നാലഞ്ചു വര്‍ഷമായി മുജാഹിദ് പ്രസ്ഥാനം ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയത് ജിന്നുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ലെന്ന് കരുതട്ടേ. പക്ഷെ അവസാന റിസള്‍ട്ട് പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതെന്താണ് ?. ഏറ്റവും പ്രാമാണികവും പണ്ഡിതോചിതവുമായ ഒരു ഉത്തരം നമുക്ക് ഈ വിഷത്തില്‍ കിട്ടിയോ ?. ഇല്ല എന്ന് മാത്രല്ല. പ്രസ്തുത സംഘടന അതേ കാരണം പറഞ്ഞ് മൂന്നായി പിളര്‍ന്നതാണ് നാം കാണുന്നത്. മുജാഹിദ് സംഘടനയില്‍ നേരത്തെ ഉണ്ടായ പിളര്‍പ്പിന് മറ്റുപലകാരണങ്ങളും ഉണ്ടാവാമെങ്കിലും. പുതുതായി സംഭവിച്ച പിളര്‍പ്പിന് (രണ്ട് വിഭാഗമായി തിരിഞ്ഞതിനെയാണ് ഞാനിവിടെ പിളര്‍പ്പ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. സാങ്കേതികമായി സംഘടനാ രൂപം സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള ടീമിന് വന്നിട്ടില്ലെങ്കിലും) കാരണം ജിന്നുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഈ തര്‍ക്കവിതര്‍ക്കം നടക്കുന്ന സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ ഈ സംവാദത്തില്‍ കക്ഷിചേര്‍ക്കാന്‍ പലപ്പോഴും സോഷ്യല്‍നെറ്റില്‍ പല മുജാഹിദ് സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍നിന്ന് ബോധപൂര്‍വം മാറിനിന്ന് തങ്ങളുടെ അജണ്ടയില്‍ ശ്രദ്ധിക്കുകയും ഈ തര്‍ക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയുമാണ് അവര്‍ ചെയ്തത്. പണ്ഡിതോചിതമായ ഈ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഇതില്‍ താല്‍പര്യമെടുക്കാത്തവര്‍ എന്ന് ധരിച്ച മുജാഹിദു സുഹൃത്തുക്കള്‍ ധാരാളമുണ്ട്.
അവര്‍ക്ക് വേണ്ടിയാണ് ഇവിടെ ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഈ സംവാദങ്ങള്‍ ഒട്ടോക്കെ വീക്ഷിച്ചപ്പോള്‍ അവഗണിക്കാവുന്നതും അവഗണിക്കാന്‍ സാധ്യമല്ലാത്തുമായ പല കാര്യങ്ങളും ശ്രദ്ധയില്‍ വന്നിരുന്നു. ജിന്നുകളുമായി ബന്ധപ്പെട്ട വിശദമായ പലകാര്യങ്ങളും (ഉദാഹരണത്തിന് ജിന്നിന്റെ ഭക്ഷണം, അവ മനുഷ്യന് സഹായം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണെന്ന വിശ്വാസം, അവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതും, അവ കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതും, അവരിലെ സ്ത്രീകളും മനുഷ്യരും ബന്ധപ്പെടാവുന്നതുമാണെന്ന വിശ്വാസം) അവഗണിക്കാവുന്നതാണെന്നും അത്തരം കാര്യങ്ങള്‍ മനുഷ്യനെ ബാധിക്കുന്നത് ശ്രദ്ധയില്‍ പെടുമ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും വെച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ തെളിവായി ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അവഗണിക്കാവുന്നതാണെന്ന് തോന്നിയതുമില്ല.
മുകളില്‍പറയപ്പെട്ടത് പോലുള്ള അനാവശ്യമായ വിഷയത്തിലുള്ള ഗവേഷണത്തിന് തെറ്റായ ഉത്തരം ലഭിച്ചത് കൊണ്ടാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായത് എന്ന് എനിക്ക് തോന്നുന്നു. ജിന്ന് മനുഷ്യനില്‍ പ്രവേശിക്കും, അത് മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും, ജിന്ന് ബാധയാല്‍ അസുഖം ഉണ്ടാവും, ജിന്നിന് മനുഷ്യനെ ഉപദ്രവിക്കാനും ഉപകാരം ചെയ്യാനും കഴിയും തുടങ്ങിയ കാര്യങ്ങളില്‍ മുജാഹിദിലെ രണ്ട് വിഭാഗത്തിനും (മടവൂര്‍ വിഭാഗത്തെ ഈ ചര്‍ചയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു, രണ്ട് വിഭാഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള അനൌദ്യോഗിക മുജാഹിദുകളും അദ്ദേഹത്തെ പുറത്താക്കിയ ഔദ്യോഗിക വിഭാഗവുമാണ്) തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി അറിയില്ല.
ജിന്നിന് സഹായിക്കാന്‍ കഴിയുമെങ്കില്‍ ആ സഹായം ചോദിച്ചാല്‍ എങ്ങനെ അത് ആരാധനയാകുന്ന പ്രാര്‍ഥനയാകും എന്നാണ് സകരിയാ സലാഹി ചോദിക്കുന്നത്. അതേ പ്രകാരം ജിന്നിന് രോഗം വരുത്താന്‍ കഴിയുമെങ്കില്‍ , ജിന്ന് മനുഷ്യനെ ബാധിക്കുമെങ്കില്‍ എന്തുകൊണ്ട് അതിനുള്ള ചികിത്സയും പറഞ്ഞുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു. ചുരുക്കത്തില്‍ ഇത് രണ്ടുമാണ് അദ്ദേഹം ചെയ്തത്.
അപ്പോള്‍ മറുപക്ഷമോ ?. അവര്‍ പറയുന്നത് ജിന്നിനോട് സഹായം തേടാം എന്ന് വെച്ചാല്‍ അത് അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം പോലെയാണ്. ഇതാണ് ആരാധനയാകുന്ന പ്രാര്‍ഥന. അത് ജിന്നിനോടാകാം എന്ന് പറയുന്നത് തൌഹീദിലുള്ള വ്യതിചലനമാണ്. ഇതിന് സകരിയാ സ്വലഹിയുടെ മറുചോദ്യം. ജിന്നിനോടോ മലക്കുകളോടും പ്രാര്‍ഥിക്കാം എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞതായോ എഴുതിയതായോ തെളിയിക്കാമോ എന്നതാണ്. മറു പക്ഷത്തിന് കഴിയില്ല. കാരണം പ്രാര്‍ഥിക്കാം എന്ന പദം സകരിയാ സലാഹി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കാണിക്കാനും കഴിയില്ല. എന്നാല്‍ ജിന്നിനോട് സഹായം തേടുന്നത് അഭൌതികമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമല്ല എന്ന് സകരിയാ സലാഹി പ്രസംഗിക്കുന്നത് നെറ്റ് ഉപയോഗിക്കുന്നവരൊക്കെ കേട്ടതുമാണ്. ഈ സഹായതേട്ടം ഒരു ഡോക്ടറോട് സഹായം തേടുന്നത് പോലെയാണ് എന്നാണ് സകരിയാ സ്വലാഹിയുടെ വിശദീകരണത്തിലൂടെ വരുന്നത്. ഇത് മുജാഹിദ് അണികള്‍ക്ക് ബോധ്യപ്പെടുകുയും ചെയ്യുന്നു. എന്നാല്‍ ജിന്ന് അദൃശ്യമാണ് അതിനാല്‍ അതിനോട് സഹായം തേടുന്നത് ശിര്‍ക്ക് തന്നെയാണ് എന്നാണ് ഔദ്യോഗികവാദമെന്നാണ് മൊത്തം ചര്‍ചയില്‍നിന്ന് മനസ്സിലാകുന്നത്. അതിനാല്‍ ഔദ്യോഗിക പക്ഷം സകരിയാ സലാഹിയില്‍ ശിര്‍ക്ക് ആരോപിക്കുന്നു.
തര്‍ക്കത്തിന്റെയും വിഭജനത്തിന്റെയും അടിസ്ഥാനം, ജിന്നിനെക്കുറിച്ച തെറ്റായ വിശ്വാസത്തിലാണ് കിടുക്കുന്നത്. ഇവിടെ പ്രത്യക്ഷത്തില്‍ കുറേകൂടി വ്യക്തത സകരിയാ സലാഹിയുടെ വാദത്തിനാണ് എന്നതിനാല്‍ മഹാഭൂരിപക്ഷം അണികള്‍ക്കും ഔദ്യോഗിക പക്ഷം പറയുന്നത് മനസ്സിലാകുന്നില്ല എന്നാണ് ചില ചര്‍ചകളില്‍ നേരിട്ടും രണ്ട് പക്ഷത്തിന്റെയും ചര്‍ചകള്‍ ബൈലക്സിലും ഫെയസ്ബുക്ക് യൂറ്റൂബിലും കണ്ടത്തില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ സത്യമായ അന്തിമവാദം ഔദ്യോഗിക പക്ഷത്താണ് എന്നും ഞാന്‍ കരുതുന്നു. ജിന്നുമായി ബന്ധപ്പെട്ട തെറ്റായ ഒരു പാട് നിഗമനങ്ങള്‍ ഔദ്യോഗിക പക്ഷത്തിനും ഉണ്ടായിരിക്കെ അതേ നിഗമനങ്ങളില്‍നിന്ന് അവരുടെ വാദം രൂപപ്പെടുത്തുക സാധ്യമല്ല. ഇത് തന്നെയാണ് ഔദ്യോഗിക വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധിയും.
മുജാഹിദ് സംഘടനാമനസ്സുകൊണ്ടു ചിന്തിക്കാത്ത, സമാന്യം ഖുര്‍ആനിലും ഹദീസിലും വിവരമുള്ള ഇസ്ലാമിന്റെ സാകല്യത്തെയും അതിന്റെ സന്തുലിതത്വത്തെയും കുറിച്ച് ബോധമുള്ള ഒരു നിഷപക്ഷമതിക്ക് ഈ പ്രശ്നം വളരെ പെട്ടെന്ന് വിശകലനം ചെയ്യാന്‍ കഴിയും. ജിന്നിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ ഈ രണ്ട് വിഭാഗത്തിനും തെറ്റ് പറ്റിയിരിക്കുന്നുവെന്നതാണ് അതില്‍ ഒന്നാമത്തെ കാര്യം. അതിന് പങ്കുവഹിച്ചത് പൊതുവെ ജിന്നിന്റെ കാര്യത്തില്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ ഒരു ധാരണയാണ്. പിശാച് (ശൈത്വാന്‍ ) എന്നാല്‍ എന്താണെന്ന് നാം ഭംഗിയായും സത്യസന്ധമായും നിര്‍വചിക്കുമെങ്കിലും - പിശാച് മനുഷ്യരില്‍ പെട്ടവരാണ് എന്ന് വ്യക്തമായ സൂചനയില്ലാത്തിടത്ത് ജിന്നുകളെ ഉദ്ദേശിക്കുക എന്ന ഒരു തത്വം പൊതുവെ എല്ലാവരും തുടര്‍ന്ന് വരുന്നുണ്ട് - പിന്നീട് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്ന് എന്ന് വിവക്ഷിക്കുകയും അങ്ങനെ പിശാചിന്റെ വിശേഷണങ്ങളൊക്കെ ജിന്നിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.
ജിന്നിനെക്കുറിച്ച വിഭാവനയില്‍ ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണയാനുള്ള ഒരു കാരണം, ജിന്ന് എന്ന പദത്തെ ഭാഷാപരമായി തന്നെ വിശകലനം ചെയ്യാന്‍ സമയം കാണാത്തതുകൊണ്ടാണ്. ജന്ന എന്ന അറബി പദം അപ്രത്യക്ഷമായി, മറഞ്ഞു എന്നൊക്കെയുള്ള അര്‍ഥത്തിലാണ് പ്രയോഗിക്കുന്നത്. അതിന്റെ എതിര്‍ പദമാണ് ആനസ കണ്ടു, പ്രത്യക്ഷമായി എന്നൊക്കെ അതിന് അര്‍ഥമുണ്ട്. അങ്ങനെ അല്ലാഹുവിന്റെ സവിശേഷമായ തെരഞ്ഞടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട ദൃശ്യജീവിയെ ഇന്‍സ് എന്നും അദൃശ്യജീവിയെ ജിന്ന് എന്നും ഉപയോഗിച്ചു.
എന്നാല്‍ ജിന്ന് എന്നോ ജാന്ന് എന്നോ എവിടെ കണ്ടാലും അത് തീയാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസിന്റെ വംശത്തില്‍പെട്ട ജിന്നാണെന്നോ ജിന്ന് വേഷം മാറിയതാണെന്നോ ഒക്കെ ധരിക്കുന്നത് പരമാബദ്ധമാണ്. ഉദാഹരണങ്ങള്‍ ശേഷമുള്ള പോസ്റ്റുകളില്‍ ഇന്‍ശാ അല്ലാഹ്.
ഇവിടെയുള്ള പോസ്റ്റുകളിലൂടെ മുജാഹിദുകളുടെ തര്‍ക്കത്തില്‍ കക്ഷിചേരുകയോ ഏതെങ്കിലും വിഭാഗത്തിന് പിന്തുണ നല്‍കുകയോ എന്റെ ലക്ഷ്യമല്ല. ചില സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും ഒരിക്കലും സാധ്യതയില്ലാത്ത വ്യാഖ്യാനം നല്‍കപ്പെട്ടുകാണുന്നു. അതിലൂടെ ആ സൂക്തങ്ങളുടെയും ഹദീസുകളുടെയും ശരിയായ വിവക്ഷ അജ്ഞാതമാകുകയും അതിന്റെ ഉദ്ദിഷ്ഠഫലം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് നിസ്സാരമായ ഒരു കാര്യമല്ല അനേകം ആളുകളെ തെറ്റിദ്ധാരണയിലകപ്പെടുത്തിയ വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ട പ്രസ്തുത ഹദീസുകളും സൂക്തങ്ങളും ഒരു പരിശോധനക്ക് വിധേയമാക്കുകയാണ് തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ.

9/10/2012 09:47:00 AM
CKLatheef

Posted in: 
10