'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജനുവരി 03, 2012

ഈസ്റ്റേൺ കറിപൊഡറും മാധ്യമത്തിന്റെ മുക്കലും.

'­ള്ളൻ എന്നും പറ­ഞ്ഞ് ഒരാ­ളെ മര­ത്തിൽ കെ­ട്ടി­യി­ട്ടാൽവഴി­യേ പോ­കു­ന്ന­­രൊ­ക്കെ ധാർമി­­രോ­ഷം കൊ­ണ്ട് അയാ­ളെ കേ­റി അടി­ച്ചി­ട്ടു പോ­കും. അയാൾ കള്ള­നാ­ണോ എന്നു നോ­ക്കാ­റി­ല്ല. ഓൺ‍­ലൈൻ സമൂ­­ത്തി­ന്റെ സ്വ­ഭാ­­വും അതു­­ന്നെ­യാ­ണ് - വാർ‍­ത്ത­യു­ടെ നി­­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ ധാർമ്മി­­രോ­ഷം കൊ­ള്ളും. നാ­ളെ പത്ത­നം­തി­ട്ട­യിൽകെ­മി­ക്കൽമഴ­പെ­യ്യും എന്നൊ­രു പത്ര­ക്കു­റി­പ്പ് ഉണ്ടാ­ക്കി ഇറ­ക്കി­യാ­ലും അത് റീ­ഷെ­യൽ ചെ­യ്യാൽനൂ­റു­പേ­രെ­ക്കി­ട്ടും­.

­ന്ന് ഓൺ‍­ലൈൻസമൂ­­ത്തി­ന്റെ വലി­പ്പം കൂ­ടി വരി­­യാ­ണ്. പ്ര­ക്ഷോ­ഭം നട­ത്താ­നും ഒരു സർ‍­ക്കാ­രി­നെ മറി­ച്ചി­ടാ­നു­മൊ­ക്കെ കഴി­യു­ന്ന ഒരു വലിയ ശക്തി­യാ­ണ് ഓൺ‍­ലൈൻ. സമൂ­ഹം­.

­ങ്ങ­നെ സ്വ­ന്തം റീ­ച്ച് തി­രി­ച്ച­റി­യാ­തെ, വാ­ലും തല­യും നോ­ക്കാ­തെ വാർത്ത ഇറ­ക്കു­ന്ന, അതി­ന്റെ നി­­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ പ്ര­­രി­പ്പി­ക്കു­ന്ന ഓണ്‍­ലൈൻ മാ­ദ്ധ്യ­­ങ്ങ­ളോ­ടും സമൂ­­ത്തോ­ടും ഒന്നേ പറ­യാ­നു­ള്ളൂ - with great power, comes great responsibility.' ­ ഈസ്റ്റേൺ കമ്പനിയുടെ മുളകുപൊടിയിൽ മായം കലർന്ന സംഭവത്തെ തുടർന്ന് നെറ്റ് ലോകത്തും പുറത്തും നടന്നുവരുന്ന സംഭവങ്ങളെ വിശകലം ചെയ്ത്, സി­മി ഫ്രാന്‍­സി­സ് നസ­റേ­ത്ത് എഴുതിയ വിശദമായ ലേഖനത്തിന്റെ അവസാന ഭാഗമാണ് മുകളിൽ നൽകിയത്.

ഇനി ബ്ലോഗിൽ വിഷയം ചർച ചെയ്യുന്നതിനുള്ള ന്യായം പറയാം. സത്യത്തിൽ കമ്പനിയും ജമാഅത്തെ ഇസ്ലാമിയും മാധ്യമവുമായി വല്ല ബന്ധവും ഉള്ളതായി എനിക്കറിയില്ല. പക്ഷെ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തുകാർ മറുപടി പറയേണ്ടതുണ്ട് എന്ന നിലക്ക് ഫെയ്സ് ബുക്കിൽ ധാരാളം ചർചകൾക്ക് തുടക്കം കുറിച്ചിട്ട് ഏതാനും ദിവസങ്ങളായി.

ഞാൻ വിഷയം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കാണുന്നിടത്തോക്കെ ചർച പുറത്ത് പ്രകടനം യൂറ്റൂബിൽ വീഡിയോ ക്ലിപ്പ്. ആകെ ബഹളം അതുകൊണ്ടാണ് ഒന്നുകൂടി ശ്രദ്ധിച്ചത്. മാധ്യമത്തിനും ജമാഅത്തിനും എതിരെയുള്ള ആരോപണം ഇങ്ങനെയൊക്കെയാണ്. മാധ്യമം എന്ന സ്വതന്ത്രപത്രം നടത്തുന്നത് ജമാഅത്ത് പ്രവർത്തകരാണ് എന്നതാണ് ഇതിൽ ജമാഅത്തെ ഇസ്ലാമിക്കാരെ മറുപടി പറയാൻ നിർബന്ധിക്കുന്ന ഘടകം. സത്യത്തിൽ മാധ്യമത്തെനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ചുമത പത്രസ്ഥാപനത്തിന് തന്നെയാണ്. അതേ പോലെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദപ്പെട്ടവരും പ്രതികരിക്കും. പക്ഷെ അത് വരെ കാത്ത് നിൽക്കാൻ ക്ഷമയുള്ളവരല്ല നെറ്റ് ലോകം അവിടെ ചർച വേഗം നടക്കും. സത്യത്തോടും നീതിയോടും ഇസ്ലാമിനോടും പ്രതിബദ്ധതയുള്ളവരാണ് ജമാഅത്ത് പ്രവർത്തകർ എന്നതിനാൽ സമയത്ത് തങ്ങൾക്ക് മനസ്സിലായത് പറയാതെ മൗനം പാലിക്കുന്നത് ഒരർഥത്തിലും ന്യായമല്ല. നിലക്ക് അത്തരം ചർചകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

ബ്ലോഗും ബന്ധപ്പെട്ട സ്ഥാപനത്തിന് വക്കാലത്ത് പറയുന്നതിന് വേണ്ടിയല്ല. അതിന്റെ ഉത്തരവാദിത്തവും എനിക്കില്ല എന്നാൽ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് പങ്കുവെക്കണം എന്നാഗ്രഹിക്കുന്നു. മറ്റേത് വിഷയത്തിലെയും പോലെ ഇതിലും എനിക്ക് അറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്തതാണ്. അത് പൂർത്തീകരിക്കപ്പെടുക ഇവിടെയുള്ളവരുടെ ഇടപെടലിലൂടെയായിരിക്കും.

ഏതാനും ആരോപണങ്ങൾ കാണുക....

-----------------------------------------
Mujeeb Bin Abdulla Otty said..
ജമാഅത്തെ ഇസ്ലാമിക്കാരോട് ഒരു ചോദ്യം ഈസ്റ്റേണ്‍ മായം ചേര്‍ത്ത വാര്‍ത്ത ഗള്‍ഫ്‌ മാധ്യമം ദുബായ് പേജ് 12 പ്രസിദ്ധീകരിച്ചു നാട്ടില്‍ വാര്‍ത്ത മുക്കി കാരണം എന്താണ് ???
Basheer Vengara Basheer said...

ഈ പോസ്റ്റ്‌ കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ഉണ്ടങ്കില്‍ അവരോട്..

ഒരാഴ്ച മുംബ് ഈസ്‌റ്റേണ്‍ കമ്പനിയില്‍ നിന്ന് മായം കലര്‍ത്തിയ മുളക് പൊടി പിടിച്ച സംഭവം നിങ്ങളുടെ പത്രമായ മാധ്യമം എന്തെ മുക്കിയത്.. വാര്‍ത്ത കിട്ടാഞ്ഞിട്ടാണ് എന്ന് പറഞ്ഞു വരേണ്ടതില്ല. കാരണം സംഭവം നടന്നു നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്വര്‍ക്കുകളിലും ഈ വാര്‍ത്ത പരന്നിരുന്നു.. എന്നിട്ടും അവരുടെ കയ്യില്‍ നിന്നും ഈ വാര്‍ത്ത വെച്ചു ഈസ്‌റ്റേണ്‍ കമ്പനിയുടെ നിങ്ങളുടെ പരസ്യം കൂട്ടി. ഇനി അത് ഒരു തെറ്റ് പറ്റിയാല്‍ ആ തെറ്റ് വീണ്ടും ആവര്തിക്കണോ?
------------------------------------------
ഇങ്ങനെയാണ് ചോദ്യങ്ങളുടെയും ആരോപണങ്ങളുടെയും പോക്ക്. സൂക്ഷമായി ഈ വിഷയത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പറ്റെ അവഗണിക്കാനാവാത്ത ചില കാര്യങ്ങളിതിലുണ്ട്.

ഇതിന് പ്രതികരണമായി വന്ന രണ്ട് കമന്റുകൂടി ഇവിടെ നൽകുന്നത് നന്നായിരിക്കും.

---------------------------------
 
Ummer Kanthirappully said..
Eastern ന്‍റെഎല്ലാ product ന്‍റെയും യു എ ഇ യിലെ വിതരണക്കാര്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയാണ്. അതിന്‍റെ ചെയര്‍മാനായിരുന്ന ഈയിടെ മരണപ്പെട്ട

മീരാന്‍ സാഹിബിനെയും അദ്ദേഹത്തിന്‍റെ മകനും ഇപ്പോഴത്തെ ചെയര്‍മാനുമായ നവാസിനെയും നേരിട്ടറിയാം. ബിസിനസ്സില്‍ സത്യസന്ധത പുലര്‍ത്തി കാണാറുണ്ട്‌. മുതലാളിമാരാനങ്കിലും ഇസ്ലാമിന്‍റെ ചില മൂല്യങ്ങള്‍ അവര്‍ കൈവിട്ടിട്ടില്ല . ഇങ്ങിനെ ഒരു മായം ചേര്‍ക്കേണ്ട കാര്യം അവര്‍ക്കില്ല എന്നാണു തോന്നുന്നത്. അടിമാലിയിലുള്ള കമ്പനി സന്ദര്‍ശിച്ചാലും

നാം ഇത് പറയില്ല. എന്തായാലും കൂടുതല്‍ അല്ലാഹുവിനെ അറിയൂ..

