'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, സെപ്റ്റംബർ 12, 2012

ജിന്ന് മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കുമോ?

പല സുഹൃത്തുക്കളും ഫെയ്സ് ബുക്കിലെ പേഴ്സണല്‍ മെസേജിലൂടെയും അല്ലാതെയും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നാണ് ഇത് സംബന്ധമായ ഗവേഷണത്തിലും പഠനത്തിലും ഏര്‍പ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍ അവര്‍ നല്‍കുന്ന തെളിവുകള്‍ പര്യാപ്തമല്ല എന്നാണ് വീണ്ടും ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതില്‍നിന്ന് മനസ്സിലാകുന്നത്.  ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന് ഖണ്ഡിതമായ ഒരു തെളിവ് എനിക്കും ലഭിച്ചിട്ടില്ല. മാത്രമല്ല അപ്രകാരം പ്രവേശിക്കുന്നതായി നിത്യജീവതിത്തില്‍ കാണുന്നുമില്ല. അതിനാല്‍ ജിന്നിന് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത് വരെ നല്‍കപ്പെടാത്ത ഖണ്ഡിതമായ വല്ല തെളിവുകളും ആരെങ്കിലും കൊണ്ട് വരുന്നതുവരെ ഞാന്‍ ആ വിശ്വാസത്തില്‍ തന്നെയായിരിക്കും.

എന്തുകൊണ്ട് വിശ്വസിക്കുന്നില്ല ?.


ജിന്ന് എന്ന സൃഷ്ടി മനുഷ്യന് അദൃശ്യമാണ്. ജിന്ന് എന്ന പേര്‍ ലഭിച്ചത് തന്നെ മനുഷ്യരില്‍നിന്ന് മറഞ്ഞിരിക്കുന്നത് കൊണ്ടാണ് എന്ന് ആദ്യത്തെ പോസ്റ്റില്‍ തന്നെ നാം മനസ്സിലാക്കിയതാണ്. ഇത്രയും സര്‍വസമ്മതമാണ്. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ എന്ന വിഷയം പൂര്‍വികരായ പണ്ഡിതന്‍മാര്‍ ചര്‍ച ചെയ്തിട്ടുണ്ട്. അവരില്‍ ഏതാനും പേരുടെ ഫത് വകള്‍ പ്രസിദ്ധവുമാണ്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയുടെയും ഇമാം അഹ്മദ് ബ്നു ഹംബലിന്റെയുമൊക്കെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ജിന്ന് മനുഷ്യശരീരിത്തില്‍ പ്രവേശിക്കുമെന്നും ജിന്നുകള്‍ അവര്‍ക്കിഷ്ടപ്പെട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നും ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അവര്‍ അതിന് അവലംബിച്ച ഖുര്‍ആന്‍ ഹദീസ് സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ആ ഫത് വകള്‍ അതേ പോലെ നമുക്ക് ഉള്‍കൊള്ളാന്‍ പ്രയാസമാകും.
وقال شيخ الإسلام ابن تيمية: دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة وهو أمر مشهود محسوس لمن تدبره، يدخل في المصروع ويتكلم بكلام لا يعرفه.

وذكر عن عبد الله بن أحمد بن حنبل أنه قال: قلت لأبي: إن أقواماً يزعمون أن الجني لا يدخل في بدن الإنس، فقال: يا بني يكذبون هو ذا يتكلم على لسانه.
ഇബ്നുത്തൈമിയയെ തിരുത്തുകയാണ് വിമര്‍ശിക്കുകയാണ് എന്നൊന്നും ഇതിന് അര്‍ഥം നല്‍ലകരുത്. അദ്ദേഹം സത്യത്തിനും അസത്യത്തിനും മാനദണ്ഡമല്ല. അദ്ദേഹത്തിന്റെ ഏതെങ്കിലും അഭിപ്രായം നമുക്ക് ശരിയല്ലെന്ന് തോന്നുന്നെങ്കില്‍ അത് ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനും നമുക്ക് അവകാശമുണ്ട്. അല്ലാഹുവും റസൂലും ഒഴികെ ആരും പരമാമായി പിന്തുടരപ്പെടേണ്ടതല്ല. ആര്‍ക്കെങ്കിലും ഈ പണ്ഡിതമാരുടെ അഭിപ്രായമാണ് ഈ വിഷയത്തില്‍ സ്വീകരിക്കാന്‍ അര്‍ഹമായി തോന്നുന്നതെങ്കില്‍ അവര്‍ക്ക് അതിനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ ഈ വിഷയത്തില്‍ അത്തരം അഭിപ്രായം പറഞ്ഞവരോട് വിയോജിക്കാനുള്ള അവകാശവും ഉണ്ട്. അവരുടെ വാദങ്ങള്‍ വായിച്ചപ്പോള്‍ അവരെ അലട്ടിയ ഒരു പ്രശ്നം അവരുടെ വിവരണത്തില്‍ തന്നെയുണ്ട്. അത് ചില വ്യക്തികള്‍ ചില സന്ദര്‍ഭത്തില്‍ കാണിക്കുന്ന മാനസികമായ വൈകല്യങ്ങളാണ്. മനുഷ്യര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ ആരോടെന്നില്ലാതെ സംസാരിക്കുകയും ചില പ്രത്യേക ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു. ഇന്ന് അത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മനശാസ്ത്ര വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. മരുന്നും കൌണ്‍സിലിംഗും ഉപയോഗിച്ച് അത്തരം അസുഖങ്ങളെ വളരെ എളുപ്പത്തില്‍ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പണ്ട് കാലത്ത് അഥവാ ഈ പണ്ഡിതര്‍ ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്രയും ആധുനിക ശാസ്ത്രം വികസിച്ചിട്ടില്ലായിരുന്നു. അതിനാല്‍ നമ്മുടെ മുസ്ലിം പൊതുജനം അടുത്ത കാലം വരെ ഇതൊക്കെ ജിന്നുകൂടിയതായി സങ്കല്‍പ്പിക്കുകയും അതിന് അടിചിക്തിസ നല്‍കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ജിന്ന് കൂടും എന്ന് ഒരു സമൂഹം വിശ്വസിച്ചാല്‍ ഈ രോഗം വല്ലാതെകൂടും. അതിന് പരിഹാരം പലപ്പോഴും അവരുടെ വിശ്വാസത്തിനനുസരിച്ച ചികിത്സയും ആവശ്യമായി വരും. അത് വിവിധ മതക്കാരില്‍ വേറെവേറെയായിരിക്കും എന്ന് മാത്രം. ഹോമവും, യാഗവും, മന്തിച്ചൂതലും, നൂല് കെട്ടലും, മന്ത്രിച്ചൂതിയ വെള്ളംകുടിക്കലുമൊക്കെ ഇതിന് പരിഹാരമാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

കാലം ഒരുപാട് മാറി, മനുഷ്യമനസ്സിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് പഠനം നടന്നു. ഇനിയും ഇത്തരം ദുര്‍ബലമായ വാദങ്ങളെ പൊളിച്ചെഴുതാനുള്ള തന്റേടം ഇസ്ലാമിക ലോകത്തെ പണ്ഡിതന്‍മാര്‍ കാണിക്കേണ്ടതുണ്ട്. 1400 വര്‍ഷം മുമ്പ് മുതല്‍ ഏതൊരു മനുഷ്യനും മനസ്സിലാകുന്ന വിധം അല്ലാഹുവിന്റെ പ്രവാചകന്‍ നല്‍കിയ ചില പരാമര്‍ശങ്ങള്‍ക്ക് ആധുനിക പഠനങ്ങളുമായി ബന്ധപ്പെടുത്തി മനുഷ്യയുക്തി തൃപ്തിപ്പെടുന്ന ഒരു വിശദീകരണം നല്‍കപ്പെടേണ്ടതുണ്ട്.

ഉദാഹരണത്തിന്. മനുഷ്യമനസ്സില്‍ മനുഷ്യശരീരത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തലം ഉണ്ട് എന്ന് ഇന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. ഫ്രോയിഡിന്റെ ഇദ്ദ് , ഈഗോ, സൂപ്പര്‍ ഈഗോ (Id, Ego, Super Ego) എന്ന പരാമര്‍ശങ്ങളും അവയുടെ വ്യഖ്യാനവും ശ്രദ്ധിക്കുന്നവര്‍ക്ക് അത് മനസ്സിലാകും. ഇസ്ലാം നേരത്തെ പറഞ്ഞുവെച്ച മനസിന്റെ തലങ്ങളുമായി ഇവയെ ചേര്‍ത്ത് വെച്ചാല്‍ അതുമായി ഇത് ഏറെക്കുറെ നല്ല രൂപത്തില്‍  യോജിച്ചുപോകും. എല്ലാറ്റിനും പുറമെ നാം ഇത് നിത്യജീവത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. (According to this model of the psyche, the id is the set of uncoordinated instinctual trends; the ego is the organized, realistic part; and the super-ego plays the critical and moralizing role.) മനുഷ്യമനസ്സിന്റെ ഒരു തലം അവന് ജഢികമായ ഇഛകള്‍ പൂര്‍ത്തിക്കരിക്കാന്‍ നല്‍കപ്പെടുന്ന നിര്‍ദ്ദേശങ്ങളാണ്, തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നീ ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉപരിപ്ലവമായി നല്‍കികൊണ്ടിരിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. ഇത്തരം ഒരു ബോധം ഏറെക്കുറെ എല്ലാ ജീവികളിലുമുണ്ട്. ഇവയെ കുറേകൂടെ യുക്തിപരമായി നിയന്ത്രിക്കുക എന്നതാണ് ഈഗോ ചെയ്യുന്നത്. അതിനെ കുറേകൂടി ആഴത്തില്‍ സ്വാധീനിച്ചുകൊണ്ട് ധാര്‍മികമായി വളര്‍ന്ന് അവന്റെ ജഡികതാല്‍പര്യത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണ് സൂപ്പര്‍ ഈഗോ. ഇനി ഇവയെ ഖുര്‍ആനിലെ പരാമര്‍ശങ്ങളുമായി തട്ടിച്ചുനോക്കുക. (نفس الأمارة) പ്രേരിപ്പിക്കുന്ന മനസ്സ് എന്നാല്‍ ഇഡ് നോട് യോജിച്ച് വരുന്നു. നഫ്സുല്ലവ്വാമ (نفس اللوامة) ആക്ഷേപിക്കുന്ന മനസ്സ് എന്നാല്‍ ഈഗോയും നഫ്സുല്‍ മുത് മഇന്ന ( نفس المطمئنة  ) ശാന്തമായ മനസ്സ് എന്നാല്‍ സൂപര്‍ ഈഗോയുമാണ് എന്ന് ഒരാള്‍ വാദിച്ചാല്‍ ആര്‍ക്കാണ് തെറ്റ് പറയാന്‍ കഴിയുക.

ഇവ മൂന്നും ഖുര്‍ആനിക പ്രയോഗങ്ങളാണ് . തിന്മക്ക് പ്രേരിപ്പിക്കുന്ന ഒരു മനസ്സുണ്ട്. പക്ഷെ തിന്മക്ക് പ്രേരിപ്പിക്കുക എന്നതല്ല അതിന്റെ ധര്‍മം, മറിച്ച് ജഢികേഛകളെ പൂര്‍ത്തികരിക്കാനുള്ള പ്രേരണ നല്‍കുക എന്നതാണ്. ആ മനസ്സിന്റെ പ്രവര്‍ത്തനം മൂലമാണ് ജീവിതാസ്വാധനത്തിനുള്ള താല്‍പര്യം മനുഷ്യനില്‍ ഉണ്ടാകുന്നത്. നല്ല രുചികരമായ ഭക്ഷണം അകത്താക്കുക, നല്ല രുചികരമായ പാനീയം കുടിക്കുക, ഏറ്റവും ആസ്വാധ്യകരമായ രൂപത്തില്‍ ഇണചേരുക എന്നിങ്ങനെ അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഇതിനെ നിയന്ത്രിച്ചിട്ടില്ലെങ്കില്‍ മനുഷ്യനും മൃഗവും ഒരുപോലെയാകും, അതിനാല്‍ മനുഷ്യനില്‍ മനസ്സാക്ഷി എന്ന് നാം പറയുന്ന ഒരു തലമുണ്ട്. അവ പ്രേരിപ്പിക്കുന്ന മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ യുക്തിപരമായി നിയന്ത്രിക്കും. ഈ മനസ്സാക്ഷി മനുഷ്യന് പൊതുവെയുണ്ട്. അതുകൊണ്ടാണ് ഏത് വിശ്വാസിയിലും അവിശ്വാസിയിലും ഈ ഗുണങ്ങള്‍ ഒരു പരിധിവരെ കാണപ്പെടുന്നത്. വഴിയില്‍ ഒരു ലക്ഷം രൂപ കിടക്കുന്നത് കണ്ടാല്‍ അത് എടുത്ത് ഉപയോഗിക്കാന്‍ നഫ്സുല്‍ അമ്മാറ ആവശ്യപ്പെടും, എന്നാല്‍ ഉടനെ മനസ്സാക്ഷി അതിലെ യുക്തിഹീനത ബോധ്യപ്പെടുത്തും. ധാര്‍മിക ബോധത്താല്‍ നിയന്ത്രിക്കുന്ന മനസ്സ് അത് ഇഗോ എന്ന ആക്ഷേപമനസ്സിനെ ശക്തിപ്പെടുത്തും. പൂര്‍ണമായും സൂപ്പര്‍ ഈഗോയാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മുത്തഖിയും മുഹ്സിനും. അവനാണ് സ്വര്‍ഗാവകാശി.

മനുഷ്യരില്‍ ചിലര്‍ ഇഡ് (id) ന്റെ നിര്‍ദ്ദേശത്തിന് മാത്രം വഴങ്ങി ജഢികേഛകള്‍ (هوى) പൂര്‍ത്തികരിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ്. ഈഗോ (Ego) യുടെ നിയന്ത്രണം അവരില്‍ ഇല്ല. ഇത്തരക്കാരെ നമുക്ക് പിശാച് എന്ന് വിളിക്കാം. മനുഷ്യരില്‍ , അല്ലാഹു ഉണ്ട് എന്ന് പറഞ്ഞ പിശാചുകള്‍ ഇവരാണ്. ജഢികേഛകള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ എന്തും ചെയ്യും. കള്ളവും കൊലയും നടത്തി എന്ന് വരും. ജീവനുള്ള ഒരാളില്‍ ഈ ഇഡ്  (Id) ഉണ്ട്. തിന്മക്ക് പ്രേരിപ്പിക്കുന്ന ഇതിനെയും മനുഷ്യനിലുള്ള പിശാച് എന്ന് വിളിക്കാം. മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തുകൂടെ സഞ്ചരിക്കുന്ന ശൈത്വാന്‍ ഇതല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകുമോ ?. മറിച്ച് മനുഷ്യരക്തം സഞ്ചരിക്കുന്ന റൂട്ടിലൊക്കെ തീയാല്‍ പടക്കപ്പെട്ട അദൃശ്യസൃഷ്ടിയായ ജിന്നാണ് ഓടുന്നത് എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ആവാം. പക്ഷെ ഓര്‍ക്കുക. അവിടെയും ജിന്ന് എന്ന് പറഞ്ഞിട്ടില്ല. പിശാച് (ശൈത്വാന്‍ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്). ഏതൊരു മനുഷ്യനോടും കുടെയുള്ള മനുഷ്യനില്‍ തന്നെയുള്ള തിന്‍മക്ക് പ്രേരിപ്പിക്കുന്ന ഈ മനസ്സിനെയാണ്. ഹദീസില്‍ ഇവിടെ ശൈത്വാന്‍ എന്ന് പ്രയോഗിച്ചത് എന്ന് ഞാന്‍ വാദിച്ചാല്‍ അതല്ല എന്ന് പറയാന്‍ കഴിയുമോ ?
أن النبي صلى الله عليه وسلم قال: "إن الشيطان يجري من ابن آدم مجرى الدم
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)

ഓര്‍ക്കുക... ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന്റെ ഹദീസില്‍നിന്നുള്ള തെളിവാണ് മുകളില്‍ ഉദ്ധരിച്ചത്.

ഇനി ശൈഖ് ഇബനുത്തൈമിയ (റ) ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം നോക്കാം.

الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ [البقرة:275

ഈ സൂക്തം ഈ ഭാഗം മാത്രം മുറിച്ചെടുത്താല്‍ ഇതിന്റെ യഥാര്‍ഥ ഉദ്ദേശ്യം ഗ്രഹിക്കാനാവില്ല. അതിനാല്‍ ആദ്യമായി അതിന്റെ സന്ദര്‍ഭത്തില്‍ വായിക്കുക.

രാവും പകലും പരസ്യമായും പരോക്ഷമായും ധനം ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് അവരുടെ നാഥങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടുന്നതിനോ ദുഃഖിക്കുന്നതിനോ സംഗതിയാകുന്നതല്ലതന്നെ. എന്നാല്‍ പലിശ തിന്നുന്നവരോ അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു. (2:275)

പലിശതിന്നുന്നവരെ അല്ലാഹു ഉപമിച്ചതാണിവിടെ. ഇവിടെ അതിന്റെ അക്ഷരങ്ങളിലെടുത്താല്‍ പോലും ജിന്നു മനുഷ്യനില്‍ പ്രവേശിക്കും എന്ന് ലഭിക്കില്ല. പിശാച് പ്രവേശിക്കും എന്നേ വരൂ. പലിശ തിന്ന ആരെങ്കില്‍ ജിന്ന് ബാധിച്ച രൂപത്തില്‍ പെരുമാറാറുണ്ടോ?. ഇനി പരലോകത്താണ് ഇങ്ങനെ വരുന്നതെങ്കില്‍ അപ്പോഴും അത് ആലംങ്കാരികമാണ് എന്ന് വരുന്നു. കാരണം അന്ത്യദിനത്തില്‍ ഹാജറാകുമ്പോള്‍ കുറേ ആളുകളെ ജിന്ന് ബാധിക്കും എന്ന് ആര്‍ക്കും വാദമില്ലല്ലോ ?. 

അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ടിലെ ചിന്തകന്‍ മൌലാനാ മൌദൂദി ഈ സൂക്തത്തിന് നല്‍കിയ വ്യാഖ്യാനമാണ് എനിക്ക് ഇഷ്ടപ്പെട്ടത് അത് ഇങ്ങനെ...

[ഭ്രാന്ത് ബാധിച്ചവനു മജ്നൂന്‍(പിശാച് ബാധയേറ്റവന്‍) എന്ന വാക്കാണ് അറബികള്‍ ഉപയോഗിച്ചിരുന്നത്. ഒരാള്‍ക്ക് ഭ്രാന്ത് പിടിപെട്ടുവെന്നു പറയേണ്ടിവരുമ്പോള്‍ `അവനെ പിശാച് ബാധിച്ചു` എന്നവര്‍ പറഞ്ഞിരുന്നു. ഈ പ്രയോഗംകൊണ്ട്, വിശുദ്ധ ഖുര്‍ആന്‍ പലിശ വാങ്ങുന്നവനെ ബുദ്ധി ഭ്രമിച്ചവനോട് ഉപമിക്കുകയാണ്. അതായത്, ഒരു ഭ്രാന്തന്‍ വിശേഷബുദ്ധി നഷ്ടപ്പെട്ടതുകാരണം സമനില തെറ്റി പ്രവര്‍ത്തിക്കുന്നതുപോലെ പലിശക്കാരനും പണത്തിന്റെ പിന്നാലെ ഭ്രാന്തുപിടിച്ചോടുന്നു. തന്റെ പലിശവ്യാപാരം കാരണം മാനുഷിക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീനാനുകമ്പയുടെയും അടിവേര് എത്രമാത്രം മുറിഞ്ഞുപോവുന്നുണ്ട്, സാമൂഹ്യനന്മക്ക് എത്ര വലിയ വിനാശമേല്‍ക്കുന്നുണ്ട്, ആരുടെയൊക്കെ ദുഃസ്ഥിതിയില്‍നിന്നാണ് തന്റെ സുസ്ഥിതിക്കുള്ള ഉപകരണങ്ങള്‍ ചൂഷണം ചെയ്തുണ്ടാക്കുന്നത് എന്നിവക്കൊന്നും, സ്വാര്‍ഥമാകുന്ന ഭ്രാന്തില്‍ പെട്ടതുകാരണം അവന്‍ തീരെ വില കല്‍പിക്കുകയില്ല. ഇത് ഈ ലോകത്ത് തന്നെയുണ്ടാകുന്ന അവന്റെ ഭ്രാന്തിന്റെ അവസ്ഥയാണ്; പരലോകത്തില്‍ മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നത്, ഇഹലോകത്ത് അവര്‍ ജീവിതമവസാനിപ്പിച്ച അതേ അവസ്ഥയിലായിരിക്കും. അതിനാല്‍, പേ പിടിച്ച് ബുദ്ധി ഭ്രമിച്ച ഒരു മനുഷ്യന്റെ രൂപത്തിലായിരിക്കും അന്ത്യനാളില്‍ പലിശക്കാരന്‍ എഴുന്നേല്‍ക്കുക.]

ഇതിനേക്കാള്‍ വലിയ തെളിവുകളൊന്നും ഈ ഫത് വ അങ്ങനെ തന്നെ അക്ഷരങ്ങളില്‍ വായിച്ച് വിശദീകരിക്കുന്ന മുജാഹിദ് പണ്ഡിതന്‍മാരും നല്‍കിയത് കണ്ടില്ല. ഇത് വായിച്ചിട്ടും നിങ്ങള്‍ക്ക് ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നാണ് തോന്നുന്നതെങ്കില്‍ വിശ്വസിച്ചോളൂ. പക്ഷെ എനിക്ക് ആ വിശ്വാസമില്ല. എന്റെ ശരീരത്തില്‍ അതുകൊണ്ട് തന്നെ ഒരു ജിന്നും പ്രവേശിക്കുകയുമില്ല.

51 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

എനിക്ക് ഇന്ന് ഒരു സുഹൃത്തില്‍നിന്ന് കിട്ടിയ ചോദ്യമാണിവിടെ തലക്കെട്ടായി നല്‍കിയിരിക്കുന്നത്. ഞാന്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണെങ്കിലും ഇത് എന്റെ വ്യക്തിപരമായ പഠനവും അഭിപ്രായവുമാണ് മാത്രമാണ് എന്ന് വീണ്ടും ഉണര്‍ത്തുന്നു. ഖുര്‍ആനോ ഹദീസിനോ വിരുദ്ധമായ ഏത് പരാമാര്‍ശവും ചൂണ്ടിക്കാണിച്ചാല്‍ ഇതില്‍നിന്ന് നീക്കം ചെയ്യും.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

'പക്ഷെ എനിക്ക് ആ വിശ്വാസമില്ല. എന്റെ ശരീരത്തില്‍ അതുകൊണ്ട് തന്നെ ഒരു ജിന്നും പ്രവേശിക്കുകയുമില്ല.'

എന്റെയും..:)

അരസികന്‍ പറഞ്ഞു...

സക്കറിയാ സ്വലാഹിയുടെ ശരീരത്തിലും ജിന്ന് കേറില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം

കാട്ടിപ്പരുത്തി പറഞ്ഞു...

ലത്തീഫിന്റെ 3 പോസ്റ്റുകളും വായിച്ചു.
ആദ്യമേ പറയട്ടെ . ഞാനൊരു മുജാഹിദ് പ്രവ്ർത്തകനല്ല. ഈ വിഷയത്തെ കുറിച്ച് കുറച്ച് പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നു മാത്രം.

ലത്തീഫ് ഈ വിഷയം കൈകാര്യമ് ജിന്ന് എന്ന പദത്തിനെ അടിസ്ഥാനമാക്കിയാണു.
-ജിന്നിനെക്കുറിച്ച വിഭാവനയില്‍ ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണയാനുള്ള ഒരു കാരണം, ജിന്ന് എന്ന പദത്തെ ഭാഷാപരമായി തന്നെ വിശകലനം ചെയ്യാന്‍ സമയം കാണാത്തതുകൊണ്ടാണ്-
എന്ന് ലത്തീഫ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. (അല്ലെങ്കിൽ തിരുത്താം)

പിന്നീടുള്ള പോസ്റ്റെല്ലാം അതിന്റെ പിൻബലത്തിലാണു സമർത്ഥിക്കുന്നത്.

ഇവിടെ വലിയൊരു പ്രശ്നമുണ്ട്.
ജിന്ന് എന്ന പദത്തിന്റെ അർത്ഥവും അതിന്റെ ഉപയോഗവും രണ്ടാണു. ജിന്ന് എന്നത് ഒരു സാമാന്യനാമമാണു. അതെന്താണെന്ന് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും വ്യക്തവുമാണു.
മനുഷ്യൻ, മലക്ക്, ജിന്ന് എന്നിവ എന്തിനാൽ സൃഷ്ടിച്ചു എന്നത് വ്യക്തമായിരിക്കെ ജിന്നെന്ന പദത്തിൽ തൂങ്ങിയ ചർച്ച തെറ്റാണു.

എങ്കിൽ ഇൻസ് എന്ന പദത്തെ ഉപയോഗിച്ച് പ്രത്യക്ഷമായ എല്ലാറ്റിനും ഉപയോഗിക്കേണ്ടി വരും.

ഖുർആനും ഹദീസും ഒന്ന് വ്യക്തമാക്കിയിരിക്കെ അത് വിട്ട് ഭാഷയെ കൊണ്ട് അർത്ഥം വച്ചു വിശദീകരനങ്ങളൂണ്ടാക്കുന്നത് കൊണ്ടുള്ള തെറ്റായ വ്യാഖ്യാനങ്ങളാണു പിന്നെ ചർച്ചയെ നയിക്കുന്നത്.

@kattipparuthi

താങ്കലുടെ കമന്റിന് ഞാന്‍ പറയാന്‍ ഉദ്ദേശിച്ച മറുപടി സിറാജുദ്ധീന്‍ നല്‍കിയിരിക്കുന്നു. പിശാച് ഉപദ്രവിക്കും എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് അത് മാത്രമല്ല ജിന്നില്‍നിന്നും മനുഷ്യനില്‍നിന്നും അല്ലാഹുവിന്റെ ഇതര സൃഷ്ടികളില്‍നിന്നും മനുഷ്യനെ ഉപദ്രവിക്കുന്നവയെ ആണ് പിശാച് എന്ന് പറയുന്നത് എന്നാണ് വിശദീകരിച്ചത്.

എന്ന മറുപടിയുടെ അടിസ്ഥാനം പിശാചിലേക്ക് ഇതര ജീവികളെ കൂടി കയറ്റുന്നതിലൂടെയാണു. അതിനാകട്ടെ ഖുർആനിനേക്കാൽ ഹദീസിനേക്കാൾ ഭാഷക്കാണു പ്രാധാന്യം നൽകുന്നത്.

ഭാഷാ പരമായും ഇത് തെറ്റ് തന്നെയാണു. കാരണം ഒരു പദം സാമാന്യനാമമായി (സാമാന്യനാമം.
ഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ്‌ സാമാന്യ നാമം. ഉദാ. പുഴ, നദി, മൃഗം, മനുഷ്യൻ) ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ ഉല്പത്തിക്ക് പ്രാധാന്യമില്ല.


ഔഉദുബില്ലാഹി മിനശൈത്താനി റജീം എന്നതിലെ ശൈത്താൻ ആരെന്നത് ഖുർആൻ വ്യക്തമാക്കുന്നു.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.
മനുഷ്യരുടെ രാജാവിനോട്‌.
മനുഷ്യരുടെ ദൈവത്തോട്‌.
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

എന്നിരിക്കെ ഈ രണ്ടിലേക്ക്
-ജിന്നില്‍നിന്നും മനുഷ്യനില്‍നിന്നും അല്ലാഹുവിന്റെ ഇതര സൃഷ്ടികളില്‍നിന്നും മനുഷ്യനെ ഉപദ്രവിക്കുന്നവയെ ആണ് പിശാച് എന്ന് പറയുന്നത് എന്നാണ് വിശദീകരിച്ചത്-
എന്ന് പറഞ്ഞു അല്ലാഹുവിന്റെ ഇതര സൃഷ്ടികളില്‍നിന്നും മനുഷ്യനെ ഉപദ്രവിക്കുന്നവയെ എന്ന മൂന്നാമനെ കൂടി ലത്തീഫ് കൊണ്ട് വരുന്നു.

അല്ലാഹു നമുക്ക് ശരിയായ മാർഗ്ഗം കാണിക്കട്ടെ/

ഇനി ജിന്നിനോട് ഒരർത്ഥത്തിലും സഹായം തേടാനോ കൂട്ടാളിയാക്കാനോ പാടില്ല എന്നതിനാൽ ആ ഭാഗം ആലോചിക്കാനേ പോകേണ്ടതില്ല. സൂരത്തുന്നാസിലേത് പോലെ ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള പിശാചിൽ നിന്നു നമുക്ക് അല്ലാഹുവിനോട് രക്ഷ നേടാം


CKLatheef പറഞ്ഞു...

പ്രിയ കാട്ടിപ്പരുത്തി, ഇതുപോലുള്ള ഇടപെടല്‍ ഈ പോസ്റ്റില്‍ അത്യാവശ്യമാണ്. കാരണം ഇതില്‍ പറയുന്ന കാര്യങ്ങള്‍ പലതും എന്റെ മനസ്സിലെ ചിന്തകളാണ്. അത് പ്രമാണത്തിനപ്പുറം പോകരുതെന്ന ഒരു ആഗ്രഹവും എനിക്കുണ്ട്. അതുപോലെ ഈ പറയുന്നത് എല്ലാവരും അതേപോലെ അംഗീകരിക്കും എന്ന മിഥ്യാധാരണയും എനിക്കില്ല. അതുകൊണ്ട് തുടര്‍ന്നുള്ള പോസ്റ്റുകളിലും ഇടപെടുക. ഈ പോസ്റ്റില്‍ നാം ചര്‍ചര്‍ച ചെയ്തത്. മനുഷ്യശരീരത്തില്‍ ജിന്ന് പ്രവേശിക്കുമോ എന്നതിനെക്കുറിച്ചാണ്. നല്‍കപ്പെട്ട പ്രമാണങ്ങള്‍ അത് തെളിയിക്കാന്‍ പര്യപ്തമല്ല എന്നാണ് ഞാന്‍ പറഞ്ഞതിന് ചുരുക്കം. ഈ വിഷയത്തില്‍ കൂടുതല്‍ വല്ല തെളിവും കൈവശമുള്ളവര്‍ അത് നല്‍കിയാല്‍ ഉപകാരമായിരുന്നു. താങ്കള്‍ക്കും ജിന്ന് ഉപദ്രവിക്കും എന്നല്ലാതെ അത് മനുഷ്യനില്‍ പ്രവേശിക്കും എന്ന് അഭിപ്രായമില്ലെന്ന് തോന്നുന്നു.

കാട്ടിപ്പരുത്തി പറഞ്ഞു...

ലത്തീഫ്. മുമ്പൊരിക്കൽ ഫെയ്സ്ബുക്കിൽ നിന്നു ഞാൻ മാറിയത് അതിലെ എല്ലാവരും ഫത്‌വ കൊടുക്കാൻ തുടങ്ങിയപ്പോഴാണു.
ഇതാകട്ടെ ഖുർആനിനെ വ്യാഖ്യാനിക്കുകയാണു. അതിലെ സൃഷ്ടികളെ കുറിച്ച വ്യാഖ്യാനം തുടങ്ങുന്നത് തന്നെ തെറ്റായാണെന്നാണു ഞാൻ ചൂണ്ടിക്കാണിച്ചത്.

ഞാനാകട്ടെ അതിനെ കുറിച്ചെല്ലാം സ്വന്തം അഭിപ്രായം പറയാൻ മാത്രം വിവരമുള്ള ആളല്ല. ഹദീസെല്ലാം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട കാര്യങ്ങളും. എല്ലാവരും അവനവന്റെ ചിന്തകൾക്ക് അനുസരിച്ച് എല്ലാം വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ പല പ്രശ്നങ്ങളുമുണ്ടാകും.
ഇപ്പോൾ തന്നെ ലത്തീഫ് അതിവായന നടത്തി എന്നാണു എന്റെ കാഴ്ച്ചപ്പാട്.
ജിന്ന് മനുഷ്യനിൽ കയറുമോ എന്നതിൽ മാത്രം ഈ പോസ്റ്റ് നിൽക്കുന്നില്ല.
അതാകട്ടെ എനിക്ക് കൂടുതലറിയാത്ത വിഷയവുമാണു. അതിനാൽ ഉണ്ടെന്നും ഇല്ലെന്നും ഇപ്പോൾ ഞാൻ പറയില്ല.

ഇത് ഖുർആനിനെ സ്വന്തം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുക എന്ന ഗുരുതരമായ പ്രശ്നമാണു.
എന്നെ പോലെയുള്ളരൊരു വിവരവുമില്ലാത്ത ഒരാൾ വല്ല അഭിപ്രായവും പറഞ്ഞ് എന്റെ അടുത്ത് വല്ല തെറ്റും വരുമോ എന്ന ഭയവുമെനിക്കുണ്ട്.
പഠിക്കാൻ തന്നെ കുറേ ഉണ്ടെന്നിരിക്കെ സ്വന്തം അഭിപ്രായം ഞാൻ ചർച്ചകളിലായി കോണ്ട് വരുന്നില്ല.

CKLatheef പറഞ്ഞു...

ഇവിടെ വലിയൊരു പ്രശ്നമുണ്ട്.
ജിന്ന് എന്ന പദത്തിന്റെ അർത്ഥവും അതിന്റെ ഉപയോഗവും രണ്ടാണു. ജിന്ന് എന്നത് ഒരു സാമാന്യനാമമാണു. അതെന്താണെന്ന് ഖുർആൻ കൊണ്ടും ഹദീസ് കൊണ്ടും വ്യക്തവുമാണു.
മനുഷ്യൻ, മലക്ക്, ജിന്ന് എന്നിവ എന്തിനാൽ സൃഷ്ടിച്ചു എന്നത് വ്യക്തമായിരിക്കെ ജിന്നെന്ന പദത്തിൽ തൂങ്ങിയ ചർച്ച തെറ്റാണു.

എങ്കിൽ ഇൻസ് എന്ന പദത്തെ ഉപയോഗിച്ച് പ്രത്യക്ഷമായ എല്ലാറ്റിനും ഉപയോഗിക്കേണ്ടി വരും.
------------------------

ഇതത്രവലിയ പ്രശ്നമാണോ ?. എന്തുകൊണ്ടെന്നാല്‍ ഭാഷാപരമായി ജിന്ന് (ജാന്ന്) എന്ന പദം അല്ലാഹു തന്നെ പാമ്പിന് ഉപയോഗിച്ചിട്ടുണ്ട്. ജിന്ന് എന്ന പദത്തിന്റെ അര്‍ഥവും അതിന്റെ പ്രയോഗവും രണ്ടാണ് എന്ന് പറയേണ്ട ആവശ്യം എന്താണ്. ഭാഷാപരമായ അര്‍ഥ നോക്കിയിട്ട് തന്നെയാണ് പ്രയോഗം. ജിന്ന് എന്നതിന് മറഞ്ഞിരിക്കുന്നത് അദൃശ്യമായത് എന്നൊക്കെ തന്നെയാണ് എല്ലാവരും അര്‍ഥം പറഞ്ഞത്. അതില്‍ ഇബ്ലീസിന്റെ വര്‍ഗമായ തീയാല്‍ സൃഷ്ടിക്കപ്പെട്ട ജിന്നും പാമ്പും ഹദീസില്‍ പരാമര്‍ശിച്ച എല്ല് തിന്നുന്ന സൂക്ഷമമോ മറഞ്ഞിരിക്കുന്നതോ ആയ ജീവികളും പെടും എന്ന് മനസ്സിലാക്കുന്നതിന് നാം ഇതുവരെ പുലര്‍ത്തിപോന്ന ധാരണകളല്ലാത്ത വേറെ തടസ്സമൊന്നും കാണാനില്ല.

ഇന്‍സ് എന്നതിന് കാണപ്പെടുന്ന എല്ലാ വസ്തുക്കള്‍ക്കും പറയാം, എന്ന് അത് വെച്ച് പറയുന്നതെന്തിനാണ്. കണ്ടു എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ തന്നെ ആനസ എന്ന പദം പ്രയോഗിച്ചിട്ടുണ്ടല്ലോ.

ജിന്ന് എന്നാല്‍ മറഞ്ഞ സൃഷ്ടിഎന്നും ഇന്‍സ് എന്നാല്‍ കാണപ്പെടുന്നത് എന്നതും സര്‍വാഗീകൃതമായിരിക്കെ അതിനെ ചോദ്യം ചെയ്യേണ്ടതില്ല.

മലക്കിനും ഇന്‍സിനും മറ്റൊരു വിവക്ഷയില്ല അതുകൊണ്ട് ജിന്നിന് മറ്റൊരു വിവക്ഷയുണ്ടാകാന്‍ പാടില്ല എന്ന് രൂപത്തിലെടുക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.

താങ്കള്‍ ഒന്നുകൂടി ഈ പോസ്റ്റ് വായിക്കണം എന്ന് അപേക്ഷിക്കുന്നു. വായിച്ചിട്ടും ഇതൊക്കെ അങ്ങനെ തന്നെയാണ് വീണ്ടും തോന്നുന്നതെങ്കില്‍ അടുത്ത പോസ്റ്റുകൂടി വായിക്കുക. ഇനിവരുന്ന ഏതാനും പോസ്റ്റുകള്‍ കൂടി ഇതില്‍ പറഞ്ഞ വിഷയത്തിന്റെ വിശദീകരണമാണ്.

CKLatheef പറഞ്ഞു...

ജിന്നില്‍ പെട്ട പിശാച് മനുഷ്യമനസ്സില്‍ ദുര്‍ബോധനം നടത്തുന്നുവെന്നും അത് മനുഷ്യന് ഉപദ്രവമാണെന്നുമുള്ള കാര്യത്തില്‍ ഇവിടെ നാം ചര്‍ച ചെയ്യേണ്ടതില്ല, മറിച്ച് ജിന്നെന്ന സൃഷ്ടി മനുഷ്യന് ശാരീരികമായ ഉപദ്രവമേല്‍പ്പിക്കുമോ എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. അത് അങ്ങനെയാണ് എന്ന് പറയാന്‍ ഈ സൂക്തം പോരാ.

CKLatheef പറഞ്ഞു...

ഇപ്പോൾ തന്നെ ലത്തീഫ് അതിവായന നടത്തി എന്നാണു എന്റെ കാഴ്ച്ചപ്പാട്.
ജിന്ന് മനുഷ്യനിൽ കയറുമോ എന്നതിൽ മാത്രം ഈ പോസ്റ്റ് നിൽക്കുന്നില്ല.
അതാകട്ടെ എനിക്ക് കൂടുതലറിയാത്ത വിഷയവുമാണു. അതിനാൽ ഉണ്ടെന്നും ഇല്ലെന്നും ഇപ്പോൾ ഞാൻ പറയില്ല.
------------------

ജിന്ന് മനുഷ്യനില്‍ കയറും എന്ന് വ്യപകമായി മനസ്സിലാക്കപ്പെടുമ്പോള്‍ കയറില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അധിവായനയായി പൊതുവെ മനസ്സിലാക്കപ്പെടും എന്ന് ഉറപ്പാണ്. താങ്കളത് തുറന്ന് പറഞ്ഞുവെന്നേ ഉള്ളൂ..നന്ദി...

CKLatheef പറഞ്ഞു...

ജിന്നിന്റെ കാര്യത്തില്‍ വിശദീകരണം നല്‍കുന്നവര്‍ സ്വന്തം ഭാവന വികസിപ്പിച്ചാണ് അഭിപ്രായം പറയുന്നത് എന്നത് അത് സംബന്ധമായി നെറ്റിലെ അറബിയിലുള്ള ലേഖനങ്ങളും ഫത് വകളും വായിച്ചാല്‍ മനസ്സിലാകും. ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളിലും ഇവിടെയുള്ളവരുടെ ഭാവനകൂടി ചേര്‍ത്ത് അത് അവതരിപ്പിക്കുന്നു. ഞാനിവിടെ ചെയ്യുന്നത്. ഇതുമായ ബന്ധപ്പെട്ട് പ്രമാണങ്ങളിലുള്ളതെത്ര മനുഷ്യഭാവനയെത്ര എന്ന് വിശകലനം ചെയ്യുകയാണ്. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നത് പ്രമാണമില്ലാത്ത ഭാവനയാണ് എന്നാണ് ഈ പോസ്റ്റില്‍ ഞാന്‍ പറഞ്ഞുവെച്ചത്. ഞാന‍് പറയുന്നത് ഒരു അന്തിമ വിധിയല്ല. അതുകൊണ്ടാണ് കൂടുതല്‍ തെളിവുള്ളവര്‍ നല്‍കണം എന്നാവശ്യപ്പെടുന്നത്.

CKLatheef പറഞ്ഞു...

ഒരു ഉദാഹരണം കാണുക ജിന്നിന്റെ പ്രകൃതി എന്ന് പറഞ്ഞ് വിശദീകരിക്കുന്നു.

طبيعة الجن :-الجن مخلوق أصم الجسد جسده كتلة واحدة ليس لهم معدة أو أحشاء مثل الإنسان والجن مخلوق من النار فله ألوان كثيرة وهى التي موجودة في لهب النار مثل اللون الأصفر والأحمر والأزرق والأخضر والأسود فإذا نظرت إلى لهب النار ترى هذه الألوان في أجزاء النار فلهذا اختلف ألوان الجن مثل اختلاف ألوان الإنسان فقد اختلف لونه بلون الطين .

തീയ് നമ്മള്‍ പലവിധത്തില്‍ കാണാറുണ്ടല്ലോ മഞ്ഞയും ചുവപ്പും നീലയും പച്ചയും കറുപ്പുമൊക്കെയായി അതിനാല്‍ ജിന്നുകളും പല വര്‍ണങ്ങളിലുണ്ട് എന്നാണിവിടെ പറയുന്നത്. മനുഷ്യരും മണ്ണിന്റെ നിറം വ്യത്യാസപ്പെടുന്നതിനിനുസരിച്ച് വിവിധ വര്‍ണത്തിലുണ്ടല്ലോ അത് പോലെ എന്ന് ഉദാഹരണവും പറഞ്ഞിരിക്കുന്നു.

ഇതൊന്നും വായിക്കുമ്പോള്‍ ആര്‍ക്കും ബേജാറില്ല. കാരണം ഇതൊക്കെ നാം പാടിപതിഞ്ഞുപോയിരിക്കുന്നു.

തുടര്‍ന്നുള്ള പോസ്റ്റുകളിലും പ്രമാണവും ഇത്തരം ഭാവനകളും എത്രത്തോളം ബന്ധപ്പെടുന്നുവെന്നതായിരിക്കും ചര്‍ചയുടെ മര്‍മം.

Vadakkan Hassan പറഞ്ഞു...

ഇത് ഖുർആനിനെ സ്വന്തം ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുക എന്ന ഗുരുതരമായ പ്രശ്നമാണു.
എന്നെ പോലെയുള്ളരൊരു വിവരവുമില്ലാത്ത ഒരാൾ വല്ല അഭിപ്രായവും പറഞ്ഞ് എന്റെ അടുത്ത് വല്ല തെറ്റും വരുമോ എന്ന ഭയവുമെനിക്കുണ്ട്.
പഠിക്കാൻ തന്നെ കുറേ ഉണ്ടെന്നിരിക്കെ സ്വന്തം അഭിപ്രായം ഞാൻ ചർച്ചകളിലായി കോണ്ട് വരുന്നില്ല. ##########ഇത്തരം ആല്‍മ വിശ്വാസം ഇല്ലാത്തവരെ അല്ല ഇസ്ലാമിന് ആവശ്യം. അള്ളാഹു ബുദ്ധി കൊടുത്തത് ചിന്തിക്കാനും ഗവേഷണം നടത്താനും ആണ്. അതിനു കഴിയുന്നവര്‍ അത് ചെയ്യുമ്പോഴേക്കു ചാടി വീഴും ഇത്തരക്കാര്‍. ഖുറാനും ഹദീസും അല്ലാതെ യേത് പണ്ഡിതന്റെ യും വ്യാഖ്യാനങ്ങള്‍ ത്യജഗ്രാഹ്യ ബുദ്ധിയോടെ തന്നെ ആണ് വിലയിരുത്തപ്പെടെണ്ടത്.

CKLatheef പറഞ്ഞു...

@Vadakkan Hassan

താങ്കളുടെ കമന്റ് സ്പാമില്‍ പോയതായിരുന്നു. ഇടപ്പെട്ടതില്‍ നന്ദി...

Jamal Changaramkulam പറഞ്ഞു...

CK LATHEEF :...അതിനാല്‍ ജിന്നിന് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത് വരെ നല്‍കപ്പെടാത്ത ഖണ്ഡിതമായ വല്ല തെളിവുകളും ആരെങ്കിലും കൊണ്ട് വരുന്നതുവരെ ഞാന്‍ ആ വിശ്വാസത്തില്‍ തന്നെയായിരിക്കും.

എന്തുകൊണ്ട് വിശ്വസിക്കുന്നില്ല ?.
ജിന്ന് എന്ന സൃഷ്ടി മനുഷ്യന് അദൃശ്യമാണ്......
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)

ഓര്‍ക്കുക... ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന്റെ ഹദീസില്‍നിന്നുള്ള തെളിവാണ് മുകളില്‍ ഉദ്ധരിച്ചത്.
.. http://jamaatheislami.blogspot.in/2012/09/blog-post_12.html

<<>>
പിശാച് എന്നാല്‍ എന്താണ് എന്നാണ് ലത്തീഫ് സാഹിബ് കരുതുന്നത്? അത് ജിന്നില്‍ പെട്ട അവിശ്വാസികളേയും തെമ്മടികലെയുമാണ് പൊതുവായി ഉദേശിക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ പെട്ട അവിശ്വാസികളേയും തെമ്മടികളെയും ഇതേ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. സൂറ നാസിന്റെ വിശദീകരണത്തില്‍ മൌദൂദി പറയുന്നത് നോക്കുക:

..വാക്യത്തിന്റെ ശരിയായ അര്‍ഥമിതാണ്: മനസ്സില്‍ ദുഷ്ചിന്തകളുണര്‍ത്തുന്ന, ജിന്നുകളില്‍ പെട്ടവരോ മനുഷ്യരില്‍ പെട്ടവരോ ആയ ദുര്‍ബോധകരുടെ ദ്രോഹത്തില്‍നിന്ന്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ദുര്‍ബോധനം ചെയ്യുക എന്ന ദ്രോഹം ജിന്നു പിശാചുക്കളും മനുഷ്യപിശാചുക്കളും ചെയ്യുന്നുണ്ട്. രണ്ടു കൂട്ടരുടെ ദ്രോഹത്തില്‍നിന്നും ശരണം തേടാന്‍ ഉപദേശിച്ചിരിക്കുകയാണ് ഈ സൂറയില്‍. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഈ ആശയത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. സൂറ അല്‍അന്‍ആം 112-ാം 6:112 സൂക്തത്തില്‍ പ്രസ്താവിച്ചു: وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإنْسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا (ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധനം ചെയ്തുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്). ഇമാം അഹ്മദും N1509 നസാഇയും N1478 ഇബ്നുഹിബ്ബാനും ഹ. അബൂദര്‍റില്‍നിന്ന് N1392 നിവേദനം ചെയ്യുന്നു: ഞാന്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്നു, അദ്ദേഹം പള്ളിയിലായിരുന്നു. തിരുമേനി ചോദിച്ചു: `ഓ അബൂദര്‍റ് N1392, താങ്കള്‍ `നമസ്കരിച്ചുവോ.` ഞാന്‍ പറഞ്ഞു: ഇല്ല, തിരുമേനി: `എഴുന്നേറ്റ് നമസ്കരിക്കൂ.` അങ്ങനെ ഞാന്‍ നമസ്കരിച്ചു. വീണ്ടും വന്ന് ഇരിപ്പായി. തിരുമേനി പറഞ്ഞു: يَا أَبَاذرٍّ تَعَوَّذ بِاللَّهِ مِنْ شَرِّ شَيَاطِينِ الْجِنِّ وَالْإِنْسِ (ഓ, അബൂദര്‍റ് N1392, മനുഷ്യരിലെയും ജിന്നുകളിലെയും ചെകുത്താന്മാരുടെ ദ്രോഹത്തില്‍നിന്ന് അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക) H1061. ഞാന്‍ ചോദിച്ചു: `മനുഷ്യരിലും ചെകുത്താന്മാരുണ്ടോ തിരുദൂതരേ?` തിരുമേനി പറഞ്ഞു: `ഉണ്ട്`

പ്രവാചകന്‍ (സ) പറഞ്ഞത് ആദമിന്റെ മകന്റെ രക്തം സഞ്ചരിക്കുന്ന ഇടതുകൂടെ എല്ലാം പിശാചു സഞ്ചരിക്കും എന്നാണല്ലോ? അങ്ങിനെ മനുഷ്യന് രക്തത്തില്‍ കൂടി സഞ്ചരിക്കാന്‍ ഏതായാലും സാധ്യമല്ല. അപ്പോള്‍ ജിന്നില്‍ പെട്ട പിശാചു തന്നെ ആണ് എന്ന് വ്യക്തം ആണ്.
താങ്കള്‍ പറഞ്ഞു താങ്കള്ക് ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കും എന്ന് വിശ്വാസമില്ല എന്ന്.
പ്രവാചകന്‍ (സ) പറഞ്ഞിട്ട് വിശ്വസിക്കാത്ത ആള്‍ ഞാന്‍ പറഞ്ഞു വിശ്വസിച്ചിട്ടു കാര്യമൊന്നുമില്ല..! പ്രവാചകന്‍ (സ) പറഞ്ഞത് വിശ്വസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എങ്ങിനെ ആണ് നാം വിശ്വാസികള്‍ ആകുന്നത്?

[24:51]
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍. .

CKLatheef പറഞ്ഞു...

പ്രിയ ജമാല്‍ താങ്കള്‍ പറഞ്ഞതിനോട് എനിക്ക് കാര്യമായ വിയോജിപ്പില്ല. ഖുര്‍ആനിക സൂക്തങ്ങളെ അക്ഷരങ്ങളില്‍ തന്നെ എടുക്കണം എന്ന് വാശിപിടിക്കുന്നവരോട് ഒന്നും എനിക്ക് കാര്യമായി പറയാനില്ല. ജിന്നുകളിലും മനുഷ്യരിലും പിശാചുണ്ട്. അതിനാല്‍ മനുഷ്യന് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടി സഞ്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ അത് ജിന്ന് തന്നെ എന്നതാണ് താങ്കളുടെ നിഗമനം. അങ്ങനെ ചിന്തിക്കുന്നെങ്കില്‍ അതില്‍ ഒരു എതിര്‍പ്പും എനിക്കില്ല. അല്ലാഹു തന്നെ സംബന്ധിച്ച് ഞാന്‍ മനുഷ്യനോട് അവന്റെ കണ്ഠനാടിയേക്കാള്‍ അടുത്തവനാണ് എന്നത് പോലെയുള്ള ഒരു പ്രയോഗമാത്രമാണ്. മനുഷ്യനുള്ളിടത്തെല്ലാം അവനെ വഴിപിഴപ്പിക്കുന്ന പിശാചുകളും ഉണ്ടാകും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മൂന്നാമത്തെ ഒരു വ്യാഖ്യാനമാണ് ഒരാള്‍ എടുക്കുന്നതെങ്കില്‍ അതും കൂറേകൂടി യുക്തിഭദ്രമാണ് എന്നെനിക്ക് തോന്നുന്നു.

CKLatheef പറഞ്ഞു...

പ്രിയ ജമാല്‍ , താങ്കള്‍ പറഞ്ഞതിനോട് എനിക്ക് കാര്യമായ വിയോജിപ്പില്ല. ഖുര്‍ആനിക സൂക്തങ്ങളെ അക്ഷരങ്ങളില്‍ തന്നെ എടുക്കണം എന്ന് വാശിപിടിക്കുന്നവരോട് ഒന്നും എനിക്ക് കാര്യമായി പറയാനില്ല. ജിന്നുകളിലും മനുഷ്യരിലും പിശാചുണ്ട്, അതിനാല്‍ മനുഷ്യന് മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടി സഞ്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ അത് ജിന്ന് തന്നെ എന്നതാണ് താങ്കളുടെ നിഗമനം. അങ്ങനെ ചിന്തിക്കുന്നെങ്കില്‍ അതില്‍ ഒരു എതിര്‍പ്പും എനിക്കില്ല.

ഞാന്‍ എനിക്ക് കുറേകൂടി നന്നായി തോന്നുന്ന ഒരു നിഗമനം സ്വീകരിച്ചുവെന്ന് മാത്രം. പിശാച് എന്നതില്‍ മനുഷ്യനിലും ജിന്നിലും മാത്രം പരിമിതമായ ഒന്നല്ല എന്ന ഹദീസിന്റെ തന്നെ അടിസ്ഥാനത്തിലുള്ള വാദത്തില്‍നിന്നാണ് അത് പറയാനുള്ള ധൈര്യം ഞാന‍് സംഭരിച്ചത്.

അല്ലാഹു തന്നെ സംബന്ധിച്ച് "ഞാന്‍ മനുഷ്യനോട് അവന്റെ കണ്ഠനാടിയേക്കാള്‍ അടുത്തവനാണ്" എന്ന് പറയുന്നത് പോലെയുള്ള ഒരു പ്രയോഗമാത്രമാണ് അത്, ആ പിശാച് മനുഷ്യരില്‍പെട്ടവരാകട്ടേ അല്ലാതിരിക്കട്ടേ. മനുഷ്യനുള്ളിടത്തെല്ലാം അവനെ വഴിപിഴപ്പിക്കുന്ന പിശാചുകളും ഉണ്ടാകും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മൂന്നാമത്തെ ഒരു വ്യാഖ്യാനമാണ് ഒരാള്‍ എടുക്കുന്നതെങ്കില്‍ അതു കൂറേകൂടി യുക്തിഭദ്രമാണ് എന്നെനിക്ക് തോന്നുന്നു.

CKLatheef പറഞ്ഞു...

നിലവില്‍ സാധ്യതയുള്ള മൂന്ന് വ്യാഖ്യാനങ്ങളില്‍ ഏറ്റവും യുക്തിഹീനമായ വ്യാഖ്യാനമാണ് ജിന്ന് മനുഷ്യനില്‍ അവന്റെ രക്തം സ‍ഞ്ചരിക്കുന്നിടത്തൊക്കെ സഞ്ചരിക്കുന്നുവെന്നത്. ഒന്നാമത്തെകാരണം പിശാച് എന്നാണ് ഹദീസില്‍ പറഞ്ഞിരിക്കുന്നത്, പിശാച് എന്നതിന് ഒരുപാട് സാധ്യതകള്‍ ഉണ്ടായാരിക്കെ ജിന്നില്‍ പരിമിതപ്പെടുത്തി. ഇനി ജിന്ന് ഇങ്ങനെ സഞ്ചരിക്കുന്നതിനാണോ ജിന്ന് ശരീരത്തില്‍ പ്രവേശിക്കുക എന്ന് പറയുന്നത്. എങ്കില്‍ ഇത് വളരെ അപൂര്‍വമായ ഒരു കാര്യമാണല്ലോ?. ഇങ്ങനെ പ്രവേശിക്കാനുള്ളകാരണം എന്താണ് ?. പൊതുവെ ദുര്‍ബലരെയും സാധുക്കളെയുമാണല്ലോ ജിന്ന് പ്രവേശിച്ചവരായി കാണാറുള്ളത് ?. ഇത്തരം ഭ്രാന്ത് പിടിപെടുന്നവരെ സൂചിപ്പിക്കാനാണോ മനുഷ്യന്റെ രക്തം സഞ്ചരിക്കുന്നിടത്തൊക്കെ പിശാച് സഞ്ചരിക്കും എന്ന് നബി ഉണര്‍ത്തിയത്. സത്യത്തില്‍ ഈ ഹദീസ് ജിന്ന് മനുഷ്യനില്‍കൂടുന്നതായി വ്യാഖ്യാനിക്കുന്നവര്‍ അല്ലാഹുവിന്റെ പ്രവാചകന്‍ പിശാചിനെതിരെ നല്‍കിയ ഒരു മുന്നറിയിപ്പ് അഗണ്യകോടിയില്‍ തള്ളിയവരല്ലേ. വളരെ സുപ്രധാനമായ ഒരു പ്രവാചക വചനത്തെ വലിയ അന്ധവിശ്വാസത്തിനുള്ള ഇന്ധനമാക്കാനാണ് തുനിയുന്നതെങ്കില്‍ അവര്‍ക്ക് അല്ലാഹു സല്‍ബുദ്ധി തോന്നിക്കട്ടേ എന്ന് പ്രാര്‍ഥിക്കാനല്ലാതെ എന്താണ് ചെയ്യാന്‍ കഴിയുക.

CKLatheef പറഞ്ഞു...

പിശാച് എന്നാല്‍ എന്താണ് എന്നാണ് ലത്തീഫ് സാഹിബ് കരുതുന്നത്? അത് ജിന്നില്‍ പെട്ട അവിശ്വാസികളേയും തെമ്മടികലെയുമാണ് പൊതുവായി ഉദേശിക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ പെട്ട അവിശ്വാസികളേയും തെമ്മടികളെയും ഇതേ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്.
-------------------

എന്താണ് പിശാചുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായ രൂപത്തില്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചിട്ടുണ്ട്. ഇവിടെ താങ്കള്‍ പറഞ്ഞത് ഒന്ന് ക്ലബ് ചെയ്താല്‍ കൂറേകൂടി യോജിക്കാന്‍ കഴിയും. അതായത്. മനുഷ്യരിലും ജിന്നിലും പെട്ട തെമ്മാടികളും വഴിപിഴപ്പിക്കുന്നവരുമായവരെ ഉദ്ദേശിച്ചാണ് പൊതുവെ പിശാച് എന്ന് പറയുന്നത്.

Jamal Changaramkulam പറഞ്ഞു...

CKLatheef പറഞ്ഞു...

നിലവില്‍ സാധ്യതയുള്ള മൂന്ന് വ്യാഖ്യാനങ്ങളില്‍ ഏറ്റവും യുക്തിഹീനമായ വ്യാഖ്യാനമാണ് ജിന്ന് മനുഷ്യനില്‍ അവന്റെ രക്തം സ‍ഞ്ചരിക്കുന്നിടത്തൊക്കെ സഞ്ചരിക്കുന്നുവെന്നത്. <<>>
ഇത് വ്യാഖ്യാനമല്ല ലത്തീഫ് സാഹിബ്, താങ്കള്‍ കൊടുത്ത പ്രവാചകന്റെ ഹദീസ് ആണ്..! അത് താങ്കള്ക് ഏറ്റവും യുക്തി ഹീനം ആയി തോന്നിയിരിക്കുന്നു. മ ആ ദല്ലാഹ്..!

أن النبي صلى الله عليه وسلم قال: "إن الشيطان يجري من ابن آدم مجرى الدم
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)

കാട്ടിപ്പരുത്തി പറഞ്ഞു...

-ഇതത്രവലിയ പ്രശ്നമാണോ ?. എന്തുകൊണ്ടെന്നാല്‍ ഭാഷാപരമായി ജിന്ന് (ജാന്ന്) എന്ന പദം അല്ലാഹു തന്നെ പാമ്പിന് ഉപയോഗിച്ചിട്ടുണ്ട്. ജിന്ന് എന്ന പദത്തിന്റെ അര്‍ഥവും അതിന്റെ പ്രയോഗവും രണ്ടാണ് എന്ന് പറയേണ്ട ആവശ്യം എന്താണ്. ഭാഷാപരമായ അര്‍ഥ നോക്കിയിട്ട് തന്നെയാണ് പ്രയോഗം-


പ്രശനമാണല്ലോ/ ജാന്ന എന്ന പദമല്ല ജിന്ന് എന്നതു തന്നെ പ്രശ്നം. ജിന്ന് എന്ന പദത്തിന്റെ അർത്ഥമല്ല ജിന്ന് എന്നതും . അത് മനുഷ്യൻ എന്നത് പോലുള്ള ഒരു സാമാന്യനാമമാണെന്ന് വ്യക്തമാക്കി. അത് രൂപപ്പെട്ടത് മറഞ്ഞ എന്ന പദത്തിൽ നിന്നാകാം. ആ പദത്തിന്റെ വിവിധ രൂപങ്ങളും പ്രയോഗത്തിലുണ്ടാകാം.
ആനസ എന്ന പദം മുഴുവൻ ഇൻസ് എന്നതുമായി ചേർത്ത് വായിക്കുന്നത് പോലെ ശരികേടാണു ജാന്ന് എന്നത് ജിന്നുമായി ചേർത്ത് വായിക്കുന്നതും.

നിങ്ങളുടെ വിവരണമനുസരിച്ചാണെങ്കിൽ മറയാത്ത എല്ലാ സൃഷ്ടികളും ഇൻസ് എന്നതിൽ വരണം. അപ്പോൽ എല്ലാ മറയാത്ത സൃഷ്ടികളേയും സ്വർഗ്ഗം നരകം ചോദ്യം ചെയ്യൽ ഖബറിലെ ശിക്ഷ എന്നിവക്ക് വിധേയമാക്കേണ്ടി വരും. കാരണം ഇൻസിനെ ഇതെല്ലാറ്റിനും വിധേയമാക്കുമെന്ന് ഖുർആൻ പറയുന്നൂണ്ടല്ലോ/

അപ്പോൾ ജിന്ന് എന്നത് ഒരു മറഞ്ഞ എല്ലാ സൃഷ്ടികളുമല്ല. തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട പ്രത്യേക സൃഷ്ടി തന്നെയാണു. അതിന്റെ ഒരു പ്രത്യേകതയാണു മറഞ്ഞത് എന്നത്. അതായത് അതിന്റെ സ്ഥായിയായ ഭാവം മറൻഞ്ഞതാണെന്നു മാത്രം.

ഖുർആനിൽ കാണുന്നു എന്നതിനു ആനസ എന്നതുപയോഗിച്ചതിനാൽ എല്ലാ കാണുന്ന സൃഷ്ടികളും ഇൻസ് എന്നതിൽ വരുന്നില്ല എന്നായിരുന്നു എന്റെ പഴയ കമെന്റ്ന്റെ ഉദ്ദ്യേശ്യം. അതിപ്പോഴും അങ്ങിനെ തന്നെയാണു. അതേ പോലെ ജാന എന്ന പദത്തിനു ഖുർആനിൽ പാമ്പെന്നും മറഞ്ഞെന്നുമെല്ലാം ഉപയോഗിച്ചു എന്നതിനാൽ ജിന്ന് എന്നത് മറഞ്ഞ എല്ലാറ്റിനും വരുന്നില്ല.

ഇപ്പോഴും സാമാന്യനാമം എന്നത് ലത്തീഫിനു മനസ്സിലായിട്ടില്ലെങ്കിൽ നമുക്കതിൽ തുടങ്ങേണ്ടി വരും. ഇനി ജിന്ന് എന്ന പദം ഖുർആനിൽ (അതിന്റെ മറ്റു രൂപങ്ങളായി ക്രിയകളായോ നാമങ്ങളോ ആയല്ല) ഉപയോഗിച്ചിട്ടൂണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാവുന്നതാണു.

അതിവായന എന്നത് ഖുർആനിലെ വളരെ വ്യക്തമായ ഒന്നിനെ നിങ്ങൾ ഭാഷ കൊണ്ട് മാറ്റിയതിനെ കുറിച്ചാണു.


Jamal Changaramkulam പറഞ്ഞു...

പ്രവാചക തിരുമേനിയുടെ മേല്‍ ഒരു കള്ളം പറഞ്ഞവന്‍ നരകത്തില്‍ അവന്റെ സീറ്റ് ഉറപ്പിച്ചു കൊള്ളട്ടെ എന്ന് നബി(സ)പറഞ്ഞത് താങ്കള്ക് അറിയാമല്ലോ?
നബി (സ ) പറഞ്ഞു: നിങ്ങളില്‍ നിന്ന് ഒരാളും തന്നെ ജിന്നില്‍ നിന്നുള്ള അവന്റെ ഇണയും മലക്കില്‍ നിന്നുള്ള അവന്റെ ഇണയും അവനില്‍ നിയോഗിക്കപ്പെടാതെ ഇല്ല. സഹാബികള്‍ ചോദിച്ചു: അങ്ങേക്കുമോ? തിരുമേനി പറഞ്ഞു: എനിക്കും തന്നെ. പക്ഷെ, എന്റെ ഇണയുടെ മേല്‍ അല്ലാഹു എനിക്ക് സഹായം നല്‍കിയിരിക്കുന്നു. അതിനാല്‍ അവന്‍ കീഴോതുങ്ങിയിരിക്കുന്നു. അവന്‍ എന്നോട് നല്ലതിനല്ലാതെ ഉപദേശിക്കുകയില്ല. (മുസ്ലിം )

ഇവിടെ ജിന്നില്‍ നിന്നും മലക്കില്‍ നിന്നുമുള്ള ഖരീനിനെ കുറിച്ച് നബി(സ) പഠിപ്പിച്ചത് കാണുക. ഇതില്‍ മനുഷ്യനെ കുറിച്ച് പറഞ്ഞിട്ടില്ല. അങ്ങിനെ മനുഷ്യരില്‍ നിന്നുള്ള ഏതെങ്കിലും പിശാചിനെ മനുഷ്യന്റെ മേല്‍ നിയോഗിചിട്ടുമില്ല. ഇനി ഈ ജിന്നിലെ ഖരീനിനെ തന്നെയാണ് പിശാചു ആയി പൊതുവായി പറയപ്പെടുന്നത്‌. ഷേക്ക് ഇബ്നു ബാസ് ഈ ഹദീസ് ഉദ്ദരിച്ച്‌ പിശാചു ജിന്നില്‍ പെട്ടവന്‍ ആണെന്ന് പറയുന്നത് കാണുക: أي مكن القرينين القرين من الجن والقرين من الملائكة، وحتى النبي صلى الله عليه وسلم معه شيطان وهو القرين من الجن كما تقدم وهو الحديث بذلك قول النبي عليه الصلاة والسلام: ((ما منكم من أحد إلا ومعه قرينه من الملائكة ومن الجن، قالوا: وأنت يا رسول الله قال: وأنا إلا أن الله أعانني عليه فأسلم فلا يأمرني إلا بخير))[3]، والمقصود أن كل إنسان معه قرين من الملائكة وقرين من الشياطين، فالمؤمن يقهر شيطانه بطاعة الله والاستقامة على دينه، ويذل شيطانه حتى يكون ضعيفاً لا يستطيع أن يمنع المؤمن من الخير ولا أن يوقعه في الشر إلا ما شاء الله
http://www.binbaz.org.sa/mat/2152

[114:5] മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
[114:6] മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

ഈ വചനങ്ങളുടെ വിവരണം ഞാന്‍ മേലെ കൊടുത്തത് മൌദൂദി പറഞ്ഞ വിവരങ്ങള്‍ നിങ്ങളെ ഒര്മിപ്പിക്കാനാണ്..!

CKLatheef പറഞ്ഞു...

ഖുര്‍ആന്‍ ജിന്ന് എന്ന് പ്രയോഗിച്ചിടത്തൊക്കെ മറഞ്ഞ സൃഷ്ടികളെ മൊത്തത്തില്‍ ഉദ്ദേശിക്കുന്നുവെന്ന് ഞാന്‍ വാദിച്ചിട്ടില്ലെന്നിരിക്കെ കാട്ടിപ്പരുത്തിയുടെ ആശങ്കക്ക് ഒരു അര്‍ഥവുമില്ല. വെറുതെ കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സമയവുമില്ല. കാണപ്പെടുന്ന എല്ലാ സൃഷ്ടികള്‍ക്കും ഇന്‍സ് എന്ന് ഉപോയഗിക്കും എന്നും ഞാന്‍ പറഞ്ഞില്ല. പക്ഷെ ജിന്ന് എന്നത് അതിന്റെ ഭാഷാര്‍ഥത്തില്‍ ഇബ്ലീസില്‍ പെടാത്ത ജിന്നിനും ഉപോയഗിച്ചിട്ടുണ്ട്. ഇതിലെന്താണ് ഇത്രമാത്രം താങ്കള്‍ക്ക് വിയോജിക്കാന്‍ എന്നാണ് അറിയാത്തത്.

CKLatheef പറഞ്ഞു...

നിങ്ങളുടെ വിവരണമനുസരിച്ചാണെങ്കിൽ മറയാത്ത എല്ലാ സൃഷ്ടികളും ഇൻസ് എന്നതിൽ വരണം. അപ്പോൽ എല്ലാ മറയാത്ത സൃഷ്ടികളേയും സ്വർഗ്ഗം നരകം ചോദ്യം ചെയ്യൽ ഖബറിലെ ശിക്ഷ എന്നിവക്ക് വിധേയമാക്കേണ്ടി വരും. കാരണം ഇൻസിനെ ഇതെല്ലാറ്റിനും വിധേയമാക്കുമെന്ന് ഖുർആൻ പറയുന്നൂണ്ടല്ലോ/
--------------

ഇതിനെയൊക്കെയാണ് അധിവായന എന്ന് പറയേണ്ടത്.

CKLatheef പറഞ്ഞു...

പ്രവാചന്റെമേല്‍ ഞാനെന്തോ ഗുരുതരമായ കള്ളം ആരോപിച്ചുവെന്ന് തെറ്റദ്ധരിപ്പിക്കാന്‍ താങ്കളുടെ അവസാനത്തെ കമന്റ് ഉതകും എന്നല്ലാതെ ഇതൊന്നും മനുഷ്യശരീരത്തില്‍ ജിന്ന് പ്രവേശിക്കും എന്നതിന് തെളിവല്ല.

താങ്കള്‍ പറഞ്ഞതിലെ മറ്റൊരു അബദ്ധം ഇബ്നുബാസ് അഹമദ് ഉദ്ധരിച്ചതായിട്ടാണ് അവ നല്‍കിയിട്ടുള്ളത്. മുസ്ലിം ആ ഹദീസ് ഉദ്ധരിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ആദ്യം അത് ഉദ്ധരിക്കുമായിരുന്നു. ഇത് മനുഷ്യശരീരത്തില്‍ ജിന്ന് കയറുന്നതിനെക്കുറിച്ചാണെങ്കില്‍ സകലമനുഷ്യരും ജിന്ന് കയറിയവരാണ് എന്ന് പറയേണ്ടിവരും. ഹദീസിന്റെ ബലാബലവും അതിലെ പ്രത്യക്ഷത്തില്‍ തന്നെ കാണുന്ന അന്തക്കേടുകളും വേറെ തന്നെ ചര്‍ച ചെയ്യേണ്ടതുണ്ട്.

താങ്കള്‍ സൂചിപ്പിച്ച രണ്ട് സൂക്തങ്ങളും ഇവിട പ്രസക്തമല്ല.

CKLatheef പറഞ്ഞു...

ചിലര്‍ക്കൊക്കെ ‍ഞാന്‍ ഈ പോസ്റ്റില്‍ പതിവുശൈലിയില്‍നിന്ന് മാറി പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ല എന്ന് വന്നേക്കാം. അത് സ്വാഭാവികമാണ് താനും. പക്ഷെ ഇവിടെ അനാവശ്യമായ തര്‍ക്കമല്ല ഉദ്ദേശിക്കുന്നത്. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന് എന്ത് പ്രമാണമാണ് അവതരിപ്പിക്കാനുള്ളത് എന്നതാണ് പ്രസക്തമായ ചോദ്യം. അത് ചെയ്യാതെ ഇവിടെ ഈ പോസ്റ്റിന് മറുപടി പറഞ്ഞു എന്ന് വരുത്തിതീര്‍ക്കേണ്ട ആവശ്യമൊന്നുമില്ല. എന്റെ ഒരു വാദവും ആരുടെമേലും അടിച്ചേല്‍പിക്കുന്നില്ല. അതൊഴിവാക്കി പിന്നീട് സ്വീകരിക്കേണ്ടിവരുന്ന വാദങ്ങള്‍ അതിനേക്കാള്‍ ദുര്‍ബലമായി തോന്നിയത് കൊണ്ട് എന്റെ മനസ്സാക്ഷിക്കിണങ്ങുന്ന ഒരു വിശദീകരണം ഞാന്‍ സ്വീകരിച്ചുവെന്ന് മാത്രമേ അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുള്ളൂ..

കാട്ടിപ്പരുത്തി പറഞ്ഞു...

എന്നാല്‍ ജിന്ന് എന്നോ ജാന്ന് എന്നോ എവിടെ കണ്ടാലും അത് തീയാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസിന്റെ വംശത്തില്‍പെട്ട ജിന്നാണെന്നോ ജിന്ന് വേഷം മാറിയതാണെന്നോ ഒക്കെ ധരിക്കുന്നത് പരമാബദ്ധമാണ്. ഉദാഹരണങ്ങള്‍ ശേഷമുള്ള പോസ്റ്റുകളില്‍ ഇന്‍ശാ അല്ലാഹ്.( ഒന്നാമത്തെ പോസ്റ്റ്)


ഇത് വച്ചു ജിന്നിനെ പിന്നെ ലതീഫ് വിശദീകരിക്കുന്നത് നോക്കുക.


സൂക്ഷമജീവികളെയോ ഫംഗസിനെയോ ജിന്ന് എന്ന് അറബി ഭാഷയനുസരിച്ച് തന്നെ വിളിക്കാവുന്നതാണ്. എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷമജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് തന്നെയാണല്ലോ സ്വാഭാവികവും. നാം കണ്ടുകൊണ്ടിരിക്കുന്നതും. (രണ്ടാമത്തെ പോസ്റ്റ്)

ഇതാണു പ്രശ്നവും.
പിന്നെയുള്ള എല്ലാ വിവരണവും അതിന്റെ ബാക്കി പിടിച്ചാണു. അതാണു ഞാൻ ഇൻസിനെ ഉപയോഗിച്ച് നിങ്ങളുടെ ജിന്നിനെ കുറിച്ചുള്ള ഭാഷാപരമായ നിർവചനം ശരിയല്ല എന്നു പറയുന്നത്.
നിങ്ങൾ യുക്തി എന്ന് നിങ്ങൾക്ക് തോന്നിയ കാര്യങ്ങൾ മറ്റു തെളിവുകളുമായി കൂട്ടി കെട്ടി ജിന്നിനു ഒരു പുതിയ നിർവചനമുണ്ടാക്കുകയാണു. അതിനു ജിന്നിന്റെ ഭാഷയും അവയുടെ ഭക്ഷണം എല്ലുകളുമാണെന്നത് മുൻനിർത്തി ഫംഗസും ജിന്നാകാം എന്നിടത്തേക്ക് കാര്യങ്ങൾ നീക്കുക. എന്നിട്ട് ഖുർആനിലില്ലാത്ത മൂന്നാമനെ പിശാചിലേക്ക് ചേർത്തുക.

ഇത് ശരിയായ രീതിയല്ലല്ലോ/

ഇതേ ഭാഷാ പ്രയോഗം ഇൻസിന്റെ കാര്യത്തിലും എങ്കിൽ ശരിയാകേണ്ടതില്ലേ എന്നാണു ഞാൻ ചോദിക്കുന്നത്.

CKLatheef പറഞ്ഞു...

ഇത് വ്യാഖ്യാനമല്ല ലത്തീഫ് സാഹിബ്, താങ്കള്‍ കൊടുത്ത പ്രവാചകന്റെ ഹദീസ് ആണ്..! അത് താങ്കള്ക് ഏറ്റവും യുക്തി ഹീനം ആയി തോന്നിയിരിക്കുന്നു. മ ആ ദല്ലാഹ്..!

أن النبي صلى الله عليه وسلم قال: "إن الشيطان يجري من ابن آدم مجرى الدم
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)
-------------

ഇതിന് നല്‍കപ്പെട്ട മൂന്ന് വ്യാഖ്യാനത്തില്‍ നിന്ന് ജിന്ന് രക്തക്കുഴലിലൂടെ അക്ഷരാര്‍ഥത്തില്‍ സഞ്ചരിക്കുന്നുവെന്ന വ്യാഖ്യാനം ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ യുക്തിയില്‍നിന്ന് ഏറെ വിദൂരെയാണ് എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. അതിന് മആദല്ലാ പറയേണ്ട ആവശ്യമില്ല. അത്തരം നമ്പറുകള്‍ക്ക് ഇവിടെ പ്രസക്തിയുമില്ല.

CKLatheef പറഞ്ഞു...

ഇത് ശരിയായ രീതിയല്ലല്ലോ/

ഇതേ ഭാഷാ പ്രയോഗം ഇൻസിന്റെ കാര്യത്തിലും എങ്കിൽ ശരിയാകേണ്ടതില്ലേ എന്നാണു ഞാൻ ചോദിക്കുന്നത്.
------------------

ഇബ്ലീസ് വര്‍ഗത്തില്‍ പെട്ട ജിന്നിനെ പരാമര്‍ശിച്ച ജാന്ന് എന്ന വാക്കുകൊണ്ട് മുസാനബിയുടെ സര്‍പ്പത്തെ ഖുര്‍ആന്‍ പരാമര്‍ശിച്ചത് എന്ത് കൊണ്ട് എന്നതിന് ഉത്തരം കണ്ടെത്തുക.

ശരിയല്ല, വലിയ പ്രശ്നമാണ് എന്ന വിധിതീര്‍പ്പോക്കെ പിന്നീടാകാം. ജിന്നിന് ഞാന്‍ പുതിയ ഒരു വ്യാഖ്യാനവും ചമച്ചിട്ടില്ല. ജിന്നിന് ഭാഷാപരമായി തന്നെ ഇബ്ലീസില്‍പെട്ട ജിന്നല്ലാത്തതുമാകാം എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ... ഇന്‍സിന് അങ്ങനെ ആയിക്കൂടെ എന്ന് ചോദിക്കുന്നു. ഖുര്‍ആനിലോ ഹദീസിലോ മനുഷ്യനല്ലാത്ത ഒരു സൃഷ്ടിക്ക് അപ്രകാരം ഉപയോഗിക്കാത്തതിനാല്‍ ഉപയോഗിക്കുന്നില്ല എന്നേ അതിന് ഉത്തരം പറയാന്‍ കഴിയൂ. ഇബ്ലീസിന്റെ വര്‍ഗത്തിന് ജിന്ന് എന്ന് പറയുന്നത് കൊണ്ട് മറ്റൊന്നിനും ആ പദം പ്രയോഗിക്കാന്‍ പാടില്ല എന്ന വാദം വിചിത്രമാണ്. അങ്ങനെയെങ്കില്‍ അതേ ജിന്നിനും സര്‍പത്തിനും ഖുര്‍ആന്‍ ഒരേ പദം പ്രയോഗിക്കില്ലല്ലോ ?. കാട്ടിപ്പരുത്തിക്ക് എന്താണ് മനസ്സിലാകാതെ പോകുന്നത്.

എന്റെ സംശയം, നേരത്തെ ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ചത് പോലെ ഞാനെന്തൊക്കെയോ പ്രമാണത്തിലില്ലാത്തത് സ്വന്തമായി ചമക്കുന്നുവെന്ന ബേജാറിലാണ്.

CKLatheef പറഞ്ഞു...

വീണ്ടും ചോദിക്കുന്നു. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ ?. അതിന് വല്ല പ്രമാണവും വേറെയുണ്ടോ ?. ഭാഷാപരമായ ചര്‍ച ഇതിന് മുമ്പിലത്തെ പോസ്റ്റിലാണ് നല്‍കേണ്ടത്.

Unknown പറഞ്ഞു...

അസ്വാഭാവിക രീതിയില്‍ സുന്നത്ത് കഴിക്കപ്പെട്ട ചിലയാളുകളെ പറ്റി പഴയമക്കാര്‍ പറയാറുണ്ട്‌, അത് ജിന്നിന്റെ പണിയാണെന്ന്!!
ഈ വിഷയത്തില്‍ വല്ലപിടിയുമുണ്ടോ ലത്തീഫ് സാഹിബ്‌?

CKLatheef പറഞ്ഞു...

അസ്വഭാവികമായി എന്ത് കണ്ടാലും അത് ജിന്നിന്റെ പണിയാണെന്ന് പറയുക പഴമക്കാരുടെ സ്വഭാവമാണ് എന്ന് മനസ്സിലാക്കിയാല്‍ മതി ഇസ്മായീല്‍ സാഹിബ്.

Sabu Kottotty പറഞ്ഞു...

.

കാട്ടിപ്പരുത്തി പറഞ്ഞു...

ജാന്ന് എന്ന പദം പാമ്പിനും ഉപയോഗിച്ചതിനാൽ അത് മറ്റുള്ളവക്കും ആകാം എന്നതാണു ഗവേഷണം.

ഈ ആയത്തിലെ ജാന്ന എന്ന പദത്തിന്റെ തന്നെ പ്രത്യേകത നോക്കുക.
മൂസാ നബി വിജനമായ സ്ഥലത്തുക്കൂടി കുടുമ്പ സമേതം യാത്ര ചെയ്യുന്നു. ദൂരെ ഒരു വെളിച്ചം കണ്ടപ്പോൾ സഹായം തേടി അവിടേക്ക് ഒറ്റക്ക് പോകുന്നു. അവിടെ വച്ചു ഒരശരീരി കേൾക്കുന്നു.
`അല്ലയോ മൂസാ, ഇതാ ഞാന്‍ അല്ലാഹുവാകുന്നു. അഖിലലോകരുടെയും നാഥന്‍. (തുടര്‍ന്ന് ഇപ്രകാരം കല്‍പനയായി:) നിന്റെ വടി താഴെയിടുക.`

വടി താഴെയിട്ടപ്പോൾ ആ വടി പാമ്പിനെപ്പോലെ പുളയുന്നതു കണ്ട് മൂസാ പുറംതിരിഞ്ഞ് ഓടിക്കളഞ്ഞു.

ഇവിടെ ജാന്ന എന്ന പദം പാമ്പിനു പകരമായി ഉപയോഗിച്ചു എന്നതാണു.
ആണോ?
ഇങ്ങിനെയുള്ള ഒരവസ്ഥയിൽ ഏതൊരാളുടെ മനസ്സിലും വരുന്നത് പാമ്പിനേക്കാൾ ഇതെന്തോ പൈശാചികമായതാണെന്നതല്ലെ?

മൂസാനബിയുടെ കാലത്തെ കുറിച്ച് പരയുന്നത് തന്നെ സാഹിറുകൾ ഏറെയുള്ള കാലമെന്നാണു. ബൈബിളിലെ ആദം നബിയുടെ കഥമുതൽ സാത്താൻ വേഷം മാറി വരുന്നത് പാമ്പിന്റെ രൂപത്തിലാണു.
ഇതേ വടി പിന്നീട് ഫിർഊനിന്റെ സദസ്സിലിടുമ്പോൾ പാമ്പാകുന്നതിനെ ജാന്ന എന്നല്ല ഉപയോഗിക്കുന്നത്.
മാത്രമല്ല ഖുർആനിന്റെ കണിശമായ പദപ്രയോഗവും നമുക്കവിടെ കാണാം. പാമ്പിനെപോലെ എന്ന സംശയത്തേക്കാൾ പൈശാചികതയാണു മൂസാ നബിയെ ഭയപ്പെടുത്തുന്നത്. അതിനാലാണു പോലെ വന്നത്. എന്നാൽ പിന്നീട് അത് വ്യക്തമായ പാമ്പായി തന്നെ പറയുന്നു.
അത് സ്വാഭാവികവുമാണു. താൻ ഉപയോഗിച്ചു കോണ്ടിരുന്ന വസ്തു പെട്ടെന്ന് രൂപാന്തരം പ്രാപിക്കുന്നത് കാണുമ്പോൾ അതിന്റെ പ്രതികരണം അതൊർ പിശാചാണെന്നതായിരിക്കും.
പ്രത്യേകിച്ചും മൂസാ നബിയുടെ കാലഘട്ടം സാഹിറുകളുടെ കാലഘട്ടവുമായിരുന്നു എന്ന് ചേർത്ത് വായിക്കുമ്പോൾ പ്രത്യേകിച്ചും.

അതാകട്ടെ തോന്നലായിരുന്നു. എന്നാൽ പാമ്പാകുക എന്നത് തോന്നലല്ല, യാഥാർത്ഥ്യമാണു.

പരിഭാഷയിൽ ആ പദത്തെ ആശയം വച്ചാണു തർജ്ജമ ചെയ്തിരിക്കുന്നത്. അല്ലെങ്കിൽ അത് കൂടുതൽ സങ്കീർണ്ണമാകും എന്നതും ഒരു കാരണമാണു.

CKLatheef പറഞ്ഞു...

കാട്ടിപ്പരുത്തി താങ്കള്‍ ആദ്യത്തില്‍ സൂചിപ്പിച്ച പോലെ വെരുതെ സമയം കളയുന്നു വിഷയത്തിലേക്ക് വരാന്‍ താങ്കള്‍ക്ക് താല്‍പര്യവുമില്ല. അല്ലാഹു നേര്‍ക്ക് നേരെ ഒരു കാര്യം പറയുന്നു താങ്കള്‍ അത് വളച്ചൊടിക്കുന്നു.

(((നിന്റെ വടിയൊന്ന് താഴെയിടുക. ആ വടി പാമ്പിനെപ്പോലെ പുളയുന്നത് കണ്ടപ്പോള്‍ മൂസാ പിന്തിരിഞ്ഞോടി; തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. അല്ലയോ മൂസാ, പേടിക്കേണ്ട. എന്റെ സന്നിധിയില്‍ ദൈവദൂതിന്മാര്‍ പേടിക്കാറില്ല.))

അല്ലാഹു പറയുന്നു പാമ്പിനെ പോലെ പുളയുന്നു. അവിടെ ജിന്ന് എന്ന് പ്രയോഗിക്കാന്‍ താങ്കള്‍ക്ക് കഴിയാതെ വന്നപ്പോള്‍ താങ്കളതിന് താങ്കളുടെതായ ഭാവനക്കും തെറ്റിദ്ധാരണക്കും അനുസരിച്ച ഒരു വിശദീകരണം കൊടുത്തു.

ക്ഷമിക്കണം.. താങ്കളുമായി ഈ വിഷയത്തില്‍ സംവാദത്തിനില്ല. ഞാന്‍ മൂലം താങ്കള്‍ അല്ലാഹുവിങ്കള്‍ കുറ്റക്കാരനാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

കാട്ടിപ്പരുത്തി പറഞ്ഞു...

ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണഞ്ഞത് ശരിയാക്കുകയാണല്ലോ.

നടക്കട്ടെ.

Moh'd Yoosuf പറഞ്ഞു...

7:116 قَالَ أَلْقُوا ۖ فَلَمَّا أَلْقَوْا سَحَرُوا أَعْيُنَ النَّاسِ وَاسْتَرْهَبُوهُمْ وَجَاءُوا بِسِحْرٍ عَظِيمٍ
മൂസാ പറഞ്ഞു : നിങ്ങൾ ഇട്ട് കൊള്ളുക അങ്ങനെ അവർ ഇട്ടപ്പോൾ അവർ ആളുകളുടെ കണ്ണുകെട്ടുകയും അവർ ഭയമുണ്ടാക്കുകയും ചെയ്തു. അവർ വമ്പിച്ച ജാലവിദ്യയാണ്‌ കൊണ്ട് വന്നത്.

20:66 قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ
അദ്ദേഹം പറഞ്ഞു, നിങ്ങൾ ഇട്ട് കൊള്ളുക. അപ്പഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നുന്നു.

20:69 وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ
നിന്റെ വലതു കയ്യിലുള്ളാത് (വടി) ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങികൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്റെ തന്ത്രങ്ങൾ മാത്രമാണ്‌.

അല്ലാഹു പറയുന്നു, മൂസാ നബിയുടെ മുന്നിൽ അവതരിപ്പിക്കപെട്ടത് ജാലവിദ്യക്കാരന്റെ തന്ത്രങ്ങളാണെന്ന്. എന്നീട്ടും ജിന്നാണെന്ന് വിശ്വസിക്കണം ചിലർക്ക്. മാത്രമല്ല, ഇവിടെ മൂസാ നബിയുടെ മുന്നിൽ വെച്ചാണ് ജാലവിദ്യ കാണിച്ചത്, മറഞ്ഞ വഴിയിലൂടെയല്ല. സിഹ്റിനും ജിന്ന് ഭൌതികമായി മനുഷ്യരിൽ ഇടപെടുന്നതിനും തെളിവില്ല, മാനസ്സികമായ ഇടപെടുമെന്നല്ലാതെ പ്രമാണങ്ങളിൽ കാണാൻ കഴിയില്ല.

CKLatheef പറഞ്ഞു...

(((ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണഞ്ഞത് ശരിയാക്കുകയാണല്ലോ.)))

പണ്ഡ‍ിത ശ്രേഷ്ടര്‍ക്ക് അബദ്ധം പിണയില്ല എന്ന് ധരിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. അബദ്ധമെന്ന് തോന്നിയത് ചൂണ്ടിക്കാണിക്കാന്‍ എനിക്കും.

കാട്ടിപ്പരുത്തി പറഞ്ഞു...

മൈപേ- ഞാൻ എഴുതിയതെന്ത്/ മൈപ് വായിച്ചതെന്ത്. മൂസാ നബിയുടെ മുന്നിലേക്ക് ജാല വിദ്യക്കാറിട്ട് കൊടുത്തത് ജിന്നിനെയാണെന്ന് ഞാൻ പറഞ്ഞുവെന്നാണു മനസ്സിലാക്കിയെങ്കിൽ വായനക്കെന്തോ തകരാറൂണ്ട്.

ഇവിടെ എന്റെ ഭാവനയിൽ നിന്നല്ല ആ പദത്തെ ഞാൻ തർജ്ജമ ചെയ്തത്. അൽ അവീറിലെ പള്ളിയിലുള്ള അറബിക് തഫ്സീറിൽ നിന്നാണു. ഈ പദത്തെ കുറിച്ചുള്ള കൂടുതൽ വിവരവും ഞാൻ പഠിക്കാൻ ശ്രമിക്കുന്നുണ്ട്.

ഒറ്റ നോട്ടത്തിൽ തന്നെ ഈ പദം പറയുന്ന ഒരു കാര്യമുണ്ട്. അവിടെ ആ ജാന്ന എന്ന പദത്തിന്റെ അർത്ഥം പാമ്പ് എന്നായിരുന്നുവെങ്കിൽ പാമ്പിനെപോലെ പുളയുക എന്നത് വേണ്ട. പാമ്പായി പുളഞ്ഞു എന്നത് മതി. പാമ്പായി പുളഞ്ഞാലും ഭയമുണ്ടാകും. ഖുർആനിലെ ഓരോ പദവു അതി സൂക്ഷ്മമാണു. മറിച്ച് അത് മൂസാനബിയെ ഭയപ്പെടുത്തുന്നത് അതിന്റെ ശൈത്താനിയ്യത്താണു. ഒരു മനുഷ്യനെന്ന നിലയിൽ പാമ്പിനേക്കാൾ പൈശാചികത തന്നെയാണു ഒരാളെ ഭയപ്പെടുത്തുക.
അതിനൊരു കാരണം ജിന്നുകൾ പാമ്പിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാം എന്ന ധാരണയുമാകാം. ജിന്നുകളെ കുറിച്ചുള്ള ഹദീസുകളിൽ ഇതിനെ പിന്തുണക്കുന്ന ഹദീസുകളുണ്ട്.
Abu Said al-Khudri (R.a) said that Allah's Messenger (p.b.u.h) said: "There are Muslim Jinn in al-Madina: If one appears to you, in any form, you are to admonish it to depart for three days. If it appears after that, you must kill it, for it is truly a devil". [Reported by Imam Muslim]

ഭാഷാ ചർച്ചയിൽ ഭാഷ വച്ചു തന്നെ പറയാമല്ലോ.
ഇവിടെ മൂസാനബിയുടെ വടി പാമ്പിനെ പോലെ ആവുകയല്ല. പാമ്പാവുകയാണുണ്ടായത്.
എന്നാൽ ജിന്നിനെ പോലെ മൂസാനബിക്ക് തോന്നിച്ചു.

ഈ ഒരു പദം വച്ച് ജിന്നിനെ ഫംഗസ് ആക്കി ആ ഫംഗസിനെ ശൈത്താനാക്കി യുക്തിക്ക് ഖുർആനിനെ യോജിപ്പിക്കാം.

Abid Ali പറഞ്ഞു...

മനുഷ്യശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുമെന്ന് നബി പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്ന് ചിലര്‍ മനസ്സിലാക്കിയത് 'ജിന്ന്' മനുഷ്യശരീരത്തില്‍ പ്രവേശിക്കുമെന്നും രക്തം സഞ്ചരിക്കുന്നിടത്തെല്ലം സഞ്ചരിക്കുമെന്നുമാണ്‌. ഈ വ്യാഖ്യാനത്തെ അവലംബിച്ചുകൊണ്ട് അവര്‍ അവരുടെ ജിന്നോളജി രൂപപ്പെടുത്തുകയും ചെയ്യുന്നു.

ആദ്യം ആ നബിവചനത്തിന്റെ സന്ദര്‍ഭം കാണുക:

നബിയുടെ ഭാര്യ സഫിയ താമസിച്ചിരുന്നത് ഉസാമയുടെ വീട്ടിലായിരുന്നു. ഒരിക്കല്‍ തന്റെ കൂടെ, പള്ളിയിലായിരുന്ന സഫിയയെ ആ വീട്ടില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു നബി(സ). അപ്പോള്‍ നബിയെയും കൂടെയുള്ള സ്ത്രീയെയും രണ്ടു അന്‍സാരികള്‍ നോക്കി; അവര്‍ കടന്നുപോവുകയും ചെയ്‌തു. അപ്പോള്‍ ഇരുവരെയും മടക്കിവിളിച്ചിട്ട് നബി പറഞ്ഞു: 'ഇത് ഹുയയ്യിന്റെ മകള്‍ സഫിയയാണ്‌'.
അവരുടെ മറുപടി: 'അല്ലാഹുവിന്റെ റസൂലേ, അല്ലാഹു പരിശുദ്ധനാകുന്നു'.
അപ്പോള്‍ നബി പറഞ്ഞു: തീര്‍ച്ചയായും പിശാച് മനുഷ്യരില്‍ രക്തം സഞ്ചരിക്കുന്നിടത്തൊക്കെയും സഞ്ചരിക്കും. അവന്‍ നിങ്ങളുടെ മനസ്സില്‍ വല്ലതും ഇട്ടുതരുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'.

'ജിന്ന്' മനുഷ്യ ശരീരത്തില്‍ എവിടെയെല്ലാം സഞ്ചരിക്കുമെന്ന് പഠിപ്പിക്കുകയാണോ ഈ ഹദീസ് ചെയ്യുന്നത്? അല്ലല്ലോ. പിശാച് എന്ന് ഹദീസില്‍ കാണുന്നിടത്തെല്ലാം ജിന്നിനെ മാത്രം സങ്കല്‍പ്പിക്കുന്നതാണ്‌ ഇവരുടെ തെറ്റ്. പിശാചുവര്‍ഗ്ഗത്തില്‍ ജിന്നുകള്‍ മാത്രമല്ല; മനുഷ്യരുമുണ്ട്. അപ്പോള്‍ മനുഷ്യശരീരത്തില്‍ രക്തമോടുന്നിടത്തെല്ലാം കടന്നു ചെല്ലാന്‍ ജിന്നിനു മാത്രമല്ല മനുഷ്യനും കഴിയുമെന്ന് ഇവര്‍ സമ്മതിക്കേണ്ടിവരും. അതിവര്‍ക്ക് സമ്മതമല്ലെങ്കില്‍ മനുഷ്യശരീരത്തില്‍ ജിന്ന് കടന്നു ചെല്ലുമെന്ന വാദം മറ്റുള്ളവര്‍ സമ്മതിക്കണമെന്ന് ഇവര്‍ വാശിപിടിക്കരുത്.

ഇനി ഈ ഹദീസിലൂടെ നബി നല്‍കുന്ന സന്ദേശമെന്താണെന്ന് നോക്കാം: ജിന്നിലോ ഇന്‍സിലോ പെട്ട പിശാചുക്കളുടെ ദുര്‍ബോധനത്തിന്റെ വ്യാപകത്വം മനസ്സിലാക്കിക്കൊടുക്കാന്‍ നബി അലങ്കാര ഭാഷ ഉപയോഗിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്. അതാണ്‌ ബുദ്ധിപൂര്‍വ്വം മനസ്സിലാക്കാന്‍ കഴിയുന്ന ആശയം. നബി പറഞ്ഞ കാര്യങ്ങള്‍ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാത്തതാണ്‌ ഫലിതത്തിലെ ഖാദിയുടെ കുറ്റം; നമ്മുടെ നാട്ടില്‍ അദ്ദേഹത്തിന്ന് ധാരാളം ശിഷ്യന്മാരുണ്ട്. കഷ്ടം!
pls read this blog....
http://themessage77.blogspot.in/2012/09/blog-post_13.html

CKLatheef പറഞ്ഞു...

ഈ ബ്ലോഗില്‍ ഇത്തരം പോസ്റ്റിടാനുള്ള കരണം ഞാന്‍ പലവുരു വ്യക്തമാക്കിയതാണ്. ജിന്നുവാദികളുടെ തെറ്റായ വാദം സ്ഥാപിക്കുന്ന ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഉണ്ട് ആസൂക്തങ്ങളുടെയും നബിവചനങ്ങളുടെയും ഞാന്‍ മനസ്സിലാക്കിയ അര്‍ഥം ഇവിടെ വിശദീകരിക്കുക മാത്രമാണ് ലക്ഷ്യം.

ജിന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ വളരെ പിന്തിരിപ്പനും യുക്തിശൂന്യവുമായി ഒരു പാട് വാദങ്ങള്‍ നിലനിര്‍ത്തുന്ന ആളുകളുണ്ട്. ജിന്ന് പാമ്പായി വരുന്നുവെന്ന് വിസ്വസിക്കുന്നവരും. പാമ്പിനെ കണ്ടാല്‍ മൂന്ന് ദിവസം പോകാന്‍ പറയണം മൂന്നാം ദിവസവും പോയിട്ടില്ലെങ്കില്‍ കൊല്ലണമെന്നുമൊക്കെയുള്ള ഹദീസുകളും മറ്റും അക്ഷരങ്ങളില്‍ വായിച്ച് അതിനനുസരിച്ച ചിന്താഗതി പുലര്‍ത്തുന്നവര്‍ . മുജാഹിദ് സംഘടന മടവൂരിന്റെ പാര്‍ട്ടിയായി പിളര്‍ന്നതിന് ശേഷം. ഈ വിഷയത്തിലൊക്കെ ഒരു പാട് സംവാദം നടന്നിട്ടുണ്ട്. അവ വായിച്ചാല്‍ ഇക്കാര്യത്തില്‍ സംശയം തീരേണ്ടവര്‍ക്കൊക്കെ തീരേണ്ടതാണ്. അതിന് ശേഷം ജിന്നൂരികള്‍ എന്ന് പൊതുവെ വിളിക്കപ്പെട്ടിരുന്ന ഔദ്യോഗിക വിഭാഗത്തിലെ തന്നെ സകരിയാ സലാഹി അടക്കമുള്ള ചിലവ്യക്തികളുടെ വാദം മാത്രമാണ് ഇത് എന്നാണ് ഇപ്പോള്‍ നമുക്ക് വ്യക്തമാകുന്നത്.

മടവൂര്‍ വിഭാഗത്തിന്റെയോ മുജാഹിദ് എ.പി വിഭാഗത്തിന്റെയോ ഒക്കെ സൈറ്റുകള്‍ നോക്കി തീര്‍ക്കേണ്ട സംശയമാണ് ഇവിടെ പലരും അവതരിപ്പിക്കുന്നത്. അത്തരം ഒരു തര്‍ക്കത്തില്‍ കക്ഷിചേരാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ടാണ് നേരത്തെയും കാട്ടിപ്പരുത്തിയുടെ അത്തരം കമന്റുകള്‍ സ്വാഗതം ചെയ്യുന്നില്ല എന്നറിയിച്ചത്.

പൌരാണികരും ആധുനികരുമായ പണ്ഡിതന്‍മാരൊക്കെ മൂസാ നബി വടിയിട്ടപ്പോള്‍ അവിടെ പ്രയോഗിക്കപ്പെട്ട ജാന്നിന് സര്‍പം എന്ന് തന്നെയാണ് അര്‍ഥം പറഞ്ഞിട്ടുള്ളത്. ബുദ്ധിപൂര്‍വം, യുക്തിപൂര്‍വം വ്യാഖ്യാനിക്കുകയാണ് എന്ന് പറഞ്ഞ കാട്ടിപ്പരുത്തി ഇവിടെയിതാ പ്രമാണത്തോടോ ബുദ്ധിയോടോ ഒട്ടും യോജിക്കാതെ ഏതോ അറബി തഫ്സീറില്‍ കണ്ടുവെന്ന് പറഞ്ഞ്. പുതിയ വ്യാഖ്യാനങ്ങളുമായി വരുന്നു.

പാമ്പിനെ പോലെ തോന്നിച്ചു എന്നത് പറഞ്ഞത് സ്വീകാര്യമല്ല. ജിന്നിനെ പോലെ തോന്നിച്ചുവത്രെ. എന്താണ് ഈ ജിന്നിന്റെ രൂപം എന്ന് മൂസാനബിക്കും അത് പിന്നീട് വായിക്കുന്നവര്‍ക്കും വ്യക്തമാകുമെങ്കില്‍ മാത്രമാണല്ലോ അത്തരം ഒരു പ്രയോഗത്തിന്റെ ആവശ്യകത. കാട്ടിപ്പരുത്തിയുടെ വാദം വിചിത്രമായിരിക്കുന്നുവെന്ന് പറയാതെ നിവൃത്തിയില്ല.

(((ഭാഷാ ചർച്ചയിൽ ഭാഷ വച്ചു തന്നെ പറയാമല്ലോ.
ഇവിടെ മൂസാനബിയുടെ വടി പാമ്പിനെ പോലെ ആവുകയല്ല. പാമ്പാവുകയാണുണ്ടായത്.
എന്നാൽ ജിന്നിനെ പോലെ മൂസാനബിക്ക് തോന്നിച്ചു.

ഈ ഒരു പദം വച്ച് ജിന്നിനെ ഫംഗസ് ആക്കി ആ ഫംഗസിനെ ശൈത്താനാക്കി യുക്തിക്ക് ഖുർആനിനെ യോജിപ്പിക്കാം. )))

ഫംഗസിന് ജിന്ന് എന്ന് പറയുന്നതില്‍ ഭാഷാപരമായി തെറ്റില്ല എന്നാണ് ഞാന്‍ വാദിച്ചത്. അതില്‍ ശൈത്വാനായ ഫംഗസും ഉണ്ടാകും. അഥവാ മനുഷ്യന് ശല്യമാകുന്ന ഉപദ്രവം വരുത്തുന്ന ഫംഗസ്.

ഇതേതായാലും ഖുര്‍ആനോട് ഭിന്നമാകുന്നില്ല എന്ന് ഉറപ്പാണ്. മറിച്ച് എതിരാക്കുന്നത് നിങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വിശ്വാസത്തോട് മാത്രം.

CKLatheef പറഞ്ഞു...

ഈ വിഷയത്തില്‍ കാട്ടിപ്പരുത്തിക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ സകരിയാ സലാഹിയോട് കൂടി ഔദ്യോഗിക പക്ഷത്തിനോട് തന്നെ സംവദിക്കുന്നതായിരിക്കും ഗുണകരം.

കാരണം ഈ വിഷയത്തിലൊക്കെ ഇപ്പോള്‍ മടവൂര്‍ വിഭാഗത്തേക്കാള്‍ വളരെ ശക്തമായി പ്രതികരിക്കുന്നത് മുജാഹിദ് ഔദ്യോഗിക പക്ഷമാണ്. അവരുടെ വാക്കുകള്‍ കാണുക.

CKLatheef പറഞ്ഞു...

ജിന്നുകളെയും മലക്കുകളെയും നമുക്ക്‌ ഒരു പ്രത്യേക രൂപത്തില്‍ കാണാന്‍ സാധ്യമല്ലെങ്കിലും അവര്‍ക്കൊക്കെ അടിസ്ഥാനപരമായി ഒരു രൂപം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്‌. അത്‌ ഏതാണെന്ന്‌ നാം അറിയേണ്ടതില്ല എന്നാണ്‌ അല്ലാഹുവിന്റെ തീരുമാനം. എന്നാല്‍ മലക്കുകളെ അല്ലാഹു വ്യത്യസ്‌ത രൂപങ്ങളില്‍ മനുഷ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തുമെന്നും അപ്രകാരം പ്രവാചകന്മാരുടെ മുഅ്‌ജിസത്തെന്ന നിലയിലും ഒലിയാക്കളുടെ കറാമത്ത്‌ (ആദരവ്‌) എന്ന നിലയിലും സംഭവിച്ചതായി ഖുര്‍ആനും ഹദീസും നമ്മെ ബോധ്യപ്പെടുത്തുന്നു. ജിബ്‌രീല്‍ എന്ന മലക്ക്‌ മറിയം(അ)യുടെയും ഹാജറ(റ)യുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌ മേല്‍പറഞ്ഞ നിലയിലാണ്‌. അത്തരം സംഭവങ്ങളൊക്കെ സാധാരണവത്‌കരിക്കുന്ന ഖുറാഫാത്ത്‌ ശൈലി വിവരക്കേടും മുഅ്‌ജിസത്തുകളെയും കറാമത്തുകളെയും തരംതാഴ്‌ത്തലും വിലകുറച്ചുകാണലുമാണ്‌.

മലക്കുകള്‍ക്ക്‌ അല്ലാഹു വ്യത്യസ്‌ത രൂപങ്ങള്‍ നല്‍കും എന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ വന്നതാണ്‌. അല്ലാഹു പറയുന്നു: ``ആകാശഭൂമികളെ സൃഷ്‌ടിച്ചവനും രണ്ടും മൂന്നും നാലും ചിറകുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്നാണ്‌ സര്‍വ സ്‌തുതിയും. സൃഷ്‌ടിപ്പില്‍ താന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ വര്‍ധിപ്പിക്കുന്നു'' (ഫാത്വിര്‍ 1). എന്നാല്‍ ജിന്നുകള്‍ക്ക്‌ ഇങ്ങനെ രൂപ വ്യത്യാസം വരുത്തുമെന്ന്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ല. മൂസാനബി(അ)ക്ക്‌ ഫിര്‍ഔനിന്റെ മായാജാലക്കാര്‍ അവരുടെ കയറും വിടിയും നിലത്തിട്ട്‌ പാമ്പായി തോന്നിപ്പിച്ചതു പോലെ ചില തോന്നിപ്പിക്കലുകള്‍ നടത്താനേ ജിന്ന്‌ പിശാചിന്‌ സാധിക്കുകയുള്ളൂ. അല്ലാതെ അടിസ്ഥാനപരമായി മറ്റൊരു രൂപം സ്വീകരിച്ച്‌ മനുഷ്യരെ ഭയപ്പെടുത്താനോ കീഴ്‌പ്പെടുത്താനോ സാധ്യമല്ല. അക്കാര്യം ഇബ്‌നുഹജര്‍(റ) മുന്‍ഗാമികളായ പണ്ഡിതന്മാരില്‍ നിന്നും രേഖപ്പെടുത്തുന്നത്‌ ശ്രദ്ധിക്കുക: ``ഒരാള്‍ക്കും തന്നെ തന്റെ അടിസ്ഥാനപരമായ രൂപത്തില്‍ നിന്നും വ്യത്യാസം വരുത്താന്‍ സാധ്യമല്ല. എന്നാല്‍ മായാജാലം പോലെയുള്ള ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധിച്ചേക്കാം എന്ന്‌ പറയപ്പെട്ടിട്ടുണ്ട്‌'' (ഫത്‌ഹുല്‍ബാരി 8:97)

ശൈത്വാന്‌ പാമ്പിന്റെയും മറ്റും കോലത്തില്‍ രൂപാന്തരപ്പെടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്‌ ഉമറിന്റെ(റ) മറുപടി ഇപ്രകാരമായിരുന്നു: ``നിശ്ചയം, അല്ലാഹു സൃഷ്‌ടിച്ച രൂപത്തില്‍ നിന്നും രൂപാന്തരപ്പെടാന്‍ ഒരു സൃഷ്‌ടിക്കും സാധ്യമേയല്ല. എന്നാല്‍ നിങ്ങള്‍ മായാജാലം കാണിക്കുന്നതു പോലെ അവര്‍ക്കും മായാജാലം കാണിക്കാന്‍ കഴിയും എന്നു മാത്രം.'' (ഇബ്‌നു അബീശൈബ). സൂറതുത്ത്വാഹയിലെ 50ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``അല്ലാഹു ഓരോ വസ്‌തുവിനും അതിന്റെ പ്രകൃതി നല്‌കിയിരിക്കുന്നു എന്ന വചനത്തെക്കുറിച്ച്‌ സഈദുബ്‌നുല്‍ ജുബൈര്‍(റ) പ്രസ്‌താവിക്കുന്നു: ഓരോ വസ്‌തുവിനും അല്ലാഹു നല്‌കിയിട്ടുള്ളത്‌ അതിനുതകുന്ന വിധമുള്ള സൃഷ്‌ടിപ്പാണ്‌. മനുഷ്യന്‌ അല്ലാഹു നാല്‌ക്കാലികളുടെ പ്രകൃതി നല്‌കിയിട്ടില്ല. നാല്‌ക്കാലികളുടെ പ്രകൃതിയിലല്ല അവന്‍ നായയെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ആടിന്റെ പ്രകൃതിയലല്ല അവന്‍ നായയെ സൃഷ്‌ടിച്ചിട്ടുള്ളത്‌. ഓരോ വസ്‌തുവിനും അതിന്നാവശ്യമുള്ളത്‌ അവന്‍ പ്രദാനം ചെയ്‌തിരിക്കുന്നു.'' (ഇബ്‌നുകസീര്‍ 3:155)

അവലംബം : http://vengaraislahi.blogspot.in/2011/12/blog-post_1958.html

CKLatheef പറഞ്ഞു...

ഒറ്റ നോട്ടത്തിൽ തന്നെ ഈ പദം പറയുന്ന ഒരു കാര്യമുണ്ട്. അവിടെ ആ ജാന്ന എന്ന പദത്തിന്റെ അർത്ഥം പാമ്പ് എന്നായിരുന്നുവെങ്കിൽ പാമ്പിനെപോലെ പുളയുക എന്നത് വേണ്ട. പാമ്പായി പുളഞ്ഞു എന്നത് മതി. പാമ്പായി പുളഞ്ഞാലും ഭയമുണ്ടാകും. ഖുർആനിലെ ഓരോ പദവു അതി സൂക്ഷ്മമാണു. മറിച്ച് അത് മൂസാനബിയെ ഭയപ്പെടുത്തുന്നത് അതിന്റെ ശൈത്താനിയ്യത്താണു. ഒരു മനുഷ്യനെന്ന നിലയിൽ പാമ്പിനേക്കാൾ പൈശാചികത തന്നെയാണു ഒരാളെ ഭയപ്പെടുത്തുക.
അതിനൊരു കാരണം ജിന്നുകൾ പാമ്പിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാം എന്ന ധാരണയുമാകാം. ജിന്നുകളെ കുറിച്ചുള്ള ഹദീസുകളിൽ ഇതിനെ പിന്തുണക്കുന്ന ഹദീസുകളുണ്ട്.
Abu Said al-Khudri (R.a) said that Allah's Messenger (p.b.u.h) said: "There are Muslim Jinn in al-Madina: If one appears to you, in any form, you are to admonish it to depart for three days. If it appears after that, you must kill it, for it is truly a devil". [Reported by Imam Muslim]
---------------------

ഇവിടെ പറഞ്ഞു പോയതുകൊണ്ട് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. മൂസാനബി ഇട്ട വടി പാമ്പായി മാറിയതിനെ സംബന്ധിച്ചാണ് ജാന്ന് എന്ന പദം പ്രയോഗിച്ചത്. ഈ വിഷയത്തില്‍ ഖുര്‍ആനോ കാട്ടിപ്പരുത്തി തന്നെ വായിച്ച അറബി തഫ്സീറിലോ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. മറിച്ച് മാരണക്കാരുടെ വടിപാമ്പായി തോന്നിയതിനെയാണ് ശൈത്വാനിയത്തും ജിന്നിയത്തുമായി മുഫസ്സിറുകള്‍ സാധാരണഗതിയില്‍ അവതരിപ്പിക്കുന്നത്. അല്ലാതെ മൂസാനബി ഇട്ട വടി പാമ്പായതിനെക്കുറിച്ചല്ല. സാഹിറുകള്‍ ഇട്ട വടി പാമ്പായതായി തോന്നിയതുകൊണ്ടാണ് മൂസാനബി പേടിച്ചിരിക്കുക. കാരണം തന്റെ കയ്യിലുള്ളതും ഇതുപോലെ തോന്നിപ്പിക്കുന്ന ഒന്നാണല്ലോ എന്ന് സ്വാഭാവികമായും ധരിച്ചിരിക്കും. അല്ലാഹു പറഞ്ഞു നീ തന്നെയാണ് വിജയിക്കാന‍് പോകുന്നത്. മൂസാനബിയുടെ പാമ്പ് കേവലം തോന്നലായിരുന്നില്ല മാറിയപ്പോള്‍ ഒറിജിനല്‍ പാമ്പായി തന്നെ മാറി. അവരിട്ട് വ്യജപാമ്പുകളെ അത് വിഴുങ്ങി. മൂസാനബി വിജയിച്ചു.

ഇവിടെ അനാവശ്യമായി ജിന്നിനെ പിടിച്ചുകൊണ്ട് വരേണ്ട ആവശ്യം എന്താണ്. മൂസാനബി ഇട്ട വടി പാമ്പായപ്പോള്‍ മൂസാ നബി ഭയപ്പെട്ട വിവരം ഖുര്‍ആന്‍ പറഞ്ഞു. എന്തേ മൂസാനബിക്ക് തന്റെ കയ്യിലിട്ട വടി വലിയ ഒരു സര്‍പ്പമായി മാറുമ്പോള്‍ ഭയം തോന്നില്ലേ. ഇവിടെ ശൈത്വാനിയത്ത് കൊണ്ട് വന്ന് പേടികൂട്ടണോ?. അനാവശ്യമായ വ്യാഖ്യാനം നല്‍കി ഖുര്‍ആന്‍ നല്‍കിയ സൂക്തങ്ങളെ അവ്യക്തമാക്കുന്നത് യുക്തിവാദികളോട് സംവദിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയാകുന്നത് എന്നിക്ക് തീരെ സഹിക്കുന്നില്ല. :-).

CKLatheef പറഞ്ഞു...

വഴിപിഴപ്പിക്കുക, ഉപദ്രവിക്കുക, ഭയപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്ക് വേണ്ടി ഖുര്‍ആന്‍ ജിന്നിനെയോ ഇബ്ലീസിനെയോ പരാമര്‍ശിക്കാതരിക്കുക എന്നതാണ് ഖുര്‍ആന്‍ കാണിക്കുന്ന സ്വാഭാവിക ശൈലി. എന്നിരിക്കെ ഇവിടെ ജിന്നിനെ പാരമര്‍ശിച്ചത് മൂസാനബിക്കുണ്ടായ ഭയപ്പാട് സൂചിപ്പിക്കാനാണ് എന്ന് പറയുന്നതിലും സൂക്ഷമതക്കുറവ് മാത്രമല്ല അവ്യക്തതയുമുണ്ട്.

ഇബ്ലീസാണ് ആദമിനെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയത് എന്നാണല്ലോ നാം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ ആദമിനെ വഴിപിഴപ്പിച്ച സംഭവം പറയുമ്പോള്‍ ഒരിക്കലും ഇബ്ലീസിനെ പരാമര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശൈത്വാനായി പരമാര്‍ശിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അപ്രകാരം കണ്ടിട്ടുള്ളവര്‍ അത് വ്യക്തമാക്കുകയാണെങ്കില്‍ മുകളിലെ വാദം പിന്‍വലിക്കാവുന്നതാണ്.

ഈ വിഷയത്തില്‍ എല്ലാവരും പഠിതാക്കള്‍ തന്നെയാണ്. പക്ഷെ യുക്തിരഹിതമായിട്ടുള്ള സംസാരമായിരിക്കും ഖുര്‍ആനോട് കൂടുതല്‍ യോജിക്കുക എന്ന ധ്വനി നല്‍കുന്നത് ന്യായീകരിക്കാനാവില്ല. നേര്‍ക്ക് നേരെ മനസ്സിലാക്കേണ്ടത് മനസ്സിലാക്കാതെ എല്ലാറ്റിലും ഖുര്‍ആനായതുകൊണ്ട് യുക്തിശൂന്യമായ ഒരു വ്യാഖ്യാനം വേണമെന്ന് ധരിക്കുന്നത് പോലെയാണ് ഇതുപോലെയുള്ള വരികള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുന്നത്. (((ഈ ഒരു പദം വച്ച് ജിന്നിനെ ഫംഗസ് ആക്കി ആ ഫംഗസിനെ ശൈത്താനാക്കി യുക്തിക്ക് ഖുർആനിനെ യോജിപ്പിക്കാം. )))

CKLatheef പറഞ്ഞു...

സകരിയ സലാഹിയോടുള്ള ഒരു ചോദ്യവും അതിന് നല്‍കപ്പെട്ട മറുപടിയുടെ ആദ്യഭാഗവും നോക്കൂ..
---------------------

? ‘ജിന്നു ബാധ’യുണ്ടെന്നും ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമെന്നും അത് മൂലം മാനസികരോഗങ്ങളും മറ്റ് രോഗങ്ങളും ഉണ്ടാകാമെന്നുമൊക്കെ അംഗീകരിച്ചാല്‍ യാഥാസ്ഥിതികരായ ക്വൌമ് പണ്ടേ പറയുന്ന ‘ജിന്ന് കൂടിയ ബീവി’യും ‘ജിന്നുമ്മ’യുമൊക്കെ സത്യമാണെന്ന് വരില്ലേ? അക്കൂട്ടര്‍ ചെയ്യുന്ന സിദ്ധപ്പണികളും മന്ത്രവാദങ്ങളുമൊക്കെ ന്യായീകരിക്കപ്പെടുകയില്ലേ? ചില ‘അക്വ്ലാനികള്‍’ ഈ വക ചോദ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിക്കുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് നാം എന്ത് മറുപടി പറയും?

‘ജിന്ന് ബാധ’ ഉണ്ടെന്ന് പ്രാമാണികമായി തെളിഞ്ഞാലും ചിലയാളുകള്‍ക്ക് അത് തുറന്നു പറയാനും പരസ്യമായി അംഗീകരിക്കാനും കഴിയാത്തത് ഇത്തരം ചില ആശങ്കകള്‍ ഉള്ളതു കൊണ്ടാവാം. അതു കൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങള്‍ക്ക് നാം വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്. ‘ജിന്നുബാധ’യും സിഹ്ര്‍ ബാധയുമൊന്നും ഇനിയും ദഹിച്ചിട്ടില്ലാത്ത ചില ‘അക്വ്ലാനികള്‍’ (ബുദ്ധിപൂജകന്മാര്‍) ഇത്തരം ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു നടക്കുന്ന ഇക്കാലത്ത് വിശേഷിച്ചും.

ഒന്നാമതായി പറയാനുള്ള മറുപടി ഇതാണ്. ഇസ്ലാമില്‍ അംഗീകൃതവും അഭിലഷണീയവുമായ പല കാര്യങ്ങളെയും മറയാക്കി പലവിധ ചൂഷണങ്ങള്‍ക്കും മുസ്ലിയാക്കന്മാര്‍ ‘തെളിവ്’ ഉണ്ടാക്കാറുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒരു ദുര്‍വ്യാഖ്യാനമാണ് ‘ജിന്നുബാധ’യുമായി കൂട്ടിക്കെട്ടി ‘ജിന്നു കൂടിയ ബീവി’യെയും ‘ജിന്നുമ്മ’മാരെയും ന്യായീകരിക്കാന്‍ വേണ്ടി മുസ്ല്യാക്കന്മാര്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങള്‍. ലളിതമായ ഒരുദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം.

ക്വബ്ര്‍ സിയാറത്തുമായി കൂട്ടിക്കെട്ടി ക്വബ്ര്‍ വ്യവസായത്തെ ന്യായീകരിക്കുന്ന ഉദാഹരണം തന്നെ എടുക്കാം. ക്വബ്ര്‍ സന്ദര്‍ശിക്കുന്ന വ്യക്തിക്ക് മരണചിന്തയും പരലോകചിന്തയും ഉണ്ടാക്കാനും മരിച്ചയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വേണ്ടി ഇസ്ലാം അനുവദിച്ചതാണ് ‘ക്വബ്ര്‍ സിയാറത്ത്’. അതിനെയാണ് ജാറവ്യവസായത്തെയും ജാറത്തോട് അനുബന്ധിച്ച് നടക്കുന്ന നേര്‍ച്ചപ്പൂരങ്ങളെയും ചന്ദനക്കുടം, ഉറൂസ് പോലുള്ള അനാചാരങ്ങളെയും ന്യായീകരിക്കാന്‍ മുസ്ലിയാക്കള്‍ തെളിവാക്കാറുള്ളത്!? അതായത്, പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട ക്വബ്ര്‍ സിയാറത്തിനെ ഉയര്‍ത്തിക്കാട്ടിയാണ് ജാറവ്യവസായത്തിന്റെ പങ്ക്പറ്റികളും ഗുണഭോക്താക്കളുമായ മുസ്ലിയാക്കന്മാര്‍ ജാറപ്പൂജക്കും തജ്ജന്യമായ മുഴുവന്‍ ദുരാചാരങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താറുള്ളത്. ആണ്ട്നേര്‍ച്ച, ‘ഉറൂസ്’ തുടങ്ങി വല്ലതിനെയും ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനെ ഇക്കൂട്ടര്‍ പ്രതികരിക്കും. ‘ക്വബ്ര്‍ സിയാറത്ത് ഇസ്ലാമില്‍ ഉള്ളതല്ലേ? അതല്ലേ ഇവിടെ നടക്കുന്നത്? അതിനെ വിമര്‍ശിക്കുകയാണോ നിങ്ങള്‍?!

----------------

ഈ ഉത്തരത്തിന്റെ ശേഷമുള്ള ഭാഗം എന്തുകൊണ്ട് സുന്നികളിലെയ ജിന്ന് കൂടിയവരെ അംഗീകരിക്കുന്നില്ല എന്നതിനെക്കുറിച്ചാണ് ചര്‍ച ചെയ്യുന്നത്. അവര്‍ അദൃശ്യം അറിയുന്നുവെന്ന് വാദിക്കുന്നുവെന്നതാണ് വലിയ തെറ്റായി കാണുന്നത്.

എന്റെ സംശയം ഇതാണ്. എന്താണ് ജിന്ന് ബാധയേല്‍ക്കും എന്നതിന് പ്രമാണം. ഇവിടെ പറഞ്ഞ ഏതാനും ഹദീസുകളും സൂക്തങ്ങളുമാണോ ?. യഥാര്‍ഥ ജിന്ന് കൂടിയവരെ എങ്ങനെ തിരിച്ചറിയാം. ജിന്നുകൂടുന്നത് കൊണ്ട് എന്താണ് നേട്ടം. ഇതിനെ പുറത്താക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ.

-------

എനിക്ക് മറുപടി ഉണ്ടാവില്ല. കാരണം ഇതൊക്കെ അഖ്ലാനികളുടെ (ബൂദ്ധിപൂജകരുടെ) ചോദ്യങ്ങളാണല്ലോ. അക്ഷരപൂജകരെയാണ് ആവശ്യം. അവര് തന്നെയാണ് അറ്റമില്ലാത്ത അന്തക്കേടിലേക്കും അന്ധവിശ്വാസത്തിലേക്കും പോകുന്നതും.

അല്ലാഹു നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടേ.

കാട്ടിപ്പരുത്തി പറഞ്ഞു...

ഒരു മുജാഹിദിലുമില്ലെന്നിരിക്കെ ഏത് മുജാഹിദ്പ്രസ്ഥാനം പറഞ്ഞാലും അതെന്നെ ബാധിക്കുന്ന ഒന്നല്ല.
ഇവിടെ ഷൈത്താനിയത്തിലേക്ക് ഫംഗസിനെ കൂടി കൊണ്ട് വരുന്നതിനെയാണു എനിക്ക് യോജിക്കാൻ കഴിയാത്തത്.
അതിന്റെ ഒരു കാരണം ജിന്നിൽ ഫംഗസ് എന്നത് ഉൾപ്പെടില്ല എന്നതാണു.

ഭാഷയിൽ ജാന്ന് എന്ന പദ പാമ്പിനു പകരം ഉപയോഗിച്ഛു എന്നും അതിനാൽ മറ്റുള്ളവക്കുമാകാം എന്നതിന്റെ അടിസ്ഥാനത്തിലാണു ലതീഫ്ആദ്ദേഹത്തിന്റെ വാദം സമർത്ഥിക്കുന്നത്.

അവിടെ ജാന്ന എന്ന പദത്തിന്റെ അർത്ഥം പാമ്പ് എന്നത് അർത്ഥം കൊടുക്കുന്നത് ആശയാർത്ഥം എന്ന നിലയിലായാണു എന്നാണു എനിക്ക് മനസ്സിലാകാനാകുന്നത്. അതിന്റെ പ്രധാന കാരണം ഭാഷ തന്നെയാണു.

അയാൾ കുട്ടികളെ പോലെ കരഞ്ഞു എന്നു പറഞ്ഞാൽ അതിന്നർത്ഥം അയാൾ കുട്ടിയല്ല എന്നതാണു. ഒന്നിനെ മറ്റൊന്നിനോട് സാദൃശ്യപ്പെടുത്താനാണു ഉപമാലങ്കാരം ഉപയോഗിക്കുക.

ഇവിടെയും ജാന്ന എന്ന പദം കഅന്നഹാ എന്നതിനു ശേഷമാണു വരുന്നത്.
വടി പാമ്പിനെ പോലെ തോന്നിക്കുക മാതമ്രല്ല. അത് പാമ്പായി മാറുകയാണുണ്ടായിട്ടുള്ളത്. അതിനാൽ തന്നെ പാമ്പ് എന്ന അർത്ഥം അവിടെ സാൻന്ദർഭികമായി ആശയം വിശദീകരിക്കാൻ ഉപയോഗിക്കാമെങ്കിലും ഭാഷാപരമായി ശരിയാകുകയില്ല.

മൂസാനബി ഈജിപ്തിൽ നിന്നു പാലായനം ചെയ്ത ശേഷം എട്ടോ അതോ പത്തോ വർഷം ഈ താഴവരകളിൽ ആട്ടിടയനായി തന്റെ ഭാര്യാപിതാവുമായുള്ള കരാർ പ്രകാരം ജോലി ചെയ്യുകയായിരുന്നു. അങ്ങിനെയുള്ള ഒരാൽ ഒരു സാധാരണ പാമ്പിനെ കണ്ടാൽ തിരിഞ്ഞ് നോക്കാതെ ഓടിക്കളയില്ല. ഇതേ ഭയമാണു സാഹിരികൾ കയറുകളെ പാമ്പാക്കുമ്പോഴും ഉണ്ടാകുന്നത്.

ഇവിടെ മൂസാനബിയുടെ മനസ്സിലെ തോന്നലാണു ഖുർആൻ ഉദ്ധരിക്കുന്നത്. ഖുർആനിലെ മൂസാനബിയുടെ വിവരണം അതി ശക്തനായാണു. ഒരു ഇടിയിൽ തന്നെ ഒരാൾ മരനപ്പെടുന്നു. വഴിയിൽ സഹായം ചോദിക്കാതെ തന്നെ രണ്ട് സ്ത്രീകളെ ആടുകൾക്ക് വെള്ളം കൊടുക്കാൻ മുന്നോട്ടിറങ്ങുന്നു. ആ മൂസാനബി ഒരു പാമ്പിനെ കാണുംപ്പോഴേക്ക് തിരിഞ്ഞ് നോക്കാതെ ഓടുന്നത് മനസ്സിലെ ഭയം കാരണം കൊണ്ടാണു. പാമ്പായാണു വടി മാറിയതെങ്കിലും മൂസാ നബിയുടെ മനസ്സിൽ അതൊരു വെറും പാമ്പാണെന്നല്ല അനുഭവപ്പെടുന്നത്.

ഇനി ലതീഫിന്റെ വാദമനുസരിച്ച് അത് പാമ്പ് എന്ന അർത്ഥം ആ പദത്തിനു പറ്റുമോ? ജാന്ന എന്ന പദം മറഞ്ഞ എന്നല്ലെ ഇവിടെ പാമ്പിനു എന്ത് മറവാണുള്ളത്?

ഇനി മുസ്ലിമിലെ ആ ഹദീസ് ഉദ്ധരിച്ചത് അത് റസൂലിൽ നിന്നുള്ള സഹീഹായ ഹദീസായതിനാലാണു. അത് മദീനക്ക് മാത്രമാണു ബാധകം എന്ന വാദത്തെ ഞാൻ മുഖവിലക്കെടുക്കുന്നു. എങ്കിലും അങ്ങിനെ ഒരു രൂപ മാറ്റം ഉണ്ടാകാം എന്നതാണു അതുദ്ധരിക്കാനുള്ള കാരണം.

പഴയ കാലങ്ങളിലെ പല നിയമങ്ങളും ഇന്ന് ബാധകമല്ല. യൂസഫ് നബി സ്വപ്ന വ്യഖ്യാനം പറയുന്നുണ്ട്. അന്നത്തെ കാലത്ത് സ്വപ്ന വ്യാഖ്യാനം വ്യാപകമായിരുന്നു എന്നും ചരിത്രം. അതിനാൽ ഇന്ന് അതാകമെന്നില്ലല്ലോ/
യൂനുസ് നബിയെ മത്സ്യം വിഴുങ്ങുന്നത് മൂൻപ്രാവശ്യം നറുക്കിട്ടപ്പോഴും അദ്ദേഹമാണു കപ്പൽ അപകടത്തിലാകാനെന്ന് തീരുമാനമെടുക്കുന്നത് കാണുന്നതിലാണ്. ഇന്ന് അത് വച്ച് അമൽ ചെയ്യാൻ പറ്റുമോ?

അതിനാൽ ഇന്ന് ജിന്ന് പാമ്പായി വരില്ലെങ്കിൽ വരുത്തണം എന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. ( ആ ഭാഗം പഠിക്കാത്തതിനാൽ അതിനെ കുറിച്ചെനിക്കറിയുകയുമില്ല)

കാട്ടിപ്പരുത്തി പറഞ്ഞു...

ഇനി ശൈത്താൻ എന്ന പദം/
ഖുര്‍ആനിക തത്ത്വമനുസരിച്ച് മനുഷ്യനെ ദുര്‍ബോധനം ചെയ്യാനുള്ള കഴിവ് മാത്രമേ അല്ലാഹു ചെകുത്താന് നല്‍കിയിട്ടുള്ളൂ. ശാരീരിക പീഡകളില്‍ മനുഷ്യനോ മറ്റു ജീവികളോുപദ്രവിക്കത്തിനെ പൈശാചികത എന്ന പദം ഉപയോഗിച്ചിട്ടില്ല. എങ്കിൽ ഫംഗസ് എന്ത് ദുർബോമ്നമാണു ചെയ്യുന്നത്. ഈ ഫംഗസിനെ അതിന്റെ പേരിൽ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തിലേക്കിട്ട് ശിക്ഷിക്കുമോ?
കാരണം പിശാചിന്റെ അവസാനം ചെന്നു ചേരാനുള്ള സ്ഥലം നരകമാണെന്നതിൽ തർക്കമുണ്ടാകില്ലല്ലോ?

ഇസ്ലാം തന്നെ ചിലർക്ക് പിന്തിരിപ്പനാണു/ ജിന്നെന്നത് അതിലെ ചിലർക്ക് പിന്തിരിപ്പനാണു. സി.എൻ അഹ്മദ് മൗലവിയെല്ലാം ജിന്നിനെ തന്നെ വ്യാഖ്യാനിച്ചത് കാട്ടാളന്മാരായാണു. അതിനാൽ ഖുർആനിലുള്ള പുകയല്ലാത്ത തീയിൽ നിന്നു സൃഷ്ടിച്ച ജിന്നിനെ അങ്ങിനെ തന്നെ വിശ്വസിക്കുന്ന ഒരു പിന്തിരിപ്പനാണു ഞാൻ. അതെന്റെ യുക്തിക്ക് ഒതുങ്ങിയിട്ടല്ല. എന്റെ യുക്തിക്ക് ഒതുങ്ങാത്ത പലതിലൊന്നായതിനാൽ ഒതുക്കാനും ശ്രമിക്കാറില്ല.

CKLatheef പറഞ്ഞു...

കാട്ടിപ്പരുത്തി തന്റെ ആദ്യതീരുമാനം അനുസരിച്ച് തന്നെ ഇത്തരം ചര്ചയില്നിന്ന് വഴിമാറിപോയിരുന്നെങ്കില് എന്നാഗ്രഹിച്ചുപോകുന്നു. കാരണം എന്റെയും അദ്ദേഹത്തിന്റെയും കുറേ സമയം കളയാനെ ആ ചര്ച ഉപകരിച്ചിട്ടുള്ളൂ. ഞാനദ്യമേ പറഞ്ഞതാണ് മുജാഹിദുകള് നടത്തിവന്നത് പോലുള്ള ഒരു സംവാദത്തില് താല്പര്യമില്ലെന്ന്. അതിലേതെങ്കിലും ഒരു വിഭാഗത്തിന് പിന്തുണക്കാനോ പുതയിയ ഒരു ആശയം ആരെടെയെങ്കിലും മേലെ വച്ചുകെട്ടാനോ ആയിരുന്നില്ല ചര്ച. ജിന്നിനെ സി.എന് അഹമദ് മൌലവി ചെയ്ത പോലെ ഏതെങ്കിലും ഒരു ഭൌതിവസ്തുവിലേക്ക് ചുരുട്ടിക്കെട്ടിയിട്ടില്ല. ജിന്ന് എന്നാല് ഫംഗസാണ് എന്നത് പോലും എന്റെ വാദമല്ല. അദൃശ്യമായ സൂക്ഷമജീവികള്ക്ക് ജിന്ന് എന്ന് പറഞ്ഞാല് പോലും ഭാഷാപരമായി അതൊരു തെറ്റല്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.

Naseem പറഞ്ഞു...

ദയവായി ഈ യു ട്യൂബ് clip കണ്ടു നോക്കു.. സത്യത്തില്‍ എവിടെ എന്താണ് സംഭവിക്കുന്നത്‌ ?
http://www.youtube.com/watch?v=FkwffkJiSVE&feature=related

Naseem Khan.M

ഓം ശാന്തി പറഞ്ഞു...

https://www.youtube.com/user/rizan24

അബ്ദു പറഞ്ഞു...

ജിന്ന് കൂടൽ യാഥാർഥ്യമെന്ത്...ജിന്നുകൂടിയവരെ കണ്ടിട്ടുണ്ട് എന്തുകൊണ്ട് അവരിൽ ജിന്ന് കൂടി എന്ന് കണ്ടെത്താനും ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ചിന്തകൾക്കനുസരിച്ചുണ്ടാകുന്ന ശക്തമായ കെമിക്കൽ ഇലക്ട്രിക്കൽ ചലനത്തിലൂടെയാണ് നമ്മുടെ ശാരീരിക പ്രവർത്തങ്ങൾ നടക്കുന്നത്. ചിന്തകൾ സന്തോഷകരമാകുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന കെമിക്കലുകലുകളും ആരോഗ്യപ്രദമായിരിക്കും പേടിപ്പെടുത്തുന്നതും ദുഃഖകരവുമാകുമ്പോൾ കെമിക്കലുകലുകളും അതിനനുസരിച്ചുള്ളതായിരിക്കും. നാം ചിരിക്കുന്നതും, കരയുന്നതും ലക്ഷക്കണക്കിന് കെമിക്കലുകളുടെ കൃത്യമായ പ്രവർത്തനഫലമാണ്. നമ്മുടെ ഉപബോധമനസ്സാണ് നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ കാല ജീവിതാനുഭവങ്ങൾ പേടിപ്പെടുത്തുന്നതാണെകിൽ അതിനെ പ്രതിരോധിക്കാൻ ഉപബോധമനസ്സ് നിരവധി മാർഗ്ഗങ്ങൾ അവലംബിക്കും. അതിന്റെ ഒരു ഭാഗമാണ് ജിന്ന് കയറൽ. ഹിപ്നോതെറാപ്പിയിലൂടെയും ഇതര തെറാപ്പികളിലൂടെയും ഈ പ്രശ്നം സുന്ദരമായി പരിഹരിക്കാവുന്നതേയുള്ളൂ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK