'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ജനുവരി 30, 2010

ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും

മുസ്‌ലിം സമുദായം അനുഭവിക്കുന്ന അവശതകളുടെ പേരില്‍ കള്ളകഥകള്‍ ചമച്ച് പൊതുജന ദൃഷ്ടിയില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അവബന്ധപ്പെടുനില്‍്ക്കുന്ന ചരടുകള്‍ ആരുടെയും കണ്ണില്‍ പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നു എന്ന് ജമാഅത്തെ ഇസ്‌ലാമികെതിരെ സമാകാലിക മലയാളം വാരികയുടെ (2009 ഡിസം.25) മുഖപ്രസംഗത്തിലൂടെ നടത്തിയ ആരോപണത്തിന് ജമാഅത്തെ ഇസ്‌ലാമി മുഖപത്രം പ്രബോധനം (2010 ജനുവരി 30)ത്തില്‍ നല്‍കിയ മറുപടിയാണ് താഴെ.

കുറെകാലമായി സമാനമായ ഒരാരോപണം ജമാഅത്തിനെക്കുറിച്ച് ബൂലോഗത്തും നടന്നുകൊണ്ടിരിക്കുന്നു. എല്ലാമാധ്യമങ്ങളും ചാനലുകളും മുസ്‌ലിം ഭീകരത ആഘോഷമാക്കുമ്പോള്‍ അതിനെതിരെ നേരിയ ചെറുത്ത് നില്‍പ് നടത്തി ഇരകളുടെ ഭാഗം കൂടി ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത് സ്വാഭാവികമായും ഇഷ്ടപ്പെടാത്ത യുക്തിവാദികളടക്കമുള്ളവര്‍ ഈ ഇരവാദമാണ് പിന്നീട് തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന് നിരന്തരം ജല്‍പിച്ചുകൊണ്ടിരിക്കുന്നു. തീര്‍ചയായും ഇതിന് ഔദ്യോഗികമായ ഒരു വിശദീകരണം എന്തുകൊണ്ടും സംഗതമാണ്. വസ്തുനിഷ്ഠമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് വായിക്കുക:

'കഴിഞ്ഞ അറുപത് വര്‍ഷമായി രാജ്യത്ത് സമാധാനപൂര്‍വം പ്രവര്‍ത്തിക്കുന്ന ആദര്‍ശ ധാര്‍മിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഒരിക്കലും ഇന്ത്യയിലെയോ കേരളത്തിലെയോ മുസ്‌ലിംകളുടെ ഇല്ലാത്ത അവശതകള്‍ പറഞ്ഞുനടന്നിട്ടില്ല. ഉള്ളതു തന്നെ മുഴുവന്‍ പറയുകയോ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ഔദ്യേഗിക കമീഷനുകള്‍ തെളവുകളും സ്ഥിതിവിവരണക്കണക്കുകളും സഹിതം രേഖപ്പെടുത്തിയ പരാധീനതകള്‍, സര്‍ക്കാറുകളും സര്‍ക്കാരിതര ഏജന്‍സികളും പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സ്വന്തം നിലയില്‍ നടത്തുന്നുമുണ്ട്. വിഷന്‍ 2016 അതിന്റെ മികച്ച ഉദാഹരണമാണ്. ഗുജറാത്തില്‍ 2002 ല്‍ നടന്നതടക്കം രാജ്യത്ത ആയിരക്കണക്കിന് മുസ്ലിംവിരുദ്ധ കലാപങ്ങള്‍ അരങ്ങേറിയപ്പോഴും തികഞ്ഞ ശാന്തി ന്ത്രമാണ് ജമാഅത്ത് ഉരുവിട്ടത് ദുരിതാശ്വാസവും പുനരധിവാസവുമാണ് അത് സംഘടിപ്പിച്ചത്. 1992 ല്‍ ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് തകിച്ചും അകാരണമായും അന്യായമായും നിരോധിക്കപ്പെട്ടപ്പോള്‍ പോലും, ഫോറം ഫോര്‍ ഡെമോക്രസി അന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) രൂപവല്‍കരണത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച് സമുദായിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും മുറിവുകളുണക്കാനുമാണ് ജമാഅത്ത് പണിയെടുത്തത്. പിന്നീട് നിരോധം നീതീകരിക്കാനാവുകയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അത് റദ്ദാക്കുകയായിരുന്നു. എന്തെങ്കിലും തെളിവുകള്‍ പ്രതിയോഗികള്‍ക്കോ ഗവണ്‍മെന്റിനോ ഹാജറാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചായേനെ.

പുറത്ത് നടക്കുന്നതൊന്നും കേരളത്തില്‍ പറയാന്‍ പാടില്ലെന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നടക്കുന്നതൊത്തും കേരളമുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്നുമാണ് ഇവരുടെ വാദമെങ്കില്‍ പരിഹാസമായ വൈരുധ്യത്തിലാണ് ചെന്നുചാടുക. കാരണം ജമ്മു-കശ്മീറിലെയും മഹാരാഷ്ട്രയിലെയും അഹ്മദാബാദിലെയും ബംഗളൂരുവിലെയും സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ തീവ്രവാദബന്ധം കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പേരില്‍ വെച്ചുകെട്ടുന്നത്. അവിടെ നടക്കുന്ന ഏതെങ്കിലും സ്‌ഫോടനത്തിന്റെയോ ഭീകര കൃത്യത്തിന്റെയോ പിന്നില്‍ കേരളത്തിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ ജമാഅത്തെ ഇസ്‌ലാമി ആണെന്ന് ഇവര്‍ക്ക് ആരോപിക്കുകയെങ്കിലും ചെയ്യാമോ ഇന്നെവരെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പിടിയിലായ ഏതെങ്കിലും വ്യക്തിക്ക് ജമാഅത്തുമായി ബന്ധമുണ്ടോ തടയന്റവിട നസീറോ സര്‍ഫറാസോ അറസ്റ്റിലായ വേറെ വല്ലവരുമോ തങ്ങള്‍ ജീവിതത്തില്‍ വല്ലപ്പഴും മൗദൂദിയുടെ ബുക്ക് വായിച്ചതായി പറഞ്ഞിട്ടുണ്ടോ മറിച്ച് മൗദൂദി തള്ളിപ്പറയുകയും മൗദൂദിയെ തള്ളിപ്പറയുകയും ചെയ്ത ത്വരീഖത്തുകളിലും ആത്മീയ കേന്ദ്രങ്ങളിലും അഭയം തേടിയവരല്ലേ പിടിയിലായവര്‍ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം മൗദൂദി സാഹിത്യങ്ങളാണെന്ന് പറയുന്നവര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.'

6 അഭിപ്രായ(ങ്ങള്‍):

പള്ളിക്കുളം.. പറഞ്ഞു...

കേരളത്തിലെ ആർക്കും ജമാ‌അത്തിനെക്കുറിച്ച് മനസ്സിലാക്കുവാൻ ഏതെങ്കിലും ഒരു ലേഖനത്തിന്റേയോ പുസ്തകത്തിന്റേയോ ഒന്നും ഒരാവശ്യവുമില്ല. എണ്ണത്തിൽ ചുരുങ്ങുമെങ്കിലും 60 വർഷത്തിനു മേലെയായി നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നവരാണവർ. ജമാ‌അത്തിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും സംശയമുള്ളവർ അവർക്ക് അറിയാവുന്ന ഏതെങ്കിലും പ്രവർത്തകരെ നിരീക്ഷിക്കട്ടെ. മുസ്ലീം സമൂഹത്തിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിച്ച് നേതൃത്വം വഹിക്കുന്ന ജമാ‌അത്തിന്റെ പ്രവർത്തനങ്ങളെ മന:പൂർവം മൂടിവെക്കുകയാണ് പത്ര-ദൃശ്യമാധ്യമങ്ങൾ ചെയ്യുന്നത്. ഈയിടെ ഒരു ലക്ഷത്തിനു മുകളിൽ വനിതകളെ പങ്കെടുപ്പിച്ച് ജമാ‌അത്ത് സംഘടിപ്പിച്ച വനിതാ സമ്മേളനത്തിന്റെ മാധ്യമ കവറേജ് മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങളോട് മാധ്യമങ്ങൾ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിന്റെ നേർ സാക്ഷ്യമാണ്. ഒരു ലക്ഷത്തിനു മുകളിൽ വനിതകൾ ഒരിടത്ത് ഒന്നിച്ചു എന്ന് റിപ്പോർട്ട് ചെയ്യുകപോലും ചെയ്യാത്ത പത്രങ്ങൾ ഉണ്ട്. തങ്ങൾക്ക് താല്പര്യമുള്ളത് മാത്രം ജനങ്ങൾ അറിഞ്ഞാൽ മതി എന്ന് ശഠിക്കുന്ന വാർത്താ മാധ്യമങ്ങൾ എന്ത് വാർത്താ ധർമമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആശ്ചര്യപ്പെടുകയാണ്. ഒരു സംഘടനയുടെ പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കാതിരിക്കുകയും അതേസമയം ആ സംഘടനക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനെ എന്തു പേർ വിളിക്കും?

CKLatheef പറഞ്ഞു...

താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ജമാഅത്ത് വിമര്‍ശകരില്‍ ഭൂരിഭാഗവും കണ്ടറിഞ്ഞവരേക്കാള്‍ കേട്ടറിഞ്ഞവരാണ് എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍
ജീവിക്കുന്നത് ചേന്ദമംഗലൂരോ ശാന്തപുരത്തോ ആയിരുന്നാലും ശരി. പത്രങ്ങളുടെയും മറ്റുവാര്‍ത്താ മാധ്യമങ്ങളുടെയും കാര്യം പറയാതിരിക്കുകയാണ് കാര്യം. പ്രാധാന്യം കൊടുത്തില്ലെങ്കില്‍ പോലും അതര്‍ഹിക്കുന്ന പരിഗണന നല്‍ക്കാത്തവര്‍ മാധ്യമ ധര്‍മമല്ല നിര്‍വഹിക്കുന്നത് എന്ന് പറയേണ്ടിവരും. ഒരു തരം ഭീരുത്വത്തിന്റെ ലക്ഷണമായിട്ടേ ഇതിനെയെല്ലാം കാണാന്‍ കഴിയൂ. സ്വന്തം ദര്‍ശനങ്ങളിലും വീക്ഷണങ്ങളിലും ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണമായിട്ടാണ് ഇത്തരം അവഗണനകളെ എനിക്ക് തോന്നുന്നത്.

മാധ്യമങ്ങള്‍ക്ക് പരമാവധി ചെയ്യാനാവുക കാണിച്ചുകൊടുക്കാന്‍ മാത്രമാണ്. തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദി്ത്തമെന്ത് എന്ന് ആ സംഘടന സ്വയം പ്രഖ്യാപിക്കുകയാണല്ലോ സമ്മേളനത്തിലൂടെ അതിന് പ്രാധാന്യം നല്‍കി ജനശ്രദ്ധയില്‍ കൊണ്ടുവന്നാല്‍. പിന്നെ തങ്ങള്‍ വെച്ചുകെട്ടുന്ന കള്ളത്തരം ചെലവാകില്ല എന്ന ഭയവും ഈ തമസ്‌കരണത്തിന് പിന്നിലുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ നമ്മുക്ക് ഇക്കാര്യത്തില്‍ ചെയ്യാവുന്ന ഒരുകാര്യമാണ് ചുരുങ്ങിയ രൂപത്തില്‍ ബ്ലോഗിലൂടെയെങ്കിലും അവയെ അറിയാനും തെറ്റിദ്ധാരണ നീക്കാനും ശ്രമം നടത്തുക എന്നത്.

'കേരളത്തിലെ ആർക്കും ജമാ‌അത്തിനെക്കുറിച്ച് മനസ്സിലാക്കുവാൻ ഏതെങ്കിലും ഒരു ലേഖനത്തിന്റേയോ പുസ്തകത്തിന്റേയോ ഒന്നും ഒരാവശ്യവുമില്ല.'

താങ്കളുടെ ഈ വരികള്‍ അതിന്റെ നിഷേധമല്ല എന്ന് പ്രതീക്ഷിക്കട്ടെ.

ഒരാവശ്യവുമില്ല എന്നത് അനുഭവിക്കാന്‍ അവസരമുണ്ടായവര്‍ക്ക് മാത്രമാണ്. കേട്ടറിഞ്ഞവര്‍ക്ക് തങ്ങള്‍ മനസ്സിലാക്കിയതിലെ തെറ്റ് തിരുത്താനുള്ള അവസരം നല്‍കുകയാണ് പ്രബോധനത്തിലെ ഈ വാചകങ്ങളിലൂടെ പ്രസ്ഥാനം ലക്ഷ്യം വെക്കുന്നത്.

അഭിപ്രായത്തിന് നന്ദി.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

കേരളത്തിലെ നല്ല ശതമാനം ജനങ്ങൾ തുറന്ന മനസ്സോടെ ചിന്തിക്കാൻ പ്രാപ്തി ഉള്ളവരാണു.അവരുടെ തലച്ചോർ ആർക്കും പണയം വെക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെയാണു ജനാധിപത്യ പ്രക്രിയയിലൂടെ 1957ൽ ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ കേരളത്തിൽ നിലവിൽ വന്നതു. അതേ ജനങ്ങൾ തന്നെ ആണു തുടർന്നു അവരെ ഭരണത്തിൽ നിന്നും മാറ്റിയതും.ഞാൻ പറഞ്ഞു കൊണ്ടു വരുന്നതു മാധ്യമങ്ങളിൽ കൂടി സ്ഥാപിത താൽപ്പര്യത്തിനു വേണ്ടി ഏതൊരു കാര്യവും കുറച്ചു കാലത്തേക്കു വളച്ചൊടിക്കാനും തമസ്കരിക്കാനും സാധിച്ചേക്കം; പക്ഷേ എല്ലാക്കാലത്തും അതു നടപ്പിലാക്കാൻ കഴിയില്ല.കേരളത്തിന്റെ പ്രത്യേകത അതാണു. അതിന്റെ മകുടോദാഹരണമാണു ജമാത്തെ ഇസ്ലാമി കുറ്റിപ്പുറത്തു സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലെ മുസ്ലിമേതര സഹോദരിമാരുടെ നിറ സാന്നിദ്ധ്യം.
കായം കുളം ബസ്‌ സ്റ്റാന്റിനു പടിഞ്ഞാരു വശം കുറച്ചു വർഷങ്ങൾക്കു മുമ്പു നടന്ന ജമാ അത്തിന്റെ ദക്ഷിണ കേരളാ യോഗത്തിൽ പ്രസംഗിക്കാൻ വന്ന യുവ മോർച്ചാ നേതാവായ ശ്രി.രമേശിനെ അവിടെ തടിച്ചു കൂടിയിരുന്ന പതിനായിരക്കണക്കിനു ജമാ അത്തു പ്രവർത്തകർ എഴുന്നേറ്റു നിന്നു അഭിവാദ്യം ചെയ്തതും രമേഷ്‌ സന്തോഷത്തോടെ താൻ വിശ്വസിക്കുന്ന ആശയ സംഹിത തന്റെ പ്രസംഗത്തിൽ അവതരിപ്പിച്ചതും ജമാത്തു പ്രവർത്തകർ സഹിഷ്ണതയോടെ ശാന്തരായി കേട്ടിരുന്നതും ഓർമ വരുന്നു.ഭിന്ന മതസ്ഥർ ജീവിക്കുന്ന കേരള സമൂഹത്തിൽ മത സ്പർദ്ധ ഉണ്ടാക്കാൻ ജമാ അത്തു ശ്രമിച്ചിരുനു എങ്കിൽ 60 വർഷം പോയിട്ടു 6 വർഷം ആ സംഘടന നിലനിൽക്കില്ലായിരുന്നു എന്നു ഉറപ്പിച്ചു പറയാൻ കഴിയും. ഇതു നല്ലവണ്ണം തിരിച്ചറിയുന്നത്‌ ജമാ അത്തു തന്നെയാണു.അതു കൊണ്ടു തന്നെ അവരുടെ പ്രവർത്തനങ്ങളും സേവനങ്ങളും ഒരിക്കലും മുസ്ലിം സമൂഹത്തിൽ മാത്രം ഒതുങ്ങാതെ കേരള സമൂഹത്തിൽ മൊത്തമായി അർപ്പിക്കുന്നതു. അതിന്റെ പ്രധാന ഉദാഹരണമാണു മാധ്യമം മെഡിക്കൽ കെ യറിൽ നിന്നുള്ള സഹായങ്ങൾ. പിന്നീടു ജമാ അത്തു അവരുടെ നിറം മാറ്റുമെന്നാണു വാദമെങ്കിൽ അതു അന്നു നോക്കിയാൾ മതിയല്ലോ. കാരണം അങ്ങിനെ ആർക്കും കീഴ്‌വഴങ്ങുന്നവരല്ല ഇവിടത്തെ പ്രജകൾ.ഇതു ഭാരതമാണു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.

CKLatheef പറഞ്ഞു...

പ്രിയ ശരീഫ് കൊട്ടാരക്കര,

ജമാഅത്തിനെതിരെ ഇപ്പോഴുള്ള ആരോപണം വെറുമൊരു ബഹളമായി അധഃപതിച്ചിരിക്കുന്നു. അത് യുക്തിവാദികളില്‍ നിന്നായാലും മറ്റ് ഇതര മുസ്‌ലിം സംഘടനകളില്‍ നിന്നാണെങ്കിലും ശരി. ഇവിടെ താങ്കള്‍ക്ക് ശേഷം ഇട്ട കമന്റ് താങ്കള്‍ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ഒന്നുകില്‍ എതിര്‍പ്പ് ഇപ്രകാരമാണ്. അല്ലെങ്കില്‍ ഇതാ ഇതുപോലെ. അതിന് ക്രിയാത്മകമായി പ്രതികരിക്കാനുള്ള അവസരം ആരും കണ്ടിട്ടിട്ടില്ല എന്ന് നടിച്ച് ഒഴിഞ്ഞുമാറുന്നു. വിരുദ്ധാഭിപ്രായങ്ങളെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ ആ വിയോജിപ്പ് ക്രിയാത്മകമായ ഒരു ചര്‍ചയിലേക്ക് നയിക്കുന്നതാകണം. അതിന് വിമര്‍ശിക്കുന്നവര്‍ തയ്യാറാകുന്നില്ല എന്നത് ജമാഅത്തിന്റെ അജയ്യതയാണ് സൂചിപ്പിക്കുന്നത്.

ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും താങ്കളുടെ ബ്ലോഗില്‍ നിന്ന് ലിങ്ക് നല്‍കിയതിനും നന്ദി.

Unknown പറഞ്ഞു...

ella abipraayngalum anuvadhikkuka
delete cheyyaruthu

CKLatheef പറഞ്ഞു...

പ്രിയ അമീന്‍.

അങ്ങനെ ഒരു വ്യവസ്ഥ ഞാന്‍ വെച്ചിട്ടില്ല. ഈ പോസ്റ്റിനോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകളോടെയായിരിക്കണം. വിയോജിക്കുന്നവര്‍ക്ക് കൂടുതല്‍ സ്വാഗതം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK