഇബാദത്തിന് 'നിരുപാധികമായ അനുസരണം' മലയാളത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് തൊട്ടുകാണിക്കുന്നത് വരെ താങ്കള്‍ ഉത്തരത്തില്‍ തൃപ്തനാകുകയില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. ചില വാക്കുകളില്‍ കടന്നുകറങ്ങുകയാണല്ലോ ഇപ്പോഴും മുജാഹിദുകളുടെ ജമാഅത്ത് വിമര്‍ശനം.<- അതേലോ , അങ്ങനെ ചോദിക്കുമ്പോ എനിക്കറിയാലോ മലയാളത്തില്‍ മൌദൂദി എഴുതീട്ടില്‍ല്യാന്ന്. അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യാണലോ ചോദിക്കണ്ടത്? .........കഷ്ടം സഹോദരങ്ങളെ., ഈ തന്ത്രങ്ങളും., സാമര്‍ഥ്യങ്ങളും അറിയുന്നത് നിങ്ങള്‍ മാത്രം ആണെന്ന് സ്വയം കരുതുകയും മുജാഹിദുകള്‍ എല്ലാവരും മണ്ടന്മാര്‍ ആണെന്ന് സ്വയം ആശ്വസിക്കുകയും ചെയ്‌താല്‍ ഇത് പോലുള്ള പടു വന്കത്തങ്ങള്‍ നിങ്ങള്‍ ഇനിയും പറയും. ഉര്‍ദുവില്‍ "അനുസരണം" എന്ന വാക്ക്‌ ഉണ്ട്., "നിരുപാധികം" എന്ന വാക്ക്‌ ഇല്ല എന്നാണോ നിങ്ങള്‍ പറഞ്ഞു വരുന്നത്?. അതിനു ഞാന്‍ ചോദിച്ച വിഷയം എന്ത് നിങ്ങള്‍ വിശദീകരിച്ച വിഷയം എന്ത്?., സൂറത്ത് ഫാത്തിഹയിലെ ആയത് കൊണ്ടാണ് നിങ്ങള്‍ തുടങ്ങിയത്. അതിനെ കുറിച്ചു ചോദിച്ചപ്പോള്‍ സൂറത്ത് നിസാ: 59 ആയതിന്റെ വിശദീകരണം തരുന്നു. എന്നിട്ട് ഏകപക്ഷീയമായി നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. മുജാഹിദ്‌ പണ്ഡിതന്മാരെ കുറ്റം പറയുന്നു. വിജയം ആഘോഷിക്കുന്നു.,,, എനിക്ക് ചോദിക്കാനുള്ളത് എങ്ങിനെയാണ് നിങ്ങള്ക്ക് ഇത്രമാത്രം തൊലിക്കട്ടി ലഭ്യമാകുന്നത്? എന്നാണു.
Riyas Abdulsalam ജമാല്‍ സാഹിബ്
അനുസരണത്തിന്റെ കാര്യത്തില്‍ താങ്കളുടെ നിലപാട് ശരിയായി മനസ്സിലാക്കാന്‍ വേണ്ടി ചോദിക്കുകയാണ്‌,

അല്ലാഹുവിനെ നിരുപാധികമായി അനുസരിക്കേണ്ടതുണ്ടെന്നും, അല്ലാഹുവിനു മാത്രമേ ഒരാള്‍ തന്റെ അനുസരണം നിരുപാധികമായി സമര്‍പ്പിക്കാവൂ എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?

ഉണ്ടെങ്കില്‍ ഏതെല്ലാം ഖുര്‍ആന്‍ ആയത്തിന്റെ വെളിച്ചത്തിലാണ്‌ അങിനെ മനസ്സിലാക്കുന്നത് ?

Jamal Cheembayil Riyas Abdulsalam വിശദീകരണം ഒക്കെ മുകളില്‍ കൊടുത്തിട്ടുണ്ട്. അത് വായിച്ചു ഇനി താങ്കള്‍ക്ക് പുതുതായി വല്ലതും ഉണ്ടെങ്കില്‍ കൊണ്ട് വരിക.

Riyas Abdulsalam
ഞാന്‍ തങ്കളുടെ കമന്റുകള്‍ ആദ്യം മുതല്‍ വായിച്ചു പോരുന്നതാണ്‌.
പക്ഷേ "അല്ലാഹുവിനെ നിരുപാധികമായി അനുസരിക്കേണ്ടതുണ്ടെന്നും, അല്ലാഹുവിനു മാത്രമേ ഒരാള്‍ തന്റെ അനുസരണം നിരുപാധികമായി സമര്‍പ്പിക്കാവൂ എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ?"എന്നോ അതിന്റെ ഖുര്‍ആനിക തെളിവുകളോ വ്യക്തമയി പരഞ്ഞുകണ്ടില്ല. ഏരിയ പങ്കും താങ്കള്‍ മൌദൂദി സാഹിബിന്റെ കുറ്റം കണ്ടു പിടിക്കുന്നതിലായിരുന്നല്ലോ ചിലവഴിച്ചത്. അത്തരം ഒരു ചര്‍ച്ചയില്‍ താങ്കളുടെ വിശ്വാസം എവിടെ നില്‍ക്കുന്നു എന്നു വ്യക്തമക്കപ്പെടേണ്ട ഒന്നല്ലേ
Jamal Cheembayil
ഈ ത്രെഡില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ആടിനെ പട്ടിയാക്കാനുള്ള ജ.ഇ. യുടെ കഠിനശ്രമം ആണ്. ഈയൊരു വിഷയത്തില്‍ നിന്ന് എങ്ങിനെയും ജ.ഇ. ക്ക് ഇനി തടിയൂരണം ,അതിനുള്ള മാര്‍ഗ്ഗം തിരയല്‍ ആണ് ഓരോര്ത്തരായി ഇവിടെ പയറ്റുന്നത്. എന്തൊക്കെയോ പ്രതീക്ഷിച്ചു ഇത് തുടങ്ങിവെച്ച എന്റെ സുഹൃത്ത് അനീസുദീന്‍ സാഹിബ് ആകട്ടെ ലൈക്‌ അടിച്ചു കൊടുക്കുന്നതിലെക്ക് ഒതുങ്ങുകയും ചെയ്തിരിക്കുന്നു. ഏറ്റവും അവസാനമായി വന്ന സുഹൃത്ത് പറയുന്നത് ഞാന്‍ മൌദൂദി സാഹിബിന്റെ കുറ്റം പറയല്‍ മാത്രം അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല എന്നും. ഞാനാകട്ടെ മൌദൂദി സാഹിബിന്റെ പേര് ഉദ്ദരിക്കുന്നത് ഒന്നോ രണ്ടോ സാഹചര്യങ്ങളില്‍ മാത്രമാണ്. ഈ ചര്‍ച്ച ഒരു വഴിത്തിരിവിലെക്ക് വന്ന ആദ്യ കമന്റ് കാണുക :- . Jamal Cheembayil Aneesudheen Chജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്...0=> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. അദ്ദേഹത്തിന്‍റെതായി ഞാന്‍ വായിച്ചതില്‍ നിന്ന് അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് പിടിയളവ്‌ എങ്കില്‍ അറിയാത്തത് കടലളവ്‌ ആണ് . അതിനാല്‍ ഏതെന്കിലും ബുക്കില്‍ അദ്ദേഹം ഈയൊരു വിശദീകരണം കൊടുത്തിട്ടുണ്ടെങ്കില്‍ അനീസ്‌ദീന്‍ സാഹിബിന്റെ അഭിപ്രായം സാധുവാകുന്നു.
May 16 at 7:50pm · Like <-: ഇതില്‍ എന്തെങ്കിലും കുറ്റം ഉണ്ടോ കണ്ടു പിടിക്കാന്‍? അദ്ദേഹത്തെ പരാമര്‍ശിക്കുന്ന രണ്ടാം സന്ദര്‍ഭം കാണുക :-->Jamal Cheembayil ജമാഅതെ ഇസ്ലാമിയുടെ സ്ഥാപക നേതാവ്‌ ആണല്ലോ മൌദൂദി സാഹിബ്. അദ്ദേഹം അങ്ങനെ ഒരു വിശദീകരണം കൊടുത്തിട്ടുണ്ടോ എന്ന് തന്നെ ആണ് അറിയേണ്ടത്. ഇവിടെ കണ്ട വിശദീകരണങ്ങള്‍ ഇതിനു മുന്‍പും ധാരാളം വായിച്ചിട്ടുള്ളതാണ്. എനിക്കറിയേണ്ടത് "നിരുപാധിക അനുസരണം., നിരുപാധിക അടിമത്വം " എന്നൊക്കെ മൌദൂദി സാഹിബ് വിശദീകരിച്ച ശേഷവും മുജാഹിദുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ച്ചോ എന്നാണു.
Tuesday at 4:24pm · Like<-: ഈ രണ്ടു സന്ദര്‍ഭങ്ങളില്‍ അല്ലാതെ ഞാന്‍ അദ്ദേഹത്തിന്‍റെ നാമം പരാമര്‍ശിക്കുന്നില്ല. നിഷ്പക്ഷമതികള്‍ ആരെങ്കിലും ഈ ചര്‍ച്ച വീക്ഷിക്കുന്നുണ്ടോ ? ഉണ്ടെങ്കില്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുക. ഇനി എന്റെ സുഹൃത്തിന് കുറ്റംപറയല്‍ എന്നത് എന്താണെന്ന് അറിയാതെ പോയതാകുമോ? അത് എങ്ങനെയെന്നു അറിയാന്‍ അബുല്‍ ലത്വീഫ് എന്ന സുഹൃത്തിന്റെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാം. എനിക്കറിയാം ഇനി പതുക്കെ ഉരുണ്ടും ,മറിഞ്ഞും , തിരിഞ്ഞുമൊക്കെ പതുക്കെ രംഗം വിടാന്‍ ഉള്ള തയ്യാറെടുപ്പിലാണ് പുതിയ ചോദ്യങ്ങളും കണ്ടുപിടുത്തങ്ങളുമൊക്കെയായി ജ.ഇ. സുഹൃത്തുക്കള്‍ നടത്തുന്നത്. അത് കാണാനും ഒരു രസമാണ്.
Abdul Latheef
ഇത് വായിക്കുന്ന താങ്കളുടെ സംഘടനയില്‍ പെട്ടവര്‍ ഇബാദത്തിന്റെ വിശാലമായ അര്‍ഥം മനസ്സിലാക്കി പോകരുതെന്ന ചിന്തമാത്രമേ ഇപ്പോള്‍ താങ്കളെ ഭരിക്കുന്നുള്ളൂവെന്ന് തോന്നുന്നു. സത്യത്തില്‍ താങ്കളുടെ ഉദ്ദേശ്യമെന്താണ്. മൗദൂദി സാഹിബ് ഫാതിഹായുടെ ഇബാദത്ത് എന്ന പദം വ്യാഖ്യാനിച്ചപ്പോള്‍ അവിടെ നിരുപാധികം എന്ന് ഉപയോഗിച്ചിട്ടില്ല എന്ന് ഞങ്ങള്‍ അംഗീകരിക്കാതിരിക്കുന്നുവെന്നാണോ വാദം. അവിടെ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് താങ്കള്‍ക്കും ഞങ്ങള്‍ക്കുമറിയാം. അവിടെ പറഞ്ഞത് ഇങ്ങനെയാണ്.

[6. `ഇബാദത്ത്` എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങള്‍ ബന്ധപ്പെടുന്നുവെന്നതല്ല, നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. പ്രസ്തുത മൂന്നര്‍ഥങ്ങളില്‍ യാതൊരര്‍ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു `മഅ്ബൂദ്` (ഇബാദത്ത് ചെയ്യപ്പെടുന്നവന്‍) ഇല്ല തന്നെ. (thafheemul Quran )]

അതേ സമയം എങ്ങനെയുള്ള അനുസരണമാണ് ഇബാദത്താകുന്നതെന്ന് മൗദൂദി ഞാന്‍ മുകളില്‍ നല്‍കിയ സ്ഥലത്ത് വ്യക്തമായി പറഞ്ഞു. നിരുപാധികം എന്ന പദം അവിടെയും പറഞ്ഞിട്ടില്ല. പക്ഷെ അത് വിശദീകരിച്ചു. അത് ചുരുക്കി പറയുന്നതാണ് നിരുപധികം എന്ന് അഥവാ ഉപാധിയില്ലാതെ. യാതൊരു ഉപാധിയുമില്ലാതെയുള്ള അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂ. പ്രവാചകന് പോലുമുള്ള അനുസരണം ഉപാധിയോടെയാണ്. അല്ലാഹുവിന്റെ അനുമതി പ്രകാരം എന്നതാണ് ആ ഉപാധി. ഇതൊക്കെ വ്യക്തമാക്കിയിട്ടും എത്രമാത്രം അര്‍ഥരഹിതമായിട്ടാണ് താങ്കള്‍ സംസാരിക്കുന്നത്. എന്താണ് ഇതിന്റെ ആവശ്യം. ഇതിലൂടെ താങ്കള്‍ക്ക് ദൈവപ്രീതി നേടാം എന്ന് തെറ്റിദ്ധരിക്കുന്നുണ്ടോ.

മൗദൂദി സാഹിബും പൂര്‍വികരായ പണ്ഡിതരും പറഞ്ഞ ആ അനുസരണം മുജാഹിദ് കുബുദ്ധികള്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ നിരുപാധികമായ അനുസരണം എന്ന് പറയേണ്ടി വന്നു. അല്ലായിരുന്നെങ്കിലും അല്ലാഹുവിനുള്ള അനുസരണം പ്രവാചകനോടുള്ള അനുസരണവും വ്യത്യാസമുണ്ട് എന്ന് മനസ്സിലാക്കാന്‍ പ്രാഥമിക ഇസ്ലാമിക അറിവ് മാത്രം മതിയായിരുന്നു. എന്നാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനുള്ള സകല കച്ചിതുരുമ്പും തിരയുന്ന കൂട്ടത്തില്‍ പെട്ട. ദീനിനെതന്നെ തെറ്റിദ്ധരിപ്പിക്കുന്ന വാദമാണ് ഇത് എന്ന് ചിന്തിക്കാന്‍ മുജാഹിദുകള്‍ക്കായില്ല.

നിന്നോട് മാത്രം സഹായം തേടുന്നുവെന്ന് പറയുന്നേടത്തും അനുസരണത്തിന്റെ അതേ പ്രശ്‌നം വരും. പക്ഷെ അതിനെ ഏതെങ്കിലും കുബുദ്ധികള്‍ ചോദ്യം ചെയ്യുന്നത് വരെ നമ്മുക്ക് വിശദീകരണമില്ലാതെ പറയാം. ചോദ്യം ചെയ്താല്‍ ഇങ്ങനെ പറയേണ്ടി വരും അഭൗതിമായ മാര്‍ഗത്തിലൂടെ രക്ഷയെ ആഗ്രഹിച്ചുകൊണ്ടുള്ള സഹായം തേട്ടമാണ് ഇവിടെ പറഞ്ഞത് എന്ന്. അല്ലാതെ മറ്റുള്ളവരുടെ സഹായം തേടാതെ മനുഷ്യന് ജീവിക്കുക സാധ്യമല്ലല്ലോ.
Abdul Latheef
‎>>> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. <<<

ഇതാണ് ജമാലിന്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യം. മൗദൂദി സാഹിബ് മരിക്കുന്നതിന് മുമ്പ് ഉറുദുവില്‍ സമാന അര്‍ഥമുള്ള വാക്ക് ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടുണ്ടോ എന്ന ചര്‍ച ജമാഅത്തുകാരനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ല. സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നയാള്‍ക്കും പ്രശ്‌നമല്ല. അത് പ്രശ്‌നമാകുന്നത് കുതര്‍ക്കത്തിന് മാത്രമാണ്. കാരണം ആ കാര്യം വളരെ വ്യക്തമാക്കി അദ്ദേഹം അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം വിശദീകരിച്ചിരിക്കുന്നു. ഈ വിശദീകരണം നല്‍കിയപ്പോള്‍ ചോദിച്ചു ഏത് ഗ്രന്ഥത്തിലാണ് എന്ന് (എന്നാല്‍ അത് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍നിന്നാകട്ടെ എന്ന് കരുതി നല്‍കി. അല്ലെങ്കില്‍ പറയുമായിരുന്നു ഞാന്‍ ഖുതുബാത്തില്‍ എന്ത് പറഞ്ഞവെന്നല്ല ചോദിച്ചത് മൗദൂദി ഖുര്‍ആന്‍ വ്യാഖ്യാനത്തിലെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ) വ്യാഖ്യാനത്തില്‍ നിന്നായപ്പോള്‍ അത് ഫാതിഹയുടെ അടുത്ത് പറഞ്ഞിട്ടില്ല എന്നതായി. വളരെ വിചിത്രമായിരിക്കുന്നു ഈ നിലപാടുകള്‍.

(തുടരും)

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 4)

‎-->അല്‍‌ഹംദു ലില്ലാഹ്....സം‌വാദം വളരെ ആശാവഹമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.<-- എന്നാണു അനീസുദീന്‍ സാഹിബിന്റെ ആശ്വാസം. ഞാനും അങ്ങനെ തന്നെ ആശ്വസിക്കണോ ? .എന്റെ സുഹൃത്ത് അബ്ദുല്‍ ലത്വീഫ് വന്ന സ്ഥിതിക്ക് അദ്ദേഹത്തിനും കൂടി ഉപയോഗപ്പെടാന്‍ എന്റെ ചോദ്യം ഒന്നൂടെ പേസ്റ്റ്‌ ചെയ്യാം. ഒരു പക്ഷെ മനപ്പൂര്‍വ്വം നടത്തുന്ന കാരണം മറിച്ചില്‍ ആകില്ല ഇത് എന്ന് കരുതാം.--> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. അദ്ദേഹത്തിന്‍റെതായി ഞാന്‍ വായിച്ചതില്‍ നിന്ന് അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് പിടിയളവ്‌ എങ്കില്‍ , അറിയാത്തത് കടലളവ്‌ ആണ് . അതിനാല്‍ ഏതെന്കിലും ബുക്കില്‍ അദ്ദേഹം ഈയൊരു വിശദീകരണം കൊടുത്തിട്ടുണ്ടെങ്കില്‍ അനീസ്‌ദീന്‍ സാഹിബിന്റെ അഭിപ്രായം സാധുവാകുന്നു.<--൦ ഇതായിരുന്നു ചോദ്യം. അനീസുദീന്‍ സാഹിബേ താന്കള്‍ എന്ത് പഠിച്ചു , മനസ്സിലാക്കി , അതൊന്നും ഇവിടെ ചര്‍ച്ച അല്ല. ഇതിനു മറുപടി മാത്രം മതി എനിക്ക് . ഉണ്ട് / ഇല്ല - ഉണ്ടെങ്കില്‍ ഇതു ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ഇല്ലാ എങ്കില്‍ ,- - പിന്നെ ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഉത്തരം മാത്രം പ്രതീക്ഷിക്കുന്നു.
Aneesudheen Ch
‎>>>Jamal Cheembayil Aneesudheen Chജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്...0=> 1941ല്‍ ജ.ഇ. രൂപീകരിച്ചു 1979 കാലം വരെ മൌദൂദി സാഹിബ് [റ] മരിക്കുന്നതിനിടയില്‍ " നിരുപാധിക അനുസരണം" എന്ന വിശദീകരണം അദ്ദേഹം കൊടുത്തിട്ടുണ്ടോ?. അദ്ദേഹത്തിന്‍റെതായി ഞാന്‍ വായിച്ചതില്‍ നിന്ന് അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് പിടിയളവ്‌ എങ്കില്‍ അറിയാത്തത് കടലളവ്‌ ആണ് . അതിനാല്‍ ഏതെന്കിലും ബുക്കില്‍ അദ്ദേഹം ഈയൊരു വിശദീകരണം കൊടുത്തിട്ടുണ്ടെങ്കില്‍ അനീസ്‌ദീന്‍ സാഹിബിന്റെ അഭിപ്രായം സാധുവാകുന്നു.>>>>##ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്##എന്റെ ഈ പ്രയോഗത്തിനുള്ള തെളിവാണ് ഞാന്‍ നല്‍കിയത്....ഇനി മൗദൂദി പറഞ്ഞത് മാത്രമേ ജമാഅത്തിന്റെ നിലപാടായി സ്വീകരിക്കൂ എന്നാണെങ്കില്‍ ഞാന്‍ പരിശോധിച്ചിട്ട് മറുപടി നല്‍കാം.അതേസമയം അതല്ലാത്ത രൂപത്തില്‍ ഒരു സംശയം ഞങ്ങള്‍ക്ക് ഉടലെടുത്തിട്ടില്ല...മാത്രമല്ല ആ വിശയം ലതീഫ് സാഹിബ് നന്നായി വിശദീകരിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്....
Abdul Latheef
‎>>> എന്റെ സുഹൃത്ത് അബ്ദുല്‍ ലത്വീഫ് വന്ന സ്ഥിതിക്ക് അദ്ദേഹത്തിനും കൂടി ഉപയോഗപ്പെടാന്‍ എന്റെ ചോദ്യം ഒന്നൂടെ പേസ്റ്റ്‌ ചെയ്യാം. ഒരു പക്ഷെ മനപ്പൂര്‍വ്വം നടത്തുന്ന കാരണം മറിച്ചില്‍ ആകില്ല ഇത് എന്ന് കരുതാം. <<<

കരണം മറിച്ചില്‍ എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഒഴിഞ്ഞുമാറല്‍ ഉണ്ട്. കാരണം നാം കാര്യങ്ങള്‍ വ്യക്തമാകാനും പരമാവധി യോജിപ്പിന്റെ തലം കണ്ടത്താനുമാണ് സംവാദം നടത്തുന്നത്. മൗദൂദി ഇബാദത്തിന്റെ വിവക്ഷയില്‍ അനുസരണം എന്ന് പറഞ്ഞപ്പോള്‍ അത് കേവലം എല്ലാ അനുസരണത്തെയും പരാമര്‍ശിക്കുന്നതാണ് എന്ന് ധരിക്കാന്‍ വഴിയില്ല. ശൈഖ് പലയിടത്തും പറഞ്ഞ ഒരു മറുപടി എല്ലാവരും കേട്ടിരിക്കും. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അഭൗതിമാര്‍ഗത്തിലൂടെയുള്ള നന്മയെ പ്രതീക്ഷിച്ചുകൊണ്ടും ശിക്ഷയെ ഭയന്നുകൊണ്ടും എന്ന് എല്ലായിടത്തും പറയാറില്ല. അത് അതില്‍ അന്തര്‍ലീനമാണ്. ആരെങ്കിലും കുനുഷ്ട് ചോദ്യമുന്നയിക്കുമ്പോള്‍ മാത്രമേ ആ വിശദീകരണം ആവശ്യമായി വരും. ദൈവത്തോടുള്ള നിരുപാധികമായ അനുസരണമാണെന്നും പ്രവാചകനോടുള്ളത് സ്വാപാധികമായ അനുസരണമാണെന്നും ഖുര്‍ആനില്‍നിന്നു തന്നെ വ്യക്തമാണ്.

അതുകൊണ്ട് എന്റെ ചോദ്യത്തിലേക്ക് വരിക. അവിടെ എന്ത് മാറ്റമാണ് നിലവിലെ ജമാഅത്ത് പ്രവര്‍ത്തകര്‍ ഇബാദത്തിന്റെ അര്‍ഥകല്‍പനയില്‍ വരുത്തേണ്ടത് എന്ന് താങ്കള്‍ക്ക് ധൈര്യത്തോടെ പറയാം. അങ്ങനെ നേതാക്കളുടെ തെറ്റായ ധാരണകളുടെ പിന്നാലെ പോകാതെ ഈ സത്യത്തിലെങ്കിലും നമ്മുക്ക് ഒരുമിച്ച് നീങ്ങാം.
Jamal Cheembayil ജമാഅതെ ഇസ്ലാമിയുടെ സ്ഥാപക നേതാവ്‌ ആണല്ലോ മൌദൂദി സാഹിബ്. അദ്ദേഹം അങ്ങനെ ഒരു വിശദീകരണം കൊടുത്തിട്ടുണ്ടോ എന്ന് തന്നെ ആണ് അറിയേണ്ടത്. ഇവിടെ കണ്ട വിശദീകരണങ്ങള്‍ ഇതിനു മുന്‍പും ധാരാളം വായിച്ചിട്ടുള്ളതാണ്. എനിക്കറിയേണ്ടത് "നിരുപാധിക അനുസരണം., നിരുപാധിക അടിമത്വം " എന്നൊക്കെ മൌദൂദി സാഹിബ് വിശദീകരിച്ച ശേഷവും മുജാഹിദുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ച്ചോ എന്നാണു.

Abdul Latheef അപ്പോള്‍ ഇബാദത്തിന്റെ വിഷയത്തില്‍ മുജാഹിദുകാര്‍ മൗദൂദിയെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂവെന്നാണോ ജമാല്‍ പറഞ്ഞുവരുന്നത്.

അതും നിരുപാധികമായ അനുസരണം എന്ന് പറയാത്തതിനാല്.

Jamal Cheembayil സുഹൃത്തേ ഇതിനൊക്കെ ഞാന്‍ മറുപടി പറയുന്നത് എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയ ശേഷമാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഏറ്റവും മാന്യമായ നിലപാട്‌ ചോദ്യത്തിന് നേര്‍ക്കുനേര്‍ മറുപടി പറയല്‍ ആണ് . എനിക്കറിയാത്ത കാര്യത്തില്‍ ഞാന്‍ പൊതുവേ കാരണം മറിച്ചില്‍ നടത്തി ആരെയുംവെറുപ്പിക്കാറില്ല. ആ ഒരു മര്യാദ നിങ്ങളും പാലിക്കണം.

Abdul Latheef
i) ഇസ്ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ.

ii) ഇസ്ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള യാതൊരനുസരണവും പരിഗണനീയമല്ല. (മൌലാനാ മൌദൂദി)
Abdul Latheef മൗദൂദിതന്നെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനുള്ള അനുസരണമെങ്ങനെ പ്രവാചകനുള്ള അനുസരണമെങ്ങനെ എന്ന്. അടുത്ത ചോദ്യം ഇതില്‍ നിരുപാധികം എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നായിരിക്കും.... ഇതിനെ തീര്‍ച്ചയായും കരണം മറിച്ചില്‍ എന്നല്ലാതെ മറ്റൊരു വാക്ക് എനിക്കറിയില്ല.

ഈ ഗ്രൂപില്‍ ചുമല് മറക്കുന്നതിനെക്കുറിച്ച ഹദീസ് നല്‍കിയത് ഈ ചര്‍ചയില്‍നിന്ന് ഒഴിഞ്ഞ് മാറാനാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അത് അത്രപെട്ടെന്ന് തള്ളിക്കളയാനാകില്ല.

Aneesudheen Ch
മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്.-മൌലാനാ മൌദൂദി...........അപ്പോള്‍ മൗദൂദി പറഞ്ഞതല്ല പ്രശ്നം...ജമാല്‍ സാഹിബിന്റെ വാദം (നിരുപാധിക അനുസരണം എന്ന് ഇബാദത്തിന് അര്‍ത്ഥം നല്‍കാവുന്നതാണ്) മുജാഹിദ് പ്രസ്ഥാനം അംഗീകരിക്കുമോ എന്നുള്‍ലതാണ്.
Jamal Cheembayil ശരി വീണ്ടും ചര്‍ച്ചയിലേക്ക് വരാം. അനീസ്ദീന്‍ സാഹിബ് തന്ന വിശദീകരണം പൂര്‍ണ്ണമായും തൃപ്തമല്ല. ,എങ്കിലും ഈ ഉദ്ദരണി ഏതു ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് എന്നറിയാന്‍ താല്പര്യമുണ്ട്.

Abdul Latheef
‎>>> Jamal Cheembayil ശരി വീണ്ടും ചര്‍ച്ചയിലേക്ക് വരാം. അനീസ്ദീന്‍ സാഹിബ് തന്ന വിശദീകരണം പൂര്‍ണ്ണമായും തൃപ്തമല്ല. ,എങ്കിലും ഈ ഉദ്ദരണി ഏതു ഗ്രന്ഥത്തില്‍ നിന്നുള്ളതാണ് എന്നറിയാന്‍ താല്പര്യമുണ്ട്. <<

മൗദൂദിയുടെ ഏത് ഗ്രന്ഥത്തിലാണ് എന്നതാണ് ജമാലിന് ഇനി അറിയാനുള്ളത്. ഏതായാലും മൗദൂദി പറഞ്ഞതില്‍ അദ്ദേഹത്തിന് എതിര്‍പ്പില്ലെന്നും ഇതിന്റെ പേരില്‍ മൗദൂദിയെ വിമര്‍ശിക്കുന്നത് കനത്ത് അനീതിയാണെന്നും അദ്ദേഹം അംഗീകരിക്കുന്നുണ്ട് എന്ന് തോന്നുന്നു.
മൗലാനാ മൗദൂദിയുടെ വിശ്വപ്രസിദ്ധമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ അതീഉല്ലാഹ വഅതീഉര്‍റസൂല എന്ന് തുടങ്ങുന്ന 4 :59 ലെ 89ാം വ്യാഖ്യാനക്കുറിപ്പില്‍നിന്നും ഇവിടെക്ക് അവശ്യമുള്ള ഭാഗമാണ് നല്‍കിയത്.

O.T.
സഹോദരന്‍ ജമാല്‍... മുജാഹിദിന്റെ ജമാഅത്ത് വിമര്‍ശനം എന്നതിന് ഇത്രയേ കാര്യമുള്ളൂ. ജമാഅത്തിന്റെതെന്ന് മുജാഹിദ് പണ്ഡിതന്‍മാരും അണികളും മനസ്സിലാക്കിയ/തെറ്റിദ്ധരിച്ച വാദങ്ങള്‍ക്കാണ് അവര്‍ മറുപടി പറയുന്നതായി വരുത്തിതീര്‍ക്കുന്നത്. സംശയമുണ്ടെങ്കില്‍ ഇവിടെ അത്തരം ആരോപണങ്ങള്‍ ഓരോന്നായി ചര്‍ചക്കെടുക്കുക. ഇതിലെല്ലാം മുജാഹിദുകള്‍ മൊത്തം ഇസ്ലാമിക സമൂഹത്തിനും പ്രമാണത്തിനും എതിരായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി തരാം.

(തുടരും)

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 3)

ഒട്ടേറെ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ച് മുജാഹിദ് പണ്ഡിതനാണ് മര്‍ഹും കെ. ഉമര്‍ മൗലവി. ജമാഅത്തിനെതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ആദ്യം അദ്ദേഹം വിമര്‍ശിക്കാന്‍ പാകത്തിന് ഒരു ആരോപണം പടച്ചുണ്ടാകും. അതിലൊന്നാണ് ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് അനുസരണം എന്ന് മാത്രം അര്‍ഥം പറയുന്നു. എന്നിട്ട് കുറേ ചോദ്യങ്ങള്‍ ഉന്നയിക്കും. അപ്പോള്‍ മാതാവിനെ അനുസരിച്ചവര്‍ മുഷ്രരിക്ക്, പ്രവാചകനെ അനുസരിച്ചവര്‍ മുഷ്രിക്ക്. എന്നിട്ട് എന്തിനാണ് ജമാഅത്ത് ഈ വാദം ഉന്നയിച്ചത് എന്നുകൂടി പറയും. അനിസ്ലമിക ഭരണകൂടത്തെ അനുസരിച്ചാല്‍ മുഷ്രിക്കാകും എന്ന് പറയാനാണ് എന്നുകൂടി. ഇതോടെ അണികള്‍ക്ക് പൂര്‍ണ സമ്മതമായി. അവര്‍ തലയാട്ടി പിരിഞ്ഞുപോകും. ഈ നിലവാരത്തില്‍നിന്ന് പുറത്ത് കടക്കാന്‍ ഇപ്പോഴും രണ്ട് മുജാഹിദ് സംഘടനകളും അണികളെ സമ്മതിക്കുന്നില്ല എന്ന് ഈ ആഴ്ച കേട്ട അല്‍പം ചിന്താശേഷിയുണ്ടെന്ന് കരുതിയ മടവൂര്‍ മുജാഹിദ് പ്രാസംഗികന്‍ എന്നെ ബോധ്യപ്പെടുത്തി.

Abdul Latheef
ഉമര്‍ മൗലവിയെ ഏറ്റവും വലിയ പരിഷ്‌കര്‍ത്താവായി ചിത്രീകരിക്കാന്‍ ഒരു ശ്രമവും ആ പ്രാസംഗികന്‍ നടത്തി. ജമാഅത്തെ ഇസ്ലാമിക്കെതിരില്‍ യുക്തിഭദ്രമായും പ്രമാണികമായും നേരിട്ട ഒരു പണ്ഡിതന്‍ കേരളക്കരയില്‍ ഉമര്‍മൗലവിയെ പോലെയില്ല. എന്നാണ് പറഞ്ഞുകളഞ്ഞത്.


ബാദത്തിന് അനുസരണം എന്ന അര്‍ഥമേ നല്‍കാന്‍ പാടില്ല എന്ന് കേരള മുജാഹിദുകളെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം തന്റെ ആയുസ് ചെലവഴിച്ചു എന്ന് പറഞ്ഞാല്‍ അത് തെറ്റാകുകയില്ല. അക്കാലത്ത് സല്‍സബിലിന്റെ സ്ഥിരം വായനക്കാരനും ആ സല്‍സബീല്‍ ഇപ്പോഴും കൈവശം ഉള്ള ആളെന്ന നിലയില്‍ സംശയലേശമന്യേ ഈ കാര്യം പറയാന്‍ സാധിക്കും.

ജമാഅത്തിന്റെ വാദം അന്നും ഇന്നും ഇബാദത്തിന് അനുസരണം എന്ന അര്‍ഥം മാത്രമേ ഉള്ളൂ എന്നതായിരുന്നില്ല. മറിച്ച് ഇബാദത്തിന്റെ അന്തസത്ത അനുസരണമാണ് എന്നതായിരുന്നു. അതിനാല്‍ അനുസരണവും ആരാധനയും അടിമത്തവും കൂടി ചേര്‍ന്നതാണ് അല്ലാഹുവിനുള്ള ഇബാദത്ത് എന്നതായിരുന്നു. ബിംബങ്ങളെ സംബന്ധിച്ച് ഇവയില്‍ ആരാധന എന്ന വശം മാത്രമേ വരികയുള്ളൂ. അത് അല്ലാഹു അല്ലാത്ത പ്രതിഷ്ഠകള്‍ക്ക് അര്‍പിച്ചാല്‍ തന്നെ അവയ്കുള്ള ഇബാദത്തായി എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എന്നാല്‍ ഈ പൂജയിലും ആരാധനയിലും ഇബാദത്തിനെ തളച്ചിടുക എന്നത് തങ്ങളുടെ ദൗത്യമാണോ എന്ന് തോന്നിപ്പിക്കുമാറ്. ആരാധന എന്ന പദത്തോട് അനുരാഗാത്മകമായ ഒരു പ്രതിപത്തിയാണ് മുജാഹിദുകള്‍ ഇപ്പോഴും ഈ വിഷയത്തില്‍ കാണിക്കുന്നത്.

പുതിയ ആളുകള്‍ക്ക് ഈ യുക്തി മനസ്സിലാക്കാന്‍ അദ്ദേഹം സ്ഥിരമായി ഉപയോഗിച്ച ചില സമവാക്യം ഇവിടെ നല്‍കാം.

Abdul Latheef

عابد الله = مؤمن
عابد الرسول = مشرك

مطيع الرسول = مؤمن
مطيع الله = مؤمن

ഇപ്പോള്‍ മനസ്സിലായില്ലേ ഇബാദത്തും ഇതാഅത്തും രണ്ടാണെന്ന് എന്നതാണ് അടുത്ത ചോദ്യം.

ഇങ്ങനെ ചോദിച്ച് ചോദിച്ച് അണികളെ ബോധവല്‍കരിച്ചതിന് ശേഷം അവര്‍ ഇന്നെവിടെയെത്തി എന്ന് ചോദിച്ചാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചവര്‍ക്ക് തന്നെ ഇബാദത്തിന് എവിടെയെങ്കിലും അനുസരണം എന്നര്‍ഥം പറയാമോ എന്നത് ജമാഅത്തിനും മുജാഹിദിനുമിടയില്‍ ഒരു ചര്‍ചയേ ആയിരുന്നില്ല എന്ന് അടുത്ത വാചകത്തില്‍ തന്നെ കള്ളം പറയേണ്ട അവസ്ഥ വന്നുചേര്‍ന്നു

Abdul Latheef ഇനി നമ്മുക്ക് സഹോദരന്‍ ജമാലിനോട് കുറച്ചു ചോദ്യം അങ്ങോട്ട് ചോദിച്ച് അദ്ദേഹത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തുടര്‍ ചര്‍ചയാകാം. സംവാദമാകുമ്പോള്‍ ഒരുവിഭാഗത്തിന്റെ നിലപാട് മാത്രം വിശദമാക്കിയിട്ട് കാര്യമില്ലല്ലോ.

Abdul Latheef

മുജാഹിദ് സുഹൃത്തുക്കളോട്..


1. ഇബാദത്ത് എന്ന ഇസ്ലാമിലെ സാങ്കേതിക പദവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ അര്ഥകല്പന എന്താണ് എന്നാണ് താങ്കള്‍ മനസ്സിലാക്കിയിട്ടുള്ളത്?.


2.പ്രമാണികരായ പണ്ഡിതന്‍മാര്‍ നല്‍കിവരുന്ന നിര്‍വചനത്തില്‍നിന്നും അത് വ്യത്യസ്തമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ.

3. അത് മുജാഹിദ് വാദത്തില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?.

4. വ്യത്യസ്തമാണെങ്കില്‍ പൂര്‍വികരായ പണ്ഡിതരില്‍ ആരാണ് അതിനെ അനുകൂലിക്കുന്നവരായി ഉള്ളത്?.

5. ഇപ്പോള്‍ താങ്കള്‍ നല്‍കിയ വിശദീകരണം തന്നെയായിരുന്നു മുജാഹിദ് പണ്ഡിതന്‍മാര്‍ എല്ലാവരും നേരത്തെ തന്നെ പറഞ്ഞിരുന്നത് എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?.

6. മുജാഹിദ് പണ്ഡിതന്‍മാരില്‍ ഒരു വിഭാഗം ജമാഅത്ത് നല്‍കിയ അര്‍ഥ കല്‍പനയെ സ്വയം പങ്കുവെക്കുകയും ഒരു വിഭാഗം അതിനെ അംഗീകരിക്കാതെ വിമര്‍ശിക്കുകയും ചെയ്തിരുന്നുവെന്ന ജമാഅത്ത് വാദം താങ്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ?.

7. ഈ വിഷയത്തില്‍ ജമാഅത്തിന്റെ വാദം ഒരു നിലക്കും അംഗീകരിക്കാവുന്നതല്ലെന്ന് താങ്കള്‍ക്ക് ഇപ്പോഴും അഭിപ്രായമുണ്ടോ

ഈ ചോദ്യത്തിന് ഉത്തരമില്ലാത്ത/ഉത്തരം പറയാത്ത ഏത് മുജാഹിദുകാരനോട് സംവദിച്ചാലും അത് സമയ നഷ്ടം മാത്രമേ ഉണ്ടാക്കൂ.

Aneesudheen Ch അല്‍‌ഹംദു ലില്ലാഹ്....സം‌വാദം വളരെ ആശാവഹമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്...ഇവിടെ നടക്കുന്ന സം‌വാദങ്ങളില്‍ ആത്മാര്‍ഥതയുള്ളവര്‍ ഇതില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് അഭ്യര്‍ത്തിക്കുന്നു....

(തുടരും)

 
Design by CKLatheef | Bloggerized by CKLatheef | CK