'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ക്രിസ്തുമസ് ആശംസകൾ നേരാം, മുസ്ലിമായി തന്നെ.

ഒരു ക്രിസ്തുമസ് കൂടി വരവായി അതോടൊപ്പം നെറ്റിൽ ക്രിസ്തുമസ് ആശംസകൾ നേരുന്നതിന്റെ മതവിധി പ്രഖ്യാപിച്ചുകൊണ്ട് തീവ്ര സലഫികളുടെ ഫത് വകളും വ്യപകമായി . അമുസ്ലികളക്കം 3000 ലധികം  അംഗങ്ങളുള്ള റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപിൽ കയറിയപ്പോൾ കണ്ട പോസ്റ്റാണ് ഇവിടെ നൽകുന്നത്. തുടർന്ന് നൽകുന്നത് ഞാനടക്കമുള്ള ഗ്രൂപ്പ് മെമ്പേഴ്സ് നടത്തിയ ചർചയുടെ പ്രസക്ത ഭാഗങ്ങൾ.


ഈ പോസ്റ്റിനേക്കാൾ എന്നെ അമ്പരപ്പിച്ചത്. ഇസ്ലാമിന് വേണ്ടി പലപ്പോഴും കൂടെ സംസാരിക്കുന്ന ഒരു സുഹൃത്തി(Shamnad Ck) ന്റെ കമന്റാണ്. അത് ഇങ്ങനെ.

' ക്രിസ്ത്മസ് എന്നല്ല മറ്റൊരു മതത്തിന്റെ ഏത് ആഘോഷമായാലും അതില്‍ പങ്കു ചേരുന്നത് മുസ്ലിങ്ങളെ സംഭന്ധിച്ചിടത്തോളം തെറ്റാണ് അതില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതും തെറ്റ് തന്നെയാണ്. കാരണം ഇസ്ലാം ഏക ദൈവ വിശ്വാസത്തില്‍ ഉള്‍ക്കൊള്ളുന്നു. മറ്റുള്ള മതക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത് അവരുടെ മതത്തിന്റെ ദൈവത്തെ അന്ഗീകരിക്കുന്നതിനു തുല്യമാണ്. അപ്പോള്‍ അത് ബഹുദൈവ ആരാധന ആയി. ബഹുദൈവ ആരാധന ഏഴു വന്‍പാപങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് .'
ഏതാണ്ട് ഈ പറഞ്ഞതൊക്കെ ഇസ്ലാമിൽ സർവസമ്മതം എന്ന നിലക്ക് മുസ്ലിം പക്ഷത്തുനിന്ന് ആളുകൾ ഇടപെട്ടു കണ്ടപ്പോഴാണ് ചിലത് പറയണമെന്ന് തോന്നിയത്. അത് ഇപ്രകാരം നൽകി.
Abdul Latheef  ഇസ്ലാമിൽ ഏത് കാര്യം നിഷിദ്ധമാണെന്ന് പറയണമെങ്കിലും വ്യക്തമായ തെളിവുണ്ടാകണം. ചിലരുടെ ധാരണക്കനുസരിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് അവർക്ക് മാത്രമേ ബാധകമാകൂ. ആ നിലക്ക് തന്നെ എന്റെ അഭിപ്രായവും എടുക്കാം.

പക്ഷെ പോസ്റ്റിലെ മതവിധിയിൽ നൽകിയ തെളിവുകൾ ക്രൈസ്തവ സമൂഹത്തിന്റെ ആഘോഷങ്ങളിൽ ആശംസകളറിയിക്കുന്നതിനോ അവരുടെ ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നതിനെ വിലക്കുന്നതിനോ ആവശ്യമായ തെളിവ് ആയിട്ടില്ല.

വളരെ കുടുസ്സായതും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു ശൈലിയും അതിനനുസരിച്ച് ഒരു വിഭാഗവും മുസ്ലിംകളിലുണ്ട്. അവർ ഏതെങ്കിലും ഒരു മതത്തോട് മാത്രമല്ല ഈ അസഹിഷ്ണുത കാണിക്കുന്നത് തങ്ങളിലെ തന്നെ വിഭാഗങ്ങളുടെ വിയോജിപ്പുകൾ പർവതീകരിക്കുകയും അതിനനുസരിച്ച് അസഹിഷ്ണുക്കളാക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി മാത്രമാണ് ഇത്തരം മതവിധികളെ ഞാൻ കാണുന്നത്.

ഈ ഗ്രൂപ്പിലുള്ള മുഴുവൻ ക്രൈസ്ത സുഹൃത്തുക്കൾക്കും ഹൃദ്യമായ ക്രിസ്തുമസ് ആശംസകൾ...

12 hours ago · · 8

ഒരു മതവിഭാഗത്തിന് ആശംസകളറിയിക്കുന്നുവെന്നത് കൊണ്ടോ അവരുടെ ആരാധനക്ക് സൗകര്യം ചെയ്യുന്നുവെന്നത് കൊണ്ടോ അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നുവെന്ന് അർഥമില്ല. ഇസ്ലാം കളകളഞ്ഞ ഏകദൈവത്തെയാണ് പ്രബോധനം ചെയ്യുന്നത് എന്നത് ശരിയാണ്. എന്നാൽ ഇവിടെ കാണുന്നത് പോലെ ഒരു അകൽചയുടെ പ്രബോധനമല്ല പ്രവാചകൻ നടത്തിയിട്ടുള്ളത്. മാനുഷികമായ യോജിപ്പിന്റെയും അകമഴിഞ്ഞ സൗഹൃദത്തിന്റേതുമാണ്.

നജ്റാറാനിൽ നിന്ന് വന്ന ക്രൈസ്തവ സംഘത്തിന് സേവനം ചെയ്തുകൊണ്ട് പ്രവാചകൻ തന്നെ ഓടി നടന്നു. കാരണം തിരക്കിയപ്പോൾ അദ്ദേഹം തന്റെ അനുയായികൾ കടുത്ത പീഢനത്തിനിരയായപ്പോൾ തങ്ങളെ സഹായിച്ച നേഗസ് രാജാവിന്റെ ആളുകളാണ് അവർ എന്ന് മറുപടി പറയുകയാണ് ചെയ്തത്. മാത്രമല്ല അവർക്ക് പ്രാർഥനാ സമയമായപ്പോൾ പ്രവാചകന്റെ പള്ളി ക്രൈസ്തവ പ്രാർഥനക്ക് നൽകി. ആ പുണ്യപ്രവാചകൻ ലോകത്തിന് സൗഹൃദത്തിന്റെ പ്രത്യുപകാരത്തിന്റെയും മാതൃക കാണിച്ചു. അദ്ദേഹത്തിന്റെ അനുയായികളെന്ന് പറയുന്നവർ അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട എതിർപ്പുകൾ ചൂണ്ടിക്കാട്ടി മാനുഷിക സൗഹൃദത്തിന് കത്തിവെക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്.

‎((ശംനാദ് പറഞ്ഞു: മറ്റുള്ള മതക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത് അവരുടെ മതത്തിന്റെ ദൈവത്തെ അന്ഗീകരിക്കുന്നതിനു തുല്യമാണ് .അപ്പോള്‍ അത് ബഹു ദൈവ ആരാധന ആയി . ബഹുദൈവ ആരാധന ഏഴു വന്‍പാപങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് .))

ഷംനാദിനോടുള്ള സൗഹൃദവും സ്നേഹവും നിലനിർത്തികൊണ്ട് തന്നെ ഈ വാചകത്തോട് വിയോജിക്കേണ്ടി വന്നിരിക്കുന്നു. കൂടുതൽ വിശദീകരിക്കേണ്ടതില്ല. ആഘോഷത്തിൽ പങ്കെടുത്താൽ അത് മതത്തെ അംഗീകരിക്കലായി ആരും മനസ്സിലാക്കുകയില്ല. ആരാധനക്ക് സൗകര്യം ചെയ്തുകൊടുത്താലാണല്ലോ അങ്ങനെ വിചാരിക്കാൻ ഏറെ സാധ്യതയുള്ളത്. അത് പ്രവാചകന കൂടിയായാലോ. പക്ഷെ അത് ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. എല്ലാ ചരിത്രകാരൻമാരും അത് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഷംനാദിന്റെത് പ്രമാണങ്ങളുടെയോ ബുദ്ധിയുടെ പോലുമോ പിന്തുണയില്ലാത്ത കേവലം ഊഹം മാത്രമാണ്. ഇതുതന്നെയാണ് ഈ ഫത് വയുടെ മുഖ്യമായ ദൗർബല്യവും.


Jane Na ഇതില്‍ നാം ഓരോരുത്തരും ഫത്‌വ പുറപ്പെടുവിക്കുന്നതിനു പകരം പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുകയല്ലേ നല്ലത്?

Subhash J George  ക്രിസ്ത്യാനിയായ ഒരു സുഹൃത്തിനോട് ഒരു "ഹാപ്പി ക്രിസ്മസ്" പറഞ്ഞാല്‍ ചട്ടിയിലിട്ടു പൊരിക്കുന്ന ആളാണ്‌ നിങ്ങളുടെ ദൈവം എന്ന് പറഞ്ഞാല്‍, സഹതാപം തോന്നുന്നു എന്നല്ലാതെ വേറൊന്നും പറയാനില്ല....

Jane Na അല്ല സുഭാഷ്‌, യൂസുഫ് അല്‍ ഖര്‍ദാവി ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഷംനാദ്, അബ്ദുല്‍ ലത്തീഫ് പറഞ്ഞ സംഭവവും സത്യം തന്നെയല്ലേ?

Nasarudheen Mannarkkad പ്രസക്തമായ അഭിപ്രായം ലത്തീഫ് ഭായ് പങ്കു വെച്ചു. എല്ലാ റൈറ്റ് തിന്കെര്സിനും ഞാനും ക്രിസ്തുമസ് ആശംസിക്കുന്നു

Subhash J George ശ്രീ അബ്ദുല്‍ ലത്തീഫിന്റെ അഭിപ്രായം കേട്ടിട്ട് അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം ഒന്ന് കൂടി കൂടി . പഠിക്കുന്ന കാലത്ത് ഞാന്‍ ഒരു പാട് അന്യ മതസ്ഥരെ , ഹിന്ദുക്കളെയും മുസ്ലീങ്ങളെയും എന്റെ വീട്ടിലേക്ക് ഈസ്ടരിനും ക്രിസ്തുമസിനും ക്ഷണിക്കുമായിരുന്നു. അത് എന്നെക്കാള്‍ നിര്‍ബന്ധം എന്റെ അമ്മക്കായിരുന്നു താനും. ആരെയും പള്ളിയില്‍ കൊണ്ട് പോകാനോ, വീട്ടിലിരുത്തി പ്രാര്തിപ്പിക്കാണോ ഒന്നുമല്ല. വീട്ടിലിരുന്നു നന്നായിട്ടൊന്നു ഫുഡ് അടിക്കുക. കുഅര്ച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കുക. അത്ര മാതരം. ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ പള്ളിയിലോ, അടുത്തുള്ള ക്ലബ്ബിലോ കലാ പരിപാടികള്‍ ഉണ്ടാവും. അത് കാണാനും പങ്കെടുക്കാനും പോകും. അതിലും പ്രാര്‍ഥനയോ, ആരാധനയോ ഒന്നും ഉണ്ടാവില്ല.

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ ഒരാളെ ക്ഷണിച്ചിട്ടു , എന്റെ മതം ഇതിനനുവടിക്കുന്നില്ല അത് കൊണ്ട് ഞാന്‍ വരില്ല എന്ന് പറഞ്ഞാല്‍, അത് മനസിലാക്കാന്‍ എനിക്ക് തീരെ പറ്റില്ല.


 Shamnad Ck  , Jane Na..... Nabi(s) paranju:
"Oru Samudayathinodu Saadrishyam Aayavan Avaril Pettavananu"
(Abudaud 3515, Ahmad 2/50 )


Jane Na ശെരിയാണ് ഷംനാദ്. സാദൃശ്യപ്പെട്ടാല്‍ അങ്ങനെയായിരിക്കും എന്നാല്‍ കൃസ്ത്മസിന് വിഷ് ചെയ്യുന്നതും അവരുടെ കൂട് ഭക്ഷണം കഴിക്കുന്നതും സാദൃശ്യപ്പെടുന്നതാണോ?

Subhash J George പിന്നെ ചെറിയൊരു കാര്യം കൂടി..

നിങ്ങളുടെ ഒരു പെരുന്നാളിന് നിങ്ങള്‍ അമുസ്ലീം ആയ ഒരു സുഹൃത്തിനെ ക്ഷണിക്കുന്നു. എന്റെ മത വിശ്വാസം നിങ്ങളുടെതില്‍ നിന്നും വ്യത്യസ്തമാണ്, നിങ്ങളുടെ ദൈവത്തിന്റെ / മതത്തിന്റെ പേരിലുള്ള ആഘോഷത്തില്‍ പങ്കു കൊല്ലാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞാല്‍ നിങ്ങള്ക്ക് എങ്ങനെ തോന്നും എന്ന് ഒന്ന് ചിന്തിച്ചു നോകുക....

ചിന്തിക്കുന്നവന് ലതുണ്ടല്ലോ...............ദൃഷ്ടാന്തം...!!!


Abdul Latheef ഹദീസും ഖുർആനുമൊക്കെ ഇവിടെ ഉദ്ധരിച്ചു. ഞാൻ പറഞ്ഞതിന് അടിസ്ഥാനപരമായി അത് ഖണ്ഡിക്കുന്നുണ്ടോവെന്ന് നിങ്ങൾ തന്നെ പറയുക. എല്ലാ മുസ്ലിംകളും ക്രിസ്തുമസ് ആഘോഷിക്കണമെന്നോ ദൈവത്തിന് പുത്രനെ സങ്കൽപിക്കണമെന്നോ ഇവിടെ പറഞ്ഞിട്ടില്ല. ക്രൈസത് വർ അടക്കമുള്ള ഒരു സമൂഹത്തിലാണ് നാമുള്ളത് നമ്മുടെ പരിധിയിൽ നിന്ന് കൊണ്ട് അവരുമായി അത്തരം സന്തോഷ പ്രകടനങ്ങളാകാം. അവർ നമ്മുക്ക് ഇദ് ആശംസിക്കുന്നു. നാം ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നു. അതിനർഥം അവർ നമ്മുടെ ഏകദൈവത്വം സ്വീകരിച്ചുവെന്നാണോ. അത്രയേ ഉള്ളൂ ഇതേ കാര്യം തിരിച്ചു ചെയ്യുമ്പോഴും. അതിന് അമിതമായ അർഥവും വ്യാഖ്യാനവും നൽകുന്നതാണ് ഇവിടെ ചിലർക്ക് അബദ്ധം പിണയാനുള്ള കാരണം.

Abdul Latheef ജൂതൻമാരുമായി യുദ്ധം നടക്കുമ്പോൾ പോലും ജൂതസ്ത്രീ നൽകിയ ഭക്ഷണം കഴിച്ച് വിഷം ഉള്ളിൽ ചെന്നിട്ട് പോലും ജൂത ക്രൈസ്തവരുടെ ഭക്ഷണം കഴിക്കരുത് എന്ന് പറയാത്ത പ്രവാചകൻ... ക്രൈസ്തവർക്ക് സ്വന്തം ആരാധനാലയും അവർ യേശുവിനെയാണ് അരാധിക്കുന്നതെന്നറിയെ തന്നെ പ്രാർഥനക്ക് നൽകിയ പ്രവാചകൻ... തന്നോട് നൂറ് ശതമാനവും ശത്രുതയിലായിരിക്കെ തന്നെ അവരുടെ പീഢനം സഹിക്കവയ്യാതെ മക്കയിൽ നിന്ന് നാടുവിടുമ്പോഴും അവരുടെ സൂക്ഷിച്ചേൽപിച്ച സാധനങ്ങൾ തിരിച്ചു നൽകാൻ അനുചരനെ ഏർപ്പാടാക്കിയ പ്രവാചകൻ.... മക്കയിലേക്കുള്ള പലായന വേളയിൽ ബഹുദൈവവിശ്വാസിയെ സഹായിയായി കൂട്ടി ഒന്നിച്ച് ഉറങ്ങി ഒന്നിച്ച് ഉണ്ട് യാത്ര ചെയ്ത പ്രവാചകൻ, മരിക്കുമ്പോൾ പോലും തന്റെ പടയങ്കി പണയം വെക്കാൻ ജൂതനെ കണ്ടെത്തിയ പ്രവാചകൻ. നിങ്ങളോട് യുദ്ധം ചെയ്യാത്തവരാണെങ്കിൽ അങ്ങോട്ട് ഗുണം ചെയ്യണം എന്ന് കൽപിക്കുന്ന വേദഗ്രന്ഥം പഠിപ്പിച്ച പ്രവാചകൻ....

ആ പ്രവാചക ചര്യക്ക് യോജിച്ച തീരുമാനം ക്രിസ്തുമസിന് ആശംസയർപ്പിക്കുക എന്നതാണ്. ഇതിനെതിരെ പറയുന്നതൊക്കെ മുട്ടുന്യായമായിട്ടാണ് അനുഭവപ്പെടുന്നത്.Subhash J George abdul latheef, i am so happy to read the sensible comments from you. nasar, jane na etc. fasal , shamnad etc migh be trying to follow the religion literally rather than following the essense of prophets teaching. but in a pluralistic society, such stands can cause disharmony.

 Jane Na അതിനു ഖാര്‍ദാവി പറഞ്ഞ മറുപടി പോരെ ഷംനാദ്. നമ്മളെക്കാള്‍ അറിവുള്ള ആളല്ലേ അദ്ദേഹം? അദ്ദേഹം പറയുന്നു വിഷ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല.

و استغرب القرضاوي احتفال بعض المسلمين بهذه الأعياد التي لا تمس للمسلمين بأي صلة بطريقة لا يحتفلون بها حتى في عيد الفطر مثلاً.

وتساءل القرضاوي خلال حديثه لبرنامج “الشريعة والحياة” الذي يذاع على فضائية الجزيرة، : “هل يسمح الغرب للأقليات الدينية بالاحتفال بأعيادهم الإسلامية مثلما نحتفل نحن ونخرج عن أعرافنا؟”

إلا أنه قال بجواز تقديم التهنئة لإخواننا المسيحيين في أعيادهم انطلاقا من قول الله تعالى “لا ينهاكم الله عن الذين لم يقاتلوكم في الدين ولم يخرجوكم من دياركم أن تبروهم وتقسطوا إليهم إن الله يحب المقسطين”.

ഈദ്‌ കൊണ്ടാടുന്നത് പോലെ നാം അത് കൊണ്ടാടിയാല്‍ ഹറാം എന്നാണ് പറഞ്ഞത്‌. അതല്ലാതെ വേറെ രീതിയില്‍ അവരെ വിഷ് ചെയ്യുന്നതിനോ മറ്റോ പ്രശ്നമില്ല എന്ന് അദ്ദേഹം പറയുന്നു.


 Subhash J George rafeek, a marriage is a religious ceremony. would you attend the marriage of a non muslim?

 Rafeeq Kannanalloor വിവാഹം എന്നത് ഒരു മത ചടങ്ങ് തന്നെയാണ് സംശയം ഇല്ല എന്നാല്‍ വിവാഹത്തിന് പങ്കെടുക്കുനതും അവരെ ആശംസിക്കലും ഒന്നും യാതൊരു ബുദ്ധിമുട്ടും ഏക ദൈവ വിശ്വാസത്തിനു കോട്ടം തട്ടില്ല .

 Abdul Latheef അനാവശ്യമായ ആശങ്കകളാണ് ആശംസകളർപ്പിക്കരുത് എന്ന് പറയുന്നവരുടെ ന്യായം. ആഘോഷത്തിൽ മതം പ്രസക്തമാകുമെങ്കിൽ വിവാഹത്തിലും മരണത്തിലുമൊക്കെ അതുണ്ട്. ഒരു പക്ഷെ ആഘോഷത്തിലുള്ളതിനേക്കാൾ മതം പ്രസക്തമാകുന്ന അവസ്ഥയാണ് മിക്കവാറും എല്ലാ മതങ്ങൾക്കും. എന്നിരിക്കെ. ഈ വിരുദ്ധാഭിപ്രായം സ്വീകരിക്കാൻ പറയുന്നവർ തന്നെ പ്രയാസപ്പെടും.

Jane Na റഫീക്ക്‌ സാഹിബിന്റെ കാഴ്ചപ്പാടിനോട് അനുഭാവം പുലര്‍ത്തിയിട്ടു തന്നെ ഞാന്‍ ഖാര്‍ദാവിയോട് യോജിക്കുന്നു.

أعلن الشيخ الدكتور يوسف القرضاوي رئيس اتحاد علماء المسلمين أنه لا يجوز للمسلمين الاحتفال بأعياد الكريسماس و رأس السنة نهائياً، ولا يجوز للمجتمع المسلم أن يغير من هويته الإسلامية وانتمائه وأعرافه وتقاليد دينه.

മുസ്ലിം സമുദായം ഇസ്ലാമിക അസ്തിത്വം മാറ്റിവെച്ചു, മറ്റു സമുദായങ്ങളുടെ വിശ്വാസമോ, പാരമ്പര്യ ആഘോഷങ്ങളിലോ, ഇന്‍തിമാ (ഇഴുകിച്ചെരുക) ചെയ്യല്‍ ആണ് അനുവദനീയം അല്ലാത്തത്.


 Abdul Latheef ചർച തുടരുമ്പോൾ ഞാനും ജാനേ നാ പറഞ്ഞതും കൂടുതൽ വ്യക്തമാവുകായാണ്. എന്നെ വിട്ടേക്കുക. യുസുഫുൽ ഖർദാവി ലോക ഇസ്ലാമിക പണ്ഡിത സഭയുടെ അദ്ധ്യക്ഷനാണ് അദ്ദേഹത്തിന് ഫത് വ പറയാൻ അധികാരമില്ലെങ്കിൽ പിന്നെ ആർക്കാണ് ഇക്കാലത്ത് അതിനർഹതയുള്ളത്. എന്നാൽ ഇത്തരം ഫത് വകളുടെയും മറ്റും പേരിൽ ചിലർ അദ്ദേഹത്തെ വിമർശിക്കുന്നുവെന്നത് ശരിയാണ്. അവരുടെ വാദമാകട്ടേ ബുദ്ധിക്ക് അൽപം പോലും യോജിക്കാത്തതും പ്രമാണത്തിന്റെ പിൻബലമില്ലാത്തതുമാണ്.Abdul Latheef അനാവശ്യമായ ആശങ്കകളാണ് ആശംസകളർപ്പിക്കരുത് എന്ന് പറയുന്നവരുടെ ന്യായം. ആഘോഷത്തിൽ മതം പ്രസക്തമാകുമെങ്കിൽ വിവാഹത്തിലും മരണത്തിലുമൊക്കെ അതുണ്ട്. ഒരു പക്ഷെ ആഘോഷത്തിലുള്ളതിനേക്കാൾ മതം പ്രസക്തമാകുന്ന അവസ്ഥയാണ് മിക്കവാറും എല്ലാ മതങ്ങൾക്കും. എന്നിരിക്കെ. ഈ വിരുദ്ധാഭിപ്രായം സ്വീകരിക്കാൻ പറയുന്നവർ തന്നെ പ്രയാസപ്പെടും.

Jane Na ‎- وَعَن ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)). أَخْرَجَهُ أَبُو دَاوُدَ، وَصَحَّحَهُ ابْنُ حِبَّانَ.
(وَعَن ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ. أَخْرَجَهُ أَبُو دَاوُدَ، وَصَحَّحَهُ ابْنُ حِبَّانَ).
الْحَدِيثُ فِيهِ ضَعِيفٌ، وَلَهُ شَوَاهِدُ عِنْدَ جَمَاعَةٍ مِنْ أَئِمَّةِ الْحَدِيثِ عَنْ جَمَاعَةٍ مِن الصَّحَابَةِ تُخْرِجُهُ عَن الضَّعْفِ، وَمِنْ شَوَاهِدِهِ مَا أَخْرَجَهُ أَبُو يَعْلَى مَرْفُوعاً مِنْ حَدِيثِ ابْنِ مَسْعُودٍ: ((مَنْ رَضِيَ عَمَلَ قَوْمٍ كَانَ مِنْهُمْ)).
 

ദുര്‍ബലമായ ഒരു ഹദീസില്‍ പിടിച്ചു തൂങ്ങി നടത്തുന്ന എന്ത് വാദവും ദുര്‍ബലമാണ്.. ദുര്‍ബലമല്ല എന്ന് തെളിയിക്കുക...

 Abdul Latheef ‎(((shamnad etc migh be trying to follow the religion literally rather than following the essense of prophets teaching. but in a pluralistic society, such stands can cause disharmony.)))

സുഭാഷ്... താങ്കൾ കാര്യം കൃത്യമായി മനസ്സിലാക്കി. മലയാളത്തിൽ ഞങ്ങളിതിനെ അക്ഷരപൂജ എന്ന് പറയും. പ്രവാചകാധ്യാപനങ്ങളുടെ സത്ത മനസ്സിലാക്കാതെ അക്ഷരത്തിലെടുത്ത് സ്വയം വ്യാഖ്യാനം ചമക്കുന്ന അവസ്ഥയാണിത്. വചനങ്ങളെ ആശയത്തിലെടുക്കാനുള്ള ആദർശപരമായ ഒരു കരുത്തില്ലായ്മ.

ഞാനുദ്ധരിച്ച സുപ്രധാന സംഭവങ്ങളെ മുന്നിൽവെച്ച് സഹോദര സമുദായത്തിന്റെ ആഘോഷത്തിൽ പങ്ക് ചേരുന്നത് ആ പ്രവാചകൻ വിലക്കുമെന്ന് മനുഷ്യബുദ്ധി സമ്മതിക്കുമോ. മറിച്ച് ചിന്തിക്കാനല്ലേ ന്യായം കൂടുതൽ. ഇവിടെ ഉദ്ധരിച്ച ഖുർആൻ സൂക്തങ്ങളും തിരുവചനങ്ങളും വിശ്വസത്തിൽ ബഹുദൈവത്വം കലർന്ന് പോകുന്നതിനെ ശ്രദ്ധിക്കാനുള്ള കൽപനകൾ മാത്രമാണ്. ശുദ്ധമായ ഏകദൈവത്വം മുന്നോട്ട് വെക്കുന്ന ഇസ്ലാം സ്വാഭാവികമായും നൽകാനിടയുള്ള നിർദ്ദേശങ്ങൾ. അത് വെച്ച് തെറ്റായ ധാരണയിലെത്തുകയാണ് ഇവിടെ ചില സുഹൃത്തുക്കൾ.

ഏതായാലും ഈ ചിന്തയോ വീക്ഷണമോ ഞാനാരുടെ തലയിലും അടിച്ചേൽപിക്കുന്നില്ല. എന്നാൽ ഇത്തരമൊരു ചർചയിൽ ഞാൻ മനസ്സിലാക്കിയത് പറയാതിരിക്കാനുമാവുന്നില്ല.

പക്ഷെ ഒന്നറിയുക ഇത് എന്റെ വ്യക്തിപരമായ ഒരു ചിന്ത മാത്രമല്ല. കാര്യങ്ങളെ ഗൗരവത്തിൽ കണ്ട് പ്രമാണങ്ങളെ അതിന്റെ അക്ഷരത്തിലെടുക്കാതെ ആശയത്തിലെടുത്ത് പരിഗണിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വീക്ഷണമാണ്.

ദൈവം നമ്മെയെല്ലാവരെയും സഹായിക്കുമാറാകട്ടേ...

121 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

എന്റെ വാക്കുകൾ രസിക്കാത്ത ഒരു മുജാഹിദുകാരന്റെ ക്ഷോഭം ഇങ്ങനെ പ്രകടിപ്പിച്ചു.

"ഹദീസുകളുടെ കാര്യത്തില്‍ അഭിപ്രായ വ്യെത്യാസങ്ങള്‍ ഉണ്ടാകാം എന്നാല്‍ ഖുര്‍ ആന്റെ കാര്യത്തില്‍ അത് ഇല്ല. ജെയ്ന്‍ പറഞ്ഞ ഖര്ടാവിയുടെ വചനതെക്കാള്‍ വിശ്വാസപരമായി ഖുര്‍ ആന്‍ പറയുന്നത് മുന്റ്തൂക്കം നല്കിമ്പോള്‍ വിശ്വാസപരമായി വിയോജിപ്പ് രേഖപ്പെടുത്തി അവരെ കാര്യം പറഞ്ഞു ബോധ്യപെടുതുന്നതാണ് തന്നെയാണ് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന അജണ്ട മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഖര്ടാവിയെയും അതിന്റെ അനുബന്ധ സങ്കടനക്ളുടെ ഇന്ത്യയിലെ ആളുകളുടെ തേനിലും പാനിലും മുക്കി പ്രവാചകന്റെ മറ്റു കാര്യങ്ങള്‍ പറഞ്ഞു ഏക ദൈവ വിശ്വാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന വോട്ടിനു വേണ്ടി കപടത കാട്ടുന്നതിനെകള്‍ എന്ത് കൊട്നും ഉചിതം."

അതിന് എന്റെ പ്രതികരണം.

Abdul Latheef ചിലരുടെ വാക്കുകൾ കൂടുതൽ കുടുത്ത് വരുന്നു. തൽകാലം അതിനോട് പ്രതികരിക്കുന്നില്ല. ഒരു പാട് ഇതുപോലെയുള്ള തെറ്റിദ്ധാരണകൾ വെച്ച് പുലർത്തുന്നവരുടെ തെറ്റിദ്ധാരണകളാണവ. മാത്രമല്ല ഒരു വിഷയം പ്രമാണ ബന്ധമായി ചർച ചെയ്യുമ്പോൾ അതിനെ നേരിടാൻ കഴിയാത്തതിന്റെ ദൗർബല്യവും. ഈ സുക്തവും ഹദീസുമൊക്കെ മനപ്പാഠമുള്ള യുസുഫുൽ ഖർദാവിയാണ് ഇവയൊക്കെ വിശകലനം ചെയ്ത് ആ ഫത് വ നൽകിയത്. ആകെ പിടിച്ച ഹദീസും ദുർബലമാണ് എന്നറിയുമ്പോഴുള്ള പ്രയാസം പക്ഷെ ഇങ്ങനെ തീർക്കുന്നത് ശരിയല്ല. ഒരു ചെറിയ വിഷയത്തോട് പോലും സഹിഷ്ണുതയോടെ സംവദിക്കാൻ സാധിക്കാത്തവരുടെ ഇസ്ലാമിനെക്കാൾ യുസുഫുൽ ഖർദാവിയുടെ ഇസ്ലാമിന് ഞാൻ പ്രാധാന്യം നൽകുന്നു. അദ്ദേഹം ഇസ്ലാമിക ഭരണകൂടത്തിന് ശ്രമിക്കുന്നെങ്കിൽ ഇതേ വിശാല വീക്ഷണമുള്ള ഇസ്ലാമിന് വേണ്ടിയാണ്.

ദൈവം സത്യം മനസ്സിലാക്കാനുള്ള സന്മനസ്സ് പ്രധാനം ചെയ്യട്ടേ എന്ന് പ്രാർഥിക്കുന്നു. ഇനി ഇതിൽ ഇടപെടുന്നില്ല. കാര്യം എല്ലാവർക്കും ബോധ്യമായിട്ടുണ്ടാകും.

CKLatheef പറഞ്ഞു...

ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വേണം എന്ന് തോന്നുന്നവർക്ക് ഇവിടെ സംവദിക്കാം. തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.

Muneer പറഞ്ഞു...

തന്‍റെ അടുത്ത് സംവദിക്കാന്‍ വന്ന ക്രിസ്ത്യാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ഒരുക്കിക്കൊടുത്ത പ്രവാചകനെ ഇവര്‍ക്കറിയില്ല. കേവലം ഒരു ആശംസ അറിയിക്കല്‍ അവരുടെ ആദര്‍ശത്തെ അംഗീകരിക്കല്‍ ആണെന്ന് പറയുന്നവര്‍ പ്രവാചകന്‍റെ ഈ പ്രവൃത്തിയെ എങ്ങനെ ന്യായീകരിക്കും എന്നറിയാന്‍ കൗതുകമുണ്ട്!

സുഭാഷ്‌ കിറുകൃത്യമായി ഇവരെ നിര്‍വചിച്ചിരിക്കുന്നു.
"മലയാളത്തിൽ ഞങ്ങളിതിനെ അക്ഷരപൂജ എന്ന് പറയും. പ്രവാചകാധ്യാപനങ്ങളുടെ സത്ത മനസ്സിലാക്കാതെ അക്ഷരത്തിലെടുത്ത് സ്വയം വ്യാഖ്യാനം ചമക്കുന്ന അവസ്ഥയാണിത്. വചനങ്ങളെ ആശയത്തിലെടുക്കാനുള്ള ആദർശപരമായ ഒരു കരുത്തില്ലായ്മ."

ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍ !

അജ്ഞാതന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി(സ) യുടെ വാക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹായും അയ്യാമു തശ് രീഖും, വെള്ളിയാഴ്ച എന്നീ മൂന്നു തരം ആഘോഷ ദിവസങ്ങള്‍ മാത്രമാണ് ഇസ്‌ലാമില്‍ ഉള്ളത്. എന്നാല്‍ ഒരു മുസ്ലിമിന് ഈ മൂന്നു തരം ദിവസങ്ങള്‍ മാത്രമെ ആഘോഷിക്കാന്‍ പാടുള്ളൂ എന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. വിവാഹ ദിവസം, പുതിയ വീട്ടില്‍ കേറി താമസിക്കുന്ന ദിവസം, പുതിയ ബിസിനസ് തുടങ്ങുന്ന ദിവസം എന്നിങ്ങനെ പ്രത്യേക സന്തോഷമുള്ള ഏതു ദിവസവും ഒരു മുസ്ലിമിന് ആഘോഷിക്കാം. എങ്കിലും മേല്‍ പറഞ്ഞ ഇസ്‌ലാമിലുള്ള മൂന്നു തരം ആഘോഷ ദിവസങ്ങളില്‍ പെടാത്ത ദിവസങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഒരു മുസ്‌ലിം താഴെ പറയുന്ന ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

ഒന്ന്: അത് മറ്റു മതക്കാരുടെ ആഘോഷമാകരുത്. കാരണം മറ്റു മതക്കാരുടെ വിശ്വാസ- ആചാര- അനുഷ്ഠാനങ്ങളോടുള്ള ഒരു മുസ്ലിമിന്‍റെ നിലപാട് നിങ്ങള്‍ക്ക് 'നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം' എന്നതാണ്(ഖുര്‍ആന്‍:109:6). മാത്രമല്ല മുഹമ്മദ്‌ നബി(സ) പറഞ്ഞു: "ഒരാള്‍ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്"(അബൂദാവൂദ്‌, ത്വബ്‌റാനി). മുഹമ്മദ്‌ നബി(സ): പറഞ്ഞു: "നാമല്ലാത്തവരെ അനുകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദരെയും ക്രിസ്ത്യാനികളെയും അനുകരിച്ച് പ്രവര്‍ത്തിക്കരുത്"(തിര്‍മിദി, ത്വബ്‌റാനി). മുഹമ്മദ്‌ നബിയുടെ ശിഷ്യന്‍ അബ്ദുല്ലാഹിബ്നു അമ്ര്ബ്നുല്‍ ആസ്വ്(റ) പറഞ്ഞു: "അമുസ്ലീങ്ങളുള്ള ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു മുസ്‌ലിം അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവരോടൊപ്പമായിരിക്കും അവന്‍ പരലോകത്ത് ഒരുമിച്ചു കൂട്ടപ്പെടുക". നബി ശിഷ്യന്‍ ഉമര്‍(റ) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി)

രണ്ട്: പ്രസ്തുത ആഘോഷം ബഹുദൈവ വിശ്വാസത്തിന്‍റെയോ അന്ധ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഉള്ളത് ആയിരിക്കരുത്. കാരണം ബഹുദൈവ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും പിന്‍പറ്റല്‍ അല്ലാഹു മുസ്ലീങ്ങള്‍ക്ക് നിരോധിച്ചിരിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "അവരില്‍(സത്യനിഷേധികളില്‍) അധികം പേരും അന്ധവിശ്വാസത്തെ പിന്‍പറ്റുക മാത്രമാണ് ചെയ്യുന്നത്. സത്യത്തിന്‍റെ സ്ഥാനത്ത് അന്ധവിശ്വാസം ഒരു ഉപകാരവും ചെയ്യില്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നു"(10:36)

അജ്ഞാതന്‍ പറഞ്ഞു...

മേല്‍ പറഞ്ഞ രണ്ടു വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചില ആഘോഷങ്ങളെ നമുക്ക്‌ പരിശോധിക്കാം. ഇന്ത്യാ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനാഘോഷം ഏതെങ്കിലും മതക്കാരുടെ ആഘോഷമല്ല. അത് ഏതെങ്കിലും അന്ധവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ളതുമല്ല. അതുകൊണ്ട് ഇസ്‌ലാം വിലക്കിയ കാര്യങ്ങളില്‍ ഏര്‍പ്പെടാതെ ഒരു മുസ്ലിമിന് അത് ആഘോഷിക്കാം. ക്രിസ്തുമതക്കാരുടെ ആഘോഷം എന്ന നിലക്ക് ക്രിസ്മസ് മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ക്രിസ്തുവിന്‍റെ കാലത്ത് ക്രിസ്മസില്ല. ക്രിസ്തുവിനു ശേഷം രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞ ശേഷമാണ് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. അതായത് ക്രിസ്മസ് ക്രിസ്തു തന്നെ പഠിപ്പിക്കാത്ത ആഘോഷമാണ്. ക്രിസ്തുമതം എന്ന മതം തന്നെ ക്രിസ്തു ഉണ്ടാക്കിയിട്ടില്ല. അത് പൌലോസിന്‍റെ സൃഷ്ടിയാണെന്ന് ചരിത്രകാരന്മാര്‍ അംഗീകരിച്ച കാര്യമാണ്. ഖുര്‍ആന്‍ പറയുന്നത് ക്രിസ്തു മുസ്ലിമായിരുന്നു എന്നാണ്. ഡിസംബര്‍ 25 നാണ് ക്രിസ്തു ജനിച്ചത്‌ എന്നതിനും ചരിത്ര പിന്‍ബലമില്ല. അതൊരു അന്ധവിശ്വാസമാണ്. മാത്രമല്ല ദൈവത്തിനൊരു കുഞ്ഞ് ജനിച്ചു എന്ന സന്തോഷത്തിലാണല്ലോ ക്രിസ്മസ് കൊണ്ടാടപ്പെടുന്നത്. ഖുര്‍ആന്‍ പറയുന്നത് ആകാശവും ഭൂമിയും പൊട്ടിക്കീറാന്‍ കാരണമാകുന്ന ഗുരുതരമായ ഒരു വ്യാജ വാദമാണ് ക്രിസ്തു ദൈവത്തിന്‍റെ പുത്രനാണ് എന്ന വാദം(19: 90,91) ഇക്കാരണങ്ങളാല്‍ ക്രിസ്മസ് ഒരു മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.

ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു ആഘോഷമാണ്. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍ വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്‍റെ അടിസ്ഥാനം. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്‍റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്‍റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല. അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: "യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:120]

Abid Ali പറഞ്ഞു...

<<<>>.

Abid Ali പറഞ്ഞു...

"പറയുക: വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യങ്ങളില്‍ അന്യായമായി അതിരുകവിയാതിരിക്കുക. "(Al maida :77)

Abid Ali പറഞ്ഞു...

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി. 1. 2. 38)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)

Abid Ali പറഞ്ഞു...

ചില പ്രൈവറ്റ് ബസ്സില്‍ കാണാം ഇത് ഇന്ന ദേവി തുണ കൊണ്ടാണ് ഓടുന്നത് ഇതിന്റെ ഐശര്യം.......... എന്നൊക്കെ
പല ബസ്സുകളിലും യേശുവിന്റെയും ,കുരിശും, ശ്രീ കൃഷ്ണന്‍ ,ശ്രീ മുത്തപ്പന്‍ തുടങ്ങിയ ഫോട്ടോ കളോ പ്രതീകങ്ങലോ കാണാം.

ഈ ബസുകളില്‍ നമുക്ക് കയറാന്‍ പാടില്ലേ ?

ഫോട്ടോ കളോ പ്രതീകങ്ങലോ ഉള്ള മറ്റ്മതസ്ഥരുടെ ഹോട്ടലികളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലേ ?


മതം ഒരു മദം ആവാതിരിക്കട്ടെ

അക്ഷര വായനക്ക് കണ്ണും കാതുമില്ല .....

CKLatheef പറഞ്ഞു...

വളരെ പ്രസക്തവും വസ്തുതാപരവുമായ അഭിപ്രായം പറഞ്ഞ അജ്ഞാതൻ ആരായാലും എന്റെ ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുന്നു. ഈ വിഷയത്തിൽ ഇതിനേക്കാൾ ആധികാരികമായും പ്രമാണബദ്ധമായും സൗഹൃദത്തോടെയും സംവാദിക്കാൻ ആർക്കുമാകുമെന്ന് തോന്നുന്നില്ല. മെയിൽ ഐഡി ഓപ്പൺ ചെയ്യാതെ കമന്റിയത് കൊണ്ടാവും അജ്ഞാതനായി പോയത്.

CKLatheef പറഞ്ഞു...

പലപ്പോഴും അറിവുള്ളവർക്ക് തന്നെ സംഭവിക്കുന്ന ഒരു പാകപ്പിഴവ് ഇവിടെ അജ്ഞാതനും (ഈ പ്രയോഗം ഒഴിവാക്കാൻ ഗൂഗൾ സൈൻ ഇൻ ചെയ്ത് അഭിപ്രായം പേസ്റ്റ് ചെയ്യുക) സംഭവിച്ചിരിക്കുന്നു. അതെന്താണെന്ന് വെച്ചാൽ പ്രശ്നം വേറെ തെളിവും പ്രമാണവും നൽകിയത് വേറൊന്നിന്.

ഇവിടെ വിഷയം ക്രിസ്തുമസ് ആഘോഷിക്കുന്ന സുഹൃത്തുക്കൾക്ക് ക്രിസ്തുമസ് ആശംസകൾ ആശംസിക്കാമോ എന്നും അവരുടെ ആഘോഷത്തിൽ അവരുടെ വിശ്വാസപരമായ ചടങ്ങുകൾ ചെയ്യാതെ പങ്കെടുത്ത് ഭക്ഷണം കഴിക്കുകയോ കൂടെയിരിക്കുകയോ ചെയ്യാമോ എന്നത് മാത്രമാണ്.

എന്റെ പോസ്റ്റ് അതിലെ യുസുഫുൽ ഖർദാവിയുടെ ഫത് വയടക്കം വായിച്ചാൽ മനസ്സിലാകും ശരിയായ ചർചാവിഷയം ഏതാണെന്ന്.

CKLatheef പറഞ്ഞു...

ഇവിടെ നൽകപ്പെട്ട ഉദ്ധരണികളും പ്രമാണങ്ങളും സമർഥനവുമെല്ലാം അജ്ഞാതൻ നടത്തിയിരിക്കുന്നത്. ക്രിസ്തുമസ് ഒരു മുസ്ലിം ആഘോഷമായി സ്വീകരിക്കരുത് എന്നത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. ആ കാര്യത്തിൽ ആർക്കും സംശയമില്ല. ക്രൈസ്തവർ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ അതേ തുടർന്ന മുസ്ലിം വീടുകളിലും ആഘോഷിക്കണം കേക്ക് മുറിക്കണം എന്നൊന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല. ക്രൈസ്തവർക്ക് തന്നെയും അക്കാര്യത്തിൽ ഒരു ആവശ്യമില്ല. എന്ന് വെച്ചാൽ ഉമർ, (റ) പറഞ്ഞ പ്രകാരം അവരെ അവരുടെ പാട്ടിന് വിടുക. അവർ സ്വതന്ത്രമായി ആഘോഷിക്കട്ടേ. അക്കാര്യത്തിൽ യേശുദൈവപുത്രനല്ല, ഡിസംബറിലല്ല യേശുജനിച്ചത് എന്നൊന്നും പറഞ്ഞ് തടസ്സപ്പെടുത്താൻ പോകണ്ട എന്നർഥം. ഇസ്ലാമിന്റെ പ്രബോധനം അതിന്റെ യുക്തിയനുസരിച്ച് നമ്മുക്ക് വേറെ നടത്താം. എന്നാൽ ഇസ്ലാമിന്റെ പരിധിയെക്കുറിച്ചുപോലും അജ്ഞരായി അവരുടെ വെറുപ്പ് സമ്പാധിച്ച് ഇസ്ലാമുമായി അവരെ സമീപിക്കുന്നത് യുക്തിയുടെ ഏത് ഇനത്തിലാണ് പെടുക എന്നും നാം കൂട്ടത്തിൽ ആലോചിക്കണം. സുഭാഷിന്റെ കമന്റ് ക്വാട്ട് ചെയ്തത് അവരുടെ സ്വാഭാവികമായ മാനസികാവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. അതാകട്ടേ ബുദ്ധിപരവും സർവാംഗീകൃതവുമാണ്. അതിനെതിരെ ബുദ്ധിശൂന്യമായ വാക്കുകൾ കൊണ്ട് തടയണതീർക്കാനാവില്ല.

അജ്ഞാതന്‍ പറഞ്ഞു...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ....സാമാന്യ ബുദ്ദി എന്നുണ്ട് ...മറ്റു മതക്കാരുടെ ആഘോഷങ്ങളിലും സന്തോശങ്ങളിലും പങ്കെടുക്കണം...

ചുമ്മാ വരട്ടു വാതം ആര് വിലക്ക് എടുക്കുന്നു....

ഹാപ്പി ക്രിസ്മസ് ........

fvz പറഞ്ഞു...

അസ്സലാമുഅലൈക്കും,

ലതീഫ്‌ സാഹിബ്, താങ്കളുടെ ഇസ്ലാം പ്രബോധന രംഗത്തെ ബ്ലോഗുകളും ചര്‍ച്ചകളെയും ബഹുമാനത്തോടെ കാണുകയും അതില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ആണ് ഈയുള്ളവന്‍.. .

ഈ വിഷയത്തില്‍ എനിക് പറയാനുള്ളത് ഇത്രമാത്രമാണ്.

സ്വന്തം മാതാപിതാക്കളെ ആരെങ്കിലും അവഹേളിച്ചു സംസാരിച്ചു കേള്‍ക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാരില്ലേ?

തന്റെ മാതാപിതാക്കളെയും മറ്റു ഭൌതീക താല്പര്യങ്ങലെക്കാളും തന്റെ സൃഷ്ടാവിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു ദാസനെ സംബന്ധിച്ചിടത്തോളം ഈ ആഘോഷത്തിന്റെ നേരിയ അടയാളങ്ങള്‍ പോലും എവിടെയെങ്കിലും കണ്ടാല്‍ മനസ്സിന് അസ്വസ്ഥത ഉണ്ടാകും. അത് വിശ്വാസത്തിന്റെ - അല്ല - തന്റെ രക്ഷിതാവിനെ സംബന്ധിച്ചുള്ള ബോധത്തിന്റെ അടയാളം അല്ലെ.

ക്ഷേത്രത്തിലെ വിഗ്രഹാരാധന കാണുമ്പോഴുള്ള മുസ്ലിങ്ങളിലെ അന്ധ,അനാചാരങ്ങളും, ശിര്‍ക്കിലെക്കുള്ള വ്യതിയാനങ്ങളും കാണുമ്പോഴുള്ള ഒരു അസ്വസ്ഥത.

അങ്ങനെയിരിക്കെ എങ്ങനെ ഒരു ദാസന് ആശംസ അര്‍പ്പിക്കാന്‍ കഴിയും സ്വന്തത്തെ വഞ്ചിക്കാതെ?

ഒരു ചോദ്യം: അറിയില്ലേ അഹ്മദ്‌ ദീദാത്ത്, ഈസ്റ്ററിന്റെ ദിവസം സിഡ്നിയില്‍ വച്ച് ഇസ്ലാമിനെയും ക്രിസ്തവതയും സംബന്ധിച്ച് പ്രബോധനം നടത്തിയത്, അദ്ധേഹത്തിന്റെ പ്രവര്‍ത്തിയെ താങ്ങള്‍ എതിര്‍ക്കുന്നോ ?

Unknown പറഞ്ഞു...

നല്ല ലേഖനം, നല്ല ചര്‍ച്ചയും,
റൈറ്റ് തിന്കെര്സില്‍ ഒരല്പ കാലം കയരാത്തത്‌ കൊണ്ട് ഈ ചര്‍ച്ച മിസ്സായി....
എങ്കിലും നല്ലത്...
ഒരു ക്രിസ്ത്യാനിയ ആശംസകള്‍ നല്‍കുന്നത് കൊണ്ടോ (പ്രവാചകന്‍ പ്രാര്തിക്കാനുള്ള സൌകര്യമാണ് പള്ളിയില്‍ ചെയ്ത് കൊടുത്തത്‌))) ),) സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ടോ (പ്രവാചകന്‍ കഴിച്ചതായി ഹദീസില്‍ കാണാം ) അവരുടെ വിശ്വാസം നമ്മിലുണ്ടാവില്ലെന്നു നമ്മിലെ ചിലര്‍ അടിയന്തിരമായി മനസ്സിലാക്കണം...

പടന്നക്കാരൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പടന്നക്കാരൻ പറഞ്ഞു...

http://youtu.be/w8dkOR5pH1I

CKLatheef പറഞ്ഞു...

പടന്നക്കാരൻ ഷബീറെ,

ഇസ്ലാമിക പണ്ഡിതർ ഇതുപൊലെയുള്ള മറ്റേത് വിഷയത്തെപ്പോലെ തന്നെ ഇക്കാര്യത്തിലും ഭിന്നാഭിപ്രായം പുലർത്തുന്നവരാണ്. അതിനാൽ ആരുടെയെങ്കിലും ഫത് വയിലല്ല കാര്യം. സൗദി അറേബ്യയിലുള്ള പണ്ഡിതൻ ഒരു വിദേശ രാജ്യത്ത് താമസിക്കേണ്ടി വരുമ്പോൾ ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടിന് മാറ്റം വന്നേക്കാം. നമ്മുക്ക് നോക്കാനുള്ളത് ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഹറാമും ഹലാലും നിശ്ചയിക്കുന്നത് എന്നാണ്.

ഓ.ടോ. ഇനി ചെറിയ ഒരു ഉപദേശം അങ്ങോട്ടും. താങ്കളുടെ ഭാഷ മംഗ്ലീഷായത് ഞാൻ തൽകാലം ക്ഷമിച്ചു മേലിൽ ആവർത്തിക്കരുത്.

പിന്നെ എന്നോടുള്ള ഗുണകാംക്ഷയാണെങ്കിൽ ഭാഷ അൽപം കൂടി മയപ്പെടുത്തുക.

താങ്കൾ എന്നേക്കാൾ പ്രായമുള്ള ആളാണെങ്കിൽ കാരുണ്യം കാണിക്കുക. പ്രായം കുറവാണെങ്കിൽ ആദരവ് കാണിക്കുക. കാരണം അങ്ങനെ ചെയ്യാത്തവൻ നമ്മിൽ പെട്ടവനല്ല എന്ന് പ്രവാചകന സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്.

ദജ്ജാലിന്റെ പണി ഇസ്ലാമിക വിഷയത്തിലുള്ള സംവാദമല്ല എന്ന് മനസ്സിലാക്കുക.

അവസാനത്തെ പ്രാർഥനക്ക്: ആമീൻ

CKLatheef പറഞ്ഞു...

@FVZ

വഅലൈക്കുമുസ്സലാം. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും ഇത്തരം പ്രസക്തമായ വാക്കുകളിലൂടെ എന്റെ പ്രബോധന പ്രവർത്തനങ്ങളിൽ താങ്കൾ കൂടി പങ്കാളിയാവുമല്ലോ..

haris പറഞ്ഞു...

ഇവിടെ അമുസ്ലിങ്ങളോട് ശത്രുതയില്‍ വര്‍ത്തിക്കാന്‍ ആരും പറയുന്നതായി തോനുന്നില്ല . അമുസ്ലിങ്ങള്‍ വീട്ടിലേക്ക് ക്ഷണിച്ചാല്‍ അവരുടെ വീട്ടില്‍ പോയി അവരുടെ ക്ഷണം സ്വീകരിക്കണം , അവര്‍ക്ക് വല്ല പ്രയാസവും ഉണ്ടായാല്‍ അവരെ സഹായിക്കണം . എന്നാല്‍ മതപരമായ വിഷയത്തില്‍ "നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം " . ദൈവ പുത്രന്‍ എന്നാ വാദം ആര്‍ക്കും അന്ഗീകരികാന്‍ കഴിയില്ല .അവരുടെ ആ വിശ്വാസവുമായി ബന്ദപെട്ടു വരുന്നതാണല്ലോ ക്രിസ്മസ് ,അതുമായി ഐക്യ പെടാന്‍ എന്റെ വിശ്വാസം എന്നെ അനുവധികുനില്ല
. ജന്മ ദിന ആഗോഷം ഇസ്ലാമില്‍ ഇല്ല .നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകന്‍ (സ) ജന്മ ദിനം പോലും നാം കൊണ്ടാടാറില്ല .

CKLatheef പറഞ്ഞു...

@FVZ

താങ്കളുടെ ഹൃദയത്തിൽനിന്നുള്ള ഗുണകാംക്ഷ നിറഞ്ഞ വാക്കുകൾക്ക് പ്രതികരണമായി എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. നമ്മെ പോലെയോ അതിനേക്കാൾ ഏറെയോ ഇസ്ലാമിനോടും പ്രവാചകനോടും സ്നേഹമുള്ള ആധുനിക കാലത്തെ ശരിക്ക് മനസ്സിലാക്കിയ പക്വതയാർന്ന വ്യക്തിത്വവും ലോക ഇസ്ലാമിക പണ്ഡിത സഭയുടെ അദ്ധ്യക്ഷനുമായ യുസുഫുൽ ഖർദാവിക്കും താങ്കളീ പറഞ്ഞ കാര്യങ്ങളൊക്കെ അറിയും. അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായത്തിന് മുൻഗണന നൽകുകയാണ് ഇവിടെ ചെയതിട്ടുള്ളത്.

പ്രമാണങ്ങളും ബുദ്ധിയും നമ്മുടെ സാഹചര്യവും അതിനെ ശരിവെക്കുന്നതായി ഞാൻ കാണുന്നു ആ നിലക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാൻ എനിക്ക് ആവില്ല. അതേ കാരണം കൊണ്ട് തന്നെയാകും പ്രബോധന വാരികയും ജമാഅത്തിന്റെ ഇതര സാഹിത്യങ്ങളിലും ഇതേ നിലപാടിനെ പിന്തുണച്ചത്.

haris പറഞ്ഞു...

തന്‍റെ അടുത്ത് സംവദിക്കാന്‍ വന്ന ക്രിസ്ത്യാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ഒരുക്കിക്കൊടുത്ത പ്രവാചകനെ ഇവര്‍ക്കറിയില്ല ....ഈ സംഭവം വിശ്വാസ യോഗ്യമായ വിധത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ട ഒന്നല്ല .ഇത് മുര്സലായിട്ടു വന്ന ഹദീസ് ആണ് .ഇത് ഉഥരികുന്ന
muhammed bin jafar നബി (സ) നേരിട്ട് കണ്ട വ്യക്തി അല്ല

CKLatheef പറഞ്ഞു...

@FVZ

നമ്മുട് ദീനിനെ രൂപപ്പെടുത്തേണ്ടത് നമ്മുടെ വിചാരവികാരങ്ങൾക്കനുസരിച്ചല്ല. നമ്മുടെ മാതൃക പ്രവാചകനാണ്. അദ്ദേഹത്തെ ജീവിതത്തിലേക്കും ചര്യയിലേക്കും തിരിഞ്ഞു നോക്കുമ്പോൾ താങ്കൾ ഇവിടെ സ്വീകരിച്ച അതേ തത്വമനുസരിച്ച് ശരിയായ ഉത്തരം ലഭിക്കാത്ത വിഷയമാണ്, നജ്റാനിലെ ക്രിസ്ത്യാനികൾക്ക് ആരാധനാ സൗകര്യം ഒരുക്കികൊടുത്തത് അതും പ്രവാചകന്റെ പള്ളിയിൽ. താങ്കളുടെ അതേ മാനദണ്ഡം സ്വീകരിച്ചാൽ കഅ്ബയിൽ വിഗ്രഹങ്ങളുണ്ടായിരിക്കേ അങ്ങോട്ട് തിരിഞ്ഞ് നമസ്കരിച്ച പ്രവാചകന്റെ ചെയ്തിയും നമ്മുക്ക് മനസ്സിലാകാതെ പോകും. അതിനാൽ പ്രവാചകന കാണിച്ച് തന്ന ഈ വിശാലത നമ്മെ പഠിപ്പിക്കുന്നത്. അവരുടെ ആഘോഷങ്ങളോട് വിരോധവും വെറുപ്പും കാണിച്ചോ അവരെ അകറ്റി നിർത്തിയോ അല്ല അവരുടെ വിശ്വാസത്തിലെ വൈകല്യം നാം തിരുത്തേണ്ടത്. മറിച്ച് അതിന് യുക്തിസഹവും സൗഹാർദ്ദപരവുമായ മാർഗം സ്വീകരിക്കേ തന്നെ മാനുഷികമായ തലത്തിൽ അവരുടെ വിശ്വാസത്തെ പരമാവധി അനുവദിച്ച് കൊണ്ട് തികച്ചും യുക്തിസഹമായാ മാർഗം സ്വീകരിക്കപ്പെടേണ്ടതുണ്ട് എന്നാണ്.

CKLatheef പറഞ്ഞു...

@Haris, പ്രസ്തുത ഹദീസ് മുർസലാണെങ്കിൽ പോലും പ്രവാചക ചരിത്രമെഴുതിയവരൊക്കെയും അത് സ്വീകരിച്ചിട്ടുണ്ട്. മുർസലാണെന്നത് കൊണ്ട് മാത്രം അത് സത്യമല്ലെന്നും വരുന്നില്ല. അതിനെ മാത്രം അവലംബിച്ചുള്ള ഒരു വിധിതീർപ്പുമല്ല ഇത്. ഇതിനെതിരെ പറയുന്ന ആരെങ്കിലും ഒരു വിഭാഗത്തോട് സദൃശ്യം പുലർത്തിയാൽ അരിൽ പെട്ടവനായി എന്ന് സൂചിപ്പിക്കുന്ന ഹദീസ് ദുർബലമാണ് എന്ന് തന്നെ ഹദീസ് നിദാനശാസ്തകാരൻമാർ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സദൃശമാക്കുക എന്നത് ഇതിൽ ഇല്ലെന്നത് വേറെ കാര്യം.

യുസുഫുൽ ഖർദാവി ഈ പ്രശ്നത്തെ കാര്യമായി എടുത്തത് അമുസ്ലിംകളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് അല്ലാഹു പറഞ്ഞ വചനം അനുസരിച്ചാണ്.

Mohamed പറഞ്ഞു...

എല്ലാ ക്രൈസ്തവ സഹോദരങ്ങൾക്കും ഹാപ്പി ക്രിസ്മസ്. ദൈവകാരുണ്യം നമ്മിൽ വർഷിക്കുകയും നേരായ വഴി കാണിച്ചു തന്ന് അനുഗ്രഹിക്കുകയും ചെയ്യട്ടെ

Muneer പറഞ്ഞു...

ക്രിസ്ത്യന്‍ സഹോദരങ്ങളുടെ ആഘോഷത്തിനു ആശംസകള്‍ അര്‍പ്പിക്കുന്നതിനെതിരെ "ഫത്‌വ" ഇറക്കിയവരെ നന്നാക്കാം എന്ന് കരുതി ആരുംകമന്റണ്ട. മുസ്ലിംകളുടെ സ്വന്തം ആഘോഷം ആയ ഈദിന് "ഈദ്‌ മുബാറക്" എന്ന് പരസ്പരം ആശംസകള്‍ അര്‍പ്പിക്കുന്നത് നിരോധിച്ചു "ഫത്‌വ" ഇറക്കിയവരോടാണോ നിങ്ങളുടെ കളി? ഹല്ല പിന്നെ..

Unknown പറഞ്ഞു...

ഇതുപോലെ നബിദിനത്തിനും മൌലീദിനും ദര്‍ഗ്ഗകളിലെ ഉത്സവങ്ങള്‍‍ക്കുമൊക്കെ പങ്കെടുക്കുന്നതും ആശംസ നേരുന്നതും അനുവദനീയമായിത്തന്നെയാണോ താങ്കള്‍ കാണുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

"പ്രമാണങ്ങളും ബുദ്ധിയും നമ്മുടെ സാഹചര്യവും അതിനെ ശരിവെക്കുന്നതായി ഞാൻ കാണുന്നു ആ നിലക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാൻ എനിക്ക് ആവില്ല. അതേ കാരണം കൊണ്ട് തന്നെയാകും പ്രബോധന വാരികയും ജമാഅത്തിന്റെ ഇതര സാഹിത്യങ്ങളിലും ഇതേ നിലപാടിനെ പിന്തുണച്ചത്."

പ്രിയ ലത്തീഫ് ബായി
നമ്മുടെ സാഹചര്യവും എന്നത് ഇവിടെ വളരെ പ്രസക്തമായി തോന്നുന്നു. താങ്കളെ പോലെ ഈ വിഷയത്തില്‍ നീതി പൂര്‍വ്വം എന്ന രീതിയില്‍ സംസാരിക്കുന്നവര്‍ പോലും സാഹചര്യം മാറുമ്പോള്‍ അഭിപ്രായവും മറ്റും/ അല്ലെങ്ങില്‍ അങ്ങനെ നിര്‍ബന്ധിക്കപെടും എന്നല്ലേ ഇതിനര്‍ത്ഥം. എല്ലാവര്ക്കും സ്വാതന്ത്ര്യം തന്നെ ആണ് പ്രധാനം. ഇസ്ലാം ഭൂരിപക്ഷം ആകുന്നതോടൊപ്പം സ്വയം പ്രഖ്യാപിത പണ്ഡിതന്മാരുടെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെടുന്ന പവക്കൂട്ടം ആയി മനുഷ്യര്‍ അധപതിക്കും എന്ന് ഭയപ്പെടുന്നു.

fvz പറഞ്ഞു...

അസ്സലാമുഅലൈക്കും,

ഖാര്‍ദാവി എന്ന പണ്ഡിതന്റെ വാക്കുകള്‍ മാത്രമാണ് താങ്കളെ ഇങ്ങനെ ഒരു പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്കില്‍ ഇധേഹതിന്റെ ഈ നിലപാടിനു വിരുധമായിക്കൊണ്ട് പ്രസ്താവനകള്‍ നല്‍കിയ പണ്ഡിതരെ താങ്ങള്‍ എങ്ങനെ കാണുന്നു? അവരും താന്കള്‍ പറഞ്ഞത് പോലെ "നമ്മെ പോലെയോ അതിനേക്കാൾ ഏറെയോ ഇസ്ലാമിനോടും പ്രവാചകനോടും സ്നേഹമുള്ള" വരല്ലേ?

{ "നമ്മെ പോലെയോ അതിനേക്കാൾ ഏറെയോ ഇസ്ലാമിനോടും പ്രവാചകനോടും സ്നേഹമുള്ള" എന്നാ വരികള്‍ക്കിടയില്‍ "ആധുനിക ലോകം" എന്ന പദം ഉള്‍ക്കൊള്ളിച്ചതിന്റെ അര്‍ഥം മനസ്സിലാകുന്നില്ല }

ഞാന്‍ ആ പണ്ഡിതനെ എതിര്‍ത്ത് സംസാരിക്കുകയല്ല. അസ്തഫിറുള്ള.. ഒരു സംശയം.. താങ്ങള്‍ തന്നെ പറഞ്ഞു തരിക..

അദ്ദേഹം അത് അനുവടനീയമാനെന്നതിനു സഹായകമായിക്കൊണ്ട് തെളിവ് ഉദ്ധരിച്ചത്.. "മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു" [60:8] എന്ന വചനമാണ്.

സന്മാര്‍ഗം കാണിച്ചു കൊടുക്കുന്നതിനു പകരം അവരെ കുഫ്ര്‍ ലേക്ക് വിഷ് ചെയ്യുന്നത് അവരോടുള്ള നീതിയും നന്മയുമാണോ? ഒരു പ്രബോധകന്റെ മനസുള്ള താന്കള്‍ തന്നെ പറയു..

അതെ സമയം ഈസ്റര്‍ ദിവസം അഹ്മദ്‌ ദീദാത്ത് നടത്തിയ പ്രബോധനത്തെ സംബന്ധിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല..

ഈ സമയങ്ങളില്‍ ഈ ആഘോഷത്തോട് ഒരു മുസ്ലിമിന്റെ സമീപനമെന്താനെന്നു പറഞ്ഞു കൊണ്ട് സത്യപാത യുടെ പ്രബോധനം നടത്തുകയാണ് വേണ്ടത്. സൂക്ഷമത പാലിക്കുന്നവര്‍ അത് മനസ്സിലാക്കും ഇന്ശഹ് അല്ലഹ്. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാത്രമല്ലേ ഖുറാനില്‍ സന്മാര്‍ഗം ഉള്ളൂ [2:3]?
സൂക്ഷമത പാലിക്കാത്തവര്‍ പ്രതികരിക്കുന്നതു ഒരു പക്ഷെ സുഭാഷ്‌ പ്രതികരിക്കുന്നത് പോലെ ആയിരിക്കും. അദ്ധേഹത്തിന്റെ പ്രതികരണം നമുക്ക് മാറ്റാന്‍ കഴിഞ്ഞേക്കാം ആത്മാര്‍ഥമായ പ്രബോധനതിലൂടെ അദ്ദേഹം സൂക്ഷ്മത പാലിക്കുന്നവരില്‍ പെട്ട വ്യക്തി ആണെങ്കില്‍. അല്ലാതെ അവരെ സംതൃപ്തി പെടുതിക്കൊണ്ട് നമുക്ക് വിശ്വാസവുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. അല്ലാഹു ആലം...

ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ ആരാധനാ സൗകര്യം ഒരുക്കിക്കൊടുത്തത്.. എനിക്ക് തെറ്റ് പറ്റിയിട്ടില്ലങ്കില്‍ പള്ളികള്‍ അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയുല്ലതാകുന്നു എന്ന ആശയം ഉള്ള ഖുര്‍ആനിലെ വചനം ഉദ്ധരിച്ചു കൊണ്ട് ഇത് "ഏക ദൈവാരധനക്ക് വേണ്ടി മാത്രമായിരിക്കും അനുവദിച്ചത്" എന്ന് താന്കള്‍ തന്നെ ഒരു പോസ്റ്റില്‍ എഴുതിയതായി കണ്ടതായി ഓര്‍ക്കുന്നു, എനിക്ക് തെറ്റ് പറ്റിയിട്ടില്ലങ്കില്‍.. - ഇസ്ലാമും യുക്തിവാദികളും എന്ന ബ്ലോഗില്‍ ആണ്.

കഅബയുടെ വിഷയത്തില്‍... അത് മുസ്ലിമിന്റെ ഖിബ്‌ല മാത്രമാണെന്ന് എല്ലാര്‍ക്കും അറിയില്ലേ? ഇന്നു ആരെങ്കിലും പറയാറുണ്ടോ മുസ്ലിങ്ങള്‍ കറുത്ത കല്ലിനെ ആണ് ആരധിക്കുന്നതെന്ന് ? അസ്തഫിരുള്ള..

അത് സൃഷ്ടാവിനെ ആരാധിക്കുന്ന വിഷയമാണ്. എന്നാല്‍ ഇവിടെയോ? ഞാന്‍ ഇന്ന സ്ഥലതെക്കാന് പോകുന്നതെന്ന് പറഞ്ഞു കൊണ്ട് പോകുന്ന വ്യക്തിയോട് ആ സ്ഥലം അഗാധമായ ഗര്‍ത്തം ആണെന്ന് അറിഞ്ഞു കൊണ്ട് ആ യാത്രക്ക് ആശംസകള്‍ നേരുന്ന ആളിനെ പോലെ ആണ് ഈ ആഘോഷത്തിനു ആശംസ നേരുന്ന വ്യക്തി. രണ്ടും കൂടെ പരസ്പര വൈരുധ്യമല്ലേ കാണിക്കുന്നത്?

അവരുടെ ആഘോഷങ്ങളോട് വിരോധവും വെറുപ്പും മാത്രം കാണിക്കുന്ന മനസ്സാണോ ഒരു പ്രബോധനകന്റെത്? ലതീഫ്‌ സാഹിബ് തന്നെ പറയു. അവരോടുള്ള സ്നേഹം കൊണ്ട് മാത്രമല്ലേ നമ്മള്‍ പ്രബോധനം നടത്തുന്നത്. പരിശുദ്ധമായ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ പരിശുദ്ധമായ വഴികള്‍ തന്നയല്ലേ നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്? അതല്ലേ യുക്തി? അല്ലാതെ സൃഷ്ടാവിനോടുള്ള സ്നേഹം പണയം വെക്കണോ? അസ്തഫിരുള്ള..

അള്ളാഹു അവതരിപ്പിച്ചതില്‍ നിന്ന് അധികമോ കുറവോ ഉണ്ടാക്കിയാല്‍ പ്രവാച്ചന്റെ ജീവ നാടി തന്നെ ഇല്ലാതെയാക്കും എന്നാ അല്ലാഹുവിന്റെ വചനത്തില്‍ ബോധം ഉള്ളതിനാല്‍ എനിക്ക് തോന്നുന്ന വിധത്തില്‍ ഞാന്‍ ദീനിനെ രൂപീകരിക്കാറില്ല.. അല്ഹമ്ദുലില്ലഹ്.. അള്ളാഹു ആലം..

ദൈവപുത്രന്‍ എന്നാ സങ്കല്പത്തെ കുറിച്ച് സൂറത്തുല്‍ മരിയമില്‍ 88-89 വചനങ്ങളില്‍ അള്ളാഹു എത്രത്തോളം അതിനെ വെറുക്കുന്നു എന്ന് മനസ്സിലാക്കാം. ഒരു വിശ്വാസിക്ക് ഏറ്റവും പ്രിയം അവന്റെ രക്ഷിതാവിന്റെ ഇഷ്ടമായിരിക്കണ്ടേ? അടിചെല്‍പ്പിക്കുന്നതല്ല, സൌഹാര്‍ദം എന്ന പേരില്‍ സൃഷ്ടാവിനോടുള്ള സ്നേഹം പണയം വെക്കരുത്. അള്ളാഹു നമ്മെ കാക്കട്ടെ.. അമീന്‍......

CKLatheef പറഞ്ഞു...

haris പറഞ്ഞു...

തന്‍റെ അടുത്ത് സംവദിക്കാന്‍ വന്ന ക്രിസ്ത്യാനികള്‍ക്ക് സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ഒരുക്കിക്കൊടുത്ത പ്രവാചകനെ ഇവര്‍ക്കറിയില്ല ....ഈ സംഭവം വിശ്വാസ യോഗ്യമായ വിധത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപെട്ട ഒന്നല്ല .ഇത് മുര്സലായിട്ടു വന്ന ഹദീസ് ആണ് .ഇത് ഉഥരികുന്ന
muhammed bin jafar നബി (സ) നേരിട്ട് കണ്ട വ്യക്തി അല്ല
------------------

ഇതിന് അൽപം കൂടി വ്യക്തത നൽകേണ്ടതുണ്ടെന്ന് തോന്നു കാരണം. ഫെയ്സ്ബുക്കിൽ ഈ വിഷയത്തിൽ സംവദിക്കാൻ വന്നവരൊക്കെ ഈ വാദം ആവർത്തിക്കുന്നുണ്ട്. ഈ സംഭവം പ്രമാണികമല്ലെന്ന് ആശംസാ കൈമാറ്റത്തെ എതിർക്കുന്നവർ അവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. സത്യത്തിൽ അതേക്കുറിച്ചുള്ള ഒരു പഠനത്തിൽ നിന്ന് എനിക്ക് മനസ്സിലായത്.

ഈ ഹദീസ് മുർസലാണ് (നിവേദക ശൃഖലയിൽ പ്രവാചകനും താബിഇനും ഇടക്ക് സഹാബിയെ വിട്ടുപോയത്) എന്നതിന്റെ പേരിൽ ഇത് ആരും തള്ളിക്കളഞ്ഞിട്ടില്ല. സകല ചരിത്ര ഗ്രന്ഥങ്ങളും തഫ്സീറുകളും ഈ ഹദീസിനെ അടിസ്ഥാനമാക്കി തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. ആലുഇംറാനിലെ 61 സൂക്തം വിശദീകരിച്ച് നൽകിയ വിശദീകരണത്തിനും മുഫസ്സിറുകൾ അവലംബിച്ചത് ഈ ഹദീസിനെ തന്നെയാണ്.

ഈ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത്. മുഹമ്മദ് ബ്നു ജഅ്ഫറാ (റ) ആണ്. ഇങ്ങനെ പറഞ്ഞാൽ ആളെ മനസ്സിലായി എന്ന് വരില്ല അദ്ദേഹത്തിന്റെ മുഴവൻ പേര് പറഞ്ഞാൽ ആളെ മനസ്സിലാകും. محمد بن جعفر بن الزبير بن العوام الأسدي അതെ, സുബൈറുബ്നുൽ അവ്വാം എന്ന പ്രസിദ്ധനായ സഹാബിയുടെ പൗത്രൻ അദ്ദേഹം പ്രബലനും പ്രമാണികനുമാണെന്ന (ثقة) കാര്യത്തിൽ ആർക്കും സംശയമില്ല. പക്ഷെ അദ്ദേഹം റിപ്പോർട്ട് ചെയ്തപ്പോൾ തന്റെ പിതാവായ ജഅ്ഫറിൽനിന്ന് കേട്ടുവെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് സാങ്കേതികാർഥത്തിൽ അത് മുർസലായി.

ഇതേ ഹദീസ് തന്നെ ഇബ്നു കഥീർ മറ്റൊരു പരമ്പരയിലൂടെയും ഉദ്ധരിച്ചിട്ടുണ്ട്. ആ പരമ്പര സ്വഹീഹാണ് എന്നതും പ്രത്യേകം പരിഗണിക്കണം. അതുകൊണ്ട് തന്നെയാകും ഈ സംഭവം ഇത്ര പ്രസിദ്ധമായതും ഇതുവരെ അതിന്റെ സംഭവ്യതയെ സംശയിക്കാതിരുന്നതും.

എന്നാൽ തങ്ങളുടെ ഇടുങ്ങിയ ചിന്താഗതിക്ക് തടസമെന്ന് തോന്നുന്നവയെ നിസ്സാര കാരണം പറഞ്ഞ് തള്ളുന്ന പ്രവണത അധികരിച്ചുവരികയാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വിശദീകരണം ആവശ്യമായി വന്നത്. ഈ വിഷയത്തിൽ കൂടുതൽ അറിവുള്ളവർക്ക് കുറച്ചു കൂടി വിശദീകരിക്കാം.

ഈ ഒരു ഹദീസ് ഇതിന് ശക്തിപകരുന്ന ഒരു തെളിവ് എന്നത് മാത്രമേയുള്ളൂ. ഈ ഹദീസിനെ തള്ളിയാൽ ഇതിന്റെ ബാക്കി ഭാഗത്ത് വരുന്ന മുബാഹലയുമായി ബന്ധപ്പെട്ട സംഭവവത്തിന്റെ (അതാകട്ടേ ഖുർആനിൽ പരാമർശിച്ചതുമാണ്)വിശദാംശങ്ങളും തള്ളേണ്ടിവരും.

CKLatheef പറഞ്ഞു...

Abdul Azeez പറഞ്ഞു...

ഇതുപോലെ നബിദിനത്തിനും മൌലീദിനും ദര്‍ഗ്ഗകളിലെ ഉത്സവങ്ങള്‍‍ക്കുമൊക്കെ പങ്കെടുക്കുന്നതും ആശംസ നേരുന്നതും അനുവദനീയമായിത്തന്നെയാണോ താങ്കള്‍ കാണുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്.
-------------------

ഈ വിഷയത്തിൽ ഇവിടെ പോസ്റ്റിൽ പറയുന്നതാണ് ശരി എന്ന തീരുമാനത്തിൽ താങ്കൾ എത്തിയോ. എത്തിയെന്നാണ് താങ്കളുടെ വാക്കുകളുടെ അർഥം. എങ്കിൽ അടുത്ത വിഷയം വേറെതന്നെ തുടങ്ങാം. അതല്ല മൗലിദിനെയും നബിദിനത്തെയും പറ്റി എന്റെ അഭിപ്രായമറിഞ്ഞാലെ ഇത് സ്വീകരിക്കണോ വേണ്ടെ എന്ന തീരുമാനത്തിൽ താങ്കളെത്തുകയുള്ളൂവെന്നാണോ.

CKLatheef പറഞ്ഞു...

പ്രിയ ലത്തീഫ് ബായി
നമ്മുടെ സാഹചര്യവും എന്നത് ഇവിടെ വളരെ പ്രസക്തമായി തോന്നുന്നു. താങ്കളെ പോലെ ഈ വിഷയത്തില്‍ നീതി പൂര്‍വ്വം എന്ന രീതിയില്‍ സംസാരിക്കുന്നവര്‍ പോലും സാഹചര്യം മാറുമ്പോള്‍ അഭിപ്രായവും മറ്റും/ അല്ലെങ്ങില്‍ അങ്ങനെ നിര്‍ബന്ധിക്കപെടും എന്നല്ലേ ഇതിനര്‍ത്ഥം. എല്ലാവര്ക്കും സ്വാതന്ത്ര്യം തന്നെ ആണ് പ്രധാനം. ഇസ്ലാം ഭൂരിപക്ഷം ആകുന്നതോടൊപ്പം സ്വയം പ്രഖ്യാപിത പണ്ഡിതന്മാരുടെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുവാന്‍ വിധിക്കപ്പെടുന്ന പവക്കൂട്ടം ആയി മനുഷ്യര്‍ അധപതിക്കും എന്ന് ഭയപ്പെടുന്നു.
------------

നമ്മുടെ ആദർശം വ്യക്തമായി മനസ്സിലാക്കിയാൽ, ഇസ്ലാം നൽകുന്ന പരിധികളെ മനസ്സിലാക്കാൻ സാധിച്ചാൽ ഇത്തരം ഭയപ്പാട് ഉണ്ടാവില്ല. അതേ എനിക്ക് പറയാനുള്ളൂ. ഞാൻ പോസ്റ്റിൽ പറഞ്ഞുവെച്ചതിന് അടിവരയിടുന്നു താങ്കളുടെ കമന്റ്. അഥവാ അനാവശ്യമായ ആശങ്കയാണ് നമ്മെ നയിക്കുന്നത് എന്നർഥം.

CKLatheef പറഞ്ഞു...

(((ഖാര്‍ദാവി എന്ന പണ്ഡിതന്റെ വാക്കുകള്‍ മാത്രമാണ് താങ്കളെ ഇങ്ങനെ ഒരു പ്രസ്താവനക്ക് പ്രേരിപ്പിച്ചതെന്കില്‍ ഇധേഹതിന്റെ ഈ നിലപാടിനു വിരുധമായിക്കൊണ്ട് പ്രസ്താവനകള്‍ നല്‍കിയ പണ്ഡിതരെ താങ്ങള്‍ എങ്ങനെ കാണുന്നു? അവരും താന്കള്‍ പറഞ്ഞത് പോലെ "നമ്മെ പോലെയോ അതിനേക്കാൾ ഏറെയോ ഇസ്ലാമിനോടും പ്രവാചകനോടും സ്നേഹമുള്ള" വരല്ലേ?)))
-------------

ഞാനെഴുതിയത് ശരിയായവിധം അക്ഷരങ്ങളിൽ തന്നെ വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ചോദിക്കേണ്ടി വരുമായിരുന്നില്ലല്ലോ.

... യുസുഫുൽ ഖർദാവിക്കും താങ്കളീ പറഞ്ഞ കാര്യങ്ങളൊക്കെ അറിയും. അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായത്തിന് മുൻഗണന നൽകുകയാണ് ഇവിടെ ചെയതിട്ടുള്ളത്.

പ്രമാണങ്ങളും ബുദ്ധിയും നമ്മുടെ സാഹചര്യവും അതിനെ ശരിവെക്കുന്നതായി ഞാൻ കാണുന്നു.

ഇതല്ലേ ഞാൻ പറഞ്ഞത്. താങ്കൾ കൂറേ വിശദീകരിച്ചെങ്കിലും ഇതിനെ അവ ഖണ്ഡിക്കുന്നതായി കാണുന്നില്ല.

താങ്കളും മുന്നോട്ട് വെക്കുന്നത് ആശങ്കകളാണ്. അതിനപ്പുറം വല്ലതും ഉണ്ടെങ്കിൽ കാര്യങ്ങളെ അതിന്റെ സ്ഥാനത്ത് നിർത്തി വിശകലനം ചെയ്യാത്തതുകൊണ്ടുണ്ടാകുന്ന പ്രശ്നവും.

ക്രിസ്തുമസ് ആശംസകൾ നേരാൻ പാടില്ല എന്ന് പറയുന്നവരും അല്ലാഹുവിനോയും റസൂലിനെയും സ്നേഹിക്കുന്നുണ്ട്. പക്ഷെ അവരുടെ മനോഭാവത്തിലും സാഹചര്യത്തിലും അറിവിലും ഉള്ള അന്തരം അല്ലങ്കിൽ ഇവിയിലൊന്ന്, ഫത് വകളെ വ്യത്യസ്തമാക്കുന്നു.

Unknown പറഞ്ഞു...

ഏറ്റവും വലിയ പാപമായ ശിര്‍ക്കിന് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആശംസ നേരാനും അതില്‍ പങ്കുകൊണ്ട് സന്തോഷിക്കാനും ഒരു മുസ്ലിമിന് എങ്ങനെ കഴിയും എന്നെനിക്ക് മനസ്സിലാകുന്നില്ല. നേരത്തെ ചോദിച്ചത് ഈ വിശാല കാഴ്ചപ്പാട് അന്യ മതസ്ഥരോട് മാത്രമാണോ എന്നറിയാന്‍ വേണ്ടിയാണ്.

CKLatheef പറഞ്ഞു...

Abdul Azeez, വീണ്ടും പറഞ്ഞത് തന്നെ പറയിപ്പിക്കാനുള്ള ഭാവമാണെന്ന് തോന്നുന്നു. ആശംസകൾ കൈമാറുന്നതിനെയും ഭക്ഷണം കഴിക്കുന്നതിനെയും അവിടുന്നും വിട്ടാൽ അവരോട് സൗഹൃദം കാണിക്കുന്നതുമൊക്കെ ശിർക്കിനെ അംഗീകരിക്കാലായും അതിന് പിന്തുണ നൽകലായും കാണുന്നവർക്ക് ഇത്തരം കാര്യം മനസ്സിലാക്കാൻ പ്രയാസമുണ്ടാവും. ഇതു തന്നെയാണ് മുസ്ലിം സഹോദരങ്ങളെങ്കിലും തങ്ങളുടെ സംഘടനയിൽ പെട്ടവരല്ലാത്തതിനാൽ വെറുപ്പും ശത്രുതയും കാണിക്കുന്നതിനുള്ള പ്രേരകവും എന്ന് ആർക്കാണ് അറിയാത്തത്. വിശാലത അത് വിശ്വാസിയുടെ സ്വഭാവമാണ്. പലരും തങ്ങളുടെ ശിർക്കിനോടുള്ള വിരോധം കാണിക്കാൻ വളഞ്ഞ വഴി തേടുമ്പോൾ ഇസ്ലാമിൽ തന്നെ സ്ഥാനമില്ല എന്ന് പ്രവാചകൻ ഖണ്ഡിതമായി വ്യക്തമാക്കിയ പ്രവർത്തനങ്ങൾ തന്നെ വന്നു പോകുന്നു. അഥവാ കടുക് ചോരുന്നതറിയുന്നു പക്ഷെ ആന ചോരുന്നത് കാണുന്നില്ല.

jayaharig പറഞ്ഞു...

ഇസ്ലാം മതത്തിന്റെ പ്രമാണങ്ങളും ചര്യകളും (സലഫി മാര്‍ക്ക് വേണ്ടി ) ആചാരങ്ങളും (സുന്നികള്‍ക്ക് വേണ്ടി ) ഒക്കെ പരിശോധിക്കുമ്പോള്‍ ഏക ദൈവം എന്ന വിശ്വാസം മാത്രം ആണ് ഇസ്ലാമില്‍ സ്ഥിരം ആയി ഉള്ളത് എന്നാണു എനിക്ക് തോന്നുന്നത്.
നൂറ്റാണ്ടുകളായി ഇസ്ലാം ഒരു മതം ആയി നില നില്‍ക്കുന്നത് തന്നെ ആ ഒരു വിശ്വാസത്തിന്റെ ബലത്തിലാണ്
ഓരോ കാലഘട്ടത്തിലും ഈ വിശ്വാസത്തിനു വിള്ളല്‍ വീഴ്ത്താതെ മറ്റു പല ഉന്നത സംസ്കാരങ്ങളോടും കാട്ടാള സംസ്കാരങ്ങളോടും ഒപ്പം നില നിന്ന് പോന്നതും ഇനി പോകാന്‍ പോകുന്നതും ഏക ദൈവ വിശ്വാസത്തിന്റെ ബലത്തില്‍ മാത്രം ആയിരിക്കും.

അതുകൊണ്ട് അത് കാത്തു സൂക്ഷിക്കുന്നതിന് വേണ്ടത് ചെയ്യണം പക്ഷെ
ഓരോ കാലഘട്ടത്തിലും അത് എങ്ങനെ കാത്തു സൂക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കി ഇന്നത്തെ കാലഘട്ടത്തിനു അനുയോജ്യമായത് തെരഞ്ഞെടുത്തു പ്രയോഗിക്കുമ്പോള്‍ മറ്റൊരു ഏക ദൈവ വിശ്വാസിയെ കാഫിര്‍ എന്ന് വിളിക്കാന്‍ ഇടയാകരുത്

കുത്ബ കളിലെ ആശയങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യുകയും പിന്നീട് കൂടുതല്‍ കിട്ടിയ ആശയങ്ങള്‍ ഒന്നുകൂടി ചിന്തിക്കുകയും ചെയ്യുക.

അജ്ഞാതന്‍ പറഞ്ഞു...

ഇന്ന് ഞങ്ങളുടെ ഓഫീസിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു.മുജാഹിദ്‌ കാരായ മൂന്നു് പേർ പാർട്ടിയിൽ നിന്നും വിട്ട് നിന്നു.അമുസ്ലിംകളായ സഹേ​‍ാദരങ്ങൾ ഇതിനേ​‍ാട് വളരെ രൂക്ഷമായിട്ടാണ്‌ പ്രതികരിച്ഛത്.അവരുടെ ചേ​‍ാദ്യങ്ങൾ തികച്ചും ന്യായം.മനസ്സുകൾ തമ്മിൽ അകറ്റാൻ ഇതുപേ​‍ാലുള്ള യാഥസ്തികരായ കുറച്ച് പേർ മതി.

അജ്ഞാതന്‍ പറഞ്ഞു...

assalamu alaikkum lathee
ee kristhumas enthanennu parayamo
yeshu janmadinamanenkil athennannathinu enthenkilum thelivu undo.undenkil para veruthe onnineym anugarikkaruth.yeshu easa nabiyanenkil janmadinam ennanennathin oru thelivum krythyamayiittu ariyilla
thanneyumalla decemberilanennum ariyilla.

അജ്ഞാതന്‍ പറഞ്ഞു...

paraalokam kalanchu enthinanu aykyam.nalethethalle jeevidam ivide verum yathrakkaran.adarsham vittu orykyavum venda avr nadathatte ethirkkenda but athil koodunnath nallatahalla. mujahido sunniyo jamatho enthumakatte oru muslim athanu cheyyendathu onnu koode paranchal oru muamin vittunilkkanam . anne karuthiyathaa jam islami votu thendan thudangiyal ingine palathinodum samarasa peedendi varu rabbe nee changale kakkeneeeeeeeeee

Yaya പറഞ്ഞു...

ഇന്ന് ഞങ്ങളുടെ ഓഫീസിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു.മുജാഹിദ്‌ കാരായ മൂന്നു് പേർ പാർട്ടിയിൽ നിന്നും വിട്ട് നിന്നു.അമുസ്ലിംകളായ സഹേ​‍ാദരങ്ങൾ ഇതിനേ​‍ാട് വളരെ രൂക്ഷമായിട്ടാണ്‌ പ്രതികരിച്ഛത്.അവരുടെ ചേ​‍ാദ്യങ്ങൾ തികച്ചും ന്യായം.മനസ്സുകൾ തമ്മിൽ അകറ്റാൻ ഇതുപേ​‍ാലുള്ള യാഥസ്തികരായ കുറച്ച് പേർ മതി.

Subair പറഞ്ഞു...

കാലികപ്രസക്തമായ പോസ്റ്റ്‌. എല്ലാ ആശംസകളും.

ഒപ്പം എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകളും നേരുന്നു.

fvz പറഞ്ഞു...

@Yaya
മുജാഹിദ്‌ അല്ല, മുസ്ലിം എന്ന് പറയാന്‍ ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലയില്‍,

എന്റെ ഓഫീസില്‍ ഇന്നലെ ക്രിസ്ത്മസ് പാര്‍ട്ടി ആയിരുന്നു. ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു, മനസ്സാക്ഷി അതിനു സമ്മതിച്ചില്ല. മാന്യമായിട്ടു തന്നെ ചോദ്യം വന്നു, മാന്യമായിട്ടു തന്നെ ഉത്തരം കൊടുത്തു. ക്രിസ്ത്മസ് ന്റെ ഉത്ഭവത്തെ പറ്റി സംസാരിച്ചു. സങ്കടകരമെന്തെന്നു വച്ചാല്‍ തൌഹീദ് പറയാന്‍ സന്ദര്‍ഭം ഒത്തു കിട്ടിയില്ല. അവസാനം സാധാരണ ഇല്ലാത്ത അത്ര ഇഷ്ടത്തോടെ ഹസ്തദാനം തന്നു സന്തോഷത്തോടെ പിരിഞ്ഞു :)

{ കൂട്ടത്തില്‍ ക്രിസ്ത്മസ് ആഘോഷത്തെ എതിര്‍ക്കുന്ന ക്രൈസ്തവരും ഉണ്ടായിരുന്നു }

ചോദ്യങ്ങള്‍ വന്നാല്‍ കാലിടറുമ്പോള്‍ ഒരു പക്ഷെ yaya പറഞ്ഞത് പോലെ സംഭവിചേക്കാം.

അജ്ഞാതന്‍ പറഞ്ഞു...

http://www.onislam.net/english/ask-the-scholar/morals-and-manners/social-manners/169282-congratulating-non-muslims-on-their-festive-occasions.html

CKLatheef പറഞ്ഞു...

@FVZ

:) :D

CKLatheef പറഞ്ഞു...

അഭിപ്രായം അറിയിച്ചവർക്ക് നന്ദി...

സുബൈർ ബായി ഇവിടെയൊക്കെ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം.

ലിങ്ക് നൽകുന്നവർ തങ്ങളുടെ വാദം അവതരിപ്പിച്ച ശേഷം മാത്രം അത് ചെയ്യുക.

CKLatheef പറഞ്ഞു...

First of all, we stress that Muslims are commanded to deal justly and kindly with their non-Muslim neighbors or friends. Therefore, there is nothing wrong in exchanging gifts with them. Muslims are allowed to congratulate non-Muslims on their festive days and this becomes more of an obligation if the non-Muslims offer their greetings on Islamic festive occasions. Allah Almighty says: (When you are greeted with a greeting, greet in return with what is better than it, or at least return it equally…) (An-Nisa’ 4: 86)
-------------

ഇത് പറയാൻ എനിക്ക് പേടിയാ... കാരണം ഒരു മുജാഹിദ് പണ്ഡിതൻ ഇതിനെ കളിയാക്കി പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നു. എന്ന് വെച്ചാൽ അവർ ഒരു കുപ്പി കള്ള് തന്നാൽ നാം രണ്ട് കുപ്പി കൊടുക്കണം എന്നാണോ എന്ന് പരിഹസിച്ച് ചോദിക്കുന്നത് യൂറ്റൂബിൽ പോയാൽ കാണാം.

Mohamed പറഞ്ഞു...

Point-1 യേശുവോ മറ്റാരെങ്കിലുമോ ദൈവത്തിന്റെ പുത്രനല്ല, അങ്ങിനെ വിശ്വസിച്ചാൽ ഇസ്ലാമിൽ നിന്നു പുറത്ത് പോകും. ഇത് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്.

Point-2 എന്നാൽ യേശുദൈവപുത്രനാണെന്ന് വിശ്വസിക്കുന്നവർ ക്രിസ്മസ് ആഘോഷിക്കുമ്പോൾ അയൽക്കാരനായ മുസ്ലിം ‘നിങ്ങളുടെ ക്രിസ്മസ് ആഘോഷം സന്തോഷപ്രദമാകട്ടെ’ എന്നു ആശംസിക്കുന്നത് കൊണ്ട് ദീനിൽ നിന്നു പുറത്തുപോകുമെന്ന് ഇസ്ലാം പറഞ്ഞിട്ടുണ്ടോ?. സന്തോഷവേളയിൽ അവരുണ്ടാക്കിയ സദ്യയിൽ പങ്കുകൊള്ളാൻ ക്ഷണിച്ചാൽ അത് കഴിക്കരുതെന്ന് ഇസ്ലാമിൽ നിയമം ഉണ്ടോ?.

Point-3 ദൈവപുത്രനാണെന്ന വിശ്വാസത്തോടുകൂടി ആഘോഷിക്കുന്നവരെപ്പോലെ മുസ്ലിമും ആഘോഷിക്കാൻ തുടങ്ങിയാൽ അത് സാദ്ര്ശ്യപ്പെടലായി എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവരുടെ ആഘോഷത്തിൽ ആശംസ അർപ്പിക്കുന്നതും അവർ നൽകിയ ഭക്ഷണം കഴിക്കുന്നതും സാദ്ര്ശ്യപ്പെടലാണെന്ന് വ്യാഖ്യാനിച്ച് ഒപ്പിക്കുകയല്ലേ. ഒരു കൂട്ടർ ചെയ്യുന്നത് അനുകരിക്കലാണ് സാദ്ര്ശ്യപ്പെടൽ. ആനിലക്ക് ഇവിടെ സാദ്ര്ശ്യപ്പെടൽ സംഭവിക്കുന്നുണ്ടോ?.

Mohamed പറഞ്ഞു...

Point-4 ക്രിസ്മസ്/ഓണം ആശംസയും സദ്യകഴിക്കലും വ്യാഖ്യാനിച്ച് ഒപ്പിച്ചിട്ട് വേണം മതത്തിൽ നിന്ന് പുറത്താക്കാൻ, എന്നാൽ നേർക്കുനേരെ ദീനിൽ നിന്നു പുറത്തുപോകും എന്നു വിധിപറയാവുന്ന വേറെ ചില കാര്യങ്ങൾ ഉണ്ട്. ഉദാഹരണം പ്രവാചകൻ പറഞ്ഞു : “അയൽവാസി പട്ടിണികിടക്കുമ്പോൾ വയരു നിറച്ചുണ്ണുന്നവൻ നമ്മിൽ (മുസ്ലിംകളിൽ) പെട്ടവനല്ല’ എന്ന്. ഈ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അയൽവാസികളെ അവഗണിക്കുന്ന ഒരു ചീത്ത മുസ്ലിമിനെ ദീനിൽ നിന്നു പുറത്താക്കിയതായി വിധിക്കുകയും മുസ്`ലിം എന്ന നിലക്കുള്ള ബന്ധം മുറിക്കുകയും ചെയ്യാറുണ്ടോ?. അക്ഷരങ്ങളെയാണ് നാം പൂജിക്കുന്നതെങ്കിൽ ഈ നബിവചനപ്രകാരം നേർക്കുനേരെ തന്നെ (വ്യാഖ്യാനിച്ച് ഒപ്പിക്കാതെ) ആ മനുഷ്യൻ മുസ്ലിമല്ല. പക്ഷേ ആശയത്തെ ആണ് നാം മനസ്സിലാക്കുന്നത് എങ്കിൽ അവിടെ നിലപാട് വേറെയാണ്.

Point-5 നബി ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ ആഘോഷങ്ങൾക്ക് ആശംസ അർപ്പിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തം തന്നെ. പക്ഷേ അതുപോലെ പ്രസക്തം ആണ് നബി അന്യമതസ്ഥരുടെ വിവാഹത്തിൽ പങ്കെടുക്കുകയോ ആശംസിക്കുകയോ ഭക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം. വിവാഹം മതാചാരപ്രകാരം നടക്കുന്നതാണല്ലോ. എന്തുകൊണ്ട് വിവാഹത്തിൽ ഇതൊക്കെ പറ്റും എന്നും മറ്റു ആഘോഷങ്ങളിൽ പറ്റില്ല എന്നും വാദിക്കുന്നു?.

Point-6 ക്രിസ്ത്യൻ-ജൂത സ്ത്രീകളെ മുസ്ലിം പുരുഷനു വിവാഹം കഴിക്കാം. ആ പുരുഷന്റെ വീട്ടിൽ കഴിയുന്ന ആ ഭാര്യ അവിടെ ക്രിസ്മസ് ആഘോഷിക്കുന്നതും ക്രിസ്തീയ പ്രാർഥനകൾ നടത്തുന്നതും അനുവദിച്ചാൽ ആ പുരുഷൻ ദീനിൽ നിന്നു പുറത്തു പോകുമോ?. അങ്ങനെ നബി പഠിപ്പിച്ചിട്ടുണ്ടോ?.

Mohamed പറഞ്ഞു...

Point-7 ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം ‘നിരോധിക്കപ്പെടാത്തതെല്ലാം അനുവദനീയം’ എന്നാണ്. അല്ലാതെ ‘അനുവദിച്ചു എന്ന് പറയാത്തതൊക്കെ നിഷിദ്ധം’ എന്നല്ല. അതിനാൽ തന്നെ സ്വന്തമായി ‘ഹറാം-ഹലാൽ’ വധികൾ പറയുന്നവരെ സ്വയം ദൈവമായി ചമയുന്ന അക്രമികൾ ആയി ഇസ്ലാം വിശദീകരിക്കുന്നു. ക്രിസ്മസ് ആശംസ ഹറാം ആക്കുന്നത് ഈ പറഞ്ഞ കൂട്ടത്തിൽ പെടില്ലേ?.

Mohamed പറഞ്ഞു...

‎Younus Khan said: {{ ഒരു വാക്കു പറയുന്നതില്‍ വിരോധം തോന്നരുത്: ഒരു കൂട്ടരുടെ ആഘോഷം എല്ലാവരും ആഘോഷിക്കണം എന്ന വാശി പോലെ തന്നെ ബലിശമാണ് ആശംസ പറയാത്തവരെല്ലാം അസഹിഷ്ണുക്കളാണു എന്ന വാദവും. ബലിപെരുന്നാളിനു അതിനോട് അനുഭാവം പ്രകടിപ്പിച്ച് ക്രൈസ്തവരെല്ലാം ബലിയറുക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി? ഓണം ആഘോഷിക്കാത്തവനെ നിര്‍ബന്ധിച്ച് ആഘോഷിപ്പിക്കണോ? ക്രിസ്മസിനു ആശംസ പറയാതിരുന്നാല്‍ ക്രൈസ്തവസുഹൃത്ത് നമ്മെ വെറുക്കുമോ? എന്തിരുന്നാലും ഗ്രൂപ്പിലെ ക്രൈസ്തവര്‍ക്ക് എന്‍റെ വക ആശംസകള്‍ :)}} ബലിപെരുന്നാളിന്റെ ആരാധനാ‍ാ കർമ്മമായ ബലി അറുക്കൽ പോലെ ക്രിസ്മസിന്റെയും ഓണത്തിന്റെയും ഭാഗമായ ആരാധനകളോ ആചാരങ്ങളോ അനുകരിക്കണം എന്നോ പങ്കാളിയാവണം എന്നോ ഇവിടെ ഒരു മുസ്‌ലിമും വാദിച്ചിട്ടില്ല. വാദിക്കാത്ത കാര്യം തലയിൽ കെട്ടിവെച്ചുകൊടുത്തിട്ട് അതിന്റെ പേരിൽ തർക്കിക്കുന്നത് സ്വന്തം നിലപാടിന് ഉറപ്പു പോര എന്ന തിരിച്ചറിവിന്റെ ലക്ഷണമാണ്.

Mohamed പറഞ്ഞു...

മുസ്‌ലിം എന്ന നിലക്ക സമൂഹത്തോട് എന്ത് ബാധ്യതയാണ് ഖുർ‌ആൻ പഠിപ്പിക്കുന്നത്?. ആ ബാധ്യത പൂർത്തീകരിക്കാൻ വിഘാതമാണോ അതല്ല എളുപ്പമാണോ ഈ ആശംസാവിരോധം കൊണ്ട് ഉണ്ടായിതീരുക?. മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷവും ദുഖവും പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന ഒരു വർഗം എങ്ങിനെയാണ് ആ സമൂഹത്തിന്റെ വിശ്വാസവും സ്നേഹവും നേടിയെടുക്കുക?. എങ്ങിനെയാണ് നമ്മുടെ കയ്യിൽ ‘പെട്ടുപോയ’ സന്മാർഗം അതിന്റെ അവകാശികൾക്ക് എത്തിച്ചു കൊടുക്കുക?. ഞാൻ അവരുടെ ആഘോഷത്തിൽ നിന്നു വിട്ടും നിൽക്കും പോലെ വേണമെങ്കിൽ അവർ എന്റേതിൽ നിന്നും വിട്ടുനിന്നോട്ടെ എന്ന മനസ്സ്കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ലല്ലോ. മനുഷ്യനെ സംബന്ധിച്ചിടത്തോളം തന്റെ സന്തോഷത്തിലും ദുഖത്തിലും വിട്ടുനിൽക്കുന്നവരോട് അവഗണനയും വെറുപ്പും ഉണ്ടാവുക എന്നത് മനുഷ്യാരംഭം മുതൽ ദൈവം പടച്ച മനുഷ്യർക്കൊക്കെ ഉള്ള ജൈവീകവികാരമാണ്. അത് ഉണ്ട് എന്ന യാഥാർഥ്യം ഉൾകൊണ്ട് കൊണ്ട് വേണം നാം നിലപാട് എടുക്കാൻ. (പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിൽ വർഗീയ അകൽച്ചകൾ ഉണ്ടാക്കി എടുക്കാനും, ആ അകൽച്ചയിൽ നിന്ന്‌ ബീഡിക്ക് തീകൊളുത്താനും തക്കം പാർത്തിരിക്കുന്നവരെ നാം ഒറ്റക്കെട്ടായി പരാചയപ്പെടുത്തേണ്ടിയിരിക്കുന്നു.) ക്രിസ്മസ് ആഘോഷിക്കുന്നവർക്കൊക്കെ എന്റെ വകയും ഹാപ്പി ക്രിസ്മസ് ആശംസകൾ നേരുന്നു.

Punnodi MA Rahman പറഞ്ഞു...

വളെരെ നല്ല പോസ്റ്റ്‌ ..ഈ ബ്ലോഗ്‌ ഏറെ പ്രിയങ്കരമായി ..നന്ദി ...

basheerpadathodi പറഞ്ഞു...

വാസ്തുനിഷ്ടമായി ബോധ്യപപെടുത്തി ലത്തീഫ് സാഹിബ്‌ എല്ലാ ആശംസകളും

abdul gafoor ap പറഞ്ഞു...

സ്അയം മാറാതെ അല്ലാഹു ഒരു സമൂഹത്തെയും മാററുകയില്ല

abdul gafoor ap പറഞ്ഞു...

സ്അയം മാറാതെ അല്ലാഹു ഒരു സമൂഹത്തെയും മാററുകയില്ല

അജ്ഞാതന്‍ പറഞ്ഞു...

ഇപ്പോള്‍ എല്ലാ ഗ്രൂപ്പുകളിലും നിറഞ്ഞുനില്കുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു കൃസ്തുമസ്സ് ആഘോഷത്തില്‍ പങ്കെടുക്കലും ആശംസനേരലും. അതില്‍ പങ്കെടുക്കുന്നത് മതപരമായി ശരിയല്ല എന്ന് ഒരു വിഭാകം പറഞ്ഞപ്പോഴേക്കും അതില്‍ ഒരു തെറ്റുമില്ല തന്നെയുമല്ല വളരെ നല്ലതുമാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗവും വാശിയോടെ തര്‍ക്കം തുടങ്ങിയിരിക്കുന്നു. യേശുവിന്റെ കാലശേഷം കൃസ്തുമതത്തിലേക്ക് കടന്നുകൂടിയ ദുരാചാരങ്ങളില്‍ ഒന്നായിട്ടാണ്‍ കൃസ്ത്യാനികളില്‍ തന്നെ ഒരുവിഭാഗം ഈ ആഘോഷത്തെ കാണുന്നത്. യേശു ജനിച്ചത് ഒക്റ്റോബര്‍ മാസത്തിലാണ്എന്നാണ്‍ അവരുടെ വാദം.ഡിസംബറില്‍ ബെത്‌‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഒരുകുഞ്ഞുജനിച്ചാല്‍ അതിന്റെ രക്തം ഉറഞ്ഞുപോകുന്നതണൂപ്പായിരിക്കും‌‌ ഏന്നും അവര്‍ കരുതുന്നു. ഖുര്‍ ആനില്‍ കാര്യം ഇങ്ങ്നെ യൊന്നുമല്ലതാനും എന്നിരിക്കെ ഇത്തരമൊരു ആചാരത്തില്‍ സജീവമായി പങ്കെടുക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയുമൊക്കെചെയ്തുകൊണ്ട് എന്തു ദ അ വത്താണ് ഒരുമുസ്ലിമിന്ന് നിര്‍വഹിക്കാനാവുക.. ഞങ്ങളും നിങ്ങളെപ്പോലെയൊക്കെത്തന്നെയാ ണ് എന്ന് ഒരു ബോധം സൃഷ്ടിക്കാനല്ലാതെ മറ്റെന്തു നേട്ടം എന്ന് മനസ്സിലാകുന്നില്ല.
സ്നേഹവും സഹകരണസ്വും നിലനിര്‍ത്തിക്കൊണ്ടു തന്നെ വ്യതിരിക്തത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ് എന്ന് ഖുര്‍ ആന്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു ജനതയുടെ ആചാരം അനുഷ്ടിക്കുന്നവരും അവരും തമ്മില്‍ ബേധമില്ല എന്ന നബിവചനം നാം മറന്നുകൂടാ.

എല്ലാആഘോഷങ്ങളും ആചാരങ്ങ്ളുടെ ഭാഗം തന്നെ യാണ്. അധികം താമസിയാതെ പ്രാസ്താനപ്രവര്‍ത്തകന്മാരുടെ യൊക്കെ വീടുകളീല്‍ കൃസ്തുകസ്സു നക്ഷത്രങ്ങളും പുല്‍ക്കൂടുകളൂം പ്രത്യക്ഷപ്പെട്യ്യുന്നതു നമുക്കുകാണാം. പണ്ട് കേവലം സഹകരണത്തിന്റെ പേരില്‍ രാമനവമിയിലും ശ്രീകൃഷ്ണജയന്തിയിലുമൊക്കെ പങ്കെടുത്ത് സഹകരണം പിടിച്ച്പറ്റാന്‍ നോക്കിയ വടക്കേഇന്ത്യന്‍ മുസ്ലിമിന്റെ സ്തിതി നാം കാണുന്നില്ലേ

CKLatheef പറഞ്ഞു...

ഈ വിഷയത്തിലെ എല്ലാ ആശങ്കളും നാം മുഖവിലക്കെടുക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അത് പ്രകടിപ്പിക്കുന്നവർ ദീനിനെ ആത്മാർഥമായി സ്നേഹിക്കുന്നവർ തന്നെയാണ് ആ നിലക്ക് മുകളിലെ അജ്ഞാതന്റെ കമന്റും എടുക്കുന്നു.

ക്രിസ്തുമസ് തന്നെ അടിസ്ഥാനരഹിതമാണ് എന്ന് കരുതുന്ന ഒരു വിഭാഗത്തിന് കൂടി ആശംസകളർപ്പിച്ച് ക്രിസ്തുമസ് ഉത്സവത്തെ സജീവമാക്കി മാറ്റണമെന്നോ. മുസ്ലിംകളും വീടുകളിൽ നക്ഷത്രം തൂക്കണമെന്നോ ഇവിടെ ആരെങ്കിലും വാദിച്ചോ. സന്ദർഭവും സാഹചര്യവും സഹോദര സമുദായാംഗങ്ങളുടെ വികാരവും മാനിച്ച്, അവരുടെ വെറുപ്പ് വാങ്ങിവെക്കേണ്ട ഒന്നും ആശംസാ കൈമാറ്റത്തിലില്ല എന്നേ ആകെ പറഞ്ഞതിനർഥമുള്ളൂ. ഈ ചർച ഇത്രയും ദീർഘിക്കേണ്ട ആവശ്യം തന്നെയില്ല. എന്നാൽ ഇടക്ക് വെച്ച് പിൻമാറുന്നത്. ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ അകൽച്ചയുടെ മതവിധിക്ക് കൂടുതൽ സാധൂകരണം നൽകും. അതാകട്ടേ പ്രബോധന മാർഗത്തിൽ നെഗറ്റീവായി മാത്രമേ ബാധിക്കുകയുമുള്ളൂ.

ഈ വിഷയത്തിൽ എതിർക്കുന്നവരൊക്കെയും പങ്കുവെക്കുന്നത് അടിസ്ഥാനമില്ലാത്ത ആശങ്കയാണ് എന്ന് സഹോദരന്റെ അവസാന കമന്റും സൂചിപ്പിക്കുന്നു.

CKLatheef പറഞ്ഞു...

പ്രവാചകന്റെ പള്ളിയിൽ ക്രൈസ്തവർക്ക് പ്രാർഥനക്ക് അനുവാദം നൽകിയത് അവരുമായുള്ള സൗഹൃദത്തിന് ഊനം തട്ടാതിരിക്കാനും അത് വഴി അവർ ഇസ്ലാമിൽ നിന്ന് മുഖം തിരിക്കാതിരിക്കാനുമാണ്. എന്ന് ഒരു ചർച അറബി മുഫ്തിമാർ നൽകിയതായി കണ്ടു. അത് മാതൃകയാക്കി എല്ലാ പള്ളിയും ക്രൈസ്തവർക്ക് പ്രാർഥിക്കാൻ നൽകരുത് എന്ന് പറയാനാണ് അത്രയും അവർ പറഞ്ഞത്. എല്ലാ പള്ളിയും തുറന്ന് കൊടുക്കണം എന്ന് ആർക്കും അത് വെച്ച് വാദവുമില്ല. പക്ഷെ പ്രവാചകന്റെ ആ യുക്തി ഇത്തരം വിഷയത്തിൽ സ്വീകരിക്കാതിരിക്കാൻ നമ്മുക്ക് എന്തുണ്ട് ന്യായം എന്നാണ് നാം ചോദിക്കുന്നത്.

CKLatheef പറഞ്ഞു...

ഇക്കാര്യം വിശദീകരിച്ച് ഇത് സുന്നത്തിന്റെ സ്ഥാനത്തേക്ക് ഉയരുന്നുവെന്ന് ആശങ്കിക്കുന്നവർ ചെയ്യേണ്ടത്, ഈ പോസ്റ്റിൽ കണ്ടത് പോലുള്ള വിഭാഗീയതയുടെയും വെറുപ്പിന്റെയും അകൽചയുടെയും ഫത് വങ്ങൾ ഇസ്ലാമിന്റെ പേരിൽ പ്രചരിപ്പിക്കാതിരിക്കുക എന്നതാണ്. നമ്മുടെ ആദർശം ഉറച്ച അടിത്തറയിൽ നിലകൊള്ളുന്നതാണ്. ഒരു അമുസ്ലിമിനെ ആലിംഗനം ചെയ്താലോ അവന്റെ ഒരു ആഘോഷത്തിന് (അതിന് പിന്നിലുള്ള അവന്റെ വിശ്വാസം എന്തുമാകട്ടേ) ആശംസയർപ്പിച്ചാലോ അവന്റെ വീട്ടിൽ നിന്ന് ഭക്ഷണമോ പായസമോ കഴിച്ചാലോ അതിന് ഒരു ഇളക്കവും സംഭവിക്കുകയില്ല. അഥവാ ഇളക്കം സംഭവിക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ആ രൂപത്തിൽ എല്ലാവരെയും കണക്കാകാതെ മിണ്ടാതിരിക്കട്ടേ.. ഉത്തരേധ്യയിൽ ചിലർക്കെങ്കിലും സംഭവിച്ചത് ക്ഷമാപണ സ്വരത്തിലുള്ള ഒരു തരം കീഴടങ്ങലിന്റേതാകും അതാണ് പേരിൽ മാത്രം വ്യത്യാസമുള്ള ഒരു ജനതയായി മുസ്ലിം സമുഹം അവിടെ അധഃപതിച്ചത്.

CKLatheef പറഞ്ഞു...

ചില സംഘടനകൾ തങ്ങളുടെ അണികളോട് ഇത്തരം കാര്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ കൽപിക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നില്ല. അവർ തങ്ങളുടെ അണികളെ ആദർശം പഠിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരാണ്. അന്യരുടെ ആദർശത്തിലെ പിഴവുകളാണ് അവരുടെ മുഖ്യചർചാ വിഷയം തങ്ങളുടെ അണികളുടെ ആദർശ പഠനമല്ല. ഇത്തരം ഒരു സമൂഹത്തിന് സൗഹൃദത്തിലും പരസ്പരസ്നേഹത്തിലും ജീവിക്കുന്ന ഒരു മുസ്ലിമല്ലാത്ത മനുഷ്യന് നൽകാൻ കഴിയുന്ന സന്ദേശമെന്താണ്. ഏത് കുടുസ്സായ ചിന്താഗതിയിലേക്കാണ് നാമവരെ ക്ഷണിക്കുന്നത്. അതിന് പ്രവാചക മാതൃക കാണുന്നില്ലെങ്കിൽ തിരുത്തേണ്ടത് അത്തരക്കാർ തന്നെയല്ലേ. ഇതാണ് ഈ പോസ്റ്റിലൂടെ മുന്നോട്ട് വെക്കാനുള്ള സന്ദേശം.

CKLatheef പറഞ്ഞു...

പേജ് വിസിറ്റ് 50,000 കടക്കുന്നതിൽ സഹായിച്ച എല്ലാ വായനക്കാർക്കും വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ സുഹൃത്തുക്കൾക്കും അകമഴിഞ്ഞ നന്ദി.

Unknown പറഞ്ഞു...

ഇസ്ലാം ബഹുവചനമാണ്

ഏക ലോക ക്രമം അഥവാ ഒരു ലോകം, ഒരു സമൂഹം, ഒരു ദൈവം എന്ന ഏക വചനം ഭൂമിയിലെ വിഭിന്ന മനുഷ്യര്‍ക്കിടയില്‍ സാധ്യമല്ല. ധാരാളം മതങ്ങളും സമൂഹങ്ങളും ഇവിടെയുണ്ട്.ഏക ദൈവത്യമെന്ന ഇസ്ലാമിന്‍റെ ന്യൂക്ല്ളിയസില്‍ അടിയുറച്ചു തന്നെ ഈ ബഹുത്യത്തിന്‍റെ അസ്തിത്യം ഇസ്ലാം അംഗീകരിക്കുന്നുണ്ട് .സൗഹാര്‍ദ്ധ പൂര്‍വ്വമായ സംവാദത്മകബന്ധം അതാണ് ഇതര സമൂഹങ്ങളോട് ഇസ്ലാം മുന്നോട്ടു വെക്കുന്നതു.സഹോദര മതസ്ഥരുടെ ദൈവങ്ങളെ ചീത്ത വിളിക്കുന്നത്‌ വിലക്കിയ ഇസ്ലാം ദൈവം ഉദ്യേശിച്ചിരുന്നൂവെങ്കില്‍ നിങ്ങളെയെല്ലാവരെയും ഒറ്റ സമൂഹമാക്കുമായിരുന്നൂവെന്നു വ്യക്തമാക്കുകയും ചെയ്തു. ബഹുസ്വര സമൂഹം ദൈവികഹിതമാണ്‌ എന്നര്‍ത്ഥം.
അത് കൊണ്ട്തന്നെ ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന്മാത്രമല്ല എങ്ങനെ അതിനെ നയിക്കണമെന്നും ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്.

നിഷ്താര്‍ കെ കെ ചേലേരി പറഞ്ഞു...

നന്ദിയുണ്ട് ലതീഫ്കാ

abdul gafoor. mp പറഞ്ഞു...

മറ്റു മതസ്ഥരുടെ മുന്നില്‍ നമ്മള്‍ മന്യമാര്‍ എന്ന അവകാശപെടനമെങ്കില്‍ ഇതുപോലെ വല്ലതും തട്ടികൂട്ടണം. അല്ലാഹുവിന്റെ പ്രവാചകന്റെ ചര്യ മുരുകെപിടുകുന്നവരെ ജനങ്ങളുടെ മുന്‍പില്‍ അസഹിഷ്ണുത ഉള്ളവരുമാകണം.നാടകമേ ഉലകം!

CKLatheef പറഞ്ഞു...

@abdul gafoor. mp

യുക്തിരഹിതമായ തീവ്രആശയം മുഖേന മറ്റു മതസ്ഥരുടെ മുന്നില്‍ നമ്മുടെ മാന്യത നഷ്ടപ്പെടുന്നുവെന്ന ഒരു ബോധം ഉണ്ടല്ലോ അത് തന്നെ വലിയ കാര്യം. ഇസ്ലാം അനുശാസിക്കുന്ന വിധം സത്യം സത്യമായി പറയുന്നത് കൊണ്ട് ആരുടെയും മാന്യത നഷ്ടപ്പെടാറില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. അതേ പോലെ തന്നെയാണ് സഹിഷ്ണുതയുടെ കാര്യവും. ഇസ്ലാമികാദർശങ്ങൾ പ്രബോധനം ചെയ്യുന്നത് കൊണ്ടോ അതിന് വേണ്ടി സംവാദത്തിൽ ഏർപ്പെടുന്നതുകൊണ്ടോ അസഹിഷ്ണുവായി ആരും വിലയിരുത്താറില്ല. സഹിഷ്ണുത മാന്യത എന്നിവയൊക്കെ മഅ്റൂഫിൽ പെടുന്നതാണ്. ശുദ്ധ മനുഷ്യപ്രകൃതി എക്കാലത്തും നന്നായി കാണുന്നത്. മാന്യതയില്ലെന്നോ സഹിഷ്ണുതയില്ലെന്നോ നമ്മെ സംബന്ധിച്ച് ആര് പറഞ്ഞാലും നാം അത് ഗൗരവ പൂർവം ചെവികൊള്ളണം. ആ വിളിക്കൊരിക്കലും ഇസ്ലാം കാരണമാകില്ല.

Nasweef Ak പറഞ്ഞു...

Happy Christmas to all Christian friend. So happy to see a good debate.

And a gentle reminder again not to exceed in relegion.

പടന്നക്കാരൻ പറഞ്ഞു...

sahodara latheefe kshamikkanam ithum "manglishilaaa"
keralathil bhooripaksham ulla "sunni" enna valiya vibaagam pravajakan muhammed sa nabidinam aagoshikkunnund...appol thaangal athinu aashmasakal nerumo??

പടന്നക്കാരൻ പറഞ്ഞു...

ഇത് മലയാള ത്തിലാ .....
പങ്കു വെക്കാന്‍ ആഗ്രഹിക്കുന വിശ്വാസി എന്ന നിലക്ക് താങ്കളുടെ കയ്യില്‍ റസൂലോ സഹാബതോ ജൂത നസ്രാണി മാരുടെ ആഘോഷങ്ങള്‍ക്ക് വല്ല "ആശംസയും" നേര്ന്നതായി താങ്കള്‍ക്ക് ഹദീസിന്‍റെ അടിസ്ഥാനത്തില്‍ എന്നോട് പങ്കു വെയ്ക്കാന്‍ പറ്റുമോ??
റസൂലും സഹാബ്തും ജീവിച്ചത് ബഹുസ്വര സമൂഹത്തില്‍ ആണല്ലോ??

പിന്നെ ഇതി ന്‍റെ മുകളില്‍ മന്ഗ്ലിഷില്‍ കൊടുത്ത ചോദ്യത്തിനും "എന്തെങ്കിലും പങ്കു" വെക്കാന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ഉത്തരവും...

CKLatheef പറഞ്ഞു...

പടന്നക്കാരൻ ഷബീർ, മംഗ്ലീഷ് പൊതുവെ വായിച്ചെടുക്കാൻ പ്രായാസമായതുകൊണ്ടാണ് ആവർത്തിക്കരുതെന്ന് അപേക്ഷിച്ചത്. ഏതായാലും മറുപടി പറയാം.

ഈ ചർചയുടെ പ്രേരകം എന്തെന്ന് താങ്കൾക്ക് ശരിയായി മനസ്സിലാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഈ ചോദ്യം തന്നെ ഉയർത്തുമായിരുന്നില്ല. ക്രൈസ്തവാശംസകൾ കൈമാറാം എന്ന് പറയുന്നതിന് പിന്നിൽ ആരെങ്കിലും പിണക്കരുത് എന്നോ ആരെയെങ്കിലും സോപ്പിടണമെന്നോ ഉള്ള വികാരമല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഇസ്ലാമിന്റെ അടിസ്ഥാനം വിശുദ്ധ ഖുർആനും തിരുസുന്നത്തുമാണ്. അതേ ദർശനത്തിൽ വിശ്വസിക്കുന്നവനെന്ന നിലയിൽ മുസ്ലിംകളിലെ ഒരു വിഭാഗം നടത്തിയ ഫത് വ ഖുർആനിന്റെയും പ്രവാചക ചര്യയുടെയും വെളിച്ചത്തിൽ വിശകലനം ചെയ്യുകയായിരുന്നും നാം ഇവിടെ. അതേ പ്രകാരം ഇസ്ലാമിൽ ആരെങ്കിലും ജൻമദിനം ആഘോഷിക്കേണ്ടതുണ്ട് എന്ന് പറയുമ്പോൾ അതും നാം ഇതേ വിധം ചർചക്ക് വിധേയമാക്കും, അത്ര തന്നെ.

CKLatheef പറഞ്ഞു...

പടന്നക്കാരൻ ഷബീർ, താങ്കളുടെ മലയാളത്തിലുള്ള ചോദ്യത്തിനുള്ള എന്റെ പ്രതികരണം പറയാം.

അത് പ്രാവാചകൻ ജീവിച്ചത് ബഹുസ്വര സമൂഹത്തിലായിരുന്നു. ഇന്ത്യയിലെ മുസ്ലിംകളെ പോലെ ന്യൂനപക്ഷമായിരുന്നു മുസ്ലിംകൾ മദീനയിൽ (15%-20%)എന്നാണ് ചരിത്രത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവരോട് ഇഴുകി ചേർന്നായിരുന്നു പ്രവാചകനും അനുചരൻമാരും ജീവിച്ചിരുന്നത്. പ്രവാചകൻ ഖുർആൻ പാരായണം ചെയ്യുമ്പോൾ സദസിൽ മുസ്ലിമല്ലാത്തവരും ഉണ്ടായിരുന്നു. (അവർ പ്രവാചകനെ മക്കാറാക്കാൻ ദ്വയാർഥമുള്ള റാഈനാ എന്ന് പറയുമായിരുന്നു.) ഒരിക്കൽ പള്ളിയിൽവെച്ച് ബഹളം വെച്ചപ്പോൾ അവരെ ബലം പ്രയോഗിച്ച് തന്നെ പുറത്താക്കേണ്ടി വന്നു.(അതെ !! പ്രാവാചകന്റെ പള്ളിയിൽനിന്ന്) ചിലപ്പോൾ അവർ പ്രവാചകന്റെ സന്നിധിയിൽ വിധി തേടിവരും (ലഘുവായ ശിക്ഷ ഉദ്ദേശിച്ച്) ബഹുസ്വരസമൂഹത്തിലായിരുന്നു പ്രവാചകൻ ജീവിച്ചത് എന്ന് താങ്കളും അംഗീകരിച്ച സ്ഥിതിക്ക് കൂടുതൽ പറയുന്നില്ല. (എന്നാൽ അതുപോലും അറിയാത്തവരുണ്ട്).

ഇപ്പോഴുള്ളത് പോലെ പ്രവാചകന്റെ കാലത്തും ആശംസകൾ പരസ്പരം കൈമാറുന്ന സമ്പ്രദായം അന്നുണ്ടായിരുന്നതായി നമ്മുക്കറിയില്ല. അതുകൊണ്ട് തന്നെ അത് കൽപിക്കുകയോ വിരോധിക്കുയോ ചെയ്തതായും ഹദീസിൽ നിന്ന് തെളിയിക്കാനാവില്ല. എന്നാൽ അനുവദനീയം എന്ന് പറയാൻ ഇസ്ലാമിൽ വകുപ്പുണ്ട്. അടിസ്ഥാനം അനുവദനീയതയാണ്, നിഷിദ്ധമാണ് എന്നതിന് തെളിവില്ലെങ്കിൽ. ആ നിലക്ക് കൂടിയാണ് ഇവിടെ തീവ്രസലഫികളുടെ ഫത് വ ഇസ്ലാമിക ദൃഷ്ട്യാ ശരിയല്ലെന്ന് പറയുന്നത്.

CKLatheef പറഞ്ഞു...

പടന്നക്കാരൻ ഷബീർ, താങ്കളുടെ മലയാളത്തിലുള്ള ചോദ്യത്തിനുള്ള എന്റെ പ്രതികരണം പറയാം.

പ്രാവാചകൻ ജീവിച്ചത് ബഹുസ്വര സമൂഹത്തിലായിരുന്നു. ഇന്ത്യയിലെ മുസ്ലിംകളെ പോലെ ന്യൂനപക്ഷമായിരുന്നു മുസ്ലിംകൾ മദീനയിൽ (15%-20%)എന്നാണ് ചരിത്രത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവരോട് ഇഴുകി ചേർന്നായിരുന്നു പ്രവാചകനും അനുചരൻമാരും ജീവിച്ചിരുന്നത്. പ്രവാചകൻ ഖുർആൻ പാരായണം ചെയ്യുമ്പോൾ സദസിൽ മുസ്ലിമല്ലാത്തവരും ഉണ്ടായിരുന്നു. (അവർ പ്രവാചകനെ മക്കാറാക്കാൻ ദ്വയാർഥമുള്ള റാഈനാ എന്ന് പറയുമായിരുന്നു.) ഒരിക്കൽ പള്ളിയിൽവെച്ച് ബഹളം വെച്ചപ്പോൾ അവരെ ബലം പ്രയോഗിച്ച് തന്നെ പുറത്താക്കേണ്ടി വന്നു.(അതെ !! പ്രാവാചകന്റെ പള്ളിയിൽനിന്ന്) ചിലപ്പോൾ അവർ പ്രവാചകന്റെ സന്നിധിയിൽ വിധി തേടിവരും (ലഘുവായ ശിക്ഷ ഉദ്ദേശിച്ച്) ബഹുസ്വരസമൂഹത്തിലായിരുന്നു പ്രവാചകൻ ജീവിച്ചത് എന്ന് താങ്കളും അംഗീകരിച്ച സ്ഥിതിക്ക് കൂടുതൽ പറയുന്നില്ല. (എന്നാൽ അതുപോലും അറിയാത്തവരുണ്ട്).

ഇപ്പോഴുള്ളത് പോലെ പ്രവാചകന്റെ കാലത്തും ആശംസകൾ പരസ്പരം കൈമാറുന്ന സമ്പ്രദായം അന്നുണ്ടായിരുന്നതായി നമ്മുക്കറിയില്ല പ്രധാനമായും മദീനയിൽ ജൂതൻമാരായിരുന്നുവെന്നത് മറക്കരുത്. ക്രൈസ്തവർ ഒരു സമൂഹമായി ഏതായാലും മദീനയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് കൽപിക്കുകയോ വിരോധിക്കുയോ ചെയ്തതായും ഹദീസിൽ നിന്ന് തെളിയിക്കാനാവില്ല. എന്നാൽ അനുവദനീയം എന്ന് പറയാൻ ഇസ്ലാമിൽ വകുപ്പുണ്ട്. അടിസ്ഥാനം അനുവദനീയതയാണ്, നിഷിദ്ധമാണ് എന്നതിന് തെളിവില്ലെങ്കിൽ. ആ നിലക്ക് കൂടിയാണ് ഇവിടെ തീവ്രസലഫികളുടെ ഫത് വ ഇസ്ലാമിക ദൃഷ്ട്യാ ശരിയല്ലെന്ന് പറയുന്നത്.

എന്നാൽ മുസ്ലിമല്ലാത്തവരും അഭിവാദനം ചെയ്താൽ തിരിച്ച് പറയണം. പക്ഷെ ജൂതൻമാർ ശത്രുതയാൽ അസ്സാമു അലൈക്കും (മരണം ആശംസിച്ചപ്പോൾ) പ്രവാചകൻ അലൈക്കും എന്ന് പറയാൻ കൽപിക്കപ്പെട്ടു. എന്ന് വെച്ചാൽ സലാമാണ് പറഞ്ഞതെങ്കിൽ അത് തന്നെ അവർക്കും, സാമാണ് പറഞ്ഞതെങ്കിൽ അതും.

'വഇദാ ഹുയ്യീത്തും ബി തഹിയ്യത്തിൻ...' എന്ന സൂക്തം വെച്ചും ചിലർ ക്രിസ്തുമസ് ആശംസയെ അനുവദനീയമാക്കിയത് നാം കണ്ടുവല്ലോ..

പടന്നക്കാരൻ പറഞ്ഞു...

സുഹുര്‍ത്തെ ...താങ്ങള്‍ ഏതറ്റം വരെ പോകുമെന്ന് കണ്ടറിന്നു...അപ്പോള്‍ നബിദിനം വേണെങ്കില്‍ ചര്‍ച്ച ചെയ്ത് "ഹലാല്‍" ആക്കാം അല്ലെ??
ക്രിസ്മെസ് ആശംസ നേരാന്‍ പെടാപാട് പെടുന്ന താങ്കളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല...
"മുറി വൈദ്യര്‍ ആളെ കൊല്ലും " എന്ന് അറിവ് പങ്കു വെച്ച് നല്‍കുന്ന താങ്കളുടെ വാകുകളി നിന്നും മനസ്സിലായി...
അതുകൊണ്ട് ചര്‍ച്ച അവസാനിപ്പിക്കുന്നു...ക്രിസ്മെസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുന്നോട്ടു പോകുവാന്‍ താങ്കള്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു...
ജയ് ലത്തീഫ് ഭായ്!!!

അജ്ഞാതന്‍ പറഞ്ഞു...

Agreeing to the above comment ..
how could Islamic radicals wish and celebrate Xmas when they are against Milad Sherif ?! What's the logic ?!

FAZIL.E.M പറഞ്ഞു...

ഒരു ദിവസം 17 പ്രാവശ്യം ഫാതിഹ സൂറത്തില്‍ വയിപിയച്ചവരുടെയും നീ കോബിച്ചവവരുടെയും മാര്‍ഗത്തില്‍ ഉള്പെടുത്തരുതെ എന്ന് പ്രാര്‍ത്തിക്കുകയും നിസ്കാരം കായിഞ്ഞ്ച്ചാല്‍ ഇവരുടെ ഒക്കെ പ്രോഗ്രാം വിജയിപ്പികുകയും ചെയ്യുന്നത് ഇസ്ലാമികമല്ല എന്ന് സാന്നര്‍ബികമായി ഓര്‍മിപ്പിക്കുന്നു.

FAZIL.EM പറഞ്ഞു...

തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്‌പിക്കുകയോ വിശ്വസ്‌തരായ തന്റെ അപ്പോസ്‌തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്‌പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട്‌ തന്നെ ഇന്ന്‌ ലോകത്ത്‌ വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തി-സമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്‌തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്‌ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം.മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌.'' (വി.ഖു 5:77)

Kamar പറഞ്ഞു...

‎"ഇന്ന് എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം."( അല്‍മാഇദ: 5 )

ഇവിടെ വേദക്കാരുടെ ചാരിത്ര വതികളായ സ്ത്രീകളെയും അവരുടെ ആഹാരങ്ങളും حِلٌّ لَّكُمْ
നിങ്ങള്‍ക്ക് ഹലാല്‍ എന്നാണ് പറയുന്നത്.
(അതിന്റെ ഫിഖ് ഹ് ഇവിടെ ചര്‍ച്ചയല്ല.) പൊതു നിയമം പറഞ്ഞു എന്നേയുള്ളൂ.
അവരുടെ വിശ്വാസവും ആചാരങ്ങളും അറിയാഞ്ഞിട്ടാണോ അല്ലാഹു ഇതിക്കെ കല്പിക്കുന്നത്?
അല്ലാഹുവും അവന്റെ റസൂലും കാണിച്ചു തരാത്ത ഒരു തീവ്രത നമ്മള്‍ കൊണ്ട് നടക്കണോ ?

Kamar പറഞ്ഞു...

അല്ലാഹു പറയുന്നു:
"അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു."(അല്‍ ഹജ്ജ് 40 )

അല്ലാഹു എന്തിനാ ഇതൊക്കെ സംരക്ഷിക്കുന്നത് ?അവിടെയൊക്കെ കൊടും ശിര്‍ക്കല്ലേ നടക്കുന്നത്?

താത്വികമായി ഇസ്ലാം ബഹുദൈവത്വത്തെ അംഗീ കരിക്കുന്നില്ലെങ്കിലും ബഹുസ്വരതയെ അംഗീകരിക്കുന്നു എന്നതാണ് ശരി.
പ്രാര്‍ത്ഥനയും ആരാധനയും ബഹുദൈവത്വമായും ,ആശംസകളും ക്ഷണം സ്വീകരിക്കലും ബഹു സ്വരതയായും ഞാന്‍ മനസ്സിലാക്കുന്നു.
തെറ്റുണ്ടെങ്കില്‍ തിരുത്താം
അല്ലാഹു അനുഗ്രഹിക്കട്ടെ

Kamar പറഞ്ഞു...

അല്ലാഹു പറയുന്നു:
"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു." 60:8

Kamar പറഞ്ഞു...

വിഷയം ക്രിസ്മസിന് ആശംസ അറിയിക്കാമോ എന്ന് ....
ഒരു വിഭാഗം പറയാം എന്നും, മറ്റൊരു വിഭാഗം പാടില്ല എന്നും.
ആശംസ അര്‍പ്പിച്ചാല്‍ അവര്‍ യേശുവിനെ ദൈവ പുത്രനാക്കുന്നു എന്നാണ് വാദം.... തന്റെ സുഹൃത്തിനോട് വിവാഹാശംസ പറഞ്ഞാല്‍ ആശംസ പറഞ്ഞവന്‍ അതോടുകൂടി വിവാഹം കഴിച്ചവനായ് !!! അല്ലെങ്കില്‍ ആ വിവാഹ നിയമം അംഗീകരിച്ഛവനായി!!!

സലാഹുദ്ദീന്‍ പറഞ്ഞു...

കാലികപ്രസക്തമായ പോസ്റ്റ്‌. എല്ലാ ആശംസകളും.

ഒപ്പം എല്ലാ ക്രിസ്തുമത വിശ്വാസികള്‍ക്കും ക്രിസ്തുമസ് ആശംസകളും നേരുന്നു.

FAZIL.E.M പറഞ്ഞു...

തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്‌പിക്കുകയോ വിശ്വസ്‌തരായ തന്റെ അപ്പോസ്‌തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്‌പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട്‌ തന്നെ ഇന്ന്‌ ലോകത്ത്‌ വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തി-സമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്‌തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്‌ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം. അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം മതവിശ്വാസികളുടെ ലോകത്ത്‌ വിപുലമാണ്‌. അനുസ്യൂതമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അന്തിമവേദം ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇവിടെ ശ്രദ്ധേയമാണ്‌: ``പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌.'' (വി.ഖു 5:77)

FAZIL.E.M പറഞ്ഞു...

Mr Kamar:
Please understand every Muslims duty to spread the message of what Islam put forwarding about GOD, LIFE and LIFE after DEATH. In Islam there is no compel but understand one thing we all are sending Islamic mails to brothers only for spreading the truth.if those who don't like these like mails sure, we will stop.but one mail will send to all dears, because we love them.. this is the right way to express our exact love to our brothers..that is, we have100% sure in what we believes.. if our brothers are wrong in that belief my first duty to express my love to them. me and all Muslim brothers doing the same.we have no option for this. our beloved prophet(swa) said in his final speech in Makkah "Please pass the message one who present here to not".if one who failed to pass this truth or telling excuses.. he is not a Muslim". because there in no prophesy after Muhammad(swa) so every Muslims duty to spread this truth to our brothers and sisters. we have no option to prejudge others so we are sending the mails to all, then who don't wish to hear or read,sure we will stop.. this time only we Muslims are saying no compel in Islam.
"TO BE YOUR WAY AND TO ME MINE" .we all are doing only the same thing.. actually you Miss leaded by others.please study about Islam and its principles. Please don't apply your own terms and conditions to spread the truth.If u r a Muslim u must follow the teachings of our beloved prophets.ALL MUSLIM BROTHERS, WE ARE DOING THIS LIKE "DAWA" FOR HOPING THE HEAVEN LIFE AFTER DEATH. SO DON'T AFRAID. WE ARE DON'T EXPECTING NO GAINS FROM THIS LIFE.

haris പറഞ്ഞു...

Yusuf al Qaradawi on Christmas http://www.youtube.com/watch?v=aaJFPUJWAQQ

FAZIL.E.M പറഞ്ഞു...

http://www.youtube.com/watch?v=FSdMesudyQ8&feature=share


തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്‌പിക്കുകയോ വിശ്വസ്‌തരായ തന്റെ അപ്പോസ്‌തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്‌പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട്‌ തന്നെ ഇന്ന്‌ ലോകത്ത്‌ വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തി-സമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്‌തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്‌ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം. അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം മതവിശ്വാസികളുടെ ലോകത്ത്‌ വിപുലമാണ്‌. അനുസ്യൂതമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അന്തിമവേദം ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇവിടെ ശ്രദ്ധേയമാണ്‌: ``പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌.'' (വി.ഖു 5:77)

FAZIL.E.M പറഞ്ഞു...

http://www.youtube.com/watch?v=FSdMesudyQ8&feature=share
http://www.youtube.com/watch?v=FSdMesudyQ8&feature=share
http://www.youtube.com/watch?v=FSdMesudyQ8&feature=share

FAZIL.E.M പറഞ്ഞു...

zakir naik about merry christmas http://www.youtube.com/watch?v=FSdMesudyQ8&feature=share

Unknown പറഞ്ഞു...

ഞങ്ങളുടെ മഹല്ലിലെ ജാറത്തില്‍ നേര്‍ച്ച നടക്കുന്നു.. ക്രിസ്തുമസ് ആശംസിക്കാനും ആഘോഷിക്കാനും മത്സരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ഈ ആഘോഷത്തിന് ആശംസ നല്‍കാന്‍ കഴിയുമോ? സ്വന്തം സമുദായക്കാരുടെ ഇത്തരം ആഘോഷങ്ങള്‍ക്ക് ആശംസ നല്‍കാനും പങ്കെടുക്കാനും കഴിയാത്തവര്‍ക്ക്‍ ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എങ്ങനെ ന്യായീകരിക്കാനാവും?

NIYAS പറഞ്ഞു...

ഇവിടെ ഞാന്‍ യുസുഫുല്‍ ഘ്ര്ടവിയുടെ ഒരു വീഡിയോ ലിങ്ക് ഇടുന്നുട് ഒന്ന് കേള്‍ക്കു അദേഹവും പറയുന്നു ക്രിസ്മസ് ആഘോഷിക്കുന്നത് ഹരമാനെന്നു ......ഇനി ഇപ്പൊ പണ്ട് ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ആരിഫലി മൌദൂധിയെ ഒരു ഇന്റര്‍വ്യൂ വില്‍ തള്ളി പറയുന്നുട് അതുപോലെ ഇതെഹതെയും തള്ളി പറയുമോ .......http://www.youtube.com/watch?v=w8dkOR5pH1I&feature=share

CKLatheef പറഞ്ഞു...

ഇനിയിപ്പോ ഈ ചർച നബിദിനത്തിലേക്ക് വഴിമാറിപ്പോകണം എന്നാണ് ചിലരുടെ ആഗ്രഹം. തൽകാലം അതിൽ വീഴാനുദ്ധേശ്യമില്ല. അവസാനമായി വരുന്ന കമന്റുകൾ മൊത്തത്തിൽ നൽകുന്ന സൂചന ക്രിസ്തുമസിന് ആശംസ് കൈമാറാം എന്ന് ഏതെണ്ടല്ലാവരും അംഗീകരിക്കുന്നതിന് ആവശ്യമായ വിശദീകരണം ഇവിടെ നൽകപ്പെട്ടുവെന്നാണ്. സ്വതന്ത്രമായ ഈ ചർചയിൽ മറുഭാഗത്തിന് തെളിവുകൾ നൽകാനാവത്തത് സ്വാഭാവികമാണ്. കാരണം പ്രമാണമനുസരിച്ചും മനുഷ്യബുദ്ധിയനുസരിച്ചും തികഞ്ഞ അസംബന്ധമാണ് ഈ സലഫി ഫത് വ.

CKLatheef പറഞ്ഞു...

കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുത്ത് ഓടുന്ന ഒരു സ്വഭാവമാണ്. ഫത് വയെ അനുകൂലിക്കുന്നവർ പൊതുവെ സ്വീകരിച്ച് വരുന്നത്. യുസുഫുൽ ഖർദാവി പറഞ്ഞാലും മറ്റാര് പറഞ്ഞാലും കാര്യം വ്യക്തമാണ്. അത് ഇതാണ് ഇസ്ലാമിൽ പുതുതായി ക്രിസ്തുമസ് ആഘോഷം എന്നൊന്ന് ഉണ്ടാകാവതല്ല. ഒരു മുസ്ലിം അത് ആഘോഷിക്കരുത്. എന്നാൽ അത് ആഘോഷിക്കുന്ന ക്രൈസ്തവ സുഹൃത്തുക്കൾക്ക് ആശംസകൾ കൈമാറാവുന്നതാണ്. അത് തെറ്റല്ല. ഈ വിഷയം മനസ്സിലായെങ്കിൽ ചർച നിർത്താം മറ്റു വിഷയങ്ങൾ ഇതിൽ ചർച ചെയ്തതാണ്.

CKLatheef പറഞ്ഞു...

ക്രിസ്തുമസ് ആശംസിക്കാം എന്ന് പറഞ്ഞാൽ അതോടെ ക്രൈസ്തവ വിശ്വാസികളോടുള്ള സകല സംവാദവും നിർത്തി അവരുടെ വിശ്വാസത്തോട് പൂർണമായി രാജിയായി എന്ന നിലക്ക് ഇവിടെ ഫാസിൽ ഇ.എം നെ പോലുള്ളവർ അഭിപ്രായം പറയുന്നു. ഫാസിലിന് ക്രൈസ്തവരുടെ ആഘോഷത്തെക്കുറിച്ച് സംശയവും പുതിയ അറിവുമുണ്ടെങ്കിൽ ക്രൈസ്തവരോട് സംവാദമാകാം. ഒരു പക്ഷെ അക്കാര്യത്തിൽ ഞാൻ ഫാസിലിനോട് അനുകൂലിച്ചുവെന്നും വരാം. പക്ഷെ എന്നാലും ആശംസകളർപ്പിക്കുക എന്നത് സൗഹൃദത്തിന്റെ ഭാഗമായി കരുതുന്ന ഒരു സമൂഹത്തിൽ അതിന് ഇസ്ലാം അനുവദിക്കുന്നില്ല എന്നൊക്കെ പറയുമ്പോൾ അത് അത് അങ്ങനെ തന്നെയാണോ എന്ന് പരിശോധിക്കുകയാണ് ഇത് വരെ ചെയ്തത്.

Latheef hassan Vatakara പറഞ്ഞു...

ഹാപ്പി ക്ര് സ്തുമസ്സ് പറയുന്ന ജമാ അത്തുകാഎര്‍ ഇനി ഹാപ്പി മൌലൂദും പറയാന്‍ ആര്‍ജ്ജവം കാണിക്കുമോ ?

haris പറഞ്ഞു...

Praise be to Allaah.
Greeting the kuffaar on Christmas and other religious holidays of theirs is haraam, by consensus, as Ibn al-Qayyim, may Allaah have mercy on him, said in Ahkaam Ahl al-Dhimmah: "Congratulating the kuffaar on the rituals that belong only to them is haraam by consensus, as is congratulating them on their festivals and fasts by saying ‘A happy festival to you’ or ‘May you enjoy your festival,’ and so on. If the one who says this has been saved from kufr, it is still forbidden. It is like congratulating someone for prostrating to the cross, or even worse than that. It is as great a sin as congratulating someone for drinking wine, or murdering someone, or having illicit sexual relations, and so on. Many of those who have no respect for their religion fall into this error; they do not realize the offensiveness of their actions. Whoever congratulates a person for his disobedience or bid’ah or kufr exposes himself to the wrath and anger of Allaah."

Congratulating the kuffaar on their religious festivals is haraam to the extent described by Ibn al-Qayyim because it implies that one accepts or approves of their rituals of kufr, even if one would not accept those things for oneself. But the Muslim should not aceept the rituals of kufr or congratulate anyone else for them, because Allaah does not accept any of that at all, as He says (interpretation of the meaning):

"If you disbelieve, then verily, Allaah is not in need of you, He likes not disbelief for His slaves. And if you are grateful (by being believers), He is pleased therewith for you. . ."
[al-Zumar 39:7]

". . . This day, I have perfected your religion for you, completed My favour upon you, and have chosen for you Islaam as your religion . . ."
[al-Maa’idah 5:3]

So congratulating them is forbidden, whether they are one’s colleagues at work or otherwise.

If they greet us on the occasion of their festivals, we should not respond, because these are not our festivals, and because they are not festivals which are acceptable to Allaah. These festivals are innovations in their religions, and even those which may have been prescribed formerly have been abrogated by the religion of Islaam, with which Allaah sent Muhammad (peace and blessings of Allaah be upon him) to the whole of mankind. Allaah says (interpretation of the meaning):
"Whoever seeks a religion other than Islaam, it will never be accepted of him, and in the Hereafter he will be one of the losers." [Aal ‘Imraan 3:85]

It is haraam for a Muslim to accept invitations on such occasions, because this is worse than congratulating them as it implies taking part in their celebrations.

Similarly, Muslims are forbidden to imitate the kuffaar by having parties on such occasions, or exchanging gifts, or giving out sweets or food, or taking time off work, etc., because the Prophet (peace and blessings of Allaah be upon him) said: "Whoever imitates a people is one of them." Shaykh al-Islaam Ibn Taymiyah said in his book Iqtidaa’ al-siraat al-mustaqeem mukhaalifat ashaab al-jaheem: "Imitating them in some of their festivals implies that one is pleased with their false beliefs and practices, and gives them the hope that they may have the opportunity to humiliate and mislead the weak."

Whoever does anything of this sort is a sinner, whether he does it out of politeness or to be friendly, or because he is too shy to refuse, or for whatever other reason, because this is hypocrisy in Islaam, and because it makes the kuffaar feel proud of their religion.

Allaah is the One Whom we ask to make the Muslims feel proud of their religion, to help them adhere steadfastly to it, and to make them victorious over their enemies, for He is the Strong and Omnipotent.

Majmoo’ah Fataawa wa Rasaa’il al-Shaykh Ibn ‘Uthaymeen, 3/369

haris പറഞ്ഞു...

അല്ലാഹു പറയുന്നു : “പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും,പര്‍വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും.(അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം സന്താനത്തെ സ്വീകരിക്കുക എന്നത് പാരമകാരുണികന് അനുയോജ്യമാവുകയില്ല.”(ഖുര്‍ആന്‍ 19-88-92)
അല്ലാഹു പറയുന്നു : “അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയുമാകുന്നു. അവര്‍ക്കാകട്ടെ,അവരുടെ പിതാക്കള്‍ക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായില്‍ നിന്നു പുറത്ത് വരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു. അവര്‍ കള്ളമല്ലാതെ പറയുന്നില്ല.”(ഖുര്‍ആന്‍ 18:4-5)

FAZIL.E.M പറഞ്ഞു...

തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്‌പിക്കുകയോ വിശ്വസ്‌തരായ തന്റെ അപ്പോസ്‌തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്‌പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട്‌ തന്നെ ഇന്ന്‌ ലോകത്ത്‌ വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തി-സമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്‌തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്‌ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം. അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം മതവിശ്വാസികളുടെ ലോകത്ത്‌ വിപുലമാണ്‌. അനുസ്യൂതമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അന്തിമവേദം ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇവിടെ ശ്രദ്ധേയമാണ്‌: ``പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌.'' (വി.ഖു 5:77)

CKLatheef പറഞ്ഞു...

തന്റെ ഒരു സുഹൃത്തിന് സന്തോഷം നിറഞ്ഞ ക്രിസ്തുമസ് ദിനം ആശംസിക്കുന്നുവെന്ന് പറയുമ്പോഴേക്ക് അദ്ദേഹത്തിന്റെ എല്ലാ വിശ്വാസങ്ങളേയും അത് പിന്തുണക്കുന്നുവെന്ന യുക്തിശൂന്യവും ഒരു സാമാന്യബുദ്ധിക്കും അംഗീകരിക്കാൻ പ്രയാസമായ കാര്യം ഹാരിസിനെ പോലുള്ളവർക്ക് മനസ്സിലാകാതെ പോകുന്നതെങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറിച്ച് എത്രയോ അമുസ്ലിംകൾ തിരിച്ച് ഈദ് മുബാറക്ക് ആശംസിക്കാറുണ്ട്. അതിനർഥം അവരൊക്കെ ഏകദൈവത്വം അംഗീകരിക്കുന്നുവെന്നാണോ. അസംബന്ധം പറയുന്നതിനും ഒരു അതിരില്ലേ. ഇനിയേതായാലും അടുത്ത ക്രിസ്തുമസിന് നോക്കാം. അപ്പോഴേക്കും നിഷിദ്ധമാണ് എന്ന് സ്ഥാപിക്കാൻ കുറേകൂടി ഗവേഷണം, നടത്തുക. ക്രിസ്തുമസ് കഴിഞ്ഞിട്ടും ഇത്തരം ചർചകളിൽ ഏർപ്പെടുന്നത് മറ്റൊരു അന്തക്കേടായി മാത്രമേ സമാന്യജനത്തിന് പോലും തോന്നൂ.

Mohamed പറഞ്ഞു...

റസൂൽ (സ) ക്രിസ്മസ് ആശംസ നേർന്നിട്ടുണ്ടോ?. ക്രിസ്മസ് സദ്യ കഴിച്ചിട്ടുണ്ടോ?.

ഇതിനൊരു മറുചോദ്യം. നബിയുടെ കാലത്ത് ക്രിസ്ത്യാനികളോ മറ്റേതെങ്കിലും മത വിഭാഗമോ ഇത്തരം ആഘോഷങ്ങൾ നടത്തിയതോ, നബി അതിനോട് പ്രതികരിച്ചതോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?.

Mohamed പറഞ്ഞു...

അമുസ്‌ലിം വിവാഹം പൂർണ്ണമായും ബഹുദൈവവിശ്വാസത്തിൽ അഥിഷ്ഠിതമായ ആചാരമാണ്. അഗ്‌നിദേവനെ വലം വെക്കലും മന്ത്രോച്ചാരണവും മറ്റു ആചാരങ്ങളും ആണ് ഹൈന്ദവവിവാഹം, അതിനോടനുബന്ധിച്ച സദ്യയിൽ പോയി മൂക്കുമുട്ടെ തിന്നുന്നതും വിവാഹമംഗളം ആശംസിക്കുന്നതും ബഹുദൈവവിശ്വാസത്തെ അംഗീകരിക്കലാവില്ലേ?. ഈ എതിർപ്പുകാർ ഇനി മുതൽ ഹൈന്ദവ സുഹ്ര്ത്തുക്കളുടെ വിവാഹവും ബഹിഷ്കരിക്കുമോ?.

Mohamed പറഞ്ഞു...

നബിദിനം, ജാറംനേർച്ച പോലുള്ളവക്കും ആശംസ അർപ്പിക്കാമോ?.

അമുസ്‌ലിംകൾ അവരുടെ മതത്തിൽ നടത്തുന്ന ആചാരം ഇസ്‌ലാമിനെ ബാധിക്കുകയോ ഇസ്‌ലാമിന്റെ വിശ്വാസത്തെ മാറ്റി മറിക്കുകയോ ഇല്ല. എന്നാൽ മുസ്‌ലിംകൾ ഇസ്‌ലാമിൽ ഇല്ലാത്തത് കൂട്ടി ചേർത്താൽ അത്‌ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനും ഇസ്‌ലാമിക വിശ്വാസം കളങ്കപ്പെടാനും കാരണമാകും. അതിനാൽ അമുസ്‌ലിംകളുടെ ആഘോഷത്തോടും മുസ്‌ലിംകൾ അനിസ്‌ലാമിക ആചാരം കൊണ്ടാടുന്നതിനോടും ഒരേ നിലപാട് കൈകൊള്ളാനാവില്ല

Mohamed പറഞ്ഞു...

ക്രൈസ്തവർ യേശു ദൈവ പുത്രനാണെന്ന് വിശ്വസിക്കുന്നു. മുസ്‌ലിംകൾക്ക് ദൈവത്തിന് പുത്രൻ ഉണ്ടെന്നു വിശ്വസിക്കാൻ പാടില്ല. അതിനാൽ ദൈവപുത്രന്റെ ജന്മദിനാഘോഷത്തിന് സന്തോഷം നേർന്നാൽ അത് ആ വിശ്വാസം അംഗീകരിക്കാലാവില്ലേ?.

ആകുമോ?. ഹാപ്പി ക്രിസ്മസ് പറഞ്ഞാൽ ഞാൻ ത്രിയേകവിശ്വാസം അംഗീകരിച്ചു എന്ന്‌ ക്രൈസ്തവർ മനസ്സിലാക്കുമോ? ഹാപ്പി ഈദ് എന്ന് എന്റെ ക്രിസ്ത്യൻ സുഹ്ര്‌ത്തുക്കൾ പറയാറുണ്ട്. എന്നു വെച്ച് അവർ ഇബ്‌റാഹീം നബിയെപറ്റിയും ഇസ്‌മാഈൽ നബിയെപറ്റിയും മുസ്‌ലിംകളുടെ വിശ്വാസം സ്വീകരിച്ചു എന്ന് നാം മനസ്സിലാക്കാറുണ്ടോ?. ഇതൊക്കെ സാമൂഹ്യ ജീവിതത്തിലെ പരസ്പരബന്ധം എന്നല്ലാതെ അതിനെ നീട്ടി വലിച്ച് വ്യാഖ്യാനിച്ച് കൊണ്ടുപോയാൽ ഏതുകാര്യവും ഇതുപോലെ ശിർക്കും കുഫ്‌റും ഒക്കെ ആക്കി വ്യാഖ്യാനിക്കാം. قال المصنف رحمه الله تعالى: [ عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: (لن ينجى أحداً منكم عمله، قالوا: ولا أنت يا رسول الله! قال: ولا أنا ، إلا أن يتغمدني الله برحمة، سددوا وقاربوا، واغدوا وروحوا، وشيء من الدلجة، والقصد القصد تبلغوا

മുഹമ്മദ് നബി പഠിപ്പിച്ച ഒരു കാര്യമാണിത്. ഇതിൽ ദൈവകാരുണ്യംകൊണ്ട് സ്വർഗം ലഭിക്കാനുള്ള ഉപാധിയായി അവസാനം പറയുന്നത് നിങ്ങൾ ‘മിതത്വം’ മുറുകെ പിടിക്കണം എന്നാണ്. ദീനിൽ അതിരു കവിയരുത്, അതാണ് മുൻ‌‌പ്രവാചകന്മാരുടെ അനുയായികൾക്ക് പറ്റിയത് എന്നും നബി മറ്റൊരിക്കൽ തക്കീത് നൽകി. ഇത്തരം നീട്ടി വലിച്ചൊപ്പിച്ച് എല്ലാം ഹറാമും ശിർക്കും കുഫ്‌റും ആക്കുന്നതല്ലെങ്കിൽ പിന്നെ എന്താണ് നബി താക്കീത് നൽകിയ ‘അതിരു കവിയൽ’ എന്ന് ഉദാഹരണ സഹിതം ഇവിടെ മുജാഹിദുകൾ ഒന്നു വിശദീകരിച്ചാലും.

Mohamed പറഞ്ഞു...

ആശംസകൾ അർപ്പിക്കരുത് എന്ന് വാദിക്കുന്നവർ പല കമന്റും ഇവിടെ നൽകി. എല്ലാത്തിലും പറയുന്നത് ഒരേ ന്യായം. യേശു ദൈവ പുത്രൻ എന്നു വിശ്വസിച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. അതിനാൽ ഹാപ്പി ക്രിസ്മസ് നേർന്നാൽ അത് ആ വിശ്വാസം അംഗീകരിക്കലാവും. ഇതല്ലാതെ വേറെ വല്ല ന്യായവും ആരും സമർപ്പിച്ചില്ല. ഈ ന്യായം ആകട്ടെ ബാലിശമായ ന്യായമാണ്. അതിന്റെ വിശദീകരണം മുകളിൽ നൽകി. ആശംസകൊണ്ട് ആരും മറ്റുള്ളവരുടെ വിശ്വാസം ശരിയാണെന്ന് സമ്മതിച്ചതായി മനസ്സിലാക്കാറില്ല. ഇല്ലാത്ത ഒരു കാര്യം എന്തിന് പറഞ്ഞുണ്ടാക്കണം.

പിന്നെ ഉള്ളത് ഫത്‌വകളാണ്. രണ്ട് അഭിപ്രായത്തിനും അനുകൂലമായ ഫത്‌വകൾ പണ്ഢിതന്മാർ നൽകിയിട്ടുണ്ട്. ഒരു കാര്യം മനസ്സിലാക്കാനുള്ളത് മുസ്‌ലിംകൾ മുഹമ്മദ് നബിയുടെ കാലം തൊട്ട് നൂറ്റാണ്ടുകളോളം ദാറുൽ ഇസ്‌ലാമിലാണ് കഴിഞ്ഞത്. മാത്രമല്ല അന്ന്‌ ലോകത്ത് ശാസ്ത്രത്തിലും മറ്റു വിജ്‌ഞാനത്തിലും മുൻപന്മാർ നാം ആയിരുന്നു. അന്ന്‌ ലോകം നമ്മെ ഹീറോ ആയികാണുകയും നമ്മിലേക്ക് ചേരാൻ ആഗ്രഹിക്കുകയും ചെയ്തകാലമായിരുന്നു. ഇന്ന്‌ ആ കാലത്തെ നിലപാട് അല്ല നാം എടുക്കേണ്ടത്. അതുപോലെ തന്നെ ഇസ്ലാമിക സമൂഹത്തിൽ ജനിച്ച് വളർന്ന പണ്ഢിതന്മാർക്ക് ഇന്നു നാം ജീവിക്കുന്ന ലോകത്തെ പറ്റി സങ്കല്പത്തിൽ പോലും ഇല്ലായിരുന്നു. ഇന്ന്‌ ഒരേ നാട്ടിൽ വിവിധ മതക്കാർ ഒരേ അവകാശങ്ങളോടെ ജീവിക്കുന്ന ആധുനിക രാഷ്ട്ര സംവിധാനത്തിൽ അന്നത്തെ പല വിധികളും സ്വീകരിക്കാൻ പറ്റുന്നതല്ല.

Mohamed പറഞ്ഞു...

ത്രിയേകത്വ വിശ്വാസികൾക്ക് മദീനാപള്ളിയിൽ നബിതിരുമേനി പ്രാർഥിക്കാൻ സൌകര്യം നൽകിയത് മുസ്‌ലിം ലോകം അംഗീകരിക്കുന്ന വസ്തുതയാണെന്ന് നേരത്തെ വിശദീകരിക്കപ്പെട്ടു. ആരും അങ്ങിനെ സംഭവിച്ചിട്ടില്ല എന്നു പറഞ്ഞിട്ടില്ല എന്നാണ് എന്റെയും അറിവ്. അത്‌ ത്രിയേകത്വത്തെ അംഗീകരിക്കലല്ല എങ്കിൽ പിന്നെ ആശംസകൊണ്ട് എന്ത് അംഗീകാരമാണ് കൂട്ടരെ സംഭവിക്കുക?.

Mohamed പറഞ്ഞു...

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ മുഴുവൻ മുസ്‌ലിംകളാക്കാമായിരുന്നു, എന്നാൽ അല്ലാഹു അത് ഉദ്ദേശിച്ചിട്ടില്ല എന്ന്‌ ഖുർ‌ആൻ തന്നെ പറയുന്നു. ഇതിനർഥം ഖുർ‌ആൻ എല്ലാ വിശ്വാസങ്ങളും അംഗീകരിച്ചു എന്നാണോ? ഞാൻ മനസ്സിലാക്കുന്നത് ഖുർ‌ആൻ എല്ലാ വിശ്വാസികളും ഈ ഭൂമിയിൽ തുല്യാവകാശത്തോടെ ലോകാവസാനം വരെ ഉണ്ടാവും എന്ന ബഹുസ്വരതയുടെ അംഗീകാരമാണ് അത്.

abdul പറഞ്ഞു...

ജോസെഫും റഷീദും ഒന്നിച്ചു താമസിക്കുന്നു. ജോസെഫിന്റെ 100 ദിര്‍ഹം റഷീദ് മോഷ്ടിക്കുന്നു.സംഭവം ഫൈസല്‍ കാണുന്നു. കേസ് കോടതിയില്‍ എത്തുന്നു. ഫൈസല്‍ സത്യസന്ടന്‍ ആണ്. സ്വന്തം കുടുംബതിനെടിരെയനെങ്കിലും കള്ളസാക്ഷി പറയരുതെന്ന കാര്യം ഖുറാനില്‍ നിന്നും അവന്‍ മനസ്സിലകിയിട്ടുണ്ട്. അങ്ങിനെ അവന്‍ ജോസെഫിനെ സപ്പോര്‍ട്ട് ചെയ്യുന്നു അവനെ സഹായിക്കുന്നു. ഇതു കാണുന്ന ചിലര്‍ പറയുന്നു നീ എന്തിനാണ്ണ്‍ ജോസെഫിനെ സപ്പോര്‍ട്ട് ചെയ്തത് അവന്‍ ക്രിസ്ത്യാനിയല്ലേ അവന്‍ യേശുവിനെ ദൈവമാകിയവനല്ലേ ..ബ്ല, ബ്ല,ബ്ല ..........ഇവിടെ മനസ്സിലാക്കേണ്ടത് ഫൈസല്‍ സപ്പോര്‍ട്ട് ചെയ്തത് ഒരികലും അവന്റെ മതത്തെയോ ആദര്ഷതെയോ അല്ല മറിച് ആ സംഭവതെമാത്രമാണ്ണ്‍. അതുപോലെ ക്രിസ്തുമസ്സിനെ വിഷ് ചെയുമ്പോള്‍ ഒരാളും ആ വിശ്വസതെയോ ആദര്ഷതെയോ അന്ഗീകരിക്കല്‍ അല്ല മറിച് ബഹുസ്വരതയില്‍ ജീവികുമ്പോള്‍ ഉള്ള ഒരു സ്നേഹപ്രകടനം മാത്രമാണ്ണ്‍.

Latheef പറഞ്ഞു...

അബ്ദുൽ താങ്കൾ പറഞ്ഞത് വളരെ വ്യക്തം.

Muneer പറഞ്ഞു...

യേശു ക്രിസ്തുവിന്‍റെ ജന്മദിനം പ്രമാണിച്ചു നല്‍കുന്ന അവധിക്ക് ഓഫീസില്‍ പോയില്ലെങ്കില്‍ അതിനര്‍ത്ഥം ആ അവധിയെ അംഗീകരിച്ചു എന്നല്ലേ? നിരവധി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ശിര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി കൊടുത്ത അവധിയെ അംഗീകരിച്ചാല്‍ അതിനേക്കാള്‍ വലിയ തെറ്റ് വേറെ ഉണ്ടോ? ഈ കൊല്ലം ക്രിസ്മസ് ഞായറാഴ്ച ആയത് കൊണ്ട് പലരും രക്ഷപ്പെട്ടു. ഞങ്ങളുടെ ഈ വിഷയത്തിലുള്ള ഫത്‌വ അടുത്ത കൊല്ലം കാണാം.
ക്രിസ്മസ് കഴിഞ്ഞു, ഇനി ന്യൂഇയര്‍ . ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞാല്‍ ഹിജ്റ കലണ്ടര്‍ തള്ളിക്കളഞ്ഞവനായി ചാപ്പ കുത്തുന്ന ഫത്‌വയും പ്രതീക്ഷിപ്പിന്‍ !

Shamnad ck പറഞ്ഞു...

Wishing Merry Christmas?? by Dr Zakir Naik
http://www.youtube.com/watch?v=4Iml9VX4348
Is wishing "Merry Christmas" haram in Islam? it's Shirk because wishing a Christian "Merry Christmas" is equal to believing that Jesus Christ was the "Son of...

Ajmal Kodiyathur പറഞ്ഞു...

nice.....
a good attempt...
congrads

അജ്ഞാതന്‍ പറഞ്ഞു...

@abdul and latheef
/////
ജോസെഫും റഷീദും ഒന്നിച്ചു താമസിക്കുന്നു. ജോസെഫിന്റെ 100 ദിര്‍ഹം റഷീദ് മോഷ്ടിക്കുന്നു.സംഭവം ഫൈസല്‍ കാണുന്നു. കേസ് കോടതിയില്‍ എത്തുന്നു. ഫൈസല്‍ സത്യസന്ടന്‍ ആണ്. സ്വന്തം കുടുംബതിനെടിരെയനെങ്കിലും കള്ളസാക്ഷി പറയരുതെന്ന കാര്യം ഖുറാനില്‍ നിന്നും അവന്‍ മനസ്സിലകിയിട്ടുണ്ട്. അങ്ങിനെ അവന്‍ ജോസെഫിനെ സപ്പോര്‍ട്ട് ചെയ്യുന്നു അവനെ സഹായിക്കുന്നു. ഇതു കാണുന്ന ചിലര്‍ പറയുന്നു നീ എന്തിനാണ്ണ്‍ ജോസെഫിനെ സപ്പോര്‍ട്ട് ചെയ്തത് അവന്‍ ക്രിസ്ത്യാനിയല്ലേ അവന്‍ യേശുവിനെ ദൈവമാകിയവനല്ലേ ..ബ്ല, ബ്ല,ബ്ല ..........ഇവിടെ മനസ്സിലാക്കേണ്ടത് ഫൈസല്‍ സപ്പോര്‍ട്ട് ചെയ്തത് ഒരികലും അവന്റെ മതത്തെയോ ആദര്ഷതെയോ അല്ല മറിച് ആ സംഭവതെമാത്രമാണ്ണ്‍.////
/////////////////////////////////////////
"ഇവിടെ മനസ്സിലാക്കേണ്ടത് ഫൈസല്‍ സപ്പോര്‍ട്ട് ചെയ്തത് ഒരികലും അവന്റെ മതത്തെയോ ആദര്ഷതെയോ അല്ല മറിച് ആ സംഭവതെമാത്രമാണ്ണ്‍.//// ..." ,"
അത് തന്നെയാണ് പ്രശ്നവും... ഇവിടെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് എന്താ...??

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ബഹുസ്വരതയില്‍ ജീവികുമ്പോള്‍ ഉള്ള ഒരു സ്നേഹപ്രകടനം മാത്രമാണ്ണ്‍... ..,..
//////////////////////////////////////////

ഈ ബഹുസ്വര സമൂഹത്തില്‍ നിങ്ങള്‍ക്ക്‌ ഭരണം കിട്ടി എന്ന് വെയ്ക്കുക.. (ഇന്ഷ അല്ലാഹ്).. അപ്പൊ നിങ്ങള്‍ എങ്ങനെയാ ഇവിടെ അല്ലാഹുവിന്റെ ഭരണം കൊണ്ട് വരിക..
അത് കൂടി ഒന്ന് പറ.. ഞാന്‍ ചിലത് താഴെ കൊടുക്കാം അതിനോട് ജമാഅത്തെ ഭരണകൂടം എന്ത് നിലപാട് സ്വീകരിക്കും..
1. മദ്ധ്യം നിരോധിക്കല്‍.. ,,.. ക്രൈസ്തവര്‍ക്ക് മറ്റു മതകാര്‍ക്കും അത് വേണമല്ലോ.. അപ്പൊ എങ്ങനെ നിരോധിക്കും..
2. വ്യഭിച്ചരിച്ചവരെ പിടികൂടിയാല്‍ ഇസ്ലാമിക വിധി നടത്തുമോ കേരളത്തില്‍.. ,,??
തല്‍കാലം ഇതിനുള്ള മറുപടി താ...

അജ്ഞാതന്‍ പറഞ്ഞു...

Good post. I had already posted my comments in facebook to condemn this type of narrowmindedness. Islam seeks communal harmony. We should wish Merry Christmas, Happy Onam etc to our fellow citizens which might help build healthy relationship. I feel pity the 'Internet Muslims' whose job is olny to forward knowledge without reading and practising it!

Latheef Bhai..Jazakallah [Shabab]

anu anakkara പറഞ്ഞു...

http://www.youtube.com/watch?v=FSdMesudyQ8

anu anakkara പറഞ്ഞു...

http://www.youtube.com/watch?v=qHl_APIb2_Y

anu anakkara പറഞ്ഞു...

http://www.facebook.com/photo.php?fbid=10150484430847332&set=a.10150383046347332.373526.788867331&type=1&theater

Rahim's പറഞ്ഞു...

പ്രവാചകന്റെ ഇരുപത്തി മൂന്നു കൊല്ലം ,
അതില്‍ അടുക്കള മുതല്‍ അന്താരാഷ്ട്രം വരെ,
നമുക്ക് പരിചയപ്പെടുതിയിട്ടുണ്ടല്ലോ.
ഒരു ജൂതന്റെ മയ്യിത്ത്‌ പോകുമ്പോള്‍ എഴുന്നെട്ടത്‌ മുതല്‍,
അന്യ മതസ്തയായ കുട്ടിയുടെ അസുഗം തിരക്കി വീട്ടില്‍ പോയതാടക്കം നിരവധി സംഭവങ്ങള്‍ രേഖപ്പെടുതപ്പെട്ടല്ലോ.
എങ്കില്‍ ലത്തീഫ് ഭായി, ഒന്ന് അറിഞ്ഞു കൊള്ളട്ടെ
ഈ കാലത്തിനിടക്ക്, ഏതെങ്കിലും അന്യമതക്കാരന്റെ
ഏതെങ്കിലും ആഘോഷത്തില്‍ പങ്കെടുക്കുകയോ,
താങ്കള്‍ പറയുന്ന പോലെ, ആശംസ അര്‍പ്പിക്കുകയോ,
അവരുടെ കൂടെ ഭക്ഷണമോ മറ്റോ കഴിക്കുകയോ ചെയ്ത ഒരു സംഭവം ഇല്ലേ?
ഇല്ലെങ്കില്‍ പിന്നെ നാമെന്തിനു നമ്മുടെ പ്രവാച്ചകനെക്കള്‍ വലിയ മനുഷ്യ സ്നേഹി ആകുന്നു?
ഇനി പ്രവാചകന്‍ ജീവിച്ചത് ഒരു ബഹു മത സമൂഹത്തില്‍ അല്ല എന്നാ വടം കൊണ്ട് വരരുത്.
കാരണം, മക്ക ജീവിതം ബഹുമാതക്കരുടെതയിരുന്നു,
മദീനയില്‍ എത്തിയപ്പോള്‍ അവിടത്തെ ആളുകള്‍ അവരുടെ മുന്‍ഗാമികളുടെ ഏതോ ആഘോഷം
ആഘോഷിക്കുന്നവരും ആയിരുന്നു.
അന്നവരോട് പ്രവാചകന്‍ പറഞ്ഞത്, ആ ആഘോഷം നിര്‍ത്താനും,
പകരം രണ്ടു പെരുന്നാളുകള്‍ അവര്‍ക്ക് നല്‍കുകയുമാണ് ഉണ്ടായതു.
ഇനി അതും പോരെങ്കില്‍,
പ്രവാചകന്റെ കാലത്ത് തന്നെ മദീനയില്‍ അന്യമതക്കാര്‍ പല ആഘോഷവും ആഘോഷിച്ചിട്ടുണ്ട്.
അവര്‍ക്കൊരിക്കലും ആശംസകള്‍ നേരാണോ, അവരുടെ അതിഥിയായി പോകണോ റസൂല്‍ ചെയ്തിട്ടില്ല.
രസൂലിന്റെ അനുയായികള്‍ പല ദേശത്തും ഇസ്ലാം പ്രചരിപ്പിക്കാന്‍ പോയപ്പോലും അത് തന്നെ അവസ്ഥ.
പിന്നെ എന്തിനാണ് നാമായിട്ട്‌ ഇസ്ലാമില്‍ ഒന്ന് തുടങ്ങി വെക്കുന്നത്?

bin u പറഞ്ഞു...

ഷംനാദ് ഇപ്പോള്‍ (25-ഡിസ -2012)നു ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായി സുന്നി ഗ്ലോബല്‍ വോയിസ്‌ എന്ന ചാറ്റ് റൂം പരിപാടിയില്‍ അബൂശാകിര എന്ന മുസ്ലിയാര്‍ പറഞ്ഞത് "ഈ സമ്മിശ്ര സമൂഹത്തില്‍ കേവല സൌഹ്രദം എന്ന നിലക്ക് സഹവസിക്കുകയൊ ഭക്ഷണം കൈ മാറുകയോ അത് സ്വീകരിക്കുകയോ ചെയ്യുന്നതില്‍ ഇസ്ലാം ശരീഅത്തില്‍ ഒരു തെറ്റുമില്ല " അദ്ദേഹം തുടരുന്നു "അമിതമായ തീവ്രവാദ പരമായ കുടുങ്ങിയ മനസ്സ് കൊണ്ട് ചിന്തിക്കുംമ്പഴെ പ്രശ്നത്തിനു പ്രയസമുള്ളു "

CKLatheef പറഞ്ഞു...

ഡോക്ടര്‍ സാക്കിര്‍ നായിക് , നല്ലൊരു പ്രബോധകനാണ്. എന്നാല്‍ അദ്ദേഹം നല്ലൊരു മുഫ്തിയോ ഫഖീഹോ ആണ് എന്ന് നമുക്ക് അദ്ദേഹത്തിന്റെ ചോദ്യോത്തരങ്ങളില്‍നിന്ന് മനസ്സിലാകുന്നില്ല. ഇബ്നു തൈമിയയെ പോലുള്ളവരുടെ ഫത് വ സന്ദര്‍ഭമോ സാഹചര്യമോ പരിഗണിക്കാതെ പരിഹാസ്യമായ രൂപത്തില്‍ ഉദ്ധരിക്കുകമാത്രമാണ് അദ്ദേഹം ചെയ്യുന്നത് എന്ന് മനസ്സിലാക്കാം. ഒരു കുപ്പി കള്ള് ഇങ്ങോട്ട് തന്നാല്‍ രണ്ടുകുപ്പി അങ്ങോട്ട് കൊടുക്കുമോ ?. എന്ന അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം തികച്ചും ബാലിശവും ഇത്തരം വിഷയത്തിലെ അദ്ദേഹത്തിന്റെ അമിതാവേശവും തീവ്രതയും വിളംബരം ചെയ്യുന്നതുമായി എന്ന് പറയാതിരിക്കാനാവില്ല.

CKLatheef പറഞ്ഞു...

['മുസ്ലിംകള്‍ വേദക്കാരുടെയും മുശ്രിക്കുകളുടെയും ആഘോഷങ്ങള്‍ കൊണ്ടാടുക എന്ന വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീക്ഷണക്കാരനാണ്. ചില മുസ്ലിംകള്‍ ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും പോലെ- ചിലപ്പോള്‍ ഒരു പടികൂടി മുന്നോട്ട് പോയി- ക്രിസ്മസും ആഘോഷിക്കുന്നത് കാണാം. ഇതൊരിക്കലും അനുവദനീയമല്ല. നമുക്ക് നമ്മുടെ ആഘോഷങ്ങളുണ്ട്. അവര്‍ക്ക് അവരുടേതും. അതേസമയം മറ്റു മതസ്ഥരുമായി കുടുംബബന്ധമോ അയല്‍പക്ക ബന്ധമോ സൌഹൃദമോ, സ്നേഹവും സല്‍പെരുമാറ്റവും ആവശ്യമായതും സര്‍വാംഗീകൃതവുമായ മറ്റു സാമൂഹിക ബന്ധങ്ങളോ ഉള്ളവര്‍ അവരുടെ ആഘോഷവേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതില്‍ കുഴപ്പമുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല.

ഇബ്നു തൈമിയ്യ തന്റെ സമകാലിക അവസ്ഥകള്‍ മുന്നില്‍ വെച്ചാണ് ഈ വിഷയത്തില്‍ ഫത്വ നല്‍കിയിട്ടുള്ളത്. അദ്ദേഹം ആധുനിക ലോകത്ത് ജീവിക്കുകയും ആളുകള്‍ പരസ്പരമുള്ള ബന്ധങ്ങളുടെ അടുപ്പവും ലോകം ഒരു ചെറിയ ഗ്രാമമായി ചുരുങ്ങിയതും മറ്റു മതസ്ഥരുമായുള്ള മുസ്ലിംകളുടെ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയും - ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, നിരവധി വിജ്ഞാനീയങ്ങളിലും വ്യവസായങ്ങളിലും അവരാണ് മുസ്ലിംകളുടെ ഗുരുക്കള്‍- ഇതര മതവിഭാഗങ്ങളോട് അടുത്തിടപഴകുക എന്ന ഇസ്ലാമിക പ്രബോധനത്തിന്റെ താല്‍പര്യവും, ഒരു മുസ്ലിം ഇതര മതങ്ങളില്‍ പെട്ട അയല്‍വാസിക്കോ സുഹൃത്തിനോ അധ്യാപകനോ അവരുടെ ആഘോഷവേളകളില്‍ ആശംസ നേരുമ്പോള്‍ അത് അവരുടെ ആദര്‍ശമോ വിശ്വാസമോ അംഗീകരിച്ചുകൊണ്ടോ തൃപ്തിപ്പെട്ടു കൊണ്ടോ അല്ലെന്നും ബോധ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍- പൊതുവായി ക്രിസ്മസിന്റെയെല്ലാം മതകീയ മുഖം നഷ്ടപ്പെടുകയും അത് കേവലം തിന്നാനും കുടിക്കാനും അവധി ദിനങ്ങള്‍ ആസ്വദിക്കാനുമുള്ള സന്ദര്‍ഭമായി കാണുമ്പോള്‍ വിശേഷിച്ചും- അദ്ദേഹം തന്റെ നിലപാട് മാറ്റുകയോ അല്ലെങ്കില്‍ ലഘൂകരിക്കുകയോ ചെയ്യുമായിരുന്നു. കാലം, ദേശം, സാഹചര്യം എന്നിവയെല്ലാം തന്റെ ഫത്വകളില്‍ പരിഗണിച്ചിരുന്നയാളാണ് അദ്ദേഹം.

മതപരമായ ആഘോഷങ്ങളുടെ കാര്യമാണ് ഇതുവരെ വിശദീകരിച്ചത്. എന്നാല്‍, സ്വാതന്ത്യ്രദിനം, റിപ്പബ്ളിക് ദിനം പോലുള്ള ദേശീയ ആഘോഷങ്ങളിലും, മാതൃദിനം, ശിശുദിനം, തൊഴിലാളി ദിനം പോലുള്ള സാമൂഹിക ആഘോഷങ്ങളിലും ആശംസകള്‍ അര്‍പ്പിക്കാനും പൌരനെന്ന നിലയില്‍ ആ ആഘോഷങ്ങളില്‍ പങ്കെടുക്കാനും മുസ്ലിമിന് തടസങ്ങളില്ല. അത്തരം വേളകളിലുണ്ടായേക്കാവുന്ന നിഷിദ്ധതകളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നുമാത്രം.' (യൂസുഫുല്‍ ഖര്‍ദാവി) ‍]

CKLatheef പറഞ്ഞു...

ഖര്‍ദാവിയുടെ ഫത് വ പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

MM പറഞ്ഞു...

അസ്സലമുഅലികും
വളരെ നല്ല ശ്രമം

എത്രെയോ തവണ ലത്തീഫ് ഭായ് പറഞ്ഞു ക്രിസ്മസ് ആശംസ കൈ മാറുകയാണ് ക്രിസ്മസ് ആകൊഷിക്കൾ അല്ല എന്ന് ... എന്നാൽ വീണ്ടും വീണ്ടും ക്രിസ്മസ് നിങ്ങൾ ആകൊഷികൂ , ആകൊഷിക്കാമൊ എന്നൊക്കെ ചോദിക്കുന്നു .....

ഇനി ഓണം , വിഷു, ക്രിസ്മസ് തുടങ്ങി എല്ലാ അമുസ്ലിം ആകൊഷങ്ങല്ക്കും നമ്മൾ മുസ്ലിമുകൾ നിർഭന്ധമായും , ഫർള ആയും ആശംസിക്കണം എന്നാരെങ്കിലും പറഞ്ഞോ സുഹൃത്തുക്കളെ ??? ആശംസിക്കേണ്ടി വന്നാൽ തെറ്റില്ല എന്നല്ലേ ... ??

ഇനി അതും പറ്റില്ല എന്നാണെങ്കിൽ , ക്രിസ്മസ് അവധി നിങ്ങൾ സ്വീകരിക്കരുത് , ക്രിസ്മസ് ഇന് ഒരു മുസ്ലിമും കട അടക്കരുത് എന്ന് കൂടെ പറയാം ...

ചിന്ത അടിയറവു വെച്ചവര്ക്കെ ഈ വിഷയം മൌലൂടും , ജാറവും, നബി ദിനവും ആയി ബന്ധപെട്ത്താൻ കഴുഇയൂ ....

ഇനി നമ്മളോട് ഒരു അമുസ്ലിം ഈദ് മുബാറക് പറഞ്ഞാൽ , അവർ നമ്മുടെ വിശ്വാസം സ്വീകരിച്ചോ ??, അതോ നമ്മളെ പോലെ ആയോ ??. നമ്മൾ അവരോടു ഇനി ഇത് പോലെ നിങ്ങൾ പറയരുത് എന്ന് പറയണോ ??
അവരോടൊക്കെ അപ്പൊ ദാവാ ചെയ്യണം എന്ന് പറയരുത് .... എല്ലാരോടും കണ്ടാൽ അപ്പൊ തന്നെ ദാവാ ചെയ്യാൻ പറ്റി എന്ന് വരില്ല ....
mm

Unknown പറഞ്ഞു...

👍

Latheef hassan Vatakara പറഞ്ഞു...

ക്രിസ്തുമസ് ആഘോഷങ്ങളുടെ അടിസ്ഥാനം തന്നെ അല്ലാഹുവിന് മകന്‍ ഉണ്ട് എന്ന വിശ്വാസത്തില്‍ നിന്നും ജന്മമെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നിമിത്തം അക്കാര്യം പ്രത്യക്ഷത്തിലല്ലെങ്കില്‍ പരോക്ഷത്തില്‍ അംഗീകരിക്കുകയാണ് നാം ചെയ്യുന്നത്. ഒരു മുസ്ലിമിന് ക്രിസ്മസ് ആഘോഷിക്കാനോ വീടുകളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കാനോ ക്രിസ്മസ് കേക്ക് കഴിക്കാനോ ക്രിസ്മസ് ആശംസ കൈമാറാനോ പാടില്ല. ഒരു ആശംസ അറിയിക്കുന്നതില്‍ എന്താണ് ഇത്ര തെറ്റ് എന്ന് ചിന്തിക്കുന്നവര്‍ മുസ്ലിംകളുടെ കൂട്ടത്തില്‍ ഉണ്ട്. ഈ ആഘോഷത്തിന് ആശംസകള്‍ അ൪പ്പിക്കുമ്പോള്‍ ‘അല്ലാഹുവിന് പുത്രനുണ്ടെന്ന വാദത്തെ ഞാനും അംഗീകരിക്കുന്നു’ അല്ലെങ്കില്‍ ‘അല്ലാഹു സന്താനത്തെ സ്വീകരിച്ച ദിവസത്തില്‍ എല്ലാ വിധ ആശംസകള്‍ ഞാന്‍ നേരുന്നു’ എന്നാണ് അതിലൂടെ നാം അറിയിക്കുന്നത്. ഇതിന്റെ ഗൌരവം ശരിയായ രീതിയില്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

ഇത് പറയുമ്പോള്‍ വ൪ഗ്ഗീയതയാണെന്ന് ചിന്തിക്കേണ്ടതില്ല. കാരണം ഇത് വിശ്വാസത്തിന്റെ ഭാഗമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK