'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, നവംബർ 08, 2010

ജമാഅത്തിന് കാലിടറാനുള്ള 10 കാരണങ്ങള്‍

ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പില്‍ കാലിടറാനുള്ള 10 കാരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മടവൂര്‍ മുജാഹിദുകളുടെ വാരികയായ ശബാബ്. കാലിടറി എന്ന തലക്കെട്ട് തന്നെ കേരള കൗമുദി പത്രം നല്‍കിയ കളവ് വെള്ളം തൊടാതെ വിഴുങ്ങി ചര്‍ദ്ദിച്ചതാണ്. ഇക്കാര്യങ്ങളിലൊക്കെ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്ന ആ പ്രസ്ഥാനത്തിന് സ്വീകാര്യം സത്യമല്ല; സാമുദായിക താല്‍പര്യമുള്ള ചില പത്രങ്ങള്‍ അസത്യം ചേര്‍ത്ത് വിളമ്പുന്ന വാര്‍ത്തകളാണ്. എന്തിന്റെ പേരിലായാലും ഒരു മുസ്ലിം സംഘടനയും അതിന്റെ പത്രവും ഇത്രയും അധഃപതിക്കാന്‍ പാടില്ല. ശബാബിന്റെ ലേഖനം വായിക്കുക. എഴുതിയത് ശംസുദ്ദീന്‍ പാലക്കോട്.

[[[ 'ഈയിടെ നടന്ന കേരള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്മത്സരിച്ച ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്രപ്രസ്ഥാനത്തിന് കാലിടറി. ജമാഅത്തിന്റെ ദയനീയ പതനത്തെ കേരള കൗമുദി വിശകലനം ചെയ്തത്ഇപ്രകാരം: ``നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്തങ്ങള്ആനയാണെന്ന നാട്യവുമായി പുകമറക്കുള്ളില്നിന്നിരുന്ന ജമാഅത്ത്വെറും കുഴിയാനയാണെന്ന്തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്‌. കണ്ണൂര്ജില്ലയില്ഒരു സ്ഥലത്ത്തങ്ങള്രണ്ടാം സ്ഥാനത്തെത്തി എന്ന മേനിനടിക്കാന്മാത്രമേ ഇക്കുറി ഇവര്ക്ക്കഴിഞ്ഞുള്ളൂ.
ജമാഅത്തിന്സ്വാധീനമുണ്ടെന്ന്പറയുന്ന കണ്ണൂര്‍-തലശ്ശേരി നഗരസഭകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്പലയിത്തും നവാഗതപാര്ട്ടിക്ക്ലഭിച്ച വോട്ടുകള് വിരലിലെണ്ണാവുന്നവയാണ്‌.'' (കേരള കൗമുദി, 29-10-10)

21,612 വാര്ഡുകളില്‍ 2000ത്തോളം വാര്ഡുകളിലാണ് ഹുകൂമത്തെ ഇലാഹി (ദൈവരാജ്യം) സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജമാഅത്ത്പാര്ട്ടി മത്സരിക്കാനിറങ്ങിയത്‌. എന്നിട്ട്ഒരു പത്ത്വാര്ഡിലെങ്കിലും ജയിച്ചുകയറാന് മതരാഷ്ട്രപ്രസ്ഥാനത്തിന്നായില്ല. തലശ്ശേരിയിലെ മട്ടാമ്പ്രം വാര്ഡില് ജമാഅത്തിന്റെ സ്ഥാനാര്ഥിക്ക്കിട്ടിയത്വെറും 3 വോട്ട്‌! കണ്ണൂര്ആയിക്കര വാര്ഡില്ഇരട്ടിവോട്ട്കിട്ടി; 6 വോട്ട്‌! കഴിഞ്ഞ 6 പതിറ്റാണ്ടായി രാഷ്ട്രീയത്തില്നേരിട്ടിടപെടാതെ -മിക്കവാറും വോട്ടുപോലും ചെയ്യാതെ- രാജ്യത്തിന് തേന്മാവും രാജ്യനിവാസികള്ക്ക്തണല്മരവുമായി നിലകൊണ്ടുവെന്ന്സ്വയം അവകാശപ്പെടുന്ന(!) ജമാഅത്തിന്എന്തുകൊണ്ടാണ്ഇത്രയും വലിയ തിരിച്ചടിയും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നത്‌? അതിനുത്തരം വിശകലനം ചെയ്യുന്നതിന്മുമ്പായി തെരഞ്ഞെടുപ്പിന്തൊട്ടുമുമ്പ്പുറത്തിറങ്ങിയ പാര്ട്ടി മുഖപത്രത്തില് ജമാഅത്തിന്റെ വലുപ്പവും മഹത്വവും ഒരു ജമാഅത്തുനേതാവ്സ്വയം പാടിപ്പറയുന്ന വരികള്വായിക്കുക:
 
``ബഷീര്കഥയിലെ `തേന്മാവി'ന്റെ കഥ നന്നായി ചേരുന്ന പ്രസ്ഥാനമാണ്ജമാഅത്തെ ഇസ്ലാമി. ഇന്ത്യന്മണ്ണിലെ തണല്മരം, നാടിന്റെ വിളക്കുമാടം, മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്ഝരി ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ - ഇതെല്ലാമാണ്ഇന്ന്ജമാഅത്തെ ഇസ്ലാമി. അനാഥന്രക്ഷിതാവായി, അഗതിക്ക്അത്താണിയായി, വിശക്കുന്നവന്ഭക്ഷണമായി, ദാഹിക്കുന്നവന്കുടിനീരായി, തലചായ്ക്കാന്ഇടമില്ലാത്തവന്കിടപ്പാടമായി, കടംകയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്ക്ക്താങ്ങായി, ലഹരിക്കടിപ്പെട്ട്തിരിച്ചറിവ്നഷ്ടപ്പെട്ടവര്ക്ക്പുതുവെളിച്ചമായി, ഇരകള്ക്ക്രക്ഷകനായി.... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണപ്രാന്തങ്ങളിലും നഗരമധ്യത്തിലും ജമാഅത്തെ ഇസ്ലാമിയുണ്ട്‌. കഴിഞ്ഞ അറുപത്വര്ഷമായി ജനങ്ങളോടൊപ്പം സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്തൊട്ടറിഞ്ഞ്രാജ്യത്തിന്റെ നല്ല നാളേക്കു വേണ്ടി ജമാഅത്തെ ഇസ്ലാമി കര്മനിരതമാണ്‌'' 
(പ്രബോധനം -2010 ഒക്ടോബര്‍ 23, പേജ് 15)
 
വിധം തേന്മാവും തണല്മരവും വിളക്കുമാടവും അത്താണിയും രക്ഷിതാവും രക്ഷകനുമൊക്കെയായ നാടിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗരമധ്യത്തിലും മൂന്നു വോട്ടും ആറു വോട്ടും മാത്രം നല്കി ജനങ്ങള്ആട്ടിയോടിച്ചതെന്തുകൊണ്ട്‌? ജമാഅത്തുകാര്തന്നെയാണ്ചോദ്യത്തിന്ഉത്തരം കണ്ടെത്തേണ്ടത്‌. ഉത്തരം കണ്ടെത്താനുള്ള ചില `ക്ലൂ' മാത്രമാണ് കുറിപ്പില് സൂചിപ്പിക്കുന്നത്.
 
ഒന്ന്‌, ജമാഅത്തിന്ഒരു എം പിയോ, എം എല്എയോ എന്നു വേണ്ട ഒരു പഞ്ചായത്ത്മെമ്പര്പോലുമോ ഇല്ലാതെ പോയത്അത്ഇഖാമതുദ്ദീന് എന്ന ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാന്വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടാണ്എന്ന്അഭിമാനമായി പറഞ്ഞിരുന്നവരും എഴുതിയവരുമാണ് ജമാഅത്തുകാര്‍ (ഇക്കാര്യം പരാമര്ശിക്കുന്ന പുസ്തകം ഇപ്പോഴും അവര് പ്രചരിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്‌.) ഞങ്ങള്നിങ്ങള്ക്ക് വോട്ട്തന്ന്ജയിപ്പിച്ചാല്ദൈവരാജ്യം (ഹുകൂമത്തെ ഇലാഹി) സ്ഥാപിക്കുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്തുകാരനും അവരുടെ സ്ഥാനാര്ഥിയും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.

രണ്ട്, ഇസ്ലാമിക ഭരണമുണ്ടാക്കാനുള്ള സാധ്യത കണ്ടെങ്കില്മാത്രമേ ജമാഅത്ത്തെരഞ്ഞെടുപ്പില്പങ്കെടുക്കുകയുള്ളൂ എന്ന് 1952ല്ജമാഅത്ത്മുഖപത്രം ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നു. അപ്പറഞ്ഞത് തന്നെയാണ്തങ്ങളുടെ ആദര്ശമെന്ന്‌ 2009ല്വരെ അവര്പ്രബോധനത്തില് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങള്നിങ്ങളെ വോട്ടുനല്കി ജയിപ്പിച്ചാല് ജയിക്കുന്ന വാര്ഡിലും പഞ്ചായത്തിലും ഇസ്ലാമിക ഭരണമുണ്ടാക്കിത്തരുമോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ഒറ്റ ജമാഅത്ത്സ്ഥാനാര്ഥിക്കും മറുപടിയുണ്ടായിരുന്നില്ല.

മൂന്ന്‌, നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്നിര്ബന്ധിച്ചേല്പിച്ചാല്പോലും ജമാഅത്തതിന്തയ്യാറല്ല എന്ന്ജമാഅത്തുകാര്പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്ഇപ്പോഴും തിരുത്താതെ കിടക്കുന്നു. നിങ്ങളെ ഞങ്ങള്വോട്ടു തന്ന്ജയിപ്പിച്ചാല്പഞ്ചായത്തില്ഏത്വ്യവസ്ഥയാണ്നിങ്ങള്നടപ്പാക്കുക എന്ന വോട്ടര്മാരുടെ ചോദ്യത്തിന്ജമാഅത്ത്സ്ഥാനാര്ഥികള്ക്ക്കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

നാല്‌, ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില് ഒരു ജമാഅത്തുകാരന്കുഞ്ചികസ്ഥാനം വഹിക്കുന്നവനോ അതിന്റെ നിയമനിര്മാണ സഭയില് അംഗമാകാനോ അതിന്റെ കോടതി വ്യവസ്ഥയിന്കീഴില്ന്യായാധിപസ്ഥാനത്ത്നിയമിക്കപ്പെടാനോ പാടില്ല എന്ന്ജമാഅത്ത്ഭരണഘടനയില്വ്യക്തമായുണ്ട്‌. മേല്പറഞ്ഞ സ്ഥാനങ്ങളില് ജമാഅത്തുകാരല്ലാത്ത മുസ്ലിംകള്എത്തിപ്പെട്ടാല്അവരുടെ വിധിയെന്ത്‌? അവര് കുറ്റക്കാരാണോ എന്ന വോട്ടര്മാരുടെ ചോദ്യത്തിന്വോട്ട്ചോദിച്ചുവന്ന ജമാഅത്തുകാര്ക്ക്മറുപടിയുണ്ടായിരുന്നില്ല.

അഞ്ച്‌, അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങള്സ്ഥാപിക്കാനും നിലനിര്ത്താനും ഉദ്ദേശിച്ച്തെരഞ്ഞെടുപ്പില് പങ്കെടുക്കുന്നതും സ്ഥാനാര്ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്പര്യങ്ങള്ക്ക്വിരുദ്ധവുമാണെന്ന്ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു എന്ന് ജമാഅത്തിന്റെ അസിസ്റ്റന്റ്അമീര്ശൈഖ്മുഹമ്മദ്കാരക്കുന്ന് തെറ്റുദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തില്എഴുതിയിട്ടുണ്ട്‌. വോട്ടുചോദിച്ചു വന്ന ജമാഅത്തുകാരോട്വോട്ടര്മാര്ചോദിച്ചു: ഇന്ത്യാഗവണ്മെന്റ് അല്ലാഹുവിന്റെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടമാണോ? പ്രസക്തമായ ചോദ്യത്തിന് ഒരൊറ്റ ജമാഅത്തുകാരനും കൃത്യതയുള്ള മറുപടി പറയാന്നിന്നില്ല.

ആറ്, ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകള്ക്ക്പകരം ഇസ്ലാമിന്റെ സംസ്ഥാനപമാണ്എന്ന്രഖപ്പെടുത്തിയ പുസ്തകം ജമാഅത്തുകാര്ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്‌. ജമാഅത്തുകാര്ക്ക് തങ്ങള്പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്രവാദ സങ്കല്പത്തോട്ആത്മാര്ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ `മാറ്റത്തിന്ഒരു വോട്ട്‌' എന്ന്പറയുന്നതിനു പകരം `ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാന്ഒരു വോട്ട്‌' എന്ന്പറഞ്ഞല്ലേ വോട്ടര്മാരെ സമീപിക്കേണ്ടത്എന്ന്ബുദ്ധിയും വിവേകവുമുള്ള വോട്ടര്മാര്ചിന്തിക്കുകയും ചോദിക്കുകയും ചെയ്തു.

ഏഴ്‌, ഭരണശക്തി കൈവശമുണ്ടെങ്കില്എല്ലാം നിഷ്പ്രയാസം സാധിക്കുമെന്നും അതിനാല്ഭരണശക്തി പിടിച്ചെടുക്കണമെന്നും ജമാഅത്തിന്റെ ആചാര്യനായ മൗദൂദി പറഞ്ഞിട്ടുണ്ട്‌. (ഖുതുബാതിലെ ജിഹാദ്കാണുക). മൗദൂദി പറഞ്ഞ ഭരണം ഇസ്ലാമിക ഭരണമാണോ ജനാധിപത്യ ഭരണമാണോ എന്നും നിങ്ങളിപ്പോള് വോട്ട്ചോദിക്കുന്നത്ഏത്ഭരണം കൈവശപ്പെടുത്താനാണെന്നുമുള്ള വോട്ടര്മാരുടെ സംശയത്തിനും ചോദ്യത്തിനും വ്യക്തമായ നിവാരണം വരുത്താന്വോട്ടുചോദിച്ചു വന്ന ജമാഅത്ത്സ്ഥാനാര്ഥിക്കും പ്രവര്ത്തകര്ക്കും സാധിച്ചില്ല.

എട്ട്‌, 1960 ഫെബ്രുവരി ഒന്നിന്കേരള അസംബ്ലിയിലേക്ക്നടന്ന ഇടക്കാല തെരഞ്ഞെടുപ്പ്ബഹിഷ്കരിക്കാന്ജമാഅത്ത്ആഹ്വാനം ചെയ് വരികള്ഇപ്രകാരം: ``ജമാഅത്തംഗങ്ങളോ അതിന്റെ നേതൃത്വം അംഗീകരിച്ചിട്ടുള്ള മറ്റു ബന്ധുക്കളോ പതിവുപോലെ തെരഞ്ഞെടുപ്പിലും തികച്ചും ഒഴിഞ്ഞുനില്ക്കേണ്ടതാണ്‌. ഇന്ന്തെരഞ്ഞെടുപ്പില്മത്സരിക്കുന്ന യാതൊരു സ്ഥാനാര്ഥിക്കും അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയോ പ്രചാരവേല നടത്തുകയോ മറ്റേതെങ്കിലും രൂപത്തില്പങ്കുവഹിക്കുകയോ ചെയ്യരുതാത്തതാണ്‌. അഖിലേന്ത്യാജമാഅത്തെ ഇസ്ലാമിയുടെ ഉറച്ച തീരുമാനമാണിത്‌.'' (പ്രബോധനം -1960 ജനുവരി 15) അന്ന്വോട്ട്ചെയ്യാതിരുന്നതെന്തുകൊണ്ട്‌? ഇന്ന് വോട്ട്ചോദിച്ച്വീട്ടില്വന്നതിന്റെ ന്യായമെന്ത്‌? എന്ന വോട്ടര്മാരുടെ ചോദ്യത്തെ ജമാഅത്ത്സ്ഥാനാര്ഥികളും ജമാഅത്ത്പ്രവര്ത്തകരും അവഗണിച്ചു.

ഒമ്പത്‌, ``സ്ഥാനാര്ഥികളുടെ പാര്ട്ടികള് തമ്മിലും പ്രസ്ഥാനങ്ങള്തമ്മിലും സിദ്ധാന്തങ്ങള്തമ്മിലും ഏറെക്കുറെ വ്യത്യാസമുണ്ടായിരിക്കാം. എങ്കിലും അനിസ്ലാമികങ്ങളാണെന്ന തത്വത്തില്അവയെല്ലാം സമമാണ്‌.'' (പ്രബോധനം -1960 ജനുവരി 15) 1960കളില്അനിസ്ലാമികങ്ങളായ രാഷ്ട്രീയപ്പാര്ട്ടികള്എന്ന്മുതലാണ്ഇസ്ലാമികങ്ങളായത്എന്നും എന്തുകൊണ്ടാണ്അവയുടെ അനിസ്ലാമികത നീങ്ങിപ്പോയതെന്നും ജമാഅത്ത്വിശദീകരിക്കാതെ ഒഴിഞ്ഞുമാറുന്നു.

പത്ത്‌, വോട്ടര്മാര്കാപട്യം തിരിച്ചറിയാനും ഇരട്ടമുഖമുള്ളവരെ ഇരുത്തേണ്ടിടത്ത്ഇരുത്താനും പക്വത നേടിയവരും രാഷ്ട്രീയ അവബോധമുള്ളവരും ജമാഅത്തിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള വൈരുധ്യം തിരിച്ചറിയാന് കഴിയുന്നവരുമാണെന്ന കാര്യം ജമാഅത്തിന്മനസ്സിലാക്കാനായില്ല. പരിസ്ഥിതി പ്രശ്ങ്ങളില്ജനകീയ പോരാട്ടങ്ങള്ക്ക്ചുക്കാന്പിടിച്ചുവെന്ന്അവകാശപ്പെടുന്ന തങ്ങളുടെ യുവജനസംഘടന വിതച്ചത്വോട്ടാക്കി കൊയ്യാമെന്ന പ്രതീക്ഷയാണ്പൊളിഞ്ഞത് എന്ന ഒരു പ്രമുഖ പത്രത്തിന്റെ നിരീക്ഷണവും ഇതിനോട്ചേര്ത്ത് വായിക്കുക.

ഇങ്ങനെ ജമാഅത്ത്മതരാഷ്ട്ര പ്രസ്ഥാനത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടതിനും അവരുടെ ബല്‍ബ് എവിടെയും കത്താതെ പോയതിനും അവരുടെ അമീറിന്റെ നാട്ടില്പോലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിനും പിന്നില് മുകളില്സൂചിപ്പിച്ചതു പോലുള്ള പ്രസക്തമായ കാരണങ്ങളാണുള്ളത്‌. കാരണങ്ങള് വിശകലനം ചെയ്ത്പരിഹരിച്ച്ജമാഅത്ത്പാര്ടി സുതാര്യവും അവസരവാദരഹിതവും ആദര്ശാത്മകവും ജനാധിപത്യപരവുമായ ഒരു മാര്ഗം സ്വീകരിക്കുമെന്ന്നമുക്ക് പ്രതീക്ഷിക്കാം.']]]

ഇതാണ് ലേഖനം ചില ഫോണ്ട് പ്രശ്‌നം ഉണ്ട്. ഈ ലേഖനം പോസ്റ്റ് ചെയ്ത മുജാഹിദ് പ്രവര്‍ത്തകന്‍ തന്നെ അത്ര മതി എന്ന് വെച്ചതിനാല്‍ ഞാനതില്‍ തിരുത്താന്‍ ശ്രമം നടത്തിയിട്ടില്ല. അത്ര പ്രയാസപ്പെട്ട് തിരുത്തി വായിക്കാന്‍  മാത്രമുള്ള കാര്യമൊന്നും അതില്‍ ഇല്ല എന്ന് ഈ ബ്ലോഗിന്റെ വായനക്കാര്‍ക്ക് മനസ്സിലാക്കാനും കഴിയും. തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിച്ച അതേ വികാരം അതിന് ശേഷവും വര്‍ക്കൗട്ട് ചെയ്യുന്നുവെന്ന് മാത്രം. എങ്കിലും ജമാഅത്തുകാരും അതിനെ വായിക്കുന്നവരും ഇതൊന്നും കാണാതെ പോകരുത് എന്നതിനാല്‍ ഇതിവിടെ പുനര്‍വായനക്കായി നല്‍കുന്നു.

ജമാഅത്ത് വികസനമുന്നണി എന്ന ഒരു പൊതുജനവേദിക്ക് രൂപം നല്‍കുമ്പോള്‍ അതിന്റെ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് മുഴുവനും തുറന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് ചെയ്യാന്‍ അതിലെ വിജയിച്ച് വാര്‍ഡ് മെമ്പര്‍മാര്‍ ബാധ്യസ്ഥരുമാണ്. അതില്‍ വീഴ്ചവരുത്തിയാല്‍ അവരെ ചോദ്യം ചെയ്യാനുമധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊക്കെ വളരെ 'അപകടകര'മായ ഒരു ലക്ഷ്യം ജമാഅത്തിന് വേറെയുണ്ട് എന്നാണ് മുജാഹിദുകള്‍ കരുതുന്നത്. അതുകൊണ്ട് അത് നടപ്പാകാതിരിക്കണമെങ്കില്‍ ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ആരാകട്ടെ തോറ്റേ മതിയാകൂ. 'ഇസ്ലാമിക ഭരണമാണ്' ആ അപകടകരമായ കാര്യം. ജിഹാദ് എന്നാല്‍ തന്നെ ഇസ്ലാമിക ഭരണം കൊണ്ടു വരുന്നതിനെതിരെ നടത്തുന്ന അധ്വോനപരിശ്രമത്തിന് പറയുന്ന പേരാണ് മുജാഹിദുകള്‍ക്ക്. അതിന് കയ്യും മെയ്യും മറന്ന് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അവര്‍ അരാഷ്ട്രീയ പ്രവര്‍ത്തനം നടത്തി (മതം രാഷ്ട്രീയത്തിലിടപെടാന് പാടില്ല എന്നതുകൊണ്ട്). അതിനായി ചീത്തവിളി തല്‍കാലം നിര്‍ത്തി സ്വന്തം പാതിയോടും, വര്‍ഗശത്രുക്കളായ രണ്ട് വിഭാഗം സുന്നികളോടും  ഖാദിയാനികളുള്ളിടത്ത് അവരോടൊമൊപ്പം സാധ്യമാകുന്നതൊക്കെ ചെയ്തു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ തയ്യാറായിരുന്നു (അഥവാ അവര്‍ക്ക് വേണ്ടിയാണ് ഈ പണിയൊക്കെ ചെയ്തത്) അങ്ങനെയൊക്കെ ശ്രമിച്ചിട്ടും 9 സ്ഥലത്ത് വികസനമുന്നണി വിജയിക്കുകയും നൂറിലധികം സ്ഥലത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇത് മറച്ചു പിടിക്കാനുള്ള മുജാഹിദ് തന്ത്രത്തിന്റെ ഭാഗം മാത്രമായിട്ടാണ് ഈ ലേഖനത്തെ ഞാന്‍ കാണുന്നത്. നിങ്ങളോ
???...

ചൊവ്വാഴ്ച, നവംബർ 02, 2010

ലീഗ് / മുജാഹിദ് മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍

വള്ളിക്കുന്ന ബ്ലോഗില്‍ നടന്ന ചര്‍ച്ചക്കിടയില്‍ ഇന്ത്യന്‍ എന്ന സുഹൃത്ത് അതില്‍ പങ്കെടുത്ത ജമാഅത്ത് വിമര്‍ശകരോട് ചോദിച്ച ചോദ്യമാണിവിടെ നല്‍കുന്നത്. 573 കമന്റായി കമന്റ് ബോക്‌സ് അടക്കുന്നത് വരെ ആ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. ജമാഅത്തിനെ വിമര്‍ശിക്കുന്ന ഏതൊരാളും, പ്രത്യേകിച്ച് മുസ്ലിം സമുഹത്തില്‍ പെട്ടവര്‍ സ്വയം ചോദിക്കേണ്ടതും ജമാഅത്തുകാരോട് മറുപടി പറയേണ്ടതുമായ ചില ചോദ്യങ്ങളാണിത്. ഇതിന് മറുപടി പറയുന്നതിന് പകരം തിരിച്ച് ചില ഉദ്ധരണികള്‍ ക്വാട്ട് ചെയ്യുന്നത് മാത്രമാണ് തങ്ങളുടെ ജോലിയെന്ന് വിമര്‍ശകര്‍ തെറ്റിദ്ധരിച്ച പോലെയാണ് പെരുമാറികൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രചോദകം ഖുര്‍ആനും സുന്നത്തുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സവിശേഷ ബാധ്യതയുണ്ട്. ഇതാ ആ ചോദ്യങ്ങള്‍:
 
ചോദ്യം 1:  മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട് താങ്കള്‍ക്ക് വിയോജിപ്പ്‌ ഉണ്ടോ? മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് വിശ്വസിക്കുന്നു. മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് കരുതുന്നു.

ഇത് താങ്കള്‍ ഇസ്ലാം മത വിശ്വാസത്തിനു അനുസരിച്ചാണ് വിലയിരുത്തുന്നത് എങ്കില്‍ ഇതില്‍ താങ്കള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ആവുമോ?

ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം ഉണ്ടോ?

ചോദ്യം 2 : ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ ജനാധിപത്യബോധം സമ്മതിക്കുമോ?

ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?

ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?

ചോദ്യം 4: മതം എന്നാല്‍ സമുദായം അല്ല എന്ന ജമാഅത്തിന്റെ വീക്ഷണം താങ്കള്‍ എങ്ങിനെ കാണുന്നു? മതവിശ്വാസികള്‍ സാമുദായിക ബോധം എന്നതിന് അപ്പുറം വിശാലമായ മാനവിക ബോധം പുലര്‍ത്തണം എന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്ക വേണ്ടിയും എണീറ്റ്‌ നില്‍ക്കുന്ന ഉത്തമ സമുദായം ആയിരിക്കണം എന്നും പ്രചരിപ്പിക്കുന്ന, അത്തരം ഒരു സമൂഹനിര്‍മ്മിതിക്കായി പണിയെടുക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തിന്റെ ആശയത്തോട് വിയോജിക്കാന്‍ താങ്കള്‍ക്ക് ആവുമോ? അതായത്‌ മതസമൂഹം എന്നാല്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആവണം എന്ന വീക്ഷണമാണോ താങ്കള്‍ക്ക് ഉള്ളത്?

ചോദ്യം 5: സാമുദായികതയാണോ? അതോ ആദര്‍ശത്തില്‍ അധിഷ്ഠിതമായ വിശാല വീക്ഷണം ആണോ ഇന്ത്യയില്‍ ബഹുസ്വര സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യത?

എല്ലാ സമൂഹത്തിനും വേണ്ടി വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഇസ്ലാമിക പ്രത്യയശാസ്ത്രമാണോ അതോ, സ്വന്തം സമുദായം എന്ന സങ്കുചിത സാമുദായിക വീക്ഷണമാണോ അപകടം? ഏതാണ് ഇസ്ലാമികം?

ചോദ്യം 6: മതം എന്നാല്‍ സമുദായം എന്ന സമവാക്യം സ്വീകാര്യമല്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യയശാസ്ത്രം വര്‍ഗ്ഗീയമായ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് കരുതാന്‍ താങ്കളുടെ മനസ്സാക്ഷി സമ്മതിക്കുന്നുണ്ടോ?
ചോദ്യം 7: മതം എന്നാല്‍ വിശാല മാനവികതയാണ് എന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് അതിന്‍റെ ആശയം പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതല്ലേ? ഇവിടെ എവിടെയാണ് താങ്കള്‍ കാണുന്ന ഒളിയജണ്ട?

ഇതല്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചെയ്യാനുള്ളത്? മതത്തിന്‍റെ മാനവിക മുഖത്തെ കുറിച്ച് വയള് പറയുകയും പ്രവര്‍ത്തന രംഗത്ത്‌ അതിനെ നിരാകരിക്കുകയും ചെയ്യുക എന്നത് താങ്ങള്‍ അംഗീകരിക്കുമോ?
ചോദ്യം 8: ജമാഅത്തെ ഇസ്ലാമി ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്‌ഫോം രൂപീകരിച്ചതാണ് ഒളിയജണ്ട എന്ന് താങ്കള്‍ കരുതുന്നോ?

ജമാഅത്തെ ഇസ്ലാമി ഇതില്‍ അതിന്‍റെ പങ്കാളിത്തം മറച്ചു വെക്കുന്നില്ലല്ലോ? യോജിക്കാവുന്ന മേഖലയില്‍ സമൂഹത്തില്‍ ഇതരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉദ്ഗ്രഥനം എന്നല്ലാതെ വിഘടനം അല്ലല്ലോ? ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനം നടത്തുന്നത് നന്മയെ പ്രോല്‍സാഹിപ്പിക്കാന്‍ ആണ് എന്നുള്ളത് താങ്കള്‍ തന്നെയും മനസ്സിലാക്കിയതാണ്. താങ്കള്‍ തന്നെയും ഭയപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി അതില്‍ ഉണ്ട് എന്നത് മാത്രമാണ്.

എന്തിനീ ഭയം? സാമുദായികതയാണ് വര്‍ഗ്ഗീയതയും തീവ്രവാദവും ആയി മാറാന്‍ സാധ്യത കൂടുതല്‍. ആദര്‍ശ പ്രസ്ഥാനങ്ങള്‍ അല്ല. ആ നിലക്ക് താങ്കള്‍ സാമുദായിക പ്രസ്ഥാനങ്ങളെ ഭയക്കുന്നുണ്ടോ? സമൂഹത്തിലെ ഇതരരുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം രൂപീകരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തെ ഭയക്കാന്‍ ന്യായമായ കാരണം എന്താണ്?
 
ചോദ്യം 9: ജമാഅത്തെ ഇസ്ലാമി മനുഷ്യരുടെ ഒരു പ്രശ്നത്തിലും ഇടപെടാന്‍ പാടില്ല എന്ന അഭിപ്രായം ഉണ്ടോ? അതിന്‍റെ ആദര്‍ശം മനുഷ്യസമൂഹത്തിനു ഭീഷണിയാണ് എന്ന അഭിപ്രായം ഉണ്ടോ? സാമുദായിക സങ്കുചിത പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയത സൃഷ്ടിക്കില്ല എന്ന തോന്നല്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കും എന്ന് കരുതാന്‍ ഇസ്ലാമിക ആദര്‍ശം വര്‍ഗ്ഗീയതയാണോ?

ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള പ്രചാരണങ്ങള്‍ താങ്കളെ  പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത, വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?
10. ഇനി ഗോള്‍ഡന്‍ ചോദ്യം

ബഷീര്‍ പറഞ്ഞു:

"അവര്‍ മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ പതിറ്റാണ്ടുകള്‍ എടുത്തു എന്ന് തുറന്നു പറയുക"

'സുചിന്തിത' എന്ന പ്രയോഗം ശ്രദ്ധിക്കൂ.  നമ്മുടെ സാദാ മതസംഘടനകള്‍ രാഷ്ട്രീയത്തെ കുറിച്ച് മുന്‍പ്‌ സുചിന്തിത അഭിപ്രായം എടുത്തു, അവര്‍ ഇസ്ലാമികമായി അതിനെ വിലയിരുത്തി നിലപാടുകള്‍ കൈകൊണ്ടു എന്നതിന് തെളിവ് നിരത്താമോ? കാലത്തോടൊപ്പം കുത്തൊഴുക്കില്‍ എത്തിപ്പെട്ടു എന്നതിന് അപ്പുറം അവര്‍ നീന്തിയാണ് എത്തിയത്‌ എന്ന് പറയാന്‍ മാത്രം ഉറപ്പ്‌ ഇതില്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് വിശദീകരിക്കൂ.

സുചിന്തിതം എന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അല്ലെ യോജിക്കുക. ചിന്ത പോലും ഇല്ലാത്തവര്‍ എത്തിപ്പെടുന്നത് 'സുചിന്തിതം' എന്ന് വിശേഷിപ്പിക്കാന്‍ ചെറിയൊരു വിശദീകരണം തന്നാല്‍ നന്നായി.

ജമാഅത്തെ ഇസ്‌ലാമിയോട് ആരോഗ്യകരമായ സംവാദം ആഗ്രഹിക്കുന്നവരില്‍നിന്നും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.


തിങ്കളാഴ്‌ച, നവംബർ 01, 2010

ജമാഅത്തിന്റെ ജനാധിപത്യവിരുദ്ധത ?

'ജനകീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും സംഘാടനത്തിലും ജമാഅത്തെ ഇസ്ലാമിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ പരമ്പരാഗത മുസ്ലിം മതസംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയ അനുഭവം എല്ലായിടത്തും ദൃശ്യമായിരുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തിയും മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വ്യാപകമായ പ്രചാരണം അവസാന ഘട്ടങ്ങളില്‍ അവര്‍ നടത്തുകയുണ്ടായി. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം മത സംഘടനകളെ ഉപയോഗിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ഒരു വശത്ത് മദ്യവും പണവും മറുവശത്ത് മതപുരോഹിതരെയും തരം പോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്ക് കാണിച്ചു. മദ്യം കൊടുത്ത് വോട്ടര്‍മാരെ പാട്ടിലാക്കുന്ന സ്ഥാനാര്‍ഥി വിജയിച്ചാലും കുഴപ്പമില്ല, ജമാഅത്തെ ഇസ്ലാമിക്ക് മുന്‍കൈയുള്ള ഒരു കൂട്ടായ്മ വിജയിക്കാന്‍ പാടില്ല എന്ന ഒരൊറ്റ വാശിയായിരുന്നു ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്ക്. ബി.ജെ.പിക്കെതിരെപ്പോലും ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ലാത്ത മതസംഘടനകള്‍ ഉടലോടെ വന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായും രഹസ്യമായും മലബാറിലെങ്ങും കാമ്പയിന്‍ നടത്തി. സാധാരണക്കാരായ വിശ്വാസികളെ ജനകീയ മുന്നണിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നകറ്റാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ച മതസംഘടനകള്‍ ഇവിടെ വളരെ പച്ചയായി രാഷ്ട്രീയം കളിക്കുകയായിരുന്നു.'(C.Dawood, Prabodhanam Weekly_6.11.2010) 

ജനകീയ വികസ മുന്നണികള്‍ മുന്നോട്ട് വെച്ച ആശയവും അവര്‍ രംഗത്തിറക്കിയ സ്ഥാനാര്‍ഥികളെയും വെച്ചുകൊണ്ട് ഇതിലും കൂടുതല്‍ സീറ്റുകളും വോട്ടുകളും നേടേണ്ടതായിരുന്നു എന്ന കാഴ്ചപ്പാടില്‍ നിന്നാണ്, അതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വിശകലനം പുരോഗമിക്കുന്നത്. ഇടതുവലതു മുന്നണികള്‍, അവരുടെ നയവൈകല്യങ്ങളെയും കഴിവില്ലായ്മയേയും വെല്ലുവിളിച്ച് കടന്നുവരുന്ന ഒരു പുതിയ പാര്‍ട്ടിയെ ഇരുകൈ നീട്ടി സ്വീകരിക്കുമെന്നോ, അതില്ലെങ്കിലും പരമാവധി സഹകരണം ചെയ്തുകൊടുക്കുമെന്നോ പ്രതീക്ഷിക്കുന്നത് വിഢിത്തമാണ്. എന്നാല്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് ജനകീയമുന്നണിയുടെ ഒരു സ്ഥാനാര്‍ഥി ജയിച്ചുകയറിയാലുള്ള അപകടം ഭീകരമായിരിക്കുമെന്ന് തിരച്ചറിഞ്ഞത് ഇവിടുത്തെ മതസംഘടനകളാണ്. അവരെ അതിന് പ്രേരിപ്പിക്കുന്നത് ഒരു തരം സങ്കുചിതമായ കാഴ്ചപ്പാടും അസൂയയുമാണെന്ന് അവരുയര്‍ത്തിയ ആരോപണത്തിന്റെ ബാലിശതയും അവര്‍ക്ക് തന്നെ അത്തരം പ്രശ്‌നങ്ങളിലെ നിലപാടില്ലായ്മയും കാണുമ്പോള്‍ ആര്‍ക്കും മനസ്സിലാകും.  ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നും ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണെന്നുമൊക്കെയാണ് അവര്‍ പൊതുവായി ഉന്നയിച്ച ആരോപണം. തനിവര്‍ഗീയമായിട്ടാണ് പലിയിടത്തും അമുസ്ലിം വീടുകളില്‍ വരെ അവര്‍ പ്രചാരണം നടത്തിയത് എന്ന് ആ വീടുകളിലുള്ള നല്ലവരായ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നു.
ആദ്യത്തെ വശം പലതവണ ഈ ബ്ലോഗില്‍ ചര്‍ചചെയ്തതാണ് എന്താണ് രണ്ടാമത്തെ ആരോപണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന് മനസ്സിലാക്കുന്നത് കൗതുകകരമായിരിക്കും. കൂട്ടത്തില്‍ ജമാഅത്തുമായി വിയോജിപ്പുള്ള വശത്ത് ബന്ധപ്പെട്ടവരുടെ വിശദീകരണം ഇവിടെ നല്‍കുകയുമാകാമല്ലോ.

ജമാഅത്തിന്റെ വര്‍ഗീയത വെറുമൊരു പുകമാത്രമാണ് അത് തെളിയിക്കാന്‍ ഇന്നെവരെ സാധിച്ചിട്ടില്ല. മതമാണോ വര്‍ഗീയത, ഇസ്‌ലാമാണോ ഭീകരത, എന്ന തീവ്രസെക്യുലര്‍ ബോധത്തിന്റെ മറപിടിച്ച് താടിയും തലപ്പാവുമുള്ളവര്‍ കളിക്കുന്ന നല്ലപിള്ള ചമയലില്‍നിന്നാണ് ഈ ആരോപണമുണ്ടാകുന്നത്. മനസ്സിലാക്കിയിടത്തോളം ഇക്കാര്യത്തില്‍ അമുസ്ലിം സുഹൃത്തുക്കള്‍ വല്ലാതെ ആശയക്കുഴപ്പത്തില്‍ പെടുന്നത് സാത്വികരെന്ന് കരുതപ്പെടുന്ന മതപുരോഹിതന്‍മാരുടെ  വാക്കുകള്‍ കാരണമാണ്. അതുകൊണ്ടു അവരുയര്‍ത്തുന്ന ആരോപണം ശരിയവിധത്തിലൊന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേമയാക്കേണ്ടതുണ്ട്.
 
 ജനാധിപത്യവും നിയമനിര്‍മാണവും:

നാം എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം നമുക്കേവര്‍ക്കുമുണ്ട്. ഈ സ്വാതന്ത്യ്രത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് നിയമം. നമുക്ക് കൈവീശുന്നതിന് പ്രശ്നമില്ല. പക്ഷേ, അത് മറ്റുള്ളവരുടെ ശരീരത്തില്‍ തട്ടരുതെന്ന് നിയമം അനുശാസിക്കുന്നു. നമുക്ക് സംസാരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ ആവരുത്. 

മനുഷ്യജീവിതത്തില്‍ ഇത്തരം നിയമസംവിധാനം വേണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ആരാണ് മനുഷ്യന് ഈ നിയമം നല്‍കേണ്ടത്? കല്‍പിക്കാനും വിരോധിക്കാനും ആര്‍ക്കാണ് അധികാരം? ഉത്തരം വ്യക്തമാണ്. നമുക്ക് ജീവനും ശരീരവും ആയുസ്സും ആരോഗ്യവും നല്‍കിയ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനു മാത്രമേ അതിനധികാരമുള്ളൂ. അവനല്ലാതെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. സ്രഷ്ടാവായ ദൈവം നല്‍കിയ ജീവിതവ്യവസ്ഥ അംഗീകരിക്കാനും അനുസരിക്കാനും സൃഷ്ടികളായ മനുഷ്യര്‍ ബാധ്യസ്ഥരാണ്. അവന്‍ നിശ്ചയിച്ച തത്ത്വങ്ങളും നിയമങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിച്ച് അവയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ കണ്െടത്താനും നടപ്പാക്കാനും മനുഷ്യന് അവകാശവും സ്വാതന്ത്യ്രവുമുണ്ട്. 

മറ്റൊരു വാദമുണ്ട് പ്രബലമായി. ശരിയും തെറ്റും നന്മയും തിന്മയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും നീതിയും അനീതിയും ധര്‍മവും അധര്‍മവും വേണ്ടതും വേണ്ടാത്തതും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അഥവാ അവരിലെ ഭൂരിപക്ഷമാണ്. ഇതാണ് പാശ്ചാത്യദേശത്ത് ജന്മംകൊണ്ട ജനാധിപത്യത്തിന്റെ അവകാശവാദം. എന്നാല്‍ നന്മ-തിന്മകളുടെയും ശരി-തെറ്റുകളുടെയും മാനദണ്ഡം ജനഹിതം അഥവാ മനുഷ്യേഛ ആകാവതല്ലെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കാവുന്നവയല്ല അവയെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ തത്ത്വം അംഗീകരിക്കപ്പെടുന്നതോടെ അമ്പത്തൊന്നു ശതമാനം പറയുന്നതും പിന്തുണക്കുന്നതുമൊക്കെ സത്യവും ശരിയും നീതിയും ധര്‍മവുമായിത്തീരുന്നു. ന്യൂനപക്ഷം പിന്തുണക്കുന്നത് അസത്യവും തെറ്റും അനീതിയും അധര്‍മവുമാകുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസങ്ങള്‍ മാറുന്നതിനനുസരിച്ച് നന്മ-തിന്മകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. സുസ്ഥിരവും ശാശ്വതവുമായ മൂല്യങ്ങളും മാനദണ്ഡങ്ങളുമില്ലെന്ന ഈ തത്ത്വത്തെ അരാജകവാദികള്‍ക്കല്ലാതെ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ അരാജകത്വവാദപരമായ നിലപാടിനെ ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നു. ചിലര്‍ നിയമം നിര്‍മിക്കുന്ന യജമാനന്മാരും മറ്റുള്ളവര്‍ അവയനുസരിക്കുന്ന ആജ്ഞാനുവര്‍ത്തികളായ അടിമകളുമാകുന്നത് മനുഷ്യന്റെ മഹത്വത്തിനും സമത്വത്തിനും ചേര്‍ന്നതല്ല. 

ശരിയും തെറ്റും നീതിയും അനീതിയും തീരുമാനിക്കാന്‍ മനുഷ്യേഛയും മനസ്സാക്ഷിയും അശക്തമാണെന്ന് എല്ലാവരും സമ്മതിക്കും. പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനായ ആന്ത്രേ ക്രീസോണ്‍ തന്റെ 'സദാചാരവ്യവസ്ഥയും തത്ത്വദര്‍ശനങ്ങളു'മെന്ന കൃതിയിലെഴുതുന്നു: "എല്ലാ നാടുകളിലെയും ജനങ്ങള്‍ എക്കാലത്തും സ്വന്തം മനസ്സാക്ഷിയോട് ഉപദേശം തേടിയിരുന്നു. പക്ഷേ, അവക്ക് ലഭിച്ച മറുപടി എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരേ സ്വഭാവത്തിലായിരുന്നില്ല. ഒരു കാലഘട്ടത്തിലെ ആത്മാര്‍ഥമനസ്സുകള്‍ക്ക് നന്മയും നീതിയുമായി തോന്നിയ കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് തിന്മയും അനീതിയുമായി തോന്നി. ആ മനസ്സുകളും ആത്മാര്‍ഥതയുള്ളവയായിരുന്നു. പക്ഷേ, അവര്‍ ജീവിച്ചത് മറ്റൊരു കാലത്തും വേറൊരു നാട്ടിലും ആയിരുന്നുവെന്നു മാത്രം....'' 

ജനാധിപത്യത്തിന്റെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വശം അംഗീകരിക്കുന്ന പക്ഷം  നിയമനിര്‍മാണത്തില്‍ പരമാധികാരം ദൈവത്തിന്    എന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാട് തന്നെ അപ്രസക്തമാകുന്നു. ഒരു ഭൗതികദര്‍ശനത്തില്‍ കൂടുതല്‍ അനുയോജ്യമായ സംവിധാനം ഭൂരിപക്ഷാടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുക എന്നത് തന്നെയാണ്. ഈ സംവിധാനം പ്രയോഗവല്‍ക്കരിച്ചിടത്ത് എന്തു സംഭവിച്ചു എന്ന് ചരിത്രത്തില്‍ പരിശോധിച്ചാല്‍ കുറ്റമറ്റ ഒരു മാര്‍ഗമല്ല നിയമനിര്‍മാണത്തില്‍ ഭൂരിപക്ഷത്തിനുള്ള പരമാധികാരമെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
 
പ്രശസ്ത സാഹിത്യകാരനും ജനാധിപത്യവാദിയുമായ സി.ജെ. തോമസ് പറയുന്നു: "ഭരണാധികാരികളുടെ മനോഭാവമനുസരിച്ച് പൌരന്മാരുടെ നീതിബോധം ആടിയുലയുന്നത് സോഫോക്ളീസ് ചിത്രീകരിച്ചിട്ടുണ്ട്. ബ്രൂട്ടസിന്റെയും ആന്റണിയുടെയും കൂടെ മാറി മാറി ചാഞ്ചാടുന്ന റോമന്‍ജനതയെ ഷേക്സ്പിയര്‍ നൂറുവട്ടം അപഹസിച്ചിട്ടുണ്ട്. ഇബ്സനിലെത്തിയപ്പോള്‍ സര്‍വ ജനത്തെയും ചെറുത്തുകൊണ്ട് ഏകാകിയായി എഴുന്നേറ്റുനിന്ന് കല്ലേറുകൊള്ളുന്നവന്‍ മാത്രമാണ് മഹാന്‍ എന്നുവരെയെത്തി. കലാഭാസങ്ങളെ പുലര്‍ത്തുന്നതും അര്‍ധരാത്രി വണ്ടിയിറങ്ങുന്ന സിനിമാനടനെക്കാണാന്‍ പതിനായിരക്കണക്കിനെത്തുന്നതും ബഹുജനമാണ്. ഭാഗ്യക്കുറിത്തട്ടിപ്പുകളെ പോഷിപ്പിക്കുന്നത് അവരാണ്. പുണ്യാത്മാക്കളെ അടിച്ചുകൊല്ലുന്നതുംഅവര്‍തന്നെ'' (ധിക്കാരിയുടെ കാതല്‍ , പേജ് 72). 

സഹജമായ ഇത്തരം ദൌര്‍ബല്യങ്ങളില്‍നിന്ന് മോചിതരാവാന്‍ സാധ്യമല്ലാത്ത മനുഷ്യര്‍ നിയമം നിര്‍മിക്കുമ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനിവരാത്തവിധം അതാവാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതിനാല്‍ എല്ലാവരോടും ഒരേപോലെ നീതി കാണിക്കാന്‍ മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനു മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ അവനല്ലാതെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. "അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവനു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാകുന്നു'' (ഖുര്‍ആന്‍ 7:54). 

"വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല'' (12:40).
ഇതിന്റെ അര്‍ഥം ഖുര്‍ആനും ജനാധിപത്യവും പരസ്പരഭിന്നമാണ് എന്നല്ല. ജനാധിപത്യത്തിന്റെ മറ്റുവശങ്ങളെല്ലാം തന്നെ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ ഗുണങ്ങള്‍ക്ക് അനുപൂരകമാണ്. എന്താണ് ജനാധിപത്യത്തിന്റെ പ്രസക്തി എന്ന് നോക്കാം.


ജനാധിപത്യത്തിന്റെ പ്രസക്തി:

എന്നാല്‍ മനുഷ്യര്‍ ആവിഷ്കരിച്ച രാഷ്ട്രീയ-ഭരണക്രമങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യമാണ്. നാടുവാഴിത്തത്തേക്കാളും രാജാധിപത്യത്തേക്കാളുമേറെ എടുത്തോതാവുന്ന ഒട്ടേറെ മികവുകള്‍ അതിനുണ്ട്. ഗുണപരമായ ഈ വശത്തെ ജമാഅത്ത് അംഗീകരിക്കുന്നു. സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10). 

ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20). 
 
സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരുന്ന അവിഭക്ത ഇന്ത്യയിലായിരിക്കെ തന്നെ സയ്യിദ് മൌദൂദി ജനാധിപത്യത്തിന്റെ ഈ മേന്മ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ് 475). 

ബുദ്ധിയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നവര്‍ ഇവിടെ പറഞ്ഞ വസ്തുതകളോടാണ് നേരിടേണ്ടത്. ഇതുപറഞ്ഞതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരാണ് എന്ന് പ്രചരിപ്പിക്കുന്നത് പിണറായിപ്പോലെ ഒരു രാഷ്ട്രീയക്കാരനാകാം.  ഖുര്‍ആനും സുന്നത്തുമാണ് ഞങ്ങളുടെ മാര്‍ഗദര്‍ശി എന്ന് പറയുന്ന ഒരു മുസ്ലിം സംഘത്തിന് എങ്ങനെ കഴിയുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. എന്നാല്‍ ജനാധിപത്യത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ടെന്നത്.  പാവം ഈ പുരോഹിതവേഷധാരികള്‍ക്കറിയില്ല.ജനാധിപത്യത്തിന്റെ ഏതെങ്കിലും ഒരു വശത്തെയല്ല അത് നിരാകരിക്കുന്നത്. ജനാധിപത്യത്തിന് പകരം സ്വേഛാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുമാണ് അതിന്റെ ആന്തരിക സ്വഭാവം തന്നെ. ഈ വിശയത്തില്‍ എതിര്‍ക്കുകയാണെങ്കില്‍ മാര്‍ക്‌സിമാണ് ആദ്യം എതിര്‍ക്കപ്പെടേണ്ടത്. എന്ന് ജമാഅത്തിനെതിരെ പ്രവര്‍ത്തിച്ച് കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും അനുകൂലമായ നിലപാടെക്കുന്നവര്‍ ചിന്തിക്കുന്നില്ല. ജനങ്ങളുടെ അറിവില്ലായ്മയും തങ്ങളിലുള്ള അവരുടെ വിശ്വാസ്യതയും മുതലെടുത്ത് അസത്യം പ്രചരിപ്പിക്കുന്നവര്‍ വിചാരണ നാളിനെ ഭയപ്പെട്ടുകൊള്ളട്ടേ എന്നാണ് എനിക്ക് പറയാനുള്ളത്. 

ജനങ്ങളുടെ കണ്ണുകെട്ടാന്‍ എക്കാലവും കഴിയില്ല. അവര്‍ സത്യം മനസ്സിലാക്കാന്‍ തുടങ്ങുന്നത് വരെ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കെതിരിലും അതിന്റെ സംരംഭങ്ങള്‍ക്കെതിരിലും ഇത്തരം അസത്യവാദികളുടെ തടയണ ഫലപ്രദമാകുകയുള്ളൂ എന്ന് ഓര്‍ത്തിരിക്കുക.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം.

 ഈ പാര്‍ട്ടിവോട്ടുകള്‍ എവിടെ പോയി ?!!!...

മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്..!. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി?

ജനകീയ വികസനമുന്നണിയുടെ ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത  ചില അത്ഭുതങ്ങളും നാം കാണുന്നു. (വോട്ടുകച്ചവടമല്ല ഞാന്‍ ഉദ്ദേശിച്ചത്. ബി.ജെ.പി നടത്തിയ വോട്ടുകച്ചവടത്തെ പറ്റി ബന്ധപ്പെട്ടവര്‍ തന്നെ സൂചന നല്‍കിയിരുന്നു. അതിനൊരു രൂപമുണ്ടായിരുന്നു സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്താതെയും പിന്‍വലിച്ചുമൊക്കെ അത് ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്.). വോട്ടുകച്ചവടം എന്ന പതിവ് ഉത്തരത്തിന് പുറത്ത് മറ്റെന്തെങ്കിലും കാരണമുണ്ടോ പാര്‍ട്ടികളുടെ വോട്ടു ചോര്‍ചക്ക്. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ കാണാന്‍ കഴിയുന്നു. ത്രികോണ മത്സരം നടക്കാനിടയുള്ള സ്ഥലത്ത് അത് നടന്നില്ല. ചില മുന്നണികളുടെ വോട്ടുകള്‍ ഒന്നാകെ ചോര്‍ന്ന് പോയിരിക്കുന്നു. ഇവയെല്ലാം ജനകീയ മുന്നണി സ്ഥാനാര്‍ഥിക്ക് പോള്‍ ചെയ്തു എന്ന് നാം കരുതണോ. പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഈ പ്രതിഭാസം കാണുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയല്ലാത്ത മുഴുവന്‍ സംഘടനകളും ലീഗിന്റെ പിന്നില്‍ അണിനിരന്ന് കാമ്പയിന്‍ നടത്തി ലീഗ് വോട്ടുകള്‍ സ്വരൂപിച്ചശേഷവും മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ വിശ്വാസം വരാതെ പതിച്ചു നല്‍കി എന്ന് കരുതാന്‍ ന്യായമുണ്ട്. ഇത്രമാത്രം ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ ഭയപ്പെടാന്‍ കാരണമെന്ത്. ഇവര്‍ പഞ്ചായത്തിലും മുനിസിപാലിറ്റിയിലും വന്ന് കഴിഞ്ഞാല്‍ അവിടെയാകെ ഇസ്ലാമിക വല്‍കരിച്ചുകളയുമെന്ന് ഭയപ്പെട്ടതുകൊണ്ടാണോ ഈ ജാഗ്രത. അങ്ങനെയെങ്കില്‍ അതില്‍ ഏറ്റവും വലിയ ഭീതി വേണ്ടത് മുസ്ലിം മതസംഘടനകള്‍ക്കാണോ. 4 നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കുകയും പരമാവധി മതവൈരത്തിലൂടെ വോട്ടുബാങ്കുറപ്പിക്കുയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് വരെ സ്വാഗതമോതുന്ന ചില സാമുദായികസംഘടനകളും അവയെ പിന്താങ്ങുന്ന മതസംഘടകള്‍ക്കും ജനസേവനമുന്നണിയില്‍ കാണാന്‍ കഴിഞ്ഞ അപകടം അവരൊന്ന് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. 

ഏതായാലും ഈ കളികളൊക്കെ ആവര്‍ത്തിച്ചാല്‍ മാത്രമേ ജനകീയമുന്നണികളെ പിടിച്ചുകെട്ടാന്‍ കഴിയൂ എങ്കില്‍ ആ തന്ത്രത്തിന്  വലിയ ആയുസുണ്ടാകില്ല തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും. ഈ തകര്‍ച്ച ജനകീയ മുന്നണി അതിന്റെ തിരിച്ചുവരവിനുള്ള ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

വികസനമുന്നണി: പരാജയപ്പെട്ട പരീക്ഷണം ?

ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ പ്രവര്‍ത്തകരെ ജനകീയ വികസന മുന്നണി എന്ന കൂട്ടായ്മയിലൂടെ രാഷ്ട്രീയ ഗോഥയിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുമ്പോള്‍ ഉന്നതമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭരണമെന്ന് ചക്കരക്കുടത്തില്‍ കയ്യിട്ട് വാരാനാണ് അവര്‍ വരുന്നത് എന്ന വാദം രാഷ്ട്രീയ സംഘടനകളില്‍ രഹസ്യമായി പറഞ്ഞപ്പോള്‍. പരസ്യമായി ഉന്നയിക്കപ്പെട്ടത് ജമാഅത്തിന് അതിന് അര്‍ഹതയില്ല എന്ന തരത്തിലായിരുന്നു. കാരണം ജമാഅത്തെ ഇസ്‌ലാമി ജനാധപത്യം അംഗീകരിക്കുന്നില്ല. പിന്നെ എങ്ങനെ അവര്‍ മത്സരിക്കും. എന്നാല്‍ മുപ്പതുവര്‍ഷങ്ങളായി തങ്ങളില്‍ ചിലര്‍ക്ക് വോട്ടു ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വെളിപാട് അവര്‍ക്കുണ്ടായിരുന്നില്ല. മുജാഹിദുകളെ പോലെ ചില മതസംഘടനകളും അവരില്‍നിന്ന് കേട്ട് പഠിച്ച് ചില തീവ്രമതേതരവാദികളും മാത്രം ഉരുവിട്ടുവന്ന വാദം. ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചുരുവിടുകയായിരുന്നു. ഇതിന് വേണ്ടി അവര്‍ പാര്‍ട്ടി പത്രം രണ്ടാഴ്ചയോളം നീണ്ടുനിന്ന് പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. കിട്ടിയ സ്റ്റേജിലെല്ലാം ഇത് പറയുകയും ചാനലുകള്‍ തത്സമയം ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇത് ജനമനസ്സില്‍ വമ്പിച്ച പ്രതികരണമുണ്ടാക്കി എന്ന് തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ വെക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നു.

ആരോപണ പെരുമഴക്ക് ശേഷം വന്ന തെരഞ്ഞെടുപ്പില്‍ ആള്‍ബലം കുറഞ്ഞ ജമാഅത്തിന് ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് തങ്ങളെ അറിയാം എന്ന ധാരണ മാത്രമായിരുന്നു കൈമുതല്‍. അത് ശരിയുമായിരുന്നു. ആളുകള്‍ വ്യക്തികളെ പരിഗണിച്ചപ്പോഴും അതിന്റെ പിന്നിലുള്ള ഒരു ആദര്‍ശം മഹാ ഭീഷണിയായി കണ്ടുവോ എന്ന് സംശയിക്കത്തക്കവിധമാണ് ആളുകള്‍ പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറക്കിയ ആളുകളേക്കാള്‍ വിദ്യാഭ്യാസപരമായും ധാര്‍മികമായും മുന്നില്‍നിന്നിട്ടും ജനകീയമുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടേ പരാജയപ്പെട്ടതിന് ഈ പ്രചാരണം വലിയ സ്വാധീനം ചെലുത്തി.  ആകെ അവര്‍ക്ക് ചെയ്യാനായത് ഇത്രമാത്രമാണ്:

[കോഴിക്കോട്:  കന്നിപോരാട്ടത്തിനിറങ്ങിയ  ജനകീയ വികസന മുന്നണിക്കും പ്രാദേശിക കൂട്ടായ്മക്കും തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍  കഴിഞ്ഞില്ലെങ്കിലും പലയിടങ്ങളിലും  സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞു.  

മലപ്പുറം, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലായി ആറിടത്താണ് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പാലക്കാട്, മഞ്ചേരി, മലപ്പുറം നഗരസഭകളില്‍ ഉള്‍പ്പെടെ 30 സീറ്റുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലും (ശാന്തപുരം) അങ്ങാടിപ്പുറം പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലും (അരിപ്ര)  എടവിലങ്ങാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലും ഏറിയാട് പഞ്ചായത്തിലെ ഏഴാംവാര്‍ഡിലും വയനാട് വെങ്ങപള്ളി പഞ്ചായത്തിലെ 10ാം വാര്‍ഡിലും കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡിലുമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.  തൃശൂര്‍ കോര്‍പറേഷനിലെ ആറ് ഡിവിഷനുകളില്‍ ജനകീയ വികസനമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൊച്ചി കോര്‍പറേഷനില്‍ ജനകീയ വികസന മുന്നണി രണ്ട് ഡിവിഷനുകളില്‍ അഞ്ഞൂറിലേറെ വോട്ടുകള്‍ നേടി വിജയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. (മാധ്യമം)]

എന്നാല്‍ ഇതായിരുന്നില്ല ഇതിന് മുന്നിട്ടറങ്ങിയവര്‍ പ്രതീക്ഷിച്ചിരുന്നത്. താഴെ നല്‍കിയ വരികള്‍ അതിലേക്ക് വെളിച്ചം വീശുന്നു:

['പഞ്ചായത്തീരാജിന്റെ അന്തഃസത്തക്ക് വിരുദ്ധവും അവിശുദ്ധവും അധാര്‍മികവുമായ അന്തരീക്ഷം ഒരിക്കല്‍കൂടി ഉരുണ്ടുകൂടവെ ജനപക്ഷത്തു നിന്നുയരുന്ന വേറിട്ട സ്വരം സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകരിലേക്കെത്തിക്കാനും പ്രകൃതിയുടെ നേരെയുള്ള നഗ്‌നമായ കൈയേറ്റം അവസാനിപ്പിക്കാനും അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ജനാധിപത്യത്തിന് ഒരു പുതിയ മുഖം നല്‍കാനുമുള്ള ധീരമായ ശ്രമത്തിന് ഇതാദ്യമായി കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യങ്ങളുടെ ഭൂമികയില്‍ ജാതിമത ബന്ധങ്ങള്‍ക്കതീതമായി സ്ത്രീ-പുരുഷന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ പരീക്ഷണം രണ്ടായിരത്തിനുതാഴെ വാര്‍ഡുകളിലേ നടക്കുന്നുള്ളൂവെങ്കിലും ഒന്നാം ഘട്ടത്തില്‍ അതിനു ലഭിക്കുന്ന ജനശ്രദ്ധയും താല്‍പര്യവും പ്രത്യാശാജനകമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് നിശ്ശേഷം അകറ്റിനിര്‍ത്തണമെന്ന് തീവ്രമതേതര പക്ഷത്തുനിന്ന് മുറവിളികളുയരവെ, മാനവികതയുടെയും നൈതികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശം മുഴക്കുന്ന ധര്‍മസംഹിതകള്‍ക്ക് സ്വകാര്യ ജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന തിരിച്ചറിവിലേക്ക് സമൂഹം പതിയെ മാറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷത ഒരിക്കലും മതങ്ങളുടെ നേരെ നിഷേധാത്മക സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ബുദ്ധിജീവികളും പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം മനസ്സിലാക്കുന്നു. സ്രഷ്ടാവിനെയോ സൃഷ്ടികളെയോ പേടിക്കാത്ത ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും മനുഷ്യാവകാശധ്വംസകരുടെയും കളരിയായി പരിണമിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള യത്‌നം അതിശക്തമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണെങ്കിലും വിജയിച്ചേ പറ്റൂ, വിജയിപ്പിച്ചേ പറ്റൂ. (എ.ആര്‍ )]

തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയനുസരിച്ച് ഇത്തരമൊരു ലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും വികസനമുന്നണി പരീക്ഷണത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇതിവിടെ അവസാനിപ്പിച്ച് പോകാം എന്ന് തീരുമാനിക്കാന്‍ കഴിയുമോ?. വികസനമുന്നണിക്ക് വേണ്ടി നിന്ന സ്ഥാനാര്‍ഥികളില്‍ മിക്കവരും തോറ്റതിനാല്‍ ഈ ചിന്തയും ആശയവും പ്രസക്തമല്ലെന്ന് വരുമോ.? ജനം മാറ്റം ആഗ്രഹിക്കുന്നില്ല എന്ന സൂചന തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ടോ?. ഒരു പഞ്ചായത്തില്‍ വകയിരുത്തുന്ന അഞ്ചുകോടി രുപയില്‍ ഒന്നേക്കാല്‍ കോടി മാത്രം ചെലവഴിക്കുന്നതിനെ ജനം നെഞ്ചേറ്റിയെന്നാണോ നാം മനസ്സിലാക്കേണ്ടത്?. വികസനമുന്നണി എന്ന പേരില്‍ ഒരു സംഘം മുന്നോട്ട് വന്നാലും കാര്യത്തില്‍ കാതലായ മാറ്റം ഉണ്ടാവില്ല എന്നവര്‍ ധരിച്ചുവോ.? അതല്ല ജനങ്ങളുടെ അവിശ്വാസത്തിനും നിരാകരണത്തിനും മറ്റെന്തെങ്കിലും കാരണമുണ്ടോ.?

പ്രതീക്ഷക്കൊത്ത് പുരോഗതി ദൃശ്യമായില്ലെങ്കിലും ഇത് ഇവിടെ അവസാനിപ്പിക്കേണ്ട ഒരു ദൗത്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ തെറ്റായ വിശകലനത്തിലെത്തുന്നത് ലക്ഷ്യ പ്രാപ്തിക്ക് ഉപകരിക്കുകയുമില്ല.

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

ജമാഅത്തും ജനകീയമുന്നണിയും

ബൂലോകര്‍ (Netizen‍s) നടത്തുന്ന  പ്രതികരണത്തിന് മുഖ്യകാരണം നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളും അനുഭവങ്ങളമാകും. ഭൂലോകത്ത് നടക്കുന്ന കാര്യങ്ങളാണ് മൊത്തത്തില്‍ പ്രചോദകമെങ്കിലും അവരണ്ടും തനിപകര്‍പ്പാണെന്ന അഭിപ്രായമില്ല. ഇങ്ങനെ ഒരു ആമുഖം നല്‍കാനുള്ള കാരണം. ബ്ലോഗറായ ബഷീര്‍ വള്ളിക്കുന്നിന്റെ ഒരു പോസ്റ്റും അതിനോടനുബന്ധിച്ച് നടന്ന ചര്‍ചയുമാണ്. ഇതെഴുതുമ്പോള്‍ ഏഴ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുകയും മറ്റു ഏഴ് ജില്ലകളിലേത് നാളെ നടക്കാനിരിക്കുകയുമാണ്. ചുരുക്കത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യവിഷയം. ആ പോസ്റ്റിന്റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

"വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം  പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്‌. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന  മുദ്രവാക്യമാണ്.  സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല."

ഇത്രയും ഭാഗം വായിച്ച് അതിന്റെ വരികളിലും വരികള്‍ക്കിടയിലും വായിച്ചാല്‍ നിലവിലെ രാഷ്ട്രീയത്തിന്റെ സ്വഭാവവും പുതിയ പ്രവണതകളും ലഭ്യമാകും. വോട്ടുള്ളവരോട് മാത്രം ചിരിക്കുന്ന സ്ഥാനാര്‍ഥികള്‍, അവിടുന്നും കടന്ന് ചിന്തിച്ചാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി സേവനം ഒതുക്കുകയും പരമാവധി ഇതര പാര്‍ട്ടിക്കാരന്റെ ന്യായമായ അവകാശം പോലും തടഞ്ഞുവെക്കുകയും ചെയ്യുന്ന വാര്‍ഡ് മെമ്പര്‍മാര്‍ (ബ്ലോക്ക് ജിലാതല മെമ്പര്‍മാര്‍ ഇക്കാര്യത്തില്‍ കുറേകൂടി നിഷ്പക്ഷത കാണിക്കുന്നു എന്ന പൊതുവിശ്വാസത്തില്‍ അവരെ ഒഴിവാക്കുന്നു.) വികസനത്തിന്റെ പേരില്‍ നല്‍കപ്പെടുന്ന ഫണ്ടുകള്‍ യഥാവിധി വിനിയോഗിക്കാത്തതിനാല്‍ ലാപ്‌സാക്കി കളയുന്ന പഞ്ചായത്തുകള്‍ ഇവയുടെയൊന്നും സാന്നിദ്ധ്യം നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മാത്രമല്ല കൂടെകൂടെ ഇത്തരം മേഖലകളിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും കൂടിവരുന്നു.

ആ ഖണ്ഡികയില്‍ സുചിപ്പിക്കുന്ന മറ്റൊരു കാര്യം. ജമാഅത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും രൂപീകരിക്കപ്പെട്ട ജനകീയ കൂട്ടായ്മകള്‍ വിവിധ പേരുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. നേരത്തെ ഞാന്‍ സൂചിപ്പിച്ച ദുരന്തപൂര്‍ണമായ ഭരണവ്യവസ്ഥ മാറിയേ തീരൂ എന്ന മനസ്സ് പങ്കുവെക്കുകയും. ജമാഅത്തെ ഇസ്‌ലാമിയുടെ -പലരും ചൂണ്ടിക്കാണിക്കുന്ന-അപകടം ബോധ്യപ്പെടാത്തവരും തിരിച്ച് അഭിപ്രായമുള്ളവരുടെയും കൂട്ടായ്മയാണ് ഇങ്ങനെ സംഘടിച്ച് മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നത്. കേരളത്തില്‍ രണ്ടായിരത്തില്‍ കുറഞ്ഞ വാര്‍ഡുകളിലേക്കാണ് അവര്‍ മത്സരിക്കുന്നത്. ഇവിടെ അതുയര്‍ത്തുന്ന മുദ്രാവാക്ക്യം മാറ്റത്തിന് ഒരു വോട്ട് എന്നതാണ്. ഈ വോട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ മാറ്റത്തിനല്ല. നിലവിലുള്ള അവസ്ഥയില്‍ മാറ്റം ആവശ്യമാണ് എന്ന് കണ്ടതിനാല്‍ അതിനൊരു വോട്ട് എന്ന് തന്നെയാണ് അര്‍ഥം. ജമാഅത്ത് മാറാന്‍ തീരുമാനിച്ച മാറിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. അത് സ്വയം തീരുമാനിച്ച് മാറുന്നതാണ്. ആ മാറ്റത്തിന് പൊതുജനങ്ങളുടെ വോട്ട് ആവശ്യമില്ല. മാറാന്‍ തയ്യാറില്ലാത്തവര്‍ പിളര്‍ന്ന് മാറുന്നത് നാം കാണുന്നുണ്ടല്ലോ.

നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ മതിയെന്നും അതില്‍ പ്രത്യേകിച്ച് പരിഷ്‌കരണം ആവശ്യമില്ലെന്നും കരുതുന്നവര്‍ സ്വാഭാവികമായും ഇതിന്റെ എതിര്‍പക്ഷത്തായിരിക്കും. അവരില്‍ ചിലര്‍ -ജനാധിപത്യവിരുദ്ധമായി- ഇതിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കും. അല്ലാതിരുന്നാല്‍ സ്വയം അസ്ഥിത്വം നിഷേധിക്കുന്നതിന് തുല്യമാണ് എന്നവര്‍ മനസ്സിലാക്കുന്നു. എന്നാല്‍ വേറെ ചിലര്‍ ജനാധിപത്യത്തില്‍ ഇത്തരം ഒരു തിരുത്തല്‍ ശക്തിക്കും സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കി മറ്റു പാര്‍ട്ടികളോടു കാണിക്കുന്ന സൗഹൃദം പുലര്‍ത്തുന്നവരാണ്. പ്രായോഗിക രംഗത്ത് ജനകീയ വികസന മുന്നണികള്‍ പൊതുവായി അനുഭവിക്കുന്നത് ജനാധിപത്യത്തിന്റെ ഈ മഹത്വം തന്നെയാണ്.

ഇന്നലെ നടന്ന ജനകീയമുന്നണി സ്ഥാനാര്‍ഥിക്കെതിരെയുള്ള മുഖംമൂടി ആക്രമണം ഞാന്‍ ആദ്യം സൂചിപ്പിച്ച പ്രതികരണത്തിന്റെ ഭാഗമാണ്. എന്നാല്‍ ബൂലോകത്ത് സുകുമാരന്‍ സാറിനെപോലെ ജനകീയ മുന്നണിയുടെ പ്രവര്‍ത്തനത്തെ അനുകൂലിക്കുന്നവരും. ആ മാറ്റത്തിന് ഒരു വോട്ടുകൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് നിസംഗത പുലര്‍ത്തുന്നവരുമുണ്ട്.

പലരെയും അസ്വസ്തതപ്പെടുത്തുന്നത് ഇത്തരമൊരു കൂട്ടായ്മയുടെ രംഗപ്രവേശനത്തെക്കാള്‍ അതിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണ് എന്നുള്ള യാഥാര്‍ഥ്യമാണ്. ഈ പ്രയാസപ്പെടുന്നവരില്‍ മുജാഹിദ് സംഘടനകളെ പോലെ അഭിപ്രായ തീവ്രത പുലര്‍ത്തുന്നവരും. തങ്ങളുടെ വോട്ടില്‍ ചോര്‍ച്ചവരും എന്ന ഭീതികൊണ്ട് ജമാഅത്തിന്റെ പേരില്‍ -അത്തരം ജനകീയ കൂട്ടായ്മകളെ- എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. മുജാഹിദുകളൊഴിച്ചുള്ള രണ്ടാമത്തെ വിഭാഗത്തിന് ഒരു പ്രത്യേകതയുണ്ട്. തങ്ങളുടെ എതിരാളികളുടെ വോട്ടാണ് ഈ വിഭാഗം പിടിക്കുക എന്നുറപ്പുള്ളിടത്ത് അവര്‍ ജമാഅത്തിന്റെ മെമ്പര്‍മാരെ വരെ പിന്താങ്ങും. ചിലപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥികളെ മാറ്റി അത്തരക്കാര്‍ക്ക് ജയിച്ചുവരാനുള്ള അവസരം നല്‍കും. ഭീഷണി തങ്ങള്‍ക്കാണെങ്കില്‍ ആ മുന്നണിയുടെ മുസ്ലിമല്ലാത്ത സ്ഥാനാര്‍ഥിയെ പോലും ജമാഅത്തിന്റെ പേരുപറഞ്ഞ് തോല്‍പിക്കാന്‍ ശ്രമിക്കും. അതില്‍ ലീഗ്, (മുജാഹിദ് ലീഗും പെടും) മാര്‍കിസ്റ്റ് (മുജാഹിദ് മാര്‍കിസ്റ്റും) കോണ്‍ഗ്രസും (മുജാഹിദ് കോണ്‍ഗ്രസും, പി.ഡി.പി ഐ.എന്‍.എല്‍ എന്നിവരും ഇവരുടെയെല്ലാം സുന്നി, മുജാഹിദ് സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. അതിനാല്‍ അത്തരക്കാരെ ഇവിടെ എതിര്‍ക്കുന്നതിലോ അവര്‍ക്ക് താത്വികമായി മറുപടി പറയുന്നതിലോ കാര്യമില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ കപടരാഷ്ട്രീയത്തെ ചെറുത്ത് തോല്‍പിക്കണം എന്ന് പ്രസ്താവനയിറക്കിയ മുജാഹിദ് എന്ന രാഷ്ട്രീയമില്ലാത്ത മതസംഘടന ഇവിടെയുണ്ട്. അറുപത് വര്‍ഷം അവര്‍ ജമാഅത്ത് സാഹിത്യങ്ങളും പ്രസംഗങ്ങളും തൊലിയുരിച്ച് പരിശോധിക്കുകയും ഗവേഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നിട്ടും അവര്‍ക്ക് മനസ്സിലായില്ല എന്ന് നടിക്കുന്ന     ഒരേ ഒരു കാര്യം. ജനാധിപത്യത്തെ എതിര്‍ത്ത  ജമാഅത്തെ ഇസ്‌ലാമി എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ചത് എന്നാണ്. (ജനാധിപത്യത്തിന് മേല്‍ കമഴ്ന്ന് വീഴുക എന്നാണ് അവരുടെ പ്രയോഗം).

രണ്ട് അബദ്ധം ഈ ചോദ്യത്തിലുണ്ട്. (രണ്ട് വാചകത്തില്‍ രണ്ട് കളവ് മതിയല്ലോ.) ഒന്ന് ജനാധിപത്യത്തെ -മുജാഹിദ് പ്രസ്ഥാനം പറയുന്ന പോലെ - ജമാഅത്തെ ഇസ്ലാമി മൊത്തത്തില്‍ തള്ളിക്കളഞ്ഞിട്ടില്ല. മറ്റൊന്ന് ജമാഅത്തെ ഇസ്‌ലാമി ഈ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇതിന് മുമ്പ് അവര്‍ തങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ വിട്ടുനിന്നിരുന്നു എന്നത് ശരിയാണ്. 1974 മുതല്‍ ജനാധിപത്യം പ്രക്രിയയില്‍ സജീവമായി ഇടപ്പെട്ട് വരുന്നുണ്ട്. പാര്‍ട്ടിനോക്കാതെ മൂല്യം നോക്കി വോട്ടു ചെയ്തും, ചില നയനിലപാടുകള്‍ക്ക് പിന്തുണ ലഭിക്കാന്‍ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്തും ജനാധിപത്യം പ്രക്രിയയില്‍ പങ്കാളിയായിട്ടുണ്ട്. അന്ന് ഇല്ലാത്ത ഒരു പുതിയ മാറ്റം ജമാഅത്തില്‍ വന്നിട്ടില്ല. അതിനാല്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട ചര്‍ച ഈ സന്ദര്‍ഭത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുമില്ല.

ഇവിടെ അവര്‍ മനപ്പൂര്‍വം കളവ് പറയുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ജനാധിപത്യത്തിന്റെ ഏത് വശത്തെയാണ് ജമാഅത്ത് എതിര്‍ത്തതെന്നും അതില്‍ ജമാഅത്ത് അനൂകൂലിച്ച വശം ഏതെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ലിങ്ക് നല്‍കിയതിന് ശേഷമാണ് ഈ ചോദ്യമുന്നയിക്കുന്നത്. ഇവിടെ ജനാധിപത്യത്തെ മൊത്തത്തില്‍ നിരാകരിച്ചു എന്ന് വരുത്തിതീര്‍ക്കുന്നത് ഒരു കപടരാഷ്ട്രീയ പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞാലും ഖുര്‍ആനും സുന്നതും പ്രമാണമായി അംഗീകരിക്കുന്ന ഒരു മതസംഘടനക്കോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ പറയാന്‍ കഴിയില്ല. മാത്രമല്ല ഒരിക്കലും ജമാഅത്ത് വിയോജിച്ച ജനാധിപത്യത്തിന്റെ ആ വശത്തോടുള്ള തങ്ങളുടെ നിലപാട് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഇതാണ് വ്യക്തമായ കാപട്യം. അവര്‍ക്കറിയാം പറഞ്ഞാല്‍ അതില്‍ ജമാഅത്തെ ഇസ്‌ലാമി പറഞ്ഞതിനപ്പുറം ഒന്ന് പറയാനാവില്ലെന്ന്. ഇവിടെ ഒരു ജമാഅത്തുകാരന്‍ മനസ്സിലാക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മുജാഹിദ് പ്രസ്ഥാനങ്ങള്‍ കവലകള്‍ തോറും പ്രസംഗം സംഘടിപ്പിക്കുന്നതിനും തങ്ങളുടെ വാരികകള്‍ ജമാഅത്ത് വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുന്നതിനും രണ്ട് ഉദ്ദേശ്യമുണ്ട്. ഒന്ന്, സന്ദര്‍ഭം തങ്ങളുടെ പ്രതിയോഗികളെ നേരിടാന്‍ ഉപയോഗപ്പെടുത്തുക. (ഇക്കാര്യത്തില്‍ ഒരവസരവും അവര്‍ നഷ്ടപെടുത്താറില്ല). മറ്റൊന്ന് തങ്ങള്‍ പിന്താങ്ങികൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം. ഇതിനപ്പുറം ഇസ്‌ലാമികമായ, രാജ്യസ്‌നേഹപരമായ, ജനക്ഷേമപരമായ ഒരു താല്‍പര്യം ഈ വിമര്‍ശനത്തില്‍ കാണുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലായിരിക്കും.

അതൊടൊപ്പം പ്രയോഗികതലത്തില്‍ ഇത്തരം സ്ഥാനാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം പരാമര്‍ശിക്കാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ല. ജമാഅത്ത് വളരെ ആള്‍ബലം കുറഞ്ഞ ഒരു പാര്‍ട്ടിയാണ്. പത്ത് പ്രവര്‍തകര്‍ പോലുമില്ലാത്ത പഞ്ചായത്തില്‍ അഞ്ചിടത്ത് അത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയവരുമുണ്ട്. പക്ഷെ മുഴുവന്‍ രാഷ്ട്രീയ നേതാക്കള്‍ കിട്ടിയ വേളകളിലെല്ലാം വിമര്‍ശിച്ചിട്ടും -അതും രാജ്യദ്രോഹമടക്കം- രാഷ്ട്രീയത്തിലിടപെടാത്ത മതസംഘടനകള്‍ വരെ ഇവരെ പരായജയപ്പെടുത്തണമെന്ന രാഷ്ട്രീയാഹ്വാനം നല്‍കിയിട്ടും സമൂഹത്തിലെ നിഷ്പക്ഷരും സ്വതന്ത്രചിന്തകരുമായ നല്ലൊരു വിഭാഗം ജനങ്ങള്‍ ഇതിനെ നന്നായി സ്വീകരിച്ചിരിക്കുന്നു. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറിക്കഴിഞ്ഞ ഈ ഘട്ടത്തില്‍ പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ വിള്ളല്‍ വീഴ്തി അവരുടെ വോട്ട് നേടി വിജയിക്കുന്നത് നിസ്സാരമല്ല. അതെത്രമാത്രമുണ്ടാകുമെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ ആവില്ല. കാത്തിരുന്നു കാണുക എന്നേ പറയാന്‍ കഴിയൂ. തോറ്റാല്‍ പോലും ഈ സാന്നിദ്ധ്യം രാജ്യത്തിന് ഗുണമേ വരുത്തൂ എന്നകാര്യത്തില്‍ ഈ സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാവില്ല.  

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

വികസനമോ ദുരന്തവത്‌കരണമോ?

എ എച്ച്‌
 
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം വ്യവസായ മന്ത്രിമാരുണ്ട്‌. അവരുടെ കീഴില്‍ സംസ്ഥാന-ജില്ലാ-താലൂക്ക്‌/ബ്ലോക്ക്‌ തലങ്ങളിലെല്ലാം വ്യവസായ വികസനത്തിന്‌ പ്രതിജ്ഞാബദ്ധമായ ഓഫീസുകളും ഓഫീസര്‍മാരുമുണ്ട്‌. ഇത്‌ ആഗോളവല്‌കരണത്തിന്റെ കാലമായതിനാല്‍ കുടില്‍ വ്യവസായങ്ങളോടോ ചെറുകിട വ്യവസായങ്ങളോടെ ഏറെ ആളുകള്‍ താല്‌പര്യം കാണിക്കുന്നില്ല. അവയുടെ ഉല്‌പന്നങ്ങള്‍ ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ വിറ്റഴിക്കുക എളുപ്പവുമല്ല. അതിനാല്‍ വ്യവസായ വികസന അധികാരികള്‍ ഇപ്പോള്‍ പ്രധാനമായി ലക്ഷ്യമാക്കുന്നത്‌ നൂറുകണക്കില്‍ ഏക്കര്‍ ഭൂമിയും അനേകം മെഗാവാട്ട്‌ വൈദ്യുതിയും വിപുലമായ ഗതാഗത സൗകര്യവും ആവശ്യമുള്ള വന്‍കിട വ്യവസായ സംരംഭങ്ങളെയാണ്‌. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുകയും പലവിധ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലേ ഇപ്പോള്‍ വിന്‍കിട വ്യവസായികള്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങാന്‍ സന്നദ്ധരാകുന്നുള്ളൂ.

വ്യവസായശാലയ്‌ക്ക്‌ വേണ്ട നൂറുകണക്കില്‍ ഏക്കര്‍ ഭൂമി ചുരുങ്ങിയ നിരക്കില്‍ ലഭിക്കണം. അവിടെ നിന്ന്‌ തുറമുഖം, എയര്‍പോര്‍ട്ട്‌, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക്‌ നാലുവരിയില്‍ കുറയാത്ത അതിവേഗപ്പാത ലഭ്യമാക്കണം. മിതമായ നിരക്കില്‍ വൈദ്യുതി വേണം. എല്ലാ കാലത്തും വെള്ളം കിട്ടുമാറാകണം എന്നിങ്ങനെ ഒട്ടേറെ ഉപാധികള്‍ നിറവേറ്റപ്പെട്ടാലേ ഇപ്പോള്‍ വന്‍കിട വ്യവസായികള്‍ ഒരു പ്രദേശത്ത്‌ പുതിയ ഫാക്‌ടറി തുടങ്ങാന്‍ സന്നദ്ധരാകൂ. അവരെ പ്രീതിപ്പെടുത്താതെ ഒരു മന്ത്രിക്കും ഉദ്യോഗസ്ഥ മേധാവിക്കും വ്യവസായ വികസനമെന്ന ലക്ഷ്യം നിറവേറ്റാനാവില്ല. വ്യവസായശാലകള്‍ക്കും അതിവേഗപ്പാതകള്‍ക്കും ആവശ്യമായ ഭൂമി പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇല്ല. ആയിരക്കണക്കില്‍ ചെറുകിട ഭൂഉടമകളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്ഥലങ്ങള്‍ അക്വയര്‍ ചെയ്‌താലേ കാര്യം നടക്കൂ. ഇത്‌ ലളിതമായ കാര്യമല്ല. വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ സമസ്യകള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മേഖലയാണിത്‌.

വ്യവസായം പോലെയോ അതിലേറെയോ മുന്‍ഗണന ലഭിക്കേണ്ട വിഷയങ്ങള്‍ തന്നെയാണ്‌ സാമൂഹ്യക്ഷേമവും കാര്‍ഷിക വികസനവും പരിസ്ഥിതി സംരക്ഷണവും മറ്റും. ഒരേക്കറില്‍ താഴെ മാത്രം വിസ്‌തൃതിയുള്ള പുരയിടത്തിന്റെ ഉടമസ്ഥരാണ്‌ വ്യവസായശാലയ്‌ക്കും നാലുവരിപ്പാതക്കും റെയില്‍പ്പാത ഇരട്ടിപ്പിക്കലിനും വിമാനത്താവള നിര്‍മിതിക്കും അതിന്റെ വികസനത്തിനും മറ്റും വേണ്ടി സ്ഥലമൊഴിവാക്കിക്കൊടുക്കേണ്ടി വരുന്നവരില്‍ ഭൂരിപക്ഷം. വ്യവസായങ്ങള്‍ക്കും ഗതാഗത സൗകര്യവികസനത്തിനും വേണ്ടി കൃഷിഭൂമി കൊടുക്കേണ്ടി വരുന്നവരില്‍ അധികഭാഗവും പാവങ്ങളോ ഇടത്തരക്കാരോ തന്നെയാണ്‌. പുരയിടം അക്വയര്‍ ചെയ്യപ്പെടുന്നവര്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ജീവിതപരിസരങ്ങളില്‍ നിന്ന്‌ പൂര്‍ണമായി പിഴുതെറിയപ്പെടുകയാണ്‌ ചെയ്യുന്നത്‌. കൃഷിഭൂമി വ്യവസായത്തിനോ അടിസ്ഥാന സൗകര്യവികസനത്തിനോ വേണ്ടി പിടിച്ചെടുക്കുമ്പോള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം തടയപ്പെടുക മാത്രമല്ല, നാട്ടിലെ ഭക്ഷ്യോല്‌പാദനം കുറയുകയും ചെയ്യുന്നു. ഒരു വ്യവസായിക്കോ വ്യവസായ ഗ്രൂപ്പിനോ ലാഭം കിട്ടാനും ഒരു വ്യവസായ മന്ത്രിയുടെ വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനും വേണ്ടി ആയിരക്കണക്കില്‍ മനുഷ്യര്‍ കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വരുന്നതിനെ യഥാര്‍ഥത്തില്‍ വികസനമെന്ന്‌ വിശേഷിപ്പിക്കാന്‍ തന്നെ പറ്റുമോ? ദുരന്തവല്‌കരണം എന്ന വിശേഷണമല്ലേ അതിന്‌ കൂടുതല്‍ ഇണങ്ങുക?

വികസന പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ ഏറ്റവും വലിയ ദുരന്തമാകുന്നത്‌ നിയമത്തിന്റെ ദാക്ഷിണ്യമില്ലായ്‌മയാണ്‌. ഇന്ത്യയില്‍ എവിടെയും സര്‍ക്കാര്‍ അക്വയര്‍ ചെയ്യുന്ന ഭൂമിക്ക്‌ യഥാര്‍ഥ മാര്‍ക്കറ്റ്‌ വില നില്‌കാന്‍ നിയമമില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില മാത്രമേ ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ലഭിക്കൂ. വ്യവസായികളും അവരെ സ്വീകരിച്ചാനയിക്കുന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ നിശ്ചയിക്കുന്നതായിരിക്കും പലപ്പോഴും അക്വിസിഷന്‍ മൂല്യം. തീരെ കുറവായ ഈ വിലകൊണ്ട്‌ പകരം പുരയിടമോ വയലോ വാങ്ങാന്‍ കഴിയാതെ ഭൂമി നഷ്‌ടപ്പെടുന്നവര്‍ വലയുന്ന ദുരവസ്ഥയാണ്‌ അവരെ പലപ്പോഴും പ്രക്ഷോഭങ്ങളിലേക്ക്‌ തള്ളിവിടുന്നത്‌. അതോടെ വ്യവസായികളും രാഷ്‌ട്രീയക്കാരും അവരെ ദേശവിരുദ്ധരോ വികസന വിരോധികളോ ആയി ചിത്രീകരിക്കുന്നു. അതോടെ അവര്‍ക്കു വേണ്ടി ശബ്‌ദിക്കാന്‍ തീവ്രവാദ മുദ്ര പേറുന്നവര്‍ മാത്രം ബാക്കിയാകുന്നു.

പുരയിടത്തിനും കൃഷിഭൂമിക്കുമൊക്കെ പ്രമാണമുള്ളവരുടെ കഥയാണ്‌ ഇപ്പറഞ്ഞത്‌. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ വ്യവസായങ്ങളും ഖനികളും വരുന്നത്‌ ആദിവാസികളുടെയും പട്ടികവര്‍ഗക്കാരുടെയും അധിവാസ ഭൂമികളിലാണ്‌. നൂറ്റാണ്ടുകളായി ഉള്‍നാടുകളിലും വനമേഖലകളിലും ജീവിക്കുന്ന ഇവരുടെ കൈയില്‍ പക്ഷേ, കൈവശാവകാശ രേഖകളൊന്നുമില്ല. അത്തരം രേഖകളുടെ അനിവാര്യതയെക്കുറിച്ച്‌ അവര്‍ ബോധവാന്മാരുമായിരുന്നില്ല. അവരെ ഭൂമിയുടെ നിയമാനുസൃത അവകാശികളാക്കി ശാക്തീകരിക്കണമെന്ന്‌ അവരുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക്‌ ഒരിക്കലും തോന്നിയിട്ടുമില്ല. വ്യവസായവല്‌കരണമെന്നോ പ്രത്യേക സാമ്പത്തിക മേഖലയെന്നോ പറഞ്ഞാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി ആശ്രയിക്കുന്ന ഭൂപ്രദേശത്ത്‌ നിന്ന്‌ നിഷ്‌കരുണം പുറംതള്ളപ്പെടുന്ന പ്രക്രിയയായിരിക്കുമെന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കാന്‍ വേണ്ട രാഷ്‌ട്രീയ സാക്ഷരത അവര്‍ക്ക്‌ വിധിക്കപ്പെട്ടതായിരുന്നില്ലല്ലോ. വ്യവസായികളും അവരുടെ കൂലിപ്പടയും പോലീസുകാരും ചേര്‍ന്ന്‌ അവരെ വ്യവസായ സൈറ്റുകളില്‍ നിന്ന്‌ അടിച്ചോടിച്ച്‌ കളം കാലിയാക്കി; അക്വിസിഷനോ മൂല്യനിര്‍ണയമോ കൂടാതെ. തുരത്തിയോടിക്കപ്പെട്ട മണ്ണിന്റെ മക്കള്‍ക്ക്‌ വേണ്ടി ഭരണകൂട ഭീകരതക്കെതിരില്‍ പോരാടുന്നവരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദികളും ആ പാവങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടില്ലെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഏത്‌ വികസനവും പരിസ്ഥിതിക്ക്‌ പോറലേല്‌പിക്കാത്ത വിധത്തിലായിരിക്കണം എന്നത്‌ രാഷ്‌ട്രീയ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി ഇന്ത്യന്‍ ഭരണരംഗത്ത്‌ പതിറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന തത്വമാണ്‌. കേന്ദ്ര-സംസ്ഥാന തലങ്ങളിലെല്ലാം പരിസ്ഥിതി വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുമുണ്ട്‌. പരിസ്ഥിതിയുടെ പരിരക്ഷയ്‌ക്ക്‌ പ്രതിജ്ഞാബദ്ധമായ സന്നദ്ധ സംഘടനകളും നാടിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വനത്തിനും വന്യജീവികള്‍ക്കും കണ്ടല്‍ കാടുകള്‍ക്കും മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കും വലിയ നാശം വരുത്തിവെക്കും എന്ന ആശങ്കയുടെ പേരില്‍ പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിസ്ഥിതിയുടെ സുരക്ഷ അവഗണിച്ചുകൊണ്ട്‌ ഭീമന്‍ വ്യവസായ സംരംഭങ്ങള്‍ക്ക്‌ ഉന്നത ഭരണനേതൃത്വം പച്ചക്കൊടി കാണിച്ച സംഭവങ്ങള്‍ കുറവല്ല. “പരിസ്ഥിതിയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കിലും അത്‌ സംബന്ധിച്ച ആശങ്ക വ്യാവസായിക വികസനത്തിന്‌ ഒരു തടസ്സമാകാന്‍ പാടില്ല. വ്യാവസായിക വികസനമില്ലെങ്കില്‍ രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്‌ വീണ്ടും ആപതിച്ചു പോകും. സാവധാനത്തിലാണെങ്കിലും രാജ്യം അതില്‍ നിന്ന്‌ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണെന്ന്‌ ഉറപ്പാണല്ലോ” എന്ന്‌ പത്രാധിപന്മാരുടെ ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇയ്യിടെ പറയുകയുണ്ടായി. ഇത്‌ അദ്ദേഹത്തിന്റെ യാഥാര്‍ഥ്യബോധത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നതെങ്കിലും അതില്‍ ചില അപകട സൂചനകളുണ്ട്‌.
പരിസ്ഥിതിക്ക്‌ ക്ഷതമേല്‌പിക്കരുതെന്ന നിഷ്‌കര്‍ഷയില്‍ ഇളവ്‌ ലഭിക്കുമെന്ന്‌ ഉന്നതാധികാരികളുടെ പ്രസ്‌താവനകളില്‍ നിന്ന്‌ സൂചന കിട്ടിയാല്‍ ഏത്‌ വ്യവസായിയും പരിസ്ഥിതി സുരക്ഷാ പ്രതിബദ്ധതകളില്‍ നിന്ന്‌ പുറകോട്ട്‌ പോകാനാണ്‌ ശ്രമിക്കുക. പ്ലാന്റുകളില്‍ നിന്നുള്ള വിഷപ്പുകയും മലിനജലവും കൊണ്ട്‌ പരിസര മലിനീകരണമുണ്ടാകാതെ സൂക്ഷിക്കുക എന്നത്‌ ഏറെ പണച്ചെലവുള്ള കാര്യമാണ്‌. വിശപ്പുകയും മലിനജലവും നിര്‍ബാധം പുറംതള്ളുക എന്നതാകട്ടെ പ്രത്യേക പണച്ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടും. വ്യവസായികള്‍ക്ക്‌ സന്തോഷമുള്ള കാര്യം ബാധ്യതകള്‍ ഏറെ വഹിക്കേണ്ടിവരാതെ ആകര്‍ഷകമായ ലാഭം കിട്ടുകയായിരിക്കുമല്ലോ. കാര്‍ബണ്‍ വാതകങ്ങളും വിഷപദാര്‍ഥങ്ങളും ഏറെ പുറംതള്ളുന്ന വ്യവസായ ശാലകള്‍ക്ക്‌ ലൈസന്‍സ്‌ ലഭിക്കണമെങ്കില്‍ വ്യവസായി തന്റെ ഫാക്‌ടറിക്ക്‌ ചുറ്റും ഒരു ഗ്രീന്‍ബെല്‍റ്റ്‌ (ഹരിതകവചം) സ്ഥാപിക്കാമെന്ന്‌ പ്രതിബദ്ധതയേല്‌ക്കണമെന്ന്‌ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. ഇത്‌ ഫാക്‌ടറിയിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനമുള്ള കാര്യമാണെങ്കിലും പണച്ചെലവ്‌ കൂടുതലുള്ളതായതിനാല്‍ വ്യവസായികള്‍ ആ ബാധ്യതയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ ശ്രമിക്കുക. സാമ്പത്തിക പുരോഗതിക്ക്‌ വ്യവസായ വികസനം അനിവാര്യമായതിനാല്‍ അത്‌ തടസ്സപ്പെടാത്ത വിധം പരിസ്ഥിതി നിയമങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടതാണ്‌ എന്ന നയം ഉന്നതതലങ്ങളില്‍ സ്വീകരിക്കപ്പെട്ടാല്‍ പരിസരമലിനീകരണവും പരിസ്ഥിതി ശോഷണവും വന്‍തോതില്‍ വര്‍ധിക്കുകയായിരിക്കും ഫലം.

വ്യവസായ വികസനം വഴി ധാരാളം പേര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ ലഭിക്കുകയും പൊതു ഖജനാവിലേക്ക്‌ ഭീമമായ തോതില്‍ നികുതിപ്പണം ലഭിക്കുകയും ചെയ്യുമെന്നതാണ്‌ പ്രസ്‌താവ്യമായ നേട്ടം. എന്നാല്‍ വ്യവസായത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി പുരയിടവും കൃഷിഭൂമിയും നഷ്‌ടപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും വ്യവസായ ശാല കൊണ്ട്‌ നേട്ടമൊന്നും ഉണ്ടാകാറില്ല എന്നതാണ്‌ ദു:ഖസത്യം. അവര്‍ ശിഷ്‌ടകാലം ഏറെ കഷ്‌ടതകള്‍ അനുഭവിക്കേണ്ടിവരുന്നു. അന്നം വിളയുന്ന മണ്ണിന്റെ കമ്മിയും അപരിഹാര്യമായി തുടരുന്നു. പരിസ്ഥിതി പരിരക്ഷയ്‌ക്ക്‌ ക്രമീകരണങ്ങള്‍ ചെയ്‌തിട്ടില്ലെങ്കില്‍ വ്യവസായ ശാല നിലനില്‌ക്കുന്നേടത്തോളം പരിസരങ്ങളിലെ വായുവും വെള്ളവും മണ്ണും വിഷമയമായി തുടരുകയും ചെയ്യും. ഇതൊക്കെയും മാനവികദുരന്തമാണ്‌. ജനവാസമുള്ള ഭൂപ്രദേശങ്ങളുടെയും ദുരന്തമാണ്‌. വന്‍കിട വ്യവസായികളും അവര്‍ക്ക്‌ പരവതാനി വിരിച്ചുകൊടുക്കുന്ന വ്യവസായ മന്ത്രിമാരും മനുഷ്യരോടും മണ്ണിനോടും അല്‌പം കരുണ കാണിക്കാന്‍ സന്നദ്ധരായാല്‍ ഈ ദുരന്തം ഒട്ടൊക്കെ ഒഴിവാക്കിക്കൊണ്ടോ ലഘൂകരിച്ചുകൊണ്ടോ വ്യവസായ വികസനം നടത്താന്‍ കഴിയുമെന്ന്‌ തന്നെയാണ്‌ പരിസ്ഥിതിയെക്കുറിച്ച്‌ ഏറെ ജാഗ്രത പുലര്‍ത്തുന്ന നാടുകളിലെ അനുഭവങ്ങളില്‍ നിന്ന്‌ തെളിയുന്നത്‌. വ്യവസായികള്‍ ലാഭത്തിന്റെയും ഭരണകൂടങ്ങള്‍ നികുതിപ്പണത്തിന്റെയും ഒരു ഭാഗം ഭൂമിയുടെയും മാനവതയുടെയും സുസ്ഥിതിക്ക്‌ വേണ്ടി വിനിയോഗിക്കട്ടെ. വിട്ടുവീഴ്‌ച കൂടാതെ നിര്‍വഹിക്കപ്പെടേണ്ട ബാധ്യതയത്രെ അത്‌.

അവലംബം : ശബാബ് 2010 ഒക്ടോബര്‍ 15

 
Design by CKLatheef | Bloggerized by CKLatheef | CK