Mansoor Karayil said... എസ്‌.ഡി.പി.ഐ. നേതാവിന്റെ 'തമര്‍' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള ബിസിനസ് മത്സരത്തിനു 'തേജസ്‌' കൂട്ട് പിടിക്കുകയായിരുന്നോ എന്ന് സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര്‍ ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``

--------------------------

ഇനി എനിക്ക് മനസ്സിലാക്കിയിതും വായിച്ചതുമായ വിവരങ്ങൾ കൂടി പങ്കുവെക്കാം.
'ഈ­സ്റ്റേണ്‍ കോ­ണ്ടി­മെ­ന്റ്സ് അമേ­രി­ക്ക­യി­ലേ­യ്ക്കു കയ­റ്റി­യ­യ­ക്കേ­ണ്ട മു­ള­കു­പൊ­ടി സാ­മ്പി­ളില്‍ സു­ഡാന്‍ ഡൈ (sudan IV) എന്ന വി­ഷ­പ­ദാര്‍­ത്ഥം വള­രെ ചെ­റിയ അള­വില്‍ കണ്ടെ­ത്തു­ന്ന­തോ­ടെ­യാ­ണ് കു­ഴ­പ്പ­ങ്ങ­ളു­ടെ തു­ട­ക്കം. ഈസ്റ്റേ­ണില്‍ റെ­യ്ഡ് നട­ത്തി വി­ഷം കലര്‍­ന്ന ഭക്ഷ­ണം പി­ടി­ച്ചെ­ടു­ത്തു, ഈ­സ്റ്റേണ്‍ നമ്മ­ളെ വി­ഷം തീ­റ്റി­ക്കു­ന്നു, മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ങ്ങ­ളെ ഈസ്റ്റേണ്‍ വി­ല­യ്ക്കെ­ടു­ത്തു, അതു­കൊ­ണ്ട് അവ ­വാര്‍­ത്ത മു­ക്കു­ന്നു എന്നി­ങ്ങ­നെ­യാ­യി വാര്‍­ത്ത­ക­ളു­ടെ സ്വ­ഭാ­വം. ഒരു വശ­ത്ത് പാ­വം ഉപ­ഭോ­ക്താ­വ് (അ­ഥ­വാ നമ്മള്‍‌). മറു­വ­ശ­ത്ത് കോ­ടി­ക­ളു­ടെ വി­റ്റു­വ­ര­വു­ള്ള വ്യ­വ­സായ ഭീ­മ­നും നമു­ക്ക് തൊ­ടാന്‍ പറ്റാ­ത്ത ഭീ­മ­ന്മാ­രായ മാ­ദ്ധ്യ­മ­ങ്ങ­ളും­.

ഇ­ങ്ങ­നെ ഒരു റെ­യ്ഡി­ന്റെ വാര്‍­ത്ത ആദ്യം പു­റ­ത്തു­വ­ന്ന­ത് അതു­വ­രെ അധി­ക­മാ­രും കേ­ട്ടി­ട്ടി­ല്ലാ­ത്ത ഒരു പത്ര­ത്തി­ലും (ന­ഗ­രം) ഒരു ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ത്തി­ലു­മാ­ണ് (onionlive). ഏതു പത്ര­ത്തി­ന്റെ ക്ലി­പ്പാ­ണെ­ന്ന് വ്യ­ക്ത­മ­ല്ലാ­ത്ത, ഒരു പത്ര­ക്ക­ട്ടി­ങ്ങി­ന്റെ ചി­ത്രം ഫെ­യ്സ്ബു­ക്കില്‍ വ്യാ­പ­ക­മാ­യി ഷെ­യര്‍ ചെ­യ്യ­പ്പെ­ട്ടു. 6000-ല്‍ അധി­കം പേര്‍ ഷെ­യര്‍ ചെ­യ്ത ആ പത്ര ക്ലി­പ് പറ­യു­ന്ന­ത് 100 മി­ല്ലീ­ഗ്രാം കറി­പ്പൊ­ടി­യില്‍ 14 മി­ല്ലീ­ഗ്രാം സു­ഡാന്‍ ഡൈ കണ്ടെ­ത്തി­യെ­ന്നാ­ണ്. ഒണി­യന്‍ ലൈ­വ് ഇതേ അള­വു­കള്‍‌ ആവര്‍­ത്തി­ക്കു­ന്നു­.'

ഓണ്‍­ലൈന്‍ കൂ­ട്ടാ­യ്മ­ക­ളില്‍ ഈസ്റ്റേണ്‍ എന്ന വ്യ­വ­സായ ഭീ­മ­നോ­ടു­ള്ള രോ­ഷം പത­ഞ്ഞു­പൊ­ന്തി. ഇതി­നെ പ്ര­തി­രോ­ധി­ക്കാന്‍ ഈസ്റ്റേണ്‍ കമ്പ­നി ­റ്റ്വി­റ്റ­റി­ലും­ ­ഫെ­യ്സ്ബു­ക്കി­ലും­ അക്കൗ­ണ്ടു­കള്‍‌ തു­ട­ങ്ങി, തങ്ങ­ളു­ടെ ഒരു കേ­ന്ദ്ര­ത്തി­ലും ഒരു റെ­യ്ഡും നട­ന്നി­ട്ടി­ല്ല എന്ന് ഈസ്റ്റേണ്‍ പറ­യു­ന്നു. എന്നാല്‍ മു­ള­കു­പൊ­ടി­യില്‍ ­മാ­യം­ കണ്ടെ­ത്തി­യോ എന്ന­തി­നെ­പ്പ­റ്റി അവര്‍ മി­ണ്ടി­യി­ല്ല.


ഇതിനിടയില്‍ ഡൂള്‍‌ ന്യൂ­സ് സ്പൈ­സ­സ് ബോര്‍­ഡില്‍ നി­ന്നു­ള്ള റി­പ്പോര്‍­ട്ടി­ന്റെ പകര്‍­പ്പു­മാ­യി എത്തി. ആ റി­പ്പോര്‍­ട്ടില്‍ പറ­യു­ന്ന­ത് - "Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report" എന്നാ­ണ്. അതാ­യ­ത് ഈസ്റ്റേണ്‍ കമ്പ­നി notify ചെ­യ്ത കണ്‍­സൈ­ന്മെ­ന്റി­ലാ­ണ് മാ­യം കണ്ടെ­ത്തി­യ­ത്. റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത­ത­ല്ല, അവര്‍ പരി­ശോ­ധ­ന­യ്ക്ക­യ­ച്ച സാ­മ്പി­ളി­ലാ­ണ് പ്ര­ശ്ന­മെ­ന്ന്. കണ്‍­സൈ­ന്മെ­ന്റ് (ച­ര­ക്ക്) 15 ദി­വ­സ­ത്തി­ന­കം നശി­പ്പി­ക്കാ­നാ­ണ് കത്തു കൊ­ടു­ത്തി­ട്ടു­ള്ള­ത്, റെ­യ്ഡ് നട­ത്തി ഓണ്‍ ദ് സ്പോ­ട്ട് നശി­പ്പി­ക്ക­ല­ല്ല നട­ന്ന­ത്. എന്നാല്‍ നവം­ബര്‍ 9-നു റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത സാ­മ്പി­ളി­ലാ­ണ് മാ­ര­ക­വി­ഷം എന്ന് ഡൂള്‍‌ ന്യൂ­സ് അ­തേ റി­പ്പോര്‍­ട്ടില്‍ എഴു­തു­ന്നു­.

അ­തേ റി­പ്പോര്‍­ട്ട് പറ­യു­ന്ന­ത് മു­ള­കു­പൊ­ടി­യില്‍ കണ്ടെ­ത്തിയ സു­ഡാന്‍ IV-ന്റെ അള­വ് ഒരു കി­ലോ­ഗ്രാ­മില്‍ 14 മൈ­ക്രോ­ഗ്രാം ആണെ­ന്നാ­ണ്. എന്നാല്‍ ഡൂള്‍‌ ന്യൂ­സ് ഈ റി­പ്പോര്‍­ട്ട് നോ­ക്കി എഴു­തി­യ­പ്പോള്‍‌ അത് 14 മി­ല്ലീ­ഗ്രാം ആയി. 1200 കി­ലോ മു­ള­കു­പൊ­ടി­യു­ടെ ചര­ക്കാ­ണ് നശി­പ്പി­ച്ച­ത്, ആ ഒന്നേ­കാല്‍ ടണ്ണി­ലും കൂ­ടി 16.8 മി­ല്ലീ­ഗ്രാ­മേ സു­ഡാന്‍ IV വരു­ന്നു­ള്ളൂ. ഇതി­നെ­യാ­ണ് ഒരു കി­ലോ­യില്‍ 14 മി­ല്ലീ­ഗ്രാം എന്നെ­ഴു­തി­യ­ത്.

­ഡൂള്‍‌ ന്യൂ­സും മറ്റ് ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളും പറ­യു­ന്ന­ത് മാ­ര­ക­വി­ഷം കണ്ടെ­ത്തി എന്നാ­ണ്. സു­ഡാന്‍ IV മാ­ര­ക­വി­ഷ­മ­ല്ല - ഏതാ­നും മി­ല്ലീ­ഗ്രാം അക­ത്തു­ചെ­ന്നാല്‍ ഉട­നേ കാന്‍­സര്‍ വന്ന് മരി­ക്ക­ണ­മെ­ന്നി­ല്ല. തു­ടര്‍­ച്ച­യാ­യി സു­ഡാന്‍ ഡൈ അട­ങ്ങിയ ഭക്ഷ­ണ­ങ്ങള്‍‌ കഴി­ച്ചാല്‍ കാന്‍­സര്‍ വരാം, അതു­കൊ­ണ്ട് ഒരു മുന്‍­ക­രു­തല്‍ എന്ന നി­ല­യില്‍ സു­ഡാന്‍ ഡൈ കലര്‍­ന്ന ഭക്ഷ­ണം ഒഴി­വാ­ക്കു­ന്ന­താ­ണ് നല്ല­ത് എന്ന് പഠ­ന­ങ്ങള്‍‌ പറ­യു­ന്നു. ഈ റി­സ്ക് ഉള്ള­തു­കൊ­ണ്ടും, ഭക്ഷ­ണ­ത്തില്‍ സ്വാ­ഭാ­വി­ക­മാ­യി ഉള്‍‌­പ്പെ­ടാ­ത്ത - കൃ­ത്രി­മ­മാ­യി നിര്‍­മ്മി­ക്കു­ന്ന കള­റി­ങ്ങ് ഏജ­ന്റ് ആയ­തു­കൊ­ണ്ടും, ഭക്ഷ്യ പദാര്‍­ത്ഥ­ങ്ങ­ളില്‍ സു­ഡാന്‍ ഡൈ കല­രു­ന്ന­ത് പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങള്‍‌ നി­രോ­ധി­ച്ചി­രി­ക്കു­ന്നു­.

ഒ­രു ടീ­സ്പൂണ്‍ മു­ള­കു­പൊ­ടി­യു­ടെ ഭാ­രം 4 ഗ്രാം (4000 മി­ല്ലീ­ഗ്രാം) വരും. 14 മി­ല്ലീ­ഗ്രാം എന്ന­ത് ഒരു ടീ­സ്പൂ­ണി­ന്റെ ഇരു­ന്നൂ­റ്റ­മ്പ­തി­ലൊ­ന്നേ ഉള്ളൂ. കൈ­കൊ­ണ്ട് ഒര­ല്പം മു­ള­കു­പൊ­ടി നു­ള്ളി­യെ­ടു­ത്താല്‍ അതി­ന് 14 മി­ല്ലീ­ഗ്രാ­മി­ലും കൂ­ടു­തല്‍ ഭാ­രം കാ­ണും. ഒന്നേ­കാല്‍ ടണ്ണില്‍ 14 മി­ല്ലീ­ഗ്രാം മാ­യം കലര്‍­ത്തി­യി­ട്ട് ഈസ്റ്റേണ്‍ കമ്പ­നി എന്തു നേ­ടാ­നാ­ണ്? ഒന്നേ­കാല്‍ ടണ്‍ മു­ള­കു­പൊ­ടി­യു­ടെ ­നി­റം­ കൂ­ടു­മോ? അങ്ങ­നെ നി­റം മാ­റു­മെ­ങ്കില്‍ ഇതി­ലും നല്ല­ത് ഒരു ടീ­സ്പൂണ്‍ സു­ഡാന്‍ ഡൈ കലര്‍­ത്തി അറ­ബി­ക്ക­ട­ലി­നു ചു­വ­ന്ന നി­റം കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും. അതേ­സ­മ­യം ഇങ്ങ­നെ കലര്‍­ത്തി­യാല്‍ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളില്‍ ബോര്‍­ഡര്‍ പോര്‍­ട്ടു­ക­ളി­ലു­ള്ള ചെ­ക്കി­ങ്ങില്‍ അവര്‍ സു­ഡാന്‍ ഡൈ കണ്ടെ­ത്തും, ആ ചര­ക്ക് (കണ്‍­സൈ­ന്മെ­ന്റ്) നി­ര­സി­ക്കും, മു­ള­കു­പൊ­ടി­യും ഷി­പ്പി­ങ്ങ് ചാര്‍­ജ്ജും കമ്പ­നി­യ്ക്ക് നഷ്ട­മാ­കും. അറി­ഞ്ഞു­കൊ­ണ്ട് ഇങ്ങ­നെ ഒരു അബ­ദ്ധം ഒരു കമ്പ­നി­യും കാ­ണി­ക്കി­ല്ല. ചര­ക്കു കയ­റ്റി­യ­യ­ച്ച് അവി­ചാ­രി­ത­മാ­യി മാ­യം കണ്ടെ­ത്തു­ന്ന­തി­ലും നല്ല­താ­ണ് ചര­ക്കു കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ മാ­യം കലര്‍­ന്നി­ട്ടു­ണ്ടോ എന്ന് പരി­ശോ­ധി­ക്കു­ന്ന­ത്. ഭക്ഷ­ണം കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ ഗു­ണ­നി­ല­വാ­രം പരി­ശോ­ധി­ക്കു­ന്ന­ത് ഇന്നും ഇന്ന­ലെ­യും തു­ട­ങ്ങി­യ­ത­ല്ല, ഇരു­പ­ത്ത­ഞ്ചു വര്‍­ഷ­മാ­യി ചെ­യ്യു­ന്ന­താ­ണെ­ന്ന് അവര്‍ തന്നെ പറ­യു­ന്നു­.

­തീര്‍­ച്ച­യാ­യും ഈസ്റ്റേണ്‍ കമ്പ­നി എത്ര ചെ­റിയ അള­വി­ലാ­യാ­ലും ഈ ചര­ക്കില്‍ എങ്ങ­നെ മാ­യം കല­രാന്‍ ഇട­വ­ന്നു എന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. മാ­യം കല­രു­ന്ന­തി­ലൂ­ടെ അവര്‍­ക്കു ലക്ഷ­ക്ക­ണ­ക്കി­നു നഷ്ട­മാ­ണ് വരു­ന്ന­ത്. ഒരു­പ­ക്ഷേ അവര്‍ വാ­ങ്ങിയ വറ്റല്‍ മു­ള­കില്‍ നി­ന്നാ­കാം, അല്ലെ­ങ്കില്‍ പാ­ക്കി­ങ്ങി­ലെ നി­റം ഇള­കി കലര്‍­ന്ന­താ­കാം. ഇത് അവര്‍ ഒഴി­വാ­ക്കേ­ണ്ട­താ­ണ്.

'ഇത്രയും കാര്യങ്ങൾക്ക് ആരും കൃത്യമായ മറുപടി നൽകുന്നത് കണ്ടില്ല. ഇത് വസ്തുതയാണെന്നർഥം. അങ്ങനെയെങ്കിൽ ഇസ്റ്റേൺ കമ്പനി വളരെ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കാൻ വിഷം കലർത്തി എന്ന് വിശ്വസിക്കേണ്ടി വരും. അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ വിശ്വാസ്യത ബലി നൽകി ഈ പ്രവർത്തി ഒരുമ്പെട്ടുവെന്ന് സാമാന്യബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുമോ. അതാണ് ലക്ഷ്യമെങ്കിൽ ഇത്ര സൂക്ഷമായ ഒരു അളവ് മാത്രം വിഷം കലർത്തുമോ. സംഭവം അതുകൊണ്ട് തന്നെ ദുരൂഹമാണ്. ഇതിന് വേണ്ടി പുറത്ത് നടക്കുന്ന കോലാഹലങ്ങൾ അതിനേക്കാൾ ദുരൂഹമായിരിക്കുന്നു.


അതുകൊണ്ട് തന്നെ സത്യസന്ധത കാണിക്കണമെന്നാഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റിന്റെ ആദ്യ വാചകത്തിൽ പറഞ്ഞത് പോലെ കെട്ടിയിട്ടുവെന്ന് കരുതി നാല് വീക്ക് വീക്കാം എന്ന് തീരുമാനിക്കാനാവില്ല. മാധ്യമം ഈ കേറി അടിക്കുന്നവരോടൊപ്പം പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അതിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നിങ്ങൾക്കോ ???...

ഈ വാർത്ത ഇങ്ങനെ പ്രചരിച്ചിട്ടും എന്തുകൊണ്ട് ഈസ്റ്റേൺ ഇതിനെതിരെ കേസ് കൊടുക്കുന്നില്ല എന്നതാണ് അൽപമെങ്കിലും യുക്തിപരമായ ഒരു ചോദ്യമായി തോന്നിയത്. എന്നാൽ അതിലും വലിയ കാര്യമില്ല. വിഷാംശം കണ്ടുവെന്നത് ശരിയാകാം. അത് കമ്പനി അംഗീകരിക്കുകയും ചെയ്യുന്നു. അതനുസരിച്ച് അവർ മുളകുപൊടി നഷിപ്പിക്കുന്നതും യൂറ്റൂബിൽ നൽകിയരിക്കുന്നു. എന്ന് വെച്ച് ഇവിടെ പ്രചരിപ്പിക്കുന്നത് മുഴുവനും സത്യമാണ് എന്നംഗീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നത് പോലെ കമ്പനി അടച്ചു പൂണ്ടേണ്ടതുണ്ടെന്നും വാദിക്കുന്നത് സംശയത്തോടെ തന്നെ വീക്ഷിക്കപ്പെടാനാണ് സാധ്യത.

അവിടെയാണ് നാം നേരത്തെ കണ്ട ഒരു പ്രതികരണം പ്രസക്തമാക്കുന്നത്. അഥവാ ഈ കാമ്പയിൻ ചിലരുടെ സ്വന്തം ഭൗതിക താൽപര്യങ്ങളെയും കച്ചവടത്തെയും മുന്നോട്ട് കൊണ്ടു പോകാനുള്ള രംഗമൊരുക്കൽ മാത്രമല്ലേ എന്ന്. അപ്രകാരം ചിന്തിക്കുന്നവരെ തെറ്റുപറയാനാവില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ഇവിടെ പ്രതിക്കൂട്ടിലാകുന്നത് മാധ്യമമോ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരോ അല്ല എന്നും ഈ സംഭവത്തെ ഒന്ന് വിശകലനം ചെയ്താണ് കൂടുതൽ വ്യക്തമാക്കുന്നത് കാണാം.
ഈ പോസ്റ്റിന് ആവശ്യമായ വസ്തുതകൾക്ക് അവലംബിച്ചത്. മലയാളം (ഓൺ ലൈൻ).

35 അഭിപ്രായ(ങ്ങള്‍):

Backer പറഞ്ഞു...

ചെറിയ ഒരു അനീതി എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു സംഭവം പോലും മാധ്യമത്തില്‍ നിന്നും ഉണ്ടാവരുത് എന്ന് പൊതു ജനങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ട് എന്നാണു ഈ വിഷയത്തില്‍ നടന്ന പ്രചരണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായത്‌, മാധ്യമത്തിനു ജന മനസ്സിലുള്ള സ്വാധീനം ഇത് മൂലം കൂടുതല്‍ വ്യക്തമാവാന്‍ സാഹായിച്ചു എന്ന് പറയാം

Mohammed Ridwan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Mohammed Ridwan പറഞ്ഞു...

അവിടെയാണ് നാം നേരത്തെ കണ്ട ഒരു പ്രതികരണം പ്രസക്തമാക്കുന്നത്. അഥവാ ഈ കാമ്പയിൻ ചിലരുടെ സ്വന്തം ഭൗതിക താൽപര്യങ്ങളെയും കച്ചവടത്തെയും മുന്നോട്ട് കൊണ്ടു പോകാനുള്ള രംഗമൊരുക്കൽ മാത്രമല്ലേ എന്ന്. അപ്രകാരം ചിന്തിക്കുന്നവരെ തെറ്റുപറയാനാവില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. എനിക്കും അങ്ങനെതന്നെ തോന്നുന്നു.

CKLatheef പറഞ്ഞു...

@Backer

ഞാൻ ഇവിടെ ഊഹിച്ചത് ശരിയല്ലെങ്കിൽ പിന്നീടുള്ള ശരിയായ വ്യഖ്യാനം താങ്ങൾ നൽകിയതാണ്. മൂന്നാമതൊരു വ്യഖ്യാനം ഇല്ല. കാരണം നേരത്തെ വാർത്ത മുക്കുകയും അസത്യം പ്രചരിപ്പിക്കുയും ചെയ്യുന്ന ഒരു വിഭാഗമായിരുന്നെങ്കിൽ ഇപ്പോൾ ഇത്രമാത്രം പ്രകോപനം ഉണ്ടാവുമായിരുന്നില്ലല്ലോ..

Muneer പറഞ്ഞു...

ആ വാര്‍ത്ത ഞാന്‍ അവിശ്വസിക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ :

1) ഈസ്റ്റേര്‍ണ്‍ കമ്പനിയുടെ "internal quality auditing" വിഭാഗം കണ്ടെത്തിയതാണ് ഈ മായം ചേരല്‍ . അല്ലാതെ റെയ്ഡ്‌ നടത്തി കണ്ടു പിടിച്ചതൊന്നുമല്ല. ഈ quality auditing അനിവാര്യമായും മായം കലര്‍ന്ന പൊടികള്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ ചുമതലപ്പെട്ടവരാണ്. തോട്ടങ്ങളിലെ മരുന്നടി മുതല്‍ പായ്ക്ക് ചെയ്യുന്ന ചാക്കിലൂടെ വരെ ചരക്കുകളില്‍ മായം കലരാം എന്നിരിക്കെ അവര്‍ ഇതുവരെ ഒന്നും കണ്ടെത്തിയില്ലെങ്കില്‍ അതാണ്‌ വാര്‍ത്ത ആവേണ്ടത്, കണ്ടെത്തിയതല്ല.
2) ഒരു kgയില്‍ 14 മൈക്രോഗ്രാം എന്നത് 14 മില്ലിഗ്രാം ആക്കി അവതരിപ്പിച്ച കുബുദ്ധി, അല്ലെങ്കില്‍ അബദ്ധം. ഒറ്റയടിക്ക് 1000 മടങ്ങാണ് എടുത്തു ചാട്ടക്കാര്‍ ഊതി പെരുപ്പിച്ചത്.
3) വിദേശത്തേക്ക് കയറ്റി അയക്കാനുള്ള ചരക്കില്‍ മനപ്പൂര്‍വ്വം മായം കലര്‍ത്താന്‍ eastern ശ്രമിച്ചുവെങ്കില്‍ അതിനര്‍ത്ഥം കമ്പനി പൂട്ടാന്‍ തീരുമാനിച്ചു എന്നാണു. പിടിക്കപ്പെട്ടാല്‍ കയറ്റി അയച്ച സാധനങ്ങള്‍ കടത്തു കൂലി അടക്കം നഷ്ടപ്പെടും എന്ന് മാത്രമല്ല, നടുവൊടിയുന്ന തുക പിഴ നല്‍കേണ്ടിയും വരും!
4) കമ്പനി പത്ര സമ്മേളനം വിളിച്ചു വിശദീകരണം നല്‍കാത്തത് എന്ത് എന്ന് അത്ഭുതപ്പെടുന്നവരോട്: ഈ വിഷയം ഇത് വരെയും പൊതു സമൂഹത്തില്‍ ചര്‍ച്ച ആയിട്ടില്ല. online community കളില്‍ മാത്രം ചര്‍ച്ച ആയ ഈ വിഷയം അങ്ങനെ തന്നെ വിശദീകരിക്കാനയിരിക്കണം കമ്പനിയുടെ തീരുമാനം. അല്ലാതെ ചര്‍ച്ച മറ്റു മീഡിയകളിലേക്ക് വലിച്ചിഴക്കാന്‍ കമ്പനി തന്നെ മുന്നോട്ടു വരണം എന്ന് ശഠിക്കുന്നത് അസംബന്ധം തന്നെയാണ്.

ആ വാര്‍ത്ത വിശ്വസിക്കാന്‍ ഇനിയും വല്ല കാരണവും ഉണ്ടെങ്കില്‍ ഇവിടെ ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയോടെ...

Chundakkadan പറഞ്ഞു...

ബക്കര്‍ പറഞ്ഞതിനോട് യോജിക്കുന്നു. ചെറിയ ഒരു അനീതി എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു സംഭവം പോലും മാധ്യമത്തില്‍ നിന്നും ഉണ്ടാവരുത് എന്ന് പൊതു ജനങ്ങള്‍ക്ക്‌ നിര്‍ബന്ധമുണ്ട് എന്നാണു ഈ വിഷയത്തില്‍ നടന്ന പ്രചരണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായത്‌, മാധ്യമത്തിനു ജന മനസ്സിലുള്ള സ്വാധീനം ഇത് മൂലം കൂടുതല്‍ വ്യക്തമാവാന്‍ സാഹായിച്ചു എന്ന് പറയാം.

"ഈസ്റ്റേര്‍ണ്‍ കമ്പനിയുടെ "internal quality auditing" വിഭാഗം കണ്ടെത്തിയതാണ് ഈ മായം ചേരല്‍. അല്ലാതെ റെയ്ഡ്‌ നടത്തി കണ്ടു പിടിച്ചതൊന്നുമല്ല. ഈ quality auditing അനിവാര്യമായും മായം കലര്‍ന്ന പൊടികള്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ ചുമതലപ്പെട്ടവരാണ്."

അവര്‍ avarude ജോലി അത്മാര്തധയോടെ ചെയ്തു, അതില്‍ കമ്പനിയെ പുകഴ്തുകയല്ലേ വേണ്ടത്. ഇന്നത്തെക്കാലത്ത് ഇത്ര ശ്രദ്ധിക്കുന്ന കമ്പനികള്‍ ഉണ്ടോ.

ഏതായാലും ഒരു തെറ്റിധാരണ മാറ്റാന്‍ ഈ ബോലോഗിലൂടെ കഴിഞ്ഞു.

സുഹൈറലി പറഞ്ഞു...

ഗൾഫിൽ വന്ന വാർത്ത കോതമംഗലം ഡേറ്റ്ലേനിലാണുള്ളത്. അഥവാ എറണാകുളം ജില്ലയിൽ ആ വാർത്ത വന്നിരുന്നു എന്നാണറിയാൻ സാധിച്ചത്.

jasyfriend പറഞ്ഞു...

well said....

Nisamudeen പറഞ്ഞു...

സത്യം അങ്ങനെയാണ്... എത്ര മണ്ണിട്ട്‌ മൂടിയാലും ഒരു നാള്‍ പുറത്തു വരും. മാരക വിഷം കലര്‍ന്ന ഈസ്റ്റേണ്‍ മുളക് പൊടി കോതമംഗലം ഗോഡൗണിനു സമീപം കുഴിച്ചുമൂടുന്ന ദൃശ്യങ്ങള്‍ ..

ഇതും ഇനി ഭാവന സൃഷ്ടി ആണ് എന്ന വാദം ഉണ്ടാവോ ആവോ .. ഇത് കണ്ടിട്ട ഒരു routine ചെക്ക് അപ്പ്‌ ആണ് എന്നൊന്നും വിശ്വസിക്കാന്‍ എന്റെ മനസ്സു അനുവദിക്കുന്നില്ല ..


http://youtu.be/ZbqxBww_KBg

രജന പറഞ്ഞു...

<>

മാധ്യമത്തിന്റെ എറണാകുളം എഡിഷനിലും ഗള്‍ഫ്(യു.എ.ഇ) എഡിഷനിലും ആ വാര്‍ത്ത വന്നിരുന്നു. കൂടാതെ തേജസ്, മെട്രോ വാര്‍ത്ത, നഗരം നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയും വാര്‍ത്ത നല്‍കിയിരിക്കുന്നു. അപ്പോള്‍ മാധ്യമവും കേറി അടിക്കുന്നവരുടെ കൂട്ടത്തിലാണോ. സത്യം അന്വേഷിക്കാന്‍ ശ്രമിക്കാതെ വിമര്‍ശകരുടെ കേറി അടിക്കൊപ്പിച്ച് താങ്കള്‍ ന്യായീകരിച്ചൊപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.
സംഭവം നടന്നപ്പോള്‍ ഈസ്‌റ്റേണിനെ ബന്ധപ്പെട്ട പത്രറിപോര്‍ട്ടമാരോട് ഒരു ലക്ഷം രൂപയുടെ പരസ്യം ഓഫര്‍ ചെയ്ത കാര്യം കൂടി ഇതോട് കൂട്ടിവായിക്കണം.

അഷ്കര് ‍തൊളിക്കോട് പറഞ്ഞു...

തങ്ങളുടെ പത്രം വാര്‍ത്ത മുക്കി.
ഇനി ഞങ്ങള്‍ക്ക്‌ ആ വാര്‍ത്ത കള്ളം ആണ് എന്നും, ആ വാര്‍ത്ത നല്‍കിയവരെ എന്തെങ്കിലും പറഞ്ഞും . നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള പെടാ പാടാനു ലത്തീഫ്‌ സാഹിബ് ഇവിടെ എഴുതിയത്..

അത് കൊണ്ടു കഥയില്‍ ചോദ്യമില്ല..
വായിച്ചിട്ട് പോകുക ഇനിയെങ്കിലും വിമര്‍ശിക്കരുത് നിങ്ങള്‍ക്ക്‌ എന്തും പറയാം പരസ്യം നഷ്ടപെടുന്നത് ഞങ്ങള്‍ മാധ്യമാതിനാണ് ..അല്ലെ ലത്തീഫ്‌ സാഹിബേ

അഷ്കര് ‍തൊളിക്കോട് പറഞ്ഞു...

തങ്ങളുടെ പത്രം വാര്‍ത്ത മുക്കി.
ഇനി ഞങ്ങള്‍ക്ക്‌ ആ വാര്‍ത്ത കള്ളം ആണ് എന്നും, ആ വാര്‍ത്ത നല്‍കിയവരെ എന്തെങ്കിലും പറഞ്ഞും . നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള പെടാ പാടാനു ലത്തീഫ്‌ സാഹിബ് ഇവിടെ എഴുതിയത്..

അത് കൊണ്ടു കഥയില്‍ ചോദ്യമില്ല..
വായിച്ചിട്ട് പോകുക ഇനിയെങ്കിലും വിമര്‍ശിക്കരുത് നിങ്ങള്‍ക്ക്‌ എന്തും പറയാം പരസ്യം നഷ്ടപെടുന്നത് ഞങ്ങള്‍ മാധ്യമാതിനാണ് ..അല്ലെ ലത്തീഫ്‌ സാഹിബേ

അജ്ഞാതന്‍ പറഞ്ഞു...

ഈ വിഷയം ഇഷ്യു ആക്കിയ പത്രം സമീപകാലത്തായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രത്യേകിച്ച് സൌദിയില്‍ സ്വാധീന മുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഗള്‍ഫ്‌ മാധ്യമതിന്ടെ ഒരു ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി എന്ന വിതത്തില്‍ സാദൃശ്യം വരുത്തിയിട്ടും സര്‍ക്കുലേഷനില്‍ പച്ച തൊടുന്നില്ല എന്ന് കണ്ടപ്പോള്‍ മാധ്യമത്തിന് വിവിധ ജാതി മത വിഭാഗങ്ങളിലുള്ള വായനക്കാര്‍ക്കിടയില്‍ ഉള്ള സ്വധീനം മനസ്സിലാക്കി ഒരു പുകമറ ഉണ്ടാക്കാനുള്ള പണിയായിട്ടാണ് മാധ്യമത്തെ ഉന്നം വച്ചുള്ള (മുസ്ലിമിന്ടെ പത്രം ഒരു മുസ്ലിം വ്യവസായിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു?) എന്ന പ്രചാരത്തിന് പിന്നില്‍ എന്നാണ് എനിക്ക് തോന്നുന്നത് മുന്‍പേ തന്നെ പ്രമാദമായ കേസില്‍ ആരോപണ വിധേയരായ ഈ പത്രതിന്ടെ സമീപ കാല ലക്കങ്ങള്‍ പരിശോധിച്ചാല്‍ ഒരു നിഷ്പക്ഷ പത്രമാണ്‌ എന്ന് തോന്നിപ്പിക്കാന്‍ (ക്രിസ്മെസ്സ് രാത്രിയില്‍ സാന്താക്രൂസ് വേഷമിട്ട ആളുകള്‍ ഈ പത്രം വായിക്കുന്ന ഫോട്ടോ വലിയ പ്രാധാന്യത്തോട് കൂടി ഫ്രന്റ്പേജില്‍) ചെയ്യുന്ന പൊടികൈകള്‍ ഈ സാധ്യതക്ക് ബലമേകുന്നു ,?

അജ്ഞാതന്‍ പറഞ്ഞു...

കേട്ടാ തോന്നും തേജസിന്റെ അന്വേഷണ പരമ്പരയെ തുടര്‍ന്ന് sdpi പിടിച്ചടക്കിയതാണ് മായം എന്ന് .ഉദ്യ്ഗസ്തന്മാര്‍ നല്‍കിയ വാര്‍ത്ത‍ പലരും മുക്കിയപ്പോള്‍ തേജസ്‌ കൊടുത്തു .എന്ത് കൊണ്ട് ഈസ്റെര്ന്‍ പത്രത്തിന് എതിരെ പത്ര പ്രസ്താവന കൊടുത്തില്ല .കമ്പനിയേയും ജനങ്ങേലെയും ഒന്നിച്ചു കബളിപിക്കനാണോ മാധ്യമം കൊടുത്തു കൊടുത്തില്ല എന്നാ മട്ടില്‍ കൊടുത്തത്

kader പറഞ്ഞു...

<<>>> ഈ ച്ങ്ങായിയുടെ അപിപ്രായത്തില്‍ ഈ സുഡാന്‍ എന്നതു മാരക വിഷമല്ല എന്നാണു പറയുന്നത്, അദ്ദേഹം തന്നെ പറയുന്നു തുടര്‍ച്ചയായി കഴിക്കുമ്പോള്‍ കാന്‍സര്‍ വരാം, ഇനി കാന്‍സര്‍ വന്നാല്‍ മരിക്കുകയുമാവാം, എങ്കില്‍ പിന്ന സുഡാന്‍ ആരാ, വിഷമല്ലേ? ഇനി സുഡാന്‍ പോലോത്തത് കുറച്ചൊക്കെ കഴിക്കുന്നത്‌ കൊണ്ട് പ്രശ്നമില്ല എന്നാണോ ചങ്ങായി ഉദ്ദേശിച്ചത്?

Mohamed പറഞ്ഞു...

കോലാഹലങ്ങൾ തീരുമ്പോൾ ബാക്കിയാവുന്നത്: (1) ഈസ്റ്റേൺ കമ്പനി അവരുടെ ഉല്പന്നങ്ങൾ ഉള്ളത് ഉള്ളത്പോലെ സ്ഥിരമായി പരിശോധനക്ക് അയക്കുന്നു. (2) അങ്ങിനെ അയച്ച ഒരു സാമ്പിളിൽ നേരിയ തോതിൽ മായം കലർന്നിട്ടുണ്ട് എന്നും അത് നശിപ്പിക്കണം എന്നും പരിശോധന ഏജൻസി നിർദേശിക്കുന്നു. (3) നിർദേശപ്രകാരം ആ ഉല്പന്നം നശിപ്പിച്ചിരിക്കുന്നു. (4) സത്യത്തിൽ ആ കമ്പനിക്ക് അവാർഡാണ് കൊടുക്കേണ്ടത്. (5) പക്ഷേ മലയാളിയുടെ അസൂയയും കുബുദ്ധിയും ഇവിടെ നന്നായി കളിച്ചു. (6) ഒരു ടൺ പൊടിയിൽ 14 ഗ്രാം മായം ചേർത്താൽ കമ്പനിക്ക് ലാഭമില്ലെന്നു മാത്രമല്ല ഭീമൻ നഷ്ടവുമാണ്, അതിനാൽ വാർത്തയിലാണ് സുഡാനെക്കാൾ മാരകമായ വിഷം ചേർക്കുന്നത്. മൈക്രോഗ്രാമിനെ മില്ലിഗ്രാം ആക്കി വാർത്താവിഷം പുറത്തേക്ക് ചീറ്റി.

രജന പറഞ്ഞു...

യൂറോപ്പ്, അമേരിക്ക എക്‌സ്‌പോര്‍ട്ടിങ് നിയമമനുസരിച്ച് സുഡാന്‍ 4 പൂജ്യം ശതമാനം പോലും ഭക്ഷണ വസ്തുക്കളില്‍ കലരാന്‍ പാടില്ല. 1990കളിലാണ് ഈ നിയമം വന്നത്. ഇന്ത്യയില്‍ നിന്ന് മുളകുപൊടിയില്‍ സുഡാന്‍ 4 കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമം വന്നത് തന്നെ. ആളുകള്‍ മുളക് പൊടിയുടെ ക്വാളിറ്റി തീരുമാനിക്കുന്നത് അതിന്റെ കളര്‍ നോക്കിയാണത്രെ. സുഡാന്‍ 4 ചേര്‍ത്താല്‍ മുളക് പൊടിക്ക് ആകര്‍ഷകമായ നിറം ലഭിക്കും.
എക്‌സ്‌പോര്‍ട്ടിങിനുള്ള മുളക് പൊടിയില്‍ മാത്രമാണ് ഇമ്മാതിരി ചെക്കിങ്ങുള്ളത്. എനിക്ക് തോന്നുന്നത് ഇന്ത്യയില്‍ വിതരണം ചെയ്യാനുള്ള ഏതോ പാക്ക് ഇതില്‍ കുടുങ്ങിക്കാണും അങ്ങനെയാവണം അതില്‍ സുഡാന്‍ 4 പ്രത്യക്ഷപ്പെട്ടത്. അതല്ലെങ്കില്‍ പത്രത്തില്‍ വാര്‍ത്ത വരുന്നതിനെ എന്തിന് കമ്പനി ഭയക്കണം, എന്ത് കൊണ്ട് പത്രത്തിനും വാര്‍ത്ത നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുന്നില്ല, എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല.

*** പത്രങ്ങളില്‍ 14 mg/ kg എന്ന് വന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ വിരപ്രകാരമാണ്. ഒന്നുകില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് തെറ്റി. അതല്ലെങ്കില്‍ ആരോ പറഞ്ഞത് പോലെ ഫോട്ടോഷോപ്പ് തിരിമറി

CKLatheef പറഞ്ഞു...

രജന പറയുന്നത് അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടേ. എങ്കിൽ നമ്മുടെ സമരവും പ്രകടനവും അതേ ടെസ്റ്റ് നാട്ടിൽ വിതരണം ചെയ്യുന്ന എല്ലാ കറിമസാലകളിലും നടത്താൻ വേണ്ടിയാകണം.

നല്ല ഒരു ഉദ്ദേശ്യത്തിനാണെങ്കിൽ ധാരാളം അസത്യങ്ങളുടെ പിന്തുണ തേടുന്നതെന്തിന് എന്നതാണ് ഇവിടുത്തെ വിഷയം.

എന്റെ വ്യക്തിപരമായ ആഗ്രഹം നാട്ടിൽ വിതരണം ചെയ്യുന്ന മുഴുവൻ ഫുഡ് ഐറ്റംസുകളിലും കർശനമായ ക്വാളിറ്റി ചെക്കിംഗ് നടത്തണം.

ഇന്ത്യയിൽ പലപ്പോഴും അത് ദയനീയമാം വിധം പിന്നോക്കമാണ്. എക്സ്പോർട്ട് ക്വാളിറ്റി തന്നെയായിരിക്കണം നമ്മുക്കും ലഭിക്കേണ്ടത്. നമ്മളും കമ്പനി പറഞ്ഞത്രയും കാശ്കൊടുത്ത് വാങ്ങുന്നവരാണല്ലോ..

ഈസ്റ്റേൺ കമ്പനിയോട് ചോദിക്കേണ്ട ചോദ്യം എന്നോട് ചോദിച്ചിട്ട് കാര്യമില്ല. സുഡാൻ അവഗണിക്കേണ്ട മായമാണന്നോ, അത് കണ്ടെത്തിയാൽ വാർത്തയാവരുതെന്നോ എനിക്ക് വാദമില്ല. കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പ്രചരിപ്പിക്കാവൂ. അതിനപ്പുറമുള്ള പ്രചാരണങ്ങൾ എതിർക്കപ്പെടേണ്ടത് തന്നെയാണ്. പരമാവധി സത്യസന്ധത പുലർത്തുന്ന കമ്പനികളെ നിലനിൽക്കേണ്ടത് നമ്മുടെ ഏവരുടെയും ആവശ്യമാണ്.

Muneer പറഞ്ഞു...

@രജന,
>>സുഡാന്‍ 4 ചേര്‍ത്താല്‍ മുളക് പൊടിക്ക് ആകര്‍ഷകമായ നിറം ലഭിക്കും.<<

താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത് eastern സുഡാന്‍ 4 ചേര്‍ത്തത്(?) മുളക് പൊടിക്ക് കളര്‍ ലഭിക്കാന്‍ വേണ്ടി ആണെന്ന് തന്നെയാണോ? ലഭ്യമായ വിവരം അനുസരിച്ച് അങ്ങനെ അല്ല എന്നാണു എനിക്ക് തോന്നുന്നത്. 14മൈക്രോ g/kg എന്ന് വെച്ചാല്‍ 1000ടണ്ണില്‍ 14ഗ്രാം സുഡാന്‍ 4 ചേര്‍ത്തു എന്നാണു. ഇത്രയും ചെറിയ അളവ് കൊണ്ട് മൊത്തം കളര്‍ കൂടും എന്നാണു താങ്കളുടെ വാദം എങ്കില്‍ , സുഡാന്‍ 4 അറബിക്കടലില്‍ കലരാതെ നോക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്തം ആണ്.
കൂടുതല്‍ വിശ്വാസയോഗ്യം ആയ വിശദീകരണം, sudan 4 കമ്പനി അറിയാതെ എങ്ങനെയോ കലര്‍ന്നു എന്നും, അത് കമ്പനി തന്നെ ക്വാളിറ്റി ചെക്കിങ്ങില്‍ കണ്ടെത്തി നശിപ്പിച്ചു എന്നാണു.

>>യൂറോപ്പ്, അമേരിക്ക എക്‌സ്‌പോര്‍ട്ടിങ് നിയമമനുസരിച്ച് സുഡാന്‍ 4 പൂജ്യം ശതമാനം പോലും ഭക്ഷണ വസ്തുക്കളില്‍ കലരാന്‍ പാടില്ല<<

അത് കൊണ്ട് തന്നെയാവണം eastern അത് നശിപ്പിച്ചു കളയാന്‍ തീരുമാനിച്ചത്.

>>എക്‌സ്‌പോര്‍ട്ടിങിനുള്ള മുളക് പൊടിയില്‍ മാത്രമാണ് ഇമ്മാതിരി ചെക്കിങ്ങുള്ളത്. <<

തെളിവ്?

>> എനിക്ക് തോന്നുന്നത് ഇന്ത്യയില്‍ വിതരണം ചെയ്യാനുള്ള ഏതോ പാക്ക് ഇതില്‍ കുടുങ്ങിക്കാണും <<

നല്ല തമാശ. അങ്ങനെയെങ്കില്‍ ആ പായ്ക്ക് മാത്രം എടുത്തു മാറ്റി ബാക്കിയുള്ളത് കയറ്റി അയച്ചാല്‍ പോരെ?
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പാക്കറ്റുകളില്‍ സുഡാന്‍ 4 ചേര്‍ക്കുന്നുണ്ട് എങ്കില്‍ , മാര്‍ക്കറ്റില്‍ ലഭ്യമായ ഏതെങ്കിലും ഒരു പാക്കറ്റ് വാങ്ങി പരിശോധനക്ക് അയക്കുന്നതിനു ആരെയാണ് ഭയക്കുന്നത്?
അത് പോലെ, എന്ത് കൊണ്ട് കമ്പനി മൊത്തം സ്റ്റോക്ക് (1200 kg) നശിപ്പിച്ചു? അത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചു വിട്ടാല്‍ പോരായിരുന്നോ?

>>അതല്ലെങ്കില്‍ പത്രത്തില്‍ വാര്‍ത്ത വരുന്നതിനെ എന്തിന് കമ്പനി ഭയക്കണം,<<

വാര്‍ത്ത തെറ്റായാലും ശരി ആയാലും കമ്പനിക്ക്‌ നഷ്ടം തന്നെയായിരിക്കും ഫലം.

>>എന്ത് കൊണ്ട് പത്രത്തിനും വാര്‍ത്ത നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുന്നില്ല,<<

ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. മായം കലര്‍ന്ന പൊടി കണ്ടെത്തി, നശിപ്പിച്ചു. ഇത് റിപ്പോര്‍ട്ട്‌ ചെയ്ത ഇന്‍സ്പെക്ടര്‍ക്ക് എതിരെ എന്ത് നടപടി ആണ് സ്വീകരിക്കേണ്ടത്? ഇത് വളച്ചൊടിച്ചു കഥകള്‍ മെനഞ്ഞ മാധ്യമങ്ങള്‍ക്കെതിരെ വേണമെങ്കില്‍ നടപടി സ്വീകരിക്കാം. പക്ഷെ അത് തീരുമാനിക്കേണ്ടത് കമ്പനി ആണ്. അവര്‍ക്ക് ഉണ്ടായ ആഘാതത്തിന്‍റെ വ്യാപ്തി അടിസ്ഥാനമാക്കി മാത്രമേ അവര്‍ ഇതിനു സമയം കളയുകയുള്ളൂ.

>>എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല<<

ഇത് വാര്‍ത്ത ആയത് ഓണ്‍ലൈന്‍ സമൂഹത്തില്‍ മാത്രമാണ്. അത് അവിടെ തന്നെ നേരിടുന്നതാണ് ബുദ്ധി, പൊതു സമൂഹത്തിലേക്ക് വലിച്ചിഴക്കുന്നത് അബദ്ധം തന്നെയാണ്.

CKLatheef പറഞ്ഞു...

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ഹലാലായ ജീവിതോപാധി നൽകുന്ന സ്ഥാപനങ്ങളെ, ഏത് കമ്പനിക്കും സംഭവിച്ച് പോകാവുന്ന അബദ്ധങ്ങളുടെ പേരിൽ അടച്ചുപൂട്ടിക്കുന്നത് ഒട്ടും മാനുഷികമല്ല അതുകൊണ്ട് തന്നെ ഇസ്ലാമികവുമല്ല. കുറ്റം ചെയ്തിട്ടുണ്ടെന്ന് കൃത്യായ ബോധ്യം വരുന്ന പക്ഷം ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിൽ ആരും എതിരല്ല താനും. പക്ഷെ ചിലരുടെ ആവേശവും
അസത്യത്തിന്റെ പിൻബലത്തോടെയുള്ള പ്രചാരണത്വരയും സംശയം ജനിപ്പിക്കുന്നു. ഇതേ സംശയം മാധ്യമത്തിനെയും പിടികൂടിയിരുന്നതാകാം സ്വാഭാവികമായ ആദ്യ റിപ്പോർട്ടിന് ശേഷം പിന്നീട് അതിന്റെ പിന്നാലെ കൂടാതിരിക്കാൻ പ്രേരിപ്പിച്ചത്.

Muneer പറഞ്ഞു...

@Mohamed
>> ഒരു ടൺ പൊടിയിൽ 14 ഗ്രാം മായം ചേർത്താൽ കമ്പനിക്ക് ലാഭമില്ലെന്നു മാത്രമല്ല ഭീമൻ നഷ്ടവുമാണ്,<<

കണക്ക് തെറ്റി :-)

1000 microgram = 1 milligram
1000 milligram = 1 gram
1000 gram = 1 kilogram
1000 kilogram = 1 ton

14microgram/kg എന്നാല്‍ 14*10^(-6)gram/kg. അഥവാ, 1000 കിലോയില്‍ (1 ടണ്ണില്‍ ) 14 മില്ലിഗ്രാം, അല്ലെങ്കില്‍ 10 ലക്ഷം കിലോയില്‍ (1000 ടണ്ണില്‍ ) 14 ഗ്രാം.

Muneer പറഞ്ഞു...

അതാണ്‌ ഞാന്‍ പറഞ്ഞത്, സുഡാന്‍ 4 അറബിക്കടലില്‍ ചേരാതെ സൂക്ഷിച്ചോണം. അല്ലെങ്കില്‍ ജാമാഅത്തെ ഇസ്ലാമിക്കാര്‍ ഇനിയും മറുപടി പറയേണ്ടി വരും :-)

Muneer പറഞ്ഞു...

കൂടുതല്‍ യുക്തിസഹമായ വിശദീകരണം, sudan 4 കമ്പനി അറിയാതെ എങ്ങനെയോ കലര്‍ന്നു എന്നും അത് കമ്പനി തന്നെ ക്വാളിറ്റി ചെക്കിങ്ങില്‍ കണ്ടെത്തി നശിപ്പിച്ചു എന്നുമാണ്.

ഈ വിശദീകരണം തള്ളിക്കളയാന്‍ പറ്റിയ തെളിവ് എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ ഞാനും ഉണ്ട് മാധ്യമത്തിനെതിരെ...

ഇല്ലെങ്കില്‍ , ഈ പ്രചാരണം ഫിത്ന ആണെന്ന് തന്നെ പറയേണ്ടി വരും. വ്യക്തി തലത്തില്‍ വേണമെങ്കില്‍ ഈ പൊടികള്‍ ഒഴിവാക്കാം, അതല്ലാതെ പൊതു സമൂഹത്തില്‍ ഒരു സ്ഥാപനത്തെ അനാവശ്യമായി കരിവാരി തേക്കുന്നത് ഫിത്ന തന്നെയാണ്.

കെ.എം. റഷീദ് പറഞ്ഞു...

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ മനസ്സ് കലങ്ങിയവര്‍ ആയിരിക്കും ഈ വിവാദത്തിന്റെ പിന്നിലും

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ഒന്നുകൂടി മാധ്യമത്തിന്റെ യശസ്സ് ഉയരുന്നു. ഒരിക്കലും അവരില്‍ നിന്നും തെറ്റ് ഉണ്ടാവില്ലാ എന്ന് ജനത്തിന്റെ വിശ്വാസം ഒരു ഭാഗത്തും മറുഭാഗത്ത് എന്തെങ്കിലും ചെറിയ തെറ്റെങ്കിലും അവരില്‍ നിന്നുണ്ടാകണേ എന്ന് ആഗ്രഹിച്ച് കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിപ്പും. എന്തെങ്കിലും തെറ്റ് കണ്ട് പിടിച്ചാലല്ലേ “നിങ്ങള്‍ വാചകമടിക്കേണ്ട നിങ്ങളുടെ കയ്യിലിരിപ്പ് ഇതല്ലേ“ എന്ന് പറയാനൊക്കൂ. ഒരാള്‍ നന്നായി വരാനാകണം പ്രാര്‍ത്ഥന, അല്ലാതെ അവന്‍ ചീത്തയാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഇരുട്ട് മനസിലേറ്റി നടക്കുന്നവരാണ്.
തെറ്റ് മാധ്യമത്തില്‍ നിന്നായാലും തെറ്റ് തന്നെ. തെറ്റ് പറ്റാത്തവര്‍ ഈ ലോകത്തില്ല. തെറ്റ് പറ്റുമ്പോല്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമോ അത് പിനെ ആവര്‍ത്തിക്കുമോ എന്ന് നോക്കിയാണ് ഒരാളുടെ മാന്യത അളക്കേണ്ടത്. അത് വ്യക്തി ആയാലും സ്ഥാപനമായാലും. ഏതായാലും മാധ്യമത്തിനു തെറ്റെന്ന് ബോദ്ധ്യപ്പെട്ടാല്‍ അപ്രകാരം തിരുത്താനുള്ള മനസ് ഉണ്ടെന്ന് പല മുന്‍ കാല ചെയ്തികളാലും വെളിവാക്കപ്പെട്ടിട്ടുള്ളതാണ്.ഈ വിഷയത്തില്‍ മാധ്യമത്തിനു തെറ്റ് സംഭവിച്ചോ എന്ന് ലത്തീഫ് സാഹിബിന്റെ പോസ്റ്റും തുടര്‍ന്ന് വായനക്കാരുടെ അഭിപ്രായങ്ങളും വാ‍യിച്ച് നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.

CKLatheef പറഞ്ഞു...

ഈ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ നൽകി ഈ പോസ്റ്റിന് പൂർണത നൽകിയ...

ബക്കർ, മുനീർ, മുഹമ്മദ്, സുഹൈറലി, രജന, കാദർ, അഷ്കര് ‍തൊളിക്കോട്, ചുണ്ടക്കാടൻ, കെ.എം. റഷീദ്, ശെരീഫ് കൊട്ടാരക്കര, നിസാമുദ്ദീൻ, ജെയ്സി ഫ്രണ്ട്, പേര് വെളിപ്പെടുത്താത്തവർ എല്ലാവർക്കും നന്ദി...

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു...

{{ഒ­രു ടീ­സ്പൂണ്‍ മു­ള­കു­പൊ­ടി­യു­ടെ ഭാ­രം 4 ഗ്രാം (4000 മി­ല്ലീ­ഗ്രാം) വരും. 14 മി­ല്ലീ­ഗ്രാം എന്ന­ത് ഒരു ടീ­സ്പൂ­ണി­ന്റെ ഇരു­ന്നൂ­റ്റ­മ്പ­തി­ലൊ­ന്നേ ഉള്ളൂ. കൈ­കൊ­ണ്ട് ഒര­ല്പം മു­ള­കു­പൊ­ടി നു­ള്ളി­യെ­ടു­ത്താല്‍ അതി­ന് 14 മി­ല്ലീ­ഗ്രാ­മി­ലും കൂ­ടു­തല്‍ ഭാ­രം കാ­ണും. ഒന്നേ­കാല്‍ ടണ്ണില്‍ 14 മി­ല്ലീ­ഗ്രാം മാ­യം കലര്‍­ത്തി­യി­ട്ട് ഈസ്റ്റേണ്‍ കമ്പ­നി എന്തു നേ­ടാ­നാ­ണ്? ഒന്നേ­കാല്‍ ടണ്‍ മു­ള­കു­പൊ­ടി­യു­ടെ ­നി­റം­ കൂ­ടു­മോ? അങ്ങ­നെ നി­റം മാ­റു­മെ­ങ്കില്‍ ഇതി­ലും നല്ല­ത് ഒരു ടീ­സ്പൂണ്‍ സു­ഡാന്‍ ഡൈ കലര്‍­ത്തി അറ­ബി­ക്ക­ട­ലി­നു ചു­വ­ന്ന നി­റം കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും. അതേ­സ­മ­യം ഇങ്ങ­നെ കലര്‍­ത്തി­യാല്‍ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളില്‍ ബോര്‍­ഡര്‍ പോര്‍­ട്ടു­ക­ളി­ലു­ള്ള ചെ­ക്കി­ങ്ങില്‍ അവര്‍ സു­ഡാന്‍ ഡൈ കണ്ടെ­ത്തും, ആ ചര­ക്ക് (കണ്‍­സൈ­ന്മെ­ന്റ്) നി­ര­സി­ക്കും, മു­ള­കു­പൊ­ടി­യും ഷി­പ്പി­ങ്ങ് ചാര്‍­ജ്ജും കമ്പ­നി­യ്ക്ക് നഷ്ട­മാ­കും. അറി­ഞ്ഞു­കൊ­ണ്ട് ഇങ്ങ­നെ ഒരു അബ­ദ്ധം ഒരു കമ്പ­നി­യും കാ­ണി­ക്കി­ല്ല. ചര­ക്കു കയ­റ്റി­യ­യ­ച്ച് അവി­ചാ­രി­ത­മാ­യി മാ­യം കണ്ടെ­ത്തു­ന്ന­തി­ലും നല്ല­താ­ണ് ചര­ക്കു കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ മാ­യം കലര്‍­ന്നി­ട്ടു­ണ്ടോ എന്ന് പരി­ശോ­ധി­ക്കു­ന്ന­ത്. ഭക്ഷ­ണം കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ ഗു­ണ­നി­ല­വാ­രം പരി­ശോ­ധി­ക്കു­ന്ന­ത് ഇന്നും ഇന്ന­ലെ­യും തു­ട­ങ്ങി­യ­ത­ല്ല, ഇരു­പ­ത്ത­ഞ്ചു വര്‍­ഷ­മാ­യി ചെ­യ്യു­ന്ന­താ­ണെ­ന്ന് അവര്‍ തന്നെ പറ­യു­ന്നു­.}}.......Great........

V.M പറഞ്ഞു...

Kaala pettennu kettappozhekkum Kayaredukkaan ethra peraanu padacchone! Aa vartha thottadutha dinam thanne Madhyamathinte local pagilum pinneed Gulf Madhyamathilum prasidheekaricchathanallo. Iniyenkilum bahalam nirtthi annatthe pathram eduthu vaayippin!

CKLatheef പറഞ്ഞു...

@V.M

ഈസ്റ്റേൺ കമ്പനിക്കെതിരെ വരുന്ന ഒരു വാർത്തയും പ്രസിദ്ധീകരിക്കരുത് എന്ന തീരുമാനം മാധ്യമം എടുത്തിട്ടുണ്ടാവില്ല. അതിന്റെ ആവശ്യവുമില്ലല്ലോ. പലപ്പോഴും പത്രങ്ങൾ വാർത്തകൾക്ക് ഓൺലൈനും ഉപയോഗപ്പെടുത്താറുണ്ട് എന്നതിനാൽ മാധ്യമത്തിന്റെ ആ എഡിഷനുകൾ കള്ളപ്രചാരണത്തിൽ പെട്ടുപോയി എന്നാണ് എനിക്ക് തോന്നുന്നത്. താങ്കൾ പറഞ്ഞ പോലെ കാളപെറ്റുവെന്ന് കേട്ട ഉടനെ കയറെടുത്ത അനുഭവം എന്നതിനെ പറയാൻ കഴിയില്ല. കാരണം ഇത്തരം സംഗതികൾ ഏത് കമ്പനിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഇതിന്റെ പിന്നിൽ ചില ദുരൂഹത ശ്രദ്ധയിൽ പെട്ടപ്പോൾ എല്ലാ എഡിഷനിലും ചില പത്രങ്ങൾ ചെയ്ത പോലെ എട്ട് കോളം വാർത്ത നൽകാൻ മാത്രം അതില്ലെന്നും കാര്യങ്ങൾ കുറേകൂടി കലങ്ങിത്തെളിയട്ടേ എന്നും മാധ്യമം വെച്ചിട്ടുണ്ടാവണം.

എന്നെ ഇങ്ങനെ ഒരു പോസ്റ്റിടാൻ പ്രേരിപ്പിച്ചത് ഒരു വ്യാജ വാർത്തകുറിപ്പ് 6000 പേർ ഷയർ ചെയ്തുവെന്ന കാര്യമാണ്. അതാണ് ഈ പോസ്റ്റിന്റെ ആദ്യ ഭാഗത്ത് കാണുന്നത്. ഫെയ്സ് ബുക്കിൽ ഞാനിട്ട ഈ ബ്ലോഗ് ലിങ്ക് എഴ് പേരാണ് ഷെയർ ചെയത് എന്നിട്ട് പോലും ആദ്യം ദിവസം രണ്ടായിരത്തോളം സന്ദർശനം നടന്നു. ആ നിലക്ക് ആ അസത്യം കലർന്ന വാർത്ത എത്ര പേർ വായിച്ചിട്ടുണ്ടാകും എന്ന് സങ്കൽപിച്ചു നോക്കൂക. ഈ പ്രതിരോധം എന്റെ ഇസ്ലാമിന്റെ തേട്ടം മാത്രമാണ്.

അജ്ഞാതന്‍ പറഞ്ഞു...

­തീര്‍­ച്ച­യാ­യും ഈസ്റ്റേണ്‍ കമ്പ­നി എത്ര ചെ­റിയ അള­വി­ലാ­യാ­ലും ഈ ചര­ക്കില്‍ എങ്ങ­നെ മാ­യം കല­രാന്‍ ഇട­വ­ന്നു എന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്​. മാ­യം കല­രു­ന്ന­തി­ലൂ­ടെ അവര്‍­ക്കു ലക്ഷ­ക്ക­ണ­ക്കി­നു നഷ്ട­മാ­ണ് വരു­ന്ന­ത്. ഒരു­പ­ക്ഷേ അവര്‍ വാ­ങ്ങിയ വറ്റല്‍ മു­ള­കില്‍ നി­ന്നാ­കാം, അല്ലെ­ങ്കില്‍ പാ­ക്കി­ങ്ങി­ലെ നി­റം ഇള­കി കലര്‍­ന്ന­താ­കാം. ഇത് അവര്‍ ഒഴി­വാ­ക്കേ­ണ്ട­താ­ണ്.


‍ചോദ്യംഒന്ന് : വറ്റന്‍ മുളകില്‍ എങ്ങിനെ സുഡാന്‍ ചേര്‍ക്കും ഒന്ന് വിശദീകരിക്കാമോ ???

ചോദ്യംരണ്ടു: (പാക്കിങ്ങിലെ നിറം ഇളകി കലര്‍ന്നതാകാം) പാക്കിങ്ങില്‍ എവിടുന്നാ സുഡാന്‍ വരുന്നത് ????????????????????

ചോദ്യംമൂന്നു : നൂറു ഗ്രാമില്‍ പതിനാലു ഗ്രാം സുഡാന്‍ കലര്ത്തിയെന്നു മാധ്യമവും തേജസും എഴുതിയിട്ടുണ്ട് ഫോട്ടോഷോപ്പുള്ള ഇക്കാലത്ത് വിശ്വാസയോഗ്യമായതു മാധ്യമവും തേജസുമല്ലേ ???

ചോദ്യംനാല് : മാധ്യമം ഇനി തെറ്റായി എഴുതിയാല്‍ (അളവ്) ഒരു പത്രധര്‍മം എന്ന നിലയില്‍ അത് തിരുത്തില്ലേ ???

ചോദ്യംഅഞ്ചു : മാധ്യമം വാര്‍ത്ത‍ സ്ഥിരീകരിക്കുമ്പോള്‍ (കൂടുതല്‍ എഴുതാത്തത് കമ്പനിക്ക് പത്രം കൊണ്ട് കൂടുതല്‍ ദോഷം ഉണ്ടാവരുതെന്നു കരുതിയാവും) നിങ്ങളുടെ ബ്ലോഗില്‍ എതിരഭിപ്രായമല്ലേ ????

അജ്ഞാതന്‍ പറഞ്ഞു...

ഇതിനു മുമ്പും ഈസ്റ്റേണ്‍ പൊടികളില്‍ മായം ചേര്‍ത്തത് പിടിക്കപ്പെട്ടിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാകറ്ററിയിലേക്ക് കൊണ്ടു വന്ന ഇഷ്ടികപ്പൊടിയുടെ ലോഡ് അന്ന് നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പക്ഷെ അത് തേച്ചു മാച്ചു കളഞ്ഞു. ഈ കഥ അടിമാലിയില്‍ വന്നന്വേഷിച്ചാല്‍ അറിയാം.

CKLatheef പറഞ്ഞു...

@അജ്ഞാതന്‍

വളരെ നേരിയ തോതിലുള്ള ഒരു മായം കർശനമായ പരിശോധനക്ക് സാധ്യതയുള്ള എക്സ്പോർട്ട് പ്രൊഡക്ടിൽ തന്നെ ബോധപൂർവം കലത്തി എന്ന ആരോപണം ഒട്ടും യുക്തിസഹമാല്ലാത്തതുകൊണ്ട് ലേഖകൻ മുന്നിൽ കണ്ട് രണ്ട് സാധ്യതകളാണ് അജ്ഞാതൻ എടുത്ത് ചോദിച്ചത്. അതിന് മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനല്ല. പറഞ്ഞാലും അത് പൂർണമാകുകയുമില്ല. എന്നാലും ആരോപിക്കുപ്പെടുന്നവയെക്കാൾ അവ യുക്തിസഹമാണ്.

മാധ്യമത്തിന്റെ തുടക്കത്തിലുള്ള റിപ്പോർട്ട് വേണ്ടത്ര അന്വേഷിക്കാതെയാകാം എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ ചില ദുരുദ്ദേശ്യങ്ങൾ ആർക്കും വ്യക്തമാക്കുന്നതിനാൽ പിന്നീട് അതിന് പിന്നാലെ കൂടാത്തതുമാകാം.

ചിലതിരുത്തുകളെക്കാൾ തിരുത്താതിരിക്കുന്നതും ഗുണകരമാകും. അതിലൊന്നായി ഇതിനെ കണ്ടിരിക്കും.

എന്തുകൊണ്ട് എന്റെ ബ്ലോഗിൽ ഇങ്ങനെ പറയേണ്ടിവന്നുവെന്നതാണ് വിഷയമെങ്കിൽ നെറ്റിലൂടെ തെറ്റായി പ്രചരിച്ച ഒരു വാർത്തക്കെതിരെ വളരെ നേരിയ ഒരു ചെറുത്ത് നിൽപ്പ് എന്ന നിലക്കാണ്. സത്യം പ്രചരിപ്പിക്കുന്നതിലേറെ ഊഹങ്ങൾ പ്രചരിപ്പിക്കാൻ മനുഷ്യനുള്ള പ്രത്യേക താൽപര്യം ഇത്തരം ശ്രമങ്ങളെകൂടി ബാധിക്കും.

വ്യക്തമായ അഡ്രസുള്ള പത്രങ്ങളടക്കം ഈ വിഷയത്തിൽ കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ താങ്കളെ പോലെ പേര് പറയാതെ ഒരാൾ നൽകിയ ഈ മായം ചേർക്കൽ വാർത്തക്ക് ഒട്ടും വിശ്വാസ്യതയില്ല. മാത്രമല്ല ഇത് സ്ഥിരീകരിക്കാൻ അടിമാലിയിൽ പോകുകയും വേണം. ഈസ്റ്റേണിനെ തകർക്കാനുള്ള ബോധപൂർവവും സംഘടിത ശ്രമവും ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. കാലം സത്യത്തെകൂടുതൽ വെളിപ്പെടുത്തും കാത്തിരുന്ന് കാണാം.

Shameem Ahmad പറഞ്ഞു...

മാധ്യമത്തില്‍ ഈ വാര്‍ത്ത കൊടുക്കേണ്ടിയിരുന്നു എന്നാണ് എന്‍റെ അഭിപ്രായം, എനിട്ട് അതില്‍ ഈസ്റെന്‍ കമ്പനിയുടെ വിശദീകരണവും കൊടുക്കാമായിരുന്നു, ഇതിനു മുംബ്, മുസ്ലി പവര്‍ വിഷയത്തില്‍ മാധ്യമം സ്വീകരിച്ച നിലപാട് ആയിരുന്നു ശെരി, അതില്‍ മരുനില്‍ അടങ്ങിയ ദോഷ വശങ്ങളെ റിപ്പോര്‍ട ചെയ്യുക ആണ് ആദ്യം ചെയ്തത്. പിന്നീട് ഉടമ ശ്രീ കെ സി അബ്രഹാമിന്റെ വിശദീകരണം ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് കൊടുത്തു, തൊട്ടടുത് തന്നെ മാധ്യമത്തിന്റെ വിശദീകരണവും കണ്ടെത്തലുകളും വായനകരോട് വിശദീകരിക്കുന്ന ഭാഗവും വന്നു, അതില്‍ മാധ്യമം കിട്ടാവുന്ന തെളിവുകളില്‍ നിന്നും നടത്താവുന്ന അന്വേഷണങ്ങളില്‍ നിന്നും മനസ്സിലാകുന്നത് മരുനില്‍ "തടാഫില്‍" എന്ന മരുന്ന് ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു എന്നായിരുന്നു, വായിക്കുന്നവര്‍ക്ക് കാര്യം വളരെ വ്യക്താമാകി മനസ്സിലാക്കാന്‍ ആ റിപ്പോര്‍തിംഗ് രീതി ഉപകരിച്ചു, കൃത്യം ആറ്‌ മാസത്തിനു ശേഷം വരുന്ന സമാനമായ "ഈസ്റെന്‍" സംഭവം പക്ഷെ ആ രീതിയില്‍ അല്ല മാധ്യമത്തില്‍ വായിക്കാന്‍ കഴിയുന്നത്, അല്ലെങ്കില്‍ വായിക്കാന്‍ തന്നെ കഴിയുനില്ല എന്നും പറയാം, കുറ്റകരം എന്ന് ഏതാണ്ട് പറയാവുന്ന ഒരു മൌനം ആണ് ഇവിടെ കാണുന്നത്, രണ്ട് വശങ്ങളും റിപ്പോര്‍ട്ട് ചെയ്തു സത്യം ഏതാണോ അതിലേക്ക് ചില സൂചകങ്ങള്‍ നല്‍കി ഈ വിഷയം അവസനിപ്പിക്കാമായിരുന്നു, പക്ഷെ അതിനു പകരം ഒന്നും വിട്ടു പറയാതെ മിണ്ടാതിരുന്നതോ കണ്ടില്ലെന്നു നടിച്ചതോ വായനക്കാര്‍ക്ക് സഹിച്ചു കൊള്ളണം എന്നില്ല, കാരണം അവര്‍ കണ്ടു ശീലിച്ച മാധ്യമത്തിന്റെ രീതി അല്ല അത്.

Shameem Ahmad പറഞ്ഞു...

സമാനമായ ഒരു രീതി തന്നെ ആണ് ലവ് ജിഹാദ് ഒരു കെട്ടുകഥ ആയിരുന്നു എന്ന് വെളിപെട്ടപോഴും മാധ്യമം അവലംബിച്ചത് എന്ന് പറയാതെ വയ്യ. ന്യൂന പക്ഷ മലയാളികള്‍ക്ക് ഇത്രയേറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്ത ഈ അടുത്ത കാലത്തൊന്നും നമുക്ക് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. മുസ്ലിം ന്യൂന പക്ഷങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം ഉണ്ട് ഈ വാര്‍ത്തക്ക് എന്നതില്‍ സംശയം ലേശം പോലും ഇല്ല. എന്നിരിക്കിലും, ന്യൂന പക്ഷ പ്രാധാന്യമുള്ള ഈ വാര്‍ത്ത ഏറ്റവുമധികം ന്യൂനപക്ഷ-പൊതു സമൂഹങ്ങള്‍ വായിക്കുന്ന നമ്മുടെ സൊന്തം പത്രമായ മാധ്യമത്തില്‍ അതര്‍ഹിക്കുന്ന ഗൌരവത്തോടെയോ പ്രധാന്യതോടെയോ എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല എന്നത് വളരെ വേദനാജനകമാണ്. ഗള്‍ഫ്‌ മാധ്യമത്തില്‍ റിയാദ് എഡിഷനില്‍ ആകട്ടെ നാടിലെ മാധ്യമത്തില്‍ ഉണ്ടായ ഒരു പെട്ടികോളം വാര്‍ത്ത പോലും എടുത്ത് ഒഴിവാകിയതായും കണ്ടു. ചുരുക്കത്തില്‍ മാധ്യമം മാത്രം വായിക്കുന്ന ഒരാള്കും ഇന്നു ഈ ലവ് ജിഹാദിനെതിരെ സംസ്ഥാന പോലീസ് സ്വീകരിച്ചതോ കേരള കൌമുദിയും മനോരമയും പടച്ചുവിട്ട കള്ള ആരോപണങ്ങള്‍ തെറ്റായിരുന്നു എന്ന് വെളിച്ചത്ത് ആയതോ അറിയുകയില്ല. അതിനു തേജസ്സും വര്‍ത്തമാനവും എന്തിനു മനോരമ തന്നെയും വായിക്കേണ്ടി വരുന്നു എന്നുള്ളത് വല്ലാത്ത വേദനയോടെയാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. മാധ്യമത്തിനു ഇത് എന്ത് പറ്റുന്നു എന്നാണ് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകാത്തത്. ഒരു പക്ഷെ ഈ സംഗതി വെളിച്ചതുവരാന്‍ കാരണമായത് പോപ്പുലര്‍ ഫ്രന്റ് ഒരു വെബ്സൈറ്റ്നു എതിരായി സംസ്ഥാന പോലീസിന് കൊടുത്ത കേസ് ആണ് എന്നതാകുമോ കാരണം, അങ്ങനെ ആണെങ്കില്‍ മാധ്യമം ഇത്ര ചീപ് ആകാന്‍ പാടില്ലായിരുന്നു എന്നാണ് ഈ എളിയവന്റെ അഭിപ്രായം.

ജനുവരി നാലിലെ "റിയാദില്‍" നിന്നും പ്രസിദ്ധീകരിക്കുന ഗള്‍ഫ്‌ മാധ്യമത്തില്‍, നാട്ടില്‍ മാധ്യമത്തില്‍ ത്ല്സംബന്ധമായി വന്ന വാര്‍ത്ത പോലും ഉണ്ടായിരുനില്ല. ഒരു പക്ഷെ അന്ന് പ്രസിദ്ധീകരിച്ച താരതമ്യേന ചെറിയതായ ഒരു നാല് കോളം വാര്‍ത്ത ആണ് വിഷയ സംബന്ധിയായി മാധ്യമത്തില്‍ വന്ന ഒരേ ഒരു വാര്‍ത്ത (നാട്ടില്‍), അതിനു ശേഷം യാഹൂ അധികൃതരോട് സംസ്ഥാന പോലിസ് ഇത്തരം വാര്‍ത്തകള്‍ സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ സ്രോതസ്സ് നല്‍കണം എന്ന് അഭ്യര്തിചിരിക്കുന്നു, കൂടാതെ ഇന്നലെ ഹിന്ദു ജന ജാഗൃതിക്കെതിരെ സംസ്ഥാന പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു, ഇതൊന്നും പക്ഷെ നമുക്ക് മാധ്യമത്തിലൂടെ വായിക്കാന്‍ കഴിയില്ല, അസിമാനന്ദ യുടെ കുറ്റ സമ്മതവും, തുടര്‍ന് ഹിന്ദുത്വ ഭീകരരെ ജയിലിലടച് മുസ്ലിം സഹോദരങ്ങളെ വിട്ടയച്ചതും എഡിറ്റോറിയല്‍ എഴുതിയും മുഘലേഘനം ഒരുക്കിയും മാസങ്ങളോളം ആഘോഷിച്ച നമ്മള്‍, കശ്മീരിലെ കൂടകുഴിമാടങ്ങള്‍കെതിരെ ഉച്ചൈസ്തരം പ്രതികരിച്ച നമ്മള്‍, മോഡിയുടെ ഓരോ വീഴ്ചയും ആയിരം മടങ്ങ്‌ സന്തോഷത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യുന്ന നമ്മള്‍ പൊതു സമൂഹത്തിലേക്ക് ന്യൂന പക്ഷ ഭൂമികയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആക്സസ് ഉള്ള നമ്മള്‍, ആ നമ്മളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ ഒരേ ഒരു റിപ്പോര്‍ട്ടിംഗ് ആണ് മുകളില്‍ കൊടുത്ത ഒരേ ഒരു വാര്‍ത്ത (അതും ചില എഡിഷനുകളില്‍ മാത്രം) എന്ന് കാണുമ്പോള്‍ മാധ്യമം പോലുള്ള ഒരു പത്രത്തെ സ്നേഹിക്കുന്ന ആര്‍കും അത് സഹിച്ചു കൊള്ളണം എന്നില്ല. മാധ്യമം ഈ വിഷയത്തില്‍ കാണിച്ച കുറ്റകരമായ എന്ന് എനിക്ക് തോനുന്ന നിലപാടിനെ ബോധ്യപെടാന്‍, മനോരമ, തേജസ്‌, വര്‍ത്തമാനം, തുടങ്ങിയ പത്രങ്ങളുടെയും റിപ്പോര്‍ട്ടര്‍, ഇന്ത്യവിഷന്‍ തുടങ്ങിയ ചാനലുകളുടെയും കഴിഞ്ഞ മുന് ദിവസത്തെ വാര്തകളിലൂടെയും രിപോര്ടിങ്ങിലൂടെയും ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാകും, മാത്രവുമല്ല ഈ വിഷയത്തില്‍ മുഖ്യമന്ത്രി ആയിരുന്ന സഘാവ് അച്ചുതാനതന്‍ നടത്തിയ സമുദായ വിരുദ്ധ പ്രസ്താവനയുടെ കാംബില്ലായ്മയും പൊതുസമൂഹത്തെ ബോധ്യപെടുത്താന്‍ നമ്മള്‍ തുനിഞ്ഞു കണ്ടില്ല. ശബ്ദമില്ലാതവരുടെ ശബ്ദമാവുക എന്നതാണ് മാധ്യമത്തിന്റെ വേറിട്ട വഴി എന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷെ, ഈ നിശബ്ദതകള്‍, അത് ആരുടെ തീരുമാനമായാലും ന്യൂന പക്ഷങ്ങല്ക ഗുണകരമായില്ല എന്നാണ് എന്‍റെ അഭിപ്രായം,.

CKLatheef പറഞ്ഞു...

Shameem Ahmed, ഈസ്റ്റേണുമായി ബന്ധപ്പെട്ട വിഷയവും മുസ് ലി പവറിന്റെതും താരതമ്യം പൂർണമായി സാധ്യമല്ലെങ്കിലും താങ്കൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ പ്രസക്തവും മാധ്യമം അറിയേണ്ടതുമാണ്. അതിനാൽ താങ്കളുടെ അഭിപ്രായങ്ങൾ Send your feedbacks on our website to
online@madhyamam.com

എന്ന അവരുടെ നിർദ്ദേശമനുസരിച്ച് അയച്ചുകൊടുക്കാൻ താൽപര്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK