'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 02, 2010

ലീഗ് / മുജാഹിദ് മറുപടി പറയേണ്ട 10 ചോദ്യങ്ങള്‍

വള്ളിക്കുന്ന ബ്ലോഗില്‍ നടന്ന ചര്‍ച്ചക്കിടയില്‍ ഇന്ത്യന്‍ എന്ന സുഹൃത്ത് അതില്‍ പങ്കെടുത്ത ജമാഅത്ത് വിമര്‍ശകരോട് ചോദിച്ച ചോദ്യമാണിവിടെ നല്‍കുന്നത്. 573 കമന്റായി കമന്റ് ബോക്‌സ് അടക്കുന്നത് വരെ ആ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. ജമാഅത്തിനെ വിമര്‍ശിക്കുന്ന ഏതൊരാളും, പ്രത്യേകിച്ച് മുസ്ലിം സമുഹത്തില്‍ പെട്ടവര്‍ സ്വയം ചോദിക്കേണ്ടതും ജമാഅത്തുകാരോട് മറുപടി പറയേണ്ടതുമായ ചില ചോദ്യങ്ങളാണിത്. ഇതിന് മറുപടി പറയുന്നതിന് പകരം തിരിച്ച് ചില ഉദ്ധരണികള്‍ ക്വാട്ട് ചെയ്യുന്നത് മാത്രമാണ് തങ്ങളുടെ ജോലിയെന്ന് വിമര്‍ശകര്‍ തെറ്റിദ്ധരിച്ച പോലെയാണ് പെരുമാറികൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രചോദകം ഖുര്‍ആനും സുന്നത്തുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സവിശേഷ ബാധ്യതയുണ്ട്. ഇതാ ആ ചോദ്യങ്ങള്‍:
 
ചോദ്യം 1:  മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട് താങ്കള്‍ക്ക് വിയോജിപ്പ്‌ ഉണ്ടോ? മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് വിശ്വസിക്കുന്നു. മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് കരുതുന്നു.

ഇത് താങ്കള്‍ ഇസ്ലാം മത വിശ്വാസത്തിനു അനുസരിച്ചാണ് വിലയിരുത്തുന്നത് എങ്കില്‍ ഇതില്‍ താങ്കള്‍ക്ക് വിയോജിപ്പ്‌ രേഖപ്പെടുത്താന്‍ ആവുമോ?

ഇനി മതരഹിത സമൂഹത്തിന്‍റെ വീക്ഷണമാണ് എങ്കില്‍, ഇങ്ങിനെ ഒരു വിഭാഗം വിശ്വസിക്കാന്‍ പാടില്ല എന്ന് പറയാന് ബഹുസ്വര സമൂഹത്തില്‍ താങ്കള്‍ക്ക് അവകാശം ഉണ്ടോ?

ചോദ്യം 2 : ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ ജനാധിപത്യബോധം സമ്മതിക്കുമോ?

ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?

ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?

ചോദ്യം 4: മതം എന്നാല്‍ സമുദായം അല്ല എന്ന ജമാഅത്തിന്റെ വീക്ഷണം താങ്കള്‍ എങ്ങിനെ കാണുന്നു? മതവിശ്വാസികള്‍ സാമുദായിക ബോധം എന്നതിന് അപ്പുറം വിശാലമായ മാനവിക ബോധം പുലര്‍ത്തണം എന്നും, എല്ലാ വിഭാഗം ജനങ്ങള്‍ക്ക വേണ്ടിയും എണീറ്റ്‌ നില്‍ക്കുന്ന ഉത്തമ സമുദായം ആയിരിക്കണം എന്നും പ്രചരിപ്പിക്കുന്ന, അത്തരം ഒരു സമൂഹനിര്‍മ്മിതിക്കായി പണിയെടുക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തിന്റെ ആശയത്തോട് വിയോജിക്കാന്‍ താങ്കള്‍ക്ക് ആവുമോ? അതായത്‌ മതസമൂഹം എന്നാല്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവര്‍ ആവണം എന്ന വീക്ഷണമാണോ താങ്കള്‍ക്ക് ഉള്ളത്?

ചോദ്യം 5: സാമുദായികതയാണോ? അതോ ആദര്‍ശത്തില്‍ അധിഷ്ഠിതമായ വിശാല വീക്ഷണം ആണോ ഇന്ത്യയില്‍ ബഹുസ്വര സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ സാധ്യത?

എല്ലാ സമൂഹത്തിനും വേണ്ടി വിഭാഗീയത ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ ഇസ്ലാമിക പ്രത്യയശാസ്ത്രമാണോ അതോ, സ്വന്തം സമുദായം എന്ന സങ്കുചിത സാമുദായിക വീക്ഷണമാണോ അപകടം? ഏതാണ് ഇസ്ലാമികം?

ചോദ്യം 6: മതം എന്നാല്‍ സമുദായം എന്ന സമവാക്യം സ്വീകാര്യമല്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമിക പ്രത്യയശാസ്ത്രം വര്‍ഗ്ഗീയമായ ഒരു ഭരണകൂടത്തിന്റെ സൃഷ്ടിപ്പിനുള്ള ആയുധമാണ് എന്ന് കരുതാന്‍ താങ്കളുടെ മനസ്സാക്ഷി സമ്മതിക്കുന്നുണ്ടോ?
ചോദ്യം 7: മതം എന്നാല്‍ വിശാല മാനവികതയാണ് എന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നത് അതിന്‍റെ ആശയം പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരുന്നതല്ലേ? ഇവിടെ എവിടെയാണ് താങ്കള്‍ കാണുന്ന ഒളിയജണ്ട?

ഇതല്ലാതെ ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചെയ്യാനുള്ളത്? മതത്തിന്‍റെ മാനവിക മുഖത്തെ കുറിച്ച് വയള് പറയുകയും പ്രവര്‍ത്തന രംഗത്ത്‌ അതിനെ നിരാകരിക്കുകയും ചെയ്യുക എന്നത് താങ്ങള്‍ അംഗീകരിക്കുമോ?
ചോദ്യം 8: ജമാഅത്തെ ഇസ്ലാമി ഇതര വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്‌ഫോം രൂപീകരിച്ചതാണ് ഒളിയജണ്ട എന്ന് താങ്കള്‍ കരുതുന്നോ?

ജമാഅത്തെ ഇസ്ലാമി ഇതില്‍ അതിന്‍റെ പങ്കാളിത്തം മറച്ചു വെക്കുന്നില്ലല്ലോ? യോജിക്കാവുന്ന മേഖലയില്‍ സമൂഹത്തില്‍ ഇതരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉദ്ഗ്രഥനം എന്നല്ലാതെ വിഘടനം അല്ലല്ലോ? ജമാഅത്തെ ഇസ്ലാമി ഇത്തരം പ്രവര്‍ത്തനം നടത്തുന്നത് നന്മയെ പ്രോല്‍സാഹിപ്പിക്കാന്‍ ആണ് എന്നുള്ളത് താങ്കള്‍ തന്നെയും മനസ്സിലാക്കിയതാണ്. താങ്കള്‍ തന്നെയും ഭയപ്പെടുന്നത് ജമാഅത്തെ ഇസ്ലാമി അതില്‍ ഉണ്ട് എന്നത് മാത്രമാണ്.

എന്തിനീ ഭയം? സാമുദായികതയാണ് വര്‍ഗ്ഗീയതയും തീവ്രവാദവും ആയി മാറാന്‍ സാധ്യത കൂടുതല്‍. ആദര്‍ശ പ്രസ്ഥാനങ്ങള്‍ അല്ല. ആ നിലക്ക് താങ്കള്‍ സാമുദായിക പ്രസ്ഥാനങ്ങളെ ഭയക്കുന്നുണ്ടോ? സമൂഹത്തിലെ ഇതരരുമായി ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം രൂപീകരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനത്തെ ഭയക്കാന്‍ ന്യായമായ കാരണം എന്താണ്?
 
ചോദ്യം 9: ജമാഅത്തെ ഇസ്ലാമി മനുഷ്യരുടെ ഒരു പ്രശ്നത്തിലും ഇടപെടാന്‍ പാടില്ല എന്ന അഭിപ്രായം ഉണ്ടോ? അതിന്‍റെ ആദര്‍ശം മനുഷ്യസമൂഹത്തിനു ഭീഷണിയാണ് എന്ന അഭിപ്രായം ഉണ്ടോ? സാമുദായിക സങ്കുചിത പ്രസ്ഥാനങ്ങള്‍ വര്‍ഗ്ഗീയത സൃഷ്ടിക്കില്ല എന്ന തോന്നല്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഇസ്ലാമിക ആദര്‍ശ പ്രസ്ഥാനങ്ങള്‍ വര്‍ഗീയത സൃഷ്ടിക്കും എന്ന് കരുതാന്‍ ഇസ്ലാമിക ആദര്‍ശം വര്‍ഗ്ഗീയതയാണോ?

ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഭയം? നമ്മുടെ സമൂഹത്തില്‍ സ്വാധീനമുള്ള പ്രചാരണങ്ങള്‍ താങ്കളെ  പോലെയുള്ള ചിന്താശീലരെ പോലും സ്വാധീനിച്ചു സാമുദായികത, വര്‍ഗ്ഗീയത, ആദര്‍ശം ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലക്കാതിരിക്കാന്‍ വിപുലമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കുമോ?
10. ഇനി ഗോള്‍ഡന്‍ ചോദ്യം

ബഷീര്‍ പറഞ്ഞു:

"അവര്‍ മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ പതിറ്റാണ്ടുകള്‍ എടുത്തു എന്ന് തുറന്നു പറയുക"

'സുചിന്തിത' എന്ന പ്രയോഗം ശ്രദ്ധിക്കൂ.  നമ്മുടെ സാദാ മതസംഘടനകള്‍ രാഷ്ട്രീയത്തെ കുറിച്ച് മുന്‍പ്‌ സുചിന്തിത അഭിപ്രായം എടുത്തു, അവര്‍ ഇസ്ലാമികമായി അതിനെ വിലയിരുത്തി നിലപാടുകള്‍ കൈകൊണ്ടു എന്നതിന് തെളിവ് നിരത്താമോ? കാലത്തോടൊപ്പം കുത്തൊഴുക്കില്‍ എത്തിപ്പെട്ടു എന്നതിന് അപ്പുറം അവര്‍ നീന്തിയാണ് എത്തിയത്‌ എന്ന് പറയാന്‍ മാത്രം ഉറപ്പ്‌ ഇതില്‍ താങ്കള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് വിശദീകരിക്കൂ.

സുചിന്തിതം എന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തില്‍ അല്ലെ യോജിക്കുക. ചിന്ത പോലും ഇല്ലാത്തവര്‍ എത്തിപ്പെടുന്നത് 'സുചിന്തിതം' എന്ന് വിശേഷിപ്പിക്കാന്‍ ചെറിയൊരു വിശദീകരണം തന്നാല്‍ നന്നായി.

ജമാഅത്തെ ഇസ്‌ലാമിയോട് ആരോഗ്യകരമായ സംവാദം ആഗ്രഹിക്കുന്നവരില്‍നിന്നും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു.


44 അഭിപ്രായ(ങ്ങള്‍):

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ് സാഹിബ്
നല്ല ശ്രമം.
എന്റ ഒരനുഭവം വെച്ച് പറയുകയാണെങ്കില്‍ അവര്‍ക്ക് ചോദ്യം ചോദിക്കാനും പരിഹസിക്കാനും മാത്രമേ അറിയുകയുള്ളൂ. സ്വന്തം നിലപാട് സംബന്ധിച്ച് ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാന്‍ സാധാരണ അവര്‍ തയ്യാറാവാറില്ല.

താങ്കള്‍ ചെയ്യുന്ന പോലെ, അവരുടെ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ വളരെ ചുരുക്കവുമാണ്. ഉള്ള പോസ്റ്റുകള്‍ അധികവും ജമാ‍ അത്തിനെ വിമര്‍ശിക്കാനും ജമാ അത്തിനില്ലാത്ത നിലപാടുകള്‍ അവരുടെമേല്‍ അടിച്ചേല്പിച്ച് അതിന് മറുപടി പറയുകയും അതു സബന്ധമായ ചോദ്യങ്ങള്‍ ചോദിക്കാനുമാണ് സാധാരണ ഉപയോഗപെടുത്താറുള്ളത്.

ഇന്ത്യന്‍ ഉന്നയിച്ചിരിക്കുന്ന വളരെ അടിസ്ഥാനപരമായ ഈ ചോദ്യങ്ങള്‍ക്ക് അവര്‍ക്കാര്‍ക്കെങ്കിലും ഉത്തരം നല്‍കാന്‍ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

CKLatheef പറഞ്ഞു...

@ചിന്തകന്‍ ,

അവര്‍ ഇവിടയും മാന്യമായി മറുപടി പറയുമെന്ന പ്രതീക്ഷ എനിക്കില്ല. മറുപടി പറയുന്ന പക്ഷം. ഈ കാര്യങ്ങളിലെല്ലാം ജമാഅത്ത് നിലപാട് മാത്രമേ അവര്‍ക്ക് പിന്‍തുടരാന്‍ ഇസ്്‌ലാമികമായി ന്യായം കാണൂ. അതുകൊണ്ട് അവര്‍ അര്‍ഥഗര്‍ഭമായ നിശഃബ്ദത പുലര്‍ത്തുകയാണ്. പക്ഷെ ഈ കുതന്ത്രം മനസ്സിലാകാതെ അതെടുത്തുദ്ധരിക്കുന്ന മതേതര നാട്യക്കാരുടെ കാര്യത്തിലാണ് എനിക്ക് അത്ഭുതം.

CKLatheef പറഞ്ഞു...

ചിന്തകന്‍ ,

വള്ളിക്കുന്നിന്റെ പോസ്റ്റ് ചര്‍ചയില്‍ അവസാനം കാലം എന്ന വ്യക്തി നല്‍കിയ കമന്റ് ഡീലീറ്റ് ചെയ്തത് ശ്രദ്ധിച്ചോ. ആകെ അതില്‍ അദ്ദേഹം ചെയ്തത് ചര്‍ചയില്‍നിന്ന് ആകെ അദ്ദേഹം മനസ്സിലാക്കിയ കാര്യം (അത് ശരിയോ തെറ്റോ ആകെട്ടെ) സംക്ഷേപിക്കുക മാത്രമാണ്. മുപ്പത് തവണ ആവര്‍ത്തിച്ച് ഡിലീറ്റ് ചെയ്യാന്‍ മാത്രം അതിലെന്താണുള്ളത് എന്നാണ് ഞാന്‍ ആലോചിച്ചത്. അക്ബറിന്റെ കമന്റ് ഓരോന്നായി ചോദിക്കാന്‍ ആവശ്യപ്പെട്ട് ഡിലീറ്റിയപ്പോള്‍ (അതും ആദ്യത്തെ രണ്ട് ചോദ്യം നിര്‍ത്തിക്കൊണ്ട്) അതിനെതിരെ പ്രതികരിച്ച ബ്ലോഗര്‍ ചെയ്ത കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്.

CKLatheef പറഞ്ഞു...

കാലം നല്‍കിയ കമന്റ് ഇവിടെ ചേര്‍ക്കുന്നു അവിടെ കമന്റ് ബോക്‌സ് അടച്ചതുകൊണ്ട് ഇന്ത്യന്റെ ചോദ്യം പോലെ അവ്യക്തമായി ഇത് തുടരുത് എന്നതിനാല്‍ ബഷീറും കാലവും ക്ഷമിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്....

[[[ ഈ ചർച്ചയിൽ നിന്നും കാലത്തിന് മനസ്സിലായ കാര്യങ്ങൾ

മുജാഹിദ്/ലീഗ് വാദങ്ങൾ
-----------
1)രാഷ്ട്രീയം എന്നാൽ രാഷ്ട്രഭരണമാണ്.
2)രാഷ്ട്രീയം വേറെ ഇസ്ലാം വേറെ
3)രാഷ്ട്രീയം ദീനിന്റെ ഭാഗമല്ല
4) മുൻ കാ‍ല പ്രവാചകന്മരൊന്നും ഭരണാധികാരികളല്ലാത്ത് കൊണ്ട് രാഷ്ട്രീയം ഇസ്ല്ലാമിന്റെ ഭാഗമല്ല
5)രാഷ്ട്രീയം പ്രവാചക സുന്നത്തിന്റെ ഭാഗമല്ല
6)ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നതിനും ഇസ്ലാമിൽ പ്രശ്നമില്ല
7) ഏത് ലക്ഷ്യത്തിന് പ്രവർത്തിക്കുന്ന പാർട്ടികൾക്കും വോട്ട് ചെയ്യാം
8) സീസർക്കുള്ളത് സീസർക്കും ദൈവത്തിനുൾലത് ദൈവത്തിനും...
9) ജനാധിപത്യത്തെത്തെ അതിന്റെ ത്വാതികാർത്ഥത്തിൽ അംഗീകരിക്കുന്നു.

ജമാ‍ അത്ത് വാദങ്ങൾ
------------------
1) ഇസ്ലാം സമഗ്രവും സമ്പൂർണ്ണവുമായ ജീവിത പദ്ധതിയാണ്. അങ്ങിനെയുള്ളൊരു ദീനിനെയാണ് അന്ത്യ പ്രവാചകനായ മുഹമ്മദ് നബി(സ) മുഖേന പൂർത്തീകരിക്കപെട്ടത്.

2) ആ ദീനിനെ മുഴുവനായി ഉൾക്കൊള്ളുന്നവരാണ് അല്ലാഹുവിന്റെ സുന്നത്ത് അംഗീകരിക്കുന്നവരും പ്രവാചകന്റെ സുന്നത് പിന്തുടരുന്നവരും

3)അല്ലാഹുവിന്റെ പരമാധികാരം അങ്ങീകരിക്കാത്ത ഒരാൾക്കും മുസ്ല്ലീമായിരിക്കുക സാധ്യമല്ല.

4) അല്ലാവിന്റെ പരമാധികാരം അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതി നിലവിൽ വരണമെന്ന ലക്ഷ്യത്തോടെ വോട്ട് ചെയ്യുന്നത് ശിർക്കാണ്.

5) ജനാധിപത്യത്തെ അതിന്റെ താത്വികമായ അടിത്തറയിൽ അംഗീകരിക്കുന്നില്ല. എന്നാൽ ജനങ്ങളെ ആരു ഭരിക്കണം എന്നുള്ള ജനാധിപത്യത്തെ പുർണ്ണമായി അംഗീകരിക്കുന്നു.

6) “എന്റെ നമസ്കാരവും എന്റെ എല്ലാ പ്രാർത്ഥനകളും എന്റെ ജീവിതവും എന്റെ മരണവും എല്ലാം അല്ലാഹുവിന് മാത്രമുള്ളതാകുന്നു” അത് കൊണ്ട് മനുഷ്യന്റെ ജീവിതത്തിൽ പ്രധാനവും, സാ‍മൂഹ്യമായ നിലനില്പിന്റെ ആധാരമായ രാഷ്ട്രീയത്തെ മാത്രം ഇതിൽനിന്ന് ഒഴിവാക്കി നിർത്തുക സാധ്യമല്ല.

7) നമസ്കാരമാകട്ടെ സകാത്താവട്ടെ, ഇങ്ങനെയുള്ള ഏതൊരു കാര്യവും അല്ലാഹുവിനുള്ള ആരാധനയായി മാറുന്നത്, അതിൽ അല്ലാഹുവിനോടുള്ള അനുസരണവും അത് പ്രവർത്തിക്കുന്ന ആളിന്റെ ഉദ്ദേശ ശുദ്ധി(നിയ്യത്ത്)യും, അനുസരിച്ചായിരിക്കും.

8) രാഷ്ട്രീയം കൂടി ഉൾപെടുന്നതാണ് ഇസ്ലാമിന്റെ ദീൻ. അത്കൊണ്ട് രാഷ്ട്രീയത്തിന് മാത്രമായി മറ്റൊരു പ്ലാറ്റ്ഫൊം ആവശ്യമില്ല.

കാലം മനസ്സിലാക്കിയത് തെറ്റാണെങ്കിൽ ബന്ധപെട്ടവർ തിരുത്തുക.]]]

CKLatheef പറഞ്ഞു...

ജമാഅത്തുമായി ബന്ധപ്പെട്ട ഭാഗത്ത് ചുരുക്കിപ്പറഞ്ഞതുകൊണ്ടാകും ചില വിശദീകരണങ്ങള്‍ കുടി പറഞ്ഞാലെ വ്യക്തത വരൂ. അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയതായി കണ്ടാല്‍ മതി. കൂടുതല്‍ ചര്‍ചക്ക് സാധ്യതയുള്ള വിഷയമാണ്.

kaalam said..

[4) അല്ലാവിന്റെ പരമാധികാരം അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതി നിലവിൽ വരണമെന്ന ലക്ഷ്യത്തോടെ വോട്ട് ചെയ്യുന്നത് ശിർക്കാണ്.]

ഇതേ വാചകം ഏതെങ്കിലും ജമാഅത്ത് സാഹിത്യത്തിലോ ഭരണഘടനയില്‍നിന്നോ ലഭിക്കുന്നില്ല. കാലത്തിന് ഈ ആശയം സ്വരൂപിക്കാനാവശ്യമായ ജമാഅത്ത് ചര്‍ചയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിനാണ് എന്നത് തൗഹീദ് ഏകദൈവത്വത്തിന്റെ താല്‍പര്യമാണ്. അനിസ്ലാമിക വ്യവസ്ഥകളില്‍ സ്വാഭാവികമായു ആ പരിഗണന വരികയില്ല. അവിടെ നിയമനിര്‍മാണം ഭൂരിപക്ഷത്തിനോ അല്ലെങ്കില്‍ ദൈവികമല്ലാത്ത മറ്റെന്തെങ്കിലും മാനദണ്ഡപ്രകാരമോ ആയിരിക്കും. താത്വികമായി പരിഗണിക്കുമ്പോള്‍ ഇത്തരമൊരു വ്യവസ്ഥ നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമാകുകയില്ല. സ്ഥാനാര്‍ഥിയാകലും വോട്ടെടുപ്പില്‍ പങ്കെടുക്കലുമൊക്കെ ആ അടിസ്ഥാനത്തില്‍ നിഷിദ്ധമായി കാണുക സ്വാഭാവികമാണ്. ഇക്കാര്യം പലയിടത്തായി ജമാഅത്ത് സാഹിത്യങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏത് രംഗത്തും മനുഷ്യരുടെ ശാന്തിയും സമാധാനവും ദൈവിക നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നിന്നാണ് ഈ നിലപാട് രൂപപ്പെടുന്നത് തന്നെ.(ഇസ്ലാമിനെ കേവലം മതമായി കാണുന്നവര്‍ ഈ ചിന്തയും ചര്‍ചയുമൊക്കെ അപ്രസക്തമാണ്)

തീര്‍ത്തും ജനാധിപത്യത്തിന്റെ മൂല്യങ്ങളെ പരിഗണിച്ചു മാത്രമേ ഈ ദര്‍ശനത്തിന്റെ പ്രബോധനം സാധ്യമാകൂ എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമാണ്. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന് വിലക്കൊന്നുമില്ല. വിലക്കുണ്ടാകുന്ന പക്ഷം ജനാധിപത്യമൂല്യങ്ങള്‍ അത് കയ്യൊഴിച്ചു എന്ന് മാത്രമാണ് അതിന്റെ സാരം.

ഇത് പറഞ്ഞുകൊണ്ടിരുന്ന കാലത്തു തന്നെ അതിനെ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നു. ഇനിയും അതുപയോഗപ്പെടുത്തും. നിയമനിര്‍മാണ സഭകളിലേക്ക് വരെ ഈ അടിസ്ഥാനത്തില്‍ മത്സരിക്കുന്നതിന് വിരോധമില്ല എന്നയിടത്താണ് ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇപ്പോഴുള്ളത്.

CKLatheef പറഞ്ഞു...

കാലം പറഞ്ഞു

>>> 7) നമസ്കാരമാകട്ടെ സകാത്താവട്ടെ, ഇങ്ങനെയുള്ള ഏതൊരു കാര്യവും അല്ലാഹുവിനുള്ള ആരാധനയായി മാറുന്നത്, അതിൽ അല്ലാഹുവിനോടുള്ള അനുസരണവും അത് പ്രവർത്തിക്കുന്ന ആളിന്റെ ഉദ്ദേശ ശുദ്ധി(നിയ്യത്ത്)യും, അനുസരിച്ചായിരിക്കും.<<<

ഞാനത് കുറച്ചുകൂടി വ്യക്തമാക്കി ഇങ്ങനെ മാറ്റി എഴുതുന്നു.

നമസ്‌കാരം , സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധന കര്‍മങ്ങളും. കച്ചവടം, കൃഷി, ഉദ്യോഗം തുടങ്ങിയ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും, കുടുംബ ഭരണം, രാജ്യഭരണം തുടങ്ങിയവയെല്ലാം ദൈവത്തിനുള്ള ഇബാദത്താകുന്നത് ദൈവികാനുസരണം അതില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ്. (മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ അതാണ്).

നല്ല ഉദ്ദേശ്യശുദ്ധിയുണ്ടാകുമ്പോഴേ കര്‍മങ്ങള്‍ പ്രതിഫലാര്‍ഹമായ സല്‍കര്‍മായി മാറൂ.

Muneer പറഞ്ഞു...

വള്ളിക്കുന്നിന്‍റെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. പരിഹാസം മാത്രം ലക്ഷ്യമാക്കി ഒരു കൂട്ടം എപ്പോഴും അവിടെ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ മറുപടി നല്‍കണം എന്ന് തോന്നാറില്ല. അതിനാല്‍ തന്നെ, ഈ പോസ്റ്റിനു കാരണമായ കമന്‍റും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
മറുപടിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇവിടെയും ഇവിടെയും ഇവിടെയും ഇവിടെയും കാത്തിരിക്കുന്ന പോലെ തന്നെ!

CKLatheef പറഞ്ഞു...

@Muneer,

ബ്ലോഗിലാണ് ഇത്തരം ചോദ്യങ്ങള്‍ അവര്‍ നേര്‍ക്കേ നെരെ നേരിടാന്‍ തുടങ്ങിയത്. അതുകൊണ്ട് അല്‍പം താമസം പിടിക്കും. ജമാഅത്തിനെതിരെ ആകെയുള്ളത് ജമാഅത്തിന്റെ ആരംഭം മുതല്‍ പ്രസിദ്ധീകരിച്ചുവന്ന പുസ്തകങ്ങളിലേയും വാരികകളിലെയും ചില ഉദ്ധരണികള്‍ മാത്രമാണ്. അതുവെച്ച് സ്റ്റേജും പേജും നിറക്കാം ബ്ലോഗില്‍ സംവദിക്കാന്‍ അതു പോര. അതുകൊണ്ടാണ് ഇസ്‌ലാഹികള്‍ക്ക ബ്ലോഗിനോട് അല്‍പം വിമ്മിട്ടം.

മുത്ത്‌/muthu പറഞ്ഞു...

ലതീഫ്‌ സാഹിബ്‌
മുനീര്‍ പറഞ്ഞതാണ് ശരി.

ജമാഅത്തിന്റെ ഭാഗത്ത്‌ നിന്നുള്ള ഒരു ചോദ്യതിനെന്കിലും വല്ലിക്കുനിന്റെ ബ്ലോഗില്‍ മുജാഹിദ്‌ സുഹൃത്തുക്കള്‍
നേര്‍ക്കുനേരെ മറുപടി പറഞ്ഞിരുന്നെങ്കില്‍ ആ പോസ്റ്റിനു ഒരു അര്‍ത്ഥമുണ്ടായേനെ....

ഇത് തന്നെയാണ് മുജാഹിദ്‌ സുഹൃത്തുക്കളുടെ പരിമിതി.
കുറെ ലോക്ലാസ്സ്‌ തമാശയും പരിഹാസവും സമാസമം
ചേര്‍ത്ത് ബഹളമുണ്ടാക്കിയാല്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്ന്
വിദഗ്ദമായി ഒളിച്ചോടാമല്ലോ..

ഈ പരിമിതി ബോധ്യപ്പെട്ടത്കൊണ്ടാണ് അധികം വൈകും മുമ്പ് വള്ളിക്കുന്ന് തന്റെ കമന്റ് ബോക്സ്‌ പൂട്ടിക്കളഞ്ഞത്.

അതല്ല, ഇസ്ലാമിനെ യഥാവിധി ഉള്‍ക്കൊള്ളുന്നവരാണ് ആ സംവാദത്തില്‍ പങ്കെടുത്ത മുജാഹിദ്‌ സുഹൃത്തുക്കള്‍ എങ്കില്‍
ഇവിടെ ഈ ചോദ്യങ്ങള്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ
വെളിച്ചത്തില്‍ ധീരമായി മറുപടി പറയട്ടെ.

"മുജാഹിദ്‌" എന്ന പേരിനോട് നീതി പുലര്‍ത്താനെങ്കിലും...
വരുമോ...?

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

അതെ, അല്പജ്ഞാനികളായ ആളുകളെ വഴിതെറ്റിക്കുകയാണ് അവരുടെ ലക്‌ഷ്യം എന്ന് തോന്നുന്നു. അല്ലെങ്കില്‍ (ഭൂരിപക്ഷം അവരുടെ പക്ഷക്കാരാവണമെന്ന എന്നാ സ്വാര്‍ര്‍ത്ഥത) മുസ്ലിം, അവന്‍ ഖുര്‍ ആനും നബിചര്യയും പ്രകാരം ചിന്ടിക്കുകയാണങ്കില്‍ ഒരിക്കലും ഇത്തരം കിടമത്സരത്തിന് മുതിരില്ല .

Basheer Vallikkunnu പറഞ്ഞു...

ഒരു ചര്‍ച്ചക്ക് വന്നതല്ല. വിഷയം ചര്‍ച്ച ചെയ്തു മടുത്തത് കൊണ്ടാണ് ഞാന്‍ കമന്റ് ബോക്സ്‌ പൂട്ടിയത്. താങ്കള്‍ ഞാന്‍ (കാലം എന്ന ഒരാളുടെ) കമന്റ് ഡിലീറ്റ് ചെയ്തെന്നോ മറ്റോ പറഞ്ഞു ഇവിടെ കരയുന്നുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു. അങ്ങിനെ വന്നതാണ്. താങ്കളുടെ നിലവാരത്തിനു ചേര്‍ന്നതല്ല ഇത്തരം ആരോപണങ്ങള്‍. താങ്കള്‍ പറഞ്ഞ കമന്റ് ഇപ്പോഴും അവിടെയുണ്ട്. താങ്കളെപ്പോലെ കമന്റ് ഡിലീറ്റ് ചെയ്യുന്ന പരിപാടി എനിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. മുപ്പതു തവണ ഡിലീറ്റ് ചെയ്തെന്നത് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടിയ വഹയു ആണ്. ഇത്രയും ചീപ്പാവരുത് ലത്തീഫ്. ആ കമന്റ് പല തവണ എന്റെ മെയില്‍ ബോക്സില്‍ വന്നിട്ടുണ്ട്. പക്ഷെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത് രണ്ടു തവണയാണ്. ബ്ലോഗ്ഗറിലെ ചില സാങ്കേതിക കുഴപ്പങ്ങള്‍ ആവാം കാരണം. ആവര്‍ത്തിച്ചു വന്ന ആ രണ്ടു കമന്റുകളും ഇപ്പോഴും അവിടെയുണ്ട്. മുപ്പതു തവണ പോസ്റ്റ്‌ ചെയ്തെന്നു ഇത്ര ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് കാലം എന്ന പേരില്‍ ആ കമന്റ് ഇട്ടതും താങ്കള്‍ ആയിരിക്കാം. കളവു പറഞ്ഞു കയ്യടി നേടേണ്ട ഗതികേടില്‍ എത്തിയോ?

Basheer Vallikkunnu പറഞ്ഞു...

ചോദ്യങ്ങള്ക്ക്മ ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു ഇവിടെ താങ്കള്‍ വിജിഗീഷു ആയിക്കൊള്ളൂ. ആര്ക്കാ്ണ് ഉത്തരം മുട്ടിയത്‌ എന്ന് നിഷ്പക്ഷനായ ഒരു വായനക്കാരന് എന്റെ ബ്ലോഗ്‌ സന്ദര്ശിച്ചാല്‍ മനസ്സിലാകും. അവര്ക്ക് വേണ്ടി ഞാന്‍ ഈ ലിങ്ക് കൊടുക്കാം.
1) ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്‌ (2) തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
(3) ജമാഅത്തെ ഇസ്‌ലാമിയെ ആര്ക്കുംl വേണ്ടേ? ഇത് ഡിലീറ്റ് ചെയ്യില്ല എന്ന് കരുതട്ടെ.

Oruma പറഞ്ഞു...

ലത്തീഫിനോട് പറയാനുള്ളത് നമുക്കുള്ള സംശയങ്ങള്‍ ഒരു ആരോപണമായി ഉന്നയിക്കരുത് എന്നാണ്.
ബഷീര്‍ പറഞ്ഞത് ശരിയായിരിക്കാം.
-Subair.

കാലം പറഞ്ഞു...

[[[[[(കാലം എന്ന ഒരാളുടെ) കമന്റ് ഡിലീറ്റ് ചെയ്തെന്നോ മറ്റോ പറഞ്ഞു ഇവിടെ കരയുന്നുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു. അങ്ങിനെ വന്നതാണ്. താങ്കളുടെ നിലവാരത്തിനു ചേര്‍ന്നതല്ല ഇത്തരം ആരോപണങ്ങള്‍. താങ്കള്‍ പറഞ്ഞ കമന്റ് ഇപ്പോഴും അവിടെയുണ്ട്. താങ്കളെപ്പോലെ കമന്റ് ഡിലീറ്റ് ചെയ്യുന്ന പരിപാടി എനിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. മുപ്പതു തവണ ഡിലീറ്റ് ചെയ്തെന്നത് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടിയ വഹയു ആണ്. ]]]]]]]

@ബഷീര്‍ വള്ളിക്കുന്ന്

കാലം നിങ്ങളുടെ കമന്റു ഫോളോ ചെയ്തിരുന്നില്ല. പോസ്റ്റില്‍ കമന്റ് വന്നിട്ടുണ്ടോ എന്നറിയാന്‍ ഞാന്‍ പോസ്റ്റ് റിഫ്രഷ് ചെയ്യുകയാണുണ്ടായത്. 570 ആമത്തെ കമന്ടായാണ് എന്റ് കമന്റ് ഞാന്‍ നല്‍കിയത്. ഗൂഗിളില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ സാധാരണ ഫോളോ ചെയ്തവരുടെ ബോക്സില്‍ വരും. എന്നാല്‍ കമന്റ് ബോക്സില്‍ കാണിക്കിക്കില്ല. ഇവിടെ ഈ കമന്റ് കമന്റ് പോസ്റ്റില്‍ ഞാന്‍ കാണും, രണ്ട് മിനുട്ട് കഴിഞ്ഞ് റിഫ്രഷ് ചെയ്ത് നോക്കുമ്പോള്‍ വീണ്ടും 569 ആയി കാണുന്നു. വീണ്ടും ഞാന്‍ കമന്റ് നല്‍കി, കമന്റ് 570 ആയി. വീണ്ടും ഒന്ന് രണ്ട് തവണ പേജ് റിഫ്രഷ് ചെയ്തപ്പോള്‍ കമന്റ് അവിടെയുണ്ടായിരുന്നു.അടുത്ത തവണ റിഫ്രഷ് ചെയ്തപ്പോള്‍ വീണ്ടും കമന്റ് കമന്റ് 569 തന്നെയായി.. അപ്പോള്‍ എനിക്ക് മനസ്സിലായി ഈ കമന്റ് ഡിലീറ്റ് ചെയ്യപെടുകയാണെന്ന്.

നിങ്ങള്‍, കാരണം പറയാതെ എന്റ് കമന്റ് തുടര്‍ച്ചയായി ഡിലീറ്റിക്കൊണ്ടിരുന്നത് കൊണ്ടാണ് ഞാനത് വീണ്ടും വീണ്ടും പോസ്റ്റാക്കിയത്. അങ്ങിനെ ഞാന്‍ കമന്റ് നല്‍കികൊണ്ടിരുന്നപ്പോള്‍ അവസാനത്തെ രണ്ട് കമണ്ട് നിങ്ങള്‍ ഡിലീറ്റ് ചെയ്തില്ല. അത് കൊണ്ട് ഞാന്‍ വീണ്ടും നല്‍കുന്നത് നിര്‍ത്തി. അടുത്ത അര മണിക്കൂറിന് ശേഷം താങ്കള്‍ കമമന്റ് ബോക്സ് പൂട്ടുകയും ചെയ്തു.

കാലം പറഞ്ഞു...

[[[മുപ്പതു തവണ പോസ്റ്റ്‌ ചെയ്തെന്നു ഇത്ര ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് കാലം എന്ന പേരില്‍ ആ കമന്റ് ഇട്ടതും താങ്കള്‍ ആയിരിക്കാം. കളവു പറഞ്ഞു കയ്യടി നേടേണ്ട ഗതികേടില്‍ എത്തിയോ?]]]

നിങ്ങളുടെ പോസ്റ്റ് ഒരു പക്ഷേ ലത്തീഫ് ഫോളോ ചെയ്തിരിക്കാം. ഫോളോ ചെയ്യുന്ന ആര്‍ക്കും എത്ര തവണ ഞാന്‍ കമന്റ് നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല.

പിന്നെ കാലം എന്ന ഐഡി ഞാന്‍, ലത്തീഫ് ബ്ലോഗറാവുന്നതിന്റെ ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഉണ്ടാക്കിയതാണ്. ബഷീറിന് സംശയമുണ്ടെങ്കില്‍ പ്രൊഫൈല്‍ പരിശോധിക്കാമല്ലോ.

മുത്ത്‌/muthu പറഞ്ഞു...

//ബഷീര്‍ Vallikkunnu പറഞ്ഞു...
ചോദ്യങ്ങള്ക്ക്മ ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു ഇവിടെ താങ്കള്‍ വിജിഗീഷു ആയിക്കൊള്ളൂ. ആര്ക്കാണ് ഉത്തരം മുട്ടിയത്‌ എന്ന് നിഷ്പക്ഷനായ ഒരു വായനക്കാരന് എന്റെ ബ്ലോഗ്‌ സന്ദര്ശിച്ചാല്‍ മനസ്സിലാകും.//

പ്രിയപ്പെട്ട ബഷീര്‍ക്കാ

താങ്കള്‍ അവകാശപ്പെട്ടതുപോലെ മേല്‍ പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും താങ്കളുടെ ബ്ലോഗില്‍ മറുപടി ലഭിച്ചോ?

താങ്കളുടെ ബ്ലോഗ്‌ താങ്കളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതാണ്. പക്ഷെ, തനീക്കിഷ്ടമില്ലാത്ത ഒരു സംഘടനയെ സ്വതസിദ്ധമായ പരിഹാസം കലര്‍ത്തി ഒരു കാച്ചുകാച്ചുക,പ്രതികരിക്കാന്‍ വരുന്നവരെ കൂവിതോല്‍പ്പിക്കാന്‍ ശ്രമിക്കുക, ഉത്തരം മുട്ടുമെന്നായപ്പോള്‍ കമന്റുബോക്സ്‌ പൂട്ടുക, ആഘോഷപൂര്‍വ്വം താങ്കള്‍ തന്നെ കെട്ടിയെഴുന്നള്ളിച്ച ഒരു വിഷയം
ഇരുട്ടിവെളുക്കുമ്പോഴേക്കും മടുത്തതായി താങ്കള്‍ തന്നെ പ്രഖ്യാപിക്കുക. ഇതിനപ്പുറം മറ്റെന്തെങ്കിലും അവിടെ നടന്നോ?
ഒരു ആതിഥേയന്‍ ആണെന്ന കാര്യം പോലും താങ്കള്‍ മറന്നു പോയി.
പരിഹാസം+തമാശ എന്ന സ്ഥിരം ഫോര്‍മുലക്കപ്പുറം ഒരു സംവാദമോ ചര്‍ച്ചയോ താങ്കള്‍ തന്നെ ഉദ്ദേശിച്ചിരുന്നില്ല.

ഇപ്പോള്‍ ഇതാ കമന്റു ഡിലീറ്റലുമായി ബന്ധപ്പെട്ടു മറ്റൊരു പുകിലും.കാലം തന്നെ നേരിട്ട് വന്ന സ്ഥിതിക്ക് മറ്റൊരാള്‍
അതില്‍ അഭിപ്രായം പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.

ഒരു വായനക്കാരന്‍ എന്ന നിലയിലും ഒന്നിലധികം പ്രതികരിച്ച ഒരാള്‍ എന്ന നിലയിലും ഈയുള്ളവന് തോന്നിയ അഭിപ്രായമാണിത്.മറുത്തൊന്നും കരുതരുത്.

ഒക്കെ പോട്ടെ
ഒരിക്കല്‍ കൂടെ ചോദിച്ചോട്ടെ.
താങ്കള്‍ അവകാശപ്പെട്ടതുപോലെ മേല്‍ പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും താങ്കളുടെ ബ്ലോഗില്‍ മറുപടി ലഭിച്ചോ?
ഉണ്ടെങ്കില്‍ അവ നമ്പരിട്ടു ഇവിടെ പേസ്റ്റു ചെയ്യാമോ?

താങ്കളുടെ അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാനുള്ള
ആഗ്രഹം കൊണ്ടാണ്.

ഷാനിദ് അലി പറഞ്ഞു...

@ബഷീര്‍ Vallikkunnu സാഹിബ്‌

ബ്ലോഗ്ഗറിലെ ചില സാങ്കേതിക കുഴപ്പങ്ങള്‍ ആവാം കാരണം എന്ന് പറഞ്ഞാല്‍ തീരുന്നതല്ലേ ഉള്ളൂ പ്രശ്നം .... അതിനെന്തിനാ കളവു പറയുന്നു എന്നൊക്കെ എഴുതുന്നെ ....
ലത്തീഫ് സാഹിബ്‌ കളവു പറഞ്ഞാല്‍ അതിനുള്ളത് അധെഹതിന്നു കിട്ടും .... താങ്കള്‍ പറഞ്ഞാല്‍ താങ്കള്‍ക്കും .....

വ്യക്തിഹത്യക്കുപരി വിഷയം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കൂ സഹോദരാ ..... ഇവിടെ വന്നു ഈ പോസ്ടിയ സമയം .... ആ പത്തു ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം എഴുതിയിട്ട് പോയ്ക്കൂടെ സഹോദരാ ... ഞാന്‍ കുറച്ചു കാലമായി രണ്ടു പേരുടെയും ബ്ലോഗ്‌ വായിക്കുന്നത് ..... അതില്‍ വിഷയം കൈ കാര്യം ചെയ്യുന്ന രീതി മാത്രം കണ്ടാല്‍ മനസ്സിലാകും രണ്ടു പേരുടെയും ഉദ്ധേശ ശുദ്ധി ....

വിഷയത്തില്‍ ഊന്നി സംസാരിക്കൂ ... ചര്‍ച്ചകള്‍ ചെയ്യൂ. .... പരിഹസിക്കുക വഴി ആര്‍ക്കും ഒന്നും നേടാന്‍ സാധിക്കുക ഇല്ല ....

മറ്റുള്ളവരെ പരിഹസിക്കുന്നതിന്നു മുമ്പ് സ്വന്തം അധര്‍ഷം എത്രത്തോളം ഉറച്ചതെന്നു കൂടി പുനപ്പരിശോതിക്കുന്നത് രണ്ടുകൂട്ടര്‍ക്കും നല്ലതാവും ....

ഷാനിദ് അലി പറഞ്ഞു...

well said muthu !!!!!!!!!!!!

CKLatheef പറഞ്ഞു...

@ബഷീര്‍ Vallikkunnu/
@Oruma

കാലം കമന്റ് പോസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഓണ്‍ലൈനിലുണ്ടായിരുന്നില്ല. പിന്നീട് വന്ന് മെയില്‍ തുറന്നപ്പോഴാണ് കമന്റുകള്‍ കണ്ടത്. മുപ്പത് കമന്റ് വരെ കൃത്യമായി ഞാന്‍ എണ്ണി ചിലപ്പോള്‍ അതിലധികമാകാം. പിന്നീട് കമന്റ് അവിടെ കിടക്കുന്നതും കമന്റ് ബോക്‌സ് പൂട്ടിയതും കണ്ടു. ഇതില്‍നിന്ന് ഞാന്‍ എത്തിചേര്‍ന്ന നിഗമനമാണ് ഡീലീറ്റ് ചെയ്തിരിക്കാം. അങ്ങനെ ചിന്തിക്കാന്‍ രണ്ടു കാരണമുണ്ട് ബഷീര്‍ പറഞ്ഞപോലെ ചിലപ്പോള്‍ കമന്റ് സബ്‌സ്‌ക്രൈബ് ചെയ്തവരുടെ മെയിലില്‍ വരുമെങ്കിലും ബ്ലോഗില്‍ സ്പാമായി കുടുങ്ങി പോകാറുണ്ട്. എന്നാല്‍ എത്ര തവണ ചെയ്താലും പിന്നീട് അങ്ങോട്ടേ പോകൂ.മറ്റൊന്ന് ആ വിചിത്രാനുഭവത്തിന് ശേഷം കമന്റ് ബോക്‌സ് പൂട്ടിയതായും കണ്ടു. വിചിത്രനുഭവം എന്ന പറഞ്ഞത് കമന്റ് 30 തവണ ആവര്‍ത്തിച്ച് പോസ്‌റ്റേണ്ടി വന്നതിനെക്കുറിച്ചാണ്. ഇത്തരം അനുഭവും അക്ബറിന്റെ കമന്റുകളില്‍ ആദ്യത്തേതൊഴികെ ഡിലീറ്റ് ചെയ്തത് മുന്നാമനായ താങ്കള്‍ എന്നെ ഇക്‌ഴ്താനുള്ള മാര്‍ഗമായി സ്വീകരിച്ചതും എന്റെ ഭാഗത്ത് നിന്നുള്ള 'ഈ അതിക്രമത്തിന്' പ്രേരണയായിട്ടുണ്ടാകാം.

അതെന്തെങ്കിലുമാവട്ടേ. ഡിലീറ്റിയതല്ല ഗൂഗിളിന്റെ പ്രശ്‌നമാണ് എന്ന ബഷീറിന്റെ വാദം മുഖവിലക്കെടുത്ത് തെറ്റായ നിഗമനം മൂലം ബ്ലോഗര്‍ക്കുണ്ടായ വിഷമത്തില്‍ ക്ഷമചോദിക്കുന്നു. അഗ്രസീവായി സംസാരിച്ചില്ലെങ്കില്‍ അത് കരച്ചിലായി കാണുന്നത് ബ്ലോഗിലെ കടിപിടി ചര്‍ചയെ പ്രോത്സാഹിപ്പിക്കാനെ ഉതകൂ.

CKLatheef പറഞ്ഞു...

Vallikkunnu said..

>>> താങ്കളെപ്പോലെ കമന്റ് ഡിലീറ്റ് ചെയ്യുന്ന പരിപാടി എനിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. മുപ്പതു തവണ ഡിലീറ്റ് ചെയ്തെന്നത് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടിയ വഹയു ആണ്. ഇത്രയും ചീപ്പാവരുത് ലത്തീഫ്. ആ കമന്റ് പല തവണ എന്റെ മെയില്‍ ബോക്സില്‍ വന്നിട്ടുണ്ട്. പക്ഷെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത് രണ്ടു തവണയാണ്. ബ്ലോഗ്ഗറിലെ ചില സാങ്കേതിക കുഴപ്പങ്ങള്‍ ആവാം കാരണം. ആവര്‍ത്തിച്ചു വന്ന ആ രണ്ടു കമന്റുകളും ഇപ്പോഴും അവിടെയുണ്ട്. മുപ്പതു തവണ പോസ്റ്റ്‌ ചെയ്തെന്നു ഇത്ര ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് കാലം എന്ന പേരില്‍ ആ കമന്റ് ഇട്ടതും താങ്കള്‍ ആയിരിക്കാം. കളവു പറഞ്ഞു കയ്യടി നേടേണ്ട ഗതികേടില്‍ എത്തിയോ? <<<

വ്യക്തിപരമായ ആരോപണങ്ങള്‍ക്കുള്ള മറുപടി വായനക്കാര്‍ക്ക് താല്‍പര്യമുണ്ടാകാനിടയില്ലെങ്കിലും താങ്കള്‍ ഉയര്‍ത്തിയ ഡീലീറ്റല്‍ ആരോപണത്തിന് മറുപടി പറയാതിരിക്കാനാവില്ല. ബ്ലോഗിന്റെ സാങ്കേതിക വശം എന്നേക്കാള്‍ കൂടുതല്‍ താങ്കള്‍ക്കറിയാമെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാലം തന്നെ നടന്നത് വ്യക്തമാക്കിയ സ്ഥിതിക്ക് അതിന് ഞാന്‍ മറുപടി പറയുന്നില്ല.

ഗൂഗിളില്‍ ഞാനിപ്പോള്‍ ഉപയോഗിക്കുന്ന ഐഡിയല്ലാതെ വേറൊന്ന് നിര്‍മിച്ചിട്ടില്ല. ഇത് പറയാന്‍ കാരണം പേരും ഫോട്ടോയും നല്‍കാത്ത പല മറുപടി പറയുന്ന സുഹൃത്തുക്കളെയും ബന്ധപ്പെടുത്തി അത് താങ്കളല്ലേ എന്ന് അന്വേഷിക്കാറുണ്ട്. താങ്കള്‍ തന്നെയല്ലേ ഇന്ത്യന്‍ എന്ന് തുടക്കത്തില്‍ ഒരാള്‍ ചോദിച്ചിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പ്രസ്ഥാനം നല്‍കുന്ന ചിന്താപരമായ ഐക്യം എന്ന തര്‍ബിയത്തിന്റെ ഭാഗമായി അതിലെ പ്രവര്‍ത്തകരൊക്കെ ഒരൊറ്റ ആദര്‍ശത്തിന്റെ അടിത്തറയില്‍നിന്ന് ചിന്തിക്കുന്നതിന്റെ ഫലമായിട്ടാണ് ഈ യോജിപ്പ് കണ്ടുവരുന്നത്. മാന്യമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ഒന്നോ രണ്ടോ ഐഡിയില്‍ സംസാരിക്കുന്നത് ഒരു തെറ്റായി ഞാന്‍ കാണുന്നില്ല. പേരും ഫോട്ടോയുമൊക്കെ വെച്ചു കൊണ്ടുതന്നെ വളരെ മോശമായി മാത്രം സംസാരിക്കുന്നവരും ഉണ്ടല്ലോ.

ഞാന്‍ കമന്റ് ഡിലീറ്റ് ചെയ്യാറുണ്ട്. അത് വിയോജിക്കുന്നുവെന്നോ എതിര്‍ക്കുന്നുവെന്നോ കരുതിയതുകൊണ്ടല്ല. പരിഹാസം മാത്രമുള്ള അനോണി കമന്റുകള്‍. അതേ പ്രകാരം വിഷയം തിരിക്കാന്‍ നല്‍കുന്ന കമന്റുകള്‍. പോസ്റ്റുമായി ബന്ധമില്ലാത്ത ലിങ്കുകള്‍. ഇതിലൂടെ അനാവശ്യ ചര്‍ച ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. വള്ളിക്കുന്നിന്റെ ഏതെങ്കിലും കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടോ. അതേ സമയം ചിന്തകന്റെ ചില കമന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. ആളെ നോക്കിയല്ലെന്ന് ചുരുക്കം.

ബഷീര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പലതവണ മോശമായി പരാമര്‍ശിച്ചതും ഇവിടെ അല്‍പം മാന്യമായ വിധത്തില്‍ പറഞ്ഞ അക്ബറിന്റെ കമന്റ് ഡീലീറ്റിയതുമായി ബന്ധപ്പെട്ട എന്റെ വിശദീകരണം നോക്കുന്ന ആര്‍ക്കും മനസ്സിലാകും. ആരാണ് തെറ്റിദ്ധരിപ്പിക്കാനും ഇതരരെ താറടിക്കാനും ശ്രമിക്കുന്നതെന്ന്. അക്ബര്‍ ഡീലീറ്റിയ ചോദ്യങ്ങള്‍ അദ്ദേഹം തന്നെ നല്‍കുകയും ഞാനതിന് മറുപടി പറയുകയും ചെയ്തിട്ടും രണ്ടു പേരും
ആരോപണം ഉന്നയിച്ചുകൊണ്ടേയിരിക്കുന്നുവെന്നത് എന്ത് മാത്രം വിചിത്രമല്ല!!.

Muneer പറഞ്ഞു...

@ലത്തീഫ്,
ചര്‍ച്ച വഴിതെറ്റി പോവുന്നുണ്ടോ എന്ന് സംശയം. പരസ്പരം വിഴുപ്പലക്കുന്നതില്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

CKLatheef പറഞ്ഞു...

മുനീറെ, അതിന് ഇതില്‍ വിഷയത്തെക്കുറിച്ച ഒരു ചര്‍ചയും നടന്നില്ലല്ലോ.:) താങ്കള്‍ക്ക് തന്നെ മുജാഹിദ് ബ്ലോഗില്‍ അനുഭവമുള്ളതല്ലേ. പരിഹാസത്തിനപ്പുറം ലീഗില്‍നിന്നോ അവരെ പിന്തുണക്കുന്ന മുജാഹിദുകളില്‍നിന്നോ മാന്യമായ സംവാദം പ്രതീക്ഷിക്കേണ്ട എന്ന്.

നേര്‍ക്ക് നേരെ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ മുന്നില്‍ വെച്ച് സാധാരണ സംഭവിക്കാനിടയുള്ള ഡീലീറ്റി എന്ന് ഞാന്‍ സംശയിച്ചതിന് കള്ളം പറഞ്ഞു, ചീപ്പാവരുതായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ നിശഃബ്ദത പാലിക്കേണ്ടിയിരുന്നുവെന്നാണോ താങ്കള്‍ പറയുന്നത്. 'ഒരുമ'യെ പോലെ ചില നിഷ്പക്ഷ വായനക്കാര്‍ തെറ്റിദ്ധരിക്കുമ്പോള്‍ പ്രത്യേകിച്ചും എന്റെ പ്രതികരണം ആവശ്യമായിരു്ന്നുവെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഏതായാലും താങ്കളുടെ അഭിപ്രായം മുഖവിലക്കെടുത്ത് ഇതോടെ നിര്‍ത്തി.

Muneer പറഞ്ഞു...

muthu പറഞ്ഞു...
>>പരിഹാസം+തമാശ എന്ന സ്ഥിരം ഫോര്‍മുലക്കപ്പുറം ഒരു സംവാദമോ ചര്‍ച്ചയോ താങ്കള്‍ തന്നെ ഉദ്ദേശിച്ചിരുന്നില്ല.<<

ഈ പറഞ്ഞതിന് താഴെ ഒരു ഒപ്പ്. അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ വായിക്കുമ്പോള്‍ അത് തികച്ചും ഒരു ആക്ഷേപ ഹാസ്യം ആയിട്ടെ എനിക്ക് തോന്നാറുള്ളൂ. അവിടെപ്പോയി ഒരു ഗൌരവ ചര്‍ച്ചക്ക് ശ്രമിക്കുന്നത് തന്നെ വെറുതെയാണ്. പരിഹസിക്കാനും തമാശിക്കാനുമായി ഇരിക്കുന്നവരുടെ മുമ്പിലേക്ക് ഗൌരവ ചര്‍ച്ചയുമായി ചെന്നാല്‍ അവരുടെ പരിഹാസം കൂടും എന്നല്ലാതെ വേറെ എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധം ആണ്.

സോറി, അവസാനം ഞാനും ഓഫ്‌ ടോപ്പിക്ക് ആയെന്നു തോന്നുന്നു :-)

CKLatheef പറഞ്ഞു...

ലീഗ് മുജാഹിദ് സുഹൃത്തുക്കള്‍ക്ക് മറുപടിയില്ലെങ്കില്‍ പോകട്ടെ ദിവസവും വന്ന് വായിക്കുന്നവര്‍ക്ക് ഇതില്‍ ഒരു ചോദ്യത്തിനോടൊ ഒന്നിലധികം ചോദ്യത്തിനോടൊ ഉള്ള തങ്ങളുടെ പ്രതികരണം അറിയിക്കാം.

Riyas Aboobacker പറഞ്ഞു...

വിഴുപ്പലക്കല്‍ തല്‍ക്കാലം നിര്‍ത്താം... ജമാഅത് പണ്ട് പറഞ്ഞിരുന്ന കാര്യങ്ങളില്‍ നിന്ന് ഇപ്പോള്‍ വ്യതിച്ചലിച്ച്ചിരിക്കുന്നു.... അത് കൊണ്ട് തന്നെ അവര്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ വര്‍ത്തമാന കാലത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ അന്നത്തെ സാമൂഹിക അവസ്ഥ കൂടി കണക്കെലെടുക്കനമെന്നാണ് അവരരുടെ പക്ഷം.. ആയിക്കോട്ടെ... ഏതായാലും രാഷ്ട്രീയത്തിലിറങ്ങി... വന്‍ പ്രതീക്ഷകള്‍ വച്ച് പുലര്തിയിരുന്നെങ്കിലും പ്രകടനം വളരെ മോശമായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ... അതിന്‍റെ കാരണങ്ങളാണ് അന്വേഷിക്കേണ്ടത്...

വ്യതിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തികളെയാണ് വികസന സമിതിക്കാര്‍ സ്ഥാനാര്‍ഥി കളാക്കിയത് എന്നത് ശെരിയായിരിക്കാം. പക്ഷെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലൊഴിച്ചു, അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ജനപിന്തുണ എത്രതോളമുണ്ടെന്നു ഒരിക്കല്‍ പോലും അന്വേഷിച്ചില്ല... പ്രസ്ഥാനക്കാര്‍ മാത്രമായിരുന്നില്ല അത് തീരുമാനിക്കേണ്ടത്... സധാരണക്കാരായ നിഷ്പക്ഷ്മതികളോട് അന്വേഷിക്കാമായിരുന്നു... ജോലി, കുടുംബം, പിന്നെ പ്രസ്ഥാനം ഇത് മാത്രമായി നടക്കുന്ന, ജനകീയ പ്രശ്നങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെടാതിരുന്ന, അയല്‍ക്കാരുമായിപോലും വലിയ അടുപ്പമില്ലാത്ത ഒരാള്‍ക്ക് എങ്ങിനെ ഒരു വാര്‍ഡിനെ പ്രധിനിധീകരിക്കാനാവും.. അവരെ തിരസ്ക്കരിച്ച വോട്ടറെ എങ്ങിനെ കുറ്റപ്പെടുത്തും?

ബെഞ്ചാലി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

ബെഞ്ചാലി പറഞ്ഞു...

>>> സഹോദരന്മാരെ 30 തവണ ഡിലീറ്റ് ചെയ്തു എന്ന് പറയുന്ന അതെ കമന്റ് രണ്ടു തവണയായി വള്ളിക്കുന്ന് ഇപ്പോഴും കാനുന്നുണ്ടാല്ലേ. ഇനി 30 തവണ അത് വായിക്കണം എന്ന് നിര്ബകന്തമുണ്ടോ. കമന്റ്‌ ഓപ്ഷന്‍ പൂട്ടുന്നതിന് മുമ്പ് വേണമെങ്കില്‍ ബ്ലോഗര്ക്ക്ി അതും ഡിലീറ്റ് ചെയ്യാമായിരുന്നല്ലോ. പിന്നെ ഉരു സംശയം, അഡ്‌മിന്‍ ഡെലീറ്റ് ചെയ്താല്‍, ‘കമന്റ് ഡെലീറ്റഡ് ബൈ അഡ്‌മിന്‍’ എന്ന് കാണാറുണ്ട്. അതല്ല യൂസറാണ് ഡെലീറ്റ് ചെയ്യുന്നതെങ്കില്‍ അങ്ങിനേയും. കാരണം വള്ളിക്കുന്നിലെ ബ്ളോഗ് സ്ക്രിപ്റ്റ് അങ്ങിയാണ് ഞാന്‍ കണ്ടിട്ടുള്ളത്. <<<

വിഴുപ്പലക്കല്‍ നിര്‍ത്തിയതിനാല്‍ ബെഞ്ചാലിയുടെ കമന്റ് ഡീലീറ്റ് ചെയതിരിക്കുന്നു.

ഇന്ത്യന്‍ പറഞ്ഞു...

@നാടോടി
മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തമായ ഒരു വീക്ഷണം താങ്കള്‍ക്ക് ഉണ്ട് എന്നാണു കമന്റില്‍ നിന്നും (ഇതിനു മുന്‍പും) മനസ്സിലായത്‌. ഇവിടെ താങ്കള്‍ ഉന്നയിച്ചത് ചര്‍ച്ച ചെയ്യാം എന്നിരിക്കെ, വളരെ മാന്യമായ രീതിയില്‍ എന്താണ് വ്യതിചലിച്ചത് എന്ന് കൂടി വ്യക്തമാക്കാമല്ലോ? അതോടൊപ്പം മേല്‍ കൊടുത്ത പത്ത് ചോദ്യങ്ങലോടുള്ള താങ്കളുടെ പ്രതികരണം കൂടി ഉണ്ടെങ്കില്‍ ഒരു നല്ല ആശയക്കൈമാറ്റം സാധ്യമാകും എന്നാണു ഞാന്‍ കരുതുന്നത്. നമ്മുടെ ചര്‍ച്ചയ്ക്ക് വ്യക്തത വരാന്‍ നമ്മള്‍ ഉറച്ചു നില്‍ക്കുന്ന അടിത്തറ എന്താണ്, നിലപാടുകള്‍ രൂപപ്പെടുത്തുന്ന ആദര്‍ശം എന്താണ് ഇവയൊക്കെ പ്രസ്താവിക്കെണ്ടാതുണ്ട്. വിമര്‍ശകരും, ജമാഅത്തെ ഇസ്ലാമിയും, അനുകൂലികളും എല്ലാം ഇത് വ്യക്തമാക്കി അടുത്ത തലത്തിലേക്ക്‌ പോകുന്നതായിരിക്കും വെറും ബഹളമായ നിലവാരം കുറഞ്ഞ ചര്‍ച്ചകളെക്കാള്‍ നല്ലത്. സമയം എല്ലാവര്ക്കും കുറവല്ലേ ഉള്ളൂ.

ഇന്ത്യന്‍ പറഞ്ഞു...

കാലത്തിനെ ലത്തീഫ് എന്ന് വിളിച്ചത് പോലെ എന്നെയും ലത്തീഫ് എന്ന് വിളിക്കരുതേ. ഇപ്പോഴും ആരും തന്നെ ചോദ്യത്തിന് ഉത്തരം തരാതെ തരികിട കളിക്കുന്നു എന്നത് വ്യക്തമല്ലേ. ഇവിടെയും ബഷീര്‍ക്കയോ മറ്റുള്ളവരോ ചോദ്യത്തിന് ഉത്തരം തരുന്നില്ലല്ലോ. ബഞ്ചാലി എന്ന സഹോദരന്‍ വേറൊരു ചോദ്യം കൂടി തന്നു പോയിരിക്കുന്നു.

ലത്തീഫ് സാഹിബ്, താങ്കളുടെ ശ്രമങ്ങളെ അഭിനന്ദിക്കട്ടെ. ഒരു അക്കാദമിക്‌ അന്വേഷണമായി പോലും ഇതിനെ കാണാന്‍ കഴിയാത്തവരോടു സഹതാപം പ്രകടിപ്പിക്കുന്നു.

"അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ പ്രസ്ഥാനം നല്‍കുന്ന ചിന്താപരമായ ഐക്യം എന്ന തര്‍ബിയത്തിന്റെ ഭാഗമായി അതിലെ പ്രവര്‍ത്തകരൊക്കെ ഒരൊറ്റ ആദര്‍ശത്തിന്റെ അടിത്തറയില്‍നിന്ന് ചിന്തിക്കുന്നതിന്റെ ഫലമായിട്ടാണ് ഈ യോജിപ്പ് കണ്ടുവരുന്നത്. "

ലത്തീഫ് സാഹിബിന്‍റെ ഈ കമന്റ്റ് വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്.എങ്ങിനെ സംസാരിക്കണം, വിലയിരുത്തണം ഇവയിലൊക്കെ വളരെ മാന്യമായ ഒരു രീതി അവര്‍ കാത്തുസൂക്ഷിക്കുന്നുണ്ട് എന്നാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ പൊതുവേ നിരീക്ഷിക്കുമ്പോള്‍ എനിക്ക് മനസ്സിലായത്‌.
ജമാഅത്ത്‌ വിമര്‍ശകരുമായുള്ള സംവാദങ്ങള്‍ വെറും കലപിലയായി മാറുകയാണ്. നോക്കൂ, ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരാതെ ഇവിടെ വന്നിട്ട് പോയവരുടെ മനോഭാവം. പോസിറ്റീവ് ആയി ചര്‍ച്ച ചെയ്യുന്ന ഇടങ്ങളില്‍ കമന്റ്റ് ചെയ്യാനുള്ള മടിയും പരിഹാസവും തമാശയും ഉള്ള സ്ഥലങ്ങളില്‍ ആയിരക്കണക്കിന് കമന്റുകള്‍ വരുന്നതും ഓരോരുത്തരും എന്ത് നിലവാരത്തിലുള്ള ചര്‍ച്ചയാണ് ഇഷ്ടപ്പെടുന്നത് എന്നതിന്‍റെ തെളിവല്ലേ.

Oruma പറഞ്ഞു...

നാടോടിയുടെ അഭിപ്രായത്തില്‍ കഴംബില്ലാതെയല്ല.ഇത് നല്ലൊരു പാഠമാണ്. എന്നാല്‍
സോളിഡാരിറ്റിയുടെ വരവോടെ യുവാക്കള്‍ കൂടുതല്‍ ജന സേവന പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.
പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രസ്ഥാനക്കാരെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും എന്നു തന്നെ കരുതാം.
ജനകീയ മുന്നണിയുടെ കഴിഞ്ഞ ഇലക്ഷന്‍ പ്രകടനത്തില്‍ അവര്‍ക്ക് ജനങ്ങളോട് യാതൊരു പരിഭവവും ഇല്ല.
-subair

CKLatheef പറഞ്ഞു...

>>> നാടോടിയുടെ അഭിപ്രായത്തില്‍ കഴംബില്ലാതെയല്ല.ഇത് നല്ലൊരു പാഠമാണ്. <<<

അംഗീകരിക്കുന്നു. പക്ഷെ ഇവിടെ ഉദ്ദേശിച്ച ചര്‍ച ഇതല്ലാത്തതുകൊണ്ടാണ് മറുപടി പറയാതിരുന്നത്. എന്നാല്‍ ഇവിടെ നല്‍കിയത്ത് അദ്ദേഹം തന്റെ ബ്ലോഗില്‍ പറഞ്ഞതാണ് എന്ന് മനസ്സിലായി. അവിടെയിട്ട കമന്റ് അതിനാല്‍ ഇവിടെയും ചെറിയ മാറ്റത്തോടെ ചേര്‍ക്കുന്നു. പതിവുപോലെ മുജാഹിദുകള്‍ക്കോ ലീഗുകാര്‍ക്കോ ആരോഗ്യകരമായ ഒരു സംവാദം അടിസ്ഥാന വിഷയത്തില്‍ സാധ്യമല്ലന്നും അതിനാല്‍ തന്നെ ഇവിടെ അത്തരമൊരു ചര്‍ച നടക്കുകയില്ലെന്നും ഉറപ്പിച്ചുകൊണ്ട്.

രാഷ്ട്രീയം തങ്ങളുടെ ദര്‍ശനത്തിന്റെ ഭാഗമാണ് എന്ന് ബോധ്യം വരികയും അതനുസരിച്ച് തങ്ങളുടെ ഇസ്‌ലാമിക ഭൂമികയില്‍നിന്ന് അതിനെ വിലയിരുത്തി പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്ത ഒരു പ്രസ്ഥാനത്തിന് സംഭവിക്കാവുന്ന മാനുഷിക വീഴ്ചകളേ രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സംഭവിച്ചിട്ടുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഇയ്യുള്ളവന്‍.

നാടോടി പറഞ്ഞ പലതിലും ശരിയുണ്ട്. അത്രതന്നെ അതിന്റെ എതിര്‍ന്യായത്തിലും ശരികാണാന്‍ കഴിയുന്നു. ഉദാഹരണമായി ഈ തെരഞ്ഞെടുപ്പില്‍ പലവാര്‍ഡിലും നിര്‍ത്തിയ സ്ഥാനാര്‍ഥി ജനകീയരായിരുന്നില്ല. എന്നാല്‍ അത്രയും ജനകീയരല്ലാത്തവരെ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ത്തിയിട്ടുണ്ട് എന്ന് നിഷേധിക്കാന്‍ കഴിയുമോ. ഇത്തരം തെറ്റിദ്ധരിപ്പിക്കലുകള്‍ക്കിടയില്‍ ഇതിലേക്ക് കടന്നുവരുന്നവരുടെ കുറവ് തന്നെയാണ് പ്രധാന കാരണം.
ജമാഅത്തിന് ഇതിന് ഒരു പരീക്ഷണത്തിന്റെ സ്വാഭാവവും ഉണ്ടായിരുന്നു. സ്ഥാനാര്‍ഥിയായി നില്‍ക്കുന്നവര്‍ ജയിക്കും എന്ന നിലക്ക് തന്നെയാണ് മത്സരിക്കേണ്ടതും വോട്ട് ചോദിക്കേണ്ടതും. അത്തരമൊരു ആത്മവിശ്വാസം തകര്‍ക്കാന്‍ ബുദ്ധിയുള്ള നേതൃത്വം ഒരു ഘട്ടത്തിലും സന്നദ്ധമാകില്ല.

CKLatheef പറഞ്ഞു...

കൂട്ടിക്കിഴിക്കലുകളുടെ ചര്‍ച ബ്ലോഗിലും പത്രത്തിലും പ്രസക്തം തന്നെയാണ്. പ്രത്യേകിച്ചും ജനകീയ മുന്നണി തോറ്റമ്പി എന്ന് പറയുമ്പോള്‍ . അതിന് വോട്ടുചെയ്ത ഒന്നര ലക്ഷത്തിലധികം വോട്ടര്‍മാരില്‍ ചിലരെങ്കിലും ജയിക്കുമെന്ന് കരുതി തന്നെ വോട്ടു ചെയ്തവരായിരിക്കാം. അതുകൊണ്ട് ജയിക്കാന്‍ തടസ്സമായിനിന്ന കാരണങ്ങള്‍ വിശകലനം ചെയ്യുന്നത് ഒരു പോരായ്മയായി കാണേണ്ടതില്ല. എന്നാല്‍ പത്രത്തിലും ബ്ലോഗിലുമുള്ള അതേ നിരൂപണമായിരിക്കും അഭ്യന്തര ബോഡിയില്‍ നടക്കുക എന്നും ധരിക്കേണ്ടതില്ല.

വിശുദ്ധഖുര്‍ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹം നിര്‍വഹിക്കേണ്ടതെന്തോ അതാണ് ജമാഅത്ത് ചെയ്യുന്നത്. അതിനെ വിമര്‍ശിക്കുന്നവര്‍ കാലാന്തരത്തിലെങ്കിലും അത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

[മുജാഹിദുകള്‍ തുടര്‍ന്നുവരുന്ന ഒരു രാഷ്‌ട്രീയ കാഴ്‌ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടില്‍. ജമാഅത്തുകാരുടെ അപ്രായോഗികമായ നിലപാടും ഈ രംഗത്ത്‌ നിലനില്‌ക്കുന്നു. ജമാഅത്തുകാരുടെ തീവ്രമായ നിലപാടുകള്‍ മാറ്റിനിറുത്തിയാല്‍ തന്നെ ഒന്നുകൂടി പരിഷ്‌കരിക്കേണ്ടതില്ലേ മുജാഹിദുകളുടെ രാഷ്‌ട്രീയ നിലപാടുകള്‍. പ്രത്യേകിച്ചും തലതിരിഞ്ഞ ഈ കക്ഷിരാഷ്‌ട്രീയ അതിപ്രസരത്തിനിടയില്‍?]

ഇങ്ങനെയൊരു ചോദ്യത്തിന് മുജാഹിദ് നേതൃത്വം/മുജാഹിദ് വാരിക ഉത്തരം പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് പരിഷ്‌കരിക്കേണ്ടതില്ലേ എന്നാണ് ചോദ്യം.

അപ്പോള്‍ എന്താണ് മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട്. ഏതെങ്കിലും കാലത്ത് രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ ഒരു അഭിപ്രായം പറഞ്ഞതായി കേട്ടിട്ടുണ്ടോ.

രാഷ്ട്രീയത്തില്‍ മുജാഹിദുകളോ സുന്നി സംഘടനകളോ തബ്‌ലീഗ് ജമാഅത്തോ ഒരു നേതൃതലത്തില്‍ ഒരു നിലപാട് സ്വീകരിച്ചതായി നാം കേട്ടിട്ടില്ല. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും എന്ന ഒരു നിലപാട് കാന്തപുരം കൈകൊള്ളുന്നുണ്ട് എന്നത് മറക്കുന്നില്ല. എന്നാല്‍ മറ്റുവ്യാഖ്യാനമൊന്നും നല്‍കാത്തതുകൊണ്ടും ഒരു തലത്തില്‍ മറ്റു വ്യക്തികളൊക്കെ ആ നിലപാടാണ് പുലര്‍ത്തുന്നതെന്ന് കൊണ്ടും വലിയ പ്രാധാന്യം ഈ നിലപാടിനില്ല. എന്നാലും നിലപാടില്ല എന്ന് തുറന്ന് പറയാന്‍ ഏതായാലും മുജാഹിദ് മടവൂര്‍ വിഭാഗം തയ്യാറല്ല. ശബാബ് ഉരുണ്ടുകളിക്കുന്നത് നോക്കൂ

നമുക്ക് ഉത്തരം പരിശോധിക്കാം.

CKLatheef പറഞ്ഞു...

['ഒരു ന്യൂനപക്ഷ സമുദായത്തിലെ ന്യൂനപക്ഷമായ മുജാഹിദുകള്‍ ഏകപക്ഷീയമായ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുന്നതു കൊണ്ട്‌ മൗലികമായ നേട്ടമൊന്നും ഉണ്ടാവുകയില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മതനിരപേക്ഷ ഭരണകൂടങ്ങള്‍ ഉണ്ടാകുന്നതാണ്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സുസ്ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌. വിവിധ മതനിരപേക്ഷ കക്ഷികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അവയില്‍ താരതമ്യേന ഭേദപ്പെട്ടത്‌ ഏതാണെന്ന കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ ധാരാളം സാധ്യതയുണ്ട്‌. ഇതില്‍ ഏതെങ്കിലുമൊരു വീക്ഷണം മാത്രമാണ്‌ ശരിയെന്ന്‌ സമര്‍ഥിക്കാന്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല.

എന്തായാലും ഒരു വിശ്വാസി സമ്മതിദാനം വിനിയോഗിക്കുന്നത്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും സുസ്ഥിതി ലക്ഷ്യമാക്കിയായിരിക്കണം എന്ന നിലപാടില്‍ മുജാഹിദുകള്‍ എല്ലാ കാലത്തും ഉറച്ചുനിന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവെത്തന്നെ മിക്കപ്പോഴും പ്രായോഗികമായി ശരിയായ രാഷ്‌ട്രീയ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കക്ഷികളിലും സ്ഥാനാര്‍ഥികളിലും താരതമ്യേന മെച്ചപ്പെട്ടത്‌ ആരെന്ന്‌ വിലയിരുത്തുന്നതില്‍ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ അതിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഇജ്‌തിഹാദ്‌ സംബന്ധിച്ച ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച ജമാഅത്തുകാരുടെ ഭാഷ്യം ഇപ്പോള്‍ അവര്‍ തന്നെ കയ്യൊഴിച്ച സ്ഥിതിക്ക്‌ അതിനെക്കുറിച്ച്‌ കൂടുതല്‍ വിശകലനം നടത്തേണ്ട കാര്യമില്ല. മുജാഹിദുകള്‍ ആ ഭാഷ്യം ആദ്യമേ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു നയ പരിഷ്‌കരണത്തിന്റെ ആവശ്യം ഉദിക്കുന്നില്ല. സ്വാര്‍ഥപരമോ നിഷേധാത്മകമോ ആയ രാഷ്‌ട്രീയ നയമാണ്‌ മുജാഹിദുകളുടെ കൂട്ടത്തില്‍ ആരെങ്കിലും സ്വീകരിക്കുന്നതെങ്കില്‍ അതിന്‌ അവര്‍ മാത്രമാണ്‌ ഉത്തരവാദികള്‍.']

CKLatheef പറഞ്ഞു...

ശബാബിന്റെ ഈ മറുപടി വായിച്ചിട്ട് നിങ്ങള്‍ക്കെന്ത് തോന്നി. എന്താണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ കാഴ്ചപ്പാട്?. ആ കാഴ്ചപ്പാടനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന് ആ സംഘടന വീക്ഷിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ എന്താണ് അഭിപ്രായം? ഇല്ലെങ്കില്‍ എന്ത് കൊണ്ട്?. രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് മുജാഹിദുകളുടേതായ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് വലിയ നേട്ടമില്ല എന്ന് പറയുമ്പോള്‍ നിലപാട് സ്വീകരിക്കാറില്ല എന്ന അര്‍ഥം ലഭിക്കില്ലേ?. വീക്ഷണ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ തീരുമാനിച്ചോളൂ എന്ന് പറയുന്നതെങ്ങനെ ഒരു നിലപാടാകും?. നിലപാടില്ല എന്നതാണോ നിലപാട്?.

രാഷ്ട്രീയത്തില്‍ നടത്തേണ്ടത് വ്യക്തിപരമായ ഇജ്തിഹാദാണോ?. ഒരു പ്രദേശത്തെ രണ്ട് മുജാഹിദുകളില്‍ ഒരാള്‍ യുഡിഫിനെയും മറ്റൊരാള്‍ എല്‍ഡിഎഫിനും വോട്ടുചെയ്യുന്നത് ഈ വ്യക്തിപരമായ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണോ?. ഇത് ഇജ്തിഹാദി വിഷയമാണെങ്കില്‍ ഇത് ഒരു ഇസ്‌ലാമിക വിഷയമാകണം?. എങ്കില്‍ കൈകെട്ടില്‍ ഇങ്ങനെ വ്യക്തികള്‍ക്ക് വിടാത്ത മുജാഹിദ് ഈ പ്രശ്‌നം വ്യക്തികള്‍ക്ക വിട്ടുകൊടുക്കാനുള്ള കാരണം എന്ത്?. ഒരു പ്രദേശത്തെ മൂന്ന് മുജാഹിദുകള്‍ ഒരുമിച്ചിരുന്ന് നിലവിലെ സ്ഥാനാര്‍ഥികളില്‍ താരതമ്യേന മെച്ചപ്പെട്ടെതാരെന്ന് ചിന്തിച്ചാല്‍ അത് ഇസ്ലാമിക വിരുദ്ധമാകുമോ?. അങ്ങനെ ചെയ്യാറുണ്ടോ?.

ജമാഅത്തിന്റെ കാര്യം വിടുക. അവര്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലാക്കണമെന്നില്ല. ഇങ്ങനെ വ്യക്തികള്‍ക്ക് വിട്ട് കുറ്റം ആളുകള്‍ക്ക് വിടാനാണെങ്കില്‍ എന്തിനീ സംഘടനാ രൂപം?.

ചിന്തകന്‍ പറഞ്ഞു...

ലത്തീഫ് സാഹിബ്
വളരെ പ്രസക്തമായ ചോദ്യങ്ങള്‍.. സീരിയസ്സായി ചര്‍ച്ച ചെയ്യാന്‍ മുജാഹിദ് സുഹൃത്തുക്കള്‍ വരുമെന്ന് തോന്നുന്നില്ല. പരിഹാസ/കോഴികൊത്ത് മത്സരങ്ങള്‍ നടത്താന്‍ മാത്രമേ അവര്‍ക്ക് താത്പര്യം കാണൂ.

മുജീബ് കെ .പട്ടേൽ പറഞ്ഞു...

ലത്തീഫ് സാഹിബ്‌, ഇത് facebook ല്‍ നോട്ട് ആയി ഇടുന്നുണ്ട്.

Sameer Thikkodi പറഞ്ഞു...

Dear Latheef... read the post n comments.. Hope I can a try for some clarifications.. I saw this today only.. as I was away from blogs recently...
Thanks

nihas പറഞ്ഞു...

eply by PaYYaNz 1 hour ago
ചോദ്യം 1: മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട് താങ്കള്‍ക്ക് വിയോജിപ്പ്‌ ഉണ്ടോ? മതം എന്നാല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ കൈയൊപ്പ്‌ പതിക്കുന്ന ആദര്‍ശമാണ് എന്നാണു ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം. മതം എന്നത് ഒരു സമുദായത്തിന്‍റെ ആചാര അനുഷ്ഠാനങ്ങള്‍, വിശ്വാസ പ്രമാണങ്ങള്‍, സാംസ്കാരിക ചിഹ്നങ്ങള്‍ ഇവയോന്നുമല്ല എന്ന് അത് വിശ്വസിക്കുന്നു. മാനവരാശിയുടെ യഥാര്ത്ഥ വിമോചനത്തിന്റെ വഴിയാണ് അത് എന്നും അത് കരുതുന്നു.

ഉണ്ട്. മതമെന്നാല്‍ ഈ ലോകത്ത് ഇസ്ലാം മതം മാത്രമല്ല. ജമായത്തിനു അങ്ങനെയൊരു അഭിപ്രായമുണ്ടെന്ന് വെച്ചു അത് നല്ല അഭിപ്രായമാണന്ന് കരുതാന്‍ വയ്യ. ഭികരവാദി സംഘടനകള്‍ക്ക് മറ്റു പല അഭിപ്രായങ്ങളുമുണ്ടാകും അതൊക്കെ നല്ലതാണെന്നുണ്ടോ? മാനവരാശിയുടെ വിമോചനത്തിനു ഒരു പ്രത്യേക മതത്തിന്റെ നിയമങ്ങളെ പാടുള്ളൂ‍ എന്നു വാശിപിടിക്കുന്നിടത്താണ് ജമായത്ത് അതിന്റെ തനിക്കോലം തുറന്ന് കാട്ടുന്നത്.

ചോദ്യം 2 : ഒരു വിഭാഗം, തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം ഒരു ജനതയുടെ വിമോചനത്തിന്റെ വഴിയായി അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനെ താങ്കള്‍ എങ്ങിനെ കാണുന്നു? ജനാധിപത്യ സമൂഹത്തില്‍ അതിന്‍റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി അതിനെ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത് താങ്കളുടെ ജനാധിപത്യബോധം സമ്മതിക്കുമോ?


ഒരു മതേതര ജനാധിപത്യരാജ്യത്തിലെ അതിന്റെ സര്‍വ്വവും അനുഭവിച്ചുകൊണ്ട് ജനാധിപത്യത്തെയും അതിന്റെ സെക്യുലറിസത്തേയും ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന ജമായത്തിന്റെ ശ്രമങ്ങളെ തോളിലിരുന്നു ചെവികടിക്കുന്നതായി കാണുന്നു. ജനാധിപത്യത്തെയും ഇവിടത്തെ നിയമങ്ങളെയും എതിര്‍ക്കുന്നവര്‍ക്ക് ആരുടെ ജനാധിപത്യബോധമാണ് അളന്ന് തിട്ടപെടുത്തേണ്ടത്?

ചോദ്യം 3: ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ട കാലത്തെ സാമൂഹികാവസ്ഥ വിലയിരുത്താതെ അതിനെ, ഊന്നല്‍ കൊടുത്ത മേഖലയെ വിമര്‍ശിക്കുന്നത് ശരിയാണോ?

ഇസ്ലാം എന്നത് പല കാലത്തും ദേശത്തും കാലഘട്ടത്തിന്‍റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന, ഒരു ആശയമായി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? വിവിധ കാലത്ത്‌ നേരിടുന്ന വെല്ലുവിളികളെ എല്ലാ ആശയങ്ങളും നേരിടുന്നത് പോലെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൌതിക രാഷ്ട്രീയ സംഹിതകള്‍ ആധിപത്യം ചെലുത്ത്തിയപ്പോള്‍ അതിനു എതിരെ ഇസ്ലാമിക രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനങ്ങള്‍ അവയില്‍ നിന്നും എത്ര വ്യതിരിക്തത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിയ മൌദൂദിയുടെ, ജമാഅത്തിന്റെ വീക്ഷണത്തോടു താങ്കള്‍ക്ക് ഒരു മുസ്ലിം എന്ന നിലയില്‍ എതിര്‍പ്പ് പുലര്‍ത്താന്‍ കഴിയുമോ?

നീതിന്യായം, ജനാധിപത്യം, ദേശീയത എന്നിവയെ എതിര്‍ത്തുകൊണ്ട് ജമായത്തെ ഇസ്ലാമി രൂപം കൊണ്ട അവസ്ഥയില്‍നിന്നു എന്തുമാറ്റമാണ് ഇന്നുണ്ടായത്? ഒരു സെക്യുലര്‍ രാജ്യത്ത് വന്ന് ഇസ്ലാമ്മിന്റെ നിയമങ്ങള്‍ അവിടെ നടപ്പാക്കണം എന്നു പറഞ്ഞാല്‍ ആ പോഴത്തെരത്തെ വീക്ഷണത്തെ അംഗീകരിക്കാന്‍ സാധ്യമല്ല. മാത്രമല്ല മൌദൂതിയുടെ ആശയം രൂപകൊണ്ട് ശക്തിപ്രാപിച്ച ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാന്‍ എന്ന രാജ്യത്തുപോലും അദ്ധേഹത്തിന്റെകാഴ്ചപാടിലെ ദൈവിക ഭരണമല്ല നടക്കുന്നത് എന്ന് മനസിലാക്കുക.

മോനു എന്നാ സുഹൃത്ത്‌ കൂട്ടത്തില്‍ ഇതു ചര്‍ച്ചയായി ഇട്ടപ്പോള്‍ കിട്ടിയ ഉത്തരങ്ങള്‍
http://www.koottam.com/forum/topics/784240:Topic:25454640?x=1&id=784240:Topic:25454640&page=9#comments

CKLatheef പറഞ്ഞു...

@nihas

ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയതിനും അതോടൊപ്പം ഇവിടെ ഇത് നല്‍കിയതിലും നിഹാസിന് നന്ദി. 'കൂട്ട'ത്തില്‍ ഞാന്‍ അംഗമാണെങ്കിലും അവിടെയുള്ള ചര്‍ചയില്‍ ഇടപെടാറില്ല. ജമാഅത്തിനെ അതിനെ വിമര്‍ശിക്കുന്നവരില്‍നിന്ന് മനസ്സിലാക്കിയവര്‍ തങ്ങളുടെ അജ്ഞതയില്‍നിന്നുള്ള വിലയിരുത്തലാണ് അവിടെ നടക്കുന്നത്. ഇതിനകം ഇരുപത്തിമൂവായിരത്തില്‍ പരം കമന്റുനല്‍കിയ പ്രസ്തുത സുഹൃത്തിന് അവിടെ മറുപടി പറയുന്നത് സമയ നഷ്ടമായിരിക്കുമെന്നതിനാല്‍ പിന്‍വാങ്ങിയതാണ്. മോനു ചെയ്തത് ഒരു അവിവേകമായി എനിക്ക് തോന്നുന്നു. അതേ സമയം അദ്ദേഹത്തിന്റെ ആത്മാര്‍ഥതയെ അംഗീകരിക്കുകയും ചെയ്യുന്നു. ജമാഅത്ത് ആരോപണങ്ങളുടെ പതിവ് ദൗര്‍ബല്യം ഈ ആരോപണങ്ങള്‍ക്കുമുണ്ട്. അഥവാ ജമാഅത്തിനില്ലാത്തവാദം ആദ്യം കെട്ടിവെച്ച് അതിനെ വിമര്‍ശിക്കുക. മറുപടികളെന്ന് പറഞ്ഞ് നല്‍കിയവയെ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

CKLatheef പറഞ്ഞു...

>>> ഉണ്ട്. മതമെന്നാല്‍ ഈ ലോകത്ത് ഇസ്ലാം മതം മാത്രമല്ല. ജമായത്തിനു അങ്ങനെയൊരു അഭിപ്രായമുണ്ടെന്ന് വെച്ചു അത് നല്ല അഭിപ്രായമാണന്ന് കരുതാന്‍ വയ്യ. ഭികരവാദി സംഘടനകള്‍ക്ക് മറ്റു പല അഭിപ്രായങ്ങളുമുണ്ടാകും അതൊക്കെ നല്ലതാണെന്നുണ്ടോ? മാനവരാശിയുടെ വിമോചനത്തിനു ഒരു പ്രത്യേക മതത്തിന്റെ നിയമങ്ങളെ പാടുള്ളൂ‍ എന്നു വാശിപിടിക്കുന്നിടത്താണ് ജമായത്ത് അതിന്റെ തനിക്കോലം തുറന്ന് കാട്ടുന്നത്. <<<

'മതം എന്നത് ജമാഅത്തെ ഇസ്ലാമി നിര്‍വ്വചിക്കുന്ന രീതിയോട് താങ്കള്‍ക്ക് വിയോജിപ്പ്‌ ഉണ്ടോ? '

എന്ന ചോദ്യത്തിന് വിയോജിപ്പുണ്ടെന്ന് പറഞ്ഞ സുഹൃത്ത് എന്താണ് വിയോജിപ്പെന്ന് പറയുന്നതിന് പകരം. മതമെന്നാല്‍ ഈ ലോകത്ത് ഇസ്ലാം മതം മാത്രമല്ല എന്ന് പറയുകയാണ് ചെയ്തത്. ജമാഅത്ത് അപ്രകാരം എവിടെയാണ് പറഞ്ഞത്. അതേ പ്രകാരം മാനവരാഷിയുടെ വിമോചനത്തിന് ഒരു പ്രത്യേക മതത്തിന്റെ നിയമങ്ങളേ പാടുള്ളൂ എന്ന് ജമാഅത്ത് വാശിപിടിച്ചിട്ടുമില്ല. ജമാഅത്ത് പ്രതിനിധാനം ചെയ്യുന്ന മതം മാനവരാഷിയുടെ ഇഹപര ക്ഷേമത്തിനും വിമോചനത്തിനും ഉതകും എന്ന ദൃഢവിസ്വാസം ജമാഅത്തിനുണ്ട്.

CKLatheef പറഞ്ഞു...

>>> ഒരു മതേതര ജനാധിപത്യരാജ്യത്തിലെ അതിന്റെ സര്‍വ്വവും അനുഭവിച്ചുകൊണ്ട് ജനാധിപത്യത്തെയും അതിന്റെ സെക്യുലറിസത്തേയും ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്ന ജമായത്തിന്റെ ശ്രമങ്ങളെ തോളിലിരുന്നു ചെവികടിക്കുന്നതായി കാണുന്നു. ജനാധിപത്യത്തെയും ഇവിടത്തെ നിയമങ്ങളെയും എതിര്‍ക്കുന്നവര്‍ക്ക് ആരുടെ ജനാധിപത്യബോധമാണ് അളന്ന് തിട്ടപെടുത്തേണ്ടത്? <<<

ജമാഅത്ത് ജനാധിപത്യത്തെയും സെക്യൂലറിസത്തെയും എതിര്‍ക്കുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ഈ തോളിലിരുന്ന ചെവിതിന്നുന്ന തോന്നലുണ്ടാകുന്നത്.

>>> നീതിന്യായം, ജനാധിപത്യം, ദേശീയത എന്നിവയെ എതിര്‍ത്തുകൊണ്ട് ജമായത്തെ ഇസ്ലാമി രൂപം കൊണ്ട അവസ്ഥയില്‍നിന്നു എന്തുമാറ്റമാണ് ഇന്നുണ്ടായത്? ഒരു സെക്യുലര്‍ രാജ്യത്ത് വന്ന് ഇസ്ലാമ്മിന്റെ നിയമങ്ങള്‍ അവിടെ നടപ്പാക്കണം എന്നു പറഞ്ഞാല്‍ ആ പോഴത്തെരത്തെ വീക്ഷണത്തെ അംഗീകരിക്കാന്‍ സാധ്യമല്ല. മാത്രമല്ല മൌദൂതിയുടെ ആശയം രൂപകൊണ്ട് ശക്തിപ്രാപിച്ച ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാന്‍ എന്ന രാജ്യത്തുപോലും അദ്ധേഹത്തിന്റെകാഴ്ചപാടിലെ ദൈവിക ഭരണമല്ല നടക്കുന്നത് എന്ന് മനസിലാക്കുക.<<<

എന്ത് വിഢിത്തമാണീ സുഹൃത്ത് പറയുന്നത് നീതിന്യായം ജനാധിപത്യം ദേശീയത എന്നിവയെ ജമാഅത്ത് എതിര്‍ത്തുവെന്നോ. ഇവയില്‍ തന്നെയുള്ള ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ചില വശങ്ങളെ ജമാഅത്ത് എതിര്‍ത്തിട്ടുണ്ട്. അത് പാടില്ലെന്ന് പറയുന്നത് ഫാസിസമാണ് അത്തരക്കാര്‍ തങ്ങളുടെ മതേതരത്വജനാധിപത്യ ബോധത്തെക്കുറിച്ച് സ്വയം വിചാരണ നടത്തേണ്ടതുണ്ട്.
ഒരു സെക്യൂലര്‍ രാജ്യത്ത് ഇസ്ലാമിന്റെ നിയമങ്ങള്‍ നടപ്പാക്കണം എന്നാണോ ജമാഅത്ത് പറഞ്ഞത്. നിയമനിര്‍മാണത്തില്‍ ദൈവികമായ മൂല്യങ്ങള്‍ - അതാകട്ടേ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ് - ഉള്‍ചേരണം എന്നതിലാണ് ജമാഅത്ത് ഊന്നുന്നത്. അല്ലാതെ ഇസ്ലാമിക നിയമങ്ങള്‍ എന്ന് പരക്കെ അറിയപ്പെടുന്ന ക്രിമിനല്‍ ശിക്ഷാവിധികള്‍ നിലവിലെ അവസ്ഥയില്‍നിന്ന് മാറ്റുന്നതിന്റെ പേരാണ് ഇസ്ലാമിക ഭരണം എന്ന് അത് കരുതുന്നില്ല. ഇതു ചര്‍ചക്കായി മുന്നോട്ട് വെക്കുന്നത് ഭീകരതയായി വ്യാഖ്യാനിക്കുന്നവര്‍ക്ക് ജമാഅത്തിനെ ഇക്കാര്യങ്ങളില്‍ വിമര്‍ശിക്കാന്‍ പോലും അര്‍ഹതയാണ് സ്വയം നഷ്ടപ്പെടുത്തുന്നത്.


മൗദൂദിയുടെ ആശയം രൂപം കൊണ്ട് ശക്തിപ്രാപിച്ചതല്ല പാകിസ്ഥാന്‍ വാദം. അത് സങ്കുചിത സാമുദായികതയിലൂടെ രുപപ്പെട്ടതാണ് മൗദൂദി തുടക്കം മുതല്‍ ആ സാമുദായികതക്കെതിരായിരുന്നു അതിന്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തിനും. പിന്നെ പാകിസ്ഥാനില്‍ ദൈവിക ഭരണമല്ല എന്ന് ഉണര്‍ത്തുന്നതിലെ വിഢിത്തം പോലും കാണാന്‍ കഴിയാത്തവനോട് എന്ത് സംവാദം. ഇരുപത്തിമൂവായിരത്തില്‍ പരം കമന്റുകള്‍ നല്‍കിയ ഒരു വ്യക്തിയുടെ ജമാഅത് വിജ്ഞാനം പോകട്ടെ രാഷ്ട്രീയ അജ്ഞതയും കൂടു വെളിപ്പെടുത്തുന്നതായി ആ പ്രതികരണം.

ഈ വിമര്‍ശനങ്ങളുടെയെല്ലാം പൊതു സ്വഭാവം പരിഗണിക്കുമ്പോള്‍ ഇതിന്റെയൊക്കെ ഉത്ഭവം എവിടുന്നാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഈ ചോദ്യങ്ങള്‍ക്കിവിടെ മറുപടി പറയാനുള്ള കാരണവും അതുതന്നെയാണ്.

MUSTHAFA RIYADH പറഞ്ഞു...

മുജഹിദുകാര്‍ സാധാരണ പറയാറുണ്ട് , സുന്നി സമസ്ഥകള്‍ അവരുടെ ഉസ്താദ്മാര്‍ പറഞ്ഞത് മാത്രം കേട്ട് അത് മാത്രം ശരി എന്ന് പറയുന്നവരാണ് . അടുകൊണ്ട് അവര്‍ക്ക് ഇസ്ലാമിനെ അറിയുകയില്ല പഠിക്കുകയില്ല എന്നൊക്കെ . പക്ഷെ ഇന്ന് ഇതേ മുജാഹിദ് പ്രസ്ഥാനത്തിലെ മുരീദുമാര്‍ അവരുടെ മൌലവിമാര്‍ പറയുന്ന തെറികള്‍ മാത്രം പഠിച്ചു സമുദായത്തില്‍ ഏറ്റവും നല്ല മുസ്ലിം ആണെന്ന് പറഞ്ഞു നടക്കുന്നു. അവര്‍ സ്വന്തം പഠിക്കാന്‍
സന്നദ്ദരല്ല . കാരണം അവര്‍ക്ക് മുമ്പില്‍ പഠിക്കാന്‍ തെറി സിഡികള്‍ ഉണ്ട്.അതുമതി . ഏതെങ്കിലും ഒരു വെക്തി പഠിക്കാന്‍ തുടങ്ങിയാല്‍ ,അവന്നു ഉറപ്പായും പരലോകം ഓര്‍മ വരും. ക്രിസ്ത്യാനികള്‍ ഖുര്‍ആന്‍ വയിച്ചമാതിരി .

pkdfyz പറഞ്ഞു...

###ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല.###
100% ശരിയാണ്..ഇന്ത്യയില്‍ പക്ഷെ അത് എങ്ങനെ ഇസ്ലാമിക രാഷ്ട്രമുണ്ടാക്കുവാന്‍ ഉള്ള മനോഭാവംഎന്ന് പറയാന്‍ പറ്റും.കേരളത്തിലെ എല്ലാ മുസ്ലിംങ്ങളും ചേര്‍ന്ന് ന്നിന്നാല്‍ പോലും അധികാരം വന്നു ചേരുമോ ???
സെക്യുലരിസം നടപ്പാക്കാന്‍ "നമ്മള്‍ക്ക്" പറ്റില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്.
മുജഹിട്കള്‍ ദഅവാത്തും ഇസ്ലാഹി പ്രവര്‍ത്തനവും വളരെ ഗംഭീരമായി മുന്നോട്ടു കൊണ്ട് പോകുന്നു.അതിനെ നവയഥാസ്തികത എന്ന് പറഞ്ഞു പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
മതരാഷ്ട്രം ഉണ്ടാക്കാന്‍ ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ..
ഇസ്ലാമിക രാഷ്ട്ര൦ ഉണ്ടാക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഒട്ടും തന്നെയില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക രാഷ്ട്ര൦ സ്ഥാപിക്കാന്‍ ആയിരിക്കുമല്ലോ...
അതിനെ മറ്റുള്ള മതസ്ഥര്‍ വര്‍ഗീയത, തീവ്രവാദം എന്ന് പറയുകയും ജമ്മതുകാര്‍ കൊല്ലപെടുകയും ചെയ്യും..
വിപ്ലവാത്മക ഇസ്‌ലാ൦ ജീവനില്ലതെയും,താങ്കള്‍ പറഞ്ഞ ജീവനില്ലാത്ത ഇസ്ലാം വിപ്ലവാത്മകമായാണ് കേരളത്തില്‍ മുന്നേറുന്നത്.വിപ്ലവം മുജഹിടുകള്‍ക്ക് തന്നെയെന്ന് അത് വ്യക്തമാകുന്നു
ഇത് വര്‍ഗീയതയക്ക്‌ കാരണമാകും .ഭയമാണ് എനിക്ക് ഭീരുവയത് കൊണ്ടല്ല..ഈ രാഷ്ട്രത്തെ സ്നേഹികുന്നത് കൊണ്ട് .
വിപ്ലവാത്മക ഇസ്ലാം ആണ് നിങ്ങള്‍ ചെയ്യുന്നത് എങ്കില്‍ ,...കാണിച്ചു തരു നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചത് എന്ന് ,അത് സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടാക്കിഎന്ന്.മുജഹിടുകള്‍ക്ക് പറയാന്‍ ഒരുപാടു ഉണ്ട് (ദഅവത് രംഗത്തും ഇസ്ലാഹി രംഗത്തും )
തൌഹീദിന്റെ(ലാഇലാഹ ഇല്ലല്ലാഹ്) പ്രചരണം നല്ലത്..അത് തന്നെയാണ് വേണ്ടതും.ജനങ്ങളെ മുസ്ലിം വല്കരിക്കാതെ ഇവടെ എങ്ങനെ ഇസ്ലംവല്കരിക്കും.വര്‍ഗീയതയയാണ്‌ അനന്യ മതസ്ഥര്‍ ഇതിനെ കാണുക.
തിരിച്ചു അവര്‍ വിപ്ലവാത്മക ഹൈധവികതയും വിപ്ലവാത്മക ക്രൈസ്തവതയും ആയി വന്നാല്‍ ശവ പറമ്പുകള്‍ മുസല്‍മാന്റെ ജീവനും നഷ്ട്ടതില്ലനു.ഇന്ത്യ ഒരു 51% ശതമാനം മുസ്ലിം ആകുന്നതുവരെ നാം മതരഷ്ട്രവാദം നമ്മുക്ക് അനന്യമാണ്.മറിച്ചാണ് എങ്കില്‍ ദുരിതമാകും ഫലം .ഒരു സ്റെപ്പ്‌ പോലും പ്രവര്‍ത്തിക്കാന്‍ പറ്റാതെ ഒരു അറുപതു വര്‍ഷം ജമാതുകാര്‍ പാഴാക്കി കളഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK