'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 21, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 6)

‎>>> Jamal Cheembayil said to Riyas Abdulsalam : 'വിശദീകരണം ഒക്കെ മുകളില്‍ കൊടുത്തിട്ടുണ്ട്. അത് വായിച്ചു ഇനി താങ്കള്‍ക്ക് പുതുതായി വല്ലതും ഉണ്ടെങ്കില്‍ കൊണ്ട് വരിക. <<<

റിയാസ്, ഇവര്‍ക്ക് ഈ കാര്യത്തിലെന്നല്ല. ഇസ്ലാമിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഉറച്ചതോ വ്യക്തമായതോ ആയ നിലപാടോ വീക്ഷണമോ ഇല്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ ഇക്കാര്യത്തിലൊക്കെ വിമര്‍ശിക്കുന്നതിലൂടെ എന്തൊക്കെയാണ് ഇവരുടെത് എന്ന് സംശയിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. അവര്‍ക്ക് ആകെ അറിയുന്നത് ചില അന്തവിശ്വാസാനാചരങ്ങള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ല എന്ന് മാത്രമാണ്. പിന്നെ ജമാഅത്തെ ഇസ്ലാമി എന്ന സംഘടന പ്രവര്‍ത്തിക്കുന്നതും കാണുന്നു. അതിനെക്കുറിച്ച് തങ്ങളുടെ നേതാക്കള്‍ പടച്ചുവിടുന്ന കള്ളം സത്യമാണ് എന്ന് ധരിച്ച് ചില ഉദ്ധരണികളുമായി ഇറങ്ങിത്തിരിക്കുന്നു. അങ്ങനെ ഒരോ വിഷയവും വെളിപ്പെടുമ്പോള്‍ വാക്കുകള്‍ക്കൊണ്ട് തങ്ങളുടെ നിലപാടാണ് വ്യക്തം എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ അവരോടുള്ള ഏത് ചോദ്യവും വനരോദനമായി കലാശിക്കുന്നു.

Aneesudheen Ch
ജമാല് സാഹിബ് നിരത്തുന്നവാദങ്ങള് വളരെ വിചിത്രമായി തോന്നുന്നു.ഇവിടെ താന്കള്തന്നെ സൂചിപ്പിച്ചപോലെ വിഷയം വഴിത്തിരിവിലെത്തിയപ്പോള് താന്കളുടെ ചോദ്യം മൌദൂദിസാഹിബ് മരിക്കുന്നതിന് മുംപ് എവിടേയെന്കിലും അപ്രകാരം വിശദീകരിച്ചിട്ടുണ്ടോ എന്നാണ്..അത് ചൂണ്ടിക്കാണിച്ചപ്പോള് താന്കള് ചോദിച്ചു..അതെവിടെനിന്നുള്ള ഉദ്ധരണിയാണ്..അത് വിശദീകരിച്ചപ്പോള് പറയുന്നു..അത് ഫാതിഹയില് വിശദീകരിച്ചതല്ലല്ലോ..എന്താണിതിന്‍റെയൊക്കെ അര്ഥം.ആരാണ് ഇവിടെ മലക്കം മറിയുന്നത്.....?ഇനി നിഷ്പക്ഷവായനക്കാര് തീരുമാനിക്കട്ടെ.

Jamal Cheembayil

‎"Aneesudheen Ch ജമാല്‍ സാഹിബ്....ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്..." അനീസുദീന്‍ സാഹിബേ താന്കള്‍ തന്നെ പറഞ്ഞതാണല്ലോ ഞാന്‍ മുകളില്‍ പേസ്റ്റ്‌ ചെയ്തത്? അതില്‍ താന്കള്‍ പറയുന്നത് "ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട് " എന്നുമാണ്. എന്നാല്‍ ജമാഅതിന്റെ സ്ഥാപക നേതാവാണ് മൌദൂദി സാഹിബ്. ജമാഅതിന്റെ കേരളത്തിലെ പ്രാരംഭകാലം മുതല്‍ അനുസരണം , അടിമത്വം തുടങ്ങിയപ്രയോഗങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളും ആരംഭിച്ചിട്ടുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മൌദൂദി സാഹിബ് ഒരു തിരുത്ത് എന്ന നിലക്കെന്കിലും ഇബാദത്തിന്റെ അര്‍ത്ഥത്തിലെ " അനുസരണം" എല്ലാ അനുസരണവും അല്ല ., മറിച്ചു നിരുപാധികമായ അനുസരണമാണ് ഇവിടെ ഉദ്ദേശം എന്ന് കൊടുക്കണമായിരുന്നുവല്ലോ?. അത് ചെയ്തിട്ടില്ല എന്നാണല്ലോ നിങ്ങള്‍ പറയുന്നത്? എന്നാല്‍ മൌദൂദി പറയാത്തത് ഞങ്ങള്‍ പറയുന്നു എന്നാ നിലക്ക് നിങ്ങള്‍ കൊടുത്ത വിശദീകരണമാണ് അനീസ്ദീന്‍ സാഹിബിന്റെ ഉദ്ദരണി. അബ്ദുല്‍ ലത്വീഫ് ചുളുവില്‍ ഖുത്ബാതിനെ വെള്ളയടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖുത്ബാതില്‍ എവിടെയും അങ്ങനെ വിശദീകരണം കൊടുത്തിട്ടില്ല. എന്റെ ചോദ്യം 'ഏതെന്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ' എന്നാണു താനും. (cont...)

Jamal Cheembayil

ഇനി പണ്ഡിതന്മാര്‍ പറഞ്ഞത് നോക്കുക.---->ഇബാദത്തിന് ഭാഷാ പരമായും,മതപരവുമായുള്ള അതിന്റെ അര്‍ത്ഥങ്ങളെ പറ്റി ഇമാം ഇബ്നു കസീര്‍ [റ] അദ്ദേഹത്തിന്‍റെ പ്രസിദ്ധ തഫ്സീര്‍ ഗ്രന്ഥത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു." ഭാഷയില്‍ ഇബാദത് എന്നാല്‍ , നിന്ദ്യതയില്‍ അഥവാ താഴ്മയില്‍ നിന്നുണ്ടാകുന്നതാണ്. " മുഅബ്ബദായ "വഴി എന്നും ,"മുഅബ്ബദായ" ഒട്ടകം എന്നും പറയപ്പെടാറുണ്ട്.അതായത് അധികമായി ഉപയോഗിച്ചു ഒതുക്കവും പാകതയും വരുത്തപ്പെട്ടത്‌ എന്നര്‍ത്ഥം. ശറ ഇലാകട്ടെ സ്നേഹത്തിന്റെയും ,ഭക്തിയുടെയും ഭയത്തിന്റെയും പൂര്‍ണ്ണതയെ ഒരുമിച്ചു കൂട്ടുന്ന (ഒത്തിണക്കുന്ന) കാര്യത്തിനു പറയപ്പെടുന്ന വാക്കാണത്. താഴ്മയില്‍ നിന്നും വിനയത്തില്‍ നിന്നും മാത്രമല്ല സ്നേഹത്തില്‍ നിന്നും ഭയപ്പാടില്‍ നിന്നും കൂടിയാണു ഇബാദത്ത് രൂപം കൊള്ളൂന്നതെന്നത്രേ ഇബ്നു കസീര്‍ [റ]ചൂണ്ടിക്കാട്ടുന്നത്. അപ്പോഴെ താഴ്മയും ഭക്തി ബഹുമാനവും അങ്ങേ അറ്റത്താകുകയുള്ളൂ എന്നാണതിന്റെ സൂചന. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവര്‍ അവരുടെ ആരാധ്യ വസ്തുക്കളെ അത്യധികം സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതില്‍ നിന്നാണ് അവയോടുള്ള താഴ്മയും ഭക്തിയും ഉടലെടുക്കുന്നതും. സാധാരണമായ കാര്യ കാരണ ബന്ധങ്ങള്‍ക്കതീതമായി ഏതെന്കിലും അദൃശ്യ ശക്തി ഒരു വസ്തുവില്‍ ഉണ്ടെന്നു വിശ്വസിക്കുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭക്തിയും അത്യധികമായിത്തീരുന്നത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെയും പ്രകടനമാണ് ഇബാദതാകുന്ന ആരാധന സയ്യിദു റശീദ് രിദ മുതലായവര്‍ ചൂണ്ടിക്കാട്ടിയ പോലെ സ്നേഹം കൊണ്ടോ പ്രേമം കൊണ്ടോ ഒരാള്‍ മറ്റൊരാള്‍ക്ക്‌ ചെയ്യുന്ന താഴ്മയും., അധികാര ശക്തിയോ അക്രമമോ ഭയന്നോ വല്ല കാര്യലാഭാമോ പ്രതീക്ഷിച്ചോ ഒരാള്‍ മറ്റൊരാള്‍ക്ക് ചെയ്യുന്ന താഴ്മയും --അതെത്ര വമ്പിച്ചതായാലും - അതിനൊന്നും ഇബാദത് എന്ന് പറയപ്പെടാറില്ല. കാരണം., അവയൊന്നും അദൃശ്യമായ ഒരു കഴിവിലുള്ള വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തതല്ല." അമാനി മൌലവിയുടെ ഫാത്തിഹയുടെ തഫ്സീരില്‍ നിന്ന്. ഇതില്‍ അദ്ദേഹം മുന്‍കാല പണ്ഡിതന്മാരുടെ അഭിപ്രായം, അവര്‍ രേഖപ്പെടുത്തിയതാണ് പറയുന്നത് ഒരാള്‍ അയാളുടെ നിസ്സഹായാവസ്തയിലോ , സ്വാര്‍ഥത യാലോ കാണിക്കുന്ന താഴ്മയോ, അനുസരണമോ ഇബാദത്തിന്റെ പരിധിയില്‍ വരില്ല ഇതില്‍ നിന്ന് കാര്യം വ്യക്തമാണ്. മുന്‍കാല പണ്ഡിതന്മാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. മൌദൂദിയാകട്ടെ അങ്ങനെ പറഞ്ഞിട്ടില്ല.

Abdul Latheef

കേരളത്തിലെ ഠ വട്ടത്തിലെ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഈ കുതര്‍ക്കത്തില്‍ താല്‍പര്യമുള്ളത്. കേരളത്തിന് പുറത്ത് ഈ വിഷയത്തില്‍ ആരും ജമാഅത്തുമായി തര്‍ക്കത്തിലല്ല. അവര്‍ക്ക് കാര്യം മനസ്സിലാകും. ഇവര്‍ക്ക് വേണ്ടി മൗദൂദിക്ക് കത്തെഴുതി വിഢിയാകാന്‍മാത്രം ജമാഅത്തുകാര്‍ ബുദ്ധിശൂന്യരാണെന്ന് കരുതിയോ Jamal

[അതൊക്കെ അന്നത്തെ ഉമര്‍മൗലവിയുടെ ഓരോ നമ്പറുകള്‍... ജമാഅത്തിന് ഇബാദത്തിന് അര്‍ഥം പറയുന്നതില്‍ പിഴച്ചുഎന്ന് പറഞ്ഞ് സൗദി പണ്ഡിതന്‍മാര്‍ക്ക് കത്തെഴുതലും (അവര്ക്ക് തന്നെയും മാത്രമല്ല ഇമാം റാസിക്കും) ഇതൊക്കെയായിരിക്കാം ജമാലിന്റെ മനസ്സിലൂടെ കടന്ന് പോകുന്നത്.]

Abdul Latheef

‎>>> ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്..." അനീസുദീന്‍ സാഹിബേ താന്കള്‍ തന്നെ പറഞ്ഞതാണല്ലോ ഞാന്‍ മുകളില്‍ പേസ്റ്റ്‌ ചെയ്തത്? അതില്‍ താന്കള്‍ പറയുന്നത് "ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട് " എന്നുമാണ്. <<<

ജമാല്‍ മുജാഹിദില്‍ പുതുതായി വന്നതാണ് എന്ന് അദ്ദേഹം തന്നെ എവിടെയോ പറഞ്ഞത് ഓര്‍ക്കുന്നു. വലിയ പ്രതീക്ഷയും ബഹുമാനവും സല്‍ചിന്തയുടെയുമൊക്കെ ആ നിലക്ക് മുജാഹിദ് പ്രസ്ഥാനത്തോടുണ്ടാകും. അദ്ദേഹം ചിന്തിക്കുന്നത്. ഇബാദത്തിന്റെ രൂപത്തില്‍ വരുന്ന അനുസരണത്തില്‍ നിരുപാധികം എന്ന് കൂട്ടിചേര്‍ത്തതിന് ശേഷം മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെ വിമര്‍ശിച്ചിട്ടില്ല എന്നാണ് അഥവാ മൗദൂദിയെ വിമര്‍ശിക്കുന്നത് അദ്ദേഹം അങ്ങനെ പറയാത്തത് കൊണ്ടായിരിക്കാനെ തരമുള്ളൂ എന്ന് മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം സ്വപ്‌നം കാണുകയാണ്. എന്നാല്‍ സത്യവും നീതിയും നോക്കാതെ ബദ്ധവൈരികളെ പോലെയാണ് മൗദൂദിയെയും ജമാഅത്തിനെയും മുജാഹിദുകള്‍ കാണുന്നത് എന്ന ലളിത സത്യം ജമാലിന് ഇനിയും ബോധ്യപ്പെട്ടിട്ടുവേണം.

Jamal Cheembayil

‎"ഇവര്‍ക്ക് വേണ്ടി മൗദൂദിക്ക് കത്തെഴുതി വിഢിയാകാന്‍മാത്രം ജമാഅത്തുകാര്‍ ബുദ്ധിശൂന്യരാണെന്ന് കരുതിയോ Jamal" == തീര്‍ച്ചയായും സുഹൃത്തെ. ഞാന്‍ അത് തന്നെ കരുതുന്നു. കാരണം പേരിനോടൊപ്പം ' ഇസ്ലാം' എന്ന് ചേര്‍ത്തെഴുതുന്ന ഒരു സംഘടനയുടെ സ്ഥാപകന്‍ ഈയൊരു ചെറിയ സംശയം തീര്‍ത്ത്‌ കൊടുക്കാന്‍ മിനക്കെട്ടില്ല എന്ന് പറയുമ്പോള്‍ അദ്ദേഹം ആ ഒരു ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു എന്നല്ലേ അര്‍ഥം? അങ്ങനെ വന്നാല്‍ ആ ഒരു വിഭാഗത്തിന് സത്യം എത്തിച്ചു കൊടുക്കാന്‍ അദ്ദേഹം തയ്യാര്‍ അല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പ്രബോധനം എത്തിക്കല്‍ പ്രബോധകന്റെ ബാധ്യതയും , സത്യം മനസ്സിലാക്കലും അല്ലാതിരിക്കലും പ്രബോധിത വര്‍ഗ്ഗത്തിന്റെ താല്പര്യവുമാണ്. അപ്പോള്‍ ഒരു വിഭാഗത്തെ ഒഴിവാക്കിയ അദ്ദേഹം കുറ്റക്കാരനല്ലെ?

(തുടരും)

2 അഭിപ്രായ(ങ്ങള്‍):

Muneer പറഞ്ഞു...

മൌദൂദി "നിരുപാധികം" എന്ന വാക്ക് ഉപയോഗിക്കത്തതാണല്ലോ അദ്ദേഹത്തിന്റെ പരാതി. എന്നാല്‍ ഈ ഖുര്‍ആന്‍ പരിഭാഷ നോക്കൂ:

അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടിട്ടില്ലാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നാന്‍ പാടില്ലാത്തതാകുന്നു. അതു കുറ്റകരമാകുന്നു. ചെകുത്താന്മാര്‍ തങ്ങളുടെ സഖാക്കളുടെ മനസ്സുകളില്‍ സംശയങ്ങളും വിമര്‍ശനങ്ങളും എറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍. എന്നാല്‍ നിങ്ങള്‍ അവരെ അനുസരിച്ചാല്‍ , നിശ്ചയം നിങ്ങള്‍ ശിര്‍ക്കു ചെയ്യുന്നവരാകുന്നു. (അന്‍ആം :121 )

ഇവിടെ ഖുര്‍ആനും നിരുപാധികം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലല്ലോ? അല്‍പമെങ്കിലും ചിന്തിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാവുന്നത് കൊണ്ടാണ് ആരും "നിരുപാധികം" എന്ന വാക്ക് ഉപയോഗിക്കാത്തത്. അല്ലാഹു അല്ലാത്തവരോട് സഹായം അഭ്യര്‍ത്ഥിക്കരുത് എന്ന് പറയുമ്പോള്‍ അതുകൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് ഏറ്റവും മനോഹരമായി വിശദീകരിക്കാറുള്ള ഇസ്ലാഹീ പ്രസ്ഥാനങ്ങള്‍ക്ക്‌ അല്ലാഹു അല്ലാത്തവരെ അനുസരിക്കരുത്‌ എന്ന് പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല എന്ന് പറയുമ്പോള്‍ ശരിക്കും അത്ഭുതം തോന്നുന്നു.

CKLatheef പറഞ്ഞു...

@Muneer
തികഞ്ഞ അവ്യക്തതയാണ് മുജാഹിദ് വാദത്തിലെ പ്രത്യേകത. എന്നാല്‍ ആരോപണത്തിന് ഒരു കുറവുമില്ല. ഇബാദത്തിന് മൌദൂദി അനുസരണം എന്നര്‍ഥം മാത്രമേ പറഞ്ഞിട്ടുള്ളുവവെന്ന് കേള്വിക്കാരന് തോന്നുമാറ് ഇപ്പോഴും നിരന്തരം ആരോപണം ഉന്നയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